Friday, 15 July 2016

രാമായണ മാസാചരണം

കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റിയിട്ടു 34 വര്‍ഷം കഴിയുന്നു. കള്ളക്കര്‍ക്കിടകത്തെ പുണ്യ കര്‍ക്കിടകമാക്കി മാറ്റിയ ആ സാമൂഹ്യ ഇന്ദ്രജാലത്തിhനു പിന്നില്‍ വലിയൊരു സാത്വിക വിപ്ലവമുണ്ട്‌. കേരളത്തിന്റെ മനസാകെ മാറ്റിയ ആ സാംസ്കാരിക സാമൂഹ്യ ചരിത്രം ഇങ്ങനെ….
******************************************************************
കൊല്ലവര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസങ്ങള്‍, അതിലൊന്ന്‌ കര്‍ക്കിടകവും എന്നതില്‍ തര്‍ക്കമില്ല. തിരി മുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത്‌ രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന്‌ വഴിമാറി. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മരാമായണ ശീലുകളുടെ ഭക്തി സാന്ദ്രമായ വായന കൊണ്ട് കേരളം മുഖരിതമാവുന്നു. മലയാളിയുടെ മനസ്സില്‍ വീണ്ടും തുഞ്ചന്റെ കിളിക്കൊഞ്ചല്‍.

1980 കളില്‍ കേരളത്തില്‍ മുഴങ്ങിയ രാമായണം കത്തിക്കുക എന്ന ആഹ്വാനത്തില്‍ നിന്നും രാമായണമാസത്തിലേക്കുളള കേരള സമൂഹത്തിന്റെ സംക്രമണത്തിന്‌ പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്‌. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹദര്‍ശനത്തിന്‌ മുകളില്‍ കുതര്‍ക്കത്തിന്റെ കരിമ്പടം ചാര്‍ത്തിക്കൊണ്ട്‌ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌ എന്ന ആഹ്വാനം മുഴങ്ങിയ കേരളം. രാമായണവും മഹാഭാരതവും ചുട്ടെരിക്കുക, ക്ഷേത്രങ്ങള്‍ തട്ടിനിരത്തി കപ്പവെക്കുക എന്ന കമ്മ്യൂണിസ്റ്റ്‌ കാപട്യത്തിന്‌ വേര്‍കിളിര്‍ത്ത കേരളം. തുഞ്ചന്റെ കളിക്കൊഞ്ചല്‍ ക്രൗഞ്ച മിഥുനങ്ങളിലൊന്നിനെപ്പോല്‍ പിടഞ്ഞ്‌ മരിച്ചുപോകുമോ എന്ന്‌ സന്ദേഹിച്ച കേരളം. ആ കേരളത്തിലാണ്‌ ആധ്യാത്മികതയുടെ തിരത്തളളല്‍ പോലെ ഇന്ന്‌ രാമായണ മാസം ആചരിക്കുന്നത്‌.

1982 ല്‍ ഏപ്രില്‍ 4, 5 തിയ്യതികളില്‍ എറണാകുളത്ത്‌ നടന്ന ഐതിഹാസികമായ ഒരു സമ്മേളനത്തിന്റെ ചരിത്രത്തിലേക്കാണ്‌ രാമായണ മാസത്തിന്റെ വേരുകള്‍ നീണ്ടു ചെല്ലുന്നത്‌. ഹൈന്ദവ ഐക്യത്തിന്റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത്‌ നടന്ന വിശാലഹിന്ദു സമ്മേളനം കേരള ചരിത്രത്തിലെ ഒരു നാഴികകല്ലാണ്‌. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ.കരണ്‍സിംഗും സര്‍സംഘചാലക്‌ പ്രൊഫ. രാജേന്ദ്രസിംഗും പങ്കെടുത്ത സമ്മേളനത്തില്‍ ലക്ഷങ്ങളാണ്‌ അണിചേര്‍ന്നത്‌. വലുപ്പം കൊണ്ടും ഉള്ളടക്കം കൊണ്ടും സവിശേഷവും സമ്പന്നവും ആയിരുന്നു ആ സമ്മേളനം. വിശാലഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളന വേദിയില്‍ നടന്ന മംഗള പൂജയില്‍ ശ്രീനാരായണ പരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു കാര്‍മികത്വം വഹിച്ചത്‌. പാരമ്പര്യ തന്ത്രി മുഖ്യരില്‍ പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട്‌ താന്‍ പരികര്‍മ്മിയായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്ടും ഷര്‍ട്ട്‌ ഊരിവെച്ച്‌ താനും പരികര്‍മ്മിയായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്കുള്ള കേരളത്തിന്റെ തീര്‍ത്ഥയാത്രയിലെ അവിസ്മരണീയ സംഭവമായിരുന്നു അത്‌. വിശാലഹിന്ദു സമ്മേളനത്തിന്റെ സംഘാടക സമിതി ഒരു സംഘടനയായി തുടര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന്‌ 1982 ജൂണ്‍ 6 ന്‌ എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ. ആര്‍. ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ്‌ കര്‍ക്കിടക മാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്‌. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യ ത്രയം എന്ന രീതിയില്‍ സമാഘോഷിക്കാനും യോഗം തീരുമാനിച്ചു.

മുനിഞ്ഞുകത്തുന്ന നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ഗ്രാമ-നഗര-ഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണ വായനക്കപ്പുറത്തേക്ക്‌ രാമായണദര്‍ശനത്തിന്റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല്‍ സദസ്സുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണപരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത്‌ പരിഷ്കരിച്ചു കൊണ്ട്‌ കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി. എന്നാല്‍ എളുപ്പമായിരുന്നില്ല ഈ സംക്രമണദശ. രാമായണ മാസാചരണത്തെ എതിര്‍ക്കാന്‍ പതിവുപോലെ കേരളത്തിലും ചിലരുണ്ടായി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പുരോഗമന കലാസാഹിത്യസംഘവും രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട്‌ രംഗത്തുവന്നു. രാമായണമല്ല രാവണായനമാണ്‌ വേണ്ടതെന്ന ആഹ്വാനവും ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടും എഴുത്തും പ്രഭാഷണവും അരങ്ങേറി.

തിരുനല്ലൂര്‍ കരുണാകരന്‍ മുതല്‍ ഇഎംഎസ്‌ വരെ അണിനിരന്ന ഈ എതിര്‍പ്പിന്‌ കരുത്തായി സിപിഎം പാര്‍ട്ടി യന്ത്രവും പ്രവര്‍ത്തിച്ചു. സുദീര്‍ഘമായ സംവാദങ്ങള്‍, മറുപടികള്‍ കൊണ്ട്‌ കേരളത്തിന്റെ വൈചാരിക രംഗം ചൂടുപിടിച്ചു. 1982 ജൂലൈ 25 തിരുവനന്തപുരത്ത്‌ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ്‌ സെന്ററില്‍ ചേര്‍ന്ന പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്‌ തിരുനെല്ലൂര്‍ കരുണാകരന്‍ ഇങ്ങനെ പറഞ്ഞു “ശ്രീരാമന്‍ രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശുദ്രന്‍ തപസുചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന്‍ ശുദ്രന്‍ തപസു ചെയ്യുന്നത്‌ അധര്‍മ്മമാണെന്ന്‌ ശ്രീരാമനെ അറിയിച്ചു. രാമന്‍ ആ ശുദ്ധാത്മാവിന്റെ കഴുത്തു വെട്ടി. രാമരാജ്യം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം”

ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ മാര്‍ക്സിസവും മലയാള സാഹിത്യവും എന്ന പുസ്തകത്തില്‍ എഴുതി: “ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന ഒരുവീക്ഷണഗതിയാണ്‌ സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിട്ടത്‌ എന്ന്‌ തീര്‍ച്ചയാണ്‌. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക്‌ സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല.

എന്നാല്‍ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ട്‌ ഇതിഹാസ സമാനമായ വൈചാരിക മുന്നേറ്റമാണ്‌ കേരളത്തില്‍ നടന്നത്‌. പി.പരമേശ്വര്‍ജിയും പി. മാധവ്ജിയുടെയും നേതൃത്വത്തില്‍ നടത്തിയ വൈചാരിക മഥനത്തില്‍ രാവണപക്ഷം തോറ്റൊടുങ്ങിയെന്ന്‌ ചരിത്രം.

കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റി. കേവല വായനക്കപ്പുറത്തേക്ക്‌ രാമായണദര്‍ശനം ജീവിതത്തിന്‌ വഴികാട്ടുന്ന തരത്തിലുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ അങ്ങനെയാണ്‌. ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇഎംഎസ്സടക്കം അടവുമാറ്റി. രാമായണം പോലെയുള്ള ക്ലാസിക്‌ കൃതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്താണെന്നും ഒരു കാര്യവിചാരവുമില്ലാതെ മാര്‍ക്സിസ്റ്റ്‌ വിമര്‍ശകര്‍ അത്തരം കൃതികളെ വിമര്‍ശിച്ചത്‌ പ്രാകൃതമായ മാര്‍ക്സിസമാണെന്നും നമ്പൂതിരിപ്പാടു ചുവടുമാറ്റി. രാമായണ മാസാചരണത്തെക്കുറിച്ച്‌ ഭാരതീയവിചാരകേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരന്‍ പറയുന്നു,
“കര്‍ക്കിടക മാസത്തില്‍ രാമായണ വായന കേരളത്തില്‍ പതിവുണ്ടായിരുന്നു. എന്നാല്‍ രാമായണ മാസാചരണം അതിന്‌ സാമൂഹികമായ മാനം നല്‍കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടന്നു. രാമായണം സമൂഹ ജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ്‌ മാസാചരണം ലക്ഷ്യംവെച്ചത്‌. കേവലം വായനമാത്രമല്ല”

ഇന്ന്‌ ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ രാമായണ ചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണ മാസദിനാചരണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട്‌ നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണമാസാചരണത്തിന്‌ വഴിമാറിയത്‌ സോദ്ദേശ്യ പൂര്‍ണ്ണമായ ഒരു പ്രയത്നത്തിന്റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്‌. രാമായണത്തിന്റെ പ്രസക്തി ഇന്നു കൂടിവരികയാണ്‌. ഉത്തമ ഭരണാധികാരിയുടെയും ഉത്തമ ഭര്‍ത്താവിന്റെയും ഭാര്യയുടെയും സഹോദര സ്നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ രാമായണം കാണിച്ചുതരുന്നു. രാമായണ കഥാപാത്രങ്ങള്‍ ആദര്‍ശമാതൃകകളാണ്‌. ശ്രീരാമനെ മാതൃകാ പുരുഷനായാണ്‌ വാല്മീകി അവതരിപ്പിക്കുന്നത്‌. ആനുകാലിക സമൂഹത്തിന്റെ ധാര്‍മിക അപചയത്തിന്‌ നമ്മുടെ  നിന്നും പരിഹാരം കണ്ടെത്തണം. അതിന്‌ രാമായണ മാസാചരണം ദിശാബോധം നൽകട്ടെ.🙏🏻🙏🏻🙏🏻

Thursday, 9 June 2016

"രണ്ടാം നരേന്ദ്രന്റെ ജൈത്രയാത്ര"

"അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് ഇന്ന്". 2016, ജൂൺ 8, നു ന്യൂ ജെർസിയിൽ തൻറെ മുന്നില് തടിച്ചു കൂടിയ ജനങ്ങളെ നോക്കി ഡെമോക്രാറ്റ് സ്ഥാനാർഥി ഹിലാരി ക്ലിന്റൻ വിളിച്ചു പറഞ്ഞു. 

വരുന്ന നവംബറിൽ നടക്കുന്ന അമേരിക്കൻ പ്രസിടന്റ്ടു തിരഞ്ഞെടുപ്പിൽ, ഡമൊക്രാറ്റിക്  പാർട്ടിയെ പ്രതിനിധീകരിച്ചു മത്സരിക്കാനായി ഹിലരി യോഗ്യത നേടിയതിനെ തുടർന്ന് നടന്ന സമ്മേളനത്തിലായിരുന്നു അവരുടെ ഈ പ്രസ്താവന. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിടന്ടു സ്ഥാനാര്തിയാണ് അവർ എന്നതായിരുന്നു ആ പ്രസ്താവനയുടെ പൊരുൾ. 

 മറ്റൊരു അർത്ഥത്തിലും അമേരിക്കയ്ക്ക് ആ ദിനം ഒരു ചരിത്രമായി. അമേരിക്കയിലേക്കുള്ള വിസ തടഞ്ഞു വച്ച്,  ഒരിക്കൽ,അപമാനിച്ച നരേന്ദ്ര ദാമോദർ ദാസ്‌ മോഡിയുടെ മുന്നിൽ, ഔട്ടൊഗ്രാഫിനായി തിക്കി തിരക്കി അമേരിക്കൻ കൊണ്ഗ്രസ്സിലെ അംഗങ്ങളെ ലോകം മുഴുവൻ കൌതുകത്തോടെ നോക്കിക്കണ്ട ദിനം കൂടി ആയി അത്.  രണ്ടര പതിറ്റാണ്ടുകാലം മോഡി വേട്ട നടത്തിയ മുതിര്ന്ന പത്രപ്രവര്ത്തകാൻ രാജ്ദീപ് സരടെശായിയെ വരെ മോഡിയുടെ ആരാധകനാക്കിയ ദിനം. 

കിറുകൃത്യം 45 മിനിട്ട്. അനുവദിച്ച സമയത്തിൽ ഒരണുവിട അങ്ങോട്ടോ ഇങ്ങോട്ടോ മാറാതെ, മോഡി നടത്തിയ പ്രസംഗം അമേരിക്കൻ കൊണ്ഗ്രസ്സിനെ അക്ഷരാർഥത്തിൽ ത്രസിപ്പിച്ചു കളഞ്ഞു. ഒപ്പം ടെലിവിഷൻ മാധ്യമത്തിലൂടെ ലോകമെങ്ങും അത് കണ്ട ലക്ഷക്കണക്കിന്‌ പ്രേക്ഷകരെയും. തൻറെ പ്രസംഗത്തിലൂടെ വരിച്ചിട്ട അയലത്തെ ശത്രുക്കളെ പോലും ആ വാഗ്ദോരണി മയക്കിക്കളഞ്ഞു എന്നത് അവിടെ നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും ലോകം കണ്ടു. 


ആറ്റിക്കുറുക്കിയ  വാക്കുകൾ. ഉറച്ച ശബ്ദം.മുഷ്ടി ചുരുട്ടിയ ആര്ജ്ജവം. കൈകൂപ്പിയ വിനയം...  

എഴുതി തയാറാക്കിയ പ്രസംഗവുമായി തങ്ങളുടെ മുന്നില് വരുന്ന ലോക നേതാക്കളെ കണ്ടു ശീലിച്ച അമേരിക്കാൻ നിയമ നിർമ്മാതാക്കൾ, ഹൃദയിത്തിന്റെ ഉള്ളിൽ നിന്നും ഒഴുകിയിറങ്ങിയ ആ വാഗ്ദോരണിയിൽ മയങ്ങിയതിൽ അത്ഭുതമില്ല.   

ഇരു രാജ്യത്തെയും മഹാന്മാരായ പൂരിവികരുടെ  സ്മരണകൾ, തമാശകൾ, പ്രശംസകൾ, രാജ്യത്തിൻറെ പുരോഗതിയെ കുറിച്ച് താൻ സ്വപ്നം കാണുന്ന ലക്ഷ്യങ്ങളെക്കുറിച്ച് ഉള്ള വിവരണങ്ങൾ തുടങ്ങി സംപുഷ്ട്ടമായിരുനു ആ പ്രസംഗം.  

കൈകൂപ്പി യാചിക്കാനല്ല, കൈനീട്ടി സൗഹ്രുദത്തിനാനു താനെത്തിയതെന്ന് വ്യക്തമായ ഭാഷയിൽ മോഡി പറഞ്ഞു. ഒരറ്റ വരയിൽ സകല തീവ്രവാദികളെയും അവരുടെ ലക്ഷ്യത്തെയും വരച്ചിട്ടു. അവരുടെ പ്രഭവ കേന്ദ്രം ഞങ്ങളുടെ അയല്പക്കത്താണ്. അവരെ സഹായിക്കുന്നത്, തീവ്രവാദികളെ സഹായിക്കുന്നതിനു  തുല്യമാണ്. ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത് യു.എസ്. കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ഭീകരവാദത്തിന്റെ നഴ്‌സറിയായ ഇന്ത്യയുടെ ‘അയല്‍രാജ്യത്തെ’ പ്രോത്സാഹിപ്പിക്കുന്ന യു.എസ്. കോണ്‍ഗ്രസ്സിന്റെ വിഡ്ഡിത്തം അദ്ദേഹം വരച്ചുകാട്ടി. 

