വളരെ ഗൗരവമേറിയ ഒരു വിഷയം പറയട്ടെ.
(**പരമാവധി ചുരുക്കിയും, ലളിതമായും പറയാൻ ശ്രമിക്കാം.. ഇത് രാഷ്ട്രീയ പോസ്റ്റല്ല, അക്കാഡമിക്ക് ഇൻറ്ററസ്റ്റിൽ കാണുക.. വിഷയത്തിൽ അവഗാഹമുള്ളവർ, അഭിപ്രായം പറയണമെന്ന് ഒരപേക്ഷയുമുണ്ട്**)
മസാല ബോണ്ടിന് മേൽ, കേരളം എടുത്തു എന്ന് "പറയപ്പെടുന്ന" ലോണിനെ (?) സംബന്ധിച്ചാണ് ഈ പോസ്റ്റും, ഇതിലെ സംശയങ്ങളും...
കിഫ്ബി, മസാലബോണ്ട് ഇവയൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭ ചർച്ച ചെയ്യുകയും ഇന്ന് സിഐജി പരാമർശത്തിന് മേൽ പ്രമേയവും പാസ്സായല്ലോ..?
ആ നിലയിൽ അവിടെ നടന്ന ചർച്ചകളിൽ കേൾക്കാത്ത, അഥവാ ആരും മാദ്ധ്യമങ്ങൾ പോലും ശ്രദ്ധിക്കാത്ത, അഥവാ മനസ്സിലാകാത്തതു കൊണ്ട് വിട്ടു പോയതോ ആയ ഒരു പ്രധാന വിഷയമാണ് ഞാൻ ഉന്നയിക്കുന്നത്..!
(സിഐജി ഇവ സൂചിപ്പിച്ചോ എന്നറിയില്ല.. വാര്‍ത്തകളിൽ പക്ഷെ കണ്ടില്ല.)
"എല്ലാവരും ധരിച്ചിരിക്കുന്നത് പോലെ കേരളം 'വായ്പ' എടുക്കുകയായിരുന്നോ"..?
സാധാരണ ഗതിയിൽ, വായ്പകൾക്ക് ഈട് നൽകുവാനോ, നിക്ഷേപം സ്വീകരിക്കുവാനോ ആണ് സർക്കാർ ബോണ്ടുകൾ അഥവാ കടപ്പത്രം ഇറക്കുക.
ഇത്തരം കടപ്പത്രങ്ങൾ, ഐഎംഎഫ് പോലുള്ള വിദേശ വായ്പ സംരംഭങ്ങൾക്കോ, ബാങ്കുകൾക്കോ വായ്പയുടെ ഈടായി നൽകാനോ, വിദേശ 'സ്റ്റോക്ക് മാർക്കറ്റിൽ' നിക്ഷേപിച്ച് ലാഭം സ്വീകരിക്കുവാനോ ആണ് സർക്കാർ ഉപയോഗിക്കുക.
ഇതിന് റിസർവ് ബാങ്കിന്റ്റെ അഥവാ കേന്ദ്രത്തിന്റ്റെ അനുമതി ആവശ്യവുമാണ്. ഇവിടെ കിഫ്ബി വഴി ആയതു കൊണ്ട് കേന്ദ്രത്തെ മറികടന്നു എന്നാണ് സിഐജി റിപ്പോർട്ട് പ്രകാരം നിയമസഭയിലെ ആരോപണങ്ങളിൽ കണ്ടത്. അങ്ങനെയെങ്കിൽ അതും ഗൗരവമേറിയ വിഷയമാണ്.
എന്നാലും ഞാൻ ഉന്നയിക്കുന്ന വിഷയം ഇതല്ല.
മുഖ്യമന്ത്രി പിണറായി വിജയൻ മണിയടിച്ചുണർത്തിയ "ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ" ആണല്ലോ ഈ മസാല ബോണ്ട്, "നിക്ഷേപിച്ച"തും, കേരളത്തിന് 2400 കോടിയോളം ലഭിച്ചതും..!!!
" " ഉള്ളിൽ കൊടുത്ത വാക്കുകൾ ശ്രദ്ധിക്കുക. ഇനി ചില ചോദ്യങ്ങൾ തരാം.. ഉത്തരം നിങ്ങളും ആലോചിക്കൂ..
1. "ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്" ---
ഇത് വായ്പ നൽകുന്ന സ്ഥാപനമാണോ..?
