Thursday, 15 June 2023

ഹിന്ദുസ്ഥാനം

 BC-8000 ലോ അതിനു മുന്‍പോ എഴുതപ്പെട്ടിരിക്കാം എന്ന് കരുതപ്പെടുന്ന ഋഗ്വേദം, അവിടുന്ന്‍ ഇങ്ങോട്ട് AD-2000 വും ചേര്‍ത്ത് 10,000 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഒരു വേദസംസ്കൃതി ഈ നാട്ടില്‍ ഉണ്ടായിരുന്നു.സ്വതന്ത്ര ഭാരതത്തിലെ ദേശീയഗാനം, അത് രണ്ടോ മൂന്നോ നദികളെയും പര്‍വ്വതങ്ങളെയും കുറിച്ച് മാത്രം പറയുമ്പോള്‍, രണ്ടായിരമോ മൂവായിരമോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഭാരതത്തെ കുറിച്ച് വ്യക്തമായ നിര്‍വചനം കൊടുത്തിരുന്നു.തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷ്യതേ"ഹിമാലയത്തില്‍ നിന്നാരംഭിച്ച്, ഇന്ത്യന്‍ മഹാസമുദ്രം വരെ പരന്നു കിടക്കുന്ന ദേവനിര്‍മ്മിതമായ ദേശത്തെയാണ്  ഹിന്ദുസ്ഥാനം എന്ന് പറയുന്നത്.വിന്ധ്യ ഹിമാചല എന്ന രണ്ടു പര്‍വ്വതങ്ങളെ മാത്രം പറഞ്ഞു ദേശീയ ഗാനം നിര്‍ത്തുമ്പോള്‍, ഭാരതത്തില്‍ പുരാതനകാലം മുതല്‍ക്കേ രചിക്കപെട്ട ഒരു സംസ്കൃതിയുടെ നാലു വരികള്‍, വിന്ധ്യ ഹിമാചലയില്‍ നിര്‍ത്താതെ വിന്ധ്യ പര്‍വ്വതവും ആരാവലിയും സഹ്യപര്‍വ്വതവും അതുപോലെയുള്ള ഭാരതത്തിലെ ഓരോ സംസ്ഥാനങ്ങളെയും പ്രതിനിധീകരിക്കുന്ന പര്‍വ്വതങ്ങളെക്കുറിച്ച് പറഞ്ഞിരുന്നു.ഗംഗ യമുന എന്നീ രണ്ടു ഉത്തരേന്ത്യന്‍ നദികളെക്കുറിച്ച് മാത്രം സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ അംഗീകരിച്ച ദേശീയഗാനത്തില്‍ പറയുമ്പോള്‍ ഭാരതത്തില്‍ രാവിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ ശംഘുപൂരണം നടത്തി ആ ശംഘില്‍ തീര്‍ത്ഥമുണ്ടാക്കുമ്പോള്‍ ആവാഹിക്കുന്ന ഒരു മന്ത്രമുണ്ട്."ഗംഗേച്ച യമുനാചൈവ ഗോദാവരീ സരസ്വതീ,നര്‍മ്മദേ സിന്ധുകാവേരി ജലേസ്മിന്‍ സന്നിധിം ഗുരു"ഗോദാവരി ആന്ദ്രദേശത്തിലെ, കാവേരി കര്‍ണാടകയിലെ, നര്‍മ്മദ ഗുജറാത്തിലെ, സരസ്വതി രാജസ്ഥാനിന്‍റെ അപ്പുറത്ത്.ഈ നദികളെ മുഴുവനും ഒരുമിച്ച് ചേര്‍ത്ത് ഭാരതത്തെ ഒറ്റക്കെട്ടായി കാണാന്‍ അനവധി സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് ഭാരതീയര്‍ക്കു സാധിച്ചിരുന്നു.ഹസ്തിനപുരത്തിന്‍റെ അപ്പുറത്ത് നിന്നാരംഭിച്ച് മൌറീഷ്യസ് വരെ എത്തി നിന്നിരുന്ന ഒരു സംസ്കാരം അത് ചരിത്രത്തിന്‍റെ ഭാഗമാണ്.സിംഗപ്പൂര്‍ സിംഹപുരമായിരുന്നു, കംബോഡിയ കാംബോജ ദേശമായിരുന്നു, ബര്‍മ ബ്രഹ്മപ്രദേശമായിരുന്നു, ശ്രീലങ്ക ലങ്കയായിരുന്നു, വിദുരന്‍റെ ദേശമായ ഇറാന്‍ വൈഡൂര്യ ദേശമായിരുന്നു, കാണ്ഡഹാര്‍ ഗാന്ധാരിയുടെ സ്വദേശമായ ഗാന്ധാരമായിരുന്നു.ധൃതരാഷ്ട്രര്‍ ഗാന്ധാരിയെ സ്വീകരിച്ചതോട് കൂടി, ഭാരതത്തിന്‍റെ അതിര്‍ത്തി അഫ്ഗാനിസ്ഥാനും അപ്പുറം പോയി. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്‍റെ വിസ്തൃതിയാണ് കുറഞ്ഞത്‌.ഗ്രീക്ക് സംസ്കാരം, മെസ്സപോട്ടോമിയന്‍ സംസ്കാരം, ബാബിലോണിയന്‍ സംസ്കാരം, ചൈനീസ് സംസ്കാരം, റോമന്‍ സംസ്കാരം തുടങ്ങിയ അനവധി സംസ്കാരങ്ങളെക്കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. ഇവയില്‍ ഏതെങ്കിലും ഒരു സംസ്കാരം ഇന്ന് ഭൂമുഖത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് 'ഇല്ല' എന്ന ഉത്തരം കിട്ടും.എന്തുകൊണ്ട് ആ സംസ്കാരങ്ങളെക്കാളും അനേകായിരം വര്‍ഷങ്ങളുടെ പഴക്കമുള്ള നമ്മുടെ ഭാരതീയ സംസ്കാരം-ആര്‍ഷഭാരത സംസ്കാരം ഇന്നും നിലനില്‍ക്കുന്നത്.ഇംഗ്ലീഷുകാര്‍ ഇന്ത്യയെക്കാള്‍ 17 ഇരട്ടി വലിപ്പമുള്ള ആഫ്രിക്കന്‍ ഭൂഖണ്ഡം കീഴടക്കിയതിനു ശേഷം, വെറും 62 വര്‍ഷങ്ങള്‍ കൊണ്ട് ആഫ്രിക്കന്‍ സംസ്കാരത്തെ പൂര്‍ണമായും തുടച്ചു കളഞ്ഞിട്ടുണ്ട്.AD-997 ല്‍ മുഹമ്മദ്‌ ഗസ്നി ഭാരതത്തിലേക്ക് വന്ന്, ഗ്ലോറി വന്ന്, ഖില്‍ജി വന്ന്, ടൈമൂര്‍ വന്ന് ഇവിടെ ഭരിച്ച അടിമവംശം, തുഗ്ലക്ക് വംശം, മുഗള്‍ വംശം തുടങ്ങിയര്‍ പുറത്തു നിന്ന് നീണ്ട 600 വര്‍ഷങ്ങള്‍ ഭാരതത്തെ ആക്രമിച്ചു.