Monday, 14 December 2015

പ്രധാനമന്ത്രിയുടെ മുദ്രയോജന : എങ്ങനെ വായ്പ നേടാം





രാജ്യത്തെ ചെറുകിട വാണിജ്യ - വ്യവസായ സംരംഭങ്ങൾക്ക്‌ പുതിയ പ്രതീക്ഷ നൽകുന്നതാണ്‌ പ്രധാനമന്ത്രിയുടെ മുദ്രയോജന. മുദ്ര (മൈക്രോ യൂണിറ്റ്‌സ്‌ ഡവലപ്പ്‌മെന്റ്‌ ആൻഡ്‌ റീഫൈനാൻസ്‌ ഏജൻസി ലിമിറ്റഡ്‌) സംരംഭ വികസനത്തിന്‌ പുതിയ മുദ്രാവാക്യമാകുകയാണ്‌. കോർപ്പറേറ്റുകൾക്കു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു എന്ന ആരോപണത്തിന്‌ ഉത്തമമായ മറുപടി കൂടിയാണ്‌ മുദ്രബാങ്ക്‌. സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്നതാണ്‌ ഇതിന്റെ മുദ്രാവാക്യം. മുദ്രാ പദ്ധതി പ്രകാരം എങ്ങനെ വായ്പ നേടാമെന്നതിനെ സംബന്ധിച്ച്‌ പല ലഘു സംരംഭകർക്കും സംശയം നിലനിൽക്കുന്നുണ്ട്‌.

മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത്‌ ബാങ്കുകൾ ഉണ്ടാകില്ല. രാജ്യത്ത്‌ പ്രവർത്തിക്കുന്ന ദേശസാത്‌കൃത സ്വകാര്യബാങ്കുകൾ മുംബൈ എം.എസ്‌.എം.ഇ. ഡെവലപ്പ്‌മെന്റ്‌ സെന്ററിൽ പ്രവർത്തിക്കുന്ന മുദ്രയുടെ കേന്ദ്ര ഓഫീസുമായി വേണം ബന്ധപ്പെടുവാൻ. ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ വഴിയാണ്‌ മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക്‌ എത്തിക്കുന്നത്‌. ദേശസാത്‌കൃത - സ്വകാര്യ ബാങ്കുകളുടെ ബ്രാഞ്ചുകൾ വഴി ഈ പദ്ധതി നടപ്പാക്കും.

റീജണൽ റൂറൽ ബാങ്കുകൾക്കും, സഹകരണ ബാങ്കുകൾക്കും പദ്ധതിയിൽ പങ്കാളിയാകാം. നിർമാണ സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തുടങ്ങുന്നതിനും, നിലവിൽ ഉള്ളവ വികസിപ്പിക്കുന്നതിനും ഇൗ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്‌.
10 ലക്ഷം രൂപ വരെ വായ്പ
ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന്‌ ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ്‌ മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്‌. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച്‌ അപേക്ഷകർക്ക്‌ ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ്‌ രീതി താഴെ പറയും പ്രകാരമാണ്‌.
  1. ശിഷു - 50,000 രൂപ വരെയുള്ള വായ്പകൾ
  2. കിഷോർ - 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
  3. തരുൺ - 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ
വായ്പ ആർക്കൊക്കെ ?
ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന്‌ നൽകണമെന്നാണ്‌ വ്യവസ്ഥ. കൂടുതൽ പേരിലേക്ക്‌ ചെറിയ തുകകൾ എത്തിച്ച്‌ കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട്‌ പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക്‌ വായ്പകൾ ലഭിക്കും.

നേരിട്ടുള്ള കാർഷിക പ്രവൃത്തിയെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാർഷിക ഉത്‌പന്നങ്ങൾ സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട്‌ കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങൾക്കും ഇത്‌ പ്രകാരമുള്ള സഹായം ലഭിക്കും. ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ ലഭ്യമാണ്‌.

കാർഷിക രംഗം പോലെ തന്നെ രാജ്യത്ത്‌ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ്‌ സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടേത്‌.  അവർക്ക്‌ കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്ക്ക്‌ കഴിയും.

സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്‌ണർഷിപ്പ്‌ / ലിമിറ്റഡ്‌ കമ്പനികൾക്കും 2006 ലെ എം.എസ്‌.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകൾക്ക്‌ വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്‌. 

ചെറിയ കച്ചവടക്കാർക്കും, ഷോപ്പ്‌ ഉടമകൾക്കും യന്ത്രങ്ങൾ / ഉപകരണങ്ങൾ എന്നിവ സമ്പാദിക്കുന്നതിന്‌ വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ്‌ ബാങ്കുകൾക്കും പുനർവായ്പയും അനുവദിക്കുന്നു. വനിതാ സംരംഭകർക്ക്‌ വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന്‌ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
റുപേ കാർഡും ക്രെഡിറ്റ്‌ ഗ്യാരണ്ടിയും
ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്‌), ക്രെഡിറ്റ്‌  ഗ്യാരണ്ടിയുമാണ്‌. കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വേണം ഇത്‌ പ്രകാരമുള്ള വായ്പകൾ അനുവദിക്കുവാൻ എന്ന്‌ പ്രത്യേകം, വ്യവസ്ഥ ചെയ്തിരിക്കുന്നു. കൊളാറ്ററൽ സെക്യൂരിറ്റി നൽകാൻ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന പാരമ്പര്യ രീതിയാണ്‌ ഇവിടെ പുനർവിചിന്തനത്തിന്‌ വിധേയമാക്കിയിരിക്കുന്നത്‌.

നൽകുന്ന വായ്പാതുക ചെറുതായതുകൊണ്ടും അപേക്ഷകരുടെ എണ്ണം കൂടുതൽ ആയതുകൊണ്ടും ബാങ്കുകൾക്ക്‌ ഈ പദ്ധതി കൂടുതൽ സുരക്ഷിതത്വം നൽകുന്നു. വലിയ തുകകൾ ഒരിടത്ത്‌ നിക്ഷേപിക്കുകയും അത്‌ പരാജയപ്പെടുകയും  ചെയ്താൽ വലിയ നഷ്ടമാണ്‌ ധനകാര്യ സ്ഥാപനങ്ങൾ സഹിക്കേണ്ടതായി വരിക. അത്തരം റിസ്ക്‌ ലഘൂകരിക്കുവാൻ ചെറിയ വായ്പകൾ കൂടുതൽ സംരംഭകരിലേക്ക്‌ എത്തിക്കുന്നതുകൊണ്ട്‌ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ കഴിയുന്നു.

