Sunday, 14 January 2024

അയോദ്ധ്യ കണ്ട് പനിക്കേണ്ട

 ഉസ്ബെക്കിസ്ഥാനിൽ ജനിച്ച മതഭ്രാന്തനും, കൊള്ളക്കാരനും, സ്വവർഗാനുരാഗിയുമായ ഒരു വൈദേശിക ആക്രമണകാരി 1528-ൽ ഭാരതത്തിന്റെ ആത്മാവായ ഭഗവാൻ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിലെ ജന്മസ്ഥാൻ ക്ഷേത്രം തകർത്ത് അവിടെ ഏതാനും മിനാരങ്ങൾ പണിതു. 



നൂറ്റാണ്ടുകളോളം ഞങ്ങൾ ഹിന്ദുക്കൾ, അത് വീണ്ടെടുക്കാനായി പൊരുതി. ലക്ഷക്കണക്കിന് രാമഭക്തർ തങ്ങളുടെ ജീവനുകൾ അതിനായി ബലി നൽകി. ഒടുവിൽ കൊടിയ അപമാനത്തിന്റെ ആ മകുടങ്ങൾ 1992-ൽ ആത്മാഭിമാനികളായ രാമഭക്തരുടെ രോഷത്തിനു മുൻപിൽ നിലം പൊത്തി. അല്ല, ഞങ്ങൾ മണ്ണ് കപ്പിച്ചു.!


എന്നിട്ടും ആ സ്ഥലത്തിന്റെ അവകാശം നേടിയെടുക്കാൻ പരമോന്നത കോടതിയുടെ വിധിവരെ ഞങ്ങൾ ക്ഷമയോടെ കാത്തു. കോടതി ഉത്തരവും വാങ്ങി, ഞങ്ങൾ ഭക്തജനങ്ങൾ തന്നെ പിരിവിട്ടു മനോഹരമായ ഒരു ജന്മസ്ഥാൻ മന്ദിരം അവിടെ പണിതുയർത്തുകയാണ്. 


അതിൽ സർക്കാരിന്റെ കാശില്ല. ടാക്സ് നൽകുന്നവരുടെ കാശില്ല. ഞങ്ങൾ ഭക്തരെ എതിർത്ത ആരുടേയും കാശില്ല, അദ്ധ്വാനവുമില്ല. ആകെ ഉള്ളത് ഭക്തജനങ്ങൾ പിരിവിട്ട പണം മാത്രം. ഞങ്ങളുടെ സ്ഥലം, ഞങ്ങളുടെ പണം, ഞങ്ങളുടെ അമ്പലം..' അതാണ് അയോദ്ധ്യയിലെ ക്ഷേത്രം..


അതിനാൽ, അവിടെ ക്ഷേത്രം ഉയരുമ്പോൾ, പ്രാണമന്ത്രങ്ങൾ മുഴങ്ങുമ്പോൾ അത് കാണാൻ  ഞങ്ങൾ, ഞങ്ങൾക്ക് ഇഷ്ടമുള്ളവരെ വിളിക്കും, ഇഷ്ടമില്ലാത്ത ചിലരേയും വന്നിരുന്ന് വെറുതേ അസൂയപ്പെടാൻ വിളിക്കും. ചിലർ വരും.. ചിലര് വരില്ല..


അതുപോലെ പണി മുഴുവൻ പൂർത്തിയാക്കിയോ, ആക്കാതെയോ ഞങ്ങൾ പ്രാണപ്രതിഷ്ഠ നടത്തും. പിന്നെ, രാഷ്ട്രീയമായി ഞങ്ങളുടെ ജനതയെ അവരുടെ ആത്മാഭിമാനം ഉയർത്താൻ ഉത്ബോധിപ്പിക്കും വിധം, ഞങ്ങൾ  രാജ്യമെങ്ങും അക്ഷതം വിതരണം ചെയ്യും. വിളക്കും തെളിയിക്കും. ഇനി നാളെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഇത് ഞങ്ങളുടെ നേട്ടമായി കൊണ്ട് ആറാടുകയും ചെയ്യും..


ഇതിനൊക്കെ നിന്നോടൊക്കെ ചോദിക്കണോടാ കമ്മികളെ?! മതമില്ല, ജാതിയില്ല, എന്നൊക്കെ പറയുന്നവൻ ഇപ്പോൾ ജാതകവും മുഹൂർത്തവും ഗണിച്ചു നടക്കുന്നതെന്തിനാ? ഉളുപ്പുണ്ടോടാ നിനക്കൊക്കെ ?!


ഞങ്ങൾ പണിയുന്നത് ഞങ്ങളുടെ ഭഗവാന്റെ ക്ഷേത്രമാണ്. അത് മുൻപ് തകർത്തവരുടെ കയ്യിൽ നിന്നും നിയമപരമായി തന്നെ തിരിച്ചു പിടിച്ചതാണ്. പഴയ ചെയ്തികൾക്ക് പ്രതികാരമായി  ഞങ്ങൾ ആരുടേയും ആരാധാനാലയങ്ങൾ ആക്രമിക്കാറില്ല. കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്താറുമില്ല. പിന്നെ ഇങ്ങോട്ട് വന്ന് ഞൊട്ടിയാൽ ഒരുത്തനും വന്ന മാതിരി തിരികെ പോവുകയുമില്ല. അതെത്ര നൂറ്റാണ്ടുകൾ കഴിഞ്ഞായാലും ശരി. പണി ഞങ്ങൾ തീർത്തു കൊടുക്കും..


മറിച്ച് അന്യമതങ്ങളേയും വിശ്വാസങ്ങളേയും മാനിക്കാറുണ്ട്. ഒരു പ്രീണനവുമില്ലാതെ. ഞങ്ങൾക്ക് ഞങ്ങളുടെ വിശ്വാസം..നിങ്ങൾക്ക് നിങ്ങളുടെ വിശ്വാസം.. അല്ലാതെ എല്ലാവനും ഞമ്മന്റെ ദൈവത്തെ ഭജിച്ചോളണമെന്ന് ഞങ്ങളാരും പറയാറില്ല. ഇങ്ങോട്ട് വന്ന് പറയാനും മിനക്കെടേണ്ട. കേട്ടല്ലോ? 


ഞങ്ങളുടെ ലക്ഷക്കണക്കിന് ക്ഷേത്രങ്ങൾ, കാശ്മീരം മുതൽ കേരളം വരെ ഈ അന്യമത വിദ്വേഷികളായ ഭ്രാന്തന്മാർ മുൻപ് തകർത്തിട്ടുണ്ട്. അതിൽ രണ്ടേ രണ്ടെണ്ണം കൂടി മാത്രമാണ് ഞങ്ങൾ തിരികെ ചോദിക്കുന്നത്. കാശിയും, മഥുരയും. അത് മാന്യമായി തിരികെ തരിക. അല്ലെങ്കിൽ അതും ഞങ്ങൾ നേടും.. എത്ര കാത്തിരുന്നാലും ശരി, നിയമപരമായി തന്നെ. 


തത്ക്കാലം അയോദ്ധ്യ കണ്ട് പനിക്കേണ്ട.. പനിക്കാൻ വേറെ സമയം തരാം.. 


ജയ്ശ്രീരാം 🙏


രഞ്ജിത്ത് ഗോപാലകൃഷ്ണൻ