ആരാണ് മോദിയെ ഭയക്കുന്നത് ?
1 . ഒരു സർക്കാർ ഭരണത്തിലെത്തുമ്പോൾ ആ സർക്കാരിനെതിരെ വോട്ട് ചെയ്തവർ മനസ്സിൽ കരുതുന്ന ചില കാര്യങ്ങളുണ്ട്
നരേന്ദ്രമോദി സർക്കാർ പാകിസ്‌തനനെതിരെ ആഞ്ഞടിക്കും ,വർഗീയ കലാപങ്ങൾ ഉണ്ടാകും ,രാജ്യം കത്തും ,സ്വജന പക്ഷപാതം ഉണ്ടാകും ,ഇങ്ങനെ പലതും ...
നരേന്ദ്രമോദി സർക്കാർ പാകിസ്‌തനനെതിരെ ആഞ്ഞടിക്കും ,വർഗീയ കലാപങ്ങൾ ഉണ്ടാകും ,രാജ്യം കത്തും ,സ്വജന പക്ഷപാതം ഉണ്ടാകും ,ഇങ്ങനെ പലതും ...
പക്ഷെ ഉണ്ടായതു മറിച്ചാണ് ,സത്യ പ്രതിജ്ഞാ ചടങ്ങിൽ തന്നെ പാകിസ്ഥാൻ ഉൾപ്പെടെയുള്ള സാർക് രാജ്യ തലവന്മാരെ ക്ഷണിക്കുക വഴി മോദി നയതന്ത്രത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിലേക്കാണെന്നുള്ള സൂചന നൽകി രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് പ്രവേശിച്ചു .
2 .അന്ന് വരെയുള്ള പ്രധാന മന്ത്രിമാർ സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പറയാറുണ്ടായിരുന്നത് കാപട്യങ്ങൾ നിറഞ്ഞ ,ദുരഭിമാനമുള്ള വെറും പ്രസ്താവനകളും വീമ്പു പറച്ചിലുകളുമായിരുന്നു ,ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി ശുചിമുറികളുടെയും ശുചിത്വത്തിന്റെയും അഭാവം രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നമാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയും ,അതിനു വേണ്ടി നിരന്തരമായി പ്രയത്നിക്കുകയും 'സ്വഛ് ഭാരത് 'എന്ന മഹത്തായ പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു .
3 . പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ബാങ്കിങ് സാക്ഷരതക്കും ഊന്നൽ നൽകുവാൻ 'പ്രധാനമന്ത്രി ജൻ ധൻ യോജന ' എന്ന പേരിൽ സാധാരണക്കാരിൽ സാധാരണക്കാർക്ക് എന്നും അപ്രാപ്യമായിരുന്ന ബാങ്കിങ് മേഖലയിലേക്ക് അവരെ കൊണ്ട് വരുവാനുള്ള പദ്ധതി പ്രഖ്യാപിച്ചു . സാധാരണക്കാരനെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുവാനുള്ള ആ ശ്രമം വിജയകരമായിരുന്നു .ജൂലൈ 16 , 2017 ലെ കണക്കനുസരിച്ചു 64,564 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലേക്ക് വന്നത് .
4 . പാചകവാതക സബ്സിഡി ഉപേക്ഷിക്കുവാനുള്ള പ്രധാന മന്ത്രിയുടെ അഭ്യർത്ഥനയെത്തുടർന്നു 'Give it up ' ,1 കോടി 11 ലക്ഷം ഉപഭോക്താക്കൾ പാചകവാതക സബ്സിഡി ഉപേക്ഷിക്കുകയും 9 കോടി ജനങ്ങൾക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുകയും ചെയ്തു .ചരിത്രത്തിൽ ആദ്യമായി അർഹതയുള്ളവർ സ്വയം നിരാകരിച്ച സൗകര്യങ്ങളിൽ ഒന്നായിരുന്നു ഇതു.
