Wednesday, 22 February 2023

അനന്തം അജ്ഞാതം അവർണ്ണനീയം

 എന്തുകൊണ്ട് നമുക്ക് ഒരു അന്യഗ്രഹ ജീവിയെ കണ്ടെത്താനാകുന്നില്ല...?

തിരികെ അവർക്കും...?



പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം ആണ് ഒരു പ്രകാശവർഷം 

പേരിൽ വർഷം ഉണ്ടെങ്കിലും അതു സമയത്തെ അല്ല മറിച്ചു ദൂരത്തെ ആണ് അളക്കുന്നത്.


ഒരു പ്രകാശവർഷം = 300000Km × 60Seconds × 60Minutes × 24hours × 365Days ആണ്.


ഇതൊരു വളരെ വളരെ വലിയ ദൂരം ആണ്... 

ആർക്കു...?

നമുക്ക്... 


പ്രപഞ്ചം എന്നത് ഒരു മരുഭൂമി ആണെങ്കിൽ 

നാമും നമ്മുടെ സൂര്യനും ഗ്രഹങ്ങളും ഉൾക്കൊള്ളുന്ന മിൽകി വേ ഗാലക്സി അതിലെ ഒരു മണൽത്തരി മാത്രം... (200 ബില്യൺ ഗ്യാലക്സികളിൽ ഒന്നു..!!)


എന്നാൽ..ആ മണൽത്തരിയുടെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തെക്കുള്ള ദൂരം എത്രയെന്നു അറിയേണ്ടേ..


ഏകദേശം ഒരു ലക്ഷം പ്രകാശ വർഷം...!!!!


1901 ൽ മക്രോണി എന്ന ശാസ്ത്രജ്ഞൻ താൻ കണ്ടെത്തിയ wireless telegraphy ഉപയോഗിച്ചു അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ ആദ്യമായി ഒരു റേഡിയോ സിഗ്നൽ പുറപ്പെടുവിച്ചു. മനുഷ്യൻ ബോധപൂർവ്വം പുറപ്പെടുവിച്ച ആദ്യത്തെ റേഡിയോ തരംഗങ്ങൾ ആയിരുന്നു അവ. 

അറിയാമല്ലോ... റേഡിയോ തരംഗങ്ങൾ പ്രകാശവേഗതയിലാവും സഞ്ചരിക്കുക എന്നു.

എങ്കിൽ ഇന്ന് ആ റേഡിയോ തരംഗങ്ങൾ എവിടം വരെ എത്തിയിട്ടുണ്ടാവും..?

2023 - 1901 = 122 വർഷക്കാലം സഞ്ചരിച്ചു അതു 122 പ്രകാശവർഷം അകലെ എത്തിയിട്ടുണ്ടാവും...!!!


1914 ൽ  മനുഷ്യന്റെ ശബ്ദം ആദ്യമായി റേഡിയോ തരംഗങ്ങൾ സംപ്രേഷണം ചെയ്തു.

എങ്കിൽ ഇന്നത് 109 പ്രകാശവർഷങ്ങൾ അകലെ എത്തിയിട്ടുണ്ടാവും...


1928 ൽ ആദ്യത്തെ TV station (W2XB) Broadcasting ആരംഭിച്ചു. അതിൽനിന്നുള്ള സിഗ്നൽ 95 പ്രകാശ വർഷം എത്തിയിട്ടുണ്ടാവും...


1935 ൽ എഡ്വിൻ ആംസ്ട്രോങ് FM റേഡിയോ അവതരിപ്പിച്ചു. എങ്കിൽ ഇന്നതിന്റെ സിഗ്നൽ 88 പ്രകാശവര്ഷം താണ്ടിയാട്ടുണ്ടാവും...


