Saturday, 1 August 2020

ശ്രീരാമ ജന്മഭൂമി സന്ദർശനം: ഒരു ഓർമ്മക്കുറിപ്പ്

അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ, "ശ്രീരാമ ക്ഷേത്രത്തി"ന് ആഗസ്റ്റ് അഞ്ചിന് തറക്കല്ലിടുമ്പോൾ, ബാബറിമസ്ജിദ്, എന്ന് 1984 ന് ശേഷം മാത്രം വിളിക്കപ്പെട്ട, പൗരാണികമായ ആ ക്ഷേത്രം 1986ലെ വേനൽ അവധിക്കാലത്ത് ( april & may) സന്ദർശിച്ച അനുഭവം പങ്കു വയ്ക്കുകയാണിവിടെ. 

എട്ടാം ക്ലാസ്സിലെ വലിയവധിക്കാലത്താണ് (വേനലവധി) ഞാനും ചേട്ടനും ( Rajesh G Pillai...) കൂടി അച്ഛന്റ്റെ അടുത്തേക്ക് അവധിക്കാലം ചിലവഴിക്കാൻ പോകുന്നത്. ചേട്ടനും ഡിഗ്രി പരീക്ഷ കഴിഞ്ഞ അവധിയാണ്. അച്ഛൻ  Army Officer ആയിരുന്നു. (Late Maj. G.K Pillai) അന്ന് അയോദ്ധ്യയുടെ ഇരട്ട നഗരമായ ഫൈസാബാദിലെ  ഡ്രോഗ്രാ റജിമെന്റ്റിലാണ് (Dogra Regiment)   അച്ഛന്റ്റെ പോസ്റ്റിങ്ങ്. (വിഷയം അയോദ്ധ്യയായതിനാൽ, കൂടുതൽ വ്യക്തിപരമായ വിവരണങ്ങളിലേക്ക് ഈ ആമുഖത്തിനപ്പുറം കടക്കുന്നില്ല)
അയോദ്ധ്യയിൽ, ബാബറുടെ പേരിലുള്ള ഒരു പള്ളി ഉണ്ടായിരുന്നുവെന്നും, അത് രാമക്ഷേത്രം ആക്കണമെന്നും പറഞ്ഞ്, 1992-ൽ സംഘപരിവാർ പൊളിച്ചു കളഞ്ഞു എന്നുമാണ്  കേരളത്തിൽ മിക്കവരുടേയും ധാരണ. അല്ലെങ്കിൽ നമ്മുടെ ഇടത് ചരിത്രകാരന്മാരും, ഇടതപക്ഷാനുകൂലികളായ  മാദ്ധ്യമങ്ങളും, വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കണ്ണു നട്ടിരിക്കുന്ന രാഷ്ട്രീയക്കാരും കൂടി ജനങ്ങളെ ബോധിപ്പിച്ചിരുന്നത് അങ്ങനെയാണ്. പഴയ മിനാരങ്ങളുടെ ചിത്രങ്ങൾ മാത്രം കണ്ടിട്ടുള്ളവർക്ക് മറിച്ചൊരു ധാരണ ഉണ്ടാവാനും വഴിയില്ല. അതിനുമപ്പുറത്തേക്ക് ഉള്ളിലെ ചിത്രങ്ങൾ കൂടി കണ്ടിരുന്നുവെങ്കിൽ, ഈ തർക്കം എന്നേ കെട്ടടങ്ങുമായിരുന്നു..!

ഇന്നിപ്പോൾ, സുപ്രീം കോടതി തന്നെ ആ സ്ഥലം രാമജന്മഭൂമിയാണ് എന്ന് വിധിച്ച്, ക്ഷേത്രം പണിയാൻ നിർദ്ദേശം നൽകിയിരിക്കുന്നു. അപ്പോഴും ഇവിടെ ചിലർക്ക് നേരം വെളുത്തിട്ടില്ല. പള്ളി പൊളിച്ച സ്ഥാനത്ത് അമ്പലം പണിയുന്നു എന്നാണ് ധാരണ പരത്തുന്നത്. ഈ ധാരണകളൊക്കെ ഒരിക്കലെങ്കിലും അയോദ്ധ്യയിലെ ഈ പഴയ മന്ദിരം സന്ദർശിച്ചവർക്ക് ഉണ്ടാവുകയില്ല എന്നതാണ്  സത്യം. ഇങ്ങനെയൊരു കുറിപ്പെഴുതാൻ തന്നെ പ്രേരണയും അതാണ്.  ഇതോടൊപ്പമുള്ള ചിത്രങ്ങൾ പഴയ രാമജന്മഭൂമി ക്ഷേത്രത്തിലെയാണ്. പ്രവേശന കവാടവും, ഉള്ളിലെ ഗർഭ ഗ്രഹത്തിലെ വിഗ്രഹവും, മറ്റ് പൂജാ വിഗ്രഹങ്ങളും. (അവിടെ ക്ഷേത്രത്തിന്റ്റെ ഉള്ളിൽ, ഫോട്ടോഗ്രാഫി അനുവദിച്ചിരുന്നില്ല. ഉള്ളിലെ ഈ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ അവിടെ നിന്നും ഞങ്ങൾ വാങ്ങിയതാണ്.) 

1986 വരെ അടച്ചിട്ടിരുന്ന ഈ ക്ഷേത്രം, ഹിന്ദു വിശ്വാസികൾക്ക് പ്രാർത്ഥനകൾക്കായി തുറന്ന് കൊടുത്ത് ഏതാനും മാസങ്ങൾക്കകമാണ് ഞങ്ങൾക്ക് അവിടെ ചെല്ലുവാൻ ഭാഗ്യം ഉണ്ടായത്. 

ആർമിയുടെ ജോംങ്കാ ജീപ്പിൽ നല്ല സ്റ്റൈലായാണ് ഞങ്ങൾ അയോദ്ധ്യാ സന്ദർശനത്തിന് പോയത്. അച്ഛന്റ്റെയും, ഞങ്ങളുടേയുമൊപ്പം യൂണിഫോമിൽ സൈനികരും ഉണ്ടായിരുന്നു. സുരക്ഷയ്ക്കായി.. 
വലിയ തിരക്കായിരുന്നു അവിടെ...

അയോദ്ധ്യാ നഗരത്തിൽ, ഇരുവശങ്ങളും തിങ്ങി നിറഞ്ഞ കടകളുള്ള പുരാതനമായ ചെമ്മൺപാതയിലൂടെ ഉള്ള ആ യാത്രക്ക് ഇന്നും ഓർമ്മകളിൽ വസന്തമാണ്.. 

തെരുവ് ചെന്നവസാനിക്കുന്നത്, ഉയരത്തിലേക്ക് നിറയെ പടിക്കെട്ടുകളുള്ള "ഹനുമാൻഗഡി" എന്ന് ഹനുമാൻ ക്ഷേത്രത്തിന് മുന്നിലാണ്. അവിടെ നിറുത്താതെ, വലത്തേക്ക് തിരഞ്ഞ് ഞങ്ങളുടെ വാഹനം നീങ്ങി. അവിടെയൊരു പോലീസ് ഔട്ട് പോസ്റ്റ്. 

അവിടെ നിന്നങ്ങോട്ട് ഔദ്യോഗിക വാഹനങ്ങൾ മാത്രമേ കടത്തി വിടൂ. പൊടിപടലങ്ങൾ തൂവിപ്പറക്കുന്ന മദ്ധ്യാന്ന വേനലിൽ ഞങ്ങളുടെ വാഹനം പരിശോധന കൂടാതെ തന്നെ കടത്തി വിട്ടു.   
മുന്നിൽ, കടുത്ത ചൂടവഗണിച്ച് ഇരു വശത്തു കൂടിയും നിരനിരയായി നീങ്ങുന്ന ഭക്തരെ ഞങ്ങൾ കണ്ടു. എങ്ങും 'രാമമന്ത്രം' മാത്രം. 'നോർത്തിന്ത്യ'യുടെ പല ഭാഗത്ത് നിന്നും ദർശനത്തിനായി വരുന്നവരാണിതെന്ന് അച്ഛൻ ഞങ്ങൾക്ക് പറഞ്ഞു തന്നു.  കുറേ ദൂരം കൂടി പിന്നിട്ട് ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി. അവിടെയും വലിയ തിരക്ക്..

വാഹനത്തിൽ നിന്നിറങ്ങി ആദ്യം കണ്ണിൽ പെട്ടത് വലിയൊരു വടവൃക്ഷമാണ്. നമ്മുടെ അരയാൽ പോലെ ഒരു വലിയ വൃക്ഷം. അതോ ആൽമരം തന്നെയോ.?.. അത്ര ഓർമ്മയില്ല. ചുറ്റും തറ കെട്ടിയിരിക്കുന്ന അതിന് മുന്നിൽ ആളുകൾ താണു വണങ്ങുന്നു. ആൾക്കുട്ടത്തിനിടയിലൂടെ  അടുത്ത് ചെന്നപ്പോൾ കണ്ടു, നിറയെ കുങ്കുമവും, പട്ടുവസ്ത്രവും, പൂമാലകളുമൊക്കെ അണിയിച്ച്  രാമലല്ലാ വിഗ്രഹം. വൃദ്ധനായ ഒരു പൂജാരി അതിനടുത്തിരിക്കുന്നു.

 "ഈ ക്ഷേത്രം തുറന്നു കൊടുക്കുന്നത് വരെ നൂറ്റാണ്ടുകളായി, ഈ മരച്ചുവട്ടിലാണ് രാമവിഗ്രഹം വച്ച് ഹിന്ദുക്കൾ പൂജിച്ചിരുന്നത്", അച്ഛൻ പറഞ്ഞു തന്നു.. അവിടെ വണങ്ങി മുന്നിലേക്ക് നീങ്ങുമ്പോൾ പ്രവേശന കവാടം. കണ്ടിട്ട് ഇടിഞ്ഞു വീഴാറായത് പോലെ.. ആദ്യ നോട്ടത്തിൽ തോന്നിയത് അതാണ്. 

അവിടെ "രാമജന്മഭൂമി" എന്ന് ഹിന്ദിയിൽ എഴുതിയിരിക്കുന്നു. ഉള്ളിലും നിറയെ തിരക്കാണ്. അതിന് പ്രധാന കാരണം, ഒരാൾക്ക് മാത്രം നടക്കാനാവുന്ന രീതിയിൽ  മുളംകമ്പു കൊണ്ട് വേലി കെട്ടിത്തിരിച്ചിരിക്കുന്ന വഴിയിലൂടെ വേണം അകത്ത് പ്രദക്ഷിണം വച്ച് നീങ്ങാൻ.
ആൾക്കുട്ടം ഒഴിവാക്കി നേരെ നടയിലേക്ക് പോകാൻ കാവൽ നിൽക്കുന്ന സൈനികരിലൊരാൾ ഞങ്ങളെ വിളിച്ചുവെങ്കിലും, വേണ്ടായെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് അച്ഛനയാളെ മടക്കി. ('എനിക്ക് പക്ഷേ, അതത്ര ഇഷ്ടമായില്ല'..!)

അകം തുടർച്ചയായ മണിനാദങ്ങളാൽ ശബ്ദമുഖരിതമാണ്..  ഒപ്പം, ഉച്ചത്തിൽ ജയ് ശ്രീറാം വിളികളും...തിരക്കിൽ, പതുക്കെ മുന്നോട്ട് നീങ്ങവേ ചുറ്റും നോക്കി. 

വലിയ കല്ലുകൾ നിരത്തി പാകിയ തറ. ചെങ്ങന്നൂരമ്പലമാണ് ഓർമ്മ വന്നത്... വെളുത്ത കുമ്മായം പൂശിയ ഭിത്തികൾ നിറം മങ്ങി അഴുക്ക് നിറഞ്ഞിരിക്കുന്നു. അങ്ങിങ്ങായി ഭിത്തിയിൽ, വിളക്കു കൈയ്യിലേന്തിയ സാലഭഞ്ജികകളെ കൊത്തി വച്ചിരിക്കുന്നു. പലതിന്റ്റേയും കൈയ്യും, കാലും, തലയും, മുലയുമൊക്കെ തച്ചു തകർത്ത വിധമാണ്..
മുകൾ വശത്ത് രണ്ട് മിനാരങ്ങൾക്കിടയിൽ മുകൾപ്പരപ്പില്ലാത്ത സ്ഥലം.. ചുറ്റെടുത്ത് ചെല്ലവേ "രാമലല്ലാ"യുടെ ഗർഭഗ്രഹം. ശബ്ദവാദ്യാദി ഘോഷങ്ങളാൽ മുഖരിതമാണ്...  ഒപ്പം ഭയങ്കര തിക്കും തിരക്കും.. ആവേശപൂർവ്വമുള്ള അത്യൂജ്ജ്വല രാമമന്ത്ര ഘോഷണവും.
അന്നെനിക്ക് ഇതിന് പിന്നിലെ യഥാര്‍ത്ഥ വികാരമറിയില്ല..അതിനാൽ തന്നെ എല്ലായിടത്തും തൊഴുതെന്ന് വരുത്തി വെളിയിൽ ചാടിയാൽ മതിയെന്നായിരുന്നു..!!

തൊഴുത ശേഷം, ക്യൂവിൽ നിന്നുമാറി ഞങ്ങൾ അകത്ത് ഒന്നുകൂടി നടന്നെല്ലാം കണ്ടു. അച്ഛൻ, ചേട്ടനെല്ലാം വിവരിച്ചു കൊടുക്കുന്നതും കണ്ടു.. 

പുറത്തിറങ്ങിയ ശേഷവും നാലുചുറ്റും ഞങ്ങൾ നടന്നു. പിൻവശത്ത്, കുറച്ച് താഴ്ന്ന ഇടമുണ്ട്.  അവിടെ തിങ്ങി നിറഞ്ഞ് മരക്കൂട്ടമാണ്. അവിടെ നിന്നും അടുത്തയിടെ കല്ലേറുണ്ടായി എന്നും, അതിന് ശേഷമാണ് സൈന്യം തന്നെ അവിടെ കാവലിനെത്തിയതെന്നും സൈനികരിലൊരാൾ ഞങ്ങൾക്ക് പറഞ്ഞു തന്നത് ഇന്നും ഓർമ്മയിലുണ്ട്. 

സൈനികരും, പോലീസും, തീർത്ഥാടകരും, സന്യാസിമാരും, കച്ചവടക്കാരുമൊക്കെ ചേർന്ന് തിരക്കിട്ട സ്ഥലം. ഇതിനെല്ലാം പുറമേ, നിറയെ കുരങ്ങുകളും... ചെറുതും, വലുതുമായി ആയിരക്കണക്കിന് കുരങ്ങുകളാണ് അയോദ്ധ്യ നിറയേ..

