Saturday, 26 February 2022

യുദ്ധം നിർത്തേണ്ടത് അമേരിക്കയാണ്

ഉക്രൈനിനെ നാറ്റോയിൽ ചേർക്കില്ല എന്ന് ജോ ബൈഡൻ്റ ഒരൊറ്റ ട്വീറ്റ്. അത് മതിയാകും ഈ യുദ്ധം അവസാനിക്കാൻ. ആ ഉറപ്പ് നേരത്തെ നൽകിയിരുന്നെങ്കിൽ ഈ യുദ്ധം ഉണ്ടാവുക പോലും ഇല്ലായിരുന്നു. ആരാണ് ഈ യുദ്ധത്തിന് കാരണമെന്ന് മനസ്സിലാക്കാൻ മറ്റൊരു കാര്യവും വേണ്ട. 


കൂടാതെ യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാതെ വെറും കോമഡി കൊണ്ട് ഭരണത്തിൽ ഏറിയ സെലിൻസ്കി എന്ന മുൻ ടി.വി.താരം, ബൈഡൻ്റ മകനുമായി ചേർന്ന് നടത്തിയ കോടിക്കണക്കിന് ഡോളറിന്റെ ഇടപാട് അയാളുടെ മേൽ ബൈഡൻ ഭരണകൂടം ബ്ളാക്ക്മെയിലിനായി ഉപയോഗിച്ചു. അതിനാൽ അമേരിക്കയും സഖ്യകക്ഷികളും പറയുന്നതിന് അനുസരിച്ച് താളം തുള്ളാനേ സെലൻസ്ക്കിക്ക് കഴിയുമായിരുന്നുള്ളൂ. 

ഉക്രൈയിൻ ജനത ഈ അനുഭവിക്കുന്ന ദുരിതത്തിന് യഥാർത്ഥ പ്രതി ബൈഡൻ ഭരണകൂടമാണ്. അയാളുടെ കുടില ബുദ്ധിക്ക് കൂട്ട് നിൽക്കാതെ ദീർഘകാല സുഹൃത്തിനെ തള്ളിപ്പറയാതെ നിലപാട് എടുത്ത ഇന്ത്യൻ ഭരണകൂടവും, മോദിയും അഭിനന്ദനം അർഹിക്കുന്നു. ഐക്യ രാഷ്ട്ര സഭയിൽ ഇന്ത്യ എടുത്ത നിലപാടിനെ വിമർശിക്കുന്ന ശശി തരൂർ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാണ്. 

ഇന്ത്യ ബൈഡൻ്റെ വെട്ടിൽ വീഴാത്തതിലുള്ള നിരാശ അയാളുടെ മുഖത്തും ശരീര ഭാഷയിലും വ്യക്തമാണ്. ഇത് തന്നെയാണ് മലയാള മാദ്ധ്യമങ്ങളുടെ സ്ഥിതിയും. യുദ്ധം തുടങ്ങും മുൻപ് മടങ്ങി വരാൻ പറഞ്ഞപ്പോൾ കേൾക്കാത്തവർ ഇപ്പോൾ ഇന്ത്യൻ സർക്കാരിനെയോ എംബസിയേയോ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന സ്ഥലത്ത് ഓരോ നിമിഷവും കനത്ത ഷെല്ലിങ്ങ് നടക്കുകയാണ്. അവിടെ യാതൊരു ഗതാഗതവും ഇല്ല. അവിടെ എംബസി ആളുകളുടെ മേൽ മാത്രം ഷെല്ലിങ്ങ് വീഴില്ല എന്നോ മറ്റോ ഉണ്ടോ?. 
ഉക്രെയിനിൽ ഇപ്പോൾ ഒരു ഭരണം പോലും നടക്കുന്നില്ല. അവിടെ ആക്രമണ- പ്രത്യാക്രമണങ്ങൾ മാത്രമാണ് നടക്കുന്നത്. ഇന്ത്യ ആവും വിധം രക്ഷാപ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. എങ്കിലും എല്ലാവരേയും ഈ ഘട്ടത്തിൽ സുരക്ഷിതരായി രക്ഷിക്കുക എന്നത് അസാദ്ധ്യമായ കാര്യമാണ് എന്ന് തന്നെ മനസ്സിലാക്കി എത്രയും വേഗം വെടിനിർത്തൽ ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുക, അതേ ഇപ്പോൾ സാധിക്കൂ.

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

അമേരിക്കൻ ചതിയിൽ ഉക്രൈൻ യുദ്ധം

ചരിത്രത്തിൽ, അമേരിക്ക നടത്തിയ ഏറ്റവും വലിയ ചതിയായിട്ടാണ് ഇപ്പോൾ നടക്കുന്ന ഉക്രയിൻ യുദ്ധം അറിയപ്പെടാൻ പോകുന്നത്. 
റഷ്യയെ ഈ യുദ്ധത്തിലേക്ക് പ്രകോപിപ്പിച്ച് വലിച്ചിറക്കിയത് അമേരിക്കയും നാറ്റോ സഖ്യ കക്ഷികളുമാണ്. ഉക്രയിനിനെ ചതിച്ചതും അവരാണ്. അമേരിക്കയേയും സഖ്യ കക്ഷികളേയും വിശ്വസിച്ച് നാറ്റോയിൽ ചേരാമെന്ന് വ്യാമോഹിച്ച് റഷ്യക്കെതിരെ നാറ്റോയുടെ മിസൈലുകൾ സ്വന്തം മണ്ണിൽ സ്ഥാപിക്കാൻ സമ്മതം നൽകിയതിൻ്റെ പരിണിത ഫലമാണ് ഉക്രയിനിന്റെ ഇന്നത്തെ ഈയവസ്ഥ. 

ഒരു ഡസനോളം ചെറു രാജ്യങ്ങൾ റഷ്യക്ക് ചുറ്റുമുണ്ട്. മുൻപ് സോവിയറ്റ് ഭാഗമായിരുന്നവർ. അവർക്കാർക്കും ഒരു പ്രശ്‌നവും റഷ്യയുമായി ഇല്ല. എന്നാൽ ഉക്രയിനിനോട് കൂടെ നിൽക്കാം , നാറ്റോയിൽ ചേർക്കാം എന്നൊക്കെ പറഞ്ഞ് പറ്റിച്ച് ഈ പരുവത്തിൽ ആക്കിയത് അമേരിക്കയാണ്. 

റഷ്യയെ പ്രകോപിപ്പിക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. അതവർ സാധിച്ചു. ഒടുവിൽ സഹികെട്ട് റഷ്യ ആക്രമിച്ചപ്പോൾ ഓടിത്തള്ളി. നാറ്റോയും അമേരിക്കയും സൈനിക നടപടികൾക്കില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു കഴിഞ്ഞു. എന്നാൽ ഫെബ്രുവരി ഇരുപത്തി നാലിന് മുൻപ്‌ അമേരിക്കൻ പ്രസിഡൻറ് ബൈഡൻ്റെ തള്ളുകൾ ഇങ്ങനെ ഒന്നുമായിരുന്നില്ല. യുദ്ധം നടക്കുംi എന്ന് ഏറ്റവും കൂടുതൽ പറഞ്ഞതും തിരിച്ചടിക്കും എന്ന് ഗീർവാണം മുഴക്കിയതും അമേരിക്കയാണ്. 

