പ്രിയ ഷാജൻ,
ഞാനിന്നലെ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് എടുത്ത് വീഡിയോ ചെയ്തു ഞാൻ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാൻ നടത്തിയ ശ്രമം കണ്ടു. ഇടയ്ക്കിടെ എനിക്കിത്തിരി വിസിബിലിറ്റി ഉണ്ടാക്കിത്തരുന്നതിന് നന്ദി. 😎 എന്നാൽ ഖേദപൂർവം പറയട്ടെ താങ്കളുടെ ശ്രമം പാളിപ്പോയി എന്നതിന് നിങ്ങളുടെ യൂട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയവയിൽ ആളുകൾ നൽകിയ കമന്റുകൾ തന്നെയാണ് സാക്ഷ്യം. 😌
ലോകസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ Rahul Gandhi “stands disqualified" എന്ന ഭാഗം അഭിഭാഷകനും കൂടിയായ താങ്കൾ വ്യാഖ്യാനിച്ചതു കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി എന്നാണ്. അതങ്ങനെയല്ലയെന്ന് ആ വിജ്ഞാപനം വായിച്ചു നോക്കിയ ഇംഗ്ലീഷറിയാവുന്ന ആർക്കും മനസ്സിലാക്കുന്നതാണ്. കാരണം ആ വിജ്ഞാപനം പറയുന്നത് വിധി വന്ന മാർച്ച് 23 മുതൽ രാഹുൽ അയോഗ്യനായി എന്നതാണ്. അല്ലാതെ വിജ്ഞാപനം ഇറക്കിയ 24 മുതൽ ലോകസഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കി എന്നല്ല.
😚
ഇനി അഥവാ വാദത്തിന് വേണ്ടി താങ്കൾ പറഞ്ഞത് അംഗീകരിച്ചാലും അതായത് "കേന്ദ്രസർക്കാർ ഇടപെട്ട് ഈ വിജ്ഞാപനം ഇറക്കിയെന്ന വാദം", അംഗീകരിച്ചാൽ പോലും പ്രശ്‌നമുണ്ട് അവറാച്ചാ.. ഈ വിജ്ഞാപനം ഇറങ്ങിയില്ലായിരുന്നെങ്കിലും രാഹുലിന് ലോകസഭയിൽ എം.പി എന്ന നിലയിൽ കാലു കുത്താനാവുമായിരുന്നില്ല. കാരണം അതാണ്, സുപ്രീം കോടതി നൽകിയ അന്തിമ ഉത്തരവു് പ്രകാരം നിയമം.
അല്ലാതെ ഇതിൽ സ്പീക്കർ പരാതി നൽകി രാഷ്ട്രപതി അംഗീകരിക്കേണ്ട നടപടിക്രമം ഒന്നുമില്ല. അതങ്ങനെ ആണെങ്കിൽ ആ വിജ്ഞാപനത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കാതെ എന്തേ കോൺഗ്രസ്സ് കോടതിയിൽ പോകുന്നില്ല? ഈ ഉത്തരവിറങ്ങി പതിനഞ്ചു മിനിറ്റിനുള്ളിൽ വിധി മരവിപ്പിക്കാൻ അഹമ്മദാബാദിലെ' ഹൈക്കോടതിയിൽ അപ്പീൽ നൽകാമായിരുന്നു എന്നിരിക്കേ അതു ചെയ്യാതെ ഈ ഉത്തരവു പുറത്തിറക്കിയ മജിസ്ട്രേറ്റിനെ അടക്കം അധിക്ഷേപിച്ചു കോടിതിയലക്ഷ്യം വരെയാകുന്ന നിലയിൽ കോൺഗ്രസ്സുകാരും നിങ്ങളും പ്രചാരണങ്ങൾ നടത്തുന്നതിനെ എങ്ങനെയാണ് വ്യാഖാനിക്കുക? (വിധിയെ വിമർശിക്കാം, പക്ഷെ ന്യായാധിപനെ അധിക്ഷേപിക്കുന്നത് കോടതിയലക്ഷ്യമല്ലേ?)🤨
