Monday, 24 April 2023

*ഇന്ന് ശ്രീ ശങ്കര ജയന്തി*



അജ്ഞാനത്തിന്‍റെ തമസ്സില്‍ ആണ്ടു പോയ ഭാരത ഭൂമിയെ ഒരു ജ്ഞാന സൂര്യനായ് പുനരുദ്ധരിച്ച ജഗദ്‌ഗുരു ശ്രീ ശങ്കരാചാര്യരുടെ ജന്മദിനം.

ശ്രീ ശങ്കരന്‍- ശിവഗുരുവിന്‍റെയും ആര്യാംബയുടെയും വിശുദ്ധി നിറഞ്ഞ ജീവിതത്തിന് സാക്ഷാല്‍ പരമശിവന്‍റെ സമ്മാനം. ഭാരതീയ തത്വചിന്തയുടെ ഏറ്റവും നല്ല അവതാരകനായ ശ്രീ ശങ്കരന്‍ 32 വര്‍ഷത്തെ ഹ്രസ്വജീവിതത്തിലൂടെ ലോകത്തിന്‍റെ ശങ്കരാചാര്യര്‍ ആയി മാറി.

ശ്രീ ശങ്കരന്‍റെ ജന്മദിനത്തെ പറ്റി വ്യത്യസ്ത നിലപാടുകളാണ് ശിഷ്യന്‍മാരുടെയും ചരിത്രകാരന്‍ മാരുടേയുമിടയിലുള്ളത്. ഇതിനെ തുടര്‍ന്ന് ഈയിടെ ശങ്കരാചാര്യ ശിഷ്യന്മാര്‍ ഒത്തുകൂടി ഗുരുവിന്‍റെ ജന്മദിനം ബി സി 509 ഏപ്രില്‍ മൂന്നിനാണെന്ന് അംഗീകരിച്ചു. 

കാഞ്ചി കാമകോടി പീഠം ആചാര്യന്മാരായ ദ്വാരക ജ്യോതിര്‍മദ്, ബദരിനാഥ്, ഗോവര്‍ദ്ധന്‍പീഠ്, പുരി എന്നിവര്‍ യോജിച്ചാണ് ഈ തീരുമാനത്തിലെത്തിയത്. ഇത് എല്ലാവരും അംഗീകരിച്ചിട്ടില്ലാത്തതുകൊണ്ട് ഭാരതത്തില്‍ പലേടത്തും ഇപ്പോഴും ഏപ്രില്‍ ആറിന് തന്നെയാണ് ശങ്കരജയന്തി ആഘോഷിക്കുന്നത്. *കേരളത്തില്‍ മേടത്തിലെ തിരുവാതിരനാളിലാണ് ശങ്കര ജയന്തി കൊണ്ടാടുന്നത്.*

നമ്മുടെ രാഷ്ട്രജീവിതത്തിന്റെ രചനയിൽ അതിമഹത്തായ പങ്കാണ് ശങ്കരാചാര്യസ്വാമികൾ  നിർവ്വഹിച്ചത്. ധർമ്മത്തിന്റെയും തത്ത്വജ്ഞാനത്തിന്റെയും മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റവും ഉയർന്നതാണ്. ആചാര്യസ്വാമികള്‍ പ്രതിപാദിച്ച തത്ത്വത്തെപ്പറ്റി കൂലങ്കുഷമായി പഠനമനനങ്ങള് നടത്തിയവരും, അതിനെ എതിര്ത്തവരുമായ അനവധി ആചാര്യന്മാര് ശങ്കരാചാര്യസ്വാമികളുടെ കാലശേഷം ഈ ഭാരതഭൂമിയിലുണ്ടായിട്ടുണ്ട്. എന്നാൽ അവരെല്ലാംതന്നെ സ്വാമികളുടെ പ്രസ്ഥാനത്രയിയെ ആധാരമാക്കിയാണ് അവരവരുടെ മതങ്ങളെ പ്രതിപാദിച്ചിട്ടുള്ളത്.

വിശാലമായ ചിന്താഗതിയും സൂക്ഷ്മതരമായ തർക്കബുദ്ധിയും സര്വതോന്മുഖമായ പ്രതിഭയും ശങ്കരാചാര്യസ്വാമികളെ ലോകത്തിന്റെ മഹാത്മാവാക്കിത്തീർത്തു. ശക്തിസാഹസങ്ങൾ നിറഞ്ഞ ആദർശപരമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജീവിതം, വിശിഷ്യ അദ്ദേഹത്തിന്റെ ദ്വിഗ്വിജയയാത്ര.

 മൃതപ്രായമായ സനാതനധര്മ്മത്തിനു മൃതസഞ്ജീവനിയായിട്ടാണ് അവ ഭവിച്ചത്. ഹിന്ദുസമാജത്തിലെ വിവിധ മതങ്ങളുടെയും, തത്വജ്ഞാനങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അടിയില്‍ കിടക്കുന്ന ഏകത്വത്തെ ഏവർക്കും ആകര്‍ഷണീയമായ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രം അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്നങ്ങളും നിഷ്പക്ഷമായ നിലപാടില്‍ പരിഹരിക്കാൻ ആചാര്യസ്വാമികൾക്ക് കഴിഞ്ഞു.

 ഉത്കൃഷ്ടങ്ങളായ ഗ്രന്ഥങ്ങൾക്ക് വ്യാഖ്യാനങ്ങളെഴുതി പ്രാചീനകൃതികളുടെ സുന്ദരസ്വരൂപങ്ങളെ ജനങ്ങളുടെ മുമ്പിൽ അദ്ദേഹം അണിനിരത്തി. അതുകാരണം പ്രാചീനകാലത്തെ എല്ലാ ചിന്താഗതികളെയും ജനങ്ങൾക്ക് സ്പഷ്ടമായി മനസ്സിലാക്കുവാൻ സാധിച്ചു. അവയോടൊപ്പം ഭാവിജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുപിടിക്കുവാനും കഴിഞ്ഞു.

കേവലം മുപ്പത്തിരണ്ടുവയസ്സിനുള്ളിൽ ഇത്തരം ഒരുമഹാകാര്യം ചെയ്തുതീർത്ത ശങ്കരാചാര്യരുടെ അഖണ്ഡകര്മ്മത്തിലധിഷ്ഠിതമായ ജീവിതം ഓരോ ഭാരതീയനും പ്രചോദനമാകേണ്ടതാണ്.*

( കടപ്പാട് )

''അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തി 

ഭൃഗാംഗനേവ മുകുളാഭരണം തമാലം

അംഗീ കൃതാഖില വിഭൂതിരപാംഗലീലാ 

മാംഗല്യ ദാസ്‌തു മമ മംഗളദേവതായാഃ''

ആചാര്യവന്ദനം !!

