Sunday, 25 May 2025
Wednesday, 14 May 2025
Mohanlal
ഇവിടെയിത് പറയണോ എന്ന് പല പ്രാവശ്യം ആലോചിച്ച ശേഷം എഴുതുകയാണ്. കാരണം ഞാനിതിൽ അഡ്രസ്സ് ചെയ്യുന്നത് ഇവിടെ ഈ മുഖപുസ്തകത്തിലുള്ള ഏറ്റവും നല്ല സുഹ്രുത്തുക്കളേയാണ്.
എല്ലാവരും കൂടി വളഞ്ഞിട്ട് മോഹൻലാലിനെ ആക്രമിക്കുന്ന പരിപാടി ദയവായി അവസാനിപ്പിക്കണം
ഞാനിത് മോഹൻലാലിന്റെ വക്കാലത്തുമായി വന്ന് പറയുകയല്ല. ആരുടേയും പ്രേരണയാലും പറയുന്നതല്ല. ജാമ്യമെടുക്കുവല്ല മറിച്ച് എന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നിയതു കൊണ്ടാണ് ഒരു അപേക്ഷയായി ഇവിടെയിത് എഴുതുന്നത്.
മോഹൻലാലിനെ ഇപ്പോൾ വളഞ്ഞിട്ട് ആക്രമിക്കുന്നത് എന്തിനാണ് എന്ന് എനിക്കും നിങ്ങൾക്കുമറിയാം. ഒന്ന്, എമ്പുരാൻ എന്ന രാജ്യവിരുദ്ധ / ഹിന്ദു വിരുദ്ധ സിനിമയിൽ അഭിനയിച്ചതിന്റെ പേരിലാണ്. രണ്ട് മാധ്യമത്തിന്റെ ആദരവ് ഏറ്റ്വാങ്ങാൻ ദുബായിൽ പോയതിനു. ശരിയല്ലേ? ഇനിയുമുണ്ട്; കാരണങ്ങൾ; രാമക്ഷേത്ര ഉത്ഘാടനത്തിന് പോയില്ല, മോദിജിയുടെ സത്യപ്രതിജ്ഞയ്ക്ക് പോയില്ല എന്ന് തുടങ്ങി പലതും..
ഇനി ചോദിക്കട്ടെ;
കീർത്തിചക്രയിലും, ബാബാക്കല്യാണിയിലും ഒക്കെ അഭിനയിച്ച മോഹൻലാലിനെ നമുക്കിഷ്ടവും എമ്പുരാനിലെ മോഹൻലാലിനെ നമുക്കിഷ്ടവുമല്ല. ശരിയല്ലേ ? അതങ്ങനെയാകട്ടെ. എമ്പുരാൻ ഇറങ്ങിയപ്പോൾ ആ സിനിമയെ നഖശിഖാന്തം എതിർത്തും വിമർശിച്ചും പോസ്റ്റിട്ട ആളാണ് ഞാൻ. ആ സിനിമ എനിക്ക് വേദന ഉണ്ടാക്കി. ഞാനെതിർത്തു. അവിടെ തീർന്നു. തീരണം..
കാരണം ലാൽ ഒരു നടനാണ്. വെറും നടൻ. ആർ.എസ്സ്.എസ്സുകാരനോ, ബിജെപ്പിക്കാരനോ, സോഷ്യൽ മീഡിയാ സംഘിയോയല്ല.. അദ്ദേഹത്തിന് വ്യക്തിപരമായി രാഷ്ട്രീയം ഉണ്ടാവാം ഇല്ലാതിരിക്കാം.
എന്തുമാകട്ടെ; മോഹൻലാൽ എന്ന താര സിംഹാസനത്തിൽ ഇരിക്കുന്ന നടൻ ആത്യന്തികമായി ഇന്നും സംവിധായകന്റെ മുന്നിൽ വിനയപൂർവ്വം അഭിനയിക്കുന്ന ഒരു നടനാണ്. അത് അദ്ദേഹത്തിന്റെ ഗുണമോ ദോഷമോ ആകാം. ഈ പടത്തിന്റെ തിരഞ്ഞെടുപ്പിൽ ലാലിന് തെറ്റ് പറ്റി. അതിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തതാണ്. ചതിച്ചത് പൃഥിരാജാണ് എന്ന് നിങ്ങൾക്കുമറിയാം, എനിക്കുമറിയാം. (ഇതേ ചതി അവർ സുരേഷ് ഗോപിയോടും ചെയ്തിരുന്നു. ഈ പടത്തിന് ഗുജറാത്തിൽ അനുമതി നേടിക്കൊടുത്തത് അദ്ദേഹമാണ്. ) ലാലിന്റെ നിർബന്ധപ്രകാരം ആ പടത്തിലെ പല ഭാഗങ്ങളും വെട്ടി മാറ്റിയതും നമ്മൾ കണ്ടതാണ്. പറ്റിയത് അബദ്ധമാണ്. അതിനുള്ള അഥവാ അർഹിക്കുന്നതിലും കൂടുതൽ ചീത്ത അങ്ങേര് കേട്ടു കഴിഞ്ഞു.
ഇനി ജമാത്തെയുടെ പരിപാടിയിൽ ദുബായിൽ പോയത്; ഒന്ന് ചോദിക്കട്ടെ , നിങ്ങൾ പറയുന്ന ഈ ദേശവിരുദ്ധ പത്രവും ചാനലും മോദി ഭരിക്കുന്ന ഇന്ത്യയിൽ നിരോധിച്ചതാണോ? അല്ലല്ലോ? അവരെല്ലാം ഇന്ത്യക്കാരാണ്, മലയാളികളും. നമ്മൾ എന്ന് നാം കരുതുന്ന സമൂഹം മാത്രമടങ്ങുന്നതല്ല ഈ ലോകം. നമുക്ക് എതിർപ്പുള്ളവരും കൂടി ഉൾപ്പെട്ടതാണ് ഈ സമൂഹം.
അങ്ങനെ ബഹുസ്വരമായ ഒരു സമൂഹം പിന്തുണച്ചും ഇഷ്ടപ്പെട്ടും, അവര് കൂടി കാശ് മുടക്കി സിനിമക്ക് ടിക്കറ്റ് എടുത്ത് വളർത്തിയ നടനാണ് മോഹൻലാൽ. അങ്ങേർക്ക് എല്ലാവരേയും വേണം. ആരോടും വിവേചനം കാണിക്കാൻ ആവില്ല. അങ്ങനെ ചെയ്താൽ അതാകും തെറ്റ്. സെലിബ്രിറ്റികൾ ഇങ്ങനെ പല പരിപാടികൾക്കും പോകും. ചുമ്മാതല്ല , നല്ല കാശ് മേടിച്ച് തന്നെയാണ് പോകുന്നത്.
ഒന്ന് കൂടെ പറയാം; കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം ക്ഷണിച്ച പരിപാടിക്കാണ് ലാൽ പോയത്. അവരുടെ രാഷ്ട്രീയം അദ്ദേഹത്തിന് ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവരേയും കരുതേണ്ട ചുമതല ലാലിനുണ്ട്. അത്രേയുള്ളൂ.
ഒന്നോർക്കണം,സംഘ പരിവാറിനെ വെറുക്കപ്പെട്ടവരായി കണ്ടിക്കുന്ന കേരളത്തിൽ, പാർശ്വവൽക്കരിക്കപ്പെട്ട 'നമ്മൾ' ഹിന്ദു സമൂഹത്തിനൊപ്പം ധൈര്യമായി നിൽക്കുന്ന മനുഷ്യനാണ് മോഹൻലാൽ. ഒരൊറ്റ സിനിമ കാരണം അങ്ങേരെ വെറുക്കപ്പെട്ടവനാക്കിയാൽ പിന്നെ മുണ്ട് പൊക്കി മതം നോക്കുന്ന തീവ്രവാദികളുമായി എന്താ വ്യത്യാസം?