വായ്പ അനുവദിക്കുന്നതിനനുസരിച്ച്‌ നിശ്ചയിക്കപ്പെട്ട മൂല്യം അടങ്ങുന്ന റുപേ കാർഡ്‌ ആണ്‌ വായ്പാക്കാരന്‌ നൽകുക എന്നത്‌ തികച്ചും നൂതനമായ ഒരു കാഴ്ചപ്പാടാണ്‌. ഓൺലൈനിൽ നിന്നു തന്നെ അസംസ്‌കൃത വസ്തുക്കളും, കംപോണന്റുകളും വാങ്ങുന്നതിന്‌ ഇത്‌ സൗകര്യം ഒരുക്കുന്നു. ഈ കാർഡ്‌ പ്രധാനമന്ത്രിയുടെ ജൻധൻ യോജന പദ്ധതിയുമായി ബന്ധപ്പെടുത്തിയതാണ്‌. പണത്തിന്‌ ആവശ്യം വരുമ്പോൾ എ.ടി.എം. വഴി ക്രെഡിറ്റിൽ ഉള്ള തുക പിൻവലിക്കുകയും ചെയ്യാം. വളരെ പെട്ടെന്നുള്ള വായ്പകൾക്ക്‌ ബാങ്ക്‌ ശാഖകളിൽ പോലും പോകാതെ പെട്ടെന്നു തന്നെ പരിഹാരം കാണാൻ കഴിയുന്നു.
സ്ഥിരമായ തൊഴിലും, വരുമാനവും ഉറപ്പുവരുത്തുന്ന കൈത്തൊഴിലുകൾ, സേവന സ്ഥാപനങ്ങൾ എന്നിവ മാത്രമല്ല വലിയ സാമ്പത്തിക വളർച്ച നേടിത്തരുന്ന സൂക്ഷ്മ സംരംഭങ്ങളുടെ വികസനവും മുദ്രയിലൂടെ സാധ്യമാകുന്നു. ഏറെ വീട്ടമ്മമാർ പണിയെടുക്കുന്ന ഗാർമെന്റ്‌/ടെക്‌സ്റ്റയിൽ മേഖലയ്ക്ക്‌ പ്രാധാന്യം നൽകിയിട്ടുണ്ട്‌.
ലളിതമായി അപേക്ഷ സമർപ്പിക്കാം
വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ്‌ മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്‌. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. അത്‌ പൂരിപ്പിച്ച്‌ ഇനി പറയുന്ന രേഖകൾ സഹിതം ശാഖകളിൽ നേരിട്ട്‌ സമർപ്പിക്കണം.
  • സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ
  • എസ്‌.സി./എസ്‌.ടി./ഒ.ബി.സി./മൈനോറിറ്റി എന്നിവർ അത്‌ തെളിയിക്കുന്ന രേഖകൾ
  • ബിസിനസ്‌ സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ്‌ തുടങ്ങിയവ
  • ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരൻ ആകരുത്‌
  • നിലവിൽ ബാങ്ക്‌ വായ്പ ഉണ്ട്‌ എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക്‌ സ്റ്റേറ്റ്‌മെന്റ്‌
  • നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട്‌ വർഷത്തെ ഫൈനൽ അക്കൗണ്ട്‌സ്‌ (രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള വായ്പാ അപേക്ഷയ്ക്ക്‌ മാത്രം)
  • പ്രതീക്ഷിത ബാലൻസ്‌ ഷീറ്റ്‌ (രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള വായ്പയ്ക്ക്‌ മാത്രം)
  • നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട്‌ വർഷത്തെ വില്പന കണക്ക്‌
  • വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌
  • പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക്‌ ആയതിന്റെ ഘടന സംബന്ധിച്ച്‌ രേഖകളും തീരുമാനവും
  • പ്രൊപ്രൈറ്റർ/പാർട്‌ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ്‌
  • പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോകൾ (2 എണ്ണം)
(എം.എസ്‌.എം.ഇ. വിഭാഗങ്ങൾക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ മെമ്മോറാണ്ടം ഫയൽ ചെയ്ത്‌ എസ്‌.എസ്‌.ഐ. രജിസ്‌ട്രേഷന്‌ തുല്യമായ അംഗീകാരം നേടാവുന്നതാണ്‌)

അപേക്ഷ, പ്രോജക്ട്‌ റിപ്പോർട്ട്‌, മറ്റ്‌ രേഖകൾ എന്നിവ തയ്യാറാക്കുന്നതിന്‌ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക്‌ വ്യവസായ ഓഫീസുകൾ, ബ്ലോക്ക്‌ / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാവുന്നതാണ്‌. സംരംഭകർക്കാവശ്യമായ കൈത്താങ്ങ്‌ സഹായവും ഈ കേന്ദ്രങ്ങളിൽ നിന്ന്‌ ലഭിക്കും.

50,000/- രൂപ വരെയുള്ള ശിഷു വായ്പകൾ നൽകുന്നതിന്‌ ബാങ്കുകൾക്ക്‌ ടാർജറ്റ്‌ നൽകിയിട്ടുണ്ട്‌. അതുകൊണ്ട്‌ അത്തരം വായ്പകളാണ്‌ ഇപ്പോൾ വ്യാപകമായി നൽകി വരുന്നത്‌. എന്നാൽ മറ്റ്‌ വായ്പകൾക്ക്‌ അപേക്ഷിക്കുന്നതിന്‌ യാതൊരു നിയന്ത്രണവുമില്ല.

ഏഴ്‌ മുതൽ 12 ശതമാനം പലിശയ്ക്ക്‌ ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്‌. ഇപ്രകാരം സബ്‌സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ്‌ വകുപ്പുകൾ നൽകിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക്‌ സ്വീകരിക്കാവുന്നതാണ്‌. തിരിച്ചടവിന്‌ 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.

(# ടി.എസ് ചന്ദ്രന്‍, ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ്‌ ഡയറക്ടറാണ്‌ ലേഖകൻ  ഇ-മെയിൽ: chandrants666@gmail.com

Monday, 30 November 2015

Namo speech

PM Modi's Mann Ki Baat, November 2015 Watch and Share https://www.youtube.com/watch?v=crUbQyWPRp0 via NM App

Sunday, 29 November 2015

സദ്‌ഗുരു മഹാവതാര്‍ ബാബാജി

സദ്‌ഗുരു മഹാവതാര്‍ ബാബാജി :-
മഹാവതാര്‍ ബാബാജിയുടെ 1812 ആം ജന്മദിനമാണ് ഇന്ന്...
സര്‍വ്വവ്യാപിയായ ഗുരുനാഥന് പിറന്നാള്‍ ആശംസകള്‍ ... :)

ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" എന്ന ഉത്കൃഷ്ടവും ജീവസുറ്റതുമായ സാഹിത്യസൃഷ്ടി
യിലൂടെയാണ്, മിക്കവരും ശക്തനായ, സര്‍വവ്യാപിയായ ഈ ഗുരുവിനെ പറ്റി മനസിലാക്കിയത്...

തമിഴ്നാട്ടിലെ കാവേരി നദിക്കടുത്തു പറങ്കിപേട്ട എന്നാ സ്ഥലത്ത് 203 AD ,NOVEMBER 30 ന് രോഹിണി നക്ഷത്രത്തിലാണ് "മഹാവതാര്‍ നാഗരാജ്‌ ബാബാജി" എന്ന് അറിയപ്പെട്ടിരുന്ന നാഗരാജന്‍റെ ജനനം. കാര്‍ത്തിക ദീപാഘോഷവേളയിലായിരുന്നു ജനനം നടന്നത്.
കേരളത്തിലെ മലബാര്‍തീരത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ഉന്നതകുലജാതനായ ഒരു നമ്പൂതിരി കുടുംബം ,തമിഴ്നാട്ടിലെ ഈ കടലോരത്ത് കുടിയേറിപാര്‍ത്തു. നാഗരാജന്‍റെ അച്ഛന്‍ ഈ ഗ്രാമത്തിലെ ശിവന്‍കോവിലിലെ പൂജാരിയായിരുന്നു. മുരുകപ്രതിഷ്ഠ ഉണ്ടായിരുന്ന ഈ ക്ഷേത്രം ഇന്നും "കുമാരസ്വാമി ദേവസ്ഥാനം " എന്ന പേരില്‍ അവിടെയുണ്ട് . അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു പഠാണി ,അടിമവേലയ്ക്ക് നാഗരാജിനെ തട്ടികൊണ്ടുപോകുകയും ,നാഗരാജനില്‍ അപൂര്‍വ്വതേജസ്സ് കണ്ടെത്തിയ ഒരു സന്യാസിസംഘം ആ ബ്രാഹ്മണബാലനെ താങ്കളുടെ കൂടെ ചേര്‍ക്കുകയും ചെയ്തു.

