Monday, 20 April 2020

ശൈവസിദ്ധ സമാധിസ്ഥാനങ്ങളിലെ മഹാക്ഷേത്രങ്ങൾ


Shiva Cosmic Vision
******************************
ശിവപ്രോക്തമായ ആഗമതന്ത്രശാസ്ത്രത്തിലെ ശിവശക്തിസിദ്ധാന്ഥത്തിൽ അധിഷ്ഠിതമായ ആത്മവിദ്യയായ ക്രിയാകുണ്ഡലിനീയോഗ സാധനയിലൂടെ സ്വരൂപസിദ്ധി ആർജ്ജിച്ചവരാണു താഴെ പറഞ്ഞിരിയ്ക്കുന്ന 18 ശൈവസിദ്ധന്മാർ.

 1. നന്ദിദേവർ, 2. അഗസ്ത്യമുനി, 3.തിരുമൂലർ, 4.ഭോഗനാദർ, 5.കൊങ്കണവർ, 6.മച്ചമുനി, 7.ഗോരക്നാദ്, 8.ശട്ടമുനി, 9.സുന്ദരാനന്ദർ, 10.രാമദേവൻ, 11.കുദംബായ് , 12.കർവൂരാർ, 13.ഇടൈക്കടർ, 14.കമലമുനി, 15.വാല്മീകി, 16.പത്ജ്ഞലി. 17.ധന്വന്തരി, 18.പാമ്പാട്ടി.

18 സിദ്ധന്മാരുടെ സമകാലികരും ക്രിയാകുണ്ഡലിനീയോഗസാധനയിലൂടെ സ്വരൂപസിദ്ധി നേടിയ മറ്റുസിദ്ധന്മാർ താഴെ പറയുന്നവരാണു.

19.കൊങ്കേയർ, 20.പുന്നകേശൻ, 21.പുലസ്ത്യൻ,22.പുലഹൻ, 23.അത്രി,24.പുനൈക്കണ്ണർ, 25.പുലിപ്പണി, 26.കാലാംഗി, 27.അഴുഗണ്ണി, 28.അഗപ്പേയർ, 29.തേരയ്യർ, 30.രോമർഷി, 31.അവ്വൈ, 32.കുംഭമുനി, 33.വരാരൂർ, 34.കൂർമ്മമുനി, 35.മാണിക്യവാചർ, 36.തിരുജ്ഞാനസംബന്ധർ, 37.തിരുനാവുക്കരശർ, 38.രാമലിംഗസ്വാമി, 39.കുമാരദീവർ, 40.വസിഷ്ടൻ, 41.ബാബാജിനാഗരാജ്, 42.പട്ടണത്താർ, 43.ഭർത്രുഹരി, 44.പുണ്ണാക്കീശ്വർ, 45.അരുണാചലേശ്വൻ, 46.പീരുമുഹമ്മദ്, 47.സുന്ദരമൂർത്തി, 48.ഗുണംകൂടിമസ്താൻ, 49.തായ്മാനവർ, 50.കടുവള്ളി, 51.ശിവവാക്യർ.

പതിനെട്ടു സിദ്ധന്മാർ സമസ്ഥ ശാസ്ത്രങ്ങളിലും, കലകളിലും വിദഗ്ദരായിരുന്നു വത്രെ. ആയുർവ്വേദം, സിദ്ധവൈദ്ദ്യം,യോഗ,രസവാദം, തത്വചിന്ത, മർമ്മ,ആയോധനവിദ്യ, എന്നിവയിലെല്ലാം വളരെ വിലപ്പെട്ട തമിഴ്, സംസ്ക്ര്യത ഗ്രന്ഥങ്ങൾ ഇവരുടേതായിട്ടുണ്ടത്രെ.

ഈ വിശ്വപ്രപഞ്ചം ശിവശക്ത്യാത്മകമാണെന്നാണു ആഗമശാസ്ത്രം പറയുന്നത്. ഓരോരുത്തരിലും കുടികൊള്ളുന്ന ശക്തിയെ ഉണർത്തിയാൽ പരിണാമവും ബോധപ്രാപ്തിയും കൈവരിച്ച് ആത്മജ്ഞാനവും, ജനനമരണപ്രവാഹത്തിൽനിന്നും മുക്തിയും നേടാൻ കഴിയുമത്രെ.

നമ്മുടെ മൂലാധാരചക്രയോടനുബന്ധിച്ചുള്ള കുണ്ഡത്തിൽ സുഷുപ്തിയിൽ കിടക്കുന്ന കുണ്ഡലിനീശക്തിയെ ഉണർത്തിയാൽ അത് ലിംഗരൂപത്തിലഗ്നിയായി ഉണരും.ഓരോ സ്ര്യഷ്ടിസമയത്തും  ഓംകാരനാദത്തോടെ പ്രചണ്ഡമായ അഗ്നിയായി ഉണരുന്നതും മഹാകുണ്ഡലിനി തന്നെ. ഈശരന്റെ അടയാളമായ ഈ അഗ്നിയെ ലംഗ അഥവാ ശിവലിംഗരൂപത്തിൽ മഹാശിവൻ തന്നെ ഇതിനെ ആരാധിച്ചിരുന്നു.

നമ്മുടെ അകത്ത് സ്ഥിതിചെയ്യുന്ന ഈ ആത്മലിംഗത്തെ സാധാരണ സാധകർക്ക് കാണാൻ കഴിഞ്ഞിട്ടുണ്ടായിരിയ്ക്കണമെന്നില്ല. അവരുടെ അറിവിലേയ്ക്കാണു അതിനെ പുറത്ത് ആരാധിച്ചിരുന്നത്.

സിദ്ധന്മാരുടെ ജീവസമാധി സ്ഥാനങ്ങളിൽ ഈശ്വരപ്രതീകമായ ശിവലിംഗങ്ങൾ പ്രതിഷ്ഠിച്ചിരുന്നു.അവിടെ ശിഷ്യർ ഒത്തുകൂടി തങ്ങളുടെ ആത്മിയ സാധനകൾ ചെയ്തിരുന്നു.

ശക്തികേന്ദ്രങ്ങളായ സിദ്ധർസമാധിസ്ഥലങ്ങളിലാണു പല മഹാക്ഷേത്രങ്ങളും ഉയർന്നുവന്നിട്ടുള്ളതെന്നു കാണാവുന്നതാണു.

ക്ഷേത്രങ്ങൾ ഇന്നു സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുന്നു.അവിടെ അല്പം ആന്തരികവും എന്നാൽ ഭൂരിഭാഗവും ബാഹ്യാചാരാനുഷ്ഠാന ങ്ങളുമാണു പാലിയ്ക്കുന്നത്.

തങ്ങൾ ദർശനം നടത്തുന്ന മഹാക്ഷേത്രങ്ങൾ മഹാസിദ്ധന്മാരുടെ ജീവസമാധി സ്ഥാ
നങ്ങളാണെന്ന കാര്യം ഭൂരിഭാഗം ഭക്തരും മറന്നിരിയ്ക്കുന്നു.

അവിടെ ക്ഷേത്രങ്ങളുണ്ടായതുകൊണ്ടല്ല അത് സിദ്ധന്മാരുടെ സമാധിസ്ഥലങ്ങളായതെന്നും, ആന്തരികസാധനയിലൂടെ സിദ്ധന്മാർ ഉണ്ടായതുകൊണ്ടാണു അവരുടെ ജീവസമാധിസ്ഥാനങ്ങളിൽ ക്ഷേത്രങ്ങൾ ഉയർന്നുവന്നതെന്നും പ്രത്യേകം ഓർക്കേണ്ടതാണു.

അതുകൊണ്ട് ഭക്തിമാർഗ്ഗത്തിനുപരി ആന്തരികസാധനയും,ഭക്തിയോഗവും കൂടി അനുഷ്ഠിയ്ക്കുന്നതാണു ഏറെ ഗുണകരമെന്നു ഒരോ ഭക്തനും അറിയുന്നത് ഗുണകരമാകാവുന്നതാണു.

താഴെ പറയുന്ന സ്ഥലങ്ങൾ പതിനെട്ടുസിദ്ധന്മാരുടെ സമാധിസ്ഥാനങ്ങൾ എന്നു വിശ്വസിയ്ക്കപ്പെടുന്നു...
*************************************

1. തിരുമൂലര-തില്ലയിൽ (ചിതംബരം നടരാജക്ഷേത്ര) സമാധി കൊള്ളുന്നു.
2.രാമദേവർ-അളകർമലയിൽ സമാധി കൊള്ളുന്നു.
3.കുംബമുനി ( അഗസ്ത്യർ) അനന്തശയനത്തിൽ ( തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രം) സമാധികൊള്ളുന്നു.
4.കൊങ്കണമുനി-തിരുപ്പതി വെങ്കിടചലാപതിക്ഷേത്രസ്ഥാനത്ത് സമാധികൊള്ളുന്നു.
5.കമലമുനി- വരാവൂർ മഹാക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധി സ്ഥാനമാണു.
6.ചട്ടമുനി-ജ്യോതിരംഗം ( ശ്രീരംഗം) രംഗനാഥക്ഷേത്രമാകുന്നു ചട്ടമുനിയുടെ സമാധിസ്ഥാനം.
7. കരുവൂരാർ-കരൂർമഹാക്ഷേത്രമാണത്രെ ഇദ്ദേഹത്തിന്റെ സമാധിസ്ഥാനം
8.സുന്ദരാനന്ദർ-മധുരമീനാക്ഷിക്ഷേത്രം (കുടൽ-മധുര) ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
9.വാല്മീകി-എട്ടികുടിക്ഷേത്രം വാല്മീകി മഹർഷിയുടെ സമാധിസ്ഥാനമത്രെ.
10.നന്തിദേവർ-കാശിവിശ്വനാഥക്ഷേത്രം നന്ദികേശന്റെ സമാധിസ്ഥാനമത്രെ.
11.പാമ്പാട്ടി സിദ്ധൻ-പാതിയിരി ശങ്കരങ്കോവിൽ ഇദ്ദേഹഠിന്റെ സമാധിസ്ഥനമത്രെ.
12.ഭോഗനാദർ- പഴനിമലശ്രീസുബ്രമണ്യക്ഷേത്രം ഭോഗനാദരുടെ സമാധിസ്ഥാനമത്രെ.
13.മച്ചമുനി- തിരുപ്പുറക്കുണ്ടംമഹാക്ഷേത്രം മച്ചമുനിയുടെ സമാധിസ്ഥാനമത്രെ.
14.കോരക്കർ(ഗോരക്നാദ്)- പോയൂർ മഹാക്ഷേത്രം ഗോരക്നാദിന്റെ സമാധി സ്ഥാനമത്രെ.
15.പതജ്ഞലി-രാമേശരം ക്ഷേത്രം പതജ്ഞലി മഹർഷിയുടെ സമാധിസ്ഥാനമത്രെ.
16.ധന്വന്തരി-ജ്യോതിവൈത്തീശ്വരൻ കോവിൽ ധന്വന്തരിമഹർഷിയുടെ സമാധിസ്ഥനമത്രെ.
17. കുതംബർ- തികഴ്മയൂരം ( മായാവരം) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.
18.ഇടയ്ക്കാട്ടർ- ചിത്തരുണ ( തിരുത്തണി) മഹാ ദേവക്ഷേത്രം ഇദ്ദേഹത്തിന്റെ സമാധിസ്ഥാനമത്രെ.

Shiva Cosmic Vision
WhatsApp9447352666
****************************************************

Sunday, 19 April 2020

Sprinklr വിവാദവും, കോവിഡും

Sprinklr കമ്പിനിയ്ക്ക് കേരളത്തിലെ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെയുള്ള 'നിർണ്ണായക' വിവരങ്ങൾ യാതൊരു പ്രൈവസി നിയമങ്ങളും കൂടാതെ നൽകിയെന്നതാണല്ലോ ആരോപണം. 

ഇതിനെതിരെ എഴുത്തുകാരനായ ബെന്യാമന്റ്റെ വികാരനിർഭരമായ പ്രസ്താവനയും കണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വിവരങ്ങളേക്കാളുമധികമായി എന്താണ് ഈ വിഷയത്തിന്റ്റെ ഗൗരവമെന്ന് നോക്കാം. 

Sprinklr മായി കേരളം ഒപ്പു വച്ച കരാറിൽ നിയമപരമായി, ഡാറ്റ ചോരാതിരിക്കാൻ നമ്മുടെ താത്പര്യം സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അത്തരം 'ക്രിട്ടിക്കൽ ഡാറ്റ' പുറത്തു പോയാൽ ഈ ഡാറ്റയിൽ ഉൾപ്പെട്ട കേരളത്തിലെ മനുഷ്യർക്ക് വ്യക്തിപരമായി എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നതാണ് അടുത്ത പ്രസക്തമായ ചോദ്യം..

പ്രത്യക്ഷത്തിൽ 'ഇല്ല' എന്നതാണ് ഉത്തരം. ബെന്യാമൻ ചോദിച്ചതു പോലെ 'എന്റെ കുറെ വിവരങ്ങൾ ആരെങ്കിലും അറിഞ്ഞാൽ എനിക്കെന്താ ചേതം' എന്ന ശൈലിയിൽ.. എന്നാൽ പരോക്ഷമായി ഗൗരവതരമായി ഇത് രാജ്യ സുരക്ഷയ്ക്ക് ഉൾപ്പെടെ ബാധിക്കുന്നുണ്ട് എന്നതാണ് വസ്തുത. അത് മനസ്സിലാകണമെങ്കിൽ ഈ വിഷയത്തിന്റ്റെ ക്യാൻവാസ് കുറച്ചു കൂടി വലുതാക്കണം. അതായത്, ഇത് കേരളത്തിന്റെ മാത്രം വിഷയമല്ലാന്ന് അറിയണമെന്ന് ചുരുക്കം. 

ഇന്ന് ലോകത്ത് ഏറ്റവും മൂല്യമേറിയ ഒരു വിൽപ്പനച്ചരക്കാണ്, "ഡാറ്റ" എന്നറിയപ്പെടുന്ന "അറിവ്"..!!!
അവയിൽ തന്നെ ഏറ്റവും മൂല്യമേറിയത് ആരോഗ്യം സംബന്ധിച്ച ഡാറ്റയാണ് താനും. 

ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ മൂല്യത്തിന് കാരണം. ഈ വിവരങ്ങൾക്ക് ആവശ്യക്കാർ ആരാണന്നതാണ് മുഖ്യം. ലഘുവായി പറഞ്ഞാൽ, ആരോഗ്യ വിവരം ആവശ്യമുള്ളവർ 'മരുന്ന് കമ്പിനികൾ' ആണ്. ഉദാഹരണത്തിന്, Sprinklr മായുള്ള ആദ്യ ധാരണ പ്രകാരം കേരളത്തിലെ ജനങ്ങളുടെ മുഴുവൻ ആരോഗ്യ ഡാറ്റയും ലഭിച്ചാൽ, Sprinklr ന് അത് വച്ച് കേരളത്തിൽ ഓരോ പ്രായപരധികളിലുമുള്ള പുരുഷ-സ്ത്രീ അനുപാതം, അവരുടെ രോഗ വിവരങ്ങൾ, ഭക്ഷണ ശീലങ്ങൾ, പണം ചിലവാക്കാനുള്ള കഴിവ് തുടങ്ങിയ അനേകം പാരമീറ്റേർസ് വച്ച് മരുന്ന് കമ്പിനികൾ ഉൾപ്പെടെ ഉള്ളവർക്ക് അവരുടെ പ്രോഡക്റ്റുകൾ തയ്യാറാക്കാനുള്ള ബേസിക്ക് ഡാറ്റ നൽകാനാവും..

കോടികളുടെ കച്ചവടമാണിത്. (പങ്ക് Exalogic വഴിയൊക്കെ പോയെന്നുമിരിക്കാം) അതായത്, ബെന്യാമന്, 'പഞ്ചാരയുടെ സൂക്കേട്' ഉണ്ടന്നിരിക്കട്ടെ.. അയാളുടെ പഞ്ചായത്തിൽ അടുത്ത മെഡിക്കൽ ഷോപ്പുകളിൽ പഞ്ചാരയുടെ മരുന്ന് വിൽക്കുന്ന മരുന്ന് കമ്പനിയുടെ പ്രതിനിധി പ്രോഡക്റ്റ് എത്തിക്കും. 'ദേ, ഇവിടടുത്ത് ബെന്യമനെന്നൊരു, പഞ്ചാര രോഗിയുണ്ട്, അയാള് ഈ മരുന്ന് തേടി വരുമെന്നൊക്കെ മെഡിക്കൽ ഷോപ്പുടമയോട്, റപ്പ് പറയുന്ന കാലമാകുമത്. അതേ പോലെ, അടുത്ത ആശുപത്രിയിലെ ഡാറ്റാബേസിലും പുള്ളി ഇടം പിടിച്ചു എന്ന് വരാം.. ഇത് ഉദാഹരണത്തിന് പറഞ്ഞു എന്നേയുള്ളൂ പക്ഷേ, ഇത്ര സൂക്ഷമാണ് അവരുടെ ചെയ്തികൾ ..

ഇനി ഇതിന്റെ വിശാലമായ ഇംപാക്ട് നോക്കണം..
  
കോവിഡ് 19 വൈറസ്, മനുഷ്യ നിർമ്മിതമാണന്നും, ചൈനയല്ല, മറിച്ച് അമേരിക്ക തന്നെയാണ് ഈ വിപത്തിന് പിന്നിലെന്നുമാണ്  ഇപ്പോൾ യൂറോപ്പിലും, അമേരിക്കയിൽ തന്നെയുമുള്ള പ്രധാന ആരോപണം.. 

ഫാർമ ലോബികളെ മുൻനിർത്തി, അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ 'തല' ഇതിന്റെ പിന്നിലുണ്ടത്രേ. സിഐയുടെ ചട്ടുകമായി, ഇപ്പോൾ തന്നെ ആരോപണം നേരിടുന്ന മൈക്രോസോഫ്റ്റും, ജോൺ ഹോപ്കിൻസ് തുടങ്ങിയ വമ്പൻ കോർപ്പറേഷനുകളുമുണ്ടന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.  

ലോകത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന തങ്ങളുടെ അധീശ്വത്വം പൂർവ്വാധികം ശക്തമായി തിരിച്ചു പിടിക്കുകയാണവരുടെ ലക്ഷ്യം. ' To make America Great Again' എന്ന ട്രംമ്പിന്റ്റെ പ്രസിദ്ധമായ മുദ്രാവാക്യം ഓർക്കുക.. ഇന്ന് ചൈന'യെ തകർക്കുമെന്നും പുള്ളി പ്രതിജ്ഞ എടുത്തിട്ടുണ്ട്..!! Note the point..!!!

ആത്യന്തികമായി അവരുടെ ലക്ഷ്യം, ലോകത്തിലെ സകല ജനങ്ങളെയും തങ്ങളുടെ വരുതിക്ക് കൊണ്ട് വരിക, എതിരാളി ഇല്ലാതെ ഏറവും വലിയ സാമ്പത്തിക സൈനിക ശക്തിയാവുകയെന്നതാണ്... 

ഇനി, ഈ പാൻഡമിക്ക് വലിയ വിപത്തുകൾ വിതച്ച ശേഷം,  അന്താരാഷ്ട്ര മരുന്ന് കമ്പിനികൾ പ്രതിരോധ വാക്സിനുകൾ രംഗത്തിറക്കും. 

ആ വാക്സിനേഷൻ ലോകത്തിലെ സകല മനുഷ്യർക്കും നിർബന്ധമാക്കുകയാകും അടുത്ത പടി. പണ്ട് വസൂരിക്ക് കൈയ്യിൽ കുത്തിവയ്പ് എടുത്തിരുന്നത് പോലെ ഇക്കുറി ആധുനിക ടെക്നോളജിയുടെ സഹായത്താൽ, ആർട്ടിഫിഷൽ ഇൻറ്റലിജൻസ് ഉപയോഗിച്ച്, വാക്സിനേഷൻ ചിപ്പുകൾ അഥവാ ടാറ്റുകൾ ആവും, മനുഷ്യർക്ക് നിർബന്ധമാക്കുക. കോവിഡ് ഭീതി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ആഗോള മീഡിയ പ്രചരണവും ഇതിന്റെ ഭാഗമാണെന്ന് സംശയിക്കണം. 

