Saturday, 6 September 2025

ആരാണ് മവേലി ? എന്താണ് ഓണം

ഓണം വരുമ്പോൾ അതിന്റെ പിതൃത്വം പലർക്കും കൊണ്ട് ചാർത്തി കൊടുക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ കുത്തിതിരിപ്പ് സോഷ്യൽ മീഡിയ ഹൻഡിലുകൾ വരെ മത്സരമാണ്. ഓണം ഒരു ഹൈന്ദവ ആദ്ധ്യാത്മിക ഉത്സവം അല്ലെന്നും അത് കേരളത്തിലെ ഒരു മതേതര - കാർഷിക - വ്യാപാര ഉത്സവം ആണെന്നും, എന്തെങ്കിലും മതപരമായ ബന്ധം അതിനുണ്ടെങ്കിൽ തന്നെ അത് ബുദ്ധ മതവുമായിട്ടാണ് എന്നും... ബുദ്ധന്റെ ധർമ്മചക്രമാണ് നമ്മൾ ഓണപൂക്കളമായി ഇടുന്നതെന്നും, സാക്ഷാൽ മഹാബലി തന്നെ ഒരു ബുദ്ധമതക്കാരൻ ആയിരുന്നു എന്നൊക്കെയുള്ള കുറേ വാദങ്ങൾ വർഷങ്ങളായി ഓണഘോഷവും ആയി ബന്ധപ്പെട്ടു നമ്മൾ കേട്ടു വരുന്നുണ്ട് -- ഒപ്പം മാവേലി നാട് വാണീടും കാലം എന്നൊക്കെ നമുക്ക് കുട്ടിക്കാലം മുതൽ പരിചയം ഉള്ള... സഹോദരൻ അയ്യപ്പനാൽ ജനകീയമാക്കപ്പെട്ട ഓണപ്പാട്ടിലെ മാവേലി, മഹാബലി അല്ല എന്നും അത് ഇന്നത്തെ മാവേലിക്കര ഉൾപ്പെടുന്ന ഓണാട്ടുകരയും മറ്റു മദ്ധ്യ തിരുവിതാംകൂർ ദേശങ്ങളും ഒക്കെ ഭരിച്ചിരുന്ന, കുലശേഖര മാവേലി വാണാദിരായൻ എന്ന പാണ്ഡ്യ രാജാവിനെ ആണ് ഉദ്ദേശിക്കുന്നത് എന്നും മഹാബലി ഒരു വിദേശി ആണെന്നും ഇതിനോടൊപ്പം പലരും പറഞ്ഞു നടക്കുന്നു! --- നമ്മുടെയെല്ലാം കുട്ടിക്കാലം മുതൽ നമ്മൾ ആഘോഷിക്കുന്ന ഓണം, മാവേലി എന്ന് കൂടി അറിയപ്പെടുന്ന മഹാബലിയും വാമനനും ആയുമെല്ലാം ബന്ധപ്പെട്ടതാണ്. പക്ഷേ അവിടെയും, നമ്മൾ കേട്ട ഐതിഹ്യം ദേവരാജാവ് ആയ ഇന്ദ്രനു വേണ്ടി നീതിമാനായ മഹാബലിയെ മഹാ വിഷ്ണുവിന്റെ അവതാരമായ വാമനൻ വഞ്ചിച്ചു എന്നാണ്. അങ്ങനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മാവേലി തന്റെ പ്രജകളെ കാണുവാൻ രണ്ടു നാല് ദിവസത്തെ പരോളിന് വരുന്നതാണത്രെ ഓണമായി ആഘോഷിക്കുന്നത് --- ഇന്നത്തെ ഇടത് പക്ഷവാദികൾ ഒരു പടി കൂടി കടന്നു അവരുടെ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ കണ്ണിലൂടെ വാമനൻ സവർണ്ണ ബ്രാഹ്മണ പ്രതീകം ആണെന്നും മാവേലി ഒരു കറുത്തവനും, ദ്രാവിഡ - ദളിത - അവർണ്ണ - അധകൃത വിഭാഗങ്ങളുടെ പ്രതീകം ആണെന്നും അത് കൊണ്ട് ദളിത മാവേലിയെ അസുരനാക്കി ചിത്രീകരിച്ചു അടിച്ചമർത്തിയതിന്റെ ചരിത്രം ആണ് ഓണത്തിന് പിന്നിൽ എന്നും വാദം നിരത്തുന്നുണ്ട് ഇതിനെല്ലാം പുറമെ പശ്ചിമ ഏഷ്യൻ പ്രദേശത്ത് നിന്നും കേരളത്തിലേക്ക് വന്ന ചില സമുദായങ്ങൾ ആണ് ഇന്നത്തെ ഓണാഘോഷത്തിന് പിന്നിൽ എന്ന് വരെ തർക്കിക്കുന്നവരുണ്ട് --- അതായത് എങ്ങനെ എങ്കിലും ഓണത്തിന്റെ ഹൈന്ദവ - ആദ്ധ്യാത്മിക തലങ്ങളെ മാറ്റി കൊണ്ട് മറ്റെന്തെങ്കിലും അവിടെ കൊണ്ട് വരണം. അതിനുള്ള ശ്രമം ആണ് ഈ കൊണ്ട് പിടിച്ചു നടക്കുന്നത് എന്താണ് ഇതിന്റെ എല്ലാം സത്യാവസ്ഥ. മനസ്സമാധാനത്തോടെ ഓണം ആഘോഷിച്ചിരുന്ന നമ്മളിലേക്ക് പല തരം സംശയങ്ങളും ഭിന്നിപ്പും ഉണ്ടാക്കുന്നതിനു പിന്നിൽ വല്ല ഗൂഢ ലക്ഷ്യങ്ങളും ഉണ്ടോ? അപ്പോൾ എന്താണ് ആത്യന്തികമായ വസ്തുത എന്നറിയാൻ ചരിത്ര ഗ്രന്ഥങ്ങളും പുരാണങ്ങളുമൊക്കെ ഒന്ന് പൊടി തട്ടിയെടുത്തു നോക്കാം --- ആദ്യം നമുക്ക് പുരാണങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. ഹൈന്ദവാഘോഷങ്ങളുടെ വേരുകൾ പുരാണങ്ങളിൽ ആണല്ലോ. എന്നിട്ട് നമുക്ക് ചരിത്രപരമായ റഫറൻസുകളിലേക്ക് പോവാം. അവിടെ നമുക്കിതിന്റെ ഭൗതിക തലങ്ങളും വ്യക്തമാക്കാം ആരാണ് അസുര ചക്രവർത്തി ആയ മഹാബലി? നോക്കൂ, ബ്രഹ്‌മാവിന്റെ പുത്രൻ മരീചിയുടെ മകൻ ആണ് കശ്യപൻ. കശ്യപനു ദക്ഷന്റെ പുത്രിമാർ ആയ അദിതിയിലും ദിതിയിലും ഉണ്ടായ മക്കൾ ആണ് ദേവന്മാരും അസുരന്മാരും അതായത് ദേവന്മാരും അസുരന്മാരും ഒരേ അച്ഛന്റെ മക്കളാണ്. അവരുടെ അമ്മമാർ സഹോദരികൾ ആണ്. അവർ അർദ്ധ സഹോദരങ്ങൾ ആണ് --- കശ്യപന് ദിതിയിൽ ഉണ്ടായ രണ്ട് അസുര പുത്രന്മാർ ആണ് ഹിരണ്യ കശിപുവും ഹിരണ്യാക്ഷനും ഇതിൽ ഹിരണ്യാക്ഷനെ മഹാവിഷ്ണുവിന്റെ വരാഹാവതാരം വധിച്ചു. ഹിരണ്യ കശിപുവിനെ നരസിംഹ രൂപവും ഈ ഹിരണ്യ കശിപുവിന്റെ മകനാണ് വിഷ്ണുവിന്റെ പരമ ഭക്തനായ പ്രഹ്ലാദൻ. പ്രഹ്ലാദന്റെ പുത്രൻ വിരോചനൻ. വിരോചനന്റെ മകനാണ് ചിരഞ്ജീവി ആയ മഹാബലി അഥവാ ഇന്ദ്രസേനൻ. മഹാബലിയുടെ പുത്രൻ ബാണാസുരൻ! നരസിംഹ അവതാരം വരെ ഉള്ള സംഭവങ്ങൾ സത്യയുഗത്തിലാണ് സംഭവിക്കുന്നത്. തുടർന്ന് ത്രേതാ യുഗത്തിലാണ് മഹാബലി വരുന്നത് --- പ്രഹ്ലാദനെ പോലെ തന്നെ വിരോചനനും മഹാബലിയും തികഞ്ഞ വിഷ്ണു ഭക്തന്മാർ ആയിരുന്നു. താരകമയ യുദ്ധം എന്ന ദേവാസുര യുദ്ധത്തിൽ വിരോചനനെ ഇന്ദ്രൻ വധിച്ച ശേഷം മഹാബലി സ്വർഗ്ഗലോകം കീഴടക്കി ഭൃഗു മഹർഷിയുടെ പുത്രനായ അസുരഗുരു ശുക്രാചാര്യരുടെ മേൽനോട്ടത്തിൽ, വിശ്വജിത് മഹായാഗം നടത്തി മൂന്ന് ലോകങ്ങളെയും കീഴടക്കി സ്വർഗ്ഗത്തിൽ നിന്നും ദേവന്മാരെയും അടിച്ചു പുറത്താക്കി, മഹാബലി അധികാരത്തിന്റെ അൽപസ്വൽപം അഹങ്കാരവുമായി കഴിയുന്ന അവസരത്തിലാണ് ദേവമാതാവ് അദിതി വിഷ്ണുവിനോട് തന്റെ മകനായി വന്നു പുത്രന്മാരെ, അതായത് ദേവന്മാരെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നത് --- അങ്ങനെയാണ് ഭാദ്രപദ മാസത്തിലെ അഥവാ കന്നി മാസത്തിലെ ശുക്ല പക്ഷ ദ്വാദശിയിൽ ശ്രാവണ അഥവാ തിരുവോണം നക്ഷത്രത്തിൽ വാമനാവതാരം നടക്കുന്നത്. കൊച്ചു കുട്ടിയായി അവതരിച്ച വാമനൻ അതേ ദിവസം തന്നെ മഹാബലിയെ കാണാൻ പുറപ്പെട്ടു ബ്രഹ്മാണ്ഡ പുരാണ പ്രകാരം ഇന്നത്തെ ആന്ധ്രപ്രദേശിലെ അഹോബിലം ആയിരുന്നു ഹിരണ്യകശിപുവിന്റെ ഭരണകേന്ദ്രം. സ്കന്ദ പുരാണ പ്രകാരം ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ് മഹാബലിയുടെ ഭൂമിയിലെ തലസ്‌ഥാനം. ഈ സൗരാഷ്ട്രം കേന്ദ്രമാക്കി ഉത്തര - ദക്ഷിണ ഭാരത ഭൂ പ്രദേശങ്ങളെ മഹാബലി ഭരിച്ചു പോന്നു --- ഭാഗവത പുരാണ പ്രകാരം നർമ്മദ നദിയുടെ തീരങ്ങളിൽ ഉള്ള ഭൃഗുകച്ഛ അഥവാ ഇന്നത്തെ ബറൂച്ച് പ്രദേശത്ത് വെച്ച്, ശുക്രാചാര്യരുടെ കാർമ്മികത്വത്തിൽ നടത്തി കൊണ്ടിരുന്ന അശ്വമേധ യജ്ഞത്തിന്റെ യാഗ ശാലയിലേക്കാണ് വാമനൻ കടന്നു വരുന്നത് അവിടെ വെച്ചാണ് വാമനൻ മൂന്നടി മണ്ണ് ദാനമായി ചോദിക്കുന്നതും അത് നൽകാൻ കഴിയാതെ വന്നപ്പോൾ തന്റെ സർവ്വസ്വവും ബലി വാമനന് സമർപ്പിക്കുന്നതും അതിൽ സംപ്രീതനായ മഹാവിഷ്ണു തന്റെ കാൽപ്പാദം കൊണ്ട് ബലിയെ അനുഗ്രഹിച്ചുകൊണ്ട് സപ്ത തലങ്ങളിൽ ശ്രേഷ്ഠമായ സുതലം എന്ന തലത്തിലേക്കു