Tuesday, 29 December 2020

പോലീസ് നടത്തിയ നരഹത്യ

നെയ്യാറ്റിന്‍കര രാജന്റ്റേയും, ഭാര്യയുടേയും ദാരുണ മരണങ്ങളിലെ പ്രതികരണങ്ങളിൽ എന്നെ അത്ഭുതപ്പെടുത്തിയതും, നിരാശപ്പെടുത്തുന്നതും, ഒരേയൊരു വിഷയമാണ്. 

അത് ഭരണാധികാരികളുടേയും, മാദ്ധ്യമങ്ങളുടേയും, പൊതു ജനങ്ങളുടേയും പ്രതികരണങ്ങളിൽ പ്രതിഫലിച്ചു "കാണാത്ത" ഈ വിഷയത്തിലെ കാതലായ ഒരു പോയിന്റ് ആണ്..!!

"എന്തു കൊണ്ട് ആ പോലീസുകാരൻ അത് ചെയ്തു" എന്ന് ആരും ചോദിച്ചില്ല എന്നതാണെന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം..!!!

ആ ചോദ്യം ആരുടേയും ചോദ്യാവലിയിൽ ഉൾപ്പെടാത്തത് എന്നെ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്..!!

പകരം പൊതുവിൽ പോലീസിനേയും, ഭരണകൂടത്തേയും അടിമ'കളൊഴിച്ചുള്ളവർ കുറ്റപ്പെടുത്തുന്നു.. അത് മലയാളിയുടെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ ശീലം..

എന്നാൽ മുകളിൽ പറഞ്ഞ യഥാര്‍ത്ഥ ചോദ്യം അവശേഷിക്കുകയാണ്..!!

ആ ചോദ്യം എന്തു കൊണ്ട് ഉണ്ടാകണം എന്നാദ്യം പറയാം. എന്നിട്ട് നിങ്ങൾ ബാക്കി ആലോചിക്കൂ..എന്റ്റെ അനുബന്ധ ചോദ്യങ്ങളും ഞാൻ താഴെ ചേർക്കാം..

"എന്ത് കൊണ്ട് ആ പോലീസു'കാരൻ, പെട്രോൾ ദേഹത്തൊഴിച്ച്, കത്തിച്ച ലൈറ്ററുമായി അതിവൈകാരികമായ ഒരു മാനസികാവസ്ഥയിൽ നിൽക്കുന്ന രാജന്റ്റെ കൈയ്യിൽ നിന്നും ആ ലൈറ്റർ തട്ടിപ്പറിക്കാൻ ശ്രമിച്ചു..?

ഓർക്കണം, സാധാരണക്കാരനായ, വിവരമോ വിദ്യാഭ്യാസമോ ഇല്ലാത്ത ഒരാളല്ല അത് ചെയ്തത്..

മറിച്ച്, നിയമപാലകനായ, 
"വെൽ ട്രെയിൻഡായ 
അഥവാ ആകേണ്ട; 
ഡിസിപ്ലിൻഡായ, 
അഥവാ ആകേണ്ട"...
ഒരു സേനയുടെ ഭാഗമായ ഒരുദ്ദ്യോഗസ്ഥനാണ് തികച്ചും നിരുത്തരവാദപരമായ ഈ 'കൊലപാതകങ്ങൾ' ചെയ്തത്...!!!

അതെ.. 'കൊലപാതകം' എന്ന് തന്നെ ഞാൻ പറയും. പ്രഫഷണൽ ട്രെയിനിങ്ങിന്റ്റെ അഭാവം മൂലം പോലീസ് ചെയ്ത നരഹത്യയാണ് രാജന്റ്റേയും, അമ്പിളിയുടേയും..!!!

അതിനാൽ, ഈ കൊലപാതകങ്ങൾക്ക്, സംസ്ഥാന പോലീസിലെ ഉന്നതർ വരെ ധാർമ്മികമായി ഉത്തരവാദികളാണ് എന്ന് ഞാൻ പറയും. 

"പോലീസ്" എന്ന് പറഞ്ഞാൽ നിയമപാലകരാണ്. രാജ്യത്തെ ജനങ്ങളുടെ ജീവനും, സ്വത്തും പരിപാലിക്കാൻ ഉത്തരവാദിത്ത്വപ്പെട്ടവർ...

അതിന് വേണ്ട ട്രെയിനിങ്ങ് ഇവർക്ക് നൽകുന്നുണ്ട്..(!)
അഥവാ നൽകണം..!!

അത്തരം "നല്ല ട്രെയിനിങ്ങ്" ലഭിച്ച ഒരു പോലീസുകാരനായിരുന്നു, രാജനെ ആ അവസ്ഥയിൽ കണ്ടിരുന്നതെങ്കിലോ..? 

'ഒരിക്കലും അയാൾ ആ ലൈറ്റർ തട്ടിക്കളയാൻ ശ്രമിക്കുകയില്ലായിരുന്നു'..!

മറിച്ച് അവധാനതയോടെ ആ മനുഷ്യനെ അനുനയിപ്പിച്ച് ലൈറ്റർ അണക്കാൻ പ്രേരിപ്പിക്കുകയും, തന്ത്രപൂർവ്വം ആ പ്രതിസന്ധി മറികടക്കുമായിരുന്നു ചെയ്യുക.. (മരിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്ന് രാജൻ മരണമൊഴി നൽകിയത് ഓർക്കുക)

ആരായിരുന്നു ഈ ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ച പോലീസ് സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥനെന്ന് എനിക്കറിയില്ല. ആരായാലും, അയാൾ, ഒരു സാധുവായ മനുഷ്യനേയും, കുടുംബത്തേയും ഒരു സുപ്രഭാതത്തിൽ തെരുവിലേക്ക് ഇറക്കി വിടാൻ അങ്ങോട്ടേക്ക് പോലീസുകാരെ വിടും മുൻപ് ചെയ്യേണ്ടിയിരുന്ന ചിലതുണ്ട്; 

1. കുറഞ്ഞപക്ഷം ആ നടപടി നേരിടേണ്ടി വരുന്ന ഹതഭാഗ്യരായ മനുഷ്യരുടെ മാനസിക നില എന്തായിരിക്കുമെന്ന് ചിന്തിക്കണമായിരുന്നു. 
2. അവിടെ ഉണ്ടാകാൻ ഇടയുള്ള സംഘർഷഭരിതമായ അവസ്ഥയെ നയത്തോടും, യുക്തിയോടും നേരിടാൻ വേണ്ട മുൻകരുതൽ എടുക്കണമായിരുന്നു. 
3. രാജനേയും, കുടുംബത്തേയും സമാധാനപൂർവ്വം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി നിയമ നടപടികൾ പൂർത്തിയാക്കാൻ, ആ വാർഡിന്റ്റെ മെമ്പറെ എങ്കിലും സ്ഥലത്ത് വിളിച്ചു വരുത്തണമായിരുന്നു. 
4. ഒപ്പം സ്ഥലം എംഎല്‍എ മുതൽ കളക്റ്റർ വരെയുള്ളവരേയും, സ്ഥലത്തെ സാമൂഹിക പ്രവർത്തകരുമായും മുൻകൂറായി കൂടി ആലോചിക്കണമായിരുന്നു. 

ഇതൊക്കെ ചെയ്യണമെങ്കിൽ, "പോലീസ്" എന്ന് പറയുന്നതിന്റ്റെ അർത്ഥം അറിഞ്ഞുള്ള ട്രെയിനിങ്ങ് അവർക്ക് ലഭിച്ചിരിക്കണം..

ഒപ്പം ജനങ്ങളെ സേവിക്കാനുള്ളവരാണ് തങ്ങളെന്നും അല്ലാതെ അവരുടെ യജമാനന്മാരല്ല തങ്ങളെന്ന തിരിച്ചറിവും ഈ ട്രെയിനിങ്ങിലൂടെ അവർക്ക് ഉണ്ടാവണം.

കാശുള്ളവന്റ്റെ വീർത്ത പള്ളയുടേയും, അധികാരമുള്ളവന്റ്റെ ഗർവ്വിനും മുന്നിൽ മുട്ടിലിഴയുകയും, സാധാരണക്കാരനെ കാണുമ്പോൾ "എടാ, പോടാ, വാടാ, നീ എന്നൊക്കെ ധാർഷ്ട്യത്തോടെ വിളിക്കാൻ തോന്നുന്നതുമായ ഈ പോലീസ് സേന, ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്ന സ്വഭാവമോ, അച്ചടക്കമോ ഉള്ളതല്ല..

ഒരു ജനാധിപത്യ സമൂഹത്തിൽ ജീവിക്കുന്ന ഒരു പൗരൻ ഇതിലും മാന്യമായ പരിഗണന തങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരിന്റ്റെ 'സേവകരി'ൽ നിന്നും അർഹിക്കുന്നുണ്ട്. 

രാജനെ പോലെ ഒരു സാധുവിനായി, അര മണിക്കൂർ സമയം അനുവദിക്കാൻ പാകത്തിന് തന്റ്റെ നീതിബോധത്തെ പരുവപ്പെടുത്തും വിധം പ്രഫഷണലായ ട്രെയിനിങ്ങ്  ആ പോലീസുകാരന് ലഭിച്ചിരുന്നുവെങ്കിൽ, രാഹുലിനും, രഞ്ജിത്തിനും അച്ഛനേയും, അമ്മയേയും നഷ്ടപ്പെടില്ലായിരുന്നു... 

ജീവിതകാലം മുഴുവൻ ആ കുട്ടികൾ ഇനി മാതാപിതാക്കൾ കത്തിയമരുന്ന ദൃശ്യങ്ങളുടെ ദുസ്വപ്നവുമായി കഴിയേണ്ടി വരികയുമില്ലായിരുന്നു..!!!

അത് ചെയ്ത ആ പോലീസുകാരനെ ഞാൻ പക്ഷെ കൊലപാതകി എന്ന് വിളിക്കില്ല. കാരണം അയാളുടെ, പ്രഫഷണലിസത്തിന്റ്റെ കുറവും,  വിവരദോഷവുമാണ് ഇങ്ങനെയൊക്കെ ആയിത്തീരാൻ ഇടയാക്കിയത്..

 മനപ്പൂർവ്വമല്ലാത്ത നരഹത്യ ചെയ്ത ആ പോലീസുകാരനും ഇനി ഈ ജീവിതകാലത്ത് ദുസ്വപ്നങ്ങളൊഴിഞ്ഞ് ഉറങ്ങുമെന്ന് ഞാൻ കരുതുന്നില്ല..!!

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Thursday, 3 December 2020

Vedas and Slokas

All Vedas and Slokas in 9 major Indian languages in one link. Please preserve this link  for your permanent reference.

vignanam.org/mobile/

Share with all your contacts.

Monday, 31 August 2020

ഓണം


1❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ അമ്മ ആരാണ്?

👉 *അദിതി*

2❓തമിഴകത്ത് ഓണം ആഘോഷിച്ചതായി പറയുന്ന സംഘകാല കൃതി ഏതാണ്?

👉 *മധുരൈ കാഞ്ചി*

3❓അത്തം മുതൽ ഉത്രാടം വരെയുള്ള പൂക്കളങ്ങളിൽ ഒരു ദിവസം ചതുരത്തിലാണ് പൂക്കളമിടുന്നത്. ഏതു നാളിലാണത്?

👉 *മൂലം നാൾ*

4❓ഭാഗവതത്തിലെ ഏതു സ്കന്ധത്തിലാണ് വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തിയ കഥ പറയുന്നത്?

👉 *എട്ടാം സ്കന്ധം*

5❓ ആരുടെ പുത്രനാണു മഹാബലി?

👉 *വിരോചനൻ*

6❓മഹാബലി എത് യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.?

👉 *’വിശ്വജിത്ത്‌’ എന്ന യാഗം*

7❓എത് നാൾ മുതൽ ആണ് ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളത്?

👉 *ചോതി നാൾ മുതൽ*

8❓എത് നാൾ ആണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഇടെണ്ടത്?

👉 *ഉത്രാട നാള്ളിൽ*

9❓തിരുവോണനാളിൽ അട നിവേദിക്കുന്നത് ആര്‍ക്കാണ്?

👉 *തൃക്കാക്കരയപ്പനെ*

10❓എന്താണ്‌ ഇരുപത്തിയെട്ടാം ഓണം?

👉 *ചിങ്ങത്തിലെ തിരുവോണത്തിനു ശേഷം 28 ആമത്തെ ദിവസമാണ്‌ ഇത്. കന്നുകാലികള്‍ക്കായി നടത്തുന്ന ഓണമാണിത്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന ദിവസമാണിത്. അവിടെ ഇതൊരു വലിയ ആഘോഷമാണ്.*

11❓മഹാബലി എന്ന വാക്കിനർത്ഥം?

👉 *’വലിയ ത്യാഗം’ ചെയ്‌തവൻ.*

12❓വാമനാവതാരം സംഭവിച്ചത് എത് യുഗത്തിലാണ്?

👉 *ത്രേതായുഗത്തിലാണ്*

13❓വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പിതാവ് ആരാണ്?

👉 *കശ്യപൻ*.       

14❓മഹാബലിയുടെ യഥാർത്ഥ പേര്?

👉 *ഇന്ദ്രസേനന്‍*

15❓മഹാബലിയുടെ പത്നിയുടെ പേര്?

👉 *വിന്ധ്യാവലി*

16❓മഹാബലിയുടെ പുത്രന്റെ പേര്?

👉 *ബാണാസുരന്‍.*

17❓മഹാബലി നര്‍മ്മദാ നദിയുടെ വടക്കേ കരയില്‍ എവിടെയാണ് യാഗം നടത്തിയിരുന്നത്?

👉 *ഭൃഗുകച്ഛം എന്ന സ്ഥലത്ത്*

18❓ ആരാണ് അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടപ്പോൾ മഹാബലിയെ അത് നൽക്കുന്നതിൽ നിന്നു പിന്തിരിപ്പിച്ചത് ?

👉 *അസുരഗുരു ശുക്രാചാര്യൻ*

19❓ദശാവതാരങ്ങളില്‍ മഹാവിഷ്ണുവിന്റെ എത്രാമത്തെ അവതാരമായിരുന്നു വാമനൻ?

👉 *അഞ്ചാമത്തെ*

20❓ എന്നാണ് ഓണം ആഘോഷിക്കുന്നത്?

👉 *ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു.*

🌸🌼🌺🌸🌼🌺🌸🌼🌺🌸🌼🌺

Wednesday, 26 August 2020

Shivaji the Management Guru

"Shivaji, the Management Guru" is a full subject in Boston University.


Yet, we Indians know so little about him. 

What a pity!

Atleast let us make our future generation to know about this great INDIAN.

Never learnt much about Shivaji in history in School. Amazed at what many think of him:

"From Kabul to Kandahar my Taimur family created the Mogul Sultanate. Iraq, Iran, Turkistan and in many more countries my army defeated ferocious warriors. But in India Shivaji put brakes on us. I spent my maximum energy on Shivaji but could not bring him to his knees.

Ya Allah, you gave me an enemy, fearless and upright, please keep your doors to heaven open for him because the world's best and large hearted warrior is coming to you."
-Aurangzeb (After Shivaji's death, while reading Namaz)

"That day Shivaji just didn't chop of my fingers but also chopped off my pride. I fear to meet him even in my dreams." - Shahista Khan.

"Is there no man left to defeat Shivaji in my kingdom??" - Frustrated Begum Ali Adilshah.

"Had Shivaji lived for another ten years, the British would not have seen the face of India." - A British Governer

"If India needs to be made independent then there is only one way out, 'Fight like Shivaji'." - Netaji

"Shivaji is just not a name, it is an energy source for Indian youth, which can be used to make India free." - Swami Vivekananda.

The famous war of Umberkhind is mentioned in the Guinness Book of World Records:

"The 30,000 strong army of Kartalab Khan from Uzbekistan was defeated by mere 1000 mawalas of Shivaji. Not a single Uzbeki was left alive to return back home."

Shivaji was a King of International fame. In the span of 30 yrs of his career, he fought with only two Indian warriors. All others were outsiders.

Shahista Khan, who feared Shivaji even in his dreams was King of Abu Taliban and Turkistan.

Behlol Khan Pathan, Sikandar Pathan, Chidar Khan Pathan were all warrior sardars of Afghanistan.

Diler Khan Pathan was the great warrior of Mangolia. All of them bit dust in front of Shivaji.

Sidhhi Jowhar and Salaba Khan were Iranian warriors, who got defeated by Shivaji.

Sidhhi Jowhar later planned a sea attack. In response Shivaji raised a navy, the first Indian Navy. But before accomplishing the task Shivaji left this world. (He was poisoned.)

Monday, 17 August 2020

ശബരിമലയിലെ മാളികപ്പുറം മണിമണ്ഡപം

ശബരിമല തീർത്ഥാടകർ നേരിട്ടും അല്ലാത്തവർ ചിത്രങ്ങളിലൂടെയും മറ്റ് മാദ്ധ്യമങ്ങളിലൂടെയും മാത്രം കണ്ടിട്ടുള്ള സ്വാമി അയ്യപ്പന്റെ ജീവ സമാധി എന്നറിയപ്പെടുന്ന ഇടം.

സത്യത്തിൽ ശബരിമല തീർത്ഥാടകരായ വലിയൊരു വിഭാഗം ഭക്തർക്കും ഇരുമുടിയിൽ നിറച്ചു പോകുന്ന ഭസ്മം തൂവുന്നതിനുള്ള ഇടം എന്നതിൽ കവിഞ്ഞുള്ള പരിജ്ഞാനം വളരെ കുറവായിരുന്നു എന്നതായിരുന്നു പരമാർത്ഥം.
ശബരിമല തീർത്ഥാടനം എന്നത് ഗുരുസ്വാമിമാരിൽ നിന്നും ആരംഭിക്കാത്തതിന്റെ കുറവ് ഇന്നത്തെ തലമുറ അനുഭവിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് പുതിയ ആശയങ്ങളുടെ കടന്നുവരവ് .ശബരിമല എന്നത് വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും സമ്മിശ്ര വികാരമാണ്.
ശബരിമല തീർത്ഥാടനംഎന്നത് .തീർത്ഥാടന വേളയിലെ പ്രധാനപ്പെട്ട ഇടമാണ് മാളികപ്പുറത്തെ മണിമണ്ഡപം.
ആ മണിമണ്ഡപത്തിന്റെ പ്രസക്തി എന്തെന്നത് വ്യക്തമായി എല്ലാവരും മനസ്സിലാക്കണം.
സ്വാമി അയ്യപ്പനും മാളികപ്പുറത്തമ്മയും മാളികപ്പുറത്തെ ഗുരുതിയും ,യുക്തിയിൽ ഉറച്ച ഭക്തിയും ഭക്തിയിൽ ഉറച്ച യുക്തിയും ഉണ്ടാവണം എന്ന വിശ്വാസത്തോടെ തയ്യാറാക്കിയ വിവരണം.
കന്നി സ്വാമിമാർ ശബരിമലയിൽ ദർശനത്തിന് വരാത്ത ഒരു കാലമുണ്ടെകിൽ അന്ന് അയ്യപ്പൻ മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകിയിട്ടുണ്ടെന്ന ഒരു കഥ പ്രചാരത്തിലുണ്ട് . അപ്രകാരം കന്നി സ്വാമിമാർ എത്തിയതിന് തെളിവാണ് ശരം കുത്തിയിൽ കാണുന്ന ശരക്കോലുകൾ എന്നും അത് നോക്കി ഉറപ്പാക്കുക ഇല്ലെങ്കിൽ അയ്യപ്പസ്വാമിയെ വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ മാളികപ്പുറത്തമ്മ ശരം കുത്തി വരെ മകരം 5 ന് എഴുന്നെള്ളുമെന്നുമുള്ള അബദ്ധമായ കഥ. മനഃപൂർവ്വമായോ അല്ലാതെയോ ഇവിടെ പ്രചരിക്കപ്പെട്ടു പോന്നിട്ടുണ്ട് .
അവിടെ കുന്നുകൂടി കിടക്കുന്ന ശരക്കോലുകൾ കണ്ട് വിവാഹം മുടങ്ങിയ നിരാശയോടെ ദേവി മാളികപ്പുറത്തേയ്‌ക്ക് തിരിച്ചെഴുന്നെള്ളി അടുത്തവർഷം വരെ കാത്തിരിക്കുന്നു എന്നുള്ള തെറ്റിദ്ധാരണയാണ് സത്യത്തേക്കാൾ കൂടുതലായി പ്രചരിക്കപ്പെട്ടിട്ടുള്ളത്.
യഥാർഥത്തിൽ മാളികപ്പുറത്ത് കുടികൊള്ളുന്ന ദേവി പന്തളം രാജാവിന്റെ പരദേവതയായ
മധുര മീനാക്ഷിയാണ് .ദേവിക്ക് മാതൃഭാവത്തിലുള്ള സ്ഥാനമാണ് നല്കിയിട്ടുള്ളതും .
പിന്നെയാരാണ് മകരം 1 മുതൽ 4 വരെ പതിനെട്ടാം പടിക്കൽ വരെയും മകരം 5 നു ശരം കുത്തിയിലേക്കും എഴുന്നെള്ളുന്നത് ?
മണിമണ്ഡപം എന്ന മഹായോഗപീഠത്തിൽ ജീവ സമാധിയിൽ കുടികൊള്ളുന്ന ആര്യൻ കേരളൻ എന്ന അയ്യപ്പൻ എന്ന അയ്യപ്പസ്വാമിയാണ് ഇപ്രകാരം എഴുന്നെള്ളുന്നത് എന്ന ചരിത്ര സത്യം എത്രപേർക്ക് അറിയാം ?
പതിനെട്ടാം പടിക്കു മുകളിൽ കുടികൊള്ളുന്ന ശ്രീധർമ്മശാസ്താവിനെ കാണുവാൻ അയ്യപ്പസ്വാമി നടത്തുന്ന ഈ എഴുന്നെള്ളത്ത് വിളക്കെഴുന്നെള്ളത്ത് എന്നാണ് അറിയപ്പെടുന്നത്. പാരമ്പര്യമായി റാന്നി കുന്നക്കാട്ട് കുടുംബത്തിലെ അംഗങ്ങൾ മകരം ഒന്നിന് അയ്യപ്പസ്വാമിയെ ജീവസമാധിയിൽ നിന്ന് ഉണർത്തിയ ശേഷം മണിമണ്ഡപത്തിൽ കളമെഴുതുകയും തുടർന്ന് മണിമണ്ഡപത്തിൽ നിന്നും വിളക്ക് എഴുന്നള്ളത്തു നടത്തി പതിനെട്ടാം പടിയിൽ നായാട്ടു വിളിക്കു ശേഷം തിരിച്ചു മണിമണ്ഡപത്തിലേക്കു അയ്യപ്പസ്വാമിയെ എഴുന്നെള്ളിച്ച് പൂജക്ക് ശേഷം കളം മായ്ക്കുകയും ചെയ്യുന്നു.
മകരം ഒന്നു മുതൽ അഞ്ചു വരെ അയ്യപ്പസ്വാമിയുടെ അഞ്ച് ഭാവങ്ങളാണ് കളത്തിൽ വരയ്ക്കുന്നത്. ബാലകൻ, പുലിവാഹനൻ, അമ്പും വില്ലും ധരിച്ച വില്ലാളി വീരൻ, സർവ്വാഭരണഭൂഷിതൻ, ശാസ്താവിൽ വിലയിച്ച് ചിന്മുദ്രാങ്കിതനായ സമാധിസ്ഥൻ എന്നിവയാണത് .
മകരം 1 മുതൽ 4 വരെ അയ്യപ്പൻ ജീവസമാധിയായ മണിമണ്ഡപത്തിൽ നിന്നും പൊന്നു പതിനെട്ടാം പടിയിലേക്കും മകരം 5 നു ശരം കുത്തിയിലേക്കും അയ്യപ്പന്റെ മകരവിളക്ക് എഴുന്നള്ളത്തു ആണ് നടക്കുന്നത്. യഥാർഥത്തിൽ ഈ വിളക്കെഴുന്നെള്ളിപ്പാണ് മകരവിളക്ക് എന്ന് പൗരാണിക കാലം മുതൽ അറിയപ്പെടുന്നത്.
പന്തളം കൊട്ടാരത്തിൽ നിന്ന് ശിരസ്സിൽ ഏറ്റി എഴുന്നെള്ളി എത്തിക്കുന്ന തിരുവാഭരണപ്പെട്ടിയിൽ വീരയോദ്ധാഭാവത്തിലുള്ള സ്വാമി അയ്യപ്പന്റെ കൊമ്പൻ മീശയുള്ള തിരുമുഖം ആലേഖനം ചെയ്ത തിടമ്പും, അധികാര ചിഹ്നങ്ങളായ തലപ്പാറമല ഉടുമ്പാറമല എന്നിവയുടെ കൊടി അകമ്പടിയോടും കൂടിയാണ് ആണ് വിളക്ക് എഴുന്നള്ളത്ത് നടക്കുന്നത്
മകരം 5 ന് അയ്യപ്പസ്വാമി ശരം കുത്തിയിലേക്കു എഴുന്നള്ളി ഭൂതഗണങ്ങളുമായി തിരിച്ചു എഴുന്നള്ളുന്നു. മുമ്പ് ശബരിമല ഉത്സവകാലം മകരം 1 മുതൽ ആയിരുന്നു. അതിനെത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യത്തിനായി സന്നിധാനത്തു നിന്ന് മലദൈവങ്ങൾ. ഭൂതനാഥനായ ഭഗവാന്റെ ഗണങ്ങൾ എന്നിവർ സന്നിധാനത്തു നിന്ന് ശരംകുത്തിയിലേക്ക് ഒഴിഞ്ഞു നിൽക്കും.
ഇവരെ തിരികെ ക്ഷണിച്ചു കൊണ്ട് വന്നാണ് ഗുരുതി നടത്തുന്നത്. ഉപചാരപൂർവ്വമുള്ള ഭൂതഗണങ്ങളുടെ വരവായതിനാൽ വാദ്യമേളങ്ങൾ.തീവെട്ടി ഇവ ഒഴിവാക്കുന്നു . ഇതാണ് മാളികപ്പുറത്തമ്മയുടെ പ്രേമഭംഗത്തിന്റെ അടയാളമായി വിവരിച്ചുകാട്ടുന്നത് .
ഇതിനു ശേഷം മണിമണ്ഡപത്തിനു മുൻപിൽ ചൈതന്യ ശുദ്ധിക്കായി ഗുരുതിയും നടത്തുന്നു.
അയ്യപ്പന്റെ മണിമണ്ഡപത്തിൽ നിന്നുള്ള വിളക്ക് എഴുന്നള്ളത്തു മാളികപ്പുറത്തു നിന്നായതു കൊണ്ട് ഇത് ആദ്യം മാളികപ്പുറം എഴുന്നെള്ളത്ത്എന്നും പിന്നീട് മാളികപ്പുറത്തമ്മയുടെ എഴുന്നള്ളത്തു എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. മകരം അഞ്ചിന് പന്തളം രാജാവ് നേരിട്ട് നടത്തുന്ന കളഭാഭിഷേകത്തിനു ശേഷം അവകാശികൾക്ക് നൽകുന്ന സദ്യ "കളഭ സദ്യ"എന്നാണ് അറിയപ്പെടുന്നത് . ഇത് നടക്കാതെപോയ കല്യാണ സദ്യ എന്നും തെറ്റിദ്ധരിക്കപ്പെട്ടു.
ജീവ സമാധിയിൽ നൈഷ്ഠികബ്രഹ്മചാരിയായ അയ്യപ്പസ്വാമി കുടികൊള്ളുന്ന ഇടമായതിനാലാണ് യൗവനയുക്തകളായ സ്ത്രീകൾക്ക് ശബരിമല സന്നിധാനത്ത് നിയന്ത്രണം ഉള്ളത്. ജീവസമാധിയെന്നാൽ ചിരഞ്ജീവിയായ അവസ്ഥയാണ്. ആവശ്യമുള്ളപ്പോൾ ഉണർത്താൻ (ഉണരാൻ) സാധിക്കുന്ന ഇവിടെ വർഷത്തിലൊരിക്കൽ ഉണർത്തുന്ന (ഉണരുന്ന) അവസ്ഥയാണ്. മഹാസമാധി അഥവാ നിർവ്വാണാവസ്ഥയല്ല എന്ന് സാരം .
സ്വാമി ശരണം.

അയ്യപ്പ സേവാ സംഘം
കേരള സ്റ്റേറ് കൗൺസിൽ

Friday, 14 August 2020

"ആത്മീയതയുടെ ഈറ്റില്ലം; തളരാത്ത പോരാട്ടത്തിന്റ്റെ സഹസ്രാബ്ദം : ഭാരത സ്വാതന്ത്ര്യത്തിന്റ്റെ ഇതിഹാസം

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

"വരുന്ന മൂന്ന് നൂറ്റാണ്ടുകൾ, നിങ്ങൾ ഭാരതാംബയെ പൂജിക്കൂ, എങ്കിൽ അമ്പത് വർഷം കുഴിയുമ്പോൾ അവൾ സ്വതന്ത്രയാകും, മൂന്ന് നൂറ്റാണ്ടുകളുടെയുള്ളിൽ അവൾ, പരമവൈഭവത്തിലെത്തും, ഒപ്പം വിശ്വ ഗുരുവാകും" 
-#സ്വാമി_വിവേകാനന്ദൻ, 1897-ൽ നൽകിയ ആഹ്വാനമാണിത്. 


1893-ലെ വിശ്വപ്രസിദ്ധ ചിക്കാഗോ മത സമ്മേളനവും, തുടർന്ന് നാല് വർഷം നീണ്ടു നിന്ന തന്റ്റെ വിശ്വ പ്രസിദ്ധമായ അമേരിക്കൻ - ഇംഗ്ലണ്ട് യാത്രകൾക്ക് ശേഷവും കൊളംബോ വഴി ഭാരതത്തിൽ മടങ്ങിയെത്തിയ സ്വാമിജി തന്റ്റെ വിഖ്യാതമായ പ്രസംഗ പരമ്പരയിൽ ഭാരതത്തിലെ യുവജനതയോട് നടത്തിയ ആഹ്വാനമായിരുന്നു ഇത്. 
(കൊളംബോ മുതുൽ എൽമോറ വരെ എന്ന സ്വാമിജിയുടെ പ്രസംഗ പരമ്പര രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നും)

AD950 -മാണ്ടിൽ ആരംഭിച്ച വൈദേശിക ആക്രമണ പരമ്പരകളിൽ നിന്നും, നരകം തീർത്ത വൈദേശിക അടിമത്വത്തിൽ നിന്നും സ്വാമിജി 1897-ൽ പ്രവചിച്ചതു പോലെ കൃത്യം അമ്പതാം വർഷം 1947-ൽ ഭാരതം, അവളുടെ അടിമത്വത്തിന്റ്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ്  സ്വാതന്ത്ര്യം നേടി. 

വലിയ വില അതിന് നൽകേണ്ടി വന്നു എങ്കിലും, ക്രാന്തദർശിയായ ആ അവതാര പുരുഷനെ മനസ്സാ വണങ്ങാതെ ഒരു സ്വാതന്ത്ര്യ ദിനവും എനിക്ക് കടന്നു പോകാറില്ല. സ്വാതന്ത്ര്യ സമരത്തിന്റ്റെ നാൾവഴികളിൽ ബലിദാനികളായ  അനേകലക്ഷം ദേശാഭിമാനികളുടെ സ്മരണകൾ ഉൾക്കൊണ്ട് മാത്രമേ ഓരോ സ്വാതന്ത്ര്യ ദിനവും ആചരിക്കാറുമുള്ളൂ.  

#ഉജ്ജ്വല_സമര_ചരിത്രം 
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റ്റെ വമ്പൻ പരാജയം നൽകിയ ആഘാതത്തിൽ ഹതാശരായി, തങ്ങളുടെ മാതൃഭൂമിക്ക് വന്ന് ഭവിച്ച ദുർവിധിയിൽ  നിരാശയുടെ പടുകുഴിയിലാണ്ട് പ്രജ്ഞയറ്റു കിടന്ന ഒരു ജനതയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റ്റെ അവസാനത്തോടെ ഭാരതത്തിൽ ഉണ്ടായിരുന്നത്. 

ഉറങ്ങിക്കിടന്ന ആ മഹദ്ജനതയുടെ ഞരമ്പുകളിൽ പ്രത്യാശയുടേയും, ആത്മവിശ്വാസത്തിന്റ്റേയും ആഗ്നേയ തരംഗങ്ങൾ ജ്വലിപ്പിച്ചത്, പാശ്ചാത്യ ലോകത്തിനെ, ഭാരതത്തിന്റ്റെ ആത്മീയതയുടെ അഭൗമികമായ തേജസ്സിനാൽ അമ്പരപ്പിച്ച് മടങ്ങിയെത്തിയ ഈ യുവ സന്യാസിയുടെ ആത്മാവിനെ ഉണർത്തുന്ന വാഗ്ധോരണികളായിരുന്നു..

കൊളംബോയിൽ നിന്നും, മദ്രാസിലേക്കും, അവിടെ നിന്ന് കൽക്കത്തായിലേക്കും തുടർന്ന് രാജ്യത്തിന്റ്റെ ഓരോ കോണുകളിലും സ്വാമിജി എത്തി. ലക്ഷക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന്റ്റെ വാക്കുകൾ ഉൾക്കൊണ്ട് ആത്മവിശ്വാസം വീണ്ടെടുത്തു.

"ഉണരൂ, എഴുന്നേൽക്കൂ, പ്രവർത്തിക്കൂ" എന്ന അദ്ദേഹത്തിന്റ്റെ സിംഹഗർജ്ജനം ഭാരതീയ സിരകളിൽ സ്വാഭിമാനം നിറച്ചു. 

പിന്നീടുള്ളതാണ്, ആധുനിക ഭാരതത്തിന്റ്റെ യഥാര്‍ത്ഥ സമര ഗാഥ..!!!

ബാലഗംഗാധര തിലകനും, ലാലാ ലജ്പത്റായിയും, ഗാന്ധിജിയും, പട്ടേലും തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി, നേതാജി സുഭാഷ് ചന്ദ്ര ബോസും, ആർഎസ്സ്എസ്സ് സ്ഥാപകൻ ഡോ:കേശവ ബലിറാം ഹെഡ്ഗേവാറും, ഹിന്ദു മഹാസഭ നേതാവായിരുന്ന വീര സവർക്കറും, വിപ്ലവ സിംഹങ്ങളായിരുന്ന ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അനേകായിരം അനശ്വരരായ സമര നക്ഷത്രങ്ങളെല്ലാം, സ്വാമി വിവേകാനന്ദനിൽ നിന്നും ഉയിരും, ഉശിരും ഉൾക്കൊണ്ടവരരായിരുന്നു. അതിനാൽ തന്നെ വര്‍ഷങ്ങളുടെ അടിമത്വത്തില്‍ നിന്നും പൊരുതി നേടിയെ‌‌ടുത്ത സ്വാതന്ത്ര്യത്തിന് നമ്മുടെ ജീവനോളം തന്നെ നാം വിലമതിക്കണം.

1857 ലേത് ഒന്നാം സ്വാതന്ത്ര്യ സമരം ആയിരുന്നു എങ്കിൽ, 1905 മുതൽ ഉയിര് വീണ്ടെടുത്ത സമരങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമര പരമ്പരയാണ്. ആവേശോജ്വലമായ ഈ സമര ചരിത്രത്തില്‍ മറക്കാനാവാത്ത നിരവധി സംഭവങ്ങളുണ്ട്, സ്ഥലങ്ങളുമുണ്ട്. 

അധികമൊന്നും ഇന്ന് ഓർക്കപ്പെടാത്ത ആ സംഭവങ്ങളിലേക്ക് ഒരു മടക്കയാത്ര ആകട്ടെ ഈ സ്വാതന്ത്ര്യ പുലരിയിലെ നമ്മുടെ സ്മരാണ്ജലി.

#ബരാക്പൂർ
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ച  അറിയാമെങ്കിലും ബരാക്പൂര്‍ എന്ന സ്ഥലം മിക്കവര്‍ക്കും അപരിചിതമായിരിക്കും. ബരാക്പൂരില്‍ വെച്ചാണ് ബ്രിട്ടീഷുകാരുടെ നിയമങ്ങള്‍ക്കെതിരെ മംഗള്‍ പാണ്ഡെ എന്ന ശിപായി പ്രതികരിച്ചതും ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതും. (ചിത്രം കാണുക)


ബ്രിട്ടീഷ് സൈന്യത്തിൽ അക്കാലത്തുണ്ടായ മാറ്റങ്ങള്‍ പ്രത്യേകിച്ച്, P-53 എൻഫീൽഡ് റൈഫിൾസിൽ ഉപയോഗിക്കുവാന്‍ പേപ്പര്‍ കാര്‍ട്ട്റിഡ്ജ് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശത്തിനെതിരെയാണ് മംഗൽപാണ്ഡേ പ്രതികരിച്ചത്. റൈഫിൾ കയറ്റാൻ സൈനികർക്ക് വെടിയുണ്ട കടിക്കേണ്ടിവന്നു, ഈ വെടിയുണ്ടകളിൽ ഉപയോഗിക്കുന്ന ഗ്രീസ് ഗോമാംസത്തിൽ നിന്നാണ് ഉണ്ടായതെന്നും ഇത് ഹിന്ദുക്കളെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനും മാനസികമായി തളർത്തുന്നതിനും ബ്രിട്ടീഷുകാർ ഉപയോഗിച്ച തന്ത്രമായിരുന്നു. 

എതിർപ്പുകൾ ഉയർന്നതോടെ, തന്റ്റെ സൈന്യത്തിലെന്താണ് സംഭവിക്കുന്നതെന്ന അറിയുവാന്‍ വന്ന ബ്രിട്ടീഷ് ലഫ്റ്റനന്റ് ഹെൻ‌റി ബാഗിനു നേരെ മംഗൽ പാണ്ഡേ വെടിയുതിർത്തു. അത് ലക്ഷ്യം കണ്ടില്ലായെങ്കിലും ആ ഉദ്ദേശ്യം കൃത്യമായ ലക്ഷ്യത്തിൽ തന്നെ തറച്ചു. പിന്നീട് 1857 ഏപ്രിൽ 8 ന് മംഗൽ പാണ്ഡെയെ പിടികൂടി  തൂക്കിലേറ്റി. 

#ഝാൻസിറാണി
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ വീരേതിഹാസങ്ങളിലൊരാളായ റാണി ലക്ഷ്മി ഭായിയെന്ന പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശമാണ് ഝാന്‍സി. ശിപായി ലഹളയുടെ അലയൊലികള്‍ എത്തിച്ചേര്‍ന്ന് ഒടുവില്‍ ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കപ്പെട്ട പ്രദേശമാണിത്.

