Tuesday, 15 April 2025
Fraud Gandhi
*മോഹൻദാസ് ഗാന്ധി, വിഡ്ഢികളായ നമ്മൾ ഇനിയും ഇയാളെ തിരിച്ചറിയാൻ ഒരു നിമിഷം പോലും വൈകിപ്പോകരുത്!*
*അറിയണം, വാസ്തവം തിരിച്ചറിയണം, അത് മറ്റുള്ളവരെ അറിയിക്കയും വേണം; ഈ കള്ളനാണയത്തിൻ്റെ യഥാർത്ഥമുഖം വരും തലമുറക്ക് കാട്ടി കൊടുത്തില്ലെങ്കിൽ, അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും!*
അയാൾ ഒരിക്കൽ ഡൽഹിയിലെ വാൽമീകി ബസ്തി ക്ഷേത്രത്തിൽ എത്തി. ധാരാളം ജനങ്ങളും ഒത്തുകൂടി. മതമൈത്രിയെ കുറിച്ച് സംസാരിച്ച ശേഷം അയാൾ അവിടെവെച്ച് ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി.
ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ എഴുന്നേറ്റ് ക്ഷേത്രത്തിൽ വെച്ച് ഇതു ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.
ഗാന്ധി ചോദിച്ചു, "എന്തുകൊണ്ട്..?"
അത് നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ആ സ്ത്രീ പറഞ്ഞു.
"ഞാൻ അങ്ങനെ വിശ്വസിയ്ക്കുന്നില്ല..!!" എന്ന് അയാൾ മറുപടി നല്കി! "മതത്തെ വ്യാഖ്യാനിയ്ക്കാൻ അങ്ങ് യോഗ്യനാണെന്ന് ഞങ്ങൾ കരുതുന്നില്ല" എന്ന് സ്ത്രീയും തിരിച്ചുപറഞ്ഞു.
അവിടെ സന്നിഹിതരായ ആളുകളുടെ ഭൂരിപക്ഷ അഭിപ്രായം എന്താണെന്നു ചോദിക്കാൻ ഗാന്ധി ആവശ്യപ്പെട്ടു.
"ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് മതവിശ്വാസത്തെ നിർണ്ണയിയ്ക്കാൻ കഴിയുമോ.!?"
സ്ത്രീ ചോദിച്ചു.
"നിങ്ങൾ എന്റെ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ്" എന്ന് ഗാന്ധി മറുപടി പറഞ്ഞു.
"കോടിക്കണക്കിനു ഹിന്ദുക്കളുടെ മതവിശ്വാസത്തിൽ അങ്ങ് നിയമവിരുദ്ധമായി ഇടപെടുകയാണെന്ന്" സ്ത്രീയും മറുപടി നൽകി.
അയാൾപറഞ്ഞു, "ഞാൻ ഖുർആൻ വായിയ്ക്കും."
ആ സ്ത്രീ പറഞ്ഞു, "ഞാൻ അതിനെ എതിർക്കും."
അപ്പോൾ നൂറുകണക്കിന് വാൽമീകി യുവാക്കൾ ആ സ്ത്രീയ്ക്കുവേണ്ടി എഴുന്നേറ്റുനിന്ന് പറഞ്ഞു, "അങ്ങ് ഈ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ വായിച്ചോളൂ, പക്ഷേ അതിനുമുമ്പ് ഒരു മോസ്കിൽ വെച്ച് ഗീതയോ രാമായണമോ പാരായണം ചെയ്യണം.!!
വർദ്ധിച്ചു വരുന്ന പ്രതിഷേധങ്ങൾ കണ്ട ഗാന്ധി പോലീസിനെ വിളിച്ചുവരുത്തി. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പോലീസ് പ്രതിഷേധക്കാരെ പിടികൂടി. അവർക്കെതിരെ 107 കേസുകൾ രജിസ്റ്റർ ചെയ്തു. തുടർന്ന് ഗാന്ധി പോലീസ് സംരക്ഷണയിൽ അതേ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ പാരായണം ചെയ്തു.
പോലീസ് സംരക്ഷണത്തിൽ ഇതേ ക്ഷേത്രത്തിലെ ഒരു മുറിയിൽ 214 ദിവസം അദ്ദേഹം താമസിച്ച്, ഹിന്ദു മാത്രം പാലിക്കേണ്ട മതേതരത്വത്തെ കുറിച്ച് നിരന്തരം പ്രഭാഷണം നടത്തുകയും ഖുറാൻ പാരായണം ചെയ്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു. ആ മുറി ഇന്നും അവിടെ പോയാൽ കാണാം. ഇതാണ് ഗാന്ധിയുടെ യഥാർത്ഥ മുഖം.
*"ഗുരുദത്തിന്റെ ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള "vishwasghat"എന്ന പുസ്തകത്തിൽ നിന്ന്..."*
Subscribe to:
Post Comments (Atom)
No comments:
Post a Comment