ഗുജറാത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രാസമൊപ്പിച്ചുള്ള പ്രയോഗങ്ങളിലൂടെ ബിജെപിക്കു വെല്ലുവിളി ഉയർത്താൻ കോൺഗ്രസ്സ് ശ്രമിച്ചു കൊണ്ടിരിക്കെ, അതിരു കടന്ന "നീച" പ്രയോഗത്തിലൂടെ അവർ വെട്ടിലായത്. സോണിയ ഗാന്ധിയുടെ അടുക്കള ക്യാബിനെറ്റിലെ പ്രധാനിയായ മണിശങ്കർ അയ്യരാണ്, രാഷ്ട്രീയ സദാചാരത്തിനു് ചേരാത്ത വിധത്തിൽ, 'നീച'നെന്നു പ്രധാനമന്ത്രിയെ വിളിച്ചു വലിയ വിവാദത്തിനു തിരി കൊളുത്തിയത്.
ഇതോടൊപ്പം കോൺഗ്രസ്സുകാർക്ക് കണ്ടാൽ തന്നെ ചതുർത്ഥിയായ റിപ്പബ്ലിക്ക് ചാനലിന്റെ റിപ്പോർട്ടറെ തള്ളി മാറ്റുകയും, മൈക്ക് വലിച്ചെറിയുകയും ചെയ്തു അയ്യർ. ദേശീയ-അന്തർദേശീയ മാധ്യമങ്ങൾ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിനു വിശദീകരണം ചോദിച്ചു സമീപിച്ചപ്പോളായിരുന്നു ഇത്. മാണി ശങ്കർ അയ്യരുടെ ഈ പ്രസ്താവനയും, തുടർന്നുള്ള പ്രതികരണവും മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്തതോടെ, രാജ്യമെമ്പാടും രാജീവ് ഗാന്ധിയുടെ ഈ പഴയ സഹപാഠിയോടുള്ള പ്രതിഷേധം ഇരമ്പി. രാഹുൽ ഗാന്ധിയുടെ അടുപ്പക്കാരനായ അയ്യരുടെ പ്രസ്താവന അതിനാൽ തന്നെ ഏറ്റവും ക്ഷീണം ചെയ്തതും പ്രസിഡണ്ട് ആവാൻ മൂന്നു ദിവസം മാത്രം ബാക്കിയുള്ള രാഹുലിന് തന്നെ. നിൽക്കക്കള്ളിയില്ലാതെ ഉടനടി പ്രതികരണവുമായി കോൺഗ്രസ്സ് എത്തി.
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച നടപടി കോൺഗ്രസ്സ് അംഗീകരിക്കുന്നില്ലെന്നും, അതിനാൽ മാണി ശങ്കർ അയ്യരോട് മാപ്പു പറയാനും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാഹുലിന്റെ ആവശ്യം പക്ഷെ അയ്യർ തള്ളി. ഇതോടെ നിവർത്തിയില്ലാതെ ആയ കോൺഗ്രസ്സ്, മാണി ശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും വരെ സസ്‌പെൻഡ് ചെയ്യുകയാണെന്നും പ്രസ്താവന ഇറക്കി. മൂന്നു വര്ഷം മുൻപ് നടന്ന പൊതു തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി പറഞ്ഞതു മാത്രമേ താനും പറഞ്ഞുള്ളൂ എന്ന നിലപാടിലാണ് അയ്യർ. അത് തന്നെ പ്രിയങ്ക വധേരയും റായ്‌ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ ആവർത്തിച്ചിരുന്നു.
എന്നാൽ, ഗുജറാത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ഗുജറാത്തിന്റെ പുത്രനായ മോദിയെ ജാതി പറഞ്ഞു അധിഷേപിക്കുക എന്ന ആന മണ്ടത്തരമാണ് കോൺഗ്രസ്സ് കാട്ടിയതു. അതും നാൽപ്പതു ശതമാനത്തോളം പിന്നോക്കകാർ ഉള്ള ഗുജറാത്തിൽ. ഇത് തിരിച്ചടിക്കും എന്ന ബോധ്യമാണ് കോൺഗ്രസ്സിനെ ഞെട്ടിച്ചത്. ഇതുവരെ നടന്ന എല്ലാ എക്സിറ് പോളുകളും ബിജെപിയുടെ തിരുച്ചു വരവ് പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നില മെച്ചപ്പെടുത്തും എന്നതായിരുന്നു അവസ്ഥ. ഈ ഒരൊറ്റ പ്രസ്താവനയോടെ മുഖം നഷ്ടപെട്ട അവസ്ഥയിലായി രാഹുൽ ഗാന്ധിയും കോൺഗ്രസ്സും.
