Friday, 19 August 2022

കാശ്മീരിലെ ക്ഷേത്രങ്ങൾ : ഭാഗം- 3

"നമസ്തേ ശാരദാ ദേവി കാശ്മീരപുരവാസിനീ    

ത്വാമഹം പ്രാര്‍ത്ഥയേ നിത്യം വിദ്യാ ദാനം ച ദേഹി മേ"

ശങ്കരവിരചിതമായ ഈ ധ്യാന ശ്ലോകം കാശ്മീരി പണ്ഡിറ്റുകളുടെ ജീവശ്വാസമായിരുന്നു. ഓരോ കാശ്മീരിയും തങ്ങളുടെ ഐശ്വര്യദേവതയായ  ശാരദാദേവിയെ ധ്യാനിച്ചു കൊണ്ടാണ് തങ്ങളുടെ ദിനം ആരംഭിച്ചിരുന്നതു തന്നെ. 

ആദി ശങ്കരാചാര്യർ തന്റെ ദിഗ്‌വിജയം പൂർത്തിയാക്കിയത് കാശ്മീരിലെ ഈ ശാരദാ ദേവീ ക്ഷേത്രത്തിലെ  ഗോപുര നട തുറന്ന് കയറിയാണ് . അതിനാൽ തന്നെ കാലഗണനയോ, കൃത്യമായ ചരിത്രമോ ലഭ്യമല്ലെങ്കിലും ആദി ശങ്കരന്റെ കാലത്തിലുമേറെ പഴക്കമുള്ള ക്ഷേത്രമായിരുന്നു ഇതെന്ന് ഉറപ്പാണ്. 

അടുത്തയിടെ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിങ്ങ് ജി, ശങ്കരൻ ഇവിടേയും ശാരദാ അപ്പുറത്തും ആകുന്നത് അംഗീകരിക്കാനാവില്ല എന്ത് പറഞ്ഞിരുന്നു. അതിന് കാരണം, 'ശാരദാ പീഠം ' അല്ലെങ്കില്‍ സര്‍വജ്ഞപീഠം ശേഷിപ്പുകള്‍ ഉള്ളത് പാക് അധീന കശ്മീരില്‍ ആണ് എന്നതാണ്. ഇപ്പോഴും അവിടത്തെ ടൌണിന് 'ശാര്‍ദാ'എന്നാണു പേര്.  പ്രകൃതി മനോഹരമായ നീലം വാലിയില്‍ ആണ് ഇസ്ളാമിക ആക്രമണകാരികൾ തകർത്തെറിഞ്ഞ ഈ ക്ഷേത്രത്തിൻറെ അവശേഷിപ്പുകൾ നിൽക്കുന്നത്. 

സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ കൈയ്യേറിയെ പ്രദേശങ്ങൾ ഉൾപ്പെട്ട പാക്കധീനകാശ്മീരിൽ ഏകദേശം ഇരുപത് കിലോ മീറ്റർ ഉള്ളിലായിട്ടായിരുന്നു ശ്രീശാരദാപീഠ ക്ഷേത്രം നിലനിന്നത്. പാകിസ്ഥാൻ കൈയ്യേറിയ കാലത്തു അവർ മറ്റനവധി ക്ഷേത്രങ്ങൾ നശിപ്പിച്ചതിനൊപ്പം  ശാരദാപീഠവും നശിപ്പിച്ചു.

ഒരു കാലത്ത് കാശ്മീര്‍ ശൈലിയില്‍ ഉള്ള അതി മനോഹരമായ ഒരു ക്ഷേത്രം ആയിരുന്നു ഇത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ കഷ്മീരി മഹാകവി കല്‍ഹണന്‍ തന്‍റെ രചനകളില്‍ ശാരദാ ക്ഷേത്രത്തിനെയും അവിടത്തെ ഭൂമിശാസ്ത്രത്തെയും പറ്റി പ്രതിപാദിച്ചിട്ടുണ്ട്. പൗരാണിക കാലത്ത് വിവിധങ്ങളായ ഭാരതീയ ദര്‍ശനങ്ങളുടെ പഠനകേന്ദ്രം കൂടിയായിരുന്നു ഇത്. മഹര്‍ഷി ശാണ്ഡില്ല്യന്‍ ഈ ക്ഷേത്രത്തിനടുത്തുള്ള ശാരദാ വനത്തില്‍ ധ്യാനനിരതനായി ഇരിക്കാറുണ്ടായിരുന്നു. ഇതിനടുത്താണ് അമരത്വം നൽകുമെന്ന് വിശ്വസിക്കപ്പെടുന്ന ദിവ്യമായ അമര്‍കുണ്ട് തടാകം.