പറഞ്ഞയക്കുകയാണ് --- ഇവിടെ കാലു കൊണ്ട് ചവിട്ടിയാണോ അനുഗ്രഹിക്കുന്നത് എന്നൊരു ചോദ്യം സ്വാഭാവികമായും വരും. അത്തരം ഒരു രീതി ഇപ്പോഴും പലയിടങ്ങളിലും നിലവിലുണ്ട്. ജാതി-അയിത്ത ചിന്തകൾ ഒന്നുമല്ല അതിന്റെ അടിസ്ഥാനം. അതും വഴിയേ പറയാം പിന്നീട്, അടുത്ത മന്വന്തരത്തിൽ ബലി ആയിരിക്കും സ്വർഗ്ഗം ഭരിക്കുന്ന ഇന്ദ്രൻ എന്ന വരവും അദ്ദേഹത്തിന് വാമനൻ നൽകി. അതിനു പുറമെ സുതലത്തിൽ ബലിക്കു കാവലായി സാക്ഷാൽ വിഷ്ണു തന്നെ ദ്വാര പാലകന്റെ കർമ്മം നിർവഹിക്കുന്നതാണ് എന്നും അറിയിച്ചു ഇതെല്ലാം നടക്കുന്നത് കേരളത്തിന്‌ പുറത്താണ്. അപ്പോൾ എന്താണ് ഇതിനെല്ലാം കേരളവുമായി ഉള്ള ബന്ധം? --- കേരളം ഭരിച്ചിരുന്ന ആദ്യത്തെ രാജവംശം യാദവന്മാരുടെ ആണ്. ഇത് ചരിത്രകാരന്മാർ എല്ലാം സമ്മതിക്കുന്ന വസ്തുതയാണ്. വടക്കു ഭരിച്ചിരുന്ന ഏഴിമല വംശവും തെക്കുണ്ടായിരുന്ന ആയ് വംശവും ഒക്കെ അടിസ്ഥാനപരമായി യാദവ വംശങ്ങൾ ആണ് വൈവസ്വത മനുവിന്റെ പുത്രി ആയ ഇളയിൽ നിന്നും തുടങ്ങുന്ന, ചന്ദ്ര വംശ പരമ്പരയിലെ യയാതിയുടെ പുത്രൻ ആണ് യദു. ആ യദുവിന്റെ പരമ്പരയിൽ ആണ് കാർത്ത വീര്യാർജ്ജുനനും പിന്നീട് സാക്ഷാൽ ശ്രീ കൃഷ്ണനും ഒക്കെ വരുന്നത് ഈ യാദവരുടെ പ്രധാന കേന്ദ്രം പുരാണ പ്രകാരം ഇന്നത്തെ ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ്. അവിടുന്ന് തെക്കോട്ടു പല പ്രദേശങ്ങളും അവർ ഭരിച്ചിരുന്നു --- ആ സൗരാഷ്ട്രം തന്നെയായിരുന്നു ബലിയുടെയും തലസ്‌ഥാനം. മഹാബലിയുടെ കാലം ഒക്കെ കഴിഞ്ഞാണ് യാദവന്മാർ ഉയർന്നു വരുന്നത്. ത്രേതാ യുഗത്തിൽ ബലിയുടെ യാഗശാല നിലനിന്നിരുന്ന അതേ നർമ്മദയുടെ തീരങ്ങളിൽ തന്നെ ആയിരുന്നു കാർത്ത വീര്യാർജ്ജുനന്റെ യാദവ - ഹേഹെയ സാമ്രാജ്യ തലസ്‌ഥാനം ആയിരുന്ന മാഹിഷ്മതി. അതേ ബാഹുബലിയിലെ മാഹിഷ്മതി തന്നെ! ത്രേതാ യുഗത്തിലെ പരശുരാമ അവതാരം, ക്ഷത്രിയ ധർമ്മം മറന്നു പ്രവർത്തിച്ച കാർത്ത വീര്യാർജ്ജുനന്റെ ഉൾപ്പടെ ഉള്ള ക്ഷത്രിയ കുലങ്ങളെ യാതൊരു ദാക്ഷണ്യവും ഇല്ലാതെ സംഹരിച്ചു --- കാർത്ത വീര്യാർജ്ജുനന്റെ ഹേഹെയ - യാദവ പരമ്പരയിൽ പെട്ട ഗർഭിണി ആയ ഒരു രാജ്ഞി തന്റെ ഭർത്താവ് പരശുരാമനുമായുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു എന്നറിഞ്ഞു ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ അവരുടെ കുലഗുരു അതിൽ നിന്നും അവരെ രക്ഷപ്പെടുത്തി ഹേഹെയ സാമ്രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള ഇന്നത്തെ കേരളത്തിന്റെ വടക്കു - പടിഞ്ഞാറൻ തീരത്തെ ഏഴിമലയിലേക്ക് കൊണ്ട് പോയി എന്നാണ് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുലൻ രചിച്ച മൂഷിക വംശം എന്ന ചരിത്ര കാവ്യത്തിൽ പറയുന്നത്. കാശ്മീരിന്റെ ചരിത്രം പറയുന്ന കൽഹണന്റെ രാജ തരംഗിണിയേക്കാൾ പഴക്കം ഉള്ളതാണ് മൂഷിക വംശം --- ആ മൂഷിക വംശത്തിൽ നിന്നുമാണ് പിന്നീട് കോലത്തിരിയും ചിറക്കലും അറക്കലും ഒക്കെ ഉണ്ടാവുന്നത് താൻ നടത്തിയ ഘോരമായ സംഹാര യജ്ഞത്തിനു പ്രായശ്ചിത്തം ചെയ്യാൻ പരശുരാമൻ ബ്രാഹ്‌മണരെ കൊണ്ട് യാഗം ചെയ്യിച്ച ശേഷം, യാദവ വംശത്തിന്റെ പിന്തുടർച്ച അവകാശി ആയി ഏഴിമലയിലേക്ക് പോന്ന രാജ്ഞിയുടെ മകൻ രാമ ഘട മൂഷകനെ രാജാവായി വാഴിച്ചു എന്നുമാണ് മൂഷക വംശം പറയുന്നത് ശേഷം നർമ്മദയുടെ തെക്കൻ തീരം മുതൽ തെക്കു മഹാസമുദ്രം വരെയുള്ള സപ്ത കൊങ്കണ ദേശം കടലിൽ നിന്നും ഉയർത്തി യാഗം ചെയ്ത ബ്രാഹ്‌മണർക്കു ദാനമായി നൽകി എന്നുമാണ് ഐതിഹ്യം --- അതായത് പരശുരാമൻ കടലിൽ നിന്നുയർത്തിയത് കേരളം മാത്രമല്ല. തെക്കൻ നർമദാ തീരം മുതൽ തെക്കോട്ടുള്ള konkan coastal area ആണ്. ഏറെക്കുറെ സഹ്യ പർവ്വതത്തിന്റെ അടിവാരത്തോളം പണ്ട് കടൽ ആയിരുന്നു എന്നത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. A. ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന ഗ്രന്ഥത്തിലും ഇതേ പറ്റി പരാമർശമുണ്ട്. ഇടനാടും തീരപ്രദേശവും ഒക്കെ പിന്നീട് രൂപപ്പെട്ടതാണ്. അതിനു മുൻപ് സഹ്യ പർവ്വത നിരകളിലും വനാന്തരങ്ങളിലും ആയി പല തരം ഗോത്ര വിഭാഗങ്ങൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. അഗസ്ത്യ മഹർഷി ഉൾപ്പടെ പല ഋഷിമാരുടെയും തപോ ഭൂമി കൂടി ആയിരുന്നു സഹ്യ പർവ്വത നിരകൾ --- സഹ്യനു പടിഞ്ഞാറ് ഉള്ള ഭൂമി ഏഴിമല യാദവ രാജ വംശത്തിനും ബ്രാഹ്മണർക്കും നൽകിയ അതേ പരശുരാമൻ തന്നെ സ്‌ഥാപിച്ചതാണ് 108 വൈഷ്ണവ ദിവ്യ ദേശങ്ങളിൽ ഒന്നായ തൃക്കാക്കരയിലെ വാമന മൂർത്തി ക്ഷേത്രം. അവിടെ നിന്നുമാണ് നമ്മളിന്ന് ആഘോഷിക്കുന്ന കേരളീയ ഓണത്തിന്റെ തുടക്കം ഏഴിമല വംശത്തിന്റെ പിന്മുറക്കാർ ആയ വള്ളുവനാട് രാജാക്കന്മാർ മുതൽ നീലഗിരിയിലെ തോടന്മാർ വരെ വാമനൻ ബലിയെ അനുഗ്രഹിച്ച മാതൃകയിൽ കാല് തലയിൽ വെച്ചു കൊണ്ടാണ് അനുഗ്രഹിക്കുക. ഇതിനെ കുറിച്ച് എഴുത്തുകാരിയും ചരിത്ര ഗവേഷകയും ആയ Dr. സുവർണ്ണ നാലപ്പാട്ട് എഴുതിയിട്ടുണ്ട് --- അത് മാത്രമല്ല, പിൽക്കാലത്ത് ഓണാട്ടുകര ഒക്കെ ഭരിച്ചിരുന്ന പാണ്ഡ്യ രാജാവിന്റെ മാവേലി - വാനാദിരായൻ എന്ന പേര്... മഹാബലി - ബാണാസുര രാജ വംശത്തിൽ പെട്ട രാജാക്കന്മാർ ഉപയോഗിച്ചിരുന്ന പേര് തന്നെയാണ് എന്ന് വ്യക്തമായ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ, നാലപ്പാട്ടിന്റെ My India എന്ന കൃതിയിൽ തെളിയിച്ചിട്ടുണ്ട്. വാനാദി അഥവാ ബാണാദി എന്നത് മഹാബലിയുടെ പുത്രൻ ആയ ബാണാസുരനെ സൂചിപ്പിക്കുന്നു ബാണാസുരൻ തപസ്സു ചെയ്ത വയനാട്ടിലെ മലകളുമായി ബന്ധപ്പെട്ടാണ് ബാണാസുര സാഗർ ഡാമിന് ആ പേര് കിട്ടിയത് --- ഈ രാജാക്കന്മാർ തന്നെയാണ് അവരുടെ ലിഖിതങ്ങളിൽ കൂടി പറയുന്നത് തങ്ങളുടെ പൂർവ്വികൻ മഹാബലി ആയിരുന്നു എന്ന്. അതായത് മാവേലിക്കരയിലെ മാവേലിയും സൗരാഷ്ട്രത്തിലെ മഹാബലിയും തമ്മിൽ ബന്ധമുണ്ട് എന്ന് തന്നെയാണ് ചരിത്ര രേഖകൾ പറയുന്നത് ചക്രവർത്തി ആയ മഹാബലിക്കു ദക്ഷിണ ഭാരതത്തിൽ മുഴുവൻ അധികാരമുണ്ടായിരുന്നു എങ്കിലും നമ്മൾ ഇന്ന് കാണുന്ന മുഴുവൻ കേരളവും അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ അതേ മഹാബലി - ബാണാസുര രാജവംശത്തിൽ പെട്ട, തമിഴ്നാട്ടിലെ മാവേലി - ബാണാദിരായന്മാർക്ക് ഇന്ന് നമ്മൾ കാണുന്ന കേരളത്തിലെ ഭൂ പ്രദേശങ്ങളിൽ ഭരണം ഉണ്ടായിരുന്നു --- കാഞ്ഞിരപ്പള്ളിയിൽ നിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ മാവേലിയുടെ പേര് പരാമർശിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ മാവേലിയെ സമരകോലാഹലൻ എന്നും, മുടിയേടമണ്ണമനവാളൻ എന്ന തമിഴ് ലിഖിതത്തിൽ മാവേലി വാനാദിരായ എന്നും വിളിക്കുന്നു ഇത്രയും പുരാണ പശ്ചാത്തലം... ഇനി, എന്താണ് ഓണം? ഈ പറഞ്ഞ മഹാബലിയ്ക്കും മാവേലിയ്ക്കും വാമനനും ഒക്കെ ഓണവുമായി എന്ത് ബന്ധം? എന്ന് മുതൽ ആണ് നമ്മൾ ഓണം ആഘോഷിക്കാൻ തുടങ്ങിയത്? കേരളത്തിൽ മാത്രം ആണോ ഓണം ആഘോഷിക്കുന്നത്? --- നമ്മൾ ധരിച്ചു വെച്ചിരിക്കുന്നത് പോലെ മഹാബലി പ്രജകളെ കാണുവാൻ വരുന്ന ദിവസം അല്ല ചിങ്ങ മാസത്തിലെ ഓണം. അത് യഥാർത്ഥത്തിൽ കാർത്തിക മാസത്തിലെ അഥവാ വൃശ്ചിക മാസത്തിലെ ബലി പ്രതിപദയാണ്. അത് ദീപാവലിയുമായി ബന്ധപ്പെട്ടതാണ്. അത് കേരളത്തിന്റെ മാത്രം ഉത്സവം അല്ല. അതങ്ങു ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും കർണാടകയിലും ഒക്കെ ആഘോഷിക്കപ്പെടുന്ന ഒരു ഹിന്ദു ഉത്സവം ആണ്. ഇനി.... മഹാബലി ഒരു ദ്രാവിഡ രാജാവ് ആയിരുന്നോ? അല്ല മഹാബലി ഒരു ബുദ്ധമതക്കാരൻ ആയിരുന്നോ? അതുമല്ല --- അശ്വമേധ യാഗം നടത്തുന്ന മഹാബലി എങ്ങനെയാണ് ബുദ്ധമതക്കാരൻ ആകുന്നത്? മാത്രമല്ല ത്രേതാ യുഗത്തിലെ മഹാബലിയുടെ കാലത്ത് ബുദ്ധൻ അവതരിച്ചിട്ടു പോലുമില്ല. ബുദ്ധൻ വരുന്നത് കലിയുഗത്തിൽ ആണ് ഇനി മഹാബലി ദളിതനും അവർണ്ണനും ആണോ എന്ന ചോദ്യം വേദ യജ്ഞങ്ങൾ നടക്കുമ്പോൾ യജമാനൻ ആയ ക്ഷത്രിയൻ യജ്ഞസൂത്രം ബ്രഹ്മസൂത്രം എന്നൊക്കെ അറിയപ്പെടുന്ന യജ്ഞോപവീതം അഥവാ പൂണൂൽ ധരിച്ചിരിക്കണം എന്നാണ് --- ഭൃഗുമഹർഷിയുടെ പുത്രൻ ആയ ശുക്രാചാര്യർ ബ്രാഹ്മണൻ ആണ്. ആ ബ്രാഹ്മണനായ പൂണൂൽ ധാരിയായ ശുക്രാചാര്യനും, വിശ്വജിത് യാഗം, അശ്വ മേധ യാഗം തുടങ്ങിയ വൈദിക യജ്ഞകർമ്മങ്ങളുടെ യജമാന സ്‌ഥാനത്തു ഇരിക്കുന്ന മറ്റൊരു പൂണൂൽ ധാരിയായ, ദേവന്മാരുടെ അർദ്ധ സഹോദരൻ കൂടി ആയ മഹാബലിയും എങ്ങനെയാണ് ഇടതുപക്ഷ വാദങ്ങൾ പോലെ സോ കോൾഡ് ദളിത പ്രതീകങ്ങൾ ആകുന്നത്? --- അപ്പോൾ മഹാബലി ദ്രാവിഡനും അല്ല ദളിതനും അല്ല അവർണ്ണനും അല്ല ബുദ്ധമതക്കാരനും അല്ല. ദ്രാവിഡ ദേശം എന്ന ഒരു ഭൂപ്രദേശം കൂടി ഉൾപ്പെടുന്ന ഭാരത ഭൂമിയുടെ മുഴുവൻ ചക്രവർത്തി ആയിരുന്നു വിഷ്ണു ഭക്തൻ ആയ മഹാബലി. അത് കൊണ്ടാണ് അങ്ങ് കശ്മീർ മുതൽ കന്യാകുമാരി വരെ ബലി പ്രതിപദ എന്ന ആഘോഷത്തിലൂടെ മഹാബലിയെ ഇന്നും ഓർക്കുന്നത്. അപ്പോ... മഹാബലിയുടെ തിരിച്ചു വരവല്ലെങ്കിൽ, പിന്നെന്താണ് ചിങ്ങമാസത്തിലെ ഓണം? --- തിരുവോണം വാമനമൂർത്തിയുടെ ജന്മനക്ഷത്രം ആണല്ലോ. പക്ഷേ വാമന ജയന്തി കന്നി മാസത്തിലെ തിരുവോണം ആണ്. അപ്പോൾ നമ്മുടെ ഓണം എങ്ങനെ ചിങ്ങമാസത്തിലായി? ചിങ്ങ മാസം അഥവാ ആവണി മാസം എന്നത് ശ്രാവണ മാസം ആണ്. ചൈത്രം മുതൽ ഫാൽഗുണം വരെയുള്ള 12 മാസങ്ങൾ ഭരിക്കുന്നത് 12 നക്ഷത്രങ്ങൾ ആണ്. ശ്രാവണ മാസം ശ്രാവണ നക്ഷത്രത്തിന്റെ അഥവാ തിരുവോണം നക്ഷത്രത്തിന്റെ പേരിൽ ആണ് അറിയപ്പെടുന്നത്. വാമനന്റെ ജന്മ നക്ഷത്രം കൂടിയായ ആ ശ്രാവണ നക്ഷത്രം അതേ ശ്രാവണ നക്ഷത്രം ഭരിക്കുന്ന ശ്രാവണ മാസത്തിൽ വരുന്ന ദിവസമാണ് ഓണം ആയി ആഘോഷിക്കുന്നത്. ഈ ശ്രാവണം എന്നത് ശ്രോണം ആയി ലോപിച്ച് അതാണ് പിന്നീട് ഓണമായി മാറിയത് --- കേരളത്തിലും പുരാതന തമിഴ് ദേശത്തും ജന്മനക്ഷത്രത്തിലാണ് ജന്മദിനം ആഘോഷിച്ചിരുന്നത്. എന്നാൽ കാലക്രമേണ, ആ സമ്പ്രദായം തമിഴ്നാട്ടിൽ ജന്മതിഥിയായി മാറി. എന്നിരുന്നാലും, ഇന്നും കേരളത്തിൽ ഈ സമ്പ്രദായം നിലനിർത്തിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവന്റെ ജന്മദിനം ജന്മനക്ഷത്രത്തിൽ ആഘോഷിക്കപ്പെടുന്ന പതിവുണ്ട്. കേരളത്തിൽ പ്രദേശങ്ങളിൽ പക്കപ്പിറന്നാൾ എന്ന് നമ്മൾ പറയുന്ന അതേ കാര്യം തന്നെയാണിത് പല ക്ഷേത്രങ്ങളും ഓണത്തിലോ സമാനമായ ദിവസത്തിലോ വിഷ്ണുവിന്റെ ജനനം ആഘോഷിക്കുന്നുണ്ട്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം, തുളുനാട്ടിലെ ഉഡുപ്പി, കേരളത്തിലെ തൃക്കാക്കര എന്നിവ ഉദാഹരണങ്ങളാണ് --- അതായത് ഓണം കേരളത്തിൽ മാത്രമല്ല ആഘോഷിച്ചിരുന്നത് എന്നർത്ഥം ഇനി ഈ പുരാണവൃത്തങ്ങൾ അല്ലാതെ ഇതിനൊക്കെ എന്ത് ഭൗതികമായ തെളിവ് ആണുള്ളത് എന്നായിരിക്കും അടുത്തതായി ചോദിക്കാൻ ഉണ്ടാവുക നമുക്ക് സംഘ കാല കൃതികളിൽ നിന്ന് തുടങ്ങാം. മാങ്കുടി മരുതനാർ എഴുതിയ മധുരൈകാഞ്ചി എന്ന സംഘ കാല കൃതിയിൽ ആണ് തമിഴ് നാട്ടിലെ ഓണാഘോഷത്തെ പറ്റിയുള്ള പരാമർശങ്ങൾ അസുര ശക്തികൾക്ക് മേൽ വിജയം നേടിയ സ്വർണ്ണമാല ധരിച്ചെത്തിയ മായോൻ എന്ന ദേവന്റെ ജന്മദിനമായാണ് നമ്മൾ ഓണം ആഘോഷിക്കുന്ന ദിവസത്തെ അവർ കണ്ടിരുന്നത്. ഈ മായോൻ കാവൽ ദൈവം ആണ്. അഥവാ സംരക്ഷണത്തിന്റെ മൂർത്തി --- കമ്പ രാമായണത്തിലും ഇലങ്കോ അഡിഗൾ രചിച്ച പുരാതന ഇതിഹാസമായ ചിലപ്പതികാരം എന്ന കൃതിയിലും പറയുന്നത് മായോൻ എന്നത് മഹാ വിഷ്ണുവിന്റെ പര്യായം ആണ് എന്നാണ്. വിഷ്ണുവിന്റെ പ്രാദേശിക നാമം ആണ് മായോൺ സംഘ കാലത്തിലെ പാണ്ഡ്യ രാജാവ് ആയിരുന്ന നെടുഞ്ചെലിയൻ ഓണം ആഘോഷിച്ചിരുന്നതിനെ പറ്റിയും ഈ സംഘ കാല കൃതികളിൽ പറയുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തെ പറ്റി തർക്കങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കുറഞ്ഞത് AD മൂന്നാം നൂറ്റാണ്ടിൽ ആണ് അദ്ദേഹം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു --- തമിഴ് നാട്ടിലെയും കേരളത്തിലെയും ഓണാഘോഷങ്ങൾക്കു സമാനതകൾ ഉണ്ടെന്ന് ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇതെക്കുറിച്ചു ചരിത്ര ഗവേഷകയും ആക്റ്റിവിസ്റ്റും ആയ അഞ്ജലി ജോർജ് ഓണാഘോഷത്തെ പറ്റിയുള്ള തന്റെ ലേഖനത്തിൽ വ്യക്തമായ റെഫെറെൻസുകളോടെ വിശദമാക്കുന്നുണ്ട് അതെന്തൊക്കെയാണെന്ന് നോക്കാം ഏഴാം നൂറ്റാണ്ടിലെ തേവാരം എന്ന കൃതിയിൽ, മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിൽ തമിഴ് മാസമായ ഐപ്പസ്സിയിലെ ഓണാഘോഷങ്ങളെക്കുറിച്ച് ശൈവ സന്യാസി തിരുജ്ഞാനസമ്പന്ദർ എഴുതിയിട്ടുണ്ട്. മൈലാപ്പൂർ ഒരു ശിവക്ഷേത്രമായിരുന്നു --- അതേപോലെ വൈഷ്ണവ ആൾവാർ സന്യാസിമാരുടെ നാലായിരം ദിവ്യപ്രബന്ധവും വിഷ്ണുവിന്റെ ജന്മദിനമായി അടയാളപ്പെടുത്തിയ തിരുവോണ തിരുവിഴയെക്കുറിച്ച് പ്രതിപാദിക്കുന്നു ഇത് കൂടാതെ പെരിയാൾവാരുടെ 9-ാം നൂറ്റാണ്ടിലെ പാതികകളും പല്ലടുകളും ഓണാഘോഷങ്ങളെയും വിഷ്ണുവിനുള്ള വഴിപാടുകളെയും കുറിച്ച് വിവരിക്കുന്നു, കൂടാതെ ഉത്സവങ്ങളെയും സമൂഹ പരിപാടികളെയും പരാമർശിക്കുന്നുണ്ട് ഇനി കേരളത്തിലേക്ക് വന്നാൽ, തിരുവല്ലയിൽ നിന്ന് കണ്ടെത്തിയ എ.