Tuesday, 30 July 2024

തുരന്ന് വാങ്ങിയ ദുരന്തം : വയനാട്

ഒരു വകതിരിവില്ലാത്ത ഊളത്തരം പറയട്ടെ.. ചൂരൽമലയിലും മുണ്ടക്കയ്യിലും ഒറ്റവരെയും ഉടയവരേയും മണ്ണും വീടും നഷ്ടപ്പെട്ട് പകച്ചു നിൽക്കുന്ന മനുഷ്യരോടല്ല. അങ്ങേയറ്റം ആത്മാർത്ഥതയോടെ കാര്യക്ഷമമായി രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ സധൈര്യം നിലകൊള്ളുക കേരളം മുഴുവൻ നിങ്ങളോടൊപ്പം ഉണ്ട്. പറയുന്നത് ചൂരൽമലയിൽ നിന്ന് കിലോമീറ്ററുകളകലെ “സേഫ്സോണിൽ” ഇരിക്കുന്ന (എന്ന് പറയപ്പെടുന്ന) ഞാനുൾപ്പെടെ ഉള്ള മനുഷ്യരോടാണ്. ഇനി പറയുന്ന വകതിരിവില്ലാത്ത ഊളത്തരം ഇപ്പോ പറഞ്ഞില്ലെങ്കിൽ എപ്പോൾ പറയാനാണ് എന്നുകരുതി പലവട്ടം ആലോചിച്ചുറപ്പിച്ചതിന് ശേഷമാണ് ഇതെഴുതുന്നത്. 2019 ആഗസ്തിൽ വയനാട്ടിൽ തന്നെ മലയിടിച്ചിൽ ഉണ്ടായി 20 പേരോളം മരണപ്പെട്ട പുത്തുമല ഇപ്പോൾ ദുരന്തം നടന്നിരിക്കുന്ന മുണ്ടക്കയിൽ നിന്ന് വെറും ഒന്നര കിലോമീറ്റർ മാത്രം അകലെ ആണ്. പുത്തുമല ദുരന്തം എങ്ങനെയുണ്ടായി എന്നുൾപ്പടെ വിവരിച്ചുകൊണ്ട് Central Coastal Agricultural Research Institute, Goa യിലെ Sujeet Desai, Eaknath Bhanudasrao Chakurkar എന്നിവർ ചേർന്ന് നടത്തിയ Landslide events of Kerala, their causes and impacts: A Case study of Puthumala Landslide in Wayanad District എന്ന പഠനത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു. “The Puthumala landslide started out as one of those smaller landslides which occurred deep inside the forest. However, the landslide turned catastrophic because the soil structure in the lower parts was fragile and soaked in rain. When rocks and soil crushed under pressure, it turned into a huge landslide. It was observed that large portion of the hill was collapsed and huge strip of valley land was filled with mud, rocks and debris. Some of the major factors for landslides in this region were high rainfall intensity resulting in the soil disintegration, deforestation, shallow soil depth resulted in water seeping into the cavities or soil piping, cardamom farming on the side of the mountain made the soil loose, vanishing stream length due to construction and occupation, unscientific construction and mining on the hill which changed the structure of the soil.” (https://www.researchgate.net/publication/339983293_Landslide_events_of_Kerala_their_causes_and_impacts_A_Case_study_of_Puthumala_Landslide_in_Wayanad_District) അതായത് അതിഭീകരമായ മഴ കാരണം വനത്തിലുണ്ടായ വളരെ ചെറിയ ഒരു മണ്ണിടിച്ചിൽ പ്ലാന്റേഷൻ ഭാഗത്തെ ഉറപ്പില്ലാത്ത മണ്ണുകാരണം അതിനെയും കൊണ്ട് അതിഭീകരമായി താഴേക്ക് പതിച്ചു എന്നാണ്. മുണ്ടക്കയിലും സ്മാനമായ സംഭവമാണ് എന്നുതന്നെയാണ് മനസ്സിലാക്കാനാവുന്നത്. ചൂരൽമലയിലും പുത്തുമലയിലും ഒക്കെ ആയിട്ടാണ് ഹാരിസൺസ് മലയാളം പ്ലാന്റേഷന്റെ സെന്റിനൽ റോക്ക് എസ്റ്റേറ്റ് സ്ഥിതിചെയ്യുന്നത്. 1980-കളിൽ പുത്തുമലയിൽ സ്വകാര്യ പ്ലാന്റേഷൻ നിർമാണത്തിന്റെ ഭാഗമായി കടുത്ത വനനശീകരണം നടത്തിയത് പുത്തുമല ദുരന്തത്തിന് കാരണമായി എന്നാണ് വയനാട് ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ പി.