ആദി ശങ്കരാചാര്യരുടെ 'പ്രപഞ്ചസാരം' തുടങ്ങുന്നത് ശാരദാദേവിയെ സ്തുതിച്ചു കൊണ്ടാണ്. AD 1130 ല്‍ പ്രസിദ്ധനായ മുസ്ലീം ചരിത്രകാരന്‍ അല്‍ ബരൂനി ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.ഇവിടെ ശാരദാ ദേവിയുടെ തടിയില്‍ തീര്‍ത്ത വിഗ്രഹം ഉണ്ടായിരുന്നതായി അദ്ദേഹത്തിന്‍റെ രേഖകളില്‍ പരാമര്‍ശിക്കുന്നു കൂടാതെ ഈ ക്ഷേത്രത്തെ ഇപ്പോള്‍ പാക്കിസ്ഥാനിലുള്ള മുള്‍ട്ടാന്‍ സൂര്യ ക്ഷേത്രത്തോടും[ഇപ്പൊ അവശിഷ്ടം മാത്രം] താനേശ്വറിലെ വിഷ്ണു ചക്ര സ്വാമി ക്ഷേത്രത്തോടും സോമനാഥ ക്ഷേത്രത്തോടും താരതമ്യപ്പെടുത്തുന്നുമുണ്ട്. പൌരാണിക ഭാരതത്തില്‍ വളരെ പ്രസിദ്ധമായ് സംസ്കൃത സര്‍വകലാശാല കൂടിയായിരുന്നു ശാരദാപീഠം.

പതിനാറാം നൂറ്റാണ്ടില്‍ അക്ബര്‍ ഡല്‍ഹി ഭരിച്ചു കൊണ്ടിരിക്കുമ്പോള്‍ സദസ്സിലെ നവരത്നങ്ങളില്‍ ഒരാളായ അബുല്‍ ഫസല്‍ ശാരദ ദേവീ ക്ഷേത്രത്തെയും ഈ ക്ഷേത്രത്തോടു ചേര്‍ന്ന മധുമതി നദി[ഇപ്പോള്‍ നീലം നദി] യെയും ഭൂമിശാസ്ത്രപരമായ് പ്രത്യേകതയേയും പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ ആണ് ഈ ക്ഷേത്രം ആദ്യം ഇസ്ളാമിക ആക്രമണം നേരിടുന്നത്. അതോടെ തകര്‍ച്ച നേരിട്ട് തുടങ്ങി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ഡോഗ്ര രാജവംശം ആണ് ഈ ക്ഷേത്ര ശേഷിപ്പ് കണ്ടെത്തി പുനരുദ്ധരിച്ചു.

പൌരാണിക ഭാരതത്തില്‍ നിരവധി സാഹിത്യ ദര്‍ശന ശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് കശ്മീരില്‍ ആണ്. ലളിതാദിത്യ ചക്രവർത്തിയുടെ‍ ഭരണ കാലം കശ്മീരിനെ സംബന്ധിച്ചു സുവര്‍ണകാലം ആയിരുന്നു[എട്ടാം നൂറ്റാണ്ടു]. ചൈനീസ് സഞ്ചാരി ഹ്വാന്‍സാങ്ങ് ഭാരത സന്ദര്‍ശന വേളയില്‍ കശ്മീരില്‍ താമസിക്കുകയും ഇവിടെ നിന്ന് ഭാരതീയ ദര്‍ശന ശാസ്ത്ര സാഹിത്യ പഠനം നടത്തുകയും ചൈനീസ് ഭാഷയിലേക്ക് ധാരാളം വിവര്‍ത്തനം ചെയ്തു കൊണ്ട് പോകുകയും ചെയ്തു.തമിഴ് വൈഷ്ണവാചാര്യന്‍ രാമാനുജന്‍ തന്‍റെ 'ശ്രീഭാഷ്യം'രചനക്കുള്ള റഫറന്‍സ് ഇവിടെ നിന്നാണ് നടത്തിയത് എന്ന് ചരിത്ര രേഖകള്‍.

ആദിശങ്കരാചാര്യര്‍-സര്‍വജ്ഞപീഠം കയറിയത് ഇവിടെയാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ?

ഇതു സംബ്ധിച്ചു മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളിൽ നിന്നുമുള്ള പണ്ഡിതൻമാർക്കായി ഈ ക്ഷേത്രത്തിൽ നാല്‌ ഗോപുര വാതിലുകളുൾ ഉണ്ടായിരുന്നു എന്നാണ്‌. ദക്ഷിണേന്ത്യയിൽ നിന്നുള്ള ആരും തന്നെ സർവജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതിൽ ഒരിക്കലും തുറന്നിരുന്നില്ല. 



എന്നാൽ ആദി ശങ്കരൻ വിവിധ വിദ്യാഭ്യാസ മേഖലകളായ മീമാംസം, വേദാന്തം, തുടങ്ങി ഹൈന്ദവ തത്ത്വചിന്തയിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതൻമാരേയും പരാജയപ്പെടുത്തി തെക്കേ ഗോപുരവാതിൽ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. മാധവീയ ശങ്കരവിജയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് അറിവിന്റേയും വിദ്യയുടേയും ദേവതയായ സരസ്വതീ ദേവി തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപ്പെടുത്തിയെന്നാണ്‌.

ഇസ്ളാമിൻ്റെ വരവോടെ കാശ്മീരിന്റെ കഷ്ടകാലവും ആരംഭിച്ചു. പത്താം നൂറ്റാണ്ട് മുതൽ തുടങ്ങി പതിമൂന്നാം നൂറ്റാണ്ട് ആയപ്പോളേക്കും ശക്തി പ്രാപിച്ച ആക്രമണങ്ങളിൽ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളും, ദശലക്ഷക്കണക്കിന് ഹൈന്ദവരുമാണ് ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും. ഗാന്ധാരത്തിന് (ഇന്നത്തെ അഫ്ഗാനിസ്ഥാൻ) കാവൽ നിന്ന പൗരാണിക ഉപരിസേയന പർവ്വതനിരകൾ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തയിടം എന്നർത്ഥം വരുന്ന ഹിന്ദുകുഷ് എന്ന് പേര് വീണത് പന്ത്രണ്ടാം നൂറ്റാണ്ടിലാണ്.



