രഞ്ജിത്ത് ഗോപാലകൃഷ്ണൻ
"വരുന്ന മൂന്ന് നൂറ്റാണ്ടുകൾ, നിങ്ങൾ ഭാരതാംബയെ പൂജിക്കൂ, എങ്കിൽ അമ്പത് വർഷം കുഴിയുമ്പോൾ അവൾ സ്വതന്ത്രയാകും, മൂന്ന് നൂറ്റാണ്ടുകളുടെയുള്ളിൽ അവൾ, പരമവൈഭവത്തിലെത്തും, ഒപ്പം വിശ്വ ഗുരുവാകും"
-#സ്വാമി_വിവേകാനന്ദൻ, 1897-ൽ നൽകിയ ആഹ്വാനമാണിത്.
1893-ലെ വിശ്വപ്രസിദ്ധ ചിക്കാഗോ മത സമ്മേളനവും, തുടർന്ന് നാല് വർഷം നീണ്ടു നിന്ന തന്റ്റെ വിശ്വ പ്രസിദ്ധമായ അമേരിക്കൻ - ഇംഗ്ലണ്ട് യാത്രകൾക്ക് ശേഷവും കൊളംബോ വഴി ഭാരതത്തിൽ മടങ്ങിയെത്തിയ സ്വാമിജി തന്റ്റെ വിഖ്യാതമായ പ്രസംഗ പരമ്പരയിൽ ഭാരതത്തിലെ യുവജനതയോട് നടത്തിയ ആഹ്വാനമായിരുന്നു ഇത്.
(കൊളംബോ മുതുൽ എൽമോറ വരെ എന്ന സ്വാമിജിയുടെ പ്രസംഗ പരമ്പര രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നും)
AD950 -മാണ്ടിൽ ആരംഭിച്ച വൈദേശിക ആക്രമണ പരമ്പരകളിൽ നിന്നും, നരകം തീർത്ത വൈദേശിക അടിമത്വത്തിൽ നിന്നും സ്വാമിജി 1897-ൽ പ്രവചിച്ചതു പോലെ കൃത്യം അമ്പതാം വർഷം 1947-ൽ ഭാരതം, അവളുടെ അടിമത്വത്തിന്റ്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടി.
വലിയ വില അതിന് നൽകേണ്ടി വന്നു എങ്കിലും, ക്രാന്തദർശിയായ ആ അവതാര പുരുഷനെ മനസ്സാ വണങ്ങാതെ ഒരു സ്വാതന്ത്ര്യ ദിനവും എനിക്ക് കടന്നു പോകാറില്ല. സ്വാതന്ത്ര്യ സമരത്തിന്റ്റെ നാൾവഴികളിൽ ബലിദാനികളായ അനേകലക്ഷം ദേശാഭിമാനികളുടെ സ്മരണകൾ ഉൾക്കൊണ്ട് മാത്രമേ ഓരോ സ്വാതന്ത്ര്യ ദിനവും ആചരിക്കാറുമുള്ളൂ.
#ഉജ്ജ്വല_സമര_ചരിത്രം
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റ്റെ വമ്പൻ പരാജയം നൽകിയ ആഘാതത്തിൽ ഹതാശരായി, തങ്ങളുടെ മാതൃഭൂമിക്ക് വന്ന് ഭവിച്ച ദുർവിധിയിൽ നിരാശയുടെ പടുകുഴിയിലാണ്ട് പ്രജ്ഞയറ്റു കിടന്ന ഒരു ജനതയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റ്റെ അവസാനത്തോടെ ഭാരതത്തിൽ ഉണ്ടായിരുന്നത്.