അല്ല..!!
2. പിന്നെ എന്തിന് കേരളം ലോണിനായി, അതും ഇത്ര ഉയർന്ന പലിശയുള്ളതിനായി, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് പോയി..?
ഇതിന്റ്റെ ഉത്തരം അറിയുക..👇
കിഫ്ബി, അഥവാ കേരളം ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് കടപ്പത്രവുമായി പോയത്, ലോണെടുക്കാനല്ല. മറിച്ച് നിക്ഷേപിക്കാനാണ്.
കേൾക്കുമ്പോൾ അത്ഭുതം തോന്നാം. ഇതാണ് സത്യം. കാരണം, ആദ്യമായി പറയട്ടെ, LSE അഥവാ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്, IMF പോലെ ഒരു വായ്പ നൽകുന്ന സ്ഥാപനമല്ല. ബാങ്കുമല്ല..
LSE ഒരു സ്റ്റോക്ക് എക്സ്ചേഞ്ചാണ്.
അവിടെ ഓഹരികളിൽ നിക്ഷേപമാണ് അവർ സ്വീകരിക്കുക..
എന്നാൽ;
അവർ വായ്പയും നൽകും...!!! എങ്ങനെയെന്നോ..?
കസ്റ്റമർ നൽകുന്ന ഈട്, Monetize ചെയ്ത് ഫിക്സഡ് ഡിപ്പോസിറ്റാക്കി ഇട്ട് അവയുടെ liverage-ന്മേൽ ട്രേഡിങ്ങിനായി ഓഹരികളിൽ നിക്ഷേപിച്ച ശേഷം, ആ ഫിക്സഡിന് മേൽ ഒരു നിശ്ചിത ശതമാനം ലോണായി നൽകും. ഇതാണ് LSE യുടെ രീതി.
സാധാരണ ഗതിയിൽ, ബോണ്ടുകളോ, നിക്ഷേപങ്ങളോ സ്വീകരിക്കുകയും അവ മുകളിൽ പറഞ്ഞ രീതിയിൽ, ഹൈ ഈൽഡുള്ള അന്താരാഷ്ട്ര ഓഹരി കമ്പോളത്തിൽ നിക്ഷേപിച്ച് വമ്പൻ പണം കൊയ്യുകയും, അവരുടെ ലാഭം/ഫീസ് എടുത്ത ശേഷം തങ്ങളുടെ നിക്ഷേപകർക്ക് ലാഭം നൽകുകയുമാണ് ചെയ്യുന്നത്. നിക്ഷേപിച്ച തുകയുടെ പതിന്മടങ്ങ് തിരികെ ലഭിക്കും.
അങ്ങനെയെങ്കിൽ,
*കേരളം അഥവാ കിഫ്ബി നൽകിയ ബോണ്ട് ഏത് ബാങ്കിലാണ് LSE, മോണിട്ടൈസ് ചെയ്തത്?
*അതിന് മേൽ ലിവറേജെടുത്ത് ഏതൊക്കെ സ്റ്റോക്കുകളിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്..?
*എന്താണവയുടെ റിട്ടേൺസിനുള്ള ഓഫർ, അഥവാ ലാഭം ?
*ലാഭം ലഭിക്കുന്ന ബോണ്ടുകളിൽ നിക്ഷേപം നടത്തിയ ശേഷം അവിടെ നിന്നും കേരളം എന്തിന് കടമെടുത്തു..?
(കണ്ണിൽ പൊടിയിടാനോ?) (മസാലബോണ്ടിന്റ്റെ പ്രത്യേകകത പ്രകാരം തിരിച്ചടക്കുന്നത് ഇന്ത്യൻ രൂപയിലാണ്, അത് ഭയങ്കര ലാഭമാണ് എന്നൊക്കെ പറഞ്ഞത് ശ്രദ്ധ തിരിക്കലാവണം)
ഇതിന് കേരളം എന്തിനാണ് കൂടിയ പലിശയായ ഉ" 9.72% വച്ച് നൽകുന്നത്..?!! State Bank of India പോലും ഇതിലും ചെറിയ നിരക്കിൽ കടം നൽകും എന്നിരിക്കേ..?
അതോ, എടുക്കാത്ത ലോണിനാണോ, കേരളം പലിശ നൽകുന്നത് ..?!!
