Thursday, 24 May 2018

സ്ത്രീ ശാക്തീകരണം ഭാരതീയമാകട്ടെ

രഞ്ജിത്ത് ഗോപാലകൃഷ്ണൻ
പ്രകൃതി മാതാവാണന്നതാണ് ഭാരതീയ സംസ്കൃതിയുടെ ആദ്യ പാഠങ്ങളിലൊന്ന്. ആ മാതാവാകട്ടെ ദൈവത്തിന് തുല്യയാണന്ന് ഭാരതീയർ ഓരോ കുഞ്ഞുങ്ങളെയും  ഓതി പഠിപ്പിച്ചിരുന്നു.. "മാതാ, പിതാ, ഗുരു ദൈവം" എന്ന്...
ആ ദൈവമാകട്ടെ പരാശക്തിയായും, സർവ്വം സഹയായ ഭൂമിദേവിയായും, ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായും, സംഹാരരുദ്രയായ മഹാകാളിയായും, വിദ്യാദേവതയായ വാണീദേവിയായൂം, സങ്കടഹരണിയായ പാർവതിയായും എല്ലാം ആരാധിക്കപ്പെടുന്ന സംസ്ക്കാരമാണ്, 'ഭാരതീയം' അഥവാ 'ഹൈന്ദവം' എന്ന് അറിയപ്പെടുന്നത്.
അതിനാൽ തന്നെയാണ്;,
                 "
ജനനീ ജന്മഭൂമിശ്ച,
                
സ്വർഗ്ഗാദപി, ഗരീയസീ"
എന്ന് മര്യാദപുരുഷോത്തമനായ ശ്രീരാമൻ, കീഴടക്കപ്പെട്ട സമ്പന്നമായ ലങ്കയെ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്ന വിഭീഷണനോട് പറയുന്നത്. അതായത്, പെറ്റമ്മയും, പിറന്ന നാടും, സ്വർഗ്ഗത്തേക്കാൾ മഹത്തരമാണന്ന്.
  


ഭൂമി ദേവിയെ, പ്രകൃതിയെ, പിറന്ന നാടിനെ എല്ലാം ദൈവീകമായി കാണുന്നതു കൊണ്ടാണ് 'വന്ദേമാതരം' അഥവാ 'അമ്മേ നമസ്കാരം' എന്ന് പറഞ്ഞുകിടക്കപ്പായിൽ നിന്നെഴുന്നേൽക്കുമ്പോൾ തന്നെ നിലം തൊട്ട് നിറുകയിൽ വയ്ക്കാൻ ഭാരതീയർ ശീലിച്ചത്.

ഒരൊറ്റ രാജ്യമായിരുന്നില്ലെങ്കിലും, ചേതന കൊണ്ട്  ഒരൊറ്റ രാഷ്ട്രമായിരുന്ന പൗരാണിക കാലത്ത് തന്നെ ഭാരതഭൂവിനെ, ഭാരത'മാതാ'വായി ഉപഭൂഖണ്ഡത്തിൽ ആരാധിച്ചത്.
അവിടെ സ്ത്രീ മാതാവും, ദേവതയുമായിരുന്നു.
"
യത്ര നാര്യസ്തു പൂജ്യന്തേ,
  
രമന്തേ തത്ര ദേവതാഃ "
(
എവിടെ നാരിമാരെ പൂജിക്കുന്നുവോ അവിടെ ദേവതകൾ അഭിരമിക്കുന്നു.)

അതിനാലാണ്, അരുന്ധതി മുതൽ ശാരദാ ദേവി വരെ പ്രാതസ്മരണീയരായത്. 
"അരുന്ധത്യനസൂയാ ച
സാവിത്രീ ജനകീ സതീ
ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
മീരാ ദുര്ഗാവതീ തഥാ
ലക്ഷ്മീരഹല്യാ ചന്നമ്മാ
രുദ്രമാംബാ സുവിക്രമാ
നിവേദിതാ സാരദാ ച
പ്രണമ്യാ  മാതൃ ദേവതാ:"

ഇങ്ങനെ 'സ്ത്രീ'യെ മഹനീയമായി ആദരിച്ചിരുന്ന പാരമ്പര്യം ഈ രാഷ്ട്രത്തിനുണ്ടായിരുന്നു.  കാലാകാലങ്ങളായ അധിനിവേശങ്ങളും, അതിനൊപ്പം ഇന്നാട്ടിലെ ജനതയിലേക്ക് പകർന്നാടിയ വൈദേശിക സംസ്കൃതികളും, സ്ത്രീകളെ അടിമകളായും, രമിക്കുന്നതിനുള്ള  ഉപഭോഗ ഉപകരണങ്ങളായും കാണാൻ ആത്മാഭിമാനം നഷ്ടപ്പെട്ട ജനതയെ ശീലിപ്പിച്ചു. മഹനീയമായ പൈതൃകങ്ങളുടെ മാതൃകകൾ മൃഗതൃഷ്ണകൾക്ക് വഴിമാറി. മറിച്ചുള്ള എല്ലാ വാദങ്ങളുടേയും മുനയൊടിക്കാൻ പൗരാണിക മാതൃകകളെ പരിഹസിക്കാനുള്ള ഏടുകൾ പൊക്കിയെടുത്ത് ആത്മവിശ്വാസം നഷ്ടമായ വാദങ്ങളുടേയും അവശേഷിച്ച ആത്മാഭിമാനത്തെക്കൂടി മുറിപ്പെടുത്തി....

അങ്ങനെ തകർച്ച പൂർത്തിയാക്കാൻ നിർഭയയും, ജിഷയും ബലി നൽകപ്പെട്ടു. നിമിഷമാരും, മെറിനുമെല്ലാം വിൽക്കപ്പെട്ടു.. 
വഴിവക്കിൽ, ട്രെയിനിൽ, ബസ്സിൽ, വിദ്യാലയങ്ങളിൽ, എന്തിന് സ്വന്തം കൂരക്കുള്ളിൽ വരെ ഭാരത സ്ത്രീകൾ പിച്ചിച്ചീന്തപ്പെടുകയാണ്.  പിഞ്ചുകുഞ്ഞിനെ വരെ ബലാത്ക്കാരത്തിലൂടെ കൊല്ലാൻ പോലും മടിയില്ലാത്ത വിധം ആഴമേറിയ സാംസ്കാരിക അധപ്പതനത്തിലാണ് നാടിന്റെ മനഃസ്സാക്ഷി. ദിഗന്ദങ്ങൾ പൊട്ടുമാറ് ആർത്തനാദങ്ങളാണ് സമൂഹത്തിലെവിടെയും..

എവിടെയാണ് രക്ഷ, എന്താണ് ചെയ്യേണ്ടത്?. എല്ലാവർക്കും ആധിയാണ്. സമൂഹത്തിനെ സ്വാധീനിക്കുന്ന സിനിമകളിലും, സാമൂഹ്യ മാദ്ധ്യമങ്ങളിലും, സ്ത്രീ വിരുദ്ധത ഉണ്ടാവാതിരിക്കാൻ ഒരു കൂട്ടർ വാദിക്കുന്നു.. ശരീരം മൊത്തം മൂടുന്ന വസ്ത്രം ധരിക്കാൻ മറ്റൊരു വിഭാഗം ഉദ്ബോധിപ്പിക്കുന്നു.. ആണുങ്ങൾ ധരിക്കുന്ന വേഷം ധരിച്ചാൽ തങ്ങൾക്കും തുല്യനീതി കിട്ടുമെന്നാണ് ചിലരുടെ ചിന്ത.   വീട്ടിൽ അമ്മ മീൻ വറുത്തപ്പോൾ നടുക്കഷണം കിട്ടാത്തതാണ് ചിലരെ ദുഃഖിപ്പിക്കുന്നത്.

ഇങ്ങനെ പോകുന്ന സ്ത്രീ സമത്വവാദങ്ങൾക്കിടയിൽ ഓർക്കപ്പെടാതെ പോകുന്നത് നഷ്ട സൗരഭ്യങ്ങളെയാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു ധാർമ്മികച്യുതി ഈ നാടിനുണ്ടായി എന്നാരും ചിന്തിക്കുന്നില്ല. അതായത് രോഗത്തെയല്ല, ലക്ഷണങ്ങളെയാണ് ചികിത്സിക്കാൻ ഇവിടെ ശ്രമം നടത്തുന്നത്.