മോടിജിയുടെ വാക്കുകളുടെ പൊരുൾ മനസിലാവാത്ത ഒരാൾ പോലും തിങ്ങിനിറഞ്ഞ കാപിറ്റോൾ ഹാളിൽ ഉണ്ടായിരുന്നില്ല. F 16 വിമാനങ്ങൾ പാകിസ്ഥാന് കൊടുക്കാൻ തീരുമാനിച്ച    അമേരിക്കയുടെ ഇരട്ടത്തപ്പിനെ,  അവരുടെ ജനാതിപത്യത്തിന്റെ ശ്രീകോവിലിൽ കയറി നിന്ന് ചോദ്യം ചെയ്തപ്പോൾ, കയ്യടികളാൽ മുഖരിതമായിരുന്ന സ്ഥലം ഒരു നിമിഷം സ്ത്ബ്ദമായി . ആ മൌനത്തിൽ നിന്നും, അവരുടെ കുറ്റബോധം വായിച്ചറിഞ്ഞ മോഡി, ലോകത്തിലെ രണ്ടു വലിയ ജനാതിപത്യങ്ങൾ തമ്മിൽ കൈ കോർകൊർത്താൽ  ഉണ്ടാകുന്ന ഒരു സ്വപ്നമാണ് അവിടെ നിരത്തിയത്. 
  
   അതിന്റെ പ്രതിഫലനം ആയിരുന്നു, ആ പ്രസംഗം കഴിഞ ഉടൻ ഓടിക്കൊടിയ സെനറ്റ് അംഗങ്ങളുടെ ആവേശം.  പ്രസംഗത്തിനിടെ 66 പ്രാവശ്യമായിരുന്നു കൈയടി. എട്ടുവട്ടം എഴുന്നേറ്റു നിന്ന് കൈയടിച്ച് അവർ ആദരവു കാട്ടി.


ഓരോ ദിവസവും, ഇന്ത്യക്കാരനെ സ്വന്തം നാടിനെക്കുറിച്ച്, അഭിമാനിക്കാൻ പ്രേരിപ്പിക്കുന്ന അത്ഭുതമാണ് നിങ്ങൾ മോടിജി. നന്ദി.. എത്ര എഴുതിയാലും മതിവരില്ല. എത്ര സ്തുതിചാലും പോരന്നെ തോന്നുകയുള്ളൂ.. മോദിജി, നിങ്ങള്‍ വേറെ ലെവലാണ്. സംശയമില്ല. 

https://www.youtube.com/watch?v=ibf8PTXtBSw&feature=youtu.be


Monday, 29 February 2016

കോഴ വാങ്ങി ജയിലിൽ കിടന്ന മൊഹമ്മദ്‌ ആമീർ തിരികെ പാക് ടീമിൽ എത്തി; ആരോപണ വിമുക്തനായ ശ്രീശാന്തോ?

ഇന്ത്യ - പാകിസ്താൻ ക്രിക്കറ്റ് മത്സരം, വെറും ഒരു കായിക വിനോദമല്ല, മറിച്ചു ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു യുദ്ധം തന്നെയാണ്. 26/ 11 നു ശേഷം, ആടിയുലഞ്ഞ രാഷ്ട്രീയ ബന്ധങ്ങൾക്കിടയിൽ നടന്ന ലോകകപ്പ്‌ മത്സരം വീക്ഷിക്കാൻ ഇരു രാജ്യത്തേയും പ്രധാന മന്ത്രിമാര് തന്നെ എത്തിയത്, അതിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ട് തന്നെയാണ്. നരേന്ദ്ര മോഡി ഇന്ത്യൻ പ്രധാനമന്ത്രി ആയ ശേഷം, പാകിസ്ഥാനുമായി ബന്ധം മെച്ചപെടുത്താൻ പലവുരു ശ്രമങ്ങൾ നടന്നു എങ്കിലും, ക്രിക്കറ്റ് നയതന്ത്രത്തിനു മോഡിയും ഇത് വരെ തുനിഞ്ഞിട്ടില്ല. അതിർത്തിയിൽ വെടിയൊച്ച ഒടുങ്ങിയ ശേഷം മതി, കളിക്കളത്തിൽ കാണുന്നതെന്ന്, ഇന്ത്യൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് തുറന്നു പറയുകയും ചെയ്തു. അങ്ങനെ, കായിക പ്രേമികൾക്ക് നഷ്ടമായ വീറുറ്റ പോരാട്ടങ്ങൾ ഇനി കുറച്ചു കാലത്തേക്ക്  ഐ.സീ.സീ ടൂർണമെന്റ്റ്റുകളിൽ മാത്രമാകും ഉണ്ടാവുക. അതിനാൽ തന്നെ, 2016 ൽ അടുത്തടുത്ത മാസങ്ങളിൽ നടക്കുന്ന 20-20 ഏഷ്യാ കപ്പും, ലോകകപ്പും മറ്റെന്തിനെക്കാളും ഇന്ത്യ-പാകിസ്താൻ മത്സരങ്ങൾ കൊണ്ടാണ് ശ്രദ്ധയെ ആകർഷിക്കുന്നത്. 

കാത്തിരുന്ന ഏഷ്യാ കപ്പിലെ ഇന്ത്യാ പാക്‌ മത്സരത്തിൽ, ആവേശം വാനോളം ഉയരുന്ന പോരാട്ടമാണ് ഇരു ടീമുകളും കാഴ്ച വെച്ചത്. ഒടുവിൽ അഞ്ചു വിക്കറ്റിനു ഇന്ത്യ, പാകിസ്ഥാനെ മുട്ട് കുത്തിക്കുകയും ചെയ്തു. ഒട്ടേറെ സവിശേഷതകളും ഈ മത്സരത്തിനു ഉണ്ടായിരുന്നു. നടാടെയാണ്, ഏഷ്യാ കപ്പു 20-20 ആയി നടത്തപെടുന്നത്. വിരമിക്കലിന്റെ വക്കിൽ എത്തി നില്ക്കുന്ന രണ്ടു ലോകോത്തര താരങ്ങളാണ് ഇരു രാജ്യങ്ങളെയും നയിച്ചത്. ധോണിയും ആഫ്രിദിയും ഇനിയൊരു ഏഷ്യാ കപ്പിന് ഉണ്ടാകുവാൻ സാധ്യത ഇല്ല. ഇതിലെല്ലാം ഉപരി, പാകിസ്താനെ സന്തോഷിപിച്ച ഒരു ഘടകം, അവരുടെ ലോകോത്തര താരമായ മൊഹമ്മദ്‌ ആമിറിന്റെ തിരിച്ചു വരവാണ്. ന്യുസിലാണ്ട് പര്യടനത്തിൽ തിരികെ എത്തി എങ്കിലും, ഇന്ത്യക്കെതിരെ എന്നും നല്ല പ്രകടനം നടത്തുന്ന അമീർ പാകിസ്താന്റെ പ്രതീക്ഷ തകര്ത്തില്ല.  



അന്താരാഷ്‌ട്ര മത്സരത്തിൽ, ഒത്തു കളിച്ചു എന്നതിന്റെ പേരില് ടീമിൽ നിന്നും ഒഴിവാക്കപെടുകയും, അഞ്ചു വർഷത്തെ വിലക്കും , ആറു മാസത്തെ ജയിൽ ശിക്ഷയും ഒക്കെ ഏറ്റു വാങ്ങിയ ഒരാൾ,  അന്താരാഷ്‌ട്ര രംഗത്തേക്ക്  തിരികെ എത്തുക  അത്ഭുതത്തിനു  കൂടി ആണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. തകർപ്പൻ പ്രകടനത്തോടെ ആമിര് തന്റെ തിരിച്ചു വരവ് അറിയിക്കുകയും ചെയ്തു. ഫാസ്റ്റ് ബൌളരന്മാരുടെ വലിയൊരു നിറയെ ലോക ക്രിക്കറ്റിനു സംഭാവന ചെയ്ത പാകിസ്ഥാനിൽ, കേവലം പതിനേഴാം വയസ്സിൽ, ദേശീയ ടീമിൽ എത്തി ചേര്ന്ന താരമാണ് മോഹമ്മേദ്‌ ആമിര്.  2009 ൽ 20-20 ലോകകപ്പ് പാകിസ്ഥാന് നേടിക്കൊടുത്തതിൽ തുടക്കകാരൻ ആയ ആമിറിന്റെ പങ്കു ചെറുതായിരുന്നില്ല. അന്ന് മുതൽ പാകിസ്ഥാന്റെ ആക്രമണത്തിന്റെ കുന്ത മുന ആയിരുന്നു ഇയാൾ. എന്നാൽ, ചെറുപ്പത്തിന്റെ തിളപ്പിൽ പണത്തിനോടുള്ള സീനിയര് താരങ്ങളുടെ ആർത്തിയിൽ കേവലം 20 കാരനായ ആമിര് പെട്ട് പോയി. ഒത്തുകളിയിൽ പിടിക്കപെട്ടു ജയിലിൽ ആകുമ്പോൾ ദീർഘമായൊരു കരിയറിന് സാധ്യത ഉണ്ടായിരുന്ന ഒരു ചെറുപ്പക്കാരൻ, ഒന്നുമല്ലാതെ നശിച്ചു പോയി എന്നാണ് ലോകം കരുതിയത്‌. 

