Thursday, 4 December 2025
പിണറായി എന്ന ഭാഗ്യവാൻ
പിണറായി വിജയൻ ശരിക്കുമൊരു ഭാഗ്യവാനാണ് എന്നതിൽ ആർക്കേലും സന്ദേഹമുണ്ടോ?. എനിക്കില്ല കേട്ടോ!.
ഭരിച്ചു മുടിച്ചും, അയ്യപ്പൻ്റെ കട്ടിള വരെ കട്ടു മുടിച്ചും നാട് നശിപ്പിച്ചു പണ്ടാരമടക്കി വച്ചിരിക്കുകയാണ്. നാട്ടുകാര് തന്തയ്ക്കും തരവഴിക്കും പ്രാകി ഇനി കിട്ടുന്ന വഴിക്ക് വച്ച് വീക്കാൻ ഉന്നമിട്ട മൊതല്..
ഈ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയൻ്റെ പാർട്ടി മുടിഞ്ഞ് മുണ്ടക്കോലുടഞ്ഞ് പൊട്ടി പാളീസാകേണ്ടതായിരുന്നു. അപ്പോളാണ് ഗർഭം കലക്കിയുമായി മന്തോപ്പിൽ നിന്നൊരു ഭടൻ്റെ രംഗപ്രവേശം.. രാഹുൽ മാങ്കൂട്ടത്തിൽ !
‘എന്തദിശയമേ വിജയൻ്റെ ഭാഗ്യം’ എന്നാരും പാരഡി പാടി പോകുന്ന രംഗം ! ഗർഭക്കേസ് പണ്ടേ പാർട്ടിയുടെ വീക്ക്നെസ്സാണ്. അവിഹിതം, ബലാത്സംഗം എന്നിവയാണ് പഥ്യം. ഒരു പ്രതിസന്ധി ഉണ്ടാവുമ്പോൾ എതിര് പാർട്ടിയിലെ കൊള്ളാവുന്ന പുരുഷ പ്രജകളുടെ മേൽ തീവ്രത കൂടിയ ഐറ്റം ഒരെണ്ണം ഇതിൽ നിന്നുമെടുത്ത് വീശും. കോളിളക്കമുണ്ടാക്കും. അതോടെ അവരുടെ കാറ്റ് പോകും.
ഇത്തരം ആരോപണം സ്വന്തം പാർട്ടിക്കാരുടെ മേൽ വരുമ്പോൾ പാർട്ടിക്കമ്മിറ്റി അന്വേഷിക്കും. ബലാൽസംഗമാണേൽ തീവ്രത അളക്കും. എന്നിട്ട് തീവ്രത കുറവാണന്ന് കണ്ടെത്തും. പരസ്യശാസനയാണ് ഏറ്റവും ഭീകരമായ ശിക്ഷ.
ഗർഭമാണേൽ അതും പാർട്ടി അന്വേഷിക്കും. ഇരയായ പെൺകുട്ടിയെ കമ്മിറ്റി വിചാരണ നടത്തും. ഗർഭം കണ്ടെത്താനായില്ലെന്ന് കമ്മിറ്റി പോളിറ്റ് ബ്യൂറോക്ക് കത്തെഴുതും. ആ കണ്ടെത്തൽ തെറ്റിച്ച് പെൺകുട്ടി എങ്ങാനും പ്രസവിച്ചാൽ, പാർട്ടി തീരുമാനം ലംഘിച്ച് പ്രസവിച്ച കുറ്റത്തിന് ആ പെണ്ണിനെ പാർട്ടി പുറത്താക്കും.
ഇങ്ങനെ കാലാകാലങ്ങളായി ഗർഭ ശ്രീമാന്മാരായ പാർട്ടിക്കാണ് മാങ്കൂട്ടത്തെ പോലുള്ള ലക്ഷണം തികഞ്ഞ വിത്തുകാളയെ കിട്ടിയത്. ജല്ലിക്കെട്ട് തുടങ്ങാൻ പിന്നെ അമാന്തിച്ചില്ല. വാർത്തയായി, മാദ്ധ്യമ വിചാരണയായി, കേസായി, പുകിലായി എന്തിന്; രാഹുൽ ഈശ്വറിൻ്റെ വക്കാലത്ത് വരെയായി.
ഇത് ശബരിമലയിലെ സ്വർണ്ണക്കൊള്ള മറച്ച് വയ്ക്കാനാണെന്ന്, മൂക്കത്ത് വിരല് വച്ച നാട്ടുകാര് പരസ്പരം പറഞ്ഞു. എതിര് പാർട്ടിക്കാർക്കും ഉണ്ടായി മാളോരുടെ അതേ സംശയം.
പക്ഷേ വാസ്തവത്തിൽ ഈ ഗർഭക്കേസ് കോൺഗ്രസുകാർ തന്നെ തളികയിൽ വച്ച് കൊണ്ട് ചെന്ന് കൊടുത്തതാണ്. അടുത്ത മുഖ്യമന്ത്രിയാകാൻ കുപ്പായം തുന്നിച്ച് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, യുവ തുർക്കിയും, ഭാവി മുഖ്യമന്ത്രിയാണന്ന് പലരും കരുതുന്ന ഷാഫി പറമ്പിൽ എംപിയുമായുള്ള ചക്കളത്തി പോരാണ് ഇപ്പോൾ ഈ അവിഹിതം കുത്തിപ്പൊക്കാൻ ഇടയാക്കിയതെന്നാണ് കരക്കമ്പി. അതിലെ collateral damage അഥവാ അധികാര വടംവലിയിലെ കയറു മാത്രമാണത്രേ ഈ കോഴി മാങ്കൂട്ടം.
സംശയമുണ്ടെങ്കിൽ ഇതൊന്ന് നോക്കൂ; പാർട്ടിയിലെ സ്ഥിരം ലോലനായ മാങ്കൂട്ടത്തിനെതിരെ ആദ്യം പരാതിയുമായി പൊതു സമക്ഷത്തേക്ക് വന്നതാരാ?
കേക്കച്ചൻ്റെ സ്വന്തം പെങ്കൊച്ച് ! തൊട്ട് പിന്നാലെ ഈ കേസ് മൂപ്പിച്ച് ചാനലുകാരും പത്രക്കാരും വന്നെങ്കിലും ലീഗിൻ്റെ കണ്ണിലുണ്ണിയായ ഷാഫിക്കാൻ്റെ സ്വന്തം കുഞ്ഞനെ ഒരാഴ്ച്ച വീട്ടിലിരുത്തി, ഊത്ത് കാംഗ്രസ്സിൻ്റെ തൂവൽപ്പൂട തലയിൽ നിന്ന് കൊഴിഞ്ഞു എന്നല്ലാതെ ഒന്നും ചെയ്യാൻ കേക്കച്ചനായില്ല.
സ്‌ക്കോർ: 1-1
അപ്പോളാണ് ട്വിസ്റ്റ്.
കോഴി രാഹുലൻ്റെ ഇര പരാതി കൊടുത്തു. ആർക്ക്? സാക്ഷാൽ മുഖ്യമന്ത്രിക്ക്. സാധാരണക്കാർ പീഡനക്കേസ് പരാതി പോലീസിലും ഈ വിശേഷാൽ പരാതി പോലീസ് മന്ത്രിക്കും കിട്ടി. മാങ്കൂട്ടത്തെ കേക്കച്ചൻ പിന്നേയും തള്ളി. മാങ്കൂട്ടം ഓടിത്തള്ളി.
ഷാഫിക്കാൻ്റെ ദില്ലിയിലെ പിടിവച്ചാണന്ന് തോന്നുന്നു, നേരെ മുങ്ങിയത് കോൺഗ്രസ്സ് ഭരിക്കുന്ന കർണ്ണാടകത്തിലേക്ക്. പിണറായി പോലീസ് പിന്നാലെയും പോയിട്ടുണ്ട്.
ഇതോടെ 1-2ന് പിന്നിലായ ഷാഫിക്ക്യാമ്പ് അടുത്ത ചെക്ക് വച്ചു.
ഇത്തവണ ഉപയോഗിച്ചത് ഡബിൾ അറ്റാക്കാണ്. ഒരു വശത്ത് കൂടെ ഡ്രിബിൾ ചെയ്ത് കയറാൻ ഗാന്ധിയൻ രാഹുൽ ഈശ്വരനെ ഇറക്കി വിട്ടു.
തലയ്ക്ക് നല്ല സ്ഥിരമില്ലാത്തതു കൊണ്ട് അതിയാൻ ഏത് ചുടുചോറും വാരും. ഇതറിയാവുന്ന കസേര വാരിയരായിരുന്നു ടീം ഷാഫിക്ക് വേണ്ടി തിരിച്ച് ഗോളടിച്ചത്. സ്‌കോർ 2-2.
ലീഗിൻ്റെ മറ്റൊരു മിഡ്ഫീൽഡറാണ് ടിയാനും.
മാങ്കൂട്ടം പീഡിപ്പിച്ച പെൺകുട്ടിയെ മൂന്നാമതൊരു ആത്മഹത്യാ ശ്രമം നടത്താൻ പ്രേരിപ്പിക്കും വിധം കപട നാട്യക്കാരിയും പുരുഷ പീഡകയും ബ്ലാക്ക് മെയിലറുമൊക്കെ ആക്കാൻ വായ്ത്താളം കൊണ്ട് വയറ്റിപ്പിഴപ്പ് കഴിക്കുന്ന ഗാന്ധി രാഹുലിനായി.
മാങ്കൂട്ടത്തിനെതിരെ പരാതി നൽകിയ പെൺകുട്ടി പച്ചക്കള്ളം പറയുകയാണന്നും അവൾ വിവാഹിതയാണന്നും അവളുടെ വിവാഹത്തിൽ സന്ദീപ് വാരിയർ പങ്കെടുത്തതാണെന്നും ആ പടം ഫേസ് ബുക്കിൽ ഉണ്ടെന്നും ഇയാൾ ചാനലുകളിൽ എഴുന്നെള്ളിച്ചു.
ഇവിടെയാണ് കശ്മലബുദ്ധിക്കാരനായ കസേര വാരിയർ പൂഴിക്കടകൻ പ്രയോഗിച്ചത്. രാഹുൽ ഈശ്വർ പറഞ്ഞതു പോലെ താൻ ഇന്ന വർഷം ഇത്രാം തീയ്യതി ഈ പരാതിക്കാരി പെൺകുട്ടിയുടെ കല്യാണത്തിൽ പങ്കെടുത്തു എന്ന നിഷ്‌ക്കളങ്കമായ രീതിയിൽ സമ്മതിച്ചു കൊടുത്തു ഈ ദുശ്ശാസനൻ. അതോടെ ഖദറിട്ട സൈബർ ഗുണ്ടകൾ ഈ ഫോട്ടോ തിരഞ്ഞ് പിടിച്ച് സകല സമൂഹ മാദ്ധ്യമങ്ങളിലും അഴിഞ്ഞാടി ആ പെൺകുട്ടിയെ പരമാവധി അപമാനിച്ചു..
ഈ കുരുട്ട് ബുദ്ധിയിലൂടെ പാലക്കാടിൻ്റെ ഭൈമീ കാമുകൻ ഉന്നമിട്ടത് ഒറ്റവെടിക്ക് പല ലക്ഷ്യങ്ങളാണ്. അതിജീവിതയെ സാമൂഹിക മാദ്ധ്യമങ്ങളിലെ കാപാലികന്മാർക്ക് തിന്നാനിട്ടു കൊടുത്താൽ ഷാഫി ക്യാമ്പിന് സന്തോഷം ആകുമെന്നതാണ് ഒന്ന്.
എന്നാൽ അതിജീവിതയെ അപമാനിച്ചതിന് കേസ് വരുമ്പോൾ മാങ്കൂട്ടം പെട്ടോളും എന്നാണ് ടിയാൻ പ്രതീക്ഷിച്ചത്. അതിൽ പെട്ട് മാങ്കൂട്ടം ഒഴിയുന്ന മുറക്ക് ആ കസേരയിൽ അടുത്തതായി കയറിയിരിക്കാം എന്നത് അടുത്തത്. കസേരയാണല്ലോ എന്തായാലും മുഖ്യം !
കേക്കച്ചൻ്റെ പോസ്‌റ്റിലേക്ക് അങ്ങനെ തിരികെ നീട്ടിയൊരു ഗോളടിച്ച് ഷാഫിക്ക് സമനില സമ്മാനിച്ച സന്തോഷത്തിൽ വാരിയറ് ഇരിക്കുമ്പോളാണ് തലക്ക് വെളിവില്ലാത്ത ഗാന്ധിയൻ വേട്ടാവെളിയൻ്റെ അമിത പ്രകടനം കാരണം പടപടേന്ന് കേസ് ഒരെണ്ണം നാലാം സമ്മാനം ഇട്ട് പിണു അണ്ണൻ പിടലിക്ക് വച്ചു കൊടുത്തത്. വട്ടനെ തട്ടി അകത്തിടുകയും ചെയ്തു .
പ്രതി ഒളിവിലും, പ്രതിക്ക് വേണ്ടി വാദിച്ചവൻ അകത്തും ! ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഇങ്ങനൊരണ്ണം.
ലവടെ എഎചീചി പറയുന്നു; കോഴിയെ കൂട്ടീന്ന് പുറത്തൊക്കാൻ.. ഇവടെ കെപിശീശീ പറയുന്നു; വെയ്റ്റ് ചെയ്യാമെന്ന്.. ആകെപ്പാടെ ഒരങ്കലപ്പാണ്.. അടുത്ത ഭരണവും, മുഖ്യമന്ത്രി പദവുമൊക്കെ ഖുദാഗവാ🙄
എന്തായാലും, പിണുവണ്ണൻ്റെ സമയം ബസ്റ്റ് സമയം തന്നെയണ്ണാ ...😂🤣😂
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
ഭദ്രകാളിയും അവതാരരഹസ്യവും;
അഭീഷ്ട വരപ്രദായിനിയുടെ മൂര്‍ത്തിമത്ഭാവങ്ങളെ ആവാഹിക്കാന്‍ കാളീപൂജയുമായി ക്ഷേത്രങ്ങളും കാവുകളും
പുരാതനകാലം മുതല്‍ ഭാരതീയര്‍ ആരാധിച്ചുവരുന്ന ദേവീഭാവമാണ് കാളി. ദുർഗ്ഗാ ദേവിയുടെ രൗദ്രഭാവമാണ് കാളീരൂപം. കാളുന്നവള്‍ കാളി എന്നാണ് നാമത്തിന്‍റെ അര്‍ത്ഥം. അസുരനിഗ്രഹത്തിനായി അവതരിച്ച ബ്രഹ്മ സങ്കല്‍പം. അജ്ഞാനത്തിന് മേല്‍ ജ്ഞാനത്തിന്‍റെ വെളിച്ചമേകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് കാളിയുടെ ധർമ്മം. ദാരികനിഗ്രഹത്തിനായി ശിവന്‍റെ മൂന്നാം തൃക്കണ്ണില്‍നിന്നും ജന്മമെടുത്തവളാണെന്നും ദക്ഷന്‍റെ യാഗാഗ്നിയില്‍ സതി ദേഹത്യാഗം ചെയ്തതില്‍ ക്രുദ്ധനായ പരമശിവന്‍ കോപത്താല്‍ തന്‍റെ ജട നിലത്തടിച്ചു സൃഷ്ടിച്ചതാണെന്നും ഭദ്രകാളിയുടെ അവതാര രഹസ്യം പറയുന്നു.
കാളി, ഭദ്രകാളി, മഹാകാളി എന്നിവ കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വികാരം ഭയം മാത്രമാണ്. ദാരികൻ, ചണ്ഡമുണ്ഡന്മാർ, രക്തബീജൻ തുടങ്ങിയ അസുരന്മാരുടെ വധവുമായി ബന്ധപ്പെട്ട് കാളിയ്ക്ക് ധാരാളം മൂർത്തിഭേദങ്ങൾ ഉണ്ട്. സമരേഷുദുര്‍ഗാ, കോപേഷുകാളി തുടങ്ങിയ വിശ്വാസങ്ങള്‍ ഇതിനു കാരണമാവാം. എങ്കിലും അഭദ്രങ്ങളെ അകറ്റി മംഗളവും സൗഖ്യവുമരുളുന്ന മംഗളരൂപിണിയുമാണ് ഭദ്രകാളി. പുത്രവത്സലയായ മാതാവും ക്രൂരയായ സംഹാരിണിയുമാണ് ഭദ്രകാളിയെന്ന് പണ്ഡിതന്മാര്‍ സൂചിപ്പിച്ചിട്ടുണ്ട്. വിദ്യയുടേതായ വാഗ്ഭവബീജത്തിന്‍റെ പ്രഭാവവും കാളിയ്ക്ക് ഉണ്ട്. ദശവിദ്യ എന്നറിയപ്പെടുന്ന പത്തുരൂപങ്ങളാണ് കാളിക്ക് ഉള്ളത്. മാതംഗി, കാളി, ഭുവനേശ്വരി, താര, ഷോഡശി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍.
ഭാരതത്തിൽ സാർവത്രികമായി പ്രചാരം നേടിയ സാധനാമാർഗമാണ് കാളിപൂജ. കാളീപ്രതിഷ്ഠള്‍ക്ക് പല രൂപഭാവങ്ങളാണ് ഉള്ളത്. വട്ടക്കണ്ണുകളുള്ള , നിലം വരെ നീളത്തിലുള്ള തലമുടിയുള്ള, രക്തം ഇറ്റുവീഴുന്ന നാവുള്ള, കരിനീല വര്‍ണ്ണമുള്ള, ആരേയും ഭസ്മമാക്കത്തക്കവിധത്തിലുള്ള തൃക്കണ്ണുമുള്ള കോപാകുലയായ കരിങ്കാളി. ശൂലം, വളഞ്ഞ വാള്‍, പരിച, കപാലമാല, ദാരികശിരസ്സ്, വെണ്മഴു, ഡമരു, കയറ്, മണി, സര്‍പ്പം, ശംഖ്, അമ്പ്, , കുന്തം, ചക്രം തുടങ്ങിയവയാണ് ഭദ്രകാളിയുടെ കൈകളില്‍ കാണപ്പെടുന്നത്. നാല്, എട്ട്, പതിനാറ് തുടങ്ങി അറുപത്തിനാല് കൈകള്‍ വരെയുള്ള കാളീസങ്കല്പങ്ങള്‍ ഉണ്ട്. ഭദ്രകാളി, കരിങ്കാളി, സുമുഖീകാളി, മഹാകാളി, രാത്രികാളി, ബാലഭദ്ര എന്നിങ്ങനെ നിരവധി രൂപങ്ങളും കാളിയുടേതായി പറയപ്പെടുന്നുണ്ട്. ശ്രീചക്രപൂജയിൽ ശ്രീ ലളിതാ പരമേശ്വരിയുടെ ദ്വാരപാലികയാണ് കാളി. ദേവീഭാഗവതത്തിൽ ചണ്ഡമുണ്ഡ- ശുംഭനിശുംഭന്മാരുടെ നിഗ്രഹത്തിൽ ശ്രീ ചണ്ഡികാപരമേശ്വരിയുടെ അനുചരയായി സംഹാരകൃത്യം നിർവഹിക്കുന്ന ദേവീരൂപമാണ് മഹാകാളി.
കാളീ പൂജയ്ക്ക് പ്രകടം, രഹസ്യം, അതിരഹസ്യം എന്നീ മൂന്ന് വകഭേദങ്ങൾ ഉണ്ട്. ദാരികന്‍റെ കഴുത്തറുത്ത് ചോരകുടിച്ച്, കുടൽമാലകൾ സ്വന്തം ഉടലിൽ ചാർത്തി വാളും ദാരികശിരസും കയ്യിലേന്തി, ഘോരമായി അട്ടഹസിച്ചു നൃത്തം ചെയ്യുന്ന മഹാകാളിയുടെ രൂപം കാളിയുടെ പ്രകടരൂപമാണ്. ഈ രൂപത്തെയാണ് ക്ഷേത്രങ്ങളിലും കാവുകളിലുമാരാധിക്കുന്നത്.
രഹസ്യഭാവം മൂലാധാരസ്ഥിതയായ കുണ്ഡലിനീ ശക്തിയാണ്. ഇത് സഹസ്രാരമധ്യവർത്തിയായ പരാമശിവതത്വവുമായി ഐക്യം പ്രാപിക്കുന്ന യോഗരഹസ്യവും ആകുന്നു. മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിങ്ങനെ സുഷുമ്നാനാഡിയിലെ ആറ് ആധാരപത്മങ്ങൾ വഴി സ്വായത്തമാക്കാന്‍ കഴിയുന്നതാണ് ഈ രഹസ്യഭാവം. കാലത്തെ സൃഷ്ടിക്കുകയും നിലനിർത്തുകയും സംഹരിക്കുകയും ചെയ്യുന്നവളാണ് മഹാകാളി.സൃഷ്ടിസ്‌ഥിതിസംഹാരലീലകൾ ചെയ്യുന്ന ഈ മഹാകാളി തൈത്തിരീയശ്രുതിയിൽ പ്രതിപാദിക്കപ്പെട്ട പരബ്രഹ്മതത്ത്വം തന്നെയാകുന്നു.
കാളിയുടെ അതിരഹസ്യഭാവമാകട്ടെ പഞ്ചമകാരങ്ങൾ ഉപയോഗിച്ച് കൊണ്ട് കൗളസംപ്രദത്തിലുള്ള പൂജയാകുന്നു. സാധകൻ സ്വയം കാളിയാകുന്നു. അഥവാ ശിവശക്ത്യൈക്യാനുഭൂതിയുടെ സ്വാനുഭവപ്രക്രിയയാകുന്നു ഈ പൂജ. ഇത് ദശമഹാവിദ്യകളിൽ ഒന്നായതിനാൽ മന്ത്രപുരശ്ചരണാദികൾ ചെയ്തു ധീരമായി സഞ്ചരിക്കുന്ന ഉത്തമസാധകന്മാർക്ക് മാത്രം ഉള്ള വീരാരാധനയാകുന്നു ഈ അതീവ രഹസ്യഭാവം.
കാളിയുടെ ഉപാസനയ്ക്ക് ജാതിഭേദം ചിന്തിക്കുവാൻ പാടില്ലെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ആരെങ്കിലും ചിന്തിച്ചാൽ അയാൾ കൊടും പാതകിയാണ് എന്ന് മഹാനിർവാണതന്ത്രത്തിൽ പറയുന്നു. ഭൈരവിയുടെ പൂജ നടക്കുന്നിടത്ത് എല്ലാ വർണത്തിൽപ്പെട്ടവരെയും ദ്വിജരായി കാണണം എന്ന് കൗളവലിയിലും പറഞ്ഞിരിക്കുന്നു. ഭാരതത്തിൽ അനാദികാലം തൊട്ട് ജാതിവർണവ്യത്യാസങ്ങൾ കണക്കിലെടുക്കാതെ എല്ലാവരാലും ആരാധിക്കപ്പെട്ടു പോന്ന ദേവതയാണ് മഹാകാളി. കാളീ പൂജയിൽ പങ്കെടുക്കുന്നതിൽ നിന്നും സ്ത്രീകളെ തടയാന്‍ പാടില്ലെന്നുമാണ് വിദഗ്ധമതം.
ഹനുമാൻ സ്വാമി
ഭക്തിക്ക് പൊതുവെ നാല് ഭാവങ്ങളാണുള്ളത്.
വാത്സല്യ ഭാവം
സഖ്യ ഭാവം
പ്രേമ ഭാവം
സേവക ഭാവം
വാത്സല്യവും സഖ്യവും പ്രേമവും യശോദാമ്മക്കും അർജ്ജുനനും രാധക്കും ഭഗവാൻ ശ്രീകൃഷ്ണനോട് തോന്നിയ ഭക്തി ഭാവങ്ങളാണ്. സേവാ ഭക്തിയെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസ്സിലേക്കോടി വരുന്നത് ഒരൊറ്റ മുഖമാണ്.. ഹനുമാൻ സ്വാമി !
ഏതൊരപൂർവ വ്യക്തിത്വമാണെന്നോ അവിടുന്ന് ! മിത ഭാഷി, പണ്ഡിതാഗ്രെസരൻ , ബുദ്ധിമാന്മാരിൽ വെച്ച് അതിബുദ്ധിമാൻ, ശക്തന്മാരിൽ വെച്ച് അതിശക്തൻ , സംഗീതജ്ഞൻ , പരാക്രമശാലി , പരിശ്രമശാലി ഇങ്ങനെയൊക്കെയാണെങ്കിലും അതീവ വിനീതൻ.. അഹങ്കാര ലേശമില്ലാത്തവൻ..
കിഷ്കിന്ധാകാണ്ഡത്തിൽ ഹനുമാൻ സ്വാമിയെ ആദ്യമായി കണ്ട ശ്രീരാമസ്വാമി ലക്ഷ്മണനോട് പറയുന്നത് ഇത്രയും സംഭാഷണ ചാതുരിയുള്ള ആരെയും ഞാനിന്നേ വരെ കണ്ടിട്ടില്ലെന്നായിരുന്നു. ഈ ഒരൊറ്റ വരിയിൽ ഹനുമാൻസ്വാമിയെ അറിയാം.. പിന്നെയങ്ങോട്ട് രാമായണത്തിൽ ആ വ്യക്തിത്വമാണ് മേൽക്കൈ നേടുന്നത്..
ധർമ്മത്തിനു പകരം വെക്കാൻ ഒരു വാക്കില്ലാത്തത് പോലെ സേവയെന്ന വാക്കിനനുയോജ്യമായ ഒരു തർജ്ജമയുണ്ടാകാനും ബുദ്ധിമുട്ടാണ് . സ്വാർത്ഥലക്ഷ്യങ്ങൾക്കു വേണ്ടിയല്ലാതെയുള്ള സേവനമാണത്. സർവിസ് / സെർവെൻറ് എന്ന വാക്കുകൾ എത്രത്തോളം അവിടെ യോജിക്കും എന്നത് ചിന്തിക്കേണ്ട വിഷയമാണ്. രാമായണത്തിൽ എന്തായാലും ഈ അടിമ ഉടമ മനോഭാവം ഇല്ല. രാമന് ഹനുമാൻ തന്റെ അടിമയായിരുന്നില്ല. ഹനുമാന് രാമൻ ഉടമസ്ഥനുമായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് അവിടുന്ന് രാമനെ സേവിച്ചത്? സുഗ്രീവനുമായി രാമാനുണ്ടാക്കിയ കരാർ മാത്രമായിരുന്നോ അതിനാധാരം? ആയിരുന്നില്ല. ശ്രീരാമനോടുള്ള അടിയുറച്ച സേവാമനോഭാവം ഒന്ന് മാത്രമായിരുന്നു കാരണം . തന്റെ ജീവൻപോലും നിസ്സാരമായിക്കണ്ടു സമുദ്രതരണത്തിന് ശ്രീഹനുമാനോരുങ്ങിയതും അതുകൊണ്ടു തന്നെയാണ്.
വിഭീഷണനും സുഗ്രീവനും ശ്രീരാമനെ മിത്രഭാവേന സേവിച്ചിട്ടുണ്ട്. ഇവർക്ക് രണ്ടു പേർക്കും സുഹൃത്ബന്ധം ഒരു കരാറായിരുന്നു എന്ന് മാത്രം. ലക്ഷ്മണന് ശ്രീരാമനോട് സേവാഭാവമായിരുന്നു. പക്ഷെ മമതാ ബോധത്തിന്റെ ആധിക്യം ലക്ഷ്മണനിൽ ചെറിയ അളവിലെങ്കിലും സ്വാർത്ഥതയുണ്ടാക്കിയിട്ടുണ്ട് എന്ന് കാണാം .സ്വാർത്ഥതാ ലേശമില്ലാതെ ശ്രീരാമനെ സേവിച്ചത് ശ്രീഹനുമാൻ മാത്രമാണ് എന്ന് രാമായണം പറയുന്നു.
ശ്രീരാമനെ ഒന്നിൽക്കൂടുതൽ തവണയാണ് ഹനുമാൻ സഹായിക്കുന്നത്. ഹനുമാനില്ലായിരുന്നുവെങ്കിൽ സീതാന്വേഷണമോ രാവണവധമോ സാധ്യമാകുമായിരുന്നില്ല .. രാവണവധത്തിൽ ഹനുമാനോളം സേവ മറ്റാരും ചെയ്തിട്ടുമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും കൂടി തന്നെ അന്വേഷിച്ചാലല്ലാതെ ഹനുമാൻ ആ രംഗത്ത് പ്രത്യക്ഷപ്പെടാറ് പോലുമില്ല. തന്റെ കർമ്മം കഴിഞ്ഞ ശേഷമാകട്ടെ , ഇതൊന്നും താനല്ല ചെയ്തതെന്ന ഭാവത്തിൽ വിനയാന്വിതനാകുന്ന , യോഗനിദ്രയിലേക്കാണ്ട് പോകുന്ന അവിടുത്തെ പോലൊരു വ്യക്തിത്വത്തെ മറ്റെവിടെ കാണാൻ സാധിക്കും..
