കാശ്മീരിന്റെ ഹൈന്ദവ പാരമ്പര്യങ്ങളേ സംബന്ധിച്ച് ധാരണ ഇല്ലാത്ത ഡബ്ബിൾ ഇൻവേർട്ടഡ് കോമാ'കളുടെ അറിവിലേക്ക് സമർപ്പിക്കുന്നു.
****വൈഷ്ണോദേവിക്ഷേത്രം****
ജമ്മുകാശ്മീരിലെ, രായ്സി ജില്ലയിലെ കാൽട്രാ പട്ടണത്തിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ മുകളിൽ സമുദ്ര നിരപ്പിൽ നിന്നും 5200 അടി ഉയരത്തിൽ ത്രിക്കുട പർവതത്തിലാണ് പൗരാണികമായ മാത വൈഷ്ണോ ദേവി ക്ഷേത്രം കുടികൊള്ളുന്നത്. ശക്തി ആരാധനാ കേന്ദ്രമായ മാതാജി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം എപ്പോൾ ആരംഭിച്ചുവെന്ന് നിർണ്ണയിക്കാൻ കൃത്യമായ രേഖകളില്ല. ഈ പുണ്യ ഗുഹയെക്കുറിച്ചുള്ള ഒരു ഭൂമിശാസ്ത്ര പഠനം അതിന്റെ പ്രായം ഏകദേശം ഒരു ദശലക്ഷം വർഷമാണെന്ന് സൂചിപ്പിക്കുന്നു.
നാല് വേദങ്ങളിൽ ഏറ്റവും പുരാതനമായ ഋഗ്ഗ്വേദത്തിൽ ത്രികുത പർവ്വതം പരാമർശിക്കുന്നുണ്ട്. വൈഷ്ണോദേവിയുടെ മാഹാത്മ്യം മഹാഭാരതത്തിലുണ്ട്. കുരുക്ഷേത്ര യുദ്ധഭൂമിയിൽ പാണ്ഡവരുടെയും കൗരവരുടെയും സൈന്യം അണിനിരന്നപ്പോൾ, ശ്രീകൃഷ്ണന്റെ ഉപദേശപ്രകാരം മദ്ധ്യപാണ്ഡവനായ അർജുനൻ വൈഷ്‌ണോദേവിയെ ധ്യാനിക്കുകയും വിജയത്തിനായി ദേവിയുടെ അനുഗ്രഹം തേടുകയും ചെയ്തു. അർജുൻ വൈഷ്‌ണോദേവിയെ ‘ജാംബുക്കടക് ചിത്യൈഷു നിത്യം സന്നിഹിതാലയേ’ എന്ന് പ്രകീർത്തിക്കുന്നുണ്ട്, അതായത് ‘ജംബൂവിലെ പർവതത്തിന്റെ ചരിവിലുള്ള ക്ഷേത്രത്തിൽ എപ്പോഴും വസിക്കുന്ന ദേവി’ (ഇന്നത്തെ ജമ്മു) എന്നർത്ഥം.
ഐതിഹ്യമനുസരിച്ച്, അസുരന്മാരെ ഉന്മൂലനം ചെയ്യുന്നതിൽ ദേവി തിരക്കിലായിരുന്ന സമയത്തു, ദേവിയുടെ മൂന്ന് പ്രധാന ഭാവങ്ങൾ മാതാ മഹാ കാളി, മാതാ മഹ ലക്ഷ്മി, മാതാ മഹാ സരസ്വതി എന്നിവർ ഒരു ദിവസം ഒത്തുചേർന്ന് അവരുടെ കൂട്ടായ തേജസ് അല്ലെങ്കിൽ ആത്മീയ ശക്തി ശേഖരിച്ചു. മൂന്ന് ഭാവങ്ങളുടെ തേജസ് ഒത്തുചേർന്ന സ്ഥലത്ത് നിന്ന് അതിശയകരമായ ഒരു പ്രകാശം പുറപ്പെട്ടു, ഈ തേജസിൽ നിന്ന് ഒരു സുന്ദരിയായ പെൺകുട്ടി ഉയർന്നു. പെൺകുട്ടി അവരോട് ചോദിച്ചു, "ഞാൻ എന്തിനാണ് സൃഷ്ടിക്കപ്പെട്ടത്?" "അവൾ ഭൂമിയിൽ ജീവിക്കുന്നതിനും നീതി ഉയർത്തിപ്പിടിക്കുന്നതിനുമായി സമയം ചെലവഴിക്കുന്നതിനാണ് അവർ അവളെ സൃഷ്ടിച്ചതെന്ന് ദേവി അവളോട് പറഞ്ഞു ആ കുട്ടി പിന്നീട് വൈഷ്‌ണോദേവി ആയി ആരാധിക്കപെട്ടു എന്നാണ് വിശ്വാസം.
കോൾ കണ്ടോലിയിലും ഭവാനിലും ആദ്യമായി ക്ഷേത്രങ്ങൾ പണിതത് പാണ്ഡവരാണെന്നും പൊതുവെ വിശ്വസിക്കപ്പെടുന്നു. ഒട്ടനവധി ക്ഷേത്രങ്ങൾ ഉള്ള പുണ്യപ്രദേശമാണിത്. വർഷം മുഴുവൻ തീർത്ഥാടകർ ഇവിടേക്ക് എത്താറുണ്ട്. എന്നാൽ വൈഷ്ണവീദേവിയെ കണ്ട് തൊഴാൻ ദേവി വിളിക്കുന്ന ഭക്തർക്കേ അവിടെ എത്താനാകൂ എന്നാണ് വിശ്വാസം.
1986- രൂപീകൃതമായ മാതാജി ടെമ്പിൾ ട്രസ്റ്റ് ആണ് ഇപ്പോൾ ക്ഷേത്രം പരിപാലിക്കുന്നതും തീർത്ഥാടനം നിയന്ത്രിക്കുന്നതും. വൈഷ്ണവീദേവി ക്ഷേത്രം സന്ദർശിക്കാൻ ആഗ്രക്കിക്കുന്നവർക്ക് ക്ഷേത്ര വെബ്സൈറ്റ് മുഖേന യാത്ര പ്ലാൻ ചെയ്യാം.
web address താഴെ:
https://www.maavaishnodevi.org
ജയ് മാതാ ദി!
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
No comments:
Post a Comment