കാശ്മീരികളുടെ കുലദേവതാസ്ഥാനം ആയിരുന്നു ശാരദാദേവിക്ക് ഉണ്ടായിരുന്നത്. സ്വാതന്ത്ര്യലബ്ദ്ധിയോടനുബന്ധിച്ച് കോൺഗ്രസ്സ് സ്വീകരിച്ച പ്രീണനനയം മൂലം പലകുറി യുദ്ധം ജയിച്ചിട്ടും നമ്മുടെ സ്വന്തമായ കാശ്മീരിന്റെ സിംഹഭാഗവും, കാശ്മീരിന്റെ കുലദേവതയുടെ ആധാരശിലയായ ദേവതാസ്ഥാനവും ഇന്നും ശത്രുവിന്റെ കൈവശമാണ്.

മതഭ്രാന്തർ തങ്ങളുടെ സിദ്ധപീഠത്തിന്റെ അടിവേര് തോണ്ടുന്നത് നിസ്സഹായരായി അതിർത്തിക്ക് ഇപ്പുറത്തുനിന്ന് കണ്ടുനിൽക്കാൻ മാത്രമേ കാശ്മീരി ജനതക്ക് ആയുള്ളൂ..' ശാരദാപീഠത്തിന്റെ പതനം തുടങ്ങിയതോടെ തുടങ്ങി കാശ്മീരി പണ്ഡിറ്റുകളുടെ ദുരിതകാലവും ആരംഭിച്ചു എന്ന് പറയാം. 


കല്ലിന്മേൽ കല്ല് ശേഷിക്കാതെ ശാരദാപീഠത്തിന്റെ പതനം പൂർത്തിയായതോടെ 1990 ജനുവരി 19ന് നിരന്തരമായി കരുതിക്കൂട്ടിചെയ്തു കൊണ്ടിരുന്ന തുടർച്ചയായുള്ള അക്രമസംഭവങ്ങളുടെ അവസാനപാദമായി കാശ്മീർ താഴ്വരയിലുള്ള ഭൂരിഭാഗം കാശ്മീരി പണ്ഡിറ്റുകളേയും ഇസ്ളാമിക മതഭീകരർ കൊന്നുതള്ളി. അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളേയും ബലാത്സംഗം ചെയ്തു പൊതുനിരത്തുകളിൽ തള്ളി. ബാക്കിയായവർ പലായനം ചെയ്തു അഥവാ ചെയ്യിച്ചു. മോദി സർക്കാർ പുനരധിവസിപ്പിക്കുന്നതു വരെ അവർ ദൽഹിയുടെ തെരുവോരങ്ങളിലുറങ്ങി.

ശാരദാപീഠത്തിന്റെ തകർച്ചയും പണ്ഡിറ്റുകളുടെ തകർച്ചയും കൂട്ടക്കുരുതിയും പലായനവും സമാന്തരരേഖകൾ വരച്ചതുപോലെ ആയിരുന്നു. ഇന്നും ശാരദാപീഠം തകർന്നുകിടക്കുന്നു. പണ്ഡിറ്റുകൾ പുനരധിവസിക്കപ്പെട്ടു കഴിഞ്ഞു. ഇനി വേണ്ടത് അവരുടെ കുലദേവതയെ വീണ്ടെടുത്ത് അഭിമാനപൂർവ്വം കുടിയിരുത്തുകയാണ്. ഭാരതമാതാവിന്റ ശിരോമണ്ഡലമലങ്കരിക്കാൻ ശാരദാദേവി സർവ്വാഭരണഭൂഷിതയായ തത്വമയിയായി അവിടെ വിളങ്ങണം. 


അതിനിനി ഏറെ വൈകില്ല.


രഞ്ജിത്ത് ഗോപാലകൃഷ്ണൻ

കാശ്മീരിലെ ക്ഷേത്രങ്ങൾ: ഭാഗം 2

.****മാർത്താണ്ഡ സൂര്യക്ഷേത്രം****

കാശ്മീരിലെ കാർക്കോട വംശത്തിലെ പുകൾപ്പെറ്റ ലളിതാദിത്യ ചക്രവർത്തി എട്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു ക്ഷേത്ര സമുച്ചയമായിരുന്നു മാർത്താണ്ഡ സൂര്യക്ഷേത്രം (Martand Sun Temple). പതിനഞ്ചാം നൂറ്റാണ്ടിൽ ഇസ്ളാമിക ആക്രമണത്തിൽ നശിപ്പിക്കപ്പെട്ട ഈ ക്ഷേത്രം ജമ്മു കാശ്മീരിലെ അനന്തനാഗിൽ നിന്നും അഞ്ചുമൈൽ അകലെ സ്ഥിതിചെയ്യുന്നു.

