Sunday, 13 October 2024

ഭാരതീയരെ അക്ഷരം പഠിപ്പിച്ചത് ബ്രിട്ടീഷുകാരല്ല

മതപരിവർത്തനത്തിന് വന്ന മിഷണറിമാരാണ് ഭാരതീയരെ അക്ഷരം പഠിപ്പിച്ചത് എന്നാണ് പലരുടെയും വിശ്വാസം. ആര്യഭട്ടനും ഭാസ്കരാച്യരും സോമഗുപ്തനും തുടങ്ങി സംഗ്രാമ മാധവനടക്കം, പൂജ്യം മുതൽ കാൽകുലസും ആധുനിക ഗണിതശാസ്ത്രത്തിനുമപ്പുറം വരെയും (അമേരിക്കൻ മലയാളി ശാസ്ത്രജ്ഞൻ, ഡോ. ഇ സി ജി സുദർശൻ സാക്ഷ്യപ്പെടുത്തിയ പ്രകാരം)കണ്ടുപിടിച്ച ഭാരതീയർക്കു വിദ്യാഭ്യാസം ലഭിച്ചത് ബ്രിട്ടീഷുകാരിൽ നിന്നായിരുന്നു എന്ന് പ്രചരിപ്പിക്കുന്നതിന്റെ പൊളിറ്റിക്കൽ കറെക്ടനെസ്സ് ആർക്കും തിരക്കണ്ടേ? എന്തിനധികം, ശുദ്ധ മലയാളത്തിൽ ക്‌ളാസിക് കൃതികളായ "അദ്ധ്യാത്മ രാമായണവും, തുള്ളൽ കൃതികളും, ജ്ഞാനപ്പാനയും, കൃഷ്ണഗാഥയും" എഴുതി രണ്ടും മൂന്നും നൂറ്റാണ്ടു കഴിഞ്ഞു മാത്രമിവിടെ എത്തിയ ഹെർമൻ ഗുണ്ടർട്ടാണ്, നമ്മളെ 'കുത്തും കോമയും' ഇടാൻ പഠിപ്പിച്ചതെന്നു പ്രചരിപ്പിക്കുന്ന മിഷനറി സഭകളെയും അത് ആവർത്തിച്ചു കൊണ്ടിരിക്കുന്ന പാഠ്യ പദ്ധതികളെയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പുതുതായി വരുന്ന പാശ്ചാത്യ മത പ്രചാരകർക്ക് ക്രിസ്തുമത പ്രചരണത്തിനുതകുന്ന നിഘണ്ടു നിർമിച്ചത് പോലും തലശേരിയിലും പരിസരത്തുമുള്ള നാടൻ കുടിപ്പള്ളിക്കൂടം ആശാന്മാരുടെ സഹായത്താൽ ഹെർമൻ ഗുണ്ടർട്ട് നടത്തിയ സൃഷ്ടി മാത്രമായിരുന്നു എന്ന് എത്ര പേർക്കറിയാം. വിദേശികൾ തുണിയുടുക്കാൻ പഠിക്കുന്നത് മുൻപേ ലോകോത്തര സർവകലാശാലകൾ ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് എത്ര പേർക്കറിയാം? 💎തക്ഷശില 💎നളന്ദ 💎ടെൽഹാര 💎രത്നഗിരി 💎വിക്രമശില 💎ജഗത് ശില 💎പുഷ്പഗിരി 💎വല്ലഭി സർവകലാശാല 💎വിക്രമ പുരി 💎കാന്തള്ളൂർ എവിടെനിന്നുള്ള അറിവും സ്വീകരിക്കുക എന്ന ഭാരതീയ ആപ്തവാക്യം അനുസരിച്ചായിരുന്നു, അവിടെ ഓരോ ഇടത്തും പാഠ്യവിഷയങ്ങളേയും , പഠിതാക്കളേയും , അദ്ധ്യാപകരെയും ക്രമപ്പെടുത്തിയിരുന്നത്. ഏത് വർണ്ണത്തിൽ നിന്നുള്ള അദ്ധ്യാപകരും ബ്രാഹ്മണ്യം നേടണം എന്നത് അദ്ധ്യാപനത്തിന്റെ അളവുകോൽ ആയിരുന്നു. വനവിജ്ഞാനം, പക്ഷി/മൃഗ ഭാഷകൾ പഠിപ്പിച്ചിരുന്ന നളന്ദസർവകലാശാലയിൽ ആദിവാസികൾക്കു പോലും ബ്രാഹ്മണ്യം നിർബന്ധം ആയിരുന്നു. ബ്രാഹ്മണ്യം നേടിയ അദ്ധ്യാപകർക്കു എപ്പോൾ വേണമെങ്കിലും അവരവരുടെ വർണ്ണത്തിലേക്ക് തിരികെ പോകാമായിരുന്നു. എന്നാൽ വൈശംഭായണൻ, മേജയൻ, ശാഖലൻ, ഗോതകീ, സമീകൻ, തുടങ്ങിയ ആദിവാസികൾ മരണം വരെ ബ്രാഹ്മണർ ആയി നളന്ദയിലും തക്ഷശിലയിലും തുടർന്നു. 