Saturday, 5 March 2022

"റഷ്യ- ഉക്രെയിൻ യുദ്ധവും നാറ്റോയുടെ നാറിയ കളികളും."ഭാഗം : 4



രഞ്ജിത്ത് ഗോപാലകൃഷ്ണൻ 

ഉക്രൈൻ എന്ന രാജ്യം നേരിടുന്നത്, രണ്ടാം ലോക മഹായൈദ്ധത്തിന് ശേഷം നടക്കുന്ന സമാനതകളില്ലാത്ത ഒരധിനിവേശമാണ്. കിഴക്കൻ യൂറോപ്പിലെ മനോഹരമായ നല്ല ഒരു രാജ്യവും, അവിടുത്തെ ശാന്തരായ ജനതയും ഇന്നനുഭവിക്കുന്നത് അവിശ്വസനീയമായ ദുരന്തവുമാണ്. 

എന്നാൽ, ഇത് സ്വയം കൃതാനർത്ഥം എന്ന് കൂടി പറയേണ്ടി വരും എന്നതാണ് വാസ്തവം. ഈ അധിനിവേശത്തിന് കാരണമായത്, ഉക്രെനിന്റ്റ നാറ്റോ മോഹങ്ങളാണ്. തങ്ങളുടെ സഹോദരങ്ങളായി ഉക്രെനിനെ കാണുന്ന റഷ്യയുടെ ഏക പരാതിയും അതാണ്. നാറ്റോയിൽ ചേരില്ല എന്ന ഉറപ്പ് നൽകിയിരുന്നുവെങ്കിൽ, ഈ യുദ്ധം ഉണ്ടാവുകയേ ഇല്ലായിരുന്നു. 

റഷ്യയെ ഉക്രെയ്നിനെ ആക്രമിക്കാൻ ഏറ്റവുമധികം വെല്ലുവിളിച്ചത് അമേരിക്കൻ പ്രസിഡന്റായ ജോ ബൈഡനാണ്. എന്നിട്ടും ആക്രമണം ഉണ്ടായപ്പോൾ ഒരു ചെറുവിരൽ പോലുമനക്കാൻ ബൈഡനോ, നാറ്റോയോ തയ്യാറായില്ല. പകരം പ്രസ്താവനകളും, ഉപരോധങ്ങളുമായി കൂടുതൽ കുളം കലക്കാനാണ് അമേരിക്കയുടെ ശ്രമം. 

ഇത്രയുമായിട്ടും ഇതൊന്നും തിരിച്ചറിയാൻ വ്‌ളാഡാമിർ സെലൻസ്ക്കി എന്ന ഉക്രെയിനിയൻ പ്രസിഡൻറിന് സാധിക്കുന്നില്ല എന്നതാണ് ദുരൂഹം. 

സ്വന്തം നാടിന്റെ സുരക്ഷയേക്കാളും തന്റെ ജനങ്ങളുടെ ജീവനേക്കാളും വലുത് ഒന്നുകിൽ അയാളുടെ മിഥ്യാഭിമാനം, അല്ലെങ്കിൽ അയാളുടെ യജമാനനായ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡന്റെ താത്പര്യം..!!. കുറ്റവാളികളടക്കം സാധാരണ ജനങ്ങളെ ആയുധധാരികളാക്കിയിട്ട് എന്ത് നേടാൻ..? റഷ്യയുടെ വാക്വം ബോംബിങ്ങിൽ ബാഷ്പമായി പോകും. അത്ര തന്നെ.. 

യഥാർത്ഥത്തിൽ അണിയറയിൽ നിന്നുള്ള അജ്താതമായ ഏതോ നിർദ്ദേശപ്രകാരം ഇതൊരു വലിയ യുദ്ധമായി പരിണമിക്കുന്നതിന് മനപ്പൂർവ്വമായി കളമൊരുക്കുകയാണയാൾ. നാറ്റോയിലെ വലിയ അംഗരാജ്യങ്ങളായ ജർമ്മനി, ഫ്രാൻസ് തുടങ്ങിയവർക്കൊന്നും ഇതൊരു വലിയ യുദ്ധമായി പരിണമിക്കുന്നതിൽ താത്പര്യമില്ല. 

എന്നാൽ ഇതൊരു സമ്പൂർണ്ണ യുദ്ധമായി പരിണമിക്കണമെന്നും റഷ്യ ഉക്രെയിനിൽ വലിയ രീതിയിലുള്ള അതിക്രമങ്ങൾ കാട്ടണമെന്നും ആരേക്കാളും താത്പര്യം അമേരിക്കക്കാണ്. അമേരിക്കയിൽ എപ്പൊഴക്കെ ഡെമോക്രാറ്റിക്ക് പ്രസിഡന്റ്റുമാർ ഉണ്ടാവുന്നോ, അപ്പോഴൊക്കെ ലോകത്ത് അധിനിവേശങ്ങളും, തീവ്രവാദ ആക്രമണങ്ങളും, യുദ്ധങ്ങളും ഉണ്ടാവുക എന്നത് അതിശയപ്പെടുത്താത്ത ഒരു വാസ്തവമായി ഇപ്പോൾ പരിണമിച്ചു കഴിഞ്ഞു. 

ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ നടത്തിയ സമാധാന ശ്രമങ്ങളും അഭ്യർത്ഥനകളും ഉൾക്കൊണ്ട് ഉക്രയിനിൽ വെടിനിർത്തൽ ചർച്ചകൾക്ക് തയ്യാറായ റഷ്യയോട് സെലൻസ്ക്കി കടംപിടുത്തം തുടരുന്നത് കേവലം യാദ്യച്ഛികമല്ല. ചർച്ചക്കുള്ള ക്ഷണം ആദ്യം നിരസിച്ചു കൊണ്ട് റഷ്യയെ പ്രകോപിപ്പിക്കുക വഴി കൂടുതൽ ശക്തമായ ആക്രമണം ക്ഷണിച്ചു വരുത്തുകയാണ് ഉക്രെയിൻ ചെയ്തിരിക്കുന്നത്. ഒടുവിൽ ലോകരാജ്യങ്ങളുടെ നിരന്തര പ്രേരണ വേണ്ടി വന്നു ഉക്രൈനിന് ബെലാറസ്സിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ. 

സ്വാഭാവികമായും വലിയ ഫലമൊന്നും ഉണ്ടാക്കാതെ ചർച്ച തുടരുകയാണ്. . ഉക്രെയിനിന്റെ പ്രകോപനം അഥവാ പിന്നണിയിൽ കളിക്കുന്നവരുടെ തന്ത്രം ശരിക്കും ഏറ്റു എന്ന് വേണം കരുതാൻ. ആണവായുധം തയ്യാറാക്കാനുള്ള പുടിന്റെ പുതിയ നിർദ്ദേശം അതിന്റെ തെളിവാണ്. എന്നിരിക്കിലും, നിയന്ത്രിതമായ യുദ്ധമാണ് പുടിൻ നയിക്കുന്നത് എന്നതാണ് ആശ്വാസം. 

ഇന്ന് ഒരു ഇടവേള നൽകി വെടിനിർത്തൽ പ്രഖ്യാപിച്ചത് പോലും ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിനിടയിൽ മൂന്നാമതൊരു രാജ്യത്തിന്റ്റെ അഭ്യര്‍ത്ഥന മാനിച്ച് വെടിനിർത്തൽ ഉണ്ടാവുക എന്നത് ഒരു പക്ഷേ, ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാവും ഉണ്ടാവുക. 

എന്നാൽ ശാശ്വതമായ ഒരു പരിഹാരത്തിന്, ഇന്ത്യ ഇതുവരെ ശ്രമിക്കാത്തത് ബൈഡന്റ്റേയും, സെലൻസ്ക്കിയുടേയും തന്ത്രങ്ങളും, മനോഭാവവും അറിഞ്ഞു കൊണ്ടാവണം

എന്നാൽ, സ്വന്തം ജനത പട്ടിണിയും ദുരന്തങ്ങളും യുദ്ധക്കെടുതികളും മൂലം നട്ടം തിരിയുകയും മരിച്ചു വീഴുകയും ചെയ്യുമ്പോളും, റഷ്യയുമായി ഒരു ക്രിയാത്മക പരിഹാരത്തിന് ശ്രമിക്കാതെ ഉക്രെയിനിനെ ആണാവാക്രമ ഭീഷണിയുടെ മുന്നിലേക്ക് അവരെ തള്ളി നിർത്താൻ മനസ്സാക്ഷിയുള്ളവന് സാധിക്കുമോ?

സാധിക്കും എന്നതിന്റ്റെ തെളിവാണ് വ്ളാഡാമിർ സെലൻസ്ക്കി എന്ന ഉക്രേനിയൻ പ്രസിഡന്റ്റ്. അതെന്താ അങ്ങനെ പറയുന്നത്, സ്വാഭിമാനമല്ലേ വലുത് എന്ന ചോദ്യം ഉയരുന്നത് ന്യായമാണ്. എന്നാൽ 62-ൽ നെഹ്റ്രുവിന്റ്റെ ഇന്ത്യ കാണിച്ച പോലെയൊരു അബദ്ധമാണ് ഉക്രൈയിൻ ഇപ്പോൾ കാണിച്ചത്. ചൈനയെ വെല്ലുവിളിച്ച കൃഷ്ണമേനോനും അതിന് പിന്തുണ നൽകിയ നെഹ്റ്രു കാണിച്ച അതേ വിഡ്ഡിത്തമാണ് സെലൻസ്കിയും കാണിക്കുന്നത്. 