ഇത് കൂടി മനസ്സിലാക്കൂ.. 👇👇👇
സാധാരണ ഓഹരികൾ കൂടാതെ ലോകത്ത് പ്രധാനപ്പെട്ട അഞ്ച് രാജ്യങ്ങളിലെ പ്രധാന ഓഹരിക്കമ്പോളങ്ങളിൽ, ( NewYork-USA, London-UK, Singapore, Hongkong, Caymen Islands) ബുള്ളറ്റ് പേയ്മെൻറ്റ് , അഥവാ നിക്ഷേപം സ്വീകരിക്കുന്ന ഉടനെ തന്നെ പല മടങ്ങ് ലാഭവിഹിതം നൽകുന്ന ഏർപ്പാടുണ്ട്.
ബുള്ളിയൻ, കറൻസി, ക്രൂഡ് ഓയിൽ തുടങ്ങിയവയിലാണ് ഈ ഉറപ്പുള്ള കച്ചവടം നടക്കുന്നത്.
(ഇതൊന്നും ഉടായിപ്പുകളല്ല കേട്ടോ, നിയമപ്രകാരം നടക്കുന്നവയാണ്...!)
ഇതിൽ നിക്ഷേപിക്കുന്നവർക്ക്, തങ്ങളുടെ നിക്ഷേപത്തിന്, പൂർണ്ണ സുരക്ഷ അഥവാ ring fenced protection ഈ സ്ഥാപനങ്ങൾ / ബാങ്കുകൾ നൽകും. Insurance സുരക്ഷ ഉണ്ടാവുകയും ചെയ്യും. ഇതിന് മേലാണ് കച്ചവടം നടത്തുക.
ഒരു വർഷം കൊണ്ട് പലമടങ്ങ് ലാഭം ഈ പ്ലാറ്റ്ഫോമുകൾ നൽകും. പല സ്കീമുകൾ ഇതിലുണ്ട്. എനിക്കറിയുന്ന ഒരെണ്ണം പറയാം. 1+1 ആണ് ഓഫർ. അതായത് നിങ്ങൾ നൂറ് രൂപ നിക്ഷേപിച്ചാൽ, തൊട്ടടുത്ത മാസം അത് ഇരട്ടിയായി 200 ആകും. അടുത്ത മാസം 400.. ഇങ്ങനെ പന്ത്രണ്ട് മാസം കോമ്പൗണ്ട് ചെയ്ത് ഒരു കൊല്ലം ട്രേഡ് ചെയ്യാം. പ്രാഥമിക നിക്ഷേപം സുരക്ഷിതമാണ്. ലണ്ടനിലെ ഇൻറ്റർനാഷണൽ നിയമ സ്ഥാപനങ്ങളാകും നിങ്ങളുടെ കോൺട്രാക്റ്റും മറ്റും തയ്യാറാക്കുന്നത്.
(ഇത് കേട്ട് ആരും എടുത്ത് ചാടരുത്. ഇത്തരം നിക്ഷേപത്തിന് മിനിമം നിക്ഷേപ തുക ഡോളറിൽ നൂറ് മില്യനാണ്!.. മറ്റ് പല പ്രയാസം നിറഞ്ഞ നിബന്ധനകളും, ഇൻർപോൾ ലെവലിൽ നടക്കുന്ന പ്രാഥമിക അന്വേഷണവുമൊക്കെയുണ്ട്..)
ഇത്തരം പല പ്ലാറ്റ്ഫോമുകൾ, കാലാകാലങ്ങളിൽ, പലവിധ സ്കീമുകളും വ്യവസ്ഥകളും അനൗൺസ് ചെയ്യാറുണ്ട് എന്ന് കൂടി അറിയുക. (ഇതേക്കുറിച്ച് വിശദമായി പിന്നീടൊരിക്കലെഴുതാം)
ഇത്തരം ഹൈയീൽഡ് പ്ലാറ്റ്ഫോം ട്രേഡിങ്ങ് ഉൾപ്പടെ നടത്തുന്ന സ്ഥാപനമാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്. ഇനി പ്രധാനപ്പെട്ട ഒരു കാര്യം കൂടി.
ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് പോലുള്ള ഓഹരിക്കമ്പോളത്തിൽ നിക്ഷേപം നടത്തണമെങ്കിൽ അവിടെ രജിസ്ട്രർ ചെയ്ത ബ്രോക്കർ വഴി / അഥവാ സ്ഥാപനം വഴി വേണം ചെയ്യാൻ.. അല്ലാതെ പറ്റില്ല.