ഓരോ സ്ത്രീയും ബഹുമാനിക്കപ്പെടണമെങ്കിൽ ഓരോ അമ്മയും മാനിക്കപ്പെടണം. സ്വന്തം മാതാവും, പ്രകൃതിയും, വൃക്ഷലതാദികളും, പക്ഷിമൃഗാദികളും, രാഷ്ടവും, നിലം ചവിട്ടുന്ന ഭൂമിയും ദേവതയ്ക്ക് സമമാണന്ന് ഓരോ മനസ്സിലുമുറയ്ക്കണം. "പ്രകൃതീ പഞ്ചഭൂതാനി, ഗ്രഹാലോകാ സ്വരസ്ഥതാ" (പ്രകൃതിയും, പഞ്ചഭൂതങ്ങളും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഈരേഴു പതിനാല് ലോകങ്ങളും, ഏഴു സ്വരങ്ങളും എല്ലാം ഈശ്വരീയമാണ്)
അമ്മ വീട്ടിലെ അടിച്ചുതളിക്കാരിയല്ല, മറിച്ച് ദേവതയാണന്ന ബോധത്തോടെ ഓരോ കുഞ്ഞും വളരണം. മാതാപിതാക്കളുടെ കാൽ തൊട്ട് വന്ദിച്ച് മക്കൾ ഓരോ ദിവസവും സ്ക്കൂളിൽ പോകണം. വളർന്നു വരുന്ന ആൺമക്കളോട്, ഒരു പെൺകുട്ടികളുടേയും മുഖത്തല്ലാതെ ശരീരത്ത് നോക്കി സംസാരിക്കരുതെന്ന് അമ്മമാർ തന്നെ പറഞ്ഞു കൊടുക്കണം. നമ്മുടെ മഹനീയമായ പാരമ്പര്യം അവരുടെ ഹൃദയത്തിൽ പതിയണം. മാതാവും, മാതൃഭൂമിയും ഈശ്വരന് സമമാണന്ന് അവരിലുറയ്ക്കണം. അങ്ങനെ വളർത്തിയാൽ ഒരാൺകുട്ടിയും താൻ കാണുന്ന ഒരു സ്ത്രീയേയും അപമാനിക്കില്ല.  മറിച്ച് അവരെ ബഹുമാനിക്കാനും, സംരക്ഷിക്കാനും പഠിക്കും. സ്ത്രീ വെറും തുല്യയായല്ല, പുരുഷനേക്കാളും ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെടും. അതല്ലേ യഥാർത്ഥത്തിൽ  ഫെമിനിസം ?.. അതല്ലേ നാം ആഗ്രഹിക്കേണ്ട യഥാർത്ഥ സ്ത്രീ ശാക്തീകരണം?..


രഞ്ജിത്ത് ഗോപാലകൃഷ്ണൻ 
കോടാനുകോടി നക്ഷത്ര സമൂഹങ്ങളിൽ ഒരു കുഞ്ഞൻ താരസമൂഹമാണല്ലോ നമ്മുടെ ആകാശഗംഗയെന്ന നക്ഷത്രഗണം. അതിന്റെ ഒരറ്റത്ത് നിന്ന് മറുവശത്തേയ്ക്ക് നേർരേഖയിൽ പ്രകാശവേഗതയിൽ യാത്ര ചെയ്താൽ മറ്റേയറ്റം പിടിക്കാൻ തന്നെ ഒരു ലക്ഷം പ്രകാശ വർഷം വേണ്ടി വരുമത്രേ. ഇങ്ങനെ തന്നെ യാത്ര ചെയ്താൽ അറുപത് ലക്ഷം പ്രകാശവർഷങ്ങൾ വരെ യാത്ര ചെയ്യേണ്ടി വരുന്ന മറ്റു ഗ്യാലക്സികൾ അഥവാ നക്ഷത്ര സമൂഹം ഉണ്ടന്നാണ് ശാസ്ത്ര ലോകം പറയുന്നത്. അവരുടെ ഇടയിൽ, ചെറുതെങ്കിലും മനോഹരിയായ ആകാശഗംഗയിലെ ഒരു കുഞ്ഞൻ നക്ഷത്രസുന്ദരനാണു നമ്മുടെ സൂര്യൻ. എട്ടൊന്പത് അനുയായികളുമായി സൗരയൂഥമെന്ന് വിളിക്കുന്ന പുള്ളിയുടെ കുടുംബത്തിലെ ഒരു ചിന്നപ്പെണ്ണാണ് നമ്മുടെ സുന്ദരിയായ പൃഥ്വീ ദേവി. അവളുടെ നീലിമയാർന്ന സമുദ്രച്ഛവിയുടെ ഇടിയിലെവിടെയൊക്കയോ തെളിയുന്ന മൺരേഖകളുടെ മുകളറ്റത്ത് അള്ളിപിടിച്ചിരിക്കുന്ന അൽപ ജീവനുകളിൽ ഒന്ന് മാത്രമാണ് നാമെന്ന മനുഷ്യഗണം!.. ഇരുട്ടിനെയും, മിന്നലിനെയും, പ്രകൃതിദേവിയുടെ രൗദ്ര ഭാവങ്ങളോരോന്നിനേയും, മറ്റു ജീവജാലങ്ങളെയും, എന്തിനു സ്വന്തം ഗണത്തിൽപ്പെട്ട മനുഷ്യനേയും തന്നെ ഭയമുള്ള നമ്മളുടെ തീർത്താൽ തീരാത്ത ആശങ്കകളുടെ കനത്ത ആവരണങ്ങൾക്കൊരു നനവിന്റെ ആശ്വാസമാണ് ഈശ്വരവിശ്വാസമെന്ന ഭ്രമകൽപ്പന.

മനുഷ്യ കുലം ഉണ്ടായ കാലം മുതൽ ഭയവും, വിശ്വാസവും അവനൊപ്പമുണ്ട്. മറ്റു ജീവികളിൽ നിന്നും അവനെ വേർതിരിക്കുന്ന വിശേഷ ബുദ്ധിയുണ്ട് എന്ന് ഊറ്റം കൊള്ളുന്ന മനുഷ്യൻ തന്നെ, തന്റെ നിസ്സാഹായതയ്ക്കും, ഭയാശങ്കകൾക്കും ഒരത്താണിയായി കാണുന്നത് ഇതേ മനസിന്റെ വിചിത്രമായ ഭാവനകളിലൂടെ ലഭിക്കുന്ന ആശ്വാസത്തെയാണ്. സത്യവും, മിഥ്യയും തമ്മിൽ ഇഴപിരിക്കാനാവാതെ യുഗങ്ങളായി ആശ്വാസം തേടി അവൻ പല സിദ്ധാന്തങ്ങളുടെയും പിന്നാലെ പായുന്നു. പൗരാണിക ഭാരതീയർ ആവണം ഒരു പക്ഷെ ഏറ്റവും സങ്കീർണ്ണമായ ഈശ്വര വിശ്വാസത്തെ സാര്വലൗകീകമാക്കിയത്. "അനന്തമകജ്ഞാതം അവര്ണനീയം" എന്ന് പറയുമ്പോളും, പ്രപഞ്ചമെന്ന ബ്രഹത്തിനെ "ബ്രഹ്മമെന്നവൻ ഭാരതീയർ വിളിച്ചു. നാമധിവസിക്കുന്ന ഈ ഭൂമി ഒരു ഗോളമാണെന്നും, അത്, ആദിത്യനായ ഗൃഹനായകന്റെ കാരുണ്യത്തിലാണെന്നും അവർ തിരിച്ചറിഞ്ഞു. "അഗ്നിമീളേ പുരോഹിതം, യഗഞ്ജസ്യ ദേവ മൃഥ്വിജം ഹോ താരം, രക്തതാമമം" എന്നെഴുതി വച്ചതു ആ അറിവിൽ നിന്നാണ്. നമ്മുടെ ആധാരമാണെന്ന് തിരിച്ചറിഞ്ഞ സൂര്യൻ അങ്ങനെ ദേവനായി. അതുക്കും മേലെയാണ് പ്രപഞ്ചമെന്ന മഹാത്ഭുതമെന്നും തിരിച്ചറിഞ്ഞ അവർ, എല്ലാം ആ ഈശ്വരന്റെ സൃഷ്ടിയാണെന്നും, അണുവണു വിടാതെ ഈ പ്രപഞ്ചത്തിലെ സകലതും അതിന്റെ ഭാഗമെന്നും സിദ്ധാന്തിച്ചു. ഇതൊക്കെ ശുദ്ധ തട്ടിപ്പാണെന്നു പറഞ്ഞ ചാർവാകനെയും അവർ മുനിയായി കരുതി. ഈശ്വരനെ വിശ്വസിക്കാനും, അതിനു വിവിധങ്ങളായ ആചാരങ്ങളും, രൂപങ്ങളും, ആഘോഷങ്ങളും എല്ലാം നടത്താൻ ഭാരതീയർ നൂറ്റാണ്ടുകളായി ശീലിച്ചത് അങ്ങനെയാണ്.