മടക്കത്തിൽ, വലിയ പടിക്കെട്ടുകൾ കയറി ഹനുമാൻ ഗഡിയിലും ഞങ്ങൾ ദർശനം നടത്തി. നിറയെ കൊട്ടാരങ്ങളും, ക്ഷേത്രങ്ങളും നിറഞ്ഞ നഗരമാണ് അയോദ്ധ്യ. സീതാ ദേവിയുടേയും, കൗസല്യാദേവിയുടേയും ഒക്കെ കൊട്ടാരങ്ങൾ ഞങ്ങൾ നടന്നു കണ്ടു. വളരെ ഭംഗിയുള്ളവ.. 

ചേട്ടൻ യാഷിക ക്യാമറയിൽ നിറയെ കളർ ചിത്രങ്ങൾ എടുത്തിരുന്നു.  ക്ലിക്ക് ത്രീയിൽ ഞാനെമെടുത്തു, കുറെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ. ഒരു ആൽബം നിറയെ ചിത്രങ്ങൾ ഉണ്ടായിരുന്നു. ദൗർഭാഗ്യവശാൽ ചേട്ടന്റ്റെ കയ്യിലിരുന്ന അവയിലെ ഭൂരിഭാഗവും, 2018ലെ വെള്ളപ്പൊക്കത്തിൽ പെട്ട് കേടു വന്നു പോയി.
അയോദ്ധ്യയേയും, ഫൈസാബാദിനേയും തഴുകിയാണ് സരയൂ നദി ഒഴുകുന്നത്. അക്കരെ കാണാനാകാത്ത വിധം വീതിയാണ് നദിക്കവിടെ.  നദിക്ക് കുറുകെ ഒരു പാലവുമുണ്ട്. (ഈ പാലത്തിൽ നിന്നാണ് പിന്നീട് കർസേവകരെ വെടിവെച്ച ശേഷം എടുത്ത് പുഴയിൽ തള്ളിയത്..!)

സരയൂ തീരത്ത് സ്നാനഘട്ടും കാണാൻ അതി ഗംഭീരമാണ്. അവിടെ ബലിയിടുന്നതിനായി ധാരാളം കുടിലുകളും ഞങ്ങൾ കണ്ടു... സന്യാസിമാരേയും. പൗരാണികതയും, ആദ്ധ്യാത്മികതയും നിറഞ്ഞ സ്ഥലം. 

സരയുവിന്റ്റെ തീരത്ത് മറ്റൊരിടത്താണ്, ഗുപ്തർ ഘട്ട്. അവിടെയാണ് ഭഗവാൻ ശ്രീരാമൻ ജലസമാധിയടഞ്ഞത്. ചെറിയൊരു ക്ഷേത്രം അവിടെയുമുണ്ട്. 

ഇതായിരുന്നു 1986-ൽ ഞങ്ങൾ കണ്ട അയോദ്ധ്യ. ശരിക്കും ഒരു പുരാതനമായ നഗരം. നിറയെ ക്ഷേത്രങ്ങൾ... ഹിന്ദുക്കളും, മുസ്ലീങ്ങളും ഇടകലർന്ന ജനവിഭാഗം. ഇവിടെ മിലട്ടറി കൻറ്റോൺമെന്റ്റ് ഏരിയായുടെ ഉള്ളിൽ അതി മനോഹരമായി മാർബിളിൽ തീർത്ത ഒരു ശ്രീരാമക്ഷേത്രവുമുണ്ട്. ഞങ്ങൾ രണ്ടു പേരുടെയും  പ്രിയപ്പെട്ട സ്ഥലമായിരുന്നത്. അച്ഛന്റ്റെ വിജയാസൂപ്പറിൽ ചേട്ടനും ഞാനും സ്ഥിരം അവിടെ പോകുമായിരുന്നു.
അവധി കഴിഞ്ഞ് മടങ്ങുന്നതിന്റ്റെ തലേന്നും ഞങ്ങളിവിടെ പോയിരുന്നു. ഇനി ഇവിടെ വരാൻ സാധിക്കുമോ എന്നയെന്റ്റെ സങ്കടത്തോടെയുള്ള ചോദ്യത്തിന് ' നമ്മൾ ഇനിയും  ഇവിടെ വരുമെന്ന് ആത്മവിശ്വാസത്തോടെയുള്ള ചേട്ടന്റ്റെ മറുപടിയായിരുന്നു ആശ്വാസം. 

ഇനിയും അവിടെ പോകണം... ജന്മഭൂമിയിലെ "ശ്രീരാമമന്ദിരം" ഉയർന്ന ശേഷം...

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Friday, 24 July 2020

പളനിമല_ആണ്ടവർ_മുരുകപ്പെരുമാൾ

#வெற்றிவேல்_வீரவேல்
#വെട്രിവേൽവീരവേൽ
ആദി ഗുരു പരേശ്വരനായ, മഹാദേവനാണ്. അദ്ദേഹത്തിന്റ്റെ മകനായ ദണ്ഡായുധപാണിയായ സുബ്രഹ്മണ്യ സ്വാമിയാണ്, ഭാരതീയ ഋഷി പരമ്പരകളുടേയും, സിദ്ധന്മാരുടേയും ഗുരുവായ പളനി മുരുകപ്പെരുമാൾ അഥവാ സുബ്രഹ്മണ്യൻ..

മുരുകൻ, സ്കന്ദൻ, കുമാരൻ, കുഴന്തൈവേലൻ, ഷൺമുഖൻ, സ്വാമിനാഥൻ, ശരവണൻ, കുമാരസ്വാമി, കാർത്തികേയൻ എന്നെല്ലാം ഭക്തരാൽ വിളിക്കപ്പെടുന്ന ദേവനാണ് സുബ്രഹ്മണ്യൻ.

ഹൈന്ദവ പുരാണങ്ങളിൽ ദേവസേനാധിപതിയായി വിവരിക്കപ്പെടുന്ന ഈ ശിവപാർവതി പുത്രനാണ് തമിഴ്ജനതയ്ക്ക് മറ്റേതൊരു ദേവനെക്കാളും പ്രിയങ്കരൻ. 

തമിഴ്നാട്ടിൽ പ്രചാരത്തിലുള്ള പേരുകളിൽ ഏറെയും മുരുകന്റെ പര്യായങ്ങളാണ്. തമിഴ് കടവുൾ എന്നു പോലും വിശേഷിപ്പിക്കപ്പെടുന്ന മുരുകന് തമിഴ്നാട്ടിലുളളത് ആറു പ്രധാന ക്ഷേത്രങ്ങൾ . 

#ആറു_പടൈവീടർ

തിരുവള്ളൂരിലെ തിരുത്തണി, തഞ്ചാവൂരിലെ സ്വാമിമലൈ, ഡിണ്ടിഗലിലെ പളനി, മധുരയിലെ പഴമുതിർചോലൈ, മധുരയിൽ തന്നെയുള്ള തിരുപ്പറം കുൺട്രം, തൂത്തുക്കുടിയിലെ തിരുച്ചെന്തൂർ എന്നിവയാണ് അറുപടൈവീടുകൾ എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രങ്ങൾ.

അസുരന്മാരുമായുള്ള യുദ്ധത്തിൽ സുബ്രഹ്മണ്യനു കീഴിൽ ദേവന്മാർ താവളമടിച്ച സ്ഥലങ്ങളാണ് പടൈവീടുകൾ എന്ന പേരിനു പിന്നിൽ. ഇവയിൽ കേരളത്തിനോടുള്ള സാമീപ്യം കൊണ്ടും വിശ്വാസപ്പെരുമ കൊണ്ടും മലയാളികൾക്ക് ഏറെ പ്രിയങ്കരം പളനിയാണ്. മലയടിവാരത്തിലെ തിരുഅവിനാൻകുടി, മലമുകളിലെ പളനി സുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ് പളനിയിലെ പ്രധാന സുബ്രഹ്മണ്യക്ഷേത്രങ്ങൾ. 

#പളനിക്ഷേത്രം

693 പടികൾ പിന്നിട്ടുവേണം 1068 അടി ഉയരത്തിലുള്ള പളനിമല (പഴനി എന്ന് മലയാള തർജ്ജിമ- "പഴം നീ താനപ്പാ" എന്ന അരുളിപ്പാട് ഓർക്കുക. അത് പിന്നാലെ പറയാം ) ക്ഷേത്രത്തിലെത്താൻ. മലകയറും മുൻപ് അടിവാരത്തിലെ ഗണപതിക്ഷേത്രത്തിൽ വിഘ്നനിവാരണത്തിനായി ഭക്തർ നാളികേരം, കർപ്പൂരം തുടങ്ങിയവ അർപ്പിക്കുന്നത് പതിവാണ്. കുത്തനെയുള്ള പടികൾ കയറാൻ ബുദ്ധിമുട്ടുളളവർക്ക് അൽപം പടികൾ പിന്നിട്ട ശേഷം ക്ഷേത്രത്തിലെ എഴുന്നളളത്തിന് ആനയെ കൊണ്ടു പോകുന്നതിനാൽ ആനപ്പാതയെന്നും പേരുള്ള ഇടതുവശത്തു കൂടിയുളള താരതമ്യേന ചരിവു കുറഞ്ഞ പാതയിലൂടെ ക്ഷേത്രത്തിലേക്കു പോകാം.

ഇതിനും ബുദ്ധിമുട്ടുണ്ടെങ്കിൽ മലകയറുന്നതിനായി വിഞ്ച് റയിൽ എന്നറിയപ്പെടുന്ന ചെറു ബോഗികൾ അടങ്ങിയ റയിൽ സംവിധാനം അതുമല്ലെങ്കിൽ റോപ് കാർ തുടങ്ങിയവ ആശ്രയിക്കാം. കാൽനടത്തം ബുദ്ധിമുട്ടായ പ്രായമായമുളളവരും കുഞ്ഞുങ്ങളുമായി ക്ഷേത്രത്തിൽ എത്തുന്നവരും കൂടുതലായും വിഞ്ച്റയിലും റോപ് കാറുമാണ് ആശ്രയിക്കുന്നത്. ഭക്തരിൽ ചിലർ കാവടിയെടുത്ത് വാദ്യമേളങ്ങളോടെയാണ് പളനിമല കയറുന്നത്.

രാവിലെ ആറിന് വിശ്വരൂപദർശനം മുതൽ രാത്രി എട്ടിനുളള അത്താഴപൂജ വരെ ഏഴു നിത്യപൂജകളുള്ള ക്ഷേത്രമാണ് പളനി. സൗജന്യമായി ദേവനെ കണ്ടു തൊഴാനുളള ക്യൂ, 20 രൂപ നൽകി അൽപം തിരക്കൊഴിഞ്ഞ് ദർശനം നടത്താവുന്ന ക്യു, 100 രൂപ ടിക്കറ്റ് നൽകേണ്ട വിഐപി ക്യൂ തുടങ്ങിയവയാണ് ദർശനത്തിനുള്ളത്. ക്യൂവിലേതിൽ കയറിയാലും ദേവന്റെ ക്ഷേത്രനടയ്ക്കു മുൻപിൽ എല്ലാം സംഗമിച്ച് രണ്ടു നിരയായി മാറുന്നു. 

ഉൽസവം പോലുളള വിശേഷാവസരങ്ങളിൽ 10 രൂപ, 100 രൂപ ക്യൂവിന് ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. ചേരന്മാരുടെയും പാണ്ഡ്യന്മാരുടെയും സങ്കരവാസ്തുവിദ്യാരീതിയിലാണ് ക്ഷേത്രം. അതേസമയം പലയിടത്തും കേരളീയ ക്ഷേത്രത്തിന്റേതെന്നു തോന്നുന്ന ചില നിർമാണ രീതികളും കാണാം. ശ്രീകോവിലിനു മുകളിൽ സ്വർണഗോപുരമാണുള്ളത്. ക്ഷേത്ര ഗോപുരത്തിനു സമീപമുള്ള നവരംഗമണ്ഡപം, ക്ഷേത്രാങ്കണത്തിന് ഇടതുവശത്തായി സന്ധ്യകഴിഞ്ഞ് സുബ്രഹ്മണ്യൻ തങ്കരഥത്തിൽ ഭക്തർക്കു അനുഗ്രഹാശിസുകളുമായി എഴുന്നള്ളുന്ന രഥവീഥി തുടങ്ങിയവ വേറിട്ട കാഴ്ചകളാണ്.

തൈപ്പൂയം, പൈങ്കുനി ഉത്രം, നവരാത്രി തുടങ്ങിയ വിശേഷദിനങ്ങളിലൊഴികെ എല്ലാ ദിവസവും തങ്കരഥത്തിലുള്ള ഈ എഴുന്നള്ളത്തു നടക്കാറുണ്ട്. 63 കിലോ വെള്ളിയിലും നാലേമുക്കാൽ കിലോ സ്വർണത്തിലും തീർത്ത രഥത്തിൽ ഭഗവാന്റെ എഴുന്നള്ളത്ത് വീക്ഷിക്കാൻ മാത്രം നൂറുകണക്കിന് ഭക്തരാണ് സന്ധ്യയ്ക്ക് ക്ഷേത്രസന്നിധിയിലെത്തുന്നത്.

ക്ഷേത്രമണ്ഡപത്തിലേക്കു കടക്കുമ്പോൾ തന്നെ സുബ്രഹ്മണ്യന്റെ ചൈതന്യവത്തായ ശിലാവിഗ്രഹം കാണാനാകുന്ന രീതിയിലാണ് ദർശനത്തിനുളള സൗകര്യം ഏർപ്പെടുത്തിയിട്ടുളളത്. മറ്റു ക്ഷേത്രങ്ങളിലേതു പോലെ നെയ് വിളക്കുകളുടേയും മറ്റും ബാഹുല്യമില്ലെങ്കിലും വേറിട്ട പ്രഭയോടെ നിലകൊള്ളുന്ന ദണ്ഡായുധപാണിയുടെ വിഗ്രഹം ഭക്തരിൽ നയനാമൃതം ചൊരിയുന്നതാണ്.

