സാളഗ്രാമങ്ങൾ പത്തൊൻപത് തരത്തിൽ ഉണ്ടെന്ന് പുരാണം പറയുന്നു.
1.ലക്ഷ്മീനാരായണ
*******************
ഒരു ദ്വാരവും നാല് ചക്രങ്ങളും വനമാലയും(വനമാല പോലെ ഒരു രേഖ)കാർമേഘംപോലെ നിറത്തോടും കൂടിയത്.
2.ലക്ഷ്മീജനാർദ്ദനം
*********************
ഇത് ലക്ഷ്മീനാരായണം പോലെ തന്നെ.എന്നാൽ വനമാല ഉണ്ടായിരിക്കയില്ല.
3.രഘുനാഥം
**************
രണ്ടു ദ്വാരവും നാല് ചക്രങ്ങളും പശുക്കിടാവിന്റെ കുളമ്പടി പോലെയുള്ള അടയാളവും ഉള്ളത് ; ഇതിനും വനമാല ഉണ്ടായിരിക്കയില്ല.
4.വാമനം
**********
വളരെ ചെറുതായി രണ്ട് ചക്രങ്ങളോടും കാർമേഘനിറത്തോടും കൂടിയിരിക്കുന്നത്. ഇതിനും വനമാല ഉണ്ടായിരിക്കില്ല.
5.ശ്രീധരം
**********
വാമനത്തെപ്പോലെയിരിക്കുന്നതും എന്നാൽ വനമാലയോടുകൂടിയതുമായ ലിംഗം. ഇതിരിക്കുന്ന ഗൃഹത്തിൽ സദാ ശ്രീ ഉണ്ടായിരിക്കുന്നതാണ്.
6.ദാമോദരം
*************
വലുതായും ഉരുണ്ടും വനമാല ഇല്ലാതെയും രണ്ട് ചക്രത്തോടുകൂടിയും ഇരിക്കുന്നത്.
7.രണരാമം
************
അധികം വലുതാകാതെയും നന്നേ ചെറുതാകാതെയും മധ്യമവലുപ്പത്തിൽ ഉരുണ്ട് രണ്ട് ചക്രങ്ങളോടും, ബാണപ്രഹാരചിഹ്നത്തോടും അമ്പ്, ആവനാഴി ഇവയുടെ ചിഹ്നത്തോടുകൂടിയും ഇരിക്കുന്നത്.
8.രാജരാജേശ്വരം
******************
രണരാമവലുപ്പത്തിൽ ഏഴ് ചക്രങ്ങളോട് കൂടിയും ഛത്രഭൂഷണഭൂഷിതമായും ഇരിക്കുന്നത്. ഇത് മനുഷ്യർക്ക് രാജസമ്പൽപ്രദമാകുന്നു.
9.അനന്തം
************
സാമാന്യം സ്ഥൂലിച്ച് പതിനാല് ചക്രങ്ങളോടുകൂടി കാർമേഘത്തെപ്പോലെ കറുത്തിരിക്കുന്നത്; ഈ സാളഗ്രാമം മനുഷ്യർക്ക് ധർമ്മാർത്ഥകാമമോക്ഷങ്ങളാകുന്ന നാല് പുരുഷാർത്ഥങ്ങളെയും കൊടുക്കുന്നതാണ്.
10.മധുസൂദനം
*****************
ചക്രാകാരമായും രണ്ട് ചക്രങ്ങളോടുകൂടിയും ഗോഷ്‌പദചിഹ്നത്തോടുചേർന്നും കാർമേഘനിറം കലർന്നും സാമാന്യം വലുപ്പത്തോടുകൂടിയും ഇരിക്കുന്ന സാളഗ്രാമം. ഇത് നല്ലശോഭയുള്ളതായിരിക്കും.
11.സുദർശനം
****************
സുദർശനത്തിന് ഒറ്റ ചക്രം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
12.ഗദാധരം
*************
ഇതിനും ഒരു ചക്രമേ ഉടായിരിക്കയുള്ളൂ. അതുതന്നെ നല്ലപോലെ പ്രകാശിക്കാത്തതുമായിരിക്കും.
13.ഹയഗ്രീവം
***************
ഇതിന് രണ്ട് ചക്രങ്ങളും അശ്വമുഖാകൃതിയും ഉണ്ടായിരിക്കുന്നതാണ്.
14.നരസിംഹം
****************
വളരെ വിസ്താരമായ വായും രണ്ട് ചക്രങ്ങളും ഭയങ്കരമായ ആകൃതിയും ഉള്ള നരസിംഹസാളഗ്രാമം ഉടനടിയായിത്തന്നെ വൈരാഗ്യത്തെ കൊടുക്കുന്നതാകുന്നു.
15.ലക്ഷ്മീനരസിംഹം
***********************
ഇതിനും വിസ്താരമായ വായും രണ്ട് ചക്രങ്ങളും ഉണ്ടായിരിക്കും. അവയ്ക്കുപുറമെ വനമാലയും കൂടെ കാണാം. ഈ സാളഗ്രാമം ഗൃഹസ്ഥന്മാർക്ക് സുഖത്തെ പ്രദാനം ചെയ്യുന്നു.
16.വാസുദേവം
****************
ദ്വാരദേശത്തിങ്കൽ രണ്ട് ചക്രങ്ങളും ഉരുണ്ട ആകൃതിയും സ്ഫുടതയും പ്രകാശവുമുള്ള സാളഗ്രാമത്തിനു പേര് വാസുദേവം. ഇത് സർവ്വാഭിഷ്ടങ്ങളും പ്രദാനം ചെയ്യുന്നു.
17.പ്രദ്യുമ്നം
**************
ഇതിന് സൂഷ്മമായ ഒരു ചക്രം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. നിറം കാർമേഘംപോലെയും ആണ്. എന്നാൽ പുറമേകാണപ്പെടുന്ന ഒരു സുഷിരത്തിനകത്ത് അനേകച്ഛിദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഇത് ഗൃഹസ്ഥന്മാർക്ക് സദാ സുഖം പ്രദാനം ചെയ്യുന്നു.
18.സങ്കർഷണം
*****************
സങ്കർഷണലിംഗത്തിന് രണ്ട് ചക്രങ്ങളുടെ മുഖങ്ങൾ പരസ്പരം ചേർന്നിരിക്കുന്നത് കാണാം. പിൻഭാഗം മുൻഭാഗത്തേക്കാൾ കനമുള്ളതായിരിക്കുകയും ചെയ്യും. ഇതും ഗൃഹസ്ഥന്മാർക്ക് സദാ സുഖം പ്രദാനം ചെയ്യുന്നു.
19.അനിരുദ്ധം
****************
ഇതിന്റെ വർണ്ണം പീതമാണ്. നല്ലപോലെ ഉരുണ്ടും അതിയായ ശോഭയോടുകൂടിയും ഇരിക്കുന്നതാണ്. ഇതും ഗൃഹസ്ഥന്മാർക്ക് സദാ സുഖം പ്രദാനം ചെയ്യുന്നു.
No comments:
Post a Comment