Thursday, 7 December 2017

മാനിഷാദാ..

സമയം ഇപ്പോൾ ഇവിടെ എതാണ്ട് രാത്രി ഒന്നര കഴിഞ്ഞിരിക്കുന്നു. ഉറങ്ങാൻ പറ്റുന്നില്ല. ഒരു മനുഷ്യ ജീവനെ വെട്ടിവീഴ്ത്തി, പച്ചയ്ക്ക് കത്തിക്കുന്ന വീഡിയോ കണ്ട് മനസ്സ് വല്ലാതെ അസ്വസ്ഥമായിരിക്കുന്നു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന അരും കൊലകളുടെ വാർത്തകൾ അപൂർവ്വമല്ല ഇക്കാലത്ത്. രാഷ്ട്രീയത്തിന്റ്റേയും മത്തിന്റ്റേയും, കാമവെറിയുടേയും, ഗുണ്ടാവിളയാട്ടത്തിനും ഇരകളായി എത്രയെത്ര വാർത്തകൾ! എന്നിരിക്കലും, ഒരു കൊല നടത്തുന്നത് വീഡിയോയിൽ പിടിച്ചു സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് എന്ത് തരം മനോഭാവമാണ്. ജിഹാദികൾക്കുള്ള മറുപടിയാണത്രേ. എന്ത് മറുപടി?. സിറിയയിലേയും, അഫ്ഗാനിസ്ഥാനിലേയും തെരുവുകളിൽ മനുഷ്യനെ തലവെട്ടുന്നതിൽ നിന്നും എങ്ങനെയാണീ ചുവന്ന ഷർട്ടുകാരൻ വിഭിന്നനാകുന്നത്?. രാജസ്ഥാനിലെ ഡീജീപ്പി പറയുന്നത് കേട്ടു, അവന്റെ മാനസിക നില ശരിയല്ലയെന്ന്. അത് ഇയാൾ പറയണോ?. സ്വബോധമുള്ള ആരെങ്കിലും ചെയ്യുമോ ഇങ്ങനെയൊരു കൃത്യം?. എന്തായാലും മാനസിക രോഗമെന്ന പേരിൽ ഒരാനുകൂല്യവും അവന് നൽകരുത്. മരണം വരെ ഏകാന്തതടവിലോ, മരണശിക്ഷ തന്നെയോ കൊടുക്കണമവന്.

ഇനി, മറ്റൊരു കാര്യം. മരിച്ചത് ഒരു മുസ്ലിം ആയത് കൊണ്ടും, ജീഹാദികളെ വെല്ലുവിളിച്ചു കൊണ്ട് അയാളെ ചുട്ടുകരിച്ചതും കണ്ടു മുസ്ലീം സഹോദരങ്ങൾ നിലവിടരുത്. ദുഃഖം എല്ലാവർക്കും ഉണ്ട്. മരിച്ചത് ഹിന്ദുവോ, മുസ്ളീമോ, ക്രിസ്ത്യാനിയോ, സിക്കോ ജൈനനോ എന്നല്ല, അരുംകൊല ചെയ്യപ്പെട്ടത് എന്റെയും നിങ്ങളുടേയും സഹോദരനായ ഭാരതീയനാണ്. ഏതാനും ചില അനിഷ്ട സംഭവങ്ങളുടെ പേരിൽ മതസ്പർദ്ധ ഇവിടെ വർദ്ധിക്കരുത്. ഈ കനലുകളെ ഊതിപ്പെരുപ്പിച്ച് തീകൂട്ടാൻ ആരും ഒരുമ്പെടരുത്. നടന്നത് തെറ്റാണ്. അതിനെ നിയമവാഴ്ചയുടെ നടപടികളിലൂടെ നേരിടാം. വരും തലമുറകൾക്ക് വേണ്ടി ഒരഭ്യർത്ഥനയാണ്.

ജാതിയുടെ, മതത്തിന്റെ, രാഷ്ട്രീയത്തിന്റ്റെ പേരിൽ കലഹങ്ങളും കൊലപാതകങ്ങളും അല്ല നമുക്ക് വേണ്ടത്. ഈ മണ്ണിൽ ജനിച്ചു വീഴുന്ന ഓരോ കുഞ്ഞുങ്ങൾക്കും, ആഹാരവും, വസ്ത്രവും, പാർപ്പിടവും, വളർന്നു വരുമ്പോൾ അഭിരുചിക്കൊത്ത വിദ്യാഭ്യാസവും, നല്ലൊരു കരിയറും, സുഖവും സമാധാനവുമുള്ള ജീവിതവുമാണ്. മതം, രാഷ്ട്രീയം എന്നിവ ഒരുവന്റ്റെ സ്വകാര്യതയായിരിക്കട്ടെ. അത് അവനവനും, സമൂഹത്തിനും നന്മയ്ക്ക് ഉതകട്ടെ.

നൽകാൻ കഴിയാത്ത ജീവനെടുക്കാനല്ല, മറ്റൊരു ജീവിതത്തെ സ്വാന്ത്വനിപ്പിക്കാൻ ഉതകട്ടെ ഓരോ ജന്മവും...

"സോണി ഭട്ടതിരിപ്പാട് എവിടെ?!!"

"സോണി ഭട്ടതിരിപ്പാട്" എന്ന കേരളം മുഴുവന് അറിയപ്പെട്ടിരുന്ന മാധ്യമ പ്രവർത്തകനെ കാണാതായിട്ട് ഒൻപത് വർഷം ആകുന്നു. ഇൻഡ്യ വിഷൻ റിപ്പോർട്ടറായി ഗോവ ഫിലിം ഫെസ്റ്റിവൽ റിപ്പോർട്ട് ചെയ്തു മടങ്ങി വരും വഴി 2008, ഡിസംബർ എട്ടാം തീയതിയാണ് സോണി ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷനായത്.
ആദ്യ ദിനങ്ങളിൽ, ആരോടും പറയാതെ സോണി എവിടെയോ പോയതാണന്നാണ് വീട്ടുകാർ കരുതിയത്. ആത്മീയതയോടെ കമ്പമുണ്ടായിരുന്ന സോണി, മംഗലാപുരത്ത് ഇറങ്ങി മൂകാംബികയിലോ, കുടജാദ്രിയിലോ പോയിരിക്കാമെന്നാണ് വീട്ടുകാർ വിചാരിച്ചത്. ദിവസങ്ങൾ കടന്ന് പോയതോടെ പരിഭ്രമമായി. ഭാര്യ, ഡോ. സീമ പോലീസിൽ പരാതി നൽകി. മംഗലാപുരത്തിടത്തു വച്ചാണ് സോണിയുടെ മൊബൈൽ നിശബ്ദമായതെന്ന് പോലീസ് പറയുന്നു. പക്ഷേ അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല.
ആരാന്റെ കിടപ്പറയിൽ കേറിയിട്ടാണെങ്കിലും സെൻസേഷൻ ന്യൂസ്‌ ഉണ്ടാക്കുന്നതിന്റെ ഓട്ടത്തിനിടയിൽ വർഗ സ്നേഹമില്ലാത്ത മാധ്യമ ലോകത്തും, സോണിയുടെ ദുരൂഹമായ തിരോധാനം വലിയ വാർത്ത ആയില്ല. സുഹൃത്തുക്കൾ സ്വന്തം നിലയിൽ നടത്തിയ ശ്രമങ്ങൾ പോലും സോണി ജോലി ചെയ്തിരുന്ന ഇന്ത്യാവിഷനോ, മുൻപ് ജോലി ചെയ്ത മനോരമയോ കാട്ടിയില്ല.
മലയാള മനോരമ കാസർഗോഡ്‌ ബ്യൂറോ ചീഫ് ആയിരുന്ന സമയത്ത് എൻഡോസൾഫാൻ ദുരിത ബാധിതരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ കണ്‍മുൻപിലേക്ക് എത്തിച്ചതിൽ സോണി വഹിച്ച പങ്ക് നിർണ്ണായകമായിരുന്നു. മനോരമ ചാനൽ തുടങ്ങിയപ്പോൾ ന്യൂസ്‌ അവതാരകനായി "നിങ്ങൾ ആവശ്യപ്പെട്ട വാർത്തകൾ " എന്ന വളരെ ജനശ്രദ്ധ നേടിയ പരിപാടി ജനങ്ങളിലേക്ക് എത്തിച്ച സോണിയുടെ ഫോട്ടോ മനോരമ കേരളത്തിലുടനീളം സ്ഥാപിച്ചിരുന്നു. വിത്യസ്തമായ അവതരണ ശൈലിയിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം സോണി നേടിയിരുന്നു. മനോരമ വിട്ടു ഇന്ത്യവിഷനിൽ എത്തിയപ്പോഴും ആ ഇഷ്ടം അതെപടി നിലനിർത്താൻ സാധിച്ചു.
എന്ത് കൊണ്ട് സോണിയെപ്പോലുള്ള അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകനെ കണ്ടുപിടിക്കാൻ ഇതുവരെ ആയില്ല ? എന്ത്കൊണ്ട് ഈ ഒരു തിരോധാനം അവരുടെ വെറും കുടുംബപ്രശ്നമായി മാത്രം ഒതുങ്ങി?
വഴി കണ്ണുമായി മകനെ കാത്തിരിക്കുന്ന വൃദ്ധരായ ഒരച്ഛനും അമ്മയ്ക്കും വേണ്ടി...! അച്ഛനെ കാത്തിരിക്കുന്ന മക്കൾക്ക് വേണ്ടി... !!ഭർത്താവിനെ കാത്തിരിക്കുന്ന ഭാര്യക്ക് വേണ്ടി ഒരു പുനരന്വേഷണം എങ്കിലും ആവശ്യപ്പെട്ടൂടേ മാദ്ധ്യമ സുഹൃത്തുക്കളേ?..

