വീരസവർക്കർ മാപ്പ് പറഞ്ഞിട്ടില്ലായെന്ന്, നിങ്ങളിത് ആരെയാണ് സംഘികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ നോക്കുന്നത്..?!
അവർക്ക് വീരസവർക്കറോടുള്ള വിരോധത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കുക, എന്നിട്ട് അത് കൃത്യമായി അവരോട് ചോദിക്കുക.."എടോവ്വേ, ഇതല്ലേ നിന്റെയൊക്കെ ചൊറിച്ചിലിനു കാരണം എന്ന്?"
അല്ലാതെ വീരസവർക്കറുടെ കദന കഥകളൊന്നുമേ ലിവന്മാരുടെ ചെവിയിൽ കേറില്ല..! അത് ന്യായീകരിച്ച് ഇവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അഭിമാനിയായിരുന്ന വീരസവർക്കറുടെ ആത്മാവ് പോലും പൊറുക്കില്ല.
ഇനിയും ബൾബ് കത്താത്തവർ ബാക്കി വായിക്കുക..
ഇന്ത്യൻ സ്വാതന്ത്യ സമര പാതയിൽ ഏറ്റവുമധികം കാലം ജയിലിൽ കിടന്ന വീര സവർക്കർ മാപ്പ് എഴുതിക്കൊടുത്താണോ ജയിലിൽ നിന്ന് പുറത്തു വന്നത് എന്ന വിഷയം ഈ കാണുന്ന ഒരുത്തന്റേയും എല്ലിനിടയിൽ കുത്തുന്ന വിഷയമല്ല. ഗാന്ധി വധവും ഇവരുടെ പരിഗണനേയല്ല. കാരണം അദ്ദേഹം ജയിലിൽ നിന്ന് മാപ്പെഴുതി കൊടുത്തോ ഷൂനക്കിയോ പുറത്തു വന്നാലും ഇല്ലെങ്കിലും ഇന്ത്യയുടെ സ്വാതന്ത്യം അതിന്റെ പേരിൽ വൈകിയിട്ടില്ല. നേരത്തെ ഒട്ടായിട്ടുമില്ല. ഗാന്ധി വധത്തിൽ അദ്ദേഹത്തെ വെറുതേ വിട്ടതും പിന്നീട് ഇന്ദിരാഗാന്ധി വരെ പോസ്റ്റൽ സ്റ്റാമ്പ് വരെ ഇറക്കി ആദരിച്ചതുമാണ്.
അല്ലെങ്കിൽ തന്നെ കാലാപാനി സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം അമരീക്ഷ്പുരി അഭിനയിച്ച ബ്രിട്ടീഷ് പോലീസുകാരൻറെ ഷൂനക്കിയതിന് വീരസവർക്കർ എന്തു പിഴച്ചു..? ഈ സിനിമ കാണാത്തവരല്ല ഈ കഥകൾ മെനയുന്നത്. സോറി, ഞാൻ പപ്പുവിനെ ഉദ്ദേശിച്ചല്ല പറഞ്ഞത്. ലുട്ടാപ്പി മുതൽ മാങ്കൂട്ടം വരേയും ചൊറിയാതെ വയ്യാത്ത ആയമ്മ മുതൽ ചവർ സ്‌റ്റോറിക്കാരി വരെയുള്ള മാമാക്കളെ ഉദ്ദ്ദേശിച്ചു പറഞ്ഞതാണ്. അല്ലാതെ വെളിവില്ലാത്തവൻ പറയുന്നത് ആര് ശ്രദ്ധിക്കാൻ? എന്തായാലും ഇത്തരക്കാരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ നടക്കരുത്. മറിച്ച് ചിലത് മനസ്സിലാക്കുക, എന്നിട്ടു പ്രതികരിക്കുക.
ഇവർ വീരസവർക്കറിനെ എതിർക്കുന്നതിന്റെ കാരണം;
1. ഈശ്വരവിശ്വാസി അല്ലാതിരുന്ന വീരസവർക്കർ പക്ഷെ "ഹിന്ദു സ്വദേശാഭിമാനിയായിരുന്നു" എന്നതാണ് പരമ പ്രധാന കാരണം. അതെ സുഹ്യത്തുകളേ, അതാണ് ഒന്നാമത്തെ കാരണം.
2. വീരസവർക്കർ എഴുതിയ പുസ്തകങ്ങൾ അഥവാ ചരിത്ര സത്യങ്ങൾ. അതിൽ പരമ പ്രധാനം, 1921-ലെ മാപ്പിള ലഹളയെക്കുറിച്ച്, ഹൈന്ദവ കൂട്ടക്കൊലയെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം. “Moplah Rebellion and the Transportation”
ഇപ്പോൾ 💡കുറച്ചു കത്തിയോ ? തീർന്നില്ല. ഇനിയുമുണ്ട്.