ഇതാണ് അമേരിക്ക. വിശ്വസിക്കാൻ ലവലേശം കൊള്ളാത്ത കൂട്ടാളി. ലോകം ഇനി അവരെ വിലയിരുത്താൻ പോകുന്നത് അങ്ങനെയാണ്. ഉക്രയിൻ അത് തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇന്നലെ രാത്രി ഉക്രയിൻ പ്രസിഡൻറ് വിലാദിമർ സെലൻസ്കി രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ അദ്ദേഹം വിലപിച്ചത് ലോകം കണ്ടു കഴിഞ്ഞു. "സഹായിക്കാൻ ആരേയും കാണുന്നില്ല" എന്ന് സെലൻസ്കി പറഞ്ഞത്‌ അമേരിക്കയുടെ ചതിയെ ഉദ്ദേശിച്ചാണ്.

ഇന്ത്യയിലെ സ്ഥാനപതി വഴി ഉക്രയിൻ ഇന്ത്യൻ പ്രധാനമന്ത്രിയോട് വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചതും അതിനാലാണ്. മോദി, ഇന്നലെ തന്നെ പുടിനുമായി സംസാരിച്ചു. 
തന്റെ ഭാഗം പുടിൻ ശാന്തമായി മോദിയോട് വിശദീകരിച്ചു. യുദ്ധക്കൊതി മൂത്ത ഒരാളായല്ല റഷ്യൻ പ്രസിഡൻറ് പെരുമാറിയത്. മോദിയുമായി വീണ്ടും സംസാരിക്കാം ഉക്രയിനിലെ ഇന്ത്യക്കാരുടേയും, സാധാരണ ജനങ്ങളുടേയും ജീവന് പരമാവധി സംരക്ഷണം നൽകാം എന്നും പുടിൻ പറഞ്ഞതും ശുഭ സൂചകങ്ങളാണ്. അബദ്ധം മനസ്സിലാക്കിയ ബൈഡനും ഇപ്പോൾ ഇന്ത്യയുടെ ഇടപെടൽ ആവശ്യപ്പെട്ടിരിക്കുന്നു.

കഴിഞ്ഞ മാസം 25 ന് ഞാൻ ഈ വിഷയത്തിൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് സുഹൃത്തുക്കൾ ഓർക്കുമോ എന്നറിയില്ല . അന്ന് ഞാൻ ഇതേ കാര്യം പറഞ്ഞിരുന്നു. ഈ യുദ്ധം ഉണ്ടാകുമെന്നും ഒടുവിൽ അത് അവസാനിപ്പിക്കാൻ മോദിയുടെ ഇടപെടൽ വേണ്ടി വരുമെന്നും. കാര്യങ്ങൾ ഏതാണ്ട് അങ്ങോട്ട് തന്നെയാണ് പോകുന്നത്. 
രഞ്ജിത്ത് ഗോപാലകൃഷ്ണൻ

വിനാശകാരിയായ യുദ്ധം തുടങ്ങിയിരിക്കുന്നു

എല്ലാ യുദ്ധങ്ങളും വിനാശകാരികളാണ്. അതിനാൽ തന്നെ റഷ്യ, ഉക്രയിനിന് മേൽ ആരംഭിച്ചിരിക്കുന്ന ഈ ആക്രമണത്തോട് എനിക്ക് അനുഭാവമില്ല. കാരണം അവിടെ കൊല്ലപ്പെടുന്നത് നിരപരാധികളായ മനുഷ്യർ ആണ്. ലോക സാമ്പത്തിക രംഗം നേരിടാൻ പോകുന്ന തകർച്ചകളും, അനശ്ചിതത്വങ്ങളും വേറേ. 



എന്നാൽ ലോക മാദ്ധ്യമങ്ങൾ ഒന്നടങ്കം റഷ്യ, ആണ് ആക്രമണകാരി എന്ന് വിളിച്ചോതുമ്പോൾ എന്തു കൊണ്ട് റഷ്യ ഇതിനു മുതിരുന്നു എന്ന ചോദ്യവും പ്രസക്തമല്ലേ? 

റഷ്യൻ പ്രസിഡൻറ് വ്ളാഡിമർ പുടിൻ ഒരു ഏകാധിപതി ആണെന്ന് നമുക്കറിയാം. ആ മനുഷ്യന്റെ കേവലം സാമ്രാജ്വത്വ മോഹമാണോ ഈ അധിനിവേശത്തിന് പിന്നിൽ? പഴയ സോവിയറ്റ് യൂണിയന്റെ ഏകീകരണമാണോ അയാളുടെ ലക്ഷ്യം? അതോ തങ്ങളുടെ രാജ്യത്തിന്‌ തൊട്ട് അയൽപക്കത്ത് നിന്ന് നേരിടേണ്ടി വരുന്ന ഭീഷണിയാണോ റഷ്യയുടെ ഈ പ്രകോപനത്തിന് കാരണം? അതും ചിന്തിക്കേണ്ടേ?

ഒന്ന് ആലോചിച്ചു നോക്കൂ. നാളെ പാക്കിസ്ഥാനോ, ശ്രീലങ്കയോ മറ്റോ ഒരു വിശാല യുദ്ധ മുന്നണിയുടെ ഭാഗമായി ചേരുകയും ആ മുന്നണിയിലെ രാജ്യങ്ങൾ ഒത്തു ചേർന്ന് നമ്മുടെ അതിർത്തിയിൽ നമ്മുടെ രാജ്യം ഒന്നടങ്കം തകർക്കാൻ പാകത്തിന് അതീമാരകമായ മിസൈലുകൾ, ഇന്ത്യക്ക്‌ നേരെ ഉന്നം വച്ചിരിക്കാൻ തുടങ്ങിയാൽ ഇന്ത്യ എതിർക്കുമോ, അതോ റാം, റാം പാടിയിരിക്കുമോ?

ഇത്രയേ റഷ്യയും ചെയ്തുള്ളൂ. പ്രകോപനം ഒരു വശത്ത് നിന്ന് മാത്രമല്ലാന്ന് സാരം. നാറ്റോ എന്ന് പേരുണ്ടെങ്കിലും അമേരിക്കയാണ് എല്ലാറ്റിനും ചുക്കാൻ പിടിക്കുന്നത്. ഉക്രയിൻ പ്രസിഡൻറ് സെലൻസ്കിആകട്ടെ യാങ്കികളുടെ കൈയ്യിലെ കളിപ്പാവയും.

