നമ്മൾ അതിജീവിക്കും, ഇത് കേരളമാണ്, ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ട്, അതിലും വലിയ ഒരു ആരോഗ്യ മന്ത്രി ഉണ്ട്.. ഇജ്ജാതി തള്ളുകളൊക്കെ വരുന്നതിന് മുൻപിലത്തെ ചില കാര്യങ്ങളാണ്;
1. വർഷം 2001: - കേരളത്തിൽ ആന്ത്രാക്സ് പടർന്നു പിടിച്ചു. അന്ന് കേരള മുഖ്യമന്ത്രി എകെ ആന്റണി ആണ്. അടുത്തയിടെ അന്തരിച്ച പി ശങ്കരൻ ആണ് ആരോഗ്യ മന്ത്രി. മനുഷ്യരും, വളർത്തു മൃഗങ്ങളും അടക്കം നിരവധി മരണം. കേരളത്തിൽ മാത്രം നൂറിലേറെ മനുഷ്യർക്ക് ജീവൻ നഷ്ടമായി. രാജ്യം അതിനെ നേരിട്ടു, വിജയകരമായി അതിജീവിച്ചു. ഒപ്പം കേരളവും. അന്നൊന്നും ആരും ദിവസം മൂന്ന് നേരം പത്ര സമ്മേളനം നടത്തിയില്ല രാഷ്ട്രിയം പറയണ്ട എന്ന് പറഞ്ഞില്ല. പ്രതിപക്ഷത്തെ പരിഹസിച്ചതുമില്ല.
2. 2005ലാണ് ആദ്യമായി പക്ഷിപ്പനി പടർന്നു പിടിക്കുന്നത്. അന്ന്, മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. ആരോഗ്യമന്ത്രി കെ കെ രാമചന്ദ്രൻ മാസ്റ്റർ. അന്നും കേരളം ആ മഹാമാരിയെ നേരിട്ടു, അതിജീവിച്ചു. ആരാണ് ആരോഗ്യ മന്ത്രി എന്ന് പോലും ആരും തിരക്കിയില്ല.
3. 2009 ൽ പന്നിപ്പനി വന്നു. മറ്റൊരു മഹാവിപത്ത്. മഴക്കാലത്ത് കേരളം വിറങ്ങലിച്ചു നിൽക്കവെ നൂറ് കണക്കിന് ആളുകളെ ആ മഹാവ്യാധി കൊന്നു.
അന്നത്തെ മുഖ്യമന്ത്രി വി എസ്സും,
ആരോഗ്യമന്ത്രി നമ്മുടെ എപ്പിഡമി ടീച്ചർ, പി കെ ശ്രിമതിയുമായിരുന്നു. ആ മഹാവ്യാധിയേയും, കേരളം ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചു. അന്നത്തെ
ആരോഗ്യ മന്ത്രി, ശ്രീമതി ആയിട്ട് പോലും അവരൊന്നും തള്ളി മറിച്ചിട്ടില്ല.
4. 2014-ൽ, ആഫ്രിക്കൻ എബോള എന്ന മഹാരോഗം കേരളത്തിലും വന്നു. അന്ന് വീണ്ടും ഉമ്മൻ ചാണ്ടി ആണ് മുഖ്യമന്ത്രി. അടുത്തയിടെ അനധികൃത സമ്പാദ്യവുമായി കേസിൽ കുടുങ്ങിയ വിഎസ് ശിവ കുമാർ ആണ് ആരോഗ്യ വകുപ്പ് മന്ത്രി.. അങ്ങേരും ഈ 'തള്ളി മറിക്കൽ' അവസരം കണ്ടെത്തിയില്ല.
5. ഇവരുടെ കാലത്ത് തന്നെ 2016-ൽ സിക്ക വൈറസ് വന്നു. വളരെ ഗുരുതരമായിരുന്നു, സ്ഥിതി. അന്ന് സംസ്ഥാനത്തെ അഞ്ചു തുറമുഖങ്ങളിലും എല്ലാ രാജ്യാന്തര വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കി. സിക്ക വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും എത്തിയ ആളുകളെ രണ്ടാഴ്ച കാലത്തോളം quarantine ചെയ്ത് നിരീക്ഷിക്കാനുള്ള സംവിധാനം സർക്കാർ ആരോഗ്യ വകുപ്പ് നടത്തി .. ഇതൊക്കെ ആരെങ്കിലും അറിഞ്ഞോ..?. എവിടെ?!!..