അതിനു ശേഷം പോര്‍ച്ചുഗീസുകാര്‍, സ്പെയിന്‍കാര്‍, ഡച്ച്കാര്‍ പിന്നെ ഇംഗ്ലീഷുകാരും ഭാരതത്തെ ആക്രമിച്ചു.AD-997 മുതല്‍ 1947 ആഗസ്റ്റ്‌ പതിനഞ്ചാം തീയതി വരെ ഏതാണ്ട് 9 നൂറ്റാണ്ടില്‍ പരം കാലം വിദേശികള്‍ ആക്രമിച്ചിട്ടും ഭാരതീയസംസ്കാരത്തെ നശിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല, മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ നമ്മുടെ ഭാരതം മരിച്ചില്ല.എന്ത് കൊണ്ട് ഇത് സംഭവിച്ചു..?ഭാരതീയ സംസ്കാരത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും വെറുതെ ഒന്ന് ചിന്തിക്കുക."ഭാരതീയാ സമസ്താ സുഖിനോ ഭവന്തു" എന്ന് നമ്മള്‍ പ്രാര്‍ഥിച്ചിട്ടില്ല.ഭാരതീയര്‍ പ്രാര്‍ഥിക്കാറുള്ളത്, "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നാണ്.ലോകത്തുള്ള എല്ലാവരും സുഖമായിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാന്‍ ഭാരതീയ സംസ്കൃതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.നമ്മള്‍ പ്രാര്‍ഥിച്ച "സഹനാ വവതു സഹനാ ഭുനതു..." എന്നു തുടങ്ങുന്ന വേദ മന്ത്രത്തിന്‍റെ അര്‍ത്ഥം, ഒരുമിച്ചു ജീവിക്കാം ഒരുമിച്ചു ഭക്ഷിക്കാം ഒരുമിച്ചു പ്രവര്‍ത്തിക്കാം അപ്രകാരം ഒരുമിച്ചു ചൈതന്യമുള്ളവരായി തീരാം. ഒരാളിലും ഒരാളോടും വിദ്വേഷമുണ്ടാവരുത് ഞങ്ങളിലേക്ക് നന്മ നിറഞ്ഞ ചിന്താധാരകള്‍ ലോകത്തിന്‍റെ എല്ലായിടത്തുനിന്നും വന്നു ചേരട്ടെ എന്നാണ്.ഭാരത സംസ്കാരം മാത്രമാണ് നല്ലതെന്ന് നമ്മള്‍ പറഞ്ഞിട്ടില്ല.ഏത് ഈശ്വരനെ വേണമെങ്കിലും ആരാധിക്കുക, അതെല്ലാം പരമമായ ചൈതന്യത്തിലേക്ക് എത്തിച്ചേരും.ആകാശത്തില്‍ നിന്നും വീഴുന്ന മഴത്തുള്ളികള്‍, ഒരുമിച്ചുചേര്‍ന്ന് ചാലുകളായ്‌ തോടുകളായ് നദികളായ് മഹാസഗരത്തിലേക്ക് പോകുന്നപോലെ, ഏത് ഈശ്വരനെ ആരാധിച്ചാലും പരമമായ കേശവനിലേക്ക് തന്നെ അത് എത്തിച്ചേരും എന്ന് പറഞ്ഞവരാണ് ഭാരതീയര്‍.നമ്മള്‍ എള്ള് പിടിച്ച് പിതൃദര്‍പ്പണം നടത്തുമ്പോള്‍ പോലും ലോകത്തിന്‍റെ നന്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാറുണ്ട്.പിതൃദര്‍പ്പണം കൊടുക്കുമ്പോള്‍ പതിമൂന്നു വരികളുള്ള ഒരു വേദമന്ത്രം ചൊല്ലും അതിലെ അവസാനത്തെ വരി, "സപ്ത ദ്വീപനിവാസീനാം പ്രാണീനാം അക്ഷയ ഉപദിഷ്ടതു" എന്നാണ്.ഏഴു ഭൂഖണ്ടങ്ങളിലും ജീവിക്കുന്ന എല്ലാ ജീവജാലങ്ങള്‍ക്കും നന്മ വരുത്തേണമേ ജഗദീശ്വരാ എന്നാണതിനര്‍ത്ഥം.ലോകരാഷ്ട്രങ്ങള്‍ നമ്മുടെ സംസ്കാരം അംഗീകരിച്ചു വരികയാണ്.കാനഡയിലെ ടൊറന്റോ യുണിവേഴ്സിറ്റിയില്‍ ഹിന്ദൂയിസം എന്ന ഡിപ്പാര്‍ട്ട്മെന്‍റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം ഇന്ത്യാക്കാരല്ലാത്ത വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്.എഞ്ചിനീയറിംഗ് സബ്ജക്റ്റ് മാത്രം പഠിപ്പിക്കുന്ന അമേരിക്കയിലെ MIT(Massachusetts Institute of Technology) യില്‍ ഇപ്പോള്‍ സംസ്കൃതം കൂടി പഠിപ്പിച്ചു തുടങ്ങിയിരിക്കുന്നു..അമേരിക്കയിലെ നാലായിരത്തോളം സ്കൂളുകളില്‍ രാവിലെ പതിനഞ്ചു മിനിറ്റ് നേരം ഭഗവത് ഗീത നിര്‍ബന്ധമായും(Compulsory) ചൊല്ലണം..അമേരിക്കയിലെ പെന്‍സിന്‍വാനിയ യുണിവേഴ്സിറ്റിയിലെ 70 സൈക്കോളജി പ്രൊഫസര്‍മാര്‍ നടത്തിയ പഠനത്തില്‍ നിന്ന്‍ തെളിയിച്ചിരിക്കുന്നത്, കുട്ടികള്‍ പതിവായി രാവിലെ പതിനഞ്ചു മിനിറ്റ് ഭഗവത് ഗീത ചൊല്ലുമ്പോള്‍ അവരുടെ പെരുമാറ്റരീതിയില്‍(Behaviour pattern) അസാധാരണമായ മാറ്റം സംഭവിക്കുന്നു എന്നാണ്.സൈക്കോളജി പ്രൊഫസര്‍മാരുടെ അഭിപ്രായത്തില്‍ ഭഗവത് ഗീത ഒരു മത ഗ്രന്ഥമല്ല, മറിച്ച് അതൊരു സൈക്കോളജിക്കല്‍ മാനേജ്മെന്‍റ് ബുക്കാണ്.ജര്‍മനിയിലെ സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റിയില്‍ സംസ്കൃതം അറിയുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ലഭിക്കുകയുള്ളൂ.ലോകത്തില്‍ തന്നെ സംസ്കൃതം നിര്‍ബന്ധമാക്കിയിട്ടുള്ള ഏക യുണിവേഴ്സിറ്റിയാണ് സെന്‍റ് ജോര്‍ജ് യുണിവേഴ്സിറ്റി.പതിനായിരക്കണക്കിനു പാറ്റേണ്‍ അമേരിക്കക്കാരും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഭാരതീയ അറിവുകള്‍ ഉപയോഗിച്ച് എടുത്തുകഴിഞ്ഞു.