ഗുരുവായൂരിൽ നിന്നും 21മിനിറ്റ് യാത്ര ചെയ്താൽ, കണ്ടാണശ്ശേരി ഗ്രാമത്തിലെത്താം.അവിടെ കല്ലൂത്തിപ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെ മനോഹരമായൊരു ശ്രീകൃഷ്ണക്ഷേത്രവും!
ഒരു മുളങ്കാടിനടുത്തുള്ള ഈ ക്ഷേത്രത്തിനടുത്തെത്തിയാൽ ആദ്യം കണ്ണിൽപ്പെടുന്നത് ദൃശ്യഭംഗിയാർന്ന ഗോപുരങ്ങളും അതിന് ചുറ്റും പടർന്ന് പരന്ന് കിടക്കുന്ന കറുത്ത പാറയുമാണ്. ഈ പാറപ്പുറത്ത് ശ്രീകൃഷ്ണന്റെ കാല്പാദങ്ങൾ പതിഞ്ഞു കിടക്കുന്നു എന്നൊരു വിശ്വാസമുണ്ട്.
അവിടെക്കണ്ട മറ്റൊരു കൗതുകം ക്ഷേത്രത്തിനെ ചുറ്റിയുള്ള പാറക്ക് മുകളിലുള്ള ഒരു കുളമാണ്. കടുത്ത വേനലിലും വെള്ളം വറ്റാത്ത ഈ കുളത്തിൽ
4 ആൾ പൊക്കത്തിൽ വെള്ളമുണ്ടെന്ന് കേൾക്കുന്നു.
വളരെക്കാലം പഴക്കമുണ്ടായിരുന്ന ഈ ക്ഷേത്രം എന്തൊക്കെയോ കാരണങ്ങളാൽ,
വിസ്‌മൃതിയിലായിരുന്നു. ഇപ്പോൾ വീണ്ടും ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങിയിട്ട് വളരെകുറച്ച് സമയമേ ആയിട്ടുള്ളൂ. പ്രശ്നവിചാരത്തിൽ തെളിഞ്ഞത് പ്രകാരം ഇവിടെയിപ്പോൾ ശ്രീകൃഷ്ണ പ്രതിഷ്ഠ മാത്രമല്ല, ഭഗവതിയും, ഗണപതിയും, അയ്യപ്പനുമൊക്കെ പ്രതിഷ്ഠകളായുണ്ട്.
കടപ്പാട്