വേദങ്ങളും ഉപനിഷത്തുക്കളും മറ്റുപുരാണങ്ങളും ഹൃദിസ്ഥമാക്കിയിട്ടും ആ ബാലന് പൂര്‍ണ്ണമായ സംതൃപ്തി തോന്നിയില്ല ,അങ്ങനെ കതിര്‍ഗ്രാമത്തില്‍ വച്ച് ഭോഗനാഥര്‍ യോഗിയെ കണ്ടുമുട്ടി അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. യോഗസാധനയും ധ്യാനക്രിയായോഗങ്ങളും അഭ്യസിച്ച നാഗരാജന്‍ ,ക്രിയയോഗത്തിലെ സൂഷ്മവശങ്ങള്‍ ഹൃദിസ്ഥമാക്കി അത്യുന്നതമേഘലകളില്‍ എത്തിചേര്‍ന്നു.

സിദ്ധാന്തയോഗയും ക്രിയാകുണ്ഡലിനീപ്രാണായാമസാധനയും ക്രിയായോഗസിദ്ധാന്തത്തിലെ അത്യപൂര്‍വ്വ യോഗവിദ്യകളും കൈവരിക്കുന്നതിനായി ആചാര്യനായ 'അഗസ്ത്യമുനി"യെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്താന്‍ ഭോഗനാഥര്‍ നിര്‍ദേശിച്ചു.
യുഗങ്ങള്‍ക്കുമുന്‍പ് കൈലാസപര്‍വ്വതത്തില്‍ വച്ചും, കശ്മീരിലെ അമര്‍നാഥ് ഗുഹയില്‍ വച്ചും ശ്രീപരമശിവന്‍ പാര്‍വ്വതിദേവിക്ക് "ക്രിയാകുണ്ഡലിനീപ്രാണായാമയോഗവിദ്യ" ആദ്യം ഉപദേശിച്ചു കൊടുത്തു. പിന്നീട് ഭഗവാന്‍ അഗസ്ത്യര്‍ക്കും ,നന്ദിദേവനും,
തിരുമൂളാര്‍ക്കും ഈ വിദ്യ ഉപദേശിച്ചു കൊടുത്തിരുന്നു .
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പൊതിഗൈ മലയില്‍ ഊണും ഉറക്കവും വിശ്രമവുമില്ലാതെ 48 ദിവസം ഉഗ്രതപസ്സു ചെയ്ത നാഗരാജന്‍ അഗസ്ത്യരെ പ്രത്യക്ഷപ്പെടുത്തി.

ക്രിയാകുണ്ഡലിനീപ്രാണായാമയോഗ വിദ്യയുടെ രഹസ്യം മനസ്സിലാക്കുകയും ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള ദുര്‍ഘടമായ വഴിയിലൂടെ സന്തോപാന്ത്‌ തടാകത്തിനു സമീപം പോകാനും അവിടെ സ്ഥിരമായിയിരുന്നു ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സിദ്ധയോഗിയായി തീരുവാനും അഗസ്ത്യാര്‍ നാഗരാജനെ അനുഗ്രഹിച്ചു .

പൊതിഗൈമലയില്‍ നിന്നും ബദരിനാഥില്‍ എത്തിയ നാഗരാജന്‍, വ്യാസ മഹര്‍ഷി മഹാഭാരതം രചിച്ച ,സരസ്വതി നദീതീരത്തുള്ള വ്യാസഗുഹയില്‍ തുടര്‍ച്ചയായി 18 മാസം ഏകാന്തതപസ്സില്‍ ഏര്‍പ്പെട്ടു . ഭോഗനാഥരില്‍ നിന്നും അഗസ്ത്യരില്‍ നിന്നും അഭ്യസിച്ച എല്ലാവിധ ക്രിയായോഗകളും ഈ തപസ്സിനിടയില്‍ ആവര്‍ത്തിച്ച് പരിശീലിച്ചു . മാനസികവും അഭൌമവും അലൌകികവുമായ മാറ്റം ഉണ്ടാകുകയും ,അദ്ദേഹത്തിന്‍റെ ശരീരം " സ്വരൂപസമാധി" എന്ന അവസ്ഥയില്‍ എത്തി ചേരുകയും ചെയ്തു .പ്രായത്തിനു അതീതവും ദുഷിപ്പിക്കാനാവാത്തതുമായ അദ്ദേഹത്തിന്‍റെ ഭൌതികശരീരം സുവര്‍ണ്ണപ്രഭയോടെ തിളങ്ങി . മരണമില്ലാതെ , ചിന്തകള്‍ക്കും അധ്യാത്മിക സിദ്ധാന്തങ്ങള്‍ക്കും, അനുഭവങ്ങള്‍ക്കും അതീതനായി ബാബാജി, 25 വയസ്സുള്ള ഒരു യുവാവായി സ്ഥിരം കാണപ്പെടുന്നു ...

സ്വരൂപസമാധിയിലെത്തിയ നാഗരാജന്‍ (ബാബാജി ) , ഈശ്വരസാക്ഷാത്കാരത്തിനായുള്ള തന്‍റെ നിയോഗം മനസ്സിലാക്കി ,മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ചു വരുന്നു . മഹാമുനി ബാബാജി ,മഹാരാജ് ,മഹായോഗി,ശിവബാബ, ത്രൃബകബാബ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബാബാജിയെ പറ്റി ചരിത്രപരമായ പുസ്തകങ്ങളോ പരാമര്‍ശങ്ങളോ ഇല്ല. ഒരു നൂറ്റാണ്ടിലും പൊതുജനവേദികളില്‍ ഈ യോഗാചാര്യന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല .വളരെ ചുരുക്കം ശിഷ്യര്‍ക്കു മാത്രമേ അദ്ദേഹത്തിന്‍റെ ഭൌതികശരീരം കാണാന്‍ സാധിച്ചിട്ടുള്ളൂ .

ആദിശങ്കരാചാര്യര്‍ (788 - 820 AD) ,കബീര്‍ (1407-1518 AD) , ലഹ്രി മഹാശയന്‍ (1828- 1895 AD) ,ശ്രീ യുക്തേശ്വര്‍ ഗിരി മഹാരാജ് (1855- 1936 ) ,സ്വാമി പരമഹംസയോഗാനന്ദന്‍ (1893- 1952),യോഗി S.A.A രാമയ്യ , VT നീലകണ്‌ഠന്‍ തുടങ്ങിയവര്‍ മഹാവതാര്‍ ബാബാജിയുടെ ശിഷ്യപരമ്പരയിലെ പ്രസിദ്ധരാണ് . ശ്രീ രാമയ്യയുടെ സൂചനപ്രകാരം "World Religion & yoga" യുടെ നൂറാമത്തെ പാര്‍ലമെന്റില്‍ സദ്ഗുരു നാഗരാജ്‌ പൊതുജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടും ... 2053 ല്‍ !!!

ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" ,
ശ്രീ എം ന്‍റെ (Mumtaz Ali) ആത്മകഥയായ "ഗുരുസമക്ഷം" , ശ്രീ MK രാമചന്ദ്രന്‍റെ "തപോഭൂമി ഉത്തരാഖണ്ഡ്" ,Neale Donald Walsch ന്‍റെ Conversations with God (1998) ,Robert Monroe ന്‍റെ Ultimate Journey (1994),
സ്വാമി മഹേശ്വരനാഥിന്‍റെ "The hidden power in humans " തുടങ്ങിയ പുസ്തകങ്ങളില്‍ ബാബാജിയെ പറ്റി കൂടുതല്‍ വിശദീകരിച്ചിരിക്കുന്നു ... ഓം ശ്രീഗുരുഭ്യോ നമ:
ഓം നമഃ ശിവായ ...

Tuesday, 3 November 2015

Realizing the Dream of Dr. APJ Abdul Kalam


“Oh Lord, take us from Untruth to Truth,
From Darkness to Light From Death to Immortality… Oh Eternal, Peace be on all”…

This immortal prayer, wishing for a blissful world, emanated from the elevated minds of India’s great Gurus, thousands of years ago, when the rest of the world was yet to hear something called civilization or an organized society.