ഉറങ്ങിക്കിടന്ന ആ മഹദ്ജനതയുടെ ഞരമ്പുകളിൽ പ്രത്യാശയുടേയും, ആത്മവിശ്വാസത്തിന്റ്റേയും ആഗ്നേയ തരംഗങ്ങൾ ജ്വലിപ്പിച്ചത്, പാശ്ചാത്യ ലോകത്തിനെ, ഭാരതത്തിന്റ്റെ ആത്മീയതയുടെ അഭൗമികമായ തേജസ്സിനാൽ അമ്പരപ്പിച്ച് മടങ്ങിയെത്തിയ ഈ യുവ സന്യാസിയുടെ ആത്മാവിനെ ഉണർത്തുന്ന വാഗ്ധോരണികളായിരുന്നു..
കൊളംബോയിൽ നിന്നും, മദ്രാസിലേക്കും, അവിടെ നിന്ന് കൽക്കത്തായിലേക്കും തുടർന്ന് രാജ്യത്തിന്റ്റെ ഓരോ കോണുകളിലും സ്വാമിജി എത്തി. ലക്ഷക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന്റ്റെ വാക്കുകൾ ഉൾക്കൊണ്ട് ആത്മവിശ്വാസം വീണ്ടെടുത്തു.
"ഉണരൂ, എഴുന്നേൽക്കൂ, പ്രവർത്തിക്കൂ" എന്ന അദ്ദേഹത്തിന്റ്റെ സിംഹഗർജ്ജനം ഭാരതീയ സിരകളിൽ സ്വാഭിമാനം നിറച്ചു.
പിന്നീടുള്ളതാണ്, ആധുനിക ഭാരതത്തിന്റ്റെ യഥാര്‍ത്ഥ സമര ഗാഥ..!!!
ബാലഗംഗാധര തിലകനും, ലാലാ ലജ്പത്റായിയും, ഗാന്ധിജിയും, പട്ടേലും തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി, നേതാജി സുഭാഷ് ചന്ദ്ര ബോസും, ആർഎസ്സ്എസ്സ് സ്ഥാപകൻ ഡോ:കേശവ ബലിറാം ഹെഡ്ഗേവാറും, ഹിന്ദു മഹാസഭ നേതാവായിരുന്ന വീര സവർക്കറും, വിപ്ലവ സിംഹങ്ങളായിരുന്ന ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അനേകായിരം അനശ്വരരായ സമര നക്ഷത്രങ്ങളെല്ലാം, സ്വാമി വിവേകാനന്ദനിൽ നിന്നും ഉയിരും, ഉശിരും ഉൾക്കൊണ്ടവരരായിരുന്നു. അതിനാൽ തന്നെ വര്‍ഷങ്ങളുടെ അടിമത്വത്തില്‍ നിന്നും പൊരുതി നേടിയെടുത്ത സ്വാതന്ത്ര്യത്തിന് നമ്മുടെ ജീവനോളം തന്നെ നാം വിലമതിക്കണം.
1857 ലേത് ഒന്നാം സ്വാതന്ത്ര്യ സമരം ആയിരുന്നു എങ്കിൽ, 1905 മുതൽ ഉയിര് വീണ്ടെടുത്ത സമരങ്ങൾ രണ്ടാം സ്വാതന്ത്ര്യ സമര പരമ്പരയാണ്. ആവേശോജ്വലമായ ഈ സമര ചരിത്രത്തില്‍ മറക്കാനാവാത്ത നിരവധി സംഭവങ്ങളുണ്ട്, സ്ഥലങ്ങളുമുണ്ട്.
അധികമൊന്നും ഇന്ന് ഓർക്കപ്പെടാത്ത ആ സംഭവങ്ങളിലേക്ക് ഒരു മടക്കയാത്ര ആകട്ടെ ഈ സ്വാതന്ത്ര്യ പുലരിയിലെ നമ്മുടെ സ്മരാണ്ജലി.