Sunday, 16 April 2023

സമർത്ഥ രാംദാസ്

 ഛത്രപതി ശിവാജി മഹാരാജാവിന്റെ ഗുരുവായിരുന്നു സമർത്ഥ രാംദാസ്. 1608 ലെ രാമനവമി ദിനത്തിൽ മഹാരാഷ്ട്രയിലെ ജാംബിൽ സൂര്യാജി പന്തിന്റെയും രേണുക ബായിയുടെയും മകനായി ജനിച്ച സമർത്ഥ രാംദാസിന്റെ യഥാർത്ഥ പേര് നരേൻ എന്നായിരുന്നു.



കുഞ്ഞിലേ തന്നെ അമ്മയിൽ നിന്നും രാമായണത്തിലെ കഥകളൊക്കെ കേട്ടു വളർന്ന നരെയ്ൻ ഹനുമാന്റെയും ശ്രീരാമന്റെയും വലിയ ഭക്തനായിരുന്നു, ഒപ്പം കുസൃതിയും, സാഹസികനും. ഒരിക്കൽ അമ്മയോടൊപ്പം കുളിക്കാൻ ആറ്റുതീരത്ത് പോയപ്പോൾ ആകാശത്ത് ഉദിച്ചുയരുന്ന സൂര്യനെ കണ്ട്, രാമായണത്തിൽ ഹനുമാൻ ചെയ്തതു പോലെ ചാടിപ്പിടിക്കാൻ പോയി. ഫലം, ആറ്റു തീരത്തെ പാറക്കല്ലിൽ തലയിടിച്ചു വീണു. നെറ്റിയിൽ അന്നുണ്ടായ ഒരു വലിയ മുഴ ജീവിതകാലം മുഴുവൻ അദ്ദേഹത്തിനുണ്ടായിരുന്നു. 🌞

സംസ്കൃതവും, വേദങ്ങളും പുരാണങ്ങളുമെല്ലാം നന്നേ ചെറുപ്പത്തിൽ സ്വായത്തമാക്കിയ നരെയ്ൻ ആയോധന കലകളിലും അഗ്രഗണ്യനായി. എന്നാൽ സന്യാസത്തോടായിരുന്നു അദ്ദേഹത്തിന് താത്പര്യം. രാംദാസ് എന്ന പേര് സ്വീകരിച്ചു സന്യാസിയായ അദ്ദേഹം ധ്യാനവും, തപസ്സുകളുമായി ഗോദാവരി നദിയുടെ തീരത്തുള്ള നാസിക്കിൽ പന്ത്രണ്ടു വർഷത്തോളം താമസിച്ചു. പിന്നീട് ദീർഘമായ തീർത്ഥാടനത്തിന് പുറപ്പെട്ടു. 😊

യുദ്ധങ്ങളും, വൈദേശിക ആക്രമണങ്ങളും, സാമാന്യ ജനങ്ങളുടെ പട്ടിണിയും ദാരിദ്രവും ഒക്കെക്കണ്ട് ദുഃഖിതനായ അദ്ദേഹം ഹിമാലയത്തിലെത്തി തപസ്സിലേർപ്പെട്ടു. ഒടുവിൽ തന്റെ ജീവിതദൗത്യം ഭഗവൽ പ്രാർത്ഥനയിലൂടെ പൂർണ്ണമായി എന്നൊരു ചിന്ത അദ്ദേഹത്തെ ഗ്രസിച്ചു. ശരീരമുപേക്ഷിച്ച് ഭഗവാനിൽ ലയിക്കാൻ തീരുമാനിച്ച് ഉയരമുള്ള ഒരു മലയിൽ നിന്നും താഴേക്ക് മഞ്ഞു മൂടിയ തടാകത്തിലേക്ക് എടുത്ത് ചാടി. 😢

എന്നാൽ തന്റെ ഭക്തനെ കൈവിടാൻ ഭഗവാൻ ഒരുക്കമല്ലായിരുന്നു. സാക്ഷാൽ ബജ്റംഗബലി തന്റെ കൈവെള്ളയിൽ കോരി അദ്ദേഹത്തെ കരക്കെത്തിച്ചു. സമൂഹത്തിന്റെ രക്ഷയ്ക്ക് ഇറങ്ങാൻ ഭഗവാൻ അദ്ദ്ദേഹത്തിന് നിർദ്ദേശം നൽകി. അതു പ്രകാരം ഒരിക്കൽ താനുപേക്ഷിച്ച ശരശസ്ത്രങ്ങളണിഞ്ഞ് അദ്ദേഹം സമൂഹത്തിലേക്കിറങ്ങി. എന്നാൽ ധനുർധാരിയായ സന്യാസിയെ സ്വീകരിക്കാൻ സമൂഹം ഒരുക്കമായിരുന്നില്ല. അവരദ്ദേഹത്തെ ചോദ്യം ചെയ്തു. ''അധർമ്മം ഇല്ലാതാക്കാനാണ് താൻ ആയുധമെടുത്തതെന്നും, ഒരാശ്രമം സ്ഥാപിച്ച് ശിഷ്യർക്ക് ധനുർവിദ്യയുൾപ്പടെ പഠിപ്പിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് രാംദാസ് അവർക്ക് മറുപടി നൽകി."😊

സന്യാസിയായ നിങ്ങൾക്ക് എന്ത് ധനുർവിദ്യയാണ് അറിയാവുന്നതെന്ന് പരിഹസിക്കുകയാണ് നാട്ടുകാർ ചെയ്തത്. ആയോധന വിദ്യയിലെ പ്രാവീണ്യം തെളിയിക്കണമെന്ന വെല്ലുവിളി പ്രകാരം ആകാശത്ത് കൂടി പറന്നു പോയ ഒരു പക്ഷിയെ രാംദാസ് അമ്പെയ്തു വീഴ്ത്തി. ഇതോടെ അവിടെക്കൂടിയ ബ്രാഹ്മണർ അദ്ദേഹത്തിൽ ബ്രഹ്മഹത്യാപാപം ആരോപിച്ചു പരിഹാരം ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഒരു മടിയും കൂടാതെ അത് പൂർത്തിയാക്കിയ രാംദാസ് ഒടുവിൽ ആ പക്ഷിയുടെ മൃതദേഹം കൈയ്യിലെടുത്തു. എന്നിട്ട് തന്നെ വെല്ലുവിളിച്ചവരോടായി, "യഥാർത്ഥത്തിൽ താൻ ഈ  നിരുപദ്രവകാരിയായ പക്ഷിയെ കൊന്നതിന്റെ പാപം തീരണമെങ്കിൽ ഇതിന് ജീവൻ തിരികെ നൽകുകയാണ് വേണ്ടതെന്ന് പറഞ്ഞ് കണ്ണടച്ചു ഭഗവാൻ ശ്രീരാമചന്ദ്രനെ പ്രാർത്ഥിച്ചു." ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പക്ഷിക്ക് ജീവൻ വയ്ക്കുകയും അത് പറന്നു പോവുകയും ചെയ്തു. ഇതോടെ രാംദാസിൻറെ പ്രശസ്തി ചക്രവാളത്തോളമുയർന്നു. സമർത്ഥ എന്ന പേരിൽ സമർത്ഥരാംദാസിന് ധാരാളം ശിഷ്യഗണങ്ങളും ജനങ്ങളും അദ്ദേഹത്തിന്റെ അനുയായികളും ആരാധകരുമായി.🌞