Monday, 1 December 2025
ശിവ പ്രഭാകര സിദ്ധ യോഗി
❤(ഓൾഡ് പോസ്റ്റ് )❤
എനിയ്ക്കിപ്പോഴും ഒരു ആശ്ചര്യവും തോന്നാത്ത ഒരു വാർത്ത പ്രസിദ്ധീകരിക്കുന്നു. നിങ്ങൾ ഒരുപക്ഷേ വിശ്വസിക്കില്ല എനിയ്ക്ക് വട്ടാണെന്നു പറയും സാരല്യ, കാരണം 370, 420 ഒക്കെ പ്രായമുള്ള സന്യാസിമാരെ ഞാൻ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മൂക്കത്ത് വിരൽ വയ്ക്കും കണ്ണുതള്ളും ഇതു വായിച്ചു കഴിഞ്ഞാൽ
ഇതൊരു നിര്യാണ വാർത്തയാണ്; 1986ൽ പ്രസിദ്ധീകരിച്ചത്.
ശിവപ്രഭാകര
സിദ്ധയോഗി
ഓമല്ലൂർ: ശിവപ്രഭാകര സിദ്ധയോഗി നിര്യാതനായി. ഓമല്ലൂരിൽ നാദകുഴിമലയിലെ പ്രഭാകരസിദ്ധാശ്രമത്തിൽവച്ചു ജൻമദിനമായ ഇന്നലെയാണ് അദ്ദേഹം നിര്യാതനായത്. ബുധനാഴ്ച വൈകിട്ടു സമാധിയിരുത്തും. വിവിധ സംസ്ഥാനങ്ങളിൽ ധാരാളം ശിഷ്യൻമാരുണ്ട്.
ഇനി ഇക്കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച വാർത്ത:
ശിവപ്രഭാകര സിദ്ധയോഗി
പരമഹംസർ നിര്യാതരായി
ശങ്കരൻകോവിൽ: ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ സമാധിയായി. സമാധിയിരുത്തൽ ചടങ്ങുകൾ ശങ്കരൻകോവിൽ പാമ്പാട്ടി സിദ്ധർ ജീവസമാധിമഠത്തിൽ ഇന്നു 10.30ന്. കേരളത്തിലെ അകവൂർ മനയിൽ ജനിച്ച പ്രഭാകരൻ എന്ന ഉണ്ണി ഹിമാലയത്തിൽ ഡഹരി എന്ന അഘോരിസിദ്ധന്റെ ശിഷ്യനായി മാറുകയായിരുന്നു. അവധൂതനായി രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ ശിഷ്യഗണങ്ങളുണ്ട്.
രണ്ടു ചരമവാർത്തകൾക്കും നിഗൂഢമായൊരു സാമ്യം തോന്നുന്നില്ലേ? ആ സാമ്യത്തെ അവിടെ നിർത്തി, ആ പേരുകാരനിലേക്ക് ഒരു പിൻയാത്ര നടത്തിയാലോ?
ശിവപ്രഭാകര സിദ്ധയോഗി: ഞാൻ ജീവിതത്തിൽ കേട്ടറിഞ്ഞതിൽ ഏറ്റവും വിസ്മയിപ്പിച്ചൊരു പേരാണത്. ആരാണ് അദ്ദേഹം?
വളരെ പഴയൊരു പത്രവാർത്തയിൽനിന്ന് ഗൂഢയാത്ര തുടങ്ങാം. 1948 ജൂൺ എട്ടിന് മാതൃഭൂമി പത്രത്തിൽ പ്രസിദ്ധീകരിച്ചതാണത്.
685 വയസ്സായ യതിവര്യൻ
മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ ( ഞെട്ടിയോ?) ഞെട്ടി!
എറണാകുളം: കാഴ്ചയിൽ 30 വയസ് മതിക്കുന്ന ഒരു അപരിചിതനെ മട്ടാഞ്ചേരി പൊലീസ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു ലോക്കപ്പിൽ വെച്ചിരിക്കുന്നു. തനിക്ക് 685 വയസ്സായെന്നു പ്രസ്തുത യുവാവ് അവകാശപ്പെടുന്നു. ലങ്കോട്ടിയും പൂണുനൂലും മാത്രം ധരിച്ച നിലയിലാണു പൊലീസ് അയാളെ കണ്ടെത്തിയത്. അറസ്റ്റിനുശേഷം ഇതുവരെ ഭക്ഷണമോ വെള്ളമോ അയാൾ കുടിച്ചിട്ടില്ല. മലമൂത്ര വിസർജനവും ചെയ്തിട്ടില്ല. എന്നാൽ ഇതുകൊണ്ട് അയാൾക്ക് യാതൊരു ബുദ്ധിമുട്ടും ഉള്ളതായി കാണുന്നില്ല.
കൊല്ലവർഷം 438 (ക്രിസ്ത്വബ്ദം 1263) മീനമാസത്തിലെ പൂരുരുട്ടാതി നാളിലാണു താൻ ജനിച്ചതെന്നും സുപ്രസിദ്ധമായ അകവൂർ മനയിലെ അംഗമാണു താനെന്നും അയാൾ പറയുന്നു. 11 കൊല്ലം തുടർച്ചയായി കടലിനടിയിൽ താമസിച്ചിട്ടുണ്ടെന്നും അയാൾ അവകാശപ്പെടുന്നുണ്ട്. ചെറുമൽസ്യങ്ങളും കടൽപ്പച്ചയും തിന്നാണ് അന്നു ജീവിച്ചിരുന്നതത്രേ. 400 കൊല്ലം തുടർച്ചയായി ഹിമാലയത്തിൽ പാർത്തിട്ടുണ്ട്. അതിനുശേഷം ഇടയ്ക്കിടയ്ക്കേ അവിടെ ചെല്ലാറുള്ളൂ.
തിരുവിതാംകൂറിലെ പല യോഗ്യൻമാരും ഇയാളെ ആരാധിച്ചുവരുന്നുണ്ടത്രേ. പ്രഭാകരൻ എന്നാണ് ഇയാളുടെ പേര്. ഇയാളുടെ പ്രസ്താവനകളിൽ വല്ല വാസ്തവുമുണ്ടോയെന്നു പൊലീസ് അന്വേഷണം നടത്തിവരുന്നു. ഇയാളെ തടങ്കലിൽ വച്ചതിൽ തദ്ദേശവാസികളിൽ വലിയൊരു വിഭാഗത്തിനു കലശലായ ആക്ഷേപമുണ്ട്.
ശിവപ്രഭാകര സിദ്ധയോഗിയെക്കുറിച്ച് ആദ്യം പ്രസിദ്ധീകരിച്ച വാർത്തയായി ഇതിനെ കണക്കാക്കാം. കേരള പൊലീസ് ഇതുവരെ തയാറാക്കിയതിൽ ഏറ്റവും വിചിത്രമായ എഫ്ഐആറിൽനിന്നാണ് അന്ന് ഈ വാർത്ത പിറന്നതെന്നും വിശ്വസിക്കാം.
കേട്ട കഥകൾ ഒരാളെ ഇത്രത്തോളം നിഗൂഢമായി വരയ്ക്കുന്നത് അപൂർവമായിരിക്കും. എരുമേലി പരമേശ്വരൻ പിള്ള ഒരിക്കൽ പ്രഭാകര സിദ്ധയോഗിയുടെ വാദഗതിയെക്കുറിച്ച് ഇങ്ങനെ എഴുതിയിട്ടുണ്ട്: എന്റെ ചെറുപ്പത്തിൽ ജലാലുദ്ദീൻ കിൽജിയും അലാവുദ്ദീൻ കിൽജിയുമൊക്കെയായിരുന്നു നാടുവാണിരുന്നത്. അന്ന് അറബി പഠിച്ചതാണ്. ചൈതന്യമഹാപ്രഭുവിനെ ഞാൻ കണ്ടിട്ടുണ്ട്. കൃഷ്ണദേവരായർ, തെന്നാലി രാമൻ തുടങ്ങിയവരെ അറിയാം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ, ഷാജഹാൻ, ഔറംഗസീബ് എന്നിവരെല്ലാം ഞാനറിയാത്തവരല്ല. ശിവജി, ഗുരുനാനാക്ക് എന്നിവരെ ഞാൻ നേരിൽ കണ്ടിട്ടുണ്ട്.
പാലാ നാരായണൻ നായർ ഇങ്ങനെ ഓർമിച്ചു: എന്റെ വളരെ ചെറിയ പ്രായത്തിൽ മുതൽ ഇന്നിപ്പോൾ വാർധക്യകാലം വരെ ഞാൻ യോഗികളെ കണ്ടിട്ടുണ്ട്. വൈക്കം മഹാദേവക്ഷേത്രത്തിൽ വച്ചു പലതവണ കണ്ടിരിക്കുന്നു. എന്നു കണ്ടാലും ഒരു മാറ്റവുമില്ല. അതാണത്ഭുതം.
എഴുത്തുകാരൻ എസ്. ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെ കണ്ടയാൾ മാത്രമല്ല, അദ്ദേഹത്തെക്കുറിച്ച് ഏറ്റവും സമഗ്രമായൊരു കുറിപ്പ് എഴുതിയയാളുമാണ്. 1970ൽ ആണു സിദ്ധയോഗിയെ ഗോപാലകൃഷ്ണൻ കാണുന്നത്. കോട്ടയത്ത് അഞ്ചാംക്ലാസിൽ പഠിക്കുകയായിരുന്ന ഗോപാലകൃഷ്ണനോട് ഒരു ദിവസം രാവിലെ അമ്മൂമ്മ പറഞ്ഞു: പ്രഭാകര സിദ്ധയോഗിയെ കാണണമെങ്കിൽ പെട്ടെന്നു ചെല്ലൂ. തിരുനക്കര അമ്പലത്തിന്റെ കിഴക്കേ ആലിൻചോട്ടിൽ ഇരിപ്പുണ്ട്. എഴുന്നൂറ് വയസ്സായ ആളാണ്. കേട്ടപാടെ ഗോപാലകൃഷ്ണൻ ഇറങ്ങിയോടി. യോഗി നാലഞ്ചുപേരുടെ നടുവിൽ ഇരിപ്പുണ്ടായിരുന്നു.
അതിനുശേഷം ഏതാണ്ടു 15 കൊല്ലത്തിനുശേഷമാണു ഗോപാലകൃഷ്ണൻ പ്രഭാകര സിദ്ധയോഗിയെക്കുറിച്ചു കേൾക്കാനിടയായത്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.എൻ. ഗോവിന്ദൻ നായർ (ചലച്ചിത്രകാരൻ അരവിന്ദന്റെ അച്ഛൻ) എഴുതിയ ‘യതി’ എന്ന കഥയായിരുന്നു അത്. ഉള്ളടക്കം ചുരുക്കിയാൽ ഇങ്ങനെ: എഴുത്തുകാരന്റെ വീട്ടിലെത്തിയ സിദ്ധയോഗിയോട് ആയിടയ്ക്ക് ഏതോ പർവതാരോഹക സംഘം ഹിമാലയൻ യതിയെ കണ്ട പത്രവാർത്തയെപ്പറ്റി പറഞ്ഞപ്പോൾ സിദ്ധയോഗി പറഞ്ഞത്രേ, 'അവൻ നമ്മുടെ കൊച്ചുരാമനല്ലേ' എന്ന്. ഏതാണ്ട് അഞ്ഞൂറു കൊല്ലം മുൻപ് ഇന്നു മാവേലിക്കര എന്നറിയപ്പെടുന്ന പ്രദേശത്തുനിന്നു യോഗിയുടെ കൂടെ ഹിമാലയത്തിൽ പോയ കൊച്ചുരാമൻ എന്ന പയ്യൻ ഏതോ വിശേഷവിധിയുള്ള കൂൺ കഴിച്ചതിനെത്തുടർന്നു ശരീരം വലുതായി ഹിമമനുഷ്യൻ ആയതാണത്രേ.
1995ൽ കോട്ടയത്തെ ഒരു ഹോട്ടലിൽ കയറിയ ഗോപാലകൃഷ്ണൻ ഒരു ഫോട്ടോ കണ്ടു. പത്മാസനത്തിലിരിക്കുന്ന താടിക്കാരനായ ഒരു യോഗിയുടെ പടം. താഴെ ഇങ്ങനെ എഴുതിയിരുന്നു: ബ്രഹ്മശ്രീ ശിവപ്രഭാകര സിദ്ധയോഗി പരമഹംസർ. ജനനം 1263. മരണം 1986.
ഇക്കഴിഞ്ഞ ഡിസംബറിലെ ചരമവാർത്തയും പടവും കണ്ടപ്പോൾ ഗോപാലകൃഷ്ണൻ ദുബായിൽനിന്നു വിളിച്ചിരുന്നു, ഓഫീസിലുണ്ടായിരുന്ന പണ്ടത്തെ പടം തന്നെയാണോ കൊടുത്തതെന്നു ചോദിച്ച്. താൻ തിരുനക്കരയിൽ കണ്ട അതേ ആളുടെ പടമാണിതെന്ന് ഗോപാലകൃഷ്ണൻ ആണയിടുന്നു.
ഞാൻ തമിഴ്നാട്ടിൽ ശങ്കരൻകോവിലിലെ മഠത്തിൽ വിളിച്ചുചോദിച്ചപ്പോൾ അവിടെ ജീവിച്ചിരുന്ന സമാധിയായ പ്രഭാകര സിദ്ധയോഗിയുടെ പടം തന്നെയാണു പത്രത്തിൽ വന്നിരിക്കുന്നതെന്ന് അവർ സ്ഥിരീകരിച്ചു.
തിരുനക്കര അമ്പലമുറ്റത്തു ചില ആരാധകരുടെ നടുക്ക് കസേരയിലിരിക്കുന്ന പ്രഭാകര സിദ്ധയോഗിയെ കണ്ടതിനെപ്പറ്റി സി.ആർ. ഓമനക്കുട്ടനും എഴുതിയിട്ടുണ്ട്. അറുന്നൂറു വയസ്സെന്നൊക്കെ പറയുന്നുണ്ടെങ്കിലും കണ്ടിട്ട് അറുപതു വയസ്സേ തോന്നിയുള്ളൂവെന്ന് ഓമനക്കുട്ടൻ.
കവി ശാന്തൻ സ്നേഹത്തോടെ എനിക്കയച്ചുതന്ന പുസ്തകം ബ്രഹ്മാനന്ദ ശിപ്രഭാകര സിദ്ധയോഗിയെക്കുറിച്ചുള്ള കുറിപ്പുകളുടെ സമാഹാരമാണ്. അതു വായിച്ചു തീർന്നപ്പോൾ എനിക്കു തോന്നി, ഇത്ര വലിപ്പമുള്ള ഒരു ആശ്ചര്യ ചിഹ്നം ഞാനിതുവരെ കണ്ടിട്ടില്ല!
. ഇനി പറയാം ശിവപ്രഭാകരസിദ്ധയോഗി പരമഹംസർ എന്ന ആ മഹാ ശക്തിശിവ പ്രഭാകര സിദ്ധയോഗി
കൊല്ലവര്‍ഷം 438 മീനം പൂരുട്ടാതി നക്ഷത്രത്തിൽ , അതായത് ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ജനിച്ച് ഒരു യോഗിയായി 723 വര്‍ഷം ജീവിച്ച് 1986 ഏപ്രില്‍ ആറിന് (കൊല്ലവര്‍ഷം 1161 മീനം പൂരുട്ടാതി) പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ മഹാസമാധിയായ ( ഇല്ല ) ഒരു പുണ്യാത്മാവാണ് ശ്രീമദ് ശിവപ്രഭാകര സിദ്ധയോഗി.
സാധാരണഗതിയില്‍ ആലോചിച്ചാല്‍ പലതും നമുക്ക് വിശ്വസിക്കാന്‍ പ്രയാസമാകും. അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചാല്‍ ധാരാളം അനുഭവകഥകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയും.
അധര്‍മ്മം അസഹ്യമാകുമ്പോള്‍ ലോകോപകാരാര്‍ത്ഥം മഹാത്മാക്കള്‍ ഉദയം ചെയ്യാറുള്ളത് ഭാരതഭൂമിയുടെ മഹത്തരമായ പ്രത്യേകതയാണ്. ആധ്യാത്മികമായി ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്നവരാണ് ഇവരില്‍ പലരും. ഇങ്ങനെയുള്ള മഹാത്മാക്കളുടെ ഒരു പരമ്പരതന്നെ കേരളത്തിനുണ്ട്.
ജ്ഞാനികളായ ഇത്തരക്കാരില്‍ വച്ച് അത്യുന്നതമായ അധ്യാത്മമണ്ഡലത്തില്‍ നിത്യം വിഹരിക്കുന്ന അഭൗമജ്യോതിസ്സാണ് ബ്രഹ്മാനന്ദ ശ്രീമദ് ശിവപ്രഭാകര സിദ്ധയോഗി പരമഹംസ തിരുവടികള്‍.
എ. ഡി. 1263 മാര്‍ച്ച് മാസം (കൊല്ലവര്‍ഷം 438 മീനം) പൂരുട്ടാതി നക്ഷത്രത്തിൽ അകവൂര്‍ മനയില്‍ ജനിച്ചു (ഏകദേശം 750 വര്‍ഷങ്ങള്‍ക്ക് മുമ്പ്). അച്ഛന്‍ ഇരവി നാരായണന്‍ നമ്പൂതിരിപ്പാട്. അമ്മ ആഴ്വാഞ്ചേരിമനയിലെ ഗൗരി അന്തര്‍ജ്ജനം. ഇവരുടെ എട്ടാമത്തെ പുത്രനാണ് പ്രഭാകരന്‍. ഇദ്ദേഹത്തിന്റെ എട്ടാം വയസ്സില്‍ അകവൂര്‍ മനയിലെ തേവാരദൈവതമായ ശ്രീരാമദേവന്‍ ഗോസായിവേഷത്തില്‍ വന്ന് പ്രഭാകരനെ ഹിമാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ 43 കൊല്ലം തപസ്സുചെയ്തു. യോഗത്തിന്റെ എല്ലാ ഭൂമികകളും മുഴുവന്‍ ജ്ഞാനാവസ്ഥകളും സ്വായത്തമാക്കിയ പ്രഭാകരന്‍ ‘കല്‍പ്പം’ സേവിച്ച് അനശ്വരശരീരിയായി. ഈ ദിവ്യശരീരവുമായാണ് അദ്ദേഹത്തെ ഭക്തര്‍ക്കിടയില്‍ കാണപ്പെട്ടത്.
1942ല്‍ കൊച്ചിയില്‍ ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ കടലിനടിത്തട്ടില്‍നിന്ന് വലയില്‍ കുരുങ്ങിയ ഒരു മനുഷ്യനെ കരയിലെത്തിച്ചു. പോലീസ് സ്റ്റേഷനില്‍ ഈ കടല്‍മനുഷ്യനെ എത്തിക്കുകയും ചില അത്ഭുതങ്ങള്‍ പിന്നീടുണ്ടാകുകയും ചെയ്തു. ഇക്കഥ അന്നത്തെ ‘പൗരധ്വനി’ ദിനപത്രത്തിന് പ്രധാന വാര്‍ത്തയായിരുന്നു. ആദ്യം ജപ്പാന്‍കാരനാണെന്ന് കരുതിയെങ്കിലും അസാധാരണനെന്ന്‍ വ്യക്തമായപ്പോള്‍ മോചിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തു. പിന്നീടദ്ദേഹത്തെ കണ്ടത് പ്രസിദ്ധപണ്ഡിതനും സാഹിത്യകാരനുമായ ചൊവ്വര പരമേശ്വരനുമായി കൂട്ടുകൂടി നടക്കുന്നതാണ്.
ശബരിമലയിലെ ഉയര്‍ന്ന മരക്കൊമ്പില്‍ തലകീഴായി തൂങ്ങിക്കിടക്കുന്നതും കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രസിദ്ധക്ഷേത്രങ്ങളിലെ പ്രസാദം വരുത്തിക്കൊടുക്കുന്നതും അനുഭവിച്ചവര്‍ ഇന്നും ജീവിച്ചിരിക്കുന്നു.
അഡ്വ.എം.എന്‍.ഗോവിന്ദന്‍നായര്‍ രചിച്ച് എം.എന്‍.കഥകള്‍ എന്ന ഗ്രന്ഥത്തില്‍ (എന്‍.ബി.എസ്.പ്രസിദ്ധീകരണം) പ്രഭാകരസിദ്ധയോഗി ഹിമമനുഷ്യനെ സൃഷ്ടിച്ചകാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെ അതിപ്രശസ്തരായ പലര്‍ക്കും ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അനുഗ്രഹം ലഭിച്ചുവെന്നതും ഇന്നും അദ്ദേഹം ഭൗതികശരീരത്തില്‍തന്നെ കാണപ്പെടുന്നുവെന്നതും ഭക്തര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന കാര്യങ്ങളില്‍ ചിലതുമാത്രം.
ഏതുകാലത്തും ജീവശാസ്ത്രത്തിനും യുക്തിക്കും ബുദ്ധിക്കും അപ്പുറം കടന്നുനില്‍ക്കുന്നു ശ്രീമദ് പ്രഭാകരസിദ്ധയോഗിയുടെ അപദാനങ്ങള്‍.
ലോകോപകാരാര്‍ത്ഥം 18 ശരീരങ്ങള്‍ ആകെ താന്‍ സ്വീകരിക്കുമെന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്ത് പ്രഭാകരസിദ്ധയോഗിയായും കൊല്ലത്ത് ഉണ്ണിയപ്പസ്വാമിയായും ഓച്ചിറയില്‍ പുണ്ണുനക്കിസ്വാമിയായും കരുവാറ്റയില്‍ കരീലക്കള്ളനെന്നും അറിയപ്പെട്ടു. ശബരിമലയിലും വൈക്കത്തും ഏറ്റുമാനൂരും പത്തനംതിട്ടയിലും കുറ്റാലത്തും മദിരാശിയിലും മധുരയിലും പഴനിയിലും കാശിയിലും നേപ്പാളിലും ഒക്കെ പലകാലങ്ങളില്‍ പലവേഷങ്ങളില്‍ അവിടുന്നിനെ കണ്ടവരുണ്ട്.
തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥരോടുമൊപ്പം പലപ്പോഴും കാണപ്പെട്ടപ്പോള്‍ ഓച്ചിറയിലും കുറ്റാലത്തും ഏറ്റുമാനൂരിലുമെല്ലാം പാവങ്ങളുടെ കൂടെയാണ് സഹവസിച്ചുകണ്ടത്. ആഢ്യന്മാരുടെ അകത്തളങ്ങളിലെ ആഢംബരങ്ങള്‍ക്ക് പ്രകാശം പകരാന്‍ അവിടുന്നു പോയില്ല. കാറ്റിലും മഴയിലും വേനല്‍ച്ചൂടിലും ഒരേ വേഷത്തില്‍ എവിടെയും കണ്ടു.
പട്ടിണിപാവങ്ങള്‍ക്കിടയിലും കുപ്പത്തൊട്ടിയിലെ എച്ചിലിലകള്‍ക്കിടയിലും കണ്ടവരുണ്ട്. മുന്‍ തിരുവിതാംകൂര്‍ ദിവാന്‍ സി. പി. രാമസ്വാമി അയ്യര്‍ മുതല്‍ മുന്‍ കേരള ഗവര്‍ണ്ണര്‍ ശ്രീമതി. ജ്യോതി വെങ്കിടാചലം വരെ അവിടുന്നിന്റെ ഒരു വാക്കിനുവേണ്ടി പഞ്ചപുച്ഛമടക്കിനിന്നിട്ടുള്ള കഥകള്‍ വേറെ. കുട്ടികളോടൊത്ത് നടക്കാനും കൂട്ടുകൂടാനും ഇഷ്ടമായിരുന്നു. അവര്‍ക്ക് ചൂടാറാത്ത ഉണ്ണിയപ്പവും, പഴനിയിലെ പഞ്ചാമൃതവും, തിരുപ്പതിയിലെ ലഡുവും വരുത്തിക്കൊടുത്തു. കയ്യില്‍ വാരുന്ന മണ്ണ് കല്‍ക്കണ്ടമാക്കും. കുഷ്ടരോഗി കഴിച്ച ഭക്ഷണത്തിന്റെ ഉച്ഛിഷ്ടം കഴിക്കുന്നതും കണ്ടവരുണ്ട്. ദീനരെ കാണുമ്പോള്‍ കണ്ണീര്‍ ധാര ധാരയായി ഒഴുകും. എന്തും കഴിക്കും. വിരളമായിമാത്രം സംഭാഷണം. കൂടുതലും ആംഗ്യംമാത്രം.
ഒന്നും പറഞ്ഞില്ല. എല്ലാം കാട്ടിക്കൊടുത്തു. ചട്ടമ്പിസ്വാമികള്‍ക്ക് മുരുകോപദേശം നല്‍കി. കടലിലൂടെ നടന്നുവന്ന് കരുവാറ്റ സ്വാമിക്ക് കാരണഗുരുവായി. ചേങ്കോട്ടുകോണം ആശ്രമത്തില്‍ ശ്രീമദ് നീലകണ്ഠഗുരുപാദര്‍ക്കൊപ്പം മാസങ്ങളോളം പലവട്ടം താമസിച്ചു. ശ്രീനാരായണ ഗുരുദേവനും, മാതാ അമൃതാനന്ദമയിക്കും അനുഗ്രഹമേകി. ദിവ്യനായി അറിയപ്പെടാന്‍ ഒട്ടും ആഗ്രഹിച്ചില്ല. പ്രശസ്തിയുടെ നിസ്സാരതയ്ക്ക് വശംവദനുമായില്ല.
ഭൗതികാവശ്യങ്ങള്‍ സാധിക്കാന്‍ തന്നെ സമീപിച്ചവര്‍ക്ക് ഭ്രാന്തനായും നീചനായും കാണപ്പെട്ടു. ആശ്രയിച്ചവര്‍ പലരും കുബേരന്മാരായി. എന്നാല്‍ അവിടുന്നിന്റെ ജീവിതം ഒരു പിച്ചക്കാരന്‍റേതിനേക്കാള്‍ മെച്ചമായിരുന്നില്ല.
കടഞ്ഞെടുത്ത കരിവീട്ടിപോലെ അഞ്ചേകാല്‍ അടി പൊക്കവും, ദൃഢപേശികളുമുള്ള ദേഹം. ഒരു ലങ്കോട്ടിയും ഒറ്റത്തോര്‍ത്തുമായിരുന്നു വേഷം. ഏതൊരു സാഹചര്യത്തിലും എപ്പോഴും കൈവിരലുകള്‍ ചിന്മുദ്രയിലായിരിക്കും. എല്ലാ ജീവശാസ്ത്രതത്വങ്ങളെയും വിസ്മയിപ്പിക്കുമാറ് നൂറ് നൂറ്റി എഴുപത് ദിവസംവരെ ജലപാനം പോലുമില്ലാതെ ഒറ്റക്കിടപ്പ് കിടന്നിട്ടുണ്ട്. ഒടുവില്‍ ഒന്നും സംഭവിക്കാത്തതുപോലെ ഊര്‍ജ്ജസ്വലനായി എഴുന്നേറ്റുവരും. റൗഡികള്‍ക്കിടയില്‍ പലപ്പോഴും അവരില്‍ ഒരാളായി കാണപ്പെട്ടു.
മദ്യപാനികള്‍ക്കിടയില്‍ ഉന്നത മദ്യപാനിയായി. ഒരേസമയം ഒരേ വേഷത്തില്‍ പല സ്ഥലങ്ങളില്‍ കാണപ്പെട്ടു. ഇപ്രകാരം വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും കാട്ടി അതിനുള്ളിലെ ഏകാത്മ സത്യത്തെ അനാവരണം ചെയ്യുന്ന വ്യക്തിത്വമായി.
അറിയേണ്ടവര്‍ക്കുള്ള അറിവായി അവിടുന്ന് നിലകൊണ്ടു. സ്ഥിതപ്രജ്ഞനും നിസ്സംഗനുമായിരുന്നു. ഇവിടുന്നിന്റെ ഇരുകൈവിരലുകളും എപ്പോഴും ചിന്മുദ്ര ധരിച്ചിരുന്നു. അദ്വൈതത്തിനും വിശിഷ്ടാദ്വൈതത്തിനും മദ്ധ്യേ മാര്‍ഗ്ഗമാണ് സ്വീകരിച്ചിരുന്നതെന്ന് മഹത്തുക്കള്‍ പറയുന്നു.
ഇക്കാണുന്നതെല്ലാം താന്‍ തന്നെയെന്നും, എല്ലാ അമ്മമാരും പ്രസവിച്ചതും പ്രസവിക്കാന്‍പോകുന്നതും തന്നെതന്നെയാണെന്നും അവിടുന്ന് പറയാറുണ്ടായിരുന്നു. ഒടുവില്‍ ഇതെല്ലാം തന്റെയൊരു തമാശ മാത്രമാണെന്നും പറയാനുള്ള ചങ്കൂറ്റം അവിടുന്നില്‍ ദൃഡതയോടെ കാണാന്‍ കഴിയുന്നു. വിധിയും നിഷേധവുമില്ലാത്ത ബ്രഹ്മാനന്ദ ശ്രീമത് ശിവപ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികളുടെ ലോകവ്യവഹാരകഥകള്‍ യുക്തിചിന്തയ്ക്ക് വഴങ്ങാത്തതും ബുദ്ധിയുടെ നിശിതമായ വ്യവഹാരത്തില്‍ താന്‍ നിത്യശുദ്ധനും അവേദ്യനുമായ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെയെന്ന് വെളിപ്പെടുത്തുന്നതുമാണ്.’