5 . മാറി മാറി വരുന്ന സർക്കാരുകൾ ഒരിക്കലും തൊടാൻ മടിക്കാത്ത ഒരു കൂട്ടരായിരുന്നു ,സമാന്തര സാമ്പത്തിക വ്യവസ്ഥയുടെ ഗുണഭോക്താക്കളായ സമ്പന്നരായ വ്യവസായികൾ ,രാഷ്ട്രീയക്കാർ ,സമൂഹത്തിലെ ഉന്നതരായ മറ്റു ചിലർ .എന്നാൽ ആരു ഭരിച്ചാലും ഞങ്ങളെ തൊടില്ലെന്നു വിശ്വസിച്ച അവരെ ഞെട്ടിച്ച പ്രഖ്യാപനമാണ് നവംബർ 8 ,2016 നു രാത്രിയിൽ ഇടിത്തീ പോലെ സംഭവിച്ച നോട്ടു നിരോധനം .ഉറക്കമില്ലാത്ത രാത്രികളാണ് ഇക്കൂട്ടർക്ക് സംഭവിച്ചത് ,കള്ളൻമാരുടെ സംഘം തോൽപ്പിക്കാൻ പല വഴി ശ്രമിച്ചിട്ട് പോലും ഒരു വിജയമായി തന്നെ നോട്ടു നിരോധനം മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് ,ആദായ നികുതി വലയിലേക്ക് ഏറ്റവുമൊടുവിൽ ചേർക്കപ്പെട്ട ഒരു കോടിയോളം വരുന്ന പുതിയ നികുതിദായകർ .
6 .ഭരിക്കുന്ന കാലത്തു കോൺഗ്രസിന് ഒരിക്കൽപോലും നടപ്പാക്കാൻ കഴിയാതിരുന്ന GST(Goods and Service Tax ) നിയമം ,ഒരൊറ്റ രാജ്യം,ഒരാറ്റ നികുതി എന്ന ചരിത്രപ്രധാനമായ നിയമവും നിരന്തരമായ ശ്രമത്തിലൂടെയും ,സമുന്നയത്തിലൂടെയും മോഡി സർക്കാർ നടപ്പാക്കി .ചെക്ക്പോസ്റ്റുകളില്ലാത്ത സുഗമമായായ ചരക്കു നീക്കവും നികുതിയുടെ ക്രമാനുഗതമായ വർദ്ധനയും വരും നാളുകളിൽ വിലക്കുറവിന്റെയും നികുതി സുതാര്യതയുടെയും നല്ല ദിനങ്ങളിലേക്കെത്തിക്കും എന്നുറപ്പാണ് .
7 . ശത്രുവിനെ ശത്രുവിന്റെ താവളത്തിൽ ചെന്ന് നേരിടുന്ന' സർജിക്കൽ സ്ട്രൈക്ക് ' ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ സൈനിക മികവ് ഒരിക്കൽ കൂടി ഉയര്ത്തി ,സൈനികരുടേ ആദ്മധൈര്യം ഉയർത്തിയ 'സർജിക്കൽ സ്ട്രൈക്ക് ' എക്കാലത്തെയും ഇന്ത്യയുടെ പ്രതിരോധ മികവിന്റെ മറക്കാനാവാത്ത ഉദാഹരണമായി മാറി .
8 .ഇന്ത്യ എന്നാൽ യോഗ - ലോക രാജ്യങ്ങളുടെ മുനമ്പിൽ ഭാരതീയ പാരമ്പര്യമായ യോഗയെ പ്രതിഷ്ഠിക്കുവാൻ പ്രധാന മന്ത്രിയുടെ ശ്രമഫലമായി ഐക്യരാഷ്ട്ര സഭ ജൂൺ 21 യോഗ ദിവസമായി ആചരിക്കുവാൻ തീരുമാനിച്ചു .185 ലോകരാജ്യങ്ങളിൽ യോഗ ദിനമായി ആചരിക്കുക വഴി ആരോഗ്യ പരിപാലനത്തിന് ഇന്ത്യയുടെ സംഭാവനയായി യോഗ മാറി .
9 .റെയ്ൽവേയുടെയും ദേശീയപാതകളുടെയും വികസനം മുൻപെന്നത്തെക്കാളും മുൻപിലാണ് .വൃത്തിഹീനമായ സ്റ്റേഷനുകളും ശുചി മുറികളും ഇന്നൊരു പഴങ്കഥയാണ് .
10 .' Make In India ' പദ്ധതികളിൽ അത്ഭൂതകരമായ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .പ്രതിരോധ രംഗത്തും ,നിർമാണ മേഖലയിലും തുടങ്ങി റെയിൽവേ എൻജിനുകൾ വരെ 4 വര്ഷം കൊണ്ട് തദ്ദേശീയമായും മറ്റു രാജ്യങ്ങളുമായി ചേർന്ന് സാങ്കേതിക സഹകരണ ത്തിലൂടെയും ഈ മേഖല മികച്ച രീതിയിൽ മുന്നേക്കു തന്നെ പോയിക്കൊണ്ടിരുന്നു .
11 .സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള രാജ്യത്തെ ചെറുപ്പക്കാർക്ക് ശുഭ പ്രതീക്ഷ നൽകി 52,88,262 കോടി രൂപയുടെ വായ്പ ലഭ്യമാക്കി .