നാലടിയോളം പൊക്കമുള്ള വിഗ്രഹത്തിന്റെ വലംകൈയിൽ ദണ്ഡ് കാണാം. ബാലസന്യാസിയുടെ വേഷത്തിലാണ് - ആണ്ടിപ്പണ്ടാരമെന്ന് വിളിപ്പേര് - സുബ്രഹ്മണ്യവിഗ്രഹം. കൗപീനധാരിയായി ആടയാഭരണങ്ങളില്ലാതെ മുണ്ഡിതശിരസുമായി ഭഗവാൻ ആത്മീയയുടെ നിറകുടമെന്നവണ്ണം പരിലസിക്കുന്നു. അമിതമായ ആഗ്രഹചിന്തകൾ ഒഴിവാക്കി സർവം ഈശ്വരനിൽ അർപ്പിപ്പിക്കുന്നവർക്ക് ആത്മനിർവൃതി ലഭിക്കുമെന്ന ദർശനമാണ് സന്യാസിരൂപത്തിൽ ദണ്ഡായുധപാണി പകരുന്നത്. 

#നവപാഷാണ_വിഗ്രഹം

 ഒൻപതു തരം വിഷക്കൽ കൂട്ടുകൾ കൊണ്ടാണ് സിദ്ധഭോഗർ എന്ന ദിവ്യൻ ഈ വിഗ്രഹം നിർമിച്ചതെന്നാണ് വിശ്വാസം. ഒറ്റയ്ക്ക് സേവിച്ചാൽ കൊടും വിഷവും, ഒരു പ്രത്യേക അനുപാതത്തിൽ ഈ ഒൻപതു വിഷക്കല്ലുകളെ ചേർത്തു രസക്കൂട്ടാക്കിയാൽ അത്യുഗ്രമായ മരൂന്നുമായി മാറുന്ന കൂട്ടിനാൽ നിർമിച്ച വിശേഷ വിഗ്രഹത്തിൽ രാത്രി പൂജയ്ക്കു ശേഷം(രാക്കാല പൂജ) പതിപ്പിക്കുന്ന ചന്ദനം വിശ്വരൂപദർശനത്തിനു ശേഷം രാവിലെ പ്രസാദമായി നൽകുന്നു. ഒൻപതു വിഷക്കല്ലുകൾ ചേർന്നുണ്ടാക്കിയ ശിൽപത്തിൽ പതിച്ച ഈ ചന്ദനം രാക്കാല ചന്ദനം എന്നാണ് അറിയപ്പെടുന്നത്. ഒരു മണ്ഡലകാലം(41 ദിവസം) പ്രഭാതത്തിൽ സവിശേഷ രസക്കൂട്ടായി മാറുന്ന ഈ ചന്ദനം സേവിക്കുന്നത് വിവിധ രോഗങ്ങൾ ശമിക്കാൻ ശക്തിപകരുമെന്നും ഭക്തർ വിശ്വസിക്കുന്നു. 

കാലപൂജ എന്നറിയപ്പെടുന്ന പ്രത്യേക ക്ഷേത്രപൂജയിൽ മാത്രമാണ് നവപാഷാണത്തിൽ പണിത വിഗ്രഹത്തിൽ അഭിഷേകം നടത്തുക. ഭക്തരുടെ നേർച്ചയായി നടത്തപ്പെടുന്ന മറ്റ് അഭിഷേകങ്ങൾ (ഉപയ അഭിഷേകം) ചെമ്പിൽ പണിത വിഗ്രഹത്തിലാണ് നടത്താറുള്ളത്. വിഗ്രഹത്തിന്റെ ചെവികൾ അൽപം വലുതാണെന്ന പ്രത്യേകതയുണ്ട്. ഭക്തരുടെ ചെറിയ പ്രാർഥനകൾക്കും പഴനിയാണ്ടവൻ നൽകുന്ന വലിയ ശ്രദ്ധയുടെ സൂചകമായാണ് ഭക്തർ ഇതിനെ കാണുന്നത്.

പ്രഭാതത്തിൽ ദണ്ഡായുധപാണിയെങ്കിൽ സന്ധ്യയ്ക്ക് പട്ടും കിരീടവുമെല്ലാം ധരിച്ച് ദേവസേനാധിപതിയായും ചിലപ്പോൾ തൃക്കൈയ്യിൽ ശക്തിവേൽ ആയുധവുമായി നിൽക്കുന്ന വേലായുധ സ്വാമിയായുമൊക്കെയാണ് ദേവൻ ഭക്തർക്കു മുന്നിൽ അനുഗ്രഹവർഷം ചൊരിയുക. സന്യാസി, വേടൻ, ബാലസുബ്രഹ്മണ്യൻ, രാജാവ് തുടങ്ങി വിവിധ പൂജാവേളകളിൽ വിവിധ രൂപങ്ങളിൽ ഭക്തർക്ക് വ്യത്യസ്തമായ ദർശനാമൃതമാണ് ദണ്ഡായുധപാണി പകരുന്നത്.

കുട്ടികൾക്ക് കുഴന്തൈവേലൻ യുവാക്കൾക്ക് ബാലസുബ്രഹ്മണ്യൻ കലാകാരന്മാർക്ക് ഷൺമുഖൻ തത്വചിന്തകർക്ക് സ്വാമിനാഥൻ കുടുംബങ്ങൾക്ക് വള്ളി-ദേവയാനീ കാന്തൻ സന്യാസിമാർക്ക് പളനിയാണ്ടവർ എന്നിങ്ങനെ പോകുന്നു ഈ രൂപപരിണാമത്തിന്റെ ദർശനപ്പെരുമ. ഗുരുക്കൾ സമുദായത്തിലെ പൂജാരിമാർക്കാണ് ക്ഷേത്രത്തിലെ പൂജകൾക്ക് അവകാശം.

പണ്ടാരം എന്നറിയപ്പെടുന്ന സമുദായത്തിലുളളവർ സഹായികളായി രംഗത്തുണ്ടാവും. അത്താഴപൂജയ്ക്കു ശേഷം അന്നന്നുള്ള വരവു ചെലവുകണക്കുകൾ ഭഗവാന്റെ മുന്നിൽ വായിച്ച ശേഷം വിഗ്രഹം പ്രധാനപൂജാരിമാർ പള്ളിയറയിലേക്കു മാറ്റുന്നതാണ് പതിവ്. ദേവന് ഉറങ്ങുന്നതിനായി പ്രത്യേകം കട്ടിലും മറ്റും ഈ അറയിൽ സജ്ജമാക്കിയിട്ടുണ്ട്. മറ്റു പ്രധാനക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി വിശേഷ അവസരങ്ങളിലൊഴികെ രാത്രി എട്ടരയോടെ തന്നെ ക്ഷേത്രം അടയ്ക്കും.

ബാലപ്രതിഷ്ഠയെന്ന നിലയിൽ ബാലകനായ സുബ്രഹ്മണ്യന് കൂടുതൽ വിശ്രമം വേണ്ടതുണ്ടെന്ന ഐതിഹ്യമാണ് ഇതിനു പിന്നിൽ.

#ഉത്സവങ്ങൾ

തൈപ്പൂയമാണ് പഴനിക്ഷേത്രത്തിലെ പ്രധാന ഉൽസവം. പാൽക്കാവടി, അന്നക്കാവടി, പുഷ്പക്കാവടി, പനീർക്കാവടി, പീലിക്കാവടി തുടങ്ങി വിവിധതരം കാവടികളുമായി ആയിരക്കണക്കിന് ഭക്തർ ഈ ദിനത്തിൽ ക്ഷേത്രത്തിലെത്തും. മഞ്ഞ വസ്ത്രം ധരിച്ച് പുഷ്പഹാരങ്ങളുമായി കാവടിധാരികൾ നൃത്തച്ചുവടുകളുമായി അണിനിരക്കുന്ന കാഴ്ചയിലാകും പഴനിയിലെ പാതകൾ തൈപ്പൂയത്തിന് മിഴിതുറക്കുക. ഭക്തിയുടെ മൂർത്തതലത്തിൽ മൗനവ്രതത്തിലായ കാവടിധാരികൾ കീഴ്ചുണ്ടിലും മറ്റും ചെമ്പിലോ പിച്ചളയിലോ പണിത വളയങ്ങൾ അണിയുകയും പുറത്തേക്കു കടിച്ചുപിടിച്ച നാവിൻതുമ്പിലോ, കവിളിലോ ചെറുശൂലങ്ങൾ ധരിച്ചും മറ്റുമാകും കാവടിയെടുക്കുക. കാഴ്ചക്കാർക്ക് ഭയാശങ്ക പകരുമെങ്കിലും ദേവനിൽ എല്ലാം അർപ്പിച്ച് കാവടിയേന്തുന്ന ഭക്തമാനസങ്ങൾ ഈ വേദനകൾ അറിയാറില്ലെന്നാണ് വിശ്വാസം.

#പളനിയിലെ_പഞ്ചാമൃതം

ലോകപ്രസിദ്ധമാണ് പ്ളനിയിലെ പഞ്ചാമൃതം. പഴം, ഉണക്കമുന്തിരി, നെയ്യ്, തേൻ, കൽക്കണ്ടം എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കുന്നതാണ് ഇത്. പളനിക്കു സമീപം തന്നെയുളള ഗ്രാമത്തിൽ വിളയുന്ന ജലാംശം കുറവായ വാഴപ്പഴം ഉപയോഗിക്കുന്നതിനാൽ മാസങ്ങളോളം കേടു കൂടാതെയിരിക്കുന്നതാണ് ഈ പ്രസാദം. അഭിഷേകത്തിനു ശേഷമുള്ള പഞ്ചാമൃതം ദേവസ്ഥാനം സ്റ്റാളുകളിൽ ലഭിക്കുമ്പോൾ പല ബ്രാൻഡുകളിൽ കച്ചവടക്കണ്ണോടെ നിർമിച്ച തട്ടിപ്പ് പഞ്ചാമൃതവും പളനിമലയുടെ അടിവാരത്തിൽ ലഭ്യമാണ്.

#പളനിയുടെ_ചരിത്രം

ഏഴാം നൂറ്റാണ്ടിൽ കേരളത്തിലെ രാജാവായിരുന്ന ചേരമാൻ പെരുമാൾ നായാട്ടിനിടെ പളനി മലയടിവാരത്തിലെത്തിയെന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. താഴ്വാരത്തിൽ വിശ്രമിക്കുന്നിതിനിടെ സ്വപ്നദർശനത്തിൽ പരിസരത്ത് മറഞ്ഞുകിടക്കുന്ന ക്ഷേത്രത്തിന്റെ സൂചന ലഭിച്ചതായും ക്ഷയോന്മുഖമായ ക്ഷേത്രം അദ്ദേഹം പുനർനിർമിച്ചുവെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ചില നിർമിതികൾക്കുള്ള കേരളീയതനിമ ചേരമാൻ പെരുമാളുമായുള്ള ബന്ധത്തിന്റെ സൂചകങ്ങളാണ്. 

തന്റെ സാമ്രാജ്യത്തിന് ഗുണകരമാവും വിധം ചേരമാൻ പെരുമാളാണ് ദണ്ഡായുധപാണിയുടെ വിഗ്രഹം പടിഞ്ഞാറു ദർശനമായി സ്ഥാപിച്ചതെന്നും വിലയിരുത്തലുണ്ട്. കാര്യമെന്തായാലും പടിഞ്ഞാറു ദർശനമായി നിലകൊള്ളുന്നതു കൊണ്ടു തന്നെ കേരളത്തിന്റെ അനുഗ്രഹദാതാവാണ് പളനിയാണ്ടവൻ എന്നാണ് മലയാളികളിൽ പൊതുവേയുള്ള വിശ്വാസം.

#സിദ്ധഭോഗർ_ക്ഷേത്രം

പളനിമല ക്ഷേത്രത്തിൽ പാർവതി പരമേശ്വരന്മാർക്കും ക്ഷേത്രാങ്കണത്തിൽ തന്നെ ഗണപതിക്കും പ്രത്യേക പൂജാഗൃഹങ്ങളുണ്ട്. സിദ്ധഭോഗർ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആരാധനാസ്ഥലം. പതിനെട്ടു മഹാമുനിമാരിൽ ഒരാളായ സിദ്ധഭോഗരാണ് ഇവിടെ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. ബിസി മൂവായിരത്തിനു മേൽ ജീവിച്ചിരുന്ന സിദ്ധഭോഗരുടെ നിർവികല്പസമാധി സ്ഥലമാണ് പളനി ക്ഷേത്രത്തിന്റെ തിരുമുറ്റത്തുളള സിദ്ധഭോഗർ ക്ഷേത്രം. ശിവലിംഗം, നവദുർഗ, മരതക എന്നിവയുടെ പ്രതിബിംബങ്ങളും ഇവിടെയുണ്ട്. ഭോഗരുടെ സമാധിയും ക്ഷേത്രത്തിലെ ഗർഭഗൃഹവും ഭൂഗർഭപാതയിലൂടെ ബന്ധിച്ചിരിക്കുന്നതായും വിശ്വാസമുണ്ട്.

#പഴനിയുടെ_ഐതിഹ്യം

കൈലാസപതിയായ മഹാദേവന് നാരദമഹർഷി ഒരിക്കൽ ദിവ്യമായ പഴം നൽകി. പത്നീസ്നേഹത്തിന്റെ മൂർത്തിമദ്ഭാവമായ മഹാദേവൻ അത് പാർവതിക്കു നൽകി. എന്നാൽ മാതൃസ്നേഹം നിറഞ്ഞ മനസോടെ മക്കൾക്ക് അത് നൽകാനാണ് പാർവതി പറഞ്ഞത്. ജ്ഞാനാമൃതം നിറഞ്ഞ പഴം മുറിച്ചു നൽകേണ്ടെന്ന നാരദവാക്യം കേട്ട മഹാദേവൻ പുത്രന്മാരായ ഗണപതിയേയും സുബ്രഹ്മണ്യനേയും അടുത്തുവിളിച്ച ശേഷം മക്കളിൽ ആരാണ് ആദ്യം ലോകം ചുറ്റിവരുന്നത് അവർക്ക് ആ പഴം നൽകുമെന്ന് പറഞ്ഞു. മൽസരബുദ്ധിയിൽ മുന്നിലുള്ള സുബ്രഹ്മണ്യൻ ഉടൻ തന്നെ മയിൽവാഹനമേറി ഭൂലോക പ്രദക്ഷിണത്തിനായി യാത്രതിരിച്ചു.