യു ദാസ് തന്റെ റിപ്പോർട്ടിൽ പറയുന്നത്. വലിയ മരങ്ങൾ മുറിച്ചു മാറ്റിയപ്പോൾ അവയുടെ അവശേഷിച്ച വലിയ വേരുകൾ ദ്രവിച്ചു മണ്ണിൽ വലിയ തുരങ്കങ്ങൾ രൂപപ്പെടുകയും അവയിലൂടെ വെള്ളം ഒഴുകി പൈപ്പിംഗ് എന്ന പ്രതിഭാസം സംഭവിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. കൂടാതെ ഡോ ജി ആർ സന്തോഷ്കുമാർ തന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത് ഞാൻ ഉദ്ധരിക്കുകയാണ്. അതിങ്ങനെ ആണ് ““അന്ന് ദുരന്തസ്ഥലത്ത് വെച്ച് പരിചയപ്പെട്ട ഒരു ഭൗമശാസ്ത്രവിദഗ്ധനുമായി സംസാരിച്ചു നിൽക്കവേ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും ഓർമ്മയുണ്ട്. "ഡോക്ടറെ, ഇത് ഉരുൾപൊട്ടൽ അല്ല. ഇത് മലയിടിച്ചിലും വലിയതോതിലുള്ള മണ്ണൊലിപ്പും ആണ്." വളരെ വർഷങ്ങളായി തുടരുന്ന വനനശീകരണത്തിന്റെ പരിണിതഫലമാണിതെന്ന് അസന്നിഗ്ദ്ധമായി അദ്ദേഹം പറഞ്ഞു. വയനാട്ടിലെ മലകളുടെ മുകളിൽ വലിയകനത്തിൽ മണ്ണ് സ്ഥിതി ചെയ്യുകയാണ്. പാറ താഴെയും. ഈ മണ്ണിനെ പാറയുമായി ഘടിപ്പിച്ചു നിർത്തുന്നത് മരങ്ങളുടെ വേരുകളാണ്. മരങ്ങളും പാറയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വേരിൻ്റെ പടർപ്പുകളും മണ്ണിനെ മലയിൽ ഉറപ്പിച്ചു നിർത്തുന്നു. മരങ്ങൾ മുറിച്ചുമാറ്റിയാലും വേരുകൾ തൽസ്ഥാനത്തുണ്ടായിരിക്കും എന്നതുകൊണ്ട് വർഷങ്ങളോളം വലിയ പ്രശ്നമൊന്നും ഉണ്ടാകില്ല. പക്ഷേ ക്രമേണ വേരുകൾ ദ്രവിക്കും. പാറയുമായുള്ള മണ്ണിൻറെ പിടുത്തം വിട്ടു പോകും. മരങ്ങൾ മുറിച്ചു മാറ്റുന്ന പ്രക്രിയ അഭംഗുരം തുടർന്നു പോയാൽ ഇത് വലിയ വിനാശത്തിന് കാരണമാവുകയും ചെയ്യും.“” (https://www.facebook.com/100001598263821/posts/8150581708338357/?) പുത്തുമലയിൽ ഉണ്ടായ ദുരന്തം ഉരുൾപൊട്ടലല്ല, പൈപ്പിംഗ് എന്ന പ്രതിഭാസമാണ് എന്ന് ‍ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഉരുൾപൊട്ടൽ പോലെ തന്നെ പൈപ്പിംഗും ഒരളവുവരെ മനുഷ്യനിര്‍മിതമാണ് എന്നതാണ് പലരും കാണാതെ പോകുന്ന സംഗതി. കൂടാതെ എവിടെയെല്ലാം ഉരുൾപൊട്ടലും മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം സമീപ പ്രദേശങ്ങളിലായി കരിങ്കൽ ക്വാറികൾ ഉണ്ടായിരുന്നു എന്നാണ് കേരള വന ഗവേഷണ കേന്ദ്രം നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത്. വെറുതെ ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്താൽ തന്നെ മുണ്ടക്കയിക്കും പുത്തുമലക്കും 20 കിലോമീറ്റർ ചുറ്റളവിൽ 11 ക്വാറികൾ കാണാൻ സാധിക്കും. ഈ മലനിരകളിൽ രണ്ട് പുതിയ ക്വാറികൾക്ക് കൂടെ അനുമതി ലഭിച്ചിട്ടുള്ളതായും സ്ഥിതീകരിച്ചിട്ടില്ലാത്ത വിവരങ്ങളും ഉണ്ട്. ക്വാറികൾ ഉരുൾപൊട്ടലിനെ എങ്ങനെ സ്വാധീനിക്കുമെന്നും നിലവിലെ ക്വാറിയിങ് നിയമങ്ങൾ എത്രത്തോളം വെള്ളം ചേർക്കപ്പെട്ടിട്ടുണ്ടെന്നും അതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള എനിക്കറിയാം നിങ്ങൾക്കും വായിച്ചാൽ മനസ്സിലാകാവുന്നതേയുള്ളൂ. കഴിഞ്ഞ പ്രളയത്തിന് ശേഷം സംസ്ഥാന പുനഃനിർമ്മാണത്തിനായി സർക്കാർ തുടങ്ങിവച്ച പദ്ധതിയുടെ സമീപന രേഖ പറയുന്നത് 1961-നും 2009-നുമിടയിൽ കേരളത്തിലെ മലയോര മേഖലകളിലുണ്ടായ പ്രധാന ഉരുൾപൊട്ടലുകൾ ( അവയിൽ മണ്ണിടിച്ചിലും മണ്ണൊലിപ്പും പെടും) 65 എണ്ണം മാത്രമാണ് എന്നാണ്. ഇവയിൽ എല്ലാത്തിലുമായുള്ള മരണസംഖ്യ 257-ഉം ആയിരുന്നു. എന്നാൽ സംസ്ഥാന ദുരന്തനിവാരണ ഏജൻസിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഉരുൾപൊട്ടലുകൾ ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. അതായത് മഴയുടെ മാത്രമല്ല, ഭൂമിയുടെയും സ്വഭാവത്തിലും ഘടനയിലും വലിയ മാറ്റങ്ങൾ സംഭവിക്കുന്നു എന്നാണ് വർഷങ്ങൾ കഴിയും തോറും ഉള്ള തീവ്രത വ്യക്തമാക്കുന്നത്. ആരെയും കുറ്റപ്പെടുത്തുവാനോ വിമർശിക്കുവാനോ ഇപ്പോൾ ഈ സമയത്ത് മുതിരുന്നില്ല അതിനുള്ള സമയമല്ലിത്. രണ്ട് കാരണങ്ങൾ കൊണ്ടാണ് ഇപ്പോൾ അനവസരത്തിലും ഇതൊക്കെ പറയേണ്ടി വരുന്നത്.. ഒന്നാമത്തേത് ഇപ്പോൾ നമ്മുടെ ഒക്കെ തലയിൽ ഇതൊന്നും കയറിയില്ലെങ്കിൽ പിന്നെ ഇപ്പോൾ കയറാനാണ് എന്നുമാത്രം ഓർത്തിട്ടാണ് ഇതിലും വലിയ മറ്റൊരു ദുരന്തം ഇനിയൊരിക്കലും ഉണ്ടാവരുത് എന്നാഗ്രഹിച്ചിട്ടാണ്. രണ്ടാമത്തേത് എന്റെ വീടിനടുത്ത് ഈ ദുരന്തവാർത്ത കേട്ടുകഴിഞ്ഞും പൊട്ടിച്ചുകൊണ്ടിരിക്കുന്ന ക്വാറികൾ ഉണ്ട്. ഇതുവായിക്കുന്ന ഒരാൾക്കെങ്കിൽ ഒരാൾക്ക് തന്റെ കൂരക്ക് മുകളിലേക്ക് ഇരമ്പി വീഴാനായി നിൽക്കുന്ന മലയെ പാറക്കൂട്ടത്തെ പ്രകൃതിയെ തിരിച്ചറിയുവാൻ മുൻകരുതലെടുക്കുവാൻ തത്കാലത്തേക്കെങ്കിലും സാധിച്ചെങ്കിലോ എന്നോർത്തിട്ടാണ്. വയനാട്ടിലെ ദുർബലമായ മലമ്പ്രദേശങ്ങൾ നിലവിൽ മാപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. nb: ഇനി ദുരന്തസമയത്ത് പ്രകൃതിസ്നേഹം പറയുന്നവരെ തെറിവിളിക്കുന്ന വെട്ടുകിളികൂട്ടങ്ങളോട്. നിങ്ങൾ അറിയാതെയോ അറിഞ്ഞോ വെളുപ്പിക്കുന്നത് കുടപിടിച്ചുകൊടുക്കുന്നത് പുത്തുമലയിലും ചൂരൽപ്പാറയിലും മുണ്ടക്കയിലും മരങ്ങൾ വെട്ടി നശിപ്പിച്ച് മരണപ്പെട്ട സാധാരണക്കാരെ ചൂഷണം ചെയ്ത് കോടികൾ സമ്പാദിച്ച ഹാരിസൺസ് മലയാളത്തെയും മണ്ണിനെയും മനുഷ്യനെയും ചൂഷണം ചെയ്ത് കോടികൾ കൊള്ളയടിക്കുന്ന ക്വാറി മാഫിയകളെയും ആണെന്നോർക്കുക. അവരൊന്നും ഇപ്പോൾ ഓഡിറ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ പിന്നെ ഒരിക്കലും ചെയ്യപ്പെടില്ല.

Wednesday, 24 July 2024

Railway station names

"""""'''നിങ്ങൾക്കറിയാമോ? ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻപേരിനൊപ്പം Road, Halt, Nagar,Junction,Cantt,Terminal,Central എന്നിങ്ങനെ കൊടുത്തിട്ടണ്ടല്ലോ അതിനെപ്പറ്റിയാണ് ഇവിടെ പറയാൻ പോവുന്നത് Road റോഡ് റെയിൽവേ സ്റ്റേഷൻ എന്നാൽ പ്രധാന റെയിൽവേ ലൈനിൽ നിന്ന് അകലെ സ്ഥിതി ചെയ്യുന്ന ഒരു റെയിൽവേ സ്‌റ്റേഷനെ സൂചിപ്പിക്കുന്നു. അത് റോഡ് മാർഗം മാത്രം എത്തിച്ചേരാനാകൂ... (ഉദാ:- Nilambur Road, Vaikom Road) Halt, Nagar ഈ പേരുകളുള്ള സ്റ്റേഷനുകളിൽ Local Train മാത്രമേ നിർത്തികയൊള്ളു... (ഉദാ:- Aroor Halt, Kaduthuruthy Halt, Divine Nagar, Vallathol Nagar) Junction മൂന്നോ അതിലധികമോ റെയിൽവേ ലൈനുകൾ സംഗമിക്കുന്ന railway സ്റ്റേഷനുകലാണ് junction. സ്റ്റേഷനിലേക്ക് വരുന്ന ട്രെയിനുകൾക്ക് കുറഞ്ഞത് രണ്ട് outgoing ട്രെയിൻ ലൈനുകളെങ്കിലും ഉണ്ടായിരിക്കണം (ഉദാ:- Ernakulam Junction, Shoranur Junction) Cantt (Cantonment) ഒരു സൈനിക ഓഫീസ്, ക്യാമ്പ് എന്നിവകൾക്ക് സമീപം സ്ഥാപിച്ച റെയിൽവേ സ്റ്റേഷനുകളാണ് cantt റെയിൽവേ സ്റ്റേഷൻ. കേരളത്തിൽ ഈ railway station ഇല്ല (ഉദാ:- Bengaluru Cantt)
Central ഒന്നിലധികം റെയിൽവേ സ്‌റ്റേഷനുകളുള്ള നഗരങ്ങളിലെ പ്രധാന പാസഞ്ചർ റെയിൽവേ സ്‌റ്റേഷനെ ഒരു സെൻട്രൽ സ്‌റ്റേഷനായി നിയോഗിക്കുന്നു. സെൻട്രൽ സ്റ്റേഷൻ റെയിൽ ഗതാഗതത്തിൻ്റെ പ്രധാന ഗതാഗത കേന്ദ്രമായി പ്രവർത്തിക്കുന്നു, ഈ സ്റ്റേഷനുകളിൽ നിന്ന് എല്ലായിടത്തേക്കും railway connectivity ഉണ്ടായിരിക്കുന്നതാണ് (ഉദാ:- Trivandrum Central, Chennai Central) Terminal ഈ സ്റ്റേഷനുകളിലൂടെ railway connectivity അവസാനിക്കുകയാണ്, ഇവിടെ വന്ന ട്രെയിനുകൾ അതുപോലെ തിരിച്ചുപോകും. ഈ സ്റ്റേഷനുകളിൽ നിന്ന് മുന്നോട്ട് ട്രാക്കുകൾ ഉണ്ടായിരിക്കുന്നതല്ല (ഉദാ:- Chhatrapati Shivaji Maharaj Terminus Mumbai) - കടപ്പാട് (Adhi Parayil)

Tuesday, 23 July 2024

ശബരിമല വിമാനത്താവളം

ആര് പറഞ്ഞാലും അത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞാലും ശരി, ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ശബരിമല വിമാനത്താവളത്തെ അനുകൂലിക്കാൻ ആവില്ല.