ഭാവിയിൽ ഈ വാക്സിനേഷൻ ടാറ്റൂയില്ലാതെ മനുഷ്യർ പുറത്തു ഇറങ്ങിയാൽ അവർ പകർച്ചവ്യാധി പരത്തുമെന്ന 'നരേറ്റീവ്'' ഉണ്ടാകും.. ഇത്തരക്കാരെ സമൂഹം അകറ്റുമെന്ന ഭീതിയിൽ, കോവിഡ് വാക്സിനേഷൻ വന്നാൽ ലോകത്തിലെ സകല മനുഷ്യരും ക്യൂ നിന്ന് എത്രയും പെട്ടെന്ന് അതെടുക്കും. ടാറ്റൂവല്ല എന്ത് വേണേലും ദേഹത്ത് ചാർത്തും. അതാണവസ്ഥ. 

ഈ വാക്സിനേഷൻ ടാറ്റൂ ഇല്ലാത്തവർക്ക് ട്രെയിൻ, ബസ്സ് വിമാനയാത്രകൾ ചെയ്യാനാവില്ല.. സ്കൂൾ, കോളെജ് പ്രവേശനമോ, ജോലിയോ ചെയ്യാനാവില്ല.
വിമാനത്താവളങ്ങളിൽ, ഈ ടാറ്റൂകൾ ഓട്ടോമാറ്റിക് ആയി റീഡ് ചെയ്യുന്ന റീഡറുകൾ വരും. ഈ റീഡറുകൾ ഇത് റീഡ് ചെയ്യാനെന്ന വ്യാജേന AI ഉപയോഗിച്ച്, മറ്റു ശാരീരിക അവസ്ഥകൾ റീഡ് ചെയ്യാനും ഒരുപക്ഷെ അതിനുമപ്പുറത്തേക്ക് മനുഷ്യരെ നിയന്ത്രിക്കാനും ഈ ഡാറ്റ ഉപയോഗിക്കും. 

ഇത് വലിയ സുരക്ഷാ - ആരോഗ്യ വിഷയങ്ങൾക്ക് വഴി വയ്ക്കും. ഫേസ് റെക്കക്നിഷനുൾപ്പെടേ ഇപ്പോൾ തന്നെ ചൈനയിൽ ഉണ്ട്. ഭൂമിയുടെ ഓരോ ഇഞ്ചും ഇപ്പോൾ സാറ്റലൈറ്റ് കണ്ണിലാണ്. നാളെ നമ്മുടെ ഹൃദയമിടിപ്പ് അളക്കുന്നതും നിയന്ത്രിക്കുന്നതും അമേരിക്കൻ ഫാർമ്മ/ചാര/സൈനിക ലോബിയായാൽ..? ജന നേതാക്കൾ, സൈനികർ, ശാസ്ത്രജ്ഞർ, താരങ്ങൾ എന്ന് വേണ്ട, ലോകത്തിലെ സകല മനുഷ്യരും സ്വന്തം ശരീരം പോലും സ്വന്തമല്ലാത്തവരായി മാറും.. വെറും ജീവിക്കുന്ന ഉപകരണങ്ങൾ.. സമ്പൂർണ്ണ അടിമത്തമാകും ഫലം. 

മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ടെസ്ലയുടേയും, ഓപ്പൺ AI യുടെയും  സ്ഥാപകൻ ഇലോൺ മസ്ക്ക് തുടങ്ങിയ കോടീശ്വരന്മാരും, ഫാർമ്മ രംഗത്തും, പൊതുജനാരോഗ്യ രംഗത്തുമുള്ള ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി & കോർപ്പറേഷനുമൊക്കെ ഈ രംഗത്ത് വർഷങ്ങളായി ശതകോടികൾ മുടക്കി ഗവേഷണം നടത്തുന്നവരാണന്നത് കൂടി ചേർത്ത് വേണം വായിക്കാൻ...!! അഞ്ചു കൊല്ലം മുൻപേ, ഇതേ പോലൊരു പാൻഡമിക്ക് സംക്രമണത്തെക്കുറിച്ച് ബിൽ ഗേറ്റ്സ് പറഞ്ഞിരുന്നതുമാണ്. 

ഈ ബിൽ ഗേറ്റ്സിന്റ്റെ കമ്പിനി മൈക്രോസോഫ്റ്റിന്റ്റെ കരാറുള്ള ഡാറ്റാ മാനേജ്മെന്റ് കമ്പിനിയാണ് കേരളം ഇപ്പോൾ നമ്മുടെ ഡാറ്റ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച Sprinklr.. 
അത്ര തന്നെ.. 

വേണമെങ്കിൽ, ഇവരുടെ ചാര സംഘടനയുടെ വലയിലാണോ കേരളാ മുഖ്യമന്ത്രി കുടുങ്ങിയതെന്നൊക്കെ ചോദിക്കാം.. രോഷം കൊള്ളാം.. അതിനപ്പുറത്തേക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.

കാരണം കരാറിൽ നിയമ വകുപ്പ് അഭിപ്രായം പറഞ്ഞില്ലന്നതൊഴിച്ചാൽ വേറൊരു രീതിയിലും പിണറായിയെ അത് ബാധിക്കില്ല. പോയത് പോയി. 1GB data എന്നൊക്കെ പറയുന്നത് ഒരു ചിന്ന പെൻ ഡ്രൈവിൽ കൊള്ളുന്നതേയുള്ളൂ..അത് എപ്പൊഴേ കിട്ടണ്ടവർക്ക് കിട്ടി ബോധിച്ചു കാണും. ബാക്കി പോകാതെ നോക്കിയാൽ കൊള്ളാം.  നടക്കാൻ സാധ്യത കുറവാണെങ്കിലും...

കാരണം, ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. ലോകമെമ്പാടും ഇതു പോലെയുള്ള ഡാറ്റ സംഭരണം പല രീതിയിൽ നടക്കുന്നുണ്ട്. Sprinklr പോലെ നൂറ് കണക്കിന് കമ്പിനികൾ പലയിടത്തും നിന്നും ഈ ഡാറ്റ കളക്ഷൻ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.

അതിനാൽ, ഞാൻ മുകളിൽ പറഞ്ഞതത്രയും ഹൈപ്പോതെറ്റിക്കലാണ് എന്ന് കരുതി ആശ്വസിച്ചാലോ, എനിക്ക് വട്ടായോ എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നതിലും നല്ലത്, കേരളത്തിനെ മാത്രമല്ല, ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവൻ ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച്  നിങ്ങൾ കൂടി ചിന്തിക്കുന്നതാണ്...🙃

 'പിക്ചർ അഭി ബഹുത്ത് ബാക്കി ഹേ ഭായ്'..

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 15 April 2020

ഭാരതത്തിന്റെ ഭാവി സംബന്ധിച്ച കൗതുകകരമായ 18 പ്രവചനങ്ങൾ

1. ഒരു ദിവസം വരും.  അന്ന്  വോട്ടിന് വേണ്ടി കോൺഗ്രസ് നേതാക്കൾ കോട്ടിന്  പുറത്തും പൂണൂല് ധരിക്കും."*
 – വീർ സവർക്കർ, *1959* ൽ

 2. ഒരു ദിവസം രാജ്യം മുഴുവനും ബിജെപി ഭരിക്കും. "*
– അടൽ ബിഹാരി വാജ്പേയി  
1999, പാർലമെന്റിൽ

 3. *" ഞാൻ ഇന്ത്യയെ തീർച്ചയായും കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും."*
    – നരേന്ദ്ര മോദി  *2010* ൽ

 4. *" ഇന്ന് ഞാൻ കോൺഗ്രസ് വിട്ട്  പുറത്തുപോവുകയാണ്,  എന്നാൽ  കോൺഗ്രസിന്റെ  ഈ പ്രത്യയശാസ്ത്രത്തിനെതിരെ, ഒരു സംഘടനയെ സ്ഥാപിച്ച് വളർത്തിയെടുക്കും എന്ന് ഞാൻ ശപഥം ചെയ്യുന്നു...    ആ സംഘടന കോൺഗ്രസിനെ നാമാവശേഷമാക്കും...  അതിന് ഒരു 100 വർഷം എടുത്താലും സാരമില്ല.  800 വർഷത്തെ അടിമത്തത്തിൽ ഒരു 100 വർഷം കൂടി...  എന്നാൽ ഇതേ സംഘടന തീർച്ചയായും ഇന്ത്യയെ വീണ്ടും ഒരു ഏകീകൃത അഖണ്ഡഭാരതമാക്കി തീർക്കും. "*
     – കേശവ് ബലിറാം ഹെഡ്‌ഗേവാർ, സ്ഥാപകനും ആദ്യത്തെ സർസംഘചാലകനും, *1922,  നാഗ്പൂർ* 

 5. *" ഇന്ത്യൻ സർക്കാർ 500 ന്റെയും,  1000  ത്തിന്റെ യും നോട്ടുകൾ പെട്ടെന്ന് നിരോധിക്കണം.  രാജ്യത്തിന്റെ പകുതി പ്രശ്‌നം ഏതാനും വർഷങ്ങൾക്കുള്ളിൽ പതുക്കെ അവസാനിക്കും.. "*
    –  ബാബ രാംദേവ്  *2006 മുതൽ 2013 വരെ* നിരവധി തവണ 

 6. *" ഏതൊരു നാൾ മരിച്ച ഹിന്ദുത്വം ഉണർന്ന്  അഭിമാനത്തോടെ പറയും ഞാൻ ഒരു ഹിന്ദുവാണെന്ന്... ,   അന്ന് അമേരിക്ക പോലും ഇന്ത്യയുടെ പാരമ്പര്യങ്ങൾക്ക് മുന്നിൽ നമസ്‌കരിക്കും.. എന്നിട്ട് അവർ പറയും ഇന്ന രാജ്യത്തെ നിങ്ങൾ  പറഞ്ഞു മനസിലാക്കിക്കൂ എന്ന് "*
     –  സ്വാമി വിവേകാനന്ദൻ,  *1893, അമേരിക്കയിലെ ചിക്കാഗോയിൽ.*  (ഓർമ്മയിരിക്കട്ടെ : -  കുറച്ചു ദിവസങ്ങൾക്ക് മുമ്പ് യുഎൻ ഇന്ത്യയോട് പറഞ്ഞത് അമേരിക്കയ്ക്കല്ല..  ഇന്ത്യയ്ക്ക് മാത്രമേ ഉത്തര കൊറിയയെ  ചികിത്സിക്കാൻ  കഴിയൂ, )