എന്തായാലും, റഷ്യക്കെതിരെ ഇങ്ങനെ ഉക്രയിനിനെ ഇരയാക്കിയതാകട്ടെ അമേരിക്കയും, നാറ്റോയിലെ അംഗരാജ്യങ്ങളും ചേർന്നാണ്. റഷ്യ, ദീർഘകാലമായി അവരുടെ കണ്ണിലെ കരടാണ്. എന്നിരിക്കിലും ഡൊണാൾഡ് ട്രമ്പ് പ്രസിഡൻറായിരുന്ന കാലത്ത് മാത്രമാണ് കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയിൽ, റഷ്യ- അമേരിക്ക ബന്ധങ്ങൾ സാധാരണ നിലയിൽ പോയത്. അത് തന്നെയാണ് ട്രമ്പിന്റെ പതനത്തിലേക്കും നയിച്ചത്. അതിന്റെ തുടർച്ചയാണ് ഈയൊരു യുദ്ധവും എന്ന് തന്നെ പറയണം. അതിനാൽ തന്നെ ബൈഡൻ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ഒരു യുദ്ധം പ്രതീക്ഷിച്ചിരുന്ന അഥമാ പ്രവചിച്ചിരുന്ന ആളുകളിൽ ഇപ്പോളത്തെ സംഭവ വികാസങ്ങൾ വലിയ അമ്പരപ്പ് ഉളവാക്കിയിട്ടില്ല.

ഇപ്പോൾ യുദ്ധം നടക്കുന്നത് ബാൾട്ടിക്ക് മേഖലയിൽ ആണെങ്കിലും ഇത് തുടരുകയാണെങ്കിൽ അവസരം മുതലെടുക്കാൻ പോവുന്നത് ചൈനയാണ്. ഈ സമയം തായ്‌വാനെ കീഴടക്കാൻ അവർ ഉപയോഗിച്ചേക്കാം.

കാത്തിരുന്ന് കാണാം. 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Saturday, 19 February 2022

ഫെബ്രുവരി 19 : ശിവജി ജയന്തി



1627 ഫെബ്രുവരി 19 ന് മഹാരാഷ്‌ട്രയിലെ ശിവനേരികോട്ടയിൽ ഷഹാജി ഭോസ്ലേയുടേയും ജിജാബായിയുടെയും ഇളയമകനായാണ് ശിവാജി ജനിച്ചത്. മാതാവിൽ നിന്ന് ഇതിഹാസ-പുരാണകഥകൾ കേട്ടുവളർന്ന അദ്ദേഹം ഒരു തികഞ്ഞ യോദ്ധാവും, രാഷ്‌ട്രതന്ത്രജ്ഞനുമായാണ് വളർന്നത്. ആയോധനകല, കുതിരസവാരി, തുടങ്ങിയ പ്രായോഗിക വിദ്യാഭ്യാസത്തോടൊപ്പം ഹൈന്ദവ ഗ്രന്ഥങ്ങളിലും അദ്ദേഹം പ്രാഗത്ഭ്യം നേടിയിരുന്നു.

ദാദാജികൊണ്ടദേവ് എന്ന ഗുരുനാഥന്റെ കീഴിൽ നിന്നും ശിക്ഷണം നേടിയ അദ്ദേഹം കറ തീർന്ന സ്വഭാവ ശുദ്ധിയുടേയും ദേശീയ പ്രതിബദ്ധതയുടേയും മൂർത്ത രൂപമായി മാറി. സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത ഹിന്ദു സാമ്രാജ്യം അദ്ദേഹം ധര്മ്മത്തിന്റെ അടിത്തറയിലാണ് പടുത്തുയർത്തിയത്. 1674 ജൂൺ 6 ന് ആ ഹിന്ദു സാമ്രാജ്യത്തിന്റെ ഛത്രപതിയായി അദ്ദേഹം അവരോധിക്കപ്പെട്ടു.

ശിവാജിയുടെ വീക്ഷണങ്ങളിൽ രാഷ്‌ട്രത്തിന്റെ ഉയർച്ച മാത്രമായിരുന്നു ലക്ഷ്യം. അധിനിവേശ ശക്തികൾക്കെതിരെയുള്ള വെല്ലുവിളിയായിരുന്നു അദ്ദേഹത്തിന്റെ ഹിന്ദു സാമ്രാജ്യം. ഭരണകാര്യത്തിൽ ഉത്തമമാതൃക ഏതെന്ന് ചരിത്രത്തിൽ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാൽ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം.

സുതാര്യത, പങ്കാളിത്തം, ഉത്തരവാദിത്തം, നിയമവാഴ്ച എന്നീ ഘടകങ്ങളിൽ അധിഷ്ഠിതമാണ് സദ്ഭരണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അറംഗസീബിന്റെ കോട്ടകളിൽ സ്വന്തം ബന്ധുക്കൾ തന്നെ ഉദ്യോഗസ്ഥരായപ്പോൾ അധികാര കേന്ദ്രങ്ങളിൽ ശിവാജി ബന്ധുക്കളെ മാറ്റി നിർത്തി.
കേവലം ഒരു രാഷ്‌ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്‌ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്‌ട്രമീമാംസകനായിരുന്നു ശിവാജി.

അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്‌ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്‌. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപ്പോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്‌ അതിനാലാണ്‌. സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തില്‍ ഭാരതത്തിലെ ഏറ്റവും മഹാനായ ഹിന്ദു ആയിരുന്നു ഛത്രപതി ശിവാജി. മ്ലേഛന്മാരുടെ കയ്യില്‍ നിന്നും ഹിന്ദുക്കളെ രക്ഷിച്ചെടുത്തവന്‍. ഹിന്ദു ധര്‍മത്തെ പുന : പ്രതിഷ്ഠിച്ചവന്‍ .

ഭരണാധികാരി എന്ന നിലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരാൻ ശിവാജിക്ക് കഴിഞ്ഞു . അഴിമതിയും രാജ്യദ്രോഹവും അദ്ദേഹം വച്ചു പൊറുപ്പിച്ചിരുന്നില്ല .അടിമത്തത്തിന്റെ അവശിഷ്ടങ്ങളായി നിന്ന എല്ലാത്തിനേയും അദ്ദേഹം തിരസ്കരിച്ചു. ആത്മവിസ്മൃതിയിലാണ്ടു പോയ ഒരു ജനതയ്‌ക്ക് ആത്മവിശ്വാസം നൽകിയതിൽ ശിവാജിക്കും അദ്ദേഹം സ്ഥാപിച്ച ഹിന്ദു സാമ്രാജ്യത്തിനും വലിയൊരു പങ്കുണ്ട്. ഒരർത്ഥത്തിൽ ഹിന്ദു സ്ഥാനത്തിലെ ഹിന്ദു നവോത്ഥാനത്തിന്റെ തുടക്കം ശിവജിയിൽ നിന്നായിരുന്നുവെന്ന് പറയാം.

#ShivajiMaharaj

Tuesday, 25 January 2022

ലോകമഹായുദ്ധം അരികിലെത്തിയോ ?