ചരിത്രം

കാർക്കോട രാജവംശത്തിലെ മൂന്നാമത്തെ രാജാവായിരുന്ന ലളിതാദിത്യ മുക്തപിഡയാണ് എട്ടാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.725 -756 കാലത്താണ് ഇതിന്റെ നിർമ്മാണം നടന്നതെന്നു കരുതപ്പെടുന്നു.ചിലരുടെ അഭിപ്രായത്തിൽ ഇതിന്റെ പണി തുടങ്ങിയത് രണാദിത്യയാണ്.



ഇസ്ളാമിക ആക്രമണകാരിയായ സിക്കന്തർ ബട്ഷിക്കാന്റെ ആജ്ഞ പ്രകാരം പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യം ഈ ക്ഷേത്രം പൂർണ്ണമായും നശിപ്പിക്കപ്പെട്ടു, ആ തകർക്കൽ പോലും ഒരു വർഷം നീണ്ടുനിന്നുവത്രേ. സിക്കന്തർ ബട്ഷിക്കിനോട് ഏറ്റുമുട്ടി ഒരു ലക്ഷത്തിലേറെ ഹൈന്ദവരാണ് കൊല്ലപ്പെട്ടത്.

ക്ഷേത്രം

കാശ്മീർ താഴ്‌വര മുഴുവൻ കാണാവുന്ന തരത്തിൽ ഒരു നിരപ്പാരന്ന പീഠഭൂമിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നാശാവശിഷ്ടങ്ങളിൽ നിന്നും ഉൽഖനനം നടത്തിയതിൽ നിന്നും ലഭിച്ച തെളിവുകളിൽനിന്നും ഈ ക്ഷേത്രം കാശ്മീർ വാസ്തുവിദ്യയുടെ ഒന്നാന്തരം ഉദാഹരണമാണെന്നു മനസ്സിലാക്കാം. ഇതിന്റെ നിർമ്മാണത്തിൽ ഗാന്ധാര, ഗുപ്ത, ചൈനീസ്, റോമൻ, ബൈസാന്റീൻ, ഗ്രീക്ക് വാസ്തുവിദ്യകളുടെ ചേർച്ചകൾ കാണാവുന്നതാണ്.



നേരത്തെ ഉണ്ടായിർന്ന ഒരു ചെറിയ ക്ഷേത്രത്തിനു ചുറ്റുമായി 84 ചെറു ക്ഷേത്രങ്ങളും തൂണുകൾ ഉള്ള മുറ്റവും ആകെ 220 അടി നീളവും 142 അടി വീതിയുമുള്ള രൂപത്തിൽ ആയിരുന്നു മാർത്താണ്ഡ സൂര്യക്ഷേത്രം. ക്ഷേത്രത്തിന്റെ വലിപ്പത്തിനു കൃത്യമായ അനുപാതത്തിലുള്ള നടുമുറ്റവും ചുറ്റമ്പലവുമെല്ലാം കാശ്മീരിലെ ഈ മാതൃകയിലുള്ള ഏറ്റവും വലിയ ക്ഷേത്രമാക്കി ഇതിനെ മാറ്റി. ഹൈന്ദവ ക്ഷേത്രനിർമ്മാണരീതിയുടെ മാതൃകയിൽ പടിഞ്ഞാറുഭാഗത്തുള്ള മുഖ്യകവാടം ക്ഷേത്രത്തിന്റെ അതേ വീതിയിൽ ആയിരുന്നു. വളരെ വിശദമായ രീതിയിൽ ചിത്രീകരിച്ചിരുന്ന ദേവരൂപങ്ങൾ ഈ കവാടത്തെത്തന്നെ ക്ഷേത്രത്തിന്റെ ഗാംഭീര്യം മനസ്സിലാക്കാൻ ഉതകുന്നതാക്കി മാറ്റി. മധ്യഭാഗത്ത് ഉണ്ടായിരുന്ന മുഖ്യക്ഷേത്രത്തിന്റെ മേൽക്കൂര കാശ്മീരിലെ മറ്റു ക്ഷേത്രങ്ങളിൽ കാണുന്ന പോലെ പിരമിഡിന്റെ ആകൃതിയിൽ തന്നെയായിരുന്നു എന്നു കരുതുന്നു. പ്രധാനക്ഷേത്രത്തിന്റെ ഉള്ളിൽ സൂര്യദേവനുപുറമേ മറ്റു ദേവന്മാരായ വിഷ്ണു, ഗംഗ, യമുന എന്നിവരെയും പ്രതിഷ്ഠിച്ചിരുന്നു.

സർക്കാർ ഈ ക്ഷേത്രത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ ക്ഷേത്രത്തെ ദേശീയ പ്രാധാന്യമുള്ള കേന്ദ്രമാക്കി പ്രഖ്യാപിച്ചു സംരക്ഷിച്ചുവരുന്നുണ്ട്. കാശ്മീരിലെ ഊജ്ജലമായ ഹൈന്ദവ പാരമ്പര്യത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നഷ്ടപ്രതാപങ്ങളുടെ കണ്ണീരിൽ കുതിർന്ന മാർത്തണ്ഡം ക്ഷേത്രം..