 7. *"ഇന്ന് ഗോ-ഹത്യാ നിരോധന സമരത്തിൽ,   ഇന്ദിരാഗാന്ധി പാർലമെന്റിന് മുന്നിൽ ഒരു മണിക്കൂറിനുള്ളിൽ 400 സാധു സന്യാസികളെ വെടിവച്ച് കൊന്നു..*  
  *ഒരു ദിവസം ഹിമാലയത്തിൽ തപസ്സനുഷ്ഠിക്കുന്ന ഒരു സന്യാസി വര്യൻ  ആധുനിക വസ്ത്രധാരണത്തിൽ ജന്മമെടുത്ത് വന്ന്..  ഈ പാർലമെന്റിനെ കീഴടക്കും..  കൂടാതെ കോൺഗ്രസിന്റെ വിചാര ധാരയെ നശിപ്പിക്കുകയും ചെയ്യുമെന്ന് ഞാൻ കോൺഗ്രസ് പാർട്ടിയെ ശപിക്കുന്നു..  ഒരു യഥാർത്ഥ  ബ്രാഹ്മണനായ സന്യാസിയുടെ ശാപമാണിത്,  അത് ഒരിക്കലും  വെറുതെയാവില്ല... "*                                                                   – കാശിയിലെ പ്രസിദ്ധ വിദ്വാനും, വലിയ തപസ്വിയുമായ കരപാത്രി മഹാരാജ് ,  *1966* ൽ                                                  (ഗോ ഹത്യാ നിരോധനത്തിന് വേണ്ടി *1966 ൽ* പാർലമെന്റിന്  മുമ്പിൽ സമരം ചെയ്തതിന് വെടിയേറ്റ് മരിച്ച സന്യാസിമാരുടെ ശവം കൈകളിൽ എടുത്ത് കൊണ്ട്  പറഞ്ഞത് ) 
                                     *9)* *"കോൺഗ്രസ് പാർട്ടി വോട്ട് ബാങ്കിന് വേണ്ടി ഇത്രയേറെ തരം താഴ്ന്നു അധ:പതിക്കും.. അതിന്റെ ഫലമായി അവർ നെഹ്രുവിന്റെ പേരിലുള്ള JNU  പോലുള്ള ഇടതുപക്ഷ സെക്സ് കേന്ദ്രങ്ങളായി തീർന്നിട്ടുള്ള സ്ഥലങ്ങളിൽ നിന്നുള്ള രാഷ്ട്ര വിരുദ്ധ മുദ്രാവാക്യങ്ങളെ  എല്ലാ രീതിയിലും പിന്തുണയ്ക്കും,   കൂടാതെ കോൺഗ്രസ് ഗോ ഹത്യയെ തുറന്ന് പിന്തുണച്ച് കൊണ്ട് സ്വയം അവർ തന്നെ ഒരു പരോക്ഷ നക്സലൈറ്റ് മാവോവാദി ഗ്രൂപ്പായി തീർന്നേക്കും."*                                                 – ഡോക്ടർ സുബ്രഹ്മണ്യ സ്വാമി,   *2009* ൽ                                                      (ദേശീയ മീഡിയ ആയ India TV  യിലെ പ്രസിദ്ധമായ  'ആപ് കി അദാലത്ത് '  എന്ന പരിപാടിയിൽ)  
                                                                                             *10)* *"കോൺഗ്രസിനെ ഞാൻ ഇല്ലാതാക്കും.. കോൺഗ്രസിന്റെ അന്തിമോപചാര ശ്രാദ്ധ കർമ്മങ്ങൾ നടത്തുന്ന ഒരാൾ (മോദി) സംഘത്തിൽ നിന്നും വരും."*                                                – ഡോക്ടർ സുബ്രഹ്മണ്യ സ്വാമി,   *1984 ൽ*                             (പാർലമെന്റിൽ അദ്ദേഹം കൊണ്ടുവന്ന Citizen Charter പ്രസ്താവന തള്ളിക്കളഞ്ഞ അവസരത്തിൽ.)
                                                                               *11)*  *" നരേന്ദ്രമോദി ഭാരതത്തിന്റെ ഭാവിയാണ്...  ഗോദ്രയിലെ റെയിൽവേ കംപാർട്ട്‌മെന്റിൽ 56 കർസേവകരെ  ചുട്ടു കൊന്ന ഇസ്ലാമിക മത മൗലിക തീവ്രവാദികളുടെ ഗൂഢാലോചന യും  കൃത്യവും  അത്യന്തം ക്രൂരവും അപലപനീയവുമാണ്..  അതിന്റെ ഫലമായി ഉണ്ടായ ജനരോഷത്തിന്റെ  പ്രതിക്രിയ മാത്രമാണ് 2002 ലെ ഗുജറാത്ത് കലാപം..  ഞാൻ അടൽജി യോട് പറയുന്നു മോദി യെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റരുതെന്ന് അല്ലെങ്കിൽ ഹിന്ദുത്വം ഭാരതത്തിൽ നാമാവശേഷമായേക്കാം..  നരേന്ദ്രമോദി ഇന്ത്യയുടെ ഉജ്ജ്വല ഭാവിയായി തീരും."*                                                       –  ബാലാ സാഹബ് ഠാക്കറേ, *6 ജൂൺ 2002 ൽ*                                                                                         *12)*   *" രാഹുൽ ഗാന്ധിക്ക് അധികം പറയത്തക്ക വലിയ  രാഷ്ട്രീയ ഭാവി ഇല്ല..  ചെറിയതോതിലുള്ള രാഷ്ട്രീയ ഭാവി മാത്രമേ ഉള്ളൂ.  അദ്ദേഹത്തിന്റെ ഭാവി ഭൂതകാലം പോലെ കഴിഞ്ഞു പോയതായി ഞാൻ കാണുന്നു...  പക്ഷെ നേരെമറിച്ച് നരേന്ദ്രമോദി എതിർക്കപ്പെടും തോറും തഴച്ചു വളരും.. നരേന്ദ്രമോദി യെ തകർക്കുവാൻ എതിരാളികൾ ക്ക്  ആവില്ല.. അദ്ദേഹം അജയ്യനായ നേതാവായി തീരും.."*                               – ഹരിദയാൽ മിശ്ര ,   *2013 ൽ*, അയോദ്ധ്യയിൽ                          (ഏകാന്ത ജീവിതം നയിച്ചു കഴിയുന്ന ഇദ്ദേഹം അധികമൊന്നും പ്രവചിക്കാറില്ലെങ്കിലും ഇന്ദിരാഗാന്ധി അടക്കമുള്ള പല ദേശീയ നേതാക്കന്മാരുടെയും രാഷ്ട്രീയ ഉദയവും അസ്തമനവും കൃത്യമായി  വളരെ മുമ്പ് തന്നെ പ്രവചിച്ച അയോധ്യയിലെ പ്രസിദ്ധനായ ജ്യോതിഷ വിദഗ്ദ്ധനാണ് ഇദ്ദേഹം.   സഞ്ജയ്ഗാന്ധിയുടെ യും,  ഇന്ദിരാഗാന്ധി യുടെ യും മരണം മുൻകൂട്ടി പ്രവചിച്ചു.. ! അക്കാരണത്താൽ CBI  നേരിട്ടു വന്ന് അദ്ദഹത്തെ ചോദ്യം ചെയ്തിരുന്നു.    ഇന്നുവരെ ഇദ്ദേഹത്തിന്റെ എല്ലാ പ്രവചനങ്ങളും സത്യമായിട്ടേ ഉള്ളൂ.) 
                                          *13)*  *" ഹിന്ദുക്കൾ നെഞ്ചുവിരിച്ച് തല ഉയർത്തി മൂർച്ഛയിൽ നിന്നും ഉണരുന്ന അഭിമാനകരമായ കാലം വരും...  അന്ന്  ഭാരത മാതാവ്  വീണ്ടും സ്വർണ്ണ സിംഹാസനത്തിൽ ഇരിക്കും..  ഭാരതം തങ്ങളുടെ അദ്ധ്യാത്മിക ശക്തിയാൽ ലോകം കീഴടക്കും..   ഭാരതവും ഹിന്ദുക്കളും ലോകാരാദ്ധ്യരായി തീരും.. "*                                                   –  സ്വാമി വിവേകാനന്ദൻ,  *1893ൽ*  
                                                    *14)**"ഉച്ചസ്തരീയമായ ബ്രഹ്മാണ്ഡീയ   ശക്തിയുടെ സഹായവും  വ്യവസ്ഥയും  അനുസരിച്ച് അടിമത്തത്തിൽ നിന്നും ഭാരതം സ്വതന്ത്രമായി തീരും.. കൂടാതെ  ഭാരതവും അതിന്റെ മഹത്തായ ഹിന്ദു ധർമ്മവും വീണ്ടും ഒരിക്കൽ കൂടി ലോകത്തിന്റെ നിറുകയിൽ തിരിച്ചെത്തും.. "*                       –  മഹർഷി അരവിന്ദോ ഘോഷ് ,  *1942* ൽ 
                                                                         *15)*   *" ഭാരതത്തിൽ ഒരാൾ ജന്മമെടുക്കും. അയാൾ വിസ്മയകാരി ആയിരിക്കും.  അദ്ദേഹം എല്ലാവരേയും അമ്പരിപ്പിക്കുന്ന തീരുമാനങ്ങൾ എടുക്കും.  ആദ്യ കാലങ്ങളിൽ ആരും അധികമൊന്നും അയാളെ തിരിച്ചറിയില്ല.   അയാൾ മത ധർമ്മത്തിനും ശാസ്ത്രത്തിനും വികസനത്തിനും ഒരു പോലെ മഹത്വം നൽകും.  അയാൾ എതിരാളികളാൽ മൂന്നു വശങ്ങളിൽ നിന്നും വളഞ്ഞ് ആക്രമിക്കപ്പെടും...   എങ്കിലും അജയ്യനായി തീർന്ന് അയാൾ ലോക നേതാവായി തീരും.  അയാൾ ഭാരതത്തെ ലോകത്തിന്റെ മുൻപന്തിയിൽ എത്തിക്കും.. "*                                           – സന്ത് രവിദാസ്,                                       (ഉത്തരേന്ത്യയിലെ ദളിതരുടെ ഏറ്റവും വലിയ ആരാദ്ധ്യനും ഈശ്വരജ്ഞാനിയും ആയ  പഴയകാല സന്യാസി) 
                                                               