3. വെറും ശിപ്പായിലഹള ആയിരുന്നുവെന്ന് നമ്മളെ നമ്മുടെ ചരിത്രപാഠങ്ങളിൽ സ്കൂളിൽ പഠിപ്പിച്ച 1857 -ലെ മഹത്തായ ഒന്നാം സ്വാതന്ത്യ സമരത്തിന്റെ യഥാർത്ഥ ചരിത്രം രേഖപ്പെടുത്തിയത് മറ്റാരുമായിരുന്നില്ല.
കഴിഞ്ഞില്ല.
4. നമ്മുടെ ചരിത്രം എന്നും പരാജയങ്ങളുടേയും നമ്മേ കീഴടക്കി ഭരിച്ച ഖിൽജിമാരുടേയും മുഗളന്മാരുടേയുമാണ് എന്ന് ഇടതു ചരിത്രകാരന്മാർ എഴുതി നമ്മുടെ ചരിത്ര പഠനക്ലാസ്സുകളിൽ അക്ബർ മഹാനായിരുന്നു എന്ന് പഠിച്ചു ശീലിച്ച നമ്മളോട് മറവിയിൽ ആക്കപ്പെട്ട ചരിത്രം ഓർമ്മിച്ചതും മറ്റാരുമല്ല. ചന്ദ്രഗുപ്ത മൗര്യൻ മുതൽ യവനന്മാരെ തോൽപ്പിച്ചോടിച്ച പുഷ്യമിത്രന്റെയും, വിക്രമാദിത്യന്റെയും, യശോധർമ്മന്റെയും ഒക്കെ ത്രസിപ്പിക്കുന്ന അഭിമാന ചരിത്രങ്ങൾ പഠിപ്പിച്ചു തന്ന "SIX GLORIOUS EPOCHS OF INDIAN HISTORY” അഥവാ "ഭാരത ചരിത്രത്തിലെ ആറ് സുവർണ്ണ ഘട്ടങ്ങൾ" എന്ന നൂറ്റാണ്ടുകളുടെ ഹൈന്ദവ സ്വാഭിമാന ചരിത്രപ്പുസ്തകം എഴുതിയത് വിനായക് ദാമോദർ സവർക്കർ എന്ന വീര സവർക്കറാണ്. സഹിക്കുമോ ഇവറ്റകൾക്ക്?!
തീർന്നില്ല..
5. ഇനിയുമുണ്ട് "Essentials of Hindutwa” പോലുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഒട്ടനവധി കൃതികൾ. എല്ലാം ഒന്നിനൊന്ന് രോമാഞ്ചമുണർത്തുന്ന സ്വാഭിമാന ചരിത്രങ്ങൾ.. Cultural Nationalism എന്ന വാക്ക് തന്നെ സ്വാതന്ത്യസമര കാലത്ത് ആദ്യം ഉപയോഗിച്ചത് വീര സവർക്കറാണ്. സ്വാതന്ത്യത്തിന് മുൻപ് ബ്രിട്ടീഷുകാരെ വിറളി പിടിപ്പിച്ചതും ഇപ്പോൾ കമ്മി സുഡാപ്പി രാജ്യവിരുദ്ധരുടെ ഇരിപ്പടം പൊള്ളിക്കുന്നതും എന്താണന്നറിയാൻ കാലാപാനി സിനിമയല്ല, മറിച്ച് വീരസവർക്കർ എഴുതിയ പുസ്തകങ്ങൾ വായിക്കണം.
അപ്പോൾ മനസ്സിലാകും എന്തിനാണ് ഇവറ്റകൾ അന്തവും കുന്തവുമില്ലാതെ വീര സവർക്കറെ വെറുക്കുന്നതും എതിർക്കുന്നതുമെന്ന്. സത്യത്തിൽ ജന്തുക്കളേ അവരെതിർക്കുന്നതും തോൽപ്പിക്കാൻ നോക്കുന്നതും നിങ്ങളെയാണ്. നിങ്ങളെ മാനസികമായി കീഴടക്കാനും തകർക്കാനുമുള്ള ഒരു ബിംബം മാത്രമാണ് അവർക്ക്, വീര സവർക്കർ.' തോൽക്കാതെയും ഉന്മൂലനം ചെയ്യപ്പെടാതെയും ഇരിക്കാൻ കാര്യങ്ങൾ കൃത്യമായി ഗ്രഹിക്കുക. വീരസവർക്കറെ ഗ്രഹിക്കാൻ അദ്ദേഹത്തെ വായിക്കുക.
(ചിലതൊക്കെ കുരുക്ഷേത്ര പ്രകാശൻ മലയാളത്തിൽ ഇറക്കിയിട്ടുണ്ട്. ബാക്കി കൂടെ കുരുക്ഷേത്രയോ, Veda Books ഒക്കെ ചേർന്ന് ഇറക്കിയാൽ നന്നായിരിക്കും. )
(സുഹൃത്തുക്കളോട് ഒരപേക്ഷ. എഴുതുമ്പോളും പറയുമ്പോളും സവർക്കർ എന്ന് മാത്രം പറയാതെ വീരസവർക്കർ" എന്ന് തന്നെ ഉപയോഗിക്കുക.)
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
No comments:
Post a Comment