ജ്ഞാനശരീരമാണ് താന്‍ സ്വീകരിക്കുന്നതെന്ന് അവിടുന്ന് പറയാറുണ്ടായിരുന്നു. ജ്ഞാനശരീരം എടുക്കുന്ന ഈശ്വരന്‍ താനെടുക്കുന്ന ശരീരത്തോട് എത്രനാള്‍ ചേര്‍ന്നിരുന്നാലും തന്റെ ഗുണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയില്ല. ശിവനുമാത്രമേ അത് സാധ്യമാകൂ. ശിവന്‍ അമേയമായ അറിവാണ്. അരൂപിയും നിത്യനും അവ്യയനുമാണ്. ആദിയന്തമില്ലാത്തയാളാണ്. അദ്വിതീയനും, കാരണം ഇല്ലാത്തവനും, കളങ്കരഹിതനുമാണ്. അവിടുന്ന് തന്റെ ശക്തിയാല്‍ ഈ ലോകത്ത് വ്യാപിക്കുന്നു. സൂര്യനും കിരണവും പോലെയാണ് ശിവനും ശിവതത്വവും. ഈ ശിവതത്വത്തിന്റെ മൂര്‍ത്തഭാവമായിതീര്‍ന്നുകൊണ്ട് തേടുന്നവന് അനുഭവത്തില്‍ അറിവായിത്തീരാന്‍ അവതരിച്ച കരുണാവാരിധിയാണ് ശ്രീമത് പ്രഭാകരസിദ്ധയോഗി പരമഹംസര്‍ തിരുവടികള്‍.
ഞാനിന്ന് ഇപ്പോഴും വിശ്വസിയ്ക്കുന്നില്ല അദ്ദേഹം മരിച്ചെന്നോ സമാധി ആയെന്നോ എനിയ്ക്ക് കാണാൻ കഴിയും എന്നും വിശ്വസിയ്ക്കുന്നു. കണ്ടാൽ എനിയ്ക്കും ഒരു വലിയ മാറ്റമുണ്ടാകും എന്നും വിശ്വസിയ്ക്കുന്നു ഒരു പക്ഷേ ഞാൻ ചിന്തിയ്ക്കുന്ന ജീവിതത്തിന്റെ മനോഹരമായ ഒരു വഴിത്തിരിവ്. ഒരു പക്ഷേ രാവണനെ കാണാൻ ആഗ്രഹിയ്ക്കുന്ന എനിയ്ക്ക് അദ്ദേഹമാകുമോ ഇനി ഗുരു.... കാത്തിരിയ്ക്കുന്നു ആ നിമിഷത്തിനായ് ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യ യാത്ര ഓമല്ലൂർക്കാണ് ആ മഹാപുണ്യ സവിധത്തിലേയ്ക്ക് .രണ്ടു മൂന്ന് വട്ടം താമസിച്ചിട്ടും പത്ത് പതിനഞ്ച് വട്ടം പോയിട്ടും തോന്നാത്ത ഒരു ത്വര എന്നെ കീഴടക്കുന്നു ,വലിച്ചടുപ്പിയ്ക്കുന്നു. അവിടാവുമോ? ...... മുക്തി!?
തത്ത്വമസി / നീ അതാകുന്നു / ഞാനും
കടപ്പാട് പോസ്റ്റ്
ക്രിയായോഗ
#ക്രിയായോഗ .#ഓൺലൈൻ
#kriyayoga #everyone
#everyonehighlightsfollowers #everyonehighlightsfollower #everyonefollowershighlights
Saturday, 29 November 2025
നോട്ട (NOTA) വോട്ടറുടെ അവകാശം
കേരളത്തിലെ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 14 വാർഡുകൾ ഉണ്ടെന്ന് കണ്ടപ്പോൾ ഇന്നലെ ഒരു ചെറു കുറിപ്പ് ഇട്ടിരുന്നു. അതിൽ NOTA ഉപയോഗിക്കാൻ ഉള്ള വോട്ടറുടെ അവകാശം കണക്കാക്കി തിരഞ്ഞെടുപ്പ് നടത്തണം എന്ന് പറഞ്ഞിരുന്നു.
എന്നാൽ തദ്‌ദേശ്ശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഈ അവകാശം ഇല്ലായെന്ന് പലരും ചൂണ്ടിക്കാട്ടി. അത് സത്യമാണ്, എന്നാൽ അവകാശ നിഷേധവുമാണ്. രാഷ്ട്രീയ പാർട്ടികൾ മനപ്പൂർവ്വമോ, അവരുടെ അജ്ഞത മൂലമോ കേരളത്തിൽ വോട്ടറന്‌മാരുടെ ഈ അവകാശം എന്ത് കൊണ്ട്, എങ്ങനെ നിഷേധിക്കുന്നു എന്നാണ് ഇനി പറയുന്നത്.
അപ്പോൾ ന്യായമായും ആദ്യ സംശയം, NOTA (None of the Above) എന്നത് വോട്ടറുടെ അവകാശമാണോ എന്നതല്ലേ ?
അതെ, എന്നാണ് ഉത്തരം ! NOTA ഇന്ത്യൻ വോട്ടർമാർക്ക് ഒരു ഭരണഘടനാപരമായ അവകാശമാണ്. ഇത് വോട്ടർമാർക്ക് മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളെയും നിഷേധിക്കാൻ അനുവദിക്കുന്ന സ്വാതന്ത്യം നൽകുന്ന പരമാധികാരമാണ്. സുപ്രീം കോടതിയുടെ 2013-ലെ People’s Union for Civil Liberties (PUCL) vs Union of India കേസിലെ വിധിയാണ് ഇതിന് ആധാരം.
ഈ വിധി പ്രകാരം, വോട്ടർമാർക്ക് “മുകളിലുള്ള ആരും വേണ്ട” എന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ട്, ഇത് Conduct of Election Rules, 1961-ന്റെ Rule 49-O-യെ സുതാര്യമാക്കാൻ വേണ്ടി, വോട്ടർമാരുടെ “പ്രതിഷേധ വോട്ട്” രേഖപ്പെടുത്താൻ ഉള്ള മാർഗമാണ്.
അതിനാൽ NOTA EVM-കളിലും ബാലറ്റ് പേപ്പറുകളിലും ഉൾപ്പെടുത്തണം, പക്ഷേ ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നില്ല എന്നായിരുന്നു ആ ഉത്തരവ്. അതായത് നോട്ടക്ക് എത്ര വോട്ട് കിട്ടിയാലും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച സ്ഥാനാർത്ഥി മാത്രമേ വിജയിക്കൂ.
NOTA 2013 സെപ്റ്റംബർ 27-ന് സുപ്രീം കോടതി വിധി പ്രകാരം ആദ്യമായി 2013-ലെ അസംബ്ലി തിരഞ്ഞെടുപ്പുകളിൽ (ഛത്തീസ്ഗഢ്, മിസോറാം, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ) നടപ്പാക്കി. പിന്നീട് 2014-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുതൽ ദേശീയ തലത്തിലും ഉപയോഗിക്കുന്നു.
എന്നാൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ (പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) NOTA (None of the Above) അവകാശം വോട്ടർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഇതിൻ്റെ പ്രധാന കാരണങ്ങൾ നോക്കാം. നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പുകൾക്ക് രണ്ട് തരം നിയമങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ് കാരണം. സത്യത്തിൽ ഇത് കേവലം സാങ്കേതികകാരണം മാത്രമാണ്. അത് പറയാം. അതിന് മുൻപ് എന്താണ് ഈ നിയമങ്ങൾ എന്ന് നോക്കാം.
ലോക്‌സഭയിലേക്കും, നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകൾക്ക് ഭരണഘടനയിലെ Representation of the People Act, 1951 ആണ് ബാധകം.
തദ്ദേശ സ്ഥാപനങ്ങളിലെ സ്വയം ഭരണ അവകാശം നടപ്പാക്കിയതാകട്ടെ, പഞ്ചായത്തിരാജ് മുഖാന്തിരമാണ്. ഇതിന് അതാത് സംസ്ഥാനങ്ങളാണ് പ്രാദേശിക സ്വഭാവങ്ങൾ അനുസരിച്ച് നിയമം പാസ്സാക്കാൻ സ്വാതന്ത്യമുണ്ട്.
അതിനാൽ കേരളത്തിൽ 1994 ലെ Kerala Panchayat Raj Act പ്രകാരവും, 1994യിലും Kerala Municipality Act, 1994 പ്രകാരവുമാണ് നിയന്ത്രിക്കപ്പെടുന്നത്.
NOTA സംബന്ധിച്ച കേസിൽ 2013-ലെ സുപ്രീം കോടതിയുടെ വിധി, ദേശീയ തിരഞ്ഞെടുപ്പുകൾക്ക് മാത്രമാണ് അന്ന് നിർബന്ധമാക്കിയത്. തദ്ദേശ തലത്തിൽ മേൽപ്പറഞ്ഞ സാങ്കേതിക കാരണങ്ങൾ ചുണ്ടിക്കാട്ടി സംസ്ഥാനങ്ങൾക്ക് ഇതിനായുള്ള നിയമം നടപ്പാക്കാൻ സ്വാതന്ത്യം നൽകുകയാണ് കോടതി ചെയ്തത്.
സംസ്ഥാനങ്ങൾക്ക് ഇത് നടപ്പാക്കാൻ തങ്ങളുടെ നിയമങ്ങൾ ഭേദഗതി ചെയ്യാമെങ്കിലും, കേരളം അതുവരെ ചെയ്തിട്ടില്ല. എന്നാൽ മഹാരാഷ്ട്ര, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞടുപ്പുകളിലും NOTA നടപ്പാക്കിയിട്ടുണ്ട്. പക്ഷേ കേരളത്തിൽ നേരം വെളുത്തിട്ടില്ല. ഇപ്പോൾ SIR നടപ്പാക്കുമ്പോൾ കേൾക്കുന്ന കരച്ചിലില്ലേ, അതേ പോലെയുള്ള പ്രത്യേക തരം സാങ്കേതിക കാരണങ്ങളാണ് NOTA നടപ്പാക്കാത്തതിന് കാരണമെന്നാണ് സംസ്ഥാന ECI പറയുന്നത് ! 🙄
അതിനാൽ കേരള SEC 2025-ലെ തിരഞ്ഞെടുപ്പിൽ ബാലറ്റ് യൂണിറ്റുകളിൽ NOTA ഉൾപ്പെടുത്തുന്നില്ല. കൂടാതെ, VVPAT (വോട്ടർ വെരിഫൈയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ) സംവിധാനവും ഉപയോഗിക്കുന്നില്ല. വോട്ട് ചോരി കരച്ചിൽ ഇവിടില്ലാത്തതു കൊണ്ട് VVPAT ഇല്ലാത്തത് ഇവിടാരും ചോദ്യം ചെയ്യുന്നുമില്ല. 2015-ലെയും 2020-ലെയും കേരള തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇതേ രീതിയിൽ NOTA ഉണ്ടായിരുന്നില്ല.
ചുരുക്കത്തിൽ, NOTA ഒരു ഭരണഘടനാപരമായ അവകാശമാണെങ്കിലും, സംസ്ഥാനം ഇത്രയും കാലം ഭരിച്ച സർക്കാരുകളും NOTAയെ ഇഷ്‌ടപ്പെടാത്ത രാഷ്‌ട്രീയ കക്ഷികളും കാരണം തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഈ പരമമായ അവകാശം സമ്മദിദായകർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
അതിനാൽ തങ്ങളുടെ മസിൽ പവർ ഉപയോഗിച്ച് ചിലർക്ക് എതിരാളികൾ ഇല്ലാതെ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ഈ ജനാധിപത്യ രാജ്യത്ത് ഇപ്പോളും സാധിക്കുന്നു.
പക്ഷേ, ഏതെങ്കിലും ഒരു വോട്ടർ;, ഒരൊറ്റ വോട്ടർ, ഈ നീതി നിഷേധത്തിനെതിരെ കോടതി സമീപിച്ചാൽ ഈ സ്ഥിതി മാറും. NOTA നടപ്പാക്കാൻ സംസ്ഥാനവും നിർബന്ധിതമാവും.
നേരം വെളുക്കുന്ന ആ കാലത്തേക്ക് നമുക്ക് കാത്തിരിക്കാം.
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
Saturday, 15 November 2025
ഭഗവാൻ ബിർസാ മുണ്ഡാ :
“ഭഗവാൻ ബിർസാ മുണ്ട”യുടെ 150 ആാം ജന്മദിനമാണിന്ന്.
ജാർഖണ്ഡിലെ ഘോരവനങ്ങളിൽ ജീവിച്ചിരുന്ന ആദിവാസി ഗോത്രജനങ്ങളിൽ ദേശഭക്തിയിൽ ചാലിച്ച്, അസാമാന്യമായ പോരാട്ടവീര്യം നിറച്ച് വൈദേശിക കോളോണിയൽ ആധിപത്യത്തിനും ക്രൂരതകൾക്കും എതിരെ അനശ്വരമായ പോരാട്ടം കാഴ്ച്ചവച്ച മഹാവീരനാണ് ഭഗവാൻ ബിർസാ മുണ്ട.
1875 നവംബർ 15-ന്, ഇന്നത്തെ ഝാർഖണ്ഡിലെ ഖുണ്ടി ജില്ലയിലെ ഉലിഹാതു ഗ്രാമത്തിൽ ജനിച്ച ഈ ഗോത്രവീരൻ, തന്റെ 25 വർഷത്തെ ചെറിയ ജീവിതകാലത്തിനുള്ളിൽ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറയെ തന്നെ ഇളക്കിമറിച്ചു. 
ബിർസാ മുണ്ടേ ആരെന്നറിയാൻ ഉൽഗുലാനിന്റെ പശ്ചാത്തലം ശരിക്കൊന്ന് അറിയണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ബ്രിട്ടീഷ് ഭരണകൂടം ഭാരതത്തിൽ പിടിമുറുക്കകയും എല്ലായിടവും എന്ന പോലെ ഗോത്രമേഖലകളിലെ ഭൂമിയേയും ചൂഷണം ചെയ്തു. പരമ്പരാഗതമായി ഗോത്രജനങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഭൂമി, ബ്രിട്ടീഷുകാർ ‘സമീന്ദാരി’ സമ്പ്രദായത്തിലൂടെ കൈകളിലാക്കി. ‘ദിക്കു’കൾ (അന്യന്മാർ) എന്നറിയപ്പെട്ട ഭൂപ്രഭുക്കൾ, വ്യാപാരികൾ, മിഷനറിമാർ എന്നിവർ ഗോത്രജനങ്ങളെ അടിച്ചമർത്തി. അവരെ ക്രിമിനലുകളായി മുദ്രകുത്തി.
സ്വാഭാവികമായും പ്രകൃതിയുടെ മടിത്തട്ടിൽ, വനങ്ങളുടെ നിഗൂഢതകളിൽ ആയിരുന്നു ബിർസായുടെ ബാല്യകാലം. പിതാവ് സുഗ്ന മുണ്ടയും മാതാവ് കാർമി ഹാതുവും ദരിദ്രരായ കർഷകരായിരുന്നു.
ഉയർന്ന ഭൂനികുതി, ബലപ്രയോഗത്തിലൂടെയുള്ള ഭൂമി പിടിച്ചെടുക്കൽ, ക്രിസ്ത്യൻ മിഷനറിമാരുടെ മതപരിവർത്തന ശ്രമങ്ങൾ, നിർബന്ധിത ശ്രമദാനം എന്നിവ ഗോത്രസമൂഹത്തെ ദാരിദ്ര്യത്തിലേക്കും അടിമത്തത്തിലേക്കും തള്ളിവിട്ടത് കണ്ടാണ് മുണ്ഡാ വളർന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ക്രൂരമായ ചൂഷണങ്ങൾക്കും ഭൂപ്രഭുക്കളുടെ അടിച്ചമർത്തലിനും ഇരയായിരുന്ന ഗോത്രസമൂഹത്തിന്റെ ദുരിതങ്ങൾ ബിർസായുടെ ഹൃദയത്തെ നോവിച്ചു.
ചെറുപ്പത്തിൽ ക്രിസ്ത്യൻ മിഷനറിമാരുടെ സ്കൂളിൽ പഠിച്ച അദ്ദേഹം, അവരുടെ മതപരിവർത്തന ശ്രമങ്ങളെ ചോദ്യം ചെയ്തു. ബിർസാ മുണ്ടാ തന്റെ ഗോത്രത്തിന്റെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ‘ബിർസൈറ്റ്’ എന്ന പുതിയ മതം സ്ഥാപിച്ചു, അത് ഗോത്രജനങ്ങളുടെ ആത്മാഭിമാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായി മാറി.
ദേശഭക്തിയുടെ അഗ്നിശലാകയായി ബിർസാ മുണ്ടാ ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്തു. ബ്രിട്ടീഷുകാരുടെ ഭൂനികുതി, ക്രൂരമായ നിയമങ്ങൾ, മിഷനറിമാരുടെ ചൂഷണം എന്നിവയ്ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ഇതോടെ ബ്രിട്ടീഷുകാരുടെ ശത്രുവായി . 1895-ൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ, രണ്ടു വർഷത്തെ ജയിൽവാസത്തിനു ശേഷം 1897-ൽ മോചിതനായി.
അതിനു ശേഷം, അദ്ദേഹം ‘ഉൽഗുലാൻ’ (മഹാകലാപം) എന്നറിയപ്പെടുന്ന വിപ്ലവം നയിച്ചു. 1899-1900 കാലഘട്ടത്തിൽ, മുണ്ടാ ഗോത്രത്തിന്റെ യുവാക്കളെ സംഘടിപ്പിച്ച് ബ്രിട്ടീഷ് സൈന്യത്തിനെതിരെ ആയുധമെടുത്തു.
ജാർഖണ്ഡിലെ വനങ്ങളിൽ നിന്ന് “അബുവാ രാജ് എതെ ജാൻഗ്” (നമ്മുടെ രാജ്യം നമുക്ക് തിരിച്ചുകിട്ടട്ടെ) എന്ന ദേശസ്നേഹത്തിന്റെ അലയൊലികൾ ഉയർന്നു. ഇത് ഗോത്രജനങ്ങളുടെ ആത്മാഭിമാനം പുനരുജ്ജീവിപ്പിച്ചു. ബിർസാ, ഗോത്രജനങ്ങളെ ഒന്നിച്ചു ചേർത്ത് ഭൂമി തിരിച്ചുപിടിക്കാനും ബ്രിട്ടീഷുകാരെ പുറത്താക്കാനും ആഹ്വാനം ചെയ്തു. ഒപ്പം “അബുവാ ദിശോം രെ ആബുവാ രാജ്” (നമ്മുടെ ഭൂമിയിൽ നമ്മുടെ രാജ്യം) എന്ന മുണ്ടയുടെ ഗർജ്ജനം ഗോത്രജനത ഏറ്റെടുത്തു.
ഗോത്രജനങ്ങളുടെ ജലം, വനം, ഭൂമി എന്നിവയ്ക്കുള്ള അവകാശങ്ങൾ ഉറപ്പിക്കുന്നതായിരുന്നു ഈ സമരം. ബിർസായുടെ നേതൃത്വത്തിൽ, മുണ്ടാ ഗോത്രത്തിലെ ആയിരക്കണക്കിന് യുവാക്കൾ ആയുധമെടുത്തു. അവർ ബ്രിട്ടീഷ് പോലീസ് സ്റ്റേഷനുകൾ, ഭൂപ്രഭുക്കളുടെ മാളികകൾ, മിഷനറി പള്ളികൾ എന്നിവ ആക്രമിച്ചു.
വിപ്ലവത്തിന്റെ ഉച്ചസ്ഥായിയിൽ, 1900 ജനുവരിയോടെ, ഗോത്രവീരന്മാർ ബ്രിട്ടീഷ് സൈന്യത്തോട് നേരിട്ട് ഏറ്റുമുട്ടി. ഇന്നത്തെ ഝാർഖണ്ഡിലെ ചോട്ടനാഗ്പൂർ പീഠഭൂമിയിലാണ് ഈ പോരാട്ടങ്ങൾ അരങ്ങേറിയത്. ഡോമ്പാരി ഹിൽസിലും മറ്റു പ്രദേശങ്ങളിലും നടന്ന യുദ്ധങ്ങൾ കഠിനമായിരുന്നു.
“ഭാരതമാതാവിന്റെ മണ്ണ് നമ്മുടേതാണ്, അതിനെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്.”ബിർസാ മുണ്ഡാ തന്റെ അനുയായികളോട് പറഞ്ഞു. എന്നാൽ, ബ്രിട്ടീഷ് ഭരണകൂടം ഈ വീരനെ ക്രൂരമായ വേട്ടയാടി. 1900 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ട ബിർസാ മുണ്ടാ, റാഞ്ചി ജയിലിൽ കഴിയവെ 1900 ജൂൺ 9-ന് ദുരൂഹമായി മരണമടഞ്ഞു. ഔദ്യോഗികമായി കോളറയാണെന്നു പറഞ്ഞെങ്കിലും, അത് വിഷം നൽകിയുള്ള കൊലപാതകമായിരുന്നു.
അദ്ദേഹത്തിന്റെ മരണം ഗോത്രസമൂഹത്തിന്റെ ഹൃദയത്തെ തകർത്തെങ്കിലും, അത് ദേശസ്നേഹത്തിന്റെ പുതിയ തീപ്പൊരികൾ വിതച്ചു. ബിർസാ മുണ്ടയുടെ പോരാട്ടം ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായി.
ഝാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ പിന്നിലും അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
ഉൽഗുലാൻ നൂറുകണക്കിന് ഗോത്രവീരന്മാരുടെ ജീവൻ കവർന്നെങ്കിലും, അത് ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം നൽകി. ഭാരതമാതാവിന്റെ മണ്ണിൽ, കൊടും വനങ്ങളുടെ ഹൃദയത്തിൽ, കാടിൻ്റെ മക്കളായ ഗോത്രജനതയുടെ രക്തത്തിൽ ദേശസ്നേഹത്തിന്റെ വിത്തുകൾ അഗ്നിജ്വാലയായി ജ്വലിപ്പിച്ച ക്രാന്തദർശിയാണ് ബിർസാ മുണ്ട.
സ്വാതന്ത്യാനന്തരം കോൺഗ്രസ്സിലെ പാണന്മാർ നെഹ്‌റ്രു കുടുംബത്തിന് മാത്രമായി രാജ്യത്തെ തീറെഴുതുന്ന തിരക്കിൽ വിസ്മൃതിയിലേക്ക് തള്ളിയ നിരവധിയായ ധീര ബലിദാനികളിൽ ഈശ്വര തുല്യനായി കണക്കാക്കപ്പെടുന്ന ആളാണ് അദ്ദേഹം.
ഒടുവിൽ നരേന്ദ്രമോദിയാണ് ഭഗവാൻ ബിരസാ മുൻഡേക്ക് ഉചിതമായ സ്‌മാരകം നിർമ്മിച്ച് രാഷ്‌ട്രത്തിന് സമർപ്പിച്ചത്. 2022 മുതൽ നവംബർ 15-ന് ബിർസാ മുണ്ഡാ ജന്മദിനം ‘ജനജാതി ഗൗരവ് ദിവസ്’ ആയി മോദി പ്രഖ്യാപിച്ചു.
വന്ദേ മാതരം !
 രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#BirsaMundaJayanti
#NarendraModi
#jharkhand
Friday, 14 November 2025
എന്താണ് മണ്ഡലകാലം ?
41 നാൾ വ്രതത്തിന്റെ പ്രാധാന്യമെന്ത്?
വൃശ്ചിക മാസവും വ്രതവും .
ഒരുകാലത്ത്, ഒരു വീട്ടിൽ, ഒരാൾ മലയ്ക്ക് പോകാൻ തീരുമാനിച്ചാൽ ആ ഗ്രാമത്തിലെ ഹിന്ദു - മുസ്ലീം-ക്രിസ്ത്യൻ വീടുകളെല്ലാം സ്വയം ശബരിമലയുടെ വ്രതസമ്പ്രദായത്തിലേയ്ക്ക് മാറുമായിരുന്നു.
അന്യനാട്ടിൽനിന്നും നടന്നുവരുന്ന അയ്യപ്പൻമാരെ സ്വീകരിക്കുന്ന വിശ്രമപ്പന്തലുകളിൽ എല്ലാ മതത്തിലും പെട്ട സ്ത്രീകൾ ഭക്ഷണം വിളമ്പുമായിരുന്നു ; വ്രതശുദ്ധിയോടെത്തന്നെ.
ചായക്കട നടത്തുന്ന ശങ്കരേട്ടൻ, മണ്ഡലകാലമായാൽ തീവ്രവ്രതത്തിലേയ്ക്ക് സ്വയം മാറും.
കുളിച്ചേ ഭക്ഷണമുണ്ടാക്കൂ.
മൂന്നുനേരവും കുളിക്കും.
പാചകം ചെയ്ത്
രണ്ട് മണിക്കൂറിൽ കൂടുതലായ ഭക്ഷണം വിളമ്പില്ല.
മാത്രവുമല്ല; ശബരിമലക്കാലം കഴിയുംവരെ വീട്ടിൽപോലും പോകാതെ ചായക്കടയിൽത്തന്നെ കിടന്നുറങ്ങും.
കാരണം, താൻ വെച്ചുവിളമ്പുന്നത് അയ്യപ്പനുള്ളതാണെന്ന് ശങ്കരേട്ടനുറപ്പുണ്ട്. അതിൽ ചെറിയൊരു പാകപ്പിഴപോലും വന്നുകൂടാ.
എന്തിനാണ് ഈ 41 നാൾ വ്രതം ?
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന നമ്മുടെ ശരീരത്തിലെ സാധാരണ കോശങ്ങളുടെ ആയുസ്സ് 21 ദിവസമത്രേ.
അതായത്, ഇന്ന് നമ്മൾ കഴിച്ച ഭക്ഷണത്തിൽനിന്നുമുണ്ടാകുന്ന കോശം ഉണ്ടായി ഇല്ലാതാവാൻ 21 നാൾ വേണം.
അപ്പോൾ , വ്രതം തുടങ്ങി ഇരുപതാമത്തെ ദിവസം കഴിക്കുന്ന ഭക്ഷണത്തിൽനിന്നും ശരീരം സൃഷ്ടിക്കുന്ന കോശം ഉണ്ടായി നശിക്കാൻ
വീണ്ടും ഒരു 21നാൾ കൂടി.
അങ്ങനെയെങ്കിൽ,
41 ദിവസത്തെ വ്രതം പൂർത്തിയായാൽ ; വ്രതമെടുത്ത ആളുടെ ശരീരം പൂർണ്ണമായും ശുദ്ധമായ ഒരു പുത്തൻ ശരീരമായെന്നർത്ഥം.
പിന്നെ പരിശുദ്ധമായ മലകയറ്റമാണ്.
മുദ്ര ധരിച്ചാൽ ; അതായത് മാലയിട്ടാൽ , ഏതു ശരീരവും അയ്യപ്പനായെന്നർത്ഥം.
ഇനി മനുഷ്യനില്ല.
എല്ലാവരും അയ്യപ്പൻമാർ.
താണ ജാതിയും മുന്തിയ ജാതിയും
സംസ്കൃതം അറിയുന്നവനും വേദം പഠിച്ചവനും
പണ്ഡിതനും പാമരനും
ആണും പെണ്ണും
കുട്ടിയും വയസ്സനുമൊന്നുമില്ല.
എല്ലാം അയ്യപ്പൻ.
മാല ഇടുംവരെ താണ ജാതിക്കാരനായവൻ മാല ഇട്ട അന്നുമുതൽ മുന്തിയ ജാതിക്കാരന്റെ ഗുരുസ്വാമിയാവുന്ന അത്ഭുത കാഴ്ച ശബരിമലയാത്രയ്ക്ക് മാത്രം സ്വന്തം.
എങ്കിലും ഈ ശരീരം ഒരു സാധാരണ മനുഷ്യന്റെയാണല്ലോ.
ലൗകികചിന്തകളുടെ അലകൾ ഏറെക്കാണും ഇപ്പോഴുമുള്ളിൽ .
ഇതടങ്ങിയിട്ടേ മല കയറാവൂ.
അതെങ്ങനെ നിലയ്ക്കും ?
അവയെ അടക്കാൻ കഴിയുന്നൊരു ഭൂമിയുണ്ട് മലയാത്രയിൽ.
അതിലേ കടന്നുപോയാൽ എല്ലാ അനാവശ്യചിന്തകളും അടങ്ങുകയായി.
അതായത്, മനസ്സിലെ അലകൾ അടങ്ങുന്ന ; അഥവാ, നിലയ്ക്കുന്ന ഇടമാണ് നിലയ്ക്കൽ.
ഇനി, അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ പാപങ്ങളെ കളയണം.
'പാപം' തിരിച്ചിട്ടു പേരിട്ട പമ്പയിൽ (പം പാ) മുങ്ങി നിവരുകയായി.
തുടർന്ന്,
പ്രകൃതിയിൽ ഉറങ്ങിക്കിടന്ന ഊർജ്ജമുണർന്ന്, പ്രകൃതിയുടെ നട്ടെല്ലായ പർവ്വതങ്ങളിലെ ആറ് പത്മങ്ങളും കടന്ന് മുകളിലേയ്ക്ക് പ്രവഹിച്ച പരിശുദ്ധഭൂമിയിലൂടെ, അതേറ്റുവാങ്ങാൻ മലകയറൽ.
മുകളിലെത്തിയാൽ അവിടെ കൃത്യമായെഴുതിവെച്ചിട്ടുണ്ട്.
തത്വമസി.
അത് നീയാകുന്നു.
അത് എന്നത് , നീ തേടിയ ദൈവം.
ഇവിടെ അത് അയ്യപ്പൻ.
അതായത്, ഇപ്പോൾ കയറിവന്ന നീയും മലമുകളിലുള്ള അയ്യപ്പനും തമ്മിൽ ഭേദമില്ലെന്നർത്ഥം.