🌺വേടൻ എഴുതിയ രാമായണം. 🌺മുക്കുവൻ രചിച്ച മഹാഭാരതം 🌺ആദിവാസികൾ ഉൾപ്പെടെ ചേർന്ന് ക്രോഡീകരിച്ച ചതുർവേദങ്ങൾ. 🌺നാടോടികളും, കൽപ്പണിക്കാരും കൃഷിക്കാരും സംഗീതജ്ഞരുമടങ്ങിയ ജന സാമാന്യർ നിർമ്മിച്ച ഗന്ധർവ്വ വേദം,ആയുർവ്വേദം ഉൾപ്പെടെയുള്ള ഉപവേദങ്ങൾ. 🌺 വനത്തിലും കൊട്ടാരത്തിലും ഒരു പോലെ ജീവിച്ചു വന്നവർ രചിച്ച ആരണ്യകങ്ങൾ ബ്രാഹ്മണങ്ങൾ 🌺ഉത്‌പത്തിശാസ്‌ത്രം 🌺 സൃഷ്‌ടിക്രമരഹസ്യം 🌺 അധ്യാത്മശാസ്‌ത്രം 🌺മന്ത്രശാസ്‌ത്രം 🌺തന്ത്രശാസ്‌ത്രം 🌺മോക്ഷശാസ്‌ത്രം 🌺ധർമ്മശാസ്‌ത്രം 🌺യോഗശാസ്‌ത്രം 🌺തര്‍ക്കശാസ്‌ത്രം 🌺രാഷ്‌ട്രമീമാംസ 🌺നരവംശശാസ്‌ത്രം 🌺ജന്തുശാസ്‌ത്രം 🌺വൈദ്യശാസ്‌ത്രം 🌺ശബ്‌ദശാസ്‌ത്രം 🌺 ജ്യോതിശാസ്‌ത്രം 🌺ഗോളശാസ്‌ത്രം 🌺ഭൂമിശാസ്‌ത്രം 🌺ശരീരശാസ്‌ത്രം 🌺മനഃശാസ്‌ത്രം 🌺കാമശാസ്‌ത്രം 🌺തച്ചുശാസ്‌ത്രം 🌺 ഗണിതശാസ്‌ത്രം 🌺 വ്യാകരണശാസ്‌ത്രം 🌺 ആണവശാസ്‌ത്രം 🌺വൃത്തശാസ്‌ത്രം 🌺 അലങ്കാരശാസ്‌ത്രം 🌺നാട്യശാസ്ത്രം 🌺സാമുദ്രിക ശാസ്ത്രം 🌺 ഉപനിഷത്തുകൾ തുടങ്ങിയ 180 നു മുകളിൽ വിഷയങ്ങളിൽ പഠനം നടത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭാരതത്തിൽ എത്തിയിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഒരു ഇന്ത്യൻ സർവകലാശാല പോലുമില്ല. .....................................(ഈ പോസ്റ്റിനു താഴെ ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കുറേ കമന്റുകൾ സായിപ്പിന്റെ പിൻമുറക്കാരാണ് തങ്ങളെന്ന് അഭിമാനിക്കുന്നവർ അപഹാസ്യമായ രീതിയിൽ മെഴുകി വരുന്നു . അവർക്കുള്ള ഉത്തരം ചുവടെ കൊടുക്കുന്നു. പ്രത്യേകിച്ച് കമന്റ് ചെയ്യുന്നതല്ല. 1) ബ്രിട്ടീഷുകാരാണ് അക്ഷരം പഠിപ്പിച്ചതെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ഇത്രയും അക്ഷരാഭ്യാസമില്ലാത്തവർ ഇവിടെയുണ്ടായിരുന്നത്.? 2) അവർ എല്ലാവർക്കും ആഹാരം കൊടുത്തു എങ്കിൽ എന്തുകൊണ്ട് 1947 ൽ ഇന്ത്യ ഇത്രയും ദരിദ്ര രാജ്യമായി? 3)1600 ൽ അവർ വരുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരുന്നു.? 1947 ൽ ഉപേക്ഷിക്കപ്പെട്ട കേവലമൊരു കോളനി രാജ്യമായ ഭാരതത്തെയാണോ അവർ ആദ്യമായി വരുമ്പോൾ ഇവിടെ കണ്ടത്? പാശ്ചാത്യരും അറബികളും ചൈനക്കാരുമായ സഞ്ചാരികൾ വർണിച്ച സ്വർഗ്ഗഭൂമിയായിരുന്ന ഭാരതീയ നാട്ടുരാജ്യങ്ങൾ അവരെ എത്ര കണ്ടു മോഹിപ്പിച്ചിട്ടാകണം അവിടേക്ക് ഇത്രയും കഠിനങ്ങളായ സാഹസികത കൈമുതലാക്കി കടൽ മാർഗം തേടി ഇറങ്ങിയത്? 1947 -ൽ ബ്രിട്ടന്റെ ജി ഡി പി, 1602ൽ ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്ഥാപിക്കുമ്പോളുള്ളതിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് വർധിച്ചത് എങ്ങനെ ? 