മഞ്ഞുകട്ടയിൽ വിരിയുന്ന ശിവലിംഗത്തെയും, നൂറ്റാണ്ടുകളായി അണയാതെ കത്തുന്ന ദീപത്തെയും, മണ്ണിലും, കല്ലിലും, മരത്തിലും വിരിയുന്ന ശില്പങ്ങളിലും, കാവ്യഭംഗി വിരിയുന്ന ക്ഷേത്രങ്ങളും ഈശ്വര സവിധങ്ങളായി. ഒപ്പം ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വതഃ” (നല്ല ചിന്തകള്‍ വിശ്വത്തിലെ എല്ലാ ദിക്കുകളില്‍നിന്നും വന്നുചേരട്ടെ) എന്ന പ്രാര്‍ത്ഥനയില്‍നിന്നു തുടങ്ങി പത്താം മണ്ഡലത്തിലെ (10.191.2) “സംഗച്ഛധ്വം സംവദധ്വം സംവോ മനാംസി ജാനതാം ദേവാഭാഗം യഥാപൂര്‍വേ സഞ്ജനാനാ ഉപാസതേ” (നിങ്ങള്‍ ഒന്നിച്ചു ചേരുവിന്‍, ഏക രൂപത്തില്‍ സ്തുതിക്കുവിന്‍, നിങ്ങള്‍ ഏകമനസ്സുള്ളവരാകുവിന്‍, ദേവന്മാര്‍ ഏകമനസ്കരായി യജ്ഞത്തില്‍നിന്നും ഹവിസ്സ് സ്വീകരിക്കുന്നതുപോലെ നിങ്ങളും ഏകമനസ്സുള്ളവരായി ധനാദികളെ സ്വീകരിക്കുന്നവരാകുവിന്‍) വരെയുള്ള മന്ത്രങ്ങളില്‍നിന്നും എല്ലാ തരത്തിലുമുള്ള വിഭാഗീയചിന്തകളില്‍നിന്നും തികച്ചും മുക്തമായ ഒരു മാനവരാശിയെയാണ് ഭാരതം വിശ്വത്തിനു മുന്നിൽ സമർപ്പിച്ചത്. "വസുധൈവ കുടുംബഗം" എന്ന ആശയവും ഭാരതീയർ മുന്നോട്ട് വച്ചു. ശാസ്ത്ര ലോകത്തിന്റെ പരിമിതികൾ, പ്രപഞ്ചമെന്ന പ്രഹേളികയെ വിശ്വസനീയമായി വിവരിക്കാൻ പ്ര്രപ്തരാകും വരെ മനുഷ്യകുലം ഈശ്വനഥവാ ദൈവത്തെ വിശ്വസിക്കും. ആ പേര് തന്നെ പറഞ്ഞു, തമ്മിലടിച്ചു അതിനു മുന്നേ തീർന്നില്ലെങ്കിൽ!!!
ഇത്രയും വലിയ പ്രപഞ്ചത്തിനു നാഥനായ ദൈവം, ഞാൻ വിളിച്ചില്ല എന്ന് പറഞ്ഞു തിരഞ്ഞു പിടിച്ചു എന്നെ തീയിലിടാൻ വരുമെന്നൊന്നും ഞാൻ കരുതുന്നില്ല. അങ്ങനെ ആരേലും പേടിച്ചു അതിന്റെ പേരിൽ സമൂഹത്തിനു ദോഷമില്ലാതെ നടന്നാൽ അതിലും എനിക്ക് പരാതിയില്ല. മറ്റു പല ദുർബലരായ മനുഷ്യരെയും പോലെ സ്വയം കൂട്ടിയിട്ടു കൂടാത്ത ജീവിതമായതു കൊണ്ട്, എന്റെ ഉള്ളിൽ ഉണ്ടെന്നു ഞാൻ തന്നെ കരുതുന്ന ആ ഈശ്വരീയ അംശത്തിനു ശക്തി പകരാൻ ഞാനും പ്രാർത്ഥിക്കാറുണ്ട്. സർവ്വ ചരാചരങ്ങളിലും ഈശ്വരാംശം ഉണ്ടെന്ന് വിശ്വസിക്കുമ്പോളും, മനസ്സിൽ ഈശ്വരാ എന്ന് വിളിക്കുന്ന നേരത്ത്, മനസ്സിന്റ്റെ പടിവാതില്ക്കലിലൊരു തിരക്കു രൂപപ്പെടും. വിരിഞ്ഞ മസ്തകവും, നീണ്ട തുമ്പിയും, കനത്ത കുംഭയുമൊക്കെയുള്ള സർവ്വ വിഘ്നോപ ശാന്തനായ ഗണേശനാദ്യം കടന്നു വരും. മനസ്സിലെ പൂജാമുറിയിൽ ഗണനാഥന് പ്രണാമമർപ്പിച്ച് തുടങ്ങിയാൽ പിന്നെ കൺഫ്യൂഷനാണ്. അടുത്തതാരെ വിളിക്കും?!.. മഞ്ഞപ്പട്ടുടുത്ത് പീലിത്തിരുമുടിയും, കൈയ്യിലൊരോടക്കുഴലുമായി പുഞ്ചിരി തൂകുന്ന കാർവർണ്ണനും, ജടാഭസ്മധാരിയായ യോഗീശ്വരന്റ്റെ രൂപത്തിൽ തൃക്കണ്ണനായ മഹാദേവനും, സർവ്വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്ന മഹാലക്ഷ്മിയും, സകല വാത്സല്യത്തിന്റെയും 'അമ്മ രൂപമായി ശ്രീപാർവതിയും, വിദ്യാരൂപിണിയായി സരസ്വതിയും തുടങ്ങി ഒരേ ചൈതന്യത്തിൻറെ വിവിധ ഭാവങ്ങളാണ് അനുഗ്രഹം ചൊരിയാൻ ക്യു നിൽക്കുന്നത്. ഇതെല്ലാം സങ്കൽപ്പമാണെന്നു അറിയുമ്പോളും, ആ സങ്കല്പം പകരുന്ന ശക്തിയാണ് അനുഗ്രഹം.

ലോകത്തിന്റെ ഏത് കോണിലിരുന്നാലും, എന്റെ കുടുംബക്കാവിലെ നാഗ ദൈവങ്ങളും, മനോമുകുരത്തിൽ ചെങ്ങന്നൂർ മഹാദേവനെന്ന കരുത്തനായ യോഗീശ്വരൻ പകർന്നു തരുന്ന ശക്തിയും, 'അന്നപൂർണേശ്വരിയായ 'അമ്മ തരുന്ന വാത്സല്യവും എല്ലാം മതിയെന്ന് തോന്നും ഓരോ വെല്ലുവിളികളെയെയും തരണം ചെയ്തു മുന്നോട്ടു തുഴയാൻ. അവിടെയിരിക്കുന്നതു കറുത്ത ശിലകളോ, പഞ്ചലോഹ വിഗ്രഹങ്ങളോ എന്നല്ല, അവ മനസിൽ പകരുന്ന ഭാവമാണ് എന്റെ ഉള്ളിലെ ഈശ്വരനെ ഉണർത്തുന്നത്. അരൂപിയായ ഒരു സങ്കൽപ്പത്തിന്റെ മുന്നിലേക്ക്‌ ഞാൻ പ്രാർത്ഥനകൾ ചൊരിയാറില്ല, അതിനാൽ തന്നെ എന്റെ പീതാംബര ധാരിയായ കൃഷ്ണൻ ജനിച്ചു, മരിച്ച മനുഷ്യാവതാരം ആണെന്ന് അറിയുമ്പോൾ തന്നെ എന്റെ മനസ്സിൽ പ്രാർത്ഥന ഉയരാറുണ്ട്. ആ പ്രാര്ഥനകൾക്കിടയിലേക്കു ഒരു കണ്ണിറുക്കിയ വാര്യത്തികുട്ടികളും എത്തി നോക്കി എന്റെ പ്രാർത്ഥനകൾ തടസ്സപ്പെടുത്താറുമില്ല. മനസിലെ പ്രാർത്ഥനകൾക്ക് ബിംബ കൽപ്പന ഉപദേശിച്ചു നൽകിയവരുടെ ആത്യന്തിക ഉദ്ദേശ്യവും അത് തന്നെ ആയിരുന്നിരിക്കണം.