ഈ 'തത്വമസി ' പച്ചമലയാളത്തിൽ പറഞ്ഞുകളിച്ചാണ് അയ്യപ്പൻമാർ എരുമേലി കടന്നുപോന്നത്.
കാലം കടന്നുപോന്നപ്പോൾ അർത്ഥമറിയാതെയോ മറന്നുപോയതോ ആയ ; നൃത്തംചെയ്യുന്നൊരു താളമുണ്ട് എരുമേലിയിലെ പേട്ടതുള്ളലിൽ.
സ്വാമി തിന്തകത്തോം
തിന്തകത്തോം
അയ്യപ്പ തിന്തകത്തോം.
സത്യത്തിൽ ഇതെന്താണ് ?
കാട്ടിലെ , ഉദയൻ എന്ന കൊള്ളക്കാരനെ അയ്യപ്പനും കൂട്ടരും ചേർന്ന് പരാജയപ്പെടുത്തിയതിന്റെ ഓർമ്മപ്പെടലാണത്രേ എരുമേലിയിലെ പേട്ടതുള്ളൽ.
ഉള്ളിലെ ആസുരികശക്തിയെ ദേവഭാവംകൊണ്ട് ജയിച്ചതിന്റെ ആഘോഷം.
ഉള്ളിലെ അസുരനെ തോൽപ്പിച്ചാൽ പിന്നെ ഉള്ളിൽ ആരാണ് - അയ്യപ്പനല്ലാതെ മറ്റാര് !
അപ്പോൾ , സന്തോഷനൃത്തത്തിൽ മനുഷ്യരൂപത്തിലുള്ള ഓരോ അയ്യപ്പസ്വാമിയും പരസ്പരം ചോദിക്കുന്നു.
അയ്യപ്പൻ നിന്റകത്തോ ! നിന്റകത്തോ ....!
സ്വാമി നിന്റകത്തോ !
സ്വാമി നിന്റകത്തോ
നിന്റകത്തോ
അയ്യപ്പൻ നിന്റകത്തോ ....!
തത്വമസിയുടെ പച്ചമലയാളം.
നിവൃത്തികേടിലും അശ്രദ്ധയിലും ; ജീവിതത്തിലെ തിരക്കുകൾ കാരണവും വാരിവലിച്ച് ജീവിച്ചവരെ, ആരോഗ്യത്തിലേയ്ക്കു നയിക്കാൻ ഒരു വൃശ്ചികകാലം.
പലപല താരതമ്യങ്ങളാൽ ധർമ്മബോധം കൈമോശം വന്നവരെ എല്ലാ രീതിയിലും സമരാക്കി മാറ്റുന്ന തീർത്ഥയാത്ര.
ലോകത്തിനുതന്നെ മാതൃകയായ ഈ ശരണയാത്രയെ ഞാൻ നമസ്ക്കരിക്കുന്നു.
ഞാനും ദൈവവും സമമാകുന്ന മനോഹരകാലം.
Courtesy : Jayaraj Mithra
PC : Internet
#malayalam #mandalam #Sabarimala #ayyappaswami #കേരളം #goodvibesonly
Saturday, 8 November 2025
ഭോഗർ നാഥ സിദ്ധർ
നവപാഷാണം !
ഒൻപത് കൊടിയ വിഷങ്ങൾ !
വീരം , പൂരം , രസം , ജാതി ലിംഗം , ഗന്ധകം , ഗൗരീ പാഷാണം , വെള്ളെ പാഷാണം, തൊട്ടി പാഷാണം,
കന്ധം എന്നിങ്ങനെ ഒറ്റക്ക് നിന്നാൽ മനുഷ്യൻ്റെ ജീവന് ആപത്തായേക്കാവുന്ന ഈ ഒൻപത് മൂലികകൾ ഇന്നും അജ്ഞാതമായ ഏതോ ഒരു നിശ്ചിത അളവിൽ യോജിക്കുമ്പോൾ ഒരത്യപൂർവ്വ ദിവ്യൗഷധമായി മാറുന്നു. അവ ചേർത്ത് വെച്ച് മനുഷ്യൻ്റെ രോഗ വിമുക്തിക്കായി ഒരു വിഗ്രഹമുണ്ടാക്കി ലോക നന്മക്കായി പ്രതിഷ്ഠിക്കുന്നു. അതെ, പഴനി ദണ്ഡായുധപാണിയുടെ കാര്യാണ്.
ഇനി, ഒന്നാലോചിച്ച് നോക്കു ഒൻപത് വിഷങ്ങളാണ്. അതിനെ ഔഷധമാക്കി മാറ്റിയെടുക്കാൻ വേണ്ടത്രയും permutation & combination കഴിയുമ്പോഴേക്കും ഒരു മനുഷ്യായുസ്സ് തീരേണ്ട സമയമായിട്ടുണ്ടാകും. എന്നിട്ടും അത് എങ്ങനെയാകും സംഭവിച്ചിട്ടുണ്ടാവുക ? തീർന്നില്ല, ഈ നവപാഷാണത്തിൽ പാലും പഞ്ചാമൃതവും അഭിഷേകം നടത്തിയാൽ മാറാ രോഗങ്ങൾക്ക് പോലും ഔഷധമാണെന്ന് കണ്ടെത്തി, ആ നവപാഷാണം കൊണ്ട് വിഗ്രഹങ്ങൾ ഉണ്ടാക്കി, അവയെല്ലാം ലോക നന്മക്ക് വിട്ടു കൊടുത്തു. സാമാന്യർക്ക് സാധ്യമായതാണോ ഇവയെല്ലാം ? ഇതിന് പിന്നിൽ പ്രവർത്തിച്ച ആ master brain നെക്കുറിച്ചാണ് പറയാനുള്ളത്. സിദ്ധ ഭോഗർ !
പണ്ട്... പണ്ട്... പണ്ട്... അതായത് യൂറോപ്പിൻ്റെ ശാസ്ത്ര രീതികളും കാലക്കണക്കുകളും ഭാരതീയൻ്റെ മസ്തിഷ്ക്കത്തിലേക്ക് പടരുന്നതിനും ശതാബ്ദങ്ങൾക്ക് മുമ്പ് ..
ഒരു ദിവസം ഭോഗർ തൻ്റെ മൂന്ന് ശിഷ്യന്മാർക്കും സന്തത സഹചാരിയായ നായയ്ക്കുമൊപ്പം , മലമുകളിലെ തൻ്റെ ആശ്രമത്തിൽ ഇരിക്കുകയായിരുന്നു . അദ്ദേഹം, ചില ഗവേഷണങ്ങൾക്ക് ശേഷം, മുപ്പത്തിയഞ്ചോളം സസ്യങ്ങളെ നിശ്ചിതയളവിൽ ചേർത്ത് പരീക്ഷിച്ച് അത്യപൂർവ്വങ്ങളായ 5 ഗുളികകളുണ്ടാക്കിയിരുന്നു. വിശ്വസ്തന്മാരായ 4 ശിഷ്യന്മാരെ അടുത്തു വിളിച്ച ശേഷം ഗുളികയിലൊന്ന് പരീക്ഷണാർത്ഥം നായക്കുട്ടിക്ക് കൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞു. ശേഷം, തൊട്ടരികിൽ വാലാട്ടിയും, മുട്ടിയുരുമ്മിയും സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരുന്ന തൻ്റെ നായക്കുട്ടിയുടെ വായിൽ അഞ്ചിൽ നിന്നും ഒരു ഗുളികയിട്ടു കൊടുത്തു. അതൊടെ കളിച്ചു കൊണ്ടിരുന്ന അവൻ തൽക്ഷണം അവിടെ ജീവനറ്റ് വീണു . അത് കണ്ട് അവരെല്ലാവരും ഒരുപോലെ ഞെട്ടി. ദുഃഖിതനായ സിദ്ധഭോഗർ അവനൊരു നായയായതുകൊണ്ടാകും എന്ന് സമാധാനിച്ചു കൊണ്ട് തൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണിയെ അടുത്ത് വിളിച്ച് രണ്ടാമത്തെ ഗുളിക കൊടുത്തു . ആ ഗുളിക കഴിച്ച പുലിപ്പാണി സിദ്ധരും തൽക്ഷണം മരിച്ചു വീണു. അത് കണ്ട് ദുഃഖിതനായ സിദ്ധർ അവശേഷിക്കുന്ന 3 ഗുളികകൾ തൻ്റെ 2 ശിഷ്യന്മാർക്ക് നൽകിയ ശേഷം കഴിക്കാനാവശ്യപ്പെട്ടു. അവർ അത് കഴിച്ചു. അതിന് ശേഷം, ബാക്കിയുള്ള ഒന്ന് താനും കഴിച്ചു . എന്നിട്ട് അവിടെ മരിച്ച് വീണു !!!
എന്നാൽ നായയും പുലിപ്പാണി സിദ്ധരും ജീവനറ്റ് വീണത് കണ്ട മറ്റു രണ്ടു ശിഷ്യന്മാർക്ക് ആ ഗുളിക കഴിക്കാനുള്ള ധൈര്യമുണ്ടായില്ല. അവർ അത് കഴിച്ചതായി അഭിനയിക്കുകയായിരുന്നു. ഗുരുവിനെ പറ്റിച്ചെങ്കിലും അദ്ദേഹത്തിൻ്റെയും സുഹൃത്തിൻ്റെയും നായയുടെയും മരണങ്ങൾ അവർക്ക് സഹിക്കാനായില്ല. വിഷമത്തോടെ മലയുടെ മുകളിൽ നിന്നും താഴേക്കിറങ്ങി, ശവശരീരങ്ങൾ ദഹിപ്പിക്കാൻ വേണ്ട ഒരുക്കങ്ങൾ നടത്തി, തിരിച്ചെത്തിയ അവർ അവിടെയുണ്ടായിരുന്ന ഗുരുവിൻ്റെയും മറ്റുള്ളവരുടെയും ശരീരങ്ങൾ കാണാതെ അമ്പരന്നു. ശരീരങ്ങൾക്ക് പകരം അവരെ എതിരേറ്റത് ഗുരുവിൻ്റെ കൈപ്പടയിലെഴുതിയ ഒരു ചെറു കുറിപ്പായിരുന്നു.
" കായകൽപ്പ ഗുളികകളുടെ ഫലം അനുകൂലമാണ്.
സമാധ്യവസ്ഥയിൽ നിന്നും പുലിപ്പാണിയും നായയും തിരിച്ചെത്തി. എന്തു ചെയ്യാം ! അമരത്വത്തിലേക്കുള്ള വഴി നിങ്ങൾ രണ്ടു പേർക്കും നഷ്ടമായിരിക്കുന്നു. "
സിദ്ധഭോഗർ , തൻ്റെ ജ്ഞാന സൂത്രത്തിലെഴുതിയ ഒരു കഥയാണിത് ! മരണത്തെ സധൈര്യം നേരിടാൻ തക്ക
യോഗ്യതയില്ലാത്തവർക്ക് അമരത്വത്തിൻ്റെ ആവശ്യമില്ലെന്ന് അദ്ദേഹം കരുതിക്കാണും. ശിഷ്യൻ്റെ യോഗ്യതയറിഞ്ഞ്, അവന് പാകമായെങ്കിൽ മാത്രം ഉപദേശം കൊടുക്കുന്ന ഗുരുക്കന്മാരുള്ള കാലമായിരുന്നല്ലോ അത് .....
കായകൽപ്പം സേവിച്ച തനിക്ക് അമരത്വം ലഭിച്ചുവെന്നും ശരീരത്തിന് സ്വർണ്ണ വർണ്ണം ലഭിച്ചതായും ഭോഗർ തുടർന്ന് വിവരിക്കുന്നുണ്ട്. സിദ്ധ പരമ്പരയുടെ വഴികൾ സാമാന്യ യുക്തിയുടെ നിർവചനങ്ങളിലൊന്നും ഒതുങ്ങാത്തവയാണ്. അദ്ദേഹം ഒൻപത് വിഷങ്ങളുപയോഗിച്ചുണ്ടാക്കിയ ആ ദിവ്യൗഷധം തന്നെ അതിന് തെളിവാണല്ലോ.
ശ്രീ പരമേശ്വര ശിഷ്യനായ , ആദിസിദ്ധന്മാരുടെ പരമ്പരയിൽ പെട്ട അഗസ്ത്യൻ്റെ പാരമ്പര്യമാണ് സിദ്ധഭോഗർക്ക് .ഭോഗർ ചൈനക്കാരനാണെന്ന് ഒരു പക്ഷമുണ്ട്. എന്നാൽ ഭാരതത്തിൻ്റെ സിദ്ധ പരമ്പരയെത്തേടി ഇവിടെയെത്തിയ തൻ്റെ ചൈനക്കാരനായ ഗുരു കാളാംഗി (Kaalaangi ) സിദ്ധരുടെ നിർദ്ദേശ പ്രകാരം നിരവധികാലം ചൈനയിൽ കഴിച്ചു കൂട്ടി സിദ്ധവൈദ്യം പ്രചരിപ്പിച്ച ഭോഗർ, അവിടെ നിന്നും വീണ്ടും തൻ്റെ ജന്മഭൂമിയായ ഭാരതത്തിലെത്തുകയായിരുന്നു എന്നും ഒരു വാദമുണ്ട് . അദ്ദേഹത്തിൻ്റെ പ്രിയ ശിഷ്യനായ പുലിപ്പാണി മുമ്പ് , യു എന്ന് പേരുള്ള ഒരു ചൈനക്കാരനായിരുന്നുവത്രേ. അദ്ദേഹത്തെയും കൊണ്ടാണ് സിദ്ധർ ഭാരതത്തിലെത്തുന്നത്. ക്രിയായോഗ ഗുരുവായ ബാബാജിയും സിദ്ധഭോഗരുടെ ശിഷ്യനാണ്.
ഭോഗർ സപ്തകാണ്ഡമെന്ന ഏഴായിരത്തോളം (ഭോഗർ ഏഴായിരം ) പദ്യങ്ങളടങ്ങുന്ന തൻ്റെ കൃതിയിൽ അദ്ദേഹം സിദ്ധ പാരമ്പര്യത്തിലെ അത്യപൂർവ്വവും നിഗൂഢവുമായ വഴികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. ചൈനക്കാരുടെ സാങ്കേതികതയുടെ അടിസ്ഥാനം തന്നെ സിദ്ധഭോഗരിൽ നിന്നാണെന്ന് കരുതുന്നതിൽ തെറ്റുണ്ടാവാൻ വഴിയില്ല. സ്ഥിതിയുടെ അടിസ്ഥാന ഘടകങ്ങളായ പഞ്ചഭൂതങ്ങളെ കൂട്ടിയും കുറച്ചും ഉപയോഗിച്ച് അദ്ദേഹം വിചിത്രമായ വഴികളിലൂടെ സഞ്ചരിക്കുന്നത് കാണാം.
Magnifing glasses മുതൽ ഇന്നുപയോഗിക്കുന്ന ആധുനികങ്ങളായ പല ഉപകരണങ്ങൾക്കുമൊപ്പം,
ആവിക്കപ്പലുകളും കുതിരയില്ലാതെ കൽക്കരി കൊണ്ട് ഓടുന്ന രഥങ്ങളും , ശബ്ദം തിരിച്ചറിഞ്ഞ് നിർദ്ദേശമനുസരിച്ച് സഞ്ചരിക്കുന്ന വിമാനങ്ങളും , വിമാനമില്ലാതെയുള്ള ആകാശസഞ്ചാരങ്ങളും എന്ന് വേണ്ട ഫാൻ്റസിക്കഥകളെന്ന് ആധുനിക ശാസ്ത്രാഭിമാനികൾക്ക് മുദ്രകുത്താൻ എളുപ്പമായ പലതും സിദ്ധഭോഗരുടെ ബൃഹത്തായ ഗ്രന്ഥസഞ്ചയത്തിൻ്റെ ഭാഗമായിട്ടുണ്ട്.
ചുരുക്കത്തിൽ സിദ്ധ വഴികളെക്കുറിച്ച് അജ്ഞാനിയായ , ഭോഗർ സപ്തകാണ്ഡം വായിക്കുന്ന ഒരു മനുഷ്യന് അദ്ദേഹം ലഹരിയുടെ മായാലോകത്ത് നിന്ന് എന്തൊക്കെയോ പറയും പോലെ തോന്നിയാലും അത്ഭുതമൊന്നുമില്ല. അത്ര മാത്രം വേരിൽ നിന്നകന്ന് പോയ ഒരു ജനതയാണ് ഭാരതീയർ ..
എന്നാൽ, നവപാഷാണ വിഗ്രഹമെന്ന തെളിവ് കൺമുമ്പിൽ കണ്ടിട്ടും ഇങ്ങനെയെല്ലാം വിധിക്കാനുള്ള ധൈര്യം ആർക്കാണെന്നത് മാത്രമാണ് ചോദ്യം.
എന്നിട്ടുമതിനുള്ള ധൈര്യമുണ്ടാകുന്നവരുണ്ടെങ്കിൽ ,
ഈ സമസ്ത വിശ്വത്തിലെ വെറുമൊരു അണുകണമായ ആകാശ ഗംഗയിലെ വെറുമൊരു അണുകണമായ സൂര്യനിൽ നിന്നും ചിതറിത്തെറിച്ച വെറുമൊരു അണുകണമായ ഭൂമിയിലെ വെറുമൊരു അണുകണമാണ് താനെന്ന് ചിന്തിക്കാനുള്ള സങ്കല്പശക്തിയുണ്ടാകട്ടെയെന്നും, അതുവഴി നമുക്ക് അറിയാത്തതാണീ പ്രപഞ്ചത്തിൽ ഏറെയുമെന്ന ബോധത്തിലൂടെ , വിനയം വളരട്ടെയെന്ന പ്രാർത്ഥനയാണ് ഉത്തരം.
- Krishna Priya
Sunday, 26 October 2025
കണ്വ മഹർഷി
• അണുസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി ബി .സി .600 -മാണ്ടിൽ ഭാരതത്തിൽ ജീവിച്ചിരിക്കുന്ന "കണാദ " മഹർഷിയെ കണക്കാക്കുന്നു .പ്രപഞ്ചസൃഷ്ടിക്ക് കാരണമായ 9 മൂലകങ്ങളെ -ഭൂമി ,ജലം ,തീ (പ്രകാശം ),വായു ,കാലം ,സ്ഥലം ,സൂക്ഷ്മകായം ,ആത്മാവ് ,മനസ്സ് -ഇദ്ദേഹം തരംതിരിച്ചു .പ്രപഞ്ചത്തിലുള്ള സകല സൃഷ്ടികളും പരമാണുവിനാൽ (ATTOM)നിർമ്മിതമായിരിക്കുന്നു .ഈ പരമാണുക്കൾ സ്വയം യോജിച്ചു തന്മാത്രകളായി രൂപം കൊള്ളുന്നു .ഈ സത്യം ജോൺ ഡാൾട്ടന് 2500 വർഷം മുമ്പുതന്നെ കണാദ മഹർഷി പ്രസ്ത്ഥാവിച്ചിരുന്നു കൂടുതലായി പരമാണുവിന്റെ വ്യാപ്തിയും ചലനവും അവ തമ്മിലുള്ള രാസപ്രതിപ്രവർത്തനങ്ങളും അദ്ദേഹം വിവരിക്കുന്നുണ്ട് .പ്രശസ്തചരിത്രപണ്ഡിതനായ T.N.Colebrook ഒരിയ്ക്കൽ ഇങ്ങനെ പറയുകയുണ്ടായി -"യൂറോപ്യൻ ശാസ്ത്രഞ്ജന്മാരുമായി താരതമ്മ്യം ചെയ്യുമ്പോൾ കണാദനും മറ്റു ഭാരതീയ ശാസ്ത്രഞ്ജന്മാരും ഈ മേഖലയിലെ ആഗോളാചാര്യന്മാരായിരുന്നു "
• ഭാരതത്തിലെ പ്രാചീന ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ഏകദേശം 3000 ബി.സി.യിൽ "കപില മഹർഷി "പ്രപഞ്ചശാസ്ത്രവും ,മനഃശാസ്ത്രവും കണ്ടെത്തിയിരുന്നു എന്നു മനസ്സിലാകും .അദ്ദേഹത്തിൻറെ ചിന്തകൾ ആത്മാവിന്റെ നിഗൂഢതകളിലേയ്ക്കും പ്രകൃതിയെയും സൃഷ്ടിയെയും കുറിച്ചുള്ള ഒരിയ്ക്കലും പിടികിട്ടാത്ത മൂലപ്രമാണങ്ങളിലേക്കും വെളിച്ചം വീശുന്നു .കപില മഹർഷിയുടെ പ്രധാനാശയം പ്രകൃതി പുരുഷനിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നായിരുന്നു ശിവപാർവ്വതിമാരെക്കുറിച്ചുള്ള അർധനാരീശ്വര സങ്കല്പം ഇത് തന്നെയാണ് .ശിവൻ പുരുഷനും ,പാർവ്വതി പ്രകൃതിയും .അവരിൽ നിന്ന് സൃഷ്ടിയും ഉത്ഭവിക്കുന്നു .പ്രപഞ്ചോൽപ്പത്തിയെപ്പറ്റി ഇതിലും സ്പഷ്ടവും ,അഗാധവുമായ മറ്റൊരു കാഴ്ച്ചപ്പാട് ഇതുവരെ ഇല്ലതന്നെ .പിന്നെ അദ്ദേഹത്തിൻറെ "സാംഖീയതത്ത്വ "ശാസ്ത്രം മനുഷ്യമനസ്സിന്റെ രഹസ്യതലങ്ങളെയും ധിഷണയേയും അഹങ്കാരത്തെയും ഉൾക്കൊള്ളുകയും അവയെങ്ങനെ ആത്മാവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു
• ഭാരതത്തിന്റെ പാചീനമഹദ്ഗ്രന്ഥമായ "യോഗവാസിഷ്ഠ” ത്തിൽ ആണവഘടനാസിദ്ധാന്തത്തെക്കുറിച്ച സൂചനകളുണ്ട് .അണുക്കളും ,ഇലക്ട്രോണുകളും അപാരമായ ശക്തികളാണെന്നും അവ സൃഷ്ടിയുടെ സൂക്ഷ്മതമ ഊർജ്ജങ്ങളായ പ്രാണനാണ് എന്നും ഈ ശാസ്ത്രഗ്രന്ഥത്തിൽ വിവരിയ്ക്കുന്നു
• "ലോഹസംസ്ക്കരണവിദ്യയിൽ "5000 വർഷത്തിലേറെയായി ഇന്ത്യ തന്നെയാണ് പ്രഥമസ്ഥാനത്ത് .ക്രിസ്തുവിന് 3000 വർഷം മുൻപ് മുതൽ ഇന്ത്യയിൽ സ്വർണാഭരണങ്ങൾ ലഭ്യമാണ് .ഓടിന്റെയും ,പിച്ചളയുടെയും ചരിത്രത്തിന് ഇവിടെ 1300 ബി .സി .മുതൽ പഴrക്കമുണ്ട് .400 ബി .സി .യിൽ തന്നെ ഇവിടെ സിങ്ക് സംസ്ക്കരണത്തിന് സ്വേദനരീതി നിലവിലുണ്ടായിരുന്നു യുറോപ്യനായ William Campion 2000 വർഷത്തിന് ശേഷം ഇതിൻറെ നിർമ്മാണാവകാശം കൈയ്യടക്കി .ചെമ്പുപ്രതിമകൾ 500 സി .ഇ .മുതൽ ഇവിടെ ഉണ്ടായിരുന്നു .തുരുമ്പുപിടിക്കുകയോ നശീകരണലക്ഷണങ്ങൾതന്നെ കാണുകയോ ചെയ്യാത്ത ഡൽഹിയിൽ കാണുന്ന ആ കൂറ്റൻ സ്തൂപത്തിന് ഏതാണ്ട് 400 ബി .സി .മുതൽ പഴക്കമുണ്ട്
• രസതന്ത്രത്തിൽ ആദ്യമായി രാസമൂലകങ്ങൾ (ലോഹങ്ങൾ )ചികിത്സാരംഗത്ത് ഉപയോഗിക്കത്തക്കവണ്ണം വികിസിപ്പിച്ചെടുത്ത നാഗാർജ്ജുന മഹർഷിയും പ്രാചീനഭാരതത്തിന്റെ സംഭാവനയാണ് .പല പ്രധാന ഗ്രന്ഥങ്ങളുടെയും കർത്താവായ അദ്ദേഹത്തിൻറെ "രാസരത്നാകാരം "എന്ന ഗ്രന്ഥം ഇപ്പോഴും ഇന്ത്യയിലെ ആയുർവേകലാശാലവിദ്യാർത്ഥികൾക്ക് പാഠപുസ്തകമാണ് .ഇരുമ്പ് ,ചെമ്പ് ,നാകം തുടങ്ങിയ ലോഹങ്ങൾ വളരെ ശ്രദ്ധാപൂർവം ഉരുക്കി ,വിഷാംശം നീക്കി ,ചാരമാക്കിയെടുത്തു മാരകരോഗങ്ങൾക്ക് മരുന്നായി ഉപയോഗിച്ചിരുന്നു .അവ അദ്ഭുതവാഹവും വേഗത്തിലുള്ളതുമായ രോഗനിവാരണശേഷിയുള്ളവയുമായിരുന്നു .
By Krishna kumars
Wednesday, 22 October 2025
കാവ്
കുറച്ചു കൊല്ലങ്ങൾക്കു മുൻപാണ്...
തറവാട്ടിലെ സർപ്പക്കാവിൽ പൂജ നടക്കുന്നു...
ഒരു കളം കഴിഞ്ഞ സമയത്ത്, ഉപയോഗിച്ച പട്ടുകളൊക്കെ കഴുകിയിടുകയാണ് ഞാനും മറ്റു കുറച്ചാളുകളും...
കാവിന്റെയുള്ളിൽത്തന്നെയുള്ള ചെറിയ കിണറാണ്...
കയർ കെട്ടിയ ബക്കറ്റുകൊണ്ട് മുക്കിയെടുക്കാനുള്ള ആഴമേയുള്ളൂ കിണറിന്...
അതിൽ നിന്ന് വെള്ളം മുക്കിയാണ് തുണി കഴുകുന്നത്... അന്നവിടെ പൈപ്പില്ല...
അതിനിടെ എന്റെ കഴുത്തിൽകിടന്ന ചെറിയ സ്വർണ്ണമാല ഊരിക്കിടക്കുന്നു...
അതിലുണ്ടായിരുന്ന ഡയമണ്ട് ലോക്കറ്റ് കാണാനില്ല...
കുറേനേരം തിരഞ്ഞെങ്കിലും കിട്ടിയില്ല...
ചേർത്തലയിലെ പൊടിമണലാണ്...
ബക്കറ്റ് കണക്കിന് വെള്ളമാണ് തുണികഴുകിയിട്ട് ഒഴിച്ചുകളയുന്നത്...
ചെറിയ ലോക്കറ്റ് മണ്ണിലേക്ക് താഴ്ന്നു പോയിട്ടുണ്ടാകും...
കിട്ടും...
സർപ്പത്താന്മാരുടെ മണ്ണിൽനിന്നും എവിടെയും പോകില്ല, ആരും എടുക്കില്ല.... എന്നും പറഞ്ഞു ഞങ്ങൾ തിരച്ചിൽ നിർത്തി....
അടുത്ത കളത്തിന്റെ സമയത്ത് നിലത്തിരിക്കുമ്പോൾ ഞാൻതന്നെ കണ്ടു കിണറിന്റെ അടുത്ത്കിടന്നു മിന്നുന്ന എന്റെ ലോക്കറ്റ്...
ഞങ്ങളൊക്കെ കാവിൽച്ചെന്നാൽ പൈസയെല്ലാമടങ്ങിയ ബാഗ് അവിടെ ഏതെങ്കിലും ഒരു ഭിത്തിയിൽ വെക്കും...
ഇടക്കെപ്പോഴെങ്കിലും കാശ് വേണ്ടിവരുമ്പോൾ എടുക്കും...
തിരികെപ്പോരുമ്പോൾ ബാഗെടുത്തുകൊണ്ടുപോരും...
അതുപോലെ, കാവലിരിക്കുന്ന വിളക്കുകളോ, ഭണ്ടാരങ്ങളോ, നിലത്തുകിടക്കുന്ന കാശോ ഒന്നുമെടുത്ത് അകത്തുവെക്കുന്ന ശീലമില്ല...
തറകളിൽ കത്തിക്കുന്ന വിളക്കുകൾ അവിടെത്തന്നെ ഇരിക്കും...
കാവിൽനിന്നും ഒരു മൊട്ടുസൂചിപോലും എടുക്കാനുള്ള ധൈര്യം ആർക്കുമില്ല...
കുടുംബക്കാർക്കുമില്ല, അയൽക്കാർക്കുമില്ല...
അത്രക്കാണ് വിശ്വാസം...
കാരണം, അവിടെ വരുന്നവരെല്ലാം
കാവിലെ മൂർത്തിയുടെ ഉണ്ണികളാണ്...
അവർ അവിടെനിന്നും ഒന്നും മോഷ്ടിക്കില്ല...
കുടുംബക്ഷേത്രങ്ങളിൽ ഒത്തു ചേരുമ്പോൾ ബന്ധങ്ങൾ ശക്തമാകും...
എന്റെ കുടുംബത്തിന്റെ 5 തലമുറ മുന്നിലുള്ളവരുടെ പിന്മുറക്കാരെയും ഞാൻ കാണാറുണ്ട് കാവിൽ കളമെഴുത്തിനു വരുമ്പോൾ...