ഝാന്‍സിലെ രാജാവായിരുന്ന ദാമോദര്‍ റാവുവിന്റെ ഭാര്യയായിരുന്നു മണികർണ്ണിക എന്ന  ഝാന്‍സി റാണി. ഇവരുടെ പുത്രന് ചെറുപ്പത്തിലേ തന്നെ മരിച്ചിരുന്നു. പിന്നീ‌ട് പിന്തുടര്‍ച്ചാവകാശി ഇല്ലാതിരുന്ന ഇവര്‍ ഒരു കുട്ടിയെ ദത്തെടുക്കുകയുണ്ടായി. ആദ്യ പുത്രന്റെ മരണം ഗംഗാധർ റാവുവിനെ തളർത്തിക്കളഞ്ഞു. 

1853-ൽ ഗംഗാധർ റാവു അന്തരിച്ചു. പുത്രനെ ദത്തെടുത്ത വിവരം ഔദ്യോഗികമായി ബ്രിട്ടീഷ് സർക്കാരിനെ ഗംഗാധർ റാവു അറിയിച്ചിരുന്നു. എന്നാല്‍ ദത്തെടുത്ത പുത്രനെ പിന്തുടര്‍ച്ചാവകാശിയായി അംഗീകരിക്കാതിരുന്ന ബ്രിട്ടീഷുകാര്‍ ഒടുവില്‍ രാജ്ഞിക്കെതിരെ തന്നെ യുദ്ധം പുറപ്പെടുവിച്ചു. അവരെ രാജ്യത്തില്‍ നിന്നും പുറത്താക്കി. 

ഈ സമയത്താണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുന്നതും റാണി യുദ്ധത്തില്‍ പങ്കുചേരുന്നതും. ഈ സമരങ്ങൾക്ക് ശേഷം ഏതാണ്ട് പത്തുമാസത്തോളം റാണി ഝാൻസി ഭരിക്കുകയുണ്ടായി. പിന്നീ്ട് നടന്ന വലിയ ഏറ്റുമുട്ടലില്‍ റാണി മരണപ്പെട്ടു. ഭാരത്തിന്റ്റെ ജോവാന്‍ ഓഫ് ആര്‍ക് എന്ന് ഝാന്‍സി റാണിയെ വിശേഷിപ്പിക്കാറുണ്ട്.


#ബോംബെ
സ്വാതന്ത്ര്യസമരകാലത്ത് പ്രധാന തീരുമാനങ്ങള്‍ പലതും കൈക്കൊണ്ടിരുന്ന ഇടമായിരുന്നു ബോംബെ. കോൺഗ്രസ് (ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ബോംബെയിൽ സ്ഥാപിച്ചത് അലൻ ഒക്ടാവിയൻ ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ ആണ്. കോൺഗ്രസിന്റെ ആദ്യ സെഷൻ 1885 ഡിസംബർ 28 മുതൽ 31 വരെ ബോംബെയിലാണ് നടന്നത്.  
1857 ലേതിന് സമാനമായി ഇനിയും സായുധ കലാപങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ജനാധിപത്യപരമായ മാർഗ്ഗത്തിൽ ഒരു പ്രതിപക്ഷത്തിനെ സൃഷ്ടിച്ച് നൽകി ഇന്ത്യാക്കാരെ അടക്കി നിർത്തുക എന്നതായിരുന്നു ഹ്യൂമിന്റ്റേയും, കോൺഗ്രസ്സിന്റ്റേയും ലക്ഷ്യം. ആദ്യ കാലത്ത് അത് നടന്നു. 

എന്നാൽ, സ്വാമി വിവേകാനന്ദന് ശേഷം കോൺഗ്രസ്സിൽ ദേശീയ വികാരമുള്ളവർ അണിചേർന്നതോടെ ബ്രിട്ടീഷുകാരുടെ നില തെറ്റി. 

#ബംഗാൾ
സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ ദേശീയതയുടെ നെ‌‌ടുംതൂണായി നിലനിന്നിരുന്ന പ്രദേശമാണ് ബംഗാൾ.

കൊൽക്കത്തയിലാണ് ആദ്യത്തെ ദേശീയ സംഘടനയായ ഇന്ത്യൻ നാഷണൽ അസോസിയേഷൻ, സുരേന്ദ്രനാഥ് ബാനർജി സ്ഥാപിച്ചത്. ഇവിടെ വളര്‍ന്നു വന്ന ദേശീയതയെ ഭയന്നാണ്, 1905-ൽ ഇന്ത്യയു‌ടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ബ്രിട്ടീഷുകാര്‍ മാറ്റുന്നത്.

        ബ.ച.ചാറ്റാർജി

രവീന്ദ്രനാഥ ടാഗോർ, ബങ്കിം ചന്ദ്ര ചാഅറ്റർജി, അരവിന്ദ് ഘോഷ്, റാഷ് ബിഹാരി ബോസ്, ഖുദിറാം ബോസ്, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി നിരവധി ധീരന്മാരായ സ്വാതന്ത്ര്യ സമര പോരാളികളെ ബംഗാൾ ഭാരതാംബക്ക് സമ്മാനിച്ചിട്ടുണ്ട്.

"വന്ദേമാതരം" എന്ന ദേശീയ സമരങ്ങളെ ഇളക്കി മറിച്ച ദേശഭക്തി ഗാനം ഉൾക്കൊള്ളുന്ന ആനന്ദമഠം എന്ന നോവൽ രചിച്ചത് ബങ്കിം ചന്ദ്ര ചാറ്റർജിയാണ്. 


#ചമ്പാരൻ
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ബാരിസ്റ്ററിഉഉൽ നിന്നും മഹാത്മാ ഗാന്ധിയിലേക്കുള്ള മാറ്റം നടന്ന സ്ഥലമാണ് ചമ്പാരന്‍. ഇവിടെ വെച്ചാണ് ഗാന്ധിജി ആദ്യമായി ചമ്പാരന്‍ സത്യാഗ്രഹം നടത്തി വിജയിക്കുന്നതും അദ്ദേഹം  സഹനസമരത്തിലൂടെ ജനപിന്തുണ ലഭിക്കുന്നതും.

അക്കാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യൻ കർഷകരെ ഇൻഡിഗോ അഥവാ നീലഅമരി കൃഷി ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു. അവരുടെ നിലനിൽപ്പിന് ആവശ്യമായ ഭക്ഷ്യവിളകള്‍ക്കു പകരമുള്ള ഈ കൃഷി പാവപ്പെട്ട കർഷകരുടെ അവസ്ഥയെ കൂടുതൽ ദുരിതപൂർണ്ണമാക്കി. 

അവരിൽ പലരും പിന്നീട് പട്ടിണി മൂലം മരിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഗാന്ധിജി ചമ്പാരന്‍ സന്ദര്‍ശിക്കുന്നതും പ്രക്ഷോഭം ആരംഭിക്കുന്നതും. അദ്ദേഹത്തിന്റെ പ്രക്ഷോഭ ഫലമായി ചമ്പാരൻ കാർഷിക നിയമം പാസാക്കുകയും ചെയ്തു. ഗാന്ധിജിയുടെ ഇന്ത്യരിലെ ആദ്യത്തെ വിജയമായിരുന്നു ചമ്പാരൻ സത്യാഗ്രഹം.

#ജാലിയൻ_വാലാബാഗ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ സ്‌മരണയിലേക്ക്‌ കൊണ്ടുപോകുന്ന ഇടമാണ് ജാലിയന്‍വാലാബാഗ്‌ . 

ഇവിടെ വച്ചാണ്‌ ജനറല്‍ ഡെയറിന്റെ നേതൃത്വത്തില്‍ വന്ന ബ്രിട്ടീഷ്‌ സൈന്യം സമാധാനപരമായി നടന്നിരുന്ന ഒരു പൊതുയോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന നിരായുധരായ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ത്തത്‌.

1919 ഏപ്രില്‍ 13 നടന്ന ഈ സംഭവത്തില്‍ ഇന്ത്യയിലെ നിഷ്‌കളങ്കരായ ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടു. 

#ചൗരിചൗരാ
ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ ജില്ലയിലാണ് ചൗരിചൗരാ സ്ഥിതി ചെയ്യുന്നത്. ചൗരി ചൗരാ സംഭവം സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന ഒരുകൂട്ടം ആളുകളെ പോലീസ് കൊലപ്പെടുത്തുകയും അതിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ പിന്നീട് പ്രകോപിതരായ ഒരു ജനക്കൂട്ടം ഒരു പോലീസ് സ്റ്റേഷന് തീയിട്ടു.

തുടർന്ന് 22 പോലീസുകാർ കൊല്ലപ്പെട്ടു. ജാലിയൻ വാല ബാഗ് സംഭവത്തിന് ശേഷം മഹാത്മാഗാന്ധി രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തിരുന്നു. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ചെറുക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. എന്നിരുന്നാലും, ചൗരി ചൗര സംഭവത്തിനുശേഷം പ്രസ്ഥാനത്തിന് അതിന്റെ അഹിംസാ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് കരുതി ഗാന്ധി ഇത് പിന്‍വലിച്ചു.

#കകോരി
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കകോരി, 1925 ഓഗസ്റ്റ് 9 ന് നടന്ന കകോരി ഗൂഢാലോചനയ്ക്ക് ഈ സ്ഥലം പ്രസിദ്ധമാണ്. ഇന്ത്യൻ വിപ്ലവകാരികൾക്ക് അവരുടെ പ്രവർത്തനങ്ങൾ നടത്താനും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന് ജനങ്ങളുടെ പിന്തുണ നേടാനും പണം ആവശ്യമായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് ട്രഷറിയുടെ പണ ബാഗുകളുമായി അവർ ട്രെയിൻ കൊള്ളയടിച്ചു. അവർ ഏകദേശം 8,000 രൂപ കൊള്ളയടിച്ചുവെങ്കിലും ആകസ്മികമായി ഒരു യാത്രക്കാരനെ കൊന്നു. 

ചരിത്രത്തിൽ ബ്രിട്ടീഷ് സ്വത്ത് കൊള്ളയടിക്കപ്പെട്ട ആദ്യത്തെ സംഭവമായതിനാൽ ഈ സംഭവം ബ്രിട്ടീഷ് സർക്കാരിനെ പിടിച്ചുകുലുക്കി. അവര്‍ ഒരു വലിയ അന്വേഷണത്തിന് ഉത്തരവിട്ടു, കാലക്രമേണ 40 ഓളം വിപ്ലവകാരികളെ അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം പ്രധാന പ്രതികളായ പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിൽ, താക്കൂർ റോഷൻ സിംഗ്, രാജേന്ദ്ര നാഥ് ലാഹിരി, അഷ്ഫാക്കുല്ല ഖാൻ എന്നിവർക്ക് വധശിക്ഷ വിധിച്ചു. ശേഷിക്കുന്ന ഗൂഢാലോചനക്കാർക്ക് വ്യത്യസ്ത കാലയളവുകൾക്ക് ജീവപര്യന്തം തടവ് നൽകി.

#ലാഹോർസമ്മേളനം
സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഇടമാണ് ലാഹോര്‍. സ്വാതന്ത്ര്യാനന്തരം ലാഹോര്‍ പാകിസ്ഥാന്റെ ഭാഗമായി മാറിയെങ്കിലും അതിനു മുന്‍പുള്ള കാലഘട്ടത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങളും സംഭവങ്ങളും പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്.

1929 ലെ കോൺഗ്രസിന്റെ സമ്മേളനം ലാഹോറിൽ നടന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം ന‌‌‌ടത്തിയത് 1929 ഡിസംബർ 31 ന് ലാഹോറില്‍ വെച്ചാണ്. ലാഹോര്‍ സെഷനിലാണ് ത്രിവർണ്ണ പതാക ദേശീയ പതാകയായി കോൺഗ്രസ്സ് അംഗീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ നിരവധി സുപ്രധാന സെഷനുകൾക്കും പിന്നീട് ലാഹോർ ആതിഥേയത്വം വഹിച്ചു.

#ദണ്ഡിയാത്ര
ഗുജറാത്തിലെ നവസാരി ജില്ലയിലെ ഒരു ഗ്രാമമാണ് ദണ്ഡി. 1930-ൽ മഹാത്മാഗാന്ധി ആരംഭിച്ച 'ഉപ്പ് സത്യാഗ്രഹം' എന്നറിയപ്പെടുന്ന ദണ്ഡി മാർച്ചിന്റെ പേരിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഇന്ത്യക്കാർക്കുള്ള നികുതി വർദ്ധിച്ചതിനെത്തുടർന്ന് ഗാന്ധി ബ്രിട്ടീഷുകാർക്കെതിരായ കലാപത്തിനായി 'സത്യാഗ്രഹം' ആരംഭിച്ചു. ഉപ്പ് ഒരു മാധ്യമമായാണ് അദ്ദേഹം ഉപയോഗിച്ചത്.
#ക്വിറ്റ്ഇന്ത്യാ_സമരം

1937 -ലെ കോൺഗ്രസ്സ് ദേശീയ സമ്മേളനം മഹാഭൂരിപക്ഷത്തോടെ സുഭാഷ് ചന്ദ്ര ബോസിനെ കോൺഗ്രസ്സ് പ്രസിഡന്റ്റായി തിരഞ്ഞെടുത്തു. എന്നാൽ മകനേ പോലെ സ്നേഹം നൽകുമ്പോളും, സുഭാഷിന്റെ നയങ്ങളോട് ഗാന്ധിജിക്ക് യോജിപ്പുണ്ടായിരുന്നില്ല. അതേ തുടർന്ന് സുഭാഷ് സ്ഥാനത്യാഗം ചെയ്യുകയും, കോൺഗ്രസ്സ് വിട്ട് തന്റ്റേതായ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തു. 

#INA_ഇന്ത്യൻ_നാഷണൽ_ആർമി

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ ജപ്പാനിൽ ജീവിച്ചിരുന്ന ഭാരതീയനായ റാഷ് ബിഹാരി ബോസ് എന്ന ദേശസ്നേഹി രൂപം കൊടുത്ത സേനയാണ്‌ ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ. 

സുഭാഷ് ചന്ദ്ര ബോസിനെ പിൽകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവായി, റാഷ് ബിഹാരി നിയമിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻ‌കാരോടൊത്ത് ഐ.എൻ.എ. പൊരുതി. 

യഥാര്‍ത്ഥത്തിൽ, ഭാരതത്തിന്റ്റെ വടക്കു കിഴക്കൻ പ്രദേശങ്ങൾ കീഴടക്കിയ ഐഎൻഎയാണ്, ലോക മഹായുദ്ധാനന്തരം സ്ഥലം വിടാൻ ബ്രിട്ടനെ പ്രേരിപ്പിച്ചതെന്ന് പിൽക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലമെന്റ്റ് ആറ്റ്ലി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു പക്ഷെ സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ്സിൽ തുടർന്നിരുന്നുവെങ്കിൽ വിഭജനം നടക്കുമായിരുന്നോ എന്ന് തന്നെ സംശയമാണ്.

സ്വാമി വിവേകാനന്ദനെ പിന്തുടർന്ന സുഭാഷിനെ പോലെ തന്നെ  വിവേകാനന്ദനിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട മറ്റൊരു നരേന്ദ്രനാണ്, ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.

ഏവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ.
🥰💕 🇮🇳

Wednesday, 12 August 2020

ഭാരതം എന്ന മഹദ്ദേശം

#ഋഗ്വേദം 

BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.

സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ്  ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.

വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.

ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്.

"ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"ഗോദാവരി ആന്ദ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്.ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു.

ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്.

സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു.

ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി. 

സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌.

ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. 

ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും..!!

എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്.

ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.

AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു.

അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു.

AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല..!!

 മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.

എന്ത് കൊണ്ട് ഇത് സംഭവിച്ചു..??

ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക.

"ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല.

ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.

ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.

നമ്മള്‍ പ്രാര്‍ഥിച്ച "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം, ഒരുമിച്ചു ഭക്ഷിക്കാം , ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം. 

ഒരാളിലും, ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്.

ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല.
ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരും.

ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍, ഒരുമിച്ചുചേര്‍ന്ന് ചാലുകളായ്‌ തോടുകളായ് നദികളായ് മഹാസഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ കേശവനിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് പറഞ്ഞവരാണ് ഭാരതീയര്‍.

നമ്മള്‍ എള്ള് പിടിച്ച് പിതൃദര്‍പ്പണം നടത്തുമ്പോള്‍ പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.

പിതൃദര്‍പ്പണം കൊടുക്കുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും അതിലെ അവസാനത്തെ വരി, 

"സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു" എന്നാണ്.

ഏഴു ഭൂഖണ്ടങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണതിനര്‍ത്ഥം.

ലോകരാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്.

കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 

രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്.

എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു..!

അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും(Compulsory) ചൊല്ലണം..!!

അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍(Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നു എന്നാണ്.

സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത് ഗീത ഒരു മത ഗ്രന്ഥമല്ല, മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണ്.

ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.

ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി.

പതിനായിരക്കണക്കിനു പാറ്റേന്റെ  അമേരിക്കക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഭാരതീയ അറിവുകള്‍ ഉപയോഗിച്ച് എടുത്തുകഴിഞ്ഞു.

ശൈശവ വിവാഹവും സതി സമ്പ്രദായവും ഈ നാടിന്‍റെ ശാപമാണെന്ന് പറയാറുണ്ട്.

UGC അംഗീകരിച്ച ഒരു ഹിസ്ററി ടെക്സ്റ്റ്‌ ബുക്കില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ടൈമൂര്‍ ഭാരത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്.

ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്.

വിവാഹം കഴിച്ച സ്ത്രീകളെ ഒരു കാരണവശാലും ബലാല്‍സംഗത്തിനോ ചാരിത്ര്യഹീന പരമായ മറ്റ് കര്‍മത്തിനോ ഉപയോഗിക്കരുത് എന്ന് വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്.  

അതുകൊണ്ട് ടൈമൂറിനെപോലെയുള്ളവരില്‍ നിന്ന്‍ രക്ഷനേടാന്‍ വേണ്ടിയാണ് ഭാരതീയര്‍ ശിശുവിവാഹം തുടങ്ങിയത്. 

സതീ സമ്പ്രദായം ഉണ്ടാകുവാനുള്ള കാരണവും ഇത് തന്നെയാണ്, ഭര്‍ത്താവ് മരിച്ച സ്ത്രീകളെ അടിമകളാക്കി ലൈംഗീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും വിശുദ്ധ  ഗ്രന്ഥങ്ങളില്‍ പറയുന്നതുകൊണ്ട് നൂറു കണക്കിന് ഭര്‍ത്താക്കന്‍മാരെ വധിച്ച ശേഷം, അവശേഷിക്കുന്ന വിധവകളെ പട്ടാളക്കാര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയായിരുന്നു. 

ചാരിത്ര്യം സംരക്ഷിക്കാന്‍ ഭാരതസ്ത്രീകള്‍ സതീ സമ്പ്രദായം അനുഷ്ഠിച്ചു വന്നിരുന്നത്.

1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം, അതിനു ശേഷം നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങി. 

സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കിമാക്കിയെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും എന്ന് പറഞ്ഞ് അദ്ദേഹം അത്  തളളിക്കളഞ്ഞു..!!

ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെതുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി. ഭാരതത്തില്‍ അത് നടപ്പിലാക്കിയില്ല..!!

ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണ്.

അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം.

അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം.

ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം.

ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു  രാഷ്ട്രം.

ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം.

ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം.

സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം.

സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും, അറിയാത്തതും അറിയാന്‍ ശ്രമിക്കാതതുമായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും..!!

ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്ന കാലഘട്ടം വന്നാല്‍ പോലും അതില്‍ അല്‍ഭുതപെടാനില്ല എന്ന് വേദനയോടെ പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ ..!!

 വായിച്ചതിനു ശേഷം മാക്സിമം ഷെയർ ചെയ്യുക ©

Tuesday, 11 August 2020

രാമഭദ്രാചാര്യ : ശ്രീരാമന്റ്റെ ജന്മസ്ഥലം സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്തിയ സന്യാസിവര്യൻ

ഇദ്ദേഹം രാമഭദ്രചാര്യ.

 സുപ്രീം കോർട്ടിൽ  വേദ പുരാണത്തിന്റെ തെളുവുകൾ നിരത്തി  രാംലാലയ്ക്ക് അനുകൂലമായി സാക്ഷ്യം വഹിച്ച വ്യക്തി.  

 ധർമ്മചക്രവർത്തി, പദ്മവിഭൂഷൻ, ജഗദ്ഗുരു രംഭദ്രാചാര്യ ജി, ശ്രീരാം ജന്മഭൂമിക്ക് അനുകൂലമായി വേദങ്ങളിൽ നിന്നു തെളിവുകൾ പറഞ്ഞപ്പോൾ 
ജഡ്ജിയുടെ ചോദ്യം , "നിങ്ങൾ എല്ലാ കാര്യങ്ങളിലും വേദങ്ങളിൽ നിന്ന് തെളിവ് പറയുമ്പോൾ.. അയോദ്ധ്യയിൽ തന്നെ ആണ് ശ്രീരാം ജനിച്ചുവെന്നതിന് വേദങ്ങളിൽ നിന്ന് തെളിവ് നൽകാമോ?"
ജഗദ്ഗുരു രംഭദ്രാചാര്യ ജി  സർ നൽകാം" എന്ന് പറഞ്ഞു.

അദ്ദേഹം ഋഗ്വേദത്തിലെ ജെയ്‌മിനി സംഹിതയിൽ നിന്ന് ഉദാഹരണങ്ങൾ പറയാൻ  തുടങ്ങി, അതിൽ സരിയു നദിയുടെ പ്രത്യേക സ്ഥലത്തു നിന്നുള്ള ദിശയും ദൂരവും കൃത്യമായി വിശദാംശങ്ങൾ നൽകി ശ്രീരാം ജന്മഭൂമി എവിടെ ആണന്നു കൃത്യമായി വിവരിക്കുന്നു.

കോടതിയുടെ ഉത്തരവ് പ്രകാരം ഋഗ്വേദം പരിശോധിച്ചു  അതിൽ ജഗദ്ഗുരു വ്യക്തമാക്കിയ നമ്പർ തുറക്കുകയും എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു ... ശ്രീരാം ജന്മഭൂമിയുടെ സ്ഥാനം നൽകിയിട്ടുള്ള സ്ഥലം ... തർക്കവിഷയമായ സൈറ്റ് സമാനമാണ്    ജഗദ് ഗുരുവിന്റ്റെ വിവരണം. വിധി ഹിന്ദുക്കൾക്ക് അനുകൂലമായി മാറി. 

 ജഡ്ജി സമ്മതിച്ചു, "ഇന്ന് ഞാൻ ഇന്ത്യൻ ജ്ഞാനത്തിന്റെ അത്ഭുതം കണ്ടു ..കാഴ്ച്ച ശക്തി ഇല്ലാത്ത തന്റെ  അത്ഭുത കണ്ണുകളാൽ ഒരു വ്യക്തി, വേദങ്ങളിൽ രേഖപെടുത്തിയ ആ  വരികൾ എങ്ങനെ നൽകി? ഇതു അത്ഭുതം ആണ്
" കാഴ്ചശക്തി ഇല്ലാത്ത ഭദ്രചാര്യ ഇന്ന് 22 ഭാഷകളിൽ, 80 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും പുരാതനമായ ഗ്രദ്ധം ആണ് വേദം സനാതന ധർമ്മവും വേദങ്ങളും പുരാണങ്ങളും അനുസരിച്ച്, ദൈവം ഈ പ്രപഞ്ചത്തെ സൃഷ്ടിച്ച കാലം മുതൽ ഉള്ളതാണ് സനാതന ധർമ്മം. പിന്നീട് സന്യാസിമാർ ആ സംസ്കാരം  മുന്നോട്ട് കൊണ്ടു  പോയി. എട്ടാം നൂറ്റാണ്ടിൽ സനാതൻ ധർമ്മത്തെ മുന്നോട്ട് നയിക്കാൻ ശങ്കരാചാര്യൻ വന്നു.
വൈകല്യത്തെ പരാജയപ്പെടുത്തി ജഗദ്ഗുരുവാകുന്ന സന്യാസിയാണ് പത്മവിഭൂഷൻ രംഭദ്രാചാര്യാജി.

1. ജഗദ്ഗുരു രംഭദ്രാചാര്യ ചിത്രകൂട്ടിൽ താമസിക്കുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ഗിർധാർ മിശ്ര, എന്നാണ് ഉത്തർപ്രദേശിലെ 
ജൈൻപൂർ ജില്ലയിലാണ് അദ്ദേഹം ജനിച്ചത്.
2. പ്രശസ്ത പണ്ഡിതൻ, വിദ്യാഭ്യാസ വിദഗ്ദ്ധൻ, പോളിഗ്ലോട്ട്, സ്രഷ്ടാവ്, പ്രസംഗകൻ, തത്ത്വചിന്തകൻ, ഹിന്ദു മത അധ്യാപകൻ കുടി ആണ് രാമഭദ്രാചാര്യ.
3. രാമാനന്ദ് സമ്പ്രദായത്തിലെ നിലവിലെ നാല് ജഗദ്ഗുരു രാമാനന്ദാചാര്യന്മാരിൽ ഒരാളായ അദ്ദേഹം 1988 മുതൽ ഈ പദവി വഹിച്ചിട്ടുണ്ട്.
4. ജഗദ്ഗുരു രംഭദ്രാചാര്യ വികലാംഗ സർവകലാശാലയുടെ സ്ഥാപകനും ചിത്രകൂട്ടിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ തുളസിദാസിന്റെ പേരിൽ സ്ഥാപിതമായ തുളസി പീഡത്തിന്റെ ആജീവനാന്ത ചാൻസലറുമാണ് രാമഭദ്രാചാര്യ.
5. ജഗദ്ഗുരു രംഭദ്രാചാര്യന് വെറും രണ്ട് മാസം പ്രായമുള്ളപ്പോൾ കാഴ്ചശക്തി നഷ്ടപ്പെട്ടു.
6. ബഹുഭാഷ വിദ്വാൻ ആയ അദ്ദേഹം സംസ്കൃതം, ഹിന്ദി, അവധി, മൈഥിലി ഉൾപ്പെടെ 22 ഭാഷകളിൽ കവിയും സ്രഷ്ടാവുമാണ്.
7. നാല് ഇതിഹാസങ്ങൾ (സംസ്കൃതത്തിൽ രണ്ട്, ഹിന്ദിയിൽ രണ്ട്) ഉൾപ്പെടെ 80 ലധികം പുസ്തകങ്ങളും പാഠങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. തുളസിദാസിലെ ഇന്ത്യയിലെ മികച്ച വിദഗ്ധരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
8. ഡോക്ടർ മാർ കാഴ്ച ശക്തി വീണ്ടെടുക്കാൻ ശ്രമം നടത്തിയെങ്കിലും  രക്തസ്രാവം കാരണം അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളുടെയും പ്രകാശം പോയി.
9.അദ്ദേഹത്തിനു  വായിക്കാനോ എഴുതാനോ  കഴിയില്ല.  കേട്ടുകൊണ്ട് ആണ് പഠിക്കുന്നത് 
പറഞ്ഞു കൊടുത്തു  രചനകൾ എഴുതിക്കുന്നു
10. 2015 ൽ ഇന്ത്യാ സർക്കാർ അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു.
ജയ് ശ്രീറാം
©️

Wednesday, 5 August 2020

എന്താണ് ഹിന്ദു മതം ?


നാലു വേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ടുപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപപുരാണങ്ങള്‍, നൂറ്റിയെട്ടു ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ ; പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ ശക്തികള്‍, ത്രിമൂര്‍ത്തികള്‍ ; സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന അവസ്ഥാത്രയം. 

ഉത്‌പത്തിശാസ്‌ത്രം, സൃഷ്‌ടിക്രമരഹസ്യം, അധ്യാത്മശാസ്‌ത്രം, മന്ത്രശാസ്‌ത്രം, തന്ത്രശാസ്‌ത്രം, മോക്ഷശാസ്‌ത്രം, ധര്‍മശാസ്‌ത്രം, യോഗശാസ്‌ത്രം, തര്‍ക്കശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശശാസ്‌ത്രം, ജന്തുശാസ്‌ത്രം, വൈദ്യശാസ്‌ത്രം, ശബ്‌ദശാസ്‌ത്രം, ജ്യോതിശാസ്‌ത്രം, ഗോളശാസ്‌ത്രം, ഭൂമിശാസ്‌ത്രം, ശരീരശാസ്‌ത്രം, മനഃശാസ്‌ത്രം, കാമശാസ്‌ത്രം, തച്ചുശാസ്‌ത്രം, ഗണിതശാസ്‌ത്രം, വ്യാകരണശാസ്‌ത്രം, ആണവശാസ്‌ത്രം, വൃത്തശാസ്‌ത്രം, അലങ്കാരശാസ്‌ത്രം, നാട്യശാസ്ത്രം, ഗാന്ധർവവേദം (സംഗീതശാസ്ത്രം), അലങ്കാരശാസ്ത്രം, ഛന്ദഃശാസ്ത്രം, ധനുർവേദം, രസതന്ത്രം, ഊര്‍ജതന്ത്രം, അഷ്ടാംഗഹൃദയം, ചരകസംഹിത, വ്യാമനിക ശാസ്ത്രം, മേഘോല്‍പ്പത്തി-പ്രകരണം, ശക്തിതന്ത്രം, ആകാശതന്ത്രം, തൈലപ്രകരണം, ദര്‍പ്പണപ്രകരണം ,സൗദാമിനികല, യന്ത്രശാസ്ത്രം, കൌടിലീയ അര്‍ത്ഥശാസ്ത്രം, ലീലാവതി എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്രശാഖകളെ പ്രതിപാദിക്കുന്ന ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ രചിക്കപ്പെട്ട അസംഖ്യം കൃതികള്‍. 

ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ പഞ്ചഭൂതങ്ങള്‍; മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങള്‍; വാക്ക്, പാണി, പാദാദികളായ കര്‍മേന്ദ്രിയങ്ങള്‍; വചനം, ആദാനം, യാനം, വിസര്‍ജനം, ആനന്ദനം എന്നീ കര്‍മേന്ദ്രിയ വിഷയങ്ങള്‍; പ്രാണാപാനാദികളായ പഞ്ചപ്രാണനുകള്‍ ; നാഗന്‍, കൂര്‍മന്‍, ദേവദത്തന്‍, ധനഞ്ജയന്‍, കൃകലന്‍ എന്നീ ഉപപ്രാണന്‍മാര്‍; മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ ഷഡാധാരങ്ങള്‍ ; രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ അഷ്ടരാഗാദികള്‍ ; മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ നാല് അന്തഃകരണങ്ങള്‍ ; സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന നാല് അന്തഃകരണവൃത്തികള്‍ ; ഇഡ, പിംഗള, സുഷുമ്ന എന്നീ മൂന്നു നാഡികള്‍ ; അഗ്നിമണ്ഡലം, അര്‍ക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന മൂന്ന് മണ്ഡലങ്ങള്‍ ; അര്‍ഥേഷണ, ദാരേഷണ, പുത്രേഷണ എന്ന ഏഷണത്രയം ; ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ അവസ്ഥകള്‍; സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ ദേഹങ്ങള്‍ ; വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍ എന്നീ മൂന്ന് ദേഹനാഥന്‍മാര്‍ ; ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന സപ്തധാതുക്കള്‍ ; അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാ നമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന പഞ്ചകോശങ്ങള്‍ ; ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള താപത്രയം എന്നിങ്ങനെ മൊത്തം 96 തത്ത്വഭേദങ്ങള്‍

അകാര ഉകാര മകാരാദി പ്രതീകങ്ങള്‍ തുടങ്ങി അനന്തമായ വിജ്ഞാനശാഖകള്‍ ഒരുമിച്ചു ചേര്‍ന്ന വിശ്വപ്രകൃതിയില്‍ മനുഷ്യന്‍, പിതൃക്കള്‍, ഗന്ധര്‍വന്മാര്‍, ദേവന്മാര്‍, സിദ്ധന്മാര്‍, ചാരണന്മാര്‍, കിന്നരന്മാര്‍, അപ്‌സരസ്സുകള്‍, ദേവേന്ദ്രന്‍, ഉപബ്രഹ്മാക്കള്‍ എന്നിപ്രകാരമുള്ള സൂക്ഷ്‌മലോക വ്യക്തിത്വങ്ങള്‍, അവയുടെ അനന്തശക്തികള്‍, അവയ്‌ക്കാധാരമായ തത്വങ്ങള്‍ 

പതിനാലു അനുഭവമണ്‌ഡലങ്ങള്‍ അഥവാ ലോകങ്ങള്‍ (അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം )

സ്വായംഭുവന്‍, സ്വാരോചിഷന്‍, ഔത്തമി, താമസന്‍, രൈവതന്‍, ചാക്ഷുഷന്‍, വൈവസ്വതന്‍, സാവര്‍ണി, ദക്ഷസാവര്‍ണി, ബ്രഹ്മസാവര്‍ണി, ധര്‍മസാവര്‍ണി, രുദ്രസാവര്‍ണി, ദൈവസാവര്‍ണി, ഇന്ദ്രസാവര്‍ണി എന്നിങ്ങനെയുള്ള മനുക്കള്‍

ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖര്‍വം, മഹാഖര്‍വം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന സ്ഥാനസംജ്ഞകള്‍

ദിനം, മാസം, വത്സരം, ദേവവത്സരം, ചതുര്‍യുഗങ്ങള്‍, മന്വന്തരങ്ങള്‍, കല്‌പം, മഹാകല്‌പം എന്നിങ്ങനെ അനവധി കാലപരിഗണനകള്‍, അവയില്‍ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങള്‍; അനന്തകോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാരപദവികള്‍, എല്ലാം വിശദമായി വര്‍ണിച്ച്‌ അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തിലയനകേന്ദ്രമായ ബ്രഹ്മം, അതിന്റെ തന്നെ ശിവന്‍ എന്ന അന്തഭാവം ഇവയെല്ലാം കാട്ടിത്തരുന്ന അനുസ്യൂതവും അപ്രമേയവുമായ ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ ഹിന്ദുമതം.

ഇത്രയും വിശദാംശങ്ങളിലേക്കു കടന്നാല്‍ മറ്റു മതങ്ങള്‍ ഹിന്ദുമതമെന്ന മഹാസമുദ്രത്തെ അപേക്ഷിച്ച്‌ ഒരു ജലകണികയോളവും വലിപ്പമുള്‍കൊള്ളുന്നില്ല. ജീവനു ഭൗതികസത്തയിലുള്ള ബന്ധവും, സ്വഭാവവും അതുമൂലമുണ്ടാകുന്ന അനുഭവങ്ങളും ഇടര്‍ച്ചയില്ലാതെ മേല്‌പറഞ്ഞ ഉപാധികളിലൂടെ വര്‍ണിച്ചിരിക്കുന്നു എന്ന സവിശേഷത സനാതന ധര്‍മ്മ സംസ്ക്കാരത്തിലല്ലാതെ മറ്റൊരിടത്തില്ല. അവസാനമായി ജീവാത്മാപരമാത്മൈക്യത്തെ സ്ഥാപിക്കുകയും ത്രിലോകങ്ങളും ചിദാകാശതത്ത്വത്തില്‍ അഥവാ ആത്മാവില്‍ നിന്നുണ്ടായി ആത്മാവില്‍ ലയിക്കുന്നു എന്നത്‌ തെളിയിക്കുകയും ചെയ്യുന്നു. ഇത്‌ ആധുനികശാസ്‌ത്രചിന്തയെ സമര്‍ഥിക്കുകയും വിദൂരസത്തയിലേക്ക്‌ വഴി കാട്ടുകയും ചെയ്യുന്നതത്രേ. ഒരു ധർമ്മ ഗ്രന്ഥമുള്ളവർ നമ്മെ പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു.

Saturday, 1 August 2020

ശ്രീരാമ ജന്മഭൂമി സന്ദർശനം: ഒരു ഓർമ്മക്കുറിപ്പ്

അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ, "ശ്രീരാമ ക്ഷേത്രത്തി"ന് ആഗസ്റ്റ് അഞ്ചിന് തറക്കല്ലിടുമ്പോൾ, ബാബറിമസ്ജിദ്, എന്ന് 1984 ന് ശേഷം മാത്രം വിളിക്കപ്പെട്ട, പൗരാണികമായ ആ ക്ഷേത്രം 1986ലെ വേനൽ അവധിക്കാലത്ത് ( april & may) സന്ദർശിച്ച അനുഭവം പങ്കു വയ്ക്കുകയാണിവിടെ. 

എട്ടാം ക്ലാസ്സിലെ വലിയവധിക്കാലത്താണ് (വേനലവധി) ഞാനും ചേട്ടനും ( Rajesh G Pillai...) കൂടി അച്ഛന്റ്റെ അടുത്തേക്ക് അവധിക്കാലം ചിലവഴിക്കാൻ പോകുന്നത്. ചേട്ടനും ഡിഗ്രി പരീക്ഷ കഴിഞ്ഞ അവധിയാണ്. അച്ഛൻ  Army Officer ആയിരുന്നു. (Late Maj. G.K Pillai) അന്ന് അയോദ്ധ്യയുടെ ഇരട്ട നഗരമായ ഫൈസാബാദിലെ  ഡ്രോഗ്രാ റജിമെന്റ്റിലാണ് (Dogra Regiment)   അച്ഛന്റ്റെ പോസ്റ്റിങ്ങ്. (വിഷയം അയോദ്ധ്യയായതിനാൽ, കൂടുതൽ വ്യക്തിപരമായ വിവരണങ്ങളിലേക്ക് ഈ ആമുഖത്തിനപ്പുറം കടക്കുന്നില്ല)
അയോദ്ധ്യയിൽ, ബാബറുടെ പേരിലുള്ള ഒരു പള്ളി ഉണ്ടായിരുന്നുവെന്നും, അത് രാമക്ഷേത്രം ആക്കണമെന്നും പറഞ്ഞ്, 1992-ൽ സംഘപരിവാർ പൊളിച്ചു കളഞ്ഞു എന്നുമാണ്  കേരളത്തിൽ മിക്കവരുടേയും ധാരണ. അല്ലെങ്കിൽ നമ്മുടെ ഇടത് ചരിത്രകാരന്മാരും, ഇടതപക്ഷാനുകൂലികളായ  മാദ്ധ്യമങ്ങളും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണു നട്ടിരിക്കുന്ന രാഷ്ട്രീയക്കാരും കൂടി ജനങ്ങളെ ബോധിപ്പിച്ചിരുന്നത് അങ്ങനെയാണ്. പഴയ മിനാരങ്ങളുടെ ചിത്രങ്ങൾ മാത്രം കണ്ടിട്ടുള്ളവർക്ക് മറിച്ചൊരു ധാരണ ഉണ്ടാവാനും വഴിയില്ല. അതിനുമപ്പുറത്തേക്ക് ഉള്ളിലെ ചിത്രങ്ങൾ കൂടി കണ്ടിരുന്നുവെങ്കിൽ, ഈ തർക്കം എന്നേ കെട്ടടങ്ങുമായിരുന്നു..!