However, subsequent invasions by marauding armies and centuries of foreign oppression that culminated in a bloody partition of the Nation saw the country being trapped in all sorts of tribulations, while others marched ahead.

But today, INDIA- the land of a thousand languages, a billion dreams and a zillion hopes, is aiming it BIG.  And why not?

After all, we are the world’s largest democracy, an emerging global economic power and above all, the confluence of a modern nation and an ancient civilization.

Our former President Dr. APJ Abdul Kalam is no more with us in his mortal form. But the spirit, zeal, enthusiasm, steadfastness and genuineness he has induced in each one of us has ignited the minds of millions of Indian citizens with his vision of making India a developed nation by the Year 2020 AD. Dr. Kalam once remarked, “I will keep the lamp of knowledge burning to achieve the vision - Developed India. If we work and sweat for the great vision with ignited minds, the transformation leading to birth of vibrant developed India will happen”.

And only such ignited minds can make ours a welfare state that ensures freedom, basic amenities and equal opportunities to all sections of the society.  The dynamics of development outlined by this great seer and nationalist envisages how right developmental patterns will enable successful connectivity between India and the world. These deductions made by the ‘Missile Man of India’ were not mere fanciful calculation, but the result of careful analysis and observances.

Dr. Kalam was of the opinion that developed countries must ensure marketing of their products in a competitive way, in order to maintain the status.  A developing country on the other hand must market products bearing in mind quality of the products, cost-effectiveness and precision of time in terms of supply, in order to forge its way towards success.

By observing these dynamics, India can well be transformed to a developed state by 2020, using technology as tool. And with an obviously swelling economy, study and competent internal market, India is obviously destined to make competitive products using technological innovations.

Some of the core areas specified by Dr. Kalam are development of software, pharma products, emergence of steel technology, space technology and defense systems forging into the international arena all the way from India. Along with this, in the former President’s own words, “The initiatives taken in solar farming to generate energy, desalination plants to generate drinking water will soon be mission mode programmes offering a large business in India and outside.”


Today, the ascension of Shri Narendra Modi as India’s Prime Minister has given priority to state-funded research in areas like biotechnology, pharmaceuticals and automobile manufacturing with the participation of private sector. He has waved the green flag in exploring the feasibility of setting up research institutes in these fields with the aid of private firms. This is a comprehensive step towards the setting up of institutions that capacitate research, with innovation being a global wave.

India’s vision of turning the nation into a research powerhouse is on par with the realization of Dr APJ’s vision for the nation. This vision for an empowered India includes a well-forged combination of natural resources and talented manpower for integrated action to double the growth rate of GDP. And this exactly is the panacea that is required for the realization of the dream known as ‘Developed India’.

Sectors of agriculture and food processing, having a solid target of doubling the present production of food and agricultural products, infrastructure with quality electric power including solar farming throughout the country, along with provision of urban amenities in rural areas and interlinking of rivers; focus on education and healthcare that will provide social security, that will go a long way in eradication of illiteracy; providing health facilities for all; bringing information and communication technology within the reach of every citizen etc are areas that have been highlights of India’s new agenda.

A lot of emphasis is being laid on critical technologies and strategic industries, which will witness the growth in nuclear technology, space technology and defense technology. Being one of our core competencies it will be a wealth generator as well. The government is also tapping the role of technology in tele-education, tele-medicine and e-governance to promote education in remote areas and healthcare.

Enhancing tourism and ensuring growth of small scale sectors, part of Dr. Kalam’s vision for a developed India will be yet another area of focus for the new government. The new Prime Minister, well aware of India's unique positioning as a multi-dimensional country with many tourist attractions has listed a set of proposals that will forge constructive partnership between private and public sectors, that will ensure the growth of tourism industry. Some of the steps towards this direction are the establishment of innovative products and world-class infrastructure, with a revamping of the country’s inland water navigation, hotels, and entertainment and communication sectors to woo tourists.

Small-scale industries which currently contribute to the gross industrial value are the prime area for creating largest employment opportunities for Indian populace. The current millennium has seen a leap of small-scale units from 0.87 million units in the year 1980-81 to over 3 million in the year 2000. This is expected to grow, with greater prospects in India's export performance.


Small-scale industrial units that contribute to a small percentage of indirect exports which takes place through merchant exporters, trading houses and export houses will now be part of a strategy that enhances export of goods and services from SSI sector, which will be based on technology upgrade, value addition techniques, credit support and export marketing zones etc. This will include export in areas of sports goods, readymade garments, woolen garments and knitwear, plastic products, processed food and leather products etc.

Providing urban amenities in rural areas is crucial in bringing about overall development in the country. Villages can prosper if provided infrastructure, industrial support and employment opportunities. India has envisaged a 4 point connectivity programme that will ensure sustained development in village clusters. Government also aims at successful collaborative efforts and active participation of industries, particularly small scale industries in ensuring provision of urban amenities in rural areas.


The Indian Prime Minister‘s speech to the Australian Parliament in 2015 outlines his vision for a developed India: “Since the turn of this century, India has been the second fastest growing economy in the world. Millions have lifted themselves out of poverty into a new life of possibilities”. It was none other than Dr. APJ’s dream on India.

Today, we have a stable union government in India. From the remotest village to the biggest cities, there is a new high tide of hope in India; a new energy and hope that was laid by Dr. APJ Abdul Kalam.

It is the energy of our youth – the 800 million people below the age of 35 – eager for change, willing to work for it – because, now they believe that it is possible. That they can make it happen. It is this force of transformation that we will unleash.

India has the potential in developing quality products in a timely and cost effective manner, in order to become globally competitive and plunge into entrenched market. The wealth of man power that the country has will be more than what is required to ensure the realization of a dream the great visionary scientist turned President had carved out for his motherland.

Renjith Gopalkrishnan
(Freelance Journalist & Editorial Board member of Science India Forum, Bahrain publication)
Bahrain

Sunday, 19 July 2015

രാമായണത്തിന്റെ സന്ദേശം





ഭാരതത്തിന്റെ സംഭാവനയായ ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം. രാമന്റെ അയനം(യാത്ര) എന്നാണ്‌ രാമായണത്തിനർത്ഥം. ഇതിഹാസം എന്നാൽ ചരിത്രം എന്നാണ് വിവക്ഷ.  അതിനാൽ തന്നെ അയോധ്യാപതിയായിരുന്ന ശ്രീരാമന്റെ ജീവചരിത്രമാണ് രാമായണം. 

വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുളള ആദ്യ കൃതിയാണ്‌. അതിനാൽ  ഇത് ആദിമഹാകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും രാവണ വധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും, ഭരതനേയും പോലുളള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുളള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. 

പുരാതന ഭാരതത്തിലെ  ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും  ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം. മനുഷ്യ വംശം, സമൂഹമമായി ജീവിച്ചു തുടങ്ങിയ കാലത്ത് തന്നെ പൌരാണിക ഭാരതം ഒരു സംസ്കാരമുള്ള ജനസമൂഹമായി രൂപപെട്ടു തുടങ്ങിയിരുന്നു. 

വനാന്തരങ്ങളിൽ പർണ്ണശാലകൾ കെട്ടി, മനസിന്റെ വാതായനങ്ങൾ പ്രകൃതിയിലേക്ക്  തുറന്നിട്ട്‌പ്രപഞ്ച രഹസ്യങ്ങൾ തേടിയ ഋഷീശ്വരന്മാർ, ധാർമിക മൂല്യമുള്ള ഒരു ജനതയെ വാർത്തെടുക്കാൻ അക്ഷീണം പ്രവർത്തിച്ചിരുന്നു. ആദി യോഗിയായ പരമശിവൻ മുതൽ ഭാരതീയ ഗുരു പരമ്പര പ്രോജ്വോലിപിച്ച ധാർമിക മൂല്യങ്ങളുടെ എല്ലാം തികഞ്ഞ  ആദ്യ ചക്രവർത്തി ആയിരുന്നു ശ്രീ രാമൻ. 