ശൈശവ വിവാഹവും സതി സമ്പ്രദായവും ഈ നാടിന്‍റെ ശാപമാണെന്ന് പറയാറുണ്ട്.UGC അംഗീകരിച്ച ഒരു ഹിസ്ററി ടെക്സ്റ്റ്‌ ബുക്കില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത് ടൈമൂര്‍ ഭാരത്തില്‍ വരുന്നതിനു മുന്‍പ് വരെ ഇവിടെ ശൈശവ വിവാഹവും സതി സമ്പ്രദായവും ഉണ്ടായിരുന്നില്ല എന്നാണ്.ഈ കാര്യം ഫാഹിയാന്‍ എന്ന ചൈനീസ്‌ സഞ്ചാരി അദ്ദേഹത്തിന്‍റെ ഒരു ഗ്രന്ഥത്തില്‍ ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട്.വിവാഹം കഴിച്ച സ്ത്രീകളെ ഒരു കാരണവശാലും ബലാല്‍സംഗത്തിനോ ചാരിത്ര്യഹീന പരമായ മറ്റ് കര്‍മത്തിനോ ഉപയോഗിക്കരുത് എന്ന് ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്.  അതുകൊണ്ട് ടൈമൂറിനെപോലെയുള്ളവരില്‍ നിന്ന്‍ രക്ഷനേടാന്‍ വേണ്ടിയാണ് ഭാരതീയര്‍ ശിശുവിവാഹം തുടങ്ങിയത്. സതീ സമ്പ്രദായം ഉണ്ടാകുവാനുള്ള കാരണവും ഇത് തന്നെയാണ്, ഭര്‍ത്താവ് മരിച്ച സ്ത്രീകളെ അടിമകളാക്കി ലൈംഗീക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നും ഇതേ വിശുദ്ദ ഗ്രന്ഥങ്ങളില്‍ പറയുന്നതുകൊണ്ട് നൂറു കണക്കിന് ഭര്‍ത്താക്കന്‍മാരെ വധിച്ച ശേഷം, അവശേഷിക്കുന്ന വിധവകളെ പട്ടാളക്കാര്‍ ഷെയര്‍ ചെയ്യുന്നതില്‍ നിന്നും രക്ഷനേടാന്‍ വേണ്ടിയായിരുന്നു ചാരിത്ര്യം സംരക്ഷിക്കാന്‍ ഭാരതസ്ത്രീകള്‍ സതീ സമ്പ്രദായം അനുഷ്ഠിച്ചു വന്നിരുന്നത്.1947 വരെ വിദേശികള്‍ നശിപ്പിച്ച നമ്മുടെ സംസ്കാരം, അതിനു ശേഷം നമ്മള്‍ തന്നെ നശിപ്പിക്കാന്‍ തുടങ്ങി. സതന്ത്ര്യം കിട്ടിയതിനു ശേഷം റീജീയണല്‍ റിസേര്‍ച് ലബോറട്ടറി ജമ്മുകാശ്മീരിലെ ശാസ്ത്രജ്ഞനായ ഡോക്ടര്‍ ചോപ്ര, ആയുര്‍വേദവും വെജിറ്റബിള്‍ ഫുഡും ആധാരമാക്കിമാക്കിയെഴുതിയ ഭാരതത്തിന്‍റെ ആരോഗ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ മുന്നില്‍ സബ്മിറ്റ് ചെയ്തപ്പോള്‍, ഞാന്‍ ഫോളോ ചെയ്യുക കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സിലബസ് ആയിരിക്കും എന്ന് പറഞ്ഞ് അദ്ദേഹം അത്  തളളിക്കളഞ്ഞു.ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകം രണ്ടു വര്‍ഷത്തിനു ശേഷം മാവോ സെതുങ്ങ് ചൈനയില്‍ പ്രയോഗത്തില്‍ വരുത്തി. ഭാരതത്തില്‍ അത് നടപ്പിലാക്കിയില്ല.ചൈനയുടെ ബേസിക് ഹെല്‍ത്ത്‌ പോളിസി ഡോക്ടര്‍ ചോപ്ര എഴുതിയ ആ പുസ്തകമാണ്.അനവധികാലം അടിമത്തത്തില്‍ കഴിഞ്ഞ ഒരു രാഷ്ട്രം.അസാധാരണ വൈഭവശേഷിയുള്ള ഋഷിവര്യന്മാര്‍ക്ക് ജന്മം കൊടുത്ത ഒരു രാഷ്ട്രം.ശാസ്ത്രത്തിന്‍റെ മകുടോദാഹരണമായി വര്‍ത്തിച്ചെന്നു സര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റീനിനെയും സ്റ്റീഫന്‍ ഹോക്കിന്‍സിനെയും പോലുള്ള പ്രഗല്‍ഭര്‍ പറഞ്ഞ രാഷ്ട്രം.ലോകജനതയ്ക്ക് സ്വര്‍ണതാംബാളത്തില്‍ വെച്ച് കൊടുക്കാന്‍ പാകത്തിന് സാങ്കേതിക വിദ്യകളുടെ പരമകാഷ്ടയില്‍ എത്തിയിരുന്ന ഒരു  രാഷ്ട്രം.ആത്മീയതയില്‍ ലോകജനതയ്ക്ക് മാര്‍ഗനിര്‍ദേശം കൊടുത്ത ഒരു രാഷ്ട്രം.ആ ആത്മീയത, അത്യന്താധുനിക ശാസ്ത്രത്തിനു നേരെ കാര്‍പെറ്റ് വിരിച്ചു കൊടുക്കുന്ന ഒരു രാഷ്ട്രം.സാഹിത്യത്തില്‍ മറ്റേതു രാഷ്ട്രത്തിനും ചിന്തിക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ ഭാരതീയ സാഹിത്യങ്ങള്‍, സാഹിത്യനിയമങ്ങള്‍ ഉദയം ചെയ്ത ഒരു രാഷ്ട്രം.സ്വാതന്ത്ര്യം കിട്ടി ഇത്രയും കാലം കഴിഞ്ഞതിനു ശേഷം, സ്വന്തം നാടിനെ കുറിച്ചും നാടിന്‍റെ പൈതൃകത്തെ കുറിച്ചും അറിയാത്തതും അറിയാന്‍ ശ്രമിക്കാതതുമായ ലോകത്തിലെ ഏക ജനത ചിലപ്പോള്‍ ഭാരതീയര്‍ മാത്രമായിരിക്കും.ഒരുപക്ഷെ ഭാവിയില്‍ ഭാരതീയര്‍ക്ക് വേദങ്ങളെക്കുറിച്ചും നമ്മുടെ സംസ്കാരത്തെക്കുറിച്ചും പഠിക്കാന്‍ പാസ്പോര്‍ട്ടും വിസയുമെടുത്ത് അമേരിക്കയിലേക്കും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലേക്കും പോകേണ്ടിവരുന്ന കാലഘട്ടം വന്നാല്‍ പോലും അതില്‍ അല്‍ഭുതപെടാനില്ല എന്ന് വേദനയോടെ പറഞ്ഞു കൊണ്ട് നിര്‍ത്തട്ടെ ..