അവസാനമായി ഒരു കാര്യം കൂടി; ആരേയും അടിച്ചു പുറത്താക്കലല്ല, മറിച്ച് വിളിച്ച് അകത്താക്കലാണ് യഥാർത്ഥ സാമൂഹ്യ പ്രവർത്തനം. സംഘവും ബിജെപിയും അനുബന്ധ പ്രസ്ഥാനങ്ങളും എല്ലാം വളർന്നത് അങ്ങനെയാണ്. ഇന്നലെ എതിർത്തവര് നാളെ കൂടെ വരണം.
അല്ലാതെ കൂടെ നിൽക്കുന്ന ഒരാൾക്ക് ഒരബദ്ധം അഥവാ തെറ്റ് പറ്റിയാൽ ഉടനെ അയാളെ കൊന്ന് തിന്നുവല്ല വേണ്ടത്, അത് കാടത്തമാണ്. പ്രത്യേകിച്ച് പശ്ചാത്തപിച്ച ശേഷം! അതിനാൽ നിർത്തണം. ദയവായി ഈ പരിപാടി ഇനി തുടരരുത്.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
@highlight
#Mohanlal
Wednesday, 16 April 2025
Hindu parliament required
ഇന്ത്യ ഒരു മൃഗീയ ഹിന്ദുഭൂരിപക്ഷരാജ്യമാണ്.
എങ്ങനെയുള്ള ഹിന്ദുഭൂരിപക്ഷരാജ്യം?
നൂറ്റാണ്ടുകളോളം ഇസ്ലാമിക അധിനിവേശശക്തികൾ കൂട്ടക്കൊലപാതകങ്ങളും കൂട്ടമതപരിവർത്തനങ്ങളും നടത്തി ഇന്ത്യ വിഭജിച്ചെടുത്ത് മൂന്ന് ഇസ്ലാമികരാജ്യങ്ങൾ സ്വന്തമാക്കിയതിനുശേഷം ബാക്കി വന്ന ഹിന്ദുഭൂരിപക്ഷപ്രദേശം. തെരുവിൽ മതം പറഞ്ഞു കലാപം നടത്തി 20 ലക്ഷത്തോളം ഹിന്ദുക്കളുടെ കഴുത്തറുത്ത് വടക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങൾ അടർത്തിയെടുത്ത് ഇസ്ലാമിക രാജ്യമാക്കി മാറ്റിയതിനുശേഷം ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശം.
എന്നിട്ടും!
ശ്രദ്ധിക്കണേ എന്നിട്ടും!
ഈ ഇന്ത്യയിൽ മതവർഗീയകലാപങ്ങൾ ഒന്നുപോലും തുടങ്ങിവച്ചത് ഹിന്ദുക്കളല്ല.
എന്നാൽ, വർഗീയ കലാപങ്ങളിൽ കൂടുതൽ കൊല്ലപ്പെട്ടത് ഹിന്ദുക്കളാണ്.
കൂടുതൽ സ്വത്ത് നാശം ഉണ്ടായത് ഹിന്ദുക്കൾക്കാണ്.
കൂടുതൽ കൊള്ളയടിക്കപ്പെട്ടത് ഹിന്ദുക്കളാണ്.
കൂടുതൽ ബലാത്സംഗം ചെയ്യപ്പെട്ടത് ഹിന്ദുസ്ത്രീകളാണ്.
കൂടുതൽ തകർക്കപ്പെട്ടത് ഹിന്ദു വീടുകളാണ്.
കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ കച്ചവടസ്ഥാപനങ്ങളാണ്.
കൂടുതൽ നശിപ്പിക്കപ്പെട്ടത് ഹിന്ദുക്കളുടെ ആരാധനാലയങ്ങളാണ്.
തങ്ങൾ ജനിച്ചു ജീവിച്ച ഗ്രാമത്തിൽ നിന്ന് ഒരു ഗതിയും പരഗതിയും ഇല്ലാതെ ഇരുട്ടിൻറെ മറവിൽ മറ്റൊരു ഗ്രാമത്തിലേക്ക് കൂട്ടപ്പലായനം നടത്തേണ്ടി വന്നത് ഹിന്ദുക്കൾക്കാണ്.
അതാണ് ഞാൻ അതിശയിച്ചു പോകുന്ന നഗ്നസത്യം.
മതം പറഞ്ഞു ഒരു രാജ്യം വിഭജിച്ചു മുസ്ലിങ്ങൾക്ക് കൊടുക്കാനുള്ളത് കൊടുത്തുകഴിഞ്ഞു ബാക്കിയായ ഹിന്ദുഭൂരിപക്ഷപ്രദേശത്ത് പോലും ഹിന്ദുക്കൾക്ക് യാതൊരു രക്ഷയുമില്ല.
ഹിന്ദുക്കൾക്ക് തങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നില്ല.
ഹിന്ദുക്കൾക്ക് തങ്ങളുടെ സ്ത്രീകളുടെ മാനം രക്ഷിക്കാൻ കഴിയുന്നില്ല.
ഹിന്ദുക്കൾക്ക് തങ്ങളുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കാൻ കഴിയുന്നില്ല.
ആ ഉപജീവനമാർഗ്ഗം ഒരുപക്ഷേ കന്നുകാലികൾ ആയിരിക്കാം അല്ലെങ്കിൽ കച്ചവടസ്ഥാപനങ്ങൾ ആയിരിക്കാം.
ഹിന്ദുക്കൾക്ക് തങ്ങൾ വിശ്വസിച്ച ദേവിദേവന്മാരുടെ പ്രതിഷ്ഠകളും ആ പ്രതിഷ്ഠകൾ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളും സംരക്ഷിക്കാൻ കഴിയുന്നില്ല.
നോക്കണേ ഇന്ത്യ ഹിന്ദുഭൂരിപക്ഷരാജ്യമാണ്.
ഹിന്ദുക്കൾക്ക് മൃഗീയഭൂരിപക്ഷമുള്ള രാജ്യം.
വർഗീയവാദികളും തീവ്രവാദികളും ആയ മുസ്ലീങ്ങളെ പേടിച്ച് ഹിന്ദുക്കൾ കഴിയേണ്ടി വരുന്നത് ആ രാജ്യത്താണ്.
ഇവിടെയുള്ള രാഷ്ട്രപതി മുതൽ പഞ്ചായത്ത് മെമ്പർ വരെയുള്ള ഭരണതലത്തിലുള്ള ഭൂരിഭാഗം ആളുകളും ഹിന്ദുക്കളാണ്.
പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
മറ്റ് സർക്കാർ സ്ഥാപനങ്ങളിലെയും അവസ്ഥ അതുതന്നെ.
സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്ന വിദ്യാലയങ്ങളിലെ അധ്യാപകരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
നീതിന്യായവ്യവസ്ഥയിൽ വിധി പറയുന്ന ജഡ്ജിമാരിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുന്ന പത്രദൃശ്യമാധ്യമങ്ങളിൽ ബഹുഭൂരിഭാഗവും ഹിന്ദുക്കളുടെ ആണ്, അവിടെ ജോലി ചെയ്യുന്ന ആളുകൾ ബഹുഭൂരിഭാഗവും ഹിന്ദുക്കളാണ്.
എന്നിട്ടും ഹിന്ദുക്കളുടെ അവസ്ഥ ഇതാണ്.
ഇതാണ് നഗ്നയാഥാർത്ഥ്യം.
ഇന്ന് ഈ മേഖലകളിലൊക്കെ ബഹുഭൂരിഭാഗം ഹിന്ദുക്കൾ ആയിരുന്നിട്ട് പോലും ഹിന്ദുക്കൾക്ക് ഈ ദുർഗതി ആണെങ്കിൽ
നാളെ ഈ മേഖലകളിലൊക്കെ ഹിന്ദുക്കളുടെ മൃഗീയ ആധിപത്യം നഷ്ടപ്പെട്ടാൽ ഉള്ള അവസ്ഥ എന്തായിരിക്കും?
ഊഹിക്കാൻ കഴിയുമോ നിങ്ങൾക്ക്?
ഇതിനൊക്കെ കാരണമെന്താണ്?
ഒരേയൊരു കാരണം മാത്രം.