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

കാശ്മീരിലെ ക്ഷേത്രങ്ങൾ (ഭാഗം 1)

കാശ്മീരിന്റെ ഹൈന്ദവ പാരമ്പര്യങ്ങളേ സംബന്ധിച്ച് ധാരണ ഇല്ലാത്ത ഡബ്ബിൾ ഇൻവേർട്ടഡ് കോമാ'കളുടെ അറിവിലേക്ക് സമർപ്പിക്കുന്നു.

****വൈഷ്ണോദേവിക്ഷേത്രം****




ജമ്മുകാശ്മീരിലെ, രായ്സി ജില്ലയിലെ കാൽട്രാ പട്ടണത്തിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ മുകളിൽ സമുദ്ര നിരപ്പിൽ നിന്നും 5200 അടി ഉയരത്തിൽ ത്രിക്കുട പർവതത്തിലാണ് പൗരാണികമായ മാത വൈഷ്ണോ  ദേവി ക്ഷേത്രം കുടികൊള്ളുന്നത്. ശക്തി ആരാധനാ കേന്ദ്രമായ മാതാജി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം എപ്പോൾ ആരംഭിച്ചുവെന്ന് നിർണ്ണയിക്കാൻ കൃത്യമായ രേഖകളില്ല. ഈ പുണ്യ ഗുഹയെക്കുറിച്ചുള്ള ഒരു ഭൂമിശാസ്ത്ര പഠനം അതിന്റെ പ്രായം ഏകദേശം ഒരു ദശലക്ഷം വർഷമാണെന്ന് സൂചിപ്പിക്കുന്നു. 


നാല് വേദങ്ങളിൽ ഏറ്റവും പുരാതനമായ ഋഗ്ഗ്വേദത്തിൽ ത്രികുത പർവ്വതം പരാമർശിക്കുന്നുണ്ട്. വൈഷ്ണോദേവിയുടെ മാഹാത്മ്യം മഹാഭാരതത്തിലുണ്ട്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ പാണ്ഡവരുടെയും കൗരവരുടെയും സൈന്യം അണിനിരന്നപ്പോൾ, ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം മദ്ധ്യപാണ്ഡവനായ  അർജുനൻ വൈഷ്‌ണോദേവിയെ ധ്യാനിക്കുകയും വിജയത്തിനായി ദേവിയുടെ  അനുഗ്രഹം തേടുകയും ചെയ്തു. അർജുൻ വൈഷ്‌ണോദേവിയെ ‘ജാംബുക്കടക് ചിത്യൈഷു നിത്യം സന്നിഹിതാലയേ’ എന്ന് പ്രകീർത്തിക്കുന്നുണ്ട്, അതായത് ‘ജംബൂവിലെ പർവതത്തിന്റെ ചരിവിലുള്ള ക്ഷേത്രത്തിൽ എപ്പോഴും വസിക്കുന്ന ദേവി’ (ഇന്നത്തെ ജമ്മു) എന്നർത്ഥം. 



ഐതിഹ്യമനുസരിച്ച്, അസുരന്മാരെ ഉന്മൂലനം ചെയ്യുന്നതിൽ ദേവി തിരക്കിലായിരുന്ന സമയത്തു, ദേവിയുടെ  മൂന്ന് പ്രധാന ഭാവങ്ങൾ  മാതാ മഹാ കാളി, മാതാ മഹ ലക്ഷ്മി, മാതാ മഹാ സരസ്വതി എന്നിവർ ഒരു ദിവസം ഒത്തുചേർന്ന് അവരുടെ കൂട്ടായ തേജസ് അല്ലെങ്കിൽ ആത്മീയ ശക്തി ശേഖരിച്ചു. മൂന്ന് ഭാവങ്ങളുടെ  തേജസ് ഒത്തുചേർന്ന സ്ഥലത്ത് നിന്ന് അതിശയകരമായ ഒരു പ്രകാശം പുറപ്പെട്ടു, ഈ തേജസിൽ നിന്ന് ഒരു സുന്ദരിയായ പെൺകുട്ടി ഉയർന്നു. പെൺകുട്ടി അവരോട് ചോദിച്ചു, "ഞാൻ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത്?" "അവൾ ഭൂമിയിൽ ജീവിക്കുന്നതിനും നീതി ഉയർത്തിപ്പിടിക്കുന്നതിനുമായി സമയം ചെലവഴിക്കുന്നതിനാണ് അവർ അവളെ സൃഷ്ടിച്ചതെന്ന് ദേവി അവളോട് പറഞ്ഞു ആ കുട്ടി പിന്നീട് വൈഷ്‌ണോദേവി ആയി ആരാധിക്കപെട്ടു എന്നാണ് വിശ്വാസം.

കോൾ കണ്ടോലിയിലും ഭവാനിലും ആദ്യമായി ക്ഷേത്രങ്ങൾ പണിതത് പാണ്ഡവരാണെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു. ഒട്ടനവധി ക്ഷേത്രങ്ങൾ ഉള്ള പുണ്യപ്രദേശമാണിത്. വർഷം മുഴുവൻ തീർത്ഥാടകർ ഇവിടേക്ക് എത്താറുണ്ട്. എന്നാൽ വൈഷ്ണവീദേവിയെ കണ്ട് തൊഴാൻ ദേവി വിളിക്കുന്ന ഭക്തർക്കേ അവിടെ എത്താനാകൂ എന്നാണ് വിശ്വാസം. 