സ്വതവേ തടിയനും കുടവയറനുമായ ഗണപതിയാവട്ടെ ഭൂപ്രദക്ഷിണം എളുപ്പമല്ലെന്നു കണ്ട് ബുദ്ധിപരമായ ഒരു നിലപാടാണ് സ്വീകരിച്ചത്. മാതാപിതാക്കളായ പാർവതി പരമേശ്വരന്മാരെ വലംവച്ച ശേഷം ഗണപതി പരമേശ്വരനോട് പഴം ആവശ്യപ്പെട്ടു. ലോകപിതാക്കൾ കൂടിയായ പാർവതീ പരമേശ്വരന്മാരിൽ പ്രപഞ്ചം മുഴുവൻ അടങ്ങിയിട്ടുണ്ടെന്നായിരുന്നു ഇതിന് ഗണപതിയുടെ വ്യാഖ്യാനം. മകന്റെ വിവേകത്തിൽ തൃപ്തനായ മഹാദേവൻ പഴം ഗണപതിക്കു സമ്മാനിച്ചു. 

ലോകം ചുറ്റിയെത്തിയ സുബ്രഹ്മണ്യൻ പഴം കൈക്കലാക്കിയ ഗണപതിയേയാണ് കണ്ടത്. പരാജിതനായതിലെ നിരാശയിൽ സർവ ആഡംബരങ്ങളും പരിത്യജിച്ച് പണ്ടാരവേഷം ധരിച്ച് ബാലമുരുകൻ കൈലാസത്തിൽ നിന്ന് തെക്കോട്ടു തിരിച്ചതായും തിരുഅവിനാൻകുടിയിലെ പളനിമലയുടെ മുകളിൽ  ദണ്ഡായുധപാണിയായി തപസ്സനുഷ്ഠിച്ച് നിലകൊണ്ടുവെന്നുമാണ് വിശ്വാസം.

പാർവതീപരമേശ്വരന്മാർ മകനെ കാണാൻ അവിടെയെത്തുകയും സകല അറിവിന്റെയും പൊരുൾ നീ തന്നെയാണ് എന്ന ആത്മീയഅർഥത്തിൽ പഴം ("പളം നീ താനപ്പാ") നീയാണ് എന്നു പറഞ്ഞ് മകനെ ജ്ഞാനം പകർന്ന് നൽകിയ സ്ഥലമായതുകൊണ്ടാണ്  "പളനി" എന്ന പേര് മലയ്ക്കു ലഭിച്ചതെന്നാണ് വിശ്വാസം. ഏകാന്തവാസമാണ് തനിക്കുചിതം എന്ന വാദത്തിൽ  സുബ്രഹ്മണ്യൻ താഴ്വാരത്തിലെ തിരുഅവിനാൻകുടിയിൽ നില കൊണ്ടുവെന്നും ഇവിടെ നിന്നാണ് പിന്നീട് പളനിമലയിലേക്ക് ഭഗവാൻ അധിവാസം ചെയ്തതെന്നുമാണ് ഐതിഹ്യം.

ആറുമുഖങ്ങളോടു സുബ്രഹ്മണ്യനാണ് (ഷണ്മുഖൻ) തിരുഅവിനാൻകുടി ക്ഷേത്രത്തിലെ പ്രതിഷ്ഠ. മലമുകളിലെ പളനിക്ഷേത്രത്തിൽ തീർഥാടനത്തിനെത്തുന്നവരിൽ പലരും ഈ ഐതിഹ്യത്തിന്റെ പിൻപറ്റി തിരുഅവിനാൻകുടി ക്ഷേത്രവും സന്ദർശിച്ചാണ് മടങ്ങുക. തിരുഅവിനാൻകുടിക്കു സമീപമുള്ള ശരവണപൊയ്കയിലോ ഷൺമുഖ നദിയിലോ സ്നാനം ചെയ്തു വേണം മല ചവിട്ടാനെന്നാണ് വിശ്വാസം. വഴിപാട് നടത്താനായി എത്തുന്നവർ അടിവാരത്തിൽ വച്ചു തലമുണ്ഡനം ചെയ്തു കുളിച്ച ശേഷമാണ് മല കയറുന്നത്.

#തലമുണ്ഡനം_എന്ന_നേർച്ച

തലമുണ്ഡന നേർച്ചയുടെ തലസ്ഥാനം എന്നു വിശേഷിപ്പിക്കപ്പെടുന്ന തിരുപ്പതിയോളം വരില്ലെങ്കിലും പഴനിയിലും ഈ നേർച്ച ഏറെ പ്രസിദ്ധമാണ്. നൂറുകണക്കിനു വർഷം പഴക്കമുള്ള ആചാരമെന്ന പെരുമയും ഇവിടുത്തെ തലമുണ്ഡനത്തിനുണ്ട്. മനസിലെ അഹന്ത ഒഴിവാക്കി ആത്മീയ ഉണർവ് നേടുകയെന്നതാണ് ഈ നേർച്ചയ്ക്കു പിന്നിലെ ഐതിഹ്യം. മുണ്ഡിത ശിരസുമായി നിലകൊളളുന്ന പഴനിയാണ്ടവനോട് സ്വയം താദാത്മ്യം പ്രാപിക്കുകയെന്ന വിശ്വാസവുമുണ്ട്. കുഞ്ഞുങ്ങൾ ജനിച്ച ശേഷം ആദ്യത്തെ മുടിയൊഴിക്കാനും പലരും പളനിയിൽ എത്തുന്നു. 

#കാവടി_നേർച്ചയുടെ_ഐതിഹ്യം

മഹാമുനിയായ അഗസ്ത്യർ കൈലാസത്തിലെത്തി മഹാദേവനെ പൂജിച്ചു മടങ്ങുമ്പോൾ ഭഗവാന്റെ അനുഗ്രഹത്തോടെ രണ്ടു പർവതങ്ങൾ നേടി. ഹിഡുംബൻ എന്ന അസുരനായ അനുചരന്റെ തോളിൽ ഒരു ദണ്ഡിന്റെ രണ്ടറ്റങ്ങളിലായി മലകൾ എടുത്ത് തന്റെ പർണശാലയിലെത്തിക്കാൻ ചട്ടംകെട്ടിയ ശേഷം അഗസ്ത്യമുനി കൈലാസത്തിൽ നിന്നു മടങ്ങി. പളനിക്കു സമീപമെത്തിയപ്പോൾ ക്ഷീണം കാരണം ഹിഡുംബൻ വിശ്രമിക്കാനായി ഈ മലകൾ തോളിൽ നിന്നിറക്കി. അവ പിന്നീട് ഉയർത്താൻ ശ്രമിച്ചെങ്കിലും അതിനായില്ല.

കാരണം തേടിയ ഹിഡുംബന് മലകളിലൊന്നായ ശിവഗിരിയിൽ തേജ്വസാർന്ന ഒരു ബാലൻ കൗപീനം മാത്രം ധരിച്ച് വടിയും ധരിച്ചു നിൽക്കുന്നതാണ് കാണാനായത്. ഈ ബാലനാകട്ടെ, കൈലാസപർവതനിരയുടെ ഭാഗമായ മല തന്റേതാണെന്ന് ഹിഡുംബനോട് വാദിച്ചു. വാക്കുതർക്കത്തിനു ശേഷമുണ്ടായ യുദ്ധത്തിൽ ഹിഡുംബനെ ബാലൻ വധിച്ചു. ദിവ്യദൃഷ്ടിയിൽ ഇക്കാര്യം അറിഞ്ഞ അഗസ്ത്യമുനിയും ഹിഡുംബന്റെ ഭാര്യയ്ക്കൊപ്പം അവിടെയെത്തി ദിവ്യബാലനായ സുബ്രഹ്മണ്യനെ സ്തുതിച്ച് ക്ഷമ യാചിച്ചു. പ്രീതനായ ദണ്ഡായുധപാണി ഹിഡുംബനെ ജീവൻ നൽകി. 

പുനർജനിച്ച ഹിഡുംബനാവട്ടെ രണ്ടു വരങ്ങളാണ് ചോദിച്ചത്. ഒന്ന് തന്നെ പളനിയാണ്ടവന്റെ ദ്വാരപാലകനാക്കണം. രണ്ട് താൻ മലകൾ കൊണ്ടു വന്നപോലെ പൂജാദ്രവ്യങ്ങൾ ക്ഷേത്രത്തിൽ കാവടിയായി കൊണ്ടു വരുന്നവരെ അനുഗ്രഹിക്കണം. ഈ രണ്ടു വരങ്ങളും മുരുകൻ ഹിഡുംബനു നൽകി. പളനിമലയിലേക്കുള്ള പടികൾ കയറി വരുമ്പോൾ പകുതി വഴിയെത്തുമ്പോൾ ഹിഡുംബന്റെ ക്ഷേത്രവും നിലകൊളളുന്നു. ദേവകളുടെ സേനാധിപതിയുടെ സന്നിധിയിൽ ഒരു അസുരന് ഭക്തർ ആരാധനയർപ്പിക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത ഇതിനുണ്ട്.

#പളനി_യാത്രയിൽ_ശ്രദ്ധിക്കേണ്ടത്

പളനിമലയുടെ അടിവാരത്തിൽ താമസത്തിന് ഒട്ടേറെ ഹോട്ടലുകളുണ്ടെങ്കിലും ദേവസ്ഥാനം (ദേവസ്വം) വക സത്രത്തിലെ താമസസ്ഥലങ്ങളാണ് ഭക്തർക്ക് കൂടുതൽ ലാഭകരമാവുക. സാധാരണ മുറികൾ മുതൽ റസ്റ്റ് ഹൗസുകൾ, ഡീലക്സ് കോട്ടേജുകൾ, എസി റൂമുകൾ വരെ ഇവിടെ ലഭ്യമാണ്. മറ്റുളളിടങ്ങളെക്കാൾ ചുരുങ്ങിയ നിരക്കിൽ തീർഥാടകർക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെ ലഭ്യമാണ്.

മലമുകളിലെ ക്ഷേത്രത്തിലും താഴ്വാരത്തെ വഴിയോരങ്ങളിലും ഭക്തരെ സഹായിക്കുവാൻ എന്ന നിലയിൽ പലരും എത്തുക പതിവാണ്. പൂജാസാധനങ്ങൾ നൽകി ഭീമമായ തുക ഈടാക്കുന്ന ഈ വിരുതന്മാരിൽ നിന്നകന്ന് ദേവസ്വം സ്റ്റാളുകളിൽ നിന്നും മറ്റും ലളിതമായ രീതിയിൽ പൂജാദ്രവ്യങ്ങൾ വാങ്ങി ദർശനം നടത്തുന്നതാകും ഉചിതം.

ക്ഷേത്രപരിസരത്ത് ഭക്തരുടെ പക്കൽ നിന്നും പൂജാസാധനങ്ങൾ വാങ്ങി എളുപ്പം പൂജ നടത്തിത്തരാൻ നിരക്കീടാക്കിയും തട്ടിപ്പുകളുണ്ട്. പലപ്പോഴും ക്ഷേത്ര മതിൽക്കെട്ടിലെ ഒതുങ്ങിയ സ്ഥലങ്ങളിൽ ഇതിലെ തേങ്ങയും മറ്റും പൊട്ടിച്ചൊഴിച്ച ശേഷം ഭക്തർ ദർശനം നടത്തിയെത്തുമ്പോൾ അവ നൽകി പണം വാങ്ങുകയാണ് ഇവർ ചെയ്യുക. പൂജാദ്രവ്യങ്ങൾ ശ്രീകോവിലിനുള്ളിലെ പൂജാരിമാരെ ഏൽപ്പിക്കുകയാവും നല്ലത്.

പളനിക്ഷേത്ര പരിസരം മലമുകളിൽ സജീവമായ വാനരപ്പട കൊണ്ടും ശ്രദ്ധേയമാണ്. അക്രമകാരികൾ അല്ലെങ്കിലും ബാഗുകളും മറ്റ് കൗതുകമുണർത്തുന്ന വസ്തുക്കളും നിമിഷനേരത്തിൽ ഇവ തട്ടിപ്പറിച്ചെടുക്കുന്നതു പതിവാണ്. എങ്കിലും, ഇവയെ ആരും തിരിച്ചു ഉപദ്രവിക്കാറില്ല. 


സന്ധ്യകളിൽ വൈദ്യുതദീപമാലകളിൽ അലങ്കരിച്ച് മലമുകളിൽ ഒരു രത്നകിരീടം പോലെ കാണുന്ന ക്ഷേത്രത്തിന്റെയും വൈകിട്ടോടെ പളനിമലയുടെ താഴ്വാരത്തിൽ ദീപപ്രഭയിൽ സജീവമാകുന്ന തെരുവുകച്ചവടത്തിന്റെയും മനോഹാരിത ഒരു അപൂർവ രാത്രിക്കാഴ്ചയാണ്. പൗർണമി ദിനങ്ങൾക്കടുത്ത് ക്ഷേത്ര തീർഥാടനം സജീകരിച്ചാൽ മലമുകളിലെ ക്ഷേത്രത്തിൽ നിന്ന് പരിസരത്തെ മലനിരകളും താഴ്വാരങ്ങളും ചാന്ദ്രശോഭയിൽ കണ്ട് മനംനിറയ്ക്കാനുമാകും. 

പളനിമലയുടെ അടിയിൽ മലയെചുറ്റി ഗിരിവീഥി എന്നറിയപ്പെടുന്ന രണ്ടര കിലോമീറ്ററോളം വരുന്ന പ്രദക്ഷിണപാതയുണ്ട്. ക്ഷേത്രാരാധനയ്ക്കു വരുന്ന ഭക്തർ ഈ പാത ചുറ്റിവരുന്നതും പുണ്യകർമമായി കാണുന്നു.

തമിഴ്നാടിന്റെ പ്രധാന പട്ടണങ്ങളിൽ നിന്ന് പളനിയിലേക്ക് ബസുകളുണ്ട്. പാലക്കാട്, എറണാകുളം, ചേർത്തല, ചങ്ങനാശേരി, കൊട്ടാരക്കര ഡിപ്പോകളിൽ നിന്ന് പളനി ബസ് ലഭിക്കും. പാലക്കാട് നിന്ന് ഉദുമൽപേട്ട് വഴി 67 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ, മധുര, ഡിണ്ടിഗൽ, പളനി വരെ 414 കിലോമീറ്ററുമുണ്ട്. കോട്ടയം, കുമളി, കമ്പം വഴി പളനിയിലേക്ക് 294 കിലോമീറ്റർ സഞ്ചരിക്കണം.

ചെന്നൈ സെൻട്രൽ, പൊള്ളാച്ചി, മധുര, ഡിണ്ടിഗൽ, തിരുച്ചെന്തൂർ എന്നിവിടങ്ങളിൽ നിന്ന് പളനി റയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ ലഭിക്കും. പളനി റയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ടു കിലോമീറ്റർ മാറിയാണ് പളനി ക്ഷേത്രം.