ഞാനിതിൽ കാണുന്ന പ്രധാന ന്യൂനതകൾ. 1. ശബരിമല വളരെ പവിത്രമായ ഒരു ശാക്തേയ കാനന ക്ഷേത്രമാണ്.. പതിറ്റാണ്ടുകളായി ഓരോ തീർത്ഥാടന കാലത്തും കോടിക്കണക്കിന് ഭക്തർ കാനനവാസനെ കാണാനെത്തുന്നത് വിമാനം പിടിച്ചല്ല. അതിന്റെ ആവശ്യവുമില്ല. ആദ്യം മര്യാദയ്ക്ക് തീർത്ഥാടകക്ക് മിതമായ നിരക്കിൽ ബസ്സ്, ട്രെയിൻ സർവ്വീസുകളും, മറ്റ് സൗകര്യങ്ങളും, വൃത്തിയായ അന്തരീക്ഷവും നൽകാൻ കേന്ദ്രവും സംസ്ഥാനവും തയ്യാറാകട്ടെ. ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് തിരുപ്പതി മാതൃകയിൽ ശബരിമലയെ സംരക്ഷിക്കുന്നതിന് പകരം അനാവശ്യ പരിഷ്ക്കാരങ്ങൾ നടത്തി പൗരാണിക കാനനക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കരുത്. 2. പവിത്രമായ പൂങ്കാവനവും, കാനനവാസന്റെ പ്രിയ സഹവാസികളായ വനജീവികളേയും അസ്വസ്ഥതപ്പെടുത്തി ഈ വിമാനത്താവളം അവിടെ വരാൻ പാടില്ല. അത് കൂടാതെ ഒരിക്കൽ ഈ വിമാനത്താവളം വന്നു കഴിഞ്ഞാൽ പിന്നെ അടുത്ത ആവശ്യം ശബരിമലയിലേക്ക് റോപ്പ് വേയും പിന്നെ ഹെലിപ്പാഡും ആയിരിക്കും. ഇതെല്ലാം ശബരിമലയുടെ പവിത്രതയെ ബാധിക്കും. സ്പിരിച്വൽ ടൂറിസം എന്ന പ്രയോഗം തന്നെ തെറ്റാണ്. Spirituality അഥവാ ആത്മീയത, ഭക്തർ അവരുടെ ആത്മീയ സംതൃപ്ത്തിക്കായി നടത്തുന്ന തീർത്ഥാടനങ്ങളാണ്. അതായത് ക്ഷേത്രങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളല്ല. അവിടേക്ക് ആളുകളെ ആകർഷിക്കേണ്ട ആവശ്യവുമില്ല, മറിച്ച് സ്വയമേവ ദർശനത്തിനെത്തുന്ന തീർത്ഥാടകരെ കൊള്ളയടിക്കാതെ അവർക്ക് മാന്യമായി ദർശനം നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ മിതമായ നിരക്കിൽ നൽകുകയാണ് വേണ്ടത്. ഈ ആത്മീയടൂറിസം എന്ന വാക്ക് തന്നെ അറപ്പുളവാക്കുന്നതാണ്. 3. ഇനി ചെറുവള്ളി എസ്റ്റേറ്റ് സംബന്ധിച്ച കാര്യങ്ങൾ. ഇത് സർക്കാർ ഭൂമിയാണെന്ന് സർക്കാർ നിയമിച്ച സ്പെഷ്യൽ ഓഫീസർ ആയിരുന്ന രാജമാണിക്യത്തിന്റേത് ഉൾപ്പെടെയുള്ള അഞ്ചു കമ്മീഷൻ റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കലുണ്ട്. എന്നിട്ടും കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചിന് ഹാരിസൺസ് മലയാളം പ്ലാന്റേഷൻ അനധികൃതമായി കൈമാറിയ വ്യാജ രേഖകൾ നിർമിച്ചു അവർ കൈവശപ്പെടുത്തിയ ഈ ഭൂമി, പിണറായി വിജയന്റെ പ്രത്യേക താത്പര്യപ്രകാരം സർക്കാർ ഏറ്റെടുത്ത് ഇങ്ങനെ ഒരു പദ്ധതി തുടങ്ങാൻ ശ്രമിക്കുമ്പോൾ മോദി സർക്കാർ അതിന് താങ്ങും തണലുമാകുന്നത് ദുഃഖകരമാണ്.