റഷ്യയെ ഇങ്ങനെ പ്രകോപിപ്പിക്കുക വഴി ആക്രമണം ചോദിച്ചു വാങ്ങുന്ന ഉക്രെയിനിന്റ്റെ ഈ നടപടിയിൽ സംശയാലുക്കൾ ഏറെയാണ്. ഒരു രാജ്യം, മറ്റൊരു പരമാധികാര രാജ്യത്തെ യാതൊരു കരുണയും കൂടാതെ ഇങ്ങനെ ആക്രമിച്ചു കല്ലിന് മേൽ കല്ലവശേഷിപ്പിക്കാതെ തകർക്കുകയും, നിരപരാധികളായ ജനതയെ ബലിയാടാക്കുകയും ചെയ്യുമ്പോൾ, എല്ലാ വിരലുകളും ആക്രമണകാരികൾക്ക് നേരെ തിരിയുകയാണ് പതിവ്. എന്നാൽ, റഷ്യയുടെ കാര്യത്തിൽ നിക്ഷപക്ഷരായ ആളുകൾക്ക് ഇരുപക്ഷത്തും ന്യായങ്ങളുണ്ടെന്ന് സമ്മതിക്കേണ്ടി വരുന്നു എന്നതാണ് പരമാർത്ഥം. 

നാറ്റോ രാജ്യങ്ങൾ, പ്രധാനമായും അമേരിക്കൻ താത്പര്യങ്ങൾ മുൻനിർത്തി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി റഷ്യയെ വളയുകയാണ്. മറിച്ച് റഷ്യയാകട്ടെ തിരിച്ച് അമേരിക്കക്ക് എതിരെ ഒന്നും ചെയ്തിട്ടില്ല താനും. പഴയ സോവിയറ്റ് യൂണിയനിലെ രാജ്യങ്ങളെ ഒന്നൊന്നായി നാറ്റോയിൽ ചേർത്ത് റഷ്യയെ വളയുന്നത് ആശങ്കയോടെ കാണാനെ അവർക്ക് സാധിക്കൂ. നാറ്റോയിൽ അംഗമാകും മുൻപ്, അത് തടയാൻ റഷ്യ ശ്രമിക്കുന്നത് സ്വാഭാവികം മാത്രമാണ്. അത് നടക്കാതെ വരികയും, അതേ സമയം ഉക്രെയിനിന്റ്റെ ഭാഗത്ത് നിന്ന് വെല്ലുവിളി ഉയരുകയും അത് യുഎസ് ആളിജ്ജ്വലിപ്പിക്കുകയും ചെയ്തത് വളരെ നിഗൂഡമായ ഒരു ലക്ഷ്യത്തോടെ ആണെന്ന് പറയാം. 

അതിന് വളരെ ഗൗരവമേറിയ ചില കാര്യങ്ങളുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത്, കുപ്രശ്സ്തമായ നാസികളുടെ ജൂത കൂട്ടക്കുരുതി നടന്ന സ്ഥലങ്ങളിലൊന്നാണ് ഇന്നത്തെ കീവ് നഗരം. അന്ന് മുപ്പതിനായിരം ജൂതരാണ് അവിടെ കുരുതി കൊടുക്കപ്പെട്ടത്. അവരുടെ അവശേഷിക്കുന്ന കണ്ണിയിൽ പെട്ട കുടുംബത്തിൽ നിന്നാണ് സെലൻസ്കി എന്ന ജൂതന്റ്റെ വരവ്. അന്ന്, കൊന്നതാകട്ടെ, ഓർത്തഡോക്സുൾപ്പട്ട കൃസ്ത്യാനികളും... ഇന്നത്തെ ഉക്രെയിൻ ഓർത്തഡോക്സ് കൃസ്ത്യാനികളുടെ കേന്ദ്രവുമാണ്. അവരെ ഒരു കൂട്ടക്കുരതിയിലേക്ക് നയിക്കുന്നതാകട്ടെ ഒരു ജൂതനും. കേവലം യാദൃച്ഛികമാണോയിത്..? 

ഇപ്പോൾ നടക്കുന്ന ഈ യുദ്ധം യൂറോപ്പിനെ തരിശാക്കുന്ന മഹായുദ്ധമായി പരിണമിക്കുമെന്നും അത് ജൂതന്മാർക്ക് പ്രാമുഖ്യമുള്ള 'ഒറ്റക്കണ്ണന്മാർ' എന്ന് അറിയപ്പെടുന്ന റോത്ത്ഷീൽഡ്സ് നേതൃത്വം നൽകുന്ന 'ഇല്യുമിനാറ്റി' എന്ന ഗൂഡസംഘത്തിന്റ്റെ കളിയാണെന്നും, അമേരിക്കയിലെ ഡെമോക്രാറ്റുകൾ ഇവരുടെ ഉപകരണങ്ങൾ ആണെന്നും ആരോപണങ്ങളുണ്ട്. 

