പറന്ന് പൊങ്ങുന്ന വിമാനത്തിന്റ്റെ ചിറകിന്റ്റെ ഓരം പറ്റി ഒരമ്പതോളം പേർ അള്ളിപ്പിടിച്ചിരിക്കുന്നു. അതിൽ രണ്ടു പേർ വിമാനത്താവളത്തിൽ നിന്നും പറന്നുയരവേ തന്നെ താഴെ വീഴുന്ന ദാരുണമായ ദൃശ്യങ്ങൾ ലോകം കണ്ടു കഴിഞ്ഞു.
ഖത്തറിലേക്ക് പോയ ആ അമേരിക്കൻ വ്യോമസേനയുടെ വിൻഡ് ടർബൈയ്നിന്റ്റെ മുകളിൽ സാഹസികമായി കയറിപ്പറ്റിയ ആ ചെറുപ്പക്കാരിൽ ആരെങ്കിലും ജീവനോടെ ഖത്തറിലെത്തിയോ എന്ന് സംശയിക്കണം. പ്രാണവായു പോലും ലഭിക്കാത്ത മുപ്പത്തിയയ്യായിരമടി ഉയരത്തിൽ അതിവേഗതയിൽ പറക്കുന്ന ആ ജംബോജറ്റിൽ നിന്നും അവരിലോരുത്തരായി താഴേക്ക് പൊഴിഞ്ഞു വീണു മരിച്ചിരിക്കാം. അഫ്ഗാൻ മലനിരകളിലും, അറബിക്കടലിലും ഒക്കെയായി ആ സാധുക്കളുടെ അതിജീവനത്തിനായുള്ള സാഹസികയാത്ര അവസാനിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ല.
പിറന്ന നാടിനേയും, പെറ്റമ്മയേയും, ഉറ്റബന്ധുക്കളേയും എല്ലാമുപേക്ഷിച്ച് സ്വന്തം പ്രാണൻ മാത്രം വാരിപിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ട അഫ്ഗാനിലെ ആ യുവജനതക്ക് രാജ്യം ആക്രമിച്ച ശത്രുക്കൾക്ക് നേരെ എന്തേ തിരിഞ്ഞു നിന്ന് പോരാടാനുള്ള ആർജ്ജവം ഉണ്ടായില്ല എന്ന് അത്ഭുതപ്പെടുകയാണ് ലോകം. പത്തും, പന്ത്രണ്ടും വയസ്സുള്ള അവരുടെ കുഞ്ഞു പെങ്ങന്മാരെ, നരഭോജികളേക്കാളും ക്രൂരന്മാരായ താലിബാനികളുടെ ലൈംഗിക അടിമകളാകാൻ വിട്ടു കൊടുത്ത് എങ്ങനെ സ്വന്തം ജീവൻ ബാക്കി നിർത്താനവർക്ക് തോന്നി ..?
സാഹസികതയ്ക്കോ, ധൈര്യത്തിനോ, കരുത്തിലോ ആരുടേയും പിന്നിലല്ല ഈ മനുഷ്യർ എന്നതിന് വിമാനത്തിലെ അവരുടെ ഈ സാഹസിക പ്രവൃത്തി തന്നെ ഒരു തെളിവാണ്. ഒരുപക്ഷേ അറിവുകുറവ് ആയിരിക്കാം..! എന്താണെങ്കിലും ശരി, നിങ്ങളോ, ഞാനോ ആണെങ്കിൽ ഇങ്ങനെ സ്വന്തം രക്ഷ മാത്രം തേടി എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ശ്രമിക്കുമോ..?!!
ജീവൻ പോയാലും ശരി, അവസാനശ്വാസം വരെ പെറ്റമ്മയ്ക്കും, ഭാര്യക്കും, മക്കൾക്കും, പെങ്ങൾക്കും, ഇതിനെല്ലാമുപരി പിറന്ന നാടിന് വേണ്ടിയും, പ്രാണന് തുല്യം സ്നേഹിക്കുന്ന ആരാധനാ മൂർത്തിക്ക് വേണ്ടിയും ഉശിരോടെ പൊരുതില്ലേ നാം..?!! മരണം വരിക്കില്ലേ..??..