എന്റെ വിശ്വാസങ്ങളും എന്റെ ചിന്തകളും, ഞാൻ ആർജിച്ച വിദ്യാഭ്യാസവും, എന്റെ കർമവും തരുന്നതാണ് എന്റെ അനുഭവം. മറ്റുള്ളവരെ ഞാൻ കാണുന്നതും അങ്ങനെ തന്നെ. അതിനാൽ തന്നെ ഞാൻ വിശ്വസിക്കാത്ത കാര്യങ്ങൾ മറ്റുള്ളവർ വിശ്വസിക്കരുതെന്നോ, മറിച്ചായാലോ എനിക്ക് പരാതിയും ഇല്ല. ഞാൻ കണ്ടിട്ടുള്ള മനുഷ്യരിൽ, പല വിധ മതക്കാരും, മതമില്ലാത്തവരും, വിവിധ രാജ്യക്കാരും, വിവിധ വർണ്ണങ്ങളിൽ പെട്ടവരും ഉണ്ട്. എല്ലായിടങ്ങളിലും ഞാൻ നല്ല മനുഷ്യരെ കണ്ടിട്ടുണ്ട്. അതിൽ ജാതി, മത വർണ വ്യത്യാസങ്ങൾ ഞാൻ കണ്ടിട്ടില്ല... ഓരോ വ്യക്തിയും, വ്യത്യസ്തരാണ്. അവരെ അങ്ങനെ തന്നെ അംഗീകരിക്കാൻ കഴിഞ്ഞാൽ അവിടെ തീരും പ്രശ്നങ്ങൾ. പക്ഷെ അത്, ചെയ്യില്ലല്ലോ..!!! നീ എന്റെ വഴിക്കല്ലെങ്കിൽ നീ കൊല്ലപ്പെടേണ്ടവനാണ് എന്ന് ചിന്തിക്കുന്നവർക്ക് അരൂപിയായല്ല, രൂപത്തോടു കൂടി പോലും ഈശ്വരനെ ഉൾകൊള്ളാൻ ആവില്ല..


ചെങ്ങന്നൂരിലെ വോട്ടറന്മാരുടെ ശ്രദ്ധയ്ക്ക്; എന്ത് കൊണ്ട് ശ്രീധരൻ പിള്ള വിജയിക്കണം ?

ചെങ്ങന്നൂരിലെ വോട്ടറന്മാർക്ക് സമർപ്പിക്കുന്നു.

രഞ്ജിത് ഗോപാലകൃഷ്ണൻ 

പരസ്പരം പോരാടുന്നു എന്ന വ്യാജേന മത്സരിക്കുന്ന ഇടതു- വലതു മുന്നണികളിൽ ആർക്ക് വോട്ട് ചെയ്താലും ചെന്ന് ചേരുക ഒരേ ചേരിയിലേക്ക് തന്നെയാണ് എന്ന് ഈ ചിത്രം നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.


ഇവരെന്തിനാണ് ഒരുമിക്കുന്നതെന്ന് മനസ്സിലായില്ലേ. ഒറ്റവാക്കിൽ പറയാം. "മോദിയെ തോൽപ്പിക്കാൻ".

എന്തിനാണ് മോദിയെ തോൽപ്പിക്കുന്നത് ?!.. "മതേതരത്വം' സംരക്ഷിക്കാൻ എന്ന് പറയും. അതെങ്ങനെ എന്ന് ചോദിക്കരുത്. കാരണം മതേതരത്വം എന്ന എടുക്കാചരക്കിനെ താഴത്ത് വയ്ക്കാൻ അവരുദ്ദേശിച്ചിട്ടില്ല. കാരണം, നാലാളു കേൾക്കേ പറയാൻ കൊള്ളുന്ന മറ്റൊരു വിഷയം അവർക്ക്  മോദിയെക്കുറിച്ചോ, സർക്കാരിനെ സംബന്ധിച്ചോ  പറയാനില്ല.

മോദി സർക്കാർ എന്തെങ്കിലും അഴിമതി കാണിച്ചോ?.. 
ഇല്ല എന്നതാണ് ഉത്തരം. 

നോട്ട് നിരോധനം ദോഷം ചെയ്തോ?.. ഇല്ല. മറിച്ച് അത് കള്ളപ്പണക്കാരുടെ നടുവൊടിക്കുകയും, കള്ളക്കമ്മട്ടമടിച്ചവരെ പൊളിച്ചടുക്കാനും ഉപകരിച്ചു.

നോട്ട് നിരോധനത്തിലൂടെ, രാജ്യം മുടിഞ്ഞ്, പണ്ടാരമടങ്ങി പോകുമെന്ന് പ്രവചിച്ച ഓക്സഫോർഡ് പ്രഫസറായ സാമ്പത്തിക വിദഗ്ധൻ , മൻമോഹൻ സിങ്ങിന് ഇപ്പോൾ മിണ്ടാട്ടമില്ല. ലോകത്തുള്ള സകല സാമ്പത്തിക ഏജൻസികളും പറഞ്ഞു കഴിഞ്ഞു, ഇന്ത്യയുടെ കുതിപ്പിനെ കുറിച്ച്. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ന് ഇന്ത്യ മാറിക്കഴിഞ്ഞു. അത് ഇനിയും മെച്ചപ്പെടാനുള്ള വഴികളിലാണ്. രാജ്യം വികസനക്കുതിപ്പിലാണ്.


ഇതൊന്നും ഈ 'മതേതര മുതലെടുപ്പ്' ഗ്യാങ്ങിന്റ്റെ കാലത്ത് കേട്ടു കേൾവി ഉണ്ടായിരുന്ന കാര്യമല്ല. 2004 മുതൽ 2014 വരെയുള്ള കാലഘട്ടങ്ങളിൽ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വൻകൊള്ളയ്ക്കാണ് വിധേയരായത്. ഇന്ത്യൻ ബാങ്കുകൾ അന്നത്തെ കേന്ദ്ര ഭരണത്തിൽ ഇരുന്ന ഉന്നതരുടെ ഇടപെടീലുകൾ മൂലം കോടാനുകോടികളാണ് വൻ ബിസിനസ്സുകാർക്ക് ലോണുകൾ നൽകിയത്. അവരാകട്ടെ, ഒരിക്കലും നടപ്പിലാകാത്ത ഇറക്കുമതികളുടെ പേരിൽ ഈ പണമത്രയും വിദേശ രാജ്യങ്ങളിലേക്ക് കടത്തുകയും ചെയ്തു. വിജയ് മല്യയും, നീരവ് മോദിയുമെല്ലാം ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ പറ്റിയവരായിരുന്നു.



ഇതിനു പുറമേയാണ്, ആയുധഇടപാടുകൾ മുതൽ, കൽക്കരി കുംഭകോണവും, 2G ടെലികോം ലേലങ്ങളിലുടെയുള്ള അനധികൃത സമ്പാദ്യങ്ങൾ. ഇന്ത്യയിൽ നടക്കുന്ന ഇടപാടുകൾക്ക് വിദേശത്ത് കമ്മീഷൻ നൽകുന്ന പതിവ് ബോഫോഴ്സ് കാലത്ത് തുടങ്ങിയതാണെങ്കിലും, അത് സാർവ്വത്രികമായത് ഒന്നും രണ്ടും യുപിഐ സർക്കാരിന്റെ കാലത്താണന്ന് പിന്നീട് പുറത്തു വന്നതിലൂടെ നമ്മളറിഞ്ഞു.

ഹവാല ഇടപാടുകൾ വഴി അവ ഇന്ത്യയിലേക്ക് കടത്തുന്ന പഴയ പതിവുകളൊക്കെ മറികടന്ന് മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിൽ കമ്പനികൾ തുറന്ന് അവിടം വഴി ഇന്ത്യയിലേക്ക് പണം എത്തിക്കുന്ന പതിവ് തുടങ്ങിയതും ഇതേ കാലഘട്ടത്തിൽ തന്നെ.

ആ സർക്കാരിനെ നയിച്ച യുപിഐ ചെയർപേഴ്സണും, കോൺഗ്രസ് പാർട്ടി നേതാവുമായ സോണിയാഗാന്ധി ലോകത്തിലെ തന്നെ എണ്ണപ്പെട്ട ധനികരിൽ ഒരാളാണന്ന് അന്താരാഷ്ട്ര ഏജൻസികൾ റിപ്പോർട്ട് ചെയ്തതും ഇതേ കാലഘട്ടത്തിൽ ആണ്. അഴിമതികൾ അതിന്റ്റെ സകല പരിധികളും കടന്നു പോയതിനൊപ്പം ശ്രദ്ധിക്കാതെ വളർന്ന മറ്റൊന്നു കൂടി ഉണ്ടായിരുന്നു ഇന്ത്യയിൽ.