ലോകം ഒരിക്കൽ കൂടി ഭയാശങ്കയിൽ ആണ്. ഇത്തവണ കോവിഡല്ല മറിച്ച് ഒരു ലോക മഹായുദ്ധം തന്നെയാണ് കൺമുന്നിൽ വന്ന് നിൽക്കുന്നത്.

ഒരു വശത്ത് റഷ്യ ഏത് നിമിഷവും ഉക്രയിനിനെ ആക്രമിക്കും എന്ന നില. മറ്റൊരു വശത്ത് മധ്യേഷ്യയിൽ, യെമനിലെ ഹൂതികൾ സൗദിയുമായും സഖ്യ കക്ഷികളുമായും നിരന്തര പോരാട്ടത്തിൽ ആണ്. റഷ്യ ഉക്രയിനിനെ ആക്രമിച്ചാൽ അതിൻ്റെ അനുരണനങ്ങൾ മദ്ധ്യ പൂർവ്വേഷ്യയിലും ഉണ്ടാകും. 

ഹൂതികളിലെ ഇരുന്നൂറോളം പേരെ, അബുദാബിയിൽ മിസൈൽ ആക്രമണം നടത്തിയതിന് പ്രതികാരമായി സൗദി കൊന്നൊടുക്കിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ഹൂതികളുടെ ആക്രമണത്തിൽ ഇന്ത്യക്കാരായ രണ്ട്  പേരടക്കം മൂന്ന് പേർ ആദ്യം കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും സൗദിയേയും യുഎഇയേയും ഒരുമിച്ച് ആക്രമിച്ച് ഹൂതികൾ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരിക്കുകയാണ്. ഇത്തവണ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാൽ ഇന്ത്യാക്കാരായ രണ്ട് പേർക്ക് ആകാശത്ത് വച്ച് തന്നെ തകർക്കപ്പെട്ട മിസൈലിൻറെ ഭാഗങ്ങൾ വീണ് പരിക്കേറ്റിട്ടുണ്ട്. 

പട്ടിണി രാജ്യമാണ് യെമൻ. അവിടുത്തെ തദ്ദേശീയരായ ഗോത്ര വിഭാഗത്തിൽ പെട്ട വിമത വിഭാഗമാണ് ഈ ഹൂതികൾ എന്ന് അറിയപ്പെടുന്നത്. പണ്ട് സെയ്ദി ഹൂതി ഗോത്ര വിഭാഗം ഇസ്ലാം മതം സ്വീകരിച്ചപ്പോൾ അവർ ഷിയാ വിഭാഗത്തിലാണ് ചേർന്നത്. യെമൻ സൗദിയുടെ സഹായം ലഭിക്കുന്ന സുന്നി പട്ടാള ഭരണത്തിൽ അമർന്നപ്പോൾ 2004- ൽ സെയ്ദികളുടെ ആത്മീയ നേതാവിനെ തടവിലാക്കിയതോടെയാണ് വിമത യുദ്ധം തുടങ്ങിയത്. 

ഇവരെ പ്രധാനമായും സഹായിക്കുന്നത് ഷിയാ മുസ്ളീം രാജ്യമായ ഇറാനാണ്. സൗദിയോടുള്ള അവരുടെ പരമ്പരാഗത വിരോധം തന്നെ കാരണം. ഇറാനൊപ്പം വടക്കൻ കൊറിയയുടെ സഹായവും ഇവർക്ക് ലഭിക്കുന്നതായി കരുതപ്പെടുന്നു. ഹൂതി പോരാളികൾക്കൊപ്പം അൽ ഖ്വയ്ദ തീവ്രവാദികളും ചേർന്നിട്ടുണ്ട് എന്ന് സൗദി പറയുന്നു. 

എന്നാൽ റഷ്യയുടെ അധിനിവേശ ഭീഷണി നേരിടുന്ന ഉക്രെയിനിലെ പ്രതിസന്ധി മൂർച്ഛിക്കുകയാണ്. അതിർത്തിയിൽ റഷ്യ വലിയ യുദ്ധസന്നാഹങ്ങളാണ് ഒരുക്കുന്നത്. മറുഭാഗത്താകട്ടെ നാറ്റോയെ മുൻനിർത്തി അമേരിക്കയും, ബ്രിട്ടനും ഉക്രൈനിനൊപ്പമുണ്ട്. എണ്ണായിരത്തി അഞ്ഞൂറ് സൈനികരെ സർവ്വസന്നാഹങ്ങളോടും ചേർത്ത് അവരും ഉക്രൈനിലെത്തിച്ചു കഴിഞ്ഞു. 

മറുഭാഗത്ത് ഒരു ലക്ഷം സൈനികരെയാണ് റഷ്യ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്നത്. എന്നാൽ തങ്ങൾക്ക് ഉക്രൈനിനെ ആക്രമിക്കാൻ പദ്ധതിയില്ലായെന്നാണ് റഷ്യ പറയുന്നത്. എന്നാൽ റഷ്യയുടെ സൈനിക സന്നാഹങ്ങളുടെയടക്കം സാറ്റലൈറ്റ് ചിത്രങ്ങൾ അമേരിക്ക പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റ്റെ കൂടി പശ്ചാത്തലത്തിലാണ് ഉക്രൈനിലെ എംബസി ജീവനക്കാരടക്കമുള്ള പൗരന്മാരെ അമേരിക്ക മടക്കി കൊണ്ടു പോയത്. ബ്രിട്ടനും അതേ പാത പിന്തുടരുന്നത് യുദ്ധം ആസന്നമാണന്ന ആശങ്ക കൂട്ടുന്നു. 

എന്നിരിക്കിലും, ഇവിടെ ശരിയായ അർത്ഥത്തിൽ പുലിവാല് പിടിച്ചിരിക്കുന്നത് അമേരിക്കയാണ്. പഴയ പോലെ അത്ര അജയ്യരായ ശക്തിയൊന്നുമല്ല അമേരിക്ക. കോവിഡും സാമ്പത്തിക പ്രശ്നങ്ങളും എല്ലാം കൂടി വളരെ മോശമായ രീതിയിൽ ബാധിച്ച അവസ്ഥയിലാണ് അവർ. 

അതിലുമുപരി അത്യന്താധുനീക ആയുധങ്ങളുള്ള റഷ്യയോട് പരേക്ഷമായെങ്കിലും ഏറ്റുമുട്ടുകയെന്നത് ഈ സമയത്ത് അമേരിക്കയെ സംബന്ധിച്ച് കനത്ത നഷ്ടം ഉണ്ടാക്കും. ഉപരോധങ്ങൾ വഴി റഷ്യയെ നിലയ്ക്ക് നിർത്താമെന്നാണ് കരുതിയിരുന്നതെങ്കിലും, പഴയ കെജിബിക്കാരനും, പരിണിതപ്രജ്ഞനായ ഭരണാധികാരിയുമായി മാറിയ പുടിന്റ്റെ കീഴിൽ അതി ശക്തരായി മാറുകയാണ് റഷ്യ. പോരാത്തതിന് ആയുധശക്തിയിൽ ഇന്ന് അമേരിക്കയോളമോ അതിനേക്കാളേറയോ ശക്തരാണ് അവർ. അമേരിക്കയും, റഷ്യയും തമ്മിലൊരു യുദ്ധമുണ്ടായാൽ അത് സർവ്വനാശമായിരിക്കുമെന്ന് പറയേണ്ടതില്ല. 

