Tuesday, 29 October 2024
വിശ്വ ഹിന്ദു ബോർഡ്
🌤️🌤️🌤️ അങ്ങനെ മോദി സർക്കാർ പതിനൊന്നാം വർഷത്തിൽ ഹിന്ദുക്കൾക്കായി ഒരു നിയമം പാസ്സാക്കി !
ഭാരത സർക്കാർ ഒരു "വിശ്വ ഹിന്ദു ബോർഡ്" രൂപീകരിക്കാൻ നിയമം പാസ്സാക്കിയിരിക്കുന്നു. ഇത് പ്രകാരം വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സമസ്ത ഹിന്ദുക്കൾക്കുമായി ദേശീയ തലത്തിൽ ഒരു ബോർഡ് രൂപീകരിച്ച് സംസ്ഥാന തലത്തിൽ അതിന്റെ ഘടകങ്ങളും ഉണ്ടാക്കും.
ഇതിൽ അതാത് സംസ്ഥാനങ്ങളിലെ ഹൈന്ദവ വിഭാഗത്തിലെ എല്ലാ ജാതി വിഭാഗങ്ങൾക്കും സംഘടനകൾക്കും തുല്യ പ്രാധാന്യത്തോടെ സ്ഥാനങ്ങൾ ഉണ്ടാകും. ഇവരുടെ ഭരണ സമിതിക്ക് വിശാലമായ അധികാരങ്ങളാണ് ഉണ്ടാവുക.
1. ക്ഷേത്രഭരണമാണ് ഒന്നാമത്തേത്. സർക്കാരിൽ നിന്നും ക്ഷേത്രഭരണം എടുത്ത് അതത് സംസ്ഥാന വിശ്വ ഹിന്ദു ബോർഡുകൾക്ക് നൽകും.
2. സ്വത്ത് അവകാശമാണ് രണ്ടാമത്തേത്. അന്യാധീനപ്പെട്ട ക്ഷേത്ര സ്വത്തുക്കളും ഹൈന്ദവ സ്വത്തുക്കളും തിരികെ പിടിക്കാനുള്ള വിശാലമായ അവകാശമാണ് ഇത്.
(ഭാരത ഭൂമി പണ്ടേ ഹൈന്ദവ ദേവ ഭൂമി ആണല്ലോ?) അതിൽ വലിയൊരു പങ്ക് ക്ഷേത്രങ്ങളുടേയും രാജാക്കന്മാരുടേയും ആയിരുന്നു. ഇവയൊക്കെ വൈദേശിക ആക്രമണകാരികളും അവരുടെ പിൻഗാമികളും പിടിച്ചെടുത്ത് അനുഭവിക്കുന്നതിൽ പെടും.
ഇത്തരം സ്വത്തുക്കൾ വിശ്വഹിന്ദു ബോർഡിന് തങ്ങളുടെതാണന്ന് ബോദ്ധ്യപ്പെട്ടാൽ ഇനി മുതൽ സ്വന്തമാക്കാം. നിലവിലെ കൈവശക്കാർക്ക് കേവലം ഒഴിഞ്ഞ് പോകാൻ നോട്ടീസ് കൊടുത്താൽ മതിയാകും. ഇതിനെതിരെ പരാതി ഉള്ളവർക്ക് കോടതിയിൽ പോകാനാവില്ല, മറിച്ച് വിശ്വ ഹിന്ദു ബോർഡ് ട്രൈബ്യൂണലിനെ കഴിഞ്ഞ ആയിരം വർഷത്തെ തങ്ങളുടെ പൂർവ്വികരുടെ കൈവശ അവകാശ രേഖകളുമായി സമീപിക്കാം.
പക്ഷേ ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമായിരിക്കും. സുപ്രീം കോടതിയിൽ പോലും ചോദ്യം ചെയ്യാനാവില്ല' എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത.
അതായത് ഹിന്ദുക്കൾക്ക് അയോദ്ധ്യ പോലെ തങ്ങളുടെ ഭഗവാന്റെ ജന്മസ്ഥലത്തിനായി അഞ്ഞൂറ് കൊല്ലം യുദ്ധത്തിലോ കോടതിയിലോ ഒന്നും പോരടിക്കേണ്ട ! വെറുതേ നോട്ടീസ് കൊടുത്താൽ മതി.
നിലവിലെ ഉടമസ്ഥരെ ഒഴിപ്പിച്ച് അത് ബോർഡിനെ ഏൽപ്പിക്കേണ്ടത് സർക്കാരിന്റെ ചുമതലയാകും. താജ് മഹലും, കാശിയും മഥുരയും തൊട്ട് പാളയം ഗണപതി ക്ഷേത്രത്തിന്റെ നഷ്ടമായ സ്ഥലം വരെ തിരിച്ചു പിടിക്കുന്നത് ഇനി എന്തെളുപ്പം !"