ഹിന്ദുക്കൾ അസംഘടിതരും മതബോധം ഇല്ലാത്തവരുമാണ്.
മുസ്ലീങ്ങൾ ഈ ലോകത്ത് ഏറ്റവും സംഘടിതരും ഏറ്റവും മതബോധമുള്ളവരുമാണ്.
മുസ്ലീങ്ങൾക്ക് തിരിച്ചടി കിട്ടിയത് ഗുജറാത്ത് കലാപത്തിൽ മാത്രമാണ്.
ബാക്കി എല്ലാ കലാപങ്ങളിലും ഹിന്ദുക്കളെ കക്ഷികമായി കൊലചെയ്യപ്പെട്ടു.
ഏകപക്ഷീയമായി എല്ലാം ഇട്ടെറിഞ്ഞ് അടുത്ത ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു.
പെൺമക്കൾ മുസ്ലിം കാട്ടാളന്മാരുടെ കൈകളാൽ ബലാത്സംഗം ചെയ്യപ്പെടുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടിവന്നു.
നെഞ്ചുപൊട്ടി കരഞ്ഞിട്ടും രാഷ്ട്രീയക്കാരോ പോലീസോ നീതിപീഠമോ മിക്ക ഇടങ്ങളിലും ഹിന്ദുക്കളെ രക്ഷിക്കാൻ എത്തിയില്ല.
അതാണ് സംഘടിത വർഗീയ ഐക്യത്തിന്റെ ശക്തി.
അതാണ് സംഘടിത വർഗീയ വോട്ട് ബാങ്കിന്റെ ശക്തി.
കേന്ദ്രത്തിൽ ബിജെപി ഭരിക്കുന്നത് കൊണ്ട് മാത്രം രക്ഷപ്പെട്ടു പോകുന്ന കുറെ ആളുകളാണ് നമ്മളൊക്കെ.
2014ലും കേന്ദ്രത്തിൽ ഭരണത്തിൽ എത്തിയത് കോൺഗ്രസ് ആയിരുന്നുവെങ്കിൽ എന്തൊക്കെ സംഭവിക്കുമായിരുന്നു എന്ന് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയാണ്.
കേന്ദ്രത്തിൽ ബിജെപി ആയിരുന്നിട്ട് പോലും പശ്ചിമബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലും ഒക്കെ ഹിന്ദുക്കൾ ഹിന്ദുക്കൾ ആയതുകൊണ്ട് മാത്രം ദുരിതനുഭവിക്കുന്നു. മമതാ ബാനർജി എന്ന താടക മുസ്ലിം വോട്ട് ബാങ്കിനെ പ്രേരിപ്പിക്കാൻ വേണ്ടി ചെയ്യാവുന്ന വിട്ടുവീഴ്ചയൊക്കെ ചെയ്യുന്നു. പശ്ചിമ ബംഗാളിലെ സംഘടിതരല്ലാത്ത, മതബോധമില്ലാത്ത ഹിന്ദുക്കളായ കഴുതകൾ മമതയെ തങ്ങളുടെ നേതാവായി വീണ്ടും വീണ്ടും തെരഞ്ഞെടുക്കുന്നു. മമതയാകട്ടെ തൻറെ പാർട്ടിയിലേക്ക് കടുത്ത ഇന്ത്യ വിരുദ്ധരും ഹിന്ദുവിരുദ്ധരുമായ ഇസ്ലാമിക തീവ്രവാദികളെ ക്ഷണിക്കുകയും സ്ഥാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു. അവർ ഈ കലാപ സമയത്ത് പോലും കടുത്ത വർഗീയതയും ഹിന്ദുവിരോധവും പുലമ്പുകയാണ്. ഭൂരിപക്ഷമതവിഭാഗം മൂർഷിദാബാദിൽ നിന്നും നിന്നും കെട്ടുംകെട്ടി പലായനം ചെയ്യുകയാണ്. കുറച്ചു മാസങ്ങൾക്കു മുൻപാണ് ഹിന്ദു സ്ത്രീകളെ നിരന്തരമായി ബലാത്സംഗം ചെയ്ത 24 പർഗാസിലെ കോൺഗ്രസുകാരനായ ഒരു മുസ്ലിം തീവ്രവാദിയുടെ തെമ്മാടിത്തരം കുറിച്ച് നമ്മൾ വായിച്ചത്. 2018ൽ മാൾഡയിലും ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറി വന്ന ഇസ്ലാമികതീവ്രവാദികൾ ഇതേ തരത്തിൽ കലാപം സൃഷ്ടിച്ചിരുന്നു. അന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസും അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ കയ്യേറിയ ഈ മുസ്ലിം കലാപകാരികൾ കണ്ണിൽ കണ്ടതിനെല്ലാം തീയിട്ടു. ആ കത്തിപ്പോയതൊക്കെ ഡിജിറ്റലായി സംരക്ഷിക്കപ്പെട്ടത് ആണെങ്കിൽ കുഴപ്പമില്ല. പക്ഷേ അങ്ങനെയല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ. ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞുകയറി വന്ന ആ കലാപകാരികൾ മുഴക്കിയ അന്നത്തെ മുദ്രാവാക്യം ഇങ്ങനെയായിരുന്നു
"ആര്യന്മാർ ഇന്ത്യ വിടുക"
അവർ ആര്യന്മാർ എന്ന് ഉദ്ദേശിച്ചത് ഹിന്ദുക്കളെ മാത്രമാണ്. അവരുടെ കണക്കിൽ മുസ്ലിങ്ങൾ ആര്യന്മാർ അല്ല.
ഹിന്ദുക്കളാണ് ആര്യന്മാർ.
ആര്യന്മാർ ഒരു മതവിഭാഗമല്ലെന്നും ഒരു വംശമാണെന്നും മുസ്ലീങ്ങൾക്കിടയിലും ഹിന്ദുക്കൾക്കിടയിലും മറ്റു മതവിഭാഗങ്ങൾക്കിടയിലും ആര്യന്മാരും ആര്യന്മാർ അല്ലാത്തവരും ഉണ്ടെന്നും തലയ്ക്കകത്ത് മനുഷ്യവിസർജ്യമുള്ള ആ ജന്തുക്കളെ പറഞ്ഞു മനസ്സിലാക്കാൻ വലിയ പാടാണ്.
കാരണം അവരെ ചെറുപ്പത്തിലെ പറഞ്ഞു പഠിപ്പിച്ചത് അതാണ്.
ആര്യന്മാർ ഇന്ത്യയിൽ അധിനിവേശം നടത്തി. നമ്മളെ അടക്കി ഭരിച്ചു.
ആര്യന്മാരെ ഇന്ത്യയിൽ നിന്നും തുരുത്തിയൊടിക്കേണ്ട കടമ നമുക്കുണ്ട്.
അതിനനുസരിച്ച് അവർ ചരിത്ര പാഠപുസ്തകങ്ങളും വ്യാഖ്യാനിക്കുന്നു. കേരളത്തിലും ഈ ആര്യൻ വാദം ഉയർത്തുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്.
ഇത്തരം നുണകളിലൂടെയാണ് അവർ വർഗീയതയും അപര വിദ്വേഷവും വളർത്തുന്നത്.
സംഘടിക്കുക ചെറുത്തുനിൽക്കുക.
നിങ്ങളുടെ കയ്യിലുള്ള വോട്ട് എന്ന ആയുധം നിങ്ങളുടെ നിലനില്പിനുവേണ്ടി വിനിയോഗിക്കുക.
നമ്മുടെ മുന്നിൽ ഈ വഴി മാത്രമേയുള്ളൂ.