മതമൗലികവാദം. ഹിന്ദുവും, മുസൽമാനും ഇന്ത്യയുടെ ഇരുകരങ്ങളാണെന്ന് പറഞ്ഞത് ഗാന്ധിജി ആണ്. അവരെ തമ്മിലടിപ്പിച്ച്, ഇരുരാഷ്ട്രങ്ങളാക്കിയത് സായ്പന്മാരാണ്.. മതത്തിന്റെ പേരിൽ ഒരു കൂട്ടർ വിഘടിച്ചു പോയപ്പോൾ, അഭിമാനപുരസ്സരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്ലിംകൾ ഉറച്ചു നിന്നു. അത്തരത്തിലുള്ള ജനതയുടെ ഇടയിലേക്ക്,  തീവ്ര ചിന്തകൾ കടത്തി വളരെ ചുരുങ്ങിയതെങ്കിലും ദേശവിരുദ്ധ-ജിഹാദി ചിന്തകൾ വളർത്താനും ഈ പത്ത് വർഷത്തെ ഭരണകാലയളവിൽ വഴിയൊരുക്കി. അത് മാത്രമല്ല, ഇന്ത്യയിലെ അറുനൂറിലേറെ ജില്ലകൾ നക്സൽ തീവ്രവാദികളുടെ നിയന്ത്രണത്തിലായി.  ഇങ്ങനെ ശത്രുരാജ്യങ്ങളായ ചൈനയ്ക്കും, പാകിസ്ഥാന്റെയും ഇടപെടീലുകൾക്കും ദുർബലമായ ഈ ഭരണം കാരണഭൂതമായി.

ഇതിന് പുറമേയാണ് പതിനയ്യായിരത്തിലേറെ എൻജിഓകൾ വഴി വൈദേശിക ശക്തികൾ മതംമാറ്റത്തിനും, ദേശവിരുദ്ധ ശക്തികൾക്കുമായി കോടിക്കണക്കിനു ഡോളറുകൾ ഇന്ത്യയിലെമ്പാടും എത്തിച്ചിരുന്നത്. അതിൽ തീവ്വവാദ ലോബികളും, ജോഷ്വാ പ്രോജക്റ്റ് നടപ്പിലാക്കാൻ ഉള്ള മതംമാറ്റ ലോബികളുടെ പണവും, സിഐഐയുടെ അഞ്ചാംപത്തികളായ ഫോർഡ് ഫൗണ്ടേഷനുമൊക്കെ ഉൾപ്പെട്ടിരുന്നു. അരവിന്ദ് കേജരിവാൾ എന്ന ഗജഫ്രോഡ് ഫോർഡ് ഫൗണ്ടേഷന്റ്റെ ഏജന്റ് ആണന്നത് പരസ്യമായ രഹസ്യമാണ്. 
 https://sites.google.com/site/liesaapspreads/kejriwal-admits/kejriwal-admits-his-ngo-took-money-from-ford-foundation



ഇതിനു പുറമെ ആയിരുന്നു നമ്മുടെ അഭിമാനമായ സൈനികശക്തിയെ ക്ഷയിപ്പിക്കാനുള്ള ശ്രമങ്ങൾ. ഏ.കെ.ആൻറണി എന്ന ആറാട്ടുമുണ്ടൻ , പ്രതിരോധ മന്ത്രി ആയിരുന്ന കാലഘട്ടം സൈനിക വിഭാഗങ്ങൾക്ക് ഏറ്റവും വലിയ ചതിയാണ് സമ്മാനിച്ചത്. ആയുധങ്ങൾക്ക് കുറവ്, അത്യാവശ്യ അറ്റകുറ്റപ്പണികൾ പോലും നടത്താൻ പണമനുവദിക്കാതെയിരിക്കുക തുടങ്ങി ദേശവിരുദ്ധമായ നടപടികളാണ് അന്ന് സർക്കാർ സ്വന്തം സൈന്യത്തോട് ചെയ്തത്.

ആയുധപ്പുരകൾ ആകാരണമായി തീപിടിക്കുന്നതും, നാവിക കപ്പലുകളിൽ പൊട്ടിത്തെറി ഉണ്ടാവുന്നതുമെല്ലാം പതിവ് വാർത്തകളായിരുന്നു. 2014ൽ പുതിയ സർക്കാർ ചുമതല ഏറ്റപ്പോൾ, പതിനഞ്ചു ദിവസം തികച്ചുപയോഗിക്കാനുള്ള ആയുധശേഖരം സൈന്യത്തിനില്ലന്ന് അന്നത്തെ സൈനിക മേധാവി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇതെല്ലാം വലിയൊരു പരിധി വരെ പരിഹാരമായത് നരേന്ദ്രമോദി പ്രധാനമന്ത്രി ആയ ശേഷമാണ്. മോദി സർക്കാർ ചെയ്ത മഹത്തായ ഒരു കർമ്മം സൈനിക വിഭാഗങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ്. മുൻപ് തടഞ്ഞു വയ്ക്കപ്പെട്ട ബ്രഹ്മോസ് വിജയകരമായി പരീക്ഷിച്ച്, സൈന്യത്തിന് കൈമാറിയത്, മോദി വന്ന ശേഷമാണ്.



ഇതിനു പുറമെ ആയിരുന്നു നമ്മുടെ രാജ്യത്ത് മുന്പൊരിക്കലും കേട്ടു കേൾവി ഇല്ലാത്ത വിധത്തിൽ ഒരു പ്രധാനമന്ത്രി സ്വന്തം ജനതയോട്, രാജ്യം വൃത്തിയാക്കി വയ്ക്കേണ്ടതിന്റ്റെ പ്രാധാന്യത്തേക്കുറിച്ച് വാചാലനായത്. പാവപ്പെട്ടവന്റെ അടുപ്പിൽ തീപുകയാനായി പണമുള്ളവരോട്, ഗ്യാസ് സബ്സിഡികൾ ഉപേക്ഷിക്കണം എന്ന് അഭ്യർത്ഥിച്ചത്, ബാങ്കുകളോട് പൂജ്യം ബാലൻസിൽ പാവപ്പെട്ടവർക്ക് അക്കൗണ്ട് നൽകാനും, ഒരു ഈടുമില്ലാതെ അയ്യായിരം രൂപ വരെ വായ്പ നൽകാനും ആവശ്യപ്പെട്ടത്. ഇങ്ങനെയൊരു നീണ്ട പട്ടികയാണ് മോദി സർക്കാർ നടപ്പിലാക്കിയത്.

ലോക രാഷ്ട്രങ്ങളുടെ മുൻപിൽ അന്തസ്സോടെ നിവർന്നു നിന്നത്, അതിർത്തി കടന്നു ചെന്നു തീവ്രവാദികളെ നേരിട്ടത്, യുദ്ധഭൂമികളിൽ പെട്ടുപോയ ഇന്ത്യാക്കാരെ നേരിട്ടു ചെന്ന് രക്ഷപ്പെടാൻ സഹായിച്ചത്, ഇങ്ങനെ ഉൾപുളകത്തോടെ ഓർക്കാൻ എന്തെല്ലാം കഴിഞ്ഞ നാലു വർഷം കൊണ്ട് ഉണ്ടായി.

ഒന്നിന് പുറകെ ഒന്നായി സംസ്ഥാനങ്ങൾ ബിജെപി ഭരണത്തിലേറിയതോടെ ഇരിക്കപൊറുതി ഇല്ലാതെയായത് രണ്ടു കൂട്ടർക്കാണ്. ഒന്ന് ശത്രു രാജ്യങ്ങൾക്ക്. രണ്ടു, രാജ്യം കട്ടുമുടിച്ചതിന്റ്റെ പേരിൽ ജനങ്ങൾ നിരാകരിച്ച പ്രതിപക്ഷ പാർട്ടികൾക്ക്. മോദിയെ പുറത്താക്കാൻ പാകിസ്ഥാന്റെ സഹായം തേടി പോയത് മറ്റാരുമല്ല, മണിശങ്കർ അയ്യരാണ്.



ഇതിന് പുറമേ ആണ് അനധികൃത എൻജിഓകൾക്ക് ലൈസെൻസ് നഷ്ടമായതിലൂടെ വരുമാന ശ്രോതസ്സടഞ്ഞ മതംമാറ്റ മാഫിയ. ഇവരെല്ലാം കൂടിയാണ് ഇപ്പോൾ ഒന്നായിരിക്കുന്നത്. 