1986- രൂപീകൃതമായ മാതാജി ടെമ്പിൾ ട്രസ്റ്റ് ആണ് ഇപ്പോൾ  ക്ഷേത്രം പരിപാലിക്കുന്നതും തീർത്ഥാടനം നിയന്ത്രിക്കുന്നതും. വൈഷ്ണവീദേവി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രക്കിക്കുന്നവർക്ക് ക്ഷേത്ര വെബ്സൈറ്റ് മുഖേന യാത്ര പ്ലാൻ ചെയ്യാം. 


web address താഴെ:

https://www.maavaishnodevi.org


ജയ് മാതാ ദി!


രഞ്ജിത്ത് ഗോപാലകൃഷ്ണൻ

ഭഗവാൻ ശ്രീകൃഷ്‌ണന്‍റെ ജാതകം

കലിയുഗം ആരംഭിച്ചത് 3102 BC ഫെബ്രുവരി 17 വ്യാഴാഴ്ച എന്നാണു ജ്യോതിശാസ്ത്രപരമായി അംഗീകരിച്ചിരിക്കുന്നത്.

കലിയുഗാരംഭത്തിന്‌ 125 വര്‍ഷം മുമ്പ്‌ ദ്വാപര യുഗത്തില്‍,




ചിങ്ങമാസത്തില്‍  കൃഷ്‌ണാഷ്‌ടമിയില്‍ അര്‍ദ്ധരാത്രി രോഹിണി നക്ഷത്രത്തിലാണ് ശ്രീകൃഷ്ണ ജനനം. ആധുനിക മതപ്രകാരം 3228 BC ജൂലൈ മാസം 19 ആം തീയതി അര്‍ദ്ധരാത്രി. (Lat. 27 N25, 77 E41) . ജനനസ്‌ഥലം: മഥുര (ഡല്‍ഹിയില്‍നിന്നും ഏകദേശം 150 കി.മീ. ദൂരത്തിലും ആഗ്രയില്‍നിന്ന്‌ ഏകദേശം 50 കി.മീ. ദൂരത്തിലും സ്‌ഥിതി ചെയ്യുന്നു.)


മനുഷ്യനായി ജനിച്ച്‌ ഭഗവാനായി ഉയര്‍ന്നതിനാലാണ്‌ ശ്രീകൃഷ്‌ണഭഗവാനെന്ന്‌ നമ്മള്‍ വിളിക്കുന്നത്‌. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഐശ്വര്യം, വീര്യം, കീര്‍ത്തി, ശ്രീ, ജ്‌ഞാനം, വൈരാഗ്യം എന്നീ ആറു ഭഗങ്ങളും ഒരുപോലെ ഉണ്ടായിരുന്ന മഹായോഗീശ്വരനായിരുന്നു ഭഗവാന്‍ ശ്രീകൃഷ്‌ണന്‍. 


അതുകൊണ്ടാകാം ജ്‌ഞാനികള്‍ അദ്ദേഹത്തെ പൂര്‍ണാവതാരമെന്ന്‌ വിശേഷിപ്പിച്ചത്‌. ഇടവലഗ്നം, ലഗ്നത്തില്‍ ഉച്ചബലവാനായി ചന്ദ്രന്‍ ഭാഗ്യാധിപനും കര്‍മ്മാധിപനും യോഗകാരകനുമായ ശനിയുടെ ഏഴില്‍നിന്നുള്ള പൂര്‍ണദൃഷ്‌ടി എന്നിവ കൃഷ്‌ണനെ സുന്ദരനും അതികായകനും ദാനശീലനും പ്രഭുവും സൗഭാഗ്യവാനും ക്ഷമയുള്ളവനും സര്‍വ്വര്‍ക്കും പ്രിയനായും അനുഗ്രഹിച്ചു.


സിന്ദൂരവര്‍ണമുള്ള കവിളുകളും പവിഴംപോലുള്ള അധരങ്ങളും സര്‍വ്വദിഗന്തരങ്ങളേയും ആകര്‍ഷിക്കുന്ന ശരീരകാന്തിയും മേഘവര്‍ണനുമായിട്ടാണ്‌ പുരാണങ്ങളില്‍ ശ്രീകൃഷ്‌ണനെ വര്‍ണിച്ചിരിക്കുന്നത്‌. ശുക്രക്ഷേത്രമായ ഇടവ ലഗ്നത്തിന്‍റെയും തത്സ്ഥിത ചന്ദ്രന്‍റെയും ശനിയുടേയും യോഗഫലമായിട്ടാണ്‌ സര്‍വ്വലോകത്തേയും ആകര്‍ഷിക്കുന്ന ഒരു രാജകീയ രൂപഭംഗി ശ്രീകൃഷ്‌ണന്‌ ലഭിച്ചത്‌. 


