Thursday, 19 March 2026

ഇറാൻ ഇസ്രായേൽ യുദ്ധം മൂന്നാം ലോക മഹായുദ്ധമായി തീരുമോ?

നിലവിലെ ഇറാൻ യുദ്ധം കാരണം ലോകം മുഴുവൻ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങുകയാണ്. ആഗോള വിപണിയിൽ എണ്ണയുടെ വില ഇന്നലെ ഒരു ബാരലിന് 112 ഡോളറായി ഉയർന്നു. ഇതിനെ ബ്രെൻ്റ് ക്രൂഡ് എന്നാണ് പറയുക. 4-4.5% വരെ വില ഒറ്റ ദിവസം കൊണ്ടാണ് കൂടിയത്. അമേരിക്ക, ഇറാൻ്റെ എണ്ണ സംഭരണ കേന്ദ്രമായ ഖാർഡിലേക്ക് ആക്രമണം നടത്തിയതോടെ ഇറാൻ ഭ്രാന്ത് പിടിച്ച് ഗൾഫ് രാജ്യങ്ങളെ ഒന്നടങ്കം ഇപ്പോൾ ഏകപക്ഷീയമായി ആക്രമിക്കുകയാണ് അതും എണ്ണ, പ്രകൃതി വാതക ഉത്പാദന കേന്ദ്രങ്ങളേയും സംഭരണ ശൃംഖലയേയും തുടങ്ങി നഗരങ്ങളേയും തുറമുഖങ്ങളേയും, എയർപോർട്ടുകളേയും എല്ലാം തകർക്കുകയാണ്. ഇതേ തുടർന്ന് ഗൾഫിലെ മിക്കവാറും എല്ലാ രാജ്യങ്ങളും തങ്ങളുടെ എണ്ണ, വാതക ഉത്പാദനങ്ങൾ നിർത്തിയിരിക്കുകയാണ്. ഹോർമൂസിലെ തടസ്സം കാരണം നിലവിൽ കയ്യിലുള്ളത് വിൽക്കാനും പാടുപെടുന്ന നിലയാണ്. ഇതേ തുടർന്നാണ് എണ്ണ വില ഇങ്ങനെ കുതിച്ചുയർന്നത്. ഇനിയും അത് ഉയരുമെന്നാണ് കണക്കുകൂട്ടൽ. കാരണം ഈ യുദ്ധം ഉടനെ തീരുവാനുള്ള സാധ്യതയില്ല. അഥവാ തീർക്കാൻ ഇരുകൂട്ടർക്കും ഉദ്ദേശവുമില്ല എന്നതാണ് വാസ്‌തവം. കാരണം വിശദമായി പറയാം. ആദ്യം ഈ യുദ്ധത്തിലെ തത്പര കക്ഷികളെ നാല് വിഭാഗത്തിൽ പെടുത്താം. എന്നിട്ട് ഓരോരുത്തരുടേതായ നിലപാടുകൾ വിശദീകരിക്കാം. എങ്കിലേ നമ്മൾ പുറമേ കാണാത്ത ഇവരുടെ കാതലായ ഗൂഡലക്ഷ്യങ്ങൾ പിടികിട്ടു. ഒന്നാമത്തെ കക്ഷികൾ അമേരിക്കയും ഇസ്രായേലുമാണ്. രണ്ടാമത്; ഇറാൻ മൂന്ന്: ഗൾഫ് രാജ്യങ്ങൾ നാലമത്തെ വിഭാഗത്തെ താത്പര്യങ്ങളും നിലപാടുകളും വച്ച് വീണ്ടും തിരിക്കാം പക്ഷേ പോസ്റ്റ് നീണ്ടു പോകും എന്നതിനാൽ ആദ്യത്തെ മൂന്നിലും പെടാത്ത ലോകത്തെ മറ്റ് രാജ്യങ്ങൾ എന്ന് മാത്രം കണക്കാക്കാം. ഇവരാണ് ഈ യുദ്ധം മൂലമുള്ള സാമ്പത്തിക പ്രശ്‌നങ്ങളും എണ്ണ ദൗർലഭ്യങ്ങളും ഏറ്റുവാങ്ങുന്ന ടീം എന്ന് മാത്രം പറഞ്ഞ് റിവേർസ് ഓർഡറിൽ മറ്റുള്ളവരുടെ കാര്യത്തിലേക്ക് നോക്കാം. മൂന്നാം കക്ഷികൾ: ഗൾഫ് നാടുകൾ: സൗദി മുതൽ ഒമാൻ വരെയുള്ള ഈ ആറ് രാജ്യങ്ങൾ കഴിഞ്ഞ മുപ്പതു വർഷങ്ങളായി തങ്ങളുടെ രാജ്യത്ത് അമേരിക്കക്ക് താവളങ്ങളും മറ്റ് ദ്രവ്യങ്ങളും നൽകി പാർപ്പിച്ചത് തങ്ങളുടെ സുരക്ഷയെ കരുതി മാത്രമായിരുന്നു. എന്നാലിപ്പോൾ യഥാർത്ഥമായി ഒരു യുദ്ധം ഉണ്ടായപ്പോളോ ? കാവൽക്കാരൻ ആദ്യം ഇട്ടേച്ചോടി എന്ന അവസ്ഥയിലാണ്. പ്രതിരോധം ഒക്കെ സ്വന്തം നിലയ്ക്കാണവർ ചെയ്യുന്നത്. ആയുധങ്ങളും ഇൻ്റർസെപ്റ്റ് ചെയ്യാനുള്ളവയും അമേരിക്ക വിറ്റത് തന്നെ. ഏതായാലും ഗൾഫ് രാജ്യങ്ങൾ ഒരു കാര്യത്തിൽ പ്രത്യേക വകതിരിവ് കാണിച്ചു. അമേരിക്ക കുഴിയിൽ ചാടിക്കാൻ നോക്കിയിട്ടും അവർ ഈ യുദ്ധത്തിൽ കക്ഷി ചേർന്നില്ല. ഇതു വരെ ! ഇനി ചേർന്നാൽ ഇറാനേയും അവരേയും തമ്മിലടിക്കാൻ വിട്ട ശേഷം യാങ്കികൾ വലിയും. ഇറാൻ-ഇറാഖ് യുദ്ധത്തിലെ പോലെ.. ആക്രമണത്തിലെ കെടുതികൾ, സാമ്പത്തിക നഷ്ടങ്ങൾ തുടങ്ങി വൻ പ്രതിസന്‌ധിയിലാണ് എല്ലാവരും. ഇനി രണ്ടാം കക്ഷി; ഇറാൻ: തങ്ങളുടെ ഗ്രൗണ്ട് ഫോഴ്‌സ്സിനെ കുറിച്ച് വലിയ ആത്‌മ വിശ്വാസമാണവർക്ക്. 31 ഘടകങ്ങളായി പരന്നു കിടക്കുന്ന അവരെ വച്ച് ലോകത്തെ കടുത്ത സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ട് അവരെ കൊണ്ട് ഇസ്രായേലിനേയും അമേരിക്കയേയും പിന്തിരിപ്പിച്ച് ഭരണമാറ്റം കൂടാതെ പിടിച്ചു നിൽക്കാനാണവരുടെ പദ്ധതി. പിന്നണിയിൽ റഷ്യയും ചൈനയും രഹസ്യമായി സഹായിക്കുമെന്നവർക്ക് ഉറപ്പുണ്ട്. ആ ഉശിരിലാണ് ഇപ്പോഴും പോരാട്ടം തുടരുന്നത്. ഇനിയാണ് പ്രധാന കാര്യം. ഒന്നാം കക്ഷികൾ: ഇസ്രായേലും, അമേരിക്കയും ! ഇതിൽ ഇസ്രായേലിൻ്റെ കാര്യം പറയേണ്ടല്ലോ ? ഇറാൻ സ്വയം ആണവായുധം ഉണ്ടാക്കും വരെ കാത്തിരുന്നാൽ തങ്ങൾ ഇല്ലാതാകും എന്ന തിരിച്ചറിവിലാണ് അവർ ഈ സാഹസത്തിന് മുതിർന്നത്. അതിലൊരു ന്യായം ഉണ്ട് താനും ! എന്നാൽ അമേരിക്കയുടെ കാര്യം അതല്ല. എനിക്കിവിടെ പറയാനുള്ളതും അക്കാര്യമാണ്. എല്ലാവരും പറയുന്നത് ഇസ്രായേൽ അമേരിക്കയെ ഇറാനെ കുറിച്ച് തെറ്റായ വിവരങ്ങൾ ധരിപ്പിച്ച് ഈ യുദ്ധത്തിലേക്ക് വലിച്ചിട്ടു എന്നാണ്. രാജവെമ്പാലയെ നേരിടാൻ കീരി ചെന്ന് ചെങ്കീരിയെ വിളിച്ചോണ്ട് വരുന്നതു പോലെ ! ഇതിൻ്റെ പേരിൽ അമേരിക്കയിൽ തന്നെ സ്വന്തം പാർട്ടിയിൽ നിന്നുൾപ്പടെ ട്രംപിന് കടുത്ത വിമർശനം നേരിടേണ്ടി വരുന്നുണ്ട്. അമേരിക്ക പോലും ഇത്രയും കടുത്ത പ്രത്യാക്രമണം ഇറാനിൽ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലായെന്ന് ട്രംപ് തന്നെ മാദ്ധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും കണ്ണുമടച്ച് വിശ്വസിക്കാൻ പാടില്ല എന്നതാണ് എൻ്റെ പക്ഷം. കാരണം ഈ യുദ്ധം എന്ന് തുടങ്ങണമെന്നും എങ്ങനെ തീർക്കണമെന്നും ഒക്കെ കൃത്യമായി പ്ലാൻ ചെയ്യാതെ യു എസ് ഇതിലേക്ക് ഇറങ്ങില്ല എന്നതാണ് വാസ്‌തവം. അമ്പത് കൊല്ലമെങ്കിലും മുൻപോട്ട് പ്ലാൻ ചെയ്യുന്നവരാണ് അവർ. പോരാത്തതിന് ഇസ്രായേൽ. മാത്രവുമല്ല ഇന്ത്യയിലെ ഗുജറാത്ത് തീരത്ത് നിന്നു തുടങ്ങി മധ്യേഷ്യ വഴി യൂറോപ്പിലേക്കും തുടർന്ന് വടക്കൻ അമേരിക്ക വരേയും നീളുന്ന ഒരു കടൽ-റെയിൽ-റോഡ് വ്യാപാര പാതകൾ തുറക്കുക എന്നൊരു പദ്ധതി നേരത്തേയുണ്ട്. അത് സമാധാനമായി നടക്കണമെങ്കിൽ ഹൂതി, ഹമാസ്, ഹിസ്ബുള്ള തുടർന്ന് ഇവരുടെ പ്രഭവ കേന്ദ്രമായ ഇറാൻ ഭരണകൂടം എന്നിവരെ തകർക്കണം എന്ന തിരിച്ചറിവ് പണ്ടേയുണ്ട്. ഈ ചിന്തകൾക്ക് ആക്കം പകർന്നത് 2023 ഒക്‌ടോബറിൽ ഹമാസ് ഇസ്രയേലിൽ നടത്തിയ കൂട്ടക്കുരുതിയാണ്. ആ സംഭവമാണ് ഇന്ന് ഈ നടക്കുന്ന യുദ്ധത്തിൻ്റെ ജാതകം കുറിച്ചത്. (ഇതേക്കുറിച്ച് 2024 തുടക്കത്തിൽ തന്നെ ഞാനെഴുതിയിട്ടുണ്ട്. ലിങ്ക് കമൻ്റിലിടാം.) ഈ പറഞ്ഞതിൻ്റെ രത്നച്ചുരുക്കം ഇത്രേയുമാണ്. ഈ യുദ്ധം ആകസ്മികമായി സംഭവിച്ച ഒന്നല്ല. വ്യക്തവും കൃത്യവുമായ പദ്ധതികളും പരിശീലനങ്ങളും ഇതിന് പിന്നിലുണ്ട്. അതിൻ്റെ മറ്റൊരു ഉദാഹരണം കൂടി പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. വെനിസ്വേലയിലെ പ്രസിഡൻ്റിനെ തട്ടിക്കൊണ്ട് പോവുകയും അവിടെ അമേരിക്കയുടെ പാവ സർക്കാർ ഭരണത്തിൽ ഏറുകയും ചെയ്തതോടെ ലോകത്തിലെ എണ്ണ സമ്പത്തിൻ്റെ 20% അമേരിക്കയുടെ കയ്യിലായി. സ്വന്തമായുള്ള അഞ്ച് ശതമാനവും കൂടി കൂട്ടിയാൽ 25% ! ബാക്കി ഉള്ളതിൽ റഷ്യയെ വിട്ടാൽ മഹാഭൂരിപക്ഷവും ഉൾക്കൊള്ളുന്ന ഗൾഫ്-പേർഷ്യൻ മേഖലയെ ഒരു മഹായുദ്ധത്തിലേക്ക് തള്ളിയിട്ടതോടെ അവിടങ്ങളിലെ ഉത്പാദനവും, വിതരണവും എല്ലാം താറുമാറായി. 