എന്നാൽ, ആമിറിന്റെ പ്രതിഭ അറിയാമായിരുന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, അയാള്ക്ക് എല്ലാ പിന്തുണയും നൽകി. വിലക്ക് നേരിട്ട കാലത്ത് പോലും, പരിശീലനം നടത്തുവാൻ അയാൾക്ക്‌ അതിലൂടെ കഴിഞ്ഞു. ഒപ്പം, ആറു മാസത്തെ ജയിൽ ശിക്ഷ, ബോർഡ്‌ ഇടപെട്ടു മൂന്നു മാസമായി കുറച്ചു. അഞ്ചു വർഷത്തെ വിലക്ക് നീങ്ങാൻ പത്ത് മാസം ബാക്കി നിൽക്കെ, ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ ആമിറിനെ അനുവദിച്ചു. മുതിര്ന്ന താരങ്ങൾ മാനസികമായ പിന്തുണയുമായി ഒപ്പം ഉണ്ടായിരുന്നു.       

വെറുതയല്ല, മത്സര ശേഷം നടന്ന പത്ര സമ്മേളനത്തിൽ, വിരാട് കൊഹ്ലി ആമിറിനെ പ്രകീർത്തിച്ചതും. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ആമിറിന്, എല്ലാ  ആശംസയും നേർന്നു വിരാട് അവസാനിപ്പിച്ചപ്പോൾ, ഒരു നിമിഷം മലയാളികളുടെ മനസൊന്നു പിടഞ്ഞിട്ടുണ്ടാവണം. 

കാരണം, ഏതാണ്ട്, സമാനമായൊരു കഥാപാത്രം ഇവിടെയുമുണ്ട്. ശാന്തകുമാരൻ ശ്രീശാന്ത്. 2007 ലെ ലോകകപ്പ്‌ പറന്നിറങ്ങിയതു  മലയാളിയുടെ സ്വന്തമായ ഈ താരത്തിന്റെ കൈകളിലെക്കായിരുന്നു. ഇന്ത്യക്ക് കിട്ടിയ സ്വാഭാവിക ഫാസ്റ്റ് ബൌളർ എന്ന വിശേഷണം ഉണ്ടായിരുന്ന ശ്രീ, ധോണിയുടെ, ഭാഗ്യ ശ്രീ കൂടി ആയിരുന്നു അക്കാലത്തു. 2011 ലോകകപ്പ് നേടിയ ടീമിൽ ശ്രീയുടെ സ്ഥാനം, ഒരു കളിക്കാരൻ എന്നതിലുപരിയായിരുന്നു. മലയാളിയുടെ സ്വന്തം ആയി മാറിയ ശ്രീ, ലോകമെങ്ങും ആരാധകരെ സൃഷ്ട്ടിച്ചു. ഒപ്പം, വിവാദങ്ങളുടെയും തോഴൻ ആയിരുന്നു ശ്രീ. തന്റെ മറയില്ലാത്ത സ്വഭാവ വിശേഷം കൊണ്ട് കുറഞ്ഞ കാലത്തിനുള്ളിൽ അനവധി ശത്രുക്കളെയും, അഹങ്കാരി എന്നാ പേരും നേടിയെടുത്തു, ഇയാൾ. 
കേരളാ ക്രിക്കറ്റ് അസോസിയേഷനുമായും അത്ര നല്ല ബന്ധം ആയിരുന്നില്ല ശ്രീക്ക് ഉണ്ടായിരുന്നത്. പ്രത്യേകിച്ചും ഇപ്പോൾ, ബി.സി.സി.ഐയുടെ, വൈസ് പ്രസിടന്റായ ടി.സി. മാത്യുവുമായി. വിവാദങ്ങള പക്ഷെ  ശ്രീയുടെ ഭയന്നില്ല, പ്രകടനത്തിൽ കുറവ് വരുത്തിയതുമില്ല. അങ്ങനെ തിളങ്ങി നില്ക്കെ, ഭാഗ്യത്തിന്റെ നെറുകയിൽ നിന്നും, ധൗർഭാഗ്യത്തിന്റെ പടുകുഴിയിലേക്ക് നിമിഷ നേരം കൊണ്ട് ശ്രീ വീണു പോയി. 

2013 മെയ് 16 നു ഐ പി എൽ വാതു വയ്പ്പ് വിവാദത്തിന്റെ ഭാഗമായി ഡല്ഹി പോലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തു. അജിത്‌ ചാണ്ടില, അങ്കിത് ചവാൻ എന്നിവർക്കൊപ്പം ശ്രീശാന്തും വാതു വയ്പ്പിൽ പങ്കാളി ആയി എന്നായിരുന്നു ആരോപണം. "ദേശീയ അപമാനം"  എന്നാണ് ഈ താരങ്ങളെ പ്രധാന മാധ്യമങ്ങൾ അന്ന് വിശേഷിപ്പിച്ചത്‌. ബി.സി.സി.ഐ, ശ്രീക്ക് ആജീവനാന്ത വിലക്ക് നല്കി. 



അറസ്റ്റു, ജയിൽ, അപമാനം, ജീവന് വരെ ഭീഷണി , എന്നിങ്ങനെ ഒരു മനുഷ്യൻ തകര്ന്നു പോകാൻ പാകത്തിന് എന്തെല്ലാം ഉണ്ടാകാമോ, അതെല്ലാം ശ്രീ രണ്ടു വര്ഷം കൊണ്ട് അനുഭവിച്ചു. നീണ്ട രണ്ടര വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ, ശ്രീശാന്ത് കുറ്റവിമുക്തനാക്കപെട്ടു. ഡൽഹിയിലെ വിചാരണ  കോടതി സംശയത്തിനു ഇട ഇല്ലാത്ത വിധം കുറ്റാരോപിതരായ 3 താരങ്ങളെയും നിരപരാധികളാണ് എന്ന് കണ്ടു വെറുതെ വിട്ടു. 2015 ജൂലൈ അവസാനം കുറ്റ വിമുക്തൻ ആയ ശ്രീശാന്തന്റെ വിലക്ക് നീക്കാൻ പക്ഷെ,  ബി.സി.സി.ഐ തയ്യാറായിട്ടില്ല. ഐ പി ൽ വിചാരണ കോടതിയുടെ വിധി തങ്ങൾ അംഗീകരിക്കുന്നില്ല എന്ന വിചിത്രമായ നിലപാടാണ് ബി.സി.സി.ഐ എടുത്തത്. ഡല്ഹി പോലീസും, മുംബൈ പോലീസും അന്വേഷണം നടത്തി, കോടതി വിചാരണ നടത്തി കുറ്റ വിമുക്തനാക്കിയ ശ്രീ ഇന്നും കളിക്കളത്തിൽ ഇറങ്ങാൻ ആവാതെ പകച്ചു നില്ക്കുകയാണ്. 

കോടതിക്കും മുകളിലാണ് തങ്ങൾ എന്നാണ്,  ബി.സി.സി.ഐയുടെ ഭാവം. ഏതാണ്ട് ഒരു വാശി പോലെ, ശ്രീശാന്ത്‌ ഇനി കളിയ്ക്കാൻ പാടില്ല എന്നതാണ്  ബി.സി.സി.ഐയുടെ കടുംപിടുത്തം.സംശയകരമായ നിലപാടാണിത്.  ധോണിയും, ഹർഭജനും അടക്കമുള്ള താരങ്ങളുമായി ഉണ്ടായിരുന്ന സ്വരച്ചേർച്ച ഇല്ലായ്മയും, ബി.സി.സി.ഐയിലെ ടി.സി. മാത്യു അടക്കം ഉള്ളവരുമായുള്ള ശത്രുതയും ശ്രീക്ക് മുന്നില് ഇന്ന് വിലങ്ങു തടിയാണ്. 