ഗജകേസരിയോഗപ്രദനായ വ്യാഴത്തിന്‍റെ ചിങ്ങത്തിലെ കേന്ദ്രസ്‌ഥിതി അദ്ദേഹത്തിന്‌ രാജകീയ സുഖവും ചക്രവര്‍ത്തി പദവും നല്‍കി. നീചഭംഗരാജയോഗ പ്രദനായ കുജന്‍റെ മൂന്നിലെ സ്‌ഥിതി ആ ചൈതന്യമൂര്‍ത്തിയെ ധീരനും മഹാവീര്യവാനും ബലവാനുമായ സഹോദരനോടുകൂടിയവനായും പരാക്രമശീലനും സഹായശീലനും യുദ്ധപ്രവീണനുമാക്കി. ശിശുപാലന്‍ തുടങ്ങി അതിബലവാന്മാരായ രാജാക്കന്മാരേയും ശത്രുക്കളേയും തോല്‍പ്പിക്കുവാന്‍ സാധിച്ചത്‌ കായബലംകൊണ്ടു മാത്രമല്ല; കുജന്‍റെ യോഗത്താലുണ്ടായ ധൈര്യത്തിന്‍റെയും അടവുകളുടേയും പരാക്രമശീലത്തിന്‍റെയും മികവുകൊണ്ടും കൂടിയാണ്‌.


മനസ്സിന്‍റെ കാരകനായ ചന്ദ്രന്‍റെ ലഗ്നത്തിലെ ഉച്ചബലത്തോടുകൂടിയ സ്‌ഥിതിയും വാക്കിന്‍റെയും പാണ്ഡിത്യത്തിന്‍റെയും വിദ്യയുടേയും ബുദ്ധിയുടേയും അധിപനായ ബുധന്‍റെ ഉച്ചബലത്തോടുകൂടിയ അഞ്ചിലെ സ്‌ഥിതിയും ഈ പ്രത്യേകയോഗവും ശ്രീകൃഷ്‌ണനെ ബുദ്ധിമാന്മാരില്‍ ബുദ്ധിമാനും വാഗ്മിയും മനഃശാസ്‌ത്രജ്‌ഞനും വിവേകിയും വിദ്വാനും തത്വചിന്തകനും കവിയും നല്ല നയതന്ത്ര വിദഗ്‌ദ്ധനുമാക്കി മാറ്റി. 


സന്ദീപനി ആശ്രമത്തില്‍വച്ച്‌ 64 ദിവസങ്ങള്‍കൊണ്ട്‌ 64 വിദ്യകളും കരസ്‌ഥമാക്കിയ ശ്രീകൃഷ്‌ണന്റെ ബുദ്ധിവൈഭവം പ്രസിദ്ധമാണല്ലോ. ഉച്ചബലവാനാണെങ്കിലും ചന്ദ്രന്‍റെ മൂന്നാം ഭാവാധിപത്യദോഷവും മാരകാധിപനയായ കുജന്‍റെ രാഹുയോഗത്തോടുകൂടിയ മൂന്നിലെ സ്‌ഥിതിയും മഹാബാധകാധിപത്യമുള്ള ശനിയുടെ ലഗ്നചന്ദ്രനിലേക്കുള്ള പൂര്‍ണദൃഷ്‌ടിയും തത്‌ ദശാപഹാരകാലങ്ങളില്‍ കാരാഗൃഹത്തിലെ ജനനം തുടങ്ങി പലവിധമായിട്ടുളള ബാലാരിഷ്‌ടതകളിലേക്കും നയിച്ചു. 


പിന്നീട്‌ അത്‌ 12-ാം വയസ്സിലുള്ള കുജരാഹുദശാസന്ധിവരെ നീണ്ടുനില്‍ക്കുകയും ചെയ്‌തു. ഈ കുജരാഹു ദശാസന്ധിയിലാണ്‌ കൃഷ്‌ണന്‍ തന്‍റെ വൃന്ദാവനവാസലീലകള്‍ക്ക്‌ (വൃജലീല) അന്ത്യംകുറിച്ച്‌ മഥുരാ പ്രവേശവും കംസവധവും നടത്തി, മഥുരാലീലയ്‌ക്ക് തുടക്കം കുറിച്ചത്‌.


മാതൃകാരകനായ ചന്ദ്രന്‍റെ ലഗ്നത്തിലെ ഉച്ചക്ഷേത്രസ്‌ഥിതിയും പിതൃകാരകനായ സൂര്യന്‍റെ ഗജകേസരിയോഗപ്രദനായ വ്യാഴത്തിനോട്‌ യോഗം ചെയ്‌തുള്ള നാലിലെ സ്വക്ഷേത്രസ്‌ഥിതിയും മാതാപിതാക്കളുടെ ദീര്‍ഘായുസ്സിനെ കാണിക്കുന്നു.


മഹീതലത്യാഗം, സ്വര്‍ഗാരോഹണം മഹാഭാരതയുദ്ധത്തിനുശേഷം (3138 ബി.സി.) വളരെ സമാധാനപരവും സന്തോഷപരവുമായ ജീവിതമാണ്‌ തന്‍റെ  ശുക്രസൂര്യ ചന്ദ്രദശയില്‍ അദ്ദേഹം അനുഭവിച്ചുപോന്നത്‌. പിന്നീട്‌ വന്ന കുജദശ ബാലാരിഷ്‌ട കാലത്തേക്കാള്‍ കഷ്‌ടം നിറഞ്ഞതായിരുന്നു. രാഹുവിനോടും ആറാം ഭാവാധിപനോടും യോഗം ചെയ്‌ത, 12-ാം ഭാവാധിപനും മാരകാധിപനുമായ ചൊവ്വയുടെ തത്‌ ദശാ സ്വാപഹാരകാലത്തില്‍ ചാരവശാല്‍ സമസ്‌തഗ്രഹങ്ങളും ലഗ്നാല്‍ മോക്ഷസ്‌ഥാനമായ 12-ാം ഭാവത്തേക്ക്‌ കടന്നപ്പോള്‍ തന്‍റെ 125 മത്തെ (നൂറ്റിയിരുപത്തിയഞ്ചാം) വയസ്സില്‍ (3102 ബി.സി) അവതാരപുരുഷന്‍ യോഗീശ്വരന്‍ ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ ഇഹലോകവാസം വെടിഞ്ഞ്‌ ദ്വാപരയുഗത്തിന്‌ അന്ത്യം കുറിച്ചു....