*16)*  മൂന്ന് സമുദ്രങ്ങൾ ഒന്നിച്ചു ചേരുന്ന ലോകത്തിലെ ഏറ്റവും പ്രാചീനമായ സംസ്കാരത്തിന്റെ   ഭൂഭാഗത്തിൽ  (ഭാരതത്തിൽ) നിന്നും ഒരാൾ ഉയർന്നു വരും.. ആദ്യം അയാൾ എതിർക്കപ്പെടും.. പിന്നീട്  ലോകത്തിലെ അനിഷേധ്യ .  നേതാവായി തീർന്ന് ലോകത്തിന് തന്നെ ദിശ പകർന്നു നൽകും.. യൂറോപ്പും മറ്റു ലോക ഭാഗങ്ങളും അവരുടെ തനതായ മതം ഉപേക്ഷിച്ച്  ലോകത്തിലെ ഏറ്റവും പുരാതനമായ മത സംസ്കാരം സ്വീകരിക്കും.. "*                            –  നോസ്ട്രഡാമസ്,   *ഏകദേശം 465 വർഷങ്ങൾക്കു മുൻപ് 1555 ൽ*                      (ലോകത്തിൽ വെച്ച് ഇതുവരെ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട ഭവിഷ്യ വക്താവ്) 
                                                         
 *17)*  ഗുജറാത്ത് എന്ന് വിളിക്കപ്പെടുന്ന പ്രദേശത്ത് നിന്നുള്ള ഒരാൾ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി തീരും.. ഹിമാലയത്തിൽ രഹസ്യമായി തപസ്സനുഷ്ഠിക്കുന്ന  സന്യാസി വര്യന്മാരുടെ കൂട്ടത്തിൽ നിന്നുള്ള ഒരാളാണ് അയാളുടെ രൂപത്തിൽ ജന്മമെടുക്കുക..  അയാൾ അയോദ്ധ്യയിൽ രാമക്ഷേത്രം പുനർനിർമ്മിക്കും..  അയാൾ ഇന്ത്യയെ ലോകത്തിലെ വൻശക്തികളുടെ ലോകോത്തര നിരയിൽ എത്തിയ്ക്കും..   അയാൾ ക്ക് ശേഷം അദ്ദേഹത്തിന്റെ തന്നെ  പിന്തുടർച്ചയായി  മറ്റൊരാൾ അധികാരത്തിൽ വരും.. ഇവർക്ക് രണ്ടു പേർക്കും ശേഷം "ദക്ഷിണ ഭാരതത്തിൽ"  ജന്മം കൊണ്ട രണ്ട് അതിവിശേഷ ആത്മാക്കൾ ഭാരതത്തിൽ അധികാരത്തിൽ എത്തും..  ദക്ഷിണ ഭാരതീയരായ ആ രണ്ട് അതിവിശേഷ  ആത്മാക്കൾ "അഖണ്ഡ ഭാരതം" പുനഃസ്ഥാപിക്കും..  കൂടാതെ ലോകത്തിന്റെ നേതൃത്വം ഏറ്റെടുത്ത് വിശ്വത്തെ നയിക്കും..  ആ രണ്ട് ദിവ്യാത്മാക്കൾ ലോകമാകെ സനാതന ധർമ്മത്തിന്റെ ദിഗ്‌വിജയ പതാക ഉയർത്തും.. "*                    –  ശ്രീ യോഗാധിരാജ്  ലാൽ ബിഹാരി ദാസ് മഹാരാജ്,                                                      (ഹിമാലയത്തിലെ കൈലാസ മാനസ സരോവര ഖണ്ഡത്തിലെ   പഴയകാലീന സിദ്ധ മഹാപുരുഷൻ)
                                              
*18)*  ഭാരതത്തിന്റെ സുവർണ്ണകാലം വരും..  ഭാരതം വിശ്വഗുരുവും വിശ്വനേതാവും ആയി തീരും.. ഭാരതം ലോകത്തിന്റെ ആസ്ഥാനമായി തീരും..  വിശ്വ പാർലമെന്റും,  ലോക കോടതിയും ഇന്ത്യയിൽ സ്ഥാപിക്കപ്പെടും,   ആഗോള രാഷ്ട്രങ്ങളുടെ  തലസ്ഥാനമായി ഭാരതം മാറും..  ലോകം മുഴുവനും ഒന്നായി തീരും.. ലോകം മുഴുവനും ഒരൊറ്റ സനാതന ധർമ്മത്തിന് അധീനമായി തീരും. ഭാരതം വിശ്വവിജയി ആയി തീരും.. ! "*                 –  യുഗപുരുഷൻ പണ്ഡിറ്റ് ശ്രീരാം ശർമ്മ ആചാര്യ,  *1984* ൽ.                       ( അഖില വിശ്വ ഗായത്രീ പരിവാർ, ശാന്തികുഞ്ജിന്റെ  സംസ്ഥാപകൻ,  നവയുഗ നിർമ്മാണ സംരഭത്തിന്റെ ഉപജ്ഞാതാവ്,  മഹാനായ സാമൂഹിക നവോത്ഥാന നായകൻ)                                                 *ഭാരതത്തിന്റെ യും ലോകത്തിന്റെ യും നല്ലൊരു ഭാവിക്ക് വേണ്ടി നമ്മുക്ക് ഏവർക്കും സന്മനസ്സോടെ  പ്രാർത്ഥിയ്ക്കാം...*  🙏🏻🙏🏻🙏🏻🙏🏻

Saturday, 4 April 2020

കൊറോണ നൽകിയ പാഠങ്ങൾ

മഹത്തരമായ പല കലാ - സാഹിത്യ സൃഷ്ടികളും, 'ക്ലാസ്സിക്കു'കളായി മാറുന്നതെങ്ങനെ എന്നറിയുമോ..?
മടുപ്പില്ലാതെ കാലങ്ങളോളം, അഥവാ കാലാതീതമായി അവ നിലനിൽക്കുമെന്നതാണ്, ഒന്നാമത്തെ കാരണം.

മറ്റൊന്ന്, ഈ ക്ലാസിക്ക് കൃതികൾ, (അത്, ഇതിഹാസങ്ങളാകട്ടെ, കാവ്യസൃഷ്ടികളോ, നോവലുകളോ, കലാ സൃഷ്ടികളോ ആകട്ടെ) ഇവയുടെ രചയിതാക്കൾ അഥവാ സൃഷ്ടാക്കൾ ആ കൃതികളിലൂടെ നേരിട്ട് പറയുന്നതിലുമേറെ വ്യാഖ്യാനങ്ങളും, അർത്ഥതലങ്ങളും അനുവാചകർ കണ്ടെത്തും എന്നതാണ്...  

എന്റ്റെ അനുമാനങ്ങളാണ് ഈ രണ്ടും.. നിങ്ങൾക്ക് യോജിക്കാം, വിയോജിക്കാം. എന്തായാലും എന്റെ നിരീക്ഷണം ഇതാണ്..

'ഭഗവദ്ഗീത' ഇത്തരത്തിലൊരു കാലാതീതമായ ഒരു കൃതിയാണ്. ഓരോ തവണയും ഗീതാഖ്യാനം നടത്തുമ്പോൾ, ഭഗവത് സന്ദേശത്തിന്റ്റെ നവീനമായ അർത്ഥ തലങ്ങൾ തനിക്ക് വെളിവാകാറുണ്ടെന്ന്, ഏറ്റവും മഹനീയമായി ഭഗവദ്ഗീത വ്യാഖാനിച്ചിരുന്ന ചിന്മയാനന്ദ സ്വാമികൾ പറയുമായിരുന്നു.. 

ഷേക്സ്പിയറുടെ കൃതികളും ഇങ്ങനെയാണ്. പതിനാലാം വയസ്സിൽ വായിച്ച മാക്ബത്തും, ഹാംലെറ്റുമൊക്കെ ഇന്ന് വായിക്കുമ്പോൾ, അവയിൽ ഒളിഞ്ഞിരിക്കുന്ന പല സന്ദേശങ്ങളും, അർത്ഥതലങ്ങളും കാണാകുന്നു ..

ഈ നിലയിൽ വ്യാഖ്യാനങ്ങൾ ഏറെ സൃഷ്ടിച്ചവയാണ്, ടോൾസ്റ്റോയ് കഥകൾ മുതൽ നമ്മുടെ വയലാറിന്റ്റെ കാവ്യഭംഗിയേറിയ വരികളും....

ഇങ്ങനെ അനുവാചകരെ ഏറെ ആനന്ദിപ്പിച്ചതും, അത്ഭുതപെടുത്തിയതുമായ പലതിന്റ്റേയും യഥാർത്ഥ ഭംഗിയും, അർത്ഥവും ഒരു പക്ഷെ, ആദ്യം (വായനയിലോ , കവിതാ - ഗാനമായി കേൾക്കുന്നതോ, സിനിമകളോ ഒക്കെയാകാം)  മനസ്സിലായില്ല എന്ന് വരും.... 
വയലാർ രാമവർമ്മ എന്ന അതുല്യ പ്രതിഭയുടെ ഈ വരികൾ നോക്കൂ.. 'ചെമ്പരത്തി' എന്ന സിനിമയ്ക്കായി എഴുതിയ മനോഹര ഗാനമായിരുന്നത്.. 

**"ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
ശില്പഗോപുരം തുറന്നു..
പുഷ്പപാദുകം പുറത്തു വെയ്ക്ക നീ
നഗ്നപാദയായ് അകത്തു വരൂ"...**

വയലാറിന്റ്റെ മാസ്മരിക തൂലികയിൽ നിന്നും അടർന്നു വീണ കവിതയാണ്. കവി ഭാവനയിൽ, ആധുനിക കാലത്തെ കാളിദാസനായിരുന്നു വയലാർ ...