ആ ഉശിരിനെയാണ് നാം 'ദേശസ്നേഹം' അഥവാ 'ദേശീയ ബോധം' എന്ന് പറയുന്നത്. ഒരു ഭരണഘടനയുടേയും തണലില്ലാതെ, ഒരു രാജ്യത്തിന്റ്റെയും പാസ്പോർട്ട് ഇല്ലാതെ ലക്ഷക്കണക്കിന് മനുഷ്യർ, നൂറ്റാണ്ടുകളായി പൊരുതി വീണ മണ്ണാണ് ഭാരതഭൂമി..
കേവലം നാട്ടു രാജ്യങ്ങളുടെ മാത്രം ഭരണം കയ്യിലുണ്ടായിരുന്ന വീരാംഗനമാർ പോലും രണഭൂമികളെ പ്രകമ്പനം കൊള്ളിച്ച് ശത്രുക്കളെ വിറപ്പിച്ചിട്ടുണ്ട്, ഈ രാഷ്ട്രത്തിൽ..
അടർക്കളത്തിൽ ശത്രവിനോട് അവസാനശ്വാസം വരെ പൊരുതിമരിച്ച റസിയ സുൽത്താന, ജ്ഞാൻസിയിലെ മണികർണ്ണിക എന്ന ലക്ഷ്മിഭായി, കിത്തൂരിലെ റാണി ചെന്നമ്മ, തമിഴ്നാട്ടിലെ രാമഡിലെ വേലു നാച്ചിയാർ, റാണി അവന്തിഭായ്, അബ്ബക്ക ചൊവ്ത തുടങ്ങിയ എത്രയെത്ര വീരാംഗനമാർ. ശത്രവിന്റ്റെ പിടിയിലമരാതെ അഗ്നിപ്രവേശം ചെയ്ത് അവരെ അമ്പരപ്പിച്ച രജപുത്ര ധീരരാജ്ഞി റാണി പത്മിനി എന്ന പത്മാവതി.. ധീര രജപുത്ര വനിതകൾ..!!
ഉൾപ്പുളകത്തോടെയല്ലാതെ ഈ നാമങ്ങൾ പോലും ഉച്ചരിക്കാൻ നമുക്ക് ആവില്ല. ഇതുകൂടാതെ ധീര യോദ്ധാക്കൾ, പോരാളികൾ, രാജാക്കന്മാർ, വിപ്ളവകാരികൾ, സ്വാതന്ത്ര്യ സമര സേനാനികൾ, പുണ്യ പുരുഷന്മാർ, സ്വതന്ത്ര ഭാരതത്തിലെ ധീരരായ വിക്രം ബാത്രയെ പോലുള്ള സൈനികർ, ഇങ്ങനെ ദശലക്ഷക്കണക്കിന് ഭാരതപുത്രന്മാരാണ് ആസേതു ഹിമാചലം ഈ ഭാരതഖണ്ഡത്തിനായി നൂറ്റാണ്ടുകളായി ജീവാഹൂതി നടത്തിയിട്ടുള്ളത്.
അവരെയെല്ലാം നയിച്ചത് ഒരേ വികാരമാണ്. "ദേശീയത" എന്ന സിരകളിൽ അഗ്നി നിറയ്ക്കുന്ന ഉജ്ജ്വലമായ രാജ്യസ്നേഹം...!! ആ ദേശീയതയുടെ പേരാണ് 'ഭാരതം' അഥവാ "ഹിന്ദുത്വ" എന്നത്. അതാണ് ഈ രാഷ്ട്രത്തിന്റ്റ ചേതന അഥവാ ചൈതന്യം..
