Sprinklr കമ്പിനിയ്ക്ക് കേരളത്തിലെ കോവിഡ് 19 വൈറസ് ബാധിച്ചവരുടെ ആരോഗ്യ വിവരങ്ങൾ ഉൾപ്പെടെയുള്ള 'നിർണ്ണായക' വിവരങ്ങൾ യാതൊരു പ്രൈവസി നിയമങ്ങളും കൂടാതെ നൽകിയെന്നതാണല്ലോ ആരോപണം.
ഇതിനെതിരെ എഴുത്തുകാരനായ ബെന്യാമന്റ്റെ വികാരനിർഭരമായ പ്രസ്താവനയും കണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വിവരങ്ങളേക്കാളുമധികമായി എന്താണ് ഈ വിഷയത്തിന്റ്റെ ഗൗരവമെന്ന് നോക്കാം.
Sprinklr മായി കേരളം ഒപ്പു വച്ച കരാറിൽ നിയമപരമായി, ഡാറ്റ ചോരാതിരിക്കാൻ നമ്മുടെ താത്പര്യം സംരക്ഷിക്കപ്പെട്ടിട്ടില്ല എന്നത് ഒരു വസ്തുതയാണ്. അത്തരം 'ക്രിട്ടിക്കൽ ഡാറ്റ' പുറത്തു പോയാൽ ഈ ഡാറ്റയിൽ ഉൾപ്പെട്ട കേരളത്തിലെ മനുഷ്യർക്ക് വ്യക്തിപരമായി എന്തെങ്കിലും കുഴപ്പമുണ്ടാകുമോ എന്നതാണ് അടുത്ത പ്രസക്തമായ ചോദ്യം..
പ്രത്യക്ഷത്തിൽ 'ഇല്ല' എന്നതാണ് ഉത്തരം. ബെന്യാമൻ ചോദിച്ചതു പോലെ 'എന്റെ കുറെ വിവരങ്ങൾ ആരെങ്കിലും അറിഞ്ഞാൽ എനിക്കെന്താ ചേതം' എന്ന ശൈലിയിൽ.. എന്നാൽ പരോക്ഷമായി ഗൗരവതരമായി ഇത് രാജ്യ സുരക്ഷയ്ക്ക് ഉൾപ്പെടെ ബാധിക്കുന്നുണ്ട് എന്നതാണ് വസ്തുത. അത് മനസ്സിലാകണമെങ്കിൽ ഈ വിഷയത്തിന്റ്റെ ക്യാൻവാസ് കുറച്ചു കൂടി വലുതാക്കണം. അതായത്, ഇത് കേരളത്തിന്റെ മാത്രം വിഷയമല്ലാന്ന് അറിയണമെന്ന് ചുരുക്കം.
ഇന്ന് ലോകത്ത് ഏറ്റവും മൂല്യമേറിയ ഒരു വിൽപ്പനച്ചരക്കാണ്, "ഡാറ്റ" എന്നറിയപ്പെടുന്ന "അറിവ്"..!!!
അവയിൽ തന്നെ ഏറ്റവും മൂല്യമേറിയത് ആരോഗ്യം സംബന്ധിച്ച ഡാറ്റയാണ് താനും.
ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ മൂല്യത്തിന് കാരണം. ഈ വിവരങ്ങൾക്ക് ആവശ്യക്കാർ ആരാണന്നതാണ് മുഖ്യം. ലഘുവായി പറഞ്ഞാൽ, ആരോഗ്യ വിവരം ആവശ്യമുള്ളവർ 'മരുന്ന് കമ്പിനികൾ' ആണ്. ഉദാഹരണത്തിന്, Sprinklr മായുള്ള ആദ്യ ധാരണ പ്രകാരം കേരളത്തിലെ ജനങ്ങളുടെ മുഴുവൻ ആരോഗ്യ ഡാറ്റയും ലഭിച്ചാൽ, Sprinklr ന് അത് വച്ച് കേരളത്തിൽ ഓരോ പ്രായപരധികളിലുമുള്ള പുരുഷ-സ്ത്രീ അനുപാതം, അവരുടെ രോഗ വിവരങ്ങൾ, ഭക്ഷണ ശീലങ്ങൾ, പണം ചിലവാക്കാനുള്ള കഴിവ് തുടങ്ങിയ അനേകം പാരമീറ്റേർസ് വച്ച് മരുന്ന് കമ്പിനികൾ ഉൾപ്പെടെ ഉള്ളവർക്ക് അവരുടെ പ്രോഡക്റ്റുകൾ തയ്യാറാക്കാനുള്ള ബേസിക്ക് ഡാറ്റ നൽകാനാവും..
