Thursday, 24 May 2018

ചെങ്ങന്നൂരിലെ വോട്ടറന്മാരുടെ ശ്രദ്ധയ്ക്ക്; എന്ത് കൊണ്ട് ശ്രീധരൻ പിള്ള വിജയിക്കണം ?

ചെങ്ങന്നൂരിലെ വോട്ടറന്മാർക്ക് സമർപ്പിക്കുന്നു.

രഞ്ജിത് ഗോപാലകൃഷ്ണൻ 

പരസ്പരം പോരാടുന്നു എന്ന വ്യാജേന മത്സരിക്കുന്ന ഇടതു- വലതു മുന്നണികളിൽ ആർക്ക് വോട്ട് ചെയ്താലും ചെന്ന് ചേരുക ഒരേ ചേരിയിലേക്ക് തന്നെയാണ് എന്ന് ഈ ചിത്രം നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.


ഇവരെന്തിനാണ് ഒരുമിക്കുന്നതെന്ന് മനസ്സിലായില്ലേ. ഒറ്റവാക്കിൽ പറയാം. "മോദിയെ തോൽപ്പിക്കാൻ".

എന്തിനാണ് മോദിയെ തോൽപ്പിക്കുന്നത് ?!.. "മതേതരത്വം' സംരക്ഷിക്കാൻ എന്ന് പറയും. അതെങ്ങനെ എന്ന് ചോദിക്കരുത്. കാരണം മതേതരത്വം എന്ന എടുക്കാചരക്കിനെ താഴത്ത് വയ്ക്കാൻ അവരുദ്ദേശിച്ചിട്ടില്ല. കാരണം, നാലാളു കേൾക്കേ പറയാൻ കൊള്ളുന്ന മറ്റൊരു വിഷയം അവർക്ക്  മോദിയെക്കുറിച്ചോ, സർക്കാരിനെ സംബന്ധിച്ചോ  പറയാനില്ല.

മോദി സർക്കാർ എന്തെങ്കിലും അഴിമതി കാണിച്ചോ?.. 
ഇല്ല എന്നതാണ് ഉത്തരം. 

നോട്ട് നിരോധനം ദോഷം ചെയ്തോ?.. ഇല്ല. മറിച്ച് അത് കള്ളപ്പണക്കാരുടെ നടുവൊടിക്കുകയും, കള്ളക്കമ്മട്ടമടിച്ചവരെ പൊളിച്ചടുക്കാനും ഉപകരിച്ചു.

നോട്ട് നിരോധനത്തിലൂടെ, രാജ്യം മുടിഞ്ഞ്, പണ്ടാരമടങ്ങി പോകുമെന്ന് പ്രവചിച്ച ഓക്സഫോർഡ് പ്രഫസറായ സാമ്പത്തിക വിദഗ്ധൻ , മൻമോഹൻ സിങ്ങിന് ഇപ്പോൾ മിണ്ടാട്ടമില്ല. ലോകത്തുള്ള സകല സാമ്പത്തിക ഏജൻസികളും പറഞ്ഞു കഴിഞ്ഞു, ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച്. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ന് ഇന്ത്യ മാറിക്കഴിഞ്ഞു. അത് ഇനിയും മെച്ചപ്പെടാനുള്ള വഴികളിലാണ്. രാജ്യം വികസനക്കുതിപ്പിലാണ്.


ഇതൊന്നും ഈ 'മതേതര മുതലെടുപ്പ്' ഗ്യാങ്ങിന്റ്റെ കാലത്ത് കേട്ടു കേൾവി ഉണ്ടായിരുന്ന കാര്യമല്ല. 2004 മുതൽ 2014 വരെയുള്ള കാലഘട്ടങ്ങളിൽ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വൻകൊള്ളയ്ക്കാണ് വിധേയരായത്. ഇന്ത്യൻ ബാങ്കുകൾ അന്നത്തെ കേന്ദ്ര ഭരണത്തിൽ ഇരുന്ന ഉന്നതരുടെ ഇടപെടീലുകൾ മൂലം കോടാനുകോടികളാണ് വൻ ബിസിനസ്സുകാർക്ക് ലോണുകൾ നൽകിയത്. അവരാകട്ടെ, ഒരിക്കലും നടപ്പിലാകാത്ത ഇറക്കുമതികളുടെ പേരിൽ ഈ പണമത്രയും വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്തു. വിജയ് മല്യയും, നീരവ് മോദിയുമെല്ലാം ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ പറ്റിയവരായിരുന്നു.