സ്വന്തം ജനതയെ കൊലക്കത്തിക്ക് മുൻപിൽ ഇട്ടു കൊടുത്ത ശേഷം, സെലൻസ്ക്കി, ഉക്രെയിൻ ഉപേക്ഷിച്ച് രക്ഷപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വാർത്ത കൂടി വരുമ്പോൾ ഈ ശ്രുതികൾ സത്യമല്ലേയെന്ന് സംശയം തോന്നുക സ്വാഭാവികം മാത്രം.. പക്ഷേ ഇത് യുദ്ധമാണ്.. ന്യായാന്യായങ്ങൾക്ക് പ്രസക്തിയില്ല. വിജയം മാത്രമാണ് പ്രസക്തം. ഒടുവിൽ, അത് അവസാനിക്കുമ്പോൾ വിജയി പറയുന്നതാകും ചരിത്രം രേഖപ്പെടുത്തുക. അവിടെ സത്യം കേവലം ആപേക്ഷികം മാത്രം. 


(അവസാനിച്ചു)

Friday, 4 March 2022

റഷ്യ- ഉക്രെയിൻ യുദ്ധവും നാറ്റോയുടെ നാറിയ കളികളും."ഭാഗം : 3

രഞ്ജിത്ത് ഗോപാലകൃഷ്ണൻ 


ഉക്രെയിനിലുള്ള റഷ്യൻ വംശജർ 2019 ലെ തിരഞ്ഞെടുപ്പിൽ ഒരൊറ്റ കെട്ടായി പോർഷെങ്കായിന് എതിരെ വോട്ടു ചെയ്തു. ഒപ്പം പോർഷെങ്കായുടെ നേരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും അയാള്ക്ക് വിനയായി എന്ന് പറയണം.

ഇതിനുമുപരി കേവലം നാലു മാസങ്ങൾ കൊണ്ട് തട്ടിക്കുട്ടിയ ഒരു പാർട്ടിയും വച്ച് ടിവി സീരിയലുകളിൽ കോമഡി റോളുകൾ ചെയ്തിരുന്ന വ്ളാഡിമർ സെലൻസ്ക്കി എന്ന ജനപ്രിയ നടനെ ഉക്രേനിയൻ ജനത ഭരണസാരഥ്യമേൽപ്പിച്ചു. 

അവിശ്വസനീയമായിരുന്നു ആ വരവും വിജയവും. റഷ്യൻ ഭാഷ സംസാരിക്കുന്ന മദ്ധ്യ ഉക്രെയിനിലെ ഒരു ജൂത കുടുംബത്തിലാണ് സെലൻസ്ക്കിയുടെ ജനനം. നിയമബിരുദം നേടിയ അയാൾ തിരഞ്ഞെടുത്തത് വിനോദ മേഖലയായിരുന്നു. നടനും നിർമ്മാതാവും ആയി മാറിയ സെലിൻസ്ക്കിയുടെ ജാതകം മാറ്റിയത് 2015 മുതൽ 2019 വരെ വളരെ ജനപ്രിയമായി ഓടിയ “Servants of people” ഒരു പരമ്പരയായിരുന്നു. 

സാധാരണക്കാരനായ ഒരാൾ അഴിമതിക്കെതിരെ പൊരുതി പ്രസിഡൻറ് ആയി മാറുന്നതായിരുന്നു ഇതിന്റെ തീം. ആദർശധീരനായ അതിലെ നായകനെ ജനം ഇഷ്ടപ്പെട്ടു. അങ്ങനെ സെലൻസ്കി ഉക്രെയിനിലെ ഏറ്റവും പ്രിയപ്പെട്ട സെലിബ്രിറ്റിയായി മാറി. ഈ ജനപ്രിയതയും പ്രശസ്തിയുമാണ് അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് നയിച്ചത്. 

2019-ൽ പൊതുതിരഞ്ഞെടുപ്പിന് വെറും നാല് മാസം മുൻപ് ജനങ്ങളിൽ നിന്നും ഓൺലൈൻ പിരിവൊക്കെ നടത്തി സീരിയലിന്റെ അതേ പേരിൽ സെലൻസ്കി ഒരു പാർട്ടി ഉണ്ടാക്കി. അഴിമതി വിരുദ്ധത, ആദർശം, ചെറുപ്പത്തിന്റെ ചോരത്തിളപ്പ് ഇവയെല്ലാം മുതലാക്കി ഏകദേശം 75% വോട്ടും നേടിയാണ് അദ്ദേഹം പ്രസിഡൻറ് ആയത്.