ഫോട്ടോ: 1921 ലെ ഹിന്ദു വംശഹത്യയിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ചു പ്രശസ്ത നാടകകൃത്ത് വിക്രമൻ നായർ
Tuesday, 15 April 2025
Fraud Gandhi
*മോഹൻദാസ് ഗാന്ധി, വിഡ്ഢികളായ നമ്മൾ ഇനിയും ഇയാളെ തിരിച്ചറിയാൻ ഒരു നിമിഷം പോലും വൈകിപ്പോകരുത്!*
*അറിയണം, വാസ്തവം തിരിച്ചറിയണം, അത് മറ്റുള്ളവരെ അറിയിക്കയും വേണം; ഈ കള്ളനാണയത്തിൻ്റെ യഥാർത്ഥമുഖം വരും തലമുറക്ക് കാട്ടി കൊടുത്തില്ലെങ്കിൽ, അത് അവരോട് ചെയ്യുന്ന ഏറ്റവും വലിയ ചതിയായിരിക്കും!*
അയാൾ ഒരിക്കൽ ഡൽഹിയിലെ വാൽമീകി ബസ്തി ക്ഷേത്രത്തിൽ എത്തി. ധാരാളം ജനങ്ങളും ഒത്തുകൂടി. മതമൈത്രിയെ കുറിച്ച് സംസാരിച്ച ശേഷം അയാൾ അവിടെവെച്ച് ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി.
ജനക്കൂട്ടത്തിൽ നിന്നൊരു സ്ത്രീ എഴുന്നേറ്റ് ക്ഷേത്രത്തിൽ വെച്ച് ഇതു ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.
ഗാന്ധി ചോദിച്ചു, "എന്തുകൊണ്ട്..?"
അത് നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് ആ സ്ത്രീ പറഞ്ഞു.
"ഞാൻ അങ്ങനെ വിശ്വസിയ്ക്കുന്നില്ല..!!" എന്ന് അയാൾ മറുപടി നല്കി! "മതത്തെ വ്യാഖ്യാനിയ്ക്കാൻ അങ്ങ് യോഗ്യനാണെന്ന് ഞങ്ങൾ കരുതുന്നില്ല" എന്ന് സ്ത്രീയും തിരിച്ചുപറഞ്ഞു.
അവിടെ സന്നിഹിതരായ ആളുകളുടെ ഭൂരിപക്ഷ അഭിപ്രായം എന്താണെന്നു ചോദിക്കാൻ ഗാന്ധി ആവശ്യപ്പെട്ടു.
"ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച് മതവിശ്വാസത്തെ നിർണ്ണയിയ്ക്കാൻ കഴിയുമോ.!?"
സ്ത്രീ ചോദിച്ചു.
"നിങ്ങൾ എന്റെ മതസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയാണ്" എന്ന് ഗാന്ധി മറുപടി പറഞ്ഞു.
"കോടിക്കണക്കിനു ഹിന്ദുക്കളുടെ മതവിശ്വാസത്തിൽ അങ്ങ് നിയമവിരുദ്ധമായി ഇടപെടുകയാണെന്ന്" സ്ത്രീയും മറുപടി നൽകി.
അയാൾപറഞ്ഞു, "ഞാൻ ഖുർആൻ വായിയ്ക്കും."
ആ സ്ത്രീ പറഞ്ഞു, "ഞാൻ അതിനെ എതിർക്കും."
അപ്പോൾ നൂറുകണക്കിന് വാൽമീകി യുവാക്കൾ ആ സ്ത്രീയ്ക്കുവേണ്ടി എഴുന്നേറ്റുനിന്ന് പറഞ്ഞു, "അങ്ങ് ഈ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ വായിച്ചോളൂ, പക്ഷേ അതിനുമുമ്പ് ഒരു മോസ്കിൽ വെച്ച് ഗീതയോ രാമായണമോ പാരായണം ചെയ്യണം.!!
വർദ്ധിച്ചു വരുന്ന പ്രതിഷേധങ്ങൾ കണ്ട ഗാന്ധി പോലീസിനെ വിളിച്ചുവരുത്തി. ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള പോലീസ് പ്രതിഷേധക്കാരെ പിടികൂടി. അവർക്കെതിരെ 107 കേസുകൾ രജിസ്റ്റർ ചെയ്തു. തുടർന്ന് ഗാന്ധി പോലീസ് സംരക്ഷണയിൽ അതേ ക്ഷേത്രത്തിൽ വെച്ച് ഖുർആൻ പാരായണം ചെയ്തു.
പോലീസ് സംരക്ഷണത്തിൽ ഇതേ ക്ഷേത്രത്തിലെ ഒരു മുറിയിൽ 214 ദിവസം അദ്ദേഹം താമസിച്ച്, ഹിന്ദു മാത്രം പാലിക്കേണ്ട മതേതരത്വത്തെ കുറിച്ച് നിരന്തരം പ്രഭാഷണം നടത്തുകയും ഖുറാൻ പാരായണം ചെയ്ത് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു. ആ മുറി ഇന്നും അവിടെ പോയാൽ കാണാം. ഇതാണ് ഗാന്ധിയുടെ യഥാർത്ഥ മുഖം.
*"ഗുരുദത്തിന്റെ ഇന്ത്യാ വിഭജനത്തെ കുറിച്ചുള്ള "vishwasghat"എന്ന പുസ്തകത്തിൽ നിന്ന്..."*
Friday, 11 April 2025
മെട്രോമാൻ ശ്രീധരൻ
രണ്ട് ദിവസം മുമ്പാണ് ജോൺ ബ്രിട്ടാസിൻ്റെ ഒപ്പം കൂടി തിരക്കഥാകൃത്ത് രഞ്ജി പണിക്കരുടെ ആ പരിഹാസ ചിരി കണ്ടത്. ചിരിയിലൂടെ അദ്ദേഹത്തെക്കുറിച്ച് അയാൾ എന്തൊക്കെയോ ആക്ഷേപിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. അപ്പൊഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയണം എന്നാഗ്രഹം തോന്നിയത്. അങ്ങനെയാണ് അദ്ദേഹത്തിൻ്റെ ജീവചരിത്രം വായിച്ചത് . അത് വരെ ലോകം മുഴുവൻ ആദരിക്കുന്ന ഒരു വയോധികനോട് , ഏൽപ്പിച്ച ജോലി ശുഷ്ക്കാന്തിയോടെ ചെയ്ത് തീർക്കുന്ന ഒരു വ്യക്തിയോടുള്ള ബഹുമാനം മാത്രമായിരുന്നു ഉണ്ടായിരുന്നത് . എന്നാൽ വായന കഴിഞ്ഞതോടെ ആ പേര് വെറുതെ പറയാനുള്ള യോഗ്യത പോലും എനിക്കില്ല എന്ന് ബോധ്യപ്പെട്ടു . നിങ്ങൾക്കദ്ദേഹത്തെ അറിയാം എന്നതിനാൽ ആ പേര് ഞാൻ പറയുന്നില്ല ....
കൊങ്കൺ റെയിൽവേ , ഡെൽഹി മെട്രോ തുടങ്ങി ഏൽപ്പിച്ച ജോലികളെല്ലാം പരമാവധി വൈദഗ്ദ്ധ്യത്തൊടെ തീർത്തയാളെക്കുറിച്ച് ആ വിഷയത്തിൽ ഇനി പറയാൻ ബാക്കിയൊന്നും കാണില്ല. പക്ഷെ അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാൻ സാധിച്ച വളരെ കുറച്ച് കാര്യങ്ങൾ പങ്കുവെക്കട്ടെ. ..
36 വർഷത്തെ സർവീസിന് ശേഷവും നിരന്തരമായി ഭാരതവുമായി സമ്പർക്കം പുലർത്തുന്ന ഒരാൾ എന്ന നിലയിൽ സ്വതന്ത്രരാനന്തര ഭാരതത്തിൻ്റെ സ്പന്ദനങ്ങൾ അദ്ദേഹത്തോളം അറിഞ്ഞവരുണ്ടാകുമോ എന്ന കാര്യം സംശയമാണ്. ഏൽപ്പിച്ച ജോലി പൂർണ്ണമായും പറഞ്ഞ സമയത്തിന് മുമ്പ് പരമാവധി ചെലവു ചുരുക്കി ചെയ്ത് തീർത്തയാളാണെന്ന് നമുക്കറിയാം. വൈകുന്ന ഓരോ ദിവസങ്ങളും മൂലം തൻ്റെ
രാജ്യത്തിലുണ്ടായേക്കാവുന്ന നഷ്ടം അദ്ദേഹത്തിന് സഹിക്കാനാവാത്തതായിരുന്നു. അതു കൊണ്ടായിരിക്കണം 1974 ലെ റെയിൽവേ പണിമുടക്കിൻ്റെ സമയത്തും , ലോകമൊന്നാകെ പ്രതിസന്ധിയിലാക്കപ്പെട്ട ഗൾഫ് യുദ്ധകാലത്തും അദ്ദേഹത്തിൻ്റെ പണിയായുധങ്ങൾ വിശ്രമിക്കാതിരുന്നത്.. അതു കൊണ്ടായിരിക്കണം Estimated സമയത്തിൽ നിന്നും ഓരോ ദിവസവും കിഴിച്ചെടുക്കുന്ന reverse clock അദ്ദേഹത്തിൻ്റെ പണിയിടത്തിലെ ഒരു സവിശേഷതയായത്.