12 .The Pradhan Mantri Sahaj Bijli Har Ghar Yojana / സൗഭാഗ്യ പദ്ധതിയിലൂടെ 18000 ഗ്രാമങ്ങളുടെ 78 % വൈദ്യുതി എത്തിച്ചു .രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിക്കും എത്തിക്കുവാനുള്ള തീവ്ര ശ്രമങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു .
13 . ലോകത്തിന്റെ ഏതു കോണിൽ താമസിക്കുന്ന പ്രവാസികൾക്കും ആശ്വാസത്തിന്റെ വര്ഷങ്ങളായിരുന്നു കഴിഞ്ഞ 4 വർഷങ്ങൾ .ഒരു ഇന്ത്യക്കാരന് ചോദിക്കാനും പറയാനും ആളുണ്ടെന്ന് തോന്നിത്തുടങ്ങിയ 4 വർഷങ്ങൾ . ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ വി കെ സിംഗിന്റെയും താരതമ്യമങ്ങളില്ലാത്ത പ്രവർത്തന മികവ് നമ്മൾ ഇറാഖിലും ലിബിയയിലും സിറിയയിലും എന്തിന് ,ലോകത്തിന്റെ നിരവധി കോണുകളിലുള്ളവർക്കു ആശ്വസനത്തിന്റെ പര്യായമായി മാറി ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് . മറ്റുള്ള രാജ്യങ്ങൾക്കു മുൻപിൽ അന്തസോടെ നിൽക്കുവാനുള്ള അവസരങ്ങൾ പ്രവാസികൾക്കായി .
14 . വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നും തൊട്ടുകൂടായ്മ അനുഭവിച്ചിരുന്ന നിലയിൽ നിന്ന് സമാധാനത്തിന്റെയും ശുഭപ്രതീക്ഷയിലേക്കും വിശ്വാസത്തിന്റെയും പാതയിലേക്ക് വളർത്തിക്കൊണ്ടു വന്നതാണ് മറ്റൊരു വിജയം .സമാധാനപരമയി നടന്ന തിരഞ്ഞെടുപ്പ് അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് .
15 . ഘടക കക്ഷികളുടെ അനാവശ്യ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുഖ വില കൊടുക്കാത്ത സർക്കാർ കൂടിയാണിത് ,ശിവ സേനയും TDP യും നല്ല ഉദാഹരണങ്ങൾ.
ചിട്ടയായും കഠിനാധ്വാനത്തിലൂടെയും ഈ സർക്കാർ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണിത് .
തെറ്റുകൾ ഇല്ലെന്നല്ല ,പക്ഷെ ശരിയായ പാതയിലൂടെ തന്നെയാണ് മോഡി സർക്കാർ പോകുന്നത് ,ഇങ്ങനെ മുന്നിലേക്ക് പോയാൽ പറയാതെ തന്നെ അറിയാമല്ലോ ,ആർക്കൊക്കെയാണ് മോദിയെ പേടിയാണെന്നത് .ആ പേടി ഈ രാജ്യത്തിന് നല്ലതു മാത്രമേ വരുത്തുകയുള്ളു .
തെറ്റുകൾ ഇല്ലെന്നല്ല ,പക്ഷെ ശരിയായ പാതയിലൂടെ തന്നെയാണ് മോഡി സർക്കാർ പോകുന്നത് ,ഇങ്ങനെ മുന്നിലേക്ക് പോയാൽ പറയാതെ തന്നെ അറിയാമല്ലോ ,ആർക്കൊക്കെയാണ് മോദിയെ പേടിയാണെന്നത് .ആ പേടി ഈ രാജ്യത്തിന് നല്ലതു മാത്രമേ വരുത്തുകയുള്ളു .
രാഷ്ട്രീയമായ പകപോക്കലുകൾക്കു വിധേയമാകുമ്പോഴും ,യഥാർത്ഥ മനോരോഗി ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലിക്കുവാൻ ശ്രമിക്കുമ്പോഴും ഒരു കാര്യം പറയാതിരിക്കാൻ നിവൃത്തിയില്ല ,
ഞാൻ നരേന്ദ്ര ദാമോദർദാസ് മോദിയിൽ വിശ്വസിക്കുന്നു. ഇനിയും അദ്ദേഹം തന്നെ രാജ്യത്തിന്റെ ഭരണം തുടരണം എന്ന് ആഗ്രഹിക്കുന്നു.
No comments:
Post a Comment