പാർലിമെന്റിലും പുറത്തും എന്തിന്, അന്താരാഷ്ട്ര തലത്തിൽ പോലും കനത്ത പ്രതിഷേധമാണ് ഈ ബില്ലിനെതിരെ പ്രതിപക്ഷം നടത്തിയത്. രാജ്യത്തെ ന്യൂനപക്ഷത്തെ ഈ നിയമം തകർക്കുമെന്ന് കോൺഗ്രസ്സ് പറഞ്ഞു.
പുറത്ത് കിളിയൻത്തറ ഷാപ്പിലിരുന്ന് അന്തിക്കള്ള് മോന്തുന്ന സഖാവ് വണ്ടൻ സുകുമാരൻ മുതൽ അമേരിക്കൻ വൈറ്റ് ഹൗസിലിരുന്ന് ജോ ബൈഡൻ വരെ മോദി സർക്കാരിന്റെ ഈ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇത്തരം നിയമങ്ങൾ ഒരു ജനാധിപത്യ രാജ്യത്തെ അപ്പാടെ മതാധിപത്യ രാജ്യമാക്കുമെന്ന് താലിബാൻ തലയിൽ ഓട്ടയിട്ട മലാല യൂസഫ് സഹായ് ലണ്ടനിലെ ബഹുനില മന്ദിരത്തിന്റെ മട്ടുപ്പാവിൽ ഇരുന്ന് സ്റ്റാർബക്സ് കോഫി രുചിച്ചു കൊണ്ട് എക്സിൽ കുറിച്ചു ! 🌤️🌤️🌤️
അങ്ങനെ ലോക മനസ്സാക്ഷിയെ ആകെ ഞെട്ടിച്ച ആ മനോഹര നിയമം പ്രാബല്യത്തിൽ വന്നപ്പോളേക്കും അലാറമടിച്ചു ഞാൻ ഞെട്ടിയുണർന്നു!..
ബെഡ് സൈഡ് ടേബിളിൽ നിന്ന് വെള്ളമെടുത്ത് അണ്ണാക്കിലേക്ക് കമഴ്ത്തവേ ഞാൻ ചിന്തിച്ചു, ശൊടാ..' ഇത് തന്നെയല്ലേ വഖഫ് നിയമം ?!..'
1995-ൽ നരസിംഹറാവു സർക്കാർ ഭരണം വിട്ട് പോകും മുൻപ് പാർലിമെന്റിൽ പാസ്സാക്കിയ ഭേദഗതി നിയമമാണല്ലോ ഇത് . വഖഫ് നിയമത്തിലെ നാല്പതാം അനുച്ചേദപ്രകാരം വഖഫ് ബോർഡിന് തങ്ങളുടേതാണെന്ന് തോന്നുന്ന ഭാരതത്തിലെ ഏതൊരു വസ്തുവും സ്വന്തമാക്കാം.
29 കൊല്ലം മുൻപ്, കോൺഗ്രസ്സ് രാജ്യത്തോട് ചെയ്ത ഈ ചതി നിലവിലുണ്ടായിട്ടും ആരുമറിയാത്ത ഈ കരിനിയമത്തിനെ എന്റെ ഒരു സ്വപ്നത്തിൽ വിശ്വ ഹിന്ദു എന്ന് പേരു മാറ്റിയപ്പോൾ പോലും എന്തൊരു ബഹളമായിരുന്നു ?!
ഹമ്പടാ.. 🙂↔️
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Sunday, 13 October 2024
സംഘത്തിന്റെ നൂറാം പിറന്നാൾ
"വരുന്ന മൂന്ന് നൂറ്റാണ്ടുകൾ, നിങ്ങൾ ഈ മാതൃഭൂമിയായ ഭാരതാംബയെ പൂജിക്കൂ, എങ്കിൽ അമ്പത് വർഷം കഴിയുമ്പോൾ അവൾ സ്വതന്ത്രയാകും, പിന്നീടു ഒരു മൂന്ന് നൂറ്റാണ്ടുകളുടെയുള്ളിൽ അവൾ, പരമവൈഭവത്തിലെത്തും, ഒപ്പം വിശ്വ ഗുരുവാകും"
-#സ്വാമി_വിവേകാനന്ദൻ, 1897-ൽ നൽകിയ ആഹ്വാനമാണിത്.