കീഴുവീട്ടിൽ നീലകണ്ഠൻ മൂസദിൻ്റെയും ഏലാറ്റുവളപ്പിൽ കാർത്ത്യായനി അമ്മയുടെയും ഒമ്പത് മക്കളിൽ ഇളയവനായിരുന്നു അദ്ദേഹം. . ശാസിക്കേണ്ടിടങ്ങളിൽ ശാസിച്ചും കൈപിടിച്ച് കൂടെ നിർത്തിയതും അദ്ദേഹത്തിന് പ്രതിസന്ധികളെ നേരിട്ടാനുള്ള കരുത്ത് നൽകിയതും ഈ വലിയ കുടുംബം തന്നെയായിരുന്നു..
ഒരു നേതാവിന് വേണ്ട സകല ഗുണവും അദ്ദേഹത്തിലുണ്ട് എന്ന് തെളിഞ്ഞത് ഒരു പക്ഷെ കോളേജ് പഠന സമയത്തായിരിക്കണം. അവിടെ , ഫുട്ബോൾ ടീമിൻ്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.. പിന്നീട് Civil Engineering honour ഓടെ പാസായ അദ്ദേഹം , IRSE പരീക്ഷയിൽ ഏഴാം റാങ്ക് കരസ്ഥമാക്കി. തുടർന്ന് 17 Dec 1954 ൽ സതേൺറേയിൽവേയിൽ ആദ്യ പോസ്റ്റിങ് ലഭിച്ചു.
ആദ്യത്തെ ശ്രദ്ധേയമായ ജോലി ചുഴലിക്കാറ്റിൽ തകർന്ന് പോയ പാമ്പൻ പാലം ചുരുങ്ങിയ സമയത്തിൽ പൂർത്തിയാക്കുക എന്നതായിരുന്നു. ആറു മാസമാണ് അതിനായ് നൽകിയിരുന്ന കാലാവധി. പക്ഷെ 46 ആ മത് ദിവസം അദ്ദേഹം തൻ്റെ ജോലി പൂർത്തിയാക്കി. . Estimated time ൻ്റെ 4 ഇരട്ടി സമയമെടുത്താലും പണി പൂർത്തിയാകാത്ത സമൂഹത്തിൽ ഇതൊരു അത്ഭുതമായിരുന്നു. തകർന്ന് പോയ പാലത്തിൻ്റെ griders തന്നെയാണ് ഉപയോഗിച്ചത്. ഇത് മൂലം ചിലവും സമയവും ലാഭിക്കാനായി .. ഈ സമയത്തായിരുന്നു അദ്ദേഹത്തിൻ്റെ ഭാര്യ രാധ , മകൾ ശാന്തിയെ പ്രസവിച്ചത്. എന്നാൽ അദ്ദേഹം മകളെ നേരിൽ കാണാൻ പോയത് പാലത്തിലൂടെ വാഹനങ്ങൾ ഓടിത്തുടങ്ങിയതിന് ശേഷം മാത്രമാണത്രേ !
ഇതിന് ശേഷമാണ് കൽക്കട്ടാ മെട്രോ വരുന്നത്. ആയിടെക്ക് ഒരു സെമിനാറിൽ പങ്കെടുക്കാനായി ജപ്പാനിൽ പോയ അദ്ദേഹത്തെ അവിടെത്തെ മെട്രോവിൻ്റെ സാങ്കേതികത മികവുകൾ ആകർഷിച്ചു . അത് പഠിക്കാനായി രണ്ട് ദിവസങ്ങൾ കൂടി അവിടെ തങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാതിരുന്ന അദ്ദേഹം തൻ്റെ സുഹൃത്തിനോടാവശ്യപ്പെട്ട് $300 ഡോളറിൻ്റെ ലോണെടുത്തു, അവിടെ താമസിച്ച് എഞ്ചിനിയന്മാരെ കണ്ട് അവയുടെ drawings എടുത്തു , തീർന്നില്ല. മടങ്ങിയെത്തിയ ശേഷം അവ ഇന്ത്യൻ സാഹചര്യമനുസരിച്ച് പരിഷ്ക്കരിക്കുകയും ചെയ്തു.
ഇന്ത്യയിലാകമാനം റെയിൽവേ പണിതിട്ട ബ്രിട്ടീഷ് impossible എന്ന് പറഞ്ഞുപേക്ഷിച്ച കൊങ്കൺ പാത വെറും 7 വർഷം കൊണ്ടാണ് അദ്ദേഹം പണി തീർത്തത്. അക്കാലത്ത് സംസ്ഥാനമേതായാലും അവിടെയുണ്ടാക്കുന്ന ഒരൊറ്റ ഓഫീസ് വർക്കും 24 മണിക്കൂറിലധികം എടുക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.. ചുരുങ്ങിയ സമയത്ത് ഭംഗിയായി ജോലി തീർക്കുവാൻ അദ്ദേഹത്തിന് ബ്യൂറോക്രസിയുടെ വ്യവസ്ഥാപിത നിയമങ്ങൾ പലതുമായും ഇടയേണ്ടിയും വന്നിട്ടുണ്ട്.
യാതൊരു പേപ്പറുകളും ഉപയോഗിക്കാതെ , പറഞ്ഞു വെച്ച വാക്കിനെ മാത്രം ആശ്രയിച്ച് ' പരസ്പര വിശ്വാസത്തെ മാത്രം മുൻനിർത്തി , സത്യസന്ധരായ , ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഒരു ചെറു കൂട്ടത്തെ മാത്രമാണ് അദ്ദേഹം ഈ ബൃഹത് പദ്ധതിക്കായി തിരഞ്ഞെടുത്തത് എന്നത് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണ്.
തുടർന്ന് ഡെൽഹി മെട്രോവിൻ്റെ ജോലി നടക്കുമ്പോഴാണ് അദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനാകുന്നത്. ശേഷം ഒരു മാസത്തെ rest മാത്രമാണ് അദ്ദേഹം തനിക്കായി മാറ്റിവെച്ചത്. ഡെൽഹി പൂർത്തിയാക്കിയ ശേഷം കൊച്ചി മെട്രോ .. അങ്ങനെയങ്ങനെ ....
തുടക്കത്തിൽ വിദേശീയരുടെ ചില idea കൾ metro വിൽ ഉപയോഗിക്കേണ്ടി വന്നുവെങ്കിലും അധികം വെകാതെ തന്നെ അതിലും സ്വയം പര്യാപ്തത നേടാൻ അദ്ദേഹത്തിനായിരുന്നു . ഭാരതത്തിൻ്റെതായി ആധികാരികമായ ideas അദ്ദേഹം ഉപയോഗിച്ചു.. അദ്ദേഹം ഒരുത്തമ പൗരനാണെന്ന് തെളിയാൻ ഇതു മാത്രം മതി. ആത്മനിർഭര ഭാരതം ഓരോ ഉത്തമ ഭാരതീയൻ്റെയും സ്വപ്നമല്ലേ ? ആ സ്വപ്നം അദ്ദേഹം സാക്ഷാത്ക്കരിച്ച് കഴിഞ്ഞു.
