Friday, 4 March 2022

റഷ്യ- ഉക്രെയിൻ യുദ്ധവും നാറ്റോയുടെ നാറിയ കളികളും."ഭാഗം : 2

 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ 

റഷ്യ, നടത്തിയ ജോർജ്ജിയയിലെ അധിനിവേശം നേരിട്ടെതിർക്കാൻ നാറ്റോ സഖ്യത്തിന് അന്നും ശക്തിയുണ്ടായിരുന്നില്ല. ഇന്ന് ഉക്രെയിനിനെതിരെ അധിനിവേശം നടന്നപ്പോൾ ചെയ്ത പോലെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുക മാത്രമാണ് അന്നും നാറ്റോ രാജ്യങ്ങൾ ചെയ്തത്. പിന്നീട് ജോർജ്ജിയ സ്വതന്ത്രമായതിനൊപ്പം ഈ ഉപരോധങ്ങളും അലിഞ്ഞങ്ങ് പോയി..
അത്രയൊക്കയേ സംഭവിക്കുകയുള്ളൂ എന്ന് പുടിനറിയാം. ഇതിന് തെളിവായിരുന്നു 2014ൽ ഉക്രെയിനിന്റ്റെ ഭാഗമായിരുന്ന ക്രീമിയ റഷ്യ പിടിച്ചെടുത്തത്. 

അതും ഒരു ഫെബ്രുവരിയിലായിരുന്നു.2014, 22 മുതൽ 24 വരെ മാത്രം നീണ്ട ചെറിയ ഒരു സൈനിക നടപടിയിലൂടെ റഷ്യ, ഉക്രെയിനിന്റ്റെ ഭാഗമായിരുന്ന തുറമുഖനഗരം പിടിച്ചെടുത്തു. ഇത് യഥാര്‍ത്ഥത്തിൽ പാശ്ചാത്യ ശക്തികൾക്കും, ഉക്രെയിനിനും ഉള്ള ഒരു മുന്നറിയിപ്പായിരുന്നു. 

കാരണം അമേരിക്കൻ പക്ഷപാതികൾ, സൈനിക അട്ടിമറിയിലൂടെ റഷ്യയുമായി നല്ല അടുപ്പം പുലർത്തിയിരുന്ന വിക്ടർ യാനുക്കോവിച്ച് എന്ന ജനകീയനായ പ്രസിഡന്റ്റിനെ അട്ടിമറിച്ച് ഭരണത്തിലേറിയത് റഷ്യയെ പ്രകോപിപ്പിച്ചു. ഇതിനെ തുടർന്നാണ്, റഷ്യ ക്രീമിയ പിടിച്ചെടുത്തത്. 

അമേരിക്കയുടെ പ്രലോഭനങ്ങളിൽ, ഉക്രെയിനിനെ നാറ്റോയുടെ കെണിയിൽ വീഴ്ത്താതെ കരുതിയതായിരുന്നു യാനുക്കോവിച്ച് പുറത്താകാൻ കാരണം. (അഴിമതികളെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങൾ വലിയ പ്രചാരണം നൽകിയെങ്കിലും, ഇതായിരുന്നു യഥാര്‍ത്ഥ കാരണം. ഇപ്പോൾ റഷ്യ ഉക്രെയിൻ പിടിച്ചെടുത്താൽ ഇതേ യാനുകോവിച്ചാവും അടുത്ത ഉക്രേനിയൻ പ്രസിഡന്റ്റ്)

പതിവ് പോലെ, ജി8 സഖ്യത്തിൽ നിന്നുംഈ പുറത്താക്കുകയും, വലിയ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തകയും ചെയ്ത് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയെ തളയ്ക്കാൻ നോക്കിയെങ്കിലും നടന്നില്ല. ആരേയും കൂസാതെ ന്യൂക്ലിയർ ഭീഷണി വരെ മുഴക്കി പുടിൻ ശത്രുക്കളെ വരച്ച വരയിൽ നിർത്തി. ഒപ്പം റഫറണ്ടം നടത്തി ക്രീമിയയെ, റഷ്യൻ ഫെഡറേഷനിൽ ലയിപ്പിക്കുകയും ചെയ്തു. 

അന്ന് മുതൽ പുകയുന്നതാണ് ഉക്രെയിനും റഷ്യയുമായുള്ള പിരിമുറുക്കം. വിക്ടർ യാനൈക്കോവിച്ചിനെ അട്ടിമറിച്ച് ആക്റ്റിങ്ങ് പ്രസിഡന്റായ ഒലക്സാണ്ടർ ടർച്ചിനോവും, (23/2/2014 -7/2/2014) പിന്നീട് തിരഞ്ഞെടുപ്പിലൂടെ വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ പെട്രോ പോർഷെങ്കോയും (2014-2019) റഷ്യൻ വിരോധികളായിരുന്നു. പോർഷെങ്കോയുടെ ഭരണകാലത്താണ് ഉക്രെയിൻ സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചത്. ഒപ്പം ഉക്രേനിയൻ ദേശീയതക്കും, സൈനിക ശക്തിക്കും പോർഷെങ്കോ പ്രാധാന്യം നൽകി.  

ഇത് കൂടാതെ റഷ്യൻ സഭയുടെ കീഴിൽ നിന്നും വേർപെടുത്തി ഉക്രേനിയക്ക് സ്വന്തമായി ഒരു ക ഓർത്തഡോക്സ് സഭ തന്നെ പോർഷെങ്കോ സ്ഥാപിച്ചു. "ഭാഷാധിഷ്ഠിതമായ ദേശീയത, സൈന്യം, വിശ്വാസം" ഇത് മൂന്നുമായിരുന്നു പോർഷെങ്കോയുടെ മുദ്രാവാക്യങ്ങൾ. ഇത് തന്നെയാണയാൾക്ക് വിനയായതും. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ കേവലം 24.5% മാത്രം വോട്ട് നേടി ആ ശക്തനായ ഭരണാധികാരിയിരുന്നിട്ടും, പോർഷെങ്കോ പുറത്തായി. 

ഉക്രെയിനിൽ, ഏകദേശം മുപ്പത് ശതമാനത്തോളം റഷ്യൻ വംശജർ ജീവിച്ചിരിക്കുന്ന സ്ഥലമാണ് ഡോൺസ്ക്കും, ( Donetsk) ലുഹാൻസ്ക്കും (Luhansk) ഇവിടെങ്ങളിൽ റഷ്യൻ വംശജരോട് രണ്ടാം തരം പൗരന്മാരോട് എന്നവിധം പെരുമാറുന്നു എന്ന ആരോപണം പോർഷെങ്കായിന് തിരിച്ചടിച്ചു. ഈ രണ്ട് പ്രവിശ്യകളേയും രണ്ട് റിപ്പബ്ളിക്കുകളായി പ്രഖ്യാപിച്ചാണ് ഇക്കുറി റഷ്യയുടെ ഉക്രേനിയൻ സൈനിക നടപടികൾ ആരംഭിച്ചത് തന്നെ. 

ഇതിലേക്ക് നയിച്ചതിന്റ്റെ ചില സുപ്രധാന കാരണങ്ങളിലേക്കാണ് ഇനി വിശദമായി പോകുന്നത്. അവിശ്വസനീയമായ ചില തിയറികൾ കൂടി പൊങ്ങി വരുന്നുണ്ട്.. അത് ഒടുവിൽ പറയാം.

(തുടരും..)

No comments:

Post a Comment