ഇന്നിപ്പോൾ, സുപ്രീം കോടതി തന്നെ ആ സ്ഥലം രാമജന്മഭൂമിയാണ് എന്ന് വിധിച്ച്, ക്ഷേത്രം പണിയാൻ നിർദ്ദേശം നൽകിയിരിക്കുന്നു. അപ്പോഴും ഇവിടെ ചിലർക്ക് നേരം വെളുത്തിട്ടില്ല. പള്ളി പൊളിച്ച സ്ഥാനത്ത് അമ്പലം പണിയുന്നു എന്നാണ് ധാരണ പരത്തുന്നത്. ഈ ധാരണകളൊക്കെ ഒരിക്കലെങ്കിലും അയോദ്ധ്യയിലെ ഈ പഴയ മന്ദിരം സന്ദർശിച്ചവർക്ക് ഉണ്ടാവുകയില്ല എന്നതാണ്  സത്യം. ഇങ്ങനെയൊരു കുറിപ്പെഴുതാൻ തന്നെ പ്രേരണയും അതാണ്.  ഇതോടൊപ്പമുള്ള ചിത്രങ്ങൾ പഴയ രാമജന്മഭൂമി ക്ഷേത്രത്തിലെയാണ്. പ്രവേശന കവാടവും, ഉള്ളിലെ ഗർഭ ഗ്രഹത്തിലെ വിഗ്രഹവും, മറ്റ് പൂജാ വിഗ്രഹങ്ങളും. (അവിടെ ക്ഷേത്രത്തിന്റ്റെ ഉള്ളിൽ, ഫോട്ടോഗ്രാഫി അനുവദിച്ചിരുന്നില്ല. ഉള്ളിലെ ഈ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ അവിടെ നിന്നും ഞങ്ങൾ വാങ്ങിയതാണ്.) 

1986 വരെ അടച്ചിട്ടിരുന്ന ഈ ക്ഷേത്രം, ഹിന്ദു വിശ്വാസികൾക്ക് പ്രാർത്ഥനകൾക്കായി തുറന്ന് കൊടുത്ത് ഏതാനും മാസങ്ങൾക്കകമാണ് ഞങ്ങൾക്ക് അവിടെ ചെല്ലുവാൻ ഭാഗ്യം ഉണ്ടായത്. 

ആർമിയുടെ ജോംങ്കാ ജീപ്പിൽ നല്ല സ്റ്റൈലായാണ് ഞങ്ങൾ അയോദ്ധ്യാ സന്ദർശനത്തിന് പോയത്. അച്ഛന്റ്റെയും, ഞങ്ങളുടേയുമൊപ്പം യൂണിഫോമിൽ സൈനികരും ഉണ്ടായിരുന്നു. സുരക്ഷയ്ക്കായി.. 
വലിയ തിരക്കായിരുന്നു അവിടെ...

അയോദ്ധ്യാ നഗരത്തിൽ, ഇരുവശങ്ങളും തിങ്ങി നിറഞ്ഞ കടകളുള്ള പുരാതനമായ ചെമ്മൺപാതയിലൂടെ ഉള്ള ആ യാത്രക്ക് ഇന്നും ഓർമ്മകളിൽ വസന്തമാണ്.. 

തെരുവ് ചെന്നവസാനിക്കുന്നത്, ഉയരത്തിലേക്ക് നിറയെ പടിക്കെട്ടുകളുള്ള "ഹനുമാൻഗഡി" എന്ന് ഹനുമാൻ ക്ഷേത്രത്തിന് മുന്നിലാണ്. അവിടെ നിറുത്താതെ, വലത്തേക്ക് തിരഞ്ഞ് ഞങ്ങളുടെ വാഹനം നീങ്ങി. അവിടെയൊരു പോലീസ് ഔട്ട് പോസ്റ്റ്. 

അവിടെ നിന്നങ്ങോട്ട് ഔദ്യോഗിക വാഹനങ്ങൾ മാത്രമേ കടത്തി വിടൂ. പൊടിപടലങ്ങൾ തൂവിപ്പറക്കുന്ന മദ്ധ്യാന്ന വേനലിൽ ഞങ്ങളുടെ വാഹനം പരിശോധന കൂടാതെ തന്നെ കടത്തി വിട്ടു.   
മുന്നിൽ, കടുത്ത ചൂടവഗണിച്ച് ഇരു വശത്തു കൂടിയും നിരനിരയായി നീങ്ങുന്ന ഭക്തരെ ഞങ്ങൾ കണ്ടു. എങ്ങും 'രാമമന്ത്രം' മാത്രം. 'നോർത്തിന്ത്യ'യുടെ പല ഭാഗത്ത് നിന്നും ദർശനത്തിനായി വരുന്നവരാണിതെന്ന് അച്ഛൻ ഞങ്ങൾക്ക് പറഞ്ഞു തന്നു.  കുറേ ദൂരം കൂടി പിന്നിട്ട് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി. അവിടെയും വലിയ തിരക്ക്..

വാഹനത്തിൽ നിന്നിറങ്ങി ആദ്യം കണ്ണിൽ പെട്ടത് വലിയൊരു വടവൃക്ഷമാണ്. നമ്മുടെ അരയാൽ പോലെ ഒരു വലിയ വൃക്ഷം. അതോ ആൽമരം തന്നെയോ.?.. അത്ര ഓർമ്മയില്ല. ചുറ്റും തറ കെട്ടിയിരിക്കുന്ന അതിന് മുന്നിൽ ആളുകൾ താണു വണങ്ങുന്നു. ആൾക്കുട്ടത്തിനിടയിലൂടെ  അടുത്ത് ചെന്നപ്പോൾ കണ്ടു, നിറയെ കുങ്കുമവും, പട്ടുവസ്ത്രവും, പൂമാലകളുമൊക്കെ അണിയിച്ച്  രാമലല്ലാ വിഗ്രഹം. വൃദ്ധനായ ഒരു പൂജാരി അതിനടുത്തിരിക്കുന്നു.

 "ഈ ക്ഷേത്രം തുറന്നു കൊടുക്കുന്നത് വരെ നൂറ്റാണ്ടുകളായി, ഈ മരച്ചുവട്ടിലാണ് രാമവിഗ്രഹം വച്ച് ഹിന്ദുക്കൾ പൂജിച്ചിരുന്നത്", അച്ഛൻ പറഞ്ഞു തന്നു.. അവിടെ വണങ്ങി മുന്നിലേക്ക് നീങ്ങുമ്പോൾ പ്രവേശന കവാടം. കണ്ടിട്ട് ഇടിഞ്ഞു വീഴാറായത് പോലെ.. ആദ്യ നോട്ടത്തിൽ തോന്നിയത് അതാണ്. 

അവിടെ "രാമജന്മഭൂമി" എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നു. ഉള്ളിലും നിറയെ തിരക്കാണ്. അതിന് പ്രധാന കാരണം, ഒരാൾക്ക് മാത്രം നടക്കാനാവുന്ന രീതിയിൽ  മുളംകമ്പു കൊണ്ട് വേലി കെട്ടിത്തിരിച്ചിരിക്കുന്ന വഴിയിലൂടെ വേണം അകത്ത് പ്രദക്ഷിണം വച്ച് നീങ്ങാൻ.
ആൾക്കുട്ടം ഒഴിവാക്കി നേരെ നടയിലേക്ക് പോകാൻ കാവൽ നിൽക്കുന്ന സൈനികരിലൊരാൾ ഞങ്ങളെ വിളിച്ചുവെങ്കിലും, വേണ്ടായെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് അച്ഛനയാളെ മടക്കി. ('എനിക്ക് പക്ഷേ, അതത്ര ഇഷ്ടമായില്ല'..!)

അകം തുടർച്ചയായ മണിനാദങ്ങളാൽ ശബ്ദമുഖരിതമാണ്..  ഒപ്പം, ഉച്ചത്തിൽ ജയ് ശ്രീറാം വിളികളും...തിരക്കിൽ, പതുക്കെ മുന്നോട്ട് നീങ്ങവേ ചുറ്റും നോക്കി. 

വലിയ കല്ലുകൾ നിരത്തി പാകിയ തറ. ചെങ്ങന്നൂരമ്പലമാണ് ഓർമ്മ വന്നത്... വെളുത്ത കുമ്മായം പൂശിയ ഭിത്തികൾ നിറം മങ്ങി അഴുക്ക് നിറഞ്ഞിരിക്കുന്നു. അങ്ങിങ്ങായി ഭിത്തിയിൽ, വിളക്കു കൈയ്യിലേന്തിയ സാലഭഞ്ജികകളെ കൊത്തി വച്ചിരിക്കുന്നു. പലതിന്റ്റേയും കൈയ്യും, കാലും, തലയും, മുലയുമൊക്കെ തച്ചു തകർത്ത വിധമാണ്..
മുകൾ വശത്ത് രണ്ട് മിനാരങ്ങൾക്കിടയിൽ മുകൾപ്പരപ്പില്ലാത്ത സ്ഥലം.. ചുറ്റെടുത്ത് ചെല്ലവേ "രാമലല്ലാ"യുടെ ഗർഭഗ്രഹം. ശബ്ദവാദ്യാദി ഘോഷങ്ങളാൽ മുഖരിതമാണ്...  ഒപ്പം ഭയങ്കര തിക്കും തിരക്കും.. ആവേശപൂർവ്വമുള്ള അത്യൂജ്ജ്വല രാമമന്ത്ര ഘോഷണവും.
അന്നെനിക്ക് ഇതിന് പിന്നിലെ യഥാര്‍ത്ഥ വികാരമറിയില്ല..അതിനാൽ തന്നെ എല്ലായിടത്തും തൊഴുതെന്ന് വരുത്തി വെളിയിൽ ചാടിയാൽ മതിയെന്നായിരുന്നു..!!

തൊഴുത ശേഷം, ക്യൂവിൽ നിന്നുമാറി ഞങ്ങൾ അകത്ത് ഒന്നുകൂടി നടന്നെല്ലാം കണ്ടു. അച്ഛൻ, ചേട്ടനെല്ലാം വിവരിച്ചു കൊടുക്കുന്നതും കണ്ടു.. 

പുറത്തിറങ്ങിയ ശേഷവും നാലുചുറ്റും ഞങ്ങൾ നടന്നു. പിൻവശത്ത്, കുറച്ച് താഴ്ന്ന ഇടമുണ്ട്.  അവിടെ തിങ്ങി നിറഞ്ഞ് മരക്കൂട്ടമാണ്. അവിടെ നിന്നും അടുത്തയിടെ കല്ലേറുണ്ടായി എന്നും, അതിന് ശേഷമാണ് സൈന്യം തന്നെ അവിടെ കാവലിനെത്തിയതെന്നും സൈനികരിലൊരാൾ ഞങ്ങൾക്ക് പറഞ്ഞു തന്നത് ഇന്നും ഓർമ്മയിലുണ്ട്. 

സൈനികരും, പോലീസും, തീർത്ഥാടകരും, സന്യാസിമാരും, കച്ചവടക്കാരുമൊക്കെ ചേർന്ന് തിരക്കിട്ട സ്ഥലം. ഇതിനെല്ലാം പുറമേ, നിറയെ കുരങ്ങുകളും... ചെറുതും, വലുതുമായി ആയിരക്കണക്കിന് കുരങ്ങുകളാണ് അയോദ്ധ്യ നിറയേ..

മടക്കത്തിൽ, വലിയ പടിക്കെട്ടുകൾ കയറി ഹനുമാൻ ഗഡിയിലും ഞങ്ങൾ ദർശനം നടത്തി. നിറയെ കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും നിറഞ്ഞ നഗരമാണ് അയോദ്ധ്യ. സീതാ ദേവിയുടേയും, കൗസല്യാദേവിയുടേയും ഒക്കെ കൊട്ടാരങ്ങൾ ഞങ്ങൾ നടന്നു കണ്ടു. വളരെ ഭംഗിയുള്ളവ.. 

ചേട്ടൻ യാഷിക ക്യാമറയിൽ നിറയെ കളർ ചിത്രങ്ങൾ എടുത്തിരുന്നു.  ക്ലിക്ക് ത്രീയിൽ ഞാനെമെടുത്തു, കുറെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. ഒരു ആൽബം നിറയെ ചിത്രങ്ങൾ ഉണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ചേട്ടന്റ്റെ കയ്യിലിരുന്ന അവയിലെ ഭൂരിഭാഗവും, 2018ലെ വെള്ളപ്പൊക്കത്തിൽ പെട്ട് കേടു വന്നു പോയി.
അയോദ്ധ്യയേയും, ഫൈസാബാദിനേയും തഴുകിയാണ് സരയൂ നദി ഒഴുകുന്നത്. അക്കരെ കാണാനാകാത്ത വിധം വീതിയാണ് നദിക്കവിടെ.  നദിക്ക് കുറുകെ ഒരു പാലവുമുണ്ട്. (ഈ പാലത്തിൽ നിന്നാണ് പിന്നീട് കർസേവകരെ വെടിവെച്ച ശേഷം എടുത്ത് പുഴയിൽ തള്ളിയത്..!)

സരയൂ തീരത്ത് സ്നാനഘട്ടും കാണാൻ അതി ഗംഭീരമാണ്. അവിടെ ബലിയിടുന്നതിനായി ധാരാളം കുടിലുകളും ഞങ്ങൾ കണ്ടു... സന്യാസിമാരേയും. പൗരാണികതയും, ആദ്ധ്യാത്മികതയും നിറഞ്ഞ സ്ഥലം. 

സരയുവിന്റ്റെ തീരത്ത് മറ്റൊരിടത്താണ്, ഗുപ്തർ ഘട്ട്. അവിടെയാണ് ഭഗവാൻ ശ്രീരാമൻ ജലസമാധിയടഞ്ഞത്. ചെറിയൊരു ക്ഷേത്രം അവിടെയുമുണ്ട്. 

ഇതായിരുന്നു 1986-ൽ ഞങ്ങൾ കണ്ട അയോദ്ധ്യ. ശരിക്കും ഒരു പുരാതനമായ നഗരം. നിറയെ ക്ഷേത്രങ്ങൾ... ഹിന്ദുക്കളും, മുസ്ലീങ്ങളും ഇടകലർന്ന ജനവിഭാഗം. ഇവിടെ മിലട്ടറി കൻറ്റോൺമെന്റ്റ് ഏരിയായുടെ ഉള്ളിൽ അതി മനോഹരമായി മാർബിളിൽ തീർത്ത ഒരു ശ്രീരാമക്ഷേത്രവുമുണ്ട്. ഞങ്ങൾ രണ്ടു പേരുടെയും  പ്രിയപ്പെട്ട സ്ഥലമായിരുന്നത്. അച്ഛന്റ്റെ വിജയാസൂപ്പറിൽ ചേട്ടനും ഞാനും സ്ഥിരം അവിടെ പോകുമായിരുന്നു.
അവധി കഴിഞ്ഞ് മടങ്ങുന്നതിന്റ്റെ തലേന്നും ഞങ്ങളിവിടെ പോയിരുന്നു. ഇനി ഇവിടെ വരാൻ സാധിക്കുമോ എന്നയെന്റ്റെ സങ്കടത്തോടെയുള്ള ചോദ്യത്തിന് ' നമ്മൾ ഇനിയും  ഇവിടെ വരുമെന്ന് ആത്മവിശ്വാസത്തോടെയുള്ള ചേട്ടന്റ്റെ മറുപടിയായിരുന്നു ആശ്വാസം. 

ഇനിയും അവിടെ പോകണം... ജന്മഭൂമിയിലെ "ശ്രീരാമമന്ദിരം" ഉയർന്ന ശേഷം...

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Friday, 24 July 2020

പളനിമല_ആണ്ടവർ_മുരുകപ്പെരുമാൾ

#வெற்றிவேல்_வீரவேல்
#വെട്രിവേൽവീരവേൽ
ആദി ഗുരു പരേശ്വരനായ, മഹാദേവനാണ്. അദ്ദേഹത്തിന്റ്റെ മകനായ ദണ്ഡായുധപാണിയായ സുബ്രഹ്മണ്യ സ്വാമിയാണ്, ഭാരതീയ ഋഷി പരമ്പരകളുടേയും, സിദ്ധന്മാരുടേയും ഗുരുവായ പളനി മുരുകപ്പെരുമാൾ അഥവാ സുബ്രഹ്മണ്യൻ..

മുരുകൻ, സ്കന്ദൻ, കുമാരൻ, കുഴന്തൈവേലൻ, ഷൺമുഖൻ, സ്വാമിനാഥൻ, ശരവണൻ, കുമാരസ്വാമി, കാർത്തികേയൻ എന്നെല്ലാം ഭക്തരാൽ വിളിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ.

ഹൈന്ദവ പുരാണങ്ങളിൽ ദേവസേനാധിപതിയായി വിവരിക്കപ്പെടുന്ന ഈ ശിവപാർവതി പുത്രനാണ് തമിഴ്ജനതയ്ക്ക് മറ്റേതൊരു ദേവനെക്കാളും പ്രിയങ്കരൻ. 

തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള പേരുകളിൽ ഏറെയും മുരുകന്റെ പര്യായങ്ങളാണ്. തമിഴ് കടവുൾ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന മുരുകന് തമിഴ്നാട്ടിലുളളത് ആറു പ്രധാന ക്ഷേത്രങ്ങൾ . 

#ആറു_പടൈവീടർ

തിരുവള്ളൂരിലെ തിരുത്തണി, തഞ്ചാവൂരിലെ സ്വാമിമലൈ, ഡിണ്ടിഗലിലെ പളനി, മധുരയിലെ പഴമുതിർചോലൈ, മധുരയിൽ തന്നെയുള്ള തിരുപ്പറം കുൺട്രം, തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ എന്നിവയാണ് അറുപടൈവീടുകൾ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രങ്ങൾ.

അസുരന്മാരുമായുള്ള യുദ്ധത്തിൽ സുബ്രഹ്മണ്യനു കീഴിൽ ദേവന്മാർ താവളമടിച്ച സ്ഥലങ്ങളാണ് പടൈവീടുകൾ എന്ന പേരിനു പിന്നിൽ. ഇവയിൽ കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും വിശ്വാസപ്പെരുമ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരം പളനിയാണ്. മലയടിവാരത്തിലെ തിരുഅവിനാൻകുടി, മലമുകളിലെ പളനി സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് പളനിയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങൾ. 

#പളനിക്ഷേത്രം

693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പളനിമല (പഴനി എന്ന് മലയാള തർജ്ജിമ- "പഴം നീ താനപ്പാ" എന്ന അരുളിപ്പാട് ഓർക്കുക. അത് പിന്നാലെ പറയാം ) ക്ഷേത്രത്തിലെത്താൻ. മലകയറും മുൻപ് അടിവാരത്തിലെ ഗണപതിക്ഷേത്രത്തിൽ വിഘ്നനിവാരണത്തിനായി ഭക്തർ നാളികേരം, കർപ്പൂരം തുടങ്ങിയവ അർപ്പിക്കുന്നത് പതിവാണ്. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനാൽ ആനപ്പാതയെന്നും പേരുള്ള ഇടതുവശത്തു കൂടിയുളള താരതമ്യേന ചരിവു കുറഞ്ഞ പാതയിലൂടെ ക്ഷേത്രത്തിലേക്കു പോകാം.

ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം ബുദ്ധിമുട്ടായ പ്രായമായമുളളവരും കുഞ്ഞുങ്ങളുമായി ക്ഷേത്രത്തിൽ എത്തുന്നവരും കൂടുതലായും വിഞ്ച്റയിലും റോപ് കാറുമാണ് ആശ്രയിക്കുന്നത്. ഭക്തരിൽ ചിലർ കാവടിയെടുത്ത് വാദ്യമേളങ്ങളോടെയാണ് പളനിമല കയറുന്നത്.

രാവിലെ ആറിന് വിശ്വരൂപദർശനം മുതൽ രാത്രി എട്ടിനുളള അത്താഴപൂജ വരെ ഏഴു നിത്യപൂജകളുള്ള ക്ഷേത്രമാണ് പളനി. സൗജന്യമായി ദേവനെ കണ്ടു തൊഴാനുളള ക്യൂ, 20 രൂപ നൽകി അൽപം തിരക്കൊഴിഞ്ഞ് ദർശനം നടത്താവുന്ന ക്യു, 100 രൂപ ടിക്കറ്റ് നൽകേണ്ട വിഐപി ക്യൂ തുടങ്ങിയവയാണ് ദർശനത്തിനുള്ളത്. ക്യൂവിലേതിൽ കയറിയാലും ദേവന്റെ ക്ഷേത്രനടയ്ക്കു മുൻപിൽ എല്ലാം സംഗമിച്ച് രണ്ടു നിരയായി മാറുന്നു. 

ഉൽസവം പോലുളള വിശേഷാവസരങ്ങളിൽ 10 രൂപ, 100 രൂപ ക്യൂവിന് ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. ചേരന്മാരുടെയും പാണ്ഡ്യന്മാരുടെയും സങ്കരവാസ്തുവിദ്യാരീതിയിലാണ് ക്ഷേത്രം. അതേസമയം പലയിടത്തും കേരളീയ ക്ഷേത്രത്തിന്റേതെന്നു തോന്നുന്ന ചില നിർമാണ രീതികളും കാണാം. ശ്രീകോവിലിനു മുകളിൽ സ്വർണഗോപുരമാണുള്ളത്. ക്ഷേത്ര ഗോപുരത്തിനു സമീപമുള്ള നവരംഗമണ്ഡപം, ക്ഷേത്രാങ്കണത്തിന് ഇടതുവശത്തായി സന്ധ്യകഴിഞ്ഞ് സുബ്രഹ്മണ്യൻ തങ്കരഥത്തിൽ ഭക്തർക്കു അനുഗ്രഹാശിസുകളുമായി എഴുന്നള്ളുന്ന രഥവീഥി തുടങ്ങിയവ വേറിട്ട കാഴ്ചകളാണ്.

തൈപ്പൂയം, പൈങ്കുനി ഉത്രം, നവരാത്രി തുടങ്ങിയ വിശേഷദിനങ്ങളിലൊഴികെ എല്ലാ ദിവസവും തങ്കരഥത്തിലുള്ള ഈ എഴുന്നള്ളത്തു നടക്കാറുണ്ട്. 63 കിലോ വെള്ളിയിലും നാലേമുക്കാൽ കിലോ സ്വർണത്തിലും തീർത്ത രഥത്തിൽ ഭഗവാന്റെ എഴുന്നള്ളത്ത് വീക്ഷിക്കാൻ മാത്രം നൂറുകണക്കിന് ഭക്തരാണ് സന്ധ്യയ്ക്ക് ക്ഷേത്രസന്നിധിയിലെത്തുന്നത്.

ക്ഷേത്രമണ്ഡപത്തിലേക്കു കടക്കുമ്പോൾ തന്നെ സുബ്രഹ്മണ്യന്റെ ചൈതന്യവത്തായ ശിലാവിഗ്രഹം കാണാനാകുന്ന രീതിയിലാണ് ദർശനത്തിനുളള സൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. മറ്റു ക്ഷേത്രങ്ങളിലേതു പോലെ നെയ് വിളക്കുകളുടേയും മറ്റും ബാഹുല്യമില്ലെങ്കിലും വേറിട്ട പ്രഭയോടെ നിലകൊള്ളുന്ന ദണ്ഡായുധപാണിയുടെ വിഗ്രഹം ഭക്തരിൽ നയനാമൃതം ചൊരിയുന്നതാണ്.

നാലടിയോളം പൊക്കമുള്ള വിഗ്രഹത്തിന്റെ വലംകൈയിൽ ദണ്ഡ് കാണാം. ബാലസന്യാസിയുടെ വേഷത്തിലാണ് - ആണ്ടിപ്പണ്ടാരമെന്ന് വിളിപ്പേര് - സുബ്രഹ്മണ്യവിഗ്രഹം. കൗപീനധാരിയായി ആടയാഭരണങ്ങളില്ലാതെ മുണ്ഡിതശിരസുമായി ഭഗവാൻ ആത്മീയയുടെ നിറകുടമെന്നവണ്ണം പരിലസിക്കുന്നു. അമിതമായ ആഗ്രഹചിന്തകൾ ഒഴിവാക്കി സർവം ഈശ്വരനിൽ അർപ്പിപ്പിക്കുന്നവർക്ക് ആത്മനിർവൃതി ലഭിക്കുമെന്ന ദർശനമാണ് സന്യാസിരൂപത്തിൽ ദണ്ഡായുധപാണി പകരുന്നത്. 

#നവപാഷാണ_വിഗ്രഹം

 ഒൻപതു തരം വിഷക്കൽ കൂട്ടുകൾ കൊണ്ടാണ് സിദ്ധഭോഗർ എന്ന ദിവ്യൻ ഈ വിഗ്രഹം നിർമിച്ചതെന്നാണ് വിശ്വാസം. ഒറ്റയ്ക്ക് സേവിച്ചാൽ കൊടും വിഷവും, ഒരു പ്രത്യേക അനുപാതത്തിൽ ഈ ഒൻപതു വിഷക്കല്ലുകളെ ചേർത്തു രസക്കൂട്ടാക്കിയാൽ അത്യുഗ്രമായ മരൂന്നുമായി മാറുന്ന കൂട്ടിനാൽ നിർമിച്ച വിശേഷ വിഗ്രഹത്തിൽ രാത്രി പൂജയ്ക്കു ശേഷം(രാക്കാല പൂജ) പതിപ്പിക്കുന്ന ചന്ദനം വിശ്വരൂപദർശനത്തിനു ശേഷം രാവിലെ പ്രസാദമായി നൽകുന്നു. ഒൻപതു വിഷക്കല്ലുകൾ ചേർന്നുണ്ടാക്കിയ ശിൽപത്തിൽ പതിച്ച ഈ ചന്ദനം രാക്കാല ചന്ദനം എന്നാണ് അറിയപ്പെടുന്നത്. ഒരു മണ്ഡലകാലം(41 ദിവസം) പ്രഭാതത്തിൽ സവിശേഷ രസക്കൂട്ടായി മാറുന്ന ഈ ചന്ദനം സേവിക്കുന്നത് വിവിധ രോഗങ്ങൾ ശമിക്കാൻ ശക്തിപകരുമെന്നും ഭക്തർ വിശ്വസിക്കുന്നു. 

കാലപൂജ എന്നറിയപ്പെടുന്ന പ്രത്യേക ക്ഷേത്രപൂജയിൽ മാത്രമാണ് നവപാഷാണത്തിൽ പണിത വിഗ്രഹത്തിൽ അഭിഷേകം നടത്തുക. ഭക്തരുടെ നേർച്ചയായി നടത്തപ്പെടുന്ന മറ്റ് അഭിഷേകങ്ങൾ (ഉപയ അഭിഷേകം) ചെമ്പിൽ പണിത വിഗ്രഹത്തിലാണ് നടത്താറുള്ളത്. വിഗ്രഹത്തിന്റെ ചെവികൾ അൽപം വലുതാണെന്ന പ്രത്യേകതയുണ്ട്. ഭക്തരുടെ ചെറിയ പ്രാർഥനകൾക്കും പഴനിയാണ്ടവൻ നൽകുന്ന വലിയ ശ്രദ്ധയുടെ സൂചകമായാണ് ഭക്തർ ഇതിനെ കാണുന്നത്.

പ്രഭാതത്തിൽ ദണ്ഡായുധപാണിയെങ്കിൽ സന്ധ്യയ്ക്ക് പട്ടും കിരീടവുമെല്ലാം ധരിച്ച് ദേവസേനാധിപതിയായും ചിലപ്പോൾ തൃക്കൈയ്യിൽ ശക്തിവേൽ ആയുധവുമായി നിൽക്കുന്ന വേലായുധ സ്വാമിയായുമൊക്കെയാണ് ദേവൻ ഭക്തർക്കു മുന്നിൽ അനുഗ്രഹവർഷം ചൊരിയുക. സന്യാസി, വേടൻ, ബാലസുബ്രഹ്മണ്യൻ, രാജാവ് തുടങ്ങി വിവിധ പൂജാവേളകളിൽ വിവിധ രൂപങ്ങളിൽ ഭക്തർക്ക് വ്യത്യസ്തമായ ദർശനാമൃതമാണ് ദണ്ഡായുധപാണി പകരുന്നത്.

കുട്ടികൾക്ക് കുഴന്തൈവേലൻ യുവാക്കൾക്ക് ബാലസുബ്രഹ്മണ്യൻ കലാകാരന്മാർക്ക് ഷൺമുഖൻ തത്വചിന്തകർക്ക് സ്വാമിനാഥൻ കുടുംബങ്ങൾക്ക് വള്ളി-ദേവയാനീ കാന്തൻ സന്യാസിമാർക്ക് പളനിയാണ്ടവർ എന്നിങ്ങനെ പോകുന്നു ഈ രൂപപരിണാമത്തിന്റെ ദർശനപ്പെരുമ. ഗുരുക്കൾ സമുദായത്തിലെ പൂജാരിമാർക്കാണ് ക്ഷേത്രത്തിലെ പൂജകൾക്ക് അവകാശം.

പണ്ടാരം എന്നറിയപ്പെടുന്ന സമുദായത്തിലുളളവർ സഹായികളായി രംഗത്തുണ്ടാവും. അത്താഴപൂജയ്ക്കു ശേഷം അന്നന്നുള്ള വരവു ചെലവുകണക്കുകൾ ഭഗവാന്റെ മുന്നിൽ വായിച്ച ശേഷം വിഗ്രഹം പ്രധാനപൂജാരിമാർ പള്ളിയറയിലേക്കു മാറ്റുന്നതാണ് പതിവ്. ദേവന് ഉറങ്ങുന്നതിനായി പ്രത്യേകം കട്ടിലും മറ്റും ഈ അറയിൽ സജ്ജമാക്കിയിട്ടുണ്ട്. മറ്റു പ്രധാനക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശേഷ അവസരങ്ങളിലൊഴികെ രാത്രി എട്ടരയോടെ തന്നെ ക്ഷേത്രം അടയ്ക്കും.

ബാലപ്രതിഷ്ഠയെന്ന നിലയിൽ ബാലകനായ സുബ്രഹ്മണ്യന് കൂടുതൽ വിശ്രമം വേണ്ടതുണ്ടെന്ന ഐതിഹ്യമാണ് ഇതിനു പിന്നിൽ.

#ഉത്സവങ്ങൾ

തൈപ്പൂയമാണ് പഴനിക്ഷേത്രത്തിലെ പ്രധാന ഉൽസവം. പാൽക്കാവടി, അന്നക്കാവടി, പുഷ്പക്കാവടി, പനീർക്കാവടി, പീലിക്കാവടി തുടങ്ങി വിവിധതരം കാവടികളുമായി ആയിരക്കണക്കിന് ഭക്തർ ഈ ദിനത്തിൽ ക്ഷേത്രത്തിലെത്തും. മഞ്ഞ വസ്ത്രം ധരിച്ച് പുഷ്പഹാരങ്ങളുമായി കാവടിധാരികൾ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന കാഴ്ചയിലാകും പഴനിയിലെ പാതകൾ തൈപ്പൂയത്തിന് മിഴിതുറക്കുക. ഭക്തിയുടെ മൂർത്തതലത്തിൽ മൗനവ്രതത്തിലായ കാവടിധാരികൾ കീഴ്ചുണ്ടിലും മറ്റും ചെമ്പിലോ പിച്ചളയിലോ പണിത വളയങ്ങൾ അണിയുകയും പുറത്തേക്കു കടിച്ചുപിടിച്ച നാവിൻതുമ്പിലോ, കവിളിലോ ചെറുശൂലങ്ങൾ ധരിച്ചും മറ്റുമാകും കാവടിയെടുക്കുക. കാഴ്ചക്കാർക്ക് ഭയാശങ്ക പകരുമെങ്കിലും ദേവനിൽ എല്ലാം അർപ്പിച്ച് കാവടിയേന്തുന്ന ഭക്തമാനസങ്ങൾ ഈ വേദനകൾ അറിയാറില്ലെന്നാണ് വിശ്വാസം.

#പളനിയിലെ_പഞ്ചാമൃതം

ലോകപ്രസിദ്ധമാണ് പ്ളനിയിലെ പഞ്ചാമൃതം. പഴം, ഉണക്കമുന്തിരി, നെയ്യ്, തേൻ, കൽക്കണ്ടം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കുന്നതാണ് ഇത്. പളനിക്കു സമീപം തന്നെയുളള ഗ്രാമത്തിൽ വിളയുന്ന ജലാംശം കുറവായ വാഴപ്പഴം ഉപയോഗിക്കുന്നതിനാൽ മാസങ്ങളോളം കേടു കൂടാതെയിരിക്കുന്നതാണ് ഈ പ്രസാദം. അഭിഷേകത്തിനു ശേഷമുള്ള പഞ്ചാമൃതം ദേവസ്ഥാനം സ്റ്റാളുകളിൽ ലഭിക്കുമ്പോൾ പല ബ്രാൻഡുകളിൽ കച്ചവടക്കണ്ണോടെ നിർമിച്ച തട്ടിപ്പ് പഞ്ചാമൃതവും പളനിമലയുടെ അടിവാരത്തിൽ ലഭ്യമാണ്.

#പളനിയുടെ_ചരിത്രം

ഏഴാം നൂറ്റാണ്ടിൽ കേരളത്തിലെ രാജാവായിരുന്ന ചേരമാൻ പെരുമാൾ നായാട്ടിനിടെ പളനി മലയടിവാരത്തിലെത്തിയെന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. താഴ്വാരത്തിൽ വിശ്രമിക്കുന്നിതിനിടെ സ്വപ്നദർശനത്തിൽ പരിസരത്ത് മറഞ്ഞുകിടക്കുന്ന ക്ഷേത്രത്തിന്റെ സൂചന ലഭിച്ചതായും ക്ഷയോന്മുഖമായ ക്ഷേത്രം അദ്ദേഹം പുനർനിർമിച്ചുവെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചില നിർമിതികൾക്കുള്ള കേരളീയതനിമ ചേരമാൻ പെരുമാളുമായുള്ള ബന്ധത്തിന്റെ സൂചകങ്ങളാണ്. 

തന്റെ സാമ്രാജ്യത്തിന് ഗുണകരമാവും വിധം ചേരമാൻ പെരുമാളാണ് ദണ്ഡായുധപാണിയുടെ വിഗ്രഹം പടിഞ്ഞാറു ദർശനമായി സ്ഥാപിച്ചതെന്നും വിലയിരുത്തലുണ്ട്. കാര്യമെന്തായാലും പടിഞ്ഞാറു ദർശനമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പളനിയാണ്ടവൻ എന്നാണ് മലയാളികളിൽ പൊതുവേയുള്ള വിശ്വാസം.

#സിദ്ധഭോഗർ_ക്ഷേത്രം

പളനിമല ക്ഷേത്രത്തിൽ പാർവതി പരമേശ്വരന്മാർക്കും ക്ഷേത്രാങ്കണത്തിൽ തന്നെ ഗണപതിക്കും പ്രത്യേക പൂജാഗൃഹങ്ങളുണ്ട്. സിദ്ധഭോഗർ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആരാധനാസ്ഥലം. പതിനെട്ടു മഹാമുനിമാരിൽ ഒരാളായ സിദ്ധഭോഗരാണ് ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. ബിസി മൂവായിരത്തിനു മേൽ ജീവിച്ചിരുന്ന സിദ്ധഭോഗരുടെ നിർവികല്പസമാധി സ്ഥലമാണ് പളനി ക്ഷേത്രത്തിന്റെ തിരുമുറ്റത്തുളള സിദ്ധഭോഗർ ക്ഷേത്രം. ശിവലിംഗം, നവദുർഗ, മരതക എന്നിവയുടെ പ്രതിബിംബങ്ങളും ഇവിടെയുണ്ട്. ഭോഗരുടെ സമാധിയും ക്ഷേത്രത്തിലെ ഗർഭഗൃഹവും ഭൂഗർഭപാതയിലൂടെ ബന്ധിച്ചിരിക്കുന്നതായും വിശ്വാസമുണ്ട്.

#പഴനിയുടെ_ഐതിഹ്യം

കൈലാസപതിയായ മഹാദേവന് നാരദമഹർഷി ഒരിക്കൽ ദിവ്യമായ പഴം നൽകി. പത്നീസ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ മഹാദേവൻ അത് പാർവതിക്കു നൽകി. എന്നാൽ മാതൃസ്നേഹം നിറഞ്ഞ മനസോടെ മക്കൾക്ക് അത് നൽകാനാണ് പാർവതി പറഞ്ഞത്. ജ്ഞാനാമൃതം നിറഞ്ഞ പഴം മുറിച്ചു നൽകേണ്ടെന്ന നാരദവാക്യം കേട്ട മഹാദേവൻ പുത്രന്മാരായ ഗണപതിയേയും സുബ്രഹ്മണ്യനേയും അടുത്തുവിളിച്ച ശേഷം മക്കളിൽ ആരാണ് ആദ്യം ലോകം ചുറ്റിവരുന്നത് അവർക്ക് ആ പഴം നൽകുമെന്ന് പറഞ്ഞു. മൽസരബുദ്ധിയിൽ മുന്നിലുള്ള സുബ്രഹ്മണ്യൻ ഉടൻ തന്നെ മയിൽവാഹനമേറി ഭൂലോക പ്രദക്ഷിണത്തിനായി യാത്രതിരിച്ചു.

സ്വതവേ തടിയനും കുടവയറനുമായ ഗണപതിയാവട്ടെ ഭൂപ്രദക്ഷിണം എളുപ്പമല്ലെന്നു കണ്ട് ബുദ്ധിപരമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മാതാപിതാക്കളായ പാർവതി പരമേശ്വരന്മാരെ വലംവച്ച ശേഷം ഗണപതി പരമേശ്വരനോട് പഴം ആവശ്യപ്പെട്ടു. ലോകപിതാക്കൾ കൂടിയായ പാർവതീ പരമേശ്വരന്മാരിൽ പ്രപഞ്ചം മുഴുവൻ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഇതിന് ഗണപതിയുടെ വ്യാഖ്യാനം. മകന്റെ വിവേകത്തിൽ തൃപ്തനായ മഹാദേവൻ പഴം ഗണപതിക്കു സമ്മാനിച്ചു. 