ഓം നമോ നാരായണായ 

(ഭാഗവതം- പതിനൊന്നാം സ്‌കന്ധം മുപ്പത്തിയൊന്നാം അദ്ധ്യായം 12-13 ശ്ലോകം) ഭാഗവതം 12-13 ശ്ലോ/31 അ/ 11 സ്‌കന്ധം)


ശ്രീകൃഷ്ണ ജയന്തി ആശംസകൾ  🥳

കടപ്പാട് : ഡോ. സിജു മുരളീധരന്

സമ്പാദകൻ:  Unni Krishnan Nair

യഥാർത്ഥ രാഷ്ട്രപിതാവ്: നേതാജി

 ബ്രിട്ടീഷുകാരുടെ കൈയ്യിൽ നിന്നും   ആൻഡമാനിലെ സെല്ലുലാർ ജയിൽ പിടിച്ചെടുത്തതിന് ശേഷം നിരീക്ഷണം നടത്തുന്ന നമ്മുടെ യഥാർത്ഥ രാഷ്ട്രപിതാവ് നേതാജി


സുഭാഷ് ചന്ദ്രബോസ്.🇮🇳


സ്വതന്ത്ര സമര സേനാനികളെ പാർപ്പിച്ചിരുന്ന ആന്റമാനിലെ സെല്ലുലാർ ജയിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ ഐ എൻ എ ഭടന്മാർ ബ്രിട്ടിഷുകാരിൽ നിന്നും പിടിച്ചെടുക്കുകയും  സ്വതന്ത്ര സമര സേനനികളെ എല്ലാവരെയും മോചിപ്പിച്ച ശേഷം ബ്രിട്ടീഷുകാരെ അതേ ജയിലിൽ അടക്കുകയും ചെയ്ത ധീര പോരാളി നേതാജി മാത്രം.


ഏറ്റവും കൊടിയ പീഡനമാണ് ഈ ജയിലുകളിൽ ബ്രിട്ടീഷുകാർ ഇന്ത്യക്കാരോട് ചെയ്തിരുന്നത്. തിരിച്ചും അതേ നാണയത്തിൽ തന്നെ ബ്രിട്ടീഷുകാരെയും ഐ എൻ എ പോരാളികൾ പീഡിപ്പിച്ചു എന്നത് മറ്റൊരു സത്യം.  


ബ്രിട്ടീഷുകാരിൽ നിന്ന് പിടിച്ചെടുത്ത ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആദ്യ ഇന്ത്യൻ പതാക   1943 ഡിസംബർ 30ന് ഉയർത്തുകയും, ആസാദ് ഹിന്ദ് ഗവണ്മെന്റ് ഇന്ത്യയിൽ  9 രാജ്യങ്ങളുടെ സഹായത്തോടെ രൂപീകരിക്കുകയും ചെയ്ത ചങ്കുറപ്പുള്ള യോദ്ധാവ്.

 ആദ്യ ഇന്ത്യൻ ഗവണ്മെന്റ് ആസാദ് ഹിന്ദ് ഗവണ്മെന്റ് . 

ആദ്യ കറൻസി ആസാദ് ഹിന്ദ് കറൻസി.

 ആദ്യ ബാങ്ക് ആസാദ് ഹിന്ദ് ബാങ്ക് , 

ആദ്യ ഇന്ത്യൻ റേഡിയോ ആസാദ് ഹിന്ദ് റേഡിയോ .


എന്നാൽ ഈ ചരിത്ര സത്യങ്ങൾ ഒക്കെ മുക്കുകയും ,തിരുത്തുകയും ചെയ്തു പിന്നീട് സ്വതന്ത്രത്തിനു ശേഷം അധികാരത്തിൽ എത്തിയവർ.


ചരിത്രം ഒരിക്കൽ പുറത്ത് വരും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടത് ഗാന്ധി  അപ്പൂപ്പന്റെ കിറ്റ് ഇന്ത്യ സമരം കൊണ്ടല്ല , നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഐ എൻ എ യുടെ ശക്തി കണ്ട് ഭയന്ന് ആണ് ഓടിയത് എന്ന്.  ഗാന്ധിജിക്ക് പിന്തുണ നൽകിയിരുന്ന  ജനങ്ങൾ പോലും നേതാജിക്ക് ഒപ്പം ചേർന്നത് കണ്ട് ഗാന്ധിജിപോലും ഒന്നുമല്ലാതെ ആയി മാറിയത് എന്നത് ചരിത്ര സത്യമാണ്.


കടപ്പാട്