1893-ലെ വിശ്വപ്രസിദ്ധ ചിക്കാഗോ മത സമ്മേളനവും, തുടർന്ന് നാല് വർഷം നീണ്ടു നിന്ന തന്റ്റെ വിശ്വ പ്രസിദ്ധമായ അമേരിക്കൻ - ഇംഗ്ലണ്ട് യാത്രകൾക്ക് ശേഷവും കൊളംബോ വഴി ഭാരതത്തിൽ മടങ്ങിയെത്തിയ സ്വാമിജി തന്റ്റെ വിഖ്യാതമായ പ്രസംഗ പരമ്പരയിൽ ഭാരതത്തിലെ യുവജനതയോട് നടത്തിയ ആഹ്വാനമായിരുന്നു ഇത്.
(കൊളംബോ മുതുൽ എൽമോറ വരെ എന്ന സ്വാമിജിയുടെ പ്രസംഗ പരമ്പര രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നും)
AD950 -മാണ്ടിൽ ആരംഭിച്ച വൈദേശിക ആക്രമണ പരമ്പരകളിൽ നിന്നും, നരകം തീർത്ത വൈദേശിക അടിമത്വത്തിൽ നിന്നും സ്വാമിജി 1897-ൽ പ്രവചിച്ചതു പോലെ കൃത്യം അമ്പതാം വർഷം 1947-ൽ ഭാരതം, അവളുടെ അടിമത്വത്തിന്റ്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടി.
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റ്റെ വമ്പൻ പരാജയം നൽകിയ ആഘാതത്തിൽ ഹതാശരായി, തങ്ങളുടെ മാതൃഭൂമിക്ക് വന്ന് ഭവിച്ച ദുർവിധിയിൽ നിരാശയുടെ പടുകുഴിയിലാണ്ട് പ്രജ്ഞയറ്റു കിടന്ന ഒരു ജനതയായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റ്റെ അവസാനത്തോടെ ഭാരതത്തിൽ ഉണ്ടായിരുന്നത്.
ഉറങ്ങിക്കിടന്ന ആ മഹദ്ജനതയുടെ ഞരമ്പുകളിൽ പ്രത്യാശയുടേയും, ആത്മവിശ്വാസത്തിന്റ്റേയും ആഗ്നേയ തരംഗങ്ങൾ ജ്വലിപ്പിച്ചത്, പാശ്ചാത്യ ലോകത്തിനെ, ഭാരതത്തിന്റ്റെ ആത്മീയതയുടെ അഭൗമികമായ തേജസ്സിനാൽ അമ്പരപ്പിച്ച് മടങ്ങിയെത്തിയ ഒരു യുവസന്യാസി ആയിരുന്നു. സ്വാമി വിവേകാനന്ദൻ !
കാളീ ദേവിയായി സാക്ഷാൽ പരാശക്തി തന്നെ അനുഗ്രഹവർഷം ചൊരിഞ്ഞ ഈ യുവ സന്യാസിയുടെ ആത്മാവിനെ ഉണർത്തുന്ന വാഗ്ധോരണികൾ ഭാരതത്തിന്റെ യുവ മനസ്സുകളെ പ്രകമ്പനം കൊള്ളിച്ചു...
കൊളംബോയിൽ നിന്നും, മദ്രാസിലേക്കും, അവിടെ നിന്ന് കൽക്കത്തായിലേക്കും തുടർന്ന് രാജ്യത്തിന്റ്റെ ഓരോ കോണുകളിലും കൊടുങ്കാറ്റ് പോലെ സ്വാമിജി എത്തി. ലക്ഷക്കണക്കിന് ജനങ്ങൾ അദ്ദേഹത്തിന്റ്റെ വാക്കുകൾ ഉൾക്കൊണ്ട് ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടെടുത്തു.
"ഉണരൂ, എഴുന്നേൽക്കൂ, പ്രവർത്തിക്കൂ" എന്ന അദ്ദേഹത്തിന്റ്റെ സിംഹഗർജ്ജനം ഭാരതീയ സിരകളിൽ സ്വാഭിമാനം നിറച്ചു. പിന്നീടുള്ളതാണ്, ആധുനിക ഭാരതത്തിന്റ്റെ യഥാര്‍ത്ഥ സമര ഗാഥ..!!!
ബാലഗംഗാധര തിലകനും, ലാലാ ലജ്പത്റായിയും, ഗാന്ധിജിയും, പട്ടേലും തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി, നേതാജി സുഭാഷ് ചന്ദ്ര ബോസും, ആർഎസ്സ്എസ്സ് സ്ഥാപകൻ ഡോ:കേശവ ബലിറാം ഹെഡ്ഗേവാറും, ഹിന്ദു മഹാസഭ നേതാവായിരുന്ന വീര സവർക്കറും, വിപ്ലവ സിംഹങ്ങളായിരുന്ന ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അനേകായിരം അനശ്വരരായ സമര നക്ഷത്രങ്ങളെല്ലാം, സ്വാമി വിവേകാനന്ദനിൽ നിന്നും ഉയിരും, ഉശിരും ഉൾക്കൊണ്ട് ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി ഇറങ്ങിയവരായിരുന്നു.