ലോകം ചുറ്റിയെത്തിയ സുബ്രഹ്മണ്യൻ പഴം കൈക്കലാക്കിയ ഗണപതിയേയാണ് കണ്ടത്. പരാജിതനായതിലെ നിരാശയിൽ സർവ ആഡംബരങ്ങളും പരിത്യജിച്ച് പണ്ടാരവേഷം ധരിച്ച് ബാലമുരുകൻ കൈലാസത്തിൽ നിന്ന് തെക്കോട്ടു തിരിച്ചതായും തിരുഅവിനാൻകുടിയിലെ പളനിമലയുടെ മുകളിൽ  ദണ്ഡായുധപാണിയായി തപസ്സനുഷ്ഠിച്ച് നിലകൊണ്ടുവെന്നുമാണ് വിശ്വാസം.

പാർവതീപരമേശ്വരന്മാർ മകനെ കാണാൻ അവിടെയെത്തുകയും സകല അറിവിന്റെയും പൊരുൾ നീ തന്നെയാണ് എന്ന ആത്മീയഅർഥത്തിൽ പഴം ("പളം നീ താനപ്പാ") നീയാണ് എന്നു പറഞ്ഞ് മകനെ ജ്ഞാനം പകർന്ന് നൽകിയ സ്ഥലമായതുകൊണ്ടാണ്  "പളനി" എന്ന പേര് മലയ്ക്കു ലഭിച്ചതെന്നാണ് വിശ്വാസം. ഏകാന്തവാസമാണ് തനിക്കുചിതം എന്ന വാദത്തിൽ  സുബ്രഹ്മണ്യൻ താഴ്വാരത്തിലെ തിരുഅവിനാൻകുടിയിൽ നില കൊണ്ടുവെന്നും ഇവിടെ നിന്നാണ് പിന്നീട് പളനിമലയിലേക്ക് ഭഗവാൻ അധിവാസം ചെയ്തതെന്നുമാണ് ഐതിഹ്യം.

ആറുമുഖങ്ങളോടു സുബ്രഹ്മണ്യനാണ് (ഷണ്മുഖൻ) തിരുഅവിനാൻകുടി ക്ഷേത്രത്തിലെ പ്രതിഷ്ഠ. മലമുകളിലെ പളനിക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരിൽ പലരും ഈ ഐതിഹ്യത്തിന്റെ പിൻപറ്റി തിരുഅവിനാൻകുടി ക്ഷേത്രവും സന്ദർശിച്ചാണ് മടങ്ങുക. തിരുഅവിനാൻകുടിക്കു സമീപമുള്ള ശരവണപൊയ്കയിലോ ഷൺമുഖ നദിയിലോ സ്നാനം ചെയ്തു വേണം മല ചവിട്ടാനെന്നാണ് വിശ്വാസം. വഴിപാട് നടത്താനായി എത്തുന്നവർ അടിവാരത്തിൽ വച്ചു തലമുണ്ഡനം ചെയ്തു കുളിച്ച ശേഷമാണ് മല കയറുന്നത്.

#തലമുണ്ഡനം_എന്ന_നേർച്ച

തലമുണ്ഡന നേർച്ചയുടെ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരുപ്പതിയോളം വരില്ലെങ്കിലും പഴനിയിലും ഈ നേർച്ച ഏറെ പ്രസിദ്ധമാണ്. നൂറുകണക്കിനു വർഷം പഴക്കമുള്ള ആചാരമെന്ന പെരുമയും ഇവിടുത്തെ തലമുണ്ഡനത്തിനുണ്ട്. മനസിലെ അഹന്ത ഒഴിവാക്കി ആത്മീയ ഉണർവ് നേടുകയെന്നതാണ് ഈ നേർച്ചയ്ക്കു പിന്നിലെ ഐതിഹ്യം. മുണ്ഡിത ശിരസുമായി നിലകൊളളുന്ന പഴനിയാണ്ടവനോട് സ്വയം താദാത്മ്യം പ്രാപിക്കുകയെന്ന വിശ്വാസവുമുണ്ട്. കുഞ്ഞുങ്ങൾ ജനിച്ച ശേഷം ആദ്യത്തെ മുടിയൊഴിക്കാനും പലരും പളനിയിൽ എത്തുന്നു. 

#കാവടി_നേർച്ചയുടെ_ഐതിഹ്യം

മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പളനിക്കു സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല.

കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. വാക്കുതർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി. 

പുനർജനിച്ച ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പളനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് താൻ മലകൾ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. പളനിമലയിലേക്കുള്ള പടികൾ കയറി വരുമ്പോൾ പകുതി വഴിയെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രവും നിലകൊളളുന്നു. ദേവകളുടെ സേനാധിപതിയുടെ സന്നിധിയിൽ ഒരു അസുരന് ഭക്തർ ആരാധനയർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്.

#പളനി_യാത്രയിൽ_ശ്രദ്ധിക്കേണ്ടത്

പളനിമലയുടെ അടിവാരത്തിൽ താമസത്തിന് ഒട്ടേറെ ഹോട്ടലുകളുണ്ടെങ്കിലും ദേവസ്ഥാനം (ദേവസ്വം) വക സത്രത്തിലെ താമസസ്ഥലങ്ങളാണ് ഭക്തർക്ക് കൂടുതൽ ലാഭകരമാവുക. സാധാരണ മുറികൾ മുതൽ റസ്റ്റ് ഹൗസുകൾ, ഡീലക്സ് കോട്ടേജുകൾ, എസി റൂമുകൾ വരെ ഇവിടെ ലഭ്യമാണ്. മറ്റുളളിടങ്ങളെക്കാൾ ചുരുങ്ങിയ നിരക്കിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.

മലമുകളിലെ ക്ഷേത്രത്തിലും താഴ്വാരത്തെ വഴിയോരങ്ങളിലും ഭക്തരെ സഹായിക്കുവാൻ എന്ന നിലയിൽ പലരും എത്തുക പതിവാണ്. പൂജാസാധനങ്ങൾ നൽകി ഭീമമായ തുക ഈടാക്കുന്ന ഈ വിരുതന്മാരിൽ നിന്നകന്ന് ദേവസ്വം സ്റ്റാളുകളിൽ നിന്നും മറ്റും ലളിതമായ രീതിയിൽ പൂജാദ്രവ്യങ്ങൾ വാങ്ങി ദർശനം നടത്തുന്നതാകും ഉചിതം.

ക്ഷേത്രപരിസരത്ത് ഭക്തരുടെ പക്കൽ നിന്നും പൂജാസാധനങ്ങൾ വാങ്ങി എളുപ്പം പൂജ നടത്തിത്തരാൻ നിരക്കീടാക്കിയും തട്ടിപ്പുകളുണ്ട്. പലപ്പോഴും ക്ഷേത്ര മതിൽക്കെട്ടിലെ ഒതുങ്ങിയ സ്ഥലങ്ങളിൽ ഇതിലെ തേങ്ങയും മറ്റും പൊട്ടിച്ചൊഴിച്ച ശേഷം ഭക്തർ ദർശനം നടത്തിയെത്തുമ്പോൾ അവ നൽകി പണം വാങ്ങുകയാണ് ഇവർ ചെയ്യുക. പൂജാദ്രവ്യങ്ങൾ ശ്രീകോവിലിനുള്ളിലെ പൂജാരിമാരെ ഏൽപ്പിക്കുകയാവും നല്ലത്.

പളനിക്ഷേത്ര പരിസരം മലമുകളിൽ സജീവമായ വാനരപ്പട കൊണ്ടും ശ്രദ്ധേയമാണ്. അക്രമകാരികൾ അല്ലെങ്കിലും ബാഗുകളും മറ്റ് കൗതുകമുണർത്തുന്ന വസ്തുക്കളും നിമിഷനേരത്തിൽ ഇവ തട്ടിപ്പറിച്ചെടുക്കുന്നതു പതിവാണ്. എങ്കിലും, ഇവയെ ആരും തിരിച്ചു ഉപദ്രവിക്കാറില്ല. 


സന്ധ്യകളിൽ വൈദ്യുതദീപമാലകളിൽ അലങ്കരിച്ച് മലമുകളിൽ ഒരു രത്നകിരീടം പോലെ കാണുന്ന ക്ഷേത്രത്തിന്റെയും വൈകിട്ടോടെ പളനിമലയുടെ താഴ്വാരത്തിൽ ദീപപ്രഭയിൽ സജീവമാകുന്ന തെരുവുകച്ചവടത്തിന്റെയും മനോഹാരിത ഒരു അപൂർവ രാത്രിക്കാഴ്ചയാണ്. പൗർണമി ദിനങ്ങൾക്കടുത്ത് ക്ഷേത്ര തീർഥാടനം സജീകരിച്ചാൽ മലമുകളിലെ ക്ഷേത്രത്തിൽ നിന്ന് പരിസരത്തെ മലനിരകളും താഴ്വാരങ്ങളും ചാന്ദ്രശോഭയിൽ കണ്ട് മനംനിറയ്ക്കാനുമാകും. 

പളനിമലയുടെ അടിയിൽ മലയെചുറ്റി ഗിരിവീഥി എന്നറിയപ്പെടുന്ന രണ്ടര കിലോമീറ്ററോളം വരുന്ന പ്രദക്ഷിണപാതയുണ്ട്. ക്ഷേത്രാരാധനയ്ക്കു വരുന്ന ഭക്തർ ഈ പാത ചുറ്റിവരുന്നതും പുണ്യകർമമായി കാണുന്നു.

തമിഴ്നാടിന്റെ പ്രധാന പട്ടണങ്ങളിൽ നിന്ന് പളനിയിലേക്ക് ബസുകളുണ്ട്. പാലക്കാട്, എറണാകുളം, ചേർത്തല, ചങ്ങനാശേരി, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് പളനി ബസ് ലഭിക്കും. പാലക്കാട് നിന്ന് ഉദുമൽപേട്ട് വഴി 67 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ, മധുര, ഡിണ്ടിഗൽ, പളനി വരെ 414 കിലോമീറ്ററുമുണ്ട്. കോട്ടയം, കുമളി, കമ്പം വഴി പളനിയിലേക്ക് 294 കിലോമീറ്റർ സഞ്ചരിക്കണം.

ചെന്നൈ സെൻട്രൽ, പൊള്ളാച്ചി, മധുര, ഡിണ്ടിഗൽ, തിരുച്ചെന്തൂർ എന്നിവിടങ്ങളിൽ നിന്ന് പളനി റയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ ലഭിക്കും. പളനി റയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് പളനി ക്ഷേത്രം.

കോയമ്പത്തൂരാണ് സമീപത്തെ വിമാനത്താവളം. അഹമ്മദാബാദ്, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്ക് വിമാന സർവീസുണ്ട്. കോയമ്പത്തൂരിൽ നിന്ന് ഉദ്ദേശം നൂറു കിലോമീറ്റർ റോഡുമാർഗം പളനിയിലെത്താം.
വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയയും, ക്ഷേത്ര വെബ്സൈറ്റും, ഐതിഹ്യ പുസ്തകങ്ങളും.. 

ഷെയർ/കോപ്പി  ചെയ്യുക 

ചിത്രം: #തങ്കത്തേർ_എഴുന്നെള്ളത്ത്.

Tuesday, 21 July 2020

ക്ഷേത്രാരധനയുടെ പൊരുൾ

ക്ഷേത്രാരാധനയുടെ പൊരുള്‍
കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. ക്ഷത്രത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത് മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും. ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും. ക്ഷേത്രദര്‍ശനത്തിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവും സംതൃപ്തിയും അനിര്‍വചനീയമെന്ന് അനുഭവസ്ഥര്‍ പറയും.

"ദേഹോ ദേവാലയ പ്രോക്തു
ജീവേ ദേവ സദാശിവ''

എന്നാണ് യോഗാശാസ്ത്രഗ്രന്ഥമായ "കുളാര്‍വതന്ത്രം' പറയുന്നത്. അതായത്, ദേഹം ദേവാലയമായി സങ്കല്പിച്ചാല്‍ ജീവന്‍ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിൽ എങ്ങിനെ ആണോ ജീവന്‍ അതുപോലെയാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തുകയാണെന്ന തിരിച്ചറിവ് നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ക്കുണ്ടായിരുന്നു. മുന്‍ശ്ളോകത്തില്‍ അന്തര്‍ലീനമായ വസ്തുതയും ഇതുതന്നെ.

ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന് പ്രപഞ്ചസത്യം. സര്‍വ്വത്ര വ്യാപിച്ച ഈശ്വരചൈതന്യത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ലഭ്യമാക്കുകയാണ് ക്ഷേത്രത്തിന്റെ ധര്‍മം. കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല. ഭൗതിക, ആത്മീയ ഉയര്‍ച്ചയുടെ പ്രഭവകേന്ദ്രമായി മാറത്തക്കവിധം ഏതെങ്കിലുമൊരു ഭൗതിക വസ്തുവിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിക്കാനുള്ള കുശാഗ്രബുദ്ധി നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായി. തന്ത്രമന്ത്രങ്ങളിലൂടെ ആ വസ്തുവിന്റെ ചൈതന്യം വര്‍ധിപ്പിച്ച് ജനോപകാരത്തിന് ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഒരു നാടിന്റെ ജീവനാഡിയാണ്.

"വിഗ്രഹ'മെന്നാല്‍ വിശേഷാല്‍ ഗ്രഹിക്കുന്നതെന്നാണര്‍ത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായി പാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ ദേവചൈതന്യം കുടിയേറും. തന്ത്രി പ്രതിഷ്ഠാമന്ത്രം ചൊല്ലി വിഗ്രഹം പീഠസുഷിരത്തില്‍ ഇറക്കിവെയ്ക്കുമ്പോള്‍, പുറത്ത് ശംഖ്, മരപ്പാണി എന്നിവയുടെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. "തോ', "തൈ' എന്നീ രണ്ട് കൊട്ട് മന്ത്രത്തിന്റെ യതിസ്ഥാനത്ത് കേള്‍ക്കാം. കൃത്യമാത്രയിലെ ഈ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന വൈഖരിതരംഗത്തിലൂടെ ആചാരമന്ത്രത്തിന്റെ പ്രാണസ്പന്ദനങ്ങള്‍ വിഗ്രഹം ഏറ്റുവാങ്ങുന്നു. ഈ വൈഖരിതരംഗത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാം. ഈ തരംഗം ഒരു വസ്തുവില്‍ തട്ടുമ്പോള്‍ പുറത്തെ ഇലക്ട്രോണുകള്‍ തൊട്ടടുത്ത പഥത്തിലേക്ക് പോകുന്നു. എല്ലാ പരമാണുക്കളുടെയും ഈ അധികോര്‍ജമാണ് അനുഗ്രഹവര്‍ഷമായി വിഗ്രഹത്തില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ ഊര്‍ജം സ്വീകരിക്കുകയാണ് ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യഘടകം. ഒരു ക്ഷേത്രത്തിന് പരമാണുവിന്റെ (ആറ്റം) ഘടനയാണുള്ളത്. ന്യൂക്ളിയസ് എന്ന കേന്ദ്രബിന്ദുവും അതിനു പുറമെ ഇലക്ട്രോണുകളുടെ ഏഴ് കേന്ദ്രവൃത്തങ്ങളും കെ, എല്‍, എം, എന്‍, ഒ, പി, ക്യൂ തുടങ്ങിയ ഏഴ് ഷെല്ലുകളുണ്ട്. ഇതനുസരിച്ച് ശ്രീകോവിലിനെ "കെ' ഷെല്ലായും അന്തര്‍മണ്ഡലത്തെ "എല്‍' ഷെല്ലായും വിളക്കുമാടത്തെ "എന്‍' ഷെല്ലായും പുറത്തെ ബലിവട്ടത്തെ "ഒ' ഷെല്ലായും പ്രദക്ഷിണ വഴിയെ "പി' ഷെല്ലായും പുറമതിലിനെ "ക്യൂ' ഷെല്ലായും കണക്കാക്കുന്നു. ഇത്തരം ഊര്‍ജസവിശേഷതകള്‍ പുരാതനകാലം തൊട്ടേ ആചാര്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നത് അത്യത്ഭുതമാണ്. ഈ ശ്രമത്തില്‍ പ്രദക്ഷിണവഴിയും ചുറ്റുമതിലും അപ്രധാനമെന്ന് കണക്കിലെടുത്താല്‍ ബാക്കിയുള്ളവയെ പഞ്ചപ്രാകാരങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ പഞ്ചപ്രാകാരങ്ങളിലൂടെ ചൈതന്യം സംഭരിക്കപ്പെടുന്നു. ഒരു മനുഷ്യന്‍ രണ്ട് കൈകളും കൂപ്പി മുകളിലേക്കുയര്‍ത്തി നില്‍ക്കുന്നതുപോലുള്ള ഘടനയാണ് ക്ഷേത്രത്തിന്റേത്. ശ്രീകോവിലില്‍ തലവെച്ചും, ചുറ്റമ്പലത്തില്‍ കരങ്ങള്‍ വെച്ചും ഗോപുരത്തിലേക്ക് പാദങ്ങള്‍ വെച്ചും കിടക്കുന്ന ഭഗവാന്റെ രൂപമായും കണക്കാക്കപ്പെടുന്നു. അതിനാല്‍ ഗോപുരം തൊട്ടുവണങ്ങിയാല്‍ ഭഗവാന്റെ പാദം തൊട്ടു വന്ദിക്കുന്നതായാണ് സങ്കല്പം.

പ്രതിഷ്ഠാസമയത്ത് സ്വയംഭൂക്ഷേത്രമല്ലെങ്കില്‍ ഷഡാധാര ക്രിയയിലൂടെയാണ് ക്ഷേത്രനിര്‍മാണവും വിഗ്രഹപ്രതിഷ്ഠയും നിര്‍വഹിക്കുന്നത്. യോഗാനാളം നപുംസക ശിലകൊണ്ടുണ്ടാക്കിയ പീഠത്തെ തുളച്ച് വിഗ്രഹത്തെ ബന്ധിക്കുന്ന ഷഡാധാര പ്രക്രിയ ക്ഷേത്രനിര്‍മാണഘട്ടത്തിലുണ്ട്. ഒരു മനുഷ്യന്റെ നട്ടെല്ലിനകത്തുകൂടി സുഷുമ്നാ നാഡിയും അതിനു സമാന്തരമായി പോകുന്ന ഇട, പിംഗള നാഡികളും കൂടിച്ചേരുന്ന ആറ് ഗാംഗ്ളിയകളായി ഷഡാധാര പ്രക്രിയയെ ഗണിക്കാം. മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആഞ്ജ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ഈ ആറ് ഗാംഗ്ളിയകളിലൂടെയാണ് മന്ത്രധ്വനികള്‍ ദേവന്റെ കുണ്ഡലിനിശക്തിയെ സഹസ്രാധാരദളപത്മത്തിലേക്ക് ഉയര്‍ത്തുന്നത്. അനേകം കാരണങ്ങളാല്‍ ദിനം പ്രതി കുറയുന്ന ദേവചൈതന്യത്തെ വര്‍ധിപ്പിക്കുകയാണ് പൂജാരിയുടെ ധര്‍മം.