#ബരാക്പൂർ
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് തുടക്കം കുറിച്ച അറിയാമെങ്കിലും ബരാക്പൂര്‍ എന്ന സ്ഥലം മിക്കവര്‍ക്കും അപരിചിതമായിരിക്കും. ബരാക്പൂരില്‍ വെച്ചാണ് ബ്രിട്ടീഷുകാരുടെ നിയമങ്ങള്‍ക്കെതിരെ മംഗള്‍ പാണ്ഡെ എന്ന ശിപായി പ്രതികരിച്ചതും ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതും. (ചിത്രം കാണുക)
ബ്രിട്ടീഷ് സൈന്യത്തിൽ അക്കാലത്തുണ്ടായ മാറ്റങ്ങള്‍ പ്രത്യേകിച്ച്, P-53 എൻഫീൽഡ് റൈഫിൾസിൽ ഉപയോഗിക്കുവാന്‍ പേപ്പര്‍ കാര്‍ട്ട്റിഡ്ജ് ഉപയോഗിക്കണമെന്ന് നിര്‍ദ്ദേശത്തിനെതിരെയാണ് മംഗൽപാണ്ഡേ പ്രതികരിച്ചത്. റൈഫിൾ കയറ്റാൻ സൈനികർക്ക് വെടിയുണ്ട കടിക്കേണ്ടിവന്നു, ഈ വെടിയുണ്ടകളിൽ ഉപയോഗിക്കുന്ന ഗ്രീസ് ഗോമാംസത്തിൽ നിന്നാണ് ഉണ്ടായതെന്നും ഇത് ഹിന്ദുക്കളെ മനപ്പൂർവ്വം അപകീർത്തിപ്പെടുത്തുന്നതിനും മാനസികമായി തളർത്തുന്നതിനും ബ്രിട്ടീഷുകാർ ഉപയോഗിച്ച തന്ത്രമായിരുന്നു.
എതിർപ്പുകൾ ഉയർന്നതോടെ, തന്റ്റെ സൈന്യത്തിലെന്താണ് സംഭവിക്കുന്നതെന്ന അറിയുവാന്‍ വന്ന ബ്രിട്ടീഷ് ലഫ്റ്റനന്റ് ഹെൻറി ബാഗിനു നേരെ മംഗൽ പാണ്ഡേ വെടിയുതിർത്തു. അത് ലക്ഷ്യം കണ്ടില്ലായെങ്കിലും ആ ഉദ്ദേശ്യം കൃത്യമായ ലക്ഷ്യത്തിൽ തന്നെ തറച്ചു. പിന്നീട് 1857 ഏപ്രിൽ 8 ന് മംഗൽ പാണ്ഡെയെ പിടികൂടി തൂക്കിലേറ്റി.
#ഝാൻസിറാണി
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ വീരേതിഹാസങ്ങളിലൊരാളായ റാണി ലക്ഷ്മി ഭായിയെന്ന പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശമാണ് ഝാന്‍സി. ശിപായി ലഹളയുടെ അലയൊലികള്‍ എത്തിച്ചേര്‍ന്ന് ഒടുവില്‍ ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കപ്പെട്ട പ്രദേശമാണിത്.
ഝാന്‍സിലെ രാജാവായിരുന്ന ദാമോദര്‍ റാവുവിന്റെ ഭാര്യയായിരുന്നു മണികർണ്ണിക എന്ന ഝാന്‍സി റാണി. ഇവരുടെ പുത്രന് ചെറുപ്പത്തിലേ തന്നെ മരിച്ചിരുന്നു. പിന്നീട് പിന്തുടര്‍ച്ചാവകാശി ഇല്ലാതിരുന്ന ഇവര്‍ ഒരു കുട്ടിയെ ദത്തെടുക്കുകയുണ്ടായി. ആദ്യ പുത്രന്റെ മരണം ഗംഗാധർ റാവുവിനെ തളർത്തിക്കളഞ്ഞു.
1853-ൽ ഗംഗാധർ റാവു അന്തരിച്ചു. പുത്രനെ ദത്തെടുത്ത വിവരം ഔദ്യോഗികമായി ബ്രിട്ടീഷ് സർക്കാരിനെ ഗംഗാധർ റാവു അറിയിച്ചിരുന്നു. എന്നാല്‍ ദത്തെടുത്ത പുത്രനെ പിന്തുടര്‍ച്ചാവകാശിയായി അംഗീകരിക്കാതിരുന്ന ബ്രിട്ടീഷുകാര്‍ ഒടുവില്‍ രാജ്ഞിക്കെതിരെ തന്നെ യുദ്ധം പുറപ്പെടുവിച്ചു. അവരെ രാജ്യത്തില്‍ നിന്നും പുറത്താക്കി.