4. ചെറുവള്ളി എസ്റ്റേറ്റ് നില നിൽക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടാൻ സർക്കാരിന് സിവിൽ കോടതിയെ സമീപിക്കാം എന്ന് കേരള ഹൈക്കോടതി വർഷങ്ങൾക്കു മുൻപേ തന്നെ വ്യക്തമാക്കിയതാണ്. അതിന്റെ അടിസ്ഥാനത്തിൽ കോട്ടയം കളക്ടർ പാലാ സബ് കോടതിയിൽ ഫയൽ ചെയ്ത ടൈറ്റിൽ സ്യൂട്ട് നിലവിലുമുണ്ട്. (?) എന്നിട്ടും ഈ കേസിനെ പോലും ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള തരത്തിൽ സർക്കാർ ബദ്ധപ്പെട്ട് സ്വന്തം ഭൂമി കയ്യേറ്റക്കാർക്ക് നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത് വിമാനത്താവളം ഉണ്ടാക്കാൻ പോകുന്നത് ആപത്ക്കരവും ജനവഞ്ചനയുമാണ്. അറിഞ്ഞോ അറിയാതെയോ ഈ വഞ്ചനക്കാണ് മോദി സർക്കാർ പച്ചക്കൊടി കാട്ടിയതെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. 5. പരിസ്ഥിതിയാണ് അടുത്ത പ്രധാന വിഷയം. ഗാഡ്ഗിൽ റിപ്പോർട്ട് ഉൾക്കൊള്ളാതെ അദ്ദേഹത്തെ ആട്ടിപ്പായിച്ചതിന്റെ തിക്ത ഫലങ്ങൾ ഒന്നൊന്നായി ഓരോ മഴക്കാലത്തും കേരളം അനുഭവിച്ചു വരികയാണ്. ഗാഡ്ഗിൽ ചൂണ്ടിക്കാട്ടിയ പരിസ്ഥിതി ലോലമായ പശ്ചിമ ഘട്ടത്തിൻ്റെ ഭാഗമാണ് ഈ നിർദ്ദിഷ്ട വിമാനത്താവള ഭൂമിയുള്ളത്. സ്വതേ ദുർബ്ബല പോരെങ്കിൽ ഗർഭിണിയും എന്നയവസ്ഥയാകും ഈ പദ്ധതിയിലൂടെ പ്രദേശം അനുഭവിക്കുക. 6. കൂടാതെ പൊന്തൻപുഴ വനഭൂമിയുടെ ഒരു ഭാഗം ചെറുവള്ളി എസ്റ്റേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്കിലുൾപ്പെട്ടതും മണിമല പഞ്ചായത്തിന്റെ കീഴിലുള്ളതുമായ ഒരു ചെറിയ ഗ്രാമമാണ് പൊന്തൻ‌പുഴ. പത്തനംതിട്ട ജില്ലയിലും കോട്ടയും ജില്ലയിലുമായി വ്യാപിച്ചുകിടക്കുന്ന ഏകദേശം 2833 ഹെക്ടർ ഇടതൂർന്ന വനഭൂമിയുള്ള പൊന്തൻപുഴ വനം ഈ ഗ്രാമത്തോടു ചേർന്നാണ്. ഈ ഗ്രാമത്തിൽ നൂറുകണക്കിന് കുടുംബങ്ങളും റോഡിനിരുവശത്തുമായി വനമേഖലയിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന കാർഷിക ഭൂമികളുമുണ്ട്. വന്മമരങ്ങളും ഔഷധ സസ്യങ്ങളും നിറഞ്ഞ ഈ മേഖലയിലെ നിബിഢവനത്തിൽ നിരവധിഇനം ചെറു മൃഗങ്ങൾ, അപൂർവ്വയിനം പക്ഷികൾ തുടങ്ങിയവയുമുണ്ട്. പൊന്തൻപുഴ ഗ്രാമത്തിലെ വനമേഖലയിൽ ആലപ്ര, വലിയകാവ്, കരിക്കാട്ടൂർ റിസർവ്വുകളും ഉൾപ്പെടുന്നു. ഇതിനോട് ചേർന്ന് വിമാനത്താവളം വരികയെന്നത് സ്വതവേ പരിസ്ഥിതി ലോല പ്രദേശമായ ഈ ഗ്രാമത്തിന്റെയും വനത്തിന്റെയും ജനത്തിന്റെയും അന്ത്യം കുറിയ്ക്കും. 7. മറ്റൊരു കാര്യം, പെരിയാർ വന്യജീവി സങ്കേതത്തിനോടും വളരെ ചേർന്നാണ് എസ്റ്റേറ്റ് ഭൂമി സ്ഥിതി ചെയ്യുന്നത് എന്നാണ്. അതായത് അതീവ പരിസ്ഥിതി ലോല പ്രദേശമാണ് ചെറുവള്ളി എസ്റ്റേറ്റും പരിസര പ്രദേശങ്ങളും എന്നത് തന്നെ. ഒരു ആഘാത പഠനവും നടത്താതെ അവിടെ വിമാനത്താവളത്തിന് എങ്ങനെ അനുമതി നൽകി എന്നത് ഗൗരവതരമായി അന്വേഷിക്കപ്പെടേണ്ടതാണ്. 