ഇതേ മാണി ശങ്കർ അയ്യർ ഏതാനും ദിവസം മുൻപ്, രാഹുൽ ഗാന്ധിയുടെ സ്ഥാനാരോഹണത്തെ മുഗൾ രാജാക്കന്മാരുടെ സ്ഥാനാരോഹണവുമായി താരതമ്യപ്പെടുത്തി വിവാദം സൃഷ്ടിച്ചിരുന്നു. മുൻപ് പാകിസ്ഥാനിൽ പോയി തീവ്രവാദി നേതാവായ ഹഫീസ് സയീദിനെ കണ്ടതും, പാകിസ്ഥാൻ ചാര സംഘടനയായ ഐ സ് ഐയോട് മോദിയെ തോൽപിക്കാൻ സഹായം ആവശ്യപ്പെട്ടതും മറ്റാരുമായിരുന്നില്ല. പാക്കിസ്ഥാനിൽ ജനിച്ചു ഇന്ത്യയിൽ കുടിയേറിയ വ്യക്തി കൂടിയാണ് ടിയാൻ. കോൺഗ്രസ്സ് ഗുജറാത്തിൽ ജയിക്കണമെന്നു ആഗ്രഹിക്കുന്ന വിധത്തിൽ, പാക് മിലിട്ടറി ജനറലിന്റെ ട്വീറ്റ് വന്നത് അടുത്തയിടെയാണ്. അഹമ്മദ് പട്ടേൽ എന്ന തങ്ങളുടെ സ്വന്തക്കാരൻ ഗുജറാത്ത് മുഖ്യമന്ത്രി ആകണം എന്ന ആഗ്രഹം ട്വീറ്റ് ചെയ്തു ഏതാനും നിമിഷങ്ങൾക്ക് ശേഷം പിൻവലിച്ചു എങ്കിലും കാണേണ്ടവർ എല്ലാം അത് കാണുകയും സ്ക്രീൻ ഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഈ ക്ഷീണത്തിൽ നിന്നും കര കയറും മുൻപാണ് വീണ്ടും വിവാദങ്ങൾ.
ഇതോടൊപ്പം തന്നെ, കോൺഗ്രസ്സ് പൊക്കിക്കൊണ്ട് വന്ന പിന്നോക്ക നേതാവ് ജിഗ്നേഷ് മേവാനിക്ക് ഐസിസ് ബന്ധം ഉള്ള എസ് ഡി പി ഐ നേതാക്കൾ പണം നൽകിയ വാർത്ത പുറത്തു വന്നത്. ഒരു വശത്തു രാഹുൽ ഗാന്ധി ദിവസവും കാലത്തു കുളിച്ചു കുറിയിട്ടു അമ്പലങ്ങൾ തോറും കയറി ഇറങ്ങുമ്പോൾ, അദ്ദേഹത്തിന്റെ പാർട്ടി പാക്കിസ്ഥാന്റെയും, തീവ്രവാദികളുടെയും അച്ചാരം വാങ്ങിക്കൂട്ടുന്ന വാർത്തകൾ പുറത്തു വരുന്നത്. ഇതിനു പുറമെ, രാഹുൽ ഗാന്ധിയുടെയും, അഹമ്മദ് പട്ടേലിന്റെയും പടങ്ങൾ വച്ച് മുസ്ലീങ്ങളോട് പ്രത്യേകമായി മതം പറഞ്ഞു വോട്ടു ചോദിക്കുന്ന വാർത്തകളും വരുന്നത്. രാജ്യത്തു എവിടെ തിരഞ്ഞെടുപ്പ് നടന്നാലും ഗുജറാത്ത് കലാപ കഥകൾ പറയുന്ന കോൺഗ്രസ്സ് ഗുജറാത്തിൽ മാത്രം അത് പറയുന്നില്ല എന്ന ഒരു പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. എന്ന് മാത്രമല്ല, തങ്ങൾ ഹിന്ദു പാർട്ടി ആണെന്ന് വരുത്താൻ അമ്പലങ്ങൾ തോറും കയറി ഇറങ്ങുകയാണ് രാഹുൽ ഗാന്ധി. അച്ഛൻ പാഴ്സിയും, 'അമ്മ ക്രിസ്ത്യാനിയുമായ രാഹുൽ ഗാന്ധി വെറും ഹിന്ദുവല്ല, മറിച്ചു "പൂണൂൽ ധാരിയായ" ഹിന്ദു ആണെന്നാണ് സുർജൻവാല എന്ന കോൺഗ്രസ്സ് വക്താവ് പത്രസമ്മേളനത്തിൽ അവകാശപ്പെട്ടത്. എന്നാൽ കോൺഗ്രസ്സിലെ ഈ മുന്തിയ ഹിന്ദു', ഉത്തര്പ്രദേശിലെ തിരഞ്ഞെടുപ്പ് സമയത്തു ഒരൊറ്റ ക്ഷേത്രത്തിലും പോയിട്ടില്ല എന്നത് വേറെ കാര്യം. രാജ്യത്തെ മറ്റൊരു ക്ഷേത്രത്തിലും രാഹുൽ ഗാന്ധി പോയിട്ടില്ല എന്നതാണ് പരമാർത്ഥം.

മൂന്നാംകിട മിമിക്രി സിനിമയിലെ പോലെയുള്ള കോൺഗ്രസ്സിന്റെ ഈ നാട്യങ്ങൾ കാണിക്കുന്നത് ഒന്ന് മാത്രമാണ്. കോൺഗ്രസ്സിൽ വ്യാപകമായി പടർന്നിരിക്കുന്ന അങ്കലാപ്പു. ഭരണത്തിൽ നിന്നും അകന്നു നിന്ന ശീലമല്ല കോൺഗ്രസ്സിനുള്ളത്. കഴിഞ്ഞ മൂന്നു വർഷങ്ങൾ കോൺഗ്രസ്സിന് സമ്മാനിച്ചത് പതിനേഴു തോൽവികളാണ്. അതും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ. ജയം ലഭിച്ചത് പഞ്ചാബിൽ മാത്രം. അവിടെയാകെട്ടെ രാഹുലിന് ചെയ്യാൻ ഏറെ ഒന്നും ഉണ്ടായിരുന്നില്ല. ഗുജറാത്തിനൊപ്പം ഫലം പുറത്തു വരാനിരിക്കുന്ന ഹിമാചലും കോൺഗ്രസ്സിനെ കൈവിടും എന്നാണ് എക്സിറ് പോൾ ഫലങ്ങൾ പറയുന്നത്. കോൺഗ്രസ്സിന്റെ തോളിലേറി, അഖിലേഷ് യാദവ് തിരിച്ചു ഭരണത്തിൽ വരും എന്നായിരുന്നു ഉത്തരപ്രദേശിൽ എക്സിറ് പോൽ ഫലങ്ങൾ പറഞ്ഞിരുന്നത്. അവ അപ്പാടെ തെറ്റി. ഗുജറാത്തിൽ, പട്ടേൽ-ജിഗ്നേഷ്-അൽപേഷ് കൂട്ടുകെട്ടുകളുടെ പിൻബലത്തിൽ, കോൺഗ്രസ്സ് വലിയൊരു തിരിച്ചു വരവ് നടത്തും എന്നായിരുന്നു അവരുടെ പ്രതീക്ഷ. നിക്സപക്ഷ മാധ്യമങ്ങൾ ബിജെപിയുടെ വിജയവും പ്രവചിച്ചു. എന്നാൽ ഗുജറാത്തിന്റെ മുഖം മാറ്റിയ നരേന്ദ്രമോദി എന്ന മണ്ണിന്റെ മകനെ അപമാനിക്കുന്ന പ്രസ്താവന ഇറക്കിയ കോൺഗ്രസ്സിന് ഇനി പഴി മാണി ശങ്കർ അയ്യരുടെ ചുമലിൽ വച്ച് കെട്ടി നിയുക്ത പ്രസിഡന്റ്റിന്റെ മാനം രക്ഷിക്കേണ്ട ഗതികേടാണ്.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ.
No comments:
Post a Comment