ഇതു പോലെ എല്ലാ ദുരന്തങ്ങളേയും നമ്മൾ അതിജീവിച്ചു. ഒരു വിധ പബ്ലിസിറ്റി സ്റ്റൻഡും ഉണ്ടായിരുന്നില്ല. ശിവകുമാർ ഇപ്പോൾ ഒരുപക്ഷേ ദുഖിക്കുന്നുണ്ടാവണം. ആൾ ദൈവമാകാൻ രണ്ട് അവസരം കിട്ടിയപ്പോഴും അതുപയോഗിക്കാതെ അഴിമതി നടത്തി കാശ് മാത്രം ഉണ്ടാക്കിയതിൽ പുള്ളി ഇന്ന് ദുഃഖിക്കുന്നുണ്ടാവും, ഉറപ്പു..!!
6. ഈ മുകളിൽ പറഞ്ഞ മഹാമാരികളും, വ്യാധികളുമൊക്കെ മുൻ സർക്കാരുകളുടെ കാലങ്ങളിൽ ആയിരുന്നു എങ്കിൽ 2017-ലെ മൺസൂൺ കാലം പേരറിയാത്ത ഒരു പനിയുടെ കാലമായിരുന്നു. 700-ലേറെ ആളുകളാണ് അന്ന് കേരളത്തിൽ മാത്രം മരണമടഞ്ഞത്. അന്ന് ഈ പനിമരണങ്ങൾ കണ്ടു പേടിച്ച് എന്നെ പോലെ പല പ്രവാസികളും, നാട്ടിലേക്കുള്ള അവധി യാത്ര വരെ ക്യാൻസൽ ചെയ്തു. അന്നും മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യ മന്ത്രി ശ്രീമതി കെ.കെ. ശൈലജയുമാണ്. പക്ഷേ അന്ന് ഇന്നത്തെയത്ര പരസ്യമോ, ജാഡകളോ ഇല്ലായിരുന്നു. ഭരണത്തിൽ കയറി ഒന്നിരുന്നതല്ലേ ഉണ്ടായിരുന്നുള്ളൂ. അതാകും. ഏതായാലും ആ പ്രശ്നവും കേരളം അതിജീവിച്ചു.
7. പിന്നെ 2018-ലാണ് ഇവർ കേരളത്തിന് പ്രളയത്തെ സമ്മാനിച്ചത്. അവസാന നിമിഷം വരെ ഒന്നും പേടിക്കേണ്ടാന്നാണ് പറഞ്ഞത്. ഒടുവിൽ, ഡാം പൊട്ടാറായപ്പോൾ പാതിരാത്രിയിൽ എല്ലാ ഡാമുകളും കൂടി ഒന്നിച്ചു തുറന്നു വിട്ടിട്ട്, ഓടിക്കോ'ന്ന് പറഞ്ഞു ഫേസ്ബുക് പോസ്റ്റ് ഇട്ടിട്ട് മന്ത്രി ആശാൻ മുങ്ങി...
പക്ഷേ, ചെയ്ത മഹാപാതകങ്ങളെ ഗീബ്ലസിനെ കവച്ചു വയ്ക്കുന്ന PR തന്ത്രങ്ങളിലൂടെ അവർ മറികടക്കുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. മോഷണം ബോണസ്സുമായി.
"സർക്കാർ ഒപ്പമുണ്ടെന്ന" ആ വലിയ പരസ്യം ഓർമ്മയില്ലേ..??!!! അന്ന് തുടങ്ങിയ "തള്ള'ലുകളാണ് ഇപ്പോഴും തുടരുന്നത്.
'പ്രളയവും, ശേഷം, നിപ്പയും ഇപ്പോൾ കൊറോണയും' ... ഭാവിയിൽ പി.ആർ പഠിപ്പിക്കുന്ന institutes നായി, കേരളത്തിന്റെ മാതൃക വച്ച്, നമ്മൾ ലോകത്തിന് പുതിയ സിലബസ് തന്നെ സമ്മാനിക്കണം..!