4)ക്രിസ്ത്യൻ മിഷനറിമാർ ഇത്രയും നല്ലവരാണെങ്കിൽ ഫ്രാൻസ് ,അമേരിക്ക, ആഫ്രിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഇവർക്കെതിരെ എന്തുകൊണ്ടാണ് കലാപങ്ങൾ നടന്നത്..? യൂറോപ്യൻമാരേക്കാൾ എത്രയോ ഉയർന്ന ചിന്തയും ജീവിതാശൈലിയും ഉണ്ടായിരുന്ന ഇൻക, ആസ്റ്റെക്, മായ' തുടങ്ങിയ മഹാസംസ്കാരങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കുന്നതിനിടയിൽ നടന്ന വംശ ഹത്യകളുടെ പാപക്കറ ആരുടെ കൈകളിലാണ് നിങ്ങൾ തിരയുക? "1955. മനുഷ്യ മൃഗശാലയിൽ നിന്ന് വാങ്ങിയ ഒരു ആഫ്രിക്കൻ ആൺകുട്ടിയുമായി കളിക്കുന്ന ബെൽജിയൻ പെൺകുട്ടികളുടെ ഫോട്ടോ ആണ്. ( കോങ്കോയിൽ നിന്നുള്ള കുട്ടി ആണ് കൂട്ടിൽ കിടക്കുന്നത് ഇതോടൊപ്പമുള്ള ഫോട്ടോയിലെ പെൺകുട്ടികൾക്ക് ഇപ്പോൾ ഏകദേശം 75 വയസ്സ് പ്രായമുണ്ടായിരിക്കണം - അവരുടെ കുട്ടികൾ (അവർക്ക് ഉണ്ടെങ്കിൽ) അവർ ആണ് ഇന്നത്തെ യൂറോപ്യൻ യൂണിയന്റെ മിഡിൽ ക്‌ളാസും ഭരണവർഗ്ഗവും- അവർ ആണ് മനുഷ്യാവകാശങ്ങളും ജനാധിപത്യവും സഹിഷ്ണുതയും നമ്മളെ ഇപ്പോൾ പഠിപ്പിക്കുന്നത് ." യൂറോപ്പിന്റെ ഏഷ്യയോടും ആഫ്രിക്കയോടും ഉള്ള സമീപനം മനസിലാക്കാൻ ഈ ഫോട്ടോ ഉപയോഗിക്കാം യൂറോപ്യൻ രാജ്യങ്ങളിൽ പോലും തുല്യത ഉറപ്പുവരുത്താൻ കഴിയാത്തവരാണോ ഇവിടെ വന്ന് തുല്യത ഉണ്ടാക്കിയത്...? ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിച്ചവർ ആണ് ബ്രിട്ടീഷുകാർ എന്നത് കമൻറ് ഇടുമ്പോൾ സാമാന്യ ബുദ്ധിയിൽ വരാത്തതെന്തേ? 5) Sir എന്നു ഇന്ത്യക്കാർ വെള്ളക്കാരെ വിളിച്ചത് "Slave I Remain (SIR)" എന്നതിൻറെ ചുരുക്കരൂപം ആയിട്ടായിരുന്നു. അതായത് ഞാൻ നിങ്ങളുടെ അടിമയായി തുടരുന്നു എന്നർത്ഥം. അവരെയാണ് നിങ്ങൾ അച്ഛന് പകരം കാണുന്നതും, 'തുല്യത ഉറപ്പുവരുത്തിയവർ' , എന്ന് വിശേഷിപ്പിക്കുന്നതും. 6) യുറോപ്പിലെ "ഡാർക്ക് ഏജ്", 'വിച്ച് ഹണ്ട്' തുടങ്ങിയ ചരിത്ര വസ്തുതകൾ എങ്ങനെയാണ് ഉണ്ടായത്..? ഇത്രയും ബുദ്ധിയില്ലാത്തവരാണോ നിങ്ങൾ?
ഭാരതീയമായതെന്തിനെയും ചാണകമാക്കിയും അതിന്റെ പാരമ്പര്യത്തെയും ശാസ്ത്രീയ നേട്ടങ്ങളെയും വെറും വമ്പു പറച്ചിലാണെന്നുള്ള പരിഹാസവും നിങ്ങളറിയാതെ അധിനിവേശക്കാരായ അക്രമി സംഘങ്ങളെയും ബ്രിട്ടീഷുകാരെ പോലുള്ള സാമ്രാജ്യ ശക്തികളായി മാറിയ കടൽകള്ളക്കൂട്ടങ്ങളെയും പിതാവിന്റെ സ്ഥാനത്ത് കാണുന്നതിനു മുൻപ് സാമാന്യബുദ്ധി ഉപയോഗിച്ച്, ഇതെല്ലാം ആദ്യം മുതൽ ചിന്തിച്ചു നോക്കുക. കടപ്പാട് *

No comments:

Post a Comment