ഇതിനു പുറമേയാണ്, ആയുധഇടപാടുകൾ മുതൽ, കൽക്കരി കുംഭകോണവും, 2G ടെലികോം ലേലങ്ങളിലുടെയുള്ള അനധികൃത സമ്പാദ്യങ്ങൾ. ഇന്ത്യയിൽ നടക്കുന്ന ഇടപാടുകൾക്ക് വിദേശത്ത് കമ്മീഷൻ നൽകുന്ന പതിവ് ബോഫോഴ്സ് കാലത്ത് തുടങ്ങിയതാണെങ്കിലും, അത് സാർവ്വത്രികമായത് ഒന്നും രണ്ടും യുപിഐ സർക്കാരിന്റെ കാലത്താണന്ന് പിന്നീട് പുറത്തു വന്നതിലൂടെ നമ്മളറിഞ്ഞു.

ഹവാല ഇടപാടുകൾ വഴി അവ ഇന്ത്യയിലേക്ക് കടത്തുന്ന പഴയ പതിവുകളൊക്കെ മറികടന്ന് മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിൽ കമ്പനികൾ തുറന്ന് അവിടം വഴി ഇന്ത്യയിലേക്ക് പണം എത്തിക്കുന്ന പതിവ് തുടങ്ങിയതും ഇതേ കാലഘട്ടത്തിൽ തന്നെ.

ആ സർക്കാരിനെ നയിച്ച യുപിഐ ചെയർപേഴ്സണും, കോൺഗ്രസ് പാർട്ടി നേതാവുമായ സോണിയാഗാന്ധി ലോകത്തിലെ തന്നെ എണ്ണപ്പെട്ട ധനികരിൽ ഒരാളാണന്ന് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തതും ഇതേ കാലഘട്ടത്തിൽ ആണ്. അഴിമതികൾ അതിന്റ്റെ സകല പരിധികളും കടന്നു പോയതിനൊപ്പം ശ്രദ്ധിക്കാതെ വളർന്ന മറ്റൊന്നു കൂടി ഉണ്ടായിരുന്നു ഇന്ത്യയിൽ.


മതമൗലികവാദം. ഹിന്ദുവും, മുസൽമാനും ഇന്ത്യയുടെ ഇരുകരങ്ങളാണെന്ന് പറഞ്ഞത് ഗാന്ധിജി ആണ്. അവരെ തമ്മിലടിപ്പിച്ച്, ഇരുരാഷ്ട്രങ്ങളാക്കിയത് സായ്പന്മാരാണ്.. മതത്തിന്റെ പേരിൽ ഒരു കൂട്ടർ വിഘടിച്ചു പോയപ്പോൾ, അഭിമാനപുരസ്സരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾ ഉറച്ചു നിന്നു. അത്തരത്തിലുള്ള ജനതയുടെ ഇടയിലേക്ക്,  തീവ്ര ചിന്തകൾ കടത്തി വളരെ ചുരുങ്ങിയതെങ്കിലും ദേശവിരുദ്ധ-ജിഹാദി ചിന്തകൾ വളർത്താനും ഈ പത്ത് വർഷത്തെ ഭരണകാലയളവിൽ വഴിയൊരുക്കി. അത് മാത്രമല്ല, ഇന്ത്യയിലെ അറുനൂറിലേറെ ജില്ലകൾ നക്സൽ തീവ്രവാദികളുടെ നിയന്ത്രണത്തിലായി.  ഇങ്ങനെ ശത്രുരാജ്യങ്ങളായ ചൈനയ്ക്കും, പാകിസ്ഥാന്റെയും ഇടപെടീലുകൾക്കും ദുർബലമായ ഈ ഭരണം കാരണഭൂതമായി.