ഇവരുടെ പ്രതിനിധികളാണ്, സജിചെറിയാനും, വിജയകുമാറും. സജിക്ക് വോട്ട് മറിക്കാനാണ് വിജയകുമാറിനെ നിർത്തിയത് തന്നെ. ഈ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും മുന്നേ തന്നെ ഞാനിത് പറഞ്ഞിരുന്നു. ഈ മൂന്ന് പേർ തന്നെയാകും സ്ഥാനാർത്ഥികൾ എന്നും, അതിൽ വിജയകുമാർ വെറും ഡമ്മി ആണന്നും.

കാരണം, ഇരുകൂട്ടരുടേയും ഉദ്ദേശ്യം ശ്രീധരൻ പിള്ളയെ തോൽപ്പിക്കുക എന്നത് മാത്രമാണ്.  അതിനാൽ ചെങ്ങന്നൂരിലെ വോട്ടറന്മാർ ദേശവിരുദ്ധരുടെ കൂട്ടർക്ക് പിന്തുണ നൽകാതെ ശ്രീധരൻ പിള്ളയെ വിജയിപ്പിക്കുക.

Friday, 18 May 2018

എന്തു കൊണ്ട് നരേന്ദ്രമോദി 2019 ലും തുടരണം ?.

ആരാണ് മോദിയെ ഭയക്കുന്നത് ?


1 . ഒരു സർക്കാർ ഭരണത്തിലെത്തുമ്പോൾ ആ സർക്കാരിനെതിരെ വോട്ട് ചെയ്തവർ മനസ്സിൽ കരുതുന്ന ചില കാര്യങ്ങളുണ്ട്
     
     നരേന്ദ്രമോദി സർക്കാർ പാകിസ്‌തനനെതിരെ ആഞ്ഞടിക്കും ,വർഗീയ കലാപങ്ങൾ ഉണ്ടാകും ,രാജ്യം കത്തും ,സ്വജന പക്ഷപാതം         ഉണ്ടാകും ,ഇങ്ങനെ പലതും ...
പക്ഷെ ഉണ്ടായതു മറിച്ചാണ് ,സത്യ പ്രതിജ്ഞാ ചടങ്ങിൽ തന്നെ പാകിസ്ഥാൻ ഉൾപ്പെടെയുള്ള സാർക് രാജ്യ തലവന്മാരെ ക്ഷണിക്കുക വഴി മോദി നയതന്ത്രത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിലേക്കാണെന്നുള്ള സൂചന നൽകി രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിലേക്ക് പ്രവേശിച്ചു .
2 .അന്ന് വരെയുള്ള പ്രധാന മന്ത്രിമാർ സ്വതന്ത്ര്യ ദിന സന്ദേശത്തിൽ പറയാറുണ്ടായിരുന്നത് കാപട്യങ്ങൾ നിറഞ്ഞ ,ദുരഭിമാനമുള്ള വെറും പ്രസ്താവനകളും വീമ്പു പറച്ചിലുകളുമായിരുന്നു ,ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി ശുചിമുറികളുടെയും ശുചിത്വത്തിന്റെയും അഭാവം രാജ്യത്തിന്റെ അടിസ്ഥാന പ്രശ്നമാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചു പറയുകയും ,അതിനു വേണ്ടി നിരന്തരമായി പ്രയത്നിക്കുകയും 'സ്വഛ്‌ ഭാരത് 'എന്ന മഹത്തായ  പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു .

3 . പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ബാങ്കിങ് സാക്ഷരതക്കും ഊന്നൽ നൽകുവാൻ 'പ്രധാനമന്ത്രി ജൻ ധൻ യോജന ' എന്ന പേരിൽ സാധാരണക്കാരിൽ സാധാരണക്കാർക്ക് എന്നും അപ്രാപ്യമായിരുന്ന ബാങ്കിങ് മേഖലയിലേക്ക് അവരെ കൊണ്ട് വരുവാനുള്ള പദ്ധതി പ്രഖ്യാപിച്ചു . സാധാരണക്കാരനെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരുവാനുള്ള ആ ശ്രമം വിജയകരമായിരുന്നു .ജൂലൈ 16 , 2017 ലെ കണക്കനുസരിച്ചു 64,564 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലേക്ക് വന്നത് .
4 . പാചകവാതക സബ്സിഡി ഉപേക്ഷിക്കുവാനുള്ള പ്രധാന മന്ത്രിയുടെ അഭ്യർത്ഥനയെത്തുടർന്നു  'Give it up ' ,1 കോടി 11 ലക്ഷം ഉപഭോക്താക്കൾ പാചകവാതക സബ്സിഡി ഉപേക്ഷിക്കുകയും 9 കോടി ജനങ്ങൾക്ക് സൗജന്യമായി പാചകവാതകം ലഭ്യമാക്കുകയും ചെയ്തു .ചരിത്രത്തിൽ ആദ്യമായി അർഹതയുള്ളവർ സ്വയം  നിരാകരിച്ച സൗകര്യങ്ങളിൽ ഒന്നായിരുന്നു ഇതു.
5 . മാറി മാറി വരുന്ന സർക്കാരുകൾ ഒരിക്കലും തൊടാൻ മടിക്കാത്ത ഒരു കൂട്ടരായിരുന്നു ,സമാന്തര സാമ്പത്തിക വ്യവസ്ഥയുടെ ഗുണഭോക്താക്കളായ സമ്പന്നരായ വ്യവസായികൾ ,രാഷ്ട്രീയക്കാർ ,സമൂഹത്തിലെ ഉന്നതരായ മറ്റു ചിലർ .എന്നാൽ ആരു ഭരിച്ചാലും ഞങ്ങളെ തൊടില്ലെന്നു വിശ്വസിച്ച അവരെ ഞെട്ടിച്ച പ്രഖ്യാപനമാണ്‌ നവംബർ 8 ,2016 നു രാത്രിയിൽ ഇടിത്തീ പോലെ സംഭവിച്ച നോട്ടു നിരോധനം .ഉറക്കമില്ലാത്ത രാത്രികളാണ് ഇക്കൂട്ടർക്ക് സംഭവിച്ചത് ,കള്ളൻമാരുടെ സംഘം തോൽപ്പിക്കാൻ പല വഴി ശ്രമിച്ചിട്ട് പോലും ഒരു വിജയമായി തന്നെ നോട്ടു നിരോധനം മാറിയതിന്റെ ഏറ്റവും വലിയ തെളിവാണ് ,ആദായ നികുതി വലയിലേക്ക് ഏറ്റവുമൊടുവിൽ ചേർക്കപ്പെട്ട ഒരു കോടിയോളം വരുന്ന പുതിയ നികുതിദായകർ .

6 .ഭരിക്കുന്ന കാലത്തു കോൺഗ്രസിന് ഒരിക്കൽപോലും നടപ്പാക്കാൻ കഴിയാതിരുന്ന GST(Goods and Service Tax ) നിയമം ,ഒരൊറ്റ രാജ്യം,ഒരാറ്റ നികുതി എന്ന ചരിത്രപ്രധാനമായ നിയമവും നിരന്തരമായ ശ്രമത്തിലൂടെയും ,സമുന്നയത്തിലൂടെയും മോഡി സർക്കാർ നടപ്പാക്കി .ചെക്ക്പോസ്റ്റുകളില്ലാത്ത സുഗമമായായ ചരക്കു നീക്കവും നികുതിയുടെ ക്രമാനുഗതമായ വർദ്ധനയും വരും നാളുകളിൽ വിലക്കുറവിന്റെയും നികുതി  സുതാര്യതയുടെയും നല്ല ദിനങ്ങളിലേക്കെത്തിക്കും എന്നുറപ്പാണ് .
7  . ശത്രുവിനെ ശത്രുവിന്റെ താവളത്തിൽ ചെന്ന് നേരിടുന്ന' സർജിക്കൽ സ്ട്രൈക്ക് ' ലോകരാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യയുടെ സൈനിക മികവ് ഒരിക്കൽ കൂടി ഉയര്ത്തി ,സൈനികരുടേ ആദ്മധൈര്യം ഉയർത്തിയ 'സർജിക്കൽ സ്ട്രൈക്ക് ' എക്കാലത്തെയും ഇന്ത്യയുടെ പ്രതിരോധ മികവിന്റെ മറക്കാനാവാത്ത ഉദാഹരണമായി മാറി .