ഡി. 861ലെ സ്ഥാണു രവിയുടെ ഭരണകാലത്തെ ഒരു ചെമ്പ് ഫലകം സമീപത്തുള്ള തിരുവാട്ടുവായ് ക്ഷേത്രത്തിലെ ഓണാചാരങ്ങളെ സൂചിപ്പിക്കുന്നതായി കാണാം --- തിരുവല്ലയിൽ നിന്ന് ലഭിച്ച 12-ാം നൂറ്റാണ്ടിലെ മറ്റൊരു ലിഖിതം ശ്രീ വല്ലഭ ക്ഷേത്രത്തിലെ ആവണി ഓണാഘോഷ വേളയിലെ ചെലവുകളെയും വരുമാനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. പഴയ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ മണലിക്കരയിലുള്ള ആഴ്വാർ ക്ഷേത്രത്തിലെ ഒരു ശിലാലിഖിതവും ഓണത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്. ഇത് കൂടാതെ പതിനൊന്നാം നൂറ്റാണ്ടിലെ ഭാസ്കര രവി വർമ്മന്റെ ഭരണകാലത്തെ ഒരു ലിഖിതത്തിൽ, തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങൾ ശുഭകരമായ ദിവസങ്ങളാണെന്ന് പറയുന്നു. ഇരുപത്തിയെട്ട് ദിവസം വളരെ ഗംഭീരമായി ആഘോഷിച്ചിരുന്ന ഈ ക്ഷേത്രോത്സവത്തിൽ കേരളത്തിലെ എല്ലാ ഭരണാധികാരികളും പങ്കെടുത്തിരുന്നു. --- അറുപത്തിനാലു ഗ്രാമത്തിൽ നിന്നുള്ള അറുപത്തിനാല് ആനകളും പെരുമാളിന്റെ ഒരു ആനയും ഉൾപ്പെടെ ആകെ അറുപത്തിയഞ്ച് ആനകൾ എഴുന്നള്ളത്ത് നടത്തിയിരുന്നു. അത്തം ദിവസത്തെ ഉത്സവം സാമുതിരിയും കൊച്ചി രാജാവുമാണ് നടത്തിയിരുന്നത്. പാരമ്പര്യത്തിന്റെ തുടർച്ചയായി, തിരുവോണത്തിന് പത്ത് ദിവസം മുമ്പ്, അത്തം ദിവസം, കൊച്ചി രാജാവ് ഉത്സവ വസ്ത്രങ്ങൾ ധരിച്ച് തൃക്കാക്കര ക്ഷേത്രം വരെ ആചാരപരമായ മാർച്ച് നടത്താറുണ്ടായിരുന്നു --- ഈ ചമയവും രാജാവിന്റെ വിരുന്നുമാണ് അത്തച്ചമയം എന്നറിയപ്പെടുന്നത്. ഇനി നമുക്ക് ചില യൂറോപ്പിയൻ രേഖകളിലേക്ക് വരാം പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വന്ന ഓസ്ട്രിയൻ മിഷണറി ആയ സെന്റ് ബർത്തലോമിയോയിലെ പൗളിനസ് തന്റെ 'A Voyage to the East Indies' എന്ന ഗ്രന്ഥത്തിൽ ഓണത്തെക്കുറിച്ച് പറയുന്നത് അത് വിഷ്ണുവിന്റെ ഭൂമിയിലേക്കുള്ള വരവ് ആഘോഷിക്കുന്ന ഉത്സവം ആണ് എന്നാണ് തുടർന്ന്, പത്തൊൻപതാം നൂറ്റാണ്ടിലെ സ്ക്കോട്ടിഷ് സിവിൽ സെർവന്റ് ആയ വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ പറയുന്നത് ഓണത്തിന് പ്രജകളെ കാണുവാൻ വരുന്നത് വിഷ്ണുവാണ് എന്നാണ് --- അതേ പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാരൻ ആയ ഫ്രാൻസിസ് ഡേ എഴുതിയ ' The Land of the Permauls or Cochin: Its past and its present ' എന്ന കൃതിയിലും ഇത് തന്നെയാണ് പറയുന്നത് ഇക്കണ്ട തെളിവുകൾ എല്ലാം വിളിച്ചു പറയുന്നത് ഓണം വാമനനുമായി ബന്ധപ്പെട്ട ഉത്സവം ആണെന്ന് തന്നെയാണ് പിന്നെ എന്ന് മുതൽ ആണ് ഓണം മാവേലിയും ആയി ബന്ധപ്പെട്ടത് എന്നൊരു ചോദ്യം ഉണ്ടായേക്കാം ഓണം മഹാബലിയായും ബന്ധമുള്ളത് തന്നെയാണ്. വിഷ്ണുവിന്റെ അവതാരമായ വാമനനെ പൂജിക്കുന്നതോടൊപ്പം വിഷ്ണു ഭക്തൻ ആയ മഹാബലിയേയും നമ്മൾ ആരാധിക്കുന്നു. പക്ഷെ മഹാബലി നാല് ദിവസത്തെ ലീവിന് വരുന്നത് കൊണ്ടല്ല നമ്മൾ ഓണമാഘോഷിക്കുന്നത് എന്ന് മാത്രം --- എന്ന് മുതൽ ആണ് മഹാബലിയുടെ വരവ് ഓണവും ആയി കൂടിക്കലർന്നത് എന്നതിനെ പറ്റി ഊഹങ്ങൾ മാത്രമാണ് ചരിത്ര ഗവേഷകർക്കു ഇടയിൽ ഉള്ളത്. അതാണ് പലരും ദുരുപയോഗം ചെയ്യുന്നതും തെക്കൻ കേരളത്തിലെ ഓണാട്ടുകര പ്രദേശത്ത് വിളവെടുപ്പ് നടന്നിരുന്നത് ശ്രാവണ മാസത്തിൽ ആയിരുന്നു അവിടെ ഭരിച്ചിരുന്ന രാജാവ് മഹാബലി - ബാണാസുര വംശത്തിൽ പെട്ട മാവേലി - വാനാദിരായ കുലശേഖര രാജാവും. ആ രാജാവിന്റെ പേരിൽ ആണ് പണ്ട് പാക്കനാർ ഒക്കെ പാടി നടന്ന 'മാവേലി നാട് വാണീടും കാലം' എന്നൊക്കെ ഉള്ള നാടോടി ഗാനം ഉള്ളത്. അതിലേക്കു സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്നീട് വന്നത് സഹോദരൻ അയ്യപ്പനിൽ കൂടിയാണ് --- വടക്കൻ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ ആയിരുന്നു കൂടുതലും മഹാബലി തിരിച്ചു വരുന്ന ബലി പ്രതിപദയ്ക്ക് പൂജകൾ നടത്തിയിരുന്നത് തെക്കു നിന്നുള്ള മാവേലിയും വടക്കു നിന്നുള്ള ബലി പ്രതിപദയുടെ ഐതിഹ്യവും തിരുവോണ ദിനവുമായി കൂടി കുഴഞ്ഞതാവാം ഓണം മഹാബലി എന്ന മാവേലിയുടെ തിരിച്ചു വരവായി കാണാൻ തുടങ്ങിയതിനു കാരണം പിന്നീട് പലരും അത് ജാതി രാഷ്ട്രീയത്തിന്റെ ഒരു ആയുധം ആയി ഉപയോഗിച്ച് തുടങ്ങി ഇനി ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം ആണോ എന്ന ചോദ്യം. ആണ്... ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം കൂടിയാണ്. അത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ് --- കൃഷി ഒരു യജ്ഞമാണ് എന്ന് തന്നെയാണ് വേദങ്ങൾ പറഞ്ഞു വെക്കുന്നത് ഭാരതീയ സംസ്കൃതിയിലും ധർമ്മത്തിലും ആദ്ധ്യാത്മികതയും ഭൗതികതയും പരസ്പര പൂരകങ്ങൾ ആയിട്ടാണ് കാണുന്നത്. ഒന്ന് മറ്റൊന്നിനെ compliment ചെയ്ത് കൊണ്ടാണ് നിലനിൽക്കുന്നത്. ഇവ തമ്മിൽ സംഘർഷങ്ങൾ ഇല്ല. അത് കൊണ്ട് തന്നെ എല്ലാ ആഘോഷങ്ങൾക്കും ആദ്ധ്യാത്മികവും ഭൗതികവുമായ തലങ്ങൾ ഉണ്ടായിരിക്കും. അതാണ്‌ ഇവിടെയുള്ള ക്ഷേത്ര ഉത്സവങ്ങൾ മുതൽ അങ്ങ് കുംഭ മേള വരെ കാണുന്നത് ഭാരതത്തിന്റെ കാർഷിക പാരമ്പര്യം നോക്കിയാൽ തന്നെ കാണാം അവയെല്ലാം പലതരം ആചാര അനുഷ്ഠാനങ്ങളും ആയി ബന്ധപ്പെട്ടതാണ് --- കൃഷിയും ആചാര അനുഷ്ഠാനങ്ങളും ക്ഷേത്ര ഉത്സവങ്ങളും യാഗങ്ങളും ഒക്കെ ജ്യോതിർ ഗോളങ്ങളുടെ സഞ്ചാരവുമായി, അഥവാ planetary movement ഉമായി ബന്ധപ്പെട്ടതാണ് ഇനി ഓണ പൂക്കളം എന്താണ് എന്ന് നോക്കാം. അത് ബുദ്ധ മത പ്രതീകമായ ധർമ്മ ചക്രം ആണ് എന്നാണ് മാളവിക ബിന്നിയെ പോലുള്ള ചരിത്ര ഗവേഷകർ പറഞ്ഞു കൊണ്ട് വരുന്നത് അവർ ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം ധർമ്മചക്രത്തിന്റെ ഉറവിടം വേദങ്ങൾ തന്നെയാണ്. വേദങ്ങളിലെ കാല ചക്രയജ്ഞ വിദ്യയിൽ അധിഷ്ഠിതമാണ് ധർമ്മ ചക്രം. അത് തന്നെയാണ് വിഷ്ണുവിന്റെ സുദർശന ചക്രവും --- ഇതിനിടയിൽ ഓണം എട്ടാം നൂറ്റാണ്ടിലോ മറ്റോ പശ്ചിമ ഏഷ്യയിൽ നിന്നും വന്ന ചില സമുദായങ്ങൾ കൊണ്ട് വന്നതാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ചില വിദ്വാന്മാർ ഇറങ്ങി തിരിച്ചിട്ടുണ്ട്. അവർക്കുള്ള മറുപടി ഇത് കേട്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക നമസ്കാരം 🙏