പലരുമായുള്ള ബന്ധം പറയാൻ പലപ്പോഴും അറിയില്ല...
പറഞ്ഞുവന്നത്....
ഭാരതീയ സംസ്കാരത്തിൽ കുടുംബക്ഷേത്രങ്ങൾക്കായിരുന്നു എന്നും പ്രാധാന്യം..
അവിടെ കളവും, അഴിമതിയുമൊക്കെ വളരെ കുറവാണ്...
വരുമാനം കൂടുമ്പോൾ ചിലതൊക്കെ നടക്കുമായിരിക്കും എന്നാലും, തുലോം കുറവാണ്....
വലിയ ക്ഷേത്രങ്ങൾ പലതും നാട്ടുരാജ്യങ്ങളുടെ ട്രെഷറികളായിരുന്നു...
ഹിന്ദുക്കൾക്ക് ക്ഷേത്രദർശനം പതിവില്ലായിരുന്നു...
രാജാവിന്റെയോ, ദേവന്റെയോ പിറന്നാളിന് ഒത്തുകൂടുന്നതിൽ ഒതുങ്ങിയിരുന്ന ക്ഷേത്രദർശനം പതിവായത് സെമറ്റിക്ക് മതങ്ങളുടെ കടന്നുവരവോടെയാണ്...
ഗുരുവായൂരും, ശബരിമലയും, ഏറ്റുമാനൂരും പോലെ പ്രശസ്തമായ ക്ഷേത്രങ്ങൾ തേടി ഭക്തന്മാർ പോയപ്പോൾ കുടുംബക്ഷേത്രങ്ങൾ ഉപേക്ഷിക്കപ്പെട്ടു...
പലയിടത്തും നിത്യത്തിരി പോലും തെളിയാതെയായി...
കാവുകൾ വെട്ടിനിരത്തി... വിറ്റുകാശാക്കി...
മൂർത്തികളെ ഏതെങ്കിലും ക്ഷേത്രങ്ങളിൽകൊണ്ടുപോയി കുടിയിരുത്തി കടമകളിൽ നിന്നും ഒഴിവായി...
സ്വന്തം കാവിൽ നിത്യത്തിരി വെക്കാത്ത ഉണ്ണികൾ അന്യനാടുകളിൽ പോയി വലിയ ക്ഷേത്രങ്ങളിൽ കൈനിറയെ കാണിക്കയിട്ടു...
പൂജാരിക്കും, തന്ത്രിക്കും ദക്ഷിണ വെച്ചു...
ക്ഷേത്രങ്ങളിൽ വലിയ ഭണ്ഡാരങ്ങൾ നിറഞ്ഞു..
ഇന്നത്തെ വലിയ ക്ഷേത്രങ്ങളെല്ലാം ആരുടെയോ കുടുംബക്ഷേത്രങ്ങൾ ആയിരുന്നു...
സമ്പത്തു കൂടിയപ്പോൾ സർക്കാർ എല്ലാം ബലമായി കൈവശപ്പെടുത്തി..
ക്ഷേത്രങ്ങളിൽ വരുമാനം കുമിഞ്ഞുകൂടിയപ്പോൾ അത് സംരക്ഷിക്കാൻ ദേവസ്വം ബോർഡായി...
മന്ത്രിയായി... ക്കമ്മീഷണർമാരായി...
കുടുംബത്തിലെ ഉണ്ണികളേ മാറ്റിനിർത്തി അവിശ്വാസികൾ ക്ഷേത്രകാര്യങ്ങൾ തീരുമാനിക്കാൻ തുടങ്ങി...
ക്ഷേത്രവളപ്പിൽ കള്ളുകുടിയും, ബിരിയാണി തീറ്റിയും വരെയായി...
ദൈവഹിതം അറിയാൻ സ്വന്തം ഉണ്ണികളേ മാറ്റിനിർത്തി എങ്ങോ നിന്നും വന്ന തന്ത്രിമാരെ കൂലിക്ക് വെക്കുന്നു...
പോകപ്പോകെ ക്ഷേത്ര ചൈതന്യം ഇല്ലാതെയായി...
അല്ലെങ്കിൽ മനപ്പൂർവ്വം ഇല്ലാതെയാക്കി...
എല്ലായിടത്തും തീവെട്ടിക്കൊള്ളയായി...
എന്റെ കാവിലെ മൂർത്തികൾ പറയാറുണ്ട് "വിളക്കെണ്ണ ഒഴിച്ച് വിളക്ക് തെളിയിക്കരുതെന്ന്..."
ഒന്നുകിൽ നല്ലെണ്ണ അല്ലെങ്കിൽ നെയ്യാണ് ഞങ്ങൾ വാങ്ങികൊടുക്കുക...
കാരണം, ഇന്ന് കടയിൽ കിട്ടുന്ന വിളക്കെണ്ണ എന്നുപറയുന്നത് ഹോട്ടലുകളിലെയും മറ്റും മീനും ഇറച്ചിയും വരെ വറുത്തുകോരിയ എണ്ണ ശുദ്ധീകരിച്ചു വരുന്നതാണ്...
അതൊഴിച്ച് വിളക്കു കത്തിക്കുന്നത് വീട്ടിലെയും, ക്ഷേത്രത്തിലെയും ചൈതന്യത്തെ ഇല്ലാതാക്കുന്നു...
ചന്ദനത്തിരികളിലും, നെയ്യിലും മൃഗക്കൊഴുപ്പുകൾ വരെ അടങ്ങിയിട്ടുണ്ടെന്ന് കേൾക്കുന്നു...
ശബരിമലയിലെ ശർക്കര ഗോഡൗണിലേക്കാണ് മലിനജല പൈപ്പ് പൊട്ടിയൊഴുകുന്നതെന്ന് കഴിഞ്ഞ ദിവസം, പഴയ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞുകേട്ടു...
ഹലാൽ ശർക്കരയാണ് അരവണ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്...
തിരുപ്പതിയിൽവരെ മൃഗക്കൊഴുപ്പ് ചേർന്ന നെയ്യാണ് ദേവന് നേദിക്കുന്നത്...
വിളക്കെണ്ണയാണ് എല്ലാ ക്ഷേത്രങ്ങളിലും ഉപയോഗിക്കുന്നത്...
എല്ലാം ആരൊക്കെയോ ചേർന്ന്, ആർക്കൊക്കെയോ കരാർ കൊടുക്കുന്നു..
എല്ലാവരും കയ്യിട്ടു വാരുന്നു...
ക്ഷേത്ര ചൈതന്യം പതിയെപ്പതിയെ ഇല്ലാതെയാവുന്നു...
ക്ഷേത്രം എന്താണെന്നോ...
അവിടുത്തെ ദീപവും, പ്രകാശവും, ഗന്ധവും, ശബ്ദവും, പ്രസാദവും, മണൽത്തരിയും വരെ പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ മനുഷ്യ ശരീരത്തെയും, മനസ്സിനെയും എങ്ങനെ സ്വാധീനിക്കുന്നുവെന്നോ ക്ഷേത്രങ്ങൾ ഭരിക്കുന്നവർക്കോ, ഭക്തർക്കൊ അറിയില്ല...
അതവരെ അറിയിക്കാതെ നോക്കുകയാണ് സർക്കാരിന്റെ പ്രധാന ജോലി...
കുടുംബക്ഷേത്രത്തിൽ, മൂർത്തികൾക്ക് പിതൃസ്ഥാനീയരെ കാണാറില്ല...
തറവാട്ടിലെ മുതിർന്ന ഒരംഗം മൂർത്തികളുടെ കാര്യങ്ങൾ ഭംഗിയായി നടത്തും...
അത് നമ്മൾ നേരിട്ട് കാണുകയും ചെയ്യും...
ഈ തന്ത്രിയൊക്കെ പിന്നീട് എവിടുന്നു വന്നു എന്നൊന്നും നമുക്കറിയില്ല...
ഞാൻ പതിവായി ക്ഷേത്രങ്ങളിൽ പോകാറില്ല..
എന്റെ വിശ്വാസം എന്റെ സർപ്പക്കാവിലാണ്..
എനിക്ക് വിശ്വാസം എന്റെ തറവാട്ടിലെ മൂർത്തികളെയാണ്..
എന്നോട് സംസാരിക്കുന്ന... എന്നെ കൂടെനിന്ന് ചേർത്തുപിടിക്കുന്ന എന്റെ മൂർത്തികളെ...
എന്റെ പിതൃക്കളുടെ മണ്ണാണത്...
അതിൽക്കവിഞ്ഞൊരു ശക്തി എനിക്കെവിടെയും ഇന്നേവരെ അനുഭവപ്പെട്ടിട്ടില്ല...
അവിടുത്തെ ഒരു മണൽത്തരിപോലും ഞാൻ മോഷ്ടിക്കില്ല...
അവിടുത്തെ ചൈതന്യത്തെ കളങ്കപ്പെടുത്തുന്ന ഒന്നും ചെയ്യില്ല...
എന്നെ ധർമ്മത്തിന്റെ വഴിയേ നടത്തുന്ന ആ ശക്തിയാണ് എനിക്കെല്ലാം...
ഞാൻ പലപ്പോഴും പറയാറുള്ളതുപോലെ.. "ഞാൻ ഒരിക്കലും തനിച്ചൊരിടത്തും പോകാറില്ല...
എന്റെയൊപ്പം എന്റെ മൂർത്തികളുണ്ടാവും...
രക്ഷസുണ്ടാവും....
ഗുരുനാഥനും, ദേവിയും, അറുകൊല സ്വാമിയും, യക്ഷികളും, ഗന്ധർവ്വനും, നാഗരാജാവും, മുരുകനും, ഹനുമാൻ സ്വാമിയും, ഗുളികനും ഒക്കെ ഉണ്ടാവും...
എനിക്കസുഖം വന്നാൽ ധന്വന്തരി സ്വാമി എന്നെ കാത്തോളും...
അത് എന്റെ ബോധ്യമാണ്...
എന്റെ അനുഭവമാണ്...
എന്നെ മുന്നോട്ടു നയിക്കുന്ന വിശ്വാസമാണ്...
അതുകൊണ്ടുതന്നെ എനിക്ക് എല്ലാവരോടും പറയാനുള്ളത്...
കുടുംബ ക്ഷേത്രങ്ങളിലേക്ക് തിരികെപ്പോകൂ..
നിങ്ങളുടെ വേരുകൾ ശക്തമാക്കൂ...
നിങ്ങളുടെ കുടുംബ ക്ഷേത്രത്തിന്റെ ചൈതന്യം സംരക്ഷിക്കൂ...
പരദേവതകൾക്കു വേണ്ടത് കൊടുക്കൂ..
അവർക്കാകെ വേണ്ടത് ഇത്തിരി എണ്ണയും തിരിയുമാണ്..
സ്വർണ്ണവും, വൈഡൂര്യവുമൊന്നും വേണ്ട...
നിങ്ങളുടെ സമ്പത്ത് വെറുതെ തന്ത്രിമാരെയും, സർക്കാർ വകുപ്പുകളെയും തീറ്റിപ്പോറ്റാൻ കൊടുക്കാതിരിക്കൂ...
ക്ഷേത്രങ്ങളിൽ കാശില്ലാതെയായാൽ ദേവസ്വം വകുപ്പ് ഇല്ലാതെയാകും...
ദേവസ്വം ബോർഡ് പിരിച്ചു വിടും...
ക്ഷേത്രങ്ങളുടെ നഷ്ടപ്പെട്ട ചൈതന്യം തിരിച്ചുപിടിക്കാൻ നമുക്ക് സാധിക്കും...
ആരോഗ്യത്തോടെ, മനസമാധാനത്തോടെ ജീവിക്കാൻ കഴിയും...
പി കെ ഷിബി
നാഗരാജാവും നാഗയക്ഷിയമ്മയും
*നാഗദേവതാ സങ്കൽപ്പത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് രൂപങ്ങളാണ് നാഗരാജാവും നാഗയക്ഷിയമ്മയും. കേരളത്തിലെ ഹൈന്ദവ വിശ്വാസത്തിൽ, പ്രത്യേകിച്ച് സർപ്പാരാധനയിൽ, ഇവർക്ക് പരമമായ സ്ഥാനമാണുള്ളത്.*
🟠നാഗരാജാവ് (സർപ്പങ്ങളുടെ രാജാവ്)
നാഗങ്ങളുടെ രാജാവായും സർപ്പങ്ങളുടെ ഈശ്വരനായും നാഗരാജാവിനെ ആരാധിക്കുന്നു. പൊതുവെ വിഷ്ണുവിൻ്റെ അംശമായ ശേഷനാഗം അഥവാ അനന്തൻ, ശിവൻ്റെ കഴുത്തിലെ വാസുകി എന്നീ ഭാവങ്ങളിലാണ് നാഗരാജാവിനെ സങ്കൽപ്പിക്കുന്നത്.
🔸രൂപവും ഭാവവും
* ദിവ്യരൂപം: കിരീടവും ആഭരണങ്ങളും ധരിച്ച മനുഷ്യരൂപമാണ് നാഗരാജാവിനുള്ളത്. ഈ രൂപത്തിന് മുകളിൽ ഒന്നിലധികം (അഞ്ചോ ഏഴോ) സർപ്പഫണങ്ങൾ (പത്തികൾ) കുടയായി വിടർത്തി നിൽക്കുന്നു.
* ഇരിപ്പിടം: ചുരുണ്ടു കിടക്കുന്ന സർപ്പത്തിൻ്റെ മുകളിലോ, പീഠത്തിലോ ഇരിക്കുന്ന രൂപത്തിലാണ് സാധാരണയായി കാണുന്നത്.
* വർണ്ണം: നീല അല്ലെങ്കിൽ ഇരുണ്ട നിറമാണ് നാഗരാജാവിന് നൽകിയിരിക്കുന്നത്.
* ആയുധങ്ങൾ/കൈകളിലെ വസ്തുക്കൾ: ചില രൂപങ്ങളിൽ ത്രിശൂലം (ശിവഭാവത്തിൽ), അമൃതകുംഭം (വിഷം അമൃതമാക്കാനുള്ള കഴിവ്), അല്ലെങ്കിൽ അഭയമുദ്ര എന്നിവ കാണാം.
പ്രാധാന്യം
* ലോകഭാരം: വിഷ്ണുവിന്റെ അനന്തശയനം പോലെ, പ്രപഞ്ചത്തെ താങ്ങി നിർത്തുന്ന സങ്കൽപ്പമാണ് നാഗരാജാവിനുള്ളത്.
* അനുഗ്രഹങ്ങൾ: സർപ്പദോഷം, കളസർപ്പദോഷം എന്നിവയിൽ നിന്ന് മുക്തി നൽകുന്നതിനും ആരോഗ്യം, ഐശ്വര്യം, പുത്രലബ്ധി എന്നിവയ്ക്കായും നാഗരാജാവിനെ ആരാധിക്കുന്നു.
* ആയില്യം പൂജ: കർക്കിടകത്തിലെയും കന്നിയിലെയും ആയില്യം നാഗരാജാവിൻ്റെ പ്രധാനപ്പെട്ട ദിവസങ്ങളാണ്.
🟠നാഗയക്ഷിയമ്മ (സർപ്പങ്ങളുടെ മാതാവ്/ദേവി)
നാഗലോകത്തിൻ്റെ രാജ്ഞിയായും സർപ്പങ്ങളുടെ മാതാവായും നാഗയക്ഷിയമ്മയെ ആരാധിക്കുന്നു. പ്രകൃതിയിലെ സർവ്വശക്തിയുടെയും പ്രതിരൂപമായാണ് ഈ ദേവിയെ കണക്കാക്കുന്നത്.
🔸രൂപവും ഭാവവും
* ദിവ്യരൂപം: മനോഹരമായ സ്ത്രീരൂപമാണ് നാഗയക്ഷിയുടേത്. തലയിൽ ഒറ്റ സർപ്പഫണമോ (അല്ലെങ്കിൽ മൂന്നോ, അഞ്ചോ) കുടയായി വിടർത്തി നിൽക്കുന്നതായി കാണാം.
* ഇരിപ്പിടം: താമരപ്പൂവിലോ (കമലം), ചുരുണ്ട നാഗത്തിൻ്റെ മുകളിലോ ആണ് യക്ഷിയമ്മ ഇരിക്കുന്നത്.
* വർണ്ണം: തിളക്കമുള്ള സ്വർണ്ണവർണ്ണം, അല്ലെങ്കിൽ പച്ച, മഞ്ഞ നിറങ്ങൾ എന്നിവ നാഗയക്ഷിയമ്മയ്ക്ക് നൽകാറുണ്ട്.
* കൈകളിലെ വസ്തുക്കൾ: അമൃതകുംഭം, കണ്ണാടി, താമര, അക്ഷമാല എന്നിവ നാഗയക്ഷിയമ്മയുടെ കൈകളിൽ കാണാറുണ്ട്. ഇവ ഐശ്വര്യം, സൗന്ദര്യം, ദീർഘായുസ്സ് എന്നിവയെ സൂചിപ്പിക്കുന്നു.
✴️പ്രാധാന്യം
* സന്താനഭാഗ്യം: നാഗയക്ഷിയമ്മയെ പ്രധാനമായും സന്താനദേവതയായിട്ടാണ് ആരാധിക്കുന്നത്. സന്താനമില്ലാത്ത ദമ്പതികൾക്ക് പുത്രസമ്പത്ത് നൽകാൻ ദേവിക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.
* സമ്പത്തും സൗന്ദര്യവും: സൗഭാഗ്യം, ധനം, സൗന്ദര്യം, ദീർഘായുസ്സ് എന്നിവ നൽകുന്ന ദേവിയായും നാഗയക്ഷിയമ്മയെ ആരാധിക്കുന്നു.
* രക്ഷാസങ്കൽപ്പം: സർപ്പക്കാവുകളിലെയും ക്ഷേത്രങ്ങളിലെയും പ്രധാന രക്ഷാധികാരികളിൽ ഒരാളാണ് നാഗയക്ഷിയമ്മ.
🔶കേരളീയ സങ്കൽപ്പം
കേരളത്തിൽ, നാഗരാജാവും നാഗയക്ഷിയമ്മയും ഒരുമിച്ച് സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഈ രണ്ടുപേരും ചേർന്ന് ഭക്തർക്ക് പൂർണ്ണമായ അനുഗ്രഹം നൽകുന്നു എന്നാണ് വിശ്വാസം. മിക്ക സർപ്പക്കാവുകളിലും, മദ്ധ്യഭാഗത്ത് നാഗരാജാവിൻ്റെ പ്രതിഷ്ഠയും, ഒരുവശത്ത് നാഗയക്ഷിയമ്മയുടെ പ്രതിഷ്ഠയും കാണാം.
കേരളത്തിലെ പ്രശസ്തമായ നാഗാരാധനാ കേന്ദ്രങ്ങളായ മണ്ണാറശാല, വെട്ടിക്കോട്, പാമ്പുമേക്കാട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ഈ രണ്ടു ദേവതകൾക്കും തുല്യ പ്രാധാന്യമുണ്ട്.
നാഗരാജാവിൻ്റെയും നാഗയക്ഷിയമ്മയുടെയും അനുഗ്രഹം ലഭിക്കുന്നതിലൂടെ വ്യക്തിയുടെ ജീവിതത്തിലെ ദോഷങ്ങൾ മാറുകയും, നാഗപ്രീതി ലഭിക്കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം.
കടപ്പാട്
Tuesday, 14 October 2025
Kitex
കിഴക്കമ്പലം textiles എന്ന Kitex, ഈ പേര് കേൾക്കാത്ത മലയാളി ഉണ്ടാവില്ല, എന്നാൽ kitex ഉണ്ടായ കഥ കേട്ടിട്ടുണ്ടോ...
1968 ൽ PWD Contractor ആയിരുന്ന MC Jacob ഒരു കാര്യം ശ്രദ്ധിക്കുന്നത്,
ഇവിടെ നിന്ന് ആക്രി പെറുക്കി കൊണ്ടുപോകുന്ന അലുമിനിയം അവശിഷ്ടങ്ങൾ തമിഴ് നാട്ടിലേക്ക് കൊണ്ടുപോയി അവകൊണ്ട് ഓരോ ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തിരികെ കേരളത്തിൽ കൊണ്ടുവന്നു വിൽക്കുന്നു.
യാതൊരു ക്വാളിറ്റിയും ഇല്ലാത്ത അത്തരം പാത്രങ്ങളും മറ്റുമാണ് താനും തന്റെ നാട്ടുകാരും ഉപയോഗിക്കുന്നത് എന്ന് കണ്ട അദ്ദേഹം അതിനൊരു മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചു.
അതിനായി അദ്ദേഹം 8 ജീവനക്കാരുമായി സ്വന്തമായി ഒരു യൂണിറ്റ് കേരളത്തിൽ തന്നെ ആരംഭിച്ചു. അന്ന അലുമിനിയം കമ്പനി എന്നായിരുന്നു കമ്പനിയുടെ പേര്.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുമ്പോൾ ആ കൊച്ചു ഗ്രാമത്തിന്റെ വികസനം കൂടിയായിരുന്നു അദ്ദേഹം കണ്ട സ്വപ്നം.
പേര് പോലെ അലുമിനിയം ഉൽപ്പന്നങ്ങൾ നിർമ്മിച്ചു തുടങ്ങിയ കമ്പനി വളരെ വേഗത്തിൽ വളർന്നു, അങ്ങനെ 1972 ൽ മറ്റൊരു സംരംഭം കൂടി അവർ ആരംഭിച്ചു, ഒരു കറി പൌഡർ ബ്രാൻഡ് ആയിരുന്നു അത്.
വീണ്ടും ആറ് വർഷങ്ങൾക്ക് ശേഷം 1978 ലാണ് Kitex എന്ന പേരിൽ വസ്ത്ര വ്യവസായ രംഗത്തേക്ക് കമ്പനി കാലെടുത്തു വയ്ക്കുന്നത്. അവിടെയും അവർക്ക് പിഴച്ചില്ല എന്ന് മാത്രമല്ല മുൻപത്തെക്കാൾ വളർച്ച നേടാൻ കഴിയുകയും ചെയ്തു.
1992 ൽ കമ്പനി അന്താരാഷ്ട്ര വിപണിയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 90 കളുടെ അവസാനം ആയപ്പോഴേക്കും അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലേ നല്ലൊരു ശതമാനം മാർക്കറ്റും Kitex കീഴടക്കുക ഉണ്ടായി.
2005 ൽ കുട്ടികളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്ന Kitex Childrewear Limited എന്നൊരു പ്രസ്ഥാനം കൂടി കമ്പനി ആരംഭിച്ചു.
2011 ൽ സ്ഥാപകനായ MC ജേക്കബ് അന്തരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ മക്കളുടെ കയ്യിലേക്ക് കമ്പനിയുടെ നിയന്ത്രണം എത്തിച്ചേർന്നു. അദ്ദേഹത്തിന് രണ്ട് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്,
ഒരാൾ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള ബിസിനസ്സ് ഏറ്റെടുത്തപ്പോൾ മറ്റേ ആൾ ഇന്ത്യയുടെ ഉള്ളിലെ ബിസിനസിന്റെ മേൽനോട്ടം ഏറ്റെടുത്തു.
2021 ആയപ്പോഴേക്കും ശിശുക്കളുടെ വസ്ത്രങ്ങൾ നിർമ്മിക്കുന്നതിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായി Kitex മാറുകയുണ്ടായി.
ശേഷം 2021 ൽ കേരളത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളെ തുടർന്ന് കമ്പനി തെലുങ്കാനയിലേക്ക് വലിയ ഒരു നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചു, 2024 ൽ Kitex ന്റെ വിറ്റുവരവ് ഏതാണ്ട് 630 കോടി രൂപയായിരുന്നു.
തെലുങ്കാന യൂണിറ്റ് കൂടി സജീവം ആകുന്നത്തോടെ അത് 7500 കോടിയിലേക്ക് ഉയർത്താനാണ് കമ്പനിയുടെ ശ്രമമെന്ന് ഇന്റർനെറ്റിൽ നിന്ന് മനസിലാക്കുന്നു.
ഒരുപക്ഷെ കേരളത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ സംരംഭം Kitex ആണെന്ന് പറയാം. കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്തു നിന്നും ലോകം മുഴുവൻ പടർന്നു പന്തലിച്ച ഇത്രയും export ചെയ്യുന്ന ഒരു അത്ഭുത സംരംഭം.
✍🏻 Anup Jose
Sunday, 12 October 2025
മലയാളി ഹിന്ദുക്കൾ പഠിക്കേണ്ടത്
*പണ്ടുകാലത്ത് തറവാടുകളിൽ കുട്ടികളെ സന്ധ്യാ നാമജപം പരിശീലിപ്പിക്കുന്നത് എങ്ങിനെ എന്ന് ഒരു പ്രായം ചെന്നയാൾ എഴുതുന്നത് ശ്രദ്ധിക്കൂ. ഇത് വായിക്കുമ്പോൾ നാട്ടിൻ പുറങ്ങളിൽ ജനിച്ചു വളർന്ന പലർക്കും തങ്ങളുടെ കുട്ടിക്കാലം ഓർമ വരും എന്ന് എനിക്കു തോന്നുന്നു*
👇👇👇👇👇👇👇👇
*സന്ധ്യാ നാമം :*
*നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി.*
*സന്ധ്യാനാമജപം കഴിഞ്ഞാൽ അടുതത് നക്ഷത്രങ്ങൾ : 27 പഠിപ്പിക്കും*
*അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി*
*അതിനു ശേഷം പഠിപ്പിക്കുന്നത് "തിഥികൾ" ആണ്*
*പ്രഥമ, ദ്വിതീയ, തൃതിയ, ചതുർത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർദശി, വാവ് - പക്കം 15.*
*അത് കഴിഞ്ഞാൽ പിന്നെ മലയാള മാസങ്ങൾ*
*ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം.*
*അത് കഴിഞ്ഞാൽ പിന്നെ പഞ്ചഭൂതങ്ങൾ :*
*ഭൂമി, ജലം, വായു, അഗ്നി, ആകാശം*
*അത് കഴിഞ്ഞാൽ പിന്നെ പഞ്ച മാതാക്കൾ*
*അഹല്യ, ദ്രൗപദി, സീത, താര, മണ്ഡോദരി*
*അത് കഴിഞ്ഞാൽ പിന്നെ സപ്തർഷികൾ*
*മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യൻ , പുലഹൻ , വസിഷ്ഠൻ , ക്രതു*
*അത് കഴിഞ്ഞാൽ പിന്നെ ചിരഞ്ജീവികൾ*
*അശ്വത്ഥാമാവ്, മഹാബലി, വേദവ്യാസൻ, വിഭീഷണൻ, ഹനുമാൻ, കൃപർ, പരശുരാമൻ*
*അത് കഴിഞ്ഞാൽ പിന്നെ നവഗ്രഹങ്ങൾ*
*ആദിത്യൻ, ചന്ദ്രൻ, കുജൻ (ചൊവ്വ) , ബുധൻ, വ്യാഴം, ശുക്രൻ, ശനി, രാഹു, കേതു*
*അത് കഴിഞ്ഞാൽ പിന്നെ നവരസങ്ങൾ*
*ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം*
*അത് കഴിഞ്ഞാൽ പിന്നെ ദശാവതാരം*
*മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി'*
*നാമജാപം കഴിയുമ്പോഴേക്കും 7മണി കഴിയും ശേഷം ഒന്നര മണിക്കൂർ പഠിത്തം അതിനു ശേഷം ഭക്ഷണം പിന്നെ കിടത്തിനു മുന്നോടിയായി 0 മുതൽ 100 വരേയും 100 മുതൽ 0വരേയും എണ്ണുമ്പോഴേക്കും ഞാൻ ഉറങ്ങിയിട്ടുണ്ടാവും*
ഇത് വായിച്ചു കഴിഞ്ഞപ്പോൾ എനിക്ക് എന്തായാലും തൊടിയിലൂടെ പതിയെ കടന്നു വരുന്ന ഇരുട്ടും ഇരുണ്ട വെളിച്ചത്തിൽ നിലവിളക്കിനിരുവശവുമായി ചമ്രം പടിഞ്ഞിരുന്ന് നാമം ചൊല്ലിയിരുന്ന ഞങ്ങളെയും എല്ലാം വല്ലാതൊരു ഗൃഹാതുരത്വത്തോടെ ഓർമ വന്നു.
ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....അത് നമ്മുടെ ധര്‍മ്മമാണ്(.കടപ്പാട് )
പണ്ട് എന്റെ ജാതകം എഴുതിയപ്പോൾ കണിയാൻ പറഞ്ഞത് അച്ചട്ടായി,ഈ കുഞ്ഞ് എപ്പോഴൊക്കെ ട്രെയിനിൽ യാത്ര ചെയ്യുമോ അപോഴൊക്കെ മൂന്നു കാര്യങ്ങൾ ഉറപ്പായും ആ ബോഗിക്കകത്തു കാണപ്പെടും,
ഒന്ന് :-പകൽ മുഴുവൻ നീഷ്കളങ്കതയുടെ പര്യായമായി നടന്ന് രാത്രി ആവുമ്പോൾ അലറി അലറി മനുഷ്യന്റെ ഉറക്കം കളയുന്ന പിഞ്ചു കുഞ്ഞ് മിനിമം ഒരെണ്ണം,
രണ്ട് :-ആദി താളത്തിൽ,എഴരക്കട്ടയിൽ കൂർക്കം വലി എന്ന പേരിൽ മുക്ര ഇട്ടു മത്സരിക്കാൻ ഉള്ള രാക്ഷസന്മാർ മിനിമം രണ്ട് ,
മൂന്ന്:-സ്വയമായി ഉറക്കം ഇല്ലാത്തതിനാൽ രാത്രി മുഴുവൻ മറ്റുള്ളവരുടെ മുഖത്തോട്ടു വെളിച്ചം അടിച്ചു രസിക്കുന്ന കിളവനോ,കിളവിയോ മിനിമം ഒരെണ്ണം .
