ലോകത്തിലെ ഏറ്റവും നല്ല വ്യക്തി തങ്ങളുടെ പ്രസിഡന്റ് ആവണം എന്ന് ചിന്തിക്കുന്ന കക്ഷികളാണ് അമേരിക്കക്കാർ. അതിലൊരു തെറ്റുമില്ല. അമേരിക്കൻ ജനത അത് അർഹിക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.
അവിടുത്തെ ഭരണകൂടത്തിന്റ്റെ നയങ്ങളെ നഖശിഖാന്തം എതിർക്കുന്ന മറ്റ് രാജ്യക്കാർ, പക്ഷേ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആ നാട് സന്ദര്‍ശിച്ചു കഴിഞ്ഞാൽ ആ രാജ്യത്തിന്‍റെയും, സർവ്വോപരി അമേരിക്കൻ ജനതയുടേയും ആരാധകരായി മാറുമത്രെ .. (തോമസ് ഐസക്കിനെ ഉദ്ദേശിച്ച് പറഞ്ഞതല്ല) അത്ര നല്ല പെരുമാറ്റമാണ് അവിടുത്തെ സാധാരണ ജനതയുടേത്. ഞാൻ അവിടെ പോയിട്ടില്ല, ((കടുത്ത ആഗ്രഹമുണ്ടെങ്കിലും.... ഇപ്പറഞ്ഞത്, അമേരിക്കയിലുള്ള സുഹൃത്തുക്കളുടെ ശ്രദ്ധക്ക്)) എന്നാൽ അമേരിക്ക സന്ദർശിച്ച, അവിടെ കുടിയേറിയ ഒട്ടനവധി ആൾക്കാർ എന്നോട് പറഞ്ഞതിൽ നിന്നുള്ള അറിവാണ്.
ഇതൊക്കെ ആണങ്കിലും, ആ നാട്ടിലെ ഭരണകൂടം ലോകത്തെ കാണുന്നത്, സ്വന്തം അഭീഷ്ടങ്ങൾ. സാധിക്കാനുള്ള ഒരുപാധിയായിട്ടാണ്. മറ്റ് രാജ്യങ്ങളിലും, അവിടുത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും എന്തുതന്നെ സംഭവിച്ചാലും, അമേരിക്കയുടെ താത്പര്യം സംരക്ഷിക്കപ്പെടണം എന്നാണവരുടെ മനോഭാവം. അമേരിക്കൻ താത്പര്യം എന്നാൽ, അവിടുത്തെ വ്യാവസായിക-വാണിജ്യ മേഖലയിലെ വമ്പന്മാരുടെ മടിശ്ശീലകളെ കൂടുതലായി കനം വയ്പിക്കുന്ന നയം എന്നേ അർത്ഥമുള്ളൂ. ഈ കൂട്ടരാണ് യഥാര്ത്ഥത്തില് അമേരിക്കയുടെ ഭരണചക്രം തിരിക്കുന്നത്. ലോകത്തിലെ പല ഭാഗത്തായി അമേരിക്കക്ക് വിശ്വസ്ഥ സുഹൃത്തുക്കളുണ്ട്. ഈ എല്ലാ സുഹൃത്ത് ബന്ധങ്ങളും അമേരിക്കയുടെ സ്വന്തം താത്പര്യം സംരക്ഷിക്കുക എന്ന ഉദ്ദേശത്തിൽ തന്നെയാണ്. സന്ദർഭവശാൽ പറയട്ടെ, അവരുടെ ഇന്ത്യയിലെ ബ്രാഞ്ചിന് താഴ് വീണിട്ടു രണ്ടു കൊല്ലം കഴിഞ്ഞു,
മനസിലായില്ലേ, നമ്മുടെ സ്വന്തം മദാമ്മ ആൻഡ് കമ്പനി... അല്ലാതാരാ,,, U.P.A എന്ന് വച്ചാൽ നമ്മൾ ധരിച്ചു വശായിരിക്കുന്നത് United Progressive Alliance എന്നോ മറ്റോ ആണ്. എന്നാലതല്ല സത്യം. U.P.A യുടെ യഥാര്‍ത്ഥ നാമം അഥവാ CIA-ISI ഉപയോഗിക്കുന്ന കോഡ് United States - Pakistan -Alliance എന്നാണ്.