Sunday, 31 August 2025

ഹിന്ദുസ്ഥാനം- മെഗസ്തനീസ്

ഹിന്ദുക്കുഷ് ആരോവലി പാർവനിരകളുടെ താഴ് വാരത്തിൽ താമസിച്ചവരെ ഹിന്ദുക്കൾ എന്ന് ആദ്യമായ് ലോകത്തിനു പരിചയപെടുത്തിയത് മെഗസ്ഥനീസ് ആണ്.. Bce 300 കളിൽ... സെലൂക്കസ് എന്ന റോമൻ ചക്രവർത്തിയുടെ ഇന്ത്യൻ അംബാസിഡർ ആയിരുന്നു അദ്ദേഹം...ഇന്റിക്ക എന്ന പുസ്തകം ഇന്ത്യയെ പറ്റി എഴുതിയ ആൾ.. ആ പുസ്തകത്തിൽ അദ്ദേഹം ഇന്നുള്ളതിനേക്കാൾ വിശാലമായ ഇന്ത്യയെ ആണ് അതിർത്തികൾ വരച്ചു കാണിച്ചു പരിചയപെടുത്തുന്നത്. .പിന്നെ എങ്ങനെ ഇന്ത്യ കുറെ നാട്ടുരാജ്യങ്ങളുടെ കൂട്ടം ആയി. .അങ്ങനെ ആയി എന്നുള്ളത് ശെരിയാണ്. .പക്ഷെ അത് നടന്നത് ഇസ്ലാമിക ഇൻവെഷന് ശേഷം മാത്രമാണ്. .അതുകൊണ്ടാണ് മേഘസ്തനീസ് അത്ഭുതത്തോടെ ഇന്റിക്കയിൽ പറയുന്ന കാര്യങ്ങൾ ആയ “ ഇന്ത്യയിൽ അടിമ വ്യവസ്ഥിതി ഇല്ലാ. .രാജാവ് കഴിഞ്ഞാൽ സമൂഹത്തിലെ ഏറ്റവും ബഹുമാനിതൻ കൃഷിക്കാരൻ ആണ്. ... ഭൂമി സ്വകാര്യ സ്വത്ത്‌ ആയിരുന്നില്ല. .“ എന്നൊക്കെയുള്ള പരാമർശങ്ങൾ പിന്നീട് നമുക്ക് പോലും അന്യമായി പോയത്. ..!!! നമ്മളെ പഠിപ്പിച്ച,സിന്ധു നദീതടത്തിൽ താമസിച്ചിരുന്ന ആൾക്കാരേ സിന്ധുക്കൾ എന്ന് പെർഷ്യക്കാർ വിളിച്ചു എന്നും സ എന്ന ഉച്ചാരണം നാവിനു വഴങ്ങാത്ത പെർഷ്യക്കാർ അവരെ അതുകൊണ്ട് ഹിന്ദുക്കൾ എന്ന് വിളിച്ചു എന്നുമുള്ളത് കള്ളമാണ്.. കമ്മികളും ഇസ്ലാമികളും കൂടി ഉണ്ടാക്കിയ കള്ളം.. പെർഷ്യക്കാർ അന്ന് സ്വരാഷ്ട്രമതക്കാർ ആയിരുന്നു.. ആ പേരിൽ തന്നെ സ ഇല്ലേ..??ദൈവം "അഹൂരാ മസ്ത" ആണ്.. അതിൽ സ ഇല്ലേ..? "സന്ത്‌ അവസ്ത "ആണ് പുണ്യഗ്രന്ഥം.. ‘സ‘ഇല്ലേ അതിൽ... പിന്നെ എന്തെ സിന്ധു എന്നതിലെ സ മാത്രം മാത്രം ഉച്ഛരിക്കാൻ സാധിക്കുന്നില്ല..?! ഇനി അറബികൾ ആണ് ഇന്ത്യക്കരേ ഹിന്ദുക്കൾ എന്ന് വിളിക്കാൻ തുടങ്ങിയത് എന്ന മദ്രസ വാദം ഒന്ന് നോക്കാം. .അവർക്കും “സ“ വഴങ്ങില്ലത്രേ. .അതുകൊണ്ട് അറബികൾ ആണ് പോലും സിന്ധുക്കളെ, ഹിന്ദുക്കൾ എന്ന് വിളിച്ചത് എന്ന്. .. അപ്പൊ ഞാൻ ചോദിക്കട്ടെ. .സലീമിനെ അറബികൾ ഹലിം എന്നാണോ വിളിക്കുന്നത്. .അസ്സലാമു അലൈക്കും എന്നല്ലേ അറബി പറയുന്നത്. .അഹലാമു അലൈക്കും എന്നല്ലല്ലോ. .പിന്നെയെന്തെ അവനു സിന്ധുക്കളിലെ ‘സ’ മാത്രം വഴങ്ങാതെ ഹിന്ദുക്കൾ എന്ന് കഷ്ടപ്പെട്ട് പറഞ്ഞു. ..?? ഉത്തരമുണ്ടോ. .??!! ജിഹാദികൾക്ക് വേണ്ടി പണിയെടുക്കുന്ന ഇസ്ലാമിക കമ്യുണിസ്റ്റ് ചരിത്രകാരന്മാരായ ഇർഫാൻ അഹമ്മദും റോമീല ഥാപ്പറും പോലെയുള്ള 🐕ക്കൾ ആണ് ഇത്തരം പഠിപ്പിക്കലുകൾക്ക് പുറകിൽ.. ഹിന്ദു എന്തോ കുറഞ്ഞവനാണ് എന്ന് വരുത്തിതീർക്കാൻ....
3500 കൊല്ലം മുൻപ് എഴുതിയ ബൈബിൾ പഴയ നിയമം എസ്തർ അധ്യായം 1:1 ഇൽ തന്നെ ഹിന്ദുദേശം എന്നാണ് ഇന്ത്യയെ പറ്റി പറയുന്നത്.. ഇവിടെ നിന്നാണ് സോളമൻറെ കൊട്ടാരത്തിലേക്ക് മയിൽ, ആനക്കൊമ്പ്, രത്നങ്ങൾ, സ്വർണം, പട്ട് തുടങ്ങിയവ എല്ലാം കൊണ്ടു പോയിരുന്നത് എന്നും പറയുന്നു...അങ്ങനെ ക്രിസ്ത്യാനികളുടെ ബൈബിളിലെ രാജാക്കന്മരെപോലും തുണിയുടുപ്പിച്ചവരാണ് ഇന്ത്യക്കാർ. .അങ്ങനെ കച്ചവടം നടത്തി സമ്പന്നർ ആയ ഇൻഡിക്കാരെ കൊള്ളയടിച്ചു ദാരിദ്രർ ആക്കിയിട്ട് ആ ദാരിദ്ര്യം ചൂണ്ടിക്കാണിച്ചു പരിഹസിക്കൽ ആണ് സെമറ്റിക് മതക്കാർ എന്നും ചെയ്യുന്നത്. ..!! റോമൻ സേനറ്റിലെ രേഖകളിൽ ഉള്ള ഹുഡുവും, ഹിന്ദുദേശവും ഇന്ത്യ ആണ്... റോമൻ പെണ്ണുങ്ങൾ ഇന്ത്യയിൽ നിന്നു സുഗന്ധവ്യഞ്ജനങ്ങളും പട്ടും രത്നവും വാങ്ങുന്നത് കുറച്ചുല്ലെങ്കിൽ റോം പാപ്പരാകും എന്ന് സേനറ്റർ പ്രസംഗിച്ച രേഖ ഇന്നും ലഭ്യമാണ്.. 2000 വർഷം പഴക്കം ഉള്ള രേഖ... പിന്നെ എങ്ങനെ ഹിന്ദു എന്ന പേരും സംസ്കാരവും മതവും പുതിയത് ആവും... അങ്ങനെ ആക്കാൻ സാധിക്കുമോ കുടിലബുദ്ധികളെ..??!! അതും ഭാരതത്തിൽ നിന്നു കൊണ്ടു..??!!!aa