തന്ത്രിയും ക്ഷേത്രശാന്തിക്കാരനുമാണ് ചൈതന്യത്തെ സന്നിവേശിപ്പിക്കുന്നവര്‍. അമ്പലത്തില്‍ പൂജ ചെയ്യുന്നവര്‍ പ്രസാദം നല്‍കുമ്പോഴും മറ്റും അന്യസ്പര്‍ശം ഇല്ലാതിരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെ? ചൈതന്യ ലോപത്തെ കരുതിയാണിത്. സാന്ദ്രത കുറഞ്ഞ വസ്തു സാന്ദ്രതയുള്ള വസ്തുവില്‍ സ്പര്‍ശിക്കുമ്പോള്‍ കൂടിയ സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് ഒഴുകും. അതുതന്നെയാണ് ക്ഷേത്രപൂജാരി അന്യരെ സ്പര്‍ശിക്കുമ്പോഴും സംഭവിക്കുക. ക്ഷേത്ര ദർശനത്തിന് എത്തുന്നവരില്‍ കുറെ പേര്‍ക്കെങ്കിലും ദര്‍ശനം എങ്ങനെ നിറവേറ്റണമെന്നതിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകാറില്ല. കുളിച്ച് ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞ ക്ഷേത്രമതില്‍ക്കകത്ത് പ്രവേശിക്കാന്‍. കുളിയും വൃത്തിയുള്ള വസ്ത്രവും ക്ഷേത്രദര്‍ശനത്തിന്റെ പ്രഥമകാര്യമാണ്. പാദരക്ഷകള്‍ അഴിച്ച് പുറത്തുവെച്ച് കൂപ്പുകൈ നെഞ്ചോട് ചേര്‍ത്ത് അകത്തെത്തുന്ന ഭക്തന്‍ പ്രദക്ഷിണം നടത്തണം.പ്രദക്ഷിണത്തെക്കുറിച്ച് തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്.

"പ്ര' ഛിന്നതി ഭയം സര്‍വ്വേ
"ദ' കാരോ മോക്ഷസിദ്ധിദേഃ
"ക്ഷി' കാരോ ത്ക്ഷീയതേ രോഗോ
"ണ' കാരം ശ്രീ പ്രദായകം

അതായത് "പ്ര' എന്ന അക്ഷരം സര്‍വ്വ ഭയനാശത്തേയും "ദ' കാരം മോക്ഷത്തെയും "ക്ഷി' കാരം രോഗം, അപരാധം എന്നിവയുടെ ശമനത്തേയും "ണ' കാരം ഐശ്വര്യത്തേയും കുറിക്കുന്നു.

ദേവനെ കേന്ദ്രബിന്ദുവായി സങ്കല്പിച്ച് നടത്തുന്ന പ്രദക്ഷിണം ബലിക്കല്ലുകള്‍ക്ക് പുറത്തു കൂടി വേണം. ചുറ്റുമതിലിന് പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന് അന്തര്‍മണ്ഡലത്തിലെയും ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ദേവനില്‍ നിന്ന് എത്രയും അകന്ന് വലംവെച്ചാല്‍ അത്രയും നല്ലതാണെന്നര്‍ത്ഥം. ഓട്ടപ്രദക്ഷിണം എന്ന് നമ്മള്‍ ഹാസ്യരൂപേണ പറയാറുണ്ട്. ക്ഷേത്രത്തില്‍ ഇതു പാടില്ല. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ തലയില്‍ എണ്ണക്കുടവുമായി അടിവെച്ചടിവെച്ച് നടക്കുംപോലെ വേണം പ്രദക്ഷിണം എന്ന് യോഗശാസ്ത്രങ്ങള്‍ പറയുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ചും നാമം ചൊല്ലിയും വേണം പ്രദക്ഷിണം നടത്താന്‍. ധൃതി കൂടാതെ പൂര്‍ണ്ണമനസ്സോടെ നടത്തുന്ന പ്രദക്ഷിണത്തിന് ഫലം കൂടുമത്രെ. ഓരോ ദേവനുമുണ്ട് പ്രദക്ഷിണ കണക്കുകള്‍. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, ദേവി, വിഷ്ണു, ശാസ്താവ് ~ നാല്, സുബ്രഹ് മണ്യന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് ചിട്ട. ഒരു പ്രദക്ഷിണംകൊണ്ട് ബ്രഹ്മഹത്യപാപം തീരും. രണ്ടാം പ്രദക്ഷിണത്തില്‍ ദേവാരാധനക്കര്‍ഹരാകും. മൂന്നാമത്തതോടെ മുക്തിയും പ്രാപ്യമാകുമെന്നാണ് ബ്രഹ് മനാരദീയം പറയുന്നത്. പ്രദക്ഷിണവും നമസ്ക്കാരവും ചെയ്ത് തീര്‍ത്ഥവും പ്രസാദവും മൂന്നുതവണ നാരായണമന്ത്രത്തോടെ സേവിക്കണം. ഈ തീര്‍ത്ഥവും ചന്ദനവും ശരീരത്തിന് ഉന്മേഷവും ഉത്തേജനവും നല്‍കും.

Friday, 26 June 2020

"സോണിയയുടെ ക്ഷേത്ര_ ദർശനവും, നേപ്പാളില്‍ ശത്രുതയും"

𝐒𝐭𝐚𝐭𝐞𝐦𝐞𝐧𝐭𝐬 𝐨𝐟 𝐑𝐀𝐖 𝐒𝐩𝐞𝐜𝐢𝐚𝐥 𝐃𝐢𝐫𝐞𝐜𝐭𝐨𝐫 

ലോകത്തിലെ ഏറ്റവും ശക്തമായ ഹിന്ദുരാഷ്ട്രമായിരുന്നു ഇന്ത്യ എന്ന് പറയാം. കാരണം, ഹൈന്ദവ രാഷ്ട്ര സങ്കൽപം മറ്റു മതങ്ങളുടെ മതരാഷ്ട്രം പോലെയല്ല. നേപ്പാളും ഒരു സമ്പൂർണ്ണ ഹിന്ദുരാഷ്ട്രമായിരുന്നു.എന്നാൽ, നേപ്പാൾ നമുക്കെതിരെ തിരിഞ്ഞിരിക്കുന്നു. വസ്തുനിഷ്ഠമായി പറഞ്ഞാൽ, ചൈനീസ് സർക്കാർ നിയന്ത്രിക്കുന്ന നേപ്പാളിലെ കമ്മ്യൂണിസ്റ്റ് കളിപ്പാവ ഗവൺമെന്റ്.ലോകത്തിലെ ഒരേ ഒരു ഹിന്ദു രാഷ്ട്രമായ നേപ്പാളിന് യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്..? എങ്ങനെയാണ് ഗോരഖ്നാഥ സിദ്ധന്റെ വംശജരായ ഗൂർഖകളുടെ മണ്ണും ഭാരതവും തമ്മിൽ ശത്രുതയാരംഭിച്ചത്..?

ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ റിസർച്ച് അനാലിസിസ് വിംഗ് അഥവാ റോയുടെ സ്പെഷ്യൽ ഡയറക്ടറായിരുന്നു അമർ ഭൂഷൻ.അദ്ദേഹം തന്റെ ഇൻസൈഡ് നേപ്പാൾ എന്ന ഗ്രന്ഥത്തിൽ വിഖ്യാതമായ ചില വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്.ശാന്തമായ ഒരു ഹിന്ദു രാഷ്ട്രമായി നിലനിന്നിരുന്ന നേപ്പാൾ, എപ്രകാരമാണ് ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായതെന്ന് ഈ ഗ്രന്ഥം നമ്മളോട് പറയും.

നേപ്പാൾ രാജഭരണം തകർന്നതല്ല, ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുൻകൈയെടുത്ത് തകർത്തതാണെന്ന റോ മേധാവിയുടെ വെളിപ്പെടുത്തൽ ഏവരെയും സ്തബ്ധരാക്കിയിരുന്നു.രാജീവിന്റെ താൽപര്യ പ്രകാരം നേപ്പാളിലെ ഹിന്ദു രാജഭരണം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ചത് റോയുടെ കരങ്ങൾ തന്നെയാണ്.1972 മുതൽ നേപ്പാൾ ഭരിച്ചിരുന്ന ബീരേന്ദ്ര ബീർ ബിക്രം ഷായുടെ ഭരണം അട്ടിമറിക്കാനുള്ള അതീവ രഹസ്യ ദൗത്യം ഇന്ത്യൻ സർക്കാർ ഏൽപ്പിച്ചിരുന്നത് അമർ ഭൂഷണിനെയായിരുന്നു.അതിനു വേണ്ടി നേപ്പാളിൽ പ്രവർത്തിച്ചിരുന്ന ഏജന്റുമാരെ ശക്തിപ്പെടുത്താനും നിയന്ത്രിക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.

കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.ലോകത്തിലെ അവസാന ഹിന്ദു രാഷ്ട്രമായ നേപ്പാളിന്റെ ഹൈന്ദവ രാജാധികാരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അശേഷം സംതൃപ്തനായിരുന്നില്ല. അതിനു കാരണവുമുണ്ട്. ഒരിക്കൽ, 1984-ൽ, രാജീവ് ഗാന്ധിയും പത്നി സോണിയയും നേപ്പാളിലെ വിദ്യാലയമായ പശുപതിനാഥ ക്ഷേത്രം സന്ദർശിച്ചു. എന്നാൽ ക്രിസ്ത്യാനിയായ സോണിയാഗാന്ധിയെ, ക്ഷേത്രപാലകർ അകത്തു കയറാനനുവദിച്ചില്ല. ഹൈന്ദവ പുരോഹിതന്മാരുടെ ജനസ്വാധീനം അറിയാവുന്ന രാജാവ് പോലും രാജീവ്ഗാന്ധിയുടെ അഭ്യർത്ഥന ചെവിക്കൊണ്ടില്ല. രാജീവ് ഗാന്ധിക്ക് മുഖത്തേറ്റ അടിയായിരുന്നു ഈ തീരുമാനം.സ്വാഭാവികമായും ഇന്ത്യ-നേപ്പാൾ നയതന്ത്രബന്ധത്തിൽ ഇത് വളരെ വലിയ വിള്ളലുണ്ടാക്കി.തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലമാണ് എന്നോർക്കണം.ഏതു സംസ്കാരത്തിനാണോ ഭാരതം ജന്മം കൊടുത്തത്, അതിന്റെ ചിട്ടകളിൽ ഒന്ന് പാലിക്കാനുള്ള ശ്രമത്തിൽ ഭാരതം തന്നെ ആ കുഞ്ഞു രാഷ്ട്രത്തിനെതിരായി.

രാജീവ് ഗാന്ധി എന്നാൽ അപ്പോഴൊന്നും പ്രതികരിച്ചില്ല.കുറച്ചുകാലം കഴിഞ്ഞു, സത്യമോ മിഥ്യയോ എന്നറിയില്ല, നേപ്പാളും ചൈനയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് സമൂഹത്തിൽ കഥകൾ പരന്നു തുടങ്ങി.തികച്ചും സ്വാഭാവികം! രാജീവ് ഗാന്ധിയുടെ ശ്രദ്ധ, നേപ്പാളിലെ ഹിന്ദു രാജഭരണത്തിലായി.ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിനെ ജനാധിപത്യത്തിലേക്ക് കൊണ്ടുവരാൻ രാജീവ് കരുക്കൾ നീക്കിത്തുടങ്ങി.രണ്ടു മൂന്നു തവണ അദ്ദേഹം നേരിട്ട് അക്കാര്യം ഉന്നയിക്കുകയും ചെയ്തു.എന്നാൽ, തന്റെ രാജ്യാധികാരം ജനാധിപത്യത്തിനു വിട്ടുകൊടുക്കാൻ തലമുറകളായി രാജ്യം ഭരിച്ചിരുന്ന രാജകുടുംബത്തിലെ അമരക്കാരന് താൽപര്യമുണ്ടായിരുന്നില്ല.

പലതവണയായുള്ള നയതന്ത്ര ചർച്ചകൾ ഫലം കാണാതെ വന്നപ്പോൾ രാജീവ് ഗാന്ധിയുടെ പക സർവ്വ സീമകളും ലംഘിച്ചു.രാജീവ് ഗാന്ധി സർക്കാർ നേപ്പാളിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു.ചൈനയും നേപ്പാളുമായി ഇന്ത്യക്ക് ഭീഷണിയാകുന്ന അവിശുദ്ധ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം.നേപ്പാളിനു നൽകിയിരുന്ന ഭക്ഷ്യോല്പന്നങ്ങളുടെ വിതരണം തടഞ്ഞു.സംയുക്തമായ ഹൈന്ദവ പാരമ്പര്യവും സനാതന സംസ്കാരവും നിമിത്തം ഇന്ത്യയോട് നിർവിശേഷമായ വിധേയത്വമുണ്ടായിരുന്ന നേപ്പാളിന്റെ അഭിമാനം വ്രണപ്പെട്ടു.ചൈനയുടെ സ്വാർത്ഥ താല്പര്യങ്ങൾ അറിയുന്നതിനാൽ അവരെ പടിക്കു പുറത്ത് നിർത്തിയിരുന്ന നേപ്പാൾ മാറി ചിന്തിച്ചു തുടങ്ങി.സമ്മർദ്ദം വർദ്ധിച്ച ബിക്രം ഷാ, ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയ്ക്ക് ചൈനയുടെ സഹായം തേടി.

വെളുക്കാൻ തേച്ചത് പാണ്ടായി എന്നറിഞ്ഞ് രാജീവ് ഗാന്ധി റോയെ കാര്യങ്ങൾ ഏൽപ്പിച്ചു. ഏതുവിധേനയും നേപ്പാളിലെ ഹിന്ദു സർക്കാരിനെ താഴെയിറക്കാൻ ഉത്തരവിട്ടു.റോയുടെ തലവനായ എ.കെ വർമ്മയെയാണ് രാജീവ് ഗാന്ധി ഇക്കാര്യം ഏൽപ്പിച്ചത്.വർമ്മ തന്റെ ഏറ്റവും മികച്ച ആയുധമായ 'ജീവനാഥൻ' എന്ന അമർ ഭൂഷണെ ഈ ദൗത്യത്തിന് നിയോഗിച്ചു.ദൗത്യം ഏറ്റെടുത്തു ജീവനാഥൻ നേപ്പാളിലേക്ക് തിരിച്ചു.നേപ്പാൾ രാജ ഭരണം അട്ടിമറിക്കാൻ ആദ്യം വേണ്ടത് മാവോയിസ്റ്റ് സംഘടനയെ ശക്തമാക്കുകയാണ് എന്ന് ജീവനാഥൻ മനസ്സിലാക്കി.നിരവധി നാളത്തെ അന്വേഷണത്തിന് ശേഷം, നേപ്പാളിലെ മാവോയിസ്റ്റ് തലവനായ പുഷ്പ കമൽ ദഹലിനെ കണ്ട് ജീവനാഥൻ സഹായം വാഗ്ദാനം ചെയ്തു.എന്നാൽ, കടുത്ത തീവ്രവാദിയായ പുഷ്പ കമൽ, ജീവനെ വിശ്വസിക്കാൻ തയ്യാറായില്ല.അവസാനം, ഗത്യന്തരമില്ലാതെ സ്വന്തം വിവരങ്ങളും ആഗമനോദ്ദേശവും ഇതിന്റെ പുറകിലുള്ള ഇന്ത്യൻ സർക്കാരിന്റെ താൽപര്യവും വിശദമായി ജീവനാഥൻ പുഷ്പനെ ധരിപ്പിച്ചു.പുഷ്പ കമൽ ദഹൽ, നേപ്പാളിലെ മറ്റു രാഷ്ട്രീയ പാർട്ടികളുമായി ധാരണയിലെത്തി രാജകുടുംബത്തിനെതിരെ അതിശക്തമായ ഒരു ബെൽറ്റ് സൃഷ്ടിച്ചു.നേപ്പാളിനകത്തെ ചൈനീസ് കമ്മ്യൂണിസ്റ്റുകളെ, ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റുമാർ രഹസ്യമായി സഹായിച്ചു തുടങ്ങി.രാജീവ് ഗാന്ധിയുടെ ഭരണവാഴ്ചയിലുടനീളം റോയുടെ പിന്തുണ കമ്മ്യൂണിസ്റ്റുകാർക്ക് ലഭിച്ചിരുന്നു.

1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടെങ്കിലും, അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ അതിവേഗം മുന്നോട്ടു പോയി.തൊണ്ണൂറുകളിൽ, നേപ്പാളിലെ ആഭ്യന്തരകലാപം അതിശക്തമായി. മാവോയിസ്റ്റുകൾ നിഷേധിക്കാനാവാത്ത ശക്തിയായി വളർന്നു. ഇടതുപക്ഷത്തെയും കമ്യൂണിസത്തെയും പിന്താങ്ങുന്നവരായി സ്വത്വം നഷ്ടപ്പെട്ട നേപ്പാളി യുവതലമുറ മാറി.വഴിതെറ്റിപ്പോയ യുവത്വത്തിന്റെ അതിശക്തമായ ഊർജ്ജം മുഴുവൻ തെറ്റായ പാതയിലൂടെ പ്രവർത്തിച്ചു.2001 ജൂൺ ഒന്നാം തീയതി നേപ്പാൾ രാജകുടുംബത്തിൽ ഉണ്ടായ കൂട്ടക്കൊലയിൽ രാജാവായ ബീരേന്ദ്ര ബീർ ബിക്രം ഷായും, രാജ്ഞിയായ ഐശ്വര്യയുമടക്കം ഒമ്പത് പേർ വധിക്കപ്പെട്ടു.അവശേഷിച്ചവരിൽ, ഗ്യാനേന്ദ്ര ബീർ ബിക്രം ഷാ നിയമാനുസൃത പരമാധികാരി എന്ന നിലയ്ക്ക് രാജാവായി രാജ്യം ഭരിച്ചു.2008-ൽ ലോകത്തിലെ അവസാനത്തെ ഹിന്ദു രാജാവായ അദ്ദേഹം അധികാരമൊഴിഞ്ഞു.25 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം 2008 മുതൽ 2009 വരെയുള്ള കാലഘട്ടം "പ്രചണ്ഡ" എന്നറിയപ്പെട്ട പുഷ്പ കമൽ ദഹൽ നേപ്പാൾ ഭരിച്ചു. നേപ്പാളി സൈനിക തലവനായ രുക്മൻഗുഡ് കട്ട്വാളിനെ പുറത്താക്കാൻ നടത്തിയ നീക്കം പിഴച്ചതോടെ പ്രചണ്ഡയ്ക്ക് രാജിവെക്കേണ്ടിവന്നു.2016-ൽ അദ്ദേഹം വീണ്ടും അധികാരത്തിൽ വന്നെങ്കിലും പിറ്റേവർഷം രാജിവെച്ചു.

അമർ ഭൂഷന്റെ പുസ്തകത്തിലുള്ള വെളിപ്പെടുത്തലുകൾ, രാജീവ് ഗാന്ധിയുടെ സ്വാർത്ഥ താത്പര്യങ്ങളെ കുറിച്ചാണ്.പക്ഷേ, രാജീവ് ഗാന്ധി വളമിട്ട് വളർത്തിയ നേപ്പാൾ കമ്മ്യൂണിസം വളർന്നു വളർന്ന് ശാഖകൾ ഇന്ത്യക്ക് മേലെ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇപ്പോഴത്തെ മേഘാലയ ഗവർണറായ തഥാഗത റോയ് ഇക്കാര്യം തുറന്നടിച്ചു പറഞ്ഞിരുന്നു{ട്വിറ്ററിന്റെ ലിങ്ക് കൂടെ കൊടുക്കുന്നു} കമ്മ്യൂണിസം എന്ന വിഷവൃക്ഷം ആരു നട്ടുവളർത്തിയാലും ആ നാടിനെ കാത്തിരിക്കുന്ന ഗതി നിരവധി ലോകരാഷ്ട്രങ്ങൾ തെളിയിച്ചതാണ്. നേപ്പാളിന്റെ കാര്യത്തിലും അത് സത്യമായി. ചിന്താശേഷിയില്ലാത്ത പൂർവികരുടെ പ്രവർത്തിയുടെ തിക്തഫലങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അനുഭവിക്കാതെ തരമില്ലല്ലോ..

https://twitter.com/tathagata2/status/1271011393643229184