Wednesday, 6 August 2025
ഭാസ്ക്കരാചാര്യൻ
ഭൂഗുരുത്വാകര്‍ഷണ ബലം .
ആരാണ് ഭൂഗുരുത്വാകര്‍ഷണ ബലം ( gravitational force) എന്നൊന്ന് ഉണ്ടെന്ന് കണ്ടുപിടിച്ചത് ..? ഈ ചോദ്യത്തിന് നമ്മള്‍ കണ്ണും അടച്ച് ആദ്യം പറയുക ഐസക് ന്യൂട്ടന്‍ എന്നാണ്. കാരണം അങ്ങിനെയാണ് നമ്മളെ ആധുനിക ചരിത്രം പഠിപ്പിച്ചത്.ശരിതന്നെ, ന്യൂട്ടന്‍ ഇത് കണ്ട്പിടിച്ചിരുന്നു, ഇല്ലെന്ന് പറയുന്നില്ല. എന്നാൽ ന്യൂട്ടന്‍ (1642 ഡിസംബര്‍ 25 – 1726 മാര്‍ച്ച് 20) ഇത് കണ്ട് പിടിക്കുന്നതിലും വളരെക്കാലം മുമ്പേ ഒരു ഹൈന്ദവ ഗ്രന്ഥത്തില്‍ ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായി നിര്‍വ്വചിച്ച് എഴുതിയിട്ടുണ്ട്, ഏതാണ് ആ ഭാരതീയ ഗ്രന്ഥമെന്നും, ആരാണ് എഴുതിയതെന്നും നോക്കാം.
ഭാസ്കരാചാര്യന്‍ (AD 1114-ൽ) എഴുതിയ "സിദ്ധാന്തശിരോമണി" യിലാണ് ഭൂഗുരുത്വാകര്‍ഷണ ബലത്തെക്കുറിച്ച് നിര്‍വ്വചിച്ചിട്ടുള്ളത്.
"ആകൃഷ്ടി ശക്തിശ്ചമഹീ
യതാ യത് ഖസ്ഥം ഗുരു
സ്വാഭിമുഖ സ്വശക്ത്യാ
ആകൃഷ്യതേ തത് പതതീവ ഭാതീ
സമേ സമന്താത് കൃ പതത്യയം ഖേ:"
( AD 1148 സിദ്ധാന്തശിരോമണി, ഗോളധ്യായം ഭുവനകോശം 6 )
അര്‍ത്ഥം ഇങ്ങനെയാണ്,
" ആകാശത്തില്‍ സ്ഥിതിചെയ്യുന്ന ഏതെല്ലാം വസ്തുക്കളെ സ്വന്തം ശക്തികൊണ്ട് ഭൂമി തന്നിലേക്ക് ആകര്‍ഷിക്കുന്നുവോ അവയെല്ലാം (ഭൂമിയിലേക്ക്) പതിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ എവിടെ പതിക്കുവാനാണ്? "
ഭൂമി സ്വന്തം ശക്തികൊണ്ട് വസ്തുക്കളെ ആകര്‍ഷിക്കുന്നു എന്ന് വളരെ വ്യക്തമായി ഇവിടെ ഭാസ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ന്യൂട്ടണെക്കാളും ഒരുപടി മുന്നേ കടന്ന് ആകാശത്തിലുള്ള വസ്തുക്കള്‍ ഭൂഗുരുത്വാകര്‍ഷണം കൊണ്ട് താഴെ വീഴുന്നു, പക്ഷെ എന്തുകൊണ്ട് ശൂന്യാകാശത്ത് (Spaceല്‍) നില്ക്കുന്ന ആകാശഗോളങ്ങള്‍ താഴെ വീഴുന്നില്ല എന്നും ഭാസ്കരാചാര്യ വിശദീകരിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്നതു കൊണ്ടാണ് പ്രപഞ്ചഗോളങ്ങള്‍ താഴെ വീഴാത്തതെന്ന ഈ ഫിസിക്സ് തത്വം ഒരു ഭാരതീയന്‍ എഴുതിയത് ന്യൂട്ടണ്‍ ജനിക്കുന്നതിനും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നോര്‍ക്കണം.
