Monday, 22 July 2024
14 ലോകങ്ങൾ
ക്ഷേത്ര തന്ത്രത്തിൽ, അത്യാവശ്യം അറിവുള്ള തന്ത്രിമാർ വിസ്തരിച്ച് ക്രിയ ചെയ്യുന്നുവെങ്കിൽ "വലിയ ദേഹശുദ്ധി" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന "ഷഡദ്ധ്വന്യാസം" ആണ് ചെയ്യാറുള്ളത്...
പ്രപഞ്ചത്തിലെ കലകൾ, തത്ത്വങ്ങൾ, ഭുവനങ്ങൾ, വർണ്ണങ്ങൾ, പദം, മന്ത്രം തുടങ്ങി അനേകം ഘടകങ്ങൾ ചേർന്നതാണ് അത്...
ന്യസിക്കുക എന്ന് പറഞ്ഞാൽ തൊടുക എന്നർത്ഥം...
അതാത് മുദ്രകളോടെ അതാത് ശരീരഭാഗങ്ങളിൽ തൊടുന്നു..
ഉദാഹരണത്തിന് - വായ്വഗ്നികളാണ് ബന്ധപ്പെട്ട വിഷയത്തിന്റെ / തത്വത്തിൻ്റെ പഞ്ചഭൂത അധികാരികൾ എങ്കിൽ ചൂണ്ടുവിരലും നടുവിരലും കൂടിയിട്ട് ശരീരത്തിൽ ഏത് അവയവത്തിനാണോ അത് ബന്ധപ്പെടേണ്ടത് അവിടെ തൊടുന്നു എന്ന് ചുരുക്കം...
പറഞ്ഞു വന്നത് ഭുവനന്യാസത്തെ പറ്റിയാണ്...
"ഈരേഴു പതിന്നാല് ലോകം" എന്നാണല്ലോ നമ്മളുമായി ബന്ധപ്പെട്ട ലോകങ്ങളെപ്പറ്റി പറയുക....
അതെന്തിനാണ് " ഈരേഴ്" എന്ന് വിശേഷണമായി പറഞ്ഞത്, 14 ലോകം എന്നു മാത്രം പറയാത്തത്....
14 ലോകങ്ങളിൽ ഏഴെണ്ണം വീതം 2 കാറ്റഗറി ആണ്..
7 എണ്ണം ഊർദ്ധ്വ ലോകങ്ങൾ
7 എണ്ണം അധോ ലോകങ്ങൾ
1) അതലം
2) വിതലം
3) സുതലം
4) നിതലം
5) മഹാതലം
6) രസാതലം
7) പാതാളം
എന്നിങ്ങനെയുള്ള 7 അധോലോകങ്ങളെ തന്ത്രി യഥാക്രമം അരക്കെട്ടിൽ, തുടകളിൽ, കാൽമുട്ടുകളിൽ, ജംഘയിങ്കൽ (മുട്ടിനു താഴെ പാദത്തിന് മുകളിലുള്ള ഭാഗം), കാൽച്ചുവട്ടിൽ, വിരലുകളിൽ, പാദത്തിൽ - ഇങ്ങനെ സ്വന്തം ശരീരത്തിൽ ന്യസിക്കുന്നു...
ഊർദ്ധ്വലോകങ്ങളായ
1) ഭൂർലോകം (നാം വസിക്കുന്ന ഈ ലോകം)
2) ഭുവർലോകം (മുകളിലേക്ക് നോക്കുമ്പോൾ ഗ്രഹനക്ഷത്രാദികളെ കാണുന്ന ലോകം)
3) സ്വർലോകം (ഇന്ദ്രാദി ദേവതമാരുടെ ലോകം)
4) മഹർലോകം (മാർക്കണ്ഡേയൻ തുടങ്ങിയ മുനിമാരുടെ ലോകമാണ് മഹർലോകം. ഒരു മനുഷ്യന് എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഉയർന്ന ലോകമാണിത്.)
5) ജനലോകം (സനൽകുമാരാദികളായ ബ്രഹ്മപുത്രന്മാരുടെ ലോകം)
6) തപ:ലോകം (നാരദാദികളുടെ ലോകം)
7) സത്യലോകം (ബ്രഹ്മദേവൻ്റെ ലോകം)
എന്നിവകളെ യഥാക്രമം മൂലാധാരം, നാഭി, ഹൃദയം, കണ്ഠം, മുഖം, ഭ്രൂമദ്ധ്യം, ശിരസ്സ് എന്നിങ്ങനെയും ന്യസിക്കുന്നു...
സാധകൻ്റെ ശരീരത്തിൽ തന്നെ 14 ലോകങ്ങളും വസിക്കുന്നു എന്ന് ചുരുക്കം...
ലോകവും പ്രപഞ്ചവും മഹാപ്രപഞ്ചവും ഒക്കെ വ്യത്യസ്ത അർത്ഥത്തിലാണ് ആചാര്യൻ പ്രയോഗിച്ചിരിക്കുന്നത് എന്നതും കൂടി ഇതോടൊപ്പം സൂചിപ്പിക്കുന്നു... Universe നെയോ Multiverse നെയോ അല്ല ഇവിടെ ന്യസിക്കുന്നത്... ഊർദ്ധ്വാമ്നായം എത്തുമ്പോ അതും വരും...
പഞ്ചഭൂതനിർമ്മിതമായ ഈ ബ്രഹ്മാണ്ഡത്തിലുള്ളതെല്ലാം തന്നെ ഈ പിണ്ഡാണ്ഡത്തിലുണ്ട് എന്നതാണ് തന്ത്രശാസ്ത്രത്തിന്റെ കാഴ്ചപ്പാട്....
(അതേപടി തന്നെ എന്നല്ല അംശങ്ങൾ, കലകൾ എന്നതാണ് ഉദ്ദേശിക്കുന്നത്)
പറഞ്ഞു വന്നത് - നിങ്ങൾ എന്താണ് എന്ന് നിശ്ചയിക്കുന്നത്, നിങ്ങളുടെ ഉള്ളിലെ consciousness എപ്രകാരമാണ് എവിടെയാണ്, ഏത് ലോകത്തിലാണ് നിലകൊള്ളുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്...
"consciousness emerges from the operations of the brain" എന്ന് പറയാറുണ്ട്...തന്ത്രശാസ്ത്രം സംവദിക്കുന്നത് ഈ പോയിന്റിലുമാണ്..
Consciousness is your awareness of yourself and the world around you. This awareness is subjective and unique to you....
NB : ഒരാൾ ഒരു സംശയം ചോദിച്ചു, അതിന് അയാൾക്ക് പേഴ്സണലായി മറുപടി നൽകാൻ വേണ്ടി എഴുതിയതാണ്... എഴുതിക്കഴിഞ്ഞപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യാൻ തോന്നി...അതെന്തിനാണെന്ന് അറിയില്ല 😄
Subscribe to:
Post Comments (Atom)
No comments:
Post a Comment