ഇനി ആ വീഡിയോയിൽ ആദ്യം പറഞ്ഞ ജാതി വിഷയം. മോദി എന്നത് ഒരു ജാതിപ്പേരാണന്ന് താങ്കൾക്കോ, കേരളത്തിൽ ചിലർക്കോ അറിയാത്തത് ആരുടേയും കുറ്റമല്ല. എന്ന് മാത്രമല്ല കേരളത്തിൽ ജാതിപ്പേര് വയ്ക്കാതെ നടക്കുന്നവരിൽ ബ്രാഹ്മണരും നായന്മാരും ഒക്കെയുണ്ട്. പി.പരമേശ്വരൻ, (നമ്പൂതിരി), മന്നത്ത് പത്മനാഭൻ ഒക്കെ ഉദാഹരണം. തിരിച്ച് ജാതിപ്പേര് വച്ച് നടക്കുന്നവരും ഉണ്ടല്ലോ? നമ്പൂതിരിപ്പാട്! പിന്നെ ഈഴവർ എന്നത് ഒരു ജാതിയല്ല എന്ന് കൂടി മനസ്സിലാക്കുക. അതൊരു വിഭാഗമാണ്. ഈഴവരിൽ പലതുണ്ട്. ചോവൻ, തണ്ടാൻ, തീയ്യർ തുടങ്ങി പലതും. (ഒരു മനുഷ്യനും ജന്മം കൊണ്ടോ നിറം കൊണ്ടോ മറ്റൊരാൾക്ക് മുകളിൽ ആകില്ല എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഞാനും പേരിൽ ജാതി ഉപയോഗിക്കാത്തത്. )😉
കർമ്മം ആണ് മനുഷ്യരെ വലുതാക്കുന്നത്. രാഹുൽ ഗാന്ധിക്ക് വിനയായതും അതാണ്. എല്ലാ കള്ളന്മാർക്കും മോദി എന്ന് പേര് വന്നതെങ്ങനെ എന്ന ചോദ്യം മാത്രമല്ല രാഹുലിനെ കുടുക്കിയത്. മറിച്ച് ഇനിയും തപ്പിയാൽ മോദി എന്ന് പേരുള്ള വേറെ കള്ളന്മാരെ കൂടിക്കിട്ടും എന്ന കൃത്യമായ ജാത്യാധിക്ഷേപമാണ് മറ്റൊരു മോദി സമുദായാംഗത്തെ ചൊടിപ്പിച്ചതും കേസിനാധാരമായതും) അതിനെതിരെ ജാഗ്രതയില്ലാതെ വാദിച്ചു തോറ്റിട്ട് തെരുവിൽ കൂത്താടിയിട്ട് എന്തു കാര്യം?🤪
മുൻപ് രണ്ട് പ്രാവശ്യം പറഞ്ഞത് പോലെ മാപ്പ് പറഞ്ഞ് രക്ഷപ്പെടാൻ കിട്ടിയ അവസരം രാഹുൽ ഉപയോഗിക്കാതിരുന്നത് ബിജെപ്പിക്കാരോ, മജിസ്ട്രേറ്റോ പ്രേരിപ്പിച്ചിട്ടായിരുന്നോ എന്നെങ്കിലും അന്വേഷിച്ചു കൂടായിരുന്നോ സുഹൃത്തേ?
😃
രാഹുലിന് ഇനിയും അവസരമുണ്ട്. നാളെയോ മറ്റന്നാളോ ഹൈക്കോടതിയിൽ പോയി ശിക്ഷാവിധിക്കെതിരെ ഉൾപ്പടെ സ്റ്റേ വാങ്ങുക, എന്നിട്ട് പാർലിമൻറിലേക്ക് വന്ന് മോദിയെ പേടിപ്പിക്കുക. Good luck 👍
രഞ്ജിത്ത് ഗോപാലകൃഷ്ണൻ