ഭാരതചരിത്രത്തിൽ ഏറ്റവും രക്തരൂക്ഷിതമായ കാലഘട്ടം ഏതെന്നുള്ളതിന് ഉത്തരം ലഭിക്കുന്നത് 1500-കളിൽ ഡെക്കാൻ സുൽത്താൻമാരുടെ ഔദ്യോഗിക ചരിത്രകാരനായിരുന്ന മുഹമ്മദ് ഖാസിംഷാ എന്ന "ഫെരിഷ്ത" യുടെ രേഖകളിൽ നിന്നാണ്.
മഹ്മൂദ് ഘസ്നി യുടെ കാലം മുതൽക്കുള്ള ഇന്ത്യയിലെ ഇസ്‌ലാമിക അധിനിവേശങ്ങളെ വിപുലമായിതന്നെ വിവരിക്കുന്ന "തരീഖ്-ഇ-ഫെരിഷ്ത" എന്ന ഖാസിംഷായുടെ ഈ പുസ്തകമാണ് ഇപ്പോഴും ചരിത്രകാരന്മാർ മദ്ധ്യകാല ഇന്ത്യയെ മനസ്സിലാക്കാൻ അവലംബിക്കുന്നത്.
അതിൻപ്രകാരം ഘസ്നി മുതൽ ആദിൽഷാ വരെയുള്ള 500 ആണ്ട് കാലയളവിലെ (A.D.1000 to A.D.1500)അധിനിവേശങ്ങളിൽ കൊലചെയ്യപ്പെട്ടിട്ടുള്ളവരുടെ എണ്ണം 40 കോടിയാണ്.
40 കോടി!
ഓർത്തുനോക്കുക..
സപ്തസിന്ധുക്കൾ വരംനൽകിയ ഉത്തരേന്ത്യയിലെ സമൃദ്ധമായ ഭൂമിക മരുഭൂമിതന്നെ ആക്കിത്തീർത്ത അധിനിവേശങ്ങളായിരുന്നു ഇവ.
"എല്ലാവർഷവും ഞാൻ ഹിന്ദുസ്ഥാനിലെ 'കാഫിരുകൾക്ക് ' എതിരെ ' വിശുദ്ധയുദ്ധം ' നടത്തു"മെന്ന് ഉത്കോഷിച്ച മഹ്മൂദ് ഘസ്നി മുതൽ
' കാഫിരുകളുടെ ' ക്ഷേത്രങ്ങളും വിഗ്രഹങ്ങളും തച്ചുതകർക്കുന്നതിൽ ആനന്ദം കണ്ടെത്തിയ മൊഹമ്മദ് ഘോറിയും,
കാഫിറായ ഹിന്ദുസ്ഥാനിലെ പുരുഷന്മാരെ ഒന്നടങ്കം കൊന്നുതള്ളി അവരുടെ സ്ത്രീകളെ പിച്ചിച്ചീന്താൻ വെമ്പിയ അലാവുദ്ദീൻ ഖിൽജിയും അടങ്ങുന്ന സകലരെയും ഉത്തേജിപ്പിച്ചത് മതാന്ധതയാണെന്നതിന് കൂടുതൽ തെളിവുകൾ എന്തിന്?
