Friday, 20 October 2017

മറ്റൊരു രാജ്യത്തിന് വേണ്ടി കളിക്കുമെന്ന് ശ്രീ പറയാമായിരുന്നോ ?

ശ്രീശാന്ത് പറഞ്ഞത് എന്താണെന്ന് ഞാൻ കേട്ടില്ല. റിപ്പബ്ലിക്ക് അടക്കമുള്ള മാധ്യമങ്ങൾ പക്ഷെ റിപ്പോർട്ട് ചെയ്‍തത്, "മറ്റൊരു രാജ്യത്തിനു വേണ്ടി വേണ്ടി വന്നാൽ കളിക്കും" എന്ന് ശ്രീശാന്ത് പറഞ്ഞതായിട്ടാണ്. ഒരുപക്ഷെ,  അദ്ദേഹത്തിന്റെ നിരാശ കൊണ്ടായിരിക്കും ഇങ്ങനെ പറഞ്ഞത്. കോഴ കേസിൽ കോടതി വരെ വെറുതെ വിട്ട ഒരാളെ ഒരു പ്രാദേശിക ടൂര്ണമെൻറ്റിൽ പോലും കളിക്കാൻ അനുവദിക്കാതെ ഇരിക്കുക എന്ന ബി സി സി ഐയുടെ മുഷ്ക്കു ശ്രീയെ വല്ലാതെ നിരാശപെടുത്തിയിട്ടുണ്ട് എന്ന് മനസിലാക്കാൻ ഒട്ടും പ്രയാസമില്ല. പക്ഷെ അതിനു ഇങ്ങനെ പറയാമായിരുന്നോ എന്നതാണ് ചോദ്യം?.



ഓർമ്മയില്ലേ 99 ലെ വിവാദമായ കോഴ വിവാദം?. അന്ന് കൊഴ വാങ്ങിയത് ഇന്ത്യൻ ക്യാപ്റ്റൻ തന്നെയായ  "മുഹമ്മദ് അസറുദീൻ" ആയിരുന്നു. അയാൾ കോഴ വാങ്ങി എന്ന് തെളിഞ്ഞതാണ്. ഇന്നിപ്പോൾ ആ അസറുദ്ദീൻ കോൺഗ്രസ് എംപിയാണ്. അസറിനൊപ്പം പിടിക്കപ്പെട്ട അജയ് ജഡേജ ഇന്ന് ബി സി സി ഐയുടെ പാനൽ കമെന്റ്‌റെറ്റർ ആണ്.


ഇവരോടില്ലാത്ത വിരോധം ശ്രീശാന്തിനോട് എന്ത് കൊണ്ടന്നെന്നു ഒരു ചോദ്യം ഉയരുന്നില്ല എന്നയിടത്താണ് പലരും അത്ഭുതം കൂറുന്നതു. എന്തൊരു വലിയ ഉയരത്തിൽ, സ്വന്തം കഠിന അദ്ധ്വാനം കൊണ്ട് എത്തിപ്പെട്ട വ്യക്തിയാണ് ശ്രീശാന്ത്?. കാത്തുകാത്തിരുന്ന ഒരു ലോകകപ്പ് പറന്നിറങ്ങിയത് വരെ ഈ മനുഷ്യന്റെ കൈകളിലേക്കാണ്.

പക്ഷെ, എന്ത് തന്നെ ആയാലും ഒരു പമ്പര വിഡ്ഢിയാണ് ഈ മനുഷ്യൻ എന്നതിൽ തർക്കമില്ല. കാരണം സ്വന്തം സ്വന്തം നാവാണ് ഇയാളുടെ ശത്രു. അങ്ങനെയാണ് ഈ കണ്ട ശത്രുക്കളെ അത്രയും ശ്രീ ഉണ്ടാക്കിയെടുത്തത്. വിലക്കിന്റെ പരിധിയിൽ നിൽക്കുമ്പോൾ തന്നെയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹാശംസകളോടെ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചത്. പക്ഷെ, അതും മുതലാക്കാൻ ശ്രീശാന്തിന്  സാധിച്ചില്ല.

തിരഞ്ഞെടുപ്പ് സമയത്തെ അസഹ്യമായ പെരുമാറ്റം മൂലം പ്രാദേശിക നേതാക്കൾ പോലും ഇയാളെ  വെറുത്തു പോയിരുന്നു. അതിനാൽ എട്ടു നിലയിൽ പൊട്ടി എന്ന് മാത്രമല്ല, പിന്നീട് ആ പാർട്ടിയിൽ നിന്നാരും ഇയാളെ തിരിഞ്ഞു പോലും നോക്കിയില്ല. ബിജെപിയുടെ ജനരക്ഷായാത്ര കേരളം ഇളക്കി മറിച്ചു തിരുവന്തപുരം വരെ വന്നിട്ടും, സാക്ഷാൽ അമിത് ഷാ തന്നെ ശ്രീശാന്ത് മത്സരിച്ച മണ്ഡലമായ തിരുവനന്തപുരത്തു വന്നിട്ടും, ശ്രീയെ ആരും അടുപ്പിച്ചില്ല.


 ആരോട്, എങ്ങനെ പെരുമാറണം, എന്ത് പറയണം എന്ന വകതിരിവില്ലാത്ത ഒരു മനുഷ്യൻ എത്ര വലിയ ഉയരത്തിൽ എത്തിയിട്ടും കാര്യമില്ല എന്നതിന്റെ ഏറ്റവും വലിയ വർത്തമാന കാല ഉദാഹരണമാണ് ഈ മനുഷ്യൻ. 'പണവും പ്രശസ്‌തിയും' ഉണ്ടാക്കാൻ വളരെ പാടാണ്. അതിലും പ്രയാസമാണ് അത് നിലനിറുത്താൻ. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ് കളിക്കാരൻ മാത്രമല്ല ദൈവമായി തന്നെ മാറിയത് അദ്ദേഹത്തിന്റെ വിനയത്തിൽ പൊതിഞ്ഞ സൗമ്യമായ സ്വഭാവ ഗുണം കൊണ്ടാണ്. ശ്രീശാന്ത് നശിച്ചത്, അതിനു നേരെ വിപരീതമായത് കൊണ്ടും!!!. ഇന്നിപ്പോൾ വന്നു വന്നു പിറന്ന നാടിനെ തള്ളിപ്പറയാൻ വരെ ആ നാവു പൊന്തിയിരിക്കുന്നു!

പാടില്ലായിരുന്നു ശ്രീ.  കാരണം ഈ ഒരൊറ്റ പ്രസ്താവന കൊണ്ട് അനുകൂലിക്കുന്നവരുടെ മനസ്സിൽ നിന്നും താങ്കൾ സ്വന്തം പേര് വെട്ടിയിരിക്കുന്നു. 'ശ്രീശാന്ത് എന്ന ചാമ്പ്യൻ പ്ലയെർ ഇനി ചരിത്രം മാത്രം'.!


No comments:

Post a Comment