കോയമ്പത്തൂരാണ് സമീപത്തെ വിമാനത്താവളം. അഹമ്മദാബാദ്, ബാംഗ്ലൂർ, കോഴിക്കോട്, ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കോയമ്പത്തൂരിലേക്ക് വിമാന സർവീസുണ്ട്. കോയമ്പത്തൂരിൽ നിന്ന് ഉദ്ദേശം നൂറു കിലോമീറ്റർ റോഡുമാർഗം പളനിയിലെത്താം.
വിവരങ്ങൾക്ക് കടപ്പാട്: വിക്കിപീഡിയയും, ക്ഷേത്ര വെബ്സൈറ്റും, ഐതിഹ്യ പുസ്തകങ്ങളും.. 

ഷെയർ/കോപ്പി  ചെയ്യുക 

ചിത്രം: #തങ്കത്തേർ_എഴുന്നെള്ളത്ത്.

Tuesday, 21 July 2020

ക്ഷേത്രാരധനയുടെ പൊരുൾ

ക്ഷേത്രാരാധനയുടെ പൊരുള്‍
കല്ലിനെയും ലോഹത്തെയുമാണ് ക്ഷേത്രത്തില്‍ ആരാധിക്കുന്നതെന്ന ചില തെറ്റായ ധാരണകള്‍ പലരും രഹസ്യമായും പരസ്യമായും വെളിപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്. പക്ഷേ, കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല.
ഭാരതീയ സംസ്കാരത്തിന്റെയും പൈതൃകത്തിന്റേയും അക്ഷയഖനികളാണ് ക്ഷേത്രങ്ങള്‍. അവയില്‍ ഒരു ജനതയുടെ ജീവിതവും സംസ്കാരവും പാരമ്പര്യവും ഇഴചേരുന്നു. തലമുറകള്‍ക്ക് ഭാരതീയ സംസ്കാരത്തെ പകര്‍ന്നു നല്‍കുന്ന ചൈതന്യകേന്ദ്രങ്ങളായാണ് ക്ഷേത്ര സങ്കേതങ്ങളെ നൂറ്റാണ്ടുകളായി നാം കണക്കാക്കുന്നത്. ക്ഷത്രത്തെ ത്രാണനം ചെയ്യുന്നത് ക്ഷേത്രം എന്നാണ് പ്രമാണം. അതായത് മനസ്സിന്റെ മുറിവുകളെ, വ്യഥകളെ ഇല്ലായ്മ ചെയ്യുന്ന പുണ്യസ്ഥാനമാണ് ക്ഷേത്രം. പ്രശ്നങ്ങള്‍ അലട്ടുമ്പോള്‍, ഭയഭീതികള്‍ മനസ്സിനെ ഗ്രസിക്കുമ്പോള്‍ നാം ഈശ്വരനെ ഓര്‍ക്കുന്നു. ഈശ്വരന്റെ വാസസ്ഥാനമാകുന്ന ക്ഷേത്രത്തേയും. ഭൗതികതയുടെ മായാവലയത്തില്‍ നിലതെറ്റുന്ന മനസ്സിനെ സ്വച്ഛമാക്കാന്‍ ഈശ്വരദര്‍ശനംകൊണ്ട് സാധിക്കും. ദാഹിക്കുന്നവന് വെള്ളവും വിശക്കുന്നവന് ഭക്ഷണവും പോലെയാണ് വിശ്വാസിക്ക് ക്ഷേത്രദര്‍ശനവും. ക്ഷേത്രദര്‍ശനത്തിലൂടെ മനസ്സിന് ലഭിക്കുന്ന ശാന്തിയും സമാധാനവും സംതൃപ്തിയും അനിര്‍വചനീയമെന്ന് അനുഭവസ്ഥര്‍ പറയും.

"ദേഹോ ദേവാലയ പ്രോക്തു
ജീവേ ദേവ സദാശിവ''

എന്നാണ് യോഗാശാസ്ത്രഗ്രന്ഥമായ "കുളാര്‍വതന്ത്രം' പറയുന്നത്. അതായത്, ദേഹം ദേവാലയമായി സങ്കല്പിച്ചാല്‍ ജീവന്‍ ആ ദേവാലയത്തിലെ ദേവനാണ്. ദേഹത്തിൽ എങ്ങിനെ ആണോ ജീവന്‍ അതുപോലെയാണ് ക്ഷേത്രത്തില്‍ ദേവചൈതന്യം. ക്ഷേത്രാരാധനയുടെ പ്രഥമലക്ഷ്യം അവനവനില്‍ കുടികൊള്ളുന്ന ഈശ്വരചൈതന്യത്തെ ഉണര്‍ത്തുകയാണെന്ന തിരിച്ചറിവ് നമ്മുടെ പൂര്‍വ്വികരായ ഋഷീശ്വരന്മാര്‍ക്കുണ്ടായിരുന്നു. മുന്‍ശ്ളോകത്തില്‍ അന്തര്‍ലീനമായ വസ്തുതയും ഇതുതന്നെ.

ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന് പ്രപഞ്ചസത്യം. സര്‍വ്വത്ര വ്യാപിച്ച ഈശ്വരചൈതന്യത്തെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ച് ലഭ്യമാക്കുകയാണ് ക്ഷേത്രത്തിന്റെ ധര്‍മം. കല്ലും ലോഹവും അപാരമായ ഊര്‍ജത്തിന്റെ ഉറവിടങ്ങളാണെന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്ന വസ്തുത മറക്കാനാവില്ല. ഭൗതിക, ആത്മീയ ഉയര്‍ച്ചയുടെ പ്രഭവകേന്ദ്രമായി മാറത്തക്കവിധം ഏതെങ്കിലുമൊരു ഭൗതിക വസ്തുവിലേക്ക് പ്രപഞ്ചശക്തിയെ ആവാഹിക്കാനുള്ള കുശാഗ്രബുദ്ധി നമ്മുടെ പൂര്‍വ്വികര്‍ക്കുണ്ടായി. തന്ത്രമന്ത്രങ്ങളിലൂടെ ആ വസ്തുവിന്റെ ചൈതന്യം വര്‍ധിപ്പിച്ച് ജനോപകാരത്തിന് ഉപയോഗിക്കുകയാണ് അവര്‍ ചെയ്തത്. ശാസ്ത്രപ്രകാരം ഏറ്റവും അനുയോജ്യമായ സ്ഥലത്ത് പണിത് ദേവപ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഒരു നാടിന്റെ ജീവനാഡിയാണ്.

"വിഗ്രഹ'മെന്നാല്‍ വിശേഷാല്‍ ഗ്രഹിക്കുന്നതെന്നാണര്‍ത്ഥം. താന്ത്രികവിധി ഏറ്റവും കൃത്യമായി പാലിക്കപ്പെട്ട് പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തില്‍ ദേവചൈതന്യം കുടിയേറും. തന്ത്രി പ്രതിഷ്ഠാമന്ത്രം ചൊല്ലി വിഗ്രഹം പീഠസുഷിരത്തില്‍ ഇറക്കിവെയ്ക്കുമ്പോള്‍, പുറത്ത് ശംഖ്, മരപ്പാണി എന്നിവയുടെ ശബ്ദം പുറപ്പെടുവിക്കാറുണ്ട്. "തോ', "തൈ' എന്നീ രണ്ട് കൊട്ട് മന്ത്രത്തിന്റെ യതിസ്ഥാനത്ത് കേള്‍ക്കാം. കൃത്യമാത്രയിലെ ഈ ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന വൈഖരിതരംഗത്തിലൂടെ ആചാരമന്ത്രത്തിന്റെ പ്രാണസ്പന്ദനങ്ങള്‍ വിഗ്രഹം ഏറ്റുവാങ്ങുന്നു. ഈ വൈഖരിതരംഗത്തെ ശാസ്ത്രീയമായി അപഗ്രഥിക്കാം. ഈ തരംഗം ഒരു വസ്തുവില്‍ തട്ടുമ്പോള്‍ പുറത്തെ ഇലക്ട്രോണുകള്‍ തൊട്ടടുത്ത പഥത്തിലേക്ക് പോകുന്നു. എല്ലാ പരമാണുക്കളുടെയും ഈ അധികോര്‍ജമാണ് അനുഗ്രഹവര്‍ഷമായി വിഗ്രഹത്തില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഈ ഊര്‍ജം സ്വീകരിക്കുകയാണ് ക്ഷേത്രദര്‍ശനത്തിന്റെ മുഖ്യഘടകം. ഒരു ക്ഷേത്രത്തിന് പരമാണുവിന്റെ (ആറ്റം) ഘടനയാണുള്ളത്. ന്യൂക്ളിയസ് എന്ന കേന്ദ്രബിന്ദുവും അതിനു പുറമെ ഇലക്ട്രോണുകളുടെ ഏഴ് കേന്ദ്രവൃത്തങ്ങളും കെ, എല്‍, എം, എന്‍, ഒ, പി, ക്യൂ തുടങ്ങിയ ഏഴ് ഷെല്ലുകളുണ്ട്. ഇതനുസരിച്ച് ശ്രീകോവിലിനെ "കെ' ഷെല്ലായും അന്തര്‍മണ്ഡലത്തെ "എല്‍' ഷെല്ലായും വിളക്കുമാടത്തെ "എന്‍' ഷെല്ലായും പുറത്തെ ബലിവട്ടത്തെ "ഒ' ഷെല്ലായും പ്രദക്ഷിണ വഴിയെ "പി' ഷെല്ലായും പുറമതിലിനെ "ക്യൂ' ഷെല്ലായും കണക്കാക്കുന്നു. ഇത്തരം ഊര്‍ജസവിശേഷതകള്‍ പുരാതനകാലം തൊട്ടേ ആചാര്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നുവെന്നത് അത്യത്ഭുതമാണ്. ഈ ശ്രമത്തില്‍ പ്രദക്ഷിണവഴിയും ചുറ്റുമതിലും അപ്രധാനമെന്ന് കണക്കിലെടുത്താല്‍ ബാക്കിയുള്ളവയെ പഞ്ചപ്രാകാരങ്ങള്‍ എന്നാണ് വിളിക്കുന്നത്. ഈ പഞ്ചപ്രാകാരങ്ങളിലൂടെ ചൈതന്യം സംഭരിക്കപ്പെടുന്നു. ഒരു മനുഷ്യന്‍ രണ്ട് കൈകളും കൂപ്പി മുകളിലേക്കുയര്‍ത്തി നില്‍ക്കുന്നതുപോലുള്ള ഘടനയാണ് ക്ഷേത്രത്തിന്റേത്. ശ്രീകോവിലില്‍ തലവെച്ചും, ചുറ്റമ്പലത്തില്‍ കരങ്ങള്‍ വെച്ചും ഗോപുരത്തിലേക്ക് പാദങ്ങള്‍ വെച്ചും കിടക്കുന്ന ഭഗവാന്റെ രൂപമായും കണക്കാക്കപ്പെടുന്നു. അതിനാല്‍ ഗോപുരം തൊട്ടുവണങ്ങിയാല്‍ ഭഗവാന്റെ പാദം തൊട്ടു വന്ദിക്കുന്നതായാണ് സങ്കല്പം.

പ്രതിഷ്ഠാസമയത്ത് സ്വയംഭൂക്ഷേത്രമല്ലെങ്കില്‍ ഷഡാധാര ക്രിയയിലൂടെയാണ് ക്ഷേത്രനിര്‍മാണവും വിഗ്രഹപ്രതിഷ്ഠയും നിര്‍വഹിക്കുന്നത്. യോഗാനാളം നപുംസക ശിലകൊണ്ടുണ്ടാക്കിയ പീഠത്തെ തുളച്ച് വിഗ്രഹത്തെ ബന്ധിക്കുന്ന ഷഡാധാര പ്രക്രിയ ക്ഷേത്രനിര്‍മാണഘട്ടത്തിലുണ്ട്. ഒരു മനുഷ്യന്റെ നട്ടെല്ലിനകത്തുകൂടി സുഷുമ്നാ നാഡിയും അതിനു സമാന്തരമായി പോകുന്ന ഇട, പിംഗള നാഡികളും കൂടിച്ചേരുന്ന ആറ് ഗാംഗ്ളിയകളായി ഷഡാധാര പ്രക്രിയയെ ഗണിക്കാം. മൂലാധാരം, സ്വധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആഞ്ജ എന്നിങ്ങനെ കണക്കാക്കപ്പെടുന്ന ഈ ആറ് ഗാംഗ്ളിയകളിലൂടെയാണ് മന്ത്രധ്വനികള്‍ ദേവന്റെ കുണ്ഡലിനിശക്തിയെ സഹസ്രാധാരദളപത്മത്തിലേക്ക് ഉയര്‍ത്തുന്നത്. അനേകം കാരണങ്ങളാല്‍ ദിനം പ്രതി കുറയുന്ന ദേവചൈതന്യത്തെ വര്‍ധിപ്പിക്കുകയാണ് പൂജാരിയുടെ ധര്‍മം.

തന്ത്രിയും ക്ഷേത്രശാന്തിക്കാരനുമാണ് ചൈതന്യത്തെ സന്നിവേശിപ്പിക്കുന്നവര്‍. അമ്പലത്തില്‍ പൂജ ചെയ്യുന്നവര്‍ പ്രസാദം നല്‍കുമ്പോഴും മറ്റും അന്യസ്പര്‍ശം ഇല്ലാതിരിക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലെ? ചൈതന്യ ലോപത്തെ കരുതിയാണിത്. സാന്ദ്രത കുറഞ്ഞ വസ്തു സാന്ദ്രതയുള്ള വസ്തുവില്‍ സ്പര്‍ശിക്കുമ്പോള്‍ കൂടിയ സാന്ദ്രത കുറഞ്ഞ ഭാഗത്തേക്ക് ഒഴുകും. അതുതന്നെയാണ് ക്ഷേത്രപൂജാരി അന്യരെ സ്പര്‍ശിക്കുമ്പോഴും സംഭവിക്കുക. ക്ഷേത്ര ദർശനത്തിന് എത്തുന്നവരില്‍ കുറെ പേര്‍ക്കെങ്കിലും ദര്‍ശനം എങ്ങനെ നിറവേറ്റണമെന്നതിനെക്കുറിച്ച് കാര്യമായ അറിവുണ്ടാകാറില്ല. കുളിച്ച് ശുദ്ധഹൃദയത്തോടെ വേണം മന്ത്രചൈതന്യം നിറഞ്ഞ ക്ഷേത്രമതില്‍ക്കകത്ത് പ്രവേശിക്കാന്‍. കുളിയും വൃത്തിയുള്ള വസ്ത്രവും ക്ഷേത്രദര്‍ശനത്തിന്റെ പ്രഥമകാര്യമാണ്. പാദരക്ഷകള്‍ അഴിച്ച് പുറത്തുവെച്ച് കൂപ്പുകൈ നെഞ്ചോട് ചേര്‍ത്ത് അകത്തെത്തുന്ന ഭക്തന്‍ പ്രദക്ഷിണം നടത്തണം.പ്രദക്ഷിണത്തെക്കുറിച്ച് തന്ത്രശാസ്ത്രം പറയുന്നത് ഇപ്രകാരമാണ്.

