🇲🇰🕉🇲🇰🌸🇲🇰🕉🇲🇰🕉🇲🇰
*( ഋഗ്വേദത്തിൽ നിന്ന് )*
*ഈശ്വര ഉപാസനയ്ക്കുള്ള ജപ സമ്പ്രദായങ്ങളിൽ ഒന്നാണ് സൂക്ത ജപം. മന്ത്രജപം, സ്തോത്ര ജപം, നാമ ജപം എന്നിങ്ങനെ ജപ രീതികൾ വിവിധ തരത്തിലുണ്ട്*.
*ഇവിടെ പുരുഷ സൂക്തം എന്ന സൂക്തത്തിൽ ' പുരുഷൻ ' എന്ന വാക്കാണ് പലപ്പോഴും ചിലർക്ക് സംശയത്തിനിട നൽകുന്നത്. പുരുഷൻ എന്നാൽ 'ആൺ' ( Male ) എന്ന അർത്ഥമല്ല ഇവിടെയുള്ളത്. മറിച്ച് പുരുഷന് ഈശ്വരൻ ( Eg :വിരാട് പുരുഷൻ ) എന്ന അർത്ഥതലമാണ് ഇവിടെയുള്ളത്. വേദത്തിലെ പല വാക്കുകളുടെയും അർത്ഥം ശരിയായി മനസിലാക്കിയില്ലെങ്കിൽ പല തെറ്റിദ്ധാരണകളും ഉണ്ടാവും. അതാണ് നിരുക്തം പഠിക്കാതെ വേദമന്ത്രങ്ങളുടെ / വാക്കുകളുടെ അർത്ഥത്തെ വ്യാഖ്യാനിച്ചാൽ ഋഷി ഉദ്ദേശിച്ച അർത്ഥമായില്ല പലപ്പോഴും ലഭിക്കുന്നത്*.
*സഹസ്ര ശീർഷ പുരുഷ :* *സഹസ്രാക്ഷ: സഹസ്രപാദ്*
*ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് പുരുഷസൂക്തം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു*.
*പുരുഷസൂക്തയന്ത്രം* :
*പുരുഷസൂക്തയന്ത്രം സന്താനങ്ങളേയും, ദീര്‍ഘായുസ്സിനേയും, കീര്‍ത്തിയേയും, സൗന്ദര്യത്തെയും ഉണ്ടാക്കും. സകലവിധ പാപങ്ങളേയും നശിപ്പിക്കും. ധനസമ്പത്ത് വര്‍ദ്ധിപ്പിക്കും. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിയ്ക്കുകയും ചെയ്യും. കദളിവാഴയുടെ ഒരു നാക്കില വാട്ടി പശുവിന്‍റെ വെണ്ണ, നെയ്യ് അതില്‍ പരത്തി, ഈ പുരുഷസൂക്തയന്ത്രം അതില്‍ വരച്ച് അത് തൊട്ടുകൊണ്ട് പുരുഷസൂക്തം മൂന്നുരു ജപിച്ച്, കാലത്ത് ആറ് നാഴിക പുലരുന്നതിന് മുമ്പ് മൂന്നുമാസം തികയാത്ത ഗര്‍ഭിണി ആ വെണ്ണനെയ്യ് സേവിക്കണം. എന്നാല്‍ അവള്‍ അതിസമര്‍ത്ഥനും വിഷ്ണുഭഗവാനോട് തുല്യനുമായ പുത്രനെ പ്രസവിയ്ക്കുന്നതാണ്. വെണ്ണനെയ്യില്‍ ഈ യന്ത്രം വരച്ച് പുരുഷസൂക്തം ജപിച്ച് സേവിച്ചാല്‍ വലിയ വിഷബാധയും, ഗംഭീരങ്ങളായ ആഭിചാരോപദ്രവങ്ങളും, ഭ്രാന്ത്, അപസ്മാരം മുതലായ വലുതായ ചിത്തരോഗങ്ങളും ശമിച്ച് സുഖം കിട്ടുന്നതായിരിക്കും*.