ഇവിടെ കവിയുടെ ഭാവന നോക്കൂ, തന്റ്റെ കാമുകിയെ, ചക്രവർത്തിനിയായി സങ്കൽപ്പിക്കുകയാണ് കവി.. 

അവർക്കായി, കാമുകൻ പണിയുന്നതോ, വെറും കൊട്ടാരമല്ല, 'ശില്പ'ങ്ങൾ കൊണ്ട് സമൃദ്ധമായ ഗോപുരമുള്ള കൊട്ടാരമാണ്.. അവിടേക്ക് കടന്നു വരാൻ 'പുഷ്പപാദുകം' പുറത്തു വയ്ക്കാൻ കാമുകൻ, പ്രണയിനിയോട് പറയുകയാണിവിടെ.. 

അതായത്, ഈ കാമുകി, രാജകുമാരിയോ, രാജ്ഞിയോ ഒന്നുമായിട്ടല്ല കാമുകൻ കാണുന്നത് .  'ചക്രവർത്തിനി'യായിട്ടാണ്.. രാജ്ഞിമാരുടെ രാജ്ഞിയായി..!!

ആ കാമുകിയുടെ പാദുകങ്ങൾ, പുഷ്പങ്ങളാൽ നിർമ്മിതമാണ്. പക്ഷേ ഈ ലോകത്തിലെ ഏറ്റവും മൃദുലങ്ങളായ പുഷ്പ ദളങ്ങളാൽ നിർമിച്ച ആ പാദുകങ്ങളെക്കാളും മൃദുലമായ തന്റെ കാമിനിയുടെ പാദ സ്പർശത്താൽ ഈ കൊട്ടാരത്തെ സമ്പന്നമാക്കൂ എന്നാണ് കാമുകൻ പറയുന്നത്..

ഇനി അടുത്ത നാല് വരി നോക്കൂ..
 
"സാലഭഞ്ജികകള്‍ കൈകളില്‍
കുസുമ താലമേന്തി വരവേല്‍ക്കും...
പഞ്ചലോഹ മണിമന്ദിരങ്ങളില്‍
മണ്‍വിളക്കുകള്‍ പൂക്കും"

ഈ കാമുകി കടന്ന് വരുമ്പോൾ, 'സാലഭജ്ഞിക'മാർ താലപ്പൊലി എടുത്ത് അവളെ വരവേൽക്കുമെന്നാണ് വിവേക്ഷ. ആരാണ് ഈ സാലഭഞ്ജികമാരെന്നറിയുമോ..?

ദേവലോകത്തെ ഏറ്റവും സുന്ദരിമാരായ രംഭ, മേനക, തിലോത്തമ തുടങ്ങിയ 37 അപ്സരസ്സുകളെ ഒരുമിച്ചു പറയുന്ന പേരാണ് സാലഭഞ്ജികമാർ എന്ന്.
ഈ ലോകത്തേറ്റവും സുന്ദരിമാർ എന്ന് വിളിപ്പേരുള്ള വിക്രമാദിത്യ രാജാവിന് മുന്നുള്ള ഭോജ രാജാവിന്റെ സദസ്സിലെ നർത്തകിമാരായിരുന്ന ഈ 37 അപ്സരസുകൾ തന്റെ കാമുകി കടന്ന് വരുമ്പോൾ താലമേന്തി വരവേൽക്കുമെന്ന് പറയുമ്പോൾ, തന്റ്റെ കാമുകി അതിലും സുരസുന്ദരിയാണന്നൊരു വിവക്ഷ കൂടിയാണ് പ്രേമാതുരനായ കാമുകൻ, മുന്നോട്ട് വയ്ക്കുന്നത് ..? എത്ര ഉജ്ജ്വലമായ കവി ഭാവനയാണത്.......?!!!

പ്രണയിക്കുന്നെങ്കിൽ വയലാറിന്റെ ഭാവനയിലൂടൊടുങ്ങണം. പ്രണയിച്ചു, പ്രണയിച്ചു മറ്റൊരു കാറ്റാവണം.. 
അരളിപ്പൂ മണം വിതറിപ്പാറും കൊടുങ്കാറ്റ്‌ ....!!

അതിപ്രശസ്തമായ ഈ ഗാനം ഇതിനോടകം ഞാനൊരു അമ്പതിനായിരം പ്രാവശ്യം കേട്ടിട്ടുണ്ടാവും .. പക്ഷേ അടുത്തയിടെ കേട്ടപ്പോൾ ഇങ്ങനെയൊക്കെ തോന്നി.. 

ഈ കൊറോണയുടെ ഓരോ നല്ല വശങ്ങളേ..!!! 😇

വിചാരധാരയും ആഭ്യന്തര ഭീഷണികളും

നമ്മുടെ രാഷ്ട്രം നേരിടുന്ന ആഭ്യന്തരഭീഷണി (അകത്തുനിന്നു തന്നെയുള്ള തുരങ്കം വയ്ക്കലു) കളേക്കുറിച്ചു പറയുന്നതിനിടയിൽ ഗുരുജി ഗോൾവൾക്കർ വളരെ ശ്രദ്ധേയമായ ഒരു കാര്യം ചൂണ്ടിക്കാട്ടുന്നു. അതു ശരിയാണെന്ന്‌ ഒറ്റവായനയിൽത്തന്നെ ആർക്കും ബോദ്ധ്യമാകും.
രാഷ്ട്രവിഭജനം നടന്നപ്പോൾ പാകിസ്ഥാനിലേക്കു ചേർക്കപ്പെട്ട പഞ്ചാബ്‌- സിന്ധ്‌ – പ്രദേശങ്ങളിലെ ജനങ്ങൾ സത്യത്തിൽ അതിനു മുമ്പത്തെ തെരഞ്ഞെടുപ്പുകളിൽ വിഭജനവാദമുന്നയിച്ച മുസ്ലീം ലീഗിനെ തിരസ്കരിച്ചവരാണ്‌. അവസാനകാലത്തു മാത്രമാണ്‌ ലീഗിനവിടെ ശബ്ദമുണ്ടായത്‌. എന്നാൽ, ആദ്യം മുതൽ തന്നെ ലീഗിന്റെ വിഭജനാവശ്യത്തിനു ശക്തമായ പിന്തുണ ലഭിച്ചിരുന്ന – തെരഞ്ഞെടുപ്പു വിജയങ്ങൾ നേടിക്കൊടുത്ത ചില പ്രദേശങ്ങൾ – ഉത്തർപ്രദേശ്‌- ബീഹാർ – ബംഗാൾ – മേഖലകളിലുള്ള ചില പ്രദേശങ്ങൾ – വിഭജനാനന്തരം ഇന്ത്യയിൽത്തന്നെ തുടരുകയാണ്‌! അപ്പോൾ, ആ പ്രദേശങ്ങളിലുള്ള ചില മുസ്ലീങ്ങൾ – പാകിസ്ഥാനു വേണ്ടി അതുവരെ ശക്തമായി വാദിച്ചിരുന്നവർ – ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തിട്ടില്ലെന്നു തീർച്ചയുമുള്ള നിലയ്ക്ക്‌ – അത്തരക്കാർക്ക്‌ ഒന്നടങ്കം സ്വാന്തന്ത്ര്യാനന്തരം ഒരു സുപ്രഭാതത്തിൽ പൊടുന്നനെയുള്ള മനപരിവർത്തനം വന്നു എന്നു കരുതിക്കൂടാ എന്നും ചിലരെങ്കിലും ഇപ്പോളും ഇവിടെ നിന്നുകൊണ്ടുതന്നെ പാകിസ്ഥാൻ അനുകൂലമനോഭാവവുമായി കഴിയുന്നുണ്ടാവണമെന്നും നാം അതേപ്പറ്റി ബോധവാന്മാരും ജാഗരൂകരും ആയിരിക്കണം എന്നുമാണവിടെ സൂചിപ്പിക്കുന്നത്‌.

മുഴുവൻ ഭാഗവും ചേർത്തുവച്ചു വായിച്ചാൽ, എത്ര പച്ചപ്പരമാർത്ഥമായ കാര്യമാണത്‌? കൊച്ചുകുട്ടികൾക്കുപോലും മനസ്സിലാകുന്ന യുക്തി മാത്രമല്ലേ അതിനു പിന്നിലുള്ളൂ. ഒരൊറ്റ സുപ്രഭാതത്തിൽ ദശലക്ഷക്കണക്കിനു പാക്കിസ്ഥാൻ വാദികളെല്ലാം കറതീർന്ന ദേശസ്നേഹികളും ഇന്ത്യാവാദികളുമായി പരിണമിച്ചു എന്നു പറഞ്ഞാൽ അതിനെ വിഡ്ഢിത്തത്തിന്റെ പരമകാഷ്ഠ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്‌? അപ്പോൾ, പതിറ്റാണ്ടുകൾക്കു മുമ്പെഴുതിയ ഒരു പുസ്തകത്തിൽ, കടുത്ത പാകിസ്ഥാൻവാദികളായിരുന്ന അനേകം ആളുകൾ ഇപ്പോളും നമുക്കിടയിൽത്തന്നെയുണ്ടെന്നും അവർക്ക്‌ ഇപ്പോളും കൂറ്‌ അവിടേയ്ക്കായിരിക്കാൻ സാദ്ധ്യതയുണ്ടെന്നും അതേപ്പറ്റി സകലദേശസ്നേഹികളും ജാഗ്രതപാലിക്കണമെന്നും ആരെങ്കിലും പറഞ്ഞുവച്ചാൽ അതു ‘ഫാസിസ’മാണോ അതോ കേവലം “ഫാക്റ്റ്സ്‌” ആണോ ? അതോ ഇനി അതാണോ ഈ പറയുന്ന  സോ കോൾഡ്‌ ‘ഉൻമൂലന’സിദ്ധാന്തം? വാക്കുകൾക്ക്‌ അർത്ഥം മാറിയെങ്കിൽ ക്ഷമിക്കുക – ഞാനറിഞ്ഞിരുന്നില്ല.