ഈ സമയത്ത് തനിക്ക് ഒരു ഗുരുവിനെ തേടി നടന്ന ശിവാജി അദ്ദേഹത്തിന്റെ ശിഷ്യനായി. ശിവാജിയിലൂടെ ധർമ്മ സംസ്ഥാപനത്തിന് ഭഗവാൻ ശ്രീരാമൻ രാംദാസിനോട്  ഉത്തരവിട്ടതായി പറയപ്പെടുന്നു.  സിംഗൻവാടി എന്ന സ്ഥലത്ത് വച്ച് ശിവജി ഗുരു രാംദാസിന്റെ ശിഷ്യത്വം സ്വീകരിച്ചു. അതൊരു അതുല്യബന്ധമായിരുന്നു. പിന്നീട് ഛത്രപതിയായി വരെ മാറിയ ശിവജി തന്റെ ഗുരുവിന്റെ പാദുകങ്ങൾ സിംഹാസനത്തിൽ വയ്ക്കുകയും തന്റെ ഗുരുവിന്റെ കൽപ്പനകൾക്കും മാർഗ്ഗനിർദ്ദേശങ്ങൾക്കും കീഴിൽ രാജ്യത്തിന്റെ റീജന്റ് ആയി  പ്രവർത്തിച്ചു.😍

മഹാരാഷ്ട്രയിലെ മഹാനായ ഗുരു 1681-ൽ സത്താറയ്ക്കടുത്തുള്ള സജ്ജൻഗഡിൽ വച്ച് അന്തരിച്ചു.


രാംദാസ് അവസാന ശ്വാസത്തിൽ രാമമന്ത്രം ആവർത്തിച്ച് ഉരുവിട്ടു. ലോകത്തോട് വിടപറയുന്ന സമയത്ത്, അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്ന് ഒരു മിന്നുന്ന പ്രകാശം പുറപ്പെടുകയും ശ്രീരാമന്റെ രൂപത്തിൽ  ലയിക്കുകയും ചെയ്തു.🙏

അധർമ്മത്തിനെതിരെ ആയുധമെടുത്ത് പോരാടുകയെന്നത് ഭാരതീയ പാരമ്പര്യപ്രകാരം സന്യാസിമാർക്ക് അന്യമല്ല. ഉത്തരപ്രദേശിൽ ഇന്ന് മറ്റൊരു യോഗി അധർമ്മികളെ ഉന്മൂലനം ചെയ്യുന്നത് കണ്ട് ദുഃഖിതരാകുന്നവർ ഇതോർത്താൽ മതി. കുറച്ചാശ്വാസം കിട്ടും. ☺️


രഞ്ജിത്ത് ഗോപാലകൃഷ്ണൻ


#SamarthRamdas

#YogiAdityanath

Sunday, 9 April 2023

വീർ സവർക്കർ

 സമകാലീന ഇന്ത്യൻ ചരിത്രത്തിൽ സാവർക്കറെപ്പോലെ  വിവാദപരമായി ആരും കാണപ്പെട്ടിട്ടില്ല. എൺപതുകളുടെ അവസാനപാദത്തിൽ ഹിന്ദുത്വരാഷ്ട്രീയം ശക്തിയാര്ജിക്കുന്നതോടെയാണ് എതിരാളികൾ സാവർക്കറെ ടാർജറ്റ് ചെയ്യുന്നത്. സംഘപരിവാർ പ്രസ്ഥാനങ്ങളുമായി യാതൊരുതരത്തിലും ബന്ധമില്ലാതിരുന്നിട്ടും ആരോപണങ്ങളുടെ കുന്തമുന നീളുന്നത് സവർക്കറുടെ നെഞ്ചിലേക്ക് തന്നെ. അതിലൊന്നാണ്, “വീർ എന്ന വിശേഷണം സാവർക്കർ തന്നെ സ്വയം അണിഞ്ഞതാണെന്ന്”.


വസ്തുതാവിരുദ്ധമായ പ്രസ്തുത ആരോപണം പ്രചരിപ്പിക്കുന്നത് ഇപ്രകാരമാണ്: 1926 ൽ പ്രസിദ്ധീകരിക്കപ്പെട്ട ‘The Life of Swatantra Veer Savarkar’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച  ജീവചരിത്രത്തിലാണ് ആദ്യമായി ‘വീർ’ എന്ന വിശേഷണം അദ്ദേഹത്തിന്റെ പേരിനൊപ്പം ചേർത്തതെന്നും അത് ചിത്രഗുപത എന്ന പേരിൽ സാവർക്കർ തന്നെ എഴുതിയതെന്നുമാണ് കുത്സിത ബുദ്ധികളുടെ ആരോപണം.


1926 അവസാന കാലത്തു മദ്രാസ്സിൽ നിന്നും പ്രസ്തുത ജീവചരിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ''ലൈഫ് ഓഫ് ബാരിസ്റ്റർ സാവർക്കർ'' എന്ന പേരിലായിരുന്നു. ആ ജീവചരിത്രത്തിലൊരിടത്തും  സാവർക്കറുടെ പേരിനൊപ്പം ‘വീർ’ എന്ന വിശേഷണമില്ല. സാവർക്കറുടെ മരണശേഷം പ്രസ്തുത ജീവചരിത്രം 1986 ൽ പുന:പ്രസിദ്ധീകരിച്ചപ്പോൾ ‘The Life of Swatantra Veer Savarkar' എന്ന പേര് ജീവചരിത്രത്തിനു നല്കുകയാണുണ്ടായത്. ദേശീയ സ്വാതന്ത്ര്യ സമര നേതാക്കളിൽ ചിത്രഗുപ്ത എന്ന തൂലികാനാമത്തിൽ എഴുതിയിരുന്നത് സി രാജഗോപാലാചാരിയാണ്. ഇനി ചിത്രഗുപ്‍ത സാവർക്കർ തന്നെയാണെന്നു വിചാരിച്ചാലും ആ ജീവചരിത്രത്തിൽ ഒരിടത്തും സാവർക്കർക്ക് ‘വീർ’ എന്ന വിശേഷണം ഇല്ലാത്തതിനാൽ ആരോപണത്തിനു യാതൊരു അടിസ്ഥാനവും ഇല്ലാതെയാകുന്നു.


വാസ്തവത്തിൽ 1921 -ൽ ആണ് ആദ്യമായി "വീർ" എന്നു സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സാവർക്കറേ അങ്ങനെ വിളിച്ചത് മറാത്തി പത്രം ഭാല യുടെ പത്രാധിപരായിരുന്ന ബിബി ഭൊപ്പ്റ്റാഗർ ആണ്. 1924 ൽ തന്നെ  'സ്വതന്ത്രവീർ വിനായക് സാവർക്കർ' എന്ന തലക്കെട്ടോടെ ശ്രീ റാനഡെ എഴുതിയ ജീവചരിത്രം ലഭ്യമാണെന്നരിക്കെയാണ്  ഇക്കൂട്ടർ സാവർക്കരുടെമേൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.