ഇതിന് പുറമേയാണ് പതിനയ്യായിരത്തിലേറെ എൻജിഓകൾ വഴി വൈദേശിക ശക്തികൾ മതംമാറ്റത്തിനും, ദേശവിരുദ്ധ ശക്തികൾക്കുമായി കോടിക്കണക്കിനു ഡോളറുകൾ ഇന്ത്യയിലെമ്പാടും എത്തിച്ചിരുന്നത്. അതിൽ തീവ്വവാദ ലോബികളും, ജോഷ്വാ പ്രോജക്റ്റ് നടപ്പിലാക്കാൻ ഉള്ള മതംമാറ്റ ലോബികളുടെ പണവും, സിഐഐയുടെ അഞ്ചാംപത്തികളായ ഫോർഡ് ഫൗണ്ടേഷനുമൊക്കെ ഉൾപ്പെട്ടിരുന്നു. അരവിന്ദ് കേജരിവാൾ എന്ന ഗജഫ്രോഡ് ഫോർഡ് ഫൗണ്ടേഷന്റ്റെ ഏജന്റ് ആണന്നത് പരസ്യമായ രഹസ്യമാണ്. 
 https://sites.google.com/site/liesaapspreads/kejriwal-admits/kejriwal-admits-his-ngo-took-money-from-ford-foundation



ഇതിനു പുറമെ ആയിരുന്നു നമ്മുടെ അഭിമാനമായ സൈനികശക്തിയെ ക്ഷയിപ്പിക്കാനുള്ള ശ്രമങ്ങൾ. ഏ.കെ.ആൻറണി എന്ന ആറാട്ടുമുണ്ടൻ , പ്രതിരോധ മന്ത്രി ആയിരുന്ന കാലഘട്ടം സൈനിക വിഭാഗങ്ങൾക്ക് ഏറ്റവും വലിയ ചതിയാണ് സമ്മാനിച്ചത്. ആയുധങ്ങൾക്ക് കുറവ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ പോലും നടത്താൻ പണമനുവദിക്കാതെയിരിക്കുക തുടങ്ങി ദേശവിരുദ്ധമായ നടപടികളാണ് അന്ന് സർക്കാർ സ്വന്തം സൈന്യത്തോട് ചെയ്തത്.

ആയുധപ്പുരകൾ ആകാരണമായി തീപിടിക്കുന്നതും, നാവിക കപ്പലുകളിൽ പൊട്ടിത്തെറി ഉണ്ടാവുന്നതുമെല്ലാം പതിവ് വാർത്തകളായിരുന്നു. 2014ൽ പുതിയ സർക്കാർ ചുമതല ഏറ്റപ്പോൾ, പതിനഞ്ചു ദിവസം തികച്ചുപയോഗിക്കാനുള്ള ആയുധശേഖരം സൈന്യത്തിനില്ലന്ന് അന്നത്തെ സൈനിക മേധാവി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇതെല്ലാം വലിയൊരു പരിധി വരെ പരിഹാരമായത് നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ശേഷമാണ്. മോദി സർക്കാർ ചെയ്ത മഹത്തായ ഒരു കർമ്മം സൈനിക വിഭാഗങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ്. മുൻപ് തടഞ്ഞു വയ്ക്കപ്പെട്ട ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ച്, സൈന്യത്തിന് കൈമാറിയത്, മോദി വന്ന ശേഷമാണ്.