(ഇതേപോലെ ഒരു രാഷ്‌ട്രീയ ഫെയറിടെയിൽ ഇന്ത്യയിലും നടന്നിട്ടുണ്ട്. ആം ആദ്മി പാർട്ടിയുമായി വന്ന അരവിന്ദ് കേജരിവാൾ!..സിഐഎയുടെ സ്വന്തം ഫോർഡ് ഫൗണ്ടേഷൻ കെട്ടിയിറക്കിയാൾ... *ബൾബ് കത്തിയോ*?!)
വ്ളാഡിമർ പുടിനുമായി നിതാന്ത ശത്രുതയിലായിരുന്ന പോർഷെങ്കോക്ക് പകരം അധികാരത്തിൽ എത്തിയ സെലൻസ്ക്കി ഭരണത്തിലെ ആദ്യ നാളുകളിൽ തന്നെ റഷ്യയുമായി നല്ല നയതന്ത്ര ബന്ധം സ്ഥാപിച്ചു. ചർച്ചകളിലൂടെ ഡോൺബാക്സിലെ പുകയുന്ന വംശീയ പ്രശ്നം തീർക്കാമെന്ന സെലൻസ്കിയുടെ വാഗ്ദാനം റഷ്യയെ സന്തോഷിപ്പിച്ചു. പുടിൻ്റെ വാത്സല്യഭാജനമായി മാറാൻ സെലൻസ്കിക്ക് അധിക നാളുകൾ വേണ്ടി വന്നില്ല. 

എന്നാൽ ഈ സൗഹൃദത്തിന് ഉലച്ചിൽ തട്ടിയത് വളരെ വേഗമാണ്. കൃത്യമായി പറഞ്ഞാൽ ട്രമ്പിന് പകരം ജോ ബൈഡൻ അമേരിക്കയുടെ സാരഥ്യം' ഏറ്റെടുത്ത ശേഷം!

2014 ന് ശേഷം വലിയ രീതിയിൽ ഉക്രെയിൻ പ്രാമുഖ്യം നൽകാതെയിരുന്ന നാറ്റോ അംഗത്വം വീണ്ടും ചൂട് പിടിച്ചു തുടങ്ങി. ഇത് റഷ്യയെ ചൊടിപ്പിച്ചു എന്നത് തർക്കമില്ലാത്ത കാര്യമാണ്. ഇതിനെതിരെ പലവുരു പുടിൻ സെലൻസ്ക്കിക്ക് മുന്നറിയിപ്പ് നൽകി. ഇത് കൂടാതെ പരിഹാരം കാണാമെന്ന് വാഗ്ദാനം ചെയ്തിരുന്ന വംശീയ പ്രശ്നങ്ങൾ വീണ്ടും വഷളാവാൻ തുടങ്ങി.

ആദർശവും, അഴിമതി വിരുദ്ധതയും, യുദ്ധവിരുദ്ധ ചിന്തകളും മുഖമുദ്രയാക്കിയ സെലൻസ്കിക്ക് എങ്ങനെ ഇത്ര പെട്ടെന്ന് മാറാനായി? അധികാരം സെലൻസ്ക്കിയെ മാറ്റിയതാണോ, അതോ അധികാരത്തിൽ എത്താനുള്ള കുറുക്ക് വഴികളായിരുന്നുവോ ഇതെല്ലാം..? അത് അടുത്ത ഭാഗത്തിൽ..

തുടരും..

റഷ്യ- ഉക്രെയിൻ യുദ്ധവും നാറ്റോയുടെ നാറിയ കളികളും."ഭാഗം : 2

 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ 

റഷ്യ, നടത്തിയ ജോർജ്ജിയയിലെ അധിനിവേശം നേരിട്ടെതിർക്കാൻ നാറ്റോ സഖ്യത്തിന് അന്നും ശക്തിയുണ്ടായിരുന്നില്ല. ഇന്ന് ഉക്രെയിനിനെതിരെ അധിനിവേശം നടന്നപ്പോൾ ചെയ്ത പോലെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുക മാത്രമാണ് അന്നും നാറ്റോ രാജ്യങ്ങൾ ചെയ്തത്. പിന്നീട് ജോർജ്ജിയ സ്വതന്ത്രമായതിനൊപ്പം ഈ ഉപരോധങ്ങളും അലിഞ്ഞങ്ങ് പോയി..
അത്രയൊക്കയേ സംഭവിക്കുകയുള്ളൂ എന്ന് പുടിനറിയാം. ഇതിന് തെളിവായിരുന്നു 2014ൽ ഉക്രെയിനിന്റ്റെ ഭാഗമായിരുന്ന ക്രീമിയ റഷ്യ പിടിച്ചെടുത്തത്. 