ഈ സമയത്താണ് ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെടുന്നതും റാണി യുദ്ധത്തില്‍ പങ്കുചേരുന്നതും. ഈ സമരങ്ങൾക്ക് ശേഷം ഏതാണ്ട് പത്തുമാസത്തോളം റാണി ഝാൻസി ഭരിക്കുകയുണ്ടായി. പിന്നീ്ട് നടന്ന വലിയ ഏറ്റുമുട്ടലില്‍ റാണി മരണപ്പെട്ടു. ഭാരത്തിന്റ്റെ ജോവാന്‍ ഓഫ് ആര്‍ക് എന്ന് ഝാന്‍സി റാണിയെ വിശേഷിപ്പിക്കാറുണ്ട്.
#ബോംബെ
സ്വാതന്ത്ര്യസമരകാലത്ത് പ്രധാന തീരുമാനങ്ങള്‍ പലതും കൈക്കൊണ്ടിരുന്ന ഇടമായിരുന്നു ബോംബെ. കോൺഗ്രസ് (ഇപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്) ബോംബെയിൽ സ്ഥാപിച്ചത് അലൻ ഒക്ടാവിയൻ ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ ആണ്. കോൺഗ്രസിന്റെ ആദ്യ സെഷൻ 1885 ഡിസംബർ 28 മുതൽ 31 വരെ ബോംബെയിലാണ് നടന്നത്.
1857 ലേതിന് സമാനമായി ഇനിയും സായുധ കലാപങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ജനാധിപത്യപരമായ മാർഗ്ഗത്തിൽ ഒരു പ്രതിപക്ഷത്തിനെ സൃഷ്ടിച്ച് നൽകി ഇന്ത്യാക്കാരെ അടക്കി നിർത്തുക എന്നതായിരുന്നു ഹ്യൂമിന്റ്റേയും, കോൺഗ്രസ്സിന്റ്റേയും ലക്ഷ്യം. ആദ്യ കാലത്ത് അത് നടന്നു.
എന്നാൽ, സ്വാമി വിവേകാനന്ദന് ശേഷം കോൺഗ്രസ്സിൽ ദേശീയ വികാരമുള്ളവർ അണിചേർന്നതോടെ ബ്രിട്ടീഷുകാരുടെ നില തെറ്റി.
#ബംഗാൾ
സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യന്‍ ദേശീയതയുടെ നെടുംതൂണായി നിലനിന്നിരുന്ന പ്രദേശമാണ് ബംഗാൾ.
കൊൽക്കത്തയിലാണ് ആദ്യത്തെ ദേശീയ സംഘടനയായ ഇന്ത്യൻ നാഷണൽ അസോസിയേഷൻ, സുരേന്ദ്രനാഥ് ബാനർജി സ്ഥാപിച്ചത്. ഇവിടെ വളര്‍ന്നു വന്ന ദേശീയതയെ ഭയന്നാണ്, 1905-ൽ ഇന്ത്യയുടെ തലസ്ഥാനം കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ബ്രിട്ടീഷുകാര്‍ മാറ്റുന്നത്.
ബ.ച.ചാറ്റാർജി
രവീന്ദ്രനാഥ ടാഗോർ, ബങ്കിം ചന്ദ്ര ചാഅറ്റർജി, അരവിന്ദ് ഘോഷ്, റാഷ് ബിഹാരി ബോസ്, ഖുദിറാം ബോസ്, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി നിരവധി ധീരന്മാരായ സ്വാതന്ത്ര്യ സമര പോരാളികളെ ബംഗാൾ ഭാരതാംബക്ക് സമ്മാനിച്ചിട്ടുണ്ട്.