​​
രണ്ടാമതായി ഉള്ള ഒരു സംശയം വളരെ വ്യാപ്തി ഉള്ളതാണ്. ശ്രീ അറസ്റ്റു ചെയ്യപെടുന്ന ദിനങ്ങൾ,ഇന്ത്യൻ രാഷ്ട്രീയ രംഗം ഇളകി മറിഞ്ഞരിക്കുന്ന ദിവസങ്ങള് ആയിരുന്നു. 2012 ൽ പുറത്ത് വന്ന, കല്ക്കരി അഴിമതി സര്ക്കാരിനെ സര്ക്കാരിനെ കൂടുതൽ തെളിവുകൾ വച്ച് പിടിച്ചുലച്ചത് 2013 ഏപ്രിൽ മാസത്തില ആണ്. ഇതിനും പുറമേ, കോടിക്കണക്കിനു രൂപയുടെ അഴിമതി ആരോപണങ്ങൾ കൊണ്ട്  മാധ്യമങ്ങളും പ്രതിപക്ഷവും ചേർന്ന് സർക്കാരിനെ വറത്തു പൊരിച്ചു കൊണ്ടിരിക്കുന്ന ദിവസങ്ങളായിരുന്നു അത്. ഒപ്പം അഴിമതിയുടെ പേരില് തന്നെ രണ്ടു കേന്ദ്ര മന്ത്രിമാര്, അശ്വനി കുമാറും, പവൻ  ബൻസലും  രാജി വച്ചത് 2013 മെയ്‌ 10 നാണു. 

​​മെയ് 13 നു ശ്രീ അടക്കമുള്ള താരങ്ങൾ അറസ്റ്റിലായി. അറസ്റ്റു ചെയ്തത്, കേന്ദ്ര സര്ക്കാരിന്റെ  നിയന്ത്രണത്തിൽ  ഉള്ള ഡൽഹി പോലീസും. സ്വാഭാവികമായി, മാധ്യമങ്ങൾ പിന്നീട് ആഴ്ചകളോളം ഈ വാർത്ത വിരുന്നാക്കി. അസാധാരണമായ എന്തോ ഒരു യാദൃചികത ഈ നീക്കങ്ങള്ക്ക് പിന്നിലുണ്ട് എന്ന് സംശയങ്ങൾ, വീരേന്ദ്ര സെവാഗിനെ പോലെ ചിലര് അന്നേ ഉയർത്തിയിരുന്നു എങ്കിലും  വലിയ മാധ്യമ ശ്രദ്ധ നേടിയില്ല.സർക്കാർ മാറി വന്നിട്ടും ബി.സി.സി.ഐയിലെ നിലപാടുകള്ക്ക് വലിയ മാറ്റങ്ങൾ വന്നിട്ടില്ല. അസാധാരണ പ്രതിഭയായ ഒരു കളിക്കാരൻ നമ്മുടെ കണ്മുൻപിൽ അങ്ങനെ കാലത്തിന്റെ യവനികയ്ക്ക് പിന്നിലേക്ക്‌ മറയുകയാണ്. നാളെ ഒരു പക്ഷെ ഈ സത്യങ്ങള പുറത്തു വന്നേക്കാം. പക്ഷേ അപ്പോളേക്കും തിരികെ പിടിക്കാനാവാത്ത വിധം ശ്രീയുടെ കരിയര് അവസാനിച്ചിരിക്കും. ഇവിടെയാണ്, പൊറുക്കാനാവാത്ത തെറ്റ് ചെയ്ത മൊഹമ്മദ്‌ ആമിറിനെ സകല പിന്തുണയും കൊടുത്ത്, തിരികെ മുൻനിര താരമായി തിരികെ കൊണ്ട് വന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡ്‌ നമ്മളെ അത്ഭുതപെടുതുന്നതും.



വിരടിന്റെ വാക്കുകളിൽ നിറഞ്ഞിരുന്നത് ഒരു പക്ഷെ, ആ അതിശയം ആയിരുന്നിരിക്കാം. 

http://www.marunadanmalayali.com/opinion/sportive/pakistan-cricketer-mohammed-amir-sreesanth-39544

എറെക്കാലത്തിന് ശേഷം എഴുതിയ ഒരു ചെറിയ കുറിപ്പടി തൊണ്ട തൊടാതെ പ്രസിദ്ധീകരിച്ച മറുനാടൻ മലയാളിക്കും, നല്ല സുഹൃത്ത്, Shajan Skariah ക്കും നന്ദി. അഭിപ്രായവും, വിമർശനവും സ്വീകരിക്കുന്നതാണ്...


Monday, 14 December 2015

പ്രധാനമന്ത്രിയുടെ മുദ്രയോജന : എങ്ങനെ വായ്പ നേടാം





രാജ്യത്തെ ചെറുകിട വാണിജ്യ - വ്യവസായ സംരംഭങ്ങൾക്ക്‌ പുതിയ പ്രതീക്ഷ നൽകുന്നതാണ്‌ പ്രധാനമന്ത്രിയുടെ മുദ്രയോജന. മുദ്ര (മൈക്രോ യൂണിറ്റ്‌സ്‌ ഡവലപ്പ്‌മെന്റ്‌ ആൻഡ്‌ റീഫൈനാൻസ്‌ ഏജൻസി ലിമിറ്റഡ്‌) സംരംഭ വികസനത്തിന്‌ പുതിയ മുദ്രാവാക്യമാകുകയാണ്‌. കോർപ്പറേറ്റുകൾക്കു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു എന്ന ആരോപണത്തിന്‌ ഉത്തമമായ മറുപടി കൂടിയാണ്‌ മുദ്രബാങ്ക്‌. സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്നതാണ്‌ ഇതിന്റെ മുദ്രാവാക്യം. മുദ്രാ പദ്ധതി പ്രകാരം എങ്ങനെ വായ്പ നേടാമെന്നതിനെ സംബന്ധിച്ച്‌ പല ലഘു സംരംഭകർക്കും സംശയം നിലനിൽക്കുന്നുണ്ട്‌.

മുദ്രാബാങ്കുകൾ എന്ന പേരിൽ രാജ്യത്ത്‌ ബാങ്കുകൾ ഉണ്ടാകില്ല. രാജ്യത്ത്‌ പ്രവർത്തിക്കുന്ന ദേശസാത്‌കൃത സ്വകാര്യബാങ്കുകൾ മുംബൈ എം.എസ്‌.എം.ഇ. ഡെവലപ്പ്‌മെന്റ്‌ സെന്ററിൽ പ്രവർത്തിക്കുന്ന മുദ്രയുടെ കേന്ദ്ര ഓഫീസുമായി വേണം ബന്ധപ്പെടുവാൻ. ധനകാര്യ സ്ഥാപനങ്ങളുടെ ശാഖകൾ വഴിയാണ്‌ മുദ്ര പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക്‌ എത്തിക്കുന്നത്‌. ദേശസാത്‌കൃത - സ്വകാര്യ ബാങ്കുകളുടെ ബ്രാഞ്ചുകൾ വഴി ഈ പദ്ധതി നടപ്പാക്കും.

റീജണൽ റൂറൽ ബാങ്കുകൾക്കും, സഹകരണ ബാങ്കുകൾക്കും പദ്ധതിയിൽ പങ്കാളിയാകാം. നിർമാണ സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തുടങ്ങുന്നതിനും, നിലവിൽ ഉള്ളവ വികസിപ്പിക്കുന്നതിനും ഇൗ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്‌.
10 ലക്ഷം രൂപ വരെ വായ്പ
ശിഷു, കിഷോർ, തരുൺ എന്നീ മൂന്ന്‌ ഹിന്ദി വാക്കുകൾ സൂചിപ്പിക്കുന്ന തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ്‌ മുദ്രാ ബാങ്കിൽ ഉൾപ്പെടുന്നത്‌. ഫണ്ടിന്റെ ആവശ്യകത അനുസരിച്ച്‌ അപേക്ഷകർക്ക്‌ ഈ പദ്ധതി പ്രയോജനപ്പെടുത്താം. അവയുടെ ഫണ്ടിങ്‌ രീതി താഴെ പറയും പ്രകാരമാണ്‌.
  1. ശിഷു - 50,000 രൂപ വരെയുള്ള വായ്പകൾ
  2. കിഷോർ - 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ
  3. തരുൺ - 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ
വായ്പ ആർക്കൊക്കെ ?
ആകെ തുകയുടെ 60 ശതമാനം ശിഷു വിഭാഗത്തിന്‌ നൽകണമെന്നാണ്‌ വ്യവസ്ഥ. കൂടുതൽ പേരിലേക്ക്‌ ചെറിയ തുകകൾ എത്തിച്ച്‌ കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതൽ ചലനാത്മകമാക്കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട്‌ പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക്‌ വായ്പകൾ ലഭിക്കും.

നേരിട്ടുള്ള കാർഷിക പ്രവൃത്തിയെ ഈ പദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാർഷിക ഉത്‌പന്നങ്ങൾ സംസ്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട്‌ കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങൾക്കും ഇത്‌ പ്രകാരമുള്ള സഹായം ലഭിക്കും. ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ ലഭ്യമാണ്‌.

കാർഷിക രംഗം പോലെ തന്നെ രാജ്യത്ത്‌ തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ്‌ സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങളുടേത്‌.  അവർക്ക്‌ കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്ക്ക്‌ കഴിയും.

സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്‌ണർഷിപ്പ്‌ / ലിമിറ്റഡ്‌ കമ്പനികൾക്കും 2006 ലെ എം.എസ്‌.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകൾക്ക്‌ വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്‌. 

ചെറിയ കച്ചവടക്കാർക്കും, ഷോപ്പ്‌ ഉടമകൾക്കും യന്ത്രങ്ങൾ / ഉപകരണങ്ങൾ എന്നിവ സമ്പാദിക്കുന്നതിന്‌ വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ്‌ ബാങ്കുകൾക്കും പുനർവായ്പയും അനുവദിക്കുന്നു. വനിതാ സംരംഭകർക്ക്‌ വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന്‌ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
റുപേ കാർഡും ക്രെഡിറ്റ്‌ ഗ്യാരണ്ടിയും
ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്‌), ക്രെഡിറ്റ്‌  ഗ്യാരണ്ടിയുമാണ്‌. കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വേണം ഇത്‌ പ്രകാരമുള്ള വായ്പകൾ അനുവദിക്കുവാൻ എന്ന്‌ പ്രത്യേകം, വ്യവസ്ഥ ചെയ്തിരിക്കുന്നു. കൊളാറ്ററൽ സെക്യൂരിറ്റി നൽകാൻ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന പാരമ്പര്യ രീതിയാണ്‌ ഇവിടെ പുനർവിചിന്തനത്തിന്‌ വിധേയമാക്കിയിരിക്കുന്നത്‌.

നൽകുന്ന വായ്പാതുക ചെറുതായതുകൊണ്ടും അപേക്ഷകരുടെ എണ്ണം കൂടുതൽ ആയതുകൊണ്ടും ബാങ്കുകൾക്ക്‌ ഈ പദ്ധതി കൂടുതൽ സുരക്ഷിതത്വം നൽകുന്നു. വലിയ തുകകൾ ഒരിടത്ത്‌ നിക്ഷേപിക്കുകയും അത്‌ പരാജയപ്പെടുകയും  ചെയ്താൽ വലിയ നഷ്ടമാണ്‌ ധനകാര്യ സ്ഥാപനങ്ങൾ സഹിക്കേണ്ടതായി വരിക. അത്തരം റിസ്ക്‌ ലഘൂകരിക്കുവാൻ ചെറിയ വായ്പകൾ കൂടുതൽ സംരംഭകരിലേക്ക്‌ എത്തിക്കുന്നതുകൊണ്ട്‌ ധനകാര്യ സ്ഥാപനങ്ങൾക്ക്‌ കഴിയുന്നു.

വായ്പ അനുവദിക്കുന്നതിനനുസരിച്ച്‌ നിശ്ചയിക്കപ്പെട്ട മൂല്യം അടങ്ങുന്ന റുപേ കാർഡ്‌ ആണ്‌ വായ്പാക്കാരന്‌ നൽകുക എന്നത്‌ തികച്ചും നൂതനമായ ഒരു കാഴ്ചപ്പാടാണ്‌. ഓൺലൈനിൽ നിന്നു തന്നെ അസംസ്‌കൃത വസ്തുക്കളും, കംപോണന്റുകളും വാങ്ങുന്നതിന്‌ ഇത്‌ സൗകര്യം ഒരുക്കുന്നു. ഈ കാർഡ്‌ പ്രധാനമന്ത്രിയുടെ ജൻധൻ യോജന പദ്ധതിയുമായി ബന്ധപ്പെടുത്തിയതാണ്‌. പണത്തിന്‌ ആവശ്യം വരുമ്പോൾ എ.ടി.എം. വഴി ക്രെഡിറ്റിൽ ഉള്ള തുക പിൻവലിക്കുകയും ചെയ്യാം. വളരെ പെട്ടെന്നുള്ള വായ്പകൾക്ക്‌ ബാങ്ക്‌ ശാഖകളിൽ പോലും പോകാതെ പെട്ടെന്നു തന്നെ പരിഹാരം കാണാൻ കഴിയുന്നു.
സ്ഥിരമായ തൊഴിലും, വരുമാനവും ഉറപ്പുവരുത്തുന്ന കൈത്തൊഴിലുകൾ, സേവന സ്ഥാപനങ്ങൾ എന്നിവ മാത്രമല്ല വലിയ സാമ്പത്തിക വളർച്ച നേടിത്തരുന്ന സൂക്ഷ്മ സംരംഭങ്ങളുടെ വികസനവും മുദ്രയിലൂടെ സാധ്യമാകുന്നു. ഏറെ വീട്ടമ്മമാർ പണിയെടുക്കുന്ന ഗാർമെന്റ്‌/ടെക്‌സ്റ്റയിൽ മേഖലയ്ക്ക്‌ പ്രാധാന്യം നൽകിയിട്ടുണ്ട്‌.
ലളിതമായി അപേക്ഷ സമർപ്പിക്കാം
വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ്‌ മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്‌. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. അത്‌ പൂരിപ്പിച്ച്‌ ഇനി പറയുന്ന രേഖകൾ സഹിതം ശാഖകളിൽ നേരിട്ട്‌ സമർപ്പിക്കണം.
  • സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ
  • എസ്‌.സി./എസ്‌.ടി./ഒ.ബി.സി./മൈനോറിറ്റി എന്നിവർ അത്‌ തെളിയിക്കുന്ന രേഖകൾ
  • ബിസിനസ്‌ സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ്‌ തുടങ്ങിയവ
  • ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരൻ ആകരുത്‌
  • നിലവിൽ ബാങ്ക്‌ വായ്പ ഉണ്ട്‌ എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള കണക്ക്‌ സ്റ്റേറ്റ്‌മെന്റ്‌
  • നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട്‌ വർഷത്തെ ഫൈനൽ അക്കൗണ്ട്‌സ്‌ (രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള വായ്പാ അപേക്ഷയ്ക്ക്‌ മാത്രം)
  • പ്രതീക്ഷിത ബാലൻസ്‌ ഷീറ്റ്‌ (രണ്ട്‌ ലക്ഷത്തിന്‌ മുകളിലുള്ള വായ്പയ്ക്ക്‌ മാത്രം)
  • നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട്‌ വർഷത്തെ വില്പന കണക്ക്‌
  • വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌
  • പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക്‌ ആയതിന്റെ ഘടന സംബന്ധിച്ച്‌ രേഖകളും തീരുമാനവും
  • പ്രൊപ്രൈറ്റർ/പാർട്‌ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ്‌
  • പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോകൾ (2 എണ്ണം)
(എം.എസ്‌.എം.ഇ. വിഭാഗങ്ങൾക്ക്‌ ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ മെമ്മോറാണ്ടം ഫയൽ ചെയ്ത്‌ എസ്‌.എസ്‌.ഐ. രജിസ്‌ട്രേഷന്‌ തുല്യമായ അംഗീകാരം നേടാവുന്നതാണ്‌)

അപേക്ഷ, പ്രോജക്ട്‌ റിപ്പോർട്ട്‌, മറ്റ്‌ രേഖകൾ എന്നിവ തയ്യാറാക്കുന്നതിന്‌ ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക്‌ വ്യവസായ ഓഫീസുകൾ, ബ്ലോക്ക്‌ / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാവുന്നതാണ്‌. സംരംഭകർക്കാവശ്യമായ കൈത്താങ്ങ്‌ സഹായവും ഈ കേന്ദ്രങ്ങളിൽ നിന്ന്‌ ലഭിക്കും.

50,000/- രൂപ വരെയുള്ള ശിഷു വായ്പകൾ നൽകുന്നതിന്‌ ബാങ്കുകൾക്ക്‌ ടാർജറ്റ്‌ നൽകിയിട്ടുണ്ട്‌. അതുകൊണ്ട്‌ അത്തരം വായ്പകളാണ്‌ ഇപ്പോൾ വ്യാപകമായി നൽകി വരുന്നത്‌. എന്നാൽ മറ്റ്‌ വായ്പകൾക്ക്‌ അപേക്ഷിക്കുന്നതിന്‌ യാതൊരു നിയന്ത്രണവുമില്ല.

ഏഴ്‌ മുതൽ 12 ശതമാനം പലിശയ്ക്ക്‌ ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്‌. ഇപ്രകാരം സബ്‌സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ്‌ വകുപ്പുകൾ നൽകിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക്‌ സ്വീകരിക്കാവുന്നതാണ്‌. തിരിച്ചടവിന്‌ 84 മാസത്തെ കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കും.