അതും ഒരു ഫെബ്രുവരിയിലായിരുന്നു.2014, 22 മുതൽ 24 വരെ മാത്രം നീണ്ട ചെറിയ ഒരു സൈനിക നടപടിയിലൂടെ റഷ്യ, ഉക്രെയിനിന്റ്റെ ഭാഗമായിരുന്ന തുറമുഖനഗരം പിടിച്ചെടുത്തു. ഇത് യഥാര്‍ത്ഥത്തിൽ പാശ്ചാത്യ ശക്തികൾക്കും, ഉക്രെയിനിനും ഉള്ള ഒരു മുന്നറിയിപ്പായിരുന്നു. 

കാരണം അമേരിക്കൻ പക്ഷപാതികൾ, സൈനിക അട്ടിമറിയിലൂടെ റഷ്യയുമായി നല്ല അടുപ്പം പുലർത്തിയിരുന്ന വിക്ടർ യാനുക്കോവിച്ച് എന്ന ജനകീയനായ പ്രസിഡന്റ്റിനെ അട്ടിമറിച്ച് ഭരണത്തിലേറിയത് റഷ്യയെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്നാണ്, റഷ്യ ക്രീമിയ പിടിച്ചെടുത്തത്. 

അമേരിക്കയുടെ പ്രലോഭനങ്ങളിൽ, ഉക്രെയിനിനെ നാറ്റോയുടെ കെണിയിൽ വീഴ്ത്താതെ കരുതിയതായിരുന്നു യാനുക്കോവിച്ച് പുറത്താകാൻ കാരണം. (അഴിമതികളെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ വലിയ പ്രചാരണം നൽകിയെങ്കിലും, ഇതായിരുന്നു യഥാര്‍ത്ഥ കാരണം. ഇപ്പോൾ റഷ്യ ഉക്രെയിൻ പിടിച്ചെടുത്താൽ ഇതേ യാനുകോവിച്ചാവും അടുത്ത ഉക്രേനിയൻ പ്രസിഡന്റ്റ്)

പതിവ് പോലെ, ജി8 സഖ്യത്തിൽ നിന്നുംഈ പുറത്താക്കുകയും, വലിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തകയും ചെയ്ത് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ തളയ്ക്കാൻ നോക്കിയെങ്കിലും നടന്നില്ല. ആരേയും കൂസാതെ ന്യൂക്ലിയർ ഭീഷണി വരെ മുഴക്കി പുടിൻ ശത്രുക്കളെ വരച്ച വരയിൽ നിർത്തി. ഒപ്പം റഫറണ്ടം നടത്തി ക്രീമിയയെ, റഷ്യൻ ഫെഡറേഷനിൽ ലയിപ്പിക്കുകയും ചെയ്തു. 

അന്ന് മുതൽ പുകയുന്നതാണ് ഉക്രെയിനും റഷ്യയുമായുള്ള പിരിമുറുക്കം. വിക്ടർ യാനൈക്കോവിച്ചിനെ അട്ടിമറിച്ച് ആക്റ്റിങ്ങ് പ്രസിഡന്റായ ഒലക്സാണ്ടർ ടർച്ചിനോവും, (23/2/2014 -7/2/2014) പിന്നീട് തിരഞ്ഞെടുപ്പിലൂടെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ പെട്രോ പോർഷെങ്കോയും (2014-2019) റഷ്യൻ വിരോധികളായിരുന്നു. പോർഷെങ്കോയുടെ ഭരണകാലത്താണ് ഉക്രെയിൻ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചത്. ഒപ്പം ഉക്രേനിയൻ ദേശീയതക്കും, സൈനിക ശക്തിക്കും പോർഷെങ്കോ പ്രാധാന്യം നൽകി.  

ഇത് കൂടാതെ റഷ്യൻ സഭയുടെ കീഴിൽ നിന്നും വേർപെടുത്തി ഉക്രേനിയക്ക് സ്വന്തമായി ഒരു ക ഓർത്തഡോക്സ് സഭ തന്നെ പോർഷെങ്കോ സ്ഥാപിച്ചു. "ഭാഷാധിഷ്ഠിതമായ ദേശീയത, സൈന്യം, വിശ്വാസം" ഇത് മൂന്നുമായിരുന്നു പോർഷെങ്കോയുടെ മുദ്രാവാക്യങ്ങൾ. ഇത് തന്നെയാണയാൾക്ക് വിനയായതും. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ കേവലം 24.5% മാത്രം വോട്ട് നേടി ആ ശക്തനായ ഭരണാധികാരിയിരുന്നിട്ടും, പോർഷെങ്കോ പുറത്തായി. 