Hareesh Muzhappilangad

Monday, 3 April 2023

മോദിയുടെ സർട്ടിഫിക്കേറ്റും ആപ്പന്റെ പുളപ്പും

അപ്പോൾ മോദിജിയുടെ സർട്ടീറ്റ് ചോദിച്ചു വന്നവര് Sreejith Panickar നൽകിയ സൽക്കാരമൊക്കെ സ്വീകരിച്ച് വയറ് നിറഞ്ഞ് ഏമ്പക്കവും വിട്ട് സ്റ്റാൻഡ് വിട്ടു പോയ സ്ഥിതിക്ക് ഇനി ചില കാര്യങ്ങൾ കൂടി പറയട്ടെ. 🤨

റെയിൽവേ പ്റ്റാറ്റ്ഫോമിൽ ചായക്കച്ചവടം ചെയ്തിരുന്ന അച്ഛൻറെയൊപ്പം ചെറുപ്പത്തിൽ ചായ വിറ്റ് നടന്ന ബാല്യത്തെക്കുറിച്ച് ആ മനുഷ്യൻ പറഞ്ഞിട്ടുണ്ട്. 🥰 

ഒരു നാണക്കേടും വിചാരിച്ചിട്ടില്ല. 



പതിനേഴാം വയസ്സിൽ വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പത്തോ, പതിനാലോ വയസ്സുള്ള ഒരു കുട്ടിയെ കല്യാണം കഴിച്ചതും, ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ കുട്ടിയെ തിരികെ അതിന്റെ മാതാപിതാക്കളെ ഏൽപ്പിച്ച് അവളോട് പഠിച്ചു മിടുക്കിയാകാൻ പറഞ്ഞേൽപ്പിച്ച ശേഷം വീടു വിട്ട് സന്യസിക്കാൻ പരിവ്രാജകനായി ഹിമാലയത്തിലേക്ക് പോയതും അദ്ദേഹം മറച്ചു വച്ചിട്ടില്ല.😙

ഹിമാലയത്തിൽ കണ്ട സന്യാസിമാരുടെ പ്രേരണയാൽ ഏതാനും വർഷങ്ങൾക്ക് ശേഷം തിരികെ വന്ന് ആർ എസ്സ് എസ്സിൽ ചേർന്നതും പ്രചാരകനായി മാറിയതും, തുറന്നു പറഞ്ഞിട്ടുണ്ട്. പിന്നീടുള്ള ഇതിഹാസ സമാനമായ ജീവിതവും ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായതും അതി ശക്തനായ ലോക നേതാവായി മാറിയതും നമ്മുടെ കൺമുൻപിലാണ്. 😍



ആർഎസ്സ്എസ്സ് പ്രചാരകനായി നാടോടിയെ പോലെ രാജ്യത്തിന്റെ ഓരോ കോണിലും അദ്ദേഹം എത്തിപ്പെട്ടിട്ടുണ്ട്. ഇതിനിടെ മുതിർന്ന ഒരു പ്രചാരകന്റെ ഉപദേശ പ്രകാരം ഡിഗ്രിയും, പോസ്റ്റ് ഗ്രാജുവേഷനും ഡിസ്റ്റൻസ് എഡ്യൂക്കേഷനിലൂടെ പഠിച്ചു, പാസ്സായി. അന്നൊന്നും രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നോ, തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നോ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആകുമെന്നോ ഒന്നും സ്വപ്നത്തിൽ പോലും ആ പാവം ചിന്തിച്ചിട്ടുണ്ടാവില്ല. 😟

അങ്ങനെയൊക്കെ സംഭവിച്ചപ്പോളുമാകട്ടെ തന്റെ മുൻകാല ജീവിതത്തിലെ ചായക്കച്ചവടമോ, അമ്മ അന്യവീടുകളിൽ ജോലികൾ ചെയ്യാൻ പോയിരുന്നതോ, വീട്ടിലെ ദാരിദ്യമോ, ശൈശവവിവാഹമോ, അതുപേക്ഷിച്ചതോ ഒന്നും ഒരു നാണക്കേടോർത്തും മറച്ചു വച്ചിട്ടില്ല. 😌

“ചിലരെപ്പോലെ, സ്വന്തം അപ്പന്റെ പേരിന്റെ സ്ഥാനത്ത് വല്യപ്പൂപ്പന്റെ കൂട്ടുകാരന്റെ പേര് ചുമന്നു കൊണ്ട് നടക്കേണ്ടിയും വന്നിട്ടില്ല.” 😜

താഴ്ന്ന ജാതിയിൽ പെട്ട, ദാരിദ്യത്തിൽ വളർന്ന ആ മനുഷ്യന് ശരിക്കും പഠിച്ചിട്ടില്ലായിരുന്നുവെങ്കിൽ, പാസ്സായി സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയിട്ടില്ലായിരുന്നെങ്കിൽ, താൻ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിക്കാരനാണെന്ന് "ബഡായിയടിക്കേണ്ട" വല്ലയാവശ്യവും ഉണ്ടോ? 🤔



മറിച്ച് താൻ പോയി പോയി ചായയടിക്കടോ എന്ന് മദാമ്മയുടെ പാത്രം മോറുകാരനായിരുന്ന മണിശങ്കർ അയ്യർ പരിഹസിച്ചപ്പോൾ, ആ പരിഹാസത്തെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കി, രാജ്യം മുഴുവൻ ചായ്പേ ചർച്ച നടത്തിയന്ന് മാത്രമല്ല, അമേരിക്കയിൽ പോയപ്പോൾ, അന്നത്തെ പ്രസിഡന്റ് ഒബാമയുടെ കൂടെ വരെ ചായ്പേ ചർച്ച നടത്തിയ മുതലാണ്. 😂 

അത്രേം മുന്തിയ വിളച്ചിലു കയ്യിലിരിക്കുന്ന വിദ്വാന്, സ്വന്തം 'വിദ്യാഭ്യാസക്കുറവും', മുതലാക്കാൻ എന്തേലും പ്രയാസമുണ്ടാകുമായിരുന്നോ? 😉

എട്ടാംക്ലാസ്സ് പൊട്ടിയ കഥകൾ പറഞ്ഞ് നമ്മേ ഏറെ ചിരിപ്പിച്ച പ്രിയ ഇന്നസെൻറും, നാലാം ക്ലാസ്സും തയ്യലും പറഞ്ഞ് മുതലാക്കിയ വി.എസ്സുമൊക്കെ അതിയാന്റെ പക്കൽ ട്യൂഷന് പോകേണ്ടി വന്നേനേം.! അല്ലെങ്കിൽ തന്നെ ഈ ആർഎസ്സുഎസ്സുകാർക്ക് ഇച്ചിരി വായനയുടേയും പഠിത്തത്തിന്റെയും ഒക്കെ അസ്കിത ഉള്ളതാണ്. "സംഘലിറ്ററേച്ചർ" എന്ന ഒരു പദം തന്നെ ഇവരുടെ സംഭാവനയായുണ്ട്.😇