പാക്കിസ്ഥാൻ അനുവദിച്ചു തന്നില്ലെങ്കിൽ കൊന്നുകളയുക തന്നെ ചെയ്യുമെന്നു സൂചിപ്പിച്ചുകൊണ്ട്‌ മുസ്ലീം ലീഗ്‌ പ്രവർത്തകർ “ഡയറക്ട്‌ ആക്ഷൻ” നടത്തിയപ്പോൾ, ഒരൊറ്റ ദിവസം തന്നെ ആയിരക്കണക്കിനു (പല ആയിരങ്ങൾ എന്നു തന്നെ) ഹിന്ദുക്കളാണ്‌ കൽക്കത്ത എന്ന ഒരൊറ്റ നഗരത്തിൽ മാത്രം കൊല്ലപ്പെട്ടത്‌.

പിന്നീട്‌ ഒരു വർഷത്തിനു ശേഷം – വിഭജനാനന്തരം – കൽക്കത്ത എവിടെയായിരുന്നു? ഇന്ത്യയിലോ അതോ കിഴക്കൻ പാകിസ്ഥാനിലോ? ഇന്ത്യ എന്നാണുത്തരമെങ്കിൽ, കൽക്കത്തയിലെ അന്നത്തെ പാക്‌ അനുകൂല കലാപകാരികൾ ഒന്നടങ്കം ആഗസ്ത്‌ 15-ന്‌ അതിർത്തി കടന്നിരുന്നോ അതോ അർദ്ധരാത്രിയിൽ മാനസാന്തരപ്പെട്ട്‌ ഇവിടെത്തന്നെ മര്യാദക്കാരായി കൂടിയോ? ഏതാണു നാം വിശ്വസിക്കേണ്ടത്‌? അല്ല  – എന്തിനാണു നാം വടക്കോട്ടു പോകുന്നത്‌?  “പത്തണയ്ക്കു കത്തിവാങ്ങി കുത്തിനേടും പാകിസ്ഥാൻ” എന്ന പ്രയോഗം മലയാളത്തിൽത്തന്നെയുള്ളതായിരുന്നല്ലോ .
ഒരുകാലത്ത്‌ കേരളത്തിലെ തെരുവുകളിൽ അത്‌ അലറി വിളിച്ചു നടന്നവർ ഒന്നടങ്കം പാകിസ്ഥാനിലേക്കു കുടിയേറിപ്പാർത്തെന്നാണോ  വാദിക്കുന്നത്‌? അതോ അവരെല്ലാം കൃത്യം 1947 ആഗസ്റ്റ് പതിനഞ്ചിനു മനസ്താപപ്പെട്ട്‌ ഇന്ത്യൻ യൂണിയനിൽ അത്ഭുതകരമായി ലയിച്ചോ? – ഇവിടെ വിഷമം വിചാരിച്ചിട്ടു കാര്യമൊന്നുമില്ല. യാഥാർത്ഥ്യങ്ങളെ നാം യാഥാർത്ഥ്യങ്ങളായിത്തന്നെ അംഗീകരിക്കണം. ഒറ്റ സുപ്രഭാതത്തിലെ കൂട്ടമാനസാന്തരത്തിന്റെ കഥ വിശ്വസിച്ച്‌ കണ്ണുമടച്ചിരുന്നുകൂടാ എന്നു, ദേശവിരുദ്ധപ്രവർത്തനങ്ങൾ ഉള്ളിൽ നിന്നു തന്നെ ഇനിയും മുളപൊട്ടിക്കൂടായ്കയില്ല എന്നും, ജാഗരൂകരായിരിക്കണമെന്നും ഒരാൾ പറയുന്നെങ്കിൽ എതിർപ്പുണ്ടാകുന്നതിന്റെ ന്യായമെന്താണു ? ഒന്നാമതായി – ആരെയെങ്കിലും “ടാർജെറ്റു” ചെയ്തുകൊണ്ടോ മറ്റോ എഴുതിയതല്ല ആ പുസ്തകവും അതിലെ അദ്ധ്യായങ്ങളും. വലിയൊരു പുസ്തകത്തിന്റെ ഭാഗമായി – നമ്മുടെ രാഷ്ട്രവുമായി ബന്ധപ്പെട്ട അനവധി ചിന്തകളവതരിപ്പിച്ചിരിക്കുന്ന കൂട്ടത്തിൽ – വിരലിലെണ്ണാവുന്ന താളുകളിലായി കടന്നു വരുന്ന ചെറിയൊരു ഭാഗം മാത്രമാണ് ‘ആഭ്യന്തരഭീഷണികൾ‘ എന്ന അദ്ധ്യായം. കമ്മ്യൂണിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും മറ്റു നുണപ്രചാരകർക്കുമെല്ലാം താല്പര്യമുള്ള ഭാഗം അതു മാത്രമായതു കൊണ്ട് – അതു മാത്രം പൊക്കിപ്പിടിക്കപ്പെടുകയാണ്. അതും – വെട്ടിമുറിച്ച് അർത്ഥവ്യതിയാനം വരുത്തിക്കൊണ്ട് – വികലവ്യാഖ്യാനങ്ങളുടെ അകമ്പടിയോടെ! നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും ഭീഷണിയുയർത്തിക്കൊണ്ടു പ്രവർത്തിക്കുന്നവരേക്കുറിച്ചു ള്ള പരാമർശങ്ങൾ ആ അദ്ധ്യായത്തിലുണ്ട്. അതുകൊണ്ട്? അന്യരാഷ്ട്രങ്ങളോടുള്ള കൂറു മനസ്സിലുണ്ടാകുക മാത്രമല്ല – അതു സ്വരാഷ്ട്രത്തെ അപായപ്പെടുത്തുന്ന വിധത്തിൽ ആപത്കരമാകുക കൂടി ചെയ്യാമെന്നതേപ്പറ്റി ഉദാഹരണസഹിതം വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട്? മുസ്ലീങ്ങളിൽ ചിലർ അക്കൂട്ടത്തിൽ‌പ്പെടുമെന്ന സൂചനയുമുണ്ട്. അതുകൊണ്ട്?

രാജ്യത്തെ വെട്ടിമുറിക്കണമെന്നു വർഷങ്ങളോളം വാദിക്കുകയും അതിനായി ആയുധമെടുത്തു പോരാടുകയും അത്തരം ആശയങ്ങൾ പേറിയ രാഷ്ട്രീയകക്ഷിയെ ജയിപ്പിക്കുകയും ചെയ്തവരിൽ മിക്കവാറും പേർ വിഭജനത്തിനു ശേഷവും ഇവിടെത്തന്നെ തുടർന്നപ്പോൾ – ഒറ്റരാത്രികൊണ്ട് അവരുടെ വിഘടനവാദത്തിന് അറുതി വന്നിട്ടുണ്ടാകുമെന്ന് എങ്ങനെ കരുതാനാകും എന്ന ചിന്തയാണവിടെ കൊടുത്തിരിക്കുന്നത്.

നാം അത്തരക്കാരേക്കുറിച്ചു ജാഗരൂകരായിരിക്കണമെന്നതാണവിടത് തെ യുക്തി. അതു വളരെ കൃത്യമായ നിരീക്ഷണമല്ലെന്നുണ്ടോ? എതിരഭിപ്രായമുണ്ടെങ്കിൽ പറയുക. ഒരാൾ അങ്ങനെ പറഞ്ഞാൽ ഉടൻ തന്നെ അത് ഇവിടെ വസിക്കുന്ന സകലമുസ്ലീങ്ങൾക്കുമെതിരായ യുദ്ധപ്രഖ്യാപനമാണെന്നു കരുതുന്നെങ്കിൽ – അതിനർത്ഥം ഇവിടുത്തെ മുസ്ലീങ്ങളെല്ലാം വിഘടനവാദികളാണെന്നു ചിത്രീകരിക്കുന്നുവെന്നാണ്. ഞാനതിനോടെന്തായാലും യോജിക്കുന്നില്ല. ഗോൾവൾക്കറും അത്തരമൊരു ചിന്തയല്ല പങ്കുവയ്ക്കുന്നത്. ഭാരതീയരായ മുസ്ലീങ്ങളേപ്പറ്റി നല്ലതുപറയുന്ന അനവധി വരികൾ വിചാരധാരയിൽത്തന്നെ വായിക്കുമ്പോളെങ്കിലും  അക്കാര്യത്തിൽ സ്പഷ്ടത വരേണ്ടതായിരുന്നു. പക്ഷേ അതെങ്ങനെ – മറിച്ചുനോക്കുന്നത് മെനക്കേടാണെന്നതാണല്ലോ അവസ്ഥ!

ഇനി, കമ്മ്യൂണിസ്റ്റുകളേക്കുറിച്ചു പറഞ്ഞിരിക്കുന്ന ഭാഗം. അവിടെ പറഞ്ഞിരിക്കുന്നതും സത്യമല്ലെന്നുണ്ടോ? അവർക്കു ചൈനാപ്രേമമുണ്ടായിരിക്കാം. ആകട്ടെ. അതു പക്ഷേ – നമ്മുടെ രാഷ്ട്രതാല്പര്യങ്ങളെ ബലികഴിക്കുന്ന തരത്തിലാവുന്നത് തികച്ചും ആപത്ക്കരമല്ലേ? എത്രയോ ഉദാഹരണങ്ങൾ നമ്മൾ ഇപ്പോളും കണ്ടുകൊണ്ടിരിക്കുന്നു. ഏറ്റവും കടുത്ത നിലപാട് – നമ്മെ ആക്രമിച്ച ചൈനയെ പരസ്യമായി പിന്തുണണയ്ക്കുകയും ആക്രമണം ആഘോഷിക്കുകയും നമ്മുടെ ജവാന്മാർക്കു വൈദ്യസഹായമെത്തുന്നതു തടയുകയും വരെ ചെയ്ത പാരമ്പര്യമല്ലേ ചില കമ്മ്യൂണിസ്റ്റുകൾക്കുള്ളത്? യുദ്ധകാലത്തെ കഥകൾ മുഴുവൻ ആവർത്തിക്കുന്നില്ല. അത്തരത്തിൽ, നമ്മുടെ രാഷ്ട്രതാല്പര്യങ്ങളേയും സുരക്ഷയേയും അപായപ്പെടുത്തുന്നത്ര അളവിൽ അന്യരാജ്യങ്ങളോടു കൂറു പുലർത്തുന്നവർ നമുക്കിടയിൽത്തന്നെയുണ്ടെങ്കിൽ അവരേപ്പറ്റി നാം ജാഗരൂകരായിരിക്കേണ്ടതു തന്നെയല്ലേ? ഗോൾവൾക്കർ അതു പറഞ്ഞുവെന്നു വച്ച് ഉടൻ തന്നെ അതു കമ്മ്യൂണിസ്റ്റുകളെ കൊന്നൊടുക്കാനുള്ള ആഹ്വാനമാണെന്നു ശഠിക്കുന്നത് എത്രമാത്രം യുക്തിരഹിതവും ലജ്ജാകരവുമാണ്!