കടപ്പാട് : രജീഷ് പറമ്പിൽ



 



ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ്.


വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ

“ആസിന്ധോ സിന്ധുപര്യന്തം
യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ
സവൈ ഹിന്ദുരിതിസ്മൃതഃ”

ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവരാരൊക്കെയാണോ അവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്.

“ഹിമാലയം സമാരഭ്യം യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രജക്ഷതേ”

ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിര്‍മ്മിതമായ ഈ ദേശത്തെ ഹിന്ദുസ്ഥാനം എന്നു വിളിക്കുന്നു.

അതായത് ഹിന്ദു എന്നത് മതമല്ല മറിച്ച് ഭാരതത്തെ ഈശ്വര തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ, സങ്കല്‍പങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്കാരമാണ് ഹിന്ദുത്വം.

മതം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നു മാത്രമാണ്.

യേശുക്രിസ്തുവിന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ക്രിസ്ത്യാനികള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ബൈബിള്‍

മുഹമ്മദ് നബി എന്ന പ്രവാചകന്‍റെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരാണ് മുസ്ലീമുകള്‍ അവര്‍ക്ക് ഒരു ഗ്രന്ഥം മാത്രം – ഖുര്‍ആന്‍

ഒരാള്‍ ഒരുകാലഘട്ടത്തില്‍ എഴുതിയ ഒരു ഗ്രന്ഥത്തില്‍ മാനവരാശിക്ക് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉണ്ട് എന്ന് പറയുന്നത് അസംബന്ധമല്ലെ?.

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിക്കുന്നവനും പത്താം ക്ലാസ്സില്‍ പഠിക്കുന്നവനും
ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും.

മനുഷ്യന്‍റെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് പുസ്തകുവും മാറണ്ടെ?

എന്നാല്‍ ഹിന്ദുക്കള്‍ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതി നമുക്ക് മുന്നില്‍ വെച്ചിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍.

ഭാരതീയ സംസ്കാരം പഠിക്കുന്നവര്‍ നാം സ്കൂളില്‍ പഠിക്കുന്നതു പോലെ ഏറ്റവും താഴത്തെ ലെവലില്‍ നിന്നും പഠിച്ചു തുടങ്ങണം

എറ്റവും താഴത്തെ ലെവല്‍ – കഥകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന പുരാണങ്ങള്‍

പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങള്‍ നല്‍കുന്ന മഹാഭാരതം

കുറച്ച് കൂടി ഉയര്‍ന്നാല്‍ അനുഭവങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന രാമായണം

അതിലും ഉയര്‍ന്നാല്‍ സന്ദേശങ്ങള്‍ മാത്രമുള്ള വേദങ്ങള്‍

അതിലും കുറേക്കൂടി ഉയര്‍ന്നാല്‍ ജീവിത സത്യങ്ങള്‍ പഠിപ്പിക്കുന്ന ഉപനിഷത്തുക്കള്‍

അങ്ങനെ വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങള്‍ ഉണ്ട്.

ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്.

 അതുപോലെ ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തില്‍ മാത്രമെ ശരിയുള്ളൂവെന്ന്. പകരം നമ്മള്‍ പറഞ്ഞത്:-

“ആകാശാത് പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി”

ആകാശത്തു നിന്നു പെയ്യുുന്ന മഴത്തുള്ളികള്‍ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തില്‍ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും എന്നു പറഞ്ഞവരാണ് ഹിന്ദുക്കള്‍.

“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”

നന്‍മ നിറഞ്ഞ സന്ദേശങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്നു പ്രാര്‍ത്ഥിച്ചവരാണ് ഭാരതീയര്‍
അത് ബൈബിളില്‍ നിന്നോ, ഖുര്‍ആനില്‍ നിന്നോ, മാര്‍ക്സിസത്തില്‍ നിന്നോ,കമ്യൂണിസത്തില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ.

അതുകൊണ്ട് നിങ്ങള്‍ ഏതു വിഭാഗത്തില്‍ പെട്ടവനായാലും മാര്‍ക്സിസ്റ്റുുകാരനോ, കോണ്‍ഗ്രസ്സുുകാരനോ, ബി.ജെ.പി ക്കാരനോ, ഇടതുപക്ഷക്കാരനോ, വലതുപക്ഷക്കാരനോ, മദ്ധ്യപക്ഷക്കാരനോ ആരുമാവട്ടെ ഒരിക്കലും ആ പാര്‍ട്ടിയില്‍ തന്നെ നിന്നുകൊണ്ട് അഭിമാനത്തോടുകൂടി പറയാന്‍ കഴിയണം ഞാന്‍ ഒരു ഹിന്ദുവാണെന്ന്...!!

Monday, 8 May 2023

കല്ലൂത്തിപ്പാറ ശ്രീകൃഷ്ണക്ഷേത്രം

 ഗുരുവായൂരിൽ നിന്നും 21മിനിറ്റ് യാത്ര ചെയ്താൽ, കണ്ടാണശ്ശേരി ഗ്രാമത്തിലെത്താം.അവിടെ കല്ലൂത്തിപ്പാറ എന്നൊരു സ്ഥലമുണ്ട്. അവിടെ മനോഹരമായൊരു  ശ്രീകൃഷ്ണക്ഷേത്രവും!



     ഒരു മുളങ്കാടിനടുത്തുള്ള ഈ ക്ഷേത്രത്തിനടുത്തെത്തിയാൽ ആദ്യം കണ്ണിൽപ്പെടുന്നത് ദൃശ്യഭംഗിയാർന്ന ഗോപുരങ്ങളും അതിന് ചുറ്റും പടർന്ന് പരന്ന് കിടക്കുന്ന കറുത്ത പാറയുമാണ്. ഈ പാറപ്പുറത്ത് ശ്രീകൃഷ്ണന്റെ കാല്പാദങ്ങൾ പതിഞ്ഞു കിടക്കുന്നു എന്നൊരു വിശ്വാസമുണ്ട്.



    അവിടെക്കണ്ട മറ്റൊരു കൗതുകം ക്ഷേത്രത്തിനെ ചുറ്റിയുള്ള പാറക്ക് മുകളിലുള്ള ഒരു കുളമാണ്. കടുത്ത വേനലിലും വെള്ളം വറ്റാത്ത ഈ കുളത്തിൽ 

4 ആൾ പൊക്കത്തിൽ വെള്ളമുണ്ടെന്ന് കേൾക്കുന്നു.



     വളരെക്കാലം പഴക്കമുണ്ടായിരുന്ന ഈ ക്ഷേത്രം എന്തൊക്കെയോ കാരണങ്ങളാൽ,

വിസ്‌മൃതിയിലായിരുന്നു. ഇപ്പോൾ വീണ്ടും ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങിയിട്ട് വളരെകുറച്ച് സമയമേ ആയിട്ടുള്ളൂ. പ്രശ്നവിചാരത്തിൽ തെളിഞ്ഞത് പ്രകാരം ഇവിടെയിപ്പോൾ ശ്രീകൃഷ്ണ പ്രതിഷ്ഠ മാത്രമല്ല, ഭഗവതിയും, ഗണപതിയും, അയ്യപ്പനുമൊക്കെ പ്രതിഷ്ഠകളായുണ്ട്.