ഐതിഹ്യം
വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ വിരുന്നു വന്ന നാരദമുനിയിൽ നിന്നാണ്‌ വാല്മീകി രാമകഥ കേൾക്കാനിടയായത്. നാരദനോടുളള വാല്മീകിയുടെ ചോദ്യം ഈ ലോകത്തിൽ ധൈര്യം, വീര്യം, ശ്രമം, സൗന്ദര്യം, പ്രൗഢി, സത്യനിഷ്ഠ, ക്ഷമ, ശീലഗുണം, അജയ്യത എന്നീ ഗുണങ്ങളടങ്ങിയ ഏതെങ്കിലും മനുഷ്യനുണ്ടോ; ഉണ്ടെങ്കിൽ അങ്ങേക്കറിയാതിരിക്കാൻ വഴിയില്ലല്ലോ? എന്നായിരുന്നു; അതിനുള്ള മറുപടിയായാണ്‌ നാരദൻ രാമകഥ ചൊല്ലിക്കൊടുക്കുന്നത്.

എല്ലാ ഗുണങ്ങളും ഒരു മനുഷ്യനിൽ സമ്മേളിക്കുക എന്നത് അസംഭവ്യമാണ് എന്നും എന്നാൽ ഇത്തരം ഗുണങ്ങൾ ഒത്തുചേർന്ന മനുഷ്യരൂപം ദശരഥമഹാരാജാവിന്റെ മൂത്തമകൻ രാമനാണെന്നും ആയിരുന്നു നാരദന്റെ മറുപടി. 

തുടർന്ന് നാരദൻ രാമകഥ മുഴുവനും വാല്മീകിക്ക് വിസ്തരിച്ച് കൊടുത്തു. പിന്നീടൊരിക്കൽ‍ ശിഷ്യന്മാരുമൊത്ത് തമസാ നദിയിൽ സ്നാനത്തിനായി പോവുകയായിരുന്ന വാല്മീകി ഒരു വേടൻ ക്രൗഞ്ചമിഥുനങ്ങളിൽ ആൺപക്ഷിയെ അമ്പെയ്ത് വീഴ്ത്തുന്നതു കണ്ടു. കാട്ടിൽ വസിക്കുന്ന മുനിമാർക്ക് അത്തരം കാഴ്ചകൾ നിത്യേന കാണുന്നതാണെങ്കിലും രാമകഥ വാല്മീകിയുടെ ലോകവീക്ഷണം തന്നെ മാറ്റി മറിച്ചിരുന്നതിനാൽ, ആൺപക്ഷിയുടെ ദാരുണമായ അന്ത്യവും പെൺപക്ഷിയുടെ വിലാപവും ചേർന്ന് ആ കാഴ്ച മഹർഷിയുടെ മനസ്സലിയിച്ചു. ഉള്ളിൽ ഉറഞ്ഞുക്കൂടിയ വികാരം,
"
മാ നിഷാ‍ദ പ്രതിഷ്ഠാം ത്വമഗമഃശാശ്വതീ സമാഃ യൽ ക്രൌഞ്ചമിഥുനാദേകമവധീഃ കാമമോഹിതം"
എന്ന ശ്ലോകരൂപത്തിൽ പുറത്തുവന്നു. ഈ ശ്ലോകം ചൊല്ലിത്തീർന്നതും ബ്രഹ്മാവ് അവിടെ പ്രത്യക്ഷനായി. അതേ രൂപത്തിൽ തന്നെ ശ്രീരാമന്റെ‍ ജീവിതകഥ രചിക്കുവാൻ വാല്മീകിയെ ഉപദേശിച്ചു

രചയിതാവ്
വരുണന്റെ പത്താമത്തെ പുത്രനാണ് വാല്മീകി മഹർഷി. യഥാര്‍ഥ നാമം രത്നാകരന്‍ എന്നായിരുന്നു. പിൽക്കൽത്ത് കൊളളക്കാരനായും കാട്ടാളനായും ജീവിതം നയിച്ചു. ഒരിക്കല്‍ സപ്തര്‍ഷികളുമായി സംവാദത്തില്‍ ഏര്‍പ്പെട്ടു. സംവാദത്തിനൊടുവില്‍ മനംമാറ്റം സംഭവിച്ചു. മരച്ചുവട്ടില്‍ രാമനാമം ജപിച്ചു വര്‍ഷങ്ങളോളം തപസനുഷ്ഠിച്ചു. ശരീരം ചിതല്‍പ്പുറ്റുകളാല്‍ മൂടപ്പെട്ടിട്ടും ജപം മുടക്കിയില്ല. പിന്നീടൊരിക്കല്‍ അതുവഴിയെത്തിയ സപ്തര്‍ഷികള്‍ ചിതല്‍പ്പുറ്റ് മാറ്റി. അറിവിന്റെ ആള്‍രൂപമായി വാല്മീകി പുറത്തു വന്നു. 

വാല്മീകീയെ സംബന്ധിച്ച ആദ്യത്തെ പരാമർശം സ്കന്ദപുരാണത്തിലാണുള്ളത്. രാമായണത്തിലെ ബാലകാണ്ഡത്തിലും ഉത്തരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ കാണാം. കൂടാതെ മഹാഭാരതത്തിലും വാല്മീകിയെപ്പറ്റി സൂചനകൾ ലഭിക്കുന്നു. തൈത്തീര്യപ്രാതിശാഖ്യത്തിലും അദ്ദേഹത്തെ കുറിച്ച് ഉളള പ്രസ്താവങ്ങൾ നമുക്ക് കാണാൻ സാധിക്കും. രണ്ടാം നുറ്റാണ്ടിലാണ് വാല്മീകി രാമായണം പ്രചാരത്തിൽ വരുന്നത്. അതിനു മുൻപ് തന്നെ രാമായണ കഥ ഭാരതത്തിൽ വാമൊഴിയിലുടെ പലർക്കും അറിവുണ്ടായിരുന്നു.

ഇരുപത്തിനാലായിരം(24000) ശ്ലോകങ്ങളിലായാണ് വാല്മീകീരാമായണം എഴുതിയിരിക്കുന്നത്. 24 അക്ഷരങ്ങളില്‍ കൂടിപ്രകടമാകുന്ന ഗായത്രീമന്ത്രം 24000 ശ്ലോകങ്ങളായി വിസ്‍തൃതമായതാണ് രാമായണമെന്നു പറയാം. കാരണം ഓരോ 1000 ശ്ലോകത്തിന്റേയും തുടക്കം വേദമൂലമായ ഗായത്രീമന്ത്രത്തിന്റെ ആദ്യാക്ഷരങ്ങളാലാണ്. ഇതുമൂലം രാമായണത്തിന് ഗായത്രീരാമായണമെന്ന വിശേഷണവുമുണ്ട്. സാരോപദേശങ്ങളും തത്ത്വദര്‍‍ശനങ്ങളും കൊണ്ട്‍ സമ്പുഷ്‍ടമാണ് ഈ കൃതി. അതുകൊണ്ടുതന്നെയാണിത്‍ നിത്യപാരായണത്തിനായി വീടുകളില്‍‌ ഉപയോഗിച്ചുവന്നത്.