പൂണൂൽ ധാരിയായ രാജകുമാരനും, നീചനായ മണ്ണിന്റെ മകനും

ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാസമൊപ്പിച്ചുള്ള പ്രയോഗങ്ങളിലൂടെ ബിജെപിക്കു വെല്ലുവിളി ഉയർത്താൻ കോൺഗ്രസ്സ് ശ്രമിച്ചു കൊണ്ടിരിക്കെ, അതിരു കടന്ന "നീച" പ്രയോഗത്തിലൂടെ അവർ വെട്ടിലായത്. സോണിയ ഗാന്ധിയുടെ അടുക്കള ക്യാബിനെറ്റിലെ പ്രധാനിയായ മണിശങ്കർ അയ്യരാണ്, രാഷ്ട്രീയ സദാചാരത്തിനു് ചേരാത്ത വിധത്തിൽ, 'നീച'നെന്നു പ്രധാനമന്ത്രിയെ വിളിച്ചു വലിയ വിവാദത്തിനു തിരി കൊളുത്തിയത്.


ഇതോടൊപ്പം കോൺഗ്രസ്സുകാർക്ക് കണ്ടാൽ തന്നെ ചതുർത്ഥിയായ റിപ്പബ്ലിക്ക് ചാനലിന്റെ റിപ്പോർട്ടറെ തള്ളി മാറ്റുകയും, മൈക്ക് വലിച്ചെറിയുകയും ചെയ്തു അയ്യർ. ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിനു വിശദീകരണം ചോദിച്ചു സമീപിച്ചപ്പോളായിരുന്നു ഇത്. മാണി ശങ്കർ അയ്യരുടെ ഈ പ്രസ്താവനയും, തുടർന്നുള്ള പ്രതികരണവും മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തതോടെ, രാജ്യമെമ്പാടും രാജീവ് ഗാന്ധിയുടെ ഈ പഴയ സഹപാഠിയോടുള്ള പ്രതിഷേധം ഇരമ്പി. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ അയ്യരുടെ പ്രസ്താവന അതിനാൽ തന്നെ ഏറ്റവും ക്ഷീണം ചെയ്തതും പ്രസിഡണ്ട് ആവാൻ മൂന്നു ദിവസം മാത്രം ബാക്കിയുള്ള രാഹുലിന് തന്നെ. നിൽക്കക്കള്ളിയില്ലാതെ ഉടനടി പ്രതികരണവുമായി കോൺഗ്രസ്സ് എത്തി.

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച നടപടി കോൺഗ്രസ്സ് അംഗീകരിക്കുന്നില്ലെന്നും, അതിനാൽ മാണി ശങ്കർ അയ്യരോട് മാപ്പു പറയാനും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.  രാഹുലിന്റെ ആവശ്യം പക്ഷെ അയ്യർ തള്ളി. ഇതോടെ നിവർത്തിയില്ലാതെ ആയ കോൺഗ്രസ്സ്, മാണി ശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും വരെ സസ്‌പെൻഡ് ചെയ്യുകയാണെന്നും പ്രസ്താവന ഇറക്കി. മൂന്നു വര്ഷം മുൻപ് നടന്ന പൊതു തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി പറഞ്ഞതു മാത്രമേ താനും പറഞ്ഞുള്ളൂ എന്ന നിലപാടിലാണ് അയ്യർ. അത് തന്നെ പ്രിയങ്ക വധേരയും റായ്‌ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ ആവർത്തിച്ചിരുന്നു. 

എന്നാൽ, ഗുജറാത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഗുജറാത്തിന്റെ പുത്രനായ മോദിയെ ജാതി പറഞ്ഞു അധിഷേപിക്കുക എന്ന ആന മണ്ടത്തരമാണ് കോൺഗ്രസ്സ് കാട്ടിയതു. അതും നാൽപ്പതു ശതമാനത്തോളം പിന്നോക്കകാർ ഉള്ള ഗുജറാത്തിൽ. ഇത് തിരിച്ചടിക്കും എന്ന ബോധ്യമാണ് കോൺഗ്രസ്സിനെ ഞെട്ടിച്ചത്. ഇതുവരെ നടന്ന എല്ലാ എക്സിറ് പോളുകളും ബിജെപിയുടെ തിരുച്ചു വരവ് പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നില മെച്ചപ്പെടുത്തും എന്നതായിരുന്നു അവസ്ഥ. ഈ ഒരൊറ്റ പ്രസ്താവനയോടെ മുഖം നഷ്ടപെട്ട അവസ്ഥയിലായി രാഹുൽ ഗാന്ധിയും കോൺഗ്രസ്സും. 