കോടികളുടെ കച്ചവടമാണിത്. (പങ്ക് Exalogic വഴിയൊക്കെ പോയെന്നുമിരിക്കാം) അതായത്, ബെന്യാമന്, 'പഞ്ചാരയുടെ സൂക്കേട്' ഉണ്ടന്നിരിക്കട്ടെ.. അയാളുടെ പഞ്ചായത്തിൽ അടുത്ത മെഡിക്കൽ ഷോപ്പുകളിൽ പഞ്ചാരയുടെ മരുന്ന് വിൽക്കുന്ന മരുന്ന് കമ്പനിയുടെ പ്രതിനിധി പ്രോഡക്റ്റ് എത്തിക്കും. 'ദേ, ഇവിടടുത്ത് ബെന്യമനെന്നൊരു, പഞ്ചാര രോഗിയുണ്ട്, അയാള് ഈ മരുന്ന് തേടി വരുമെന്നൊക്കെ മെഡിക്കൽ ഷോപ്പുടമയോട്, റപ്പ് പറയുന്ന കാലമാകുമത്. അതേ പോലെ, അടുത്ത ആശുപത്രിയിലെ ഡാറ്റാബേസിലും പുള്ളി ഇടം പിടിച്ചു എന്ന് വരാം.. ഇത് ഉദാഹരണത്തിന് പറഞ്ഞു എന്നേയുള്ളൂ പക്ഷേ, ഇത്ര സൂക്ഷമാണ് അവരുടെ ചെയ്തികൾ ..
ഇനി ഇതിന്റെ വിശാലമായ ഇംപാക്ട് നോക്കണം..
കോവിഡ് 19 വൈറസ്, മനുഷ്യ നിർമ്മിതമാണന്നും, ചൈനയല്ല, മറിച്ച് അമേരിക്ക തന്നെയാണ് ഈ വിപത്തിന് പിന്നിലെന്നുമാണ് ഇപ്പോൾ യൂറോപ്പിലും, അമേരിക്കയിൽ തന്നെയുമുള്ള പ്രധാന ആരോപണം..
ഫാർമ ലോബികളെ മുൻനിർത്തി, അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ 'തല' ഇതിന്റെ പിന്നിലുണ്ടത്രേ. സിഐയുടെ ചട്ടുകമായി, ഇപ്പോൾ തന്നെ ആരോപണം നേരിടുന്ന മൈക്രോസോഫ്റ്റും, ജോൺ ഹോപ്കിൻസ് തുടങ്ങിയ വമ്പൻ കോർപ്പറേഷനുകളുമുണ്ടന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ലോകത്ത് നഷ്ടമായിക്കൊണ്ടിരിക്കുന്ന തങ്ങളുടെ അധീശ്വത്വം പൂർവ്വാധികം ശക്തമായി തിരിച്ചു പിടിക്കുകയാണവരുടെ ലക്ഷ്യം. ' To make America Great Again' എന്ന ട്രംമ്പിന്റ്റെ പ്രസിദ്ധമായ മുദ്രാവാക്യം ഓർക്കുക.. ഇന്ന് ചൈന'യെ തകർക്കുമെന്നും പുള്ളി പ്രതിജ്ഞ എടുത്തിട്ടുണ്ട്..!! Note the point..!!!
ആത്യന്തികമായി അവരുടെ ലക്ഷ്യം, ലോകത്തിലെ സകല ജനങ്ങളെയും തങ്ങളുടെ വരുതിക്ക് കൊണ്ട് വരിക, എതിരാളി ഇല്ലാതെ ഏറവും വലിയ സാമ്പത്തിക സൈനിക ശക്തിയാവുകയെന്നതാണ്...