എന്നാൽ ഇവരിൽ ഒരാൾ മാത്രം മറ്റൊരു കാര്യം കൂടി ചിന്തിച്ചു. അത് നാഗപ്പൂരിൽ നിന്നുള്ള ആ ഒരു ഡോക്ടറായിരുന്നു... ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി..!
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നാഗപ്പൂർ മേഖലയുടെ ചുമതലയിൽ ഉണ്ടാവുകയും, ബംഗാളിലെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയിൽ പ്രവർത്തിക്കുകയും 1921-ൽ ഗാന്ധിജിയുടെ അഹ്വാനപ്രകാരം സ്വാതന്ത്യ സമരാഗ്നിയിൽ ജയിലിൽ അടക്കപ്പെടുകയും ചെയ്ത യുവ നേതാവ്...
വിശാലമായ ഭാരതഭൂമിയുടെ പത്തിലൊന്നു പോലുമില്ലാത്ത ഒരു യൂറോപ്യൻ രാജ്യം ദുഷ്കരമായ കടൽ വഴികൾ താണ്ടിയെത്തി തന്റെ ഈ മഹത്തായ മാതൃഭൂമിയെ എങ്ങനെ കീഴടക്കി എന്നദ്ദേഹം ഗാഢമായി ചിന്തിച്ചു. എന്തുകൊണ്ട് ഭാരതം ഒരു സഹസ്രാബ്ദത്തോളം നിരന്തരമായി വൈദേശിക ആക്രമണത്തിന് ഇരയായി എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഒടുവിൽ ഉത്തരവും അദ്ദേഹം തന്നെ കണ്ടെത്തി.
പാശ്ചാത്യലോകം അന്ധകാരത്തിൽ ആയിരുന്നപ്പോൾ വിജ്ഞാനത്തിന്റെയും, സമ്പത്തിന്റെയും, സംസ്കാരത്തിന്റെയും ഈറ്റില്ലമായിരുന്ന ഭാരതഭൂമി വൈദേശിക നുകത്തിന് കീഴിൽ ഞെരിഞ്ഞമരുന്നതിന് കാരണമാണ് ഡോക്ടർജി തേടിയത്.
മഹനീയമായ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ മറന്ന് അനേകമനേകം ജാതികളും ഉപജാതികളുമായി പിരിഞ്ഞ് പരസ്പര സ്‌പർദ്ധ മുറ്റിയ അന്ധതയോടെ കഴിയുന്ന ഈ ജനതയുടെ അനൈക്യമാണ് വൈദേശികർക്ക് വളമായതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വിചിത്രവും ദൗർഭാഗ്യകരവുമായ ഈ മനോഭാവം വച്ചു പുലർത്തുന്ന ഒരു ജനത എത്ര തീക്ഷണമായ സമരം നടത്തി പാരതന്ത്യത്തിൽ നിന്നും മുക്തി നേടിയാലും അത് ക്ഷണികമായിരിക്കും എന്നും ഈ ജനത വീണ്ടും തമ്മിൽ തല്ലി ശത്രുക്കൾക്ക് ഇരയാകും എന്ന് ആ ക്രാന്തദർശി കണക്കാക്കി.
ജാതി, മത, വർഗ്ഗ, വർണ്ണ, ഭാഷാഭേദമന്യേ ഭാരതീയർ തങ്ങളുടെ മാതൃഭൂമിയെ മാതാവായി കാണുകയും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുകയും മാതൃഭൂമിയുടെ പരമ വൈഭവത്തിനായി അർപ്പണ മനോഭാവത്തോടെ സ്വാർത്ഥ ലാഭം വെടിഞ്ഞ് ഒരുമിക്കുകയും വേണമെന്ന് ഡോക്ടർജി മനസ്സിലാക്കി.
ഈ ലക്ഷ്യത്തിലേക്ക് ഒരുമിക്കാൻ ഭാരതീയർക്ക് കേവലമായൊരു സംഘടന പോരായെന്നും അതിന് മൂല്യങ്ങളോട് കൂടിയ ധാർമ്മികമായ ഒരടിത്തറ കൂടി ഉണ്ടാവണമെന്നും മാതൃഭൂമിക്കായി നിസ്വാർത്ഥ സേവനം നടത്താൻ മക്കൾ സ്വയം സമൂഹത്തിലെ സേവകരാകണമെന്നും അദ്ദേഹം തീരുമാനിച്ചു.