8  .ഇന്ത്യ എന്നാൽ യോഗ - ലോക രാജ്യങ്ങളുടെ മുനമ്പിൽ ഭാരതീയ പാരമ്പര്യമായ യോഗയെ പ്രതിഷ്ഠിക്കുവാൻ പ്രധാന മന്ത്രിയുടെ ശ്രമഫലമായി ഐക്യരാഷ്ട്ര സഭ ജൂൺ 21 യോഗ ദിവസമായി ആചരിക്കുവാൻ തീരുമാനിച്ചു .185 ലോകരാജ്യങ്ങളിൽ യോഗ ദിനമായി ആചരിക്കുക വഴി ആരോഗ്യ പരിപാലനത്തിന് ഇന്ത്യയുടെ സംഭാവനയായി യോഗ മാറി .
9  .റെയ്ൽവേയുടെയും ദേശീയപാതകളുടെയും വികസനം മുൻപെന്നത്തെക്കാളും മുൻപിലാണ് .വൃത്തിഹീനമായ സ്റ്റേഷനുകളും ശുചി മുറികളും ഇന്നൊരു പഴങ്കഥയാണ് .
10  .' Make In India ' പദ്ധതികളിൽ അത്ഭൂതകരമായ വളർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് .പ്രതിരോധ  രംഗത്തും ,നിർമാണ മേഖലയിലും തുടങ്ങി റെയിൽവേ എൻജിനുകൾ വരെ 4 വര്ഷം കൊണ്ട് തദ്ദേശീയമായും മറ്റു രാജ്യങ്ങളുമായി ചേർന്ന് സാങ്കേതിക സഹകരണ ത്തിലൂടെയും ഈ മേഖല മികച്ച രീതിയിൽ മുന്നേക്കു തന്നെ പോയിക്കൊണ്ടിരുന്നു .
11  .സ്വയം തൊഴിൽ കണ്ടെത്തുവാനുള്ള രാജ്യത്തെ ചെറുപ്പക്കാർക്ക് ശുഭ പ്രതീക്ഷ നൽകി 52,88,262 കോടി രൂപയുടെ വായ്പ ലഭ്യമാക്കി .


12  .The Pradhan Mantri Sahaj Bijli Har Ghar Yojana / സൗഭാഗ്യ പദ്ധതിയിലൂടെ 18000 ഗ്രാമങ്ങളുടെ 78 % വൈദ്യുതി എത്തിച്ചു .രാജ്യത്തിന്റെ മുഴുവൻ ഭാഗങ്ങളിക്കും എത്തിക്കുവാനുള്ള തീവ്ര ശ്രമങ്ങൾ ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നു .
13  . ലോകത്തിന്റെ ഏതു കോണിൽ താമസിക്കുന്ന പ്രവാസികൾക്കും  ആശ്വാസത്തിന്റെ വര്ഷങ്ങളായിരുന്നു കഴിഞ്ഞ 4 വർഷങ്ങൾ .ഒരു ഇന്ത്യക്കാരന് ചോദിക്കാനും പറയാനും ആളുണ്ടെന്ന് തോന്നിത്തുടങ്ങിയ 4 വർഷങ്ങൾ . ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ വി കെ സിംഗിന്റെയും താരതമ്യമങ്ങളില്ലാത്ത പ്രവർത്തന മികവ് നമ്മൾ ഇറാഖിലും ലിബിയയിലും സിറിയയിലും എന്തിന് ,ലോകത്തിന്റെ നിരവധി കോണുകളിലുള്ളവർക്കു ആശ്വസനത്തിന്റെ പര്യായമായി മാറി ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് . മറ്റുള്ള രാജ്യങ്ങൾക്കു മുൻപിൽ അന്തസോടെ നിൽക്കുവാനുള്ള അവസരങ്ങൾ പ്രവാസികൾക്കായി .
14 . വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ  എന്നും തൊട്ടുകൂടായ്മ അനുഭവിച്ചിരുന്ന നിലയിൽ നിന്ന് സമാധാനത്തിന്റെയും ശുഭപ്രതീക്ഷയിലേക്കും വിശ്വാസത്തിന്റെയും പാതയിലേക്ക് വളർത്തിക്കൊണ്ടു വന്നതാണ് മറ്റൊരു വിജയം .സമാധാനപരമയി നടന്ന തിരഞ്ഞെടുപ്പ് അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് .
15 . ഘടക കക്ഷികളുടെ അനാവശ്യ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുഖ വില കൊടുക്കാത്ത സർക്കാർ കൂടിയാണിത് ,ശിവ സേനയും TDP യും നല്ല ഉദാഹരണങ്ങൾ.

ചിട്ടയായും കഠിനാധ്വാനത്തിലൂടെയും ഈ സർക്കാർ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങൾ ആണിത് .
തെറ്റുകൾ ഇല്ലെന്നല്ല ,പക്ഷെ ശരിയായ പാതയിലൂടെ തന്നെയാണ് മോഡി സർക്കാർ പോകുന്നത് ,ഇങ്ങനെ മുന്നിലേക്ക് പോയാൽ പറയാതെ തന്നെ അറിയാമല്ലോ ,ആർക്കൊക്കെയാണ് മോദിയെ പേടിയാണെന്നത് .ആ പേടി ഈ രാജ്യത്തിന് നല്ലതു മാത്രമേ വരുത്തുകയുള്ളു .
രാഷ്ട്രീയമായ പകപോക്കലുകൾക്കു വിധേയമാകുമ്പോഴും ,യഥാർത്ഥ മനോരോഗി ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലിക്കുവാൻ ശ്രമിക്കുമ്പോഴും ഒരു കാര്യം പറയാതിരിക്കാൻ നിവൃത്തിയില്ല ,
ഞാൻ നരേന്ദ്ര ദാമോദർദാസ് മോദിയിൽ വിശ്വസിക്കുന്നു. ഇനിയും അദ്ദേഹം തന്നെ രാജ്യത്തിന്റെ ഭരണം തുടരണം എന്ന് ആഗ്രഹിക്കുന്നു.

Wednesday, 17 January 2018

സ്ത്രീ ശാക്തീകരണം ഭാരതീയമാകട്ടെ..

പ്രകൃതി മാതാവാണന്നതാണ് ഭാരതീയ സംസ്കൃതിയുടെ ആദ്യ പാഠങ്ങളിലൊന്ന്. ആ മാതാവാകട്ടെ ദൈവത്തിന് തുല്യയാണന്ന് ഭാരതീയർ ഓരോ കുഞ്ഞുങ്ങളെയും  ഓതി പഠിപ്പിച്ചിരുന്നു.. "മാതാ, പിതാ, ഗുരു ദൈവം" എന്ന്...

ആ ദൈവമാകട്ടെ പരാശക്തിയായും, സർവ്വം സഹയായ ഭൂമിദേവിയായും, ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായും, സംഹാരരുദ്രയായ മഹാകാളിയായും, വിദ്യാദേവതയായ വാണീദേവിയായൂം, സങ്കടഹരണിയായ പാർവതിയായും എല്ലാം ആരാധിക്കപ്പെടുന്ന സംസ്ക്കാരമാണ്, 'ഭാരതീയം' അഥവാ 'ഹൈന്ദവം' എന്ന് അറിയപ്പെടുന്നത്.

അതിനാൽ തന്നെയാണ്;,
                 "ജനനീ ജന്മഭൂമിശ്ച,
                 സ്വർഗ്ഗാദപി, ഗരീയസീ"
എന്ന് മര്യാദപുരുഷോത്തമനായ ശ്രീരാമൻ, കീഴടക്കപ്പെട്ട സമ്പന്നമായ ലങ്കയെ സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്ന വിഭീഷണനോട് പറയുന്നത്. അതായത്, പെറ്റമ്മയും, പിറന്ന നാടും, സ്വർഗ്ഗത്തേക്കാൾ മഹത്തരമാണന്ന്.

ഭൂമി ദേവിയെ, പ്രകൃതിയെ, പിറന്ന നാടിനെ എല്ലാം ദൈവീകമായി കാണുന്നതു കൊണ്ടാണ് 'വന്ദേമാതരം' അഥവാ 'അമ്മേ നമസ്കാരം' എന്ന് പറഞ്ഞു,  കിടക്കപ്പായിൽ നിന്നെഴുന്നേൽക്കുമ്പോൾ തന്നെ നിലം തൊട്ട് നിറുകയിൽ വയ്ക്കാൻ ഭാരതീയർ ശീലിച്ചത്.

ഒരൊറ്റ രാജ്യമായിരുന്നില്ലെങ്കിലും, ചേതന കൊണ്ട്  ഒരൊറ്റ രാഷ്ട്രമായിരുന്ന പൗരാണിക കാലത്ത് തന്നെ ഭാരതഭൂവിനെ, ഭാരത'മാതാ'വായി ഉപഭൂഖണ്ഡത്തിൽ ആരാധിച്ചത്.