ഉക്രെയിനിൽ, ഏകദേശം മുപ്പത് ശതമാനത്തോളം റഷ്യൻ വംശജർ ജീവിച്ചിരിക്കുന്ന സ്ഥലമാണ് ഡോൺസ്ക്കും, ( Donetsk) ലുഹാൻസ്ക്കും (Luhansk) ഇവിടെങ്ങളിൽ റഷ്യൻ വംശജരോട് രണ്ടാം തരം പൗരന്മാരോട് എന്നവിധം പെരുമാറുന്നു എന്ന ആരോപണം പോർഷെങ്കായിന് തിരിച്ചടിച്ചു. ഈ രണ്ട് പ്രവിശ്യകളേയും രണ്ട് റിപ്പബ്ളിക്കുകളായി പ്രഖ്യാപിച്ചാണ് ഇക്കുറി റഷ്യയുടെ ഉക്രേനിയൻ സൈനിക നടപടികൾ ആരംഭിച്ചത് തന്നെ. 

ഇതിലേക്ക് നയിച്ചതിന്റ്റെ ചില സുപ്രധാന കാരണങ്ങളിലേക്കാണ് ഇനി വിശദമായി പോകുന്നത്. അവിശ്വസനീയമായ ചില തിയറികൾ കൂടി പൊങ്ങി വരുന്നുണ്ട്.. അത് ഒടുവിൽ പറയാം.

(തുടരും..)

റഷ്യ- ഉക്രെയിൻ യുദ്ധവും നാറ്റോയുടെ നാറിയ കളികളും. ഭാഗം ഒന്ന്

""

ഭാഗം:-1

രഞ്ജിത്ത് ഗോപാലകൃഷ്ണൻ 


കേവലം രണ്ട് വർഷങ്ങൾക്ക് മുൻപ് റഷ്യ, ഉക്രെയിനിനെ ആക്രമിക്കുമെന്ന് പറഞ്ഞിരുന്നേൽ റഷ്യൻ പ്രസിഡന്റ് സാക്ഷാൽ വ്ളാഡിമർ പുടിൻ പോലും അത് ചിരിച്ചു തള്ളുമായിരുന്നു. കാരണം അന്ന് റഷ്യൻ പ്രസിഡന്റ്റ് വ്ളാഡിമർ പുടിന്റ്റെ വാത്സല്യഭാജനമായിരുന്നു, ചെറുപ്പക്കാരനായ ഉക്രേനിയയുടെ പുതിയ പ്രസിഡന്റ്റ് വ്ളാഡിമർ സെലൻസ്ക്കി. 

സ്നേഹപൂർവ്വം തന്റ്റെ കൂടെ പേരായ 'വ്ളാഡിമർ' എന്നായിരുന്നു ഔപചാരികതകൾ ഒഴിവാക്കി പുടിൻ സെലൻസ്ക്കിയെ വിളിച്ചിരുന്നത് പോലും. ആ സ്നേഹം ഇത്ര പെട്ടെന്ന് ഭയാനകമായ ഒരു യുദ്ധത്തിലേക്ക് വരെ നയിക്കുന്ന ശത്രുതയിലേക്ക് എത്തിയത് എങ്ങനെയെന്ന് ആലോചിച്ച് അത്ഭുതപ്പെടുന്നവർ ഏറെയാണ്. 

ഇതിന് കാരണമായി ഏറെപ്പേരും ചൂണ്ടിക്കാട്ടുന്നത്, സെലൻസ്ക്കിയുടെ അമേരിക്കൻ സൗഹൃദമാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നത്. എന്നാൽ സെലൻസ്ക്കി എന്ന ഹാസ്യ നടന്റ്റെ പാശ്ചാത്യ ഭ്രമവും തദ്വാരാ ഉക്രെയിനിനെ, യൂറോപ്യൻ യൂണിയനിലേക്കും, നാറ്റോ സൈനിക സഖ്യത്തിലേക്കും ചേർക്കുക എന്ന ലക്ഷ്യം മാത്രമാണോ റഷ്യയുടെ കോപത്തിനും, ഈ അതിഭയാനകമായ യുദ്ധത്തിനും ഹേതുവായത്..? 

രാഷ്ട്രീയ നിരീക്ഷകരും, അന്താരാഷ്ട്ര നയതന്ത്ര വിദഗ്ധരും തലപുകഞ്ഞ് ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു വിഷയമായി ഇന്നിത് മാറിയിരിക്കുന്നു. പ്രശ്നമെന്തെന്ന് അറിയുമ്പോളല്ലേ, പരിഹാരം കണ്ടുപിടിക്കാനാവൂ.. അതിനാൽ തന്നെ ഈ ചർച്ചകളും ചിന്തകളും വളരെയേറെ പ്രധാന്യം അർഹിക്കുന്നു. 