Tuesday, 26 August 2025

ഭഗവാൻ ശ്രീകൃഷ്ണൻ

ഭഗവാൻ ശ്രീ കൃഷ്ണന്‍ ജീവിച്ചിരുന്നുവെന്നതിന് ഈ പത്ത് ജീവിക്കുന്ന തെളിവുകള്‍ സാക്ഷ്യമാകുന്നു* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 മഥുരയില്‍ ജനിച്ച് വൃന്ദവാനത്തില്‍ വളര്‍ന്ന് ദ്വാരകയുടെ രാജാവായ ശ്രീകൃഷ്ണ ഭഗവാന്‍ ജീവിച്ചിരുന്നു എന്നതിനുള്ള തെളിവ് ഈ സ്ഥലങ്ങള്‍ ഇപ്പോഴും ഉണ്ടെന്ന് തന്നെയാണ് രേഖകൾ കാണിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു സ്ഥലമാണ് കുരുക്ഷേത്ര. മഹാഭാരത യുദ്ധം നടന്ന സ്ഥലം എന്നതിനേക്കാള്‍ ഭഗവാന്‍ ഗീതോപദേശം നല്‍കിയ സ്ഥലം എന്ന നിലയിലാണ് കുരുക്ഷേത്രത്തെ വിശ്വാസികള്‍ നോക്കി കാണുന്നത്. കൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ചില സ്ഥലങ്ങള്‍ നമ്മുക്ക് പരിചയപ്പെടാം. 01.#വൃന്ദാവനം ഭഗവാന്‍ ശ്രീകൃഷ്ണന്‍ ബാല്യകാലം ചെലവഴിച്ച നഗരം എന്ന നിലയില്‍ ഹിന്ദുമത വിശ്വാസികളുടെ പൂജനീയ സ്ഥലമാണ് വൃന്ദാവനം. രാധാകൃഷ്ണ പ്രണയത്തിന് വേദിയാകാന്‍ ഭാഗ്യം ലഭിച്ച വൃന്ദാവന്‍ സ്‌നേഹത്തിന്റെ പ്രതീകം എന്ന നിലയിലാണ് ലോകത്തിന് മുമ്പില്‍ നില്‍ക്കുന്നത്. 02. #നിധിവനം ഭഗവാന്‍ ശ്രീകൃഷ്ണന്റെ നാള്‍ മുതല്‍ വൃന്ദാവനത്തില്‍ ഉണ്ടെന്ന് വിശ്വസിക്കുന്ന മനോഹര ഉദ്യാനങ്ങളാണ് സേവ കുഞ്ജും നിധിവനവും. രാധയും മറ്റ് ഗോപികമാരുമായി ചേര്‍ന്ന് ശ്രീകൃഷ്ണന്‍ രാസലീലകള്‍ ആടിയത് സേവ കുഞ്ജിലാണന്നാണ് വിശ്വാസം. ഉദ്യാനത്തിനകത്ത് ഒരു ചെറിയ ക്ഷേത്രമുണ്ട്. ഈ ക്ഷേത്രം രാധയ്ക്കും കൃഷ്ണനും വേണ്ടിയുള്ളതാണ്. 03. #മഥുര മഥുരയിലെ ഏത് കാഴ്ചക്കെട്ടുകള്‍ക്കും ശ്രീകൃഷ്ണനുമായി ഏതെങ്കിലും വിധത്തിലുള്ള ബന്ധം കാണും. കല്‍തുറുങ്കില്‍ പിറവിയെടുത്ത ജഗന്നാഥന്റെ ജന്മസ്ഥാനത്ത് ഇന്നൊരു ക്ഷേത്രമാണുള്ളത്, ശ്രീകൃഷ്ണ ജന്മഭൂമിക്ഷേത്രം. നിഷ്ഠൂരനും തന്റെ മാതൃസഹോദരനുമായ കംസനെ വകവരുത്തിയതിന് ശേഷം അല്പസമയം വിശ്രമിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലം എന്ന നിലയില്‍ പ്രസിദ്ധമാണ് വിശ്രംഘട്ട്. 04. #രംഗ്_ഭൂമി ശ്രീകൃഷ്ണന്‍ തന്റെ മാതുലനായ കംസനുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ട സ്ഥലമാണ് രംഗ് ഭൂമി. കംസനെ വധിച്ച് യുദ്ധം ജയിച്ച കൃഷ്ണന്‍ , കംസന്റെ തടവറയിലായിരുന്ന തന്റെ മാതാപിതാക്കളെ മോചിപ്പിച്ചു. ഇവരോടൊപ്പം തടവിലായിരുന്ന പിതാമഹന്‍ ഉഗ്രസേനനെ മോചിപ്പിക്കുകയും ദ്വാരകയുടെ സിംഹാസനം അദ്ദേഹത്തിന് തിരികെ നല്‍കുകയും ചെയ്തു എന്നാണ് ഐതിഹ്യം. 05. #വിശ്രംഘട്ട് മഥുരപട്ടണത്തിലെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ദേവാലയങ്ങളില്‍ അധികവും വിശ്രംഘട്ടിലും അതിന് ചുറ്റുവട്ടത്തുമാണ്. ഇവിടത്തെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പടിക്കെട്ടും ഇത് തന്നെയാണ്. കംസനെ വധിച്ച ശേഷം കൃഷ്ണന്‍ അല്പസമയം ധ്യാനനിരതനായി ഇവിടെ ഇരുന്നിട്ടുണ്ട് എന്നാണ് വിശ്വാസം. 06. #ദ്വാരക ദ്വാരകാധീശനായ ശ്രീകൃഷ്ണനെയും അദ്ദേഹത്തിന്റെ രാജധാനിയായ ദ്വാരകയെയും കുറിച്ച് കേള്‍ക്കാത്തവരോ ഒരിക്കലെങ്കിലും അവിടെയെത്താന്‍ ആഗ്രഹിക്കാത്തവരോ കാണുമോ? സംസ്‌കൃത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക. വത സാഹിത്യങ്ങളില്‍ നിന്നുള്ള പരാമര്‍ശങ്ങള്‍ പ്രകാരം ഏഴ് പൗരാണിക നഗരങ്ങളിലൊന്നാണ് ദ്വാരക. ചതുര്‍ധാമങ്ങളിലും സപ്തപുരികളിലും ഉള്‍പ്പെടുന്ന നഗരം കൂടിയാണ് ദ്വാരക. 07. #ഗോവര്ദ്ധന്‍ മഥുരയ്ക്കടുത്താണ് പ്രശസ്തമായ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമായ ഗോവര്‍ദ്ധന്‍. ഗോവര്‍ദ്ധനവുമായി ബന്ധപ്പെട്ട നിരവധി പുരാണകഥകളുണ്ട്. ശ്രീകൃഷ്ണ ലീലകള്‍ക്കായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവന്ന പര്‍വ്വതമാണ് ഗോവര്‍ദ്ധനഗിരി എന്ന് പറയപ്പെടുന്നു. കനത്ത മഴപെയ്യുന്ന കാലത്ത് ശ്രീകൃഷ്ണന്‍ ഏഴുദിവസം ഗോവര്‍ദ്ധന പര്‍വ്വതത്തെ കൈകളിലുയര്‍ത്തി നിര്‍ത്തി എന്നാണ് ഐതിഹ്യം. 08. #രാധാകുണ്ട്. കാളയുടെ രൂപത്തില്‍ വന്ന അസിത എന്നുപേരുളള അസുരനെ കൊലപ്പെടുത്തിയ കൃഷ്ണനോട് ഭാരതത്തിലെ പുണ്യനദികളില്‍ പോയി കൈകഴുകി പാപമോചിതനാകാന്‍ രാധ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുകേട്ട് ചിരിച്ച കൃഷ്ണന്‍ കാല്‍ അമര്‍ത്തിച്ചവിട്ടിയ സ്ഥലത്ത് ഉണ്ടായ ഉറവയാണ് രാധാകുണ്ട്. പുണ്യനദികളിലെ ജലം ഇവിടെ എത്തിയെന്നാണ് വിശ്വാസം.
09 #കുരുക്ഷേത്ര കുരുക്ഷേത്രയുടെ അര്‍ത്ഥം ധര്‍മ്മ ഭൂമി എന്നാണ്. ചരിത്രവും പുരാണവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കുരുക്ഷേത്ര വിനോദ സഞ്ചാരം. മഹാഭാരതത്തിലെ പാണ്ഡവരും കൗരവരും തമ്മില്‍ ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്നത് കുരുക്ഷേത്രയില്‍ വച്ചാണ്. ഇതേ ഭൂമിയില്‍ വച്ചു തന്നെയാണ് ഭഗവാന്‍ കൃഷ്ണന്‍ അര്‍ജ്ജുനന് ഭഗവദ് ഗീത ഉപദേശിച്ച് കൊടുത്തതും. 10 #ഗോകുല്‍ മഥുരയില്‍ നിന്ന് 15 കിലോമീറ്റര്‍ മാറിയാണ് ഗോകുല്‍ സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്‍ കുട്ടിക്കാലം ചെലവഴിച്ച ഗോകുലം ഇവിടെയാണെന്നാണ് വിശ്വാസം. കടപ്പാട്

Tuesday, 12 August 2025

സുപ്രീം കോമഡി

സുപ്രീം കോമഡി ജുഡീഷ്യറി സംവിധാനത്തിലെ ഒരു കൂട്ടം പേര്‍ ചേര്‍ന്ന് ജഡ്‌ജിമാരെ നിയമിക്കുന്ന ജനാധിപത്യപരമല്ലാത്ത കൊളീജിയം ഏർപ്പാട് മാറ്റാന്‍ വേണ്ടിയാണ് മോദി സര്‍ക്കാര്‍ 2015 ല്‍ നാഷണല്‍ ജുഡീഷ്യല്‍ അപ്പോയ്ന്റ്മെന്റ്സ് കമ്മീഷന്‍ നിയമം കൊണ്ടു വന്നത്. 2014 ൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട ഈ ബിൽ പാർലമെന്റിന്റെ ഇരുസഭകളും എതിര്‍പ്പു കൂടാതെയാണ് അന്ന് പാസാക്കിയത്. ഈ നിയമ പ്രകാരം ജഡ്‌ജിമാരെ തിരഞ്ഞെടുക്കുന്നത് ഒരു കമ്മീഷനാണ്. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരായിരുന്നു കമ്മിഷനംഗങ്ങൾ. എന്നാൽ പാർലമെന്റ് പാസാക്കി കൊണ്ട് വന്ന ആ നിയമത്തെ റദ്ദാക്കി കൊണ്ടാണ് അന്ന് സുപ്രീം കോടതി അവരുടെ മേൽക്കോയ്‌മ പ്രകടിപ്പിച്ചത്. ആ സുപ്രീം കോടതി ഇന്നിപ്പോൾ പറയുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർ ചേർന്ന ഒരു സമിതിയാകണം ജനാധിപത്യത്തിന്റെ നട്ടെല്ലായ തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കേണ്ടത് എന്നതാണ്. അതിന്റെ കാരണം പറയുന്നതോ, തിരഞ്ഞെടുപ്പ് സുതാര്യമാക്കാൻ വേണ്ടിയും.. ഇതിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും വേണം എന്നത് ന്യായമാണ്. എന്നാൽ കൊളീജിയം തിരഞ്ഞെടുക്കുന്ന സുപ്രീം കോടതി ജഡ്‌ജിക്കെന്താ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ കാര്യം..? ഈ കൊളീജിയം എന്നത് പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമത്തിലൂടെയോ അല്ലേൽ മറ്റെന്തെലും രീതിയിൽ ജനാധിപത്യപരമായോ നിലവിൽ വന്ന ഒന്നല്ലല്ലോ. അതിൽ അംഗങ്ങൾ ആയിട്ടുള്ളതോ ചീഫ് ജസ്റ്റിസും സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന നാല് ജഡ്‌ജിമാരും മാത്രവും. അതും ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന ചീഫ് ജസ്റ്റിസാണ് എന്നുമോർക്കണം. അതായത് രാജ്യ ഭരണത്തെ പോലെ തന്റെ പിന്തുടർച്ചക്കാരെ പ്രഖ്യാപിക്കുന്ന ഒരു രീതി. ഈ കൊളീജിയം ആണ് തീരുമാനിക്കുക രാജ്യത്തെ കോടതികളിൽ ആരൊക്കെ ജഡ്‌ജി ആയി വേണം എന്നത്. അതിലെന്ത് സുതാര്യത ആണുള്ളത്..? എന്നിട്ട് എന്ത് കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന കാര്യത്തിൽ ഉണ്ടാവേണ്ട സുതാര്യത സ്വന്തം കാര്യത്തിൽ വേണം എന്നത് സുപ്രീം കോടതിക്ക് തോന്നാത്തത്..? ഇനിയിപ്പൊ രാജ്യത്തിന്റെ ഭരണഘടനക്കും മുകളിൽ ആണോ സുപ്രീം കോടതി..? Posted by രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി

ഡീപ്പ് സ്‌റ്റേറ്റ് പ്രവർത്തിക്കുന്ന ദുരുഹ വഴികൾ

സുപ്രീം കോടതി സർക്കാരിന് യാതൊരു വിധത്തിലും പങ്കില്ലാത്ത കേസിൽ, ഒരൊറ്റ കോടതി ഉത്തരവാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെടാൻ കാരണമായത്. ബംഗ്ലാദേശിൽ തന്റെ രാജ്യത്തെ നല്ല പുരോഗതിയിലേക്ക് നയിച്ച ഷേഖ് ഹസീനയെ ആട്ടിപ്പായിച്ച ചെറുസംഘടിത കൂട്ടായ്മക്ക് തണലായതും അവിടുത്തെ സർക്കാരിന് പങ്കൊന്നുമില്ലാത്ത ഒരൊറ്റ കോടതി ഉത്തരവാണ്. ഈ രണ്ടു സ്ഥലങ്ങളിലും അതിരൂക്ഷമായ കലാപങ്ങൾക്കും ന്യൂനപക്ഷ വേട്ടക്കും ഹേതുവായത് ഇങ്ങനെ ഓരോ കോടതി ഉത്തരവുകൾ കാരണമാണ് എന്നത് കേവലം യാദ്യശ്ചികമാണോ?. അല്ല എന്നതാണ് സത്യം. തങ്ങളുടെ ഉത്തരവുകൾ പൊതു സമൂഹത്തിൽ ഉണ്ടാക്കുന്ന അലയൊലി അറിയാതെയാണോ ഇക്കണ്ട കോടതികൾ തങ്ങളുടെ ഉത്തരവുകൾ പുറപ്പെടുവിച്ചത് ? തീർച്ചയായും അല്ല എന്നതാണ് അതിനും ഉത്തരം. പിന്നെ എങ്ങനെ എന്നതിന്, "തങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ എവിടെ എങ്ങനെ കൊള്ളുമെന്നും, ഏതെല്ലാം തരത്തിലെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും കൃത്യമായി അറിയുന്നവർ തന്നെയാണ് ഈ ഉത്തരവുകൾ ചമച്ചത് എന്നതാണ് ഉത്തരം !” ഒരു രാജ്യത്തെ, ഒരു സംസ്ഥാനത്തെ, ഒരു ജനതയെ അപ്പാടെ അരാജകത്വത്തിലേക്കും, കലാപങ്ങളിലേക്കും തള്ളി വിട്ടത് ആരുടെയോ അച്ചാരം വാങ്ങിയെന്ന് സംശയിക്കാൻ പാകത്തിലുള്ള ചില അന്യായ വിധികർത്താക്കൾ ആണെന്നത് നാം വൈകിയെങ്കിലും തിരിച്ചറിയേണ്ട വസ്തുതയാണ്. ഇത്തരം വിധികർത്താക്കൾ സേവിക്കുന്നത് തങ്ങളുടെ രാജ്യത്തേയും, ജനങ്ങളേയുമല്ല. അവരുടെ ഉത്തരവാദിത്വം ഭരണഘടനയോടോ, രാജ്യത്തോടോ അല്ല, മറിച്ച് വേറെ ചില യജമാനന്മാരോടാണ്... ആ യജമാനന്മാരാണ് ഡീപ്പ് സ്‌റ്റേറ്റ് എന്നറിയപ്പെടുന്ന സാമ്രാജ്യത്വ ശക്തികൾ. ഇവർ വിവിധ രാജ്യങ്ങളിൽ പല വിധ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുന്ന ചാലകങ്ങളിൽ ഒന്നു മാത്രമാണ് ഈ മാർഗ്ഗം. നീതിപീഠത്തിൽ ഇരിക്കുന്ന എല്ലാവരും വഴങ്ങുന്നവരല്ല. എന്നാൽ ചില പുഴുക്കുത്തുകൾ എല്ലാ സംവിധാനത്തിലും ഉണ്ടാകുമല്ലോ? ആ പഴുതാണ് ഇവർ ഉപയോഗിക്കുന്നത്. ചിലർ പണത്തിനും, പദവിക്കും വേണ്ടി അഴിമതിക്കാരാകും, മറ്റു ചിലർ ബ്ലാക്ക്മെയിലിംഗിനും കുടുംബത്തിന്റെ സുരക്ഷയോർത്തും വഴങ്ങും.. നീതിന്യായ വ്യവസ്ഥയിൽ മാത്രമല്ല കേട്ടോ ഈ പഴുതുകൾ. രാഷ്ട്രീയത്തിലാണ് കൂടുതൽ. അത് എല്ലാവർക്കും അറിയുന്നതാണ്. മണിപ്പൂരിലും, ബംഗ്ലാദേശിലും ഉണ്ടായത് നമ്മുടെ കൺമുൻപിൽ ആയിട്ടും ആരും ഇത് കാര്യമായി ചൂണ്ടിക്കാട്ടാത്തതു കൊണ്ട് എടുത്തു പറഞ്ഞതാണ്. ഇന്ത്യൻ ജനാധിപത്യം ഏറ്റവും കൂടുതൽ ഇന്ന് ഭയക്കേണ്ടത് നമ്മുടെ ജുഡീഷ്യറിയിൽ കടന്നു കയറാൻ ശ്രമിക്കുന്ന ആക്റ്റിവിസ്റ്റുകളെയാണ്.. രാജ്യത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്തവന്റെ വധശിക്ഷ റദ്ദാക്കാൻ രാത്രി രണ്ടു മണിക്കും തുറക്കുന്ന നീതി പീഠങ്ങളെ ആരെങ്കിലും സംശയദൃഷ്ടിയോട് വീക്ഷിച്ചാൽ അതിശയമൊന്നുമില്ല. ! കേവലം ഒൻപതു കുടുംബങ്ങളിൽ നിന്നു മാത്രമാണ് ഇന്ത്യയിൽ മാറി മാറി തലമുറകളായി സുപ്രീം കോടതി ജഡ്ജിമാർ പിറവി കൊള്ളുന്നത് എന്ന് കുറച്ചു കാലം മുൻപ് ഒരു ദേശീയ ദിനപത്രം വാർത്ത ചെയ്തിരുന്നു. എത്രത്തോളം സത്യമാണെന്ന് പരിശോധിക്കണം. നമ്മുടെ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന സമിതിയാണ് കൊളീജിയം സംവിധാനം എന്നറിയപ്പെടുന്ന ന്യായാധിപന്മാരുടെ കൂട്ടായ്മ. അതിൽ പാർലിമെന്റിനു കാര്യമായ ഒരു റോളുമില്ല. കോളീജിയം ശുപാർശ ചെയ്യുന്നവരെ നിയമിക്കാൻ ഉത്തരവ് അടിച്ചു രാഷ്ട്രപതിക്ക് അയക്കുക എന്നത് മാത്രമാണ് കേന്ദ്രമന്ത്രിസഭക്ക് ചെയ്യാൻ കഴിയുന്നത്. ന്യായാധിപന്മാരുടെ ഉത്തരവാദിത്വം ഭരണഘടനയോടാണ് എന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല, ജനങ്ങളോടോ, ജനങ്ങളുടെ പ്രതിനിധികളായ പാർലിമെന്റിനോടോ ഉത്തരവാദിത്വം ഇല്ലാത്ത ജുഡീഷ്യറി ഒരു നാടിനും ഭൂഷണമല്ല. മണിപ്പൂരും, ബംഗ്ലാദേശും നമുക്ക് തരുന്ന മുന്നറിയിപ്പ് അതാണ് ! രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Monday, 11 August 2025

ഇന്ത്യയെ തകർക്കാൻ ഉള്ള അമേരിക്കയുടെ ശ്രമം

ആദ്യം, അമേരിക്കയുടെ യുദ്ധവിമാനം F-35 വാങ്ങാനുള്ള ഓഫർ നിരസിച്ചു. എത്രയെണ്ണം വാങ്ങാൻ ചർച്ച നടന്നിരുന്നു എന്ന് കൃത്യമായി എന്നറിയില്ല. ഏതായാലും കുറഞ്ഞത് രണ്ടോ മൂന്നോ യൂണിറ്റ് സ്ക്വാഡ്രൺ (36 മുതൽ 54 വരെ) വേണ്ടി വരുമായിരുന്നു. ഒരു F35 ന് വില 80+ മില്യൺ യു എസ് ഡോളറാണ്. (700 കോടിയിൽ അധികം). 70-100 എണ്ണം വരെ വാങ്ങാൻ പദ്ധതി ഉണ്ടായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ട്. പിന്നാലെ നേരത്തെ ഓർഡർ നൽകിയിരുന്ന 31,000 കോടിയുടെ ബോയിങ്ങ് വിമാനങ്ങൾ ഇന്ത്യ ക്യാൻസൽ ചെയ്തു. അതും അമേരിക്കൻ കമ്പിനി. ഒടുവിൽ ഇന്നലെ, ഇത്രയും നാളുകൾ പറയാതിരുന്നിട്ട് ഇന്ത്യൻ വ്യോമസേന ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വീഴ്ത്തിയ പാകിസ്ഥാൻ്റെ അമേരിക്കൻ യുദ്ധ വിമാനങ്ങളുടേയും, അവിടെ നമ്മുടെ വ്യോമസേന വിതച്ച നാശനഷ്ടങ്ങളുടേയും കണക്ക് പുറത്ത് വിട്ടു. പാകിസ്ഥാൻ്റെ കൈയ്യിലുള്ള അഞ്ച് F-16 യുദ്ധ വിമാനങ്ങളും ഒരു മിലിറ്ററി ട്രാൻസ്പോർട്ട് വിമാനവും, 'റഷ്യ'യുടെ S-400 ഉപയോഗിച്ച് വീഴ്ത്തിയിരുന്നു എന്ന് വ്യോമസേന പത്ര സമ്മേളനം നടത്തി വീഡിയോ തെളിവുകൾ സഹിതം ലോകത്തിന് കാട്ടി കൊടുക്കുന്നു. ഇതിൽ ട്രാൻസ്പോർട്ട് വിമാനം ഒന്നുകിൽ C130 ഹെർക്കുലീസ്, അല്ലെങ്കിൽ ഗ്ലോബ് മാസ്റ്റർ ആകാനാണ് സാദ്ധ്യത. ഇത് രണ്ടിലേതായാലും അതും അമേരിക്കൻ കമ്പിനിയായ ലോക്ക് ഹീഡ് മാർട്ടിൻ്റേതാണ്. കൂടാതെ അമേരിക്ക പാകിസ്ഥാന് നൽകിയിരുന്ന റഡാർ സംവിധാനമുള്ള AWACS (Airborne Warning and Control System) വിമാനം വീഴ്ത്തിയതും രണ്ട് കമാൻ്റഡ് & കൺട്രോൾ സെൻ്ററുകൾ, രണ്ട് SAGE സിസ്റ്റംസും (Strategic Automated Geographic Engine), മൂന്ന് വ്യോമസേനാ ഹാങ്ങറുകൾ, ആറ് റഡാറുകൾ, 11 റൺവേകൾ തുടങ്ങിയവ തകർത്തതുമായ വിവരങ്ങൾ തെളിവുകൾ സഹിതം വ്യോമസേനാ മേധാവി തന്നെ പുറത്തു വിടുന്നു. ഇതെല്ലാം കേട്ട് ആരൊക്കെ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന് പറയേണ്ടല്ലോ?
"ഇന്ത്യയ്ക്കിട്ട് താരിഫടിച്ച് പേടിപ്പിക്കാൻ നോക്കിയ ട്രംപിൻ്റെ അവസ്ഥയാണ് ഇതൊക്കെ !" 😂 ട്രംപ്, വാചക കസർത്ത് നടത്തി മോദിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ മോദി, ഒരക്ഷരം തിരിച്ചു പറഞ്ഞില്ല. പകരം ഇന്ത്യ എന്താണെന്ന് കാണിച്ചു കൊടുത്തു. റഷ്യൻ പ്രസിഡൻ്റ് പുടിനെ "My friend" എന്ന വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തു. ഇനി റഷ്യൻ പ്രസിഡൻ്റ് ഇന്ത്യയിലേക്ക് വന്ന് മോദിയേയും കൂട്ടി ചൈനക്ക് പോകുന്നു. ബ്രസീലടക്കം ലാറ്റിനമേരിക്കൻ രാജ്യങ്ങളും, സൗത്താഫ്രിക്കയടക്കം ആഫ്രിക്കൻ രാജ്യങ്ങളും, ജപ്പാനടക്കം ഏഷ്യൻ രാജ്യങ്ങളും മോദിക്കൊപ്പം ! നെതൻയാഹ്യൂ മോദിയെ കാണാൻ ഇന്ത്യയിലേക്ക് വരുന്നു. ഇതൊക്കെ കണ്ട് അമേരിക്കയിൽ കൂട്ടക്കരച്ചിൽ തുടങ്ങിക്കഴിഞ്ഞു.' ട്രംപിൻ്റെ മാനസികനില തകരാറിലാണന്നും അൽഷിമേഴ്സിൻ്റെ തുടക്കമാണെന്നും ഒക്കെ അവിടുത്തെ പത്രങ്ങൾ വരെ എഴുതുന്നു. ' (ദി വാഷിംഗ്ടൺ പോസ്റ്റ് (The Washington Post): 2025 ജൂലൈയിൽ, ട്രംപിന്റെ മാനസിക ശേഷിയെക്കുറിച്ച് ആശങ്കകൾ ഉയർന്നുവന്നതായി റിപ്പോർട്ട് ചെയ്തു, പ്രത്യേകിച്ച് എപ്പ്സ്റ്റൈൻ ഫയലുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളുമായി ബന്ധപ്പെട്ട്. കൂടാതെ യുഎസ്എ ടുഡേ, ദി ഇൻഡിപെൻഡന്റ് , ന്യൂസ്‌വീക്ക് തുടങ്ങി ഒട്ടനവധി അമേരിക്കൻ പ്രസിദ്ധീകരണങ്ങൾ ഇത്തരം റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വിപണി വിലകൾ കുറയ്ക്കുമെന്നും അമേരിക്കയെ ഗ്രേറ്റ് ആക്കുമെന്നും (MAGA - Make American Great Again) എന്നുമൊന്നുമൊക്കെ പറഞ്ഞ് ഭരണത്തിൽ കയറിയിട്ട് ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ മേൽ ചുമത്തുന്ന ഈ താരിഫ് മൂലം അമേരിക്കക്കാർ വിലക്കയറ്റം കാരണം പൊറുതി മുട്ടുകയാണെന്ന് ട്രംപിൻ്റെ റിപ്പബ്ളിക്കൻ പാർട്ടി സെനറ്ററന്മാർ തന്നെ വിലപിക്കുന്നു.
(LDF വരും, എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഓർമ്മയിൽ വരുന്നുണ്ടോ? 😂) ഏതായാലും കക്ഷത്തിലിരുന്ന കച്ചവടോം പോയി ഉത്തരത്തിലിരിക്കുന്ന MAGA എത്തിപ്പിടിക്കാനുമായില്ല എന്ന മട്ടിലാണ് മോദിയോട് മുട്ടാനിറങ്ങിയ ട്രംപണ്ണൻ ! താരിഫിലൂടെ ദശലക്ഷക്കണക്കിന് ഡോളറുകൾ ഉണ്ടാക്കാനിറങ്ങിയിട്ട് സ്വന്തം ജനതയുടെ പൊറുതി മുട്ടിക്കുന്ന 'യുദ്ധങ്ങളെല്ലാം നിർത്തുന്ന 'ട്രംപിന്, വൈറ്റ് ഹൗസ് തന്നെ ആവശ്യപ്പെട്ട സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനൊപ്പം, സാമ്പത്തിക ശാസ്ത്രജ്ഞർക്കുള്ള നൊബേലു കൂടി കൊടുത്താലോ എന്ന് ചിന്തിക്കുകയാണത്രേ സമ്മാനം തിരഞ്ഞെടുക്കുന്ന കമ്മിറ്റി 😜 രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 6 August 2025