ഇത്രയും വലിയ സേവന കാലത്തിനിടയിൽ പലപ്പോഴായി ജോലിയുപേക്ഷിക്കേണ്ടതായ മനം മടുപ്പിക്കുന്ന സാഹചര്യങ്ങളുണ്ടായിട്ടും അദ്ദേഹം പിടിച്ച് നിന്നത് താൻ ഉപേക്ഷിച്ചാൽ ആ ജോലി നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകില്ല എന്നറിഞ്ഞത് കൊണ്ടായിരുന്നു. ഇത്തരത്തിലുള്ള വിപരീത സാഹചര്യങ്ങളിൽ പലപ്പൊഴും അദ്ദേഹത്തിന് കൂട്ടായത് ഭഗവദ് ഗീതയായിരുന്നുവത്രേ !
ജോലിക്കിടയിൽ മുറിച്ച് കളയുന്ന ഓരോ മരത്തിനും പകരമായി പത്ത് മരങ്ങൾ നട്ടുപിടിപ്പിച്ച , ശമ്പളത്തിൻ്റെ ഒരു പങ്ക് കാരുണ്യത്തിനായി കൂടി മാറ്റി വെച്ചിരുന്ന ഒരാൾ ... ജോലിയിൽ പുലർത്തിയ കാര്യക്ഷമതയുടെ , കൃത്യനിഷ്ഠയുടെ , സത്യസന്ധതയുടെ , ആത്മാർത്ഥതയുടെ , സാമൂഹ്യ പ്രതിബന്ധതയുടെ ആൾരൂപമായ ഒരാൾ ...
ചുരുക്കത്തിൽ അദ്ദേഹത്തിൻ്റെ ജീവിതം പുച്ഛിച്ച തിരക്കഥാകൃത്തിൻ്റെ സിനിമകളെക്കാൾ സംഭവബഹുലമായതാണ് എന്നതാണ് സത്യം . തിരക്കഥാകൃത്തിൻ്റെ സങ്കല്പ ലോകം നായകനായി തിരശീലയിൽ കസറുമ്പോൾ ജീവിതത്തിൽ അവ പ്രാവർത്തികമാക്കിയ ആളാണ് അദ്ദേഹം. ധീരോദാത്തനതി പ്രതാപഗുണവാനായ നായക ലക്ഷണങ്ങൾ സകലതും ചോരയും നീരുമെടുത്തവതരിച്ചയാൾ ...
അദ്ദേഹത്തെ പുച്ഛിച്ചാൽ ഇടിയുന്നത് സ്വന്തം വിലയാണെന്നറിഞ്ഞാൽ തിരക്കഥാകൃത്തിന് കൊള്ളാം. അല്ലാതെന്ത് അല്ലെ? എന്തായാലും അയാളോട് ചെറുതല്ലാത്ത നന്ദിയുണ്ട്. അയാളുടെ ഒരൊറ്റ പുച്ഛ ചിരി കൊണ്ടാണല്ലോ
കർമ്മത്തെ യോഗമാക്കി മാറ്റുന്നതെങ്ങനെയെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിക്കുന്ന ഒരാളെക്കുറിച്ച് കൂടി അറിയാനായത്
ഒരിക്കലും ഫയലുകൾ കൂമ്പാരം കൂടാത്ത അദ്ദേഹത്തിൻ്റെ ഓഫീസ് മുറിയിൽ യോഗാ വാസിഷ്ഠത്തിലെ ഒരു വാചകമുണ്ടത്രേ !
" കാര്യം കരോമി ന ച കിഞ്ചിത് അഹം കരോമി "
എനിക്കെന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ഞാൻ ചെയ്യും.
പക്ഷെ സത്യത്തിൽ അവയൊന്നും ചെയ്യുന്നത് ഈ ഞാനല്ലല്ലോ ...
ഇതിൽക്കൂടുതൽ ഇനിയെന്ത് പറയാൻ ....
ആ പുണ്യാത്മാവിൻ്റെ പാദങ്ങളിൽ മനസാ വീണ് നമസ്ക്കരിച്ച് കൊണ്ട് ..
Courtesy : Krishna Priya
Monday, 31 March 2025
Empuran
ഈ വിഷയം ഇനി എഴുതേണ്ട എന്ന് കരുതിയതാണ്. എന്നാൽ ചില കാര്യങ്ങൾ പറയാതെ വയ്യ.
എംപുരാനിലെ ഹിന്ദു വിരുദ്ധതയും, ദേശ വിരുദ്ധതയും തുടങ്ങിയത് യഥാർത്ഥത്തിൽ ലൂസിഫറിൽ തന്നെയാണ്. പല ലക്ഷ്യങ്ങൾ ഒരേ സമയം കോർത്തിണക്കി തയ്യാറാക്കിയ ദുരുദ്ദേശപരമായ ഒരു മാസ്റ്റർ പ്ലാനിന്റെ കൃത്യമായ എക്സിക്യൂഷനാണ് ഈ രണ്ട് സിനിമകളും.
ലൂസിഫറിൽ വിതച്ച് എംപുരാൻ കൊയ്ത വിഷം പുരട്ടിയ കഥയും കഥാപാത്രങ്ങളും അതിന് പിന്നിലെ സൂചകങ്ങളും ഇങ്ങനെയാണ്.
1) സിനിമയിലെ പ്രധാന കഥാപാത്രമായ മോഹൻലാൽ അവതരിപ്പിക്കുന്ന അബ്രഹാം ഖുറേഷി എന്ന സ്വർണ്ണ കള്ളക്കടത്ത് അധോലോക നായകന്റെ വലം കൈയ്യായ തീവ്രവാദിയുടെ പേര് . സയ്യിദ് മസൂദ് - ഇന്ത്യയുടെ ശത്രുക്കളായ രണ്ട് പ്രധാന തീവ്രവാദികളുടെ പേരുകളുടെ സങ്കരം!
സയ്യദ് മസൂദ് : ലഷ്ക*ർ ഇ തോയ്ബ തലവൻ ഹഫീസ് സയ്യദിനേയും ജെയ്ഷെ മൊഹമ്മദ് തലവൻ മസൂദ് അസ്ഹറിനേയും ചേർത്ത് ഉണ്ടാക്കിയ പേര്. ഇത് ലൂസിഫർ മുതൽ പ്ലാൻ ചെയ്തതല്ലേ?. അതെ എന്നാണ് ഉത്തരം !
2. എംപുരാനിൽ ഖുറേഷി ഇബ്രാഹിമിന്റെ മുഖം അന്വേഷണ ഏജൻസികളുടെ ക്യാമറക്ക് മുന്നിൽ ആദ്യമായി കാണിക്കുന്ന ഒരു സീനുണ്ട്. അതു കണ്ട് ഏജൻസി ഓഫീസർ തന്നെ അന്തം വിട്ട് ചോദിക്കുന്നുണ്ട്: എന്തിന് ഖുറേഷി ഇബ്രാഹിം തൻ്റെ മുഖം കാണിച്ചു എന്നത്. ഉത്തരം പക്ഷേ സിനിമ പറയുന്നില്ല.
എന്നാൽ ഇതിന് ഒർത്ഥമേയുള്ളൂ. L3യിൽ ഖുറേഷി ഇബ്രാഹിം കൊല്ലപ്പെടും. പിന്നെ നേതാവ് സയ്യദ് മസൂദ്. അതായത് മോഹൻലാലിന് ശേഷം മലയാള സിനിമയിൽ താനാണെന്ന വ്യംഗ്യമാണ് പൃഥ്വിരാജ് മുന്നോട്ട് വയ്ക്കുന്നത്. ഇത് മറ്റൊരു ഒളിച്ചു കടത്തലാണ്.
3. ലൂസിഫറിൽ മുതലുള്ള നേതാവാണ് കണ്ടാൽ രാജീവ് ഗാന്ധിയെ പോലെ തോന്നുന്ന പി.കെ. രാംദാസ്. അയാളുടെ മക്കൾ പ്രിയ ദർശനി രാംദാസ് അഥവാ പ്രിയങ്കാ ഗാന്ധി, മകൻ വിദേശത്ത് പഠിച്ച ജതിൻ രാംദാസ് അഥവാ രാഹുൽ ഗാന്ധി ! ഇതാണ് നാം മനസ്സിലാക്കണമെന്ന് എഴുത്തുകാരൻ കരുതുന്ന ബിംബവൽക്കരണം.