സ്വന്തം ഗ്രന്ഥമായ സിദ്ധാന്തശിരോമണിയിൽ എഴുതിയിട്ടുള്ള വിവരങ്ങളേ അദ്ദേഹത്തിനേ കുറിച്ചറിയാനുള്ള മാർഗ്ഗമുള്ളു.AD 1114-ൽ ആണ് ജനിച്ചതെന്ന് സിദ്ധാന്തശിരോമണിയിൽ നിന്ന് മനസ്സിലാക്കാം. അച്ഛൻ മഹേശ്വരൻ ഒരു ജ്യോതിശാസ്ത്ര പണ്ഡിതനായിരുന്നുവെന്നും, സഹ്യപർവതത്തിന്‍റെ താഴ്വരയിലുള്ള 'വിജ്ജഡവിടം' ആണ് തന്‍റെ സ്വദേശം എന്നും അദ്ദേഹം സിദ്ധാന്തശിരോമണിയിലെ ഗോളാദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നു. വിജ്ജഡവിടം എവിടെയാണന്നതു സംബന്ധിച്ച് ഇന്നും തർക്കം നിലനിൽക്കുന്നുവെങ്കിലും, മദ്ധ്യകേരളം മുതൽ മംഗലാപുരം വരെയുള്ള പ്രദേശത്തിനിടക്കെവിടെയോ ആണെന്നാണ് പൊതുവേ കരുതുന്നത്.
ഈ ഭാരതീയ ശാസ്ത്രജ്ഞന്മാരെക്കുറിച്ച് എന്തുകൊണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല? അതിനു പിന്നിലെ അജണ്ട എന്താണ് ? ഭാരതത്തിന്‍റെ വരും തലമുറ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവരായി സ്വന്തം പാരമ്പര്യത്തിന്‍റെ മഹത്വമറിഞ്ഞ് വളരരുതെന്ന് ആര്‍ക്കാണിത്ര വാശി ?ഭാരതീയമായതെല്ലാം ആ.ഭാ.സം(ആർൽഭാരതസംസ്കാരത്തിനു ഇവർ കല്പിച്ചു നൽകിയ പേര്)ആയിക്കാണുന്ന ഒരു വിഭാഗമുണ്ട്.അവരും അവരെ പിന്തുണയ്ക്കുന്നവരുമാണ് ഇതിൻറെആളുകൾ..ഭാരതീയമാണെങ്കിൽ അത് ഹൈന്ദവമാണ് ഹൈന്ദവമാണെങ്കിൽ അതു ഫാസിസമാണ് എന്നു ഇന്തയയിൽ തന്നെ ജനിച്ചുവളർന്ന ഈ ജാരസന്തതികൾപരത്തുന്നു.ഭാരതീയമായ ഏതിനെയും എതിർക്കുന്നതിനു് അവർ മതപരമായ കാരണംകണ്ടെത്തുകയും ബാക്കി കൂട്ടാളികൾഅതിനെ പിന്തുണയ്ക്കുകയുമാണ് ചെയ്തുവരുന്നത്.
ഇതൊക്കെ പാഠ്യപദ്ധതികളിലുള്‍പ്പെടുണമെന്നു പറയുന്നത് ഹിന്ദുത്വവാദമാകുന്നുവെന്ന് ,ഭാരതീയ പാരമ്പര്യത്തെ എതിർക്കുന്നവർ വാദിക്കുന്നു. ഭാരതീയ ആചാര്യന്മാർ കണ്ടുപിടിച്ച പലതും പിൽക്കാലത്ത് വൈദേശികരായ ശാസ്ത്രജ്ഞന്മാരുടെ പേരിലാകുകയും ചെയ്തു. പൈ,പൈതോഗറസ്മുതലായ സിദ്ധാന്തങ്ങളുടെകാര്യങ്ങളും ഇപ്രകാരംതന്നെ...അവയൊക്കെ കുറേശ്ശെ നമുക്കു ചർച്ചചെയ്യാം സമയംപോലെ.നമസ്കാരം .ജയ് ഹിന്ദ് .
Subscribe to:
Post Comments (Atom)
No comments:
Post a Comment