8. മറ്റൊരു ഗുരുതരമായ വിഷയം, ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ശബരിമലയിലെ പതിനെട്ടു പൂങ്കാവനങ്ങളിൽപ്പെട്ട തലപ്പാറ മലയുടെ ഭാഗവും, പഴയ റെവന്യൂ രേഖകളിലും നികുതി രശീതുകളിലും പശ്ചിമ ദേവസ്വം വക എന്ന രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുമാണെന്നതാണ് എന്ന് പറയപ്പെടുന്നു.. ഇവിടെ പ്രാചീനമായ അഞ്ചു കുഴി പഞ്ചതീർത്ഥ പരാശക്തി സ്ഥാനം എന്നൊരു ക്ഷേത്രം നിലനിൽക്കുന്നുമുണ്ട്. ഈ ക്ഷേത്രത്തിലേക്കുള്ള വഴി ബിലീവേഴ്‌സ് ചർച്ചുകാർ കെട്ടിമറച്ചതിനു എതിരെയും എസ്റ്റേറ്റിന്റെ ഭാഗമെന്ന് ഇപ്പോൾ അവകാശപ്പെടുന്ന 700 ഏക്കറിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചും ക്ഷേത്ര അധികാരികളും വിശ്വാസികളും സമർപ്പിച്ച കേസുകളും ഇപ്പോഴും പല കോടതികൾക്ക് മുന്നിലായി ഉണ്ട്. ഇതിനെയൊക്കെ അവഗണിച്ചും വിശ്വാസി പ്രക്ഷോഭങ്ങളെ കണ്ടില്ലെന്ന് നടിച്ചും പിണറായി- യോഹന്നാൻ ഭൂമാഫിയകൾക്കായി ഈ വിമാനത്താവളം അനുവദിക്കാൻ കേന്ദ്ര സർക്കാരിന് എങ്ങനെയാണ് സാധിക്കുക? അഥവാ മോദി സർക്കാരിനെ ആരാണ് തെറ്റിധരിപ്പിച്ചത്? 9. ഒരു കാര്യം കൂടി. കേവലം 700 കിലോമീറ്റർ ദൂരത്തിൽ ഇപ്പോൾ തന്നെ നാലു അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. നെടുമ്പാശേരി വിമാനത്താവളം പോലും ലാഭത്തിൽ കുറവു രേഖപ്പെടുത്തുന്ന ഈ കാലത്ത് ഇനി ഒരു വിമാനത്താവളം കൂടി നമുക്കാവശ്യമുണ്ടോ? ഇരുവശത്തും നൂറ് മുതൽ നൂറ്റിയിരുപത് കിലോമീറ്റർ ദൂരത്ത് കൊച്ചിയും, തിരുവനന്തപുരത്തും അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഇപ്പോളുണ്ട് എന്നതും കണക്കിലെടുക്കുമ്പോൾ പുതിയൊന്ന് എന്ത് കാരണവശാലും അധികപ്പറ്റ് തന്നെയാണ്. 10. ആദ്യം പറഞ്ഞ് കേട്ടത് ആറന്മുളയിൽ വിമാനത്താവളം വരുമെന്നാണ്. അത് നടക്കില്ലായെന്ന് കണ്ടപ്പോളാണ് യോഹന്നാന്റെ മനസ്സിൽ ലഡു പൊട്ടിയത്. പിണറായി ഉള്ളപ്പോൾ എന്തിന് പഞ്ഞം? 1200 ഏക്കർ മാത്രം മതിയാകുന്ന ചെറുവിമാനത്താവളത്തിന് പകരം 2200 ഉള്ള യോഹന്നാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സർക്കാർ ഭൂമി അഥവാ നിങ്ങളുടേയും എന്റേയും ഭൂമി, കള്ള ബിഷപ്പിന് അങ്ങോട്ട് കാശു കൊടുത്ത് ഏറ്റെടുത്ത് അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടാക്കാൻ പോവണത്രേ. അതിനാണ് കേന്ദ്രവ്യോമയാനമന്ത്രാലയം അനുമതി നൽകിയതും അതിൽ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചതും... 😡 ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ.? അവസാനമായി പറയാനുള്ളത് ഒന്നു മാത്രം.. ശബരിമലയെ തൊട്ടു കളിക്കരുത്... അപേക്ഷയല്ല, അയ്യപ്പന് വേണ്ടി ആരോടും അപേക്ഷിക്കില്ല, മറിച്ച് പോരാടിയാണ് ശീലം. അയ്യനുമതേ, അയ്യപ്പനുമതേ.. തത്വമസി. '
സ്വാമി ശരണം രഞ്ജിത്ത് ഗോപാലകൃഷ്ണൻ

രാമായണത്തിലെ വ്യോമപാത

കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധം രേഖപെടുത്തുന്നു...
