Sunday, 9 April 2023

വീർ സവർക്കർ

 സമകാലീന ഇന്ത്യൻ ചരിത്രത്തിൽ സാവർക്കറെപ്പോലെ  വിവാദപരമായി ആരും കാണപ്പെട്ടിട്ടില്ല. എൺപതുകളുടെ അവസാനപാദത്തിൽ ഹിന്ദുത്വരാഷ്ട്രീയം ശക്തിയാര്ജിക്കുന്നതോടെയാണ് എതിരാളികൾ സാവർക്കറെ ടാർജറ്റ് ചെയ്യുന്നത്. സംഘപരിവാർ പ്രസ്ഥാനങ്ങളുമായി യാതൊരുതരത്തിലും ബന്ധമില്ലാതിരുന്നിട്ടും ആരോപണങ്ങളുടെ കുന്തമുന നീളുന്നത് സവർക്കറുടെ നെഞ്ചിലേക്ക് തന്നെ. അതിലൊന്നാണ്, “വീർ എന്ന വിശേഷണം സാവർക്കർ തന്നെ സ്വയം അണിഞ്ഞതാണെന്ന്”.


വസ്തുതാവിരുദ്ധമായ പ്രസ്തുത ആരോപണം പ്രചരിപ്പിക്കുന്നത് ഇപ്രകാരമാണ്: 1926 ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘The Life of Swatantra Veer Savarkar’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച  ജീവചരിത്രത്തിലാണ് ആദ്യമായി ‘വീർ’ എന്ന വിശേഷണം അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർത്തതെന്നും അത് ചിത്രഗുപത എന്ന പേരിൽ സാവർക്കർ തന്നെ എഴുതിയതെന്നുമാണ് കുത്സിത ബുദ്ധികളുടെ ആരോപണം.


1926 അവസാന കാലത്തു മദ്രാസ്സിൽ നിന്നും പ്രസ്തുത ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ''ലൈഫ് ഓഫ് ബാരിസ്റ്റർ സാവർക്കർ'' എന്ന പേരിലായിരുന്നു. ആ ജീവചരിത്രത്തിലൊരിടത്തും  സാവർക്കറുടെ പേരിനൊപ്പം ‘വീർ’ എന്ന വിശേഷണമില്ല. സാവർക്കറുടെ മരണശേഷം പ്രസ്തുത ജീവചരിത്രം 1986 ൽ പുന:പ്രസിദ്ധീകരിച്ചപ്പോൾ ‘The Life of Swatantra Veer Savarkar' എന്ന പേര് ജീവചരിത്രത്തിനു നല്കുകയാണുണ്ടായത്. ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളിൽ ചിത്രഗുപ്ത എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് സി രാജഗോപാലാചാരിയാണ്. ഇനി ചിത്രഗുപ്‍ത സാവർക്കർ തന്നെയാണെന്നു വിചാരിച്ചാലും ആ ജീവചരിത്രത്തിൽ ഒരിടത്തും സാവർക്കർക്ക് ‘വീർ’ എന്ന വിശേഷണം ഇല്ലാത്തതിനാൽ ആരോപണത്തിനു യാതൊരു അടിസ്ഥാനവും ഇല്ലാതെയാകുന്നു.


വാസ്തവത്തിൽ 1921 -ൽ ആണ് ആദ്യമായി "വീർ" എന്നു സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സാവർക്കറേ അങ്ങനെ വിളിച്ചത് മറാത്തി പത്രം ഭാല യുടെ പത്രാധിപരായിരുന്ന ബിബി ഭൊപ്പ്റ്റാഗർ ആണ്. 1924 ൽ തന്നെ  'സ്വതന്ത്രവീർ വിനായക് സാവർക്കർ' എന്ന തലക്കെട്ടോടെ ശ്രീ റാനഡെ എഴുതിയ ജീവചരിത്രം ലഭ്യമാണെന്നരിക്കെയാണ്  ഇക്കൂട്ടർ സാവർക്കരുടെമേൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.


Hareesh Muzhappilangad

No comments:

Post a Comment