അവിടെ അദ്ദേഹത്തിന് മാർഗ്ഗദർശിയായത് വീണ്ടും സ്വാമി വിവേകാനന്ദനാണ്. ഭാരതീയർ തങ്ങൾ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണമെന്നും ആഴ്ചയിൽ ഒരിക്കൽ എങ്കിലും, പറ്റിയാൽ ദിവസവും കുറച്ചു സമയം സമൂഹത്തിലെ വിവിധ ശ്രേണിയിൽ ഉള്ളവർ മറ്റ് വ്യത്യാസങ്ങൾ മറന്ന് ഭാരതാംബയുടെ പോരാളികളായി ഒരുമിച്ച് കൂടി ആശയങ്ങൾ പങ്കു വയ്ക്കണമെന്നും ഉള്ള സ്വാമിജിയുടെ ആശയം ഡോക്ടർ ഹെഡ്ഗേവാറിനെ ആകർഷിച്ചു. ദേശഭക്തിയും, ധാർമ്മിക ചിന്തയും, സ്വഭാവ നൈർമല്യവുമുള്ള ധൈര്യശാലികളായ ചെറുപ്പക്കാരെ വാർത്തെടുക്കണമെന്നും അവർ ഈ സമൂഹത്തിലേക്കിറങ്ങുമ്പോൾ സമൂഹവും രാഷ്ട്രവും കൂടുതൽ കരുത്തുറ്റതും പാവനവും ആകുമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു.
"വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം". ഭാരതത്തിന്റെ സഹസ്രാബ്ദം പിന്നിട്ട രോഗത്തിന് ഡോക്ടർജി കണ്ടു പിടിച്ച മരുന്ന് അതായിരുന്നു. ആ മരുന്നിന്റെ ബ്രാൻഡ് നെയിമാണ് RSS എന്ന രാഷ്ട്രീയ സ്വയം സേവക സംഘം!
ആ സംഘമാണ്, പരസഹസ്രം സ്വയം സേവകരാണ് ഇന്ന് ഈ സംസ്കൃതിയുടെ കാതലിനെ കാത്തു സൂക്ഷിക്കുന്ന ആവരണം. അത് വെട്ടിമാറ്റാൻ ശത്രുക്കൾ ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. കാവൽക്കാരനാണല്ലോ കൊള്ളക്കാരന്റെ ശത്രു.
എന്നാൽ ഭാരതത്തിന്റെ ആത്മാവിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സംഘം നിശബ്ദമായി തങ്ങളുടെ പ്രവർത്തനം തുടരുകയാണ്. സഫലമായ ആ കർമ്മകാണ്‌ഡത്തിലെ നൂറാം അദ്ധ്യായം തുറന്നിരിക്കുന്നു..
പരസഹസ്രം വർഷങ്ങളിലേക്ക് ആ യാത്ര തുടരണം. സ്വാമി വിവേകാനന്ദൻ പ്രത്യാശിച്ചതു പോലെ ഉള്ള സപര്യയാണ് സംഘം തുടരുന്നത്.. പരമ വൈഭവത്തിലേക്കുള്ള യാത്ര ...
പിറന്നാൾ ആശംസകൾ 🪔💐🇮🇳
💐💐💐💐💐💐💐💐💐💐💐💐
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
ഭാരതീയരെ അക്ഷരം പഠിപ്പിച്ചത് ബ്രിട്ടീഷുകാരല്ല
മതപരിവർത്തനത്തിന് വന്ന മിഷണറിമാരാണ് ഭാരതീയരെ അക്ഷരം പഠിപ്പിച്ചത് എന്നാണ് പലരുടെയും വിശ്വാസം.
ആര്യഭട്ടനും ഭാസ്കരാച്യരും സോമഗുപ്തനും തുടങ്ങി സംഗ്രാമ മാധവനടക്കം, പൂജ്യം മുതൽ കാൽകുലസും ആധുനിക ഗണിതശാസ്ത്രത്തിനുമപ്പുറം വരെയും
(അമേരിക്കൻ മലയാളി ശാസ്ത്രജ്ഞൻ, ഡോ. ഇ സി ജി സുദർശൻ സാക്ഷ്യപ്പെടുത്തിയ പ്രകാരം)കണ്ടുപിടിച്ച ഭാരതീയർക്കു വിദ്യാഭ്യാസം ലഭിച്ചത് ബ്രിട്ടീഷുകാരിൽ നിന്നായിരുന്നു എന്ന് പ്രചരിപ്പിക്കുന്നതിന്റെ പൊളിറ്റിക്കൽ കറെക്ടനെസ്സ് ആർക്കും തിരക്കണ്ടേ?