രണ്ടാം പാണിപറ്റ് യുദ്ധത്തിൽ ഹേമചന്ദ്ര വിക്രമാദിത്യനെത്തിരെ യുദ്ധം ചെയ്ത, "അവിശ്വാസികൾക്ക് എതിരെ വിശുദ്ധയുദ്ധം നടത്തിയവൻ" എന്നർത്ഥം വരുന്ന "ഘാസി" എന്ന പേര് സ്വീകരിച്ച അക്ബറിനെയും ബഹുഭൂരിപക്ഷം ചരിത്രകാരും ഇപ്പോഴും മതേതര മൂല്യങ്ങളുടെ മൂർത്തിമത്ഭാവമായാണ് പ്രകീർത്തിക്കുന്നത്. യുദ്ധം കഴിഞ്ഞിട്ടും തൻ്റെ ശത്രുവായ കാഫിർ രാജാവിനോട് അരിശം തീരാത്ത അക്ബർ, ഹേമചന്ദ്രൻ്റെ തലയറുത്ത് അഫ്ഗാനിലും ഉടൽ ദില്ലിയിലും നഗരകവാടങ്ങൾക്ക് മുന്നിൽ കെട്ടിതൂക്കുന്നുണ്ട്. ഇതേ അക്ബർ തന്നെയാണ് കുട്ടികളും സ്ത്രീകളും അടങ്ങുന്ന 40,000 നിരപരാധികളെ ചിത്തോർഘട്ടിലെ യുദ്ധത്തിന് ശേഷം വധിക്കാൻ ഉത്തരവിട്ടത്, കാരണം അതും അയാൾ ജിഹാദായി കണ്ടിരുന്നു.
ഈ മതഭ്രാന്തൻമാർക്ക് ഉത്തരേന്ത്യയിൽ പരിപൂർണ ആധിപത്യം സ്ഥാപിക്കാൻ കഴിയാഞ്ഞത് ബപ്പ റാവലിനെയും രണസംഗനെയും റാണാപ്രതാപിനെയും പോലെയുള്ളവർ തീർത്ത പ്രതിരോധത്തിൻ്റെ ഫലമാണ്, അവരുടെ സൈന്യങ്ങളിലെ പേരെടുത്ത് പറയാൻ സാധിക്കാത്ത ലക്ഷോപലക്ഷം പടയാളികളുടെയും ജീവത്യാഗത്തിൻ്റേയും ഫലം.
പലയിടത്തും കൊലചെയ്യപ്പെട്ട യോദ്ധാക്കളുടെ വിധവകളും അനാഥരായ സ്ത്രീജനവും അഭിമാനഭ്രംശം സംഭവിക്കുന്നതിന് മുൻപ് ചിതയിൽ ചാടി ജീവനൊടുക്കി, സതിയും ജൗഹാറും ഒരുകാലത്ത് ഇത്രയേറെ പ്രചാരം ആർജിച്ചതു തന്നെ അധിനിവേശം മൂലമാണ്.
പിന്നീട് ഈ അധിനിവേശങ്ങളുടെ തീച്ചൂളയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ധർമ സംസ്കൃതിയെ സംരക്ഷിച്ചതും നാശത്തിൻ്റെ വക്കിൽ നിന്നും വീണ്ടെടുത്ത് ഭഗവദ്പതാക വഹിക്കുന്ന സാമ്രാജ്യം തന്നെ സൃഷ്ടിച്ചതും ശിവാജിയും സിഖ് ഗുരുക്കന്മാരും പേശ്വാക്കളും അടങ്ങുന്ന വീരനായകരുടെ നിശ്ചയദാർഢ്യവും മനോവീര്യവുമാണ്.
ദക്ഷിണേന്ത്യയെ സംബന്ധിച്ച് പറഞാൽ, കരമാർഗ്ഗത്തിലൂടെ പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്തത് മൂലം താരതമ്യേന അധിനിവേശത്തിൻ്റെ ചൂട് അത്രകണ്ട് അനുഭവിച്ചിട്ടില്ല എന്നതാണ് വാസ്തവം. പക്ഷേ ഖിൽജിയുടെയും തുഗ്ലഖിൻ്റെയും കാലത്ത് അതും സംഭവിക്കുന്നുണ്ട്. ദ്വാരസമുദ്രത്തിലെ ഹോയ്സാലരും വാറങ്കലിലെ കകടിയ രാജവംശവും എല്ലാം വീഴുന്നത് അങ്ങിനെയാണ്.