ഇതിനു പുറമെ ആയിരുന്നു നമ്മുടെ രാജ്യത്ത് മുന്പൊരിക്കലും കേട്ടു കേൾവി ഇല്ലാത്ത വിധത്തിൽ ഒരു പ്രധാനമന്ത്രി സ്വന്തം ജനതയോട്, രാജ്യം വൃത്തിയാക്കി വയ്ക്കേണ്ടതിന്റ്റെ പ്രാധാന്യത്തേക്കുറിച്ച് വാചാലനായത്. പാവപ്പെട്ടവന്റെ അടുപ്പിൽ തീപുകയാനായി പണമുള്ളവരോട്, ഗ്യാസ് സബ്സിഡികൾ ഉപേക്ഷിക്കണം എന്ന് അഭ്യർത്ഥിച്ചത്, ബാങ്കുകളോട് പൂജ്യം ബാലൻസിൽ പാവപ്പെട്ടവർക്ക് അക്കൗണ്ട് നൽകാനും, ഒരു ഈടുമില്ലാതെ അയ്യായിരം രൂപ വരെ വായ്പ നൽകാനും ആവശ്യപ്പെട്ടത്. ഇങ്ങനെയൊരു നീണ്ട പട്ടികയാണ് മോദി സർക്കാർ നടപ്പിലാക്കിയത്.

ലോക രാഷ്ട്രങ്ങളുടെ മുൻപിൽ അന്തസ്സോടെ നിവർന്നു നിന്നത്, അതിർത്തി കടന്നു ചെന്നു തീവ്രവാദികളെ നേരിട്ടത്, യുദ്ധഭൂമികളിൽ പെട്ടുപോയ ഇന്ത്യാക്കാരെ നേരിട്ടു ചെന്ന് രക്ഷപ്പെടാൻ സഹായിച്ചത്, ഇങ്ങനെ ഉൾപുളകത്തോടെ ഓർക്കാൻ എന്തെല്ലാം കഴിഞ്ഞ നാലു വർഷം കൊണ്ട് ഉണ്ടായി.

ഒന്നിന് പുറകെ ഒന്നായി സംസ്ഥാനങ്ങൾ ബിജെപി ഭരണത്തിലേറിയതോടെ ഇരിക്കപൊറുതി ഇല്ലാതെയായത് രണ്ടു കൂട്ടർക്കാണ്. ഒന്ന് ശത്രു രാജ്യങ്ങൾക്ക്. രണ്ടു, രാജ്യം കട്ടുമുടിച്ചതിന്റ്റെ പേരിൽ ജനങ്ങൾ നിരാകരിച്ച പ്രതിപക്ഷ പാർട്ടികൾക്ക്. മോദിയെ പുറത്താക്കാൻ പാകിസ്ഥാന്റെ സഹായം തേടി പോയത് മറ്റാരുമല്ല, മണിശങ്കർ അയ്യരാണ്.



ഇതിന് പുറമേ ആണ് അനധികൃത എൻജിഓകൾക്ക് ലൈസെൻസ് നഷ്ടമായതിലൂടെ വരുമാന ശ്രോതസ്സടഞ്ഞ മതംമാറ്റ മാഫിയ. ഇവരെല്ലാം കൂടിയാണ് ഇപ്പോൾ ഒന്നായിരിക്കുന്നത്. 

ഇവരുടെ പ്രതിനിധികളാണ്, സജിചെറിയാനും, വിജയകുമാറും. സജിക്ക് വോട്ട് മറിക്കാനാണ് വിജയകുമാറിനെ നിർത്തിയത് തന്നെ. ഈ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുന്നേ തന്നെ ഞാനിത് പറഞ്ഞിരുന്നു. ഈ മൂന്ന് പേർ തന്നെയാകും സ്ഥാനാർത്ഥികൾ എന്നും, അതിൽ വിജയകുമാർ വെറും ഡമ്മി ആണന്നും.

കാരണം, ഇരുകൂട്ടരുടേയും ഉദ്ദേശ്യം ശ്രീധരൻ പിള്ളയെ തോൽപ്പിക്കുക എന്നത് മാത്രമാണ്.  അതിനാൽ ചെങ്ങന്നൂരിലെ വോട്ടറന്മാർ ദേശവിരുദ്ധരുടെ കൂട്ടർക്ക് പിന്തുണ നൽകാതെ ശ്രീധരൻ പിള്ളയെ വിജയിപ്പിക്കുക.

No comments:

Post a Comment