പണ്ടൊരു തവണ ബാംഗ്ലൂർ പോയത് ഗരീബ് രഥത്തിൽ ആയിരുന്നു, എ സീ എന്ന് എഴുതിക്കാണിച്ചാലെ സ്വെറ്റർ ഇടുന്ന ശ്യാമ,ഹോഹോഹോ തണുക്കുന്നെ, എന്റമ്മോ, എന്നൊക്കെ വിളിച്ചപ്പോൾ,എ സീ മെക്കാനിക് പറഞ്ഞു, മാഡം, ഓവർ ആക്കണ്ട എ സീ ഓണ്‍ ചെയ്യാൻ പോകുന്നെ ഉള്ളു
കോച്ചിൽ വേറെ ആരുമില്ല,ഞാൻ കണ്ണുമടച്ചു പ്രാർഥിച്ചു, അരേ ഓ ഫഗ്വാൻ , നേരത്തെ പറഞ്ഞ മൂന്ന് ഇനത്തിൽ പെട്ട ഒരെണ്ണവും ഇന്നെങ്കിലും ഈ കോച്ചിൽ കയറല്ലേ, ദൈവം കലികാലത്തിൽ പ്രാർഥനക്ക് അപ്പോൾ തന്നെ ഫലം തരും എന്നാണ്,
കൊല്ലം എത്തിയപ്പോൾ ആദ്യ വിഭാഗത്തിൽ പെടുന്ന ഒരു കുഞ്ഞിനെയും കൊണ്ട് ഒരു ദമ്പതികൾ കയറി,കൂടെ നാൽപ്പത്തൊന്നു പെട്ടികളും കൊണ്ട് കുറെ കിങ്കരന്മാരും, ഞാൻ കണ്ടു ആ കൊച്ചിനെ, എന്തൊരു ഭംഗി,എല്ലാരേയും നോക്കി ചിരിക്കുന്നു,ആ ഭാര്യയും ഭർത്താവും ഹിന്ദി,മലയാളം ,ഇംഗ്ലീഷ് എല്ലാം ചവറു പോലെ സംസാരിക്കുന്നു,അത് കൊണ്ട് തന്നെ ഏതുസ്ഥലതുള്ളവർ എന്ന് ഒരു പിടിയും കിട്ടിയില്ല,ആഹ അത്രക്കായോ എന്ന് പറഞ്ഞ് ഞാൻ ശ്യാമയോട് തമിഴ് സംസാരിച്ചു,
അങ്ങനെ മിണ്ടിയും പറഞ്ഞും രാത്രി ആയി,ഉള്ളത് അപ്പർ ബർത്തും സൈഡ്ഡ് അപ്പറും ആണ്, ഞാൻ ആണെങ്കിൽ ഒരു മൂന്ന് തവണ എങ്കിലും മൂത്രം ഒഴിക്കാൻ ഇറങ്ങും , വീട്ടിൽ ഈ കുഴപ്പമില്ല, ട്രെയിൻ കാണുമ്പൊൾ ആണ് അസുഖം,അപ്പർ ബെർത്തിൽ കയറിയാൽ കേറിയും ഇറങ്ങിയും ഒരു വഴിക്കാകും,അത് കൊണ്ട് തന്നെ ശ്യാമയെ എടുത്തു മുകളിലേക്ക് എറിഞ്ഞ ശേഷം ഞാൻ സൈഡ് അപ്പറിൽ വലിഞ്ഞു കയറി ,
കേറി കിടന്നപ്പോൾ അല്ലെ അബദ്ധം മനസിലായത്, അനങ്ങാനും തിരിയാനും പറ്റില്ല,ബെർത്തിന് എന്റെ അതെ വീതി,കാൽ ആണെങ്കിൽ അടുത്ത ബെർതിലെ ആളിന്റെ തോളിൽ ,ഞാൻ ആ ബെർത്തിൽ സ്റ്റക്ക് ആയി കിടന്നു അലറി വിളിച്ചു,
രക്ഷിക്കണേ, രക്ഷിക്കണേ,ബചാവോ, കാപ്പാത്തുങ്കോ,സേവ് മീ
ഒടുവിൽ ഈ നിലവിളി കേട്ട് എവെരെസ്റ്റിൽ കയറിയ പോലെ വല്ല വിധവും അപ്പർ ബെർത്തിൽ കയറിയ പാവം ശ്യാമ തന്നെ താഴെ ഇറങ്ങി വന്നു എന്നെ വലിച്ചെടുത്തു രക്ഷിച്ചു,അങ്ങനെ ഞാൻ ആ ബെർത്ത് ഉപേക്ഷിച്ചു അപ്പർ ബെർത്തിൽ വലിഞ്ഞു കയറി.
കണ്ണടഞ്ഞു വന്നതേ ഉള്ളു,നിഷ്ക്കളങ്ക ആയ ആ കുഞ്ഞ് അമറാൻ തുടങ്ങി,കീയോ കീയോ,ചെവി പൊത്തിയിട്ടു പോലും തുളച്ചു കയറുന്ന ഫ്രീക്വെൻസി,ഒടുവിൽ ചെവിയിൽ നിന്ന് രക്തം വന്നപ്പോൾ ഞാൻ തലയണ എടുത്തു തലയ്ക്ക് മുകളിൽ വെച്ച് അതിനടിയിൽ ഒളിച്ചു,
അങ്ങനെ കുറെ നേരം കിടന്നപ്പോൾ എല്ലാം ശാന്തം,കൊച്ചുറങ്ങി ,എവിടെ നിന്നോ വെളിച്ചം മുഖത്തടിക്കുന്നു ,അടുത്ത ബേയിലെ ഒരു മാങ്ങയണ്ടിത്തലയൻ അമ്മാവനും അമ്മായിയും ട്രെയിനിൽ ഉള്ള ലൈറ്റുകൾക്ക് പുറമേ ഉത്സവത്തിന് ഒക്കെ വാടകയ്ക്ക് കിട്ടുന്ന നിറം മാറുന്ന കുറെ സ്പോട്ട് ലൈറ്റുകൾ കൂടി എടുത്തു കൊണ്ട് വന്നു നേരെ മറ്റുള്ളവരുടെ മുഖത്തേക്ക് അടിക്കുകയാണ്,
ഞങ്ങൾക്കോ ഉറക്കം ഇല്ല, എന്നാൽ പിന്നെ നീയൊന്നും ഉറങ്ങണ്ടെടാ എന്ന മട്ട്, ഞാൻ കയ്യിൽ ഉണ്ടായിരുന്ന കർചീഫ്എടുത്തു കണ്ണിനു മുകളിൽ കെട്ടി,ഒരു വിധം ഇരുട്ട്,അങ്ങനെ നിദ്ര ദേവതയെ ധ്യാനിച്ച് ഞാൻ കിടന്നു,
അങ്ങനെ കിടക്കവേ ആണ് കേട്ടത്,മുക്രേശ്വരന്മാർ പണി തുടങ്ങി, ജാവ ബൈക്ക് ഫോർത്ത് ഗിയറിൽ ഒരു വലിയ കയറ്റം വലിഞ്ഞു കയറുന്ന പോലെ ഒരുത്തൻ,കയറ്റം കയറി കഴിയുമ്പോൾ ഒരു നിമിഷം ശാന്തത ആണ്,കൊടുങ്കാറ്റിനു മുന്പുള്ള പോലെ ,പിന്നെ വലിയ റോളർ കൊസ്ടർ താഴേക്ക് അതി വേഗത്തിൽ ഇറങ്ങുന്ന പോലെ ഒരു വരവാണ്, നിരപ്പിൽ എത്തിക്കഴിഞ്ഞാൽ പിന്നെ വീണ്ടും ജാവ സ്റ്റാർട്ട് ചെയ്തു കയറി പോകും,അത് ഒരു കോന്തൻ ,
മറ്റെയാൾ ബൈക്ക് അല്ല, ലോറി ആണ് ഓടിക്കുന്നത് ,പഴയ ബെഡ് ഫോർഡ് ലോറി,അതും മുഴുവൻ തടിയും കയറ്റി ഹൈ റേഞ്ച് വഴി കയറിപ്പോകുന്നു,ഇടക്കൊക്കെ പോലീസ് വിസിൽ അടിക്കും പോലെ ഒരുത്തൻ വായും തുറന്നു കിടന്നു വിസിൽ അടിച്ചു ബൈക്കിനേയും ലോറിയെയും നിറുത്താൻ ശ്രമിക്കുന്നുണ്ട് ,എവിടെ?
എനിക്കാണെങ്കിൽ മൂത്രം ഒഴിക്കാൻ മുട്ടുന്നു, ഞാൻ വല്ല വിധവും താഴെ ഇറങ്ങി ബാത്‌റൂമിൽ പോയി,തിരികെ വന്നപ്പോൾ പൊരിഞ്ഞ മത്സരം,മുക്രെശ്വ്രന്മാർ തമ്മിൽ,അതിൽ ജാവ ബൈക്കുകാരനെ അടുത്ത് പോയി ഞാൻ തുറിച്ചു നോക്കി, ഓരോ തവണ റോളർ കൊസ്ടർ ഇറങ്ങി വരുമ്പോഴും കാർട്ടൂണിൽ ഒക്കെ ടോം കാണിക്കുന്ന പോലെ ചുണ്ട് അതി വേഗം തുറക്കുകയും അടക്കുകയും ചെയ്യുന്നു തടിയൻ,
ഇതിനെ എടുത്തു കൊണ്ട് പോയി വെളിയിൽ കളഞ്ഞാലോ? വേണ്ട ,എന്നാൽ പിന്നെ ഒരെണ്ണം വയറിൽ കൊടുത്താലോ എന്ന് ആലോചിച്ചു ഞാൻ ഗോൾഫ് കളിക്കാർ ഷോട്ട് അടിക്കാൻ പോകും പോലെ കൈ രണ്ടും പുറകിലേക്ക് കൊണ്ട് പോയി ,എന്നിട്ട് ആ വയറിൽ ഒന്ന് കൊടുക്കാൻ,പക്ഷെ വേണ്ടെന്നു വെച്ചു, ആ കൂർക്കം ബാക്കി ഉള്ളത് എല്ലാം കൂടി പുറത്തു വന്നാൽ ഞാൻ തെറിച്ചു വെളിയിൽ പോകും,സഹിക്കുക തന്നെ,
ബെഡ് ഫോർഡ് ലോറിയെയും,വിസിലടി വീരനെയും എല്ലാം നോക്കി ഞാൻ തൊഴുതു കൊണ്ട് പ്രാർഥിച്ചു, മുക്രെശ്വരന്മാരെ മതി, ഇന്നത്തേക്ക് ഇത്രയും മതി, പിന്നെ വലിഞ്ഞു ബെർത്തിൽ കയറാൻ നോക്കിയപ്പോൾ ആണ് കണ്ടത്, മണി പന്ത്രണ്ടായിട്ടും ട്രെയിനിൽ ഉള്ള ലൈറ്റിനു പുറമേ, സ്പോട്ട് ലൈറ്റുകൾ കൂടി എല്ലാരുടെയും മുഖത്തേക്ക് അടിച്ചു കൊണ്ടിരിക്കുന്ന മാതൃകാ ദമ്പതികളെ, ആ ബേയിൽ ഉള്ള തടിയന്മാർ എല്ലാം അതൊന്നും അറിയാതെ വീണിതല്ലോ കിടക്കുന്നു ധരണിയിൽ എന്ന് പറഞ്ഞ പോലെ വയറും ഒക്കെ കാണിച്ചു പല പോസിൽ വായും തുറന്നു കിടന്നു ഉറങ്ങുന്നു,
വെളിച്ചം അവർക്കൊന്നും ഒരു പ്രശ്നമേ അല്ല, പക്ഷെ ഈ അനീതി ഞാൻ ഒരിക്കലും പൊറുക്കില്ല എന്ന് ഉറക്കെ ആത്മഗതം പറഞ്ഞു കൊണ്ട് ഞാൻ പട്ടാളക്കാർ മാർച്ച് ചെയ്യുമ്പോലെ ചവിട്ടി കുതിച്ചു അങ്ങോട്ട് ചെന്ന്,നേരെ ലൈറ്റെല്ലാം പടെ പടെ എന്ന് പറഞ്ഞു ഓഫ് ചെയ്തു, ഞെട്ടിപ്പോയ അമ്മാവൻ എന്നോട് ദേഷ്യത്തിൽ ചോദിച്ചു,
"എന്ധാ?"
ഞാൻ ദേഷ്യത്തിൽ തന്നെ മറുപടിയും പറഞ്ഞു "കുന്ധം",
ഏതായാലും പേടിച്ചു പോയ അമ്മാവൻ പിന്നെ ഒന്നും മിണ്ടിയില്ല,ഞാൻ റെന്സിങ്ങിനെ മനസ്സിൽ സ്മരിച്ചു മുകളിലേക്ക് കയറിപ്പോയി,പിന്നെ ഒന്നും ഓർമയില്ല.
അങ്ങനെ കാലത്ത് അഞ്ചര ആയപ്പോൾ കാലിൽ ആരോ ചുരണ്ടുന്നു, ശ്യാമ,ബാത്‌റൂമിൽ പോകണം എന്ന്, അതിനു അനുവാദം വേണ്ട, പൊക്കോളാൻ ഞാൻ പറഞ്ഞു,അപ്പോൾ ആണ് പറയുന്നത് ,ഞാൻ താഴെ ഇറക്കി കൊടുക്കണം പോലും , അയ്യടാ ,വേറെ ആളെ നോക്കണം,ഞാൻ മുകളിൽ ഇരുന്നു ഡയറക്ഷൻ കൊടുത്തു,വലത്തോട്ട് ,ഇനി താഴോട്ട്, ങ അങ്ങനെ തന്നെ, ഇനി അവിടെ ചവിട്ട്, എല്ലാം കേട്ട് ശ്യാമ താഴെ കിടന്ന ഒരു ആളിന്റെ വയറിലും ആസ്ഥാനത്തും ഒക്കെ ചവിട്ടി താഴെ എത്തി, അയാൾ നിലവിളിക്കുന്നത് കേട്ടപ്പോൾ , ഈ നാട്ടുകാരനേ അല്ല എന്ന ഭാവത്തിൽ ഞാൻ മൂടിപുതച്ചു കിടന്നു.
അങ്ങനെ ഒടുവിൽ ആറര ആയപ്പോൾ ഞാനും വല്ലവിധവും താഴെ ഇറങ്ങി, ബെഡ് ഫോർഡും, ജാവ ബൈക്കും,എല്ലാം എണീറ്റ് പിഞ്ചു കുഞ്ഞുങ്ങളെ പോലെ നിഷ്ക്കളങ്കരായി താഴെ ഇരുപ്പുണ്ട്,ഒന്നും അറിയാത്ത പോലെ ,വിസിൽ അടിച്ച മാന്യൻ അതെല്ലാം നിറുത്തി സോഡാ കുപ്പി പൊട്ടിക്കുന്ന പോലെ തുമ്മുന്നു,അതും ഒരു സമയത്ത് അഞ്ചു സോഡാ,
ഒരു കാപ്പി കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർഥിച്ചു ഇരുന്നപ്പോൾ കേട്ടു, ഒരാൾ വിളിക്കുന്നു, ,കാപ്പി എം,കാപ്പി എം, അതായതു ഈ കാപ്പിക്ക് ഇനിഷ്യൽ ഉണ്ട്, "എം" ,കാപ്പീയേം,കാപ്പീയേം,
ഞാനും ശ്യാമയും ഓരോ കാപ്പീയേം വാങ്ങിച്ചു കുടിച്ചു,വിസിലടിക്കാരൻ കാപ്പി കുടിക്കും,സോഡാ പൊട്ടിക്കും,അങ്ങനെ കാപ്പി ചുറ്റും ചിതറും,ദൈവമേ ഓരോ അവതാരങ്ങൾ.
ഒടുവിൽ എട്ടര മണിക്ക് വല്ല വിധവും ബാംഗ്ലൂർ എത്തി....ഇറങ്ങിയപ്പോഴേ കണ്ടു തൊട്ടടുത്ത് ഒരു വയർ, പുറകെ ദൂരെ കാർ പാർക്ക് ചെയ്തിട്ട് നടന്ന് വരുന്ന അതിന്റെ ഉടമസ്ഥൻ വ മു ന ക യും
അജോയ് കുമാർ
Friday, 3 October 2025
RSS നൂറിൻ്റെ നിറവിൽ
"വരുന്ന മൂന്ന് നൂറ്റാണ്ടുകൾ, നിങ്ങൾ ഈ മാതൃഭൂമിയായ ഭാരതാംബയെ പൂജിക്കൂ, എങ്കിൽ അമ്പത് വർഷം കഴിയുമ്പോൾ അവൾ സ്വതന്ത്രയാകും, പിന്നീടു ഒരു മൂന്ന് നൂറ്റാണ്ടുകളുടെയുള്ളിൽ അവൾ, പരമവൈഭവത്തിലെത്തും, ഒപ്പം വിശ്വ ഗുരുവാകും"
#സ്വാമി_വിവേകാനന്ദൻ, 1897-ൽ നൽകിയ ആഹ്വാനമാണിത്.
1893-ലെ വിശ്വപ്രസിദ്ധ ചിക്കാഗോ മത സമ്മേളനവും, തുടർന്ന് നാല് വർഷം നീണ്ടു നിന്ന തന്റ്റെ വിശ്വ പ്രസിദ്ധമായ അമേരിക്കൻ - ഇംഗ്ലണ്ട് യാത്രകൾക്ക് ശേഷം, കൊളംബോ വഴി ഭാരതത്തിൽ മടങ്ങിയെത്തിയ സ്വാമിജി തന്റ്റെ വിഖ്യാതമായ പ്രസംഗ പരമ്പരയിൽ ഭാരതത്തിലെ യുവജനതയോട് നടത്തിയ ആഹ്വാനമായിരുന്നു ഇത്.
(കൊളംബോ മുതുൽ എൽമോറ വരെ എന്ന സ്വാമിജിയുടെ പ്രസംഗ പരമ്പര രേഖപ്പെടുത്തിയ പുസ്തകത്തിൽ നിന്നും)
AD950 -മാണ്ടിൽ ആരംഭിച്ച വൈദേശിക ആക്രമണ പരമ്പരകളിൽ നിന്നും, നരകം തീർത്ത വൈദേശിക അടിമത്വത്തിൽ നിന്നും സ്വാമിജി 1897-ൽ പ്രവചിച്ചതു പോലെ കൃത്യം അമ്പതാം വർഷം 1947-ൽ ഭാരതം, അവളുടെ അടിമത്വത്തിന്റ്റെ വിലങ്ങുകൾ പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യം നേടി.
ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട ആ പോരാട്ടങ്ങൾ, ഐതിഹാസികമായ 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരങ്ങളുടെ ഒടുവിൽ ചേതനയറ്റ്, ഹതാശരായി നിദ്രയിൽ ആയെന്ന് പാശ്ചാത്യലോകം കരുതി. ഭാരതീയർ സമ്പൂർണ്ണമായി കീഴടങ്ങിയെന്നും, ഈജിപ്ഷ്യൻ, മെസ്സപ്പൊട്ടാമിയൻ, റോമൻ സംസ്കൃതികളെ പോലെ, ഭാരതീയ സംസ്കാരവും മൃതിയടഞ്ഞുവെന്നുമവർ ആശ്വസിച്ചു.
അവിടെയാണ്, ഇരുണ്ട ചാരക്കൂമ്പാരത്തിനുള്ളിൽ നിന്നും കനലുകൾ ഒരു ഹുങ്കാരത്തോടെ എരിഞ്ഞുയരും വിധം ഒരു ഗാംഭീര്യമാർന്ന അവതാര ശബ്ദം ഭാരതീയരുടെ കർണ്ണപുടങ്ങളെ കോൾമയിർ കൊള്ളിച്ചത്.
ഉറങ്ങിക്കിടന്ന ആ മഹദ്ജനതയുടെ ഞരമ്പുകളിൽ പ്രത്യാശയുടേയും, ആത്മവിശ്വാസത്തിന്റ്റേയും ആഗ്നേയ തരംഗങ്ങൾ ജ്വലിപ്പിച്ചത്, പാശ്ചാത്യ ലോകത്തിനെ, ഭാരതത്തിന്റ്റെ ആത്മീയതയുടെ അഭൗമികമായ തേജസ്സിനാൽ അമ്പരപ്പിച്ച് മടങ്ങിയെത്തിയ ഒരു യുവസന്യാസി ആയിരുന്നു. സ്വാമി വിവേകാനന്ദൻ !
കാളീ ദേവിയായി സാക്ഷാൽ പരാശക്തി തന്നെ അനുഗ്രഹവർഷം ചൊരിഞ്ഞ ഈ യുവ സന്യാസിയുടെ ആത്മാവിനെ ഉണർത്തുന്ന വാഗ്ധോരണികൾ ഭാരതത്തിന്റെ യുവ മനസ്സുകളെ പ്രകമ്പനം കൊള്ളിച്ചു...
കൊളംബോയിൽ നിന്നും രാമേശ്വരത്തേക്കും, പിന്നെ മദ്രാസിലേക്കും, അവിടെ നിന്ന് കൽക്കത്തായിലേക്കും തുടർന്ന് രാജ്യത്തിന്റ്റെ ഓരോ കോണുകളിലും കൊടുങ്കാറ്റ് പോലെ സ്വാമിജി എത്തി. ലക്ഷക്കണക്കിന് യുവജനങ്ങൾ അദ്ദേഹത്തിന്റ്റെ വാക്കുകൾ ഉൾക്കൊണ്ട് ആത്മവിശ്വാസവും ആത്മാഭിമാനവും വീണ്ടെടുത്തു.
"ഉത്തിഷ്ഠതാ, ജാഗ്രത,
പ്രാപ്യവരാൻ തത് നിബോധിതാ".. ,
'ഉണരൂ, എഴുന്നേൽക്കൂ, ലക്ഷ്യം നേടും വരെ വിശ്രമിക്കാൻ സമയമില്ലാ'യെന്ന ഒരു യുവ സംന്യാസിയുടെ ഉത്ഘോഷം ഭാരതീയ സിരകളിൽ, ദേശ സ്നേഹത്തിന്റ്റെ ഉന്മാദം നിറഞ്ഞ മിന്നൽപിണരുകൾ പായിച്ചു.
അദ്ദേഹത്തിന്റ്റെ സിംഹഗർജ്ജനം ഭാരതീയ സിരകളിൽ സ്വാഭിമാനത്തിൻ്റെ കനലുകൾ നിറച്ചു. പിന്നീടുള്ളതാണ്, ആധുനിക ഭാരതത്തിന്റ്റെ യഥാര്‍ത്ഥ സമര ഗാഥ..!!!
ബാലഗംഗാധര തിലകനും, ലാലാ ലജ്പത്റായിയും, ഗാന്ധിജിയും, പട്ടേലും തുടങ്ങി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും മികച്ച പോരാളി, നേതാജി സുഭാഷ് ചന്ദ്ര ബോസും, ആർഎസ്സ്എസ്സ് സ്ഥാപകൻ ഡോ:കേശവ ബലിറാം ഹെഡ്ഗേവാറും, ഹിന്ദു മഹാസഭ നേതാവായിരുന്ന വീര സവർക്കറും, വിപ്ലവ സിംഹങ്ങളായിരുന്ന ഖുദിറാം ബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് തുടങ്ങിയ അനേകായിരം അനശ്വരരായ സമര നക്ഷത്രങ്ങളെല്ലാം, സ്വാമി വിവേകാനന്ദനിൽ നിന്നും ഉയിരും, ഉശിരും ഉൾക്കൊണ്ട് ഭാരതത്തിന്റെ സ്വാതന്ത്യത്തിനായി ഇറങ്ങിയവരായിരുന്നു.
എന്നാൽ ഇവരിൽ ഒരാൾ മാത്രം മറ്റൊരു കാര്യം കൂടി ചിന്തിച്ചു. അത് നാഗപ്പൂരിൽ നിന്നുള്ള ആ ഒരു യുവ ഡോക്ടറായിരുന്നു... ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ എന്ന ഡോക്ടർജി..!
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ നാഗപ്പൂർ മേഖലയുടെ ചുമതലയിൽ ഉണ്ടാവുകയും, ബംഗാളിലെ വിപ്ലവ പ്രസ്ഥാനമായ അനുശീലൻ സമിതിയിൽ പ്രവർത്തിക്കുകയും 1921-ൽ ഗാന്ധിജിയുടെ അഹ്വാനപ്രകാരം സ്വാതന്ത്യ സമരാഗ്നിയിൽ ജയിലിൽ അടക്കപ്പെടുകയും ചെയ്ത കോൺഗ്രസ്സ് നേതാവ്...
വിശാലമായ ഭാരതഭൂമിയുടെ പത്തിലൊന്നു പോലുമില്ലാത്ത ഒരു യൂറോപ്യൻ രാജ്യം ദുഷ്കരമായ കടൽ വഴികൾ താണ്ടിയെത്തി തന്റെ ഈ മഹത്തായ മാതൃഭൂമിയെ എങ്ങനെ കീഴടക്കി എന്നദ്ദേഹം ഗാഢമായി ചിന്തിച്ചു. എന്തുകൊണ്ട് ഭാരതം ഒരു സഹസ്രാബ്ദത്തോളം നിരന്തരമായി വൈദേശിക ആക്രമണത്തിന് ഇരയായി എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. ഒടുവിൽ ഉത്തരവും അദ്ദേഹം തന്നെ കണ്ടെത്തി.
പാശ്ചാത്യലോകം അന്ധകാരത്തിൽ ആയിരുന്നപ്പോൾ വിജ്ഞാനത്തിന്റെയും, സമ്പത്തിന്റെയും, സംസ്കാരത്തിന്റെയും ഈറ്റില്ലമായിരുന്ന ഭാരതഭൂമി വൈദേശിക നുകത്തിന് കീഴിൽ ഞെരിഞ്ഞമരുന്നതിന് കാരണമാണ് ഡോക്ടർജി തേടിയത്.
മഹനീയമായ ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ മറന്ന് അനേകമനേകം ജാതികളും ഉപജാതികളുമായി പിരിഞ്ഞ് പരസ്പര സ്‌പർദ്ധ മുറ്റിയ അന്ധതയോടെ കഴിയുന്ന ഈ ജനതയുടെ അനൈക്യമാണ് വൈദേശികർക്ക് വളമായതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.
വിചിത്രവും ദൗർഭാഗ്യകരവുമായ ഈ മനോഭാവം വച്ചു പുലർത്തുന്ന ഒരു ജനത എത്ര തീക്ഷണമായ സമരം നടത്തി പാരതന്ത്യത്തിൽ നിന്നും മുക്തി നേടിയാലും അത് ക്ഷണികമായിരിക്കും എന്നും ഈ ജനത വീണ്ടും തമ്മിൽ തല്ലി ശത്രുക്കൾക്ക് ഇരയാകും എന്ന് ആ ക്രാന്തദർശി കണക്കാക്കി.
ജാതി, മത, വർഗ്ഗ, വർണ്ണ, ഭാഷാഭേദമന്യേ ഭാരതീയർ തങ്ങളുടെ മാതൃഭൂമിയെ മാതാവായി കാണുകയും ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കുകയും മാതൃഭൂമിയുടെ പരമ വൈഭവത്തിനായി അർപ്പണ മനോഭാവത്തോടെ സ്വാർത്ഥ ലാഭം വെടിഞ്ഞ് ഒരുമിക്കുകയും വേണമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു.
ഈ ലക്ഷ്യത്തിലേക്ക് ഒരുമിക്കാൻ ഭാരതീയർക്ക് കേവലമായൊരു സംഘടന പോരായെന്നും അതിന് മൂല്യങ്ങളോട് കൂടിയ ധാർമ്മികമായ ഒരടിത്തറ കൂടി ഉണ്ടാവണമെന്നും മാതൃഭൂമിക്കായി നിസ്വാർത്ഥ സേവനം നടത്താൻ മക്കൾ സ്വയം സമൂഹത്തിലെ സേവകരാകണമെന്നും അദ്ദേഹം തീരുമാനിച്ചു.
അവിടെ അദ്ദേഹത്തിന് മാർഗ്ഗദർശിയായത് വീണ്ടും സ്വാമി വിവേകാനന്ദനാണ്. സ്വാമിജിയുടെ ആഹ്വാനമാണ്, രാഷ്ട്രീയ സ്വയം സേവക സംഘം രൂപപ്പെടുത്തിയതിന് തന്നെ പ്രാപ്തനാക്കിയതെന്ന് ഡോക്ടർജി അനുസ്മരിച്ചിട്ടുണ്ട്.
ഭാരതീയർ തങ്ങൾ അകപ്പെട്ടിരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണമെന്നും ആഴ്ചയിൽ ഒരിക്കൽ എങ്കിലും, പറ്റിയാൽ ദിവസവും കുറച്ചു സമയം സമൂഹത്തിലെ വിവിധ ശ്രേണിയിൽ ഉള്ളവർ മറ്റ് വ്യത്യാസങ്ങൾ മറന്ന് ഭാരതാംബയുടെ പോരാളികളായി ഒരുമിച്ച് കൂടി ആശയങ്ങൾ പങ്കു വയ്ക്കണമെന്നും ഉള്ള സ്വാമിജിയുടെ ആശയം ഡോക്ടർ ഹെഡ്ഗേവാറിനെ ആകർഷിച്ചു.
