*'ഹിന്ദു' എന്ന വാക്കിന്റെ അർത്ഥം*
''ഭാരതീയ സംസ്കാരം പഠിക്കുന്ന ആരും ആദ്യം പഠിക്കേണ്ടത് ആരാണ് ഹിന്ദു എന്നതാണ് ... വിഷ്ണുപുരാണവും പദ്മപുരാണവും ബൃഹസ്പതി സംഹിതയും പറയുന്നത് ശ്രദ്ധിക്കൂ...
“ആസിന്ധോ സിന്ധുപര്യന്തം
യസ്യ ഭാരത ഭൂമികാഃ
മാതൃഭൂഃ പിതൃഭൂശ്ചെവ
സവൈ ഹിന്ദുരിതിസ്മൃതഃ”
ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ഭാരത ദേശത്തെ മാതൃഭൂമിയായും പിതൃഭൂമിയായും കരുതി ആരാധിക്കുന്നവർ ആരൊക്കെയാണോ അവരെയാണ് ഹിന്ദുക്കള്‍ എന്നു വിളിക്കുന്നത്.
“ഹിമാലയം സമാരഭ്യം
യാവത് ഹിന്ദു സരോവരം
തം ദേവനിര്‍മ്മിതം ദേശം
ഹിന്ദുസ്ഥാനം പ്രജക്ഷതേ”
''ഹിമാലയ പര്‍വ്വതം മുതല്‍ ഇന്ത്യന്‍ മഹാസമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന ദേവനിര്‍മ്മിതമായ ഈ ദേശത്തെ ഹിന്ദുസ്ഥാനം എന്നു വിളിക്കുന്നു.
അതായത് ഹിന്ദു എന്നത് മതമല്ല മറിച്ച് ഭാരതത്തെ ഈശ്വര തുല്ല്യം ആരാധിച്ച് ഇവിടെ നിലനിന്നിരുന്ന ആചാര, വിചാര, വിശ്വാസ, സങ്കല്‍പങ്ങള്‍ അനുസരിച്ച് ഇവിടെ ജീവിച്ച ഒരു ജനതയുടെ സംസ്കാരമാണ് ഹിന്ദുത്വം!
മതം എന്ന വാക്കിന്‍റെ അര്‍ത്ഥം അഭിപ്രായം എന്നു മാത്രമാണ്.
സെമിറ്റിക് മതങ്ങളുടെ ഗ്രന്ഥങ്ങൾ ഒരുകാലഘട്ടത്തിന്റെ മാത്രം സൃഷ്ടിയാണ്. അങ്ങനെ എഴുതിയ ഒരേയൊരു ഗ്രന്ഥത്തില്‍ മാനവരാശിക്ക് ആവശ്യമായ മുഴുവന്‍ കാര്യങ്ങളും ഉണ്ട് എന്ന് പറയുന്നത് അസംബന്ധമല്ലെ?
'ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവനും അഞ്ചാം ക്ലാസ്സില്‍ ക്ലാസ്സില്‍ പഠിക്കുന്നവനും പത്താം ക്ലാസ്സില്‍ പഠിക്കുന്നവനും ഡിഗ്രിക്കും പിഎച്ച്ഡിക്കും പഠിക്കുന്നവനും ഒരൊറ്റ പുസ്തകം കൊടുത്ത് പഠിക്കാന്‍ പറഞ്ഞാല്‍ എങ്ങനെയിരിക്കും..
മനുഷ്യന്‍റെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് പുസ്തകുവും മാറണ്ടെ?
എന്നാല്‍ ഹിന്ദുക്കള്‍ ഒരാളുടെ അഭിപ്രായത്തിനനുസരിച്ച് ജീവിക്കുന്നവരല്ല മറിച്ച് ആയിരക്കണക്കിന് ഋഷിവര്യന്മാര്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ആയിരക്കണക്കിന് വിഷയങ്ങളെക്കുറിച്ച് ആയിരക്കണക്കിന് ഗ്രന്ഥങ്ങള്‍ എഴുതി നമുക്ക് മുന്നില്‍ വെച്ചിട്ട് പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാന്‍.