ഇതേ മാണി ശങ്കർ അയ്യർ ഏതാനും ദിവസം മുൻപ്, രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ മുഗൾ രാജാക്കന്മാരുടെ സ്ഥാനാരോഹണവുമായി താരതമ്യപ്പെടുത്തി വിവാദം സൃഷ്ടിച്ചിരുന്നു. മുൻപ് പാകിസ്ഥാനിൽ പോയി തീവ്രവാദി നേതാവായ ഹഫീസ് സയീദിനെ കണ്ടതും, പാകിസ്ഥാൻ ചാര സംഘടനയായ ഐ സ് ഐയോട് മോദിയെ തോൽപിക്കാൻ സഹായം ആവശ്യപ്പെട്ടതും മറ്റാരുമായിരുന്നില്ല. പാക്കിസ്ഥാനിൽ ജനിച്ചു ഇന്ത്യയിൽ കുടിയേറിയ വ്യക്തി കൂടിയാണ് ടിയാൻ. കോൺഗ്രസ്സ് ഗുജറാത്തിൽ ജയിക്കണമെന്നു ആഗ്രഹിക്കുന്ന വിധത്തിൽ, പാക് മിലിട്ടറി ജനറലിന്റെ ട്വീറ്റ് വന്നത് അടുത്തയിടെയാണ്. അഹമ്മദ് പട്ടേൽ എന്ന തങ്ങളുടെ സ്വന്തക്കാരൻ ഗുജറാത്ത് മുഖ്യമന്ത്രി ആകണം എന്ന ആഗ്രഹം ട്വീറ്റ് ചെയ്തു ഏതാനും നിമിഷങ്ങൾക്ക് ശേഷം പിൻവലിച്ചു എങ്കിലും കാണേണ്ടവർ എല്ലാം അത് കാണുകയും സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ ക്ഷീണത്തിൽ നിന്നും കര കയറും മുൻപാണ് വീണ്ടും വിവാദങ്ങൾ.



ഇതോടൊപ്പം തന്നെ, കോൺഗ്രസ്സ് പൊക്കിക്കൊണ്ട് വന്ന പിന്നോക്ക നേതാവ് ജിഗ്നേഷ് മേവാനിക്ക് ഐസിസ് ബന്ധം ഉള്ള എസ് ഡി പി ഐ നേതാക്കൾ പണം നൽകിയ വാർത്ത പുറത്തു വന്നത്. ഒരു വശത്തു രാഹുൽ ഗാന്ധി ദിവസവും കാലത്തു കുളിച്ചു കുറിയിട്ടു അമ്പലങ്ങൾ തോറും കയറി ഇറങ്ങുമ്പോൾ, അദ്ദേഹത്തിന്റെ പാർട്ടി പാക്കിസ്ഥാന്റെയും, തീവ്രവാദികളുടെയും അച്ചാരം വാങ്ങിക്കൂട്ടുന്ന വാർത്തകൾ പുറത്തു വരുന്നത്. ഇതിനു പുറമെ, രാഹുൽ ഗാന്ധിയുടെയും, അഹമ്മദ് പട്ടേലിന്റെയും പടങ്ങൾ വച്ച് മുസ്ലീങ്ങളോട് പ്രത്യേകമായി മതം പറഞ്ഞു വോട്ടു ചോദിക്കുന്ന വാർത്തകളും വരുന്നത്. രാജ്യത്തു എവിടെ തിരഞ്ഞെടുപ്പ് നടന്നാലും ഗുജറാത്ത് കലാപ കഥകൾ പറയുന്ന കോൺഗ്രസ്സ് ഗുജറാത്തിൽ മാത്രം അത് പറയുന്നില്ല എന്ന ഒരു പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. എന്ന് മാത്രമല്ല, തങ്ങൾ ഹിന്ദു പാർട്ടി ആണെന്ന് വരുത്താൻ അമ്പലങ്ങൾ തോറും കയറി ഇറങ്ങുകയാണ് രാഹുൽ ഗാന്ധി. അച്ഛൻ പാഴ്സിയും, 'അമ്മ ക്രിസ്ത്യാനിയുമായ രാഹുൽ ഗാന്ധി വെറും ഹിന്ദുവല്ല, മറിച്ചു "പൂണൂൽ ധാരിയായ" ഹിന്ദു ആണെന്നാണ് സുർജൻവാല എന്ന കോൺഗ്രസ്സ് വക്താവ് പത്രസമ്മേളനത്തിൽ അവകാശപ്പെട്ടത്. എന്നാൽ കോൺഗ്രസ്സിലെ ഈ മുന്തിയ ഹിന്ദു', ഉത്തര്പ്രദേശിലെ തിരഞ്ഞെടുപ്പ് സമയത്തു ഒരൊറ്റ ക്ഷേത്രത്തിലും പോയിട്ടില്ല എന്നത് വേറെ കാര്യം. രാജ്യത്തെ മറ്റൊരു ക്ഷേത്രത്തിലും രാഹുൽ ഗാന്ധി പോയിട്ടില്ല എന്നതാണ് പരമാർത്ഥം. 

മൂന്നാംകിട മിമിക്രി സിനിമയിലെ പോലെയുള്ള കോൺഗ്രസ്സിന്റെ ഈ നാട്യങ്ങൾ കാണിക്കുന്നത് ഒന്ന് മാത്രമാണ്. കോൺഗ്രസ്സിൽ വ്യാപകമായി പടർന്നിരിക്കുന്ന അങ്കലാപ്പു. ഭരണത്തിൽ നിന്നും അകന്നു നിന്ന ശീലമല്ല കോൺഗ്രസ്സിനുള്ളത്. കഴിഞ്ഞ മൂന്നു വർഷങ്ങൾ കോൺഗ്രസ്സിന് സമ്മാനിച്ചത് പതിനേഴു തോൽവികളാണ്. അതും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ. ജയം ലഭിച്ചത് പഞ്ചാബിൽ മാത്രം. അവിടെയാകെട്ടെ രാഹുലിന് ചെയ്യാൻ ഏറെ ഒന്നും ഉണ്ടായിരുന്നില്ല. ഗുജറാത്തിനൊപ്പം ഫലം പുറത്തു വരാനിരിക്കുന്ന ഹിമാചലും കോൺഗ്രസ്സിനെ കൈവിടും എന്നാണ് എക്സിറ് പോൾ ഫലങ്ങൾ പറയുന്നത്. കോൺഗ്രസ്സിന്റെ തോളിലേറി, അഖിലേഷ് യാദവ് തിരിച്ചു ഭരണത്തിൽ വരും എന്നായിരുന്നു ഉത്തരപ്രദേശിൽ എക്സിറ് പോൽ ഫലങ്ങൾ പറഞ്ഞിരുന്നത്. അവ അപ്പാടെ തെറ്റി. ഗുജറാത്തിൽ, പട്ടേൽ-ജിഗ്നേഷ്-അൽപേഷ് കൂട്ടുകെട്ടുകളുടെ പിൻബലത്തിൽ, കോൺഗ്രസ്സ് വലിയൊരു തിരിച്ചു വരവ് നടത്തും എന്നായിരുന്നു അവരുടെ പ്രതീക്ഷ. നിക്സപക്ഷ മാധ്യമങ്ങൾ ബിജെപിയുടെ വിജയവും പ്രവചിച്ചു. എന്നാൽ ഗുജറാത്തിന്റെ മുഖം മാറ്റിയ നരേന്ദ്രമോദി എന്ന മണ്ണിന്റെ മകനെ അപമാനിക്കുന്ന പ്രസ്താവന ഇറക്കിയ കോൺഗ്രസ്സിന് ഇനി പഴി മാണി ശങ്കർ അയ്യരുടെ ചുമലിൽ വച്ച് കെട്ടി നിയുക്ത പ്രസിഡന്റ്റിന്റെ മാനം രക്ഷിക്കേണ്ട ഗതികേടാണ്. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ.   

Sunday, 22 October 2017

" നരേന്ദ്രമോദി യുടെ ഭരണ നേട്ടങ്ങൾ "


നരേന്ദ്രമോദി യുടെ ഭരണ നേട്ടങ്ങൾ

1. വ്യവസായസംരംഭം തുടങ്ങാൻ ഈടില്ലാത്ത വായ്പയുമായി മുദ്ര ബാങ്ക് യോജന
2. ഇന്ത്യയെ ആഗോളവ്യവസായിക ഉൽപാദനകേന്ദ്രമാക്കാൻ മേക്ക് ഇൻ ഇന്ത്യ പദ്ധതി
3. ജൻധൻ യോജനയിലൂടെ എല്ലാവർക്കും ബാങ്ക് അക്കൗണ്ട്, ഇൻഷുറൻസ് പരിരക്ഷ
4. ശുചിത്വമുള്ള രാഷ്ട്രം സൃഷ്ടിക്കാൻ സ്വച്ഛ് ഭാരത് അഭിയാൻ
5. എല്ലാ സംസ്ഥാനങ്ങൾക്കും ഇടംനൽകി നിതി ആയോഗ് സംവിധാനം
6. യുവജനങ്ങളുടെ തൊഴിൽ വൈദഗ്‌ധ്യത്തിന് സ്‌കിൽ ഇന്ത്യ പദ്ധതി
7. ഏഴു രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് മിഷൻ ഇന്ദ്രധനുഷ്
8. 2022 ൽ എല്ലാവർക്കും പാർപ്പിടം പദ്ധതിയിലൂടെ 20000000 വീടുകളുടെ നിർമാണം
9. രാജ്യത്ത് 500 മാതൃകാ നഗരങ്ങളുടെ നിർമാണം ലക്ഷ്യമിട്ട് അമൃത് പദ്ധതി
10. കർഷകർക്ക്‌ കുറഞ്ഞ പ്രീമിയത്തോടെ പ്രധാനമന്ത്രി വിള ഇൻഷുറൻസ് പദ്ധതി
11. തുറമുഖങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാൻ സാഗർമാത പദ്ധതി
12. സ്മാർട്ട് സിറ്റീസ് മിഷനിലൂടെ 100 ആധുനിക സ്മാർട്ട് സിറ്റികൾ
13. ഡിജിറ്റൽ ഇന്ത്യ പദ്ധതിയിലൂടെ രാജ്യമാകെ നെറ്റ് കണക്ടിവിക്ടിയിലേക്ക്
14. ലേലത്തിലൂടെ മാതൃകാപരമായ കൽക്കരി, ടെലികോം സ്പെക്ട്രം വിതരണം
15. കള്ളപ്പണം തിരിച്ചുപിടിക്കാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരണം
16. കള്ളപ്പണ ഇടപാടുകൾ തടയാൻ കർശന ബ്ലാക്ക് മണി നിയമം പാസാക്കി
17. നീണ്ട കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് വൺ റാങ്ക്, വൺ പെൻഷൻ പദ്ധതി
18. അഭ്യസ്്തവിദ്യരായ യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സേതു യോജന
19. യാത്രാസൗകര്യം വർധിപ്പിക്കാൻ ട്രെയിൻ ആധുനികവൽക്കരണത്തിന് തുടക്കമായി
20. ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ആകർഷിക്കുന്നതിൽ വൻ മുന്നേറ്റം
21. പുത്തൻ വ്യവസായ സംരംഭം തുടങ്ങാൻ സഹായവുമായി സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതി
22. യുവാക്കൾക്ക് നൈപുണ്യപരിശീലനം നൽകാൻ കൗശൽ വികാസ് യോജന
23. റയിൽവേയുടെ അടിസ്ഥാന സൗകര്യവികസനത്തിന് വമ്പൻ പദ്ധതികൾക്ക് തുടക്കം
24. യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കാൻ ദീൻദയാൽ ഗ്രാമീൺ കൗശല്യ യോജന
25. ലൈഫ് പദ്ധതിയിലൂടെ തൊഴിലുറപ്പ് പദ്ധതിയംഗങ്ങൾക്ക് നൈപുണ്യവികസനം
26. അടിസ്ഥാനസൗകര്യവികസനത്തിൽ വൻകുതിപ്പിന് സേതുഭാരതം പദ്ധതി
27. അടൽ പെൻഷൻ യോജനയിലൂടെ സാധാരണ തൊഴിലാളികൾക്കും പെൻഷൻ ആനുകൂല്യം
28. സുരക്ഷാ ബീമ യോജനയിലൂടെ പ്രതിവർഷം 12 രൂപയ്ക്ക് ഇൻഷുറൻസ് പരിരക്ഷ
29. ജീവൻ ജ്യോതി യോജനയിലൂടെ പ്രതിവർഷം 330 രൂപയ്ക്ക് ഇൻഷുറൻസ് പരിരക്ഷ
30. കൃഷി അംബനി ബീമാ യോജന കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ
31. പഹൽ യോജനയിലൂടെ നേരിട്ടുള്ള സബ്സിഡി തുക വിതരണത്തിന് കുറ്റമറ്റ സംവിധാനം
32. ഓട്ടോ ഡ്രൈവർമാരുൾപ്പെടെയുള്ളവർക്ക് ഇഎസ്ഐ ആനുകൂല്യം ഏർപ്പെടുത്തി
33. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന് കുറഞ്ഞ പെൻഷൻ 1000 രൂപ
34. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ വിഹിതം
35. ഇടനിലക്കാരെ ഒഴിവാക്കി തൊഴിലുറപ്പ് വേതനം നേരിട്ട് ബാങ്കിലൂടെയാക്കി
36. 60 വയസ് പൂർത്തിയായവർക്കു വരിഷ്ഠ പെൻഷൻ പോളിസി
37. പെൺകുട്ടികൾക്കുള്ള ഭാവിനിക്ഷേപത്തിന് സുകന്യ സമൃദ്ധി യോജന
38. കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കാൻ പ്രധാനമന്ത്രി ജൻഔഷധി യോജന
39. രാജ്യം കാത്തിരുന്ന ബുള്ളറ്റ് ട്രെയിൻ സ്വപ്നപദ്ധതിക്ക് തുടക്കം
40. എല്ലാ സംസ്ഥാനങ്ങളിലും എയിംസ് ആശുപത്രികൾക്ക് തീരുമാനം
41. പ്രവാസിതൊഴിലാളികൾക്കായി മഹാത്മാഗാന്ധി പ്രവാസി സുരക്ഷാ യോജന
42. നൈപുണ്യവികസനം വഴി തൊഴിലവസരം ഉറപ്പാക്കാൻ ഉഡാൻ പദ്ധതി
43. എല്ലാ സംസ്ഥാനങ്ങളിലും ഐഐടി തുടങ്ങാൻ തീരുമാനം
44. ദേശീയ പെൻഷൻ പദ്ധതി നിക്ഷേപത്തിന് നികുതിയിളവ് അനുവദിച്ചു
45. എല്ലാ കൃഷിയിടങ്ങളിലും ജലം എത്തിക്കാൻ ലക്ഷ്യമിട്ട് കൃഷി ജലസേചൻ യോജന
46. ഭരണത്തിൽ പൊതുജനങ്ങളുടെ ഇടപെടൽ സാധ്യമാക്കി മൈ ഗവ് പോർട്ടൽ സൗകര്യം
47. ബിസിനസ് സൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന നയപരിഷ്കാരങ്ങൾ ആവിഷ്കരിച്ചു
48. ‌ സ്വർണം നിക്ഷേപമായി സ്വീകരിക്കുന്ന ഗോൾഡ് മോണിറ്ററൈസിംഗ് പദ്ധതിക്ക് തുടക്കം
49. ‌ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് ഭവനനിർമാണ പദ്ധതിക്ക് നിർദേശം
50. ദേശീയ ഗ്രാമീണ ഭവന പദ്ധതിയിലൂടെ വീട് പണിയാൻ 1.50 ലക്ഷം രൂപ സഹായം
51. എല്ലാ ഗ്രാമങ്ങളിലും 1000 ദിനത്തിനുള്ളിൽ വൈദ്യുതി എത്തിക്കാൻ ഗ്രാമജ്യോതി യോജന
52. മാതൃകാഗ്രാമങ്ങൾ സൃഷ്ടിക്കായി സംസദ് ആദർശ് ഗ്രാമയോജന
53. ചെറുകിട ഫാക്ടറികൾക്കായി ശ്രം സുവിധ പോർട്ടൽ സൗകര്യം ഏർപ്പെടുത്തി
54. പ്രധാനമന്ത്രി വിദ്യാലക്ഷ്മി പരിപാടിയിലൂടെ ദേശീയതല സ്കോളർഷിപ്പ് സഹായം
55. പിഎഫ് അക്കൗണ്ട് വിവരങ്ങൾ വരിക്കാരനിലേയ്ക്ക് നേരിട്ടെത്താൻ യുഎഎൻ സംവിധാനം
56. വിദ്യാർഥികൾക്ക് അപ്രന്റിസ് അവസരം വ്യാപകമാക്കാൻ അപ്രന്റിസ് പ്രോത്സാഹൻ യോജന