1. ആര് വഴിയാണ് കിഫ്ബി, മസാല ബോണ്ട്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിക്ഷേപിച്ചതും, അതിനെതിരെ ലോണെടുത്തതും?.. ഈ ലോണെടുക്കൽ തന്നെ കണ്ണിൽ പൊടിയിടുന്ന ഏർപ്പാടായിരുന്നോ?.
2. എന്താണ് ഈ സ്ഥാപനത്തിന്റ്റെ പേര്?, അവരുടെ എക്സ്പീരിയൻസ്, മുൻകാല പെർഫോമൻസ് ..? WEBSITE ?...
3. എന്താണ് ഈ കോൺട്രാക്റ്റിലെ വ്യവസ്ഥകൾ?.
4.ഈ കോൺട്രാക്റ്റ് സിഐജി കണ്ടിട്ടുണ്ടോ..?
5. ഈ കോൺട്രാക്റ്റ് നിയമസഭയിൽ സമർപ്പിച്ചിട്ടുണ്ടോ?
ഉത്തരങ്ങൾ കിട്ടേണ്ടതുണ്ട്..നികുതി ദായകർക്ക് കൂടി വിവരാവകാശ പ്രകാരം അറിയാൻ അവകാശമുള്ള കാര്യങ്ങളാണ് ഇതെല്ലാം.
അതും അവിടെ നിക്കട്ടെ..,
അവരുടെ സ്റ്റോക്കിൽ, കേരളം തങ്ങളുടെ സ്ഥാപനമായ കിഫ്ബിയുടെ ബോണ്ട് "നിക്ഷേപിച്ച"തു കൊണ്ടാണ്, കിഫ്ബിയുടെ ചെയർമാനായ മുഖ്യമന്ത്രി പിണറായി വിജയനെ അവിടെ സ്റ്റോക്ക് ട്രേഡിങ്ങ് തുടങ്ങുന്നതിന്റ്റെ സൂചനയായ "bell ringing function" ന് അവർ ക്ഷണിച്ചത്.
(അല്ലാതെ കടം മേടിക്കാൻ മാത്രം വരുന്നവരെ ആരെങ്കിലും ആദരിക്കുമോ?!!) സാമാന്യ ബുദ്ധി പോരെ ഇതൊക്കെ ചിന്തിക്കാൻ..?
കേരളം അഥവാ കിഫ്ബി 2400 കോടി കടമെടുത്തു എന്ന് തന്നെ വിചാരിക്കുക.. അത് ഈ പറഞ്ഞ പലിശ സഹിതം തിരിച്ചും അടക്കുന്നു എന്നും സമ്മതിച്ചു കൊടുക്കാം.. അപ്പോഴും ചില ചോദ്യങ്ങൾ ബാക്കിയല്ലേ..?
1. കേരളം ഇറക്കിയ കടപ്പത്രം, LSE, ഏത് സ്റ്റോക്കുകളിലാണ് നിക്ഷേപിച്ചത്..?
2. എന്താണ് ഇതിൽ നിന്നുള്ള ലാഭം..?
3. എത്ര കാലത്തേക്കാണ് ഈ നിക്ഷേപം ?.
4. ബ്രോക്കർ സ്ഥാപനത്തിന് എത്രയാണ് ഫീസ്..?
5. കമ്മീഷനെത്രയാണ്.. ആരാണ് അതിന്റ്റെ ഗുണഭോക്താവ്???
ഇതിന്റ്റെ ഉത്തരങ്ങളിലേക്ക് കടക്കും മുന്നേ ഈ വിഷയം ലളിതമായി ഒന്നുകൂടെ പറയാം ..
സർക്കാർ ജോലിക്കാർക്ക് പ്രോവിഡൻറ്റ് ഫണ്ട് ഉണ്ടന്ന് അറിയുമല്ലോ..? ജീവനക്കാർക്ക് അതിൽ നിന്നും ലോണെടുക്കാം. അങ്ങനെ, അതിൽ നിന്നും ലോണെടുക്കുന്നവർ അത് തിരിച്ചടച്ചു കഴിയുമ്പോഴും, അവരുടെ പ്രോവിഡന്റ്റ് ഫണ്ട് അവിടെ അവശേഷിക്കുകയും, കാലാവധി പൂർത്തിയാകുമ്പോൾ / വിരമിക്കുമ്പോൾ പലിശ സഹിതം കിട്ടുകയും ചെയ്യും. ശരിയല്ലേ..?
