റഷ്യയെ ഈ യുദ്ധത്തിലേക്ക് പ്രകോപിപ്പിച്ച് വലിച്ചിറക്കിയത് അമേരിക്കയും നാറ്റോ സഖ്യ കക്ഷികളുമാണ്. ഉക്രയിനിനെ ചതിച്ചതും അവരാണ്. അമേരിക്കയേയും സഖ്യ കക്ഷികളേയും വിശ്വസിച്ച് നാറ്റോയിൽ ചേരാമെന്ന് വ്യാമോഹിച്ച് റഷ്യക്കെതിരെ നാറ്റോയുടെ മിസൈലുകൾ സ്വന്തം മണ്ണിൽ സ്ഥാപിക്കാൻ സമ്മതം നൽകിയതിൻ്റെ പരിണിത ഫലമാണ് ഉക്രയിനിന്റെ ഇന്നത്തെ ഈയവസ്ഥ.
ഒരു ഡസനോളം ചെറു രാജ്യങ്ങൾ റഷ്യക്ക് ചുറ്റുമുണ്ട്. മുൻപ് സോവിയറ്റ് ഭാഗമായിരുന്നവർ. അവർക്കാർക്കും ഒരു പ്രശ്‌നവും റഷ്യയുമായി ഇല്ല. എന്നാൽ ഉക്രയിനിനോട് കൂടെ നിൽക്കാം , നാറ്റോയിൽ ചേർക്കാം എന്നൊക്കെ പറഞ്ഞ് പറ്റിച്ച് ഈ പരുവത്തിൽ ആക്കിയത് അമേരിക്കയാണ്.
റഷ്യയെ പ്രകോപിപ്പിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അതവർ സാധിച്ചു. ഒടുവിൽ സഹികെട്ട് റഷ്യ ആക്രമിച്ചപ്പോൾ ഓടിത്തള്ളി. നാറ്റോയും അമേരിക്കയും സൈനിക നടപടികൾക്കില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു കഴിഞ്ഞു. എന്നാൽ ഫെബ്രുവരി ഇരുപത്തി നാലിന് മുൻപ് അമേരിക്കൻ പ്രസിഡൻറ് ബൈഡൻ്റെ തള്ളുകൾ ഇങ്ങനെ ഒന്നുമായിരുന്നില്ല. യുദ്ധം നടക്കുംi എന്ന് ഏറ്റവും കൂടുതൽ പറഞ്ഞതും തിരിച്ചടിക്കും എന്ന് ഗീർവാണം മുഴക്കിയതും അമേരിക്കയാണ്.
ഇതാണ് അമേരിക്ക. വിശ്വസിക്കാൻ ലവലേശം കൊള്ളാത്ത കൂട്ടാളി. ലോകം ഇനി അവരെ വിലയിരുത്താൻ പോകുന്നത് അങ്ങനെയാണ്. ഉക്രയിൻ അത് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്നലെ രാത്രി ഉക്രയിൻ പ്രസിഡൻറ് വിലാദിമർ സെലൻസ്കി രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ അദ്ദേഹം വിലപിച്ചത് ലോകം കണ്ടു കഴിഞ്ഞു. "സഹായിക്കാൻ ആരേയും കാണുന്നില്ല" എന്ന് സെലൻസ്കി പറഞ്ഞത് അമേരിക്കയുടെ ചതിയെ ഉദ്ദേശിച്ചാണ്.
ഇന്ത്യയിലെ സ്ഥാനപതി വഴി ഉക്രയിൻ ഇന്ത്യൻ പ്രധാനമന്ത്രിയോട് വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചതും അതിനാലാണ്. മോദി, ഇന്നലെ തന്നെ പുടിനുമായി സംസാരിച്ചു.
തന്റെ ഭാഗം പുടിൻ ശാന്തമായി മോദിയോട് വിശദീകരിച്ചു. യുദ്ധക്കൊതി മൂത്ത ഒരാളായല്ല റഷ്യൻ പ്രസിഡൻറ് പെരുമാറിയത്. മോദിയുമായി വീണ്ടും സംസാരിക്കാം ഉക്രയിനിലെ ഇന്ത്യക്കാരുടേയും, സാധാരണ ജനങ്ങളുടേയും ജീവന് പരമാവധി സംരക്ഷണം നൽകാം എന്നും പുടിൻ പറഞ്ഞതും ശുഭ സൂചകങ്ങളാണ്. അബദ്ധം മനസ്സിലാക്കിയ ബൈഡനും ഇപ്പോൾ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ മാസം 25 ന് ഞാൻ ഈ വിഷയത്തിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സുഹൃത്തുക്കൾ ഓർക്കുമോ എന്നറിയില്ല . അന്ന് ഞാൻ ഇതേ കാര്യം പറഞ്ഞിരുന്നു. ഈ യുദ്ധം ഉണ്ടാകുമെന്നും ഒടുവിൽ അത് അവസാനിപ്പിക്കാൻ മോദിയുടെ ഇടപെടൽ വേണ്ടി വരുമെന്നും. കാര്യങ്ങൾ ഏതാണ്ട് അങ്ങോട്ട് തന്നെയാണ് പോകുന്നത്.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
No comments:
Post a Comment