57. തൊഴിലവസരങ്ങൾ ഏകോപിപ്പിക്കാൻ ദേശീയ കരിയർ സർവീസ് പോർട്ടൽ തുടങ്ങി
58. ലോകത്തേറ്റവും വലി‌യ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം പ്രാബല്യത്തിൽ‌
59. സ്റ്റാർട്ട് അപ്പുകളെ പ്രോത്സാഹനത്തിന് അടൽ ഇന്നവേഷൻ മിഷൻ
60. ജലക്ഷാമം പരിഹരിക്കാൻ അബ്ദുൾ കലാം വിഭാവനം ചെയ ്ത നദീബന്ധന പദ്ധതി
61. ഗ്രാമങ്ങളിൽ നഗരസൗകര്യം സൃഷ്ടിക്കാൻ ശ്യാമപ്രസാദ് മുഖർജി റൂർബൻ മിഷൻ
62. ആദായനികുതി ഇളവുപരിധി വർധനയിലൂടെ കൂടുതൽ ആദായം
63. അഞ്ചു വർഷത്തിനകം എല്ലാ കുടുംബങ്ങളിലും ശുചിമുറികൾ
64. പെൺകുട്ടികളുടെ സുരക്ഷയ്ക്കായി ബേട്ടീ ബചാവോ, ബേട്ടീ പഠാവോ യോജന
65. കാർഷിക വാർത്തകൾക്കും വിവരങ്ങൾക്കുമായി കിസാൻ ടിവി ചാനൽ
66. വിളവ് വർധിപ്പിക്കാൻ എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ്
67. ചരിത്രത്തിലാദ്യമായി കേന്ദ്രത്തിൽ നിന്നു സംസ്ഥാനങ്ങൾക്ക് 42 % പദ്ധതി വിഹിതം
68. രാജ്യത്തുടനീളം തപാൽ ഓഫിസുകളിലൂടെ ബാങ്കിങ് സേവനത്തിന് നടപടി
69. ആഭ്യന്തര വിനോദസഞ്ചാരത്തിനു പിൻബലമേകാൻ സ്വദേശ് ദർശൻ പദ്ധതി
70. കുട്ടികൾക്കിടയിൽ ശുചിത്വബോധം വളർത്താൻ ബാൽ സ്വച്ഛതാ അഭിയാൻ
71. നിർമാണപ്രവർത്തനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സിമന്റ് ലഭ്യമാക്കാൻ ഇനാംപ്രോ
72. റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് കാഷ്‌ലെസ് ചികിത്സാസൗകര്യം
73. ദേശീയ പാതാ നിർമാണം ചരിത്രത്തിലാദ്യമായി പ്രതിവർഷം 6000 കി.മീ. കടന്നു
74. വനിത, പട്ടികവിഭാഗ സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് സ്റ്റാൻഡ് അപ് ഇന്ത്യ പദ്ധതി
75. ഭരണച്ചെലവ് കുറയ്ക്കാൻ എക്‌സ്‌പെൻഡിചർ മാനേജ്‌മെന്റ് കമ്മിഷൻ
76. ഏറെക്കാലത്തെ ആവശ്യമായ ഗംഗാ നദീസംരക്ഷണത്തിന് നമാമി ഗംഗ പദ്ധതി
77. ന്യൂനപക്ഷ വിഭാഗങ്ങളുടെ പഠനത്തിനും സ്കിൽ വൈദഗ്‌ധ്യത്തിനും ഉസ്താദ് സ്കീം
78. ടൂറിസം പ്രോൽസാഹിപ്പിക്കാൻ വിമാനത്താവളങ്ങളിൽ ഇ–വിസ സൗകര്യം
79. ദേശീയ തല സ്‌പോർട്‌സ് അക്കാദമി, കായിക സർവകലാശാലകൾക്ക് തീരുമാനം
80. തീർഥാടന നഗരങ്ങൾക്കായി ഹൃദയ്, പ്രസാദ് പദ്ധതികൾക്ക് തുടക്കം
81. ഗുജറാത്ത് മുതൽ മിസോറം വരെ നീളുന്ന ഭാരത് മാല പാതാ രൂപീകരണം
82. വിനോദസഞ്ചാരകേന്ദ്രങ്ങളെ കോർത്തിണക്കി പ്രത്യേക പാതയ്ക്ക് തീരുമാനം
83. ഒളിംപിക് മെഡൽ ഉറപ്പാക്കാൻ കായികതാരങ്ങൾക്ക് പ്രത്യേക സഹായവും പരിശീലനവും
84. എല്ലാവർക്കും ചികിത്സാസഹായം ഉറപ്പാക്കാൻ സാർവത്രിക ആരോഗ്യ പദ്ധതി നിർദേശം
85. വിദേശത്തെ ഇന്ത്യൻ ഡോക്‌ടർമാരുടെ സേവനത്തിനു സ്വാസ്ഥ് ഇന്ത്യ പോർട്ടൽ
86. പ്രകൃതിദുരന്തം വഴിയുള്ള വിളനാശത്തിനു നഷ്ടപരിഹാരത്തുകയിൽ 50 % വർധന
87. മണ്ണിന്റെ ഉൽപാദനക്ഷമത ഉയർത്താൻ നീം കോട്ടഡ് യൂറിയ പദ്ധതി
88. ബിഎസ്എൻഎല്ലിൽ രാജ്യത്തുടനീളം സമ്പൂർണ റോമിങ് സൗജന്യം
89. കൃഷി സഹായങ്ങൾക്കായി ഫാം ക്രെഡിറ്റ് ലക്ഷ്യം 8.5 ലക്ഷം കോടിയായി ഉയർത്തി
90. കൂടുതൽ ജീവൻരക്ഷാ മരുന്നുകളെ വിലനിയന്ത്രണപട്ടികയിൽ ഉൾപ്പെടുത്തി
91. കറൻസി നോട്ട് പേപ്പർ ഉൽപാദനം സ്വദേശത്താക്കിയതിലൂടെ കോടികളുടെ ലാഭം
92. 15 മാസത്തിനുള്ളിൽ അഞ്ച് ഐഐടികളും ആറ് ഐഐഎമ്മുകളും
93. അധ്യാപന വൈദഗ്ധ്യം മെച്ചപ്പെടുത്താൻ ദേശീയ ഇ–ലൈബ്രറി സംവിധാനം
94. പട്ടികവർഗക്കാരുടെ വികസനത്തിന് വനബന്ധു കല്യാൺ യോജന
95. രാജ്യത്തെ 100 ജില്ലകളെ ബന്ധിപ്പിച്ച് അതിവേഗ ഹൈവേ പദ്ധതി
96. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനായി സുഗമ്യ ഭാരത് അഭിയാൻ
97. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് 53000 കോടി പാക്കേജ്
98. പ്രതിവർഷ വൈദ്യുതി ഉൽപാദനത്തിൽ റെക്കോഡ് വർധന
99. ഭൂഗർഭ എണ്ണ ശേഖരണ പദ്ധതിയിലൂടെ വൻ കരുതൽ ശേഖരം
100. റോഡ് സുരക്ഷയ്ക്കായി കർശനവ്യവസ്ഥകളടങ്ങിയ നിയമനിർമാണം
101. നികുതിവെട്ടിപ്പുകാർക്കെതിരെ ഫാസ്റ്റ് ട്രാക്ക് നിയമനടപടികൾക്ക് തുടക്കമായി
102. പഞ്ചായത്തുകൾക്കുള്ള കേന്ദ്ര ഫണ്ട് വിഹിതത്തിൽ മൂന്നിരട്ടി വർധന
103. അക്കാദമിക് മേഖലയിൽ കുതിച്ചുചാട്ടമൊരുക്കാൻ ഇ– ബസ്താ സൗകര്യം
104. തട്ടിപ്പും കമ്മിഷനും തടയാൻ വിദേശറിക്രൂട്ട്മെന്റ് സർക്കാർ ഏജൻസി വഴിയാക്കി
105. കേന്ദ്ര സർക്കാരിലെ താഴ്ന്ന ജോലികൾക്ക് ഇന്റർവ്യൂ എന്ന കടമ്പ ഒഴിവാക്കി
106. കാർഷിക വിളകൾക്ക് മികച്ച വില ലഭ്യമാക്കാൻ ഓൺലൈൻ ദേശീയ കൃഷിചന്ത
107. രാജ്യമൊട്ടാകെ ഇന്റർനെറ്റ് ന്യൂട്രാലിറ്റിക്ക് (നെറ്റ് സമത്വം) അംഗീകാരം
108. സ്വർണസമ്പാദ്യം നിക്ഷേപം ആക്കാൻ സ്വർണാധിഷ്ഠിത കടപ്പത്ര പദ്ധതി
109. ദരിദ്രർക്ക് പാചകവാതകത്തിനായി സമ്പന്നർക്കുള്ള എൽപിജി സബ്സിഡി പിൻവലിച്ചു
110. സമഗ്ര മൽസ്യബന്ധന വികസനത്തിന് 3000 കോടിയുടെ പദ്ധതി
111. ഇഎസ്ഐയുള്ള വനിതാ ജീവനക്കാരുടെ പ്രസവാവധി കാലാവധി 26 ആഴ്ചയാക്കി
112. ധനഇടപാടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കി കള്ളപ്പണം തടയാൻ നടപടി
113. അഞ്ചുകോടി കുടുംബങ്ങൾക്ക് സൗജന്യ പാചകവാതകം ലഭ്യമാക്കാൻ ഉജ്വൽ യോജന
114. റബർ കർഷകർക്ക് താങ്ങായി റബർ വിലസ്ഥിരതാ ഫണ്ടിലേക്ക് കേന്ദ്രധനസഹായം
115. വിലവ്യതിയാന പ്രശ്നം തടയാൻ പയർ, പരിപ്പുവർഗങ്ങളുടെ വൻകരുതൽ ശേഖരം
116. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കാൻ ബയോടോയ്‌ലറ്റുകൾ