സോവിയറ്റ് യൂണിയന്റ്റെ തകർച്ചക്ക് ശേഷം ഏറെക്കാലം അരക്ഷിതാവസ്ഥയിൽ കിടന്ന രാജ്യമാണ് റഷ്യ. മുൻ കെജിബി ഉന്നത ഉദ്യോഗസ്ഥനും, 1999 മുതൽ രണ്ട് വട്ടം പ്രധാനമന്ത്രിയും, 2012 മുതൽ പ്രസിഡൻറ്റായ പുടിൻ ഭരണത്തിൽ എത്തിയ ശേഷമാണ് പെരിസ്ത്രോയിക്ക കാലത്തെ തകർച്ചയിൽ നിന്നും റഷ്യ കരകയറിത്തുടങ്ങിയത്. എന്നാൽ ഇതിനിടെ ഒരു കാര്യം സംഭവിച്ചിരുന്നു. 

മുൻ സോവിയറ്റ് റിപ്പബ്ളിക്കിൽ നിന്നും വേർപെട്ടതടക്കം ഒരു ഡസനിലേറെ രാജ്യങ്ങളെ അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യം തങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തു. അംഗത്വഫീസ് പോലും അടയ്ക്കാൻ കെല്പില്ലാത്ത ലാത്വിയ, ലിത്വേനിയ, ബൾഗേറിയ തുടങ്ങിയ ഈ പതിനാല് രാജ്യങ്ങളും റഷ്യൻ അതിരുകൾ പങ്കിടുന്ന അഥവാ റഷ്യയുമായി കൈയ്യകലത്തിൽ വർത്തിക്കുന്ന രാഷ്ട്രങ്ങളായിരുന്നു. 

റഷ്യ വലിയ തകര്‍ച്ച നേരിട്ട കാലഘട്ടത്തിൽ നാറ്റോ ഈ സഖ്യം വിപുലമാക്കൽ നടത്തിയത്. അതും കൃത്യമായി റഷ്യയെ ലക്ഷ്യം വച്ചുള്ള ഒരു നീക്കം ആയിരുന്നുതാനും. കാരണം, സോവിയറ്റ് യൂണിയൻ പിരിച്ചു വിടുന്ന കാലത്ത് നാറ്റോ റഷ്യയുമായി ഒപ്പിട്ട ഒരു കരാറുണ്ടായിരുന്നു. അത് പ്രകാരം നാറ്റോ മുൻ സോവിയറ്റ് റിപ്പബ്ളിക്കുകളെ തങ്ങളുടെ സഖ്യത്തിൽ ചേർക്കാൻ പാടില്ല എന്നായിരുന്നു. എന്നാൽ, 1991 ലെ ഈ കരാർ 1997-ൽ നഗ്നമായി ലംഘിക്കപ്പെട്ടു. അന്ന് സാമ്പത്തികമായി ദുർബലരായിരുന്ന റഷ്യയുടെ എതിർപ്പുകൾക്ക് അമേരിക്കയും സഖ്യ കക്ഷികളും പുല്ലുവിലയാണ് നൽകിയത്. റഷ്യ ശക്തമായി ഉണർന്നെഴുന്നേൽക്കുമെന്ന് സ്വപ്നേപി അവർ കരുതിയിരുന്നില്ല. 

1999 മുതൽ വ്ളാഡിമർ പുടിന്റ്റെ കൂടി നേതൃത്വത്തിൽ റഷ്യ അസൂയാവഹമായ ഒരു രണ്ടാം വരവ് തന്നെയാണ് നടത്തിയത്. സൈനികമായി നേരത്തേ തന്നെ ശക്തരായിരുന്ന അവർ ഒന്നുകൂടി ശക്തരായി. ഒപ്പം സാമ്പത്തികമായി കരകയറുകയും സ്വർണ്ണം, ക്രൂഡ് എന്നിവയുടെ വിപുലമായ ശേഖരത്തിലൂടെ സമ്പദ്‌വ്യവസ്ഥ അതിശക്തമായി മാറ്റുകയും ചെയ്തു. 

ഇതിനിടെയിലും, നാറ്റോ തങ്ങളുടേതായ നാറിയ കളികൾ തുടരുകയായിരുന്നു. പഴയ സോവിയറ്റ് റിപ്പബ്ളിക്കുകളായ ജോർജ്ജിയ, ഉക്രെയിൻ എന്നീ വലിയ രാജ്യങ്ങളെ കൂടി റഷ്യയെ പ്രകോപിച്ചു കൊണ്ട് അവർ കൂട്ടത്തിൽ ചേർക്കാൻ ഉന്നം വച്ചു. ഇതിൽ പ്രതിഷേധിച്ച്, 2008-ൽ റഷ്യ കേവലം പന്ത്രണ്ട് ദിവസം കൊണ്ട് ജോർജ്ജിയയെ കീഴടക്കി. പിന്നീട് പാവ ഭരണകൂടത്തിനെ ഭരണമേൽപ്പിച്ച് പിൻവാങ്ങിയത്, നാറ്റോയിലേക്കില്ല എന്ന് ഉറപ്പ് വാങ്ങിയാണ്..

തുടരും...
(സത്യമായിട്ടും..!!)