*രാമായണത്തിലെ വ്യോമ പാത.* രാമായണത്തിൽ രാവണൻ സീതയെ തന്റെ പുഷ്പകവിമാനത്തിൽ ബലമായി പിടിച്ചു കൊണ്ടുപോയത് പഞ്ചവടിയിൽ (നാസിക്, മഹാരാഷ്ട്ര) നിന്നും ഹംപി ( കർണ്ണാടക) ലെ പാക്ഷി (ആന്ധ്രാപ്രദേശ്) വഴി ശ്രീലങ്ക ... സത്യം പറഞ്ഞാൽ എനിക്ക് അത്ഭുതം തോന്നി നാസിക്, ഹംപി, ലേപാക്ഷി, ശ്രീലങ്ക ഇതെല്ലാം ഒരേ നേർരേഖയിലാണന്ന്... ചില തെളിവുകൾ .. 1. പഞ്ചവടി എന്നത് നാസിക്കിലാണ് (മഹാരാഷ് ട്ര) അവിടെയാണ് ശ്രീരാമനും സീതയും ലക്ഷ്മണനും തന്റെ വനവാസകാലത്ത് താമസിച്ചിരുന്നത്. തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഉപദ്രവിച്ച ശൂർപണഖയുടെ മൂക്ക് ഛേദിച്ചത് ഇവിടെ വച്ചാണ്. അങ്ങനെ യാണ് ഈ സ്ഥലത്തിന് നാസിക് (മുക്ക്)എന്ന് പേര് വന്നത്. 2. രാവണൻ ബലമായി സീതയെപുഷ്പക വിമാനത്തിൽ ശ്രീലങ്കയിലേക്ക് കൊണ്ടു പോകും വഴി സീത താഴേയ്ക്ക് നോക്കിയപ്പോർ കുറച്ച് പേർ പർവ്വത മുകളിൽ നിൽക്കുന്നതു കണ്ട് തന്റെ ആഭരണങ്ങളും ചില വസ്ത്രവും താഴേയ്ക്കിട്ടു. ആ കുറച്ച് ആളുകൾ " മറ്റാരുമായിരുന്നില്ല ഹനുമാനും സുഗ്രീവനും ഒക്കെ ആയിരുന്നു." പർവ്വതം ഏതാണന്നറിയേണ്ടേ? ഋഷ്യ മൂകാചല പർവ്വതം (സ്ഥലം ഹംപി കർണ്ണാടക). 3. ജഡായൂ (വലിയ ഒരു പക്ഷി) സീതയെ രാവണൻ കട്ടോണ്ടു പോകുന്നതിനെ തടയാനായി രാവണനുമായി യുദ്ധം ചെയ്തു. എന്നാൽ പരാജിതനായി തന്റെ രണ്ട് ചിറകുകളും അരിയപ്പെട്ട് ഒരു പർവ്വത മുകളിൽ ശ്രീരാമൻ വരുന്നതുവരെ ജീവിച്ചു. ആ പക്ഷി രാജനെ കണ്ട മാത്രയിൽ ശ്രീരാമൻ വിളിച്ച പേരാണ് "ഹേ പക്ഷി". ഇപ്പോൾ ആ സ്ഥലത്തിന്റെ പേര് ലേപാക്ഷി എന്നാണ്. സെമറ്റിക് മതക്കാരും അവരുടെ പ്രചാരകരും രാമായണത്തേയും മഹാഭാരതത്തേയും മാത്രമല്ല കോടിക്കണക്കിന് ശാസ്ത്ര വിജ്ഞാന സാഹിത്യ കൃതികളേയും കെട്ടുകഥകളെന്ന് പറഞ്ഞ് കളിയാക്കുകയും വില കൽപ്പിക്കാതിരിക്കുകയും ചെയ്തു. ശ്രീ ഭഗവാൻ ശ്രീരാമൻ നിർമ്മിച്ച ശ്രീലങ്കയി ലേയ്ക്കുള്ള പാലം പോലും അവർ പറഞ്ഞത് ആഡംസ് ബ്രിഡ്ജ് (Adams Bridge) എന്നാണ്. അവർ പറഞ്ഞത് മാത്രം ശരിയാണന്ന് പറഞ്ഞ് തല കുലുക്കുകയാണ് നമ്മുടെ നവ റിബറലുകളും ... അവസാനമായി രാമായണം തെറ്റായിരുന്നു വെങ്കിൽ നാസിക് മുതൽ ശ്രീലങ്ക വരെ രാമായണം എഴുതിയ ശ്രീ വാത്മീകി വിമാനയാത്ര നടത്തിയിരുന്നോ ഈ സ്ഥലങ്ങളെല്ലാം ഒരേ രേഖയിലാണന്ന് കാണിക്കാൻ ...