ഇതിപ്പോൾ അതൊന്നുമല്ല സൂക്കേട്.. ഭരണപരാജയമോ, അഴിമതിയോ, മതസ്പർദ്ധയോ കലാപങ്ങളോ ഒന്നുമില്ല രാജ്യത്ത് ചൂണ്ടിക്കാട്ടാൻ. കാണെക്കാണെ ജനങ്ങളുടെ ഇടയിൽ ആ ഇമേജങ്ങനെ വളർന്ന് വലുതാവുകയാണ്. വന്ന് വന്ന് പ്രബുദ്ധര് വരെ മോദി മാഹാത്മ്യം പറഞ്ഞു തുടങ്ങി. 😔

അപ്പോൾ പിന്നെ ഇച്ചിരി ചെളി വാരിയെറിയണം.. ഒന്ന് നാറ്റിക്കണം.. അതീന്ന് കിട്ടുന്ന ഒരു സുഖം.. അത് ദൽഹി ഭരിക്കും വരാഹത്തിന് അമൃതാണ്. അത്ര തന്നെ. 😋



ഇതിലും ബല്യ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളിൽ പോയിട്ടില്ല, പിന്നല്ലേ ഇപ്പോൾ?! 🤣🤣🤣

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Tuesday, 28 March 2023

രാഹുൽ ഗാന്ധിയുടെ അയോഗ്യതയും മറുനാടന്റെ ശ്രമവും

 പ്രിയ ഷാജൻ,



ഞാനിന്നലെ ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ് എടുത്ത് വീഡിയോ ചെയ്തു ഞാൻ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാൻ നടത്തിയ ശ്രമം കണ്ടു. ഇടയ്ക്കിടെ എനിക്കിത്തിരി വിസിബിലിറ്റി ഉണ്ടാക്കിത്തരുന്നതിന് നന്ദി. 😎 എന്നാൽ ഖേദപൂർവം പറയട്ടെ താങ്കളുടെ ശ്രമം പാളിപ്പോയി എന്നതിന് നിങ്ങളുടെ യൂട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയവയിൽ ആളുകൾ നൽകിയ കമന്റുകൾ തന്നെയാണ് സാക്ഷ്യം. 😌

https://youtu.be/ekvHtv98CDk

ലോകസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ Rahul Gandhi “stands disqualified" എന്ന ഭാഗം അഭിഭാഷകനും കൂടിയായ താങ്കൾ വ്യാഖ്യാനിച്ചതു കേന്ദ്രസർക്കാർ തിടുക്കപ്പെട്ട് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി എന്നാണ്. അതങ്ങനെയല്ലയെന്ന് ആ വിജ്ഞാപനം വായിച്ചു നോക്കിയ ഇംഗ്ലീഷറിയാവുന്ന ആർക്കും മനസ്സിലാക്കുന്നതാണ്. കാരണം ആ വിജ്ഞാപനം പറയുന്നത് വിധി വന്ന മാർച്ച് 23 മുതൽ രാഹുൽ അയോഗ്യനായി എന്നതാണ്. അല്ലാതെ വിജ്ഞാപനം ഇറക്കിയ 24 മുതൽ ലോകസഭാ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കി എന്നല്ല.  

😚

ഇനി അഥവാ വാദത്തിന് വേണ്ടി താങ്കൾ പറഞ്ഞത് അംഗീകരിച്ചാലും അതായത് "കേന്ദ്രസർക്കാർ ഇടപെട്ട് ഈ വിജ്ഞാപനം ഇറക്കിയെന്ന വാദം", അംഗീകരിച്ചാൽ പോലും പ്രശ്‌നമുണ്ട് അവറാച്ചാ.. ഈ വിജ്ഞാപനം ഇറങ്ങിയില്ലായിരുന്നെങ്കിലും രാഹുലിന് ലോകസഭയിൽ എം.പി എന്ന നിലയിൽ കാലു കുത്താനാവുമായിരുന്നില്ല. കാരണം അതാണ്, സുപ്രീം കോടതി നൽകിയ അന്തിമ ഉത്തരവു് പ്രകാരം നിയമം. 

അല്ലാതെ ഇതിൽ സ്പീക്കർ പരാതി നൽകി രാഷ്ട്രപതി അംഗീകരിക്കേണ്ട നടപടിക്രമം ഒന്നുമില്ല. അതങ്ങനെ ആണെങ്കിൽ ആ വിജ്ഞാപനത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കാതെ എന്തേ കോൺഗ്രസ്സ് കോടതിയിൽ പോകുന്നില്ല? ഈ ഉത്തരവിറങ്ങി പതിനഞ്ചു മിനിറ്റിനുള്ളിൽ വിധി മരവിപ്പിക്കാൻ അഹമ്മദാബാദിലെ' ഹൈക്കോടതിയിൽ അപ്പീൽ നൽകാമായിരുന്നു എന്നിരിക്കേ അതു ചെയ്യാതെ ഈ ഉത്തരവു പുറത്തിറക്കിയ മജിസ്ട്രേറ്റിനെ അടക്കം അധിക്ഷേപിച്ചു കോടിതിയലക്ഷ്യം വരെയാകുന്ന നിലയിൽ കോൺഗ്രസ്സുകാരും നിങ്ങളും പ്രചാരണങ്ങൾ നടത്തുന്നതിനെ എങ്ങനെയാണ് വ്യാഖാനിക്കുക? (വിധിയെ വിമർശിക്കാം, പക്ഷെ ന്യായാധിപനെ അധിക്ഷേപിക്കുന്നത് കോടതിയലക്ഷ്യമല്ലേ?)🤨

ഇനി ആ വീഡിയോയിൽ ആദ്യം പറഞ്ഞ ജാതി വിഷയം. മോദി എന്നത് ഒരു ജാതിപ്പേരാണന്ന് താങ്കൾക്കോ, കേരളത്തിൽ ചിലർക്കോ അറിയാത്തത് ആരുടേയും കുറ്റമല്ല. എന്ന് മാത്രമല്ല കേരളത്തിൽ ജാതിപ്പേര് വയ്ക്കാതെ നടക്കുന്നവരിൽ ബ്രാഹ്മണരും നായന്മാരും ഒക്കെയുണ്ട്. പി.പരമേശ്വരൻ, (നമ്പൂതിരി), മന്നത്ത് പത്മനാഭൻ ഒക്കെ ഉദാഹരണം. തിരിച്ച് ജാതിപ്പേര് വച്ച് നടക്കുന്നവരും ഉണ്ടല്ലോ? നമ്പൂതിരിപ്പാട്! പിന്നെ ഈഴവർ എന്നത് ഒരു ജാതിയല്ല എന്ന് കൂടി മനസ്സിലാക്കുക. അതൊരു വിഭാഗമാണ്. ഈഴവരിൽ പലതുണ്ട്. ചോവൻ, തണ്ടാൻ, തീയ്യർ  തുടങ്ങി പലതും. (ഒരു മനുഷ്യനും ജന്മം കൊണ്ടോ നിറം കൊണ്ടോ മറ്റൊരാൾക്ക് മുകളിൽ ആകില്ല എന്ന് വിശ്വസിക്കുന്നതു കൊണ്ടാണ് ഞാനും പേരിൽ ജാതി ഉപയോഗിക്കാത്തത്. )😉