"വന്ദേമാതരം" എന്ന ദേശീയ സമരങ്ങളെ ഇളക്കി മറിച്ച ദേശഭക്തി ഗാനം ഉൾക്കൊള്ളുന്ന ആനന്ദമഠം എന്ന നോവൽ രചിച്ചത് ബങ്കിം ചന്ദ്ര ചാറ്റർജിയാണ്.
#ചമ്പാരൻ
മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന ബാരിസ്റ്ററിഉഉൽ നിന്നും മഹാത്മാ ഗാന്ധിയിലേക്കുള്ള മാറ്റം നടന്ന സ്ഥലമാണ് ചമ്പാരന്‍. ഇവിടെ വെച്ചാണ് ഗാന്ധിജി ആദ്യമായി ചമ്പാരന്‍ സത്യാഗ്രഹം നടത്തി വിജയിക്കുന്നതും അദ്ദേഹം സഹനസമരത്തിലൂടെ ജനപിന്തുണ ലഭിക്കുന്നതും.
അക്കാലത്ത് ബ്രിട്ടീഷുകാർ ഇന്ത്യൻ കർഷകരെ ഇൻഡിഗോ അഥവാ നീലഅമരി കൃഷി ചെയ്യാൻ നിർബന്ധിതരാക്കിയിരുന്നു. അവരുടെ നിലനിൽപ്പിന് ആവശ്യമായ ഭക്ഷ്യവിളകള്‍ക്കു പകരമുള്ള ഈ കൃഷി പാവപ്പെട്ട കർഷകരുടെ അവസ്ഥയെ കൂടുതൽ ദുരിതപൂർണ്ണമാക്കി.
അവരിൽ പലരും പിന്നീട് പട്ടിണി മൂലം മരിക്കുകയും ചെയ്തു. ഈ അവസരത്തിലാണ് ഗാന്ധിജി ചമ്പാരന്‍ സന്ദര്‍ശിക്കുന്നതും പ്രക്ഷോഭം ആരംഭിക്കുന്നതും. അദ്ദേഹത്തിന്റെ പ്രക്ഷോഭ ഫലമായി ചമ്പാരൻ കാർഷിക നിയമം പാസാക്കുകയും ചെയ്തു. ഗാന്ധിജിയുടെ ഇന്ത്യരിലെ ആദ്യത്തെ വിജയമായിരുന്നു ചമ്പാരൻ സത്യാഗ്രഹം.
#ജാലിയൻ_വാലാബാഗ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ സ്‌മരണയിലേക്ക് കൊണ്ടുപോകുന്ന ഇടമാണ് ജാലിയന്‍വാലാബാഗ് .
ഇവിടെ വച്ചാണ് ജനറല്‍ ഡെയറിന്റെ നേതൃത്വത്തില്‍ വന്ന ബ്രിട്ടീഷ് സൈന്യം സമാധാനപരമായി നടന്നിരുന്ന ഒരു പൊതുയോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്ന നിരായുധരായ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വെടിയുതിര്‍ത്തത്.
1919 ഏപ്രില്‍ 13 നടന്ന ഈ സംഭവത്തില്‍ ഇന്ത്യയിലെ നിഷ്‌കളങ്കരായ ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെട്ടു.
#ചൗരിചൗരാ
ഉത്തര്‍പ്രദേശിലെ ഖോരക്പൂര്‍ ജില്ലയിലാണ് ചൗരിചൗരാ സ്ഥിതി ചെയ്യുന്നത്. ചൗരി ചൗരാ സംഭവം സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്. സമാധാനപരമായി പ്രകടനം നടത്തുകയായിരുന്ന ഒരുകൂട്ടം ആളുകളെ പോലീസ് കൊലപ്പെടുത്തുകയും അതിനെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ പിന്നീട് പ്രകോപിതരായ ഒരു ജനക്കൂട്ടം ഒരു പോലീസ് സ്റ്റേഷന് തീയിട്ടു.