ഇനി, ഈ പാൻഡമിക്ക് വലിയ വിപത്തുകൾ വിതച്ച ശേഷം, അന്താരാഷ്ട്ര മരുന്ന് കമ്പിനികൾ പ്രതിരോധ വാക്സിനുകൾ രംഗത്തിറക്കും.
ആ വാക്സിനേഷൻ ലോകത്തിലെ സകല മനുഷ്യർക്കും നിർബന്ധമാക്കുകയാകും അടുത്ത പടി. പണ്ട് വസൂരിക്ക് കൈയ്യിൽ കുത്തിവയ്പ് എടുത്തിരുന്നത് പോലെ ഇക്കുറി ആധുനിക ടെക്നോളജിയുടെ സഹായത്താൽ, ആർട്ടിഫിഷൽ ഇൻറ്റലിജൻസ് ഉപയോഗിച്ച്, വാക്സിനേഷൻ ചിപ്പുകൾ അഥവാ ടാറ്റുകൾ ആവും, മനുഷ്യർക്ക് നിർബന്ധമാക്കുക. കോവിഡ് ഭീതി പതിന്മടങ്ങ് വർദ്ധിപ്പിക്കുന്ന ആഗോള മീഡിയ പ്രചരണവും ഇതിന്റെ ഭാഗമാണെന്ന് സംശയിക്കണം.
ഭാവിയിൽ ഈ വാക്സിനേഷൻ ടാറ്റൂയില്ലാതെ മനുഷ്യർ പുറത്തു ഇറങ്ങിയാൽ അവർ പകർച്ചവ്യാധി പരത്തുമെന്ന 'നരേറ്റീവ്'' ഉണ്ടാകും.. ഇത്തരക്കാരെ സമൂഹം അകറ്റുമെന്ന ഭീതിയിൽ, കോവിഡ് വാക്സിനേഷൻ വന്നാൽ ലോകത്തിലെ സകല മനുഷ്യരും ക്യൂ നിന്ന് എത്രയും പെട്ടെന്ന് അതെടുക്കും. ടാറ്റൂവല്ല എന്ത് വേണേലും ദേഹത്ത് ചാർത്തും. അതാണവസ്ഥ.
ഈ വാക്സിനേഷൻ ടാറ്റൂ ഇല്ലാത്തവർക്ക് ട്രെയിൻ, ബസ്സ് വിമാനയാത്രകൾ ചെയ്യാനാവില്ല.. സ്കൂൾ, കോളെജ് പ്രവേശനമോ, ജോലിയോ ചെയ്യാനാവില്ല.
വിമാനത്താവളങ്ങളിൽ, ഈ ടാറ്റൂകൾ ഓട്ടോമാറ്റിക് ആയി റീഡ് ചെയ്യുന്ന റീഡറുകൾ വരും. ഈ റീഡറുകൾ ഇത് റീഡ് ചെയ്യാനെന്ന വ്യാജേന AI ഉപയോഗിച്ച്, മറ്റു ശാരീരിക അവസ്ഥകൾ റീഡ് ചെയ്യാനും ഒരുപക്ഷെ അതിനുമപ്പുറത്തേക്ക് മനുഷ്യരെ നിയന്ത്രിക്കാനും ഈ ഡാറ്റ ഉപയോഗിക്കും.
