Monday, 27 January 2025
മണിമഹേഷ് കൈലാസവും ചെങ്ങന്നൂരും
ഹിമാലയത്തിലെ കൈലാസം പോലുള്ള പര്‍വതങ്ങളും മറ്റു ശിലാരൂപത്തിലുള്ള ദിവ്യ സന്നിധികളും അപാരമായ ഉര്‍ജസംഭരണികളാണ്...
യുഗങ്ങള്‍ക്കു മുന്‍പ് രൂപപെട്ട സ്വയംഭൂവായ ഈ ശിലാസംഘാതങ്ങള്‍ ഓരോന്നും ക്ഷേത്രഗണിത (Geometry) പ്രകാരമുള്ള ഉത്തമ സ്ഥാനങ്ങളിലാണ് ,മിക്കവാറും പര്‍വതങ്ങളില്‍ ആണ് നിലകൊള്ളുന്നത്...
വിവിധ കോണുകളില്‍ (angle) കൂടി ഉര്‍ജസ്രോതസ്സുകളുടെയും നവഗ്രഹങ്ങളുടെയും ചൈതന്യത്തെ സ്വാംശീകരിച്ചെടുക്കുന്നതിനാല്‍ ഈ ചൈതന്യ പ്രവാഹം ശിലാരൂപങ്ങളില്‍ അനര്‍ഗളം പ്രവഹിച്ചുകൊണ്ടിരിക്കും..
ഹിമാലയത്തിലെ പഞ്ച കൈലാസങ്ങളും ഭാരത ഭൂമിയുടെ മറ്റു ഭാഗങ്ങളില്‍ കിടക്കുന്ന ക്ഷേത്രങ്ങളും പരസ്പര പൂരകങ്ങള്‍ ആയി,
ഈ ഗണിത പ്രകാരമാണ് സ്ഥിതി ചെയ്യുന്നത് ...
പഞ്ചകൈലാസങ്ങള്‍ ഇവയാണ്..
ചൈനയിലെ ടിബറ്റിൽ ഉള്ള കൈലാസ്-മാനസസരസ് ,ആദികൈലാസം, കിന്നോർ കൈലാസം , മണി മഹേഷ് കൈലാസം. ശ്രീകണ്ഠമഹാദേവ് കൈലാസം എന്നിവയാണു അഞ്ചു കൈലാസങ്ങൾ.(ഇവയെ പറ്റി പിന്നീട് വിശദമായ പോസ്റ്റ് ഇടാം )
പഞ്ചകൈലാസങ്ങളില്‍ ഉള്ള ഹിമാചല്‍പ്രദേശിലെ മണിമഹേഷ് കൈലാസത്തില്‍ നിന്നും ഒരു നേര്‍രേഖ വരച്ചാല്‍ അത് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനു മുന്നിലെത്തും എന്ന് ,പഞ്ചകൈലാസങ്ങള്‍ കാല്‍നടയായി സഞ്ചരിച്ച് എഴുതിയ ,ശ്രീ M.K രാമചന്ദ്രന്‍റെ "ദേവഭൂമിയിലൂടെ" എന്ന അനുഭവസാക്ഷ്യ പുസ്തകത്തില്‍ ചെറിയ പരാമര്‍ശമുണ്ട്....
ആകാംഷയോടെ ഗൂഗിള്‍ മാപ്പില്‍ ഒന്ന് പരിശോധിച്ചപ്പോള്‍ ആശ്ചര്യമായിപോയി..നേര്‍രേഖയില്‍ തന്നെ ...
പാര്‍വ്വതി പരിണയത്തിനു ശേഷം ,ഭഗവാന്‍ വിശ്വകര്‍മ്മാവിനെ വിളിച്ചു തനിക്ക് ഭാര്യ സമേതം താമസിക്കാന്‍ ഒരു ഇടം വേണം എന്ന് ആവശ്യപെട്ടു..വിശ്വകര്‍മ്മാവ് അപ്രകാരം സൃഷ്ട്ടിച്ചതാണ് മണിമഹേഷ് കൈലാസം..സ്വയംവരാനന്തരം ശ്രീപരമേശ്വരനും, ശ്രീപാർവ്വതിയും, ബ്രഹ്മാവും, വിഷ്ണുവും, ഇന്ദ്രാദിദേവന്മാരും മറ്റും ശോണാദ്രിയിൽ (ചെങ്ങന്നൂര്‍ ) തപസ്സു ചെയ്യുന്ന അഗസ്ത്യമഹർഷിയുടെ സമീപം എത്തി എന്നാണു ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന്‍റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ഐതീഹ്യം ... മണിമഹേഷ്‌കൈലാസത്തില്‍ നിന്നും നേരെ ചെങ്ങന്നൂര്‍ എത്തിയെന്നാണ് ഐതിഹ്യം ..
അപ്പോള്‍ ഇതില്‍ എന്തോ സംഗതികള്‍ ഇല്ലേ ?
തൃശൂര്‍ സ്വദേശിയായ ഗ്രന്ഥകര്‍ത്താവ്,ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിനെയും മണിമഹേഷ് കൈലാസത്തെയും ബന്ധപ്പെടുത്തിയതിന്‍റെ കാരണം ഈ ഗണിതം മാത്രം ആകാന്‍ സാധ്യതയില്ല,പഞ്ചകൈലാസങ്ങളുമായി സാത്മ്യം നേടിയ സാത്വികനും യോഗിയും ആയ ആ മഹാസഞ്ചാരിക്ക് നിശ്ചയമായും നമ്മുക്ക് അജ്ഞാതമായ വിശദീകരണങ്ങള്‍ കാണും....
എല്ലാം ശിവമയം...ഓം നമ ശിവായ...
അദ്ധേഹത്തിന്‍റെ പ്രധാന പുസ്തകങ്ങള്‍ :-
ഉത്തരഖണ്ഡിലൂടെ-കൈലാസ് മാനസസരസ്സ് യാത്ര (കേരള സാഹിത്യ അക്കാദമി അവാർഡ് -2005)
തപോഭൂമി ഉത്തരഖണ്ഡ്
ആദി കൈലാസ യാത്ര
ദേവഭൂമിയിലൂടെ
Subscribe to:
Post Comments (Atom)
No comments:
Post a Comment