കർമ്മം ആണ് മനുഷ്യരെ വലുതാക്കുന്നത്. രാഹുൽ ഗാന്ധിക്ക് വിനയായതും അതാണ്. എല്ലാ കള്ളന്മാർക്കും മോദി എന്ന് പേര് വന്നതെങ്ങനെ എന്ന ചോദ്യം മാത്രമല്ല രാഹുലിനെ കുടുക്കിയത്. മറിച്ച് ഇനിയും തപ്പിയാൽ മോദി എന്ന് പേരുള്ള വേറെ കള്ളന്മാരെ കൂടിക്കിട്ടും എന്ന കൃത്യമായ ജാത്യാധിക്ഷേപമാണ് മറ്റൊരു മോദി സമുദായാംഗത്തെ ചൊടിപ്പിച്ചതും കേസിനാധാരമായതും) അതിനെതിരെ ജാഗ്രതയില്ലാതെ വാദിച്ചു തോറ്റിട്ട് തെരുവിൽ കൂത്താടിയിട്ട് എന്തു കാര്യം?🤪

മുൻപ് രണ്ട് പ്രാവശ്യം പറഞ്ഞത് പോലെ മാപ്പ് പറഞ്ഞ് രക്ഷപ്പെടാൻ കിട്ടിയ അവസരം രാഹുൽ ഉപയോഗിക്കാതിരുന്നത് ബിജെപ്പിക്കാരോ, മജിസ്ട്രേറ്റോ പ്രേരിപ്പിച്ചിട്ടായിരുന്നോ എന്നെങ്കിലും അന്വേഷിച്ചു കൂടായിരുന്നോ സുഹൃത്തേ?

😃

രാഹുലിന് ഇനിയും അവസരമുണ്ട്. നാളെയോ മറ്റന്നാളോ ഹൈക്കോടതിയിൽ പോയി ശിക്ഷാവിധിക്കെതിരെ ഉൾപ്പടെ സ്റ്റേ വാങ്ങുക, എന്നിട്ട് പാർലിമൻറിലേക്ക് വന്ന് മോദിയെ പേടിപ്പിക്കുക. Good luck 👍 

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

വീരസവർക്കർ മാപ്പു പറഞ്ഞോ?

 വീരസവർക്കർ മാപ്പ് പറഞ്ഞിട്ടില്ലായെന്ന്, നിങ്ങളിത് ആരെയാണ് സംഘികളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ നോക്കുന്നത്..?!

അവർക്ക് വീരസവർക്കറോടുള്ള വിരോധത്തിന്റെ അടിസ്ഥാനം എന്താണ് എന്ന് നിങ്ങൾ ആദ്യം മനസ്സിലാക്കുക, എന്നിട്ട് അത് കൃത്യമായി അവരോട് ചോദിക്കുക.."എടോവ്വേ, ഇതല്ലേ നിന്റെയൊക്കെ ചൊറിച്ചിലിനു കാരണം എന്ന്?"



അല്ലാതെ വീരസവർക്കറുടെ കദന കഥകളൊന്നുമേ ലിവന്മാരുടെ ചെവിയിൽ കേറില്ല..! അത് ന്യായീകരിച്ച് ഇവരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കുന്നത് അഭിമാനിയായിരുന്ന വീരസവർക്കറുടെ ആത്മാവ് പോലും പൊറുക്കില്ല. 

ഇനിയും ബൾബ് കത്താത്തവർ ബാക്കി വായിക്കുക..

ഇന്ത്യൻ സ്വാതന്ത്യ സമര പാതയിൽ ഏറ്റവുമധികം കാലം ജയിലിൽ കിടന്ന വീര സവർക്കർ മാപ്പ് എഴുതിക്കൊടുത്താണോ ജയിലിൽ നിന്ന് പുറത്തു വന്നത് എന്ന വിഷയം ഈ കാണുന്ന ഒരുത്തന്റേയും എല്ലിനിടയിൽ കുത്തുന്ന വിഷയമല്ല. ഗാന്ധി വധവും ഇവരുടെ പരിഗണനേയല്ല. കാരണം അദ്ദേഹം ജയിലിൽ നിന്ന് മാപ്പെഴുതി കൊടുത്തോ ഷൂനക്കിയോ പുറത്തു വന്നാലും ഇല്ലെങ്കിലും ഇന്ത്യയുടെ സ്വാതന്ത്യം അതിന്റെ പേരിൽ വൈകിയിട്ടില്ല. നേരത്തെ ഒട്ടായിട്ടുമില്ല. ഗാന്ധി വധത്തിൽ അദ്ദേഹത്തെ വെറുതേ വിട്ടതും പിന്നീട് ഇന്ദിരാഗാന്ധി വരെ പോസ്റ്റൽ സ്റ്റാമ്പ് വരെ ഇറക്കി ആദരിച്ചതുമാണ്. 

അല്ലെങ്കിൽ തന്നെ കാലാപാനി സിനിമയിൽ മോഹൻലാലിന്റെ കഥാപാത്രം അമരീക്ഷ്പുരി അഭിനയിച്ച ബ്രിട്ടീഷ് പോലീസുകാരൻറെ ഷൂനക്കിയതിന് വീരസവർക്കർ എന്തു പിഴച്ചു..? ഈ സിനിമ കാണാത്തവരല്ല ഈ കഥകൾ മെനയുന്നത്. സോറി, ഞാൻ പപ്പുവിനെ ഉദ്ദേശിച്ചല്ല പറഞ്ഞത്. ലുട്ടാപ്പി മുതൽ മാങ്കൂട്ടം വരേയും ചൊറിയാതെ വയ്യാത്ത ആയമ്മ മുതൽ ചവർ സ്‌റ്റോറിക്കാരി വരെയുള്ള മാമാക്കളെ ഉദ്ദ്ദേശിച്ചു പറഞ്ഞതാണ്. അല്ലാതെ വെളിവില്ലാത്തവൻ പറയുന്നത് ആര് ശ്രദ്ധിക്കാൻ? എന്തായാലും  ഇത്തരക്കാരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്താൻ നടക്കരുത്. മറിച്ച് ചിലത് മനസ്സിലാക്കുക, എന്നിട്ടു പ്രതികരിക്കുക.