117. പാത ഇരട്ടിക്കൽ ഉൾപ്പെടെ റയിൽ അടിസ്ഥാനവികസനത്തിന് റെക്കോർഡ് വേഗം
118. രാജ്യാന്തര സൗരോർജകൂട്ടായ്മയ്ക്ക് ഗുഡ്ഗാവിൽ പ്രവർത്തനകേന്ദ്രം തുടങ്ങി
119. ദേശീയ ഐക്യം ഊട്ടിയുറപ്പിക്കാൻ ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് പദ്ധതി
120. കയറ്റുമതിക്ക് പ്രോത്സാഹനമേകി എക്സ്പോർട്ട് ഇന്ററെസ്റ്റ് സബ്സിഡി
121. ദേശീയ പാതാ നിർമാണ പ്രദേശങ്ങളിൽ പൊതുജന സമ്പർക്ക ഓഫിസുകൾ
122. ഗ്ലോബൽ ബാസ്കറ്റ് ഓഫ് ഗോൾഡ് കോയിൻസ് & ബുള്ള്യൻസിൽ ഇന്ത്യയും അംഗമായി
123. മുടങ്ങിപ്പോയ ദേശീയ പാതാനിർമാണം പുനരുജ്ജീവിപ്പിക്കാൻ വായ്പാ സഹായം
124. ലൈറ്റ് ഹൗസുകൾ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാൻ തീരുമാനം
125. തൊഴിലുറപ്പ് പദ്ധതിക്കായി 10000 ബെയർഫുട് ടെക്നീഷ്യൻമാരെ നിയമിക്കുന്നു
126. യൂറിയ ഉപയോഗം കുറച്ച് ജൈവകൃഷിക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതി
127. ഈടില്ലാതെ 7.5 ലക്ഷം വരെ വിദ്യാഭ്യാസ വായ്പക്ക് പുതിയ പദ്ധതി
128. യുഎഇയിലെ ഇന്ത്യക്കാരുടെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ ഉഭയകക്ഷിധാരണ
129. ആറ് ദശാബ്ദമായുള്ള ഭീഷണിയും കലാപവും അവസാനിപ്പിച്ച് നാഗാ സമാധാന ഉടമ്പടി
130. ബംഗ്ലദേശുമായുള്ള പതിറ്റാണ്ടുകൾ നീണ്ട അതിർത്തി തർക്കത്തിന് ശാശ്വതപരിഹാരം
131. കൈത്തറി ഉൽപന്നങ്ങൾക്ക് ആഗോളവിപണി കണ്ടെത്താൻ ഇന്ത്യ ഹാൻഡ്‌ലൂം പദ്ധതി
132. ഇപിഎഫ് തുക ഇടിഎഫിൽ നിക്ഷേപിച്ച് കൂടുതൽ ആദായത്തിന് പദ്ധതി
133. കേന്ദ്ര പെൻഷൻ ഉപഭോക്താക്കൾക്ക് ആശ്വാസമായി പെൻഷൻ പുതുക്കൽ
134. 40 കോടി പേർക്ക് തൊഴിൽ നൈപുണ്യം ഉറപ്പാക്കി സ്കിൽഡ് ഡവലപ്മെന്റ് നയം
135. ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൃഷിയും മൃഗസംരക്ഷണവും ഉൾപ്പെടുത്തി
136. പാഠപുസ്തകം സൗജന്യമായി മൊബൈലിൽ ലഭ്യമാക്കി ഇ– പാഠശാല യോജന
137. അങ്കണവാടി ജീവനക്കാർക്ക് പുതിയ കേന്ദ്ര െപൻഷൻ പദ്ധതി
138. ട്രെയിൻ യാത്രക്കാർക്ക് തുണയാകാൻ വികൽപ് ടിക്കറ്റ് പദ്ധതി
139. പ്രോവിഡന്റ് ഫണ്ട് ഇൻഷുറൻസ് തുക 3.6 ലക്ഷത്തിൽ നിന്ന് 6 ലക്ഷമായി ഉയർത്തി
140. മുതിർന്ന പൗരൻമാർക്കായി വരിഷ്ഠ് പെൻഷൻ‌ യോജന
141. ആരോഗ്യത്തിന് ഹാനികരമായ ഒൗഷധചേരുവകൾ നിരോധിച്ചു
142. പൊതുജനപ്രാധാന്യമുള്ള ഗവേഷണങ്ങൾക്ക് ഇംപ്രിന്റ് ഇന്ത്യ പദ്ധതി
143. എല്ലാ നിർധനകുടുംബങ്ങൾക്കും ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്
144. ഭൂമിയില്ലാത്ത കർഷകരെ സഹായിക്കാൻ ഭൂമിഹീൻ കിസാൻ പദ്ധതി
145. ആറു കോടി കുടുംബങ്ങൾക്കായി ഡിജിറ്റൽ ലിറ്ററസി സ്കീം
146. രാജ്യത്തുടനീളം ജില്ലാ ആശുപത്രികൾ തോറും ഡയാലിസിസ് സൗകര്യം
147. ഉന്നതപഠനരംഗത്ത് കൈത്താങ്ങായി ഉപരിപഠന ധനസഹായ ഏജൻസി
148. റയിൽവേ പദ്ധതികൾ വേഗത്തിലാക്കാൻ ഇപിസി മാത‌ൃക പ്രാബല്യത്തിൽ‌
149. പെൻഷൻ, പ്രോവിഡന്റ് ഫണ്ട് പദ്ധതികൾക്ക് സേവനനികുതി ഇളവ്
150. പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക് റെക്കോർഡ് വേഗം
151. വ്യവസായരംഗം മാറ്റിമറിക്കാൻ ഇൻഡസ്ട്രിയൽ കോറിഡോർ ഹൈവേ
152. ഗ്രാമപഞ്ചായത്തുകൾക്കും നഗരസഭകൾക്കും 80 ലക്ഷം, 21 കോടി ഗ്രാന്റ്
153. കാർഷിക ഉൽപന്ന വിപണനത്തിന് അംബേദ്കർ ഇ– വിപണി
154. ക്ഷീരമേഖലയ്ക്ക് കരുത്തേകാൻ പുതിയ പദ്ധതികൾ തുടങ്ങി
155. ചെലവ് കുറഞ്ഞ വീടുകൾക്ക് സേവനനികുതി ഇളവ് ഏർപ്പെടുത്തി
156. ജൈവകൃഷി വ്യാപനത്തിനും മണ്ണ് സംരക്ഷണത്തിനും നൂതനപദ്ധതി
157. സംസ്ഥാനതലത്തിൽ ഊർജമേഖല കാര്യക്ഷമമാക്കാൻ ഉദയ് യോജന
158. ഒൗദ്യോഗിക രേഖാസമർപ്പണങ്ങൾക്ക് സ്വയംസാക്ഷ്യപ്പെടുത്തൽ സൗകര്യം
159. എണ്ണകരുതൽ ശേഖരത്തിലും സമാഹരണത്തിലും കുതിച്ചുചാട്ടം
160. പയർവർഗങ്ങളുടെ ക്ഷാമപരിഹാരത്തിന് വൻ കരുതൽ ശേഖരത്തിന് തുടക്കമിട്ടു
161. അർധസൈനിക വിഭാഗത്തിൽ വനിതകൾക്ക് സംവരണം ഏർപ്പെടുത്തി
162. സർവശിക്ഷാ അഭിയാൻ പുരോഗതി വിലയിരുത്താൻ ദൈനംദിന ഇ– അവലോകനം
163. ഷിപ്പിങ് മേഖലയിൽ വൻകുതിപ്പ് ഉറപ്പാക്കി മാരിടൈം ഉച്ചകോടി ആദ്യമായി ഇന്ത്യയിൽ
164. പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പരിപാടി തുടങ്ങി
165. വിദേശ ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ സത്വര ഇടപെടലും നടപടിയും
166. ചരിത്രത്തിൽ ആദ്യമായി അതിർത്തി കടന്നു ഭീകരരെ വധിച്ച സൈനിക നടപടി
167. നേപ്പാളിലും മാലിദ്വീപിലും സഹായമെത്തിച്ച് സ്തുത്യർഹ സേവനം
168. യെമൻ, ഇറാഖ് പോർമുഖങ്ങളിൽ രാഷ്ട്രാഭിമാനമുയർത്തിയ രക്ഷാദൗത്യം
169. ദീർഘവീക്ഷണവും വികസനലക്ഷ്യവും പ്രതിഫലിച്ച, അഭിനന്ദനമേറ്റുവാങ്ങിയ ബജറ്റുകൾ
170. ഇന്ത്യൻ റയിൽവേയുടെ മുഖഛായ മാറ്റുന്നതിനായി സമഗ്ര നടപടികൾക്കു തുടക്കം
171. 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൈനികർക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് അനുമതി
172. കർഷക ക്ഷേമത്തിനായി കാലത്തിനു യോജിച്ച സുവിധ ആപ് സൗകര്യം
173. കർഷകർക്ക് ആശ്വാസമായി തോട്ടവിള വരുമാന ഇൻഷുറൻസ് പദ്ധതി
174. ഓരോ പൗരന്റെയും സ്വകാര്യത ഉറപ്പാക്കുന്ന ആധാർ ബിൽ അവതരണം
175. രാജ്യത്ത് ഇലക്ട്രിക് വാഹന വിപ്ലവത്തിന് വിഭാവനം ചെയ്യുന്ന പദ്ധതി നിർദേശം
176. നഗരങ്ങളിലെ മലിനീകരണം തടയാൻ കർശന നിർമാണ മാലിന്യ ചട്ടം