ആദ്യത്തെ ന്യുക്ലിയാർ ബോംബ് explode ചെയ്തിട്ടു ഇന്നേക്കു 74 ഉം, ആദ്യത്തെ കൃത്രിമ ഉപഗ്രഹം സ്പുട്നിക് 66 വർഷവും കഴിയുന്നു. യേഥേഷ്ടം 74 ഉം 66 പ്രകാശവര്ഷം അതിലെ സിഗ്നലുകൾ പിന്നിട്ടിട്ടുണ്ടാവണം..


ഈപ്പറഞ്ഞതൊക്കെ ആണ് ആധുനിക മനുഷ്യന്റെ ഈ മഹപ്രപഞ്ചത്തിലെ കയ്യൊപ്പുകൾ അതും കേവലം 120 പ്രകാശവര്ഷങ്ങൾക്കുള്ളിൽ.


120 എവിടെ നിൽക്കുന്നു ഒരു ലക്ഷം എവിടെ നിൽക്കുന്നു...!!!


ഈ പ്രപഞ്ചത്തിന്റെ ഒരു മണൽത്തരി പോലും നമുക്ക് അപ്രാപ്യമാണെന്ന് മനസ്സിലായില്ലേ...!!!


ഇനി..


122 പ്രകാശ വർഷങ്ങൾക്കു അപ്പുറം ഒരു ആധുനിക സമൂഹം നിലനിൽക്കുന്നുണ്ടെന്നിരിക്കട്ടെ, അവർക്ക് മക്രോണിയുടെ ടെലിഗ്രാഫ് സിഗ്നൽ ഡീകോഡ് ചെയ്യാൻ കഴിവുണ്ടെങ്കിൽ അതും background radiation മൂലം വളരെ വളരെ ദുർബലമായ സിഗ്നലുകൾ...

നമ്മുടെ ഭൂമിയെക്കാൾ വലുപ്പമുള്ള ആൻറ്റിനകൾ ഒക്കെ വച്ചിട്ട്...

ഒരു പക്ഷെ അവർ മനസ്സിലാക്കിയേക്കാം ഒരു ജീവി വിഭാഗം ഇവിടെ ഉണ്ട് എന്ന്. ഇനി അവർ ഇതിനു ബദൽ ആയി ഒരു സിഗ്നൽ ഈ നിമിഷം തിരികെ നമ്മുടെ അടുത്തേക്ക് അയച്ചാലോ...?

2023 + 122= 2145 ലേ നമ്മുടെയടുത്തു അതിനു എത്തുവാൻ കഴിയുകയുള്ളൂ...


ഇതിൽനിന്നെലാം എന്തു മനസ്സിലാക്കാം...

എത്ര വലിയ intelligent ആയിട്ടുള്ള ജീവി വിഭാഗം ഈ പ്രപഞ്ചത്തിൽ ഉണ്ടെങ്കിലും ഒരിക്കൽ പര്സപരം കണ്ടുമുട്ടുക എന്നത് വളരെ പ്രയാസ്സമേറിയതാവും...


ഒരു പക്ഷെ ഒരിക്കലും അതു കണ്ടുമുട്ടിയെന്നും വരില്ല...


കാരണം പ്രപഞ്ചം അത്രക്ക് വലുതാണ്...!!!

അതിന്റെ സ്പീഡ് ലിമിറ്റ് അത്രക്ക് ചെറുതാണ്...!!!

അത്രക്ക് ചെറിയ സ്പീഡ് ലിമിറ്റിന്റെ കേവലം 0.01% പോലും നമുക്ക് കൈവരിക്കാൻ കഴിഞ്ഞട്ടില്ല...


താഴെ ചിത്രത്തിൽ നമ്മുടെ മിൽകി വേ ഗാലക്സിയുടെ വലുപ്പവും, അതിൽ നാം ആധുനിക മനുഷ്യർ പുറപ്പെടുവിച്ച സിഗ്നലുകൾ ഇതുവരെ താണ്ടിയ ദൂരവും അടയാളപ്പെടുത്തി തരതമ്യപ്പെടുത്തുയിരിക്കുന്നു...