കടപ്പാട്


Monday, 24 April 2023

*ഇന്ന് ശ്രീ ശങ്കര ജയന്തി*



അജ്ഞാനത്തിന്‍റെ തമസ്സില്‍ ആണ്ടു പോയ ഭാരത ഭൂമിയെ ഒരു ജ്ഞാന സൂര്യനായ് പുനരുദ്ധരിച്ച ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മദിനം.

ശ്രീ ശങ്കരന്‍- ശിവഗുരുവിന്‍റെയും ആര്യാംബയുടെയും വിശുദ്ധി നിറഞ്ഞ ജീവിതത്തിന് സാക്ഷാല്‍ പരമശിവന്‍റെ സമ്മാനം. ഭാരതീയ തത്വചിന്തയുടെ ഏറ്റവും നല്ല അവതാരകനായ ശ്രീ ശങ്കരന്‍ 32 വര്‍ഷത്തെ ഹ്രസ്വജീവിതത്തിലൂടെ ലോകത്തിന്‍റെ ശങ്കരാചാര്യര്‍ ആയി മാറി.

ശ്രീ ശങ്കരന്‍റെ ജന്മദിനത്തെ പറ്റി വ്യത്യസ്ത നിലപാടുകളാണ് ശിഷ്യന്‍മാരുടെയും ചരിത്രകാരന്‍ മാരുടേയുമിടയിലുള്ളത്. ഇതിനെ തുടര്‍ന്ന് ഈയിടെ ശങ്കരാചാര്യ ശിഷ്യന്മാര്‍ ഒത്തുകൂടി ഗുരുവിന്‍റെ ജന്മദിനം ബി സി 509 ഏപ്രില്‍ മൂന്നിനാണെന്ന് അംഗീകരിച്ചു. 

കാഞ്ചി കാമകോടി പീഠം ആചാര്യന്മാരായ ദ്വാരക ജ്യോതിര്‍മദ്, ബദരിനാഥ്, ഗോവര്‍ദ്ധന്‍പീഠ്, പുരി എന്നിവര്‍ യോജിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. ഇത് എല്ലാവരും അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് ഭാരതത്തില്‍ പലേടത്തും ഇപ്പോഴും ഏപ്രില്‍ ആറിന് തന്നെയാണ് ശങ്കരജയന്തി ആഘോഷിക്കുന്നത്. *കേരളത്തില്‍ മേടത്തിലെ തിരുവാതിരനാളിലാണ് ശങ്കര ജയന്തി കൊണ്ടാടുന്നത്.*

നമ്മുടെ രാഷ്ട്രജീവിതത്തിന്റെ രചനയിൽ അതിമഹത്തായ പങ്കാണ് ശങ്കരാചാര്യസ്വാമികൾ  നിർവ്വഹിച്ചത്. ധർമ്മത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റവും ഉയർന്നതാണ്. ആചാര്യസ്വാമികള്‍ പ്രതിപാദിച്ച തത്ത്വത്തെപ്പറ്റി കൂലങ്കുഷമായി പഠനമനനങ്ങള് നടത്തിയവരും, അതിനെ എതിര്ത്തവരുമായ അനവധി ആചാര്യന്മാര് ശങ്കരാചാര്യസ്വാമികളുടെ കാലശേഷം ഈ ഭാരതഭൂമിയിലുണ്ടായിട്ടുണ്ട്. എന്നാൽ അവരെല്ലാംതന്നെ സ്വാമികളുടെ പ്രസ്ഥാനത്രയിയെ ആധാരമാക്കിയാണ് അവരവരുടെ മതങ്ങളെ പ്രതിപാദിച്ചിട്ടുള്ളത്.

വിശാലമായ ചിന്താഗതിയും സൂക്ഷ്മതരമായ തർക്കബുദ്ധിയും സര്വതോന്മുഖമായ പ്രതിഭയും ശങ്കരാചാര്യസ്വാമികളെ ലോകത്തിന്റെ മഹാത്മാവാക്കിത്തീർത്തു. ശക്തിസാഹസങ്ങൾ നിറഞ്ഞ ആദർശപരമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, വിശിഷ്യ അദ്ദേഹത്തിന്റെ ദ്വിഗ്വിജയയാത്ര.

 മൃതപ്രായമായ സനാതനധര്മ്മത്തിനു മൃതസഞ്ജീവനിയായിട്ടാണ് അവ ഭവിച്ചത്. ഹിന്ദുസമാജത്തിലെ വിവിധ മതങ്ങളുടെയും, തത്വജ്ഞാനങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിയില്‍ കിടക്കുന്ന ഏകത്വത്തെ ഏവർക്കും ആകര്‍ഷണീയമായ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രം അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും നിഷ്പക്ഷമായ നിലപാടില്‍ പരിഹരിക്കാൻ ആചാര്യസ്വാമികൾക്ക് കഴിഞ്ഞു.

 ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങളെഴുതി പ്രാചീനകൃതികളുടെ സുന്ദരസ്വരൂപങ്ങളെ ജനങ്ങളുടെ മുമ്പിൽ അദ്ദേഹം അണിനിരത്തി. അതുകാരണം പ്രാചീനകാലത്തെ എല്ലാ ചിന്താഗതികളെയും ജനങ്ങൾക്ക് സ്പഷ്ടമായി മനസ്സിലാക്കുവാൻ സാധിച്ചു. അവയോടൊപ്പം ഭാവിജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കുവാനും കഴിഞ്ഞു.

കേവലം മുപ്പത്തിരണ്ടുവയസ്സിനുള്ളിൽ ഇത്തരം ഒരുമഹാകാര്യം ചെയ്തുതീർത്ത ശങ്കരാചാര്യരുടെ അഖണ്ഡകര്മ്മത്തിലധിഷ്ഠിതമായ ജീവിതം ഓരോ ഭാരതീയനും പ്രചോദനമാകേണ്ടതാണ്.*

( കടപ്പാട് )

''അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി 

ഭൃഗാംഗനേവ മുകുളാഭരണം തമാലം

അംഗീ കൃതാഖില വിഭൂതിരപാംഗലീലാ 

മാംഗല്യ ദാസ്‌തു മമ മംഗളദേവതായാഃ''

ആചാര്യവന്ദനം !!

Sunday, 16 April 2023

സമർത്ഥ രാംദാസ്

 ഛത്രപതി ശിവാജി മഹാരാജാവിന്റെ ഗുരുവായിരുന്നു സമർത്ഥ രാംദാസ്. 1608 ലെ രാമനവമി ദിനത്തിൽ മഹാരാഷ്ട്രയിലെ ജാംബിൽ സൂര്യാജി പന്തിന്റെയും രേണുക ബായിയുടെയും മകനായി ജനിച്ച സമർത്ഥ രാംദാസിന്റെ യഥാർത്ഥ പേര് നരേൻ എന്നായിരുന്നു.