60 ഡോളറിൽ കിടന്ന എണ്ണ വില ഇപ്പോൾ 113 ൽ എത്തി നിൽക്കുന്നു. അത് ഇനിയും ഉയരും. ഗൾഫിലെ എണ്ണ വരവ് കുറയുമ്പോൾ ലോകം കൂടുതലായി വെനിസ്വേലയെ ആശ്രയിക്കും, എന്ന് വച്ചാൽ അമേരിക്കയെ ! MAGA- Make America Great Again !!! ഈ യുദ്ധത്തിന് മുടക്കുന്ന തുകയുടെ പതിന്മടങ്ങ് കൈയ്യിലെത്തും. പെട്രോ ഡോളർ നീണാൾ വാഴും ! ഇനി പറയൂ, ട്രംപ് വെറും പൊട്ടനും കോമാളിയുമാണോ അതോ മണ്ടനും, വിടുവായനുമായി അഭിനയിക്കുന്ന അതീവ സൂത്രശാലിയായ കച്ചവടക്കാരനോ? റഷ്യയും ചൈനയും മറു കെണി ഒരുക്കും എന്നറിഞ്ഞ് തന്നെയാകും യു എസ് ഇക്കളിക്ക് ഇറങ്ങിയിട്ടുണ്ടാവുക. അതു കൊണ്ട് തന്നെ അവർ ഒരു പ്രത്യേക ലക്ഷ്യം നേടിക്കഴിഞ്ഞാൽ ഒന്നുകിൽ യുദ്ധം നിർത്തും, അല്ലെങ്കിൽ അറേബ്യൻ ഉൾക്കടലിൻ്റെ ഇരുവശത്തുമുള്ള എണ്ണക്കച്ചവടക്കാരെ തമ്മിലടിക്കാൻ ഏർപ്പാടാക്കിയ ശേഷം സ്‌ക്കൂട്ടാവും. എന്നാൽ റഷ്യയുടേയും, ചൈനയുടേയും പിൻബലത്താൽ ഇറാൻ വർദ്ധിത വീര്യത്തോടെ പോരാട്ടം തുടർന്നാൽ ഒടക്കം ഇതൊരു ആണവായുധ പ്രയോഗത്തിലേ അവസാനിക്കു. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. രഞ്ജിത്ത് ഗോപാലകൃഷ്ണൻ 2021 മുതൽ വരാൻ പോകുന്ന മഹായുദ്ധത്തേക്കുറിച്ച് എഴുതിയ ചില പോസ്റ്റുകൾ; Iran - Israel War 15 May 2021 https://www.facebook.com/share/18B3zELv4V/?mibextid=wwXIfr Iran -Israel war 25 Jan 2022 https://www.facebook.com/share/1QYBdkzS2j/?mibextid=wwXIfr Iran - Israel War 13 April 2024 https://www.facebook.com/share/1B5HtVD7AJ/?mibextid=wwXIfr Iran - Israel War 01 Oct 2024 https://www.facebook.com/share/1KtsypXL6k/?mibextid=wwXIfr Iran - Israel War 17 Dec 2024 https://www.facebook.com/share/1E99GEBxs8/?mibextid=wwXIfr Iran - Israel War 22 June 2025 https://www.facebook.com/share/1HLov7t2US/?mibextid=wwXIfr