(# ടി.എസ് ചന്ദ്രന്‍, ജില്ലാ വ്യവസായകേന്ദ്രം അസിസ്റ്റന്റ്‌ ഡയറക്ടറാണ്‌ ലേഖകൻ  ഇ-മെയിൽ: chandrants666@gmail.com

Monday, 30 November 2015

Namo speech

PM Modi's Mann Ki Baat, November 2015 Watch and Share https://www.youtube.com/watch?v=crUbQyWPRp0 via NM App

Sunday, 29 November 2015

സദ്‌ഗുരു മഹാവതാര്‍ ബാബാജി

സദ്‌ഗുരു മഹാവതാര്‍ ബാബാജി :-
മഹാവതാര്‍ ബാബാജിയുടെ 1812 ആം ജന്മദിനമാണ് ഇന്ന്...
സര്‍വ്വവ്യാപിയായ ഗുരുനാഥന് പിറന്നാള്‍ ആശംസകള്‍ ... :)

ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" എന്ന ഉത്കൃഷ്ടവും ജീവസുറ്റതുമായ സാഹിത്യസൃഷ്ടി
യിലൂടെയാണ്, മിക്കവരും ശക്തനായ, സര്‍വവ്യാപിയായ ഈ ഗുരുവിനെ പറ്റി മനസിലാക്കിയത്...

തമിഴ്നാട്ടിലെ കാവേരി നദിക്കടുത്തു പറങ്കിപേട്ട എന്നാ സ്ഥലത്ത് 203 AD ,NOVEMBER 30 ന് രോഹിണി നക്ഷത്രത്തിലാണ് "മഹാവതാര്‍ നാഗരാജ്‌ ബാബാജി" എന്ന് അറിയപ്പെട്ടിരുന്ന നാഗരാജന്‍റെ ജനനം. കാര്‍ത്തിക ദീപാഘോഷവേളയിലായിരുന്നു ജനനം നടന്നത്.
കേരളത്തിലെ മലബാര്‍തീരത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് ഉന്നതകുലജാതനായ ഒരു നമ്പൂതിരി കുടുംബം ,തമിഴ്നാട്ടിലെ ഈ കടലോരത്ത് കുടിയേറിപാര്‍ത്തു. നാഗരാജന്‍റെ അച്ഛന്‍ ഈ ഗ്രാമത്തിലെ ശിവന്‍കോവിലിലെ പൂജാരിയായിരുന്നു. മുരുകപ്രതിഷ്ഠ ഉണ്ടായിരുന്ന ഈ ക്ഷേത്രം ഇന്നും "കുമാരസ്വാമി ദേവസ്ഥാനം " എന്ന പേരില്‍ അവിടെയുണ്ട് . അഞ്ചു വയസ്സുള്ളപ്പോള്‍ ഒരു പഠാണി ,അടിമവേലയ്ക്ക് നാഗരാജിനെ തട്ടികൊണ്ടുപോകുകയും ,നാഗരാജനില്‍ അപൂര്‍വ്വതേജസ്സ് കണ്ടെത്തിയ ഒരു സന്യാസിസംഘം ആ ബ്രാഹ്മണബാലനെ താങ്കളുടെ കൂടെ ചേര്‍ക്കുകയും ചെയ്തു.

വേദങ്ങളും ഉപനിഷത്തുക്കളും മറ്റുപുരാണങ്ങളും ഹൃദിസ്ഥമാക്കിയിട്ടും ആ ബാലന് പൂര്‍ണ്ണമായ സംതൃപ്തി തോന്നിയില്ല ,അങ്ങനെ കതിര്‍ഗ്രാമത്തില്‍ വച്ച് ഭോഗനാഥര്‍ യോഗിയെ കണ്ടുമുട്ടി അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. യോഗസാധനയും ധ്യാനക്രിയായോഗങ്ങളും അഭ്യസിച്ച നാഗരാജന്‍ ,ക്രിയയോഗത്തിലെ സൂഷ്മവശങ്ങള്‍ ഹൃദിസ്ഥമാക്കി അത്യുന്നതമേഘലകളില്‍ എത്തിചേര്‍ന്നു.

സിദ്ധാന്തയോഗയും ക്രിയാകുണ്ഡലിനീപ്രാണായാമസാധനയും ക്രിയായോഗസിദ്ധാന്തത്തിലെ അത്യപൂര്‍വ്വ യോഗവിദ്യകളും കൈവരിക്കുന്നതിനായി ആചാര്യനായ 'അഗസ്ത്യമുനി"യെ തപസ്സുചെയ്തു പ്രത്യക്ഷപ്പെടുത്താന്‍ ഭോഗനാഥര്‍ നിര്‍ദേശിച്ചു.
യുഗങ്ങള്‍ക്കുമുന്‍പ് കൈലാസപര്‍വ്വതത്തില്‍ വച്ചും, കശ്മീരിലെ അമര്‍നാഥ് ഗുഹയില്‍ വച്ചും ശ്രീപരമശിവന്‍ പാര്‍വ്വതിദേവിക്ക് "ക്രിയാകുണ്ഡലിനീപ്രാണായാമയോഗവിദ്യ" ആദ്യം ഉപദേശിച്ചു കൊടുത്തു. പിന്നീട് ഭഗവാന്‍ അഗസ്ത്യര്‍ക്കും ,നന്ദിദേവനും,
തിരുമൂളാര്‍ക്കും ഈ വിദ്യ ഉപദേശിച്ചു കൊടുത്തിരുന്നു .
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലെ പൊതിഗൈ മലയില്‍ ഊണും ഉറക്കവും വിശ്രമവുമില്ലാതെ 48 ദിവസം ഉഗ്രതപസ്സു ചെയ്ത നാഗരാജന്‍ അഗസ്ത്യരെ പ്രത്യക്ഷപ്പെടുത്തി.

ക്രിയാകുണ്ഡലിനീപ്രാണായാമയോഗ വിദ്യയുടെ രഹസ്യം മനസ്സിലാക്കുകയും ഹിമാലയത്തിലെ ബദരിനാഥ് ക്ഷേത്രത്തിനു പിന്‍ഭാഗത്തുള്ള ദുര്‍ഘടമായ വഴിയിലൂടെ സന്തോപാന്ത്‌ തടാകത്തിനു സമീപം പോകാനും അവിടെ സ്ഥിരമായിയിരുന്നു ലോകം കണ്ടിട്ടുള്ള ഏറ്റവും മഹാനായ സിദ്ധയോഗിയായി തീരുവാനും അഗസ്ത്യാര്‍ നാഗരാജനെ അനുഗ്രഹിച്ചു .

പൊതിഗൈമലയില്‍ നിന്നും ബദരിനാഥില്‍ എത്തിയ നാഗരാജന്‍, വ്യാസ മഹര്‍ഷി മഹാഭാരതം രചിച്ച ,സരസ്വതി നദീതീരത്തുള്ള വ്യാസഗുഹയില്‍ തുടര്‍ച്ചയായി 18 മാസം ഏകാന്തതപസ്സില്‍ ഏര്‍പ്പെട്ടു . ഭോഗനാഥരില്‍ നിന്നും അഗസ്ത്യരില്‍ നിന്നും അഭ്യസിച്ച എല്ലാവിധ ക്രിയായോഗകളും ഈ തപസ്സിനിടയില്‍ ആവര്‍ത്തിച്ച് പരിശീലിച്ചു . മാനസികവും അഭൌമവും അലൌകികവുമായ മാറ്റം ഉണ്ടാകുകയും ,അദ്ദേഹത്തിന്‍റെ ശരീരം " സ്വരൂപസമാധി" എന്ന അവസ്ഥയില്‍ എത്തി ചേരുകയും ചെയ്തു .പ്രായത്തിനു അതീതവും ദുഷിപ്പിക്കാനാവാത്തതുമായ അദ്ദേഹത്തിന്‍റെ ഭൌതികശരീരം സുവര്‍ണ്ണപ്രഭയോടെ തിളങ്ങി . മരണമില്ലാതെ , ചിന്തകള്‍ക്കും അധ്യാത്മിക സിദ്ധാന്തങ്ങള്‍ക്കും, അനുഭവങ്ങള്‍ക്കും അതീതനായി ബാബാജി, 25 വയസ്സുള്ള ഒരു യുവാവായി സ്ഥിരം കാണപ്പെടുന്നു ...

സ്വരൂപസമാധിയിലെത്തിയ നാഗരാജന്‍ (ബാബാജി ) , ഈശ്വരസാക്ഷാത്കാരത്തിനായുള്ള തന്‍റെ നിയോഗം മനസ്സിലാക്കി ,മനുഷ്യനന്മയ്ക്കായി പ്രവര്‍ത്തിച്ചു വരുന്നു . മഹാമുനി ബാബാജി ,മഹാരാജ് ,മഹായോഗി,ശിവബാബ, ത്രൃബകബാബ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ബാബാജിയെ പറ്റി ചരിത്രപരമായ പുസ്തകങ്ങളോ പരാമര്‍ശങ്ങളോ ഇല്ല. ഒരു നൂറ്റാണ്ടിലും പൊതുജനവേദികളില്‍ ഈ യോഗാചാര്യന്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല .വളരെ ചുരുക്കം ശിഷ്യര്‍ക്കു മാത്രമേ അദ്ദേഹത്തിന്‍റെ ഭൌതികശരീരം കാണാന്‍ സാധിച്ചിട്ടുള്ളൂ .