Monday, 22 July 2024

14 ലോകങ്ങൾ

ക്ഷേത്ര തന്ത്രത്തിൽ, അത്യാവശ്യം അറിവുള്ള തന്ത്രിമാർ വിസ്തരിച്ച് ക്രിയ ചെയ്യുന്നുവെങ്കിൽ "വലിയ ദേഹശുദ്ധി" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന "ഷഡദ്ധ്വന്യാസം" ആണ് ചെയ്യാറുള്ളത്... പ്രപഞ്ചത്തിലെ കലകൾ, തത്ത്വങ്ങൾ, ഭുവനങ്ങൾ, വർണ്ണങ്ങൾ, പദം, മന്ത്രം തുടങ്ങി അനേകം ഘടകങ്ങൾ ചേർന്നതാണ് അത്... ന്യസിക്കുക എന്ന് പറഞ്ഞാൽ തൊടുക എന്നർത്ഥം... അതാത് മുദ്രകളോടെ അതാത് ശരീരഭാഗങ്ങളിൽ തൊടുന്നു.. ഉദാഹരണത്തിന് - വായ്വഗ്നികളാണ് ബന്ധപ്പെട്ട വിഷയത്തിന്റെ / തത്വത്തിൻ്റെ പഞ്ചഭൂത അധികാരികൾ എങ്കിൽ ചൂണ്ടുവിരലും നടുവിരലും കൂടിയിട്ട് ശരീരത്തിൽ ഏത് അവയവത്തിനാണോ അത് ബന്ധപ്പെടേണ്ടത് അവിടെ തൊടുന്നു എന്ന് ചുരുക്കം... പറഞ്ഞു വന്നത് ഭുവനന്യാസത്തെ പറ്റിയാണ്... "ഈരേഴു പതിന്നാല് ലോകം" എന്നാണല്ലോ നമ്മളുമായി ബന്ധപ്പെട്ട ലോകങ്ങളെപ്പറ്റി പറയുക.... അതെന്തിനാണ് " ഈരേഴ്" എന്ന് വിശേഷണമായി പറഞ്ഞത്, 14 ലോകം എന്നു മാത്രം പറയാത്തത്.... 14 ലോകങ്ങളിൽ ഏഴെണ്ണം വീതം 2 കാറ്റഗറി ആണ്.. 7 എണ്ണം ഊർദ്ധ്വ ലോകങ്ങൾ 7 എണ്ണം അധോ ലോകങ്ങൾ 1) അതലം 2) വിതലം 3) സുതലം 4) നിതലം 5) മഹാതലം 6) രസാതലം 7) പാതാളം എന്നിങ്ങനെയുള്ള 7 അധോലോകങ്ങളെ തന്ത്രി യഥാക്രമം അരക്കെട്ടിൽ, തുടകളിൽ, കാൽമുട്ടുകളിൽ, ജംഘയിങ്കൽ (മുട്ടിനു താഴെ പാദത്തിന് മുകളിലുള്ള ഭാഗം), കാൽച്ചുവട്ടിൽ, വിരലുകളിൽ, പാദത്തിൽ - ഇങ്ങനെ സ്വന്തം ശരീരത്തിൽ ന്യസിക്കുന്നു... ഊർദ്ധ്വലോകങ്ങളായ 1) ഭൂർലോകം (നാം വസിക്കുന്ന ഈ ലോകം) 2) ഭുവർലോകം (മുകളിലേക്ക് നോക്കുമ്പോൾ ഗ്രഹനക്ഷത്രാദികളെ കാണുന്ന ലോകം) 3) സ്വർലോകം (ഇന്ദ്രാദി ദേവതമാരുടെ ലോകം) 4) മഹർലോകം (മാർക്കണ്ഡേയൻ തുടങ്ങിയ മുനിമാരുടെ ലോകമാണ് മഹർലോകം. ഒരു മനുഷ്യന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഉയർന്ന ലോകമാണിത്.) 5) ജനലോകം (സനൽകുമാരാദികളായ ബ്രഹ്മപുത്രന്മാരുടെ ലോകം) 6) തപ:ലോകം (നാരദാദികളുടെ ലോകം) 7) സത്യലോകം (ബ്രഹ്മദേവൻ്റെ ലോകം) എന്നിവകളെ യഥാക്രമം മൂലാധാരം, നാഭി, ഹൃദയം, കണ്ഠം, മുഖം, ഭ്രൂമദ്ധ്യം, ശിരസ്സ് എന്നിങ്ങനെയും ന്യസിക്കുന്നു... സാധകൻ്റെ ശരീരത്തിൽ തന്നെ 14 ലോകങ്ങളും വസിക്കുന്നു എന്ന് ചുരുക്കം... ലോകവും പ്രപഞ്ചവും മഹാപ്രപഞ്ചവും ഒക്കെ വ്യത്യസ്ത അർത്ഥത്തിലാണ് ആചാര്യൻ പ്രയോഗിച്ചിരിക്കുന്നത് എന്നതും കൂടി ഇതോടൊപ്പം സൂചിപ്പിക്കുന്നു... Universe നെയോ Multiverse നെയോ അല്ല ഇവിടെ ന്യസിക്കുന്നത്... ഊർദ്ധ്വാമ്നായം എത്തുമ്പോ അതും വരും... പഞ്ചഭൂതനിർമ്മിതമായ ഈ ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം തന്നെ ഈ പിണ്ഡാണ്ഡത്തിലുണ്ട് എന്നതാണ് തന്ത്രശാസ്ത്രത്തിന്റെ കാഴ്ചപ്പാട്.... (അതേപടി തന്നെ എന്നല്ല അംശങ്ങൾ, കലകൾ എന്നതാണ് ഉദ്ദേശിക്കുന്നത്)
പറഞ്ഞു വന്നത് - നിങ്ങൾ എന്താണ് എന്ന് നിശ്ചയിക്കുന്നത്, നിങ്ങളുടെ ഉള്ളിലെ consciousness എപ്രകാരമാണ് എവിടെയാണ്, ഏത് ലോകത്തിലാണ് നിലകൊള്ളുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്... "consciousness emerges from the operations of the brain" എന്ന് പറയാറുണ്ട്...തന്ത്രശാസ്ത്രം സംവദിക്കുന്നത് ഈ പോയിന്റിലുമാണ്.. Consciousness is your awareness of yourself and the world around you. This awareness is subjective and unique to you.... NB : ഒരാൾ ഒരു സംശയം ചോദിച്ചു, അതിന് അയാൾക്ക് പേഴ്സണലായി മറുപടി നൽകാൻ വേണ്ടി എഴുതിയതാണ്... എഴുതിക്കഴിഞ്ഞപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യാൻ തോന്നി...അതെന്തിനാണെന്ന് അറിയില്ല 😄