177. മൂന്ന് വർഷത്തിനകം ഒരു കോടി വീടുകൾ ലക്ഷ്യമിട്ട് പ്രധാനമന്ത്രി ഗ്രാമീണ ഭവനപദ്ധതി
178. പൊതുജനങ്ങളുടെ പരാതികളിൽ 60 ദിവസത്തിനകം തീരുമാനത്തിന് വ്യവസ്ഥ
179. സാർക് രാജ്യങ്ങൾക്കായി ഇന്ത്യയുടെ സമ്മാനമായി പൊതു ഉപഗ്രഹം
180. രാജ്യമാകെ വൻ വിലക്കിഴവിൽ എൽഇഡി ബൾബ് വിതരണത്തിന് ഉജാല പദ്ധതി
181. കാർഷികവിപണിയുടെ കുതിപ്പിന് അഗ്രി ടെക് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
182. വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകി ടൂറിസ്റ്റ് വിസ ഓൺ അറൈവൽ സൗകര്യം
183. കേന്ദ്ര ഓഫിസുകളിൽ കൃത്യനിർവഹണം ഉറപ്പാക്കാൻ ബയോമെട്രിക് ഹാജർ സംവിധാനം
184. തൊഴിൽ പരിശീലന കോഴ്സുകൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടാൻ പദ്ധതി
185. ചരിത്രം കുറിച്ച് രാജ്യത്തിന്റെ ആദ്യ അർധാതിവേഗ ട്രെയിൻ സർവീസ് (ഗതിമാൻ)
186. വിദ്യാർഥികൾക്ക്‌ നേരിട്ട് അപേക്ഷാ സൗകര്യവുമായി ദേശീയ സ്കോളർഷിപ്പ് പോർട്ടൽ
187. ദളിതർക്കും താഴ്ന്ന വരുമാനക്കാർക്കും ഐഐടികളിൽ ഫീസില്ലാതെ പഠനം
188. ഇന്ത്യൻ നിയമവ്യവസ്ഥയ്ക്ക് വിധേയമല്ലാതെ പ്രവർത്തിക്കുന്ന എൻജിഒകൾക്ക് നിരോധനം
189. കേന്ദ്ര ജീവനക്കാർക്ക് സേവനകാലം നോക്കാതെ പെൻഷൻ നൽകാൻ അനുമതി
190. മുൻഗണനാ പദ്ധതികളുടെ പുരോഗതി നിരീക്ഷണത്തിന് ഇ– സമീക്ഷ സംവിധാനം
191. നുഴഞ്ഞുകയറ്റവുംകള്ളക്കടത്തും തടയാൻ അതിർത്തിയിൽ പഞ്ചതലസുരക്ഷയ്ക്ക് അനുമതി
192. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഉന്നമനത്തിന് ഒട്ടേറെ പദ്ധതികൾ
193. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ ഡയാലിസിസ് കേന്ദ്രങ്ങളുടെ ശൃംഖല
194. പൊതുജനാരോഗ്യ ബോധവൽക്കരണത്തിന് സ്വസ്ഥ് ഭാരത് ആപ്
195. രക്തബാങ്കുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഇ– രക്തകോശ് പരിപാടി
196. പെട്രോളിയം ലഭ്യതയ്ക്ക് ഗൾഫ് രാജ്യങ്ങളുമായി സഹകരണ കരാറുകൾ
197. പൊതുമേഖലാ പുനരുജ്ജീവനത്തിന് കേന്ദ്ര ഇടപെടൽ (ഫാക്ടിന് 1000 കോടി)
198. ജീവനക്കാർക്ക് ആദായനികുതി ആനുകൂല്യം നേടാൻ മൂന്ന് പുതിയ പദ്ധതികൾ
199. എറണാകുളം ഉൾപ്പെടെ രാജ്യത്തെ 100 റയിൽവേ സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം
200. ചെറുനഗരങ്ങളിലേക്ക് പ്രാദേശിക വിമാന സർവീസുകളുമായി പുത്തൻ വ്യോമനയം
201. ചെറുകിട വ്യവസായ സംരംഭകർക്ക് സഹായഹസ്തവുമായി ഉദ്യോഗ് ആധാർ
202. കേന്ദ്ര സർക്കാർ സർവീസുകളിലെ തൊഴിലവസരങ്ങളുടെ എണ്ണത്തിൽ വൻവർധന
203. വനവൽക്കരണത്തിനും ആദിവാസി –പിന്നാക്ക തൊഴിലവസര സൃഷ്ടിക്കും 40000 കോടി രൂപ
205. മധ്യേഷ്യൻ– ഗൾഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ ദൃഢത
206. കരാർ തൊഴിലാളികളുടെ കുറഞ്ഞ വേതനം 10000 രൂപയാക്കി ഉയർത്തി
207. രാജ്യത്തെ സൗരോർജ ഉൽപാദനത്തിൽ അഭൂതപൂർവമായ കുതിച്ചുചാട്ടം
208. അഞ്ചു വർഷം കൊണ്ട് കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ ലക്ഷ്യമിട്ട് സമഗ്ര പദ്ധതി
209. കർഷകർക്കായുള്ള യൂറിയ ഉല്‌പാദനത്തിൽ വൻ വർധനവ്
210. ടോൾ ബൂത്തുകളിലൂടെയുള്ള ഇന്ധനനഷ്ടം പരിഹരിക്കാൻ സാങ്കേതിക സംവിധാനം
211. സംസ്ഥാനങ്ങളിലെ തീർഥാടന കേന്ദ്ര വികസനത്തിന് സ്വദേശി ദർശൻ പദ്ധതി
212. ഗൂഗിൾ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ആഗോളകമ്പനികളുമായി സഹകരണം
213. സംസ്ഥാനങ്ങളിലെ കൊടുംവരൾച്ച നേരിടാൻ റയിൽവേ വഴി ജലവിതരണം
214. രാജ്യത്ത് ഹൈസ്പീഡ് റയിൽ നെറ്റ്‌വർക്ക് ഒരുക്കാൻ ഡയമൺഡ് ക്വാഡ്രിലാറ്ററൽ പദ്ധതി
215. ഗ്രാമീണ ഭാരതത്തിന്റെ ഉന്നമനം ലക്ഷ്യമിട്ട് ഉന്നത് ഭാരത് അഭിയാൻ
215. മൂലധന വിപണിയിലെ തട്ടിപ്പുകൾ തടയാൻ സെക്യൂരിറ്റീസ് ലോ ആക്ട്
216. 2020 ൽ രാജ്യത്ത് ക്ഷയരോഗ നിർമാർജനം ലക്ഷ്യമിട്ട് ടിബി മിഷൻ 2020 പ്രോഗ്രാം
217. ജലഗതാഗതരംഗം മെച്ചപ്പെടുത്താൻ പുത്തൻ ദേശീയ ജലഗതാഗത നിയമം
218. എൽഇഡി ഉപയോഗത്തിലൂടെ ഊർജസംരക്ഷണത്തിന് ഡെൽപ് പദ്ധതി
219. അധ്യാപക പരിശീലന സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് പോർട്ടൽ തുടങ്ങാൻ തീരുമാനം
220. പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ രൂപത്തിലാക്കാൻ ജീവൻ പ്രമാണ്‍
221. ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഭൂഗർഭ എണ്ണകരുതൽ ശേഖരത്തിന് നടപടിയായി
222. രാജ്യത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം വർധിപ്പിച്ചു
223. രാജ്യത്ത് കൂടുതൽ കാർഷിക, ഹോർട്ടികൾച്ചർ സർവകലാശാലകൾ
224. വ്യവസായ, വാണിജ്യ രംഗങ്ങളിലെ സത്വരപരാതിപരിഹാരത്തിന് ട്വിറ്റർ സേവാ സർവീസ്
225. സ്കൂൾ വിദ്യാർഥികളുടെ വിദ്യാഭ്യാസനിലവാരം വിലയിരുത്താൻ ശാല ദർപ്പൺ പദ്ധതി
226. ജലദൗർലഭ്യ പരിഹാരത്തിന് കർശന നീർത്തട സംരക്ഷണ നിയമത്തിന് തീരുമാനം
227. കിഴക്കൻ രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധത്തിൽ കൂടുതൽ ദൃഢത
228. ശ്രീലങ്കയിലും ഇറാനിലും തുറമുഖ നിർമാണത്തിന് മുൻകൈയെടുത്ത് തന്ത്രപ്രധാനനീക്കം
229. ആഫ്രിക്കൻ രാജ്യങ്ങളുടെ സാധ്യതകൾ ഉറപ്പിച്ച് ഡൽഹിയിൽ പ്രഥമ ആഫ്രിക്കൻ ഉച്ചകോടി
230. കാലങ്ങളായുള്ള ബിഹാറിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ 1.25 ലക്ഷം കോടി പാക്കേജ്