ആദിശങ്കരാചാര്യര്‍ (788 - 820 AD) ,കബീര്‍ (1407-1518 AD) , ലഹ്രി മഹാശയന്‍ (1828- 1895 AD) ,ശ്രീ യുക്തേശ്വര്‍ ഗിരി മഹാരാജ് (1855- 1936 ) ,സ്വാമി പരമഹംസയോഗാനന്ദന്‍ (1893- 1952),യോഗി S.A.A രാമയ്യ , VT നീലകണ്‌ഠന്‍ തുടങ്ങിയവര്‍ മഹാവതാര്‍ ബാബാജിയുടെ ശിഷ്യപരമ്പരയിലെ പ്രസിദ്ധരാണ് . ശ്രീ രാമയ്യയുടെ സൂചനപ്രകാരം "World Religion & yoga" യുടെ നൂറാമത്തെ പാര്‍ലമെന്റില്‍ സദ്ഗുരു നാഗരാജ്‌ പൊതുജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടും ... 2053 ല്‍ !!!

ശ്രീ പരമഹംസ യോഗനന്ദ രചിച്ച "ഒരു യോഗിയുടെ ആത്മകഥ" ,
ശ്രീ എം ന്‍റെ (Mumtaz Ali) ആത്മകഥയായ "ഗുരുസമക്ഷം" , ശ്രീ MK രാമചന്ദ്രന്‍റെ "തപോഭൂമി ഉത്തരാഖണ്ഡ്" ,Neale Donald Walsch ന്‍റെ Conversations with God (1998) ,Robert Monroe ന്‍റെ Ultimate Journey (1994),
സ്വാമി മഹേശ്വരനാഥിന്‍റെ "The hidden power in humans " തുടങ്ങിയ പുസ്തകങ്ങളില്‍ ബാബാജിയെ പറ്റി കൂടുതല്‍ വിശദീകരിച്ചിരിക്കുന്നു ... ഓം ശ്രീഗുരുഭ്യോ നമ:
ഓം നമഃ ശിവായ ...

Tuesday, 3 November 2015

Realizing the Dream of Dr. APJ Abdul Kalam


“Oh Lord, take us from Untruth to Truth,
From Darkness to Light From Death to Immortality… Oh Eternal, Peace be on all”…

This immortal prayer, wishing for a blissful world, emanated from the elevated minds of India’s great Gurus, thousands of years ago, when the rest of the world was yet to hear something called civilization or an organized society.

However, subsequent invasions by marauding armies and centuries of foreign oppression that culminated in a bloody partition of the Nation saw the country being trapped in all sorts of tribulations, while others marched ahead.

But today, INDIA- the land of a thousand languages, a billion dreams and a zillion hopes, is aiming it BIG.  And why not?

After all, we are the world’s largest democracy, an emerging global economic power and above all, the confluence of a modern nation and an ancient civilization.

Our former President Dr. APJ Abdul Kalam is no more with us in his mortal form. But the spirit, zeal, enthusiasm, steadfastness and genuineness he has induced in each one of us has ignited the minds of millions of Indian citizens with his vision of making India a developed nation by the Year 2020 AD. Dr. Kalam once remarked, “I will keep the lamp of knowledge burning to achieve the vision - Developed India. If we work and sweat for the great vision with ignited minds, the transformation leading to birth of vibrant developed India will happen”.

And only such ignited minds can make ours a welfare state that ensures freedom, basic amenities and equal opportunities to all sections of the society.  The dynamics of development outlined by this great seer and nationalist envisages how right developmental patterns will enable successful connectivity between India and the world. These deductions made by the ‘Missile Man of India’ were not mere fanciful calculation, but the result of careful analysis and observances.

Dr. Kalam was of the opinion that developed countries must ensure marketing of their products in a competitive way, in order to maintain the status.  A developing country on the other hand must market products bearing in mind quality of the products, cost-effectiveness and precision of time in terms of supply, in order to forge its way towards success.

By observing these dynamics, India can well be transformed to a developed state by 2020, using technology as tool. And with an obviously swelling economy, study and competent internal market, India is obviously destined to make competitive products using technological innovations.

Some of the core areas specified by Dr. Kalam are development of software, pharma products, emergence of steel technology, space technology and defense systems forging into the international arena all the way from India. Along with this, in the former President’s own words, “The initiatives taken in solar farming to generate energy, desalination plants to generate drinking water will soon be mission mode programmes offering a large business in India and outside.”


Today, the ascension of Shri Narendra Modi as India’s Prime Minister has given priority to state-funded research in areas like biotechnology, pharmaceuticals and automobile manufacturing with the participation of private sector. He has waved the green flag in exploring the feasibility of setting up research institutes in these fields with the aid of private firms. This is a comprehensive step towards the setting up of institutions that capacitate research, with innovation being a global wave.

India’s vision of turning the nation into a research powerhouse is on par with the realization of Dr APJ’s vision for the nation. This vision for an empowered India includes a well-forged combination of natural resources and talented manpower for integrated action to double the growth rate of GDP. And this exactly is the panacea that is required for the realization of the dream known as ‘Developed India’.

Sectors of agriculture and food processing, having a solid target of doubling the present production of food and agricultural products, infrastructure with quality electric power including solar farming throughout the country, along with provision of urban amenities in rural areas and interlinking of rivers; focus on education and healthcare that will provide social security, that will go a long way in eradication of illiteracy; providing health facilities for all; bringing information and communication technology within the reach of every citizen etc are areas that have been highlights of India’s new agenda.

A lot of emphasis is being laid on critical technologies and strategic industries, which will witness the growth in nuclear technology, space technology and defense technology. Being one of our core competencies it will be a wealth generator as well. The government is also tapping the role of technology in tele-education, tele-medicine and e-governance to promote education in remote areas and healthcare.

Enhancing tourism and ensuring growth of small scale sectors, part of Dr. Kalam’s vision for a developed India will be yet another area of focus for the new government. The new Prime Minister, well aware of India's unique positioning as a multi-dimensional country with many tourist attractions has listed a set of proposals that will forge constructive partnership between private and public sectors, that will ensure the growth of tourism industry. Some of the steps towards this direction are the establishment of innovative products and world-class infrastructure, with a revamping of the country’s inland water navigation, hotels, and entertainment and communication sectors to woo tourists.

Small-scale industries which currently contribute to the gross industrial value are the prime area for creating largest employment opportunities for Indian populace. The current millennium has seen a leap of small-scale units from 0.87 million units in the year 1980-81 to over 3 million in the year 2000. This is expected to grow, with greater prospects in India's export performance.


Small-scale industrial units that contribute to a small percentage of indirect exports which takes place through merchant exporters, trading houses and export houses will now be part of a strategy that enhances export of goods and services from SSI sector, which will be based on technology upgrade, value addition techniques, credit support and export marketing zones etc. This will include export in areas of sports goods, readymade garments, woolen garments and knitwear, plastic products, processed food and leather products etc.

Providing urban amenities in rural areas is crucial in bringing about overall development in the country. Villages can prosper if provided infrastructure, industrial support and employment opportunities. India has envisaged a 4 point connectivity programme that will ensure sustained development in village clusters. Government also aims at successful collaborative efforts and active participation of industries, particularly small scale industries in ensuring provision of urban amenities in rural areas.


The Indian Prime Minister‘s speech to the Australian Parliament in 2015 outlines his vision for a developed India: “Since the turn of this century, India has been the second fastest growing economy in the world. Millions have lifted themselves out of poverty into a new life of possibilities”. It was none other than Dr. APJ’s dream on India.

Today, we have a stable union government in India. From the remotest village to the biggest cities, there is a new high tide of hope in India; a new energy and hope that was laid by Dr. APJ Abdul Kalam.

It is the energy of our youth – the 800 million people below the age of 35 – eager for change, willing to work for it – because, now they believe that it is possible. That they can make it happen. It is this force of transformation that we will unleash.

India has the potential in developing quality products in a timely and cost effective manner, in order to become globally competitive and plunge into entrenched market. The wealth of man power that the country has will be more than what is required to ensure the realization of a dream the great visionary scientist turned President had carved out for his motherland.

Renjith Gopalkrishnan
(Freelance Journalist & Editorial Board member of Science India Forum, Bahrain publication)
Bahrain