ഭാരതീയ സംസ്കാരം പഠിക്കുന്നവര്‍ നാം സ്കൂളില്‍ പഠിക്കുന്നതു പോലെ ഏറ്റവും താഴത്തെ ലെവലില്‍ നിന്നും പഠിച്ചു തുടങ്ങണം.
എറ്റവും താഴത്തെ ലെവല്‍ – കഥകളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന പുരാണങ്ങള്‍
പിന്നീട് കഥകളിലൂടെയും അനുഭവങ്ങളിലൂടെയും സന്ദേശങ്ങള്‍ നല്‍കുന്ന മഹാഭാരതം
കുറച്ച് കൂടി ഉയര്‍ന്നാല്‍ അനുഭവങ്ങളിലൂടെ സന്ദേശങ്ങള്‍ നല്‍കുന്ന രാമായണം
അതിലും ഉയര്‍ന്നാല്‍ സന്ദേശങ്ങള്‍ മാത്രമുള്ള വേദങ്ങള്‍
അതിലും കുറേക്കൂടി ഉയര്‍ന്നാല്‍ ജീവിത സത്യങ്ങള്‍ പഠിപ്പിക്കുന്ന ഉപനിഷത്തുക്കള്‍.
അങ്ങനെ വ്യക്തിയുടെ ബൗദ്ധിക നിലവാരം ഉയരുന്നതിനനുസരിച്ച് നമുക്ക് വിവിധ ഗ്രന്ഥങ്ങള്‍ ഉണ്ട്
ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല നമ്മുടെ ഈശ്വരനെ ആരാധിച്ചില്ലെങ്കില്‍ നിങ്ങളുടെ ഏഴു തലമുറയെ നശിപ്പിക്കുമെന്ന്.
അതുപോലെ ഭാരതീയര്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്‍റെ ഗ്രന്ഥത്തില്‍ മാത്രമെ ശരിയുള്ളൂവെന്ന്.
പകരം നമ്മള്‍ പറഞ്ഞത്:
“ആകാശാത് പഥിതം തോയം
യഥാ ഗച്ഛതി സാഗരം
സര്‍വ്വ ദേവ നമസ്തുഭ്യം
കേശവം പ്രതി ഗച്ഛതി”
ആകാശത്തു നിന്നു പെയ്യുുന്ന മഴത്തുള്ളികള്‍ ചാലുകളായി തോടുകളായി പുഴകളായി നദികളായി അവസാനം മഹാസാഗരത്തില്‍ എത്തിച്ചേരുന്നതു പോലെ ഏത് ഈശ്വരനെ ആരാധിച്ചാലും അവയെല്ലാാം ഒരേ ചൈതന്യത്തിലേക്ക് എത്തിച്ചേരും എന്നു പറഞ്ഞവരാണ് ഹിന്ദുക്കള്‍.
“ആനോ ഭദ്രാഃ കൃതവോയന്തു വിശ്വതഃ”
നന്‍മ നിറഞ്ഞ സന്ദേശങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തു നിന്നും ഞങ്ങളിലേക്ക് വന്നു ചേരട്ടെ എന്നു പ്രാര്‍ത്ഥിച്ചവരാണ് ഭാരതീയര്‍
അത് ബൈബിളില്‍ നിന്നോ, ഖുര്‍ആനില്‍ നിന്നോ, മാര്‍ക്സിസത്തില്‍ നിന്നോ,കമ്യൂണിസത്തില്‍ നിന്നോ എവിടെ നിന്നു വേണമെങ്കിലും സ്വീകരിക്കാം. നന്മ നിറഞ്ഞതാവണമെന്നേ ഉള്ളൂ..
🕉
No comments:
Post a Comment