ഇവർ വീരസവർക്കറിനെ എതിർക്കുന്നതിന്റെ കാരണം; 

1. ഈശ്വരവിശ്വാസി അല്ലാതിരുന്ന വീരസവർക്കർ പക്ഷെ "ഹിന്ദു സ്വദേശാഭിമാനിയായിരുന്നു" എന്നതാണ് പരമ പ്രധാന കാരണം. അതെ സുഹ്യത്തുകളേ, അതാണ് ഒന്നാമത്തെ കാരണം. 

2. വീരസവർക്കർ എഴുതിയ പുസ്തകങ്ങൾ അഥവാ ചരിത്ര സത്യങ്ങൾ. അതിൽ പരമ പ്രധാനം, 1921-ലെ മാപ്പിള ലഹളയെക്കുറിച്ച്, ഹൈന്ദവ കൂട്ടക്കൊലയെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകം. “Moplah Rebellion and the Transportation” 

ഇപ്പോൾ 💡കുറച്ചു കത്തിയോ ? തീർന്നില്ല. ഇനിയുമുണ്ട്.

3. വെറും ശിപ്പായിലഹള ആയിരുന്നുവെന്ന് നമ്മളെ നമ്മുടെ ചരിത്രപാഠങ്ങളിൽ സ്കൂളിൽ പഠിപ്പിച്ച 1857 -ലെ മഹത്തായ ഒന്നാം സ്വാതന്ത്യ സമരത്തിന്റെ യഥാർത്ഥ ചരിത്രം രേഖപ്പെടുത്തിയത് മറ്റാരുമായിരുന്നില്ല. 

കഴിഞ്ഞില്ല.

4. നമ്മുടെ ചരിത്രം എന്നും പരാജയങ്ങളുടേയും നമ്മേ കീഴടക്കി ഭരിച്ച ഖിൽജിമാരുടേയും മുഗളന്മാരുടേയുമാണ് എന്ന് ഇടതു ചരിത്രകാരന്മാർ എഴുതി നമ്മുടെ ചരിത്ര പഠനക്ലാസ്സുകളിൽ അക്ബർ മഹാനായിരുന്നു എന്ന് പഠിച്ചു ശീലിച്ച നമ്മളോട് മറവിയിൽ ആക്കപ്പെട്ട ചരിത്രം ഓർമ്മിച്ചതും മറ്റാരുമല്ല. ചന്ദ്രഗുപ്ത മൗര്യൻ മുതൽ യവനന്മാരെ തോൽപ്പിച്ചോടിച്ച പുഷ്യമിത്രന്റെയും, വിക്രമാദിത്യന്റെയും, യശോധർമ്മന്റെയും ഒക്കെ ത്രസിപ്പിക്കുന്ന അഭിമാന ചരിത്രങ്ങൾ പഠിപ്പിച്ചു തന്ന "SIX GLORIOUS EPOCHS OF INDIAN HISTORY” അഥവാ "ഭാരത ചരിത്രത്തിലെ ആറ് സുവർണ്ണ ഘട്ടങ്ങൾ" എന്ന നൂറ്റാണ്ടുകളുടെ ഹൈന്ദവ സ്വാഭിമാന ചരിത്രപ്പുസ്തകം എഴുതിയത് വിനായക് ദാമോദർ സവർക്കർ എന്ന വീര സവർക്കറാണ്.  സഹിക്കുമോ ഇവറ്റകൾക്ക്?! 

തീർന്നില്ല..

5. ഇനിയുമുണ്ട് "Essentials of Hindutwa” പോലുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങി ഒട്ടനവധി കൃതികൾ. എല്ലാം ഒന്നിനൊന്ന് രോമാഞ്ചമുണർത്തുന്ന സ്വാഭിമാന ചരിത്രങ്ങൾ.. Cultural Nationalism എന്ന വാക്ക് തന്നെ സ്വാതന്ത്യസമര കാലത്ത് ആദ്യം ഉപയോഗിച്ചത് വീര സവർക്കറാണ്. സ്വാതന്ത്യത്തിന് മുൻപ് ബ്രിട്ടീഷുകാരെ വിറളി പിടിപ്പിച്ചതും ഇപ്പോൾ കമ്മി സുഡാപ്പി രാജ്യവിരുദ്ധരുടെ ഇരിപ്പടം പൊള്ളിക്കുന്നതും എന്താണന്നറിയാൻ കാലാപാനി സിനിമയല്ല, മറിച്ച് വീരസവർക്കർ എഴുതിയ പുസ്തകങ്ങൾ വായിക്കണം. 


അപ്പോൾ മനസ്സിലാകും എന്തിനാണ് ഇവറ്റകൾ അന്തവും കുന്തവുമില്ലാതെ വീര സവർക്കറെ വെറുക്കുന്നതും എതിർക്കുന്നതുമെന്ന്. സത്യത്തിൽ ജന്തുക്കളേ അവരെതിർക്കുന്നതും തോൽപ്പിക്കാൻ നോക്കുന്നതും നിങ്ങളെയാണ്. നിങ്ങളെ മാനസികമായി കീഴടക്കാനും തകർക്കാനുമുള്ള ഒരു ബിംബം മാത്രമാണ് അവർക്ക്, വീര സവർക്കർ.' തോൽക്കാതെയും ഉന്മൂലനം ചെയ്യപ്പെടാതെയും ഇരിക്കാൻ കാര്യങ്ങൾ കൃത്യമായി ഗ്രഹിക്കുക. വീരസവർക്കറെ ഗ്രഹിക്കാൻ അദ്ദേഹത്തെ വായിക്കുക. 

(ചിലതൊക്കെ കുരുക്ഷേത്ര പ്രകാശൻ മലയാളത്തിൽ ഇറക്കിയിട്ടുണ്ട്. ബാക്കി കൂടെ കുരുക്ഷേത്രയോ, Veda Books ഒക്കെ ചേർന്ന് ഇറക്കിയാൽ നന്നായിരിക്കും. )

(സുഹൃത്തുക്കളോട് ഒരപേക്ഷ. എഴുതുമ്പോളും പറയുമ്പോളും സവർക്കർ എന്ന് മാത്രം പറയാതെ വീരസവർക്കർ" എന്ന് തന്നെ ഉപയോഗിക്കുക.)

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Wednesday, 22 February 2023

അനന്തം അജ്ഞാതം അവർണ്ണനീയം

 എന്തുകൊണ്ട് നമുക്ക് ഒരു അന്യഗ്രഹ ജീവിയെ കണ്ടെത്താനാകുന്നില്ല...?

തിരികെ അവർക്കും...?



പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം ആണ് ഒരു പ്രകാശവർഷം 

പേരിൽ വർഷം ഉണ്ടെങ്കിലും അതു സമയത്തെ അല്ല മറിച്ചു ദൂരത്തെ ആണ് അളക്കുന്നത്.


ഒരു പ്രകാശവർഷം = 300000Km × 60Seconds × 60Minutes × 24hours × 365Days ആണ്.


ഇതൊരു വളരെ വളരെ വലിയ ദൂരം ആണ്... 

ആർക്കു...?

