Wednesday, 14 May 2025

Mohanlal

ഇവിടെയിത് പറയണോ എന്ന് പല പ്രാവശ്യം ആലോചിച്ച ശേഷം എഴുതുകയാണ്. കാരണം ഞാനിതിൽ അഡ്രസ്സ് ചെയ്യുന്നത് ഇവിടെ ഈ മുഖപുസ്തകത്തിലുള്ള ഏറ്റവും നല്ല സുഹ്രുത്തുക്കളേയാണ്. എല്ലാവരും കൂടി വളഞ്ഞിട്ട് മോഹൻലാലിനെ ആക്രമിക്കുന്ന പരിപാടി ദയവായി അവസാനിപ്പിക്കണം ഞാനിത് മോഹൻലാലിന്റെ വക്കാലത്തുമായി വന്ന് പറയുകയല്ല. ആരുടേയും പ്രേരണയാലും പറയുന്നതല്ല. ജാമ്യമെടുക്കുവല്ല മറിച്ച് എന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നിയതു കൊണ്ടാണ് ഒരു അപേക്ഷയായി ഇവിടെയിത് എഴുതുന്നത്. മോഹൻലാലിനെ ഇപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിനാണ് എന്ന് എനിക്കും നിങ്ങൾക്കുമറിയാം. ഒന്ന്, എമ്പുരാൻ എന്ന രാജ്യവിരുദ്ധ / ഹിന്ദു വിരുദ്ധ സിനിമയിൽ അഭിനയിച്ചതിന്റെ പേരിലാണ്. രണ്ട് മാധ്യമത്തിന്റെ ആദരവ് ഏറ്റ്വാങ്ങാൻ ദുബായിൽ പോയതിനു. ശരിയല്ലേ? ഇനിയുമുണ്ട്; കാരണങ്ങൾ; രാമക്ഷേത്ര ഉത്ഘാടനത്തിന് പോയില്ല, മോദിജിയുടെ സത്യപ്രതിജ്ഞയ്ക്ക് പോയില്ല എന്ന് തുടങ്ങി പലതും.. ഇനി ചോദിക്കട്ടെ; കീർത്തിചക്രയിലും, ബാബാക്കല്യാണിയിലും ഒക്കെ അഭിനയിച്ച മോഹൻലാലിനെ നമുക്കിഷ്ടവും എമ്പുരാനിലെ മോഹൻലാലിനെ നമുക്കിഷ്ടവുമല്ല. ശരിയല്ലേ ? അതങ്ങനെയാകട്ടെ. എമ്പുരാൻ ഇറങ്ങിയപ്പോൾ ആ സിനിമയെ നഖശിഖാന്തം എതിർത്തും വിമർശിച്ചും പോസ്റ്റിട്ട ആളാണ് ഞാൻ. ആ സിനിമ എനിക്ക് വേദന ഉണ്ടാക്കി. ഞാനെതിർത്തു. അവിടെ തീർന്നു. തീരണം.. കാരണം ലാൽ ഒരു നടനാണ്. വെറും നടൻ. ആർ.എസ്സ്.എസ്സുകാരനോ, ബിജെപ്പിക്കാരനോ, സോഷ്യൽ മീഡിയാ സംഘിയോയല്ല.. അദ്ദേഹത്തിന് വ്യക്തിപരമായി രാഷ്ട്രീയം ഉണ്ടാവാം ഇല്ലാതിരിക്കാം. എന്തുമാകട്ടെ; മോഹൻലാൽ എന്ന താര സിംഹാസനത്തിൽ ഇരിക്കുന്ന നടൻ ആത്യന്തികമായി ഇന്നും സംവിധായകന്റെ മുന്നിൽ വിനയപൂർവ്വം അഭിനയിക്കുന്ന ഒരു നടനാണ്. അത് അദ്ദേഹത്തിന്റെ ഗുണമോ ദോഷമോ ആകാം. ഈ പടത്തിന്റെ തിരഞ്ഞെടുപ്പിൽ ലാലിന് തെറ്റ് പറ്റി. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ചതിച്ചത് പൃഥിരാജാണ് എന്ന് നിങ്ങൾക്കുമറിയാം, എനിക്കുമറിയാം. (ഇതേ ചതി അവർ സുരേഷ് ഗോപിയോടും ചെയ്തിരുന്നു. ഈ പടത്തിന് ഗുജറാത്തിൽ അനുമതി നേടിക്കൊടുത്തത് അദ്ദേഹമാണ്. ) ലാലിന്റെ നിർബന്ധപ്രകാരം ആ പടത്തിലെ പല ഭാഗങ്ങളും വെട്ടി മാറ്റിയതും നമ്മൾ കണ്ടതാണ്. പറ്റിയത് അബദ്ധമാണ്. അതിനുള്ള അഥവാ അർഹിക്കുന്നതിലും കൂടുതൽ ചീത്ത അങ്ങേര് കേട്ടു കഴിഞ്ഞു. ഇനി ജമാത്തെയുടെ പരിപാടിയിൽ ദുബായിൽ പോയത്; ഒന്ന് ചോദിക്കട്ടെ , നിങ്ങൾ പറയുന്ന ഈ ദേശവിരുദ്ധ പത്രവും ചാനലും മോദി ഭരിക്കുന്ന ഇന്ത്യയിൽ നിരോധിച്ചതാണോ? അല്ലല്ലോ? അവരെല്ലാം ഇന്ത്യക്കാരാണ്, മലയാളികളും. നമ്മൾ എന്ന് നാം കരുതുന്ന സമൂഹം മാത്രമടങ്ങുന്നതല്ല ഈ ലോകം. നമുക്ക് എതിർപ്പുള്ളവരും കൂടി ഉൾപ്പെട്ടതാണ് ഈ സമൂഹം. അങ്ങനെ ബഹുസ്വരമായ ഒരു സമൂഹം പിന്തുണച്ചും ഇഷ്ടപ്പെട്ടും, അവര് കൂടി കാശ് മുടക്കി സിനിമക്ക് ടിക്കറ്റ് എടുത്ത് വളർത്തിയ നടനാണ് മോഹൻലാൽ. അങ്ങേർക്ക് എല്ലാവരേയും വേണം. ആരോടും വിവേചനം കാണിക്കാൻ ആവില്ല. അങ്ങനെ ചെയ്താൽ അതാകും തെറ്റ്. സെലിബ്രിറ്റികൾ ഇങ്ങനെ പല പരിപാടികൾക്കും പോകും. ചുമ്മാതല്ല , നല്ല കാശ് മേടിച്ച് തന്നെയാണ് പോകുന്നത്. ഒന്ന് കൂടെ പറയാം; കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം ക്ഷണിച്ച പരിപാടിക്കാണ് ലാൽ പോയത്. അവരുടെ രാഷ്ട്രീയം അദ്ദേഹത്തിന് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവരേയും കരുതേണ്ട ചുമതല ലാലിനുണ്ട്. അത്രേയുള്ളൂ. ഒന്നോർക്കണം,സംഘ പരിവാറിനെ വെറുക്കപ്പെട്ടവരായി കണ്ടിക്കുന്ന കേരളത്തിൽ, പാർശ്വവൽക്കരിക്കപ്പെട്ട 'നമ്മൾ' ഹിന്ദു സമൂഹത്തിനൊപ്പം ധൈര്യമായി നിൽക്കുന്ന മനുഷ്യനാണ് മോഹൻലാൽ. ഒരൊറ്റ സിനിമ കാരണം അങ്ങേരെ വെറുക്കപ്പെട്ടവനാക്കിയാൽ പിന്നെ മുണ്ട് പൊക്കി മതം നോക്കുന്ന തീവ്രവാദികളുമായി എന്താ വ്യത്യാസം?
അവസാനമായി ഒരു കാര്യം കൂടി; ആരേയും അടിച്ചു പുറത്താക്കലല്ല, മറിച്ച് വിളിച്ച് അകത്താക്കലാണ് യഥാർത്ഥ സാമൂഹ്യ പ്രവർത്തനം. സംഘവും ബിജെപിയും അനുബന്ധ പ്രസ്ഥാനങ്ങളും എല്ലാം വളർന്നത് അങ്ങനെയാണ്. ഇന്നലെ എതിർത്തവര് നാളെ കൂടെ വരണം.
അല്ലാതെ കൂടെ നിൽക്കുന്ന ഒരാൾക്ക് ഒരബദ്ധം അഥവാ തെറ്റ് പറ്റിയാൽ ഉടനെ അയാളെ കൊന്ന് തിന്നുവല്ല വേണ്ടത്, അത് കാടത്തമാണ്. പ്രത്യേകിച്ച് പശ്ചാത്തപിച്ച ശേഷം! അതിനാൽ നിർത്തണം. ദയവായി ഈ പരിപാടി ഇനി തുടരരുത്. രഞ്ജിത്ത് ഗോപാലകൃഷ്ണൻ @highlight #Mohanlal

No comments:

Post a Comment