അമേരിക്കൻ ജനത, യുദ്ധത്തെ അനുകൂലിക്കുകയില്ല എന്നൊരു വിപരീതഘടകം കൂടിയുണ്ട് പ്രസിഡന്റ്റ് ജോ ബൈഡന് മുന്നിൽ. ഇങ്ങനെ വലിയൊരു പ്രതിസന്ധിയിലാണ് അമേരിക്കൻ സർക്കാർ. 

കാരണം, നാറ്റോ സഖ്യത്തിൽ പങ്കാളിയായിട്ടില്ലായെങ്കിലും അമേരിക്കയുടേയും, യൂറോപ്പിലെ നാറ്റോ രാജ്യങ്ങളുടേയും വിശ്വാസ്ത പങ്കാളിയാണ് ഉക്രൈൻ. അവരെ കൈവിടാൻ അമേരിക്കക്ക് സാധിക്കില്ല. കാരണം ഒരു പ്രശ്നം വരുമ്പോൾ കൈവിടുന്ന പങ്കാളിയെ ആരും പിന്നെ വിശ്വസിക്കില്ല. ലോക രാജ്യങ്ങളുടെ ഇടയിൽ അതോടെ അമേരിക്കയുടെ വിശ്വാസ്യത തകരും. 

നാറ്റോയിൽ അംഗമാകാൻ ഒരുങ്ങുന്ന ഉക്രൈൻ തന്നെയാണ് റഷ്യയെ ചൊടിപ്പിക്കുന്നതും. തങ്ങളുടെ തൊട്ടടുത്ത് നാറ്റോ സഖ്യം മിസൈലുകൾ സ്ഥാപിക്കുന്നത് കാണാൻ അവരാഗ്രഹിക്കുന്നില്ല. റഷ്യ ഏകപക്ഷീയമായി ഉക്രൈയിനിനെ ആക്രമണഭീതിയിൽ നിർത്തിയിരിക്കുന്നതിന് ഒരു കാരണം അതാണ്. 

എന്നാൽ, ചൈനയിലെ ഷീ ജിങ് പിങ്ങിനെ പോലെ ജീവിതകാലം മുഴുവൻ റഷ്യ ഭരിക്കാനുള്ള ഭരണഘടനാ ഭേദഗതി എല്ലാം ചെയ്ത് ശക്തനായി മാറിയ പുടിന് പഴയ സോവിയറ്റ് യൂണിയൻ പുനഃസ്ഥാപിക്കണം എന്ന മോഹം കൊണ്ടു നടക്കുന്ന ആളാണ്. പെരിസ്ത്രോയിക്ക കാലത്ത് തങ്ങളെ തകർത്തെറിഞ്ഞ്, സ്വന്തം ജനതയെ ബ്രഡ്ഡിനും, പാലിനും വരെ തെരുവിൽ മഞ്ഞത്ത് മണിക്കൂറുകളോളം വരിനിർത്തിയ പാശ്ചാത്യ ശക്തികളോട് കനത്ത പകയും പുടിനുണ്ട്. പഴയ അഫ്ഗാൻ പരാജയവും അവർ മറന്നിട്ടില്ല. നാറ്റോ ഉക്രൈനിനൊപ്പം ചേർന്നാൽ റഷ്യക്ക് യൂറോപ്പ് മുഴുവൻ കീഴടക്കാൻ അതൊരു കാരണമാകും. 

ഉക്രൈൻ വിഷയത്തിൽ തന്നെ അതിനാൽ വല്ലാത്തൊരു വാശിയിലാണ് പുടിനിപ്പോൾ. മൂന്നാഴ്ചകൾക്ക് മുമ്പ് ബൈഡനുമായി നടത്തിയ ഹോട്ട്ലൈൻ സംഭാഷണം ശരിക്കും ഹോട്ടാ'യി. ഇരുനേതാക്കളും ചീത്തവിളിയോളമെത്തി എന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ പോലും സൂചിപ്പിച്ചത്. 

ഒരു യുദ്ധ സാഹചര്യത്തിൽ, ചൈന, ഉത്തരകൊറിയ, ഇറാൻ, പാകിസ്ഥാൻ എന്നിവർ റഷ്യക്കൊപ്പം നിലകൊള്ളും.  പാകിസ്ഥാൻ അടുത്തയിടെ റഷ്യയോട് അടുത്തതിന്  ഒരു കാരണം ഇതാണ്. ഇത് അമേരിക്കയെ മാത്രമല്ല മിഡിൽ ഈസ്റ്റിനേയും ഇന്ത്യയേയും കൂടി ബാധിക്കുന്ന വിഷയമായി മാറുന്നത് അവിടെയാണ്. അമേരിക്കയുടെ ആറാം കപ്പൽപ്പട ബഹറിനിലും, ഏഴാം ഫ്ളീറ്റ് വ്യോമസേനക്ക് ഖത്തറിലുമാണ് ആസ്ഥാനം. കൂടാതെ ഇസ്രായേലും ഇപ്പോൾ അറബ് സുന്നി രാജ്യങ്ങളുമായി സഖ്യത്തിലാണ്. 

ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം ഈ രണ്ടു രാജ്യങ്ങളും ഒപ്പം സൗദിയും അമേരിക്കയുടേയും, സഖ്യകക്ഷികളുടേയും ബേസാകും. 

ഇറാൻ തക്കം പാർത്തിരിക്കുന്നത് ഇവിടെയാണ്. അമേരിക്കയും സഖ്യകക്ഷികളും റഷ്യയോട് ഏറ്റുമുട്ടിയാൽ, ഇറാൻ വെറുതേയിരിക്കില്ല. അവർ റഷ്യയുടെ പിന്തുണയോടെ ഈ അവസരം ബഹറിനേയും, സൗദിയേയും ആക്രമിക്കാനുള്ള അവസരമായി ഉപയോഗിക്കും. ഒപ്പം നിതാന്ത ശത്രുക്കളായ ഇസ്രായേലിനേയും. ഒരു യുദ്ധത്തിന്റ്റെ നടുവിൽ നിൽക്കവേ മിഡിൽ ഈസ്റ്റിനെ വേണ്ട വിധത്തിൽ സംരക്ഷിക്കാൻ ഇത്തവണ അമേരിക്കക്ക് സാധിച്ചു എന്ന് വരില്ല. ഫലം ഇറാൻ-സൗദി യുദ്ധം അറബ് ലോകത്തെ ശിലായുഗത്തിലേക്ക് തിരികെ കൊണ്ടു പോകും. 