ഭാസ്ക്കരാചാര്യൻ

ഭൂഗുരുത്വാകര്‍ഷണ ബലം . ആരാണ് ഭൂഗുരുത്വാകര്‍ഷണ ബലം ( gravitational force) എന്നൊന്ന് ഉണ്ടെന്ന് കണ്ടുപിടിച്ചത് ..? ഈ ചോദ്യത്തിന് നമ്മള്‍ കണ്ണും അടച്ച് ആദ്യം പറയുക ഐസക് ന്യൂട്ടന്‍ എന്നാണ്. കാരണം അങ്ങിനെയാണ് നമ്മളെ ആധുനിക ചരിത്രം പഠിപ്പിച്ചത്.ശരിതന്നെ, ന്യൂട്ടന്‍ ഇത് കണ്ട്പിടിച്ചിരുന്നു, ഇല്ലെന്ന് പറയുന്നില്ല. എന്നാൽ ന്യൂട്ടന്‍ (1642 ഡിസംബര്‍ 25 – 1726 മാര്‍ച്ച് 20) ഇത് കണ്ട് പിടിക്കുന്നതിലും വളരെക്കാലം മുമ്പേ ഒരു ഹൈന്ദവ ഗ്രന്ഥത്തില്‍ ഭൂഗുരുത്വാകര്‍ഷണത്തെക്കുറിച്ച് വ്യക്തമായി നിര്‍വ്വചിച്ച് എഴുതിയിട്ടുണ്ട്, ഏതാണ് ആ ഭാരതീയ ഗ്രന്ഥമെന്നും, ആരാണ് എഴുതിയതെന്നും നോക്കാം. ഭാസ്കരാചാര്യന്‍ (AD 1114-ൽ) എഴുതിയ "സിദ്ധാന്തശിരോമണി" യിലാണ് ഭൂഗുരുത്വാകര്‍ഷണ ബലത്തെക്കുറിച്ച് നിര്‍വ്വചിച്ചിട്ടുള്ളത്. "ആകൃഷ്ടി ശക്തിശ്ചമഹീ യതാ യത് ഖസ്ഥം ഗുരു സ്വാഭിമുഖ സ്വശക്ത്യാ ആകൃഷ്യതേ തത് പതതീവ ഭാതീ സമേ സമന്താത് കൃ പതത്യയം ഖേ:" ( AD 1148 സിദ്ധാന്തശിരോമണി, ഗോളധ്യായം ഭുവനകോശം 6 ) അര്‍ത്ഥം ഇങ്ങനെയാണ്, " ആകാശത്തില്‍ സ്ഥിതിചെയ്യുന്ന ഏതെല്ലാം വസ്തുക്കളെ സ്വന്തം ശക്തികൊണ്ട് ഭൂമി തന്നിലേക്ക് ആകര്‍ഷിക്കുന്നുവോ അവയെല്ലാം (ഭൂമിയിലേക്ക്‌) പതിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്ന പ്രപഞ്ചഗോളങ്ങള്‍ എവിടെ പതിക്കുവാനാണ്? " ഭൂമി സ്വന്തം ശക്തികൊണ്ട് വസ്തുക്കളെ ആകര്‍ഷിക്കുന്നു എന്ന് വളരെ വ്യക്തമായി ഇവിടെ ഭാസ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്. മാത്രവുമല്ല, ന്യൂട്ടണെക്കാളും ഒരുപടി മുന്നേ കടന്ന് ആകാശത്തിലുള്ള വസ്തുക്കള്‍ ഭൂഗുരുത്വാകര്‍ഷണം കൊണ്ട് താഴെ വീഴുന്നു, പക്ഷെ എന്തുകൊണ്ട് ശൂന്യാകാശത്ത് (Spaceല്‍) നില്ക്കുന്ന ആകാശഗോളങ്ങള്‍ താഴെ വീഴുന്നില്ല എന്നും ഭാസ്കരാചാര്യ വിശദീകരിക്കുന്നു. തുല്യശക്തിയാല്‍ എല്ലാദിശയിലേക്കും ആകര്‍ഷിക്കപ്പെടുന്നതു കൊണ്ടാണ് പ്രപഞ്ചഗോളങ്ങള്‍ താഴെ വീഴാത്തതെന്ന ഈ ഫിസിക്സ് തത്വം ഒരു ഭാരതീയന്‍ എഴുതിയത് ന്യൂട്ടണ്‍ ജനിക്കുന്നതിനും നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നോര്‍ക്കണം. സ്വന്തം ഗ്രന്ഥമായ സിദ്ധാന്തശിരോമണിയിൽ എഴുതിയിട്ടുള്ള വിവരങ്ങളേ അദ്ദേഹത്തിനേ കുറിച്ചറിയാനുള്ള മാർഗ്ഗമുള്ളു.AD 1114-ൽ ആണ്‌ ജനിച്ചതെന്ന് സിദ്ധാന്തശിരോമണിയിൽ നിന്ന് മനസ്സിലാക്കാം. അച്ഛൻ മഹേശ്വരൻ ഒരു ജ്യോതിശാസ്ത്ര പണ്ഡിതനായിരുന്നുവെന്നും, സഹ്യപർവതത്തിന്‍റെ താഴ്വരയിലുള്ള 'വിജ്ജഡവിടം' ആണ്‌ തന്‍റെ സ്വദേശം എന്നും അദ്ദേഹം സിദ്ധാന്തശിരോമണിയിലെ ഗോളാദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്നു. വിജ്ജഡവിടം എവിടെയാണന്നതു സംബന്ധിച്ച്‌ ഇന്നും തർക്കം നിലനിൽക്കുന്നുവെങ്കിലും, മദ്ധ്യകേരളം മുതൽ മംഗലാപുരം വരെയുള്ള പ്രദേശത്തിനിടക്കെവിടെയോ ആണെന്നാണ്‌ പൊതുവേ കരുതുന്നത്‌. ഈ ഭാരതീയ ശാസ്ത്രജ്ഞന്മാരെക്കുറിച്ച് എന്തുകൊണ്ട് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല? അതിനു പിന്നിലെ അജണ്ട എന്താണ് ? ഭാരതത്തിന്‍റെ വരും തലമുറ ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ളവരായി സ്വന്തം പാരമ്പര്യത്തിന്‍റെ മഹത്വമറിഞ്ഞ് വളരരുതെന്ന് ആര്‍ക്കാണിത്ര വാശി ?ഭാരതീയമായതെല്ലാം ആ.ഭാ.സം(ആർൽഭാരതസംസ്കാരത്തിനു ഇവർ കല്പിച്ചു നൽകിയ പേര്)ആയിക്കാണുന്ന ഒരു വിഭാഗമുണ്ട്.അവരും അവരെ പിന്തുണയ്ക്കുന്നവരുമാണ് ഇതിൻറെആളുകൾ..ഭാരതീയമാണെങ്കിൽ അത് ഹൈന്ദവമാണ് ഹൈന്ദവമാണെങ്കിൽ അതു ഫാസിസമാണ് എന്നു ഇന്തയയിൽ തന്നെ ജനിച്ചുവളർന്ന ഈ ജാരസന്തതികൾപരത്തുന്നു.ഭാരതീയമായ ഏതിനെയും എതിർക്കുന്നതിനു് അവർ മതപരമായ കാരണംകണ്ടെത്തുകയും ബാക്കി കൂട്ടാളികൾഅതിനെ പിന്തുണയ്ക്കുകയുമാണ് ചെയ്തുവരുന്നത്. ഇതൊക്കെ പാഠ്യപദ്ധതികളിലുള്‍പ്പെടുണമെന്നു പറയുന്നത് ഹിന്ദുത്വവാദമാകുന്നുവെന്ന് ,ഭാരതീയ പാരമ്പര്യത്തെ എതിർക്കുന്നവർ വാദിക്കുന്നു. ഭാരതീയ ആചാര്യന്മാർ കണ്ടുപിടിച്ച പലതും പിൽക്കാലത്ത്‌ വൈദേശികരായ ശാസ്ത്രജ്ഞന്മാരുടെ പേരിലാകുകയും ചെയ്തു. പൈ,പൈതോഗറസ്മുതലായ സിദ്ധാന്തങ്ങളുടെകാര്യങ്ങളും ഇപ്രകാരംതന്നെ...അവയൊക്കെ കുറേശ്ശെ നമുക്കു ചർച്ചചെയ്യാം സമയംപോലെ.നമസ്കാരം .ജയ് ഹിന്ദ് .