കുഞ്ഞിലേ തന്നെ അമ്മയിൽ നിന്നും രാമായണത്തിലെ കഥകളൊക്കെ കേട്ടു വളർന്ന നരെയ്ൻ ഹനുമാന്റെയും ശ്രീരാമന്റെയും വലിയ ഭക്തനായിരുന്നു, ഒപ്പം കുസൃതിയും, സാഹസികനും. ഒരിക്കൽ അമ്മയോടൊപ്പം കുളിക്കാൻ ആറ്റുതീരത്ത് പോയപ്പോൾ ആകാശത്ത് ഉദിച്ചുയരുന്ന സൂര്യനെ കണ്ട്, രാമായണത്തിൽ ഹനുമാൻ ചെയ്തതു പോലെ ചാടിപ്പിടിക്കാൻ പോയി. ഫലം, ആറ്റു തീരത്തെ പാറക്കല്ലിൽ തലയിടിച്ചു വീണു. നെറ്റിയിൽ അന്നുണ്ടായ ഒരു വലിയ മുഴ ജീവിതകാലം മുഴുവൻ അദ്ദേഹത്തിനുണ്ടായിരുന്നു. 🌞

സംസ്കൃതവും, വേദങ്ങളും പുരാണങ്ങളുമെല്ലാം നന്നേ ചെറുപ്പത്തിൽ സ്വായത്തമാക്കിയ നരെയ്ൻ ആയോധന കലകളിലും അഗ്രഗണ്യനായി. എന്നാൽ സന്യാസത്തോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. രാംദാസ് എന്ന പേര് സ്വീകരിച്ചു സന്യാസിയായ അദ്ദേഹം ധ്യാനവും, തപസ്സുകളുമായി ഗോദാവരി നദിയുടെ തീരത്തുള്ള നാസിക്കിൽ പന്ത്രണ്ടു വർഷത്തോളം താമസിച്ചു. പിന്നീട് ദീർഘമായ തീർത്ഥാടനത്തിന് പുറപ്പെട്ടു. 😊

യുദ്ധങ്ങളും, വൈദേശിക ആക്രമണങ്ങളും, സാമാന്യ ജനങ്ങളുടെ പട്ടിണിയും ദാരിദ്രവും ഒക്കെക്കണ്ട് ദുഃഖിതനായ അദ്ദേഹം ഹിമാലയത്തിലെത്തി തപസ്സിലേർപ്പെട്ടു. ഒടുവിൽ തന്റെ ജീവിതദൗത്യം ഭഗവൽ പ്രാർത്ഥനയിലൂടെ പൂർണ്ണമായി എന്നൊരു ചിന്ത അദ്ദേഹത്തെ ഗ്രസിച്ചു. ശരീരമുപേക്ഷിച്ച് ഭഗവാനിൽ ലയിക്കാൻ തീരുമാനിച്ച് ഉയരമുള്ള ഒരു മലയിൽ നിന്നും താഴേക്ക് മഞ്ഞു മൂടിയ തടാകത്തിലേക്ക് എടുത്ത് ചാടി. 😢

എന്നാൽ തന്റെ ഭക്തനെ കൈവിടാൻ ഭഗവാൻ ഒരുക്കമല്ലായിരുന്നു. സാക്ഷാൽ ബജ്റംഗബലി തന്റെ കൈവെള്ളയിൽ കോരി അദ്ദേഹത്തെ കരക്കെത്തിച്ചു. സമൂഹത്തിന്റെ രക്ഷയ്ക്ക് ഇറങ്ങാൻ ഭഗവാൻ അദ്ദ്ദേഹത്തിന് നിർദ്ദേശം നൽകി. അതു പ്രകാരം ഒരിക്കൽ താനുപേക്ഷിച്ച ശരശസ്ത്രങ്ങളണിഞ്ഞ് അദ്ദേഹം സമൂഹത്തിലേക്കിറങ്ങി. എന്നാൽ ധനുർധാരിയായ സന്യാസിയെ സ്വീകരിക്കാൻ സമൂഹം ഒരുക്കമായിരുന്നില്ല. അവരദ്ദേഹത്തെ ചോദ്യം ചെയ്തു. ''അധർമ്മം ഇല്ലാതാക്കാനാണ് താൻ ആയുധമെടുത്തതെന്നും, ഒരാശ്രമം സ്ഥാപിച്ച് ശിഷ്യർക്ക് ധനുർവിദ്യയുൾപ്പടെ പഠിപ്പിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് രാംദാസ് അവർക്ക് മറുപടി നൽകി."😊

സന്യാസിയായ നിങ്ങൾക്ക് എന്ത് ധനുർവിദ്യയാണ് അറിയാവുന്നതെന്ന് പരിഹസിക്കുകയാണ് നാട്ടുകാർ ചെയ്തത്. ആയോധന വിദ്യയിലെ പ്രാവീണ്യം തെളിയിക്കണമെന്ന വെല്ലുവിളി പ്രകാരം ആകാശത്ത് കൂടി പറന്നു പോയ ഒരു പക്ഷിയെ രാംദാസ് അമ്പെയ്തു വീഴ്ത്തി. ഇതോടെ അവിടെക്കൂടിയ ബ്രാഹ്മണർ അദ്ദേഹത്തിൽ ബ്രഹ്മഹത്യാപാപം ആരോപിച്ചു പരിഹാരം ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഒരു മടിയും കൂടാതെ അത് പൂർത്തിയാക്കിയ രാംദാസ് ഒടുവിൽ ആ പക്ഷിയുടെ മൃതദേഹം കൈയ്യിലെടുത്തു. എന്നിട്ട് തന്നെ വെല്ലുവിളിച്ചവരോടായി, "യഥാർത്ഥത്തിൽ താൻ ഈ  നിരുപദ്രവകാരിയായ പക്ഷിയെ കൊന്നതിന്റെ പാപം തീരണമെങ്കിൽ ഇതിന് ജീവൻ തിരികെ നൽകുകയാണ് വേണ്ടതെന്ന് പറഞ്ഞ് കണ്ണടച്ചു ഭഗവാൻ ശ്രീരാമചന്ദ്രനെ പ്രാർത്ഥിച്ചു." ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പക്ഷിക്ക് ജീവൻ വയ്ക്കുകയും അത് പറന്നു പോവുകയും ചെയ്തു. ഇതോടെ രാംദാസിൻറെ പ്രശസ്തി ചക്രവാളത്തോളമുയർന്നു. സമർത്ഥ എന്ന പേരിൽ സമർത്ഥരാംദാസിന് ധാരാളം ശിഷ്യഗണങ്ങളും ജനങ്ങളും അദ്ദേഹത്തിന്റെ അനുയായികളും ആരാധകരുമായി.🌞

ഈ സമയത്ത് തനിക്ക് ഒരു ഗുരുവിനെ തേടി നടന്ന ശിവാജി അദ്ദേഹത്തിന്റെ ശിഷ്യനായി. ശിവാജിയിലൂടെ ധർമ്മ സംസ്ഥാപനത്തിന് ഭഗവാൻ ശ്രീരാമൻ രാംദാസിനോട്  ഉത്തരവിട്ടതായി പറയപ്പെടുന്നു.  സിംഗൻവാടി എന്ന സ്ഥലത്ത് വച്ച് ശിവജി ഗുരു രാംദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അതൊരു അതുല്യബന്ധമായിരുന്നു. പിന്നീട് ഛത്രപതിയായി വരെ മാറിയ ശിവജി തന്റെ ഗുരുവിന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വയ്ക്കുകയും തന്റെ ഗുരുവിന്റെ കൽപ്പനകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും കീഴിൽ രാജ്യത്തിന്റെ റീജന്റ് ആയി  പ്രവർത്തിച്ചു.😍

മഹാരാഷ്ട്രയിലെ മഹാനായ ഗുരു 1681-ൽ സത്താറയ്ക്കടുത്തുള്ള സജ്ജൻഗഡിൽ വച്ച് അന്തരിച്ചു.