ഇനി, ക്രിസ്ത്യാനികളേപ്പറ്റി എന്തു പറഞ്ഞുവെന്നാണു കരുതുന്നത്? ചില മിഷണറി പ്രവർത്തകർ അവരുടെ ആസൂത്രിതമായ മതപരിവർത്തനശ്രമങ്ങളുടെ ഭാഗമായി – ഇവിടുത്തെ ജനങ്ങളെ ഒരു രാഷ്ട്രജനതയായി ഒന്നിപ്പിച്ചു നിർത്തുന്ന സാംസ്കാരികഘടകങ്ങൾ അറുത്തുമാറ്റുന്ന പ്രവണതയുണ്ട് എന്നതു സത്യം തന്നെയല്ലേ? വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഇത്രയധികം വിഘടനവാസന വളർന്നത് മതപരിവർത്തനം വ്യാപിച്ചതിനു ശേഷമാണെന്ന നിരീക്ഷണം ശരിയല്ലെന്നുണ്ടോ? ഭാരതീയസംസ്കൃതിയുടെ ഭാഗം തന്നെയായ നാഗന്മാരുടെ പ്രദേശമായ നാഗാലാൻഡിലേക്കു നാമിപ്പോൾ ചെല്ലുമ്പോൾ സ്വാഗതമോതുന്നത് “ഇന്ത്യൻ പട്ടികൾക്കു പ്രവേശനമില്ല” എന്ന ബോർഡാണെങ്കിൽ – ആ മാറ്റമെങ്ങനെയുണ്ടായി എന്ന ചിന്ത വിദേശഫണ്ടുപയോഗിച്ചു നടത്തുന്ന വ്യാപകമായ മതപരിവർത്തനത്തിൽ ചെന്നെത്തില്ല എന്നുണ്ടോ? അതൊക്കെ സത്യത്തിൽ തുറന്നു ചർച്ച ചെയ്യപ്പേടേണ്ട വിഷയങ്ങളാണ്. ഉൻ‌മൂലനാഹ്വാനമാണ് എന്നൊക്കെയുള്ള പൊള്ളയായ വാദങ്ങളും പച്ചക്കളങ്ങളും ഉന്നയിക്കുന്നവർ ശരിക്കും ചർച്ചകളിൽ നിന്നു കടന്നു കളയാനുള്ള വഴിതേടുകയാണു ചെയ്യുന്നത്.
ഒരു ഭാരതീയൻ – അയാളുടെ മതമോ രാഷ്ട്രീയമോ ഒക്കെ എന്തുമാവട്ടെ – ഇവിടെ കഴിഞ്ഞുകൊണ്ട് വൈദേശികകേന്ദ്രങ്ങളോടു കൂറുപുലർത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കും ആഭ്യന്തരസുരക്ഷയ്ക്കും പരിക്കേൽ‌പ്പിക്കുകയും ചെയ്യുന്നുവെങ്കിൽ ആ മനസ്ഥിതി രാഷ്ട്രത്തിനും, ജനതയ്ക്കും തീർച്ചയായും ഒരു ഭീഷണി തന്നെയാണ്. അത്തരക്കാർ തിരുത്തപ്പെടണം. അത്തരം ആളുകളല്ല – ആശയങ്ങൾ – ഉൻ‌മൂലനം ചെയ്യപ്പെടണം. ഇതൊന്നും ഒരു ഗോൾവൾക്കർ പറഞ്ഞു തന്നിട്ടുവേണ്ട നമുക്കു മനസ്സിലാക്കാൻ.

‘ഭീഷണി‘യുടെ സാരാംശം വളരെ ലളിതമാണ്. ഒരു ചൈനാക്കാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരു Internal Threat  ആണ്. അകത്തുനിന്നായതിനാൽ ആഭ്യന്തരം. അതുപോലെ തന്നെ, ഒരു പാകിസ്ഥാൻകാരൻ ഇന്ത്യയെ ആക്രമിക്കാൻ തീരുമാനിക്കുന്നെങ്കിൽ അതു നമുക്കൊരു External Threat ആണ്. എന്നാൽ, ആ വരുന്ന ആക്രമണകാരിയോട് ഒരു ഇന്ത്യാക്കാരൻ ഐക്യദാർഡ്യം പ്രഖ്യാപിച്ച് നമുക്കെതിരെ  തന്നെ യുദ്ധം ചെയ്യാൻ തീരുമാനിച്ചാൽ അതൊരുInternal Threat  ആണ്. അത്രേയുള്ളൂ കാര്യം. നമ്മോടു സൌഹൃദത്തിലല്ലാത്ത ഏതെങ്കിലുമൊരു വിദേശകേന്ദ്രത്തോടു നമ്മളിലാർക്കെങ്കിലും കൂറുണ്ടായിരിക്കുകയും – ആ കൂറ് നമ്മുടെ രാഷ്ട്രത്തിനു തന്നെ ഹാനികരമായ വിധത്തിൽ ആപത്കരമാകുകയും ചെയ്താൽ – ആ പ്രവണത തീർച്ചയായും ഒരു ആഭ്യന്തരഭീഷണിയാണ്. അത്തരം പ്രവണതകൾക്കെതിരെ രാഷ്ട്രമൊന്നടങ്കം ജാഗരൂകമായിരിക്കുകയും അവ ചെറുത്തുതോൽ‌പ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.

ഇനി, “ഉന്മൂലനം“ എന്ന പദം ഉപയോഗിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ – ശരിയാണ് – അത്തരം ആത്മഹത്യാപ്രവണതകൾ ഉന്മൂലനം ചെയ്യപ്പെടണം.വിചാരധാരയിലെ ഒരു അദ്ധ്യായത്തിന്റെ പേര് വലിച്ചുനീട്ടി വ്യാഖ്യാനം ചെയ്ത് കഷ്ടപ്പെട്ട് ചമയ്ക്കാവുന്ന ഒരു ഭ്രാന്തൻകല്പനമാത്രമാണ് ഇനിയും ഉപേക്ഷിക്കാൻ തയ്യാറല്ലാത്ത ഈ “ഉൻ‌മൂലനാഹ്വാനം“. മുസ്ലീ‍ങ്ങളേയും കമ്മ്യൂണിസ്റ്റുകളേയും “ഉന്മൂലനം” ചെയ്യണം എന്നൊന്നും ഗോൾവൾക്കർ പറഞ്ഞിട്ടില്ലെന്നു തീർച്ചയാണ്. ഇനിയൊരു പത്തുവർഷക്കാലത്തേയ്യ്ക്ക് ദേശാഭിമാനി, മാധ്യമം, തേജസ് മുതലായ പത്രങ്ങൾ എല്ലാ ദിവസവും തുടർച്ചയായി മുൻ‌പേജിൽത്തന്നെ ഇങ്ങനെയൊരു ആരോപണം ആവർത്തിച്ചു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നാലും  ശരി – തലയ്ക്കടിച്ച ആ നുണ സത്യമായി മാറില്ല.

ചുരുക്കിപ്പറഞ്ഞാൽ – സംഘപ്രസ്ഥാനങ്ങൾക്കെതിരെ പ്രചരിപ്പിക്കപ്പെടുകയും, സംഘം സമ്പൂർണ്ണമായി അവഗണിക്കുന്നതിനാൽ കുറെയൊക്കെ വിശ്വസിക്കപ്പെടുകയും ചെയ്യുന്ന ഒട്ടനവധി ആരോപണങ്ങളിൽ ഒന്നു മാത്രമാണ് ഈപ്പറയുന്ന ഉൻ‌മൂലനാഹ്വാനം. മുസ്ലീങ്ങൾ, കമ്മ്യൂണിസ്റ്റുകൾ, ക്രിസ്ത്യാനികൾ എന്നിവർ ഉൻ‌മൂലനം ചെയ്യപ്പെടണം എന്ന സൂചനയോ – അതു ചെയ്യാനുള്ള ആഹ്വാനമോ ഒന്നും ഗുരുജിയുടെയോ ഡോക്ടർജിയുടെയോ ഒന്നും പുസ്തകങ്ങളിൽ എവിടെയുമില്ല. അത്തരം പരാമർശങ്ങളൊന്നും സംഘത്തേപ്പറ്റി യഥാർത്ഥജ്ഞാനമുള്ളോരാൾ ഒരിക്കലും സംഘഗ്രന്ഥങ്ങളിൽ പ്രതീക്ഷിക്കുകയുമില്ല. അങ്ങനെയൊക്കെയുണ്ടെന്നു കരുതുന്നതും വാദിക്കുന്നതും അങ്ങേയറ്റം പരിഹാസ്യമാണ്.

( രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലക് ആയിരുന്ന ഗുരുജി (മാധവ സദാശിവ ഗോൾവൽക്കർ ) യുടെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടവിചാരധാര സ്വാതന്ത്ര്യ പൂർവ കാലത്തെ കലുഷിതമായ അന്തരീക്ഷത്തിൽ പലപ്പോഴായി എഴുതപ്പെട്ട ചിന്തകളുടേയും ലേഖനങ്ങളുടേയും സമാഹാരമാണ് . അതിലെ ആഭ്യന്തര ഭീഷണികൾ എന്ന ഭാഗത്തെപ്പറ്റി സൈബർ ലോകത്തും പുറത്തും വളരെയധികം ചർച്ചകൾ നടന്നിട്ടുണ്ട് . ഇപ്പോഴും നടന്നു വരുന്നുമുണ്ട് . സംഘവിരുദ്ധരുടെ ഇഷ്ടാദ്ധ്യായങ്ങളിലൊന്നായ ആഭ്യന്തര ഭീഷണികളെ വിശകലനം ചെയ്തു കൊണ്ട് ശ്രീ കാണാപ്പുറം നകുലൻ എന്ന ബ്ലോഗർ  എഴുതിയ കമ്മന്റുകളുടെ ഒരു ക്രോഡീകരണമാണ് ഈ ലേഖനം.)