എംപുരാനിൽ; തോൽവിയായ ജതിനെ ഒഴിവാക്കി പ്രിയദർശിനിയെ നേതാവാക്കുന്നു. :- എന്ന് വച്ചാൽ പ്രിയങ്ക ഇനി പ്രധാനമന്ത്രിയാകണം എന്ന് വ്യംഗ്യം. ജതിനെ എംപുരാനിൽ ശത്രുക്കൾ ഹെലികോപ്റ്റിറിൽ ബോംബ് വച്ച് കൊല്ലുകയാണ്. വാസ്തവത്തിൽ രാഹുൽ ഗാന്ധിയെ കൊല്ലാനുള്ള ആഹ്വാനമല്ലേയിത്? സൂക്ഷിക്കണം: ആരെക്കയോ ഇത് മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട്. രാഹുലിനെ കൊല്ലുക, അതിന്റെ പഴി പരിവാറിൽ ചാരുക, സഹതാപം വച്ച് പ്രിയങ്കയെ പ്രധാനമന്ത്രിയാക്കുക ! L3 യുടെ പ്ലോട്ട് റെഡിയാണ്.
4. മുല്ലപ്പെരിയാർ തകർക്കുക: എന്നിട്ട് അതിന്റെയും കുറ്റം സംഘപരിവാറിൽ ചാർത്തുക! ദേശീയ കക്ഷി കേരളത്തിലേക്ക് വരുന്നത് വിശാലമായ നമ്മുടെ തീരദേശം വഴി മയക്കുമരുന്ന് കടത്തി കച്ചവടത്തിനാണെന്നും അത് നടന്നില്ലെങ്കിൽ ഡാം തകർത്ത് കേരളത്തെ മുക്കി കൊല്ലുകയും ചെയ്യുമെന്നുമാണ് ഈ സിനിമ പറഞ്ഞു വയക്കുന്ന മറ്റൊരു ദുരാരോപണം. ഈ ഭാഗത്ത് ആഭ്യന്തര മന്ത്രിയേയാണ് വ്യംഗ്യമായി വില്ലനാക്കിയിരിക്കുന്നത്..
5. NIA: ഇന്ത്യയുടെ ഏറ്റവും വിശ്വാസ്യതയുള്ള ദേശീയ അന്വേഷണ ഏജൻസിയുടെ ലോഗോ വരെ ഉപയോഗിച്ച ഈ സിനിമ പറയുന്നത് NIA രാഷ്ട്രീയ ഉദ്ദേശങ്ങളുടെ ഉപകരണമാണെന്നാണ്. ഒടുവിൽ NIA ഉദ്ദ്യോഗസ്ഥനെ നിസ്സാരമായി വെടിവെച്ചു കൊന്നിട്ട് പോകുന്നവന് വീരപരിവേഷവും !
6. ലഷ്ക്ക*ർ ഇ തോയി* ബ ക്യാമ്പ് : അവരുടെ ക്യാമ്പ് കാണിക്കുന്ന സീനിൽ വ്യക്തമായി അവരുടെ ബാനർ കാണിക്കുന്നു. അവിടെ കലാപത്തിന് ഇരയായ ഒരു മത വിഭാഗത്തിൽ മാത്രം പെട്ട കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന ഭീകരൻ. അയാൾ കുട്ടികളെ തങ്ങളുടെ ഉറ്റവരെ ഇല്ലാതാക്കിയ എതിർ സമൂഹത്തോട് പ്രതികാരം ചെയ്യാൻ പ്രതിജ്ഞ എടുപ്പിക്കുകയാണ്. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും, പ്രേരണ നൽകുകയും ചെയ്യുന്ന വിധമാണ് ഇത് മനഃപ്പൂർവ്വം ചിത്രീകരിച്ചിരിക്കുന്നത്.
7. ഹിന്ദു, ക്രിസ്ത്യൻ, ഇസ്ളാം മത വിഭാഗങ്ങളെ തമ്മിലടിപ്പിക്കും വിധം അവരുടെ വിവിധ മത ബിംബങ്ങളെ മോശമായി കാണിക്കുകയും തകർക്കുകയും ചെയ്യുന്ന ചിത്രീകരണം ഈ സിനിമയിൽ ഉണ്ട്. മത വിഭാഗങ്ങൾ തമ്മിലെ വൈരാഗ്യം കുത്തിയിളക്കാൻ ഇടയാകുന്ന വിധമാണ് ഇത് പ്രദർശിപ്പിച്ചിരിക്കുന്നത്. വർഗ്ഗീയ ലഹളക്ക് പോകുന്നവർക്ക് ക്ഷേത്രത്തിന്റെയും ത്രിശൂലത്തിന്റെയും പശ്ചാത്തലത്തിൽ ഉള്ള സീനുകളും, കുരിശു തകർക്കുകയും ചെയ്യുന്ന സീനുകൾ ഉദാഹരണം..
ഇങ്ങനെ കലാപവും അസ്വസ്ഥതകളും സൃഷ്ടിക്കാൻ പാകത്തിന് സകല ദുരുദ്ദേശങ്ങളുമുള്ള ഒരു സിൽമ! ഇന്ത്യൻ ആർമിയിലെ ഉന്നത പദവി വരെ വഹിക്കുന്ന സമ്പൂർണ്ണനടൻ കൊണ്ട് തല വച്ച ഇടം കൊള്ളാം...
**********************************
മറ്റ് പല കലാപങ്ങളും പോലെ ഗോദ്രയും ഗുജറാത്തും ഒക്കെ കഴിഞ്ഞ് പതിറ്റാണ്ടുകൾ പിന്നിട്ട് കഴിഞ്ഞു. രാജ്യം വർഗ്ഗീയ ലഹളകളോ, മതവിദ്വേഷമോ ഒന്നും കൂടാതെ വികസനോന്മുഖമായി മുന്നോട്ട് കുതിക്കുന്ന ഈ സമയത്ത് ജനങ്ങൾക്കിടയിൽ വർഗ്ഗീയ വിഷവും വൈരാഗ്യവും ഭിന്നിപ്പും ഉണ്ടാകാൻ പാകത്തിന് യാഥാർത്ഥ്യങ്ങളെ പോലും മറച്ചു വച്ചും വളച്ചൊടിച്ചും ഊതി പെരുപ്പിച്ച ഒരു കഥ, ഇത്രയും ഭീകരമായ ഗൂഡാലോചനയോടെ (!) ഇങ്ങനെ സീരീസായി സിനിമകൾ പ്ലാൻ ചെയ്തവർ തീവ്രവാദികളേക്കാൾ കൊടിയവിഷം നിറഞ്ഞ രാജ്യദ്രോഹികളല്ലാതെ മറ്റാരാണ്?. സത്യത്തിൽ ഇവരിനി പൊതു സമൂഹത്തിലല്ല ശിഷ്ടകാലം ജീവിക്കേണ്ടത്, മറിച്ച് തീഹാർ ജയിലിലാണ്.
രാജ്യത്തിന്റെ അഖണ്ഡതയും, ഐക്യവും മതസൗഹാർദ്ദവും തകർത്ത് മതഭീകരതക്ക് വഴി മരുന്നിടും വിധം സിനിമയിലൂടെ പൊതുജനത്തെ സ്വാധീനിച്ച് കലാപം സൃഷ്ടിക്കാൻ വഴിമരുന്നിടുന്ന മുരളീ ഗോപി, പൃഥ്വിരാജ് സുകുമാരൻ, മോഹൻലാൽ, നിർമ്മാതാക്കൾ തുടങ്ങിയവരെ പ്രധാന പ്രതികളാക്കി കേസെടുത്ത് വിചാരണ ചെയ്യണം. ബാക്കി നീതിപീഠങ്ങൾ തീരുമാനിക്കട്ടെ.