ശ്രീരാമനും, ശ്രീകൃഷ്ണനും തുടങ്ങി അലക്സാണ്ടറ പിന്നോട്ടടിച്ച പോറസ്സും, രാഷ്ട്ര ശില്പി ചാണക്യന്‍, ചന്ദ്രഗുപ്ത മൗര്യൻ, യവനാന്തകനായ പൂഷ്യമിത്രൻ, ശക-കുശന്മാരെ തോൽപ്പിച്ചോടിച്ച വിക്രമാദിത്യൻ, ഹൂണാന്തകനായ യശോധർമ്മൻ, അക്ബറെ തോൽപ്പിച്ച മഹാറാണാ പ്രതാപ്, ഗുരുഗോവിന്ദസിങ്ങ്, മഹാരാജാ രഞ്ജിത്ത്സിങ്ങ്, ഛത്രപതി ശിവാജി, തുടങ്ങി സ്വാമി വിവേകാനന്ദനേയും, സുഭാഷ് ചന്ദ്ര ബോസിനേയും പോലെയുള്ള പുണ്യാത്മാക്കൾ വരെ പിറവിയെടുത്ത ഈ ഭാരതഭൂവിൽ വന്ന് പിറന്നത് തന്നെ പൂർവ്വ ജന്മപുണ്യമായി കരുതുന്ന ജനതയാണ് ഭാരതീയർ..
ആ ചിന്തയാണ് "ദേശീയത" എന്ന വികാരം. ആ വിചാരമാണ്, പുരുഷോത്തമനെന്ന പോറസിന് അലക്സാണ്ടറെ വിറപ്പിക്കാൻ നയിച്ച ശക്തി. ബൽഗാമിലെ നാടുവാഴിക്ക് പിറന്ന ശിവാജിക്ക് ഛത്രപതിയാകാൻ നൽകിയ ഊർജ്ജം.. ഖുദിറാം ബോസിനും, ചന്ദ്രശേഖർ ആസാദിനും പെറ്റമ്മക്കായി ജീവാഹൂതി നൽകാനുണ്ടായ ഊർജ്ജം..
ഇതേ പോലെ ദേശീയത എന്ന സിരകളെ ത്രസിപ്പിക്കുന്ന വികാരമാണ് അഫ്ഗാനിലെ ചെറുപ്പക്കാർക്ക് ഇല്ലാതെ പോയത്. അവരുടെ മതജീവിതം, ദൗർഭാഗ്യവശാൽ ദേശീയതയെ വെറുക്കാനാണ് അവരെ പഠിപ്പിച്ചത്.
ഒരുപക്ഷേ നാടിനും വീടിനുമായി പൊരുതിയിരുന്നുവെങ്കിൽ അന്തസ്സായ ഒരു വീരസ്വർഗ്ഗമെങ്കിലും ലഭിക്കുമായിരുന്നു അവർക്ക്. സ്വന്തം നാടിനായി ബലിദാനിയാകാമായിരുന്നു അവർക്ക്.
സ്വന്തം പാരമ്പര്യത്തേക്കുറിച്ചുള്ള അഭിമാനബോധം ഇല്ലാതിരുന്നതും, ദേശീയ ചരിത്രത്തെ കുറിച്ചുള്ള അവരുടെ അജ്ഞതയുമാണ് അവരുടെ രാജ്യത്തിന്റ്റെ ദയനീയമായ പരാജയത്തിലേക്കും, അവരുടെ ദാരുണമായ മരണത്തിലേക്കും ഇന്നലെ അവരെ നയിച്ചത്.
അങ്ങനെയൊരു ദേശീയത ഭാരതീയരിൽ ഇല്ലാതാക്കാനാണ് ഇസ്ലാമിസ്റ്റുകളും, അവരുടെ അഞ്ചാം പത്തികളായ കമ്മ്യൂണിസ്റ്റുകളും ശ്രമിക്കുന്നത്. അതിദേശീയത ആപത്താണന്ന് ആവർത്തിച്ചു പറഞ്ഞു അവരുടെ ജിഹ്വകളായ കൂലിചാനലുകൾ നമ്മളുടെ ഇടയിൽ ചർച്ച നടത്തുന്നത്. അത്തരം ചതിക്കുഴികളിൽ വീണു പോയാൽ നാളെ നമ്മളേയും കാത്തിരിക്കുന്നത് ഇതേ ഗതിയാണ്..
മോദിയും, ആർഎസ്സ്എസ്സും അവരുടെ മുഖ്യ ശത്രുവായി തുടരുന്നതിന് മറ്റ് കാരണങ്ങൾ അന്വേഷിക്കണോ..?
No comments:
Post a Comment