"പ്ര' ഛിന്നതി ഭയം സര്‍വ്വേ
"ദ' കാരോ മോക്ഷസിദ്ധിദേഃ
"ക്ഷി' കാരോ ത്ക്ഷീയതേ രോഗോ
"ണ' കാരം ശ്രീ പ്രദായകം

അതായത് "പ്ര' എന്ന അക്ഷരം സര്‍വ്വ ഭയനാശത്തേയും "ദ' കാരം മോക്ഷത്തെയും "ക്ഷി' കാരം രോഗം, അപരാധം എന്നിവയുടെ ശമനത്തേയും "ണ' കാരം ഐശ്വര്യത്തേയും കുറിക്കുന്നു.

ദേവനെ കേന്ദ്രബിന്ദുവായി സങ്കല്പിച്ച് നടത്തുന്ന പ്രദക്ഷിണം ബലിക്കല്ലുകള്‍ക്ക് പുറത്തു കൂടി വേണം. ചുറ്റുമതിലിന് പുറത്തുകൂടിയുള്ള പ്രദക്ഷിണത്തിന് അന്തര്‍മണ്ഡലത്തിലെയും ഫലസിദ്ധിയുണ്ടെന്നാണ് വിശ്വാസം. ദേവനില്‍ നിന്ന് എത്രയും അകന്ന് വലംവെച്ചാല്‍ അത്രയും നല്ലതാണെന്നര്‍ത്ഥം. ഓട്ടപ്രദക്ഷിണം എന്ന് നമ്മള്‍ ഹാസ്യരൂപേണ പറയാറുണ്ട്. ക്ഷേത്രത്തില്‍ ഇതു പാടില്ല. പൂര്‍ണ്ണഗര്‍ഭിണിയായ സ്ത്രീ തലയില്‍ എണ്ണക്കുടവുമായി അടിവെച്ചടിവെച്ച് നടക്കുംപോലെ വേണം പ്രദക്ഷിണം എന്ന് യോഗശാസ്ത്രങ്ങള്‍ പറയുന്നു. ഭഗവാനെ മനസ്സില്‍ ധ്യാനിച്ചും നാമം ചൊല്ലിയും വേണം പ്രദക്ഷിണം നടത്താന്‍. ധൃതി കൂടാതെ പൂര്‍ണ്ണമനസ്സോടെ നടത്തുന്ന പ്രദക്ഷിണത്തിന് ഫലം കൂടുമത്രെ. ഓരോ ദേവനുമുണ്ട് പ്രദക്ഷിണ കണക്കുകള്‍. ഗണപതിക്ക് ഒന്ന്, സൂര്യന് രണ്ട്, ശിവന് മൂന്ന്, ദേവി, വിഷ്ണു, ശാസ്താവ് ~ നാല്, സുബ്രഹ് മണ്യന് അഞ്ച്, അരയാലിന് ഏഴ് എന്നിങ്ങനെയാണ് ചിട്ട. ഒരു പ്രദക്ഷിണംകൊണ്ട് ബ്രഹ്മഹത്യപാപം തീരും. രണ്ടാം പ്രദക്ഷിണത്തില്‍ ദേവാരാധനക്കര്‍ഹരാകും. മൂന്നാമത്തതോടെ മുക്തിയും പ്രാപ്യമാകുമെന്നാണ് ബ്രഹ് മനാരദീയം പറയുന്നത്. പ്രദക്ഷിണവും നമസ്ക്കാരവും ചെയ്ത് തീര്‍ത്ഥവും പ്രസാദവും മൂന്നുതവണ നാരായണമന്ത്രത്തോടെ സേവിക്കണം. ഈ തീര്‍ത്ഥവും ചന്ദനവും ശരീരത്തിന് ഉന്മേഷവും ഉത്തേജനവും നല്‍കും.

Friday, 26 June 2020

"സോണിയയുടെ ക്ഷേത്ര_ ദർശനവും, നേപ്പാളില്‍ ശത്രുതയും"

𝐒𝐭𝐚𝐭𝐞𝐦𝐞𝐧𝐭𝐬 𝐨𝐟 𝐑𝐀𝐖 𝐒𝐩𝐞𝐜𝐢𝐚𝐥 𝐃𝐢𝐫𝐞𝐜𝐭𝐨𝐫 

ലോകത്തിലെ ഏറ്റവും ശക്തമായ ഹിന്ദുരാഷ്ട്രമായിരുന്നു ഇന്ത്യ എന്ന് പറയാം. കാരണം, ഹൈന്ദവ രാഷ്ട്ര സങ്കൽപം മറ്റു മതങ്ങളുടെ മതരാഷ്ട്രം പോലെയല്ല. നേപ്പാളും ഒരു സമ്പൂർണ്ണ ഹിന്ദുരാഷ്ട്രമായിരുന്നു.എന്നാൽ, നേപ്പാൾ നമുക്കെതിരെ തിരിഞ്ഞിരിക്കുന്നു. വസ്തുനിഷ്ഠമായി പറഞ്ഞാൽ, ചൈനീസ് സർക്കാർ നിയന്ത്രിക്കുന്ന നേപ്പാളിലെ കമ്മ്യൂണിസ്റ്റ് കളിപ്പാവ ഗവൺമെന്റ്.ലോകത്തിലെ ഒരേ ഒരു ഹിന്ദു രാഷ്ട്രമായ നേപ്പാളിന് യഥാർത്ഥത്തിൽ സംഭവിച്ചതെന്താണ്..? എങ്ങനെയാണ് ഗോരഖ്നാഥ സിദ്ധന്റെ വംശജരായ ഗൂർഖകളുടെ മണ്ണും ഭാരതവും തമ്മിൽ ശത്രുതയാരംഭിച്ചത്..?

ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ റിസർച്ച് അനാലിസിസ് വിംഗ് അഥവാ റോയുടെ സ്പെഷ്യൽ ഡയറക്ടറായിരുന്നു അമർ ഭൂഷൻ.അദ്ദേഹം തന്റെ ഇൻസൈഡ് നേപ്പാൾ എന്ന ഗ്രന്ഥത്തിൽ വിഖ്യാതമായ ചില വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്.ശാന്തമായ ഒരു ഹിന്ദു രാഷ്ട്രമായി നിലനിന്നിരുന്ന നേപ്പാൾ, എപ്രകാരമാണ് ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായതെന്ന് ഈ ഗ്രന്ഥം നമ്മളോട് പറയും.

നേപ്പാൾ രാജഭരണം തകർന്നതല്ല, ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി മുൻകൈയെടുത്ത് തകർത്തതാണെന്ന റോ മേധാവിയുടെ വെളിപ്പെടുത്തൽ ഏവരെയും സ്തബ്ധരാക്കിയിരുന്നു.രാജീവിന്റെ താൽപര്യ പ്രകാരം നേപ്പാളിലെ ഹിന്ദു രാജഭരണം അട്ടിമറിക്കപ്പെട്ടതിന് പിന്നിൽ പ്രവർത്തിച്ചത് റോയുടെ കരങ്ങൾ തന്നെയാണ്.1972 മുതൽ നേപ്പാൾ ഭരിച്ചിരുന്ന ബീരേന്ദ്ര ബീർ ബിക്രം ഷായുടെ ഭരണം അട്ടിമറിക്കാനുള്ള അതീവ രഹസ്യ ദൗത്യം ഇന്ത്യൻ സർക്കാർ ഏൽപ്പിച്ചിരുന്നത് അമർ ഭൂഷണിനെയായിരുന്നു.അതിനു വേണ്ടി നേപ്പാളിൽ പ്രവർത്തിച്ചിരുന്ന ഏജന്റുമാരെ ശക്തിപ്പെടുത്താനും നിയന്ത്രിക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.

കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.ലോകത്തിലെ അവസാന ഹിന്ദു രാഷ്ട്രമായ നേപ്പാളിന്റെ ഹൈന്ദവ രാജാധികാരത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അശേഷം സംതൃപ്തനായിരുന്നില്ല. അതിനു കാരണവുമുണ്ട്. ഒരിക്കൽ, 1984-ൽ, രാജീവ് ഗാന്ധിയും പത്നി സോണിയയും നേപ്പാളിലെ വിദ്യാലയമായ പശുപതിനാഥ ക്ഷേത്രം സന്ദർശിച്ചു. എന്നാൽ ക്രിസ്ത്യാനിയായ സോണിയാഗാന്ധിയെ, ക്ഷേത്രപാലകർ അകത്തു കയറാനനുവദിച്ചില്ല. ഹൈന്ദവ പുരോഹിതന്മാരുടെ ജനസ്വാധീനം അറിയാവുന്ന രാജാവ് പോലും രാജീവ്ഗാന്ധിയുടെ അഭ്യർത്ഥന ചെവിക്കൊണ്ടില്ല. രാജീവ് ഗാന്ധിക്ക് മുഖത്തേറ്റ അടിയായിരുന്നു ഈ തീരുമാനം.സ്വാഭാവികമായും ഇന്ത്യ-നേപ്പാൾ നയതന്ത്രബന്ധത്തിൽ ഇത് വളരെ വലിയ വിള്ളലുണ്ടാക്കി.തിരുവായ്ക്ക് എതിർവാ ഇല്ലാത്ത കാലമാണ് എന്നോർക്കണം.ഏതു സംസ്കാരത്തിനാണോ ഭാരതം ജന്മം കൊടുത്തത്, അതിന്റെ ചിട്ടകളിൽ ഒന്ന് പാലിക്കാനുള്ള ശ്രമത്തിൽ ഭാരതം തന്നെ ആ കുഞ്ഞു രാഷ്ട്രത്തിനെതിരായി.

രാജീവ് ഗാന്ധി എന്നാൽ അപ്പോഴൊന്നും പ്രതികരിച്ചില്ല.കുറച്ചുകാലം കഴിഞ്ഞു, സത്യമോ മിഥ്യയോ എന്നറിയില്ല, നേപ്പാളും ചൈനയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് സമൂഹത്തിൽ കഥകൾ പരന്നു തുടങ്ങി.തികച്ചും സ്വാഭാവികം! രാജീവ് ഗാന്ധിയുടെ ശ്രദ്ധ, നേപ്പാളിലെ ഹിന്ദു രാജഭരണത്തിലായി.ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാളിനെ ജനാധിപത്യത്തിലേക്ക് കൊണ്ടുവരാൻ രാജീവ് കരുക്കൾ നീക്കിത്തുടങ്ങി.രണ്ടു മൂന്നു തവണ അദ്ദേഹം നേരിട്ട് അക്കാര്യം ഉന്നയിക്കുകയും ചെയ്തു.എന്നാൽ, തന്റെ രാജ്യാധികാരം ജനാധിപത്യത്തിനു വിട്ടുകൊടുക്കാൻ തലമുറകളായി രാജ്യം ഭരിച്ചിരുന്ന രാജകുടുംബത്തിലെ അമരക്കാരന് താൽപര്യമുണ്ടായിരുന്നില്ല.

പലതവണയായുള്ള നയതന്ത്ര ചർച്ചകൾ ഫലം കാണാതെ വന്നപ്പോൾ രാജീവ് ഗാന്ധിയുടെ പക സർവ്വ സീമകളും ലംഘിച്ചു.രാജീവ് ഗാന്ധി സർക്കാർ നേപ്പാളിനെതിരെ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു.ചൈനയും നേപ്പാളുമായി ഇന്ത്യക്ക് ഭീഷണിയാകുന്ന അവിശുദ്ധ ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം.നേപ്പാളിനു നൽകിയിരുന്ന ഭക്ഷ്യോല്പന്നങ്ങളുടെ വിതരണം തടഞ്ഞു.സംയുക്തമായ ഹൈന്ദവ പാരമ്പര്യവും സനാതന സംസ്കാരവും നിമിത്തം ഇന്ത്യയോട് നിർവിശേഷമായ വിധേയത്വമുണ്ടായിരുന്ന നേപ്പാളിന്റെ അഭിമാനം വ്രണപ്പെട്ടു.ചൈനയുടെ സ്വാർത്ഥ താല്പര്യങ്ങൾ അറിയുന്നതിനാൽ അവരെ പടിക്കു പുറത്ത് നിർത്തിയിരുന്ന നേപ്പാൾ മാറി ചിന്തിച്ചു തുടങ്ങി.സമ്മർദ്ദം വർദ്ധിച്ച ബിക്രം ഷാ, ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയ്ക്ക് ചൈനയുടെ സഹായം തേടി.

വെളുക്കാൻ തേച്ചത് പാണ്ടായി എന്നറിഞ്ഞ് രാജീവ് ഗാന്ധി റോയെ കാര്യങ്ങൾ ഏൽപ്പിച്ചു. ഏതുവിധേനയും നേപ്പാളിലെ ഹിന്ദു സർക്കാരിനെ താഴെയിറക്കാൻ ഉത്തരവിട്ടു.റോയുടെ തലവനായ എ.കെ വർമ്മയെയാണ് രാജീവ് ഗാന്ധി ഇക്കാര്യം ഏൽപ്പിച്ചത്.വർമ്മ തന്റെ ഏറ്റവും മികച്ച ആയുധമായ 'ജീവനാഥൻ' എന്ന അമർ ഭൂഷണെ ഈ ദൗത്യത്തിന് നിയോഗിച്ചു.ദൗത്യം ഏറ്റെടുത്തു ജീവനാഥൻ നേപ്പാളിലേക്ക് തിരിച്ചു.നേപ്പാൾ രാജ ഭരണം അട്ടിമറിക്കാൻ ആദ്യം വേണ്ടത് മാവോയിസ്റ്റ് സംഘടനയെ ശക്തമാക്കുകയാണ് എന്ന് ജീവനാഥൻ മനസ്സിലാക്കി.നിരവധി നാളത്തെ അന്വേഷണത്തിന് ശേഷം, നേപ്പാളിലെ മാവോയിസ്റ്റ് തലവനായ പുഷ്പ കമൽ ദഹലിനെ കണ്ട് ജീവനാഥൻ സഹായം വാഗ്ദാനം ചെയ്തു.എന്നാൽ, കടുത്ത തീവ്രവാദിയായ പുഷ്പ കമൽ, ജീവനെ വിശ്വസിക്കാൻ തയ്യാറായില്ല.അവസാനം, ഗത്യന്തരമില്ലാതെ സ്വന്തം വിവരങ്ങളും ആഗമനോദ്ദേശവും ഇതിന്റെ പുറകിലുള്ള ഇന്ത്യൻ സർക്കാരിന്റെ താൽപര്യവും വിശദമായി ജീവനാഥൻ പുഷ്പനെ ധരിപ്പിച്ചു.പുഷ്പ കമൽ ദഹൽ, നേപ്പാളിലെ മറ്റു രാഷ്ട്രീയ പാർട്ടികളുമായി ധാരണയിലെത്തി രാജകുടുംബത്തിനെതിരെ അതിശക്തമായ ഒരു ബെൽറ്റ് സൃഷ്ടിച്ചു.നേപ്പാളിനകത്തെ ചൈനീസ് കമ്മ്യൂണിസ്റ്റുകളെ, ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയുടെ ഏജന്റുമാർ രഹസ്യമായി സഹായിച്ചു തുടങ്ങി.രാജീവ് ഗാന്ധിയുടെ ഭരണവാഴ്ചയിലുടനീളം റോയുടെ പിന്തുണ കമ്മ്യൂണിസ്റ്റുകാർക്ക് ലഭിച്ചിരുന്നു.