തുടർന്ന് 22 പോലീസുകാർ കൊല്ലപ്പെട്ടു. ജാലിയൻ വാല ബാഗ് സംഭവത്തിന് ശേഷം മഹാത്മാഗാന്ധി രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തിരുന്നു. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ ചെറുക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. എന്നിരുന്നാലും, ചൗരി ചൗര സംഭവത്തിനുശേഷം പ്രസ്ഥാനത്തിന് അതിന്റെ അഹിംസാ സ്വഭാവം നഷ്ടപ്പെട്ടുവെന്ന് കരുതി ഗാന്ധി ഇത് പിന്‍വലിച്ചു.
#കകോരി
ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കകോരി, 1925 ഓഗസ്റ്റ് 9 ന് നടന്ന കകോരി ഗൂഢാലോചനയ്ക്ക് ഈ സ്ഥലം പ്രസിദ്ധമാണ്. ഇന്ത്യൻ വിപ്ലവകാരികൾക്ക് അവരുടെ പ്രവർത്തനങ്ങൾ നടത്താനും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന് ജനങ്ങളുടെ പിന്തുണ നേടാനും പണം ആവശ്യമായിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റ് ട്രഷറിയുടെ പണ ബാഗുകളുമായി അവർ ട്രെയിൻ കൊള്ളയടിച്ചു. അവർ ഏകദേശം 8,000 രൂപ കൊള്ളയടിച്ചുവെങ്കിലും ആകസ്മികമായി ഒരു യാത്രക്കാരനെ കൊന്നു.
ചരിത്രത്തിൽ ബ്രിട്ടീഷ് സ്വത്ത് കൊള്ളയടിക്കപ്പെട്ട ആദ്യത്തെ സംഭവമായതിനാൽ ഈ സംഭവം ബ്രിട്ടീഷ് സർക്കാരിനെ പിടിച്ചുകുലുക്കി. അവര്‍ ഒരു വലിയ അന്വേഷണത്തിന് ഉത്തരവിട്ടു, കാലക്രമേണ 40 ഓളം വിപ്ലവകാരികളെ അറസ്റ്റ് ചെയ്തു. രണ്ട് വർഷത്തോളം നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷം പ്രധാന പ്രതികളായ പണ്ഡിറ്റ് റാം പ്രസാദ് ബിസ്മിൽ, താക്കൂർ റോഷൻ സിംഗ്, രാജേന്ദ്ര നാഥ് ലാഹിരി, അഷ്ഫാക്കുല്ല ഖാൻ എന്നിവർക്ക് വധശിക്ഷ വിധിച്ചു. ശേഷിക്കുന്ന ഗൂഢാലോചനക്കാർക്ക് വ്യത്യസ്ത കാലയളവുകൾക്ക് ജീവപര്യന്തം തടവ് നൽകി.
#ലാഹോർസമ്മേളനം
സ്വാതന്ത്ര്യ സമരചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഇടമാണ് ലാഹോര്‍. സ്വാതന്ത്ര്യാനന്തരം ലാഹോര്‍ പാകിസ്ഥാന്റെ ഭാഗമായി മാറിയെങ്കിലും അതിനു മുന്‍പുള്ള കാലഘട്ടത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങളും സംഭവങ്ങളും പ്രവർത്തനങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
1929 ലെ കോൺഗ്രസിന്റെ സമ്മേളനം ലാഹോറിൽ നടന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയത് 1929 ഡിസംബർ 31 ന് ലാഹോറില്‍ വെച്ചാണ്. ലാഹോര്‍ സെഷനിലാണ് ത്രിവർണ്ണ പതാക ദേശീയ പതാകയായി കോൺഗ്രസ്സ് അംഗീകരിച്ചത്. തിരഞ്ഞെടുക്കപ്പെട്ടു. മുസ്‌ലിം ലീഗിന്റെ നിരവധി സുപ്രധാന സെഷനുകൾക്കും പിന്നീട് ലാഹോർ ആതിഥേയത്വം വഹിച്ചു.