എന്തിനധികം, ശുദ്ധ മലയാളത്തിൽ ക്‌ളാസിക് കൃതികളായ "അദ്ധ്യാത്മ രാമായണവും, തുള്ളൽ കൃതികളും, ജ്ഞാനപ്പാനയും, കൃഷ്ണഗാഥയും" എഴുതി രണ്ടും മൂന്നും നൂറ്റാണ്ടു കഴിഞ്ഞു മാത്രമിവിടെ എത്തിയ ഹെർമൻ ഗുണ്ടർട്ടാണ്, നമ്മളെ 'കുത്തും കോമയും' ഇടാൻ പഠിപ്പിച്ചതെന്നു പ്രചരിപ്പിക്കുന്ന മിഷനറി സഭകളെയും അത് ആവർത്തിച്ചു കൊണ്ടിരിക്കുന്ന പാഠ്യ പദ്ധതികളെയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പുതുതായി വരുന്ന പാശ്ചാത്യ മത പ്രചാരകർക്ക് ക്രിസ്തുമത പ്രചരണത്തിനുതകുന്ന നിഘണ്ടു നിർമിച്ചത് പോലും തലശേരിയിലും പരിസരത്തുമുള്ള നാടൻ കുടിപ്പള്ളിക്കൂടം ആശാന്മാരുടെ സഹായത്താൽ ഹെർമൻ ഗുണ്ടർട്ട് നടത്തിയ സൃഷ്ടി മാത്രമായിരുന്നു എന്ന് എത്ര പേർക്കറിയാം.
വിദേശികൾ തുണിയുടുക്കാൻ പഠിക്കുന്നത് മുൻപേ ലോകോത്തര സർവകലാശാലകൾ ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് എത്ര പേർക്കറിയാം?
💎തക്ഷശില
💎നളന്ദ
💎ടെൽഹാര
💎രത്നഗിരി
💎വിക്രമശില
💎ജഗത് ശില
💎പുഷ്പഗിരി
💎വല്ലഭി സർവകലാശാല
💎വിക്രമ പുരി
💎കാന്തള്ളൂർ
എവിടെനിന്നുള്ള അറിവും സ്വീകരിക്കുക എന്ന ഭാരതീയ ആപ്തവാക്യം അനുസരിച്ചായിരുന്നു, അവിടെ ഓരോ ഇടത്തും പാഠ്യവിഷയങ്ങളേയും , പഠിതാക്കളേയും , അദ്ധ്യാപകരെയും ക്രമപ്പെടുത്തിയിരുന്നത്.
ഏത് വർണ്ണത്തിൽ നിന്നുള്ള അദ്ധ്യാപകരും ബ്രാഹ്മണ്യം നേടണം എന്നത് അദ്ധ്യാപനത്തിന്റെ അളവുകോൽ ആയിരുന്നു.
വനവിജ്ഞാനം, പക്ഷി/മൃഗ ഭാഷകൾ പഠിപ്പിച്ചിരുന്ന നളന്ദസർവകലാശാലയിൽ ആദിവാസികൾക്കു പോലും ബ്രാഹ്മണ്യം നിർബന്ധം ആയിരുന്നു.
ബ്രാഹ്മണ്യം നേടിയ അദ്ധ്യാപകർക്കു എപ്പോൾ വേണമെങ്കിലും അവരവരുടെ വർണ്ണത്തിലേക്ക് തിരികെ പോകാമായിരുന്നു.
എന്നാൽ വൈശംഭായണൻ, മേജയൻ, ശാഖലൻ, ഗോതകീ, സമീകൻ, തുടങ്ങിയ ആദിവാസികൾ മരണം വരെ ബ്രാഹ്മണർ ആയി നളന്ദയിലും തക്ഷശിലയിലും തുടർന്നു.
🌺വേടൻ എഴുതിയ രാമായണം.
🌺മുക്കുവൻ രചിച്ച മഹാഭാരതം
🌺ആദിവാസികൾ ഉൾപ്പെടെ ചേർന്ന് ക്രോഡീകരിച്ച ചതുർവേദങ്ങൾ.
🌺നാടോടികളും, കൽപ്പണിക്കാരും കൃഷിക്കാരും സംഗീതജ്ഞരുമടങ്ങിയ ജന സാമാന്യർ നിർമ്മിച്ച ഗന്ധർവ്വ വേദം,ആയുർവ്വേദം ഉൾപ്പെടെയുള്ള ഉപവേദങ്ങൾ.