അവിടെ സ്ത്രീ മാതാവും, ദേവതയുമായിരുന്നു.
"യത്ര നാര്യസ്തു പൂജ്യന്തേ,
  രമന്തേ തത്ര ദേവതാഃ "
(എവിടെ നാരിമാരെ പൂജിക്കുന്നുവോ അവിടെ ദേവതകൾ അഭിരമിക്കുന്നു.)
അതിനാലാണ്, അരുന്ധതി മുതൽ ശാരദാ ദേവി വരെ പ്രാതസ്മരണീയരായത്.

"അരുന്ധത്യനസൂയാ ച
സാവിത്രീ ജനകീ സതീ
ദ്രൌപതീ കണ്ണകീ ഗാര്‍ഗീ
മീരാ ദുര്ഗാവതീ തഥാ

ലക്ഷ്മീരഹല്യാ ചന്നമ്മാ
രുദ്രമാംബാ സുവിക്രമാ
നിവേദിതാ സാരദാ ച
പ്രണമ്യാ  മാതൃ ദേവതാ:"

ഇങ്ങനെ 'സ്ത്രീ'യെ മഹനീയമായി ആദരിച്ചിരുന്ന പാരമ്പര്യം ഈ രാഷ്ട്രത്തിനുണ്ടായിരുന്നു.  കാലാകാലങ്ങളായ അധിനിവേശങ്ങളും, അതിനൊപ്പം ഇന്നാട്ടിലെ ജനതയിലേക്ക് പകർന്നാടിയ വൈദേശിക സംസ്കൃതികളും, സ്ത്രീകളെ അടിമകളായും, രമിക്കുന്നതിനുള്ള  ഉപഭോഗ ഉപകരണങ്ങളായും കാണാൻ ആത്മാഭിമാനം നഷ്ടപ്പെട്ട ജനതയെ ശീലിപ്പിച്ചു. മഹനീയമായ പൈതൃകങ്ങളുടെ മാതൃകകൾ മൃഗതൃഷ്ണകൾക്ക് വഴിമാറി. മറിച്ചുള്ള എല്ലാ വാദങ്ങളുടേയും മുനയൊടിക്കാൻ പൗരാണിക മാതൃകകളെ പരിഹസിക്കാനുള്ള ഏടുകൾ പൊക്കിയെടുത്ത് ആത്മവിശ്വാസം നഷ്ടമായ വാദങ്ങളുടേയും അവശേഷിച്ച ആത്മാഭിമാനത്തെക്കൂടി മുറിപ്പെടുത്തി....

അങ്ങനെ തകർച്ച പൂർത്തിയാക്കാൻ നിർഭയയും, ജിഷയും ബലി നൽകപ്പെട്ടു. നിമിഷമാരും, മെറിനുമെല്ലാം വിൽക്കപ്പെട്ടു..
വഴിവക്കിൽ, ട്രെയിനിൽ, ബസ്സിൽ, വിദ്യാലയങ്ങളിൽ, എന്തിന് സ്വന്തം കൂരക്കുള്ളിൽ വരെ ഭാരത സ്ത്രീകൾ പിച്ചിച്ചീന്തപ്പെടുകയാണ്.  പിഞ്ചുകുഞ്ഞിനെ വരെ ബലാത്ക്കാരത്തിലൂടെ കൊല്ലാൻ പോലും മടിയില്ലാത്ത വിധം ആഴമേറിയ സാംസ്കാരിക അധപ്പതനത്തിലാണ് നാടിന്റെ മനഃസ്സാക്ഷി. ദിഗന്ദങ്ങൾ പൊട്ടുമാറ് ആർത്തനാദങ്ങളാണ് സമൂഹത്തിലെവിടെയും..

എവിടെയാണ് രക്ഷ, എന്താണ് ചെയ്യേണ്ടത്?. എല്ലാവർക്കും ആധിയാണ്. സമൂഹത്തിനെ സ്വാധീനിക്കുന്ന സിനിമകളിലും, സാമൂഹ്യ മാദ്ധ്യമങ്ങളിലും, സ്ത്രീ വിരുദ്ധത ഉണ്ടാവാതിരിക്കാൻ ഒരു കൂട്ടർ വാദിക്കുന്നു.. ശരീരം മൊത്തം മൂടുന്ന വസ്ത്രം ധരിക്കാൻ മറ്റൊരു വിഭാഗം ഉദ്ബോധിപ്പിക്കുന്നു.. ആണുങ്ങൾ ധരിക്കുന്ന വേഷം ധരിച്ചാൽ തങ്ങൾക്കും തുല്യനീതി കിട്ടുമെന്നാണ് ചിലരുടെ ചിന്ത.   വീട്ടിൽ അമ്മ മീൻ വറുത്തപ്പോൾ നടുക്കഷണം കിട്ടാത്തതാണ് ചിലരെ ദുഃഖിപ്പിക്കുന്നത്.

ഇങ്ങനെ പോകുന്ന സ്ത്രീ സമത്വവാദങ്ങൾക്കിടയിൽ ഓർക്കപ്പെടാതെ പോകുന്നത് നഷ്ട സൗരഭ്യങ്ങളെയാണ്. എന്തുകൊണ്ട് ഇങ്ങനെയൊരു ധാർമ്മികച്യുതി ഈ നാടിനുണ്ടായി എന്നാരും ചിന്തിക്കുന്നില്ല. അതായത് രോഗത്തെയല്ല, ലക്ഷണങ്ങളെയാണ് ചികിത്സിക്കാൻ ഇവിടെ ശ്രമം നടത്തുന്നത്.

ഓരോ സ്ത്രീയും ബഹുമാനിക്കപ്പെടണമെങ്കിൽ ഓരോ അമ്മയും മാനിക്കപ്പെടണം. സ്വന്തം മാതാവും, പ്രകൃതിയും, വൃക്ഷലതാദികളും, പക്ഷിമൃഗാദികളും, രാഷ്ടവും, നിലം ചവിട്ടുന്ന ഭൂമിയും ദേവതയ്ക്ക് സമമാണന്ന് ഓരോ മനസ്സിലുമുറയ്ക്കണം. "പ്രകൃതീ പഞ്ചഭൂതാനി, ഗ്രഹാലോകാ സ്വരസ്ഥതാ" (പ്രകൃതിയും, പഞ്ചഭൂതങ്ങളും, നക്ഷത്രങ്ങളും, ഗ്രഹങ്ങളും, ഈരേഴു പതിനാല് ലോകങ്ങളും, ഏഴു സ്വരങ്ങളും എല്ലാം ഈശ്വരീയമാണ്)

അമ്മ വീട്ടിലെ അടിച്ചുതളിക്കാരിയല്ല, മറിച്ച് ദേവതയാണന്ന ബോധത്തോടെ ഓരോ കുഞ്ഞും വളരണം. മാതാപിതാക്കളുടെ കാൽ തൊട്ട് വന്ദിച്ച് മക്കൾ ഓരോ ദിവസവും സ്ക്കൂളിൽ പോകണം. വളർന്നു വരുന്ന ആൺമക്കളോട്, ഒരു പെൺകുട്ടികളുടേയും മുഖത്തല്ലാതെ ശരീരത്ത് നോക്കി സംസാരിക്കരുതെന്ന് അമ്മമാർ തന്നെ പറഞ്ഞു കൊടുക്കണം. നമ്മുടെ മഹനീയമായ പാരമ്പര്യം അവരുടെ ഹൃദയത്തിൽ പതിയണം. മാതാവും, മാതൃഭൂമിയും ഈശ്വരന് സമമാണന്ന് അവരിലുറയ്ക്കണം. അങ്ങനെ വളർത്തിയാൽ ഒരാൺകുട്ടിയും താൻ കാണുന്ന ഒരു സ്ത്രീയേയും അപമാനിക്കില്ല.  മറിച്ച് അവരെ ബഹുമാനിക്കാനും, സംരക്ഷിക്കാനും പഠിക്കും. സ്ത്രീ വെറും തുല്യയായല്ല, പുരുഷനേക്കാളും ഉയരത്തിൽ പ്രതിഷ്ഠിക്കപ്പെടും. അതല്ലേ യഥാർത്ഥത്തിൽ  ഫെമിനിസം ?.. അതല്ലേ നാം ആഗ്രഹിക്കേണ്ട യഥാർത്ഥ സ്ത്രീ ശാക്തീകരണം?..

Saturday, 6 January 2018

സോണി ഭട്ടതിരിപ്പാടിന്റ്റെ തിരോധാനം : പ്രധാനമന്ത്രി ഇടപെടുന്നു.

സോണി എം. ഭട്ടതിരിപ്പാടിന്റെ തിരോധാനം; ദുരൂഹതമാറ്റാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍
http://www.asianetnews.com/news/missing-of-sony-m-bhattathiripad-prime-ministers-intervention-to-change-mystery.