അവരുടെ പ്രതിനിധികളാണ് 2004 മുതൽ 2014 വരെ ഇന്ത്യ ഭരിച്ചത്. രാജ്യത്തെ മുടിപ്പിച്ച, ദയാദാക്ഷണ്യമില്ലാത്ത അഴിമതി നടത്താൻ ഇക്കൂട്ടർക്ക് തന്റ്റടം കിട്ടിയത് ഇങ്ങനെ അമേരിക്ക നയിക്കുന്ന ഒരു Global unholy nexus ന്റ്റെ ഭാഗമായതു കൊണ്ടാണ്. അവരുടെ ഉദ്യോഗസ്ഥനായിരുന്നു മൻമോഹൻ സിംഗ്. 91 ലെ തിരഞ്ഞെടുപ്പിന് മുൻപ് ചൈന സന്ദർശിച്ച ഒരു ഇന്ത്യൻ നയതന്ത്രജ്ഞനോടു, വരാൻ പോകുന്ന സർക്കാരിൽ ധന കാര്യമന്ത്രി മൻമോഹൻ സിംഗ് എന്ന മുൻ ലോക ബാങ്ക് ഉദ്യോഗസ്ഥനാവും എന്ന് ചൈനയിലെ തന്റെ ആതിഥേയൻ പറഞ്ഞപ്പോൾ, രാജീവ് ഗാന്ധി വധിക്കപ്പെട്ടു കൂടി ഇല്ലായിരുന്നു!!!... പിന്നീടുള്ളത് ചരിത്രം. ഒരു പക്ഷെ , അബ്ദുൽ കലാം തടഞ്ഞില്ലായിരുന്നു എങ്കിൽ, മദാമ്മ പ്രധാനമന്ത്രി ആയി എന്നേ നമ്മുടെ രാജ്യത്തെ വിറ്റു തിന്നേനേ. ഈ വിഷയം അവിടെ നിക്കട്ടെ. പറയാൻ ആണെകിൽ, കണ്ടമാനം ഉണ്ട്. നമുക്ക് അമേരിക്കയിലേക്ക് വരാം.
ശ്രീനിവാസൻ ഒരു സിനിമയിൽ പറയുംപോലെ, 'എന്റെ തല, എന്റെ ഫുൾ ഫിഗര്,' എന്ന പോലെയാണ് യാങ്കികളുടെ കാര്യം, എവിടെ എന്ത് ചെയ്താലും, അമേരിക്കൻ താത്പര്യം സംരക്ഷിക്കപ്പെടണം. ഇത് കേട്ട്, അവിടുത്തെ സാധാരണക്കാരനെ തെറ്റിദ്ധരിക്കേണ്ട. മറിച്ചു അവരുടെ വാണിജ്യ താത്പരൃം എന്നേ കരുതേണ്ടതുള്ളൂ. കാരണം, അവിടുത്തെ ജനാധിപത്യം വെറും പുറംപൂച്ചാണ്. കാര്യങ്ങൾ തീരുമാനിക്കുന്നത്, അതായത്, അമേരിക്കയുടെ പ്രസിഡണ്ടിനെ ഉൾപ്പെടെ കാര്യങ്ങൾ തീരുമാനിക്കുന്നത് 'വാൾസ്ട്രീറ്റ്' കൈയ്യാളുന്ന കോർപ്പറേറ്റ് ഭീമന്മാരാണ്. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി അമേരിക്കൻ പ്രസിഡന്റ് ആണന്നു ഒരു വിശ്വാസമുണ്ട്. വെറുതെയാണ്.. ആ പദവി യഥാര്‍ത്ഥത്തിൽ ഒരു ഡമ്മി ആണ്. രണ്ടാം ലോക മഹായുദ്ധാനന്തരം രൂപപ്പെട്ടതാണ് ഈ ഒരു മാഫിയ. ആയുധ വ്യാപാരത്തിലൂടെ ധനികരായി, വമ്പന്മാരായി തീർന്നവരാണ് ഇതിനു പിന്നിലെ ചാലകശക്തികൾ. പ്രകൃതി വിഭവങ്ങളോ, എണ്ണവിഭവങ്ങളോ ആവശ്യത്തിന് ഇല്ലാത്ത അമേരിക്കയുടെ സാമ്പത്തിക ശക്തി ഏറ്റവുമധികം ആശ്രയിക്കുന്നത് അവരുടെ വ്യാവസായിക ശേഷിയാണ്. അതാകട്ടെ, ആയുധവ്യാപാരത്തിനാൽ ചുറ്റപ്പെട്ടിരിക്കുകയും ചെയ്യുന്നു. ഈ കമ്പോളം നിയന്ത്രിക്കുന്ന വമ്പൻ കോർപ്പറേറ്റുകളാണ് അമേരിക്കയേയും, തദ്വാരാ ലോകക്രമത്തെ തന്നെയും നിയന്ത്രിക്കുന്നത്. സ്വാഭാവികമായും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഒരു ലോകം അവർക്കാവശ്യമില്ല.
ഒബാമ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അമേരിക്കയിലെ യുദ്ധ വിരുദ്ധർ 'ഒബാമ ഡിസപ്ഷൻ' എന്നൊരു ഡോക്ക്യുമെന്റ്ററി ഇറക്കിയിരുന്നു.
https://youtu.be/VebOTc-7shU അമേരിക്കയുടെ ഔദ്യോഗിക രംഗത്ത് ഞെട്ടലുണ്ടാക്കിയ ഈ ചിത്രം അപ്രിയമായ പല സത്യങ്ങളും വിളിച്ചു പറയുന്നുണ്ട് ഊഷ്മളമാക്കാൻ . കഴിഞ്ഞ അറുപതു വർഷങ്ങളായി, അമേരിക്കയുടെ ഒന്നാം നമ്പർ പൗരനെ തിരഞ്ഞെടുക്കുന്നത്, ഈ മാഫിയ ആണ്. ഇവരുടെ പിടിയിൽ പെടാതെ ജനപ്രീതി കൊണ്ട് മാത്രം ആ പദവിയിൽ എത്തിയ ആളായിരുന്നു, ജോൺ എഫ് കെന്നഡി. ഈ വ്യവസായികലോബികളുടെ പിടിയിൽ പെടാതെ അന്നത്തെ മറ്റൊരു വൻ ശക്തി ആയിരുന്ന, റഷ്യയുമായി ഉലഞ്ഞു നിന്ന ബന്ധത്തെ ഊഷ്മളമാക്കാൻ ക്രൂഷ്‌ചേവുമായി നല്ല സൗഹൃദം ഉണ്ടാക്കിയ കെന്നഡി ദുരൂഹമായി കൊല്ലപ്പെട്ടു. എന്ന് മാത്രമല്ല, കെന്നഡിയുടെ കൊലപാതകി വരെ കൊല്ലപ്പെട്ടു. എല്ലാം ദുരൂഹം. അതിനു ശേഷം ഇന്ന് വരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രസിഡന്റുമാരും ഈ മാഫിയയുടെ പ്രതിനിധികൾ ആണ് എന്നാണ് അമേരിക്ക തന്നെ ആസ്ഥാനമായുള്ള ഈ വിഭാഗം ആരോപിക്കുന്നത്. സെനറ്ററന്മാരിൽ വലിയൊരു പങ്കും ഇവരുടെ പിണിയാളുകളാണ് എന്നും ഇവർ പറയുന്നു.