ഏഴു കാണ്ഡങ്ങളിലായാണ് രാമായണകഥ പ്രതിപാദിച്ചിരിക്കുന്നത്‍. അവ യഥാക്രമം,
ബാലകാണ്ഡം
അയോദ്ധ്യാകാണ്ഡം
ആരണ്യകാണ്ഡം
കിഷ്കിന്ധാകാണ്ഡം
സുന്ദരകാണ്ഡം
യുദ്ധകാണ്ഡം
ഉത്തരകാണ്ഡം 

ശ്രീരാമഅവതാരലക്ഷ്യം
വിശ്രവസിന്റെ പുത്രനും ലങ്കാധിപനുമാണ് രാക്ഷസകുലജാതനും തികഞ്ഞ ഭക്തനുമായിരുന്ന രാവണന്‍‍. ഒരിക്കല്‍‍ രാവണന്‍‍‍ കൊടുംതപസ്സു ചെയ്‍ത് ബ്രഹ്മാവിനെ പ്രത്യക്ഷനാക്കി. ദേവന്മാര്‍‍, ഗന്ധര്‍‍വന്‍മാര്‍‍, യക്ഷന്‍‍മാര്‍‍, അസുരന്‍‍മാര്‍‍, രാക്ഷസന്‍‍മാര്‍‍‍, ഇവര്‍‍ക്കാര്‍‍ക്കും തന്നെ വധിക്കുവാന്‍‍ സാധിക്കരുതെന്ന വരം വാങ്ങിച്ചു. ആ വരവലത്തിന്റെ പിന്‍‍ബലത്തില്‍‍ അഹങ്കാരിയായി മാറിയ രാവണന്‍‍‍ കണ്ണില്‍‍‍കണ്ടവരെയൊക്കെ ഉപദ്രവിച്ചുവന്നു. ദേവരാജാവായ ദേവേന്ദ്രനെവരെ അപമാനിക്കുകയും ഋഷിമാരെയും ബ്രാഹ്മണരേയും അതികഠിനമായിത്തന്നെ രാവണന്‍‍ ദ്രോഹിക്കുകയും ചെയ്‌തു.

ഭൂമിയിലും രാവണന്റെ പരാക്രമങ്ങളാല്‍‍ പൊറുതിമുട്ടിയപ്പോള്‍‍‍ ഭൂമിദേവിതന്നെ മുന്‍‍കൈ എടുത്ത് ദേവേന്ദ്രനോടൊപ്പം ബ്രഹ്മദേവനോടു പോയി പരാതിപ്പെട്ടു. താന്‍‍കൊടുത്ത വരബലത്തിലൊരു പഴുതുണ്ടെന്നും അതിയായ അഹന്ത നിമിത്തം അവനതു വിസ്മരിക്കുകയാണെന്നും ബ്രഹ്മാവു പറഞ്ഞു. മനുഷ്യകുലത്തെ, അവജ്ഞമൂലം വെറും കേവലന്‍മാരായിക്കേണ്ട രാവണന്റെ അന്ത്യത്തിന് ഒരു മനുഷ്യനാണാവശ്യം. അങ്ങനെ എല്ലവരും കൂടി കൈലാസത്തിലെത്തുകയും മഹാദേവനോടു കാര്യങ്ങള്‍‍ പറയുകയും ചെയ്തു. പക്ഷേ, ബ്രഹ്മ ദേവന്റെ വരദാനത്തെ നിരാകരിക്കാൻ കഴിയാത്തതിനാൽ നാരായണനെ ദർശ്ശിക്കാൻ അദ്ദേഹം പറഞ്ഞു. മഹാദേവ നിര്‍‍ദ്ദേശപ്രകാരം പാലാഴിയിലെത്തി യോഗനിദ്രയില്‍‍‍ ശയിച്ചിരുന്ന മഹാവിഷ്‍ണുവിനെ കണ്ടു സങ്കടം ഉണര്‍‍‍ത്തിച്ചു:  "ഇതിനുമുമ്പ്, ലോകസ‍ംരക്ഷണത്തിനായി പല അവതാരങ്ങള്‍ കൈകൊണ്ടിട്ടുളള ഭഗവാന്‍‍ ഒരു മനുഷ്യനായി ജനിച്ച് രാവണനിഗ്രഹം നടത്തി ഞങ്ങളുടെ ഇപ്പോഴത്തെ സങ്കടത്തില്‍‍ നിന്നും രക്ഷിച്ചാലും". ഭഗവാന്‍‍ അവര്‍‍ക്കു സമാധാനമരുളി: "പേടിക്കേണ്ട, വേണ്ടതുടനേ ചെയ്യുന്നുണ്ട്, എന്റെ ചൈതന്യത്തെ നാലായി പകുത്ത് മക്കളില്ലതെ വിഷമിച്ചിരിക്കുന്ന അയോദ്ധ്യാപതിയായ ദശരഥമഹാരാജാവിന്റെ പത്നിമാരില്‍‍ പുത്രഭാവത്തില്‍‍‍ ഭൂമിയില്‍‍‍ ജന്മം കൊളളുന്നതായിരിക്കും. രാവണനേയും കൂട്ടരേയും നിഗ്രഹികച്ച് ഭൂമിയേ പരിപാലിക്കുന്നതായിരിക്കും.




അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്)
ശ്രീരാമചരിതത്തെ അടിസ്ഥാനമാക്കി ആത്മതത്ത്വ(ജീവേശ്വരബന്ധം)ത്തെക്കുറിച്ചു വിവരിക്കുന്നതിനാൽ അദ്ധ്യാത്മരാമായണം എന്നു പറയുന്നു. ശിവൻ പാർവ്വതിക്കു വിവരിച്ചുകൊടുത്ത രാമായണം കഥ എഴുത്തച്ഛൻ കിളിയെക്കൊണ്ടു പാടിക്കുന്നതുകൊണ്ട്‌ കിളിപ്പാട്ടെന്നു വ്യവഹരിച്ചുപോരുന്നു. ഇഷ്ടദേവതയായ രാമന്റെ നാമം ആലപിച്ചുകൊണ്ടാണ്‌ ഗ്രന്ഥാരംഭം. മംഗളകരമായ 'ശ്രീ' ശബ്ദംകൊണ്ടുളള പ്രാരംഭം, ഗ്രന്ഥത്തിന്റെ നിർവിഘ്നപരിസമാപ്തിയെ സൂചിപ്പിക്കുന്നു.

അദ്ധ്യാത്മരാമായണം (കിളിപ്പാട്ട്) ആറു പ്രധാനഭാഗങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്നു. ശ്രീരാമന്റെ ജനനവും ബാല്യവും ബാലകാണ്ഡത്തിലും, രാമന്റെ വനവാസത്തിലേയ്ക്കു നയിക്കുന്ന സംഭവവികാസങ്ങൾ അയോദ്ധ്യാകാണ്ഡത്തിലും, ആരണ്യകത്തിലെ ജീവിതവും സീതാപഹരണവും ആരണ്യകാണ്ഡത്തിലും, സുഗ്രീവാദികളുമായുളള സൌഹൃദവും ബാലീനിഗ്രഹവും കിഷ്കിന്ദാകാണ്ഡത്തിലും, ഹനുമാന്റെ ലങ്കാപ്രവേശവും ലങ്കാദഹനവും സുന്ദരകാണ്ഡത്തിലും, രാമൻ രാവണനെ ജയിക്കുന്നത് യുദ്ധകാണ്ഡത്തിലുമായി വർണ്ണിക്കപ്പെട്ടിരിക്കുന്നു.

ഇതിനു ശേഷവും രാമായണ കഥ തുടരുന്നുണ്ട്, അതാണ്‌ ഉത്തര രാമായണം. എന്നാല്‍ പൊതുവേ ആ കഥ ആരും വായിക്കാറില്ല, കാരണം വീടുകളിലിരുന്ന് അത് വായിക്കുന്നത് ദുഃഖം പ്രദാനം ചെയ്യുമെന്നാണ്‌ സങ്കല്‍പ്പം. അതിനാല്‍ തന്നെ യുദ്ധകാണ്ഡത്തിനൊടുവില്‍ ശ്രീരാമപട്ടാഭിഷേകം വായിച്ച ശേഷം, ഒരിക്കല്‍ കൂടി ശ്രീരാമജനനം വായിച്ച് പാരായണം അവസാനിപ്പിക്കുകയാണ്‌ പതിവ്.

പഴയ തലമുറയില്‍‍ രാമായണം പാരായണം ചെയ്യുന്നത്‍ ഒഴിച്ചുകൂടാന്‍‍ പറ്റാത്ത സംഗതിയായിരുന്നു. വിവാഹാവസരങ്ങളിലും മരണശയ്യയ്‍ക്കു സമീപവും രാമായണം പകുത്തുവായിക്കലൊരു ചടങ്ങാണ്. പ്രത്യേക ചടങ്ങുകളില്‍‍ താലത്തിനോടൊപ്പം രാമയണവും വെയ്‍ക്കുന്ന പതിവുണ്ടായിരുന്നു. രാമായണത്തിലെ എല്ലാ സ്തുതികളും നിത്യജപത്തിനുളള നാമങ്ങളാണ്.

ദേശിയോദ്‍ഗ്രഥനത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു രാമായണം. രാമായണം എഴുതപ്പെടാത്തതോ, തര്‍‍ജ്ജമ ചെയ്യപ്പെടാത്തതോ ആയി ഒരൊറ്റഭാഷയും ഭാരതത്തിലില്ല. ആദ്യം പ്രൌഡഭാഷയായ സംസ്‍കൃതത്തിലൊതുങ്ങി നിന്ന രാമായണം ക്രമേണ എല്ലാ പ്രാദേശികഭാഷകളിലേക്കും ഭാഷാന്തരം ചെയ്യപ്പെടുകയുണ്ടായി.

ശ്രീരാമന്റെ കഥ ഭാരതീയരുടെ മനസ്സില്‍ രൂഢമൂലമായതുകൊണ്ട്‌ വാല്‍മീകി രാമായണത്തെ അടിസ്ഥാനമാക്കി കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ ജനങ്ങളുടെ വിവിധഭാഷകളില്‍ രാമായണം വീരചരിതമായി. അതില്‍ വടക്കേ ഇന്ത്യയില്‍ തുളസിദാസ രാമായണംബംഗാളില്‍ കൃത്തിവാസ രാമായണംതമിഴില്‍ കമ്പരാമായണവും പ്രധാനപ്പെട്ട രാമായണങ്ങളാണ്‌. തെക്കെ ഇന്ത്യയില്‍ ഭക്തിയ്ക്ക്‌ പ്രാധാന്യമുള്ള അധ്യാത്മരാമായണത്തിനാണ്‌ പ്രചുരപ്രചാരം. അദ്ധ്യാത്മ രാമായണത്തിന്റെ മലയാള പരിഭാഷ എന്നുപോലും പറയാവുന്ന എഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടാണ്‌ മലയാളികള്‍ക്ക്‌ പ്രിയങ്കരം

രാമായണത്തിന്റെ ചരിത്ര പ്രസക്തി 
രാമായണകഥയെ ഉപജീവിച്ചുകൊണ്ട് എണ്ണമറ്റ കലാരൂപങ്ങളുടലെടുത്തു. കഥയിലും കവിതയിലും ചിത്രത്തിലും ശില്പത്തിലുമൊക്കെയെന്ന പോലെ നൃത്തത്തിലും രാമായണകഥയ്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്.

സീതാദേവിയുടെ ജന്മസ്ഥലം നേപ്പാളിലാണ്, രാവണവധം കഴിഞ്ഞുവരുന്ന രാമന്‍‌ ഗംഗാനദിയിലെ വെളളംകൊണ്ട് രാമേശ്വരം ക്ഷേത്രത്തില്‍‍ അഭിക്ഷേകം നടത്തുന്നുണ്ട്. ശബരിമലയില്‍‍ ശ്രീരാമപാദവും ജടായു രാവണനെ എതിരിട്ട് മരണമടഞ്ഞ ജടായുമംഗലം ചടയമംഗലമെന്ന പേരിലിന്നുമുണ്ട്, ഉത്തര്‍‍പ്രദേശിലെ സരയൂനദി ഇന്നും നമുക്കു ദൃശ്യമാണ്. ലങ്കയിലേക്കുള്ള പാലം നിര്‍മ്മിച്ചതിന്റെ അവശിഷ്‍ടം നമുക്കിന്നും കാണാന്‍‍ കഴിയുന്നു. വയനാട്ടില്‍‌ ലവകുശന്‍‌മാര്‍‌ ജനിച്ചു വളര്‍‌ന്ന സ്ഥലം പ്രസിദ്ധമാണ്.

നൂറ്റാണ്ടുകളായിട്ട് രാമായണം എന്ന ചരിത്ര സംഭവത്തെ അനേകം വിശ്രുതപണ്ഡിതന്മാര്‍ തങ്ങളുടെ നിശിതമായ ഗവേഷണബുദ്ധി പ്രയോഗിച്ച് നൂതനങ്ങളായ പല ദര്‍ശനനങ്ങളും നല്‍കിയിട്ടുണ്ട് .രാമായണകാലത്തെ ഭൂപടങ്ങള്‍ പോലും നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്. രാമായണ കഥാ സന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളിച്ച് ചില ചരിത്ര വസ്തുതകൾ ഇന്നും ശ്രീരാമന്റെ യാത്രാപഥങ്ങളിൽ  ദ്രിശ്യമാണ്. 

ശ്രീരാമന്‍ പുഷ്പക വിമാനത്തില്‍ കയറിയാണ് യുദ്ധാനന്തരം   തിരികെ അയോദ്ധ്യയില്‍ പോയത് എന്ന  കാല്പ്പനിക  പരാമര്‍ശങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ആധുനിക ശാസ്ത്രം പോലും ശരി വയ്ക്കുന്ന വസ്തുതകളാണ്ഇവ.

ഇന്റർനാഷണൽ അസ്ട്രോനോമി മാത്തമാറ്റിക്കൽ ഗവേഷണ പ്രകാരം ശ്രീരാമൻ ജനിച്ചത്‌ B.C 7323 ഡിസംബർ 4 നു ആണ്. 

സീതാ പരിണയം നടന്നത് 7 ഏപ്രിൽ 7307 നാണ്.  രാമന് വനവാസത്തിനു പോയത് 29 നവംബർ 7306 നു ആണ്. ഹനുമാൻ ലങ്കയിൽ പ്രവേശിച്ചത്‌ ആകട്ടെ 1 സെപ്റ്റംബർ 7292 നു ആണ്. 

സേതു ബന്ധനം നടന്നത് 26-30 ഒക്ടോബർ നു. യുദ്ധം തുടങ്ങിയത് 3 നവംബർ 7292 നാണെന്ന് കണക്കാക്കപെട്ടിട്ടുണ്ട്. രാവണ നിഗ്രഹം നടന്നത് തീയതി  15 നവംബർ 7292. ശ്രീരാമൻ അയോധ്യയിൽ എത്തിയത് ഡിസംബർ 6, 7292 നാണ്. 

"21" ദിവസം വേണ്ടി വന്നു ശ്രീലങ്കയില്‍ നിന്നും അയോദ്ധ്യയില്‍ എത്താന്‍ .."Google Map" പ്രകാരം ശ്രീലങ്കയില്‍ നിന്നും കാല്‍നടയായി അയോദ്ധ്യയില്‍ എത്താന്‍ 513(hr)  മണിക്കൂര്‍; അതായത് 21 ദിവസം തന്നെ വേണം !!!