1991-ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടെങ്കിലും, അദ്ദേഹം തുടങ്ങി വച്ച പ്രവർത്തനങ്ങളുടെ പ്രത്യാഘാതങ്ങൾ അതിവേഗം മുന്നോട്ടു പോയി.തൊണ്ണൂറുകളിൽ, നേപ്പാളിലെ ആഭ്യന്തരകലാപം അതിശക്തമായി. മാവോയിസ്റ്റുകൾ നിഷേധിക്കാനാവാത്ത ശക്തിയായി വളർന്നു. ഇടതുപക്ഷത്തെയും കമ്യൂണിസത്തെയും പിന്താങ്ങുന്നവരായി സ്വത്വം നഷ്ടപ്പെട്ട നേപ്പാളി യുവതലമുറ മാറി.വഴിതെറ്റിപ്പോയ യുവത്വത്തിന്റെ അതിശക്തമായ ഊർജ്ജം മുഴുവൻ തെറ്റായ പാതയിലൂടെ പ്രവർത്തിച്ചു.2001 ജൂൺ ഒന്നാം തീയതി നേപ്പാൾ രാജകുടുംബത്തിൽ ഉണ്ടായ കൂട്ടക്കൊലയിൽ രാജാവായ ബീരേന്ദ്ര ബീർ ബിക്രം ഷായും, രാജ്ഞിയായ ഐശ്വര്യയുമടക്കം ഒമ്പത് പേർ വധിക്കപ്പെട്ടു.അവശേഷിച്ചവരിൽ, ഗ്യാനേന്ദ്ര ബീർ ബിക്രം ഷാ നിയമാനുസൃത പരമാധികാരി എന്ന നിലയ്ക്ക് രാജാവായി രാജ്യം ഭരിച്ചു.2008-ൽ ലോകത്തിലെ അവസാനത്തെ ഹിന്ദു രാജാവായ അദ്ദേഹം അധികാരമൊഴിഞ്ഞു.25 വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം 2008 മുതൽ 2009 വരെയുള്ള കാലഘട്ടം "പ്രചണ്ഡ" എന്നറിയപ്പെട്ട പുഷ്പ കമൽ ദഹൽ നേപ്പാൾ ഭരിച്ചു. നേപ്പാളി സൈനിക തലവനായ രുക്മൻഗുഡ് കട്ട്വാളിനെ പുറത്താക്കാൻ നടത്തിയ നീക്കം പിഴച്ചതോടെ പ്രചണ്ഡയ്ക്ക് രാജിവെക്കേണ്ടിവന്നു.2016-ൽ അദ്ദേഹം വീണ്ടും അധികാരത്തിൽ വന്നെങ്കിലും പിറ്റേവർഷം രാജിവെച്ചു.

അമർ ഭൂഷന്റെ പുസ്തകത്തിലുള്ള വെളിപ്പെടുത്തലുകൾ, രാജീവ് ഗാന്ധിയുടെ സ്വാർത്ഥ താത്പര്യങ്ങളെ കുറിച്ചാണ്.പക്ഷേ, രാജീവ് ഗാന്ധി വളമിട്ട് വളർത്തിയ നേപ്പാൾ കമ്മ്യൂണിസം വളർന്നു വളർന്ന് ശാഖകൾ ഇന്ത്യക്ക് മേലെ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. ഇപ്പോഴത്തെ മേഘാലയ ഗവർണറായ തഥാഗത റോയ് ഇക്കാര്യം തുറന്നടിച്ചു പറഞ്ഞിരുന്നു{ട്വിറ്ററിന്റെ ലിങ്ക് കൂടെ കൊടുക്കുന്നു} കമ്മ്യൂണിസം എന്ന വിഷവൃക്ഷം ആരു നട്ടുവളർത്തിയാലും ആ നാടിനെ കാത്തിരിക്കുന്ന ഗതി നിരവധി ലോകരാഷ്ട്രങ്ങൾ തെളിയിച്ചതാണ്. നേപ്പാളിന്റെ കാര്യത്തിലും അത് സത്യമായി. ചിന്താശേഷിയില്ലാത്ത പൂർവികരുടെ പ്രവർത്തിയുടെ തിക്തഫലങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അനുഭവിക്കാതെ തരമില്ലല്ലോ..

https://twitter.com/tathagata2/status/1271011393643229184

Monday, 15 June 2020

കമാ' അഥവാ കടപയാദി അക്ഷരമാല

എന്റെ കൂടെ നീ വരുന്നത് കൊള്ളാം .
പക്ഷെ അവിടെ ചെന്ന് '' കമ '' എന്ന് ഒരക്ഷരം മിണ്ടിപ്പോകരുത് .
ഈ വാചകം നമ്മളിൽ പലരും ഇത് കേട്ടിട്ടുണ്ട് / പറഞ്ഞിട്ടുണ്ട് . 
എന്താണ് ഈ '' കമ '' ........ ? 
ഒരക്ഷരം ആണോ ......... ?
അതോ ഒരു വാക്കോ ........... ?

കേരളത്തിൽ പണ്ട് ഉണ്ടായിരുന്ന / ഉപയോഗിച്ചിരുന്ന ഒരു അക്ഷര സംഖ്യാ കോഡ്‌ ആണ് '' കടപയാദി '' അഥവാ '' പരൽപ്പേര് '' അഥവാ '' അക്ഷരസംഖ്യ '' എന്നത് . 
സംഖ്യകൾക്ക് പകരം അക്ഷരങ്ങൾ ഉപയിഗിക്കുന്ന ഒരു ആശയവിനിമയ സമ്പ്രദായമാണിത് . 
മലയാളത്തിലെ അൻപത്തിഒന്ന്  അക്ഷരങ്ങൾക്ക് പകരം പൂജ്യം  മുതൽ ഒൻപതുവരെയുള്ള അക്കങ്ങൾ നൽകി എഴുതുന്ന ഒരു രീതിയാണ് ഇത് . സംഖ്യകളെ  എളുപ്പം ഓർത്തു വയ്ക്കത്തക്ക വിധം വാക്കുകൾ ആയും / കവിതകൾ ആയും മാറ്റി  എഴുതുന്ന ഈ സമ്പ്രദായം പ്രധാനമായും ഗണിതശാസ്ത്രം /  ജ്യോതിശാസ്ത്രം / തച്ചുശാസ്ത്രം /  ആയുർവേദം എന്നീ മേഖലകളിലാണ് ഉപയോഗിച്ചിരുന്നത് . 
യുദ്ധ വേളകളിൽ മാർത്താണ്ഡവർമ്മ /  പാലിയത്തച്ഛൻ എന്നിവർ രഹസ്യ സന്ദേശങ്ങൾ കൈമാറിയിരുന്നത് " കടപയാദി " രേഖകളിൽ ആയിരുന്നു എന്ന്‌ കേട്ടിട്ടുണ്ട് .

താഴെ കാണുന്ന പ്രകാരമാണ് കോഡിങ് നടത്തുന്നത് .

ക1 / ഖ 2 / ഗ 3 / ഘ 4 / ങ 5 .
ച 6 / ഛ 7 / ജ 8 / ഝ 9 /  ഞ 0 .
ട 1 / ഠ 2 / ഡ 3 /  ഢ 4 / ണ 5 .
ത 6 / ഥ 7 / ദ 8 / ധ 9 / ന 0 .
പ1 / ഫ 2 / ബ 3 / ഭ 4 / മ 5 .
യ 1 /  ര 2 / ല 3 / വ 4 / ശ 5 /  ഷ 6 / സ 7 / ഹ 8 / ള 9 ഴ / റ 0 .

സ്വരാക്ഷരങ്ങൾക്ക് എല്ലാം പൂജ്യം  ആണ് മൂല്യം.
കൂട്ടക്ഷരങ്ങളിൽ അവസാനത്തെ അക്ഷരത്തിനു മാത്രം വില . 
( ഉദാഹരണം : '' ക്ത '' എന്നതിൽ '' ത '' ക്ക് മാത്രം വില . )
ചിലക്ഷരങ്ങൾക്ക് വിലയൊന്നുമില്ല.

ഈ കൺവേർഷൻ നടത്തിയതിനു ശേഷം അർത്ഥവത്തായ വാക്കുകൾ ഉണ്ടാക്കി  വലത്തു നിന്നും ഇടത്തേക്ക്‌ വായിക്കുക.

ഇത് പ്രകാരം '' കമ '' എന്നത്  ക1 / മ5 . 
തിരിച്ചു വായിച്ചാൽ 51 . 
മലയാളത്തിലെ 51 അക്ഷരങ്ങളിൽ ഒരക്ഷരം പോലും മിണ്ടരുത് എന്നാണ് കല്പന ....... !!!

ഉദാഹരണങ്ങൾ നോക്കുക .
കമലം : 351 ( ക1 / മ 5 / ല 3 )
ഭാരതം : 624 ( ഭ 4 / ര 2 / ത 6 )
രഹസ്യം : 182 ( ര 2 / ഹ 8 / യ1)
രാജ്യരക്ഷ :  6212 ( ര 2 / യ 1 / ര 2 / ഷ 6 )

ഇഗ്ളീഷ് മാസങ്ങളിലെ ദിവസങ്ങളുടെ എണ്ണം  കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ തന്റെ  ശ്ലോകത്തിലൂടെ പറഞ്ഞിരിക്കുന്നത് നോക്കുക .

" പലഹാരേ പാലു നല്ലൂ
പുലർന്നാലോ കലക്കിലാം
ഇല്ല പാലെന്നു ഗോപാലൻ
ആംഗ്ലമാസം ദിനം ക്രമാൽ "

ഇവിടെ  പല 31 / ഹാരേ 28 / പാലു 31 / നല്ലൂ 30
പുലർ 31/  ന്നാലോ 30 /  കല 31/  ക്കിലാം 31
ഇല്ല 30 / പാലെ 31 / ന്നുഗോ 30 / പാലൻ 31

എത്ര രസകരമായ / മനോഹരമായ അവതരണം.

കർണ്ണാടക സംഗീതത്തിലെ എഴുപത്തിരണ്ട്  മേളകർത്താ രാഗങ്ങളുടെ പേരുകൾ കടപയാദിയിൽ ആണെന്ന് നമ്മുക്ക്‌ എത്ര പേർക്കറിയാം ....... ? 

ഉദാഹരണങ്ങൾ .

കനകാംഗി : ക 1 ന 0 = ഒന്നാമത്തെ രാഗം .
ഖരഹരപ്രിയ : ഖ 2 ര 2 = ഇരുപത്തിരണ്ടാമത്തെ രാഗം .
ധീരശങ്കരാഭരണം : ധ 9 ര 2 = ഇരുപത്തിഒന്പതാമത്തെ രാഗം .
ഹരി കാംബോജി :  ഹ 8 ര 2 = ഇരുപത്തിഎട്ടാമത്തെ രാഗം .

കലിവർഷം /  കൊല്ലവർഷം /  ക്രിസ്തുവർഷം എന്നിവയുടെ കൺവേർഷൻ നടത്തുന്നത് കാണുക .
" കൊല്ലത്തിൽ തരളാംഗത്തെ കൂട്ടിയാൽ കലിവത്സരം
കൊല്ലത്തിൽ ശരജം കൂട്ടി ക്രിസ്ത്വബ്ദം കണ്ടുകൊള്ളണം ."

തരളാംഗം :  3926 .
ശരജം : 825 .

കൊല്ലവർഷത്തോട് 3926 കൂട്ടിയാൽ കലിവർഷവും / 825 കൂട്ടിയാൽ ക്രിസ്തു വർഷവും ലഭിക്കും.

വിദ്യാരംഭത്തിൽ കുറിക്കുന്ന '' ഹരിശ്രീ ഗണപതയെ നമ '' എന്ന ശ്ലോകം കടപയാദിയിലേക്ക് മാറ്റിയാൽ മലയാള ഭാഷയിലെ  അക്ഷരങ്ങളുടെ എണ്ണം ലഭിക്കുമെന്ന് കാണാം . ( അമ്പത്തൊന്നക്ഷരാളീ. )
ഹരി 28 / ശ്രീ 2 / ഗ 3 / ണ 5 /  പ1 / ത 6 / യ1 / ന 0 / മ 5 .
28 + 2 + 3 + 5 + 1 + 6 + 1+ 0 + 5 = 51.

മേൽപ്പത്തൂർ നാരായണ ഭട്ടതിരി തന്റെ കൃതിയായ '' നാരായണീയം '' അവസാനിപ്പിക്കുന്നത് '' ആയുരാരോഗ്യ സൗഖ്യം കൃഷ്ണാ '' എന്നു പറഞ്ഞു കൊണ്ടാണ് . ഇതിൽ '' ആയുരാരോഗ്യസൗഖ്യം '' എന്നത് കടപയാദി സംഖ്യ പ്രകാരം 1712210 ആണ്. 
ഈ കലിദിനസംഖ്യക്ക് തുല്യമായ കൊല്ല വർഷദിനം 762 വൃശ്ച്ചികം 28 . 
മേൽപ്പത്തൂർ " നാരായണീയം '' എഴുതി പൂർത്തിയാക്കിയ ദിവസം .