*സർവ്വാദീഷ്ട സിദ്ധിപക്ക് ഉത്തമമായ വേദമന്ത്രമാണ് പുരുഷസൂക്തം. വൈഷ്ണവ ക്ഷേത്രങ്ങളില് വെണ്ണ സമർപ്പിച്ച് പുരുഷസൂക്ത അർച്ചന നടത്തുന്നത് പെട്ടെന്നുള്ള ദുരിത ശാന്തിക്ക് ഉത്തമമാണ്*. *ഐശ്വര്യം, ദൈവാ ദീനം വർദ്ധിക്കൽ, ധനലാഭം*, *വ്യാപാരാഭിവൃദ്ധി എന്നിവയ്ക്കും ഉത്തമമാണ്*.
*ഇഷ്ട സന്താനലബ്ധിക്കായി സ്ത്രീകൾ ദിവസം* *പുരുഷസൂക്ത ജപം നടത്തിയ വെണ്ണ അല്ലെങ്കിൽ പാല് പഴം ഇവ സേവിച്ചാൽ അതീവ ബുദ്ധിയും ദൈവാ ദീനം ഉള്ളതുമായിരിക്കും*. *പുരുഷസൂക്തം ചൊല്ലി ഭഗവാന് അഭിഷേകം നടത്തിയാല് വേഗം രോഗ ശാന്തി കൈവരും*.
*സഹസ്രശീർഷാപുരുഷഃ-*
*സഹസ്രാക്ഷാഃ സഹസ്രപാദ്,സഭൂമിം* *വിശ്വതോവൃത്വാ*
*ത്യതിഷ്ഠദ്ദശാംഗുലം.*
*നല്ല ജോലിലഭിക്കാനുള്ള ഈ മന്ത്രം ഋഗ്വേദത്തില് ഉള്ളതാണ്. രാവിലെയും വൈകുന്നേരവും ഈ മന്ത്രം അര്ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില് ജപിക്കണം. ജപിക്കുന്ന സമയത്ത് വെള്ളവസ്ത്ര മുടുത്താല് വളരെ നന്ന്*
*ഓം ത്വം നോ ആഗ്നേ സനയേ ധനാനാം*
*യശസം കാരും കൃണൂഹി സ്തവാന:*
*ഋധ്യാമ കര്മാുപസാ നവേന*
*ദേവൈര്ദ്യാരവാപൃഥിവീ പ്രാവതം ന:*
*ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ആ ജോലിയിലൂടെ എനിക്ക് കീര്ത്തി യും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതുയ ഉദ്യോഗംകൊണ്ടു ഞാന് സമൃദ്ധനാകട്ടെ. എന്റെ ഈ പുതിയ ജോലിയെ ഈശ്വരന് രക്ഷിക്കട്ടെ*
*വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ് പുരുഷസൂക്തം. വിരാട്പുരുഷ വർണ്ണനയാണ് ഇതിലെ പ്രതിപാദ്യം.. പിന്നീട് മഹാവിഷ്ണു വിലേക്ക് വിരാട് പുരുഷനെ ഐക്യപ്പെടുത്തി എങ്കിലും വൈകിക വിരാട് പുരുഷസങ്കല്പം വെത്യസ്തമാണ്. തിരുവല്ല ശ്രീവല്ലഭൻ വിരാട് പുരുഷൻ ആണെന്നു പറയപ്പെടുന്നു. അവിടുത്തെ വൈദികസമ്പ്രദായത്തിലുള്ള പൂജ അതിനു തെളിവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു*.
*കടപ്പാട്-*
*ഓം നമശിവായ ഗ്രൂപ്പ്*
🌳🌈🌸🌳🌈🌸🌳🌈🌸
No comments:
Post a Comment