നൂറ്റാണ്ടുകളായി ഭാരതീയര്‍ വിജയദശമി ആഘോഷിക്കുന്നു. തിന്മയുടെ മേല്‍ നന്മയുടെ വിജയം. രാവണ നിഗ്രഹം നടന്ന  വിജയദശമി ദിനത്തിന്  21 ദിവസങ്ങള്‍ക്ക് ശേഷം ദീപാവലിയും, ശ്രീരാമചന്ദ്രന്‍ വിജയശ്രീലാളിതനായി  അയോധ്യയില്‍ എത്തിയതിന്‍റെ സ്മരണയിൽ  ആഘോഷിക്കുന്നു. ജനങ്ങള്‍ ദീപങ്ങള്‍ കത്തിച്ചും പടക്കങ്ങള്‍ പൊട്ടിച്ചും ശ്രീരാമചന്ദ്രനെ വരവേറ്റ ദിനം!!! നൂറ്റാണ്ടുകളായി ഈ രണ്ടു ദിവസങ്ങളും 21 ദിവസത്തെ ഇടവേളകളില്‍ നമ്മള്‍ ആഘോഷിക്കുന്നു.

പുരാവസ്തു ഗവേഷകന്മാരുടെ നൂറുകണക്കിനുള്ള ഖനനശിഷ്ടങ്ങളെക്കാള്‍ വിശിഷ്ടമാണ് വാല്മീകിയുടെ ഭാവനാവിലാസം. താന്‍ കാവ്യം എഴുതാന്‍ തുടങ്ങുന്ന കാലത്തിന് എത്രയോ മുമ്പ്, അതായത് 7323 B.C മുതല്‍ തലമുറ തലമുറയായി പകര്‍ന്ന് ജനഹൃദയങ്ങളില്‍ പതിഞ്ഞുകിടന്ന രഘുവംശരാജാക്കന്മാരുടെ കഥയ്ക്ക് ഉചിത കാവ്യസംസ്‌കാരം നല്കി, ഒരു വലിയ ഇതിഹാസം രചിച്ചുവെന്നേയുള്ളു, വാല്മീകി.

രാമനാമം
രാമനാമം താരകമന്ത്രമാണ്.  ജപിക്കുന്നവനെ രക്ഷിക്കുന്ന മന്ത്രം. ഈ മന്ത്രം ആര്ക്കും ഏതൊരു സമയത്തും ജപിക്കാവുന്നതാണ്. വിഷ്ണുസഹസ്രനാമം ജപിക്കുന്നതുകൊണ്ടുള്ള ഫലം മുഴുവന് ഒരു തവണ രാമനാമം ജപിക്കുന്നതിലൂടെ കൈവരുമെന്ന് പറയുന്നു. ഇത് സാക്ഷാല് ശ്രീപരമേശ്വരന് പാർവതിദേവിക്ക് ഉപദേശിച്ചു കൊടുത്ത  രഹസ്യവുമാണ്.

ശ്രീരാമനാമമാകുന്ന മഹാമന്ത്രം ശത്രുക്കളെ ഇല്ലാതാക്കുന്നതും, ഉപനിഷത് വാക്യങ്ങളാല് പൂജിക്കപ്പെടുതും, സംസാരത്തില് നിന്ന് മുക്തിയെ നല്കുന്നതും, യോഗ്യമായ സമയത്ത് എല്ലാ സംഗങ്ങളെയും ഇല്ലാതാക്കുന്നതും സര്വൈശ്വര്യ പ്രദവും, വ്യസനമാകുന്ന സര്പ്പത്തിന്റെ പിടിയില് നിന്ന് മോചിപ്പിക്കുന്നതും ആകുന്നു.

രാമനാമം നിരന്തരമായി ജപിച്ചാണ് കിരാതനായ രത്നാകരന് വാല്മീകി മഹര്ഷിയായി തീര്ന്നത്. രാമനാമം എല്ലാ ദുഃഖങ്ങളെയും അജ്ഞാനത്തെയും നശിപ്പിക്കുന്നതും, സർവത്ര  വിജയത്തെ പ്രദാനം ചെയ്യുന്നതുമാണ്.

മഹാഭാരതയുദ്ധം ആരംഭിക്കുന്ന സമയത്ത് കൗരവ സേനാപതിയായ ഭീഷ്മര് ദുര്യോധനനോട് യുദ്ധം ആരംഭിക്കുന്നതിനുള്ള ശുഭ മുഹൂര്ത്തം ചോദിക്കുക്കുമ്പോള് പാണ്ഡവരില് ഇളയവനായ സഹോദരന് നല്ലൊരു ജ്യോതിഷിയാണ്, അതിനാൽ അദ്ദേഹത്തോട് ചോദിച്ചാല് വിജയ മുഹൂര്ത്തം അറിയുവാന് സാധിക്കും എന്ന് ഉപദേശിച്ചു.  അനന്തരം ഭീഷ്മര് ദൂതനെ അയച്ച് സഹദേവനെ വിളിക്കുകയും വിജയ മുഹൂര്ത്തം എപ്പോഴാണെന്ന് ആരഞ്ഞു.  ഉപദേശം തേടുന്നത് ശത്രുപക്ഷമായാലും, അതിനു സത്യസന്ധമായ  മറുപടി നല്കുക എന്നുള്ളത് ഭാരതീയ പൈതൃകമാണ്.  

ഇതിന് ശേഷം ശ്രീകൃഷ്ണന് സഹദേവനോട് വിജയമുഹൂര്ത്തം ചോദിച്ചു. അപ്പോള് സഹദേവന് പറഞ്ഞു. ഉത്തമമായ വിജയ മുഹൂര്ത്തം ഭീഷ്മപിതാമഹന് പറഞ്ഞുകൊടുത്തു. അതുകൊണ്ട് രാമരാമ എന്ന് ഭക്തിയോടുകൂടി ജപിച്ച് യുദ്ധം ആരംഭിച്ചാല് മതിയാകും എന്നും വിജയം സുനിശ്ചിതം ആയിരിക്കും എന്നും പറഞ്ഞു. ഇതനുസരിച്ച് പാണ്ഡവര് രാമനാമം ജപിച്ചുകൊണ്ട് യുദ്ധത്തിനിറങ്ങി വിജയം കൈവരിക്കുകയും ചെയ്തു.

യാത്രപുറപ്പെടുമ്പോഴും, ആപത്തിലാകപ്പെടുമ്പോഴും ശത്രുക്കളില് നിന്നും, രോഗത്തില്നിന്നും എല്ലാം മുക്തിസിദ്ധിക്കുന്നതിനും, വിജയം കൈവരിക്കുന്നതിനും രാമനാമം ജപിക്കണമെന്ന് പൂര്വ്വികര് പറയുന്നതിന്  കാരണം ഇതാണ്. ഉത്തര ഇന്ത്യക്കാർ പരസ്പ്പരം അഭിവാദ്യം ചെയ്യുന്നത് പോലും റാം, റാം  എന്നാണ്. 

ധർമതിന്റെ മുർത്തിമ ഭാവമാണ് ശ്രീരാമൻ. ഒരു നര ജന്മത്തിന് മോക്ഷമേകാൻ ശ്രീരാമന്റെ ധർമ നിഷ്ഠയും, ഗുരു ഭക്തിയും, ധൈര്യവുംഏക പത്നീ വ്രതവും, അചഞ്ചലമായ രാഷ്ര സ്നേഹവും അനുകരണീയമായ മാതൃകകൾ ആണ്. ഒരു മഹദ് രാഷ്രമായി ഭാരതം ഇന്നും നില നിൽക്കുന്നതിൽ ശ്രീരാമചന്ദ്രദേവനും, രാമായണത്തിനും  ഉള്ള  പ്രസക്തി അനിർവചനീയമാണ് . സ്വജീവിതത്തിൽ പകര്ത്തേണ്ട ഈ നിഷ്ടകൾ ആണ് രാമായണത്തിന്റെ സന്ദേശം. 

ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ
ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ
ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ
ശ്രീരാമ! രാമ രാമ! ലോകാഭിരാമ! ജയ


ശ്രീരാമജയം …


രഞ്ജിത്ത് ഗോപാലകൃഷ്ണൻ