#ദണ്ഡിയാത്ര
ഗുജറാത്തിലെ നവസാരി ജില്ലയിലെ ഒരു ഗ്രാമമാണ് ദണ്ഡി. 1930-ൽ മഹാത്മാഗാന്ധി ആരംഭിച്ച 'ഉപ്പ് സത്യാഗ്രഹം' എന്നറിയപ്പെടുന്ന ദണ്ഡി മാർച്ചിന്റെ പേരിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഇന്ത്യക്കാർക്കുള്ള നികുതി വർദ്ധിച്ചതിനെത്തുടർന്ന് ഗാന്ധി ബ്രിട്ടീഷുകാർക്കെതിരായ കലാപത്തിനായി 'സത്യാഗ്രഹം' ആരംഭിച്ചു. ഉപ്പ് ഒരു മാധ്യമമായാണ് അദ്ദേഹം ഉപയോഗിച്ചത്.
#ക്വിറ്റ്ഇന്ത്യാ_സമരം
1937 -ലെ കോൺഗ്രസ്സ് ദേശീയ സമ്മേളനം മഹാഭൂരിപക്ഷത്തോടെ സുഭാഷ് ചന്ദ്ര ബോസിനെ കോൺഗ്രസ്സ് പ്രസിഡന്റ്റായി തിരഞ്ഞെടുത്തു. എന്നാൽ മകനേ പോലെ സ്നേഹം നൽകുമ്പോളും, സുഭാഷിന്റെ നയങ്ങളോട് ഗാന്ധിജിക്ക് യോജിപ്പുണ്ടായിരുന്നില്ല. അതേ തുടർന്ന് സുഭാഷ് സ്ഥാനത്യാഗം ചെയ്യുകയും, കോൺഗ്രസ്സ് വിട്ട് തന്റ്റേതായ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയും ചെയ്തു.
#INA_ഇന്ത്യൻ_നാഷണൽ_ആർമി
രണ്ടാം ലോകമഹായുദ്ധകാലത്ത് ഇമ്പീരിയൽ ജപ്പാനീസ് സേനയുടെ സഹായത്തോടെ ജപ്പാനിൽ ജീവിച്ചിരുന്ന ഭാരതീയനായ റാഷ് ബിഹാരി ബോസ് എന്ന ദേശസ്നേഹി രൂപം കൊടുത്ത സേനയാണ് ഇന്ത്യൻ നാഷണൽ ആർമി അഥവാ ഐ.എൻ.എ.
സുഭാഷ് ചന്ദ്ര ബോസിനെ പിൽകാലത്ത് ഇന്ത്യൻ നാഷണൽ ആർമിയുടെ നേതാവായി, റാഷ് ബിഹാരി നിയമിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പൗരസ്ത്യദേശത്തുള്ള അധിനിവേശത്തിനെതിരെ ജപ്പാൻകാരോടൊത്ത് ഐ.എൻ.എ. പൊരുതി.
യഥാര്‍ത്ഥത്തിൽ, ഭാരതത്തിന്റ്റെ വടക്കു കിഴക്കൻ പ്രദേശങ്ങൾ കീഴടക്കിയ ഐഎൻഎയാണ്, ലോക മഹായുദ്ധാനന്തരം സ്ഥലം വിടാൻ ബ്രിട്ടനെ പ്രേരിപ്പിച്ചതെന്ന് പിൽക്കാലത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ക്ലമെന്റ്റ് ആറ്റ്ലി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒരു പക്ഷെ സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ്സിൽ തുടർന്നിരുന്നുവെങ്കിൽ വിഭജനം നടക്കുമായിരുന്നോ എന്ന് തന്നെ സംശയമാണ്.
സ്വാമി വിവേകാനന്ദനെ പിന്തുടർന്ന സുഭാഷിനെ പോലെ തന്നെ വിവേകാനന്ദനിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട മറ്റൊരു നരേന്ദ്രനാണ്, ഇന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
ഏവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ.
🥰💕 🇮🇳
No comments:
Post a Comment