വ്യാജ ടിആർപി (ടെലിവിഷൻ റേറ്റിങ്ങ്) ഉണ്ടാക്കിയെന്ന കേസിൽ, റിപ്പബ്ളിക്ക് ചാനൽ ഉടമയും, ദേശീയതയിൽ അടിയുറച്ച് വിശ്വസിച്ച് മാദ്ധ്യമ പ്രവർത്തനം നടത്തുകയും ചെയ്യുന്ന "അർണോബ് ഗോസ്വാമി"ക്കെതിരെ കഴിഞ്ഞ നവംബറിൽ മുംബൈ പോലീസ് കേസെടുത്തിരുന്നു.
കേസെടുത്തു എന്ന് മാത്രമല്ല, അയാളുടെ വീട്ടിൽ മുംബൈ പോലീസ് കമ്മീഷണറടക്കം ഇടിച്ചു കയറി വലിയ സീനുണ്ടാക്കി ആണ് അർണബിനേയും കൊണ്ട് ഉദ്ദവ് താക്കറേയുടെ പോലീസ് ജയിലിലേക്ക് പോയത്. "ല്യുട്ടിയൻസ് മീഡിയ" എന്ന് വിളിക്കപ്പെടുന്ന രാജ്യവിരുദ്ധ ചാനലുകൾ ഇത് ആഘോഷത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ശത്രു തീർന്നു എന്നതായിരുന്നു ഇവരുടെ സന്തോഷം.
കേരളത്തിലെ മാ.മാ'കളും നല്ല തിമിർപ്പിലായിരുന്നു. രാജ്യത്തോടോ, ദേശീയതയോടോ സ്നേഹം കാണിക്കുന്ന ആരേയും ശത്രുവായി കാണുന്നതാണല്ലോ അവരുടെ ഒരു ലൈൻ..?
അതേ കാരണം കൊണ്ട് തന്നെ എന്നേപ്പോലെയുള്ള സാധാരണ ഒരു പ്രേക്ഷകന് അങ്ങേയറ്റം മനപ്രയാസം ഉണ്ടാക്കുന്നതായിരുന്നു, അർണബിനെ വലിച്ചിഴച്ചു കൊണ്ട് പോയ ആ പോക്ക്. ശബരിമല വിഷയത്തിൽ അർണബിന്റ്റെ നിലപാടിനോട് കടുത്ത വിപരീത അഭിപ്രായം വച്ചു പുലർത്തുമ്പോളും അയാളിലെ ദേശസ്നേഹിയെയാണ് ഇഷ്ടപ്പെട്ടത്.
നമ്മുടെ ധോണിയായി അഭിനയിച്ച സുശാന്ത് സിംഗ് രാജ്പുത്തിന്റ്റെ ദുരൂഹമായ ആത്മഹത്യ, ആസൂത്രിതമായ കൊലപാതകമാണെന്നും, അതിൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയും, ശിവസേനാ നേതാവുമായ ഉദ്ദവ് താക്കറേയുടെ മകൻ ആദിത്യ താക്കറേയ്ക്ക് പങ്കുണ്ടെന്ന രീതിയിൽ, അർണബിന്റ്റെ ചാനൽ നിരന്തരം ചർച്ച നടത്തിയിരുന്നു.
കൂടാതെ മഹാരാഷ്ട്രയിലെ പാൽഘറിൽ രണ്ട് ഹിന്ദു സന്യാസിമാരെ ക്രിസ്ത്യൻ മതംമാറ്റ മാഫിയ തല്ലിക്കൊന്ന കേസ് ഒതുക്കിയതിനും ഉദ്ദവിനെ അർണബ് കടന്നാക്രമിച്ചിരുന്നു. ഇതും പോരാഞ്ഞ് കോൺഗ്രസ്സിലെ ഇറ്റാലിയൻ മാഫിയയുടെ വിരോധവും എല്ലാം അർണബിനെ തീർക്കാൻ അവർക്ക് ഉചിതമായ കാരണങ്ങളായിരുന്നു.
യഥാര്‍ത്ഥത്തിൽ ചാനലുകളുടെ റേറ്റിങ്ങിൽ കൃത്രിമം കാട്ടിയത് രാജ്ദീപ് സർദേശായിയുടെ ഇൻഡ്യാ ടുഡേ ചാനലായിരുന്നു. റിപ്പബ്ളിക്ക് ആയിരുന്നില്ല. എന്നിട്ടും മുംബൈ പോലീസ് കമ്മീഷണർ, അതിലേക്ക് റിപ്പബ്ളിക്കിനെ മനപ്പൂർവ്വം വലിച്ചിഴക്കുകയായിരുന്നു.
അത് എന്നേപ്പോലെയുള്ളവർക്ക് അന്നേ ഉറപ്പായിരുന്നു. എങ്കിലും സത്യം തെളിവോടെ പുറത്ത് വരണമല്ലോ..? അതിന്ന് പുറത്ത് വന്നു.
അന്ന് ചെയ്തതെല്ലാം, മഹാരാഷ്ട്രയിലെ അന്നത്തെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റ്റെ നേരിട്ടുള്ള നിർദ്ദേശ പ്രകാരം, മുംബൈ പോലീസ് രജിസ്ട്രർ ചെയ്ത കള്ളക്കേസായിരുന്നുവെന്ന്, അന്ന് അർണബിനെ അറസ്റ്റ് ചെയ്ത മുംബൈ അസിസ്റ്റന്റ്റ് പോലീസ് കമ്മീഷണർ സച്ചിൻ വാസെ എൻഫോഴ്സ്മെൻറ്റ് ഡയറക്റേറ്റിന് മൊഴി കൊടുത്തു. ഇത് രേഖാമൂലം ഇന്ന് പുറത്ത് വന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, പൗരസ്വാതന്ത്രത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനും ഏറ്റവുമധികം വില നൽകേണ്ട ജനാധിപത്യത്തിൽ ഒരു മാദ്ധ്യമ പ്രവർത്തകനും, മാദ്ധ്യമ സ്ഥാപനത്തിനുമെതിരെ ഇത്രയും വലിയ ചതി നടന്നത് പച്ചക്ക് പൊളിഞ്ഞ്, സത്യം വെളിവായിട്ടും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റ്റെ അപ്പോസ്തലന്മാർ കനത്ത മൗനത്തിലാണ്. ആരും ഇങ്ങനെയൊരു വാര്‍ത്ത അറിഞ്ഞിട്ടേയില്ല. അൽ-ഖേരളത്തിലെ കാര്യം പിന്നെ പറയണോ..?
ചില കാര്യങ്ങൾ അങ്ങനെയാണ്, ഈ നാട്ടിൽ. എത്ര വലിയ കൊടും പ്രചാരണങ്ങൾ നടന്നാലും, ഇങ്ങനെത്തെ വാര്‍ത്തകൾ വരുമ്പോൾ തന്നെ സത്യം മനക്കണ്ണിൽ തെളിയുകയും, നിലപാട് എടുക്കാൻ കഴിയുകയും ചെയ്യാറുണ്ട്. ഈ വിഷയത്തിൽ, അതിനാൽ അന്നെഴുതിയ പോസ്റ്റിന്റ്റെ ലിങ്ക് താഴെ..
https://www.facebook.com/1592842242/posts/10221889964190244/?sfnsn=mo
No comments:
Post a Comment