ഇതേ പാറ്റേണിൽ ചിന്തിക്കൂ..
കിഫ്ബി, LSE യുടെ ബോണ്ടിൽ നിക്ഷേപിച്ചു. ആ നിക്ഷേപത്തിന്റ്റെ സെക്യൂരിറ്റിയിൽ കേരളം ലോണുമെടുത്തു. അത് പലിശ സഹിതം കേരളത്തിലെ നികുതിദായകർ തിരിച്ചടക്കണം. ശരി. അടച്ചു തീർത്തു എന്ന് വയ്ക്കുക. അപ്പോൾ നമ്മളുടെ കടപ്പത്രം തിരികെ ലഭിക്കും. അതും സമ്മതിച്ചു.
പക്ഷേ, അത്രയും കാലം കിഫ്ബിയുടെ ഈ ബോണ്ട്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഏതൊക്കെ സ്റ്റോക്കുകളിലാണ് നിക്ഷേപിച്ചത്..?
അവയുടെ ലാഭ വിഹിതം എത്രയാണ്?. അത് കേരളത്തിന് / കിഫ്ബിക്ക് ലഭിക്കുമോ..?
അതോ ഏകെജി സെൻറ്റിനോ..?
അതോ ഐസക്കിനോ..?
ഇതിന്റ്റെ യഥാർത്ഥ വ്യവസ്ഥകളടങ്ങിയ കോൺട്രാക്റ്റ് എവിടെ...?
ഇതിന് ഉത്തരം ആര് തരും ?
മുഖ്യമന്ത്രിക്ക് ഇതേക്കുറിച്ച് അറിയുമോ..? അതോ, ഇവിടെയും...?!!!
കിഫ്ബിയുടെ മറവിൽ കേരള സംസ്ഥാനത്തെ ഈടു നൽകി തോമസ് ഐസക്ക്, ലണ്ടൻ സ്റ്റോക്ക്സിൽ ഏതോ ബ്രോക്കിങ്ങ് സ്ഥാപനം വഴി നിക്ഷേപം നടത്തുകയും, അതിന്റ്റെ കെയറോഫിൽ ലഭിച്ച 'വായ്പ മാത്രം' കേരളത്തോട് പറയുകയുമാണോ ചെയ്തത്...?
ഈ വായ്പ തിരിച്ചടച്ച് കഴിയുമ്പോൾ, മറുഭാഗത്ത് നിന്നും ലഭിക്കുന്ന ഓഹരി നിക്ഷേപത്തിലെ വൻതുകയായ "ലാഭ വിഹിതം", ഇടനിലക്കാരായ ബ്രോക്കറേജ് സ്ഥാപനം വഴി അടിച്ചു മാറ്റുകയാണോ ഐസക്ക് ചെയ്യുന്നത്..?
ഇതാണ് പ്രധാന ചോദ്യം.👆👆👆
ഇത് സംസ്ഥാനത്തിന്റ്റെ കണ്ണിൽ നിന്നും മറച്ച് വച്ച് ധനമന്ത്രി ഒരു പാരലൽ money rerouting നടത്തിയോ..? മുഖ്യമന്ത്രി കൂടി അറിഞ്ഞാണോ ഇത് നടന്നത്..?
ഇതേക്കുറിച്ച് കൃത്യമായി പഠിച്ച് വിവരം നൽകാനറിയുന്ന മാദ്ധ്യമ പ്രവർത്തകരോ, നിയമസഭാ സാമാജികരോ കേരളത്തിലില്ലാത്തത് ആലോചിച്ചാണോ ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിലിരുന്ന് പ്രതിപക്ഷ നേതാവിന്റ്റെ പ്രസംഗത്തിലെ ആരോപണങ്ങൾ കേട്ട് പൊട്ടി, പൊട്ടിച്ചിരിച്ചത്..??!!...
(മേല്പറഞ്ഞ വിഷയങ്ങളിൽ സംശയങ്ങളുള്ളവർ കിഫ്ബിയുടെ ഓഫീസിലേക്ക് വിളിക്കുക. നിങ്ങൾക്ക് എന്താണ് ഉത്തരം കിട്ടിയതെന്ന് കൂടി കമന്റ്റിലിട്ടാൽ നന്ന്..😉.!!)
രഞ്ജിത്ത് ഗോപാലകൃഷ്ണൻ