ഈ സിനിമക്ക് സെൻസർ ബോർഡ് സർട്ടിഫിക്കേറ്റ് നൽകിയവരെ കൂട്ടു പ്രതികളുമാകണം. അടിയന്തിരമായി ഈ സിനിമ, സമ്പൂർണ്ണമായി നിരോധിക്കണം.
നാളെയുടെ തലമുറകൾക്കിടയിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാകാതിരിക്കാനും രാജ്യത്തിന്റെ അഖണ്ഡതയും സാമുദായിക മതമൈത്രിയും നിലനിർത്താനും ഇത് അത്യന്താപേക്ഷിതമാണ്. കേന്ദ്ര സർക്കാർ ഉടനടി ഇതിൽ ഇടപെടണം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#Empuraan
Narendra Modi
PMO India
Amit Shah
Ajit Doval
Rajeev Chandrasekhar
Suresh Gopi
K Surendran
Tuesday, 25 March 2025
സൗന്ദര്യലഹരി
ഒരാളുടെ മരണശേഷം തലച്ചോറില്‍ നിന്ന് പ്രത്യേകതരം ഊര്‍ജം പുറന്തള്ളപ്പെടുന്നുണ്ട് എന്നും, അത്, ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്തേക്ക് പോകുന്നതാണ് എന്നും യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ അനസ്തേഷ്യോളജി– സൈക്കോളജി വിഭാഗത്തില്‍ പ്രൊഫസറും, അനസ്തേഷ്യോളജിസ്റ്റാമായ ഡോ. സ്റ്റുവര്‍ട്ട് ഹാമര്‍ലോഫിന്റെ പഠനം പുറത്ത് വന്നിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളു.
ശരീരം എന്നത് പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ നശ്വരമായതാണെന്നും അതിനുള്ളിൽ വസിക്കുന്ന ജീവാത്മാവ്, അനശ്വരമാണെന്നും അത് ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരമാത്മാവിന്റെ ഭാഗമാണെന്നും, പൗരാണിക ഭാരതം സഹസ്രാബ്ദങ്ങൾക്ക് മുൻപേ ഭഗവദ്ഗീത ഉൾപ്പടെ വിവിധങ്ങളായ തത്വശാസ്ത്ര ഗ്രന്ഥങ്ങളിലൂടെയും വേദോപനിഷത്തുകളിലൂടെയും മറ്റും ഉത്ഘോഷിച്ചിരുന്നു.
സകല ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവാത്മാവ്, കർമ്മാനുബന്ധിയായി വിവിധങ്ങളായ ജന്മങ്ങളിലുടെ മോക്ഷം പ്രാപിക്കും വരെ കടന്ന് പൊയ്ക്കോണ്ടേയിരിക്കും എന്ന് ഭഗവദ്ഗീതയിൽ പറയുന്നു.
ആത്യന്തികമായി ജീവാത്മാവിന്റെ ലക്ഷ്യം, കർമ്മങ്ങൾ ഒടുങ്ങി, ജനിമൃതികളുടെ പാശങ്ങളില്ലാതെ അനന്തമായ പരമാത്മാവിൽ ലയിക്കുന്ന മോക്ഷമാണ് എന്നും ആ മോക്ഷപ്രാപ്തിയാണ് ഓരോ മനുഷ്യജന്മത്തിന്റെയും ആത്യന്തികമായ ലക്ഷ്യം എന്നും അതിനുള്ള അവസരവും യജ്ഞവുമാണ് ഒരോ ജന്മവും എന്നുമാണ് ഹൈന്ദവർക്ക് ഈ സംസ്കൃതി പകർന്നു നൽകിയ മഹാവിജ്ഞാനത്തിന്റെ സൂക്ഷ്മരൂപം.
ആ മോക്ഷത്തിനായുള്ള പ്രാർത്ഥനയോടെയാണ് അൻപത് കോടി മനുഷ്യർ കുംഭമേളയിൽ എത്തി ഗംഗയിൽ പുണ്യസ്നാനം ചെയ്തത്.
ആധുനീക ശാസ്ത്രം ഭാരതീയർക്ക് സഹസ്രാബ്ദങ്ങളായി അറിയുന്ന വിഷയങ്ങൾ ഇപ്പോൾ തങ്ങളുടേതായ രീതിയിൽ ശരി വയ്ക്കുന്നു എന്നേയുള്ളൂ.
മോക്ഷപ്രാപ്തിയെന്നത് സമ്പൂർണ്ണമായ ആനന്ദമാണെന്നും ആ പരമാനന്ദ സ്വരൂപന്റെ ചൈതന്യത്തിൽ അലിഞ്ഞു ചേരാനുള്ള ഉപായം നമ്മൾക്ക് ഓതി തന്നത്, ഇന്ന് കുംഭമേളിയിൽ ഏറ്റവും അധികം സ്മരിക്കപ്പെടുന്ന ജഗദ്ഗുരു ആദിശങ്കരാചാര്യരാണ്. "സൗന്ദര്യലഹരിയിലൂടെ !"
“നമോ നാദബിന്ദ്വാത്മികേ! നാശഹീനേ!” എന്നു സാക്ഷാൽ ശ്രീ നാരായണഗുരുദേവൻ വാഴ്ത്തിപ്പാടിയ പരമാനന്ദ സ്വരൂപമായ മഹാമായയായ പ്രപഞ്ചശക്തിയെ അനാവരണം ചെയ്യുന്ന ശ്രീശങ്കരന്റെ സൗന്ദര്യലഹരിയെ ആധുനീക സമൂഹത്തിനും, വിശിഷ്യാ നമ്മുടെ യുവാക്കൾക്കായി സമർപ്പിക്കുന്ന ഒരു മഹായജ്ഞം കേരളത്തിൽ നടക്കാൻ പോവുകയാണ്.
ഈ വരുന്ന മഹാശിവരാത്രി നാളിൽ (ഫെബ്രു 26) കൊച്ചിയിലെ ഗോകുലം സെൻറ്ററിൽ വച്ച് പ്രിയ സുഹൃത്ത് ഡോ. R Ramanand ന്റെ ഉത്സാഹത്താൽ സൗന്ദര്യലഹരി എന്ന മഹത്തായ ആധ്യാത്മിക കൃതിയുടെ നാനാവശങ്ങളെ യുവ കേരളത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. സംഗീതവും സാധനയും സംവാദങ്ങളും, വിവിധങ്ങളായ നൃത്തനൃത്യ കലാരൂപങ്ങളുമെല്ലാം ഏകതാളത്തിൽ ഒത്തുചേരുന്ന അപൂർവമായ ആധ്യാത്മിക അനുഭൂതിയുടെ അമൃതമഴ പെയ്യുന്ന ഒരു ശിവരാത്രിയാണ് “Waves of Bliss”
കലാകേരളത്തിന്റെ അഭിമാനമായ മോഹൻലാൽ മുതൽ സന്യാസിമാർ, ആചാര്യൻ ഡോ. ശ്രീനാഥ് കാരയാട്ട്, ജെ.നന്ദകുമാർ, ശ്രീജിത് പണിക്കർ, ശങ്കു ടി ദാസ്, അഖില ശശിധരൻ, ഡോ.ലക്ഷ്മി ശങ്കർ, സരിത അയ്യർ, ഡോ. ആർ രാമാനന്ദ് തുടങ്ങിയവരുടെ സാന്നിദ്ധ്യം ആദ്ധ്യാമിക രംഗത്ത് കേരളത്തിന് നവീനമായ ഒരു അനുഭവം സമ്മാനിക്കാൻ ഒരുങ്ങുകയാണ്.
'Waves of Bliss' ന് എല്ലാവിധ ആംശസകളും നേരുന്നു. സൗന്ദര്യലഹരിയിൽ ലയിച്ചു ചേരുന്ന ഈ ശിവരാത്രി കേരളത്തിൽ ഒരു നവയുഗ പിറവിയുടെ നാന്ദി കുറിക്കട്ടെ.
ആശംസകളോടെ,
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#waves_of_bliss
Sreejith Panickar
Sanku T Das
Yuvraj Gokul
Subscribe to:
Posts (Atom)