മറുഭാഗത്ത്, ചൈന - ഇന്ത്യ,  ചൈന - തായ്വാൻ സംഘർഷങ്ങൾ ഉണ്ടെങ്കിലും, ഇന്ത്യയോട് ഈ ഘട്ടത്തിൽ ചൈന ഏറ്റുമുട്ടാൻ സാദ്ധ്യത കുറവാണ്. മറിച്ച് തായ്വാനിലേക്ക് അധിനിവേശം നടത്താനാകും അവർ ശ്രമിക്കുക. ഫരം ഓസ്ട്രേലിയ, ജപ്പാൻ എന്നിവർ കൂടി യുദ്ധമുഖത്തേക്കിറങ്ങും. എല്ലാം തികഞ്ഞ ഒരു ലോകയുദ്ധമായി മാറാൻ മറ്റൊന്നും വേണ്ട. 

ഇതിന്റ്റെ എല്ലാം പശ്ചാത്തലത്തിൽ വേണം, ഹൂതികളുടെ ഇപ്പോഴത്തെ വർദ്ധിത വീര്യത്തോടെയുള്ള ആക്രമണങ്ങൾ കാണാൻ. യുഎഇയിലെ ഇസ്രായേൽ സാന്നിദ്ധ്യമാണ് അവരെ അവിടേക്ക് കൂടി ലക്ഷ്യം വയ്ക്കാൻ പ്രേരിപ്പിച്ചത്. 

ഇനി ഒരു ചെറിയ തീപ്പൊരി മതി യുദ്ധം പൊട്ടിപ്പുറപ്പെടാൻ. തുടങ്ങുന്നത്, റഷ്യ ആയിരിക്കാമെങ്കിലും ഇതെങ്ങനെ എവിടെ അവസാനിക്കുമെന്ന് പറയാനാവില്ല. അത്രയ്ക്ക് ഭീകരമാകുമിത്. 

ഓരേയൊരു പ്രതീക്ഷ ഇന്ത്യയാണ്. ഇന്ത്യ എന്നാൽ മോദി. പുടിനേയും, ബൈഡനേയും ഇരുകരങ്ങളാൽ ആശ്ലേഷിച്ച് ഒരു മേശക്ക് ചുറ്റുമിരുത്തി സമാധാന ചർച്ചകൾ നടത്താൻ കഴിവുള്ള ഒരേയൊരു ലോകനേതാവ് ഇന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. പുടിനും, ബൈഡനും മുകളിൽ അമേരിക്കൻ ജനത ലോക നേതാവായി മോദിയെ തിരഞ്ഞെടുത്തതിന് കാരണവും മറ്റൊന്നല്ല. ഇന്ത്യയുടെ നിലപാടുകൾ നിർണ്ണായകമാവുന്ന ദിനങ്ങൾ കൂടിയാണ് ഇനി വരാൻ പോകുന്നത്. 

കാരണം, മഹാഭാരത യുദ്ധം ഒഴിവാക്കാൻ എല്ലാ കഴിവും ഉള്ള ആളായിരുന്നല്ലോ കൃഷ്ണൻ. ആ കൃഷ്ണനെ പോലെ ആദ്യം യുദ്ധം ഒഴിവാക്കാൻ മോദിയും ശ്രമിക്കുമെന്നത് ഉറപ്പാണ്. ഇനി അഥവാ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ആയുധമെടുക്കാതെ സ്വന്തം അതിർത്തികൾ സംരക്ഷിച്ച് ഇരുകൂട്ടരോടും ചേരാതെ നിൽക്കുകയാവും ഇന്ത്യ ചെയ്യുക..

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Monday, 20 September 2021

അഫ്ഗാൻ നൽകുന്ന സൂചന

പറന്ന് പൊങ്ങുന്ന വിമാനത്തിന്റ്റെ ചിറകിന്റ്റെ ഓരം പറ്റി ഒരമ്പതോളം പേർ അള്ളിപ്പിടിച്ചിരിക്കുന്നു. അതിൽ രണ്ടു പേർ വിമാനത്താവളത്തിൽ നിന്നും പറന്നുയരവേ തന്നെ താഴെ വീഴുന്ന ദാരുണമായ ദൃശ്യങ്ങൾ ലോകം കണ്ടു കഴിഞ്ഞു.

ഖത്തറിലേക്ക് പോയ ആ അമേരിക്കൻ വ്യോമസേനയുടെ  വിൻഡ് ടർബൈയ്നിന്റ്റെ മുകളിൽ സാഹസികമായി കയറിപ്പറ്റിയ ആ ചെറുപ്പക്കാരിൽ ആരെങ്കിലും ജീവനോടെ ഖത്തറിലെത്തിയോ എന്ന് സംശയിക്കണം. പ്രാണവായു പോലും ലഭിക്കാത്ത മുപ്പത്തിയയ്യായിരമടി ഉയരത്തിൽ അതിവേഗതയിൽ പറക്കുന്ന ആ ജംബോജറ്റിൽ നിന്നും അവരിലോരുത്തരായി താഴേക്ക് പൊഴിഞ്ഞു വീണു മരിച്ചിരിക്കാം. അഫ്ഗാൻ മലനിരകളിലും, അറബിക്കടലിലും ഒക്കെയായി ആ സാധുക്കളുടെ അതിജീവനത്തിനായുള്ള സാഹസികയാത്ര അവസാനിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല. 

പിറന്ന നാടിനേയും, പെറ്റമ്മയേയും, ഉറ്റബന്ധുക്കളേയും എല്ലാമുപേക്ഷിച്ച് സ്വന്തം പ്രാണൻ മാത്രം വാരിപിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ട അഫ്ഗാനിലെ ആ യുവജനതക്ക് രാജ്യം ആക്രമിച്ച ശത്രുക്കൾക്ക് നേരെ എന്തേ തിരിഞ്ഞു നിന്ന് പോരാടാനുള്ള ആർജ്ജവം ഉണ്ടായില്ല എന്ന് അത്ഭുതപ്പെടുകയാണ് ലോകം. പത്തും, പന്ത്രണ്ടും വയസ്സുള്ള അവരുടെ കുഞ്ഞു പെങ്ങന്മാരെ, നരഭോജികളേക്കാളും ക്രൂരന്മാരായ താലിബാനികളുടെ ലൈംഗിക അടിമകളാകാൻ വിട്ടു കൊടുത്ത് എങ്ങനെ സ്വന്തം ജീവൻ ബാക്കി നിർത്താനവർക്ക് തോന്നി ..? 

സാഹസികതയ്ക്കോ, ധൈര്യത്തിനോ, കരുത്തിലോ ആരുടേയും പിന്നിലല്ല ഈ മനുഷ്യർ എന്നതിന് വിമാനത്തിലെ അവരുടെ ഈ സാഹസിക പ്രവൃത്തി തന്നെ ഒരു തെളിവാണ്. ഒരുപക്ഷേ അറിവുകുറവ് ആയിരിക്കാം..! എന്താണെങ്കിലും ശരി, നിങ്ങളോ, ഞാനോ ആണെങ്കിൽ ഇങ്ങനെ സ്വന്തം രക്ഷ മാത്രം തേടി എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുമോ..?!!