∙∙∙
വാഗ്ദാനങ്ങളുടേതല്ല, ഇതു പ്രവർത്തനത്തിന്റെ പട്ടിക!
ഓർക്കുന്നുണ്ടോ? 60 വർഷം കൊണ്ട് കഴിയാത്തത് 60 മാസം കൊണ്ട് ചെയ്തുകാണിക്കുമെന്ന നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം.
ആ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയുടെ ആദ്യചുവടുവയ്പുകൾ മൂന്നാം വയസിലേയ്ക്ക് കടക്കുന്ന മോഡി സർക്കാരിന്റെ മികവിന്റെ സാക്ഷ്യപത്രം
എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന ഉറപ്പിന്റെ നേർക്കാഴ്ച.

ഇത് സമാനതകളില്ലാത്ത ഭരണം.
ഇത് സമാനതകളില്ലാത്ത പ്രധാനമനന്ത്രി.

താരതമ്യം ചെയ്യൂ, 60 വർഷത്തെ ഭരണകാലവുമായ്,
താരതമ്യം ചെയ്യൂ, മുൻകാല ഭരണകർത്താക്കളുമായ്,
താരതമ്യം ചെയ്യൂ, ഇതരകാഴ്ചപ്പാടുകളുടെ വക്താക്കളുമായ്.....