പക്ഷേ അതിൽ ഏറ്റവും പ്രസക്തമായത്, മുഹമ്മദ് തുഗ്ലക്കിനോട് ഏറ്റുമുട്ടിയ കർണാടകത്തിലെ കാമ്പിലി എന്ന ചെറിയൊരു രാജവംശത്തിൻ്റെ പതനവും,അപമാനത്തിന് പാത്രമാകുന്നതിന് മുൻപ് ജൗഹർ ആചരിച്ച അവിടത്തെ പതിനായിരക്കണക്കിന് സ്ത്രീകളുടെയും കഥയാണ്.. കാരണം അതിൻ്റെ ചാരങ്ങളിൽ നിന്നുമാണ് പിന്നീട് മദ്ധ്യകാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും കരുത്തുറ്റതായി മാറിയ രാജവംശം ജനിക്കുന്നത്..
..വിജയനഗരം!
1300 കളിൽ തുടങ്ങി പിന്നീട് ഏതാണ്ട് 250 വർഷത്തോളം അധിനിവേശത്തിൻ്റേ കെടുതികളിൽനിന്ന് ദക്ഷിണേന്ത്യ രക്ഷപെട്ടു നിന്നിട്ടുണ്ടെങ്കിൽ അതിനു നന്ദിപറയേണ്ടത് കാമ്പിലി രാജാവിൻ്റെ സേവകരും പിന്നീട് വിജയനഗര സാമ്രാജ്യത്തിൻ്റെ സ്ഥാപകരുമായ ഹരിഹരരായരോടും ബുക്കരായരോടും, ഡെക്കാനിലെ അഞ്ചു സുൽത്താനെറ്റുകളെയും ഒരേസമയം അമർച്ച ചെയ്ത കൃഷ്ണദേവരായർ വരെ നീണ്ടുപോകുന്ന അവരുടെ വംശാവലിയോടുമാണ്.
"ഞാൻ കണ്ടതിൽ ഏറ്റവും ശക്തനായ രാജാവാണ് ആ കാഫിർ.." എന്നാണ് ബാബർ കൃഷ്ണദേവരായരെ പറ്റി പറയുന്നത്.
തൻ്റെ ഭരദൈവമായ തിരുമല വെങ്കിടേശ്വരനെ സാക്ഷിയാക്കി ദക്ഷിണഭാരതത്തിലെ നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ച് ഉരുക്കുതുല്യമായ നഗരം സൃഷ്ടിച്ച രായരുടെ സേനയോട് കിടപിടിക്കാൻ, അന്ന് ഡേക്കാനിലെ സുൽത്താനേറ്റുകൾക്കോ ഉത്തരേന്ത്യയിലെ മുഗളരരുടെ സംയുക്ത സേനക്കോ കെല്പില്ലായിരുന്നു എന്നതാണ് വാസ്തവം, അല്ലാതെയവർ സമാധാന കാംക്ഷികളായ മാടപ്രാവുകൾ ആയതുകൊണ്ടല്ല യുദ്ധത്തിന് മുതിരാഞ്ഞത്.
ഇങ്ങ് കേരളത്തിലാകട്ടെ പത്മനാഭ ദാസന്മാരായ തിരുവിതാംകൂറിലെ വഞ്ചിഭൂമി രാജാക്കന്മാരും അവരുടെ യോദ്ധാക്കളുമാണ് മതഭ്രാന്തനായ ടിപ്പുവിൻ്റെ പടയോട്ടത്തിന് തടയിട്ടത്.
കർഷകസമരമെന്ന് ഇടത് ലിബറലുകളും സ്വാതന്ത്രസമരത്തിൻ്റെ ഭാഗമെന്നു ഇസ്‌ലാമിസ്റ്റുകളും മാറിമാറി ന്യായീകരിക്കുന്ന "അൽ ദൗള"ക്ക്, അഥവാ "വിശുദ്ധ രാജ്യ"ത്തിന്, വേണ്ടി 1921-ൽ കാഫിരുങ്ങൾക്ക് എതിരെ മലബാറിൽ അരങ്ങേറിയ കലാപം അവസാനിപ്പിച്ചതാകട്ടെ ഗൂർഖ പട്ടാളവുമാണ്.