അതിലേക്കുള്ള ചേരുവകൾ ചുവടെ;
1. 'കേൾക്കാൻ ഇമ്പമാർന്ന രണ്ടോ, മൂന്നോ സ്ലോഗനുകൾ;,
"സർക്കാർ ഒപ്പമുണ്ട്",
"നമ്മൾ അതിജീവിക്കും"
"ദുരന്ത സമയത്ത് രാഷ്ട്രീയം പറയരുത്"
- ഇതു പോലെ;
2. ഇവ പ്രചരിപ്പിക്കാൻ കുറഞ്ഞത് അര ഡസൻ ചാനലുകളും, കാൽ ഡസൻ പത്രങ്ങളും.., ആവശ്യത്തിന് ചാനൽ-പത്ര തൊഴിലാളികളും, ചർച്ചാ തൊഴിലാളികളും.. കൂടാതെ ഫേസ്ബുക് തള്ളി മറിച്ചിടുന്ന ഒന്നോ, രണ്ടോ അന്താരാഷ്ട്ര ദുരന്ത വിദഗ്ധ അന്തങ്ങളേയും കൂടെ കൂട്ടാം.
എല്ലാ വർഷവും ദുരന്തങ്ങൾ വരും എന്നത് കൊണ്ട്, എകെജി സെന്ററിൽ നിന്ന് ചെയ്യും പോലെ, ഒരു കൺട്രോൾ റൂമിൽ നിന്നും സ്ഥിരം പേ റോളിലുള്ള മാദ്ധ്യമ പ്രവർത്തകരുടെ ഒരു പാനൽ തന്നെ ഉണ്ടാക്കുക.
3. ബന്ധപ്പെട്ട വകുപ്പ് മന്ത്രി അല്ലെങ്കിൽ മുഖ്യമന്ത്രി വക ആവശ്യത്തിൽ കൂടുതൽ പത്രസമ്മേളനങ്ങൾ... ദിവസം കുറഞ്ഞത് മൂന്ന് നേരം. അതിനിടയിൽ മൂത്രമൊഴിച്ചില്ല, ആഹാരം കഴിച്ചില്ല തുടങ്ങിയ ഡയലോഗുകൾ ആവശ്യം അനുസരിച്ച് ചേർക്കുക. ദുരന്ത സമയത്ത് രാഷ്ട്രീയം പറയരുതെന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുക..
3. സോഷ്യൽ മീഡിയ വഴി നല്ല attractive ആയ പോസ്റ്റർ ഇറക്കാൻ പറ്റിയ അര ഡസൻ ഗ്രാഫിക്ക് ഡിസൈനറന്മാരെ കൺട്രോൾ റൂമിൽ സ്ഥിരമായോ, കരാറടിസ്ഥാനത്തിലോ നിയമിക്കുക.
ഓൺലൈൻ പത്രങ്ങളിൽ മുതൽ സകല മാദ്ധ്യമങ്ങളിലും, സാഹചര്യത്തിനൊത്ത അപദാനങ്ങൾ, സ്നേഹമസൃണമായ വിശേഷണങ്ങൾ എല്ലാം ചേർത്ത്, നേതാവിനെ അഥവാ മന്ത്രിയെ, പരമാവധി വൈറലാക്കാൻ, സോഷ്യൽ മീഡിയയിലെ അന്തങ്ങളോട് നിർദ്ദേശിക്കുക..
അല്ലാതെ, ഇത് പോലെ ഏത് ദുരന്തം ഉണ്ടായാലും, പ്രത്യേകിച്ചും ആരോഗ്യ മേഖലയിൽ, എന്ത് ദുരന്തം വന്നാലും അതിന്റെ ക്രഡിറ്റ് ബന്ധപ്പെട്ട മേഖലയിലെ കഷ്ടപ്പാടുകൾ സഹിക്കുന്ന വിദഗ്ധർക്ക് പോവരുത്., പകരം, ഇത് പോലെ "ടീച്ചർമ്മ"യെ സൃഷ്ടിച്ച് അവർക്ക് നൽകുക. ഇതാണ് പരമ പ്രധാനമായ പാഠം..!!!
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
No comments:
Post a Comment