മഹാകവി ഉള്ളൂർ മരിച്ചപ്പോൾ  കൃഷ്ണവാരിയർ എഴുതിയ ശ്ലോകത്തിന് പേര് നൽകിയത് '' ദിവ്യ തവ വിജയം '' എന്നാണ് . 
( ദ 8 / യ1 / ത 6 / വ 4 / വ 4 / ജ 8 / യ 1 )  1844619 എന്ന കലി ദിന സംഖ്യ ക്രിസ്തു വർഷമാക്കിയാൽ 1949 ജൂൺ 15 - ആണ് ലഭിക്കുക . 
ഉള്ളൂരിന്റെ ചരമദിനം .......... !!!!

ഗണിതശാസ്ത്രത്തിലെയും /  ജ്യോതിശാസ്ത്രത്തിലെയും  ചില കണക്കുകൾ നോക്കുക .

1 /  അനന്തപുരി - 21600 = വൃത്തത്തിന്റെ അംഗുലർ ഡിഗ്രി 360 X 60 .

2 /  അനൂനനൂന്നാനനനുന്നനിത്യം (1000000000000000 ) വ്യാസമുള്ള ഒരു വൃത്തത്തിന്റെ പരിധി / ചണ്ഡാം ശുചന്ദ്രാധമകുംഭിപാല ( 31415926536 ) ആയിരിക്കും എന്നു്‌ .  
പൈ യുടെ മൂല്യം പത്തു ദശാംശസ്ഥാനങ്ങൾക്കു ശരിയായി ഇതു നൽകുന്നു.

3 /  ഭൂമിയുടെ അംഗുലർ വെലോസിറ്റി - '' ഗോപാജ്‌ഞയാ ദിനധാമ ''
ഗ 3 / പ1 / ഞ 0 / യ1 / ദ 8 / ന 0  / ധ 9 / മ 5 .
അതായത് 59 മിനിറ്റ് / 08 സെക്കന്റ് / 10 ഡെസി സെക്കന്റ് / 13 മൈക്രോ സെക്കന്റ് .

നമ്മുടെ നാടിന്റെ പൈതൃകമായ അത്ഭുതാവഹമായ ഇത്തരം അറിവുകൾ എത്ര പേർക്കറിയാം ?

പുരുഷസൂക്തം

🇲🇰🕉🇲🇰🌸🇲🇰🕉🇲🇰🕉🇲🇰

       *( ഋഗ്വേദത്തിൽ നിന്ന് )*

*ഈശ്വര ഉപാസനയ്ക്കുള്ള ജപ സമ്പ്രദായങ്ങളിൽ ഒന്നാണ് സൂക്ത ജപം. മന്ത്രജപം, സ്തോത്ര ജപം, നാമ ജപം എന്നിങ്ങനെ ജപ രീതികൾ വിവിധ തരത്തിലുണ്ട്*.

*ഇവിടെ പുരുഷ സൂക്തം എന്ന സൂക്തത്തിൽ ' പുരുഷൻ ' എന്ന വാക്കാണ് പലപ്പോഴും ചിലർക്ക് സംശയത്തിനിട നൽകുന്നത്. പുരുഷൻ എന്നാൽ 'ആൺ' ( Male ) എന്ന അർത്ഥമല്ല ഇവിടെയുള്ളത്. മറിച്ച് പുരുഷന് ഈശ്വരൻ ( Eg :വിരാട് പുരുഷൻ ) എന്ന അർത്ഥതലമാണ് ഇവിടെയുള്ളത്.  വേദത്തിലെ പല വാക്കുകളുടെയും അർത്ഥം ശരിയായി മനസിലാക്കിയില്ലെങ്കിൽ പല തെറ്റിദ്ധാരണകളും ഉണ്ടാവും. അതാണ് നിരുക്തം പഠിക്കാതെ വേദമന്ത്രങ്ങളുടെ / വാക്കുകളുടെ  അർത്ഥത്തെ വ്യാഖ്യാനിച്ചാൽ ഋഷി ഉദ്ദേശിച്ച അർത്ഥമായില്ല പലപ്പോഴും ലഭിക്കുന്നത്*.

*സഹസ്ര ശീർഷ പുരുഷ :*  *സഹസ്രാക്ഷ: സഹസ്രപാദ്*

*ഋഗ്വേദത്തിന്റെ പത്താം മണ്ഡലത്തിലാണ് പുരുഷസൂക്തം. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ചാതുർവർണ്ണ്യവ്യവസ്ഥ നിലവിൽ വന്നത്. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നതാണ് ചാതുർവർണ്ണ്യവിഭാഗങ്ങൾ. ഇതിൽ ബ്രഹ്മാവിന്റെ (പുരുഷന്റെ) ശിരസ്സ്, കരങ്ങൾ, ഊരുക്കൾ, കാൽപ്പാദം എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ എന്നിവർ സൃഷ്ടിക്കപ്പെട്ടു എന്ന് പുരുഷസൂക്തത്തിൽ പറയുന്നു*.

*പുരുഷസൂക്തയന്ത്രം* :

*പുരുഷസൂക്തയന്ത്രം സന്താനങ്ങളേയും, ദീര്‍ഘായുസ്സിനേയും, കീര്‍ത്തിയേയും, സൗന്ദര്യത്തെയും ഉണ്ടാക്കും. സകലവിധ പാപങ്ങളേയും നശിപ്പിക്കും. ധനസമ്പത്ത് വര്‍ദ്ധിപ്പിക്കും. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ പുരുഷാര്‍ത്ഥങ്ങളെ സാധിപ്പിയ്ക്കുകയും ചെയ്യും.  കദളിവാഴയുടെ ഒരു നാക്കില വാട്ടി പശുവിന്‍റെ വെണ്ണ, നെയ്യ് അതില്‍ പരത്തി, ഈ പുരുഷസൂക്തയന്ത്രം അതില്‍ വരച്ച് അത് തൊട്ടുകൊണ്ട് പുരുഷസൂക്തം മൂന്നുരു ജപിച്ച്, കാലത്ത് ആറ് നാഴിക പുലരുന്നതിന് മുമ്പ് മൂന്നുമാസം തികയാത്ത ഗര്‍ഭിണി ആ വെണ്ണനെയ്യ് സേവിക്കണം. എന്നാല്‍ അവള്‍ അതിസമര്‍ത്ഥനും വിഷ്ണുഭഗവാനോട് തുല്യനുമായ പുത്രനെ പ്രസവിയ്ക്കുന്നതാണ്.  വെണ്ണനെയ്യില്‍ ഈ യന്ത്രം വരച്ച് പുരുഷസൂക്തം ജപിച്ച് സേവിച്ചാല്‍ വലിയ വിഷബാധയും, ഗംഭീരങ്ങളായ ആഭിചാരോപദ്രവങ്ങളും, ഭ്രാന്ത്, അപസ്മാരം മുതലായ വലുതായ ചിത്തരോഗങ്ങളും ശമിച്ച് സുഖം കിട്ടുന്നതായിരിക്കും*.

*സർവ്വാദീഷ്ട സിദ്ധിപക്ക് ഉത്തമമായ വേദമന്ത്രമാണ് പുരുഷസൂക്തം. വൈഷ്ണവ ക്ഷേത്രങ്ങളില് വെണ്ണ സമർപ്പിച്ച് പുരുഷസൂക്ത അർച്ചന നടത്തുന്നത് പെട്ടെന്നുള്ള ദുരിത ശാന്തിക്ക് ഉത്തമമാണ്*. *ഐശ്വര്യം, ദൈവാ ദീനം വർദ്ധിക്കൽ, ധനലാഭം*, *വ്യാപാരാഭിവൃദ്ധി എന്നിവയ്ക്കും ഉത്തമമാണ്*.
*ഇഷ്ട സന്താനലബ്ധിക്കായി സ്ത്രീകൾ ദിവസം* *പുരുഷസൂക്ത ജപം നടത്തിയ വെണ്ണ അല്ലെങ്കിൽ പാല് പഴം ഇവ സേവിച്ചാൽ അതീവ ബുദ്ധിയും ദൈവാ ദീനം ഉള്ളതുമായിരിക്കും*. *പുരുഷസൂക്തം ചൊല്ലി ഭഗവാന് അഭിഷേകം നടത്തിയാല് വേഗം രോഗ ശാന്തി കൈവരും*. 

*സഹസ്രശീർഷാപുരുഷഃ-* 
*സഹസ്രാക്ഷാഃ സഹസ്രപാദ്,സഭൂമിം* *വിശ്വതോവൃത്വാ*
*ത്യതിഷ്ഠദ്ദശാംഗുലം.*

*നല്ല ജോലിലഭിക്കാനുള്ള ഈ മന്ത്രം ഋഗ്വേദത്തില് ഉള്ളതാണ്. രാവിലെയും വൈകുന്നേരവും ഈ മന്ത്രം അര്ത്ഥമറിഞ്ഞു കുറഞ്ഞത് 21 തവണയെങ്കിലും കുറഞ്ഞ ശബ്ദത്തില് ജപിക്കണം. ജപിക്കുന്ന സമയത്ത് വെള്ളവസ്ത്ര മുടുത്താല് വളരെ നന്ന്*

*ഓം ത്വം നോ ആഗ്നേ സനയേ ധനാനാം*
*യശസം കാരും കൃണൂഹി സ്തവാന:*

*ഋധ്യാമ കര്മാുപസാ നവേന*
*ദേവൈര്ദ്യാരവാപൃഥിവീ പ്രാവതം ന:*

*ഈശ്വരാ ഞങ്ങളെ സകല ഐശ്വര്യങ്ങളും ലഭിക്കുന്ന ജോലിക്കുടമകളാക്കിയാലും. ആ ജോലിയിലൂടെ എനിക്ക് കീര്ത്തി യും യശസ്സും ഐശ്വര്യവും ഉണ്ടാകട്ടെ. പുതുയ ഉദ്യോഗംകൊണ്ടു ഞാന് സമൃദ്ധനാകട്ടെ. എന്റെ ഈ പുതിയ ജോലിയെ ഈശ്വരന് രക്ഷിക്കട്ടെ*

*വൈദിക സാഹിത്യത്തിലെ ഏറ്റവു പ്രധാനപ്പെട്ട ഒരു സൂക്തമാണ് പുരുഷസൂക്തം. വിരാട്പുരുഷ വർണ്ണനയാണ് ഇതിലെ പ്രതിപാദ്യം.. പിന്നീട് മഹാവിഷ്ണു വിലേക്ക് വിരാട് പുരുഷനെ ഐക്യപ്പെടുത്തി എങ്കിലും വൈകിക വിരാട് പുരുഷസങ്കല്പം വെത്യസ്തമാണ്. തിരുവല്ല ശ്രീവല്ലഭൻ വിരാട് പുരുഷൻ ആണെന്നു പറയപ്പെടുന്നു. അവിടുത്തെ വൈദികസമ്പ്രദായത്തിലുള്ള പൂജ അതിനു തെളിവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു*.

*കടപ്പാട്-*
 *ഓം നമശിവായ ഗ്രൂപ്പ്*

🌳🌈🌸🌳🌈🌸🌳🌈🌸

Friday, 12 June 2020

നെഹ്‌റു കറ കളഞ്ഞ ഒരു രാജ്യദ്രോഹി

1951ൽ നേപ്പാൾ രാജാവ് ത്രിഭുവൻ വീർ വിക്രം ഷാ  നെഹ്‌റുവിനോട് അപേക്ഷിച്ചു നേപ്പാളിനെ ഭാരതത്തിൽ ലയിപ്പിയ്ക്കാൻ,,, എന്നാൽ നെഹ്റു തള്ളിക്കളഞ്ഞു,ബലൂചിസ്ഥാൻ ഭരണാധികാരി നവാബ് ഖാൻ ഒരു മാനദണ്ഡവും കൂടാതെ ഭാരതത്തിൽ ലയിയ്ക്കാൻ തയ്യാറായി വന്നു നെഹ്റു അതും വേണ്ടായെന്ന് പറഞ്ഞു, പിന്നെ പാകിസ്ഥാൻ തോക്കിൻമുനയിൽ ബലൂച് പിടിച്ചടക്കി. 1947ൽ ഒമാൻ ഗദ്ദാർ തുറമുഖം ഭാരതത്തിന് നൽകാൻ തയ്യാറായി  നെഹ്റു അതും വേണ്ടായെന്ന് പറഞ്ഞു, പിന്നീട് പാകിസ്ഥാൻ ഏറ്റെടുത്തു ചൈനയ്ക്ക്  കൈമാറി ഇപ്പോൾ ചൈന നമുക്ക് അവിടെ നിന്നും പണി തരാൻ നോക്കുന്നു. 1948ൽ അമേരിക്കൻ പ്രസിഡന്റ് നെഹ്റുവിനോട് 
പറഞ്ഞു നിങ്ങൾ ആണവരാജ്യമാകൂ,  ആണവ റിയാക്ടർ സ്ഥാപിക്കൂ, നിങ്ങൾക്ക് UN ൽ സ്ഥിരാഗത്വം നൽകാം നെഹ്റു പറഞ്ഞു ഞങ്ങൾ ചേരിചേരാനയക്കാരാണ് വേണ്ടായെന്ന് പിന്നീടത് ചൈനയ്ക്ക് കിട്ടി.
 1950ൽ കോകോ ഐലൻഡ് ബർമ്മയ്ക്ക് നെഹ്റു ദാനം ചെയ്തു ബർമ്മ പിന്നീട് അത് ചൈനയ്ക്ക് വിറ്റു. ഇപ്പോൾ ചൈനയുടെ സൈനിക താവളമാണ് അവിടെ. 1952ൽ നെഹ്റു 223270 സ്ക്വയർ കിലോമീറ്റർ സ്ഥലം അച്ഛന്റെ സ്വന്തം സ്ഥലം പോലെ ബർമ്മയ്ക്ക് വീണ്ടും ദാനം ചെയ്തു അതാണ് ഇന്നത്തെ ചൈനയുടെ ടൂറിസം കേന്ദ്രമായ കാവ വോലി  ഇപ്പോൾ ചൈന അവിടെ നിന്നും നമ്മളെനോക്കി കണ്ണുരുട്ടുന്നു.1962ൽ ഭാരത-ചൈന യുദ്ധത്തിൽ നിരുപാധികം കീഴടങ്ങി 18000 സ്ക്വയർ കിലോമീറ്റർ സ്ഥലം ചൈനയ്ക്ക് വിട്ടുകൊടുത്തു അതാണ് ഇന്നത്തെ അക്‌സായി ചിൻ.ആ യുദ്ധത്തിൽ ഭാരതത്തിന്റെ3000 സൈനികരാണ് വീരമൃത്യു വരിച്ചത്.