പറഞ്ഞു വന്നത് എന്തെന്നാൽ, ഇവിടത്തെ ഹൈന്ദവസമൂഹം മറ്റെതൊരു ജനസഞ്ചയത്തേക്കാൾ കൂടുതൽ യാതനകൾ മതാധിനിവേശം കാരണം അനുഭവിച്ചിട്ടുണ്ട്. അവയെ അതിജീവിച്ചതും, സെമിതിക മതാധിനിവേശത്തോടെ ലോകത്തിൽ ഒട്ടനവധി സംസ്കൃതികൾ മണ്മറഞ്ഞു പോയിട്ടും ഇപ്പോഴും ധർമസംസ്കൃതി തുടരുന്നതും, കായികപരമായും ബൗദ്ധികപരമായും തീർത്ത പ്രതിരോധം ഒന്നുകൊണ്ട് മാത്രമാണ്.
ഔദാര്യങ്ങൾ കൊടുത്താണ് ഇവിടത്തുകാർക്ക് ശീലം, വാങ്ങിയല്ല. ഒരുപക്ഷേ ഇസ്ലാമിക അധിനിവേശത്തോടെ പണ്ടത്തെ പേർഷ്യയിൽ നിന്ന് പലായനം ചെയ്തു ഭാരതത്തിൽ അഭയം കണ്ടെത്തിയ പാർസി സമൂഹം അതിനു സാക്ഷ്യം പറയും. 1947-ൽ പാകിസ്താൻ മതരാഷ്ട്രമാക്കിയപ്പോൾ ഇവിടെയത് ചെയ്യാതിരുന്നതും ഈ സംസ്കാരത്തിൽ അന്തർലീനമായ മൂല്യങ്ങളാണ്. ഇതേ ഔദാര്യങ്ങൾ മുതലെടുത്ത് ഈ സംസ്കൃതിക്ക് എതിരെ തന്നെ തിരിയുമ്പോൾ പ്രതിരോധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്, അത് അവകാശവും സ്വന്തം സത്തയിലുള്ള അഭിമാനവുമാണ്.
അപ്പോ കാണുന്നവനെ അപ്പാന്ന് വിളിക്കുകയും സംഘടിത മതങ്ങളെ പ്രീണിപ്പിക്കാൻ മുട്ടിലിഴയുകയും ചെയ്യേണ്ടതോക്കെ വോട്ട് ബാങ്ക് രാഷ്ട്രീയം പയറ്റുന്നവൻ്റെ ആവശ്യമാണ്. ബീജഗുണമോ ആത്മാഭിമാനമോ തീണ്ടിയിട്ടില്ലാത്ത ഈ വർഗ്ഗം എന്ത് പോഴത്തരവും വിളിച്ചു പറയും.
പക്ഷേ മറ്റുള്ളവർക്ക് അങ്ങിനെയല്ല, അത് കേൾക്കേണ്ടതും കണക്കിൽ എടുക്കേണ്ടതുമായ ബാധ്യതയില്ല. എങ്കിലും ചിലരെങ്കിലും ഇങ്ങനെയുളളവർ കാരണം തെറ്റിദ്ധരിക്കപ്പെട്ടേക്കാം, അവർക്ക് വേണ്ടിയാണ് ഇത്രയും പറഞ്ഞത്.
ചരിത്രം കയ്പ്പും മധുരവും നിറഞ്ഞ ഓർമ്മകൾ കൂടിയാണ്, ഓർമ്മപ്പെടുത്തലുകളും.🙏☺️
Bibliography:
1)Tariq-i-ferishta, Muhammad Qasim Shah
2)History of India , A.V. William Jackson
3)'The Great Mughal”, Ira Mukhoty
4)Vincent Arthur Smith
5)Tarikh-i-Akbari, Muhammad Qandhari