ജീവൻ പോയാലും ശരി, അവസാനശ്വാസം വരെ പെറ്റമ്മയ്ക്കും, ഭാര്യക്കും, മക്കൾക്കും, പെങ്ങൾക്കും, ഇതിനെല്ലാമുപരി പിറന്ന നാടിന് വേണ്ടിയും, പ്രാണന് തുല്യം സ്നേഹിക്കുന്ന ആരാധനാ മൂർത്തിക്ക് വേണ്ടിയും ഉശിരോടെ പൊരുതില്ലേ നാം..?!! മരണം വരിക്കില്ലേ..??..

ആ ഉശിരിനെയാണ് നാം 'ദേശസ്നേഹം' അഥവാ 'ദേശീയ ബോധം' എന്ന് പറയുന്നത്. ഒരു ഭരണഘടനയുടേയും തണലില്ലാതെ, ഒരു രാജ്യത്തിന്റ്റെയും പാസ്പോർട്ട് ഇല്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ,  നൂറ്റാണ്ടുകളായി പൊരുതി വീണ മണ്ണാണ് ഭാരതഭൂമി.. 

കേവലം നാട്ടു രാജ്യങ്ങളുടെ മാത്രം ഭരണം കയ്യിലുണ്ടായിരുന്ന വീരാംഗനമാർ പോലും രണഭൂമികളെ പ്രകമ്പനം കൊള്ളിച്ച് ശത്രുക്കളെ വിറപ്പിച്ചിട്ടുണ്ട്, ഈ രാഷ്ട്രത്തിൽ.. 

അടർക്കളത്തിൽ ശത്രവിനോട് അവസാനശ്വാസം വരെ പൊരുതിമരിച്ച റസിയ സുൽത്താന, ജ്ഞാൻസിയിലെ മണികർണ്ണിക എന്ന ലക്ഷ്മിഭായി, കിത്തൂരിലെ റാണി ചെന്നമ്മ, തമിഴ്നാട്ടിലെ രാമഡിലെ വേലു നാച്ചിയാർ, റാണി അവന്തിഭായ്, അബ്ബക്ക ചൊവ്ത തുടങ്ങിയ എത്രയെത്ര വീരാംഗനമാർ. ശത്രവിന്റ്റെ പിടിയിലമരാതെ അഗ്നിപ്രവേശം ചെയ്ത് അവരെ അമ്പരപ്പിച്ച രജപുത്ര ധീരരാജ്ഞി റാണി പത്മിനി എന്ന പത്മാവതി.. ധീര രജപുത്ര വനിതകൾ..!!

ഉൾപ്പുളകത്തോടെയല്ലാതെ ഈ നാമങ്ങൾ പോലും ഉച്ചരിക്കാൻ നമുക്ക് ആവില്ല. ഇതുകൂടാതെ  ധീര യോദ്ധാക്കൾ, പോരാളികൾ, രാജാക്കന്മാർ, വിപ്ളവകാരികൾ, സ്വാതന്ത്ര്യ സമര സേനാനികൾ, പുണ്യ പുരുഷന്മാർ, സ്വതന്ത്ര ഭാരതത്തിലെ ധീരരായ വിക്രം ബാത്രയെ പോലുള്ള സൈനികർ, ഇങ്ങനെ ദശലക്ഷക്കണക്കിന് ഭാരതപുത്രന്മാരാണ് ആസേതു ഹിമാചലം ഈ ഭാരതഖണ്ഡത്തിനായി നൂറ്റാണ്ടുകളായി ജീവാഹൂതി നടത്തിയിട്ടുള്ളത്. 

അവരെയെല്ലാം നയിച്ചത് ഒരേ വികാരമാണ്. "ദേശീയത" എന്ന സിരകളിൽ  അഗ്നി നിറയ്ക്കുന്ന ഉജ്ജ്വലമായ രാജ്യസ്നേഹം...!! ആ ദേശീയതയുടെ പേരാണ് 'ഭാരതം' അഥവാ "ഹിന്ദുത്വ" എന്നത്. അതാണ് ഈ രാഷ്ട്രത്തിന്റ്റ ചേതന അഥവാ ചൈതന്യം..

ശ്രീരാമനും, ശ്രീകൃഷ്ണനും തുടങ്ങി അലക്സാണ്ടറ പിന്നോട്ടടിച്ച പോറസ്സും, രാഷ്ട്ര ശില്പി ചാണക്യന്‍, ചന്ദ്രഗുപ്ത മൗര്യൻ, യവനാന്തകനായ പൂഷ്യമിത്രൻ, ശക-കുശന്മാരെ തോൽപ്പിച്ചോടിച്ച വിക്രമാദിത്യൻ, ഹൂണാന്തകനായ യശോധർമ്മൻ, അക്ബറെ തോൽപ്പിച്ച മഹാറാണാ പ്രതാപ്, ഗുരുഗോവിന്ദസിങ്ങ്, മഹാരാജാ രഞ്ജിത്ത്സിങ്ങ്, ഛത്രപതി ശിവാജി, തുടങ്ങി സ്വാമി വിവേകാനന്ദനേയും, സുഭാഷ് ചന്ദ്ര ബോസിനേയും പോലെയുള്ള പുണ്യാത്മാക്കൾ വരെ പിറവിയെടുത്ത ഈ ഭാരതഭൂവിൽ വന്ന് പിറന്നത് തന്നെ പൂർവ്വ ജന്മപുണ്യമായി കരുതുന്ന ജനതയാണ് ഭാരതീയർ..

ആ ചിന്തയാണ് "ദേശീയത" എന്ന വികാരം. ആ വിചാരമാണ്, പുരുഷോത്തമനെന്ന പോറസിന് അലക്സാണ്ടറെ വിറപ്പിക്കാൻ നയിച്ച ശക്തി. ബൽഗാമിലെ നാടുവാഴിക്ക് പിറന്ന ശിവാജിക്ക് ഛത്രപതിയാകാൻ നൽകിയ ഊർജ്ജം.. ഖുദിറാം ബോസിനും, ചന്ദ്രശേഖർ ആസാദിനും പെറ്റമ്മക്കായി ജീവാഹൂതി നൽകാനുണ്ടായ ഊർജ്ജം.. 

ഇതേ പോലെ ദേശീയത എന്ന സിരകളെ ത്രസിപ്പിക്കുന്ന വികാരമാണ് അഫ്ഗാനിലെ ചെറുപ്പക്കാർക്ക് ഇല്ലാതെ പോയത്. അവരുടെ മതജീവിതം, ദൗർഭാഗ്യവശാൽ  ദേശീയതയെ വെറുക്കാനാണ് അവരെ പഠിപ്പിച്ചത്.