രാംദാസ് അവസാന ശ്വാസത്തിൽ രാമമന്ത്രം ആവർത്തിച്ച് ഉരുവിട്ടു. ലോകത്തോട് വിടപറയുന്ന സമയത്ത്, അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ഒരു മിന്നുന്ന പ്രകാശം പുറപ്പെടുകയും ശ്രീരാമന്റെ രൂപത്തിൽ  ലയിക്കുകയും ചെയ്തു.🙏

അധർമ്മത്തിനെതിരെ ആയുധമെടുത്ത് പോരാടുകയെന്നത് ഭാരതീയ പാരമ്പര്യപ്രകാരം സന്യാസിമാർക്ക് അന്യമല്ല. ഉത്തരപ്രദേശിൽ ഇന്ന് മറ്റൊരു യോഗി അധർമ്മികളെ ഉന്മൂലനം ചെയ്യുന്നത് കണ്ട് ദുഃഖിതരാകുന്നവർ ഇതോർത്താൽ മതി. കുറച്ചാശ്വാസം കിട്ടും. ☺️


രഞ്ജിത്ത് ഗോപാലകൃഷ്ണൻ


#SamarthRamdas

#YogiAdityanath

Sunday, 9 April 2023

വീർ സവർക്കർ

 സമകാലീന ഇന്ത്യൻ ചരിത്രത്തിൽ സാവർക്കറെപ്പോലെ  വിവാദപരമായി ആരും കാണപ്പെട്ടിട്ടില്ല. എൺപതുകളുടെ അവസാനപാദത്തിൽ ഹിന്ദുത്വരാഷ്ട്രീയം ശക്തിയാര്ജിക്കുന്നതോടെയാണ് എതിരാളികൾ സാവർക്കറെ ടാർജറ്റ് ചെയ്യുന്നത്. സംഘപരിവാർ പ്രസ്ഥാനങ്ങളുമായി യാതൊരുതരത്തിലും ബന്ധമില്ലാതിരുന്നിട്ടും ആരോപണങ്ങളുടെ കുന്തമുന നീളുന്നത് സവർക്കറുടെ നെഞ്ചിലേക്ക് തന്നെ. അതിലൊന്നാണ്, “വീർ എന്ന വിശേഷണം സാവർക്കർ തന്നെ സ്വയം അണിഞ്ഞതാണെന്ന്”.


വസ്തുതാവിരുദ്ധമായ പ്രസ്തുത ആരോപണം പ്രചരിപ്പിക്കുന്നത് ഇപ്രകാരമാണ്: 1926 ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘The Life of Swatantra Veer Savarkar’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച  ജീവചരിത്രത്തിലാണ് ആദ്യമായി ‘വീർ’ എന്ന വിശേഷണം അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർത്തതെന്നും അത് ചിത്രഗുപത എന്ന പേരിൽ സാവർക്കർ തന്നെ എഴുതിയതെന്നുമാണ് കുത്സിത ബുദ്ധികളുടെ ആരോപണം.


1926 അവസാന കാലത്തു മദ്രാസ്സിൽ നിന്നും പ്രസ്തുത ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ''ലൈഫ് ഓഫ് ബാരിസ്റ്റർ സാവർക്കർ'' എന്ന പേരിലായിരുന്നു. ആ ജീവചരിത്രത്തിലൊരിടത്തും  സാവർക്കറുടെ പേരിനൊപ്പം ‘വീർ’ എന്ന വിശേഷണമില്ല. സാവർക്കറുടെ മരണശേഷം പ്രസ്തുത ജീവചരിത്രം 1986 ൽ പുന:പ്രസിദ്ധീകരിച്ചപ്പോൾ ‘The Life of Swatantra Veer Savarkar' എന്ന പേര് ജീവചരിത്രത്തിനു നല്കുകയാണുണ്ടായത്. ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളിൽ ചിത്രഗുപ്ത എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് സി രാജഗോപാലാചാരിയാണ്. ഇനി ചിത്രഗുപ്‍ത സാവർക്കർ തന്നെയാണെന്നു വിചാരിച്ചാലും ആ ജീവചരിത്രത്തിൽ ഒരിടത്തും സാവർക്കർക്ക് ‘വീർ’ എന്ന വിശേഷണം ഇല്ലാത്തതിനാൽ ആരോപണത്തിനു യാതൊരു അടിസ്ഥാനവും ഇല്ലാതെയാകുന്നു.


വാസ്തവത്തിൽ 1921 -ൽ ആണ് ആദ്യമായി "വീർ" എന്നു സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സാവർക്കറേ അങ്ങനെ വിളിച്ചത് മറാത്തി പത്രം ഭാല യുടെ പത്രാധിപരായിരുന്ന ബിബി ഭൊപ്പ്റ്റാഗർ ആണ്. 1924 ൽ തന്നെ  'സ്വതന്ത്രവീർ വിനായക് സാവർക്കർ' എന്ന തലക്കെട്ടോടെ ശ്രീ റാനഡെ എഴുതിയ ജീവചരിത്രം ലഭ്യമാണെന്നരിക്കെയാണ്  ഇക്കൂട്ടർ സാവർക്കരുടെമേൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.


Hareesh Muzhappilangad

Monday, 3 April 2023

മോദിയുടെ സർട്ടിഫിക്കേറ്റും ആപ്പന്റെ പുളപ്പും

അപ്പോൾ മോദിജിയുടെ സർട്ടീറ്റ് ചോദിച്ചു വന്നവര് Sreejith Panickar നൽകിയ സൽക്കാരമൊക്കെ സ്വീകരിച്ച് വയറ് നിറഞ്ഞ് ഏമ്പക്കവും വിട്ട് സ്റ്റാൻഡ് വിട്ടു പോയ സ്ഥിതിക്ക് ഇനി ചില കാര്യങ്ങൾ കൂടി പറയട്ടെ. 🤨

റെയിൽവേ പ്റ്റാറ്റ്ഫോമിൽ ചായക്കച്ചവടം ചെയ്തിരുന്ന അച്ഛൻറെയൊപ്പം ചെറുപ്പത്തിൽ ചായ വിറ്റ് നടന്ന ബാല്യത്തെക്കുറിച്ച് ആ മനുഷ്യൻ പറഞ്ഞിട്ടുണ്ട്. 🥰 

ഒരു നാണക്കേടും വിചാരിച്ചിട്ടില്ല. 