നമുക്ക്... 


പ്രപഞ്ചം എന്നത് ഒരു മരുഭൂമി ആണെങ്കിൽ 

നാമും നമ്മുടെ സൂര്യനും ഗ്രഹങ്ങളും ഉൾക്കൊള്ളുന്ന മിൽകി വേ ഗാലക്സി അതിലെ ഒരു മണൽത്തരി മാത്രം... (200 ബില്യൺ ഗ്യാലക്സികളിൽ ഒന്നു..!!)


എന്നാൽ..ആ മണൽത്തരിയുടെ ഒരറ്റത്ത് നിന്നു മറ്റേ അറ്റത്തെക്കുള്ള ദൂരം എത്രയെന്നു അറിയേണ്ടേ..


ഏകദേശം ഒരു ലക്ഷം പ്രകാശ വർഷം...!!!!


1901 ൽ മക്രോണി എന്ന ശാസ്ത്രജ്ഞൻ താൻ കണ്ടെത്തിയ wireless telegraphy ഉപയോഗിച്ചു അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ ആദ്യമായി ഒരു റേഡിയോ സിഗ്നൽ പുറപ്പെടുവിച്ചു. മനുഷ്യൻ ബോധപൂർവ്വം പുറപ്പെടുവിച്ച ആദ്യത്തെ റേഡിയോ തരംഗങ്ങൾ ആയിരുന്നു അവ. 

അറിയാമല്ലോ... റേഡിയോ തരംഗങ്ങൾ പ്രകാശവേഗതയിലാവും സഞ്ചരിക്കുക എന്നു.

എങ്കിൽ ഇന്ന് ആ റേഡിയോ തരംഗങ്ങൾ എവിടം വരെ എത്തിയിട്ടുണ്ടാവും..?

2023 - 1901 = 122 വർഷക്കാലം സഞ്ചരിച്ചു അതു 122 പ്രകാശവർഷം അകലെ എത്തിയിട്ടുണ്ടാവും...!!!


1914 ൽ  മനുഷ്യന്റെ ശബ്ദം ആദ്യമായി റേഡിയോ തരംഗങ്ങൾ സംപ്രേഷണം ചെയ്തു.

എങ്കിൽ ഇന്നത് 109 പ്രകാശവർഷങ്ങൾ അകലെ എത്തിയിട്ടുണ്ടാവും...


1928 ൽ ആദ്യത്തെ TV station (W2XB) Broadcasting ആരംഭിച്ചു. അതിൽനിന്നുള്ള സിഗ്നൽ 95 പ്രകാശ വർഷം എത്തിയിട്ടുണ്ടാവും...


1935 ൽ എഡ്വിൻ ആംസ്ട്രോങ് FM റേഡിയോ അവതരിപ്പിച്ചു. എങ്കിൽ ഇന്നതിന്റെ സിഗ്നൽ 88 പ്രകാശവര്ഷം താണ്ടിയാട്ടുണ്ടാവും...


ആദ്യത്തെ ന്യുക്ലിയാർ ബോംബ് explode ചെയ്തിട്ടു ഇന്നേക്കു 74 ഉം, ആദ്യത്തെ കൃത്രിമ ഉപഗ്രഹം സ്പുട്നിക് 66 വർഷവും കഴിയുന്നു. യേഥേഷ്ടം 74 ഉം 66 പ്രകാശവര്ഷം അതിലെ സിഗ്നലുകൾ പിന്നിട്ടിട്ടുണ്ടാവണം..


ഈപ്പറഞ്ഞതൊക്കെ ആണ് ആധുനിക മനുഷ്യന്റെ ഈ മഹപ്രപഞ്ചത്തിലെ കയ്യൊപ്പുകൾ അതും കേവലം 120 പ്രകാശവര്ഷങ്ങൾക്കുള്ളിൽ.


120 എവിടെ നിൽക്കുന്നു ഒരു ലക്ഷം എവിടെ നിൽക്കുന്നു...!!!


ഈ പ്രപഞ്ചത്തിന്റെ ഒരു മണൽത്തരി പോലും നമുക്ക് അപ്രാപ്യമാണെന്ന് മനസ്സിലായില്ലേ...!!!


ഇനി..


122 പ്രകാശ വർഷങ്ങൾക്കു അപ്പുറം ഒരു ആധുനിക സമൂഹം നിലനിൽക്കുന്നുണ്ടെന്നിരിക്കട്ടെ, അവർക്ക് മക്രോണിയുടെ ടെലിഗ്രാഫ് സിഗ്നൽ ഡീകോഡ് ചെയ്യാൻ കഴിവുണ്ടെങ്കിൽ അതും background radiation മൂലം വളരെ വളരെ ദുർബലമായ സിഗ്നലുകൾ...

നമ്മുടെ ഭൂമിയെക്കാൾ വലുപ്പമുള്ള ആൻറ്റിനകൾ ഒക്കെ വച്ചിട്ട്...

ഒരു പക്ഷെ അവർ മനസ്സിലാക്കിയേക്കാം ഒരു ജീവി വിഭാഗം ഇവിടെ ഉണ്ട് എന്ന്. ഇനി അവർ ഇതിനു ബദൽ ആയി ഒരു സിഗ്നൽ ഈ നിമിഷം തിരികെ നമ്മുടെ അടുത്തേക്ക് അയച്ചാലോ...?

2023 + 122= 2145 ലേ നമ്മുടെയടുത്തു അതിനു എത്തുവാൻ കഴിയുകയുള്ളൂ...


ഇതിൽനിന്നെലാം എന്തു മനസ്സിലാക്കാം...

എത്ര വലിയ intelligent ആയിട്ടുള്ള ജീവി വിഭാഗം ഈ പ്രപഞ്ചത്തിൽ ഉണ്ടെങ്കിലും ഒരിക്കൽ പര്സപരം കണ്ടുമുട്ടുക എന്നത് വളരെ പ്രയാസ്സമേറിയതാവും...


ഒരു പക്ഷെ ഒരിക്കലും അതു കണ്ടുമുട്ടിയെന്നും വരില്ല...


കാരണം പ്രപഞ്ചം അത്രക്ക് വലുതാണ്...!!!

അതിന്റെ സ്പീഡ് ലിമിറ്റ് അത്രക്ക് ചെറുതാണ്...!!!

അത്രക്ക് ചെറിയ സ്പീഡ് ലിമിറ്റിന്റെ കേവലം 0.01% പോലും നമുക്ക് കൈവരിക്കാൻ കഴിഞ്ഞട്ടില്ല...


താഴെ ചിത്രത്തിൽ നമ്മുടെ മിൽകി വേ ഗാലക്സിയുടെ വലുപ്പവും, അതിൽ നാം ആധുനിക മനുഷ്യർ പുറപ്പെടുവിച്ച സിഗ്നലുകൾ ഇതുവരെ താണ്ടിയ ദൂരവും അടയാളപ്പെടുത്തി തരതമ്യപ്പെടുത്തുയിരിക്കുന്നു...