ഒരുപക്ഷേ നാടിനും വീടിനുമായി പൊരുതിയിരുന്നുവെങ്കിൽ അന്തസ്സായ ഒരു വീരസ്വർഗ്ഗമെങ്കിലും ലഭിക്കുമായിരുന്നു അവർക്ക്. സ്വന്തം നാടിനായി ബലിദാനിയാകാമായിരുന്നു അവർക്ക്.

സ്വന്തം പാരമ്പര്യത്തേക്കുറിച്ചുള്ള അഭിമാനബോധം ഇല്ലാതിരുന്നതും,  ദേശീയ ചരിത്രത്തെ കുറിച്ചുള്ള അവരുടെ അജ്ഞതയുമാണ് അവരുടെ രാജ്യത്തിന്റ്റെ ദയനീയമായ പരാജയത്തിലേക്കും, അവരുടെ ദാരുണമായ മരണത്തിലേക്കും ഇന്നലെ അവരെ നയിച്ചത്.  

അങ്ങനെയൊരു ദേശീയത ഭാരതീയരിൽ ഇല്ലാതാക്കാനാണ് ഇസ്ലാമിസ്റ്റുകളും, അവരുടെ അഞ്ചാം പത്തികളായ കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നത്. അതിദേശീയത ആപത്താണന്ന് ആവർത്തിച്ചു പറഞ്ഞു അവരുടെ  ജിഹ്വകളായ കൂലിചാനലുകൾ നമ്മളുടെ ഇടയിൽ ചർച്ച നടത്തുന്നത്. അത്തരം ചതിക്കുഴികളിൽ വീണു പോയാൽ നാളെ നമ്മളേയും കാത്തിരിക്കുന്നത് ഇതേ ഗതിയാണ്.. 

മോദിയും, ആർഎസ്സ്എസ്സും അവരുടെ മുഖ്യ ശത്രുവായി തുടരുന്നതിന് മറ്റ് കാരണങ്ങൾ അന്വേഷിക്കണോ..? 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

നവഭാരത തല്ലിപ്പൊളി

സ്വാതന്ത്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികം സംബസിച്ച് കേന്ദ്ര സർക്കാർ പുറത്തിറക്കിയ പോസ്റ്ററിൽ നിന്ന് ജവഹർ ലാൽ നെഹ്റു പുറത്തായതില് അലമുറയിടുന്ന കോൺസ്സുകാര് ഒരു കാര്യം നിങ്ങടെ ഭാവി പ്രധാനമന്ത്രിയോട് ഒന്ന് ചോദിക്കുമോ? 

എന്തുകൊണ്ടാണ് "നെഹ്റു" എന്ന കുടുംബ പേര് എടുത്ത് തോട്ടിൽ കളഞ്ഞ ശേഷം “ഗാന്ധി” എന്ന ഗുജറാത്തി ദളിത ബനിയായുടെ സർനെയിം ചുമന്നു കൊണ്ട് പൂണൂല് അണിഞ്ഞ ബ്രാഹ്മണരാണെന്ന് ഭാവിക്കുന്ന നെഹ്റുവിൻ്റെ തലമുറ നടക്കുന്നതെന്ന് ? 

നവാബ് ജഹാംഗീൾ ഖാൻ്റെ മകൻ ഫിറോസ്ഖാനെയാണ് ഇന്ദിരാ പ്രിയദർശിനി വിവാഹം ചെയ്തത്. മുസ്ലീമിനെ മകൾ കല്യാണം കഴിച്ചുവെന്ന് ജനം അറിയാതിരിക്കാൻ മരുമകനെ ഫിറോസ് ഗാന്ധിയാക്കി പൊതുസമക്ഷം അവതരിപ്പിച്ചത് അമ്മായിയപ്പൻ തന്നെയാണ്. ദീർഘകാലം നെഹ്റുവിൻ്റെ സെക്രട്ടറി ആയിരുന്ന M.O  മത്തായി തന്നെ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫിറോസ് ഖാൻ മുസ്ലിമല്ല മറിച്ച് പാഴ്സി ആയിരുന്നു എന്ന പ്രചാരണവും. അതിനായി തൻ്റെ കുടുംബപ്പേരായ ഗണ്‌ഡി , ഫിറോസ് സ്വയം ഗാന്ധി ആക്കിയത്രേ . Wiki വരെ ഇങ്ങനെ എഡിറ്റ് ചെയ്തു. 

ഗാന്ധിയുമായി പുലബന്ധം പോലുമില്ലാത്ത ഫിറോസ് ഖാൻ്റെ പുത്രന്മാർ അങ്ങനെ  രാജീവ് ഗാന്ധിയും സഞ്ജയ് ഗാന്ധിയുമായി. സഞ്ജീവ്, സഞ്ജയ് ആയ കഥ വേറെ. ഈ ഉടായിപ്പ് എല്ലാം നടത്തി ചുളുവിൽ ഗാന്ധി എന്ന പേരടിച്ചു മാറ്റിയ ഫാമിലിയാണ് ഇപ്പോൾ നെഹ്റുവിൻ്റെ പേരിൽ മുതലക്കണ്ണീരുമായി ഇറങ്ങിയിരിക്കുന്നത്. അത് നക്കിക്കുടിക്കാൻ കുറെ മലരാമന്മാരും. 

ഓട്റാ മലരേ കണ്ടം വഴി എന്നല്ലേ പറയേണ്ടത്? 

പിന്നെ നവഭാരത ശില്പി ആയിരുന്നു നെഹ്റു എന്ന വാദം.
രണ്ടാം ലോക മഹായുദ്ധത്തിൽ അണു ബോംബ് വരെ വീണ് തകർന്ന ജപ്പാനും, യുദ്ധ കെടുതികൾ മൂലം സമൂലം തകർന്ന യൂറോപ്പിലെ ജർമ്മനിയും, ഫ്രാൻസും, ഇറ്റലിയും തുടങ്ങി ചൈനയും, കൊറിയയും, സിംഗപ്പൂരും വരെ സമ്പന്നതയിലേക്ക് പതിറ്റാണ്ടിനുളളിൽ കുതിച്ചപ്പോൾ ഭാരതം എന്തേ പട്ടിണി രാജ്യമായി അര നൂറ്റാണ്ട് തുടർന്നു? 

നിൽക്ക് ... ജനസംഖ്യ എന്ന് പറഞ്ഞ് വരല്ലേ... സ്വാതന്ത്യം കിട്ടിയ സമയത്ത് ഇന്ത്യയിലെ ജനസംഖ്യ കേവലം മുപ്പതു കോടി ആയിരുന്നു. 

ഐക്യരാഷ്ട്ര സഭ വച്ചു നീട്ടിയ സുരക്ഷാ കൗൺസിൽ സീറ്റ് ചൈനക്ക് ദാനം കൊടുത്തിട്ട് യുദ്ധവും തോറ്റ് സ്ഥലവും നഷ്ടപ്പെടുത്തിയ നവഭാരത ശില്പി ! 

ബാക്കി കൂടി പറയണോ? 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