കുറച്ചു വർഷങ്ങൾക്കു മുൻപ് എന്റെ ഒപ്പം ജോലി ചെയ്തിരുന്ന ഇറ്റലിക്കാരനായ സുഹൃത്താണ് ഫോർച്ചുനാറ്റോ.. ആള് ഒറ്റത്തടിയാണ്. യാത്രാപ്രിയനും. പൊതുവെ ഇറ്റാലിയൻസ് കലഹപ്രിയരും, അഹങ്കാരികളുമാണന്നാണ് വയ്പ്.
ഫോർച്ചുനാത്തോയും അഹങ്കാരിയായിരുന്നില്ല, പക്ഷേ ഭയങ്കര മൂഡിയാണ്. പെട്ടെന്ന് ചൂടാകും. അത് ആരോടെന്നില്ല.. അതിനാൽ തന്നെ കമ്പിനി ജനറൽ മാനേജർ (ആള് ഇംഗ്ലീഷുകാരനായിരുന്നു) ഉൾപ്പെടെ പലരും പുള്ളിയോട് വളരെ സൂക്ഷിച്ചാണ് ഇടപെട്ടിരുന്നത്.
എന്തു കൊണ്ടോ ഇദ്ദേഹം എന്റെ അടുക്കൽ ഒരിക്കലും ചൂടായിട്ടില്ല. എന്ന് മാത്രമല്ല, ഇവിടുത്തെ കോൺട്രാക്ട് തീർന്നു തിരിച്ചു ഇറ്റലിക്ക് പോയിട്ടും, ഇപ്പോഴും എന്നോട് വളരെ അടുപ്പം സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
ബഹറിനിൽ ഉള്ള സമയത്ത്, സൗഹൃദ സംഭാഷണങ്ങളുടെ മദ്ധ്യേ ഒരിക്കൽ ഞാനദ്ദേഹത്തോട് കല്യാണം കഴിക്കാത്തതെന്താണന്ന് ചോദിച്ചു. (വല്ലവരുടേയും കാര്യത്തിൽ തലയിടുകയെന്നത് നമ്മൾ മലയാളികൾക്ക് രക്തത്തിൽ ഉള്ളതാണല്ലോ!!! 😎)
നല്ല രസകരമായ മറുപടിയായിരുന്നു ഇഷ്ടന്റേത്. കല്യാണം കഴിച്ചാൽ രണ്ട് പ്രശ്നം ഉണ്ടത്രേ.. ആദ്യത്തേത് ഭാര്യയെ പേടിച്ച് ജീവിക്കേണ്ടി വരുമത്രേ.. (എന്നോടോ ബാലാ...🤯 എന്ന മട്ടിൽ ഞാൻ കേട്ടുനിന്നു..!!) പിന്നെ ചായ കുടിക്കാൻ ചായക്കട വാങ്ങേണ്ടല്ലോ എന്ന ലൈനും..!!!🤪
രണ്ടാമത്തെ ന്യായീകരണം എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു!!.. 'പുള്ളിക്കാരന്റ്റെ മക്കളൊക്കെ ഇപ്പോൾ സ്വർഗ്ഗത്തിൽ സുഖമായി ജീവിക്കുകയാണത്രേ.. അവരെ ഈ നരകം പിടിച്ച ഭൂമിയിലോട്ട് കൊണ്ട് വന്ന് എന്തിനാ കഷ്ടപ്പെടുത്തുന്നതെന്ന്'...!!!
മകൻ ഉണ്ടായ ശേഷം, ഒരു മകൾ കൂടി വേണമെന്ന് എനിക്കും ആഗ്രഹം ഉണ്ടായിരുന്നു.. അത് നടക്കാതെ പോയതിന്റ്റെ വിഷമം ഒരു കണക്കിന് മാറിയത് ചിന്തകളെ ഫോർച്ചുനാത്തോയുടെ ലോജിക്കിലൂടെ സമാധാനിച്ചപ്പോളാണ്..
ഇപ്പോൾ ആലോചിക്കുമ്പോൾ 'എന്റെ മകളെ സ്വർഗ്ഗത്ത് നിന്നും, ദൈവത്തിന്റെ സ്വന്തം നാടെന്ന് നടിക്കുന്ന നരകത്തിലെ പ്രജയാകാൻ കൂട്ടിക്കൊണ്ടു വരാതിരുന്നത് എത്ര നന്നായി എന്ന് ചിന്തിക്കുകയാണ്.. 🙆♂️
പെൺമക്കളുടെ മാതാപിതാക്കൾ എത്രത്തോളം തീതിന്നണം ഭഗവാനേ, ഈ ചെകുത്താന്മാരുടെ ഇടയിൽ... പിഞ്ചു കുഞ്ഞുങ്ങളെ പിച്ചിച്ചീന്തി തൂക്കിക്കൊന്നതും പോരാ അത് ന്യായീകരിക്കാൻ ഉളുപ്പുമില്ലാതെ ശുഭ്രവസ്തരവുമണിഞ്ഞ് എഴുന്നെള്ളുന്നത് കാണുമ്പോൾ ഞരമ്പുകളിൽ ചോര ത്രസിച്ചു തിളക്കുന്നു...
സത്യമായിട്ടും ഈ നരാധമന്മാരെ നിലയ്ക്ക് നിറുത്താൻ ഒരു നക്സൽ പ്രസ്ഥാനം ഉണ്ടായിരുന്നുവെങ്കിൽ ആയിരക്കണക്കിന് മനുഷ്യർ അതിലംഗമാവുമിയിരുന്നു എന്ന് തോന്നുകയാണ്.. കാരണം നിലവിലുള്ള ഭരണ- പ്രതിപക്ഷങ്ങളെല്ലാം ഒരേ നാണയത്തിന്റ്റെ ഇരുവശങ്ങൾ മാത്രം.. ഒരു പാത്രത്തിൽ നിന്നും ഉണ്ടുറങ്ങി, കൊള്ളമുതലുകൾ പങ്കു വയ്ക്കുന്ന തസ്ക്കരന്മാർ...
ഈശ്വരനു പോലും രക്ഷയില്ലാത്ത ഈ നാട്ടിൽ പേമാരിയും, ദുരന്തങ്ങളും ഉണ്ടായില്ലെങ്കിലാണ് അത്ഭുതം..!!! പണ്ട് സജ്ജനങ്ങൾ ചെയ്തിരുന്നത് പോലെ, ഒരു രക്ഷകനു വേണ്ടി, ഒരവതാര പുരുഷന് വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുക.. അതേ മാർഗ്ഗമുള്ളൂ...😪
No comments:
Post a Comment