ഇത് വലിയ സുരക്ഷാ - ആരോഗ്യ വിഷയങ്ങൾക്ക് വഴി വയ്ക്കും. ഫേസ് റെക്കക്നിഷനുൾപ്പെടേ ഇപ്പോൾ തന്നെ ചൈനയിൽ ഉണ്ട്. ഭൂമിയുടെ ഓരോ ഇഞ്ചും ഇപ്പോൾ സാറ്റലൈറ്റ് കണ്ണിലാണ്. നാളെ നമ്മുടെ ഹൃദയമിടിപ്പ് അളക്കുന്നതും നിയന്ത്രിക്കുന്നതും അമേരിക്കൻ ഫാർമ്മ/ചാര/സൈനിക ലോബിയായാൽ..? ജന നേതാക്കൾ, സൈനികർ, ശാസ്ത്രജ്ഞർ, താരങ്ങൾ എന്ന് വേണ്ട, ലോകത്തിലെ സകല മനുഷ്യരും സ്വന്തം ശരീരം പോലും സ്വന്തമല്ലാത്തവരായി മാറും.. വെറും ജീവിക്കുന്ന ഉപകരണങ്ങൾ.. സമ്പൂർണ്ണ അടിമത്തമാകും ഫലം.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്, ടെസ്ലയുടേയും, ഓപ്പൺ AI യുടെയും സ്ഥാപകൻ ഇലോൺ മസ്ക്ക് തുടങ്ങിയ കോടീശ്വരന്മാരും, ഫാർമ്മ രംഗത്തും, പൊതുജനാരോഗ്യ രംഗത്തുമുള്ള ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി & കോർപ്പറേഷനുമൊക്കെ ഈ രംഗത്ത് വർഷങ്ങളായി ശതകോടികൾ മുടക്കി ഗവേഷണം നടത്തുന്നവരാണന്നത് കൂടി ചേർത്ത് വേണം വായിക്കാൻ...!! അഞ്ചു കൊല്ലം മുൻപേ, ഇതേ പോലൊരു പാൻഡമിക്ക് സംക്രമണത്തെക്കുറിച്ച് ബിൽ ഗേറ്റ്സ് പറഞ്ഞിരുന്നതുമാണ്.
ഈ ബിൽ ഗേറ്റ്സിന്റ്റെ കമ്പിനി മൈക്രോസോഫ്റ്റിന്റ്റെ കരാറുള്ള ഡാറ്റാ മാനേജ്മെന്റ് കമ്പിനിയാണ് കേരളം ഇപ്പോൾ നമ്മുടെ ഡാറ്റ കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച Sprinklr..
അത്ര തന്നെ..
വേണമെങ്കിൽ, ഇവരുടെ ചാര സംഘടനയുടെ വലയിലാണോ കേരളാ മുഖ്യമന്ത്രി കുടുങ്ങിയതെന്നൊക്കെ ചോദിക്കാം.. രോഷം കൊള്ളാം.. അതിനപ്പുറത്തേക്ക് ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.
കാരണം കരാറിൽ നിയമ വകുപ്പ് അഭിപ്രായം പറഞ്ഞില്ലന്നതൊഴിച്ചാൽ വേറൊരു രീതിയിലും പിണറായിയെ അത് ബാധിക്കില്ല. പോയത് പോയി. 1GB data എന്നൊക്കെ പറയുന്നത് ഒരു ചിന്ന പെൻ ഡ്രൈവിൽ കൊള്ളുന്നതേയുള്ളൂ..അത് എപ്പൊഴേ കിട്ടണ്ടവർക്ക് കിട്ടി ബോധിച്ചു കാണും. ബാക്കി പോകാതെ നോക്കിയാൽ കൊള്ളാം. നടക്കാൻ സാധ്യത കുറവാണെങ്കിലും...
കാരണം, ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. ലോകമെമ്പാടും ഇതു പോലെയുള്ള ഡാറ്റ സംഭരണം പല രീതിയിൽ നടക്കുന്നുണ്ട്. Sprinklr പോലെ നൂറ് കണക്കിന് കമ്പിനികൾ പലയിടത്തും നിന്നും ഈ ഡാറ്റ കളക്ഷൻ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
അതിനാൽ, ഞാൻ മുകളിൽ പറഞ്ഞതത്രയും ഹൈപ്പോതെറ്റിക്കലാണ് എന്ന് കരുതി ആശ്വസിച്ചാലോ, എനിക്ക് വട്ടായോ എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നതിലും നല്ലത്, കേരളത്തിനെ മാത്രമല്ല, ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവൻ ബാധിക്കുന്ന ഈ വിഷയത്തെക്കുറിച്ച് നിങ്ങൾ കൂടി ചിന്തിക്കുന്നതാണ്...🙃
'പിക്ചർ അഭി ബഹുത്ത് ബാക്കി ഹേ ഭായ്'..
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
No comments:
Post a Comment