പതിനേഴാം വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്തോ, പതിനാലോ വയസ്സുള്ള ഒരു കുട്ടിയെ കല്യാണം കഴിച്ചതും, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ കുട്ടിയെ തിരികെ അതിന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് അവളോട് പഠിച്ചു മിടുക്കിയാകാൻ പറഞ്ഞേൽപ്പിച്ച ശേഷം വീടു വിട്ട് സന്യസിക്കാൻ പരിവ്രാജകനായി ഹിമാലയത്തിലേക്ക് പോയതും അദ്ദേഹം മറച്ചു വച്ചിട്ടില്ല.😙

ഹിമാലയത്തിൽ കണ്ട സന്യാസിമാരുടെ പ്രേരണയാൽ ഏതാനും വർഷങ്ങൾക്ക് ശേഷം തിരികെ വന്ന് ആർ എസ്സ് എസ്സിൽ ചേർന്നതും പ്രചാരകനായി മാറിയതും, തുറന്നു പറഞ്ഞിട്ടുണ്ട്. പിന്നീടുള്ള ഇതിഹാസ സമാനമായ ജീവിതവും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായതും അതി ശക്തനായ ലോക നേതാവായി മാറിയതും നമ്മുടെ കൺമുൻപിലാണ്. 😍



ആർഎസ്സ്എസ്സ് പ്രചാരകനായി നാടോടിയെ പോലെ രാജ്യത്തിന്റെ ഓരോ കോണിലും അദ്ദേഹം എത്തിപ്പെട്ടിട്ടുണ്ട്. ഇതിനിടെ മുതിർന്ന ഒരു പ്രചാരകന്റെ ഉപദേശ പ്രകാരം ഡിഗ്രിയും, പോസ്റ്റ് ഗ്രാജുവേഷനും ഡിസ്റ്റൻസ് എഡ്യൂക്കേഷനിലൂടെ പഠിച്ചു, പാസ്സായി. അന്നൊന്നും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുമെന്നോ ഒന്നും സ്വപ്നത്തിൽ പോലും ആ പാവം ചിന്തിച്ചിട്ടുണ്ടാവില്ല. 😟

അങ്ങനെയൊക്കെ സംഭവിച്ചപ്പോളുമാകട്ടെ തന്റെ മുൻകാല ജീവിതത്തിലെ ചായക്കച്ചവടമോ, അമ്മ അന്യവീടുകളിൽ ജോലികൾ ചെയ്യാൻ പോയിരുന്നതോ, വീട്ടിലെ ദാരിദ്യമോ, ശൈശവവിവാഹമോ, അതുപേക്ഷിച്ചതോ ഒന്നും ഒരു നാണക്കേടോർത്തും മറച്ചു വച്ചിട്ടില്ല. 😌

“ചിലരെപ്പോലെ, സ്വന്തം അപ്പന്റെ പേരിന്റെ സ്ഥാനത്ത് വല്യപ്പൂപ്പന്റെ കൂട്ടുകാരന്റെ പേര് ചുമന്നു കൊണ്ട് നടക്കേണ്ടിയും വന്നിട്ടില്ല.” 😜

താഴ്ന്ന ജാതിയിൽ പെട്ട, ദാരിദ്യത്തിൽ വളർന്ന ആ മനുഷ്യന് ശരിക്കും പഠിച്ചിട്ടില്ലായിരുന്നുവെങ്കിൽ, പാസ്സായി സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയിട്ടില്ലായിരുന്നെങ്കിൽ, താൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിക്കാരനാണെന്ന് "ബഡായിയടിക്കേണ്ട" വല്ലയാവശ്യവും ഉണ്ടോ? 🤔



മറിച്ച് താൻ പോയി പോയി ചായയടിക്കടോ എന്ന് മദാമ്മയുടെ പാത്രം മോറുകാരനായിരുന്ന മണിശങ്കർ അയ്യർ പരിഹസിച്ചപ്പോൾ, ആ പരിഹാസത്തെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കി, രാജ്യം മുഴുവൻ ചായ്പേ ചർച്ച നടത്തിയന്ന് മാത്രമല്ല, അമേരിക്കയിൽ പോയപ്പോൾ, അന്നത്തെ പ്രസിഡന്റ് ഒബാമയുടെ കൂടെ വരെ ചായ്പേ ചർച്ച നടത്തിയ മുതലാണ്. 😂 

അത്രേം മുന്തിയ വിളച്ചിലു കയ്യിലിരിക്കുന്ന വിദ്വാന്, സ്വന്തം 'വിദ്യാഭ്യാസക്കുറവും', മുതലാക്കാൻ എന്തേലും പ്രയാസമുണ്ടാകുമായിരുന്നോ? 😉

എട്ടാംക്ലാസ്സ് പൊട്ടിയ കഥകൾ പറഞ്ഞ് നമ്മേ ഏറെ ചിരിപ്പിച്ച പ്രിയ ഇന്നസെൻറും, നാലാം ക്ലാസ്സും തയ്യലും പറഞ്ഞ് മുതലാക്കിയ വി.എസ്സുമൊക്കെ അതിയാന്റെ പക്കൽ ട്യൂഷന് പോകേണ്ടി വന്നേനേം.! അല്ലെങ്കിൽ തന്നെ ഈ ആർഎസ്സുഎസ്സുകാർക്ക് ഇച്ചിരി വായനയുടേയും പഠിത്തത്തിന്റെയും ഒക്കെ അസ്കിത ഉള്ളതാണ്. "സംഘലിറ്ററേച്ചർ" എന്ന ഒരു പദം തന്നെ ഇവരുടെ സംഭാവനയായുണ്ട്.😇

ഇതിപ്പോൾ അതൊന്നുമല്ല സൂക്കേട്.. ഭരണപരാജയമോ, അഴിമതിയോ, മതസ്പർദ്ധയോ കലാപങ്ങളോ ഒന്നുമില്ല രാജ്യത്ത് ചൂണ്ടിക്കാട്ടാൻ. കാണെക്കാണെ ജനങ്ങളുടെ ഇടയിൽ ആ ഇമേജങ്ങനെ വളർന്ന് വലുതാവുകയാണ്. വന്ന് വന്ന് പ്രബുദ്ധര് വരെ മോദി മാഹാത്മ്യം പറഞ്ഞു തുടങ്ങി. 😔

അപ്പോൾ പിന്നെ ഇച്ചിരി ചെളി വാരിയെറിയണം.. ഒന്ന് നാറ്റിക്കണം.. അതീന്ന് കിട്ടുന്ന ഒരു സുഖം.. അത് ദൽഹി ഭരിക്കും വരാഹത്തിന് അമൃതാണ്. അത്ര തന്നെ. 😋



ഇതിലും ബല്യ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിൽ പോയിട്ടില്ല, പിന്നല്ലേ ഇപ്പോൾ?! 🤣🤣🤣

രഞ്ജിത്ത് ഗോപാലകൃഷ്ണൻ