🌺 വനത്തിലും കൊട്ടാരത്തിലും ഒരു പോലെ ജീവിച്ചു വന്നവർ രചിച്ച ആരണ്യകങ്ങൾ ബ്രാഹ്മണങ്ങൾ
🌺ഉത്‌പത്തിശാസ്‌ത്രം
🌺 സൃഷ്‌ടിക്രമരഹസ്യം
🌺 അധ്യാത്മശാസ്‌ത്രം
🌺മന്ത്രശാസ്‌ത്രം
🌺തന്ത്രശാസ്‌ത്രം
🌺മോക്ഷശാസ്‌ത്രം
🌺ധർമ്മശാസ്‌ത്രം
🌺യോഗശാസ്‌ത്രം
🌺തര്‍ക്കശാസ്‌ത്രം
🌺രാഷ്‌ട്രമീമാംസ
🌺നരവംശശാസ്‌ത്രം
🌺ജന്തുശാസ്‌ത്രം
🌺വൈദ്യശാസ്‌ത്രം
🌺ശബ്‌ദശാസ്‌ത്രം
🌺 ജ്യോതിശാസ്‌ത്രം
🌺ഗോളശാസ്‌ത്രം
🌺ഭൂമിശാസ്‌ത്രം
🌺ശരീരശാസ്‌ത്രം
🌺മനഃശാസ്‌ത്രം
🌺കാമശാസ്‌ത്രം
🌺തച്ചുശാസ്‌ത്രം
🌺 ഗണിതശാസ്‌ത്രം
🌺 വ്യാകരണശാസ്‌ത്രം
🌺 ആണവശാസ്‌ത്രം
🌺വൃത്തശാസ്‌ത്രം
🌺 അലങ്കാരശാസ്‌ത്രം
🌺നാട്യശാസ്ത്രം
🌺സാമുദ്രിക ശാസ്ത്രം
🌺 ഉപനിഷത്തുകൾ
തുടങ്ങിയ 180 നു മുകളിൽ വിഷയങ്ങളിൽ പഠനം നടത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭാരതത്തിൽ എത്തിയിരുന്നു.
ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഒരു ഇന്ത്യൻ സർവകലാശാല പോലുമില്ല.
.....................................(ഈ പോസ്റ്റിനു താഴെ ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കുറേ കമന്റുകൾ സായിപ്പിന്റെ പിൻമുറക്കാരാണ് തങ്ങളെന്ന് അഭിമാനിക്കുന്നവർ അപഹാസ്യമായ രീതിയിൽ മെഴുകി വരുന്നു .
അവർക്കുള്ള ഉത്തരം ചുവടെ കൊടുക്കുന്നു. പ്രത്യേകിച്ച് കമന്റ് ചെയ്യുന്നതല്ല.
1) ബ്രിട്ടീഷുകാരാണ് അക്ഷരം പഠിപ്പിച്ചതെങ്കിൽ
പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ഇത്രയും അക്ഷരാഭ്യാസമില്ലാത്തവർ ഇവിടെയുണ്ടായിരുന്നത്.?
2) അവർ എല്ലാവർക്കും ആഹാരം കൊടുത്തു എങ്കിൽ എന്തുകൊണ്ട് 1947 ൽ ഇന്ത്യ ഇത്രയും ദരിദ്ര രാജ്യമായി?
3)1600 ൽ അവർ വരുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരുന്നു.?
1947 ൽ ഉപേക്ഷിക്കപ്പെട്ട കേവലമൊരു കോളനി രാജ്യമായ ഭാരതത്തെയാണോ അവർ ആദ്യമായി വരുമ്പോൾ ഇവിടെ കണ്ടത്?
പാശ്ചാത്യരും അറബികളും ചൈനക്കാരുമായ സഞ്ചാരികൾ വർണിച്ച സ്വർഗ്ഗഭൂമിയായിരുന്ന ഭാരതീയ നാട്ടുരാജ്യങ്ങൾ അവരെ എത്ര കണ്ടു മോഹിപ്പിച്ചിട്ടാകണം അവിടേക്ക് ഇത്രയും കഠിനങ്ങളായ സാഹസികത കൈമുതലാക്കി കടൽ മാർഗം തേടി ഇറങ്ങിയത്?
1947 -ൽ ബ്രിട്ടന്റെ ജി ഡി പി,
1602ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കുമ്പോളുള്ളതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് വർധിച്ചത് എങ്ങനെ ?
4)ക്രിസ്ത്യൻ മിഷനറിമാർ ഇത്രയും നല്ലവരാണെങ്കിൽ ഫ്രാൻസ് ,അമേരിക്ക, ആഫ്രിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഇവർക്കെതിരെ എന്തുകൊണ്ടാണ് കലാപങ്ങൾ നടന്നത്..?