ദേശഭക്തിയും, ധാർമ്മിക ചിന്തയും, സ്വഭാവ നൈർമല്യവുമുള്ള ധൈര്യശാലികളായ ചെറുപ്പക്കാരെ വാർത്തെടുക്കണമെന്നും അവർ ഈ സമൂഹത്തിലേക്കിറങ്ങുമ്പോൾ സമൂഹവും രാഷ്ട്രവും കൂടുതൽ കരുത്തുറ്റതും പാവനവും ആകുമെന്ന് ഡോക്ടർജി വിഭാവനം ചെയ്തു.
"വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര നിർമ്മാണം". ഭാരതാംബയുടെ സഹസ്രാബ്ദം പിന്നിട്ട രോഗത്തിന് ഡോക്ടർജി കണ്ടു പിടിച്ച മൃതസഞ്ജീവനി അതായിരുന്നു. ആ മരുന്നിന്റെ ബ്രാൻഡ് നെയിമാണ് RSS എന്ന രാഷ്ട്രീയ സ്വയം സേവക സംഘം!
ആ സംഘമാണ്, പരസഹസ്രം സ്വയം സേവകരാണ് ഇന്ന് ഈ സംസ്കൃതിയുടെ കാതലിനെ കാത്തു സൂക്ഷിക്കുന്ന ആവരണം. അത് വെട്ടിമാറ്റാൻ ശത്രുക്കൾ ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. കാവൽക്കാരനാണല്ലോ കൊള്ളക്കാരന്റെ ശത്രു.
എന്നാൽ ഭാരതത്തിന്റെ ആത്മാവിൽ അലിഞ്ഞ് ചേർന്നിരിക്കുന്ന സംഘം നിശബ്ദമായി തങ്ങളുടെ പ്രവർത്തനം തുടരുകയാണ്. സഫലമായ ആ കർമ്മകാണ്‌ഡത്തിലെ നൂറാം പിറന്നാളിൻ്റെ നിറവിലാണ് ഇന്ന് സംഘം.
പരസഹസ്രം വർഷങ്ങളിലേക്ക് ആ യാത്ര തുടരണം. സ്വാമി വിവേകാനന്ദൻ പ്രത്യാശിച്ചതു പോലെ ഉള്ള സപര്യയാണ് സംഘം തുടരുന്നത്..
പരമ വൈഭവത്തിലേക്കുള്ള യാത്ര ...
"സംഘ സംഘമൊരേ ജപം
ഹൃദയത്തുടിപ്പുകളാകണം.
സംഘമാകണമെൻ്റെ ജീവിതം,
എന്തു ധ്യന്യമിതിൽ പരം"
പിറന്നാൾ ആശംസകൾ ...
രഞ്ജിത്ത് ഗോപാലകൃഷ്ണൻ
#RSS100Years
#സ്വാമി_വിവേകാനന്ദൻ
#DrHedgewar
Narendra Modi
Mohan Bhagawat
മിഥുൻ ചക്രവർത്തി
നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്ന കാലഘട്ടത്തിൽ പോലീസിന്റെ നോട്ടപ്പുള്ളിയായി മാറിയപ്പോൾ അയാൾ തന്റെ സ്വന്തം നാട് വിട്ടു പലായനം ചെയ്തു. കരാട്ടെയിൽ പ്രാവീണ്യം ഉണ്ടെങ്കിലും നിയമപാലകരെ കൈവെക്കാൻ സാധിക്കില്ലല്ലോ. അങ്ങിനെ സിനിമാക്കാർ സ്വപ്നം തേടി അലഞ്ഞെത്തിയ പുതിയ നഗരത്തിൽ, ബോംബെയിൽ അയാളും ഒരു ഭാഗമായി മാറി.
അരോഗദൃഢഗാത്രനും, ഭഗവാൻ കൃഷ്ണൻറെ നിറവുമുള്ള അയാൾ ബോളിവുഡിന്റെ ഭാഗമാകാനുള്ള ശ്രമം തുടങ്ങി.
"നിങ്ങൾ ഒരിക്കലും സിനിമയിൽ ജയിക്കില്ല" എന്ന പലരും അയാളുടെ മുഖത്തു നോക്കി പറഞ്ഞു. പക്ഷെ മികച്ച നർത്തകനായ അയാൾ റാണ റേസ് എന്ന പേരിൽ ഹെലന്റെ ഡാൻസ് ട്രൂപ്പിൽ ജോലിക്കൊപ്പം അഭിനയത്തിനുള്ള അവസരകത്തിനുള്ള ശ്രമവും തുടർന്നു. ഒരു കൂട്ടുകാരൻ അദ്ദേഹത്തെ അടുത്തുള്ള ജിംനേഷ്യത്തിൽ അംഗമാക്കി, കാരണം അവിടെ അയാൾക്ക് പ്രഭാതകർമങ്ങൾ ചെയ്യാനുള്ള ലൈസെൻസ് കിട്ടുമല്ലോ. ഉറക്കം പലപ്പോഴും ഫുട്പാത്തിൽ തന്നെ.
പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ കയറിപ്പറ്റാനുള്ള ആദ്യ ശ്രമം പരാജയമായി, കാരണം സെലെക്ഷൻ ഇന്റർവ്യൂവിൽ അയാൾ തന്റെ പലായനരഹസ്യം സത്യസന്ധമായി പറഞ്ഞു. അതോടെ ചാൻസ് മുടങ്ങി, പക്ഷെ തൊട്ടടുത്ത വർഷം അയാൾക്കവിടെ അഡ്മിഷൻ ലഭിച്ചു. മൃണാൾ സെന്നിന്റെ കണ്ണുകൾ അവിടെ അയാളെ ശ്രദ്ധിച്ചു. തന്റെ '#മൃഗയ' എന്ന സിനിമയിൽ അയാളെ അദ്ദേഹം നായകനാക്കി. മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യ ചിത്രത്തിലൂടെ ആ ചെറുപ്പക്കാരൻ നേടിയെടുത്തു, പക്ഷെ അവസരങ്ങളുടെ പെരുമഴ അയാളെ തേടിയെത്തിയില്ല. ഒരു നേരത്തെ ഭക്ഷണത്തിനായി റാണ റേസ് നൃത്തം തുടർന്ന് കൊണ്ടേയിരുന്നു.
തന്റെ അഭിമുഖം എടുക്കാൻ വന്ന പത്രക്കാരനോട് ഭക്ഷണം വാങ്ങിത്തന്നാൽ ഇന്റർവ്യൂ നൽകാം എന്ന് പറഞ്ഞ ഒരു നാഷണൽ അവാർഡ് വിന്നറെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ സാധിക്കുമോ..? അങ്ങിനൊരു സമയത്തിൽ കൂടി ആണ് അയാൾ കടന്നു പോയത്.
ചെറിയ റോളുകളിൽ ആ ചെറുപ്പക്കാരൻ പതിയെ ശ്രദ്ധ നേടിത്തുടങ്ങി. ജെയിംസ് ബോണ്ട് ചിത്രം അനുസ്മരിപ്പിക്കുന്ന 'സുരക്ഷ' അയാളെ താരമാക്കി വളർത്തി.
തുടർച്ചയായി അയാളെ കേന്ദ്രീകരിച്ചുള്ള സിനിമകൾ ഉണ്ടായി.
ഡിസ്കോയ്ക്കു പ്രാമുഖ്യമുള്ള ഡിസ്കോ ഡാൻസർ എന്ന ചിത്രം അന്നത്തെ സോവിയറ്റ് യൂണിയനിൽ 94 കോടി കളക്റ്റ് ചെയ്തു, ഇന്ത്യയിൽ നിന്നും ആറര കോടിയും. അങ്ങനെ ആ ചിത്രം ഇന്ത്യയുടെ ആദ്യ 100 കോടി ക്ലബ് കളക്റ്റ് ചെയ്ത ചിത്രമായി.
ഈ ചിത്രം അദ്ദേഹത്തെ യൂണിവേഴ്‌സൽ സൂപ്പർസ്റ്റാർ ആക്കി മാറ്റി. സോവിയറ്റ് യുവത്വം ജിമ്മി ജിമ്മി എന്ന ഗാനവും, അയാം എ ഡിസ്കോ ഡാൻസർ എന്ന ഗാനവും മൂളി നടന്നു, അതിനൊപ്പം ചുവട് വച്ചു. ഇന്നും റഷ്യയിൽ ഏറ്റവുമധികം ഫാൻ ബേസ് ഉള്ള ഹിന്ദി നടൻ ആണ് അദ്ദേഹം. ( ഈ വർഷം മിഥുൻ ചക്രവർത്തിയോടുള്ള ആദര സൂചകമായി ഇന്ത്യൻ നേവിയുടെ ബാൻഡ് റഷ്യയിൽ ഈ അടുത്തിടെ ജിമ്മി ജിമ്മി എന്ന ഗാനം ബാന്റിൽ വായിച്ചപ്പോൾ ജനം ഇളകി മറിഞ്ഞത് ഇന്നും അദ്ദേഹത്തിന് അവിടുള്ള ഫാൻ ബേസിന് തെളിവാണ്.)
അങ്ങനെ 80-കളിൽ ഹിന്ദി സിനിമാലോകം ഹിന്ദിക്കാരൻ അല്ലാത്ത ഒരാൾ ഭരിച്ചു. ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ആ ചെറുപ്പക്കാരൻ മാറി. തൊണ്ണൂറുകളിൽ ഊട്ടി കേന്ദ്രമായി അയാളുടെ 'പാരലൽ ബോളിവുഡ്' ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെ പെരുമഴ സൃഷ്ട്ടിച്ചു. ഇത്തവണ ഇന്ത്യയിൽ എറ്റവും കൂടുതൽ നികുതി അയാൾ അടച്ചത് തുടർച്ചയായി അഞ്ചു തവണ. ഇന്ത്യയുടെ സാധാരണക്കാരിൽ എറ്റവുമധികം ഫാൻ ബേസ് ഉള്ള നടനും അയാൾ തന്നെ.
ഒരു പക്ഷെ ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഈ സംഭവബഹുലമായ ജീവിതവുമായി അയാൾ തന്റെ യാത്ര തുടരുകയാണ്.
ജീവിതം ഒറ്റയ്ക്ക് തന്നെ ആ അരോഗദൃഢഗാത്രൻറെ പ്രായം സപ്തതി കടന്നു മുന്നോട്ടു സഞ്ചരിക്കുന്നു ,ഭാരതത്തിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാൽക്കെ അവാർഡിന്റെ തിളക്കത്തോടെ..
ഇൻഡ്യൻ സിനിമയയുടെ സ്വന്തം ചക്രവർത്തിക്കു ആശംസകൾ.
ആശംസകൾ പ്രിയപ്പെട്ട Mithun Chakraborty ❤️
✍️ Jithuraj M S
കടപ്പാട്
Saturday, 6 September 2025
ആരാണ് മവേലി ? എന്താണ് ഓണം
ഓണം വരുമ്പോൾ അതിന്റെ പിതൃത്വം പലർക്കും കൊണ്ട് ചാർത്തി കൊടുക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ മുതൽ കുത്തിതിരിപ്പ് സോഷ്യൽ മീഡിയ ഹൻഡിലുകൾ വരെ മത്സരമാണ്. ഓണം ഒരു ഹൈന്ദവ ആദ്ധ്യാത്മിക ഉത്സവം അല്ലെന്നും അത് കേരളത്തിലെ ഒരു മതേതര - കാർഷിക - വ്യാപാര ഉത്സവം ആണെന്നും, എന്തെങ്കിലും മതപരമായ ബന്ധം അതിനുണ്ടെങ്കിൽ തന്നെ അത് ബുദ്ധ മതവുമായിട്ടാണ് എന്നും... ബുദ്ധന്റെ ധർമ്മചക്രമാണ് നമ്മൾ ഓണപൂക്കളമായി ഇടുന്നതെന്നും, സാക്ഷാൽ മഹാബലി തന്നെ ഒരു ബുദ്ധമതക്കാരൻ ആയിരുന്നു എന്നൊക്കെയുള്ള കുറേ വാദങ്ങൾ വർഷങ്ങളായി ഓണഘോഷവും ആയി ബന്ധപ്പെട്ടു നമ്മൾ കേട്ടു വരുന്നുണ്ട്
--
ഒപ്പം മാവേലി നാട് വാണീടും കാലം എന്നൊക്കെ നമുക്ക് കുട്ടിക്കാലം മുതൽ പരിചയം ഉള്ള... സഹോദരൻ അയ്യപ്പനാൽ ജനകീയമാക്കപ്പെട്ട ഓണപ്പാട്ടിലെ മാവേലി, മഹാബലി അല്ല എന്നും അത് ഇന്നത്തെ മാവേലിക്കര ഉൾപ്പെടുന്ന ഓണാട്ടുകരയും മറ്റു മദ്ധ്യ തിരുവിതാംകൂർ ദേശങ്ങളും ഒക്കെ ഭരിച്ചിരുന്ന, കുലശേഖര മാവേലി വാണാദിരായൻ എന്ന പാണ്ഡ്യ രാജാവിനെ ആണ് ഉദ്ദേശിക്കുന്നത് എന്നും മഹാബലി ഒരു വിദേശി ആണെന്നും ഇതിനോടൊപ്പം പലരും പറഞ്ഞു നടക്കുന്നു!
---
നമ്മുടെയെല്ലാം കുട്ടിക്കാലം മുതൽ നമ്മൾ ആഘോഷിക്കുന്ന ഓണം, മാവേലി എന്ന് കൂടി അറിയപ്പെടുന്ന മഹാബലിയും വാമനനും ആയുമെല്ലാം ബന്ധപ്പെട്ടതാണ്. പക്ഷേ അവിടെയും, നമ്മൾ കേട്ട ഐതിഹ്യം ദേവരാജാവ് ആയ ഇന്ദ്രനു വേണ്ടി നീതിമാനായ മഹാബലിയെ മഹാ വിഷ്ണുവിന്റെ അവതാരമായ വാമനൻ വഞ്ചിച്ചു എന്നാണ്. അങ്ങനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മാവേലി തന്റെ പ്രജകളെ കാണുവാൻ രണ്ടു നാല് ദിവസത്തെ പരോളിന് വരുന്നതാണത്രെ ഓണമായി ആഘോഷിക്കുന്നത്
---
ഇന്നത്തെ ഇടത് പക്ഷവാദികൾ ഒരു പടി കൂടി കടന്നു അവരുടെ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ കണ്ണിലൂടെ വാമനൻ സവർണ്ണ ബ്രാഹ്മണ പ്രതീകം ആണെന്നും മാവേലി ഒരു കറുത്തവനും, ദ്രാവിഡ - ദളിത - അവർണ്ണ - അധകൃത വിഭാഗങ്ങളുടെ പ്രതീകം ആണെന്നും അത് കൊണ്ട് ദളിത മാവേലിയെ അസുരനാക്കി ചിത്രീകരിച്ചു അടിച്ചമർത്തിയതിന്റെ ചരിത്രം ആണ് ഓണത്തിന് പിന്നിൽ എന്നും വാദം നിരത്തുന്നുണ്ട്
ഇതിനെല്ലാം പുറമെ പശ്ചിമ ഏഷ്യൻ പ്രദേശത്ത് നിന്നും കേരളത്തിലേക്ക് വന്ന ചില സമുദായങ്ങൾ ആണ് ഇന്നത്തെ ഓണാഘോഷത്തിന് പിന്നിൽ എന്ന് വരെ തർക്കിക്കുന്നവരുണ്ട്
---
അതായത് എങ്ങനെ എങ്കിലും ഓണത്തിന്റെ ഹൈന്ദവ - ആദ്ധ്യാത്മിക തലങ്ങളെ മാറ്റി കൊണ്ട് മറ്റെന്തെങ്കിലും അവിടെ കൊണ്ട് വരണം. അതിനുള്ള ശ്രമം ആണ് ഈ കൊണ്ട് പിടിച്ചു നടക്കുന്നത്
എന്താണ് ഇതിന്റെ എല്ലാം സത്യാവസ്ഥ.
മനസ്സമാധാനത്തോടെ ഓണം ആഘോഷിച്ചിരുന്ന നമ്മളിലേക്ക് പല തരം സംശയങ്ങളും ഭിന്നിപ്പും ഉണ്ടാക്കുന്നതിനു പിന്നിൽ വല്ല ഗൂഢ ലക്ഷ്യങ്ങളും ഉണ്ടോ?
അപ്പോൾ എന്താണ് ആത്യന്തികമായ വസ്തുത എന്നറിയാൻ ചരിത്ര ഗ്രന്ഥങ്ങളും പുരാണങ്ങളുമൊക്കെ ഒന്ന് പൊടി തട്ടിയെടുത്തു നോക്കാം
---
ആദ്യം നമുക്ക് പുരാണങ്ങളിൽ നിന്ന് തന്നെ തുടങ്ങാം. ഹൈന്ദവാഘോഷങ്ങളുടെ വേരുകൾ പുരാണങ്ങളിൽ ആണല്ലോ. എന്നിട്ട് നമുക്ക് ചരിത്രപരമായ റഫറൻസുകളിലേക്ക് പോവാം. അവിടെ നമുക്കിതിന്റെ ഭൗതിക തലങ്ങളും വ്യക്തമാക്കാം
ആരാണ് അസുര ചക്രവർത്തി ആയ മഹാബലി?
നോക്കൂ, ബ്രഹ്‌മാവിന്റെ പുത്രൻ മരീചിയുടെ മകൻ ആണ് കശ്യപൻ. കശ്യപനു ദക്ഷന്റെ പുത്രിമാർ ആയ അദിതിയിലും ദിതിയിലും ഉണ്ടായ മക്കൾ ആണ് ദേവന്മാരും അസുരന്മാരും
അതായത് ദേവന്മാരും അസുരന്മാരും ഒരേ അച്ഛന്റെ മക്കളാണ്. അവരുടെ അമ്മമാർ സഹോദരികൾ ആണ്. അവർ അർദ്ധ സഹോദരങ്ങൾ ആണ്
---
കശ്യപന് ദിതിയിൽ ഉണ്ടായ രണ്ട് അസുര പുത്രന്മാർ ആണ് ഹിരണ്യ കശിപുവും ഹിരണ്യാക്ഷനും
ഇതിൽ ഹിരണ്യാക്ഷനെ മഹാവിഷ്ണുവിന്റെ വരാഹാവതാരം വധിച്ചു. ഹിരണ്യ കശിപുവിനെ നരസിംഹ രൂപവും
ഈ ഹിരണ്യ കശിപുവിന്റെ മകനാണ് വിഷ്ണുവിന്റെ പരമ ഭക്തനായ പ്രഹ്ലാദൻ. പ്രഹ്ലാദന്റെ പുത്രൻ വിരോചനൻ. വിരോചനന്റെ മകനാണ് ചിരഞ്ജീവി ആയ മഹാബലി അഥവാ ഇന്ദ്രസേനൻ. മഹാബലിയുടെ പുത്രൻ ബാണാസുരൻ!
നരസിംഹ അവതാരം വരെ ഉള്ള സംഭവങ്ങൾ സത്യയുഗത്തിലാണ് സംഭവിക്കുന്നത്. തുടർന്ന് ത്രേതാ യുഗത്തിലാണ് മഹാബലി വരുന്നത്
---
പ്രഹ്ലാദനെ പോലെ തന്നെ വിരോചനനും മഹാബലിയും തികഞ്ഞ വിഷ്ണു ഭക്തന്മാർ ആയിരുന്നു. താരകമയ യുദ്ധം എന്ന ദേവാസുര യുദ്ധത്തിൽ വിരോചനനെ ഇന്ദ്രൻ വധിച്ച ശേഷം മഹാബലി സ്വർഗ്ഗലോകം കീഴടക്കി
ഭൃഗു മഹർഷിയുടെ പുത്രനായ അസുരഗുരു ശുക്രാചാര്യരുടെ മേൽനോട്ടത്തിൽ, വിശ്വജിത് മഹായാഗം നടത്തി മൂന്ന് ലോകങ്ങളെയും കീഴടക്കി സ്വർഗ്ഗത്തിൽ നിന്നും ദേവന്മാരെയും അടിച്ചു പുറത്താക്കി, മഹാബലി അധികാരത്തിന്റെ അൽപസ്വൽപം അഹങ്കാരവുമായി കഴിയുന്ന അവസരത്തിലാണ് ദേവമാതാവ് അദിതി വിഷ്ണുവിനോട് തന്റെ മകനായി വന്നു പുത്രന്മാരെ, അതായത് ദേവന്മാരെ രക്ഷിക്കണം എന്ന് അപേക്ഷിക്കുന്നത്
---
അങ്ങനെയാണ് ഭാദ്രപദ മാസത്തിലെ അഥവാ കന്നി മാസത്തിലെ ശുക്ല പക്ഷ ദ്വാദശിയിൽ ശ്രാവണ അഥവാ തിരുവോണം നക്ഷത്രത്തിൽ വാമനാവതാരം നടക്കുന്നത്. കൊച്ചു കുട്ടിയായി അവതരിച്ച വാമനൻ അതേ ദിവസം തന്നെ മഹാബലിയെ കാണാൻ പുറപ്പെട്ടു
ബ്രഹ്മാണ്ഡ പുരാണ പ്രകാരം ഇന്നത്തെ ആന്ധ്രപ്രദേശിലെ അഹോബിലം ആയിരുന്നു ഹിരണ്യകശിപുവിന്റെ ഭരണകേന്ദ്രം. സ്കന്ദ പുരാണ പ്രകാരം ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ് മഹാബലിയുടെ ഭൂമിയിലെ തലസ്‌ഥാനം. ഈ സൗരാഷ്ട്രം കേന്ദ്രമാക്കി ഉത്തര - ദക്ഷിണ ഭാരത ഭൂ പ്രദേശങ്ങളെ മഹാബലി ഭരിച്ചു പോന്നു
---
ഭാഗവത പുരാണ പ്രകാരം നർമ്മദ നദിയുടെ തീരങ്ങളിൽ ഉള്ള ഭൃഗുകച്ഛ അഥവാ ഇന്നത്തെ ബറൂച്ച് പ്രദേശത്ത് വെച്ച്, ശുക്രാചാര്യരുടെ കാർമ്മികത്വത്തിൽ നടത്തി കൊണ്ടിരുന്ന അശ്വമേധ യജ്ഞത്തിന്റെ യാഗ ശാലയിലേക്കാണ് വാമനൻ കടന്നു വരുന്നത്
അവിടെ വെച്ചാണ് വാമനൻ മൂന്നടി മണ്ണ് ദാനമായി ചോദിക്കുന്നതും അത് നൽകാൻ കഴിയാതെ വന്നപ്പോൾ തന്റെ സർവ്വസ്വവും ബലി വാമനന് സമർപ്പിക്കുന്നതും
അതിൽ സംപ്രീതനായ മഹാവിഷ്ണു തന്റെ കാൽപ്പാദം കൊണ്ട് ബലിയെ അനുഗ്രഹിച്ചുകൊണ്ട് സപ്ത തലങ്ങളിൽ ശ്രേഷ്ഠമായ സുതലം എന്ന തലത്തിലേക്കു പറഞ്ഞയക്കുകയാണ്
---
ഇവിടെ കാലു കൊണ്ട് ചവിട്ടിയാണോ അനുഗ്രഹിക്കുന്നത് എന്നൊരു ചോദ്യം സ്വാഭാവികമായും വരും. അത്തരം ഒരു രീതി ഇപ്പോഴും പലയിടങ്ങളിലും നിലവിലുണ്ട്. ജാതി-അയിത്ത ചിന്തകൾ ഒന്നുമല്ല അതിന്റെ അടിസ്ഥാനം. അതും വഴിയേ പറയാം
പിന്നീട്, അടുത്ത മന്വന്തരത്തിൽ ബലി ആയിരിക്കും സ്വർഗ്ഗം ഭരിക്കുന്ന ഇന്ദ്രൻ എന്ന വരവും അദ്ദേഹത്തിന് വാമനൻ നൽകി. അതിനു പുറമെ സുതലത്തിൽ ബലിക്കു കാവലായി സാക്ഷാൽ വിഷ്ണു തന്നെ ദ്വാര പാലകന്റെ കർമ്മം നിർവഹിക്കുന്നതാണ് എന്നും അറിയിച്ചു
ഇതെല്ലാം നടക്കുന്നത് കേരളത്തിന് പുറത്താണ്. അപ്പോൾ എന്താണ് ഇതിനെല്ലാം കേരളവുമായി ഉള്ള ബന്ധം?
---
കേരളം ഭരിച്ചിരുന്ന ആദ്യത്തെ രാജവംശം യാദവന്മാരുടെ ആണ്. ഇത് ചരിത്രകാരന്മാർ എല്ലാം സമ്മതിക്കുന്ന വസ്തുതയാണ്. വടക്കു ഭരിച്ചിരുന്ന ഏഴിമല വംശവും തെക്കുണ്ടായിരുന്ന ആയ് വംശവും ഒക്കെ അടിസ്ഥാനപരമായി യാദവ വംശങ്ങൾ ആണ്
വൈവസ്വത മനുവിന്റെ പുത്രി ആയ ഇളയിൽ നിന്നും തുടങ്ങുന്ന, ചന്ദ്ര വംശ പരമ്പരയിലെ യയാതിയുടെ പുത്രൻ ആണ് യദു. ആ യദുവിന്റെ പരമ്പരയിൽ ആണ് കാർത്ത വീര്യാർജ്ജുനനും പിന്നീട് സാക്ഷാൽ ശ്രീ കൃഷ്ണനും ഒക്കെ വരുന്നത്
ഈ യാദവരുടെ പ്രധാന കേന്ദ്രം പുരാണ പ്രകാരം ഇന്നത്തെ ഗുജറാത്തിലെ സൗരാഷ്ട്ര ദേശം ആണ്. അവിടുന്ന് തെക്കോട്ടു പല പ്രദേശങ്ങളും അവർ ഭരിച്ചിരുന്നു
---
ആ സൗരാഷ്ട്രം തന്നെയായിരുന്നു ബലിയുടെയും തലസ്‌ഥാനം. മഹാബലിയുടെ കാലം ഒക്കെ കഴിഞ്ഞാണ് യാദവന്മാർ ഉയർന്നു വരുന്നത്. ത്രേതാ യുഗത്തിൽ
ബലിയുടെ യാഗശാല നിലനിന്നിരുന്ന അതേ നർമ്മദയുടെ തീരങ്ങളിൽ തന്നെ ആയിരുന്നു കാർത്ത വീര്യാർജ്ജുനന്റെ യാദവ - ഹേഹെയ സാമ്രാജ്യ തലസ്‌ഥാനം ആയിരുന്ന മാഹിഷ്മതി. അതേ ബാഹുബലിയിലെ മാഹിഷ്മതി തന്നെ!
ത്രേതാ യുഗത്തിലെ പരശുരാമ അവതാരം, ക്ഷത്രിയ ധർമ്മം മറന്നു പ്രവർത്തിച്ച കാർത്ത വീര്യാർജ്ജുനന്റെ ഉൾപ്പടെ ഉള്ള ക്ഷത്രിയ കുലങ്ങളെ യാതൊരു ദാക്ഷണ്യവും ഇല്ലാതെ സംഹരിച്ചു
---
കാർത്ത വീര്യാർജ്ജുനന്റെ ഹേഹെയ - യാദവ പരമ്പരയിൽ പെട്ട ഗർഭിണി ആയ ഒരു രാജ്ഞി തന്റെ ഭർത്താവ് പരശുരാമനുമായുള്ള യുദ്ധത്തിൽ വധിക്കപ്പെട്ടു എന്നറിഞ്ഞു ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയപ്പോൾ അവരുടെ കുലഗുരു അതിൽ നിന്നും അവരെ രക്ഷപ്പെടുത്തി ഹേഹെയ സാമ്രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള ഇന്നത്തെ കേരളത്തിന്റെ വടക്കു - പടിഞ്ഞാറൻ തീരത്തെ ഏഴിമലയിലേക്ക് കൊണ്ട് പോയി എന്നാണ് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുലൻ രചിച്ച മൂഷിക വംശം എന്ന ചരിത്ര കാവ്യത്തിൽ പറയുന്നത്. കാശ്മീരിന്റെ ചരിത്രം പറയുന്ന കൽഹണന്റെ രാജ തരംഗിണിയേക്കാൾ പഴക്കം ഉള്ളതാണ് മൂഷിക വംശം
---
ആ മൂഷിക വംശത്തിൽ നിന്നുമാണ് പിന്നീട് കോലത്തിരിയും ചിറക്കലും അറക്കലും ഒക്കെ ഉണ്ടാവുന്നത്
താൻ നടത്തിയ ഘോരമായ സംഹാര യജ്ഞത്തിനു പ്രായശ്ചിത്തം ചെയ്യാൻ പരശുരാമൻ ബ്രാഹ്‌മണരെ കൊണ്ട് യാഗം ചെയ്യിച്ച ശേഷം, യാദവ വംശത്തിന്റെ പിന്തുടർച്ച അവകാശി ആയി ഏഴിമലയിലേക്ക് പോന്ന രാജ്ഞിയുടെ മകൻ രാമ ഘട മൂഷകനെ രാജാവായി വാഴിച്ചു എന്നുമാണ് മൂഷക വംശം പറയുന്നത്
ശേഷം നർമ്മദയുടെ തെക്കൻ തീരം മുതൽ തെക്കു മഹാസമുദ്രം വരെയുള്ള സപ്ത കൊങ്കണ ദേശം കടലിൽ നിന്നും ഉയർത്തി യാഗം ചെയ്ത ബ്രാഹ്‌മണർക്കു ദാനമായി നൽകി എന്നുമാണ് ഐതിഹ്യം
---
അതായത് പരശുരാമൻ കടലിൽ നിന്നുയർത്തിയത് കേരളം മാത്രമല്ല. തെക്കൻ നർമദാ തീരം മുതൽ തെക്കോട്ടുള്ള konkan coastal area ആണ്.
