Wednesday, 6 September 2023

ഓടക്കുഴലുതുന്ന ശ്രീകൃഷ്ണൻ

 ഓടക്കുഴലൂതുന്ന കൃഷ്‌ണൻ


പണ്ടൊക്കെ ഓടക്കുഴലൂതുന്ന കൃഷ്ണൻ്റെ പ്രതിമയില്ലാത്ത ഹിന്ദു ഭവനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല. ഇടയ്ക്കെപ്പോഴോ ഓടക്കുഴൽ അപ്രത്യക്ഷമായി അരയിൽ കൈവച്ച് നിൽക്കുന്ന കൃഷ്ണനിലേയ്ക്ക് മാറി. ചിലർ കൃഷ്ണനെത്തന്നെ വീട്ടിൽ നിന്ന് മാറ്റി. 


ഓടക്കുഴലൂതുന്ന കൃഷ്ണനെ വീട്ടിൽ വെയ്ക്കുന്നത് ദുർനിമിത്തങ്ങളുണ്ടാക്കും എന്ന് ഏതോ വിഢ്ഢികൾ പറഞ്ഞു പരത്തിയതാണ് കാരണം.


സ്വന്തം മത തത്വങ്ങളോ, ഗ്രന്ഥങ്ങളോ ഒന്നും കണ്ടു പരിചയമില്ലാത്ത ഹിന്ദുക്കളെ ഇങ്ങനെ എന്തുവേണമെങ്കിലും പറഞ്ഞു ആർക്കും പറ്റിക്കാം.


ഓടക്കുഴലൂതുന്ന കൃഷ്ണൻ, ജീവനോടെ അല്ലെങ്കിൽ അവബോധത്തോടെയിരിക്കുന്ന അവസ്ഥയുടെ പ്രതീകമാണ്. 9 ദ്വാരങ്ങളുള്ള ഓടക്കുഴൽ 9 ദ്വാരങ്ങളുള്ള മനുഷ്യശരീരത്തെ പ്രതിനിധീകരിക്കുന്നു. ഓടക്കുഴലിലൂടെ വായു പ്രവേശിച്ച് പുറത്തേയ്ക്ക് പോകുമ്പോൾ മനോഹരമായ സംഗീതമുണ്ടാകുന്നതു പോലെ, ഈ ശരീരത്തിലൂടെ പ്രാണവായു അകത്തേയ്ക്കും, പുറത്തേയ്ക്കും പോകുന്നതുകൊണ്ടാണ് നാം ജീവിച്ചിരിക്കുന്നത്. മനോഹരമായ ഈ ജീവിതത്തെ നാം അനുഭവിക്കുന്നത്.


എന്നാൽ നമ്മുടെ പ്രയത്നം കൊണ്ടാണോ ഈ ശ്വാസോച്ഛ്വാസം നടക്കുന്നത്? അല്ല ! നമ്മൾ ഉറങ്ങുമ്പോഴും ഏതോ ഒരു ശക്തി നമ്മെ ശ്വസിപ്പിക്കുന്നുണ്ട്. ശരീരമെന്ന ഓടക്കുഴലൂതുന്ന ആ പരാശക്തിയാണ് ഭഗവാൻ ശ്രീകൃഷ്ണൻ.


സ്വന്തം പൂജാമുറിയിൽ ഓടക്കുഴലൂതുന്ന കൃഷ്ണനെ വണങ്ങുമ്പോൾ നമ്മുടെ അവബോധത്തെ തന്നെയാണ് കുമ്പിട്ടു വണങ്ങുന്നതെന്നറിയുക.


ഒടക്കുഴലിനെ കൃഷ്ണനിൽ നിന്നകറ്റുന്നത്, ശരീരത്തിൽ നിന്ന് ആത്മാവിനെ വേർപെടുത്തുന്നതുപോലെയാണ് ! ആത്മഹത്യയാണ് ! 



കൃഷ്ണം വന്ദേ ജഗത്ഗുരും ! 🥰🙏

ജന്മാഷ്ടമി ആശംസകൾ 🙏🕉️

No comments:

Post a Comment