ഇത്തവണ, അതിനാൽ തന്നെ, ഹിലരി ക്ലിന്റൺ അമേരിക്കയുടെ പ്രസിഡന്റായി എത്തും എന്നവർ ഉറപ്പിച്ചിട്ടുണ്ട്. വാൾ സ്ട്രീറ്റിന്റെ , വിശ്വസ്ത ആണ് ഹിലരി. മാത്രവുമല്ല, സ്റ്റേറ്റ് സെക്രട്ടറി ആയി ഇരുന്നപ്പോൾ, ഇറാഖിലെയും, സിറിയയിലെയും തീവ്രവാദി ഗ്രൂപ്പുകൾക്ക് കൈ അയഞ്ഞ സഹായം നൽകി അവർ കൂറ് തെളിയിച്ചിട്ടും ഉണ്ട്. മറു ഭാഗത്തു ട്രംപ് പ്രവചനാതീതനായ വ്യക്തി ആണെന്നതും ഹിലാരിയുടെ സാധ്യത കൂട്ടുന്നു. മാത്രവുമല്ല, ട്രംപിന്റെ പൂർവ്വകാലം അത്ര ശുഭവുമല്ല. ചുരുക്കത്തിൽ, അമേരിക്കൻ ജനത എത്തിപെട്ടിരിക്കുന്നത് ഒരു ഊരാക്കുടുക്കിലാണ്. ഇവരിൽ ആരെ തിരഞ്ഞെടുത്താലും കെണി ആകുമെന്ന് ചുരുക്കം. ട്രംപിനെക്കാൾ നല്ലതു ഹിലരി ആണെന്ന വാൾ സ്ട്രീറ്റ് സംഘത്തിന്റെ അനുമാനത്തിനു തിരിച്ചടി നൽകി ആയിരുന്നു, ട്രംപിന്റെ മുന്നേറ്റം. അത് തകർക്കാനാണ്, പീഡന കേസുകൾ രംഗ പ്രവേശം ചെയ്തത്. അത് ഫലം ചെയ്തു എന്ന സർവേകളുടെ ഇടയിലേക്കാണ് ഇതാ ഇപ്പോൾ ഹിലാരിയെ കുടുക്കി കൊണ്ട് ഇമെയിൽ വിവാദം പുറത്തു വന്നിരിക്കുന്നത്.
ഇതിന്റെ വേരുകൾ കിടക്കുന്നതും, ഇസ്ലാമിക ഭീകരരെ സഹായിച്ചു എന്നതിലാണ്. ലോകത്തു കഴിഞ്ഞ 30 വർഷമായി ശക്തി പ്രാപിക്കുന്ന തീവ്രവാദം ആരുടെ തണലിൽ ആണ് കൊടിക്കൂറ ഉയർത്തിയത് എന്നതിൽ ഇന്ന് അധികം ആർക്കും വലിയ സംശയം ഇല്ല. റഷ്യയുടെ നേതൃത്ത്വത്തിൽ ഒരു വലിയ ബദൽ ഉയർന്നു വരുന്നത് കാണാതിരുന്നു കൂടാ. സമാധാനം ആഗ്രഹിക്കുന്ന അറബ് രാജ്യങ്ങൾ വരെ , അമേരിക്കയെ ഉപേക്ഷിച്ചു റഷ്യയെ വരിക്കുന്ന കാലം അധികം ദൂരത്തല്ല. അമേരിക്കൻ ആയുധ ലോബിയുടെ പ്രതിനിധിയായി , ഹിലരി ആ പദവി ഏറ്റെടുത്താൽ , മൂന്നാം ലോക യുദ്ധമാവും ഫലം. ട്രംപിനെ നമ്പനാവില്ല എങ്കിലും സമാധാനം ആഗ്രഹിക്കുന്ന ഒരു ലോകത്തിനു അപകടകാരിയായ ഹിലാരിയെക്കാൾ, ട്രമ്പകും ഭേദം.