ഏറെക്കുറെ സഹ്യ പർവ്വതത്തിന്റെ അടിവാരത്തോളം പണ്ട് കടൽ ആയിരുന്നു എന്നത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. A. ശ്രീധരമേനോന്റെ കേരള ചരിത്രം എന്ന ഗ്രന്ഥത്തിലും ഇതേ പറ്റി പരാമർശമുണ്ട്. ഇടനാടും തീരപ്രദേശവും ഒക്കെ പിന്നീട് രൂപപ്പെട്ടതാണ്. അതിനു മുൻപ് സഹ്യ പർവ്വത നിരകളിലും വനാന്തരങ്ങളിലും ആയി പല തരം ഗോത്ര വിഭാഗങ്ങൾ ആണ് ഇവിടെ ഉണ്ടായിരുന്നത്. അഗസ്ത്യ മഹർഷി ഉൾപ്പടെ പല ഋഷിമാരുടെയും തപോ ഭൂമി കൂടി ആയിരുന്നു സഹ്യ പർവ്വത നിരകൾ
---
സഹ്യനു പടിഞ്ഞാറ് ഉള്ള ഭൂമി ഏഴിമല യാദവ രാജ വംശത്തിനും ബ്രാഹ്മണർക്കും നൽകിയ അതേ പരശുരാമൻ തന്നെ സ്‌ഥാപിച്ചതാണ് 108 വൈഷ്ണവ
ദിവ്യ ദേശങ്ങളിൽ ഒന്നായ തൃക്കാക്കരയിലെ വാമന മൂർത്തി ക്ഷേത്രം. അവിടെ നിന്നുമാണ് നമ്മളിന്ന് ആഘോഷിക്കുന്ന കേരളീയ ഓണത്തിന്റെ തുടക്കം
ഏഴിമല വംശത്തിന്റെ പിന്മുറക്കാർ ആയ വള്ളുവനാട് രാജാക്കന്മാർ മുതൽ
നീലഗിരിയിലെ തോടന്മാർ വരെ വാമനൻ ബലിയെ അനുഗ്രഹിച്ച മാതൃകയിൽ കാല് തലയിൽ വെച്ചു കൊണ്ടാണ് അനുഗ്രഹിക്കുക. ഇതിനെ കുറിച്ച് എഴുത്തുകാരിയും ചരിത്ര ഗവേഷകയും ആയ Dr. സുവർണ്ണ നാലപ്പാട്ട് എഴുതിയിട്ടുണ്ട്
---
അത് മാത്രമല്ല, പിൽക്കാലത്ത് ഓണാട്ടുകര ഒക്കെ ഭരിച്ചിരുന്ന പാണ്ഡ്യ രാജാവിന്റെ മാവേലി - വാനാദിരായൻ എന്ന പേര്... മഹാബലി - ബാണാസുര രാജ വംശത്തിൽ പെട്ട രാജാക്കന്മാർ ഉപയോഗിച്ചിരുന്ന പേര് തന്നെയാണ് എന്ന് വ്യക്തമായ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ, നാലപ്പാട്ടിന്റെ My India എന്ന കൃതിയിൽ തെളിയിച്ചിട്ടുണ്ട്. വാനാദി അഥവാ ബാണാദി എന്നത് മഹാബലിയുടെ പുത്രൻ ആയ ബാണാസുരനെ സൂചിപ്പിക്കുന്നു
ബാണാസുരൻ തപസ്സു ചെയ്ത വയനാട്ടിലെ മലകളുമായി ബന്ധപ്പെട്ടാണ് ബാണാസുര സാഗർ ഡാമിന് ആ പേര് കിട്ടിയത്
---
ഈ രാജാക്കന്മാർ തന്നെയാണ് അവരുടെ ലിഖിതങ്ങളിൽ കൂടി പറയുന്നത് തങ്ങളുടെ പൂർവ്വികൻ മഹാബലി ആയിരുന്നു എന്ന്. അതായത് മാവേലിക്കരയിലെ മാവേലിയും സൗരാഷ്ട്രത്തിലെ മഹാബലിയും തമ്മിൽ ബന്ധമുണ്ട് എന്ന് തന്നെയാണ് ചരിത്ര രേഖകൾ പറയുന്നത്
ചക്രവർത്തി ആയ മഹാബലിക്കു ദക്ഷിണ ഭാരതത്തിൽ മുഴുവൻ അധികാരമുണ്ടായിരുന്നു എങ്കിലും നമ്മൾ ഇന്ന് കാണുന്ന മുഴുവൻ കേരളവും അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ അതേ മഹാബലി - ബാണാസുര രാജവംശത്തിൽ പെട്ട, തമിഴ്നാട്ടിലെ മാവേലി - ബാണാദിരായന്മാർക്ക് ഇന്ന് നമ്മൾ കാണുന്ന കേരളത്തിലെ ഭൂ പ്രദേശങ്ങളിൽ ഭരണം ഉണ്ടായിരുന്നു
---
കാഞ്ഞിരപ്പള്ളിയിൽ നിന്ന് കണ്ടെത്തിയ ഒരു ലിഖിതത്തിൽ മാവേലിയുടെ പേര് പരാമർശിക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ മാവേലിയെ സമരകോലാഹലൻ എന്നും, മുടിയേടമണ്ണമനവാളൻ എന്ന തമിഴ് ലിഖിതത്തിൽ മാവേലി വാനാദിരായ എന്നും വിളിക്കുന്നു
ഇത്രയും പുരാണ പശ്ചാത്തലം...
ഇനി, എന്താണ് ഓണം? ഈ പറഞ്ഞ മഹാബലിയ്ക്കും മാവേലിയ്ക്കും വാമനനും ഒക്കെ ഓണവുമായി എന്ത് ബന്ധം? എന്ന് മുതൽ ആണ് നമ്മൾ ഓണം ആഘോഷിക്കാൻ തുടങ്ങിയത്? കേരളത്തിൽ മാത്രം ആണോ ഓണം ആഘോഷിക്കുന്നത്?
---
നമ്മൾ ധരിച്ചു വെച്ചിരിക്കുന്നത് പോലെ മഹാബലി പ്രജകളെ കാണുവാൻ വരുന്ന ദിവസം അല്ല ചിങ്ങ മാസത്തിലെ ഓണം. അത് യഥാർത്ഥത്തിൽ കാർത്തിക മാസത്തിലെ അഥവാ വൃശ്ചിക മാസത്തിലെ ബലി പ്രതിപദയാണ്. അത് ദീപാവലിയുമായി ബന്ധപ്പെട്ടതാണ്. അത് കേരളത്തിന്റെ മാത്രം ഉത്സവം അല്ല. അതങ്ങു ജമ്മു കാശ്മീരിലും ഹിമാചൽ പ്രദേശിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും കർണാടകയിലും ഒക്കെ ആഘോഷിക്കപ്പെടുന്ന ഒരു ഹിന്ദു ഉത്സവം ആണ്.
ഇനി.... മഹാബലി ഒരു ദ്രാവിഡ രാജാവ് ആയിരുന്നോ? അല്ല
മഹാബലി ഒരു ബുദ്ധമതക്കാരൻ ആയിരുന്നോ? അതുമല്ല
---
അശ്വമേധ യാഗം നടത്തുന്ന മഹാബലി എങ്ങനെയാണ് ബുദ്ധമതക്കാരൻ ആകുന്നത്? മാത്രമല്ല ത്രേതാ യുഗത്തിലെ മഹാബലിയുടെ കാലത്ത് ബുദ്ധൻ അവതരിച്ചിട്ടു പോലുമില്ല. ബുദ്ധൻ വരുന്നത് കലിയുഗത്തിൽ ആണ്
ഇനി മഹാബലി ദളിതനും അവർണ്ണനും ആണോ എന്ന ചോദ്യം
വേദ യജ്ഞങ്ങൾ നടക്കുമ്പോൾ യജമാനൻ ആയ ക്ഷത്രിയൻ യജ്ഞസൂത്രം ബ്രഹ്മസൂത്രം എന്നൊക്കെ അറിയപ്പെടുന്ന യജ്ഞോപവീതം അഥവാ പൂണൂൽ ധരിച്ചിരിക്കണം എന്നാണ്
---
ഭൃഗുമഹർഷിയുടെ പുത്രൻ ആയ ശുക്രാചാര്യർ ബ്രാഹ്മണൻ ആണ്. ആ ബ്രാഹ്മണനായ പൂണൂൽ ധാരിയായ ശുക്രാചാര്യനും, വിശ്വജിത് യാഗം, അശ്വ മേധ യാഗം തുടങ്ങിയ വൈദിക യജ്ഞകർമ്മങ്ങളുടെ യജമാന സ്‌ഥാനത്തു ഇരിക്കുന്ന മറ്റൊരു പൂണൂൽ ധാരിയായ, ദേവന്മാരുടെ അർദ്ധ സഹോദരൻ കൂടി ആയ മഹാബലിയും എങ്ങനെയാണ് ഇടതുപക്ഷ വാദങ്ങൾ പോലെ സോ കോൾഡ് ദളിത പ്രതീകങ്ങൾ ആകുന്നത്?
---
അപ്പോൾ മഹാബലി ദ്രാവിഡനും അല്ല ദളിതനും അല്ല അവർണ്ണനും അല്ല ബുദ്ധമതക്കാരനും അല്ല. ദ്രാവിഡ ദേശം എന്ന ഒരു ഭൂപ്രദേശം കൂടി ഉൾപ്പെടുന്ന ഭാരത ഭൂമിയുടെ മുഴുവൻ ചക്രവർത്തി ആയിരുന്നു വിഷ്ണു ഭക്തൻ ആയ മഹാബലി. അത് കൊണ്ടാണ് അങ്ങ് കശ്മീർ മുതൽ കന്യാകുമാരി വരെ ബലി പ്രതിപദ എന്ന ആഘോഷത്തിലൂടെ മഹാബലിയെ ഇന്നും ഓർക്കുന്നത്.
അപ്പോ... മഹാബലിയുടെ തിരിച്ചു വരവല്ലെങ്കിൽ, പിന്നെന്താണ് ചിങ്ങമാസത്തിലെ ഓണം?
---
തിരുവോണം വാമനമൂർത്തിയുടെ ജന്മനക്ഷത്രം ആണല്ലോ. പക്ഷേ വാമന ജയന്തി കന്നി മാസത്തിലെ തിരുവോണം ആണ്. അപ്പോൾ നമ്മുടെ ഓണം എങ്ങനെ ചിങ്ങമാസത്തിലായി?
ചിങ്ങ മാസം അഥവാ ആവണി മാസം എന്നത് ശ്രാവണ മാസം ആണ്. ചൈത്രം മുതൽ ഫാൽഗുണം വരെയുള്ള 12 മാസങ്ങൾ ഭരിക്കുന്നത് 12 നക്ഷത്രങ്ങൾ ആണ്. ശ്രാവണ മാസം ശ്രാവണ നക്ഷത്രത്തിന്റെ അഥവാ തിരുവോണം നക്ഷത്രത്തിന്റെ പേരിൽ ആണ് അറിയപ്പെടുന്നത്. വാമനന്റെ ജന്മ നക്ഷത്രം കൂടിയായ ആ ശ്രാവണ നക്ഷത്രം അതേ ശ്രാവണ നക്ഷത്രം ഭരിക്കുന്ന ശ്രാവണ മാസത്തിൽ വരുന്ന ദിവസമാണ് ഓണം ആയി ആഘോഷിക്കുന്നത്. ഈ ശ്രാവണം എന്നത് ശ്രോണം ആയി ലോപിച്ച് അതാണ് പിന്നീട് ഓണമായി മാറിയത്
---
കേരളത്തിലും പുരാതന തമിഴ് ദേശത്തും ജന്മനക്ഷത്രത്തിലാണ് ജന്മദിനം ആഘോഷിച്ചിരുന്നത്. എന്നാൽ കാലക്രമേണ, ആ സമ്പ്രദായം തമിഴ്നാട്ടിൽ ജന്മതിഥിയായി മാറി. എന്നിരുന്നാലും, ഇന്നും കേരളത്തിൽ ഈ സമ്പ്രദായം നിലനിർത്തിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രങ്ങളിൽ ദേവന്റെ ജന്മദിനം ജന്മനക്ഷത്രത്തിൽ ആഘോഷിക്കപ്പെടുന്ന പതിവുണ്ട്. കേരളത്തിൽ പ്രദേശങ്ങളിൽ പക്കപ്പിറന്നാൾ എന്ന് നമ്മൾ പറയുന്ന അതേ കാര്യം തന്നെയാണിത്
പല ക്ഷേത്രങ്ങളും ഓണത്തിലോ സമാനമായ ദിവസത്തിലോ വിഷ്ണുവിന്റെ ജനനം ആഘോഷിക്കുന്നുണ്ട്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രം, തുളുനാട്ടിലെ ഉഡുപ്പി, കേരളത്തിലെ തൃക്കാക്കര എന്നിവ ഉദാഹരണങ്ങളാണ്
---
അതായത് ഓണം കേരളത്തിൽ മാത്രമല്ല ആഘോഷിച്ചിരുന്നത് എന്നർത്ഥം
ഇനി ഈ പുരാണവൃത്തങ്ങൾ അല്ലാതെ ഇതിനൊക്കെ എന്ത് ഭൗതികമായ തെളിവ് ആണുള്ളത് എന്നായിരിക്കും അടുത്തതായി ചോദിക്കാൻ ഉണ്ടാവുക
നമുക്ക് സംഘ കാല കൃതികളിൽ നിന്ന് തുടങ്ങാം. മാങ്കുടി മരുതനാർ എഴുതിയ മധുരൈകാഞ്ചി എന്ന സംഘ കാല കൃതിയിൽ ആണ് തമിഴ് നാട്ടിലെ ഓണാഘോഷത്തെ പറ്റിയുള്ള പരാമർശങ്ങൾ
അസുര ശക്തികൾക്ക് മേൽ വിജയം നേടിയ സ്വർണ്ണമാല ധരിച്ചെത്തിയ മായോൻ എന്ന ദേവന്റെ ജന്മദിനമായാണ് നമ്മൾ ഓണം ആഘോഷിക്കുന്ന ദിവസത്തെ അവർ കണ്ടിരുന്നത്. ഈ മായോൻ കാവൽ ദൈവം ആണ്. അഥവാ സംരക്ഷണത്തിന്റെ മൂർത്തി
---
കമ്പ രാമായണത്തിലും ഇലങ്കോ അഡിഗൾ രചിച്ച പുരാതന ഇതിഹാസമായ ചിലപ്പതികാരം എന്ന കൃതിയിലും പറയുന്നത് മായോൻ എന്നത് മഹാ വിഷ്ണുവിന്റെ പര്യായം ആണ് എന്നാണ്. വിഷ്ണുവിന്റെ പ്രാദേശിക നാമം ആണ് മായോൺ
സംഘ കാലത്തിലെ പാണ്ഡ്യ രാജാവ് ആയിരുന്ന നെടുഞ്ചെലിയൻ ഓണം ആഘോഷിച്ചിരുന്നതിനെ പറ്റിയും ഈ സംഘ കാല കൃതികളിൽ പറയുന്നു. അദ്ദേഹത്തിന്റെ കാലഘട്ടത്തെ പറ്റി തർക്കങ്ങൾ ഉണ്ടെങ്കിലും ഏറ്റവും കുറഞ്ഞത് AD മൂന്നാം നൂറ്റാണ്ടിൽ ആണ് അദ്ദേഹം ഭരിച്ചിരുന്നത് എന്ന് അനുമാനിക്കുന്നു
---
തമിഴ് നാട്ടിലെയും കേരളത്തിലെയും ഓണാഘോഷങ്ങൾക്കു സമാനതകൾ ഉണ്ടെന്ന് ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ഇതെക്കുറിച്ചു ചരിത്ര ഗവേഷകയും ആക്റ്റിവിസ്റ്റും ആയ അഞ്ജലി ജോർജ് ഓണാഘോഷത്തെ പറ്റിയുള്ള തന്റെ ലേഖനത്തിൽ വ്യക്തമായ റെഫെറെൻസുകളോടെ വിശദമാക്കുന്നുണ്ട്
അതെന്തൊക്കെയാണെന്ന് നോക്കാം
ഏഴാം നൂറ്റാണ്ടിലെ തേവാരം എന്ന കൃതിയിൽ, മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രത്തിൽ തമിഴ് മാസമായ ഐപ്പസ്സിയിലെ ഓണാഘോഷങ്ങളെക്കുറിച്ച് ശൈവ സന്യാസി തിരുജ്ഞാനസമ്പന്ദർ എഴുതിയിട്ടുണ്ട്. മൈലാപ്പൂർ ഒരു ശിവക്ഷേത്രമായിരുന്നു
---
അതേപോലെ വൈഷ്ണവ ആൾവാർ സന്യാസിമാരുടെ നാലായിരം ദിവ്യപ്രബന്ധവും വിഷ്ണുവിന്റെ ജന്മദിനമായി അടയാളപ്പെടുത്തിയ തിരുവോണ തിരുവിഴയെക്കുറിച്ച് പ്രതിപാദിക്കുന്നു
ഇത് കൂടാതെ പെരിയാൾവാരുടെ 9-ാം നൂറ്റാണ്ടിലെ പാതികകളും പല്ലടുകളും ഓണാഘോഷങ്ങളെയും വിഷ്ണുവിനുള്ള വഴിപാടുകളെയും കുറിച്ച് വിവരിക്കുന്നു, കൂടാതെ ഉത്സവങ്ങളെയും സമൂഹ പരിപാടികളെയും പരാമർശിക്കുന്നുണ്ട്
ഇനി കേരളത്തിലേക്ക് വന്നാൽ, തിരുവല്ലയിൽ നിന്ന് കണ്ടെത്തിയ എ.ഡി. 861ലെ സ്ഥാണു രവിയുടെ
ഭരണകാലത്തെ ഒരു ചെമ്പ് ഫലകം സമീപത്തുള്ള തിരുവാട്ടുവായ് ക്ഷേത്രത്തിലെ ഓണാചാരങ്ങളെ സൂചിപ്പിക്കുന്നതായി കാണാം
---
തിരുവല്ലയിൽ നിന്ന് ലഭിച്ച 12-ാം നൂറ്റാണ്ടിലെ മറ്റൊരു ലിഖിതം ശ്രീ വല്ലഭ ക്ഷേത്രത്തിലെ ആവണി ഓണാഘോഷ വേളയിലെ ചെലവുകളെയും വരുമാനത്തെയും കുറിച്ച് പ്രതിപാദിക്കുന്നു. പഴയ തിരുവിതാംകൂറിലെ കന്യാകുമാരി ജില്ലയിലെ മണലിക്കരയിലുള്ള ആഴ്വാർ ക്ഷേത്രത്തിലെ ഒരു ശിലാലിഖിതവും ഓണത്തെക്കുറിച്ച് സൂചന നൽകുന്നുണ്ട്.
ഇത് കൂടാതെ പതിനൊന്നാം നൂറ്റാണ്ടിലെ ഭാസ്കര രവി വർമ്മന്റെ ഭരണകാലത്തെ ഒരു ലിഖിതത്തിൽ, തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിലെ പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങൾ ശുഭകരമായ ദിവസങ്ങളാണെന്ന് പറയുന്നു. ഇരുപത്തിയെട്ട് ദിവസം വളരെ ഗംഭീരമായി ആഘോഷിച്ചിരുന്ന ഈ ക്ഷേത്രോത്സവത്തിൽ കേരളത്തിലെ എല്ലാ ഭരണാധികാരികളും പങ്കെടുത്തിരുന്നു.
---
അറുപത്തിനാലു ഗ്രാമത്തിൽ നിന്നുള്ള അറുപത്തിനാല് ആനകളും പെരുമാളിന്റെ ഒരു ആനയും ഉൾപ്പെടെ ആകെ അറുപത്തിയഞ്ച് ആനകൾ എഴുന്നള്ളത്ത് നടത്തിയിരുന്നു. അത്തം ദിവസത്തെ ഉത്സവം സാമുതിരിയും കൊച്ചി രാജാവുമാണ് നടത്തിയിരുന്നത്. പാരമ്പര്യത്തിന്റെ തുടർച്ചയായി, തിരുവോണത്തിന് പത്ത് ദിവസം മുമ്പ്, അത്തം ദിവസം, കൊച്ചി രാജാവ് ഉത്സവ വസ്ത്രങ്ങൾ ധരിച്ച് തൃക്കാക്കര ക്ഷേത്രം വരെ ആചാരപരമായ മാർച്ച് നടത്താറുണ്ടായിരുന്നു
---
ഈ ചമയവും രാജാവിന്റെ വിരുന്നുമാണ് അത്തച്ചമയം എന്നറിയപ്പെടുന്നത്.
ഇനി നമുക്ക് ചില യൂറോപ്പിയൻ രേഖകളിലേക്ക് വരാം
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിൽ വന്ന ഓസ്ട്രിയൻ മിഷണറി ആയ സെന്റ് ബർത്തലോമിയോയിലെ പൗളിനസ് തന്റെ 'A Voyage to the East Indies' എന്ന ഗ്രന്ഥത്തിൽ ഓണത്തെക്കുറിച്ച് പറയുന്നത് അത് വിഷ്ണുവിന്റെ ഭൂമിയിലേക്കുള്ള വരവ് ആഘോഷിക്കുന്ന ഉത്സവം ആണ് എന്നാണ്
തുടർന്ന്, പത്തൊൻപതാം നൂറ്റാണ്ടിലെ സ്ക്കോട്ടിഷ് സിവിൽ സെർവന്റ് ആയ വില്യം ലോഗൻ തന്റെ മലബാർ മാനുവലിൽ പറയുന്നത് ഓണത്തിന് പ്രജകളെ കാണുവാൻ വരുന്നത് വിഷ്ണുവാണ് എന്നാണ്
---
അതേ പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാരൻ ആയ ഫ്രാൻസിസ് ഡേ എഴുതിയ ' The Land of the Permauls or Cochin: Its past and its present ' എന്ന കൃതിയിലും ഇത് തന്നെയാണ് പറയുന്നത്
ഇക്കണ്ട തെളിവുകൾ എല്ലാം വിളിച്ചു പറയുന്നത് ഓണം വാമനനുമായി ബന്ധപ്പെട്ട ഉത്സവം ആണെന്ന് തന്നെയാണ്
പിന്നെ എന്ന് മുതൽ ആണ് ഓണം മാവേലിയും ആയി ബന്ധപ്പെട്ടത് എന്നൊരു ചോദ്യം ഉണ്ടായേക്കാം
ഓണം മഹാബലിയായും ബന്ധമുള്ളത് തന്നെയാണ്. വിഷ്ണുവിന്റെ അവതാരമായ വാമനനെ പൂജിക്കുന്നതോടൊപ്പം വിഷ്ണു ഭക്തൻ ആയ മഹാബലിയേയും നമ്മൾ ആരാധിക്കുന്നു. പക്ഷെ മഹാബലി നാല് ദിവസത്തെ ലീവിന് വരുന്നത് കൊണ്ടല്ല നമ്മൾ ഓണമാഘോഷിക്കുന്നത് എന്ന് മാത്രം
---
എന്ന് മുതൽ ആണ് മഹാബലിയുടെ വരവ് ഓണവും ആയി കൂടിക്കലർന്നത് എന്നതിനെ പറ്റി ഊഹങ്ങൾ മാത്രമാണ് ചരിത്ര ഗവേഷകർക്കു ഇടയിൽ ഉള്ളത്. അതാണ് പലരും ദുരുപയോഗം ചെയ്യുന്നതും
തെക്കൻ കേരളത്തിലെ ഓണാട്ടുകര പ്രദേശത്ത് വിളവെടുപ്പ് നടന്നിരുന്നത് ശ്രാവണ മാസത്തിൽ ആയിരുന്നു
അവിടെ ഭരിച്ചിരുന്ന രാജാവ് മഹാബലി - ബാണാസുര വംശത്തിൽ പെട്ട മാവേലി - വാനാദിരായ കുലശേഖര രാജാവും. ആ രാജാവിന്റെ പേരിൽ ആണ് പണ്ട് പാക്കനാർ ഒക്കെ പാടി നടന്ന 'മാവേലി നാട് വാണീടും കാലം' എന്നൊക്കെ ഉള്ള നാടോടി ഗാനം ഉള്ളത്. അതിലേക്കു സോഷ്യലിസ്റ്റ് ആശയങ്ങൾ പിന്നീട് വന്നത് സഹോദരൻ അയ്യപ്പനിൽ കൂടിയാണ്
---
വടക്കൻ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണർ ആയിരുന്നു കൂടുതലും മഹാബലി തിരിച്ചു വരുന്ന ബലി പ്രതിപദയ്ക്ക് പൂജകൾ നടത്തിയിരുന്നത്
തെക്കു നിന്നുള്ള മാവേലിയും വടക്കു നിന്നുള്ള ബലി പ്രതിപദയുടെ ഐതിഹ്യവും തിരുവോണ ദിനവുമായി കൂടി കുഴഞ്ഞതാവാം ഓണം മഹാബലി എന്ന മാവേലിയുടെ തിരിച്ചു വരവായി കാണാൻ തുടങ്ങിയതിനു കാരണം
പിന്നീട് പലരും അത് ജാതി രാഷ്ട്രീയത്തിന്റെ ഒരു ആയുധം ആയി ഉപയോഗിച്ച് തുടങ്ങി
ഇനി ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം ആണോ എന്ന ചോദ്യം. ആണ്... ഓണം ഒരു കാർഷിക - വ്യാപാര ഉത്സവം കൂടിയാണ്. അത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്
---
കൃഷി ഒരു യജ്ഞമാണ് എന്ന് തന്നെയാണ് വേദങ്ങൾ പറഞ്ഞു വെക്കുന്നത്
ഭാരതീയ സംസ്കൃതിയിലും ധർമ്മത്തിലും ആദ്ധ്യാത്മികതയും ഭൗതികതയും പരസ്പര പൂരകങ്ങൾ ആയിട്ടാണ് കാണുന്നത്. ഒന്ന് മറ്റൊന്നിനെ compliment ചെയ്ത് കൊണ്ടാണ് നിലനിൽക്കുന്നത്. ഇവ തമ്മിൽ സംഘർഷങ്ങൾ ഇല്ല. അത് കൊണ്ട് തന്നെ എല്ലാ ആഘോഷങ്ങൾക്കും ആദ്ധ്യാത്മികവും ഭൗതികവുമായ തലങ്ങൾ ഉണ്ടായിരിക്കും. അതാണ് ഇവിടെയുള്ള ക്ഷേത്ര ഉത്സവങ്ങൾ മുതൽ അങ്ങ് കുംഭ മേള വരെ കാണുന്നത്
ഭാരതത്തിന്റെ കാർഷിക പാരമ്പര്യം നോക്കിയാൽ തന്നെ കാണാം അവയെല്ലാം പലതരം ആചാര അനുഷ്ഠാനങ്ങളും ആയി ബന്ധപ്പെട്ടതാണ്
---
കൃഷിയും ആചാര അനുഷ്ഠാനങ്ങളും ക്ഷേത്ര ഉത്സവങ്ങളും യാഗങ്ങളും ഒക്കെ ജ്യോതിർ ഗോളങ്ങളുടെ സഞ്ചാരവുമായി, അഥവാ planetary movement ഉമായി ബന്ധപ്പെട്ടതാണ്
ഇനി ഓണ പൂക്കളം എന്താണ് എന്ന് നോക്കാം. അത് ബുദ്ധ മത പ്രതീകമായ ധർമ്മ ചക്രം ആണ് എന്നാണ് മാളവിക ബിന്നിയെ പോലുള്ള ചരിത്ര ഗവേഷകർ പറഞ്ഞു കൊണ്ട് വരുന്നത്
അവർ ആദ്യമായി മനസ്സിലാക്കേണ്ട ഒരു കാര്യം ധർമ്മചക്രത്തിന്റെ ഉറവിടം വേദങ്ങൾ തന്നെയാണ്. വേദങ്ങളിലെ കാല ചക്രയജ്ഞ വിദ്യയിൽ അധിഷ്ഠിതമാണ് ധർമ്മ ചക്രം. അത് തന്നെയാണ് വിഷ്ണുവിന്റെ സുദർശന ചക്രവും
---
ഇതിനിടയിൽ ഓണം എട്ടാം നൂറ്റാണ്ടിലോ മറ്റോ പശ്ചിമ ഏഷ്യയിൽ നിന്നും വന്ന ചില സമുദായങ്ങൾ കൊണ്ട് വന്നതാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ചില വിദ്വാന്മാർ ഇറങ്ങി തിരിച്ചിട്ടുണ്ട്. അവർക്കുള്ള മറുപടി ഇത് കേട്ടിട്ട് നിങ്ങൾ തന്നെ തീരുമാനിക്കുക
നമസ്കാരം 🙏
Subscribe to:
Comments (Atom)