യൂറോപ്യൻമാരേക്കാൾ എത്രയോ ഉയർന്ന ചിന്തയും ജീവിതാശൈലിയും ഉണ്ടായിരുന്ന ഇൻക, ആസ്റ്റെക്, മായ' തുടങ്ങിയ മഹാസംസ്കാരങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുന്നതിനിടയിൽ നടന്ന വംശ ഹത്യകളുടെ പാപക്കറ ആരുടെ കൈകളിലാണ് നിങ്ങൾ തിരയുക?
"1955. മനുഷ്യ മൃഗശാലയിൽ നിന്ന് വാങ്ങിയ ഒരു ആഫ്രിക്കൻ ആൺകുട്ടിയുമായി കളിക്കുന്ന ബെൽജിയൻ പെൺകുട്ടികളുടെ ഫോട്ടോ ആണ്. ( കോങ്കോയിൽ നിന്നുള്ള കുട്ടി ആണ് കൂട്ടിൽ കിടക്കുന്നത്
ഇതോടൊപ്പമുള്ള ഫോട്ടോയിലെ പെൺകുട്ടികൾക്ക് ഇപ്പോൾ ഏകദേശം 75 വയസ്സ് പ്രായമുണ്ടായിരിക്കണം - അവരുടെ കുട്ടികൾ (അവർക്ക് ഉണ്ടെങ്കിൽ) അവർ ആണ് ഇന്നത്തെ യൂറോപ്യൻ യൂണിയന്റെ മിഡിൽ ക്‌ളാസും ഭരണവർഗ്ഗവും- അവർ ആണ് മനുഷ്യാവകാശങ്ങളും ജനാധിപത്യവും സഹിഷ്ണുതയും നമ്മളെ ഇപ്പോൾ പഠിപ്പിക്കുന്നത് ."
യൂറോപ്പിന്റെ ഏഷ്യയോടും ആഫ്രിക്കയോടും ഉള്ള സമീപനം മനസിലാക്കാൻ ഈ ഫോട്ടോ ഉപയോഗിക്കാം
യൂറോപ്യൻ രാജ്യങ്ങളിൽ പോലും തുല്യത ഉറപ്പുവരുത്താൻ കഴിയാത്തവരാണോ ഇവിടെ വന്ന് തുല്യത ഉണ്ടാക്കിയത്...?
ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിച്ചവർ ആണ് ബ്രിട്ടീഷുകാർ എന്നത് കമൻറ് ഇടുമ്പോൾ സാമാന്യ ബുദ്ധിയിൽ വരാത്തതെന്തേ?
5) Sir എന്നു ഇന്ത്യക്കാർ വെള്ളക്കാരെ വിളിച്ചത്
"Slave I Remain (SIR)" എന്നതിൻറെ ചുരുക്കരൂപം ആയിട്ടായിരുന്നു. അതായത് ഞാൻ നിങ്ങളുടെ അടിമയായി തുടരുന്നു എന്നർത്ഥം. അവരെയാണ് നിങ്ങൾ
അച്ഛന് പകരം കാണുന്നതും, 'തുല്യത ഉറപ്പുവരുത്തിയവർ' , എന്ന് വിശേഷിപ്പിക്കുന്നതും.
6) യുറോപ്പിലെ "ഡാർക്ക് ഏജ്", 'വിച്ച് ഹണ്ട്' തുടങ്ങിയ ചരിത്ര വസ്തുതകൾ എങ്ങനെയാണ് ഉണ്ടായത്..?
ഇത്രയും ബുദ്ധിയില്ലാത്തവരാണോ നിങ്ങൾ?
ഭാരതീയമായതെന്തിനെയും ചാണകമാക്കിയും അതിന്റെ പാരമ്പര്യത്തെയും ശാസ്ത്രീയ നേട്ടങ്ങളെയും വെറും വമ്പു പറച്ചിലാണെന്നുള്ള പരിഹാസവും നിങ്ങളറിയാതെ അധിനിവേശക്കാരായ അക്രമി സംഘങ്ങളെയും ബ്രിട്ടീഷുകാരെ പോലുള്ള സാമ്രാജ്യ ശക്തികളായി മാറിയ കടൽകള്ളക്കൂട്ടങ്ങളെയും പിതാവിന്റെ സ്ഥാനത്ത് കാണുന്നതിനു മുൻപ് സാമാന്യബുദ്ധി ഉപയോഗിച്ച്, ഇതെല്ലാം ആദ്യം മുതൽ ചിന്